2006-12-17

ഇന്ന്

ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും ശേഷം ഇന്ന് ഞാന്‍ വീണ്ടും അവിടെ ചെന്നു.

ജനക്കൂട്ടത്തില്‍ നിന്നകന്ന്, ആര്‍ക്കും ഭേദിക്കാനാവാത്ത ഒരു കുമിള സൃഷ്ടിച്ച്, കാലിലെ ചെരുപ്പിനെ മാത്രം ശ്രദ്ധിച്ച് അവിടെ കുറേ നേരം. ഒരിക്കല്‍ പോലും ആ മുഖത്തേക്കോ ആ കണ്ണുകളിലേക്കോ നോക്കാതെ, മുട്ടുകള്‍ മടക്കാതെ, മുന്‍പിലു‍ള്ള മരബെഞ്ചിലെ മെഴുകുരുകി വീണ വട്ടങ്ങളില്‍ നഖം കൊണ്ട് ചിത്രങ്ങള്‍ വരച്ച്, മനസ്സിനെ കൂട് തുറന്ന് വിട്ട് മറ്റുള്ളവര്‍ക്ക് വേണ്ടി അവിടെ. ഇമ്പമാര്‍ന്ന ഗാനങ്ങളില്‍ ഒരു വരി പോലും ഏറ്റു പാടാതെ, ഇര‍മ്പുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നിനു പോലും ചുണ്ടുകളനക്കാതെ, കൈപ്പത്തികള്‍ കൂട്ടിച്ചേര്‍ക്കാതെ, വൈരാഗ്യത്തോടെ, വാശിയോടെ.

തിരക്കൊഴിഞ്ഞു തിരിഞ്ഞു നടക്കും നേരം, വാതിലിനരുകിലെ വിശുദ്ധീകരിച്ച ചെറിയ വെള്ളപാത്രത്തില്‍ യാന്ത്രികമായി കൈവിരല്‍ മുക്കുമ്പോള്‍ എന്റെ കൈകളില്‍ സ്നേഹത്തിന്റെ അദൃശ്യമാ‍യ ഒരു കൂട്ടിപിടുത്തം. പിണക്കമാണോ ഇനിയും എന്നൊരു ചോദ്യവും. അവജ്ഞയുടെ, അപമാനത്തിന്റെ, വഞ്ചനയുടെ, ചോര വാര്‍ന്ന ആണിപ്പാടുകളുള്ള ആ കൈകളിലേക്ക് അറിയാതെ എന്റെ കണ്ണുകള്‍ പാളിപ്പോയി.

കണ്ണുകളില്‍ അദൃശ്യമായി ആരെങ്കിലും ചുമ്പിക്കുമ്പോഴാണൊ കണ്ണുനീര്‍ ചാലുകളുണ്ടാകുന്നത്?

29 പ്രതികരണങ്ങള്‍:

സു | Su said...

അല്ല. കൈയും, ഹൃദയവും, കൂട്ടിപ്പിടിക്കാത്തതെന്ത് എന്ന് ശല്യം ചെയ്ത്, അവസാനം കൂട്ടിപ്പിടിക്കുമ്പോള്‍, ആ കൈയിലെ മുറിവും, ഹൃദയത്തിലെ വേദനയും, കണ്ടറിഞ്ഞ്, ദൈവമേ ഇതായിരുന്നോ, അകല്‍ച്ചയ്ക്ക് കാരണം എന്ന് ആലോചിക്കുമ്പോള്‍ കണ്ണില്‍ നിന്ന് വരുന്ന കുറ്റബോധമാണ് കണ്ണു‍നീര്‍ച്ചാലുകള്‍.

എനിക്കെന്തെങ്കിലും പറ്റിയോ? ഇല്ല. വെറുതേ തോന്നുന്നതാവും.

ഇന്നുണ്ടെങ്കില്‍ നാളെയും ഉണ്ടല്ലോ.

“ഇന്നലെകള്‍ ഇന്നലെകള്‍ നാളെയില്‍ പോയ്മറയും,
കണ്ണുനീരും വേദനയും പുഞ്ചിരിയായ് മാറും.”

എന്ന് കരുമാടിക്കുട്ടന്‍.

അരവിന്ദ് :: aravind said...

"അവജ്ഞയുടെ, അപമാനത്തിന്റെ, വഞ്ചനയുടെ, ചോര വാര്‍ന്ന "
അതെങ്ങനെയാ ഇഞ്ചീ?
സ്നേഹത്തിന്റെ കരുണയുടെ സഹനത്തിന്റെ......ചോരവാര്‍ന്ന എന്നല്ലേ വേണ്ടേ?
അതോ എനിക്കു പിഴച്ചോ?

