2007-05-03

വേലി

എനിക്കെന്റെ ചുറ്റിനുമൊരു വേലി തീര്‍ക്കണം
റോസാപുഷ്പങ്ങളും കടലാസുപൂക്കളുമതില്‍ പടര്‍‍ത്തണം
മുള്ളുകള്‍ കൊണ്ടെന്റെ ദേഹം മുറിപ്പെടുമ്പോഴും
റോസാപുഷ്പങ്ങള്‍ നിങ്ങള്‍ക്കാസ്വദനീയമല്ല്ലൊ

ഉറ്റ ചങ്ങാതിയുടനുജന്റെ കൂടെ
ഒരേ സ്ഥലത്തേക്കുള്ളൊരു യാത്രക്കിടയില്‍
സാരിത്തുമ്പ് കൊണ്ട് ഞാന്‍ മറച്ചിരുന്നത്
തീവണ്ടിയുടെ താളത്തില്‍ അല്പം നീങ്ങിക്കിടന്നത്
അവനുളിഞ്ഞുനോക്കുന്നതെന്റെ കണ്ണില്‍പെട്ടു

എന്‍ മ്ലാനവദനം ശ്രദ്ധച്ചിട്ടാവണമ-
വന്റെ കാമുകയിയെക്കുറിച്ചവന്‍ പറഞ്ഞു തുടങ്ങിയത്
ഒരുനുജന്റേയുമൊരാണിന്റേയും വ്യത്യാസം
അന്നു മുതല്‍ക്കാണെന്റെ കണ്ണില്‍പെട്ടത്

രണ്ട് ദിവസം നീണ്ട യാത്രയിലുടനീളം
സ്നേഹബന്ധത്തിന്‍ കഥകളവന്‍ പങ്കുവെച്ചു
തീവണ്ടിയുടെ താളം വെറുതെ, ആ
അനുജനു വേണ്ടി ഞാന്‍ കേട്ടിരുന്നു

എനിക്കെന്റെ ചുറ്റിനുമൊരു വേലി തീര്‍ക്കണം
റോസാപുഷ്പങ്ങളും കടലാസുപൂക്കളുമതില്‍ പടര്‍‍ത്തണം
രണ്ട് മാംസത്തുണ്ടുകളടുക്കി വെയ്ക്കുമ്പോള്‍
അവയില്‍ രക്തം പൊടിഞ്ഞിരിക്കണം

അവനുളിഞ്ഞു നോക്കാന്‍ തീവണ്ടിയിനിയും ചലിക്കും
കാറ്റിനിയും വീശും മഴയിനിയും നനയ്കും
വേലിയിലെ പുഷ്പങ്ങള്‍ കൊഴിഞ്ഞു വീഴുന്നതും
ചോരവാര്‍‍ന്നൊരു മാറിടവും തുടകളും
കാത്തുമവന്‍ ഇനിയുമിരിക്കും

രാത്രിയിലെ തീവണ്ടിയിലെ ഉഷ്ണത്തിലും
പൊടിപിടിച്ച കറങ്ങാത്ത ഫാനിലും
ദേഹമാസകലം പുതപ്പില്‍ സൂക്ഷിക്കുന്ന സ്ത്രീജനങ്ങള്‍
അത് തണുത്തിട്ടല്ല ഹേ!
തീവണ്ടി താളത്തിലറിയാതെ -
നീങ്ങിപ്പോവുന്ന പുതപ്പാണവരുടെ
ഉറക്കം കെടുത്തുന്ന അന്നത്തെ പേടിസ്വപ്നം

വേലിയുള്ളതാരാശ്വാസമെന്നച്ഛനും
പൂക്കളുള്ളത് നല്ലതെന്നമ്മയും
എന്റനുജനുണ്ടെല്ലൊ നീയൊന്നും പേടിക്കേണ്ടായെന്ന്
രമയും
യാത്ര പുറപ്പെടും മുന്‍പെപ്പോഴും എന്തെല്ലാം
വാഗ്ദാനങ്ങള്‍!

121 പ്രതികരണങ്ങള്‍:

Inji Pennu said...

വേലി - കവിത

മിടുക്കന്‍ said...

“എന്തിനേറെ പറയേണം, കാലം കലികാലം..
വേലി തന്നെ വിള (പൂക്കള്‍/മാംസം എന്നൊക്കെ മാറ്റിയും വായിക്കുക) തിന്നുന്ന കാലം..“
ഇഞ്ചിയേ, എന്നെക്കൊണ്ട് വരെ രണ്ട് വരി എഴുതിപ്പിക്കുമല്ലേ..?

വല്യമ്മായി said...

പണ്ടെവിടെയോ കുറിച്ച കമന്റ് തന്നെ എഴുതട്ടെ

മകളേ,നിന്നെ ഞാന്‍
ചോരയൂട്ടി വളര്‍ത്താം
അതു നിനക്കേകും ശക്തി
ഈ കശ്മലരോട് പൊരുതി നില്‍ക്കാന്‍

കണ്ണൂരാന്‍ - KANNURAN said...

വേലി തീര്‍ക്കണമതിനു സംശയമേ വേണ്ടതില്ല...കവിതയെന്നു പറയുന്നതിലും എനിക്കിഷ്ടം ഇതിനെയൊരു കുഞ്ഞു കഥയായി കാണാനാണ്...

വേണു venu said...

ഇഞ്ചിയെ..പെട്ടെന്നു് വായിച്ചു പോയി. സമയമില്ല. ഞാനൊരു വേലിയിലാണിരിക്കുന്നതറിയാതെ, ഞാനെന്തോ എഴുതാന്‍‍ കുതിക്കുന്നു. പിന്നെ വീട്ടില്‍ ചെന്നിട്ടെഴുതാം മറുപടി എന്നുള്ളതു് മനസ്സു് കേള്‍ക്കുന്നില്ല. എനിക്കൊരിക്കലും വേലിയെ ഇഷ്ടമല്ല. ഞാനൊരു വേലിയ്ക്കകത്താണെന്നറിഞ്ഞു കൊണ്ടു തന്നെ. വേലികെട്ടുന്നവര്‍ക്കു് ഒരു പടലെടുത്തു കൊടുക്കുമ്പോള്‍ എന്‍റെ മനസ്സാക്ഷി കാര്‍‍ക്കിച്ചു തുപ്പുന്നതു് ഞാന്‍‍ കണ്ടില്ലെന്നു് നടിക്കുന്നു.
മനോഹരം. ചിന്തോധീപകം വരികള്‍‍.:)

Anonymous said...

ആണിനും പെണ്ണിനും വേറെ വേറെ സീറ്റുള്ള ബസ്സില്‍ സഞ്ചരിച്ച് ,ഒന്നു മിണ്ടിയാല്‍ ചുറ്റും സംശയം ജനിക്കുന്ന കണ്ണുകള്‍ കണ്ട് ശീലിച്ച് ,ഒരിക്കലെങ്കിലും സ്നേഹത്തോടെ ഹഗ് ചെയ്യാപ്പെടാന്‍ ഇടയില്ലാത്ത ഒരു മലയാളികുട്ടിയല്ലേ അവന്‍?

സാരമില്ല, പിന്നിടവന്‍ അവന്റെ ഗേള്‍ഫ്രണ്ടിനെക്കുറിച്ചെങ്കിലും പറഞ്ഞു തുടങ്ങിയല്ലോ.

Inji Pennu said...

ഹൌ!ഹൌ! ഹൌ! വിക്റ്റിമിനെ നേരെ തിരിച്ചാക്കിയൊ തുളസിക്കുട്ട്യേ :):)

അരവിന്ദ് :: aravind said...

എനിക്കിഷ്ടപ്പെട്ടില്ല ഇഞ്ചീ..
I felt like it beams the wrong message.
Points to the wrong direction.

PS : Richard Gere was issued an arrest warant for publicly kissing Ms Shilpa shetty and hurting the Indian sentime.........
what the heck?

