പലകാരണങ്ങളാല്‍ മിക്കപ്പോഴും പ്രൈവസി നിയമങ്ങളുടേയും കോപ്പിറൈറ്റ് നിയമങ്ങളുടേയും ഇടയില്‍ നട്ടം തിരിയുന്നതുകൊണ്ടാവാം ബ്ലോഗുകളിലെ കോപ്പിറൈറ്റുകളെക്കുറിച്ചുള്ള സംവാദങ്ങളും ആ നിയമത്തിന്റെ പച്ചയായ ലംഘനങ്ങളും മറ്റും കാണുമ്പോള്‍ നെഞ്ച് കുറച്ചധികം വേഗത്തില്‍ മിടിക്കുന്നത്. ഇവിടെ എനിക്കറിയാവുന്ന ചിലതിനെക്കുറിച്ചെഴുതണം എന്നാഗ്രഹിക്കുന്നു. ഡിസ്ക്ലെയിമര്‍ : എന്റെ ബ്ലോഗ്, എന്റെ കീപാഡ്, എന്റെ കൈ ;)
ബ്ലോഗുകള്‍ സാധാരണക്കരന്റേതാണ്. ശബ്ദമില്ലാത്ത സാധാരണക്കാരന്റേത്. അതുകൊണ്ട് തന്നെ മറ്റൊരു മാധ്യമ പ്രസ്ഥാനം ബ്ലോഗുകളില്‍ നിന്ന് കണ്ടെന്റ് “മോഷ്ടിച്ച്” അവരുടെ ഒരു ലക്കത്തില്‍, അതിപ്പോള്‍ ബ്ലോഗുകളെ ഉദ്ധരിക്കാനാണെങ്കില്‍ തന്നെയും ഉപയോഗിക്കുന്നത് തികച്ചും പരിതാപകരമായ ഒരു സ്ഥിതിവിശേഷമാണ്. പരിതാപകരം എന്നിവിടെ വിശേഷിപ്പിക്കുന്നത്, ഇങ്ങിനെ മോഷ്ടിക്കപ്പെടുന്ന കണ്ടെന്റുകളെക്കുറിച്ച് എവിടെ പരാതി നല്‍കും, അതിനെതിരെ എന്തു ചെയ്യും എന്ന് മനസ്സിലാവാതെ നട്ടം തിരിയുന്ന സാധാരണക്കാരന്റെ അവസ്ഥയെയാണ്.
ഇത് പറഞ്ഞ് കൊണ്ട് തന്നെ പറയട്ടെ, മിക്കപ്പോഴും ഇത് സംഭവിക്കുന്നത് ഇതിനെക്കുറിച്ച് മൊത്തമായും അറിഞ്ഞുകൊണ്ടല്ല, പ്രത്യേകിച്ച് ഇന്ത്യയില്‍, ഇന്ത്യക്കാരില്‍.
കോപ്പിറൈറ്റിന്റെ ഹാന്റ്ബുക്കിലെ മുഖവുരയിലെ ആദ്യത്തെ വാചകം തന്നെ ശ്രദ്ധിക്കൂ.
There is an acute lack of awareness on various issues relating to copyright and related rights amongst stakeholders, enforcement agencies, professional users like the scientific and academic communities and members of the public.
അതെ, ആ ലാക്ക് ഓഫ് അവേര്‍നെസ്സ് ആണിവിടുത്തെ വില്ലന്‍. എങ്ങിനെയാണ് കണ്ടെന്റുകള്‍ മിക്കപ്പോഴും “മോഷ്ടിക്കപ്പെടുക” എന്നറിയുന്നത് രസകരമാണ്. ഒരു ഫീച്ചര്‍ തയ്യാറാക്കുമ്പോള്‍ അതിനു വേണ്ട പടങ്ങളോ അല്ലെങ്കില്‍ അതിനെക്കുറിച്ച് എഴുതാനൊ ചുമതലപ്പെടുത്തപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ തേടുന്ന എളുപ്പ വഴികളില്‍ ഒന്നാണ് ഈ കണ്ടെന്റ് മോഷണം. ഒന്നില്ലെങ്കില്‍ മടി അല്ലെങ്കില്‍ റിസേര്‍ച്ച് ചെയ്യാനുള്ള സമയക്കുറവോ പരിമിതിയോ. മിക്കപ്പോഴും ഈ മോഷണം പ്രസ്തുത പ്രസ്ഥാനം അറിഞ്ഞുകൊണ്ടായിരിക്കുകയല്ല, ഇതിന്റെ ഉത്തരവാദിത്വം ഫീച്ചര്‍ തയ്യാറാക്കുന്ന ഒരാളുടേതായിരിക്കും. പത്രപ്രവര്‍ത്തകരായ ചില സുഹൃത്തുക്കള്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട് ഇതുപോലെ കണ്ടന്റുകള്‍ “റിസേര്‍ച്ച്” ചെയ്തു കൊടുക്കുവാന്‍. :-)
വടക്കുനോക്കിയന്ത്രത്തില്‍ ഇന്നസെന്റിനെ ഓര്‍മ്മയില്ലേ? രണ്ട് റേഡിയോവില്‍ നിന്നും വാര്‍ത്തകള്‍ കേട്ട് അത് പകര്‍ത്തിയെഴുതി പത്രം അടിച്ചിറക്കുന്ന പത്രപ്രവര്‍ത്തകനെ? അതു തന്നെയാണ് ഇവിടെ സംഭവിക്കുന്നതും.