Sona said...

സ്നേഹം നിറഞ ഒരു വാക്കിനു,നോക്കിന്,ഒരു തലോടലിന്,എത്ര ഉറഞ്ഞുപോയ കഠിനദുഖങളേയും,നിമിഷങള്‍ കൊണ്ട് കണ്ണിലൂടെ ഉരുക്കിഒലിപ്പിച്ച് കളയാന്‍ കഴിയും.

നന്ദു said...

നല്ല എഴുത്ത്.
മൌനമായ ഏറ്റു പറച്ചിലുകള്ക്ക് പലപ്പോഴും പ്രായശ്ചിത്തത്തേക്കള് മൂര്‍ച്ചയുണ്ടാവും
അവിടെ കണ്ണുനീര്‍ ചാലുകള്‍ ജനിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

സ്നേഹിക്കാന്‍ എന്തെങ്കിലമുണെന്ന് ഓര്‍മ്മവരുംബോള്‍ കണ്ണീരിനു പ്രസക്തിയുണ്ടാകുന്നു. ഇഞ്ചിപ്പെണ്ണിന്റെ സത്യദര്‍ശനം നന്നായി സംസാരിക്കുന്നു.

Anonymous said...

അമ്മൂസേ, എനിക്കും ഇടയ്ക്കൊക്കെ ഭയങ്കര പരിഭവം തോന്നും ഉണ്ണീശോനോട്. പിന്നെ ഞാന്‍ മിണ്ടില്ല, മെഴുകുതിരി കത്തിക്കില്ല. ഇടയ്ക്കിടയ്ക്കെ പറയും ഞാന്‍ മിണ്ടില്ല, ഞാന്‍ മിണ്ടില്ല, എന്നെ ചീത്ത പറഞ്ഞില്ലേ,ഇന്നാളൊരു കാര്യം പറഞ്ഞട്ട് മൈഡ് ചെയ്തോ? കൂട്ട് വെട്ടിയെന്ന്.
അപ്പോള്‍ ആശാന്‍ ഒന്നും മിണ്ടണ്ടിരിക്കും. കൊറച്ച് നേരം കഴിയുമ്പോള്‍ ഒരു ചിരി ചിരിച്ച് വരും എന്നട്ട് റോസ്മോളേ എന്ന് വിളിക്കും.അന്ന് അങ്ങനെ ഉണ്ടായത് ഇന്ന ഇന്ന കാര്യങ്ങള്‍ കൊണ്ടല്ലേ എന്നൊക്കെ പറയും. അതോടെ എന്റെ പരിഭവം ഒക്കെ തീരും, പങ്ക് കൂടും‍. പാവല്ലേ ഉണ്ണീശോ എന്നൊക്കെ ആലോചിച്ച് ഞങ്ങള്‍ പിന്നെ ഭയങ്കര ദൊസ്താവും. പിന്നേയും പങ്ക് വെട്ടലുകള്‍, പങ്ക് കൂടലുകള്‍...
റോസാകുട്ടി
qw_er_ty

കരീം മാഷ്‌ said...

അവജ്ഞയുടെ, അപമാനത്തിന്റെ, വഞ്ചനയുടെ, ഈ ഉപമകള്‍ ആണിക്കു കൊടുക്കാം പക്ഷെ ചോരക്കു കൊടുക്കരുതെന്നണ് എനിക്കു തോന്നുന്നത്.ശരിയല്ലെ?
നന്നായിരിക്കുന്നു,മനസ്സില്‍ മുറിപ്പെട്ടവ കടലാസിലേക്കു പകര്‍ത്തുമ്പോള്‍ അതു പലര്‍ക്കും അനുഭവിക്കാനാവുന്നു.

വല്യമ്മായി said...

നല്ല അനുഭവം ഇഞ്ചീ

വേണു venu said...

അദ്രുശ്യമായ ചുംബനം തീര്‍ച്ചയായും കണ്ണുനീരിന്‍ ഉറവയാകാം.ഇഷ്ടമായേ..ഇതുമാത്രമല്ലാ..
ഇതിനു മുന്‍പുള്ള പോസ്റ്റുകളും.
ഞാനെന്തിനു ബ്ലോഗുന്നു എന്നതില്‍ കമന്‍റു ചെയ്യാന്‍ ശ്രമിച്ചു നിഷ്‍ഫലമായി പോയി. കേട്ടോ..