പൊന്നപ്പന്‍ - the Alien said...

ഇഞ്ച്യേച്ചിയുടെ പോസ്റ്റായിപ്പോയി എന്ന ഒറ്റ തെറ്റിന് ഈ പോസ്റ്റിനെ ഓഫടിച്ചു തകര്‍‌ത്തു തരിപ്പണമാക്കാന്‍ അതി കഠിനമായ ഒരു തീരുമാനമൊക്കെയെടുത്തിട്ടാണ് ഇങ്ങോട്ട് വന്നത്. ഇതിപ്പോ ഒരു മാതിരി സെന്റി പോസ്റ്റില് ഓഫടിച്ചിട്ട് എന്റെ വില കൂടി കളയാന്‍.. എനിക്കെങ്ങും വയ്യ!

ഇനി ഓണ്‍ ടോ മാത്രേള്ളൂ:
അതായത് ഒരാണായിരുന്നോണ്ട് എനിക്കിതു വരേം തോന്നീട്ടില്ല ആണാവുന്നത് ഭയങ്കര കോമ്പ്ലക്സികമാണെന്ന്. പെണ്ണാവുന്നതും അത്ര ഭീകരമായി തോന്നാറില്ല (ചില യൂഷ്വല്‍ പ്രശ്നങ്ങളും ഉത്തരവാദിത്തങ്ങളും ഗുണങ്ങളുമൊക്കെ വരുന്നുണ്ടാവാം). പക്ഷേ മൊത്തം ഈ മനുഷ്യന്‍ എന്നു പറയുന്ന അവസ്ഥയുണ്ടല്ലോ.. അത്.. അതിഭീകരമല്ല.. 10 മില്ല്യണ്‍ ഗാലക്സികളിലെ ഡാറ്റ കമ്പ്ലീറ്റ് അനലൈസ് ചെയ്യുന്നതിനേക്കാള്‍ തൊല്ല പിടിച്ചൊരു പണിയാണെന്ന് തോന്നിപ്പോവും. പലപ്പോഴും ഹ്യൂമന്‍ റ്റു ഹ്യൂമന്‍ റിലേഷന്‍ഷിപ്പിലുണ്ടാവുന്ന ഇത്തരം മര്‍‌മരങ്ങളെ ആണെന്നും പെണ്ണെന്നുമൊക്കെ ലേബലിട്ട് ഒരുപാട് സിമ്പ്ലിഫൈ ചെയ്യാറില്ലേ എന്നു എനിക്കു തോന്നാറുണ്ട്. ഉവ്വ്.. ഞാന്‍ ആണാണ്. പക്ഷേ അതറിയുന്നതിനു മുന്‍പ് തന്നെ പ്രകൃതി ഒരുക്കി വച്ച ചില കളങ്ങളില്‍ ഞാന്‍ പെട്ടു പോയിട്ടുണ്ട്. അതിനെ മറ്റൊരാണായോ ഒരു പെണ്ണായോ നിന്നു കാണുന്നത് ശരിയാവുമോ എന്നെനിക്കറിയില്ല.. (ശരിയാവുമായിരിക്കും അല്ലേ..!)..
അല്ലാ.. ഞാന്‍ എന്തു പണ്ടാരമാ ഇവിടെ എഴുതാന്‍ വന്നേ..!!!!

സുല്‍ |Sul said...

സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച്, സെന്‍സര്‍ബോര്‍ഡിനും ബോറഡിച്ചു തുടങ്ങിയപ്പോള്‍, പുറത്തുവിടുന്ന ചലചിത്രങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും പ്രത്യേകമായി എടുത്തു കാണിക്കുന്നതെല്ലാം ഇതൊക്കെതന്നെയല്ലേ. ഇതെല്ലാം കണ്ട് (വെറുതെ കാണുകയല്ല, സ്വീകരണമുറിയിലിരുന്ന് അച്ഛനമ്മമാരോടൊപ്പമിരുന്ന് കണ്ട്)വളര്‍ന്നു വരുന്ന ഒരുവന്റെ ഉപബോധമനസ്സില്‍ എപ്പോഴും സ്ത്രീയില്‍ വളരുന്ന പ്രത്യേകതകള്‍ ദര്‍ശിക്കാന്‍ ത്വരയുണ്ടാകുന്നത് സ്വാഭാവികം. അമ്മയും പെങ്ങന്മാരും വരെ ഇതിനൊരപവാദമാവാത്തവരും ഇക്കാലത്ത് ജീവിക്കുന്നില്ല എന്നാരുകണ്ടു. അങ്ങനെ നോക്കുന്നത് ഒരു തെറ്റെന്നു പറഞ്ഞുകൊടുക്കാന്‍, അമ്മയോ അച്ഛനോ മകനോടൊപ്പമിരുന്നു ചാനലുകള്‍ ആസ്വദിക്കുമ്പോള്‍, മറന്നു പോയിരിക്കുന്നു (മനപ്പൂര്‍വം മറക്കുന്നു. അല്ലെങ്കില്‍ ആ ചാനല്‍ മാറ്റേണ്ടിവരില്ലെ വരും നാളുകളില്‍). അവനതൊരു തെറ്റല്ലെന്ന് ഒരു ബോധമുണ്ടാവാം. കണ്ണുകള്‍ സാരിതലപ്പുകളുടെ ഉലയലിനായി വെമ്പി നില്‍ക്കാം. നിലനില്‍കുന്ന സാമൂഹിക ക്രമീകരണങ്ങള്‍ മനസ്സിലേക്കു വരുമ്പോള്‍ അതില്‍ നിന്ന് അവന്‍ കണ്ണ് വലിക്കുന്നുമുണ്ടാവാം. ശ്രദ്ധ മറ്റൂ കാര്യങ്ങളിലേക്കു തിരിക്കാം കാമുകിയെപറ്റിയും പറഞ്ഞിരിക്കാം.
ഇതിനെല്ലാം ആരെപറയണം എന്നറിയില്ല.

ഇഞ്ചീ കവിത നന്നായിരിക്കുന്നു. വേലി.

-സുല്‍

Inji Pennu said...

ഹഹ. അരവിന്ദ് ജീ. വാട്ട് Richard Gere ഡിഡ് വാസ് പതെറ്റിക്ക്. ബാക്കിയെല്ലാം മറന്നാലും ഹീ ബിഹേവ്ഡ് ലൈക്ക് എ ഡ്രങ്കാര്‍ഡ്. നോ കൊസ്റ്റ്യന്‍സ് അബൌട്ട് ഇറ്റ്.

പക്ഷെ അതും ഇതും തമ്മിലുള്ള ബന്ധം പുരിയലൈയ്...

Pramod.KM said...

എന്റമ്മേ..കവിത കവിത..;)
വേലി തീറ്ക്കുന്നതൊക്കെ ശരി.പക്ഷെ ഇത് വേലി വിളവു തിന്നുന്ന കാലം..
വേലി വേലി എന്നൊക്കെ പറഞ്ഞ് അവസാനം വയ്യാ വേലി.

മിടുക്കന്‍ said...

പ്രമോദേ, ‘എന്റമ്മേ’ എന്ന് മാത്രം പറയരുത്...!
വിശാലേട്ടന്‍ അറിഞ്ഞാ തിന്നു കളയും...

Pramod.KM said...

അത് എന്തര്‍ മിടുക്കന്‍ അണ്ണാ അമ്മയും വിശാലേട്ടനും തമ്മില്‍??;)

മിടുക്കന്‍ said...

ഇയാളിതെവിടുത്തെ ബ്ലൊഗറാ..?
കേട്ടിട്ടില്ലേ..? ‘എന്റമ്മേ അറ്റ് ജിമെയില്‍ ഡൊട്ട് കൊം‘

അല്ലേല്‍ വേണ്ട, ഞാന്‍ കൂടുതല്‍ വിസ്തരിക്കുന്നില്ല..
ഇഞ്ചി കണ്ണുരുട്ടുന്നുണ്ട്...

