അതികഠിനമായ തണുപ്പിന്റേയും ഭയാനകമായൊരു മഞ്ഞുകാറ്റിന്റെയും ഒക്കെ കൂടെ ഒരു മാസത്തോളം ഇംഗ്ലണ്ടിന്റെ ഗ്രാമങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു നടന്നു. ഗാന്ധിജി പറഞ്ഞിട്ടില്ലേ, ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണമെന്ന്....എന്നാ അത് ചെയ്തേക്കാമെന്ന് വിചാരിച്ചു. നമ്മളായിട്ടെന്തിനാ അനുസരണക്കേടു കാട്ടണേ? ഇത്രേം വലിയ ക്ലോക്കിലാണ് ഈ ഗ്രാമത്തെ മനുഷ്യന്മാര്‍ സമയം നോക്കുന്നത്.
വെള്ളി മേഘങ്ങള്‍ കൊണ്ടൊരു നൂലു കെട്ടി ഇവനെ പിടിച്ചു നിറുത്തിയിരിക്കുന്നത് കണ്ടൊ?
ഇവിടെയിരുന്നാണ് ഈ ജാതിക്കാരുടെ മൂപ്പന്മാരും ഒക്കെ സഭ കൂടുന്നത്. അതിന്റെ ഉള്ളിലെ ഒരു സ്റ്റെയിന്‍ ഗ്ലാസ്സ് ജനല്‍. ഉള്ളിലെ പടം എടുക്കാന്‍ കറുത്ത കോട്ടിട്ട മൂപ്പേര്‍സ് പടയാളികള്‍ സമ്മതിച്ചില്ല. ഇതിന്റെ ഉള്ളില്‍ കയറുമ്പോള്‍ കുറച്ചൊക്കെ ചരിത്രം അറിയാവുന്നവര്‍ക്ക് കുളിരു കോരും, ഭയങ്കര ഏസിയായതുകൊണ്ടാണൊയെന്നുമറിഞ്ഞൂടാ.
കാട്ടു മൂപ്പന്മാരുടെ വാസസ്ഥലങ്ങളും പച്ചമുളക് പച്ചമരുന്ന് വ്യവഹാര സ്ഥാപനങ്ങളും.
ഇവിടെയാണ് മൂപ്പന്മാരേയും മൂപ്പത്തികളേയും ഒക്കെ സ്റ്റൈലായിട്ട് വടിപോലെ കിടത്തണത്. ഒരു വല്ല്യ സംഭവം തന്നെയാണെ ഇവിടം. ചരിത്രം ഉറങ്ങുന്നു ഉറങ്ങുന്നു എന്നൊക്കെ ഞാന്‍ എപ്പോഴും കേട്ടിട്ടുണ്ട്. ഇതിന്റെ ഉള്ളില്‍ ചെന്നപ്പോഴാണ് എങ്ങിന്യാ ഉറങ്ങുന്നേ എന്ന് മനസ്സിലായെ.
ആ, ഇതാരാ മോളിക്കേറി നിക്കണെ? കൊറേ നാളു മുന്‍പ് കയറിയതാ ആബീന്റെ മുകളില്‍. അവിടെയിരുന്ന് തണപ്പത്ത് പാവങ്ങള്‍ ഉറച്ച് പോയി.
ഇതാണ് പച്ച പാര്‍ക്ക്. ഒരു ഘനഗംഭീര മൂപ്പിലാത്തീന്റെ വള്ളിക്കുടിലിനു മുന്‍പിലെ പാര്‍ക്കാണിത്. വള്ളിക്കുടിലിന്റെ കാവല്‍ക്കാരില്‍ ഒരാള്‍. ചിരിക്കേം കരയേം ഒന്നുമില്ല. ഇക്കിളിയാക്കാന്‍ ഒന്ന് ട്രൈ ചെയ്യാന്ന്‍ വെച്ച ഒരു വലിയ ഗേറ്റില്‍ കൂടി മനുഷ്യന്മാരെ കടത്തി വിടണ്ടേ?
ഇതാണാ വള്ളിക്കുടില്‍. സൂര്യന്‍ അസ്തമിക്കാത്ത രാജ്യത്തിന്റെ വള്ളിക്കുടില്‍. സെറ്റപ്പൊന്നും നമ്മുടെ മൈസൂര്‍ കൊട്ടരത്തിന്റെ അത്രേം പോര...ച്ഛായ്! കൂടെയുണ്ടായിരുന്നു ആസ്ത്രേലിയന്‍ മദാമ്മക്ക് ഭയങ്കര അല്‍ഭുതം. ഇതാണൊ കൊട്ടാരം എന്ന് എന്നോട് നാലു തവണ ചോദിച്ചു. നമ്മളീ കേക്കുമ്പൊ ഇമ്മിണി വല്ല്യ സെറ്റപ്പാണെന്ന് തോന്നുമെങ്കിലും, കാണുമ്പോള്‍ ബാംഗളൂറിന്റെ സെക്രട്ടറിയേറ്റിന്റെ അത്രേം ഗുമ്മില്ല.
ഇവരിങ്ങിനെ പോസ് ചെയ്തു നിക്കുമ്പൊ എങ്ങിനെ ഫോട്ടോം പിടിക്കാണ്ട് ഇരിക്കണേ? എന്നാ ചിരിച്ചേന്ന് ഞാന്‍.
അപ്പൊ ദേ എന്റേം കൂടെ വേണമെന്ന് വിക്റ്റോറിയന്‍ മൂപ്പിലാത്തി. വേണ്ടാന്ന് പറയാന്‍ ഒക്കുവൊ?
വള്ളിക്കുടിലിന്റെ ഗേറ്റ്. ആകെക്കൂടി കുറച്ച് ഗുമ്മുള്ളത് ഈ ഗേറ്റിനു മാത്രം.
നോര്‍വിച്ച് എന്നൊരു ഗ്രാമത്തിന്റെ സിറ്റി സെന്റര്‍
രണ്ട് തരം ആര്‍ക്കിടെക്ച്ചര്‍ കെട്ടിടങ്ങള്‍ കണ്ടൊ മുട്ടിയുരുമ്മിയിരിക്കുന്നെ? ഇതാണ് ഇംഗ്ലണ്ടിന്റെ ഗ്രാമങ്ങളുടെ ഒരു സവിഷേത.