എന്താണീ മോഷണം? ബ്ലോഗുടമസ്ഥര്‍ അറിയാതെ അല്ലെങ്കില്‍ അവരോട് അനുവാദം ചോദിക്കാതെ, ബ്ലോഗ് കണ്ടന്റ് (ലേഖനമോ, കഥയോ, ഡയറിക്കുറിപ്പൊ, പടങ്ങളൊ എന്തു തന്നെയാകട്ടെ) മൊത്തമായും അല്ലെങ്കില്‍ മുക്കാല്‍ ഭാഗവും അതേപടി പകര്‍ത്തി മറ്റൊരു മാധ്യമത്തില്‍ ഉപയോഗിക്കുക. ബ്ലോഗുകളെക്കുറിച്ചുള്ള ഫീച്ചര്‍ തയ്യാറാക്കുന്നതായാലും ശരി അല്ലെങ്കിലും ശരി, ബ്ലോഗുടമ അറിയാതെ അത് ചെയ്യുന്നത് തികച്ചും കോപ്പിറൈറ്റ് ലംഘനം തന്നെയാണ്.
മലയാളം സിനിമയെ ഉദ്ധരിക്കാന്‍, ഒരു സിനിമ അതേപടി വീഡിയോക്യാമില്‍ പകര്‍ത്തി ഒരു തിയേറ്ററില്‍ അനുവാദമില്ലാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമൊ? സിനിമ പോലൊരു മാധ്യമത്തിനു പുറകില്‍ അങ്ങിനെയെന്തെങ്കിലും നടന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കാനൊ ആവശ്യമായ നടപടികള്‍ എടുക്കാനൊ ഒരു വന്‍ സന്നാഹം തന്നെയുണ്ട് . ബ്ലോഗുകളുടെ കാര്യത്തില്‍ അതില്ല. അതാണ് പ്രശ്നവും.
ഇന്റെര്‍നെറ്റിന്റെ വരവോടു കൂടി, കണ്ടെന്റുകള്‍ കൂടുതല്‍ മോഷ്ടിക്കപ്പെടാനും അതേ സമയം തന്നെ പെട്ടെന്ന് അതിനെക്കുറിച്ചറിയാനും സാധിക്കുന്നു. പക്ഷെ മിക്കപ്പോഴും ഇന്റെര്‍നെറ്റില്‍ നിന്ന് കണ്ടെന്റു മോഷ്ടിച്ച്, ഇതര ഭാഷയിലെ ഒരു പ്രിന്റ് മാഗസിന്‍ ഉപയോഗിച്ചാല്‍ നെടുവീര്‍പ്പിടുകയേ നിവൃത്തിയുള്ളൂ (അതെ, അങ്ങിനേയും സംഭവിച്ചിട്ടുണ്ട് ഒരു കന്നഡാ മാഗസിനില്‍). അതുകൊണ്ട് തന്നെ, എപ്പോഴെങ്കിലും കോപ്പിറൈറ്റ് ലംഘനം എന്ന് തോന്നിയാല്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതും നമ്മുടെ കടമ തന്നെ. സാധാരണക്കാരന്റെ എപ്പോഴുമുള്ള ശബ്ദമില്ലായ്മയെ തരണം ചെയ്യാന്‍ വേണ്ടിയെങ്കിലും.
മിക്കപ്പോഴും ബ്ലോഗുകളുടെ കോപ്പിറൈറ്റുകളെ മറ്റുള്ള മാധ്യമങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്നത്, ഒരു അമച്വര്‍ എഴുത്തുകാരന്റെ മുഖ്യധാരാ മാധ്യമങ്ങളില്‍ എപ്പോഴെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ആഗ്രഹത്തിനെ ചൂഷണം ചെയ്തുകൊണ്ടാണ്. ബ്ലോഗെന്ന മാധ്യമത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ ഒന്ന് മാത്രമാണ് അതിനുള്ള കാരണം. ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ, അത് പത്ത് പേര്‍ വായിക്കുന്നു, തിരിച്ച് കമന്റുകള്‍ കിട്ടുന്നു. പ്രതിഫലം തരാതെ നിങ്ങളുടെ കൃതി പ്രസിദ്ധീകരിക്കപ്പെടുന്നതും ബ്ലോഗുകളില്‍ സ്വയം പ്രസിദ്ധീകരിക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല.
കുറ്റം ചെയ്യുന്നവര്‍ മിക്കപ്പോഴും നിസ്സാരക്കാരോ പുതിയൊരു വെബ് മാഗസിനോ മറ്റോ നടത്തുന്നവരോ മാത്രമാണെന്ന് ധരിക്കുന്നുവെങ്കില്‍ അത് തെറ്റാണ്. കഴിഞ്ഞ ഏറെ വര്‍ഷങ്ങളിലെ എന്റെ ഇന്റര്‍നെറ്റു ജീവിതത്തില്‍, ഇവയെക്കുറിച്ചെല്ലാം നിരീക്ഷിക്കുന്ന കാലം മുതല്‍, ടൈംസ് ഓഫ് ഇന്ത്യ, റിഡീഫ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ വീക്ക് മുതലയാ മാധ്യമങ്ങളെല്ലാം ചില ഫീച്ചറുകളില്‍ ഈ എളുപ്പ വഴി തേടുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് (കയ്യില്‍ ഉണ്ടായിരുന്ന ലിങ്ക്സൊക്കെ പോയി).
ഈയടുത്ത് ഇന്ത്യാ ടൈംസ് നടത്തിയ ഒരു മോഷണം ശ്രദ്ധിക്കൂ. പേജുകള്‍ നിറക്കുവാന്‍ ബ്ലോഗ് കണ്ടന്റു മോഷ്ടിക്കുന്നത് എന്നുള്ള ആരോപണം ശക്തിപ്രാപിക്കുന്നത് ഈ എളുപ്പവഴികളില്‍ നിന്ന് രൂപപ്പെടുന്ന ഫീച്ചറുകള്‍ കാണുമ്പോഴാണ്.
