ചില്ലിട്ട ചുമരില്‍ ചാരി,
മുഖം മിനുക്കുവാനനവധി പേര്‍
തടിച്ചും മെലിഞ്ഞും കറുത്തും വെളുത്തും,
സൌന്ദര്യം കാക്കുവാന്‍ അക്ഷമയോടവര്‍!
പൊടിയുടെ നിറം പറ്റി,
പിഞ്ചി പഴകിയ സാരി വലിച്ചു ചുറ്റി,
തോളെല്ലില്‍ കുഴിവുമായ്,
വാതില്‍ക്കലൊരു മുഖം
പകച്ച മുഖങ്ങള്‍ ചുവന്നു ചുളുങ്ങും മുന്‍പേ,
ഇവിടേക്കല്ല, ഇത് തറ തുടക്കുവാന്‍ വന്നവള്‍
ബ്യൂട്ടീഷന്റെ വാക്കുകള്‍ കേട്ടാശ്വാസം മുഖങ്ങളില്‍;
സൌന്ദര്യത്തിനായ് കാത്തിരിപ്പു തുടര്‍ന്നവര്‍ __
ഓലമേഞ്ഞ ഷാപ്പിന്‍ മറ പറ്റി,
ഒന്ന് മിനുങ്ങുവാനനധിപേര്‍
കണ്ണു കുഴിഞ്ഞും പല്ലുന്തിയും കുറ്റിരോമവുമായി,
സന്തോഷം പങ്കിടാന്‍ അക്ഷമരായവര്‍!
തൂവെള്ള മുണ്ടും കുപ്പായവും
പൌഡറിന്‍ വാസനയും;
ചുവന്നു തുടുത്തൊരു മുഖവുമായ്
കാറൊന്ന് നിറുത്തി ഷാപ്പിന്‍ മുന്നിലൊരാള്‍
അടക്കിപിടിച്ച ചിരികള്‍ പുറത്ത് വരും മുന്‍പേ
ഇവിടേക്കല്ല, ഇത് കറി വാങ്ങുവാന്‍ വന്നൊരാള്‍
കണാരേട്ടന്റെ പറച്ചിലില്‍ നിരാശാമൂകം മുഖങ്ങള്‍;
സന്തോഷം പങ്കിടാന്‍ കാത്തിരിക്കുന്നവര്‍!
2007-02-02
ബ്യൂട്ടി പാര്‍ലര്‍
Subscribe to:
Post Comments (Atom)
30 പ്രതികരണങ്ങള്‍:
ബ്യൂട്ടിപാര്‍ലര്‍ പോസ്റ്റ്!
(ഈശ്വരാ,തൊലിക്കട്ടി കൂട്ടണേ!) :)
എനിക്കുവയ്യ! ഇഞ്ചിയും കവിതയിലേക്കോ? ഈശ്വരോ രക്ഷതു! :)
പിന്നേയ് ഇതിന്റെ അര്‍ത്ഥം എനിക്കൊന്നു പറഞ്ഞു തരണംട്ടൊ. വാച്യാര്‍ത്ഥം അല്ല.:)
ഹഹ..ബിന്ദൂട്ടിയേ, ബോറായല്ലെ? ഹിഹി
കൊത്തി കൊത്തി മുറത്തേക്കേറി....
സത്യം പറഞ്ഞാല്‍ ഇതൊന്ന് വൃത്തത്തിലാക്കാന്‍ ഞാന്‍ രണ്ട് ദിവസമായി പെടാപാട് പെടുന്നു. ഞാന്‍ ബാക്ക് റ്റു ചതുരത്തിലാവുന്നത് മിച്ചം! :)
ഒരുനാള്‍ ഞാനും ഏട്ടനേപ്പോലെ വൃത്തത്തിലെഴുതി തുടങ്ങും...:)
ഇഞ്ചീസെ, ദെന്താ, ഇംഗ്ലണ്ടില്‍ പോയപ്പോള്‍ കവിത ബാധയുണ്ടായോ?