Anonymous said...

വിശ്വാസം ആണ് ശക്തി. അതില്‍ സംശയിക്കരുത്. വിശ്വസിക്കുന്നവരെ വഞ്ചിക്കാന്‍ ക്രൂരമനസ്സുള്ളവര്‍ക്കെ പറ്റു. അതുകൊണ്ട് ഇനിയും അവിശ്വസിക്കാതെയിരിക്കുക. :)
എന്നാലും ഞാനും ഇടയ്ക്കൊക്കെ പിണങ്ങുംട്ടൊ.അതു വേറെ കാര്യം. എന്നാലും ആ കരുതലില്‍ ഞാന്‍ വിശ്വസിക്കുന്നു. നല്ല നാളെകള്‍ എന്നെ നോക്കുന്നു എന്ന്.ഉവ്വ്, തീര്‍ച്ചയായും.

സാരംഗി said...

"അവജ്ഞയുടെ, അപമാനത്തിന്റെ, വഞ്ചനയുടെ ചോര വാര്‍ന്ന ആണിപ്പാടുകളുള്ള കൈകള്‍" ഈ കാലത്ത്‌ പള്ളിയിലും അമ്പലത്തിലും ഒക്കെ ഉണ്ടോ എന്ന ഒരു കുഞ്ഞു സംശയം മനസ്സില്‍ ഉറങ്ങാതെയിരിക്കുന്നൂ...വെങ്കിലും എഴുത്തു നന്നായിട്ടുണ്ട്‌.

-B- said...

ഇവയെ, ചിതറിയ ചില ‘വെറും ചിന്തകള്‍’ ആയി വായിക്കാനാണ് ഞാനിഷ്ടപ്പെടുന്നത് ട്ടോ, ഇഞ്ചിപ്പെണ്‍കുട്ടിപ്പെണ്ണേ. :)

qw_er_ty

വിചാരം said...

inchi peNNinum കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

ബിന്ദു said...

ഇവിടുത്തെ ചിലന്തിവല ഒക്കെ ഒന്നുതൂത്തു വൃത്തിയാക്കാന്‍ വന്നതാണ് ഞാന്‍. ഒത്തിരി നാളായതുപോലെ.... :(

qw_er_ty

paarppidam said...

പുതുവല്‍സരാശംസകള്‍.സ്നേഹത്തെക്കുറിച്ചുള്ള ചിന്തകളും....നന്നായിരിക്കുന്നു ഈ കുറിപ്പ്‌.

കുറുമാന്‍ said...

ഇഞ്ചിക്കും കുടുംബത്തിന്നും പുതുവത്സരാശംസകള്‍ (കുറച്ചും കൂടി വെയിറ്റ് ചെയ്താല്‍ 2008 ആയേനെ എന്നു പറയല്ലെ ഇഞ്ചി)

ഇഞ്ചിക്ക് കൂടു വിട്ടു കൂടു മാറല്‍ വിദ്യ അറിയാമോന്നൊരു സംശയം. അതാ ആള്‍ ഇടക്കിടെ അപ്രത്യക്ഷയാകുന്നത്.

മനോജ് കുമാർ വട്ടക്കാട്ട് said...

കണ്ണുകളില്‍ അദൃശ്യമായി ആരെങ്കിലും ചുമ്പിക്കുമ്പോഴാണൊ കണ്ണുനീര്‍ ചാലുകളുണ്ടാകുന്നത്?
അല്ല, മനസ്സിന്റെ പിടി വിട്ടുപോകുമ്പോള്‍!

ലിഡിയ said...

ഇഞ്ചി മനസ്സില്‍ നിറയുന്ന ബിംബങ്ങള്‍,മനസ്സില്‍ നിറഞ്ഞ വെറുപ്പുമായി പിന്തിരിഞ്ഞ് നടന്നപ്പോല്‍ സ്നേഹത്തോടെ തോളത്ത് തട്ടി കൂടെയുണ്ടായിരുന്നല്ലോ എന്ന് പറഞ്ഞ സ്നേഹത്തിന്റെ ഓര്‍മ്മ.

സ്നേഹസമ്പന്നമായ ഒരു പുതുവര്‍ഷത്തിന് എല്ലാ ആശംസകളും.

-പാര്‍വതി.

Anonymous said...

ഇഞ്ചീ... എവിടെപ്പോയി? സുഖമല്ലേ?