ഇങ്ങിനെ ശബ്ദം ഉണ്ടാക്കുന്നതിന്റെ ഒരു പ്രയോജനം, ചിലപ്പൊഴെങ്കിലും മോഷ്ടിക്കപ്പെടുന്ന കണ്ടന്റുകള്‍ പ്രസ്തുത മാധ്യമം നിശ്ബദമായി എടുത്തുമാറ്റും. ബ്ലോഗുകള്‍ ഒരു വ്യക്തിയുടേത് മാത്രമാണെങ്കിലും കോപ്പിറൈറ്റുകള്‍ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല്ലായെന്ന് അവരെ നമുക്ക് ബോധവാന്മാരാക്കുവാനും കഴിഞ്ഞേക്കും. പക്ഷെ മിക്കപ്പോഴും ശബ്ദമുണ്ടാക്കി ഒച്ചയടക്കാമെന്നേ ഞാന്‍ പഠിച്ചിട്ടുള്ളൂ. എങ്കിലും ശബ്ദത്തെ പറ്റി പണ്ട് അപ്പാപ്പന്‍ പറഞ്ഞ് തന്നിരുന്ന ഒരു കഥയുണ്ട്.
ഏറുമാടങ്ങളിലിരുന്ന് തകരപ്പാട്ടയില്‍ കൊട്ടി ശബ്ദം ഉണ്ടാക്കി കാട്ടാനയെ ഓടിപ്പിക്കുന്ന കഥ.
ഈ പോസ്റ്റിനു ആര്‍പ്പി എഴുതിയ ഒരു കമന്റ് വളരെ നന്നായി തോന്നി. അത് ചുവടെ ചേര്‍ക്കുന്നു.
RP said...
ഇഞ്ചീ, നമ്മുടെ ഇന്ദിരേടെ ഫുഡ് ബ്ലോഗിലെ ഒരു ഫോട്ടോ ദീപികക്കാര്‍ മോഷ്ടിച്ചു കുറച്ച്നാള്‍ മുമ്പ്. ഇന്ദിര അവര്‍ക്കിമെയിലയച്ചു- ഒന്നുകില്‍ അതിപ്പൊ മാറ്റണം അല്ലെങ്കില്‍ കോപ്പിറൈറ്റഡ് മറ്റീരിയലുപയോഗിച്ചതിന്‍ 250 ഡോളര്‍ ഫൈനടക്കണമെന്നും പറഞ്ഞ്. കണ്ണടച്ച് തുറന്നപ്പഴേക്കും ദീപികേലാ പടം കാണാനില്ല!!!
Saturday, January 27, 2007 11:51:00 AM
2007-01-26
ശബ്ദമുണ്ടാക്കുന്നതിന്റെ ആവശ്യകത!
Subscribe to:
Post Comments (Atom)
24 പ്രതികരണങ്ങള്‍:
ഓര്‍മ്മയില്‍ ഒരു ശിശിരം...
ഓമനിക്കാനൊരു ശിശിരം...
ഇഞ്ചിയേ, ഈ പോസ്റ്റ് വായിച്ചിട്ട് എനിക്ക് വെറുതേ പാട്ട് പാടാന്‍ തോന്നി. എന്താന്ന് ആര്‍ക്കറിയാം.
നാല് നല്ല കഥയെഴുതൂ. വായിക്കട്ടെ.
ശബ്ദമുണ്ടാക്കുന്നതിന്റെ ആവശ്യകത എന്താന്ന് അറിയാമായിരുന്നു. ഉണ്ടാക്കി. അതുകൊണ്ട് ഉണ്ടായ ഒരേ ഒരു ഉപകാരം എന്താണെന്ന് വെച്ചാല്‍, അത് കേട്ടാല്‍ മറ്റുള്ളവരുടെ പ്രതികരണം എന്താവും, എന്ന് മനസ്സിലായി. അന്യന്മാര്‍ എന്ന വാക്കും മനസ്സിലായി. എന്റെ വീട്, എന്റെ വീടിന്റെ നല്ല മതില്‍, എന്റെ വീട്ടിലെ തേങ്ങ, എന്നും കാവല്‍. പിന്നെ നിങ്ങളുടെ വീട്ടിലെ തേങ്ങ കൊണ്ടുപോയാല്‍ എനിക്കെന്താ?
ബാക്കി പിന്നെപ്പറയാം കേട്ടോ. മൂഡില്ല.
തകരപ്പാട്ടയടി കേട്ട് തടിപിടിക്കാന്‍ വന്ന നാട്ടാനകള്‍ വിരണ്ടോടാതിരിക്കട്ടെ ;)
ഇതു കലക്കീട്ടുണ്ടല്ലോ..ഇത് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നുണ്ട്.
നല്ല ലേഖനം ഇഞ്ചീ..!
ഇതാ കുറേ ഫ്രീ സ്മൈലികള്‍... ഈയാഴ്ചയിലേക്കുള്ള അടികൂടലിനെ ക്വോട്ടാ കഴിഞ്ഞതിനാലേ..
:) :) :)
ഇഞ്ചിയേ ,
തിരിച്ചുവരവിന് സ്വാഗതം.
പോസ്റ്റ് നന്നായി.
പെരിങ്ങോടന്‍റെ വളരെ നല്ല കമന്റ്! :)
ശബ്ദവും ചിലപ്പോള്‍ വെളിച്ചമാണുണ്ണീ.
ഇരുട്ടില്‍ കേള്‍ക്കുന്ന ശബ്ദത്തിലൂടെയല്ലേ ചെലപ്പോള്‍ നമ്മള്‍ വെളിച്ചത്തിലെത്തുന്നതു്.
ഓ.ടോ.ശബ്ദം എന്തായാലും ഉണ്ടാക്കണം.നോയിസു് പൊളൂഷന്‍ ഉണ്ടാകാതെ.