ഓ.... ഇതാണോ എനിക്ക് ഒരു കൂട്ടം നാലുകെട്ടിലുണ്ടെന്ന് ഇഞ്ചി പറഞ്ഞത്? പദ്യത്തിനേക്കാള്‍ ഇഞ്ചിയുടെ ഗദ്യമാനെനിക്കിഷ്ടം, കേട്ടൊ.
അമ്പടി യാമിനിക്കുട്ടീ! പിടിച്ചേ! പിടിച്ചേ! ഹഹഹ...അങ്ങിനെ എന്നെ പറ്റിക്കാന്‍ നോക്കണ്ട...ആരാന്ന് മനസ്സില്യായിട്ടുണ്ടുട്ടൊ :)
കടുവായെ പിടിച്ച കിടുവ! :)
ഒന്നുകൂടി, ഇഞ്ചി, ഞാന്‍ വെല്ലുവിളിച്ച്ടതോര്‍ത്തു ഉറക്കം കളയണ്ട, ഇഞ്ചി എന്നെ അറിയില്ല, ഞാന്‍ ഇഞ്ചിയേയും അറിയില്ല. ചുമ്മാ ഒരു നംബറിറക്കിയതല്ലേ...
പിന്നെ ഈ സാലിസ്ബറി സ്റ്റേയ്ക്ക് എന്നു കേട്ടിട്ടുണ്ട് (അന്ന വിചാരം, മുന്ന വിചാരം ഹ..ഹ..) ഇതും ഒരു നംബറാണോ മാഷേ??
:) അതേ അതേ നമ്പറുകളുടെ നഷ്ടം എന്ന് കേട്ടിട്ടില്ലേ? :)
എല്ലാം മനസ്സിലായി. :)
ഇതിന്റെ വൃത്തമെന്താ? ഹഹഹ ചിരി നിര്‍ത്താന്‍ പറ്റണില്ലേയ്..
ഈശോയെ ഈ ആര്‍പ്പിക്കുട്ടീന്റെ പല്ലെല്ലാം ആരെങ്കിലും തട്ടി താഴെയിടണേ!
ഇഞ്ചി കവിത നന്നായിട്ടുണ്ട്
(ചുമ്മാ ഒന്നു പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ ഇഞ്ചി എഴുത്ത് നിറുത്തിയാലോ എന്ന ഭയം കൊണ്ട് പറഞ്ഞതാണേ)
സര്‍വ്വരാജ്യ പുരുഷോത്തമന്മാരേ .. ആരും ഇതു കാണുന്നില്ലേ ... കവിതയെന്ന പേരില്‍ ഇഞ്ചിപ്പെണ്ണ് ഇന്നാട്ടിലെ എല്ലാ പുരുഷന്മാരെയും താറടിച്ച് കാട്ടിയിരിക്കുന്നത്. കവിതയിലെ ആ പരിഹാസം ഒന്നു നോക്കിക്കേ..
ബ്യൂട്ടിപാര്‍ലറില്‍ പോകുന്ന സ്ത്രീകളെല്ലാം സുന്ദരിമാരാണെന്നും, ഷാപ്പില്‍ പോകുന്ന നമ്മളെല്ലാം " കണ്ണു കുഴിഞ്ഞും, പല്ലുന്തിയും, കുറ്റിരോമവും" ഉള്ള കോന്തന്മാരാണെന്നും. ഇതിനെതിരെ പ്രതിഷേധിക്കാനായി ഇനു വൈകിട്ട് 4 മണിക്ക് മാപ്രാണം കള്ളു ഷാപ്പില്‍ വച്ച് പ്രതിഷേധയോഗം കൂടുന്നതാണ്. എല്ലാവര്‍ക്കും സ്വാഗതം (ആരും താമസിക്കല്ലേ, പെണ്ണുമ്പിള്ള ബ്യൂട്ടി പാര്‍ലറില്‍ നിന്നുംതിരികെ വരും മുന്‍പ് വീട്ടില്‍ കേറണ്ടതാ..)
പ്രതിഷേധമുണ്ടെങ്കിലും ഒള്ളതു പറയണമല്ലോ ... കവിത അസലായിട്ടുണ്ട്.