ഇതാണ് ഈ വര്‍ഗ്ഗക്കാരുടെ ശകടം. DDLJ-ല്‍ ഷാറൂക്ക് ഖാന്‍ കജോളിനെ ട്രെയിനിലോട്ട് കൈ പിടിച്ച് കയറ്റുന്നൊരു സീനില്ലെ? അതിതുപോലൊരു ലണ്ടന്‍ റ്റ്യൂബിലാണ്.
നോര്‍വിച്ച് റെയില്‍വേ സ്റ്റേഷന്‍. നമ്മുടെ തമ്പാനൂരൊക്കെ പോലെ. അത്രേയുള്ളൂ. അവിടത്തെ കാപ്പി കൊള്ളത്തില്ലാട്ടൊ.
ഇത് Wroxham ഗ്രാമപ്രദേശം. ഇവിടേയും മനുഷ്യര്‍ ഏത് ഗ്രാമത്തിലേയും എന്നപോലെ പുരോഗതിയെ ഭയപ്പെടുന്നു. പട്ടണങ്ങളിലെ ശീലങ്ങളെ ഭയപ്പെടുന്നു. കുടുമ്പബന്ധങ്ങളും പാരമ്പര്യവും ഇവര്‍ക്ക് വിലപ്പെട്ടതാകുന്നു. സൂക്ഷിച്ചു നോക്കിയാല്‍ മരങ്ങളുടെ പുറകില്‍ കെട്ടിടങ്ങള്‍ കാണാം.
റോക്സാമിലെ ഒരു ബോട്ട് യാര്‍ഡ്.
അങ്ങിനെ ഗ്രാമങ്ങളിലൂടെ നടന്ന് നടന്ന് ചെന്നപ്പൊ ഒരു വലിയ പാടത്ത്, ഒരു മരം ചുമ്മാ അങ്ങിനെ ഇലയൊന്നുമില്ലാതെ നില്‍ക്കുന്നു. ഞാന്‍ വെറുതേ വിട്വൊ?
2007-01-29
ഗ്രാമങ്ങളിലൂടെ....
-
Inji Pennu
at
8:18 PM
വിഭാഗം: ചിത്രങ്ങള്‍
Subscribe to:
Post Comments (Atom)
70 പ്രതികരണങ്ങള്‍:
ഇംഗ്ലണ്ടിന്റെ ഗ്രാമങ്ങളിലൂടെ....ഒരു പിക്റ്റോറിയല്‍...
ഇഞ്ചിയും തുടങ്ങിയോ ഫോട്ടോ ബ്ലോഗ്? നല്ല പടംസ് :)
ഇതെപ്പഴാ അമേരിക്കേന്നു ഗ്രാമത്തിലേക്ക് പോയത്, അറിഞ്ഞില്ലല്ല
ഫോട്ടോസ് കൊള്ളാം (ചിലത് അടിപൊളി), ആ ഇഞ്ചി ടച്ചോടെയുള്ള വിവരണം സൂപ്പര്‍
പിന്നെ പടങ്ങളെന്താ ചരിഞ്ഞിരിക്കുന്നത്, ആദിപ്രേതം വല്ലോം കൂടിയോ..
മൂന്നാമത്തെ പടം ഒപ്റ്റിക്കല്‍ ഇല്യൂഷനായി ഉപയോഗിക്കാം
ആ മരങ്ങളുടെ ഇടയിലൂടെയുള്ള വഴി ഇച്ചിരി നേരെ പിടിച്ചെടുത്തിരുന്നെങ്കില്‍ ഉഗ്രനായാനേ; അല്ലെങ്കില്‍ ക്രോപ്പ് ചെയ്താലും മതി (അതെന്താണെന്ന് എന്നോട് ചോദിക്കരുത്, അറിയാവുന്നവര്‍ വല്ലോമുണ്ടെങ്കില്‍ അവരോട് ചോയീര്)
സപ്തന്റെ സോറി മൂന്നിന്റെ നിയമം വായിച്ചിട്ടില്ലേ, അതുപയോഗിച്ചിരുന്നെങ്കില്‍ അവസാനത്തെ പടം ഒരു ക്ലാസിക്ക് തന്നെ ആയേനേ
(ഈ വിമര്‍ശിക്കാന്‍ എന്താ ഒരു സുഖം)
Good pictures..
ഈ ഫോട്ടോ എടുക്കാന്‍ അറിയാം എന്നു ജാഡ ഉള്ളവരൊക്കെ വിമര്‍ശ്ശനം പറയും. ചുമ്മാതാ. ഫോട്ടോകള്‍ നന്നായിട്ടുണ്ട് ട്ടോ.
:-)
--ഗുണ്ടൂസ്
ഇഞ്ചിയേ,
ഫോട്ടോസ് എന്താ രസം കാണാന്‍! :)
വിവരണവും അടിപ്പൊളി.
ചിലതിന്റെ ചരിവു ദാ ഇത് നോക്കി ഒന്ന് ശരിയാക്കി കൂടേ.
http://www.worth1000.com/tutorial.asp?sid=161112&print=1
നല്ല ഫോട്ടോസും സരസമായ അടിക്കുറിപ്പുകളും,
ഒരുപാടിഷ്ടമായി.
"വള്ളിക്കുടിലിന്‍ മുന്നില്‍ നിന്നും
പുള്ളിക്കുയിലേ പടം പിടിക്കൂ"
എന്നു കവി പാടിയത് കേട്ടിട്ടാണോ ഈ പടം പിടിത്തം തുടങ്ങിയത് :)
ഗാന്ധിജിയുടെ ഗ്രാമസങ്കല്പം .. സോ ബ്യൂട്ടിഫുള്‍ :) ...:(
ടിപ്: ആ കാവല്ക്കരന്റെ അടുത്ത് പോകുമ്പോള്‍ മധുരനാരങ്ങയുടെ തൊലി കൊണ്ടു പോകണം . എന്നിട്ടത് കണ്ണില്‍ സ്പ്രേ ചെയ്താല്‍ ചിലപ്പോള്‍ ഇമ വെട്ടിയേക്കും
ഫോട്ടോകള്‍ നന്നായി, അടിക്കുറുപ്പുകളും. അവസാനത്തെ, ആ പച്ച പാടത്തിന്റെ ഫോട്ടോ നന്നായി ഇഷ്ടപ്പെട്ടു.