ഠിം ണിം ണാം ണോം... തകരപ്പാട്ടയില്ല്യ. സ്റ്റീല്‍ പ്ലേറ്റാ. എന്നാലും ഒച്ചയുണ്ടാക്കിയിട്ടുണ്ട്. :-)
ഓടോ: ബ്ലോഗിന്റെ പുതിയ തലക്കെട്ട് കൊള്ളാം. മുലപ്പാലിന്റെ രുചി ഓര്‍മ്മിപ്പിയ്ക്കുന്ന സ്പെഷ്യലിസ്റ്റ്സുണ്ടല്ലോ നാട്ടില്‍.കേരളാ പോലീസ്. എന്റെ ഒരു ഗഡി ബൈക്കില്‍ മൂന്നാമനായി ഇരുന്നു പോകുമ്പൊ പോലീസ് പിടിച്ചു. അവനാണോ ഉള്ളിലെ കള്ളിനാണോ ഇഷ്ടപ്പെടാഞ്ഞത് എന്നറിയില്ല അവന്‍ ഹെല്‍മറ്റൂരി പോലീസുകാരനെ രണ്ട് വീക്ക് വീക്കി. ലോലഹൃദയരല്ലേ പോലീസുകാര്‍ അവര്‍ കേസ് എഴുതിയപ്പൊ ഹെല്‍മറ്റ് എന്നുള്ളതിന് പകരം ചെരിപ്പ് എന്നാക്കി. ചുള്ളനെ ഓടിച്ചിട്ട് പിടിച്ച് ലോക്കപ്പില്‍ കൊണ്ട് പോയി പണ്ട് കുടിച്ച മുലപ്പാല്‍ ടേസ്റ്റ് ചെയ്യിപ്പിച്ച് വിട്ടു. വല്യ ടേസ്റ്റൊന്നുമില്ല എന്നാ അവന്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. :-)
ഹഹ..പെരിങ്ങ്സിന് എന്റെ വക അവാര്‍ഡ് നിരസിക്കില്ലെങ്കില്‍ “തര്‍ക്കുത്തര ശാസ്ത്രികള്‍” എന്ന അവാര്‍ഡ് ഞാന്‍ പ്രഘ്യാപിക്കുന്നു! :)
ദില്‍ബുവേ, ചുമ്മാ ഗഹനമായി ആലോചിച്ച് സ്റ്റൈലിനു ഇരിക്കട്ടെ എന്ന് കരുതിയതിനെ ഇതുപോലെ അപമാനിച്ചതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു..ഹൊ! ഇങ്ങിനേം ഉണ്ടൊ മനുഷ്യന്മാരു...കലാബോധമില്ല്ലാത്തവരു.. :)..അത് ഞാന്‍ എടുത്തുമാറ്റുന്നു...ഹൊ! ഇനി അമ്മയാണെ അങ്ങിനെയൊന്നും വെക്കൂല്ല..
പോരെ?
വളരെ നല്ല ലേഖനം ഇഞ്ചി (ശരിക്കും പറഞ്ഞാല്‍, ഇഞ്ചീന്നല്ല, വെക്കേണ്ടിയിരുന്നത്, പച്ച മുളക് എന്നാണ്).
ഉറങ്ങി കിടക്കുന്നവരെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിക്കുന്നവരെ?
ഇഞ്ചീ, നമ്മുടെ ഇന്ദിരേടെ ഫുഡ് ബ്ലോഗിലെ ഒരു ഫോട്ടോ ദീപികക്കാര്‍ മോഷ്ടിച്ചു കുറച്ച്നാള്‍ മുമ്പ്. ഇന്ദിര അവര്‍ക്കിമെയിലയച്ചു- ഒന്നുകില്‍ അതിപ്പൊ മാറ്റണം അല്ലെങ്കില്‍ കോപ്പിറൈറ്റഡ് മറ്റീരിയലുപയോഗിച്ചതിന്‍ 250 ഡോളര്‍ ഫൈനടക്കണമെന്നും പറഞ്ഞ്. കണ്ണടച്ച് തുറന്നപ്പഴേക്കും ദീപികേലാ പടം കാണാനില്ല!!!
ശബ്ദമുണ്ടാക്കുന്നതിന്റെ ആവശ്യകത ബോദ്യമ്മാായി jinger..
പക്ഷെ internet നു ഒരു കാവല്‍ ഇല്ല എന്ന്തണു ജനത്തിനു പൊതുവെ ഉള്ള ധാരണ..അതണു ഈ പ്രശനത്തിന്റെ root cause എന്നണെനിക്കു തോന്നുനതു .
Good links ..Thanks
qr_er_ty
വളരെ നന്ന്. കുറിക്കു കൊള്ളുന്ന, ജാഗരൂകരാക്കുവാന്‍ ഉതകുന്ന വിഷയം. പെണ്ണൊരുമ്പെട്ടാല്‍.. അതെ ഇഞ്ചിച്ചേച്ചി 'കങ്കാരുലേഷന്‍സ്' (കട:- കൈപ്പള്ളി)
തുളസിയുടെ "ഒച്ച" ബ്ലോഗിന്റെ തലവാചകം ആണ് പെട്ടെന്ന് ഓര്‍മ്മ വന്നത്.
"ഒച്ച - വേട്ടയാടപ്പെടുന്നവന്റെ ആയുധം".
നമ്മുടെ മാത്ര്‌ഭൂമിയിലെ രണ്ടാം പേജില്‍ വരുന്ന പേജ്-ത്രീ വാര്‍ത്തകള്‍ പലപ്പോഴും സിനിസൌത്ത് എന്ന ഓണ്‍ലൈന്‍ ഫിലിം മാഗസിനില്‍ വരുന്ന വാര്‍ത്തകളുടെ മലയാള പരിഭാഷ മാത്രമാണ്
ഇതു കണ്ടിട്ട് സ്വന്തക്കാരാരോ നടത്തിയ മോഷണം അറിഞ്ഞാലുണ്ടാകുന്ന പോലത്തെ വേദന തോന്നിയിട്ടുണ്ട്.