ഇഞ്ചി കൊള്ളാം...
കവിത ഒപ്പിക്കാം (നമക്കൊക്കെ ഇമ്മാതിരി നേരെ വാ നേരെ പോ കവിത...)
പക്ഷേ ആശയം..ഇഷ്ടപ്പെട്ടു..
(ഐഡിയാ ഈസ് ഗുഡ്...........:-))
മേല്‍ക്കൂരയില്ലാത്ത ശ്മശാനത്തിലേക്ക്
വരിവരിയായ് പോകുന്നവര്‍
മഞ്ചലിലെ ശവത്തെ നോക്കി
അഹങ്കരിക്കുന്നതെന്തേ?
മുന്നില്‍ നടന്ന സുന്ദരിയും
ഒന്നു പിന്‍വലിഞ്ഞ വിരൂപനും
വരിയിലുള്ളോര്‍,
നാളെയുടെ വാഗ്ദാനങ്ങള്‍.
ഇഞ്ചിയേ കവിത നന്ന്. പ്രതിഷേധം ഏതായാലും തമനു വിളിച്ചുകൂട്ടിയ യോഗത്തിനുശേഷം അറിയിക്കാം.
വൃത്തത്തിലായാലും ചതുരത്തിലായാലും വൃത്തിയായിട്ട് എഴുതീട്ടുണ്ട് .
പിന്ന ബേറെന്ത്യേപ്പാ ഞാന്പ്പ പറേണ്ടത്? നല്ല പാങായിന് അത്രേന്നെ.
പിന്ന തമനൂന്നറീന്നൊര്ത്തന്‍ ഒരി മീറ്റിങ്ണ്ട്ന്നൊക്കെ പര്‍ഞ്ഞിറ്റ്ണ്ട് അയിനെന്തായാലും ഞാന്‍ പോഉം,അതെന്തേര്‍ഞ്ഞാല് ഷാപ്പിലേക്കാന്ന് പോആന്‍ പര്‍ഞ്ഞിനത് രണ്ട് കുപ്പി കള്ളെങ്കിലും മേണിച്ച്വെരാതിരിക്കീലല്ലോ.
ഇഞ്ചിപ്പെണ്ണൊന്നും ബിചാരിക്കണ്ടാട്ട്വോ.:)
എനിക്കിനി സമാധാനമായിട്ട് മരിക്കാം. :|
നല്ല കവിത. എനിക്കിഷ്ടമായി.
ഇഞ്ചീ,
ഇതിനെ ഞാന്‍ വൃത്തത്തിലൊതുക്കിയിട്ടുണ്ടു്, ഇവിടെ.
ഇ-മെയില്‍ ഐഡി അറിയാത്തതിനാല്‍ നേരത്തെ അനുവാദം ചോദിക്കാന്‍ കഴിഞ്ഞില്ല. അല്പം വ്യത്യാസവും വരുത്തിയിട്ടുണ്ടു്. വിരോധമുണ്ടെങ്കില്‍ അറിയിക്കുക. ഡിലീറ്റ് ചെയ്യാം.
ഇഞ്ചിപ്പെണ്ണേ, അവിടെ കൊടുങ്കാറ്റ് ആണോ?