ഗാന്ധിജി പറഞ്ഞത് ഇന്ത്യയുടെ ഗ്രാമങ്ങളെ കുറിച്ചാണെന്റെ കുട്ടീ...
പിന്നെ എന്റെ ഒരു സുഹൃത്തു പറഞ്ഞുകേട്ടു, ജീവിതത്തിന്റെ അര്‍ത്ഥം തേടാന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ പറ്റുമെന്ന്. എന്തെങ്കിലും സത്യമുണ്ടൊ? :)ഫോട്ടോസ് ഒക്കെ അടിപൊളി.
ഏതായാലും കൊള്ളാം ഇഞ്ചീ,
എന്നാലാ എരിവുള്ള അടിക്കുറിപ്പുകളാ എനിക്കു കൂടുതലിഷ്ട്ടമായത്.
അല്ലാ രണ്ടാഴ്ചയായി കാണാതിരുന്നപ്പോ, വള്ളികുടിലിലേക്ക് പോയതായിരുന്നു എന്നറിഞ്ഞില്ല. എന്തായാലും അടിപൊളി വിവരണംസ് & പടംസ്
നല്ല പടങ്ങള്‍! യുകെയില്‍ പോകാന്‍ വിസാ കിട്ടിയിട്ട് പോകാതിരുന്നതില്‍ ഇപ്പോള്‍ ഖേദിക്കുന്നു, ശരിക്കും ഖേദിക്കുന്നു. സാരമില്ല ഇനിയും ഒരവസരം കിട്ടുമായിരിക്കും. അതെയ് ചില പടങ്ങളൊന്നും എനിക്ക് കാണാന്‍ പറ്റണില്ലാലോ, ഒരു നീളത്തിലെ ചതുരം കാണാം.
മറ്റേ പോസ്റ്റിലെ എന്റെ കമന്റെടുത്ത് പോസ്റ്റില്‍ പിടിപ്പിച്ചോ? ഇന്ദിര ദീപിക വായിച്ചിട്ടൊന്നുമല്ല, ഞാനാ കാണിച്ചുകൊടുത്തേ..ഒരു മലയാളം പത്രമല്ലേ...സ്വയം കളിയാക്കിയതുപോലെ ആയിപ്പോയി. എന്നാലും സാരമില്ല അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.
ഇപ്പൊ എല്ലാ പടോം കാണാം.
qw_er_ty
ഇഞ്ചിപ്പെണ്ണേ..
ചിത്രങ്ങളെല്ലാം കൊള്ളാംട്ടോ..
കൃഷ് | krish
:)
അവസാനത്തെ പടം ഏറ്റവും ഇഷ്ട്ടപ്പെട്ടു..
ആഹാ. ഗ്രാമങ്ങളില്‍ രാപ്പാര്‍ക്കന്‍ പോയതാരുന്നോ. സ്റ്റൈലന്‍ അടികുറിപ്പുകള്‍. ആ കാട്ടാളന്മാര്‍ എങ്ങെനെ, മരവിച്ച് മേല്‍ചുണ്ടുമായി ജീവിക്കുണോര് എന്നൊക്കെ കേക്ക്ണത് സത്യം തന്നേ? ഫിഷ് ന്‍ ചിപ്സ് തട്ടിയാ? സായിപ്പിന്റെ നാട്ടിലേക്കും മനസ്സിലേക്കും ഒരു എത്തിനോട്ടം പ്രതീക്ഷിക്കുന്നു, സാവധാനം മതി ട്ടോ:)
ചെരിവൊക്കെ മാറ്റണം സിജുവേ, ഭയങ്കര മടി...നിയമങ്ങള്‍ ഒക്കെ കാറ്റില്‍ പറത്തിയേ ഞാന്‍ എന്തും ചെയ്യാറുള്ളൂ...ഹിഹി..(എസ്ക്യൂസ് എസ്ക്യൂസ്സ് )..അതേന്നേ ആ ചെക്കനെ കളിയാക്കി കളിയാക്കി ഇപ്പൊ എല്ലാത്തിനും ഒരു ചെരുവ്. ആദി ശാപം വല്ലോമാണൊ എന്തൊ?
എന്റെ ബിന്ദൂട്ടീയെ, ഉവ്വ ഉവ്വ ഒന്ന് സഞ്ചരിച്ചു നോക്കൂ അര്‍ത്ഥം കിട്ടാന്‍...ജീവിതത്തിന്റെ അര്‍ത്ഥം എന്താന്ന് വെച്ചാല്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അവരൊക്കെ പെട്ടെന്ന് എട്ടു മണിയാവുമ്പൊ കടയടക്കും,അതിനു മുന്‍പേ നമ്മള്‍ വൈകുന്നേരത്തിനുള്ള ഡിന്നര്‍ മേടിച്ചു വെച്ചേക്കണം എന്നാണ്...ഇനീം അര്‍ത്ഥമുണ്ട്. വേണൊ? കേക്കണൊ?