അര്‍ത്ഥ സമ്പുഷ്ടം, ഘനഗംഭീരം
Wonderful
കുറിക്ക് കൊള്ളുന്ന മനോഹാരിത ഈ ലേഖനത്തിനുണ്ട്. വാചാലതയില്ലാതെ കാര്യമാത്രപ്രസ്ക്തമായ ലേഖനം തന്നതിന് നന്ദി.
പെരുങ്ങോടന്‍റെ കമന്‍ റ് അത്യുഗ്രന്‍.
സൂവേച്ചി, അതൊക്കെ പോട്ടെന്നെ,സാരൂല്യ.
കണ്ണൂരാന്‍ ജി,കൊള്ളാനും കൊള്ളിക്കാനൊന്നുമല്ല സത്യായിട്ടും. എനിക്കറിയാവുന്നത് എഴുതിയതേയുള്ളൂ.നന്ദി.
പിന്മൊഴികള്‍, സ്മൈലികള്‍ എത്ര വേണമെങ്കിലും തന്നോളൂ....എനിക്കിഷ്ടാ:)
തറവാടി മാഷേ,നന്ദി.
വേണുവേട്ടാ, നന്ദി,പൊല്ല്യൂഷന്‍ ഈസ് റിലേറ്റീവ് :)
കുറുമാന്‍ ചേട്ടാ, അതു ശരി. ഇനീം പേരു മാറ്റണൊ ഞാന്‍ :) എരിവു കൂടുതലാണൊ എന്റെ വാക്കുകള്‍ക്ക്? :(
ആര്‍പ്പിക്കുട്ട്യെ, അത് വളരെ നല്ല ഐഡിയാ ആണല്ലൊ. ഞാനീ കമന്റെടുത്ത് പോസ്റ്റില്‍ തന്നെ വെക്കാന്‍ പോവാ.
പ്രിയചേച്ചി,നന്ദി...അതെ ചിലപ്പൊ അതാവും.
ഏറനാടന്‍ ജി, ഇനി സീരിയല്‍ ജി എന്ന് വിളിക്കട്ടെ? :)
കണ്ണൂസേട്ടാ, നന്ദി
സിജു മാഷെ, ഒന്നും പറയാതെ ഇരിക്കാ ഭേദം.ആ വീക്ക് മാഗസിനുണ്ടല്ലൊ,ഹൊ അതില്‍ അവര്‍ കോപ്പിയടിക്കുന്നതൊക്കെ യാതൊരു നാണവുമില്ലാതെയാ. ഇപ്പൊ എല്ലാ മാഗസിനും ഒക്കെ നാട്ടിലും ലഭ്യമായത് കൊണ്ട് ഇനി അതൊന്നും അത്രക്ക് നടക്കില്ലാ എന്ന് വിചാരിക്കാം
രാജുമാഷെ,നല്ല വാക്കുകള്‍ക്ക് നന്ദി.
ചില സംശയങ്ങള്‍:
• ബ്ലോഗിലെ ആശയങ്ങളെക്കുറിച്ച് ഒന്നും പ്രതിപാദിച്ചു കണ്ടില്ല. ഒരാള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആശയം, മറ്റൊരാള്‍ വേറൊരു മാധ്യമത്തില്‍(അറിഞ്ഞോ അറിയാതെയോ) പ്രസിദ്ധീകരിക്കുന്നു. അയാളുടെ പേരില്‍ എങ്ങിനെയാണ് കോപ്പിറൈറ്റ് ലംഘനത്തിന് കേസെടുക്കുക? അയാള്‍ ബ്ലോഗ് വായിച്ചാണ് ആ ആശയം എടുത്തതെന്ന് തെളിയിക്കുവാനൊക്കുമോ?
--
• ഇഞ്ചിയുടെ പുതിയ പോസ്റ്റ്, ഗ്രാമങ്ങളിലൂടെ, അതു തന്നെയെടുക്കാം. അതിലെ അവസാനത്തെ ചിത്രം (ഏതു ചിത്രവുമാവാം, ഒരു ഉദാഹരണമായി അവസാനത്തേതെന്നു പറയുന്നു) പ്രിന്റ് മീഡിയായില്‍ ഉപയോഗിച്ചാല്‍ ഇഞ്ചിക്ക് എന്തു ചെയ്യുവാന്‍ കഴിയും? ഇഞ്ചിക്കുമാത്രമല്ലല്ലോ അതേ ലൊക്കേഷനില്‍, അതേ രീതിയില്‍ ഒരു ചിത്രമെടുക്കാവുന്നത്?
--
ഫോട്ടോകള്‍ മോഷ്ടിക്കപ്പെടാതിരിക്കുവാന്‍: ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോട്ടോകള്‍ മറ്റ് മാധ്യമങ്ങളില്‍ (കുറഞ്ഞപക്ഷം അച്ചടിയിലെങ്കിലും) പ്രസിദ്ധീകരിക്കാതിരിക്കുവാന്‍ അത്യാവശ്യം വലുപ്പത്തില്‍ വെബ്ബ് പേജിനു വേണ്ടി ഒപ്റ്റിമൈസ് ചെയ്ത് അപ്‌ലോഡ് ചെയ്യുക. ഇഞ്ചിയുടെ പുതിയ പോസ്റ്റിന് (ഗ്രാമങ്ങളിലൂടെ..) അത്രയും ക്വാളിറ്റിയുള്ള, വലിപ്പമുള്ള ചിത്രങ്ങളുടെ ആവശ്യമില്ലല്ലോ. അതുപോലെ കോപ്പിറൈറ്റഡ് എന്ന ഒരു വാട്ടര്‍മാര്‍ക്ക് എല്ലാ ചിത്രത്തിലും ചേര്‍ക്കുന്നതും നന്നായിരിക്കും. ഞാനിതെഴുതുന്നത്, ഇഞ്ചിയുടേത് ആരുമെടുത്ത് ഉപയോഗിക്കരുതെന്ന് ഇഞ്ചിക്ക് ഉണ്ട് എന്ന അടിസ്ഥാനത്തിലാണ്.