നടക്കട്ടെ, വേലി..വിള.. മാംസം....

Pramod.KM said...

ഇനി കുറെ സൈദ്ധാന്തികമായി അഭിപ്രായം പറയാം.പണ്ടൊക്കെ എന്റെ നാട്ടില്‍ വീടുകള്‍ക്ക് മതിലുകള്‍ ഇല്ലായിരുന്നു.80കളുടെ അവസാനവും 90 കളുടെ ആദ്യവുമായാണ്‍ എന്റെ നാട്ടില്‍ മതിലുകള്‍ ഉണ്ടാകാന്‍ തുടങ്ങിയത്.അതും ഗള്‍ഫില്‍ ജോലിയെടുക്കുന്നവരുടെ വീട്ടില്‍.അതിനു ശേഷമാണ്‍ എന്റെ നാട്ടില്‍ ഒളിഞ്ഞു നോട്ടങ്ങള്‍ കൂടിയത്.ഇത് എന്റെ നാട്ടിലെ കാര്യം.എനിക്കറിയില്ല മറ്റു കാര്യങ്ങള്‍.‘ഒളിഞ്ഞു നോട്ടം ഒരു മാനസിക രോഗമാണോ ‘എന്ന പേരില്‍ ഒരു സെമിനാറ് വരെ വെക്കേണ്ടി വന്നു അവസാനം.;)

മിടുക്കന്‍ said...

അത് കറക്റ്റ്..
മതിലില്ലേല്‍ / മറയില്ലേല്‍ പിന്നെ ഒളിഞ്ഞ് നൊക്കേണ്ട കര്യം ഇല്ലല്ലൊ...!

ഇഞ്ചിയേ, ദേ ഈ കൊറിയക്കാരനെ സൂക്ഷിച്ചൊ..,
അവനൊരു ഉത്തരാധുനികനായ കൂട്ടുകാരിയുടെ അനുജനാണ്...

Pramod.KM said...

ഹഹ.മിടുക്കനണ്ണാ...
നാം മറച്ചുവെക്കുന്തോറും അതിനോടുള്ള ഒരു ആകാംക്ഷ കൂടും.;)
കനി വിലക്കപ്പെട്ടതാണ്‍ എന്നറിഞ്ഞതിനാലാണ്‍ ഹവ്വ അതെടുത്ത് തിന്നത്.വിലക്കപ്പെട്ടില്ല എങ്കില്‍ ചിലപ്പോള്‍ അവള്‍ തിന്നില്ലായിരുന്നു.ഹഹ.
കൈപ്പള്ളിച്ചേട്ടന്റെ ബ്ലോഗ്ഗ് വിലക്കപ്പെട്ടപ്പോള്‍ ആണ്‍ ആ ബ്ലോഗ്ഗ് വായിക്കണമല്ലോ എന്ന വിചാരം കലശലായത്.;)

Mubarak Merchant said...

മിടുക്കന്‍ said...
ഇയാളിതെവിടുത്തെ ബ്ലൊഗറാ..?
കേട്ടിട്ടില്ലേ..? ‘എന്റമ്മേ അറ്റ് ജിമെയില്‍ ഡൊട്ട് കൊം‘


അതാരുടെയാ മുടുക്കാ ആ ഐഡി?
ഞാന്‍ കൊച്ചീലുള്ള ഒരു ബ്ലോഗറാണേ.. ഒന്നു പറഞ്ഞു തന്നാല്‍ ഉപകാരമായി. നിങ്ങളുടെയൊക്കെ ലെവലിലേക്ക് ഉയരാമായിരുന്നു..

ഡാലി said...
This comment has been removed by the author.
Pramod.KM said...

ഐഡിയുടെ കാര്യത്തില്‍ ഇക്കാസ് ഭായി ചോദിച്ചതെ എനിക്കും ചോദിക്കാനുള്ളു.;)‌

ഡാലി said...

ഹ ഹ ഹ ഇഞ്ചിയേ അപ്പോ വേലി കെട്ടാന്‍ നടക്കാര്‍ന്നു. ഒരു കാര്യവുമില്ലടേ.

വേലിണ്ടായാലും, മതിലിണ്ടായാലും
കുറുക്കന്റെ കണ്ണ് കോഴി കൂട്ടില്.
പൂവന്‍ കോഴിയാണേല്‍
പിടയുടെ പിന്നാലെ.
(കവിത കവിതേയ്...) (നേരത്തെ ഇട്ടത് കവിത പോലെ വന്നില്ല. അപ്പോ എന്ന് എഡിറ്റ് ചെയ്തതാ)

മിടുക്കന്‍ said...

ഇല്ല ഇല്ല സമ്മതിക്കില്ല.. ഉയരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല...

സാജന്‍| SAJAN said...

കവിത നന്നായിരിക്കുന്നു..രണ്ടാമത് വായിക്കേണ്ടി വന്നില്ല .. മനസ്സിലാക്കാന്‍..
മനോഹരമായ വരികളും..
ഞാനുള്‍പ്പെടുന്ന പുരുഷ സമൂഹമാണല്ലൊ ഇതിലെ ഇതിവൃത്തമെന്നതിനാല്‍ പൂര്‍ണ്ണമായി ഇതിന്റെ പ്രമേയം ഇഷ്ടപ്പെടാന്‍ ഒരു മടി!!!( ഞാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത് എഴുതിയ കമന്റുകളില്‍ ഒന്ന്)

Pramod.KM said...

ഒരാള്‍ ഇവിടെ വേലികെട്ടാന്‍ തിരക്കു കൂട്ടുന്നു.
വേറൊരു സ്ഥലത്ത് ആയിഷുമ്മ പറ്ദ ഇപ്പൊ പൊക്കും ഇപ്പ പൊക്കും എന്നും പറഞ്ഞ് നില്‍ക്കുന്നു.ഹാഹാ.

മിടുക്കന്‍ said...

പ്രമോദേ, കണ്‍ഫ്യൂഷനാക്കല്ലേ..
ഇഞ്ചി പറഞ്ഞത് ‘അവന്‍’ തിന്നുന്ന/നൊക്കുന്ന കാര്യം അല്ലേ..?

മിടുക്കന്‍ said...

ദേ ഇതാണ് അനൊണിമസിന്റെ കൊഴപ്പം...!
ആദ്യം ഞാന്‍ കരുതി വേലിക്കരുകില്‍ പിണറായിയെന്നൊ മറ്റൊ പറയാന്‍ വരുകയാണെന്ന്...

ഉണ്ണിക്കുട്ടന്‍ said...

എനിക്കിതു തീരെ ഇഷ്ടപ്പെട്ടില്ല ഇഞ്ചീ (ഇഞ്ചി ഇന്നെന്റെ പോസ്റ്റില്‍ വന്ന് ഇഷ്ടപെട്ടു എന്നു കമന്റിട്ടേ ഉള്ളൂ..ഇനീം അങ്ങനെത്തന്നെ വേണംട്ടോ..എന്നാലും ) അരവിന്ദ് പറഞ്ഞപോലെ തെറ്റായ ദിശയിലേക്കുള്ള ചൂണ്ടു പലക പോലെ.

പ്രമോദേ അപ്പൊ അങ്ങനെ ആണല്ലേ നാട്ടുകാര്‍ എല്ലാരും കൂടെ പിരിവെടുത്തു കൊറിയയ്ക്ക് കടത്തിയേ.. കൊറിയയില്‍ മതിലുണ്ടോ..

Inji Pennu said...

‘ഒളിഞ്ഞു നോട്ടം ഒരു മാനസിക രോഗമാണോ’
പ്രമോദേ ആ ചര്‍ച്ചയില്‍ അവര്‍ പ്രമോദിനെയാണൊ ഫോര്‍ എക്സാമ്പിള്‍ എന്നും പറഞ്ഞ് കാണിച്ച് കൊടുത്തത്?:) :) :)

എന്റെമ്മേ വിശാലേടന്റെ ചരിത്രപ്രസിദ്ധമായ ഈമെയില്‍ ഐഡിയല്ലെ?