എന്റെ ആര്‍പ്പിക്കുട്ട്യെ, ഒരു വിസാ കൈയില്‍ കിട്ടീട്ട് പോവാണ്ടിക്കെ? മഹാ പാപം പറയുന്നൊ കുട്ടീ...ശ്ശൊ! മെഡിസിനു സീറ്റ് കിട്ടീട്ട് വേണ്ടാന്ന് വെക്കുന്നതിലും കൊടിയ പാപാമാണല്ലോ ചെയ്തത്.. ഞങ്ങളാണേങ്കില്‍ എപ്പൊ എവിടെ പോണം എന്നും പറഞ്ഞ് നോക്കിയിരിക്കുന്നവരാണ്. ഒരു ചാന്‍സ് കിട്ടിയാ മുങ്ങും.ചേട്ടായി ആണെങ്കില്‍ കണ്ടശ്ശാംകടവില്‍ നിന്ന് തൃശൂര്‍ റൌണ്ട് വരെ വന്നതെല്ലേടീ, എന്നാ നമുക്ക് ഒന്ന് മുമ്പായ് വരെ പോയിട്ട് വന്നാലൊ എന്ന് ചുമ്മാ അത്താഴം കഴിഞ്ഞിട്ടിരിക്കുമ്പൊ പറയുന്ന ആളാണ്. അതോണ്ട് യാത്രകളൊകെ എടിപിടീന്നാണ്...അതിന്റെ രസവും വേറെ..
പക്ഷെ അതുകൊണ്ട് എയര്‍പ്പോര്‍ട്ടിലും
റെയില്‍വേ സ്റ്റേഷനിലും ഒക്കെ കിടന്നുറങ്ങാനും ശീലം വേണം എന്നേയുള്ളൂ.. :)
ഇതാരാണീ ആശക്കുട്ടീ?? എന്തിന്റേയൊ മണം അടിക്കുന്നുണ്ടല്ലൊ.. :)
Your request could not be processed. Please try again.
എന്താ എന്റെ കമന്റു പ്രോസസു ചെയ്യാന്‍ പറ്റാത്തത്?
വീന്റും ഒരു ശ്രമം,
ഫോട്ടോ അത്യുഗ്രന്‍!
ഏതാ ക്യാമറാ?
( ഇതു ചോദിച്ചാല്‍ ക്യാമറാമാനെ കൊച്ചാക്കാമെന്നു ബ്ലോഗുപാണന്മാര്‍ പാടിനടക്കുന്നുണ്ട് നമ്മുടെ നാട്ടില്‍)
കഷണ്ടിക്കു മരുന്നായപ്പോള്‍ എന്റെ അസൂയ തനിച്ചു രാജ്യം വാഴുന്നു.
ആ, അസൂയക്കാരെ എളുപ്പത്തില്‍ കടത്തിവിടണ്ടാന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെ ഗൂഗിളേട്ടനോട്. ;)
കഷ്ടം! സമയമറിയാന്‍ ഈ കുഗ്രാമവാസികള്‍ ‘മാനത്തോട്ട് നോക്കണം’ അല്ല്യോ!
(ഫോട്ടംസ് ടോപ്പംസ്)
ഇഞ്ചിപ്പെണ്ണേച്ചിയേ..അവസാനത്തെപ്പടം പിടിച്ചു ഞാന്‍ വാള്‍പ്പേപ്പറാക്കി,എന്റെ മൈ ഡോക്കുമെന്റ്സ് വെളുത്ത ഭാഗത്തായിപ്പോയി,അവനേ കണ്ട് പിടിക്കാന്‍ ഒരു ബുദ്ധിമുട്ട് ഉള്ളോണ്ട് മാത്രം പഴയ ഡെസ്ക്ക്ടോപ്പിലേക്ക് തിരിച്ചു പോന്നു.പടങ്ങളും അടിക്കുറിപ്പുമെല്ലാം കിടിലന്‍..!
ഇഞ്ചിപെണ്ണേ... ജോറായിട്ടുണ്ട് പടങ്ങള്‍!
ഹാവൂ സമാധാനം..അങ്ങിനെ ഞാനെടുത്ത ഒരു ഫോട്ടോം പിടിച്ച് വാള്‍പേപ്പറാക്കണെമെന്നൊക്കെ ഒരാള്‍ക്ക് തോന്നാ എന്ന് വെച്ചാല്‍...ഹൊ! എനിക്കറിയാം ഇതൊക്കെ തന്നെ സംഭവിക്കുന്ന്.
അതല്ലേ ഞാന്‍ ക്യാമറ പിടിച്ച് ഇറങ്ങാത്തെ.
തുളസിക്കൊക്കെ ഗോമ്പറ്റീഷന്‍ ആവണ്ടാന്ന് കരുതി മാത്രം...അതു മാത്രം!:) :)
ഇഞ്ചീ,
നല്ല ചിത്രങ്ങള്‍, ഗ്രാമങ്ങളില്‍ പോയി വന്ന അനുഭവം. വിവരണങ്ങളും രസകരം...
qw_er_ty
പരീക്ഷണം...!
പരീക്ഷണം...!
പരീക്ഷണം...!
പരീക്ഷണം...!
പരീക്ഷണം...!
പരീക്ഷണം...!
പരീക്ഷണം...!
പരീക്ഷണം...!
പരീക്ഷണം...!
പരീക്ഷണം...!
പരീക്ഷണം...!
ഗ്രാമം എന്ന് പറഞ്ഞാല്‍ സുഡാനിലെ ഗ്രാമം അല്ലേ ഗ്രാമം... അന്നെന്തേ പടം പിടിച്ചില്ലേ ഇഞ്ചീ? അതും കൂടി ഇടെന്നേ. ;)
ഇതിലൊരു പടം ഇവിടെയും ഡെസ്ക്‍ടോപ്പില്‍ കേറി ട്ടോ.
qw_er_ty
നല്ല ചിത്രങ്ങള്‍.
അവസാനത്തെ ചിത്രം കുറച്ചു കൂടി ക്ലൊസപ്പില്‍ എടുത്തിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നുന്നു.
വിടരുത്... ഒന്നിനേയും വെറുതേ വിടരുത്... എല്ലാറ്റിനേയും ആ ക്യാമറക്കൂട്ടിലടച്ചേക്കണം.
--
ഫോട്ടോകളെല്ലാം ഇഷ്ടമായി, എങ്കിലും കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു തോന്നല്.. വെറുതെയാ... :)
--
പടങ്ങളൊക്കെ നന്നായിട്ടുണ്ട്. ബിഗ് ബെന്നിന്റെ മുഴക്കം റേഡിയോവിലൂടെ മാത്രമേ കേട്ടിട്ടുള്ളൂ.