--
മറ്റൊരു കാര്യം, അങ്ങിനെ ഫോട്ടോയെടുക്കുമ്പോള്‍ ഒരാളെ കേന്ദ്രീകരിച്ച് എടുക്കുകയാണെങ്കില്‍ (ഉദാ: പട്ടാളക്കാരന്റെ ചിത്രം) അയാളുടെ അനുമതി മേടിക്കേണ്ടതുണ്ട്. അത് ബ്ലോഗിലുപയോഗിക്കുമ്പോള്‍ ആ നിയമം നമ്മളും പാലിക്കേണ്ടതല്ലേ?
--
മറ്റൊരു സംശയം. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളുടെ സോഴ്സ് മോഡിഫൈ ചെയ്ത് മറ്റൊരു ആപ്ലിക്കേഷനായി പുറത്തിറക്കിയാലും അത് ഒറിജിനല്‍ സോഴ്സുകാരെ അറിയിക്കണമെന്നുണ്ടോ? ഇല്ല എന്നാണ് എന്റെ വിശ്വാസം. പക്ഷെ, അവര്‍ക്കുള്ള ക്രെഡിറ്റ് അവര്‍ക്കു നല്‍കണം, അതുപോലെ പുതിയ ആപ്ലിക്കേഷനും സൌജന്യമായിരിക്കണം ഓപ്പണ്‍ സോഴ്സുമായിരിക്കണം. അതേ രീതിയില്‍ തന്നെയല്ലേ ബ്ലോഗ് കണ്‍ടന്റുകളേയും കാണേണ്ടത്?
--
ഹരീ,ആശയങ്ങളുടെ കോപ്പി റൈറ്റുകള്‍ വളരെ സങ്കീര്‍ണമാണ്. ആശയങ്ങളെ കോപ്പിറൈറ്റുകളേക്കാള്‍ പേറ്റന്റിങ്ങ് ആണ് സാധാരണ ചെയ്തു വരാറുള്ളത്. പക്ഷെ ഒരു കഥ എഴുതിയാല്‍ അത് ഒരു നൂതന ആശയം എന്ന് പ്രൂവ് ചെയ്യാന്‍ തന്നെ പാടാണ്. പക്ഷെ ഒരു പരിധി വരെ കോപ്പി റൈറ്റ് നിയമങ്ങളില്‍ ആശയങ്ങളും കോപ്പി റൈറ്റുകളില്‍ പെടും എന്ന് തന്നെയാണ് എന്റെ അറിവില്‍.
അതെ, അതു ശരിയാണ്. പക്ഷെ എന്റേതാണെന്ന് എനിക്ക് പ്രൂവ് ചെയ്യാന്‍ പറ്റണം. അതാണ് ആദ്യം വേണ്ട കാര്യം. ഇപ്പോള്‍ ബിഗ് ബെനിന്റെ പടം അതു പോലെ തന്നെ ഇഷ്ടം പോലെ കാണും.
ഞാന്‍ എത്ര ക്ക്വാലിറ്റി പടം ഇട്ടാലും അത് കക്കാന്‍ പാടില്ലല്ലൊ. അതെ ഡിജിറ്റല്‍ വാട്ടര്‍ മാര്‍ക്കിങ്ങ് പടങ്ങള്‍ക്ക് നല്ലതാണ്.
ഇല്ല പട്ടാളക്കാരനോട് ചോദിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ചു ടൂറിസ്റ്റ് സ്പോട്ടുകളില്‍. അങ്ങിനെ പടം എടുക്കാന്‍ പാടില്ലെങ്കില്‍ എഴുതി വെച്ചിട്ടുണ്ട്. അവിടെ തീര്‍ച്ചയായും എടുക്കരുത്. ഇനി ജേര്‍ണലിസ്റ്റിക്ക് പര്‍പ്പസ് അല്ലെങ്കില്‍ ആ ലൈസന്‍സ് വെച്ച് എന്തു വേണമെങ്കിലും ഒരു പരിധി വരെ എടുക്കാം. ഇവിടെ പ്രൈവസി നിയമങ്ങളും മുഖ്യമാണ്. ഒരു ശവശരീരത്തിന്റെ പടം എടുക്കണമെങ്കില്‍ ബന്ധുക്കളോട് ചോദിച്ചിട്ട് തന്നെയാകണം എന്ന് ഇവിടങ്ങളില്‍ ഒരു മര്യാദ ഉണ്ട്. അത് നമ്മുടെ നാട്ടില്‍ ഒരിക്കലും പാലിക്കപ്പെടാറില്ല മാധ്യമങ്ങളില്‍. അങ്ങിനെയുള്ള നിയമങ്ങള്‍ പ്രൈവസി നിയമങ്ങളിലാണ് പെടുന്നത്. കോപ്പി റൈറ്റുകളില്‍ അല്ല.
ഒരോ ഓപ്പണ്‍ സോര്‍സിനും അതിന്റേതായ പാലിക്കപ്പെടേണ്ട നിയമങ്ങള്‍ അവരുടെ ലൈസന്‍സിങ്ങ് നിയമങ്ങളിലുണ്ട്. ഓരോര്‍ത്തര്‍ക്കും അത് ഓരോ പോലെയാണ് അല്ലാതെ കോമണ്‍ ആയിട്ടൊരു നിയമമില്ലായെന്നാണെന്റെ അറിവ്.