Pramod.KM said...

ഇഞ്ചിച്ചേച്ചി പറഞ്ഞത് അങ്ങനെ തന്നെ.
വേറൊരു ബ്ലോഗ്ഗില്‍ അയിഷുമ്മ പറേണത് നോക്കൂ..ലോകമേ തറവാടേ എന്നും പറഞ്ഞ്:
http://aisibi.blogspot.com/2007/05/blog-post.html

G.MANU said...

injee immini nalla kavitha

Pramod.KM said...

ഹഹ
ഉണ്ണിക്കൂട്ടേട്ടാ..എന്നെ പറ്റി അപവാദം പറയരുത്.;)
മതിലില്ലെങ്കിലും ആ ഭാഗത്തേക്ക് നോക്കാത്ത എന്നെപ്പറ്റി ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ ദൈവ കോപം കിട്ടും.;)
ഹഹ.ഇഞ്ചിച്ചേച്ചീ..ഞാന്‍ ആണ്‍ ക്ലാസ് എടുത്തത്.ഹഹ;)

മിടുക്കന്‍ said...

ആ ഐഡി ഒരു കൊപ്പിറൈറ്റും കൂടാതെ എടുത്ത് പൂശുന്ന കണ്ടില്ലേ..?

ഇത് കണ്ട് നില്‍ക്കാന്‍ ഇഞ്ചിക്കെങ്ങനെ സാധിക്കുന്നു..?

:))

സുല്‍ |Sul said...

എന്നിട്ടും ഇഞ്ചിയുടെ പ്രൊഫൈല്‍ ഫോട്ടോതന്നെ ഒരു എത്തിനോട്ടത്തിന്റെ പടമായതെന്തേ.

ഓടോ : ഹെഹെഹെ പ്രമോദേ, എല്ലാം പെണ്ണുങ്ങള്‍ അല്ലേ. അവരുടെ കാര്യം വരുമ്പോള്‍ അവരു കാലു മാറും.

ഇഞ്ചിയേ ഞാന്‍ നോട്ട് റീചബ്‌ള്‍.
-സുല്‍

Mubarak Merchant said...

ഇഞ്ചി..
ഐഡി വിശാലത്തിന്റെയാണെന്ന് അറിയാഞ്ഞിട്ടല്ല. വിശാലം നമ്മുടെ സോള്‍ ഗഡിയുമാണ്.
മിടുക്കന്റെ ചോദ്യം ധ്വനിപ്പിക്കുന്ന ഭാവം അത്ര നല്ലതായി എനിക്ക് തോന്നിയില്ല.
ഓ.ടോ. കവിതയാരുന്നെന്ന് വായിച്ചപ്പളാ മനസ്സിലായെ :)

മിടുക്കന്‍ said...

കണ്ടില്ലേ..
പ്രമൊദ് എല്ലാ ബ്ലൊഗിലും ഒളിഞ്ഞ് നൊക്കുന്നുണ്ട്...

അഭയാര്‍ത്ഥി said...

വേലിക്ക്‌ വെളുപ്പാംകാലം...
ഇതാണ്‌ പെണ്‍സ്‌ ആയാലുള്ള കൊയപ്പം.
ഒരു നോട്ടത്തില്‍ നിങ്ങള്‍ ചൂളിയാല്‍ യു ലോസ്റ്റ്‌.
സറണ്ടേര്‍ഡ്‌ . ലോസ്റ്റ്‌ ദ ബേറ്റില്‍ ബിഫോര്‍ ദ ഫയ്റ്റ്‌.

പകരം തിരികെ വശ്യമായൊന്നു പൊട്ടിച്ചിരിക്കു.

നഗ്നത പരമാവധി എക്സ്പോസ്‌ ചെയ്യു- കടുത്ത ഭാഷയില്‍
ആജ്ഞാപിക്കു. ആണ്‌ എന്ന്‌ പറയുന്നതൊര്‌ അപ്പൂപ്പന്‍ താടിയാണെന്നപ്പോഴറിയാം.
പരിഭ്രമിച്ച്‌ വിറച്ചവന്‍ പലവട്ടം റ്റോയ്‌ലറ്റില്‍ പോകും.

ഭയന്ന്‌ പുതച്ചുമൂടി വേലികെട്ടാന്‍ പോയാല്‍ അവനാ വേലി ചാടിക്കടക്കും.

മറിച്ചെന്തെങ്കിലുമായാല്‍ മറ്റയാള്‍ സൈകൊ ആയിരിക്കണം. അങ്ങിനെ വന്നാല്‍
ഒന്നും ചെയ്യാനില്ല.

വേട്ടയാടപ്പെടുന്ന മുയല്‍ ഭയ്ംകൊണ്ടാണത്രെ മരിക്കുന്നത്‌.

ഈ കമെന്റിന്റെ കോപി രൈറ്റ്‌ എനിക്കുമാത്രം. കാരണം ആണെന്ന വെര്‍ച്ച്വല്‍
റിയാലിറ്റി വെളിവാക്കുകയാണിവിടെ.

മിടുക്കന്‍ said...

ഇതാണ് കൊഴപ്പം, നമ്മള് മനസില്‍ കാണാത്തത് നാട്ടാരു കാണും...!

ഉണ്ണിക്കുട്ടന്‍ said...

ഹാ പ്രമോദാ ക്ലാസെടുത്തേ..കൈകാര്യം ചെയ്ത വിഷയങ്ങള്‍

1. മതിലില്‍ എങ്ങനെ തൂങ്ങിക്കിടക്കാം
2. എങ്ങനെ ശാസ്ത്രീയമായി ഒളിഞ്ഞു നോക്കാം
3. പൊക്കമുള്ള മതിലുകള്‍ എങ്ങനെ കൈകാര്യം ചെയ്യാം

റെഫ: ഒളിഞ്ഞു നോക്കാന്‍ 101 വഴികള്‍ - കെ . എം .പ്രമോദ്

Pramod.KM said...

ഹഹ.
ബ്ലോഗ്ഗുകളില്‍ ഒളിഞ്ഞുനോക്കാം.നോ പ്രോബ്ലം.പക്ഷെ മറ്റുള്ള സ്ഥലങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കുകയെ അരുത്.കേട്ടോ മിടുക്കാ.അങ്ങനെ മിടുക്കനായി വളരണം,.അല്ലാതെ ചുമ്മാ....
സുല്‍ ഭായി പറഞ്ഞത് കറക്റ്റ്!!
ഗന്ധറ്വ്വണ്ണോ .ഒന്നു നമിച്ചോട്ടേ?;):)

Pramod.KM said...

ഉണ്ണീക്കുട്ടേട്ടാ..ഹഹ.ഒരു പായിന്റ് കൂടി.
4.ചിലരുടെ പേരുകണ്ട് തെറ്റിദ്ധരിക്കരുത്.ഉദാഹരണം ‘ഉണ്ണിക്കുട്ടന്‍’എന്ന പേര്.നമ്മള്‍ വിചാരിക്കും ചെറിയ കുട്ടിയാണെന്ന്.പക്ഷെ വേലി പൊളിച്ച് അകത്തു കടക്കുമ്പോളെ വിവരം അറിയൂ...
ഹഹഹഹ
ഞാന്‍ ഓടി.;)

ഉണ്ണിക്കുട്ടന്‍ said...

ആണുങ്ങളെല്ലാം സ്ത്രീകളുടെ നഗ്നത കാണാന്‍ വെറി കൊണ്ടു നടക്കുന്നവരാണ്‌ എന്നു വരുത്തിത്തീര്‍ ക്കുന്നു ഈ പോസ്റ്റും ഗന്ധര്‍വരുടെ കമന്റും . അങ്ങനെ ഉള്ളവര്‍ ഇല്ലെന്നല്ല. പക്ഷെ ആത്മവിശ്വാസമുള്ള ഒരു പെണ്ണിനും ചുറ്റും വേലികെട്ടിനടക്കേണ്ട കാര്യമില്ല. പിന്നെ അതു ആസ്വദിക്കുന്ന സ്ത്രീകളും കുറവല്ലല്ലോ..