പിന്നെ പോലീസുകാരന്റെ കാര്യം പറഞ്ഞ്പ്പോള്‍, ദിലീപു രാജാപ്പാര്‍ട്ടുവേഷം കെട്ടി അനങ്ങാതെ നില്‍ക്കുന്ന രംഗമാണോര്‍മ്മ വന്നത്. :)
ഇഞ്ചിയേച്ചീ,
നല്ല പടങ്ങളും വിവരണവും. അഭിനന്ദനങ്ങള്‍! ഓ അമേരിക്കകാരിയല്ലേ ഇംഗ്ലിഷില്‍ പറഞ്ഞേക്കാം. കഞ്ചാവുലോഷന്‍സ്! :-)
കൈപ്പിള്ളീ,തുളസീ,കുമാര്‍.....ശ്രദ്ധിക്കൂ...ശ്രദ്ധിക്കൂ....ഫോട്ടന്‍...ഫോട്ടന്‍...ഫോട്ടന്‍.
അതും നല്ല കിടിലന്‍ ഫോട്ടന്‍സ്.
കൊള്ളാട്ടോ....
വിയന്ന ലിസ്റ്റില്‍ പെട്ട രാജ്യങ്ങളാണ് വെമ്പള്ളി ചേട്ടാ:). ദൈവാനുഗ്രഹമുണ്ടെങ്കില്‍ അവിടേം ഒക്കെ വന്ന് ആ ഗ്രാമങ്ങള്‍ കൂടി കാണണം എന്ന് നേര്‍ച്ചയുള്ളതാ :)
തുളസിക്കുട്ട്യേ, ഏത് ഓറഞ്ച് കുപ്പായക്കാര്‍? ഈശ്വരാ! ഈ കുട്ടിക്കിതെന്നാ പറ്റി?
സാണ്ടോസ് മാഷെ,യ്യൊ! ആ പുലികളെ ഒക്കെ വിളിച്ച് മനുഷ്യനെ നാണം കെടുത്താനാ ഭാവം? അതു ശരി!
ദില്‍ബൂട്ടിയേ, പിടിച്ചു പിടിച്ചു ആ കംഗാരൂനേ പിടിച്ചു.
നളന്‍ ചേട്ടാ,ഹിഹി..നന്ദി
ഹരീ, വളരെ ശരിയാണ്. ഒന്നാമത് ഫോട്ടൊയെടുക്കാന്‍ ഇച്ചിരെ ചമ്മലുള്ള കൂട്ടത്തിലും പിന്നെ കൂടെ പോകുന്നവര്‍ നമ്മള്‍ ഇങ്ങിനെ ക്യാമറ പിടിച്ചോണ്ടിരിന്നാല്‍ ഉപേക്ഷിച്ചു പോയ്ക്കളയും എന്നുള്ളതിനാലും സ്പീഡില്‍ പറ്റാവുന്ന പോലെയൊക്കെ ക്ലിക്കുന്നതാണ്. അല്ലാ ടൈം ഒക്കെ ഉണ്ടെങ്കില്‍ ഏതാണ്ട് വലുതായി ചെയ്യുമെന്നാല്ല..എന്നാലും ഒരാശ്വാസത്തിന് :)
നന്ദു, എനിക്ക് കോള്‍ഗേറ്റാണ് ഇഷ്ടം :)
എന്റെ ബിരിയാണിക്കുട്ട്യേ,സുഡാനൊക്കെ
അങ്ങ് പുരോഗമിച്ചു മോയില്ല്യോ.സുഡാനില്‍ ഇപ്പൊ ഗ്രാമമൊന്നുമില്ല. അങ്ങിനെ ഞാനിരിക്കുന്ന സ്ഥലത്തെ ഫോട്ടോം പിടിച്ചിട്ടാല്‍ ശരിയാവുമൊ? :)
യാമിനി മോഹിനി : അതു മതി! ആ അനുഭവമാണ് ഇവിടെ സപ്ലൈ ചെയ്യാന്‍ ഉദ്ദേശിച്ചത് :)
സതീശ്,കിരണ്‍സ് നന്ദി :)
സ്വാര്‍ത്ഥന്‍, അതേ അതേ, വളരെ പുറകോട്ടാണവര്‍! എന്തു ചെയ്യാന്‍?
രേഷ്മക്കുട്ടി, ഹഹ സായിപ്പിന്റെ മനോവ്യാപാരം അറിയാന്‍ എന്തൊരു ആകാംക്ഷ.:) ഓള്‍ സായിപ്പ്സ് ആര്‍ റിലേറ്റീവ്സ് :)
ചക്കര, കൃഷ് - നന്ദി :)
കുറുമാന്‍ ചേട്ടാ, അതെ അതെ വള്ളിക്കുടിലായിരുന്നു. തിരിച്ച് കൊട്ടാരത്തിലേക്ക് വന്നു :)
പൊതുവാളന്‍ മാഷെ, സജിത്ത് മാഷെ, ശാലിനിക്കുട്ടി - നന്ദി
പട്ടേരിക്കുട്ടി - ആ പാട്ടല്ല. വള്ളിക്കുടിലൊന്നൊരുക്കി വെക്കില്ലേ എന്നൊരു കവി പാടിയിട്ടില്ലെ? അതാണ് കേട്ടത് :) മധുരനാരങ്ങയും കൊണ്ടങ്ങ് ചെന്നാല്‍ മതി.ട്രൈ ചെയ്തിട്ട് ജീവനോടെ ഉണ്ടെങ്കില്‍ ഒന്ന് ബ്ലോഗണേ
ആലിഫ് - നന്ദി :)
ആഷേ, ആരാണീ ആഷ? നന്ദി ലിങ്കിനും
ഗുണ്ടൂസ് ആന്റ് ജി.മനു , ആര്‍ ആര്‍ - നന്ദി
സിജു- ആ, അതൊക്കെ പോയി.