ഇഞ്ചീ,
ഞാനുദ്ദേശിച്ചതെന്തെന്നാല്‍, ചിത്രത്തിന്റെ ക്വാളിറ്റി വെബ്ബ് മീഡിയായില്‍ മാത്രം ഉപയോഗിക്കുവാന്‍ പരുവത്തിലുള്ളതാണെങ്കില്‍ അത് പ്രിന്റിനായി എടുക്കുകയില്ലല്ലോ. പ്രിന്റിനായി എടുക്കുവാന്‍ തക്കവണ്ണമുള്ള ചിത്രം കിട്ടുമ്പോഴാണല്ലോ അതെടുത്തുപയോഗിക്കുവാനുള്ള ഒരു പ്രലോഭനം തോന്നുന്നത്. ഷട്ടര്‍സ്റ്റോക്ക്.കോം പോലെയുള്ള ക്ലിപ്പ്-ആര്‍ട്ട് വിതരണക്കാര്‍ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കിംഗ് നന്നായിത്തന്നെ ഉപയോഗിക്കുന്നു, അതായത് നല്ല വലുപ്പത്തില്‍ ചിത്രത്തിന്റെ നടുവില്‍. അത്രയുമില്ലെങ്കിലും, ബ്ലോഗിന്റെ ആവശ്യാനുസരണം ചിത്രത്തിന്റെ വലുപ്പം ക്രമീകരിച്ച്, ഏതെങ്കിലുമൊരു മൂലയില്‍ നമ്മുടെ പേരോ മറ്റോ കോപ്പി റൈറ്റഡ് എന്നും പറഞ്ഞ് കൊടുക്കുന്നത് നല്ലതായിരിക്കും. മോഷ്ടിച്ചു കഴിഞ്ഞ് പരാതിപ്പെടുന്നതിലും നല്ലതാണല്ലോ, മോഷ്ടിക്കാതെയിരിക്കുവാനുള്ള പണികള്‍ ചെയ്യുന്നത്.
--
ശരിയാണ്, മാധ്യമ ഫോട്ടോ/വീഡിയോ ഗ്രാഫര്‍മാര്‍ക്ക് ഒരുമാതിരിപ്പെട്ട എന്തിന്റേയും ചിത്രങ്ങളെടുക്കാവുന്നതാണ്. ജനാധിപത്യത്തിന്റെ ഒരു തൂണായതിനാല്‍ അതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ അവര്‍ക്ക് വേണ്ടുവോളമുണ്ട്. എന്നിരിക്കിലും, ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് എടുക്കുന്നതെങ്കില്‍, അദ്ദേഹം ഒരു പബ്ലിക്ക് പരിപാടിയില്‍ പങ്കെടുക്കുകയല്ലെങ്കില്‍, അദ്ദേഹത്തോട് അനുവാദം ചോദിക്കുക തന്നെ വേണം. (ഉദാ: വിഷുവിന് കണികാണിക്കുന്ന പടം, അതിടണമെങ്കില്‍, മാധ്യമ ഫോട്ടോഗ്രാഫറാണെങ്കിലും അതിനായി പോസ് ചെയ്യുന്നയാളുടെ അനുവാദം മേടിക്കുക തന്നെവേണം. സാധാരണഗതിയിലത് ഫോട്ടോഗ്രാഫറുടെ തന്നെ പരിചയക്കാരാരെങ്കിലുമാവും, അല്ലെങ്കില്‍ എഡിറ്റര്‍മാരുടെ, അതുകൊണ്ട് അത്രയ്ക്ക് കുഴപ്പമൊന്നും വരാറില്ല).
--
ഓപ്പണ്‍സോഴ്സിന്റെ കാര്യം: അതിനായി ഓപ്പണ്‍സോഴ്സ് കണ്‍സോര്‍ഷ്യം എന്നൊരു സംഘടന (?) നിലവിലില്ലേ? അതിലംഗമായിട്ടുള്ളവര്‍ക്കെല്ലാം ഒരേ നിയമങ്ങളാണെന്നു തോന്നുന്നു.
--
പ്രൈവസി: പത്രപ്രവര്‍ത്തകനാണെങ്കിലും ഒരു ഫോട്ടോ എടുത്താല്‍, അത് അദ്ദേഹത്തിന് സ്വന്തം ബ്ലോഗിലുപയോഗിക്കണെമെങ്കില്‍ സബ്ജക്ടായ ആളുകളുടെ സമ്മതം ആവശ്യമില്ലേ? അദ്ദേഹമെടുത്ത ഫോട്ടോകള്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന പത്രത്തില്‍ മാത്രമല്ലേ ഉപയോഗിക്കുവാന്‍ കഴിയുകയുള്ളൂ.
--
ഹരി പറയുന്നത് ശരിയാണ്. അത് മനസ്സിലായി.
അല്ല അങ്ങിനെയുള്ളവ മാത്രമല്ല മോഷ്ടിക്കപ്പെടുന്നതും. അങ്ങിനെയുണ്ടെങ്കില്‍ തന്നെ മോഷ്ടിക്കുന്നത് ലംഘനം ആണെന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
വളരെ ശരിയാണ്. പബ്ലിക്ക് പ്ലേസുകളില്‍ അല്ലാതെ ഇപ്പോള്‍ ഒരു പ്രൈവറ്റ് ഇന്റെര്‍വ്യൂവിന് ഫോട്ടോസ് എടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചല്‍ അല്ലെങ്കില്‍ തന്നെയും അനുവാദം ചോദിക്കുന്നത് മര്യാദയാണ്. പക്ഷെ കോപ്പിറൈറ്റൊ പ്രൈവസി നിയമങ്ങളിലോ ഫോട്ടോസ് എടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചാലേ അത് ലംഘനം ആവുന്നുള്ളൂ എന്നാണ് എന്റെ അറിവില്‍.