അതു വെള്ളിയാഴ്ച രാവിലെ അല്ലായിരുന്നോ? അവിടെ എന്തെങ്കിലും പ്രശ്നം?(ആര്‍ക്കണെങ്കിലും പ്രശ്നം പ്രശ്നം തന്നെയാണ്, അല്ലെന്നല്ല)
ഈശ്വരാ, ഈ സൂവേച്ചി എന്താ ഈ പറയണെ? ഈ ‘കവിത’ ഫുറഡാന്‍ പോലെയാണെന്നൊ? :) ചത്താല്‍ മതി ചത്താല്‍ മതി എന്ന് പറയുന്നതുകൊണ്ട് ചോദിച്ചതാ :) കൊടുങ്കാറ്റിവിടില്ല. അത് അങ്ങ് നോര്‍ത്തിലെങ്ങാണ്ടാണ്. ചുഴലിക്കാറ്റാണ്. എന്നെപറ്റി ഓര്‍ത്തൂലൊ, നന്ദി..:)
റീനിസെ, ബാധയുണ്ട്, ബാധയുണ്ട്, കവിതേടെയല്ല. അടികിട്ടാത്തേന്റെ ബാധ :)
തഥാഗതന്‍ മാഷെ, ഉം...മനസ്സിലായി. ഇനി പിള്ളേരെ പേടിപ്പിക്കാന്‍ അമ്മമാര്‍, ഈ കവിത വായിപ്പിച്ചു കേള്‍പ്പിക്കുമെന്നല്ലെ? :)
ഹഹാ...തമനുചേട്ടാ,അതെനിക്കിഷ്ടപ്പെട്ടു. ശ്ശെടാ, അന്നേരം അങ്ങിനെ തോന്നിയെങ്കിലും കുറച്ചും കൂടി ആണുങ്ങളെ അധിക്ഷേപിക്കായിരുന്നു. :)
അരവിന്ദേട്ടന്‍ അടി മേടിക്കും,എപ്പഴും വന്നിങ്ങിനെ കൊള്ളം കൊള്ളം എന്ന് പറയുന്നതിനു. :) ഇങ്ങിനെ പറയുന്ന കൊണ്ടാണ് എനിക്ക് എന്തും കാട്ടിക്കൂട്ടാന്‍ ധൈര്യം കിട്ടുന്നെ :)
കിനാവ് മാഷേ, നന്ദി. :)
പൊതുവാളന്‍ മാഷേ, നന്ദി :)
ഇഞ്ചിയുടെ ഗദ്യ കവിത ഉമേഷ്ജ്ജി വൃത്തത്തിലെഴുതി കുളമാക്കി.(ഉമേഷ്ജി ക്ഷമിക്കണം. ഉമേഷ്ജി വഴക്കു പറയില്ല. എന്നാല്‍ ഇഞ്ചിയെ പേടിക്കണം)
സത്യം പറയാം വളരെ കുറച്ചു മാറ്റി വൃത്തത്തില്‍ കൊണ്ടു വന്നല്ലോ ഉമേഷിനെ സമ്മതിച്ചിരിക്കുന്നു.
ഇതു ഇഞ്ചി പറഞ്ഞതു തന്നെ. കൊത്തി കൊത്തി...
ഹെഹെഹെ എന്നാലും കവിത നന്നായിട്ടുണ്ട്. വീക്ഷണവും.
-സുല്‍
ഇഞ്ചി,
കവിത വായിച്ചു.
തമനു നയിക്കുന്ന പ്രതിഷേധജാഥയിലേക്ക് ആവേശപൂര്‍വ്വം ചേരുന്നു.
ഇഞ്ചി മനഃപൂര്‍വ്വം ചെയ്തതല്ല, സോമന്റെയും ജയന്റെയും ഒക്കെ പടങ്ങളിലെ ഷാപ്പ് മനസ്സില്‍ വച്ചെഴുതിയതാണെന്ന് മനസ്സിലായി, കേട്ടോ. :)
qw_er_ty
ഇഞ്ചീ,
എഴുതിയെഴുതി...പേരെടുക്കുമാറാകട്ടെ!
ആശയം എനിക്കിഷ്ടമായി. ഉമേഷ്ജിയെഴുതിയതും ചേര്‍ത്തുവായിച്ചപ്പോള്‍ കുറച്ചുകൂടി മനസ്സിലായി. എന്നാലും മുഴുവന്‍ മനസ്സിലായില്ല എന്നൊരു ശങ്ക.
(കറി വാങാന്‍ വന്നതാണെന്നു പറഞതു മനസ്സിലായില്ല, സാരമില്ല, ഒന്നുകൂടി മനസ്സിരുത്തിവായിച്ചുനോക്കാം.