പറ്റൂല്ല പറ്റൂല്ല, എനിക്ക് മാത്രം കിട്ടിയില്ല(ആര്‍പ്പി മിണ്ടല്ലെ) നന്ദിനിയെ. അതിനെ കിട്ടിയിട്ടു വേണം ഇത്തിരി ചായ ഉണ്ടാകാന്‍ എന്നു വിചാരിച്ചിരുന്നപ്പോള്‍... :)
അങ്ങിനെയിപ്പൊ ചായ കുടിക്കണ്ട. ഓറഞ്ച് ജ്യൂസ് കുടിച്ചാ മതി :)
അത്യാഹിതം പിണഞ്ഞു് വയ്യാതെയിരിക്കുവാന്നൊരു പ്രൊപ്പഗന്‍ഡാ ആയിരുന്നല്ലോ ഇവിടെ പരന്നതു്? സത്യത്തിലന്നേരമെല്ലാം ഗ്രാമങ്ങളില്‍ നിങ്ങള്‍ കാഴ്ചകള്‍ തേടി നടക്കുകയായിരുന്നു, അല്ലേ?
തുരുമ്പിച്ച, താമസിച്ചോടുന്ന, ഞങ്ങളുടെ അഭിമാനമായ ഏ ട്രെയിനിന്റെ ഒന്നു രണ്ട് ഫടങ്ങളെടുത്ത് പോസ്റ്റിയിട്ടു തന്നിനി ബാക്കി കാര്യം.
:)
അത് നവമ്പറിലല്ലേ? ഇതിപ്പൊ ജനുവരി ഇന്ന് കഴിഞ്ഞില്ലേ എന്റെ ഏവൂര്‍ജി? കാലവും സമയവും ഒക്കെ ന്യൂയോര്‍ക്കില്‍ പുറകോട്ടാണൊ? രാജീവ് ഗാന്ധി ഇപ്പളും അവിടെ ജീവിച്ചിരുപ്പുണ്ടൊ? :-)
പോസ്റ്റൂ പോസ്റ്റൂ...പടം പോസ്റ്റൂ
രാജീവ് ഗാന്ധി ഇപ്പം നൈറ്റ് ഷിഫ്റ്റിനു പോയതേയുള്ളൂ, ട്രെയിന്‍ സ്റ്റേഷനിലോട്ട് ഓടിച്ചെല്ലൂന്നതു കണ്ടു..! :)
പാവം എവൂരാന്‍. എല്ലായിടത്തും ഓടിയെത്താന്‍ ശ്രമിക്കുന്നതിനിടെ ഒന്നുരണ്ടുമാസമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും മാറും. അതിന്... ;)
ഇവിടെയൊക്കെ പോയി, ഫോട്ടോ എടുത്ത് ഇടണം എന്നുണ്ടായിരുന്നു. ഇനിയിപ്പോ പോകുന്നില്ല. ഒക്കെ എല്ലാവരും കണ്ടല്ലോ.
എന്തോ ചായ, ജ്യൂസ് എന്നൊക്കെ കേട്ടിട്ട് വന്നതാ. ആരെങ്കിലും തന്നിട്ട് കുടിക്കാന്‍ വല്യ രസം ആണ്. കാനഡയിലേക്ക് വരണോ, ഫ്ലോറിഡയിലേക്ക് വരണോ? അതോ, രണ്ടാളും അടുക്കള അടച്ച് സ്ഥലം വിട്ടോ?
സൂ... ‘ഒരു ചായ’ മാത്രം കുടിക്കാനാണെങ്കില്‍ നേരെ അടുക്കളയിലേക്കു വിട്ടോ.:)
അപ്പോ, ഇവിടെ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട അല്ലേ? അറുത്ത കൈക്ക് ഓയിന്റ്മെന്റ് പുരട്ടാത്തവര്‍ ആണ് നിങ്ങളെന്ന് ഞാന്‍ അറിഞ്ഞില്ല മക്കളേ അറിഞ്ഞില്ല.
തലയ്ക്കു മീതെ ശൂന്യാകാശം,
താഴേ മരുഭൂമീ,
തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍,
ദാഹജലം തരുമോ...
ദാഹജലം - ജീരകവെള്ളം മതിയോ സൂവേച്ചി? :)
അയ്യേ ച്ഛെ!
വെള്ളം തിളപ്പിച്ച്, അതിനൊരു വാട്ടസ്വാദ് ഉണ്ടാക്കി, അതില്‍ കുറച്ച്, മണ്ണും കല്ലുമുള്ള ജീരകമിട്ട്, മഞ്ഞക്കളറാക്കി, എടുക്കുന്ന വെള്ളം.
എനിക്കു വേണ്ട അത്. (അമ്മ കേള്‍ക്കണ്ട)
അതിരാവിലെ, എന്നുപറഞ്ഞാല്‍ 9.40 ന്, എനിക്ക് നല്ല തിളയ്ക്കുന്ന പാലില്‍, ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി ഇട്ട്, പഞ്ചസാര ഇട്ട്, ചൂടോടെ, ചുണ്ട് പൊള്ളിച്ച് കുടിക്കാന്‍, കാപ്പിയാ എനിക്കു വേണ്ടത്. അതു തരാന്‍ ഇവിടെ ഒറ്റ മനുഷ്യന്‍ പോലും ഇല്ലേ?
(അധികം അലറിയാല്‍ അയല്‍ക്കാര്‍ ഓടിവരും ;) ചേട്ടന്‍ പോയിട്ട് വാതിലുപോലും അടച്ചിട്ടില്ല.)
ഇഞ്ചീ :0 ദൈവമേ ഒരു നല്ല കാര്യം പറയാന്‍ പറ്റില്ലാന്നുവച്ചാലെന്തു ചെയ്യും. ആ മരം അങ്ങനെ നഗ്നമായി നില്‍ക്കുന്ന കണ്ടപ്പോള്‍ തോന്നി അതിന്റെ ഒരു ടൈറ്റ് ക്ലോസപ്പ് ഉണ്ടായിരുന്നെങ്കിലെന്ന്.. ! അങ്ങനെയായിരുന്നെങ്കിലിപ്പോള്‍ സപ്തന്റെ മൂന്നാം പോട്ടമത്സരത്തിനും അയച്ചൂടായിരുന്നൊ?.!!!.