Peelikkutty!!!!! said...

അതുശരി...പര്‍‌ദ്ദപൊക്കി അടിവാങ്ങിയ ആളെ പിടികിട്ടി:)

ക്ലൂ:ആദ്യത്തെ അക്ഷരം‌ ‘പ്ര’

Anonymous said...

ഇഞ്ചിയുടെ ബ്ലോഗില്‍ കമന്‍ റ് ഇടുക എന്നു പറഞ്ഞല്‍ ഇത്തിരി പേടിയാ...എന്നാലും അങ്ങിനെ വിടാന്‍ പറ്റില്ലല്ലൊ.
കവിത ഇഷ്ടമായൊ എന്ന് ഞാന്‍ പറയുന്നില്ല. തോന്നിയത് താഴെ ചേര്‍ക്കാം.

“ എനിക്കെന്റെ ചുറ്റിനുമൊരു വേലി തീര്‍ക്കണം
റോസാപുഷ്പങ്ങളും കടലാസുപൂക്കളുമതില്‍ പടര്‍‍ത്തണം
മുള്ളുകള്‍ കൊണ്ടെന്റെ ദേഹം മുറിപ്പെടുമ്പോഴും
റോസാപുഷ്പങ്ങള്‍ നിങ്ങള്‍ക്കാസ്വദനീയമല്ല്ലൊ”

ഇതാണ് എല്ലാ പെണ്ണുങ്ങളുടേയും കുഴപ്പം. അത് അമ്മയായാലും പെങ്ങളായാലും ആരായാലും അവരൊക്കെയും കരുതി പോരുന്നത് പുരുഷന് ആസ്വദിക്കാനുള്ളതാണ് അവളുടേ ദേഹം എന്ന്. അതു കൊണ്ട് തന്നെ ഈ വിശ്വാ‍സം മുതലെടുക്കാന്‍ പുരുഷന്‍ എന്നും തയ്യാറായിക്കൊണ്ടിരിക്കുന്നു.

തത്വത്തില് സമ്മതിക്കാമെങ്കിലും ഈ ആസ്വാദനത്തിനു വേണ്ടി എന്തൊക്കെ കഷ്ടപ്പാടുകളാണ് സ്ത്രീകള് ചെയുതു കൂട്ടുന്നത്?

റോസാപ്പൂക്കളാല്‍ അലംങ്കരിച്ചു വയ്ക്കുകയാണ്, വേദനിക്കുമെങ്കിലും തന്‍റെ ശരീരം എന്നും അവന് ആസ്വദിക്കാന്‍ വേണ്ടിയാണെന്നും ചെറുപ്പത്തില്‍ തന്നെ ധരിച്ചു വശായിരിക്കുന്നു.

പിന്നെയും അവള് വളരെ ബോധവതിയാണ്. അനുജനെങ്കിലും അവന്‍ പുരുഷനാണ്. അവനു കൂടെ (‘പുരുഷന്’) വേണ്ടിയാണല്ലൊ ഇതൊക്കെ. അപ്പോള് ഇതൊക്കെ മറച്ചു പിടിക്കണം.

സ്ത്രീയുടെ, അല്ലെങ്കില് സ്ത്രീയില് അടിച്ചേല്പിച്ച വികലമായ ചിന്തകളിലൊണ്, രണ്ടു ദിവസം യാത്ര ചെയ്യുമ്പോള് ഒന്നിലും പങ്കു ചേരാതെ വെറുമൊരു സ്ത്രീ ആണല്ലോ എന്ന് ചിന്തിക്കുന്ന സ്ത്രീ.

ഇവിടെ ആരുടെ മനസ്സാണ് ചെറുതാകുന്നത്??

അനുജന്‍ കഥ പറയുമ്പോഴും അവള് ശ്രദ്ധയോടെ സൂക്ഷിച്ച് ഒളിച്ച് പിടിക്കുന്നത് റോസാദളങ്ങളില്‍ അവന്‍റെ കണ്ണുടക്കാതിരിക്കാന്‍.

എന്നിട്ടും ഒടുക്കം ഈ വേലിപടര്‍പ്പില്‍ രണ്ടു മാംസ തുണ്ടുകളടുക്കി വയ്ക്കുമ്പോള് ‘കന്യാചര്മ്മ’ത്തിന്‍റെ വിശുദ്ധി.

കാരണം അവള്‍ക്ക് തെളിയിക്കേണ്ടിവരുന്നു ഇത്രയും കാലം താന്‍ പൊതിഞ്ഞു സൂക്ഷിച്ചു വച്ചതാണ് ഈ രക്ത വിശുദ്ധി. എന്തൊരു മാഹാത്യം!!

എപ്പോഴൊക്കെ വേലികെട്ടി അകറ്റുവാന്‍ ശ്രമിക്കുന്നു വൊ അപ്പോഴൊക്കെയും വേലി പൊളിക്കുവാന്‍ ആളുകളുണ്ടാകുന്നു. ഇതൊരു സാമൂഹിക പ്രതിഭാസമാണ്.
ഒളിഞ്ഞു നോക്കുക എന്നുള്ളത് പുരുഷന്‍ റെ മാത്രം കുത്തകയായ് കരുതുകയും വേണ്ട.

Pramod.KM said...

;)പീലീക്കുട്ടി അടി അടി.
പറ്ദ്ദ ഞാന്‍ പൊക്കിയതല്ല.ശരിക്കും.അയിഷു പറ്ദ്ദ പൊക്കിറ്യിട്ടുണ്ട് എന്ന് പത്രത്തില്‍ കണ്ടതല്ലാതെ മറ്റൊന്നും ഞാന്‍ കണ്ടില്ല.;)ഒന്നും ഒന്നും.

Pramod.KM said...

ഹഹ..
ഇരിങ്ങല്‍ ചേട്ടന്‍ പറഞ്ഞതു കേട്ടാ..
ഇഞ്ചിച്ചേച്ചിക്ക് അനുജനെയും ഒളിഞ്ഞുനോക്കാം.അപ്പോള്‍ പ്രശ്നം തീറ്ന്നില്ലേ.പരസ്പരം ഒളിഞ്ഞു നോക്കാം.ഹായ്.

മിടുക്കന്‍ said...

ഫെമിനിസ്റ്റ് വാരാഘൊഷം ആണല്ലേ..?

Pramod.KM said...

എന്ത് ഫെമിനിസം എവിടെ ഫെമിനിസം.
ഇല്ലാത്തതൊന്നും പറയല്ല മിടുക്കൂസാ,,,,;);)

അഭയാര്‍ത്ഥി said...

ഉണ്ണിക്കുട്ട പേര്‌ പോലെത്തന്നെ.
ഭയം എന്ന വികാരം മാറ്റിവച്ചാല്‍ എല്ലാരും സമ്മതിക്കുന്ന ഒരു കാര്യം എതിര്‍ സെക്സിന്റെ നഗനത പോലെ സുന്ദരമായ ഒര്‌ ദൃശ്യം
നമ്മുടെ കൈപ്പള്ളി അണ്ണന്റെ കേമറയില്‍ കൂടിപ്പോലും എടുക്കാനാവില്ല.

അതേ നാമെല്ലാം ആഗ്രഹിക്കുന്നു അത്‌ കാണാന്‍- ഇല്ലെങ്കില്‍ എന്തോ കുഴപ്പമുണ്ട്‌.

ഇത്‌ എന്റെ വീക്ഷണ കോണകമാണ്‌. എതിരഭിപ്രായമുള്ളവര്‍ നെഞ്ചോട്‌
കൈ ചേര്‍ത്ത്‌ അഞ്ചുമിനിറ്റ്‌ ആലോചിചിട്ട്‌ പറയു. ഗന്ധര്‍വരെ ചുപ്പ്‌

Pramod.KM said...