ഓപ്പണ്‍ സോര്‍സ് കണ്‍സോര്‍ഷ്യം ഓപ്പണ്‍ സോര്‍സിന്റെ ജെനറല്‍ നിയമങ്ങളേ ചിട്ടപ്പെടുത്തുന്നുള്ളൂ. പക്ഷെ അത് ഓരോ സൊഫ്റ്റ്വേറിനും അത് പ്ലസ് + പ്രത്യേക നിയമങ്ങള്‍ ഉണ്ടായിരിക്കാം എന്നാണ് ഉദ്ദേശിച്ചത്. അതില്ലാത്തവര്‍ കണ്‍സോര്‍ഷ്യത്തിന്റെ നിയമങ്ങളിലേക്കാണ് ലിങ്ക് കൊടുക്കാറുള്ളത്.
ഹരീ, സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളെ കുറിച്ച് കേട്ടിട്ടില്ലെ? അവര്‍ ചെയ്യുന്നത് ഒരു പ്രത്യേക മാധ്യമത്തിന്റെ ജേര്‍ണലിസ്റ്റിക്ക് ലൈസന്‍സൊന്നും ഇല്ലാതെ തന്നെ ഇതുപോലെ പടം എടുത്ത് ബ്ലോഗുകളില്‍ കൊടുക്കുന്നുണ്ട്. ബ്ലോഗുകള്‍ ഒരു പത്രം തന്നെയല്ലേ? ഒരു ന്യൂസിനു വേണ്ടി പടം പിടിക്കുമ്പോള്‍ അതില്‍ സബ്ജെക്റ്റായ ആളുടെ സമ്മതം പൊതുവെ ആവശ്യമില്ല.ബ്ലോഗായാലും അത് തന്നെയാണ് നിയമം എന്ന് തോന്നുന്നു. ഒരു പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തീര്‍ച്ചയായും പത്രസ്ഥാപനത്തിന്റെ ക്യാമറയും ജോലി സമയവും
കൊണ്ട് എടുക്കപ്പെടുന്ന ഫോട്ടോസ് ആ പത്രത്തിന് അവകാശപ്പെട്ടതാണ്. അത് അല്ലാതെ ഉപയോഗിക്കുന്നത് ഓഫീസില്‍ ഇരുന്ന് ബ്ലോഗുന്നതിനു തുല്ല്യം (യ്യൊ!) :-)
നിര്‍ദ്ദേശം:
ഡിസ്ക്ലെയിമര്‍ : എന്റെ ബ്ലോഗ്, എന്റെ കീപാഡ്, എന്റെ കൈ ;)
ഇതങ്ങെടുത്തു കളഞ്ഞിട്ട്, ഇതിനെയൊക്കെപ്പറ്റി (പൈറസി, കോപ്പിറൈറ്റ്, പാലിക്കേണ്ട മര്യാദകള്‍...) ആധികാരികമായ ഒരു ലേഖനമെഴുതിക്കൂടെ? കഴിയുമെങ്കില്‍ ഏതു നിയമപ്രകാരമാണെന്നും കൂടിച്ചേര്‍ത്ത്? ഇഞ്ചി എന്തു ചെയ്യുന്നു എന്നെനിക്കറിയില്ല... എന്നിരുന്നാലും, ഇതിനെക്കുറിച്ചൊക്കെ ആധികാരികമായി അറിവ് സ്വരുക്കൂട്ടുവാന്‍ ഇഞ്ചിക്ക് കഴിയുമെന്നു തോന്നുന്നു. :)
--
ആ, അങ്ങിനെ എല്ലാര്‍ക്കും മനസ്സിലാവണ മാതിരി കാര്യങ്ങള്‍ ഒക്കെ എഴുതി വെച്ചാല്‍, അതൊക്കെ എല്ലാരും കൂടിയനുസരിച്ചാല്‍, പിന്നെ ശബ്ദമുണ്ടാക്കുവാന്‍ പറ്റുവൊ ഹരീ? :)
ലേഖനം എന്ന് കേള്‍ക്കുമ്പൊഴൊ കൈ വിറക്കുന്നു, അതിന്റെ മുന്നില്‍ ആധികാരിത എന്നും കൂടി ഇട്ടാല്‍ വെളിച്ചപ്പാട് പോലെയാവും. എന്തിനാ വെറുതേ? ഇങ്ങിനെ എഴുതുന്നതിനും ഒരു സുഖം :-) ആ സുഖത്തിനു വേണ്ടി ബ്ലോഗുന്നു. അത്രേയുള്ളൂ.
ഹരിയുടെ നിര്‍ദ്ദേശത്തിനു വളരെയധികം നന്ദി. ഈ ബൂലോഗത്തില്‍ എനിക്കിത്തിരെ വിവരം കാണുമായിരിക്കും എന്ന് സന്ദേഹം എങ്കിലും പ്രകടിപ്പിച്ച ആദ്യത്തെ ബ്ലോഗര്‍ എന്ന പുരസ്കാരവും ഹരിക്ക് :-)
"ഒരു പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തീര്‍ച്ചയായും പത്രസ്ഥാപനത്തിന്റെ ക്യാമറയും ജോലി സമയവും
കൊണ്ട് എടുക്കപ്പെടുന്ന ഫോട്ടോസ് ആ പത്രത്തിന് അവകാശപ്പെട്ടതാണ്“
ഇഞ്ചീ, എന്നു തീര്‍ത്തു പറയാന്‍ പറ്റില്ല. ആ പത്രത്തില്‍ അച്ചടിച്ച ചിത്രങ്ങള്‍ക്കുമേല്‍ മാത്രമേ സ്ഥാപനത്തിനു അധികാരമുണ്ടാകൂ. ഇതിലും ചെറിയൊരു പ്രശ്നം ഉണ്ട് അത് മനോരമ Vs ടോംസ് കേസിന്റെ വിചാരണവേളയില്‍ വ്യക്തമാക്കപ്പെട്ടിരുന്നു.പോയിന്റ്റ്സ് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. അറിവുള്ളവര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരൂ.
Post a Comment