വെമ്പള്ളി ചേട്ടാ,
എനിക്ക് പത്ത് ഭയങ്കരമായി ഇഷ്ടായി. നല്ല രസമായിട്ടുണ്ട്. ആ കൂടെയുള്ള ആള്‍ വെമ്പള്ളി മാഷ് ആണൊ? ബാക്കിയെല്ലാം ഇച്ചിരെ ഡ്രാഗിങ്ങ് ആയിട്ട് തോന്നി. പത്താണെന്റെ ഫേവിറേറ്റ്. കൊയര്‍ എന്താ ഇംഗ്ലീഷില്‍ പാടുന്നെ? അവിടെ ജെര്‍മന്‍ എങ്ങാണ്ടല്ലേ ഭാഷ? അതുപോലെ ഹിറ്റലറിന്റെ ആ സൂഗ്രോട്ടോയില്‍ ഏതാണ് ഒരു സ്ത്രീയുടെ പടം വിശുദ്ധ കുര്‍ബാന പിടിച്ചോണ്ട്? ഞാനാദ്യായിട്ടാ അങ്ങിനെ ഒരു പടം കാണുന്നെ?
ഇത് ഇപ്പഴാ കാണുന്നത്... കൊള്ളാം ഇതാണല്ലേ കുറേക്കാലം ആശുപത്രീലായിരുന്നെന്ന് പറഞ്ഞതിന്‍റെ ഗുട്ടന്‍സ്...?
ഈശ്വരാ ഇത് വലിയ പുലി വാലായല്ലൊ. പള്ളീല്‍ കണ്ടില്ലെങ്കിലും ഒരാഴ്ച ഗ്യാപ്പുണ്ട് ഒന്ന് മുങ്ങുവാന്‍. ഞായറാഴ്ചയും കണ്ടില്ല്ലെങ്കില്‍ ആളുകള്‍ അന്വേഷിക്കുകയുള്ളൂ. ഇതിപ്പൊ മനുഷ്യനു ഒരഞ്ചാറ് ദിവസം ആശുപത്രിയിലും ഒന്ന് മനസ്സമാധാനത്തോടെ ഈ കിടക്കാന്‍ ഈ ബ്ലോഗുവാസികള്‍ സമ്മതിക്കില്ലൊ ഈശ്വരാ!
എന്റെ സന്തോഷേട്ടാ, അത് നവമ്പറില്.. ഇത് ദേ ഡിസമ്പര്‍ ജനുവരിയില്‍.. ഇതിപ്പൊ ഫെബ്രുവരിയായി. ഈ ഏവൂര്‍ജിക്കും സന്തോഷേട്ടനും ഒക്കെ വീട്ടില്‍ കലണ്ടറും വാച്ചും ഒന്നും ഇല്ലേ പോലും ഇനി? അഡ്ഡ്രസ്സ് അയച്ച് താ, ഞാന്‍ ഫ്രീആയി കിട്ടിയ രണ്ട് കലണ്ടര്‍ അയച്ചു തരാം. :)
ഇതിപ്പൊ ഫെബ്രുവരിയായി..
ഉവ്വോ ഇഞ്ചീ? ജനുവരി കഴിഞ്ഞോ?
ഹിന്റ് ഹിന്റ്
ഹഹ...ഫെബ്രുവരി കഴിഞ്ഞിനി മാര്‍ച്ച് വരും. മാര്‍ച്ചൊരു ഒന്നൊന്നര മാസം എന്ന് കേട്ടിട്ടില്ലെ?
ഹിന്റ് ഹിന്റ് :)
അതും കഴിഞ്ഞ് പിന്നേം കുറേ മാസം കഴിഞ്ഞ് ജനുവരി വീണ്ടും വരുമായിരിക്കും. :)
ഇഞ്ചീസെ, താങ്ക്സ്, അതു ഞാനാണൊ?വിശാലന്‍ പറഞ്ഞതു പോലെ ബായ്ക്കു കണ്ടിട്ട് എനിക്കു സംശയമുണ്ട്. ആ പള്ളിയുടെ മുന്‍പില്‍ നിന്നാല്‍ എല്ലാ ഭാഷയിലുമുള്ള പാട്ടു കേള്‍ക്കാം ടൂറിസ്റ്റ്കളൊക്കെ വന്നു പാടുന്നത് (വിയന്ന പാട്ടിനു ഫേമസ്സാണല്ലൊ). സീഗ്രോട്ടെ ഒരു ഖനിയായിരുന്നു പണ്ട്, അപ്പൊ പണിക്കാരൊക്കെ ഓരൊ വിശുദ്ധരുടെ പടമൊക്കെ വച്ച് പ്രാത്ഥിച്ചിരുന്നു. ഹിറ്റ്ലര്‍ വന്നപ്പൊ അതൊരു വിമാനമുണ്ടാക്കുന്ന ഭൂഗര്‍ഭ്ഭ താവളമാക്കി.
"കാലവും സമയവും ഒക്കെ ....... പുറകോട്ടാണൊ"
ഇന്‍ജിയോടും ഇതേ ചോദ്യം ചോദിക്കുന്നു..! കാര്യം പിടികിട്ടിക്കാണുമല്ലോ?. കഥ#39 !!!
നന്ദു മാഷേ,
അതേയ്, കഥകള്‍ പുറകോട്ട് വായിക്കാം :) പക്ഷെ ഇവരൊക്കെ ചോദിക്കുന്നത് വേറൊരു കാര്യമാണ്. അത് സീക്രട്ടാ, പറയൂലാട്ടൊ :)
qw_er_ty
ഇതെന്നാ എടപ്പാടാന്ന് നോക്കിയേ,,ഞാനീപ്പടങ്ങളൊക്കെ എടുത്തേമ്മച്ച് നവംബര്‍ മുതല്‍ കാത്തിരിയ്ക്കുകയാ ..
അമ്മച്ചിയാണേ രണ്ട് പ്രാവശ്യം പോസ്റ്റി..രണ്ടും ഡയലപ്പത്തേത്തട്ടി മറിഞ്ഞു വീണു..