ഇവിടേ ഞാന്‍ 50 അടിച്ചേ..
ഹൂറേ ഹൂയ്.

മിടുക്കന്‍ said...

ഈ പ്രമൊദിന്റെ ഒരു സന്തൊഷം കണ്ടില്ലേ..?

50 അടിച്ചൊ..?

മിടുക്കന്‍ said...

50 അടിച്ചതിന്റെ സന്തൊഷമല്ല..
ഇഞ്ചിക്ക് സൊലുഷന്‍ കൊടുത്തതിന്റെ സന്തൊഷം...!
മോനെ, പ്രമൊദേ, കൊറിയേലു മതിലുണ്ടൊ..?

Pramod.KM said...

ഹഹഹഹ
ഈ വറ്ഷത്തെ ഏറ്റവും വലിയ തമാശ.ഗന്ധറ്വ്വന്‍ ചേട്ടന്റ്റെ കമന്റിന്റെ അടിയില്‍ നോക്കിയേ.
അയ്യേ...കൂയ്യ്.
“ഇത്‌ എന്റെ വീക്ഷണ കോണകമാണ്‌. എതിരഭിപ്രായമുള്ളവര്‍ നെഞ്ചോട്‌
കൈ ചേര്‍ത്ത്‌ അഞ്ചുമിനിറ്റ്‌ ആലോചിചിട്ട്‌ പറയു. ഗന്ധര്‍വരെ ചുപ്പ്‌“
അതെന്ത് കോണകമാണ്‍ ചേട്ടാ വീക്ഷണ കോണകം??
ഒളിഞ്ഞു നോട്ടത്തിന്റെ കാര്യം പറയുമ്പോളെക്കും അങ്ങ് കോണകത്തിലെത്തി കാര്യങ്ങള്‍;ഹഹഹ

മിടുക്കന്‍ said...

പ്രമൊദേ, അഹ ഹ ഹ.......
ഗന്ധര്‍വ്വന്‍ പറഞ്ഞത് കേട്ടില്ലേ..നെഞ്ചത്ത് കൈവെക്കാന്‍..

അത്രയൊന്നും ഐശബീ പൊലും പറഞ്ഞിട്ടില്ല...
(ഞാന്‍ നൊക്കിയിട്ടില്ല സത്യം..)

അഭയാര്‍ത്ഥി said...

ഇതാ കോണകമല്ല പ്രമോദെ.
എന്റെ വീക്ഷണകോണിന്റെ അകം എന്നാ പറഞ്ഞെ
എന്റെ വീക്ഷണത്തിന്റെ പൊരുള്‍ എന്ന വിവക്ഷ.
ഭാഷ നമ്മള്‍ ഇന്നമട്ടില്‍ എഴുതണമെന്ന്‌ നിഷ്കര്‍ഷിക്കുന്നില്ലാത്തിടത്തോളം പരീക്ഷണങ്ങള്‍ ആവം അല്ലേ?.
പ്രമോദിന്റെ ലാബില്‍ ഉള്ളത്ര അമ്ലങ്ങളും ക്ഷാരവും എന്റെ വശമില്ല. ഉള്ളതെടുത്ത്‌ കീച്ചുന്നു.
ഇനി ഇതിന്റെ രാസ്ഘടന ശരിയല്ലെങ്കില്‍ ഒര്‌ ത്വരകമായി എടുത്തോളി.

അല്ലെങ്കി എടുത്ത്‌ ചാട്ടിക്കോ- throw it off

Pramod.KM said...

ഹഹഹഹ്ഹഹഹഹഹ്
കോണകം= കോണിന്റെ അകം.
ബഹുവ്രീഹി സമാസം.
ഗന്ധറ്വ്വന്‍ ചേട്ടാ..ഒരിക്കല്‍ കൂടി നമിച്ചു.;)

സാജന്‍| SAJAN said...

ഗന്ധര്‍വന്‍‌ജി, ഒന്നു കൂട്ടിച്ചേര്‍ത്തോട്ടേ, ഒരു പരിധി വരെ ഈ നഗ്നത എന്നു പറയുന്നത് ആപേക്ഷികമല്ലേ,
നമ്മുടെ നാട്ടില്‍ സാരി ഒരു മാന്യമായ വേഷം.. വയറിന്റെ വശം കണ്ടാല്‍ ഈ പറഞ്ഞ ആവേശത്തോടെ, പുരുഷന്മാരാരും എത്തിവലിഞ്ഞു നോക്കാറും ഇല്ല..കാണുന്നത്(കാണിക്കുന്നത്).
തെറ്റായി നമ്മുടെ സംസ്കാരത്തിനു തോന്നുന്നില്ല എന്നാല്‍ മഴവെള്ളത്തില്‍ ചിവിട്ടാതിരിക്കാന്‍ ഒരു പെണ്‍കുട്ടി അവളുടെ സാരിയോ പാവാടയോ കണങ്കാലിനു മുകളിലേക്ക് ഉയര്‍ത്തിയാല്‍, എന്തേ പുരുഷന്റെ കണ്ണുകള്‍ അവിടേക്കു പായുന്നു..?
എന്നാല്‍ പാചാത്യ രാജ്യങ്ങളില്‍ നേരേ തിരിച്ചാണ്, അവിടെ മിഡീ കോമ്മണ്‍ അല്ലേ, ചെറിയ ഷോട്ട്സും ധാരാളം പെണ്‍കുട്ടികളുപയോഗിക്കുന്നു..അവിടെ അവരുടെ കാലുകള്‍ കാണുന്നത് പുരുഷനു ലൈംഗിക ആസക്തി ഉണ്ടാക്കാറില്ല.. ഈ പറഞ്ഞ എത്തിനോട്ടത്തിനും പ്രസക്തി ഇല്ല.. ഇനിയും ചില ആദിവാസി സമൂഹത്തില്‍, മാറ് മറക്കാതെ ജീവിക്കുന്ന സ്ത്രീകളുണ്ടല്ലോ, ഈ അളവു കോല്‍ വച്ചു നോക്കിയാല്‍ നമ്മേക്കളേറെ എത്രയോ, സസ്കാര സമ്പന്നരാണ്. ആ ആദിവാസ സമൂഹത്തിലെ പുരുഷപ്രജകള്‍..അവിടെ ഈ എത്തി നോട്ടത്തിനു പോലും പ്രസക്തി ഇല്ലാതെ ആയി പോയില്ലേ...
അതു കൊണ്ട് നാം ജീവിക്കുന്ന സംസ്കാരത്തിന്റെ ഒരു വശമാണ് ഒരു പരിധി വരെ ഈ വികൃതികള്‍ എന്നു കരുതി സമാധാനിക്കൂ ഇഞ്ചി...:)

Inji Pennu said...

സാജന്‍ ജി - അനുജന്റെ അര്‍ത്ഥം കൂടി പറഞ്ഞിട്ടു പോകൂ. അറിഞ്ഞിരിക്കാമല്ലൊ.

Pramod.KM said...

സാജന്‍,അനുജന്‍.ങേ...ഇവിടെ എന്തോ ഒരു പൊരുത്തം കാണുന്നുണ്ടല്ലോ.?
ഞാന്‍ വീണ്ടും ഓടി.;)

അപ്പു ആദ്യാക്ഷരി said...

“വേലി” എന്നു ഇഞ്ചിപ്പെണ്ണുദ്ദേശിച്ചത് “ഭര്‍ത്താവ്” എന്നര്‍ത്ഥത്തില്ലാണെന്നാണ് എനിക്കു മനസ്സിലായത്.

Kumar Neelakandan © (Kumar NM) said...

ഇതെന്തരു കവിത?
വേലിയില്‍ ഇരുന്ന കഥയെ എടുത്ത്
മുറിച്ച് കഷണങ്ങളാക്കി കവിതയാക്കിയതുപോലെ ഉണ്ട്.