ഈ മാസത്തെ jfi ingredient ഇഞ്ചിയാണെന്നേ....മടിയൊക്കെ കളഞ്ഞിങ്ങു വാ...

qw_er_ty

Vempally|വെമ്പള്ളി said...

ഇഞ്ചീ, നന്നായിട്ടുണ്ട്

reshma said...

ഡും ഡും ഡും
ആരവിടെ?
ഞാനാണിത്
എന്തിന് വന്നു?

(ബാക്കി തമാശ മറന്നു പോയിട്ടോ. എവിടെയാണിഷ്ടത്തീ, ഇറങ്ങി വന്നേ ഒന്ന്!)

Sapna Anu B.George said...

സ്നേഹത്തോടെയുള്ള ഒരു നോട്ടം, എല്ലാ വാശിയും, വൈരാഗ്യത്തെയും, അലിയിപ്പിക്കും. പക്ഷെ അതു സ്നേഹമാണെന്നുള്ള തിരി‍ച്ചറിവ് അതാ‍ണ് യഥാര്‍ഥത്തില്‍ പ്രായച്ഛിത്തം.പിന്നെ കണ്ണുനീരിനെവിടെ ഇടം. പക്ഷെ‍ ഈ അവജ്ഞയുടെ,അപമാനത്തിന്റെ, വഞ്ചനയുടെ തീയില്‍ നാം, കത്തിക്കരിയാതിരിക്കനല്ലെ, ആ തിരുരക്തം ഈ ആണീപ്പാടിലൂടെ ചീന്തപ്പെട്ടത്?

evuraan said...

ഇഞ്ച്യേ..!

ജനുവരി ഇതാ ഒരോര്‍മ്മ മാത്രമാകാറായി.

പറഞ്ഞൂന്നേയുള്ളൂ..! യേത്? :)

Inji Pennu said...

ഹഹ...കേള്‍ക്കാന്‍ പറ്റണില്യ ഏവൂര്‍ജി :) അതേയ്, ഉമേഷേട്ടനെ വീഴ്ത്താന്‍ വിരിച്ച വലയില്‍ ചിലര്‍ കുടുങ്ങുന്നുണ്ട് എന്ന് പറഞ്ഞത് ഞാന്‍ വായിച്ചൂട്ടൊ... :)

evuraan said...

ഇപ്പ വീഴും ഇപ്പ വീഴുമെന്ന മട്ടില്‍ ഒരു വലയും കൊണ്ട് പിറകേ നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായിരിക്കുന്നൂ.

ഇനി വല മാറ്റി തുപ്പാക്കിയാക്കാന്‍ പോവ്വാ..! ശുട്ടിടുവേന്‍..! ജാഗ്രതൈ..! :)

Tedy Kanjirathinkal said...

ഇഞ്ചിയേച്ചിയും കുറച്ചു നാള്‍ ഉറക്കത്തിലായിരുന്നോ..? :-) ഞാന്‍ കോമായിലായിരുന്നു... ഇന്നു ബോധം തെളിഞ്ഞതേയുള്ളൂ :-)

Inji Pennu said...

ബോധം ഉള്ളവര്‍ക്കല്ലേ അത് തെളിയുള്ളൂ...
അപ്പൊ ടെഡിക്കുട്ടിക്ക് എന്താണ് ശരിക്കും തെളിഞ്ഞേ? :)

നാട്ടിലൊക്കെ പോയി പെണ്ണൊക്കെ ഉറപ്പിച്ചൊ? കല്ല്യാണം കൂടാനുള്ള വകുപ്പുണ്ടാവൊ വേഗം?

Tedy Kanjirathinkal said...

കല്യാണം ഉറപ്പിച്ചില്ല, ഇഞ്ച്യേച്യേ... പകരം വേറേ ചിലത് ഉറപ്പിച്ചു :-)
ദേ.. ഇപ്പം അംബിയോടു പറഞ്ഞതേയുള്ളൂ കാര്യം - ഞാന്‍ സായിപ്പുനാട്ടീന്ന് തിരിച്ചു പോവാ... ഇനി കുറേക്കാലം വീട്ടാരേം നാട്ടാരേം ഒക്കെ കണ്ട് നാട്ടില്‍ ജോലീം ചെയ്ത്... “and they lived happily everafter” സ്റ്റൈലില്‍ ഒരു എപ്പിഡോസ് :-)

Siji vyloppilly said...

ഇഞ്ചിക്കുട്ടി,
ശബ്ദം വീണ്ടും കേട്ടുതുടങ്ങിയല്ലോ...എവിടെപോയിരുന്നു..