സത്യം..ആബീടെം ക്ലോക്കിന്റേം പടങ്ങളൊക്കെ പിക്ച്ര്ബ്ലോഗ് എന്ന പേരിലെന്റെ ഡെസ്ക്റ്റോപ്പിലിപ്പഴും കെടപ്പോണ്ട്..ഇത് ശരിയായ നടപടിയല്ല..
പിന്നെ ഇഞ്ചിയേച്ചിയേ ഞങ്ങടെ ഗ്രാമം വഴി വന്നപ്പൊ എന്റെ വീട്ടി വന്നിരുന്നെങ്കിലൊരു ചായ തരാരുന്നു..:)
നല്ല പടാംട്ടാ..
ഇതിപ്പോഴാണു കണ്ടത്. പടങ്ങള്‍ കൊള്ളാം.
അതുപോലെ ഒരു കാവല്‍ക്കാരനെ ചിരിപ്പിക്കാന്‍ ജാക്കി ചാന്‍ ശ്രമിക്കുന്ന രംഗം സിനിമയില്‍ കണ്ടിട്ടുണ്ട്.
അമ്പിയേ, അതെന്നാ നിങ്ങടെ ഗ്രാമങ്ങളില്‍ ഡ്യലപ്പേയുള്ളൊ? ച്ചായ്! ലജ്ജാവഹം! :). ഞാന്‍ അമ്പീ അമ്പീന്ന് കുറേ വിളിച്ച് നോക്കി. വിളി കേട്ട് പമ്മി ഇരുന്നതും പോരാ, ആ തണുപ്പത്ത് ഒരു ചായ തന്നുമില്ല്യ..!
യാത്രാമൊഴിയണ്ണാ, താങ്ക്സ് :)
ഇഞ്ചിയേയ് നല്ല ചിത്രങ്ങള്‍. ലോണ്‍ലി പ്ലാനറ്റ് സ്റ്റൈലില്‍. അതേയ് ഈ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ ഒരു കിടക്ക ബുക്കു ചെയ്യാന്‍ എത്ര ആകും?
ഹഹ..കുമാറേട്ടാ, എന്റെ അമ്മ എപ്പോഴും വല്ല്യ ഫാമിലിയാണ് എന്റെ അമ്മ വീട്ടുകാര്‍ എന്നും പറഞ്ഞ് ഇച്ചിരെ പൊങ്ങച്ചം അടിക്കും. വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ ചെന്നപ്പൊ ചേട്ടായി എന്നോട്, “സൂക്ഷിച്ച് നോക്കടീ, ഇനിയിപ്പൊ നിന്റെ അമ്മ വീട്ടുകാര്‍ വല്ലോം ഇവിടെ കിടപ്പുണ്ടൊന്ന്” :)
എന്തായാലും ഒരു കാര്യം ഉറപ്പായി. വെസ്റ്റ് മിനിസ്റ്റര്‍ ആബിയേയും പരേതാത്മക്കളേയും സാക്ഷി നിര്‍ത്തി പ്രഖ്യാപിക്കാം. ഈ ഇഞ്ചി എന്ന എല്‍ജി ഒരു അമ്മവീട്ടുകാരി തന്നെ!
ഒരു ചിരി ( :) ) വയ്ക്കാന്‍ മറന്നു പോയി പഴയ ഇതിനു മുന്‍പത്തെ കമന്റിനു.
ഹഹഹ..അമ്മേടേ മോളു തന്നെയാ :) എന്തിയേ ? എന്തിയേ ഞങ്ങടെ കുടുമ്മക്കര്‍ക്കൊരു കുഴപ്പം? എന്റെ ഉപ്പാപ്പക്ക് എത്ര ആനുയുണ്ടാരിന്നെന്നറിയൊ? :) :)
ആ ഉപ്പുപ്പാന്റെ ചെറുമോള്‍ക്ക് ഇവിടെ 68 ആനകള്‍ ഉണ്ടായിരുന്നു. ഇതു ചേര്‍ത്ത് 69 ആനകളായി. എല്ലാം ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങടെ വീടിന്റെ പിന്നില്‍നിന്നും പാത്രം കഴുകി ഒഴിക്കുന്ന പൈപ്പ് ബക്കിങ്ഹാം പാലസിന്റെ പറമ്പിലേക്കാണെന്നു കേട്ടിട്ടുണ്ട്. നൊമ്മടെ ചാള്‍സും നിങ്ങ ഒക്കെയും അവിടെ കടാപ്പെറത്ത് കളിച്ചു വളര്‍ന്ന തൊക്കെ നൊമ്മടെ ഉമ്മുമ്മാ പറയാറുണ്ട്.
ഓ ടോ: നല്ല പടങ്ങള്‍. നല്ല കാഴ്ചകള്‍. ഇത് എപ്പം പെയ്യത് ചെല്ലാ ഇംഗ്ലണ്ടില്? ?
ഹഹഹ :) ഡിസമ്പര്‍ ജനുവരിയില്‍ ഒരു മുങ്ങല്‍ മുങ്ങിയതാ ചെല്ലാ. ജനുവരി ലാസ്റ്റ് വീക്കിലാ വന്നെ. പ്രോത്സാഹനത്തിനു നന്ദീണ്ടെ :)
ഞാന്‍ പണ്ട് ലുക്കീമിയയിലാര്‍ന്നപ്പോ ദിദിലും നല്ല ഫോട്ടങ്ങളെടുക്കുമാര്‍ന്നു :)
ആ ലാസ്റ്റ് പച്ചിസ്റ്റ് പടം ഒരു രസവുമില്ല ;)
Nice..Nice
ഇഞ്ചിപ്പെണ്ണേ,
ഇപ്പോഴാ ഇത് കണ്ടത്... നന്നായിട്ടുണ്ട്ട്ടോ
സസ്നേഹം
ദൃശ്യന്‍
Nalla photos.Beautiful....
they were great photos and the way of presentation was also beautiful. may i make a small correction? norwich is infact pronounced as norich.mallus pronounce as norwich.(not a big thing really.)
Post a Comment