ഇതുപോലെ ഞാനും എഴുതും. ഇതാ പിടിച്ചോ!

“ഞാനും ഇനി കവിത എഴുതും.
എന്നെ കൊന്നാലുമെഴുതും കവിത.
വാക്കുകള്‍ മുറിച്ചടുക്കി പാരഗ്രാ-
ഫുതിരിച്ച് പണ്ടാരടങ്ങും കവിത.

മാങ്ങയായ് ഇഞ്ചിയായ് പുളിയിഞ്ചിയായ്
പൂവായ് പൂവിലെ പുളിയായ് പുഞ്ചിരിയായ്
പതഞ്ഞൊഴുകിഅഴിയും കവിത. ഇതാ..”

(ഹോ എന്തരു ഭാവന! എന്നെ ഞാന്‍ തന്നെ അങ്ങുകൊല്ല്)

ഓ ടോ : ഇഞ്ചീ, ഇവിടെ പതിച്ചു കിട്ടാറുള്ള അഭിപ്രായ സ്വാതന്ത്ര്യത്തില്‍ തൂങ്ങി നിന്നാണ് ഈ കമന്റുകവിത!

Pramod.KM said...

കുമാറേട്ടാ..വേറെ എത്ര സ്ഥലങ്ങളുണ്ട് തൂങ്ങാന്‍.എന്നിട്ട് അഭിപ്രായ സ്വാതന്ത്ര്യത്തില്‍ തൂങ്ങി നിന്നാണോ ഈ കമന്റുകവിത പാടുന്നത്.ഏതായാലും മോശമായിപ്പോയ്യി.;);)

പൊന്നപ്പന്‍ - the Alien said...

ഇതെല്ലാം കഴിയുമ്പോ ഇഞ്ച്യേച്ചി വേലി എന്ന പേരു മാറ്റി വയ്യാവേലി എന്നാക്കും. വഴിയേ പോകുന്ന എന്നു ബ്രാക്കറ്റിലും ഇടും. (അത് ആധുനിക കവിതയിലെ ഒരു സ്റ്റൈലാ). പിന്നെ കുമാ‍റേട്ടാ.. ഇന്‍സ്പൈഡര്‍മാനെ വിളിക്കരുത്.. അറിയാല്ലോ ഒഫിഷ്യലി അക്ലൈമ്ഡ് കവികള്‍ ഇക്കൂട്ടത്തില്‍ ഒത്തിരിയുണ്ട്. പ്രമോദൊക്കെയാണേല്‍ ഇപ്പോ കൈപ്പള്ളിയോടു പോലും കവിതയിലൊക്കെയാ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നേ.. അതോണ്ട് ഡോണ്ട് ശൂ..

സാജന്‍| SAJAN said...

ഇഞ്ചി, ബൌദ്ധികപരമായ് ഒരു സംവാദത്തിനാണെങ്കില്‍ ഞാനില്ല,
എന്താന്നു മാത്രം ചോദിക്കരുത് പ്ലീസ്, ഇനിയിപ്പൊ ചോദിച്ചാലും എനിക്കൊന്നുമില്ല..
സത്യം പറയുന്നതിന് ഞാനാരെ പേടിക്കണം..
ആ സാധനം എനിക്കില്ല അതു തന്നെ കാരണം..
ഇഞ്ചീടെ വരികളില്‍ എഴുതിയിരിക്കുന്നത്, കൂട്ടുകാരീടെ അനുജന്‍ എന്നല്ലേ, അങ്ങനെ അല്ലേ, ഇനിയെനിക്കു തെറ്റു പറ്റിയോ എങ്കില്‍ ഞാന്‍ ഇതുവരെ എഴുതിയതൊക്കെ പൊള്ളയായി പോവുമല്ലോ..
പിന്നേം ഒരിടത്ത് എഴുതിക്കണ്ടു അനുജനും ആണും തമ്മിലുള്ള വ്യത്യാസം എന്ന്..ഇഞ്ചി ആ വാക്കുകളില്‍ മനസ്സിലാക്കിയല്ലൊ, അവനൊരാണാണെന്ന്.. അപ്പൊആ യാത്രക്കാരിയുടെ മനസീല്‍ അനുജനില്‍ നിന്നും അവന്‍ തരം താഴ്ത്തപ്പെട്ടു..ഒരു ആണായി മാറി.. അപ്പൊ കവയത്രി ആയ ഇഞ്ചി തന്നെ വളരെ സത്യ സന്ധമായി രചിച്ചിരിക്കുന്നല്ലൊ.. ഒരു അനുജന്റെ മഹത്വം! അതില്‍ കൂടുതല്‍ ഞാനിനി എന്തെഴുതാന്‍?

സാജന്‍| SAJAN said...

പ്രമോദേ, വ്യക്തി പരമായി എന്നെ തേജോവധം ചെയ്യാനുള്ള നിന്റെ ശ്രമത്തില്‍ ഞാന്‍ അങ്ങേയറ്റം പ്രതിഷേധിക്കുന്നു..അയ്യേ ഞാനാ ടൈപ്പേ അല്ല!!:):)

ഉണ്ണിക്കുട്ടന്‍ said...

ആണും പെണ്ണും പരസ്പരം ആകര്‍ഷിക്കപ്പെടണം എന്നുള്ളത് പ്രകൃതി നിയമമാണ്. അതിനു വേണ്ടി തന്നെയാണ്‌ ഈ ജൈവ പരമായ വ്യത്യാസങ്ങളും . അവ പരസ്പരം കാണാനുള്ള ആഗ്രഹം മനുഷ്യ രാശി ഉള്ളതു മുതല്‍ നിലനില്‍ക്കുന്നു. ഞാന്‍ സമ്മതിക്കുന്നു. പിന്നെ എന്തിനു ആണിനെ മാത്രം ആഭാസന്‍ എന്നു വിളിക്കണമെന്നാണ്‌ ഞാന്‍ ചോദിച്ചത് ഗന്ധര്‍വരേ.( ഇതൊക്കെ സഭ്യമായ ഭാഷയില്‍ പറയാന്‍ ഞാമ്പെട്ട പാട്..ഹൌ)

ഗുപ്തന്‍ said...

..ദിപ്പം വേലീലിരുന്ന കവിത എടുത്ത് നാലുകെട്ടില്‍ വച്ചപോലെ ആയോ..

എന്തായാലും കവിതയിലെ ആശയം നല്ലതായി ഇഞ്ചി... കവിതക്കും കഥക്കുമിടയിലെവിടെയോ ആയി രചന.

nalan::നളന്‍ said...

എന്തു പറയാനാ ഇഞ്ചി, സാരിത്തുമ്പ് മാറുന്നത് ബോധപൂര്‍വ്വം നോക്കാതിരിക്കണമെങ്കില്‍, നേരത്തേ പറയണം, അല്ലാതെ ബുദ്ധിമുട്ടാണെന്നാണു തോന്നുന്നത്.

ചുറ്റുമുള്ള ചലനങ്ങളെപ്പറ്റി ജാഗരൂനാകേണ്ടത് പ്രതിരോധസംവിധാനത്തിന്റെ ഭാഗമല്ലേ?. അതിനില്ലാത്ത അര്‍ത്ഥങ്ങള്‍ കൊടുക്കണോ ?

Anonymous said...

മനു ആശയം നല്ലതാണെന്നും മനസ്സിലായെന്ന് എഴുതി കാണുന്നു.
എന്താണ് മനസ്സിലായതെന്ന് എഴുതിയെങ്കില്‍ നന്നായേനെ.

Inji Pennu said...

ഹഹ നളനണ്ണാ, അതേ പ്രതിരോധവും പ്രതിഷേധവും തന്നെയാണിതും എന്നു കൂട്ടിക്കോളൂ :):)

ദേ നേരത്തേ പറഞ്ഞേക്കുണു. ഇനി അറിഞ്ഞില്ല്ലാന്ന് പറയരുതു. അതൊരനിയനോ മറ്റോ ആവുമ്പോഴുള്ളത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വ്യഥയാണ്.

Pramod.KM said...

ആ നളന്‍ ചേട്ടന്‍ അങ്ങനെ പലതും പറയും.അതൊന്നും ആരും കേള്‍ക്കല്ലേ.ചുറ്റുമുള്ള ഹംസങ്ങളെ പറ്റി ജാഗരൂനാകേണ്ടത് പ്രതിരോധസംവിധാനത്തിന്റെ ഭാഗമല്ലേ?. അതിനില്ലാത്ത അര്‍ത്ഥങ്ങള്‍ കൊടുക്കണോ ?എന്നൊക്കെ ചോദിച്ച് അവസാനം ദമയന്തിയോട് അപമര്യാദയായി പെരുമാറും.ഹഹഹ.
വീണ്ടും ഓടി.

nalan::നളന്‍ said...

പ്രമോദേ, വേണ്ടാ, ദമയന്തിയെ തൊട്ടുള്ള കളി വേണ്ടാ.. :)

ഇഞ്ചിയേ.. നോട്ടം ചലനത്തിനോടുള്ള ജാഗ്രതയാണെന്നാണു പറഞ്ഞത്, അതു സാരിത്തുമ്പായാലും വൈക്കോലായാലുമുണ്ടാവും, അല്ലാതെ സാരിത്തുമ്പായതുകൊണ്ടുമാത്രമല്ല. അതിനില്ലാത്ത അര്‍ഥങ്ങള്‍ പ്രതിരോധത്തിന്റെ ഭാഗമാണെന്നു വാദത്തിനു വേണ്ടി സമ്മതിക്കാം, പക്ഷെ ആ വാദത്തിനു അല്പായുസ്സാണു, നോട്ടം നൈമിഷികമാത്രമല്ലെങ്കിലേ അതിനായുസ്സുള്ളൂ :) അങ്ങിനെയായിരുന്നില്ലല്ലോ? അല്ലേ ?
പാവം അനിയന്‍ :)

Pramod.KM said...

സാജനും അനുജനും തമ്മിലുള്ള വ്യത്യാസം എന്ന വിഷയത്തിലാണല്ലോ ഇവിടെ അഭിപ്രായ വ്യത്യാസം അല്ലേ സാജന്‍ ചേട്ടാ..
അതിനെ കുറിച് കൂലങ്കുഷമായി ആലോചിക്കേണ്ടീയിരിക്കുന്നു.തന്ത്ര പ്രധാനമായ വിഷയമാകയാ‍ല്‍ ആലോചിക്കാതെ മറുപടി പറഞ്ഞുകൂടാ...;)

മനൂ‍ .:|:. Manoo said...

ഇഞ്ചീ, നളന്‍ അണ്ണാ, എനിയ്ക്കു പണ്ടു കേട്ടൊരു സെന്‍ ബുദ്ധിസ്റ്റ്‌ കഥയാണോര്‍മ്മ വരുന്നെ. ചുമ്മാ ഒരു ഓഫ്‌ കിടക്കട്ടെ.

ഇങ്ങനെ എന്തോ ആണത്‌:
ഒരു ഗുരുവും ശിഷ്യനും നദി കുറുകെ കടക്കാന്‍ തുനിയുമ്പോള്‍ ഒരു സ്ത്രീ വന്നു തന്നെ നദി കടക്കാന്‍ സഹായിക്കണമെന്നഭ്യര്‍ഥിയ്ക്കുന്നു. ഗുരു അവരെ തന്റെ തോളിലേറ്റി മറുപുറം കടത്തി വിടുന്നു.

ഇതു കണ്ടസ്വസ്ഥനാവുകയാണ്‌ ശിഷ്യന്‍. ഒന്നു രണ്ടാഴ്ച്ചകള്‍ക്കു ശേഷം ഗുരു അയാളുടെ അസ്വസ്ഥത നിറഞ്ഞ പെരുമാറ്റത്തിനു കാരണം തിരക്കുമ്പോഴാണ്‌ അയാള്‍ പറയുന്നത്‌,' അന്ന് ആ സ്ത്രീയെ തോളിലേറ്റിയത്‌ നമ്മുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരാണല്ലോ, അങ്ങെന്തേ അങ്ങനെ ചെയ്തു' എന്ന്‌.
അപ്പോള്‍ ഗുരുവിന്റെ മറുപടി - 'ഞാന്‍ ഒരു നദി കുറുകെ കടക്കുന്നിടം വരേയേ അവരെ ചുമന്നുള്ളൂ, നീ ഇത്രകാലവും ചുമന്നോ' എന്നായിരുന്നു ;)

...................

സാരിത്തുമ്പു മാറിയാല്‍ അറിയാതെ നീളുന്ന നോട്ടങ്ങളെ ഒരു പരിധിവിട്ട്‌ മനസ്സില്‍ കൊണ്ടു നടക്കേണ്ടതുണ്ടോ? പാപം ആരുടെ മനസ്സിലാണെന്നത്‌ ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു!

സാജന്‍| SAJAN said...

ഇഞ്ചിയേ, ഒരു ഓഫിനു മാപ്പ്,
പ്രമോദേ ശ്രദ്ധിച്ച് വായിക്കൂ.. കുട്ടാ..
സാജനും ആണിനും തമ്മിലുള്ള വ്യത്യാസമെന്നാ..

Inji Pennu said...

മഴനൂലേ ആ കഥ നേരെ തിരിച്ചാണ്.

വൃദ്ധനായ ഗുരുവാണ് അസ്വസ്ഥനാവുന്നത്. ചെറുപ്പക്കാരനായ ശിഷ്യനാണ് സ്ത്രീയെ സഹായിക്കുന്നത്. വളക്കല്ലേ, കഥ വളക്കല്ലേ അടി ! അടി!

അത് ശരിയാണല്ലൊ, എല്ലാം അങ്ങിനെയെടുത്താല്‍ എന്തെളുപ്പം? ഒന്നും ചുമക്കണ്ടല്ലൊ.ഹാവൂ ഈ ഭാരമൊക്കെ നിലത്തോട്ടെടുത്ത് വെക്കട്ടേട്ടൊ. :)

mumsy-മുംസി said...

പൊതുവേ ഞാനുള്‍പ്പെടുന്ന മലയാളികള്‍ക്ക് ആസക്തികളിലേക്ക് ഒരു ഇടങ്കണ്‍നോട്ടമുണ്ട്!

Pramod.KM said...

മുംസിച്ചേട്ടാ.,നമ്മള്‍ പാവം മലയളികള്‍.കപട സദാചാരം കാരണം നോക്കണോ, വേണ്ടേ എന്നു കരുതി നില്ക്കും.പെണ്ണുങ്ങളാണേല്‍ കാണിക്കണോ, വേണ്ടേ എന്നു പറ്ഞ്ഞ് നില്‍ക്കും.;)

mumsy-മുംസി said...

സോറി എന്റെ ആത്മഗതം അല്‍പ്പം ഉറക്കെയായല്ലേ?

Pramod.KM said...

സാ‍രൂല്ല.ഇവിടെ നമ്മള്‍ ചില്ലറ ആള്‍ക്കാരല്ലേ ഉള്ളൂ..ആരും അറിയാന്‍ പോകുന്നില്ല.ഹഹ

സു | Su said...

നല്ല കവിത. സ്വയം ഒരു വേലിയാവുന്നതാണ് നല്ലത്.

Pramod.KM said...

അതെങ്ങനെ സൂവേച്ചീ..
വയ്യാവേലിയുടെ കാര്യം ആണോ ഉദ്ദേശിച്ചത്?;)

ഗുപ്തന്‍ said...

ഓ.ടോ. സ്വയം വയ്യാവേലിയാവരുത് ;)
ഇഞ്ചീ ഷെമി

Vempally|വെമ്പള്ളി said...

ഹ്ഉം!

കുറുമാന്‍ said...

ഇഞ്ചിയെ, രാവിലെ മുതല്