[ഗൂഗിളക്കൌണ്ട് വേണമെന്നോ? ഉം ഉം കാണിച്ചുതരാം:-( ഞാനനോണിയല്ല:-)
ജ്യോതിചേച്ചി :) പേരെടുത്തില്ലെങ്കിലും ആരെങ്കിലും പല്ലെടുക്കാണ്ടിരുന്നാല്‍ മതി :)
കറി മേടിക്കാന്‍ വന്നു എന്നുള്ളതൊക്കെ ഒരു ആലങ്കാരികമായി പറഞ്ഞുവേന്നേയുള്ളൂ. ആക്ചുവലി ഞാന്‍ മീന്‍ ചെയ്തത് ഇതാണ്.
മുഖം മിനുക്കായിലും മനസ്സൊന്ന് മിനുക്കണം. പിന്നെ വല്ല്യ സെറ്റപ്പില്‍ ഇരിക്കുന്നവര്‍ പൂര്‍ പീപ്പിളിനെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ മടിക്കുന്നു, എന്നാല്‍ സാധാരണക്കാരകാട്ടെ, ഒരു സുഹൃത്തും കൂടി വന്നാല്‍ അവരെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. :)
ഹഹഹ്..എന്റെ ചെവിക്ക് പിടിക്കാന്‍ തോന്നുണ്ടൊ? എന്തു ചെയ്യാം? ഞാന്‍ ഈയടുത്തൊന്നും നന്നാവൂല്ലാന്നാ തോന്നണെ :)
എന്റെ എപ്പോഴുമുള്ള സംശയമാണ്, കറിയുണ്ടാക്കിയാല്‍ പോരെ? കറിയുണ്ടാക്കിയ അടുപ്പിനെ കുറിച്ച് വര്‍ണ്ണിക്കണേയൊന്ന്? :(
qw_er_ty
ഈ ബ്യൂട്ടിപാര്‍ലറും കള്ളു ഷാപ്പും അടുത്തടുത്താണോ? ആണെങ്കില്‍ ബ്യൂട്ടിപാര്‍ലറില്‍ കത്തു നിന്നു ബോറടിക്കുന്നവര്‍കു ദാഹം മാറ്റാമായിരുന്നു. രണ്ടിലും പോകുന്നതിന്റെ ഉദ്ദേശം ഒന്നാണല്ലോ? മിനുങ്ങല്‍...
ഇഞ്ചീീ ഞാന്‍ ആകെ അങ്കോഷി ആയിപ്പോയട്ടോ.. ഒരു മാതിരി ഇഞ്ചി കടിച്ച പോലെ
എനിക്കു മനസ്സിലായ കവിതയും ഇതും ഒന്നു തന്നെയാണൊ ഭഗവാനേ!:)
Peelikkutty!!!!! said... ന് എന്തേലും ഒരു മറുപടി പറയ്വൊ?
qw_er_ty
ഇഞ്ചീ,
എഴുതിയത് വീണ്ടും വിശദീകരിക്കേണ്ടി വരുക എന്നത് അത്ര സുഖമുള്ള കാര്യമല്ല. എന്നാലും ഞാന്‍ സംശയം ചോദിച്ചതും ഇഞ്ചി ആശയം വ്യക്തമാക്കിയതും നന്നായി എന്നു തോന്നുന്നു. വളരെ നന്നായിരിയ്ക്കുന്നു. നന്ദി.
ധനികന്റെ കയ്യില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നില്ല, അവര്‍, മറിച്ച്, അയാളേയും കൂട്ടത്തില്‍ക്കൂട്ടാന്‍ കാത്തിരിക്കുകയായിരുന്നു എന്നു ഇപ്പോഴെ മനസ്സിലായുള്ളൂ. അതു ആര്‍ഭാടമില്ലാത്ത മനസ്സിന്റെ പുണ്യമാണോ, അതോ ഉള്ളില്‍ ചെലുത്തിയിരിക്കുന്നതിന്റെ വീര്യമാണോ? നന്മ എവിടെനിന്നും നമുക്കു മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞാല്‍ നന്നായിരുന്നു, അല്ലേ.
പോസ്റ്റിനു നന്ദി.
ജ്യോതിര്‍മയി
കമന്റിടാന്‍ വൈകി,നല്ല കവിത നല്ല ആശയം
Post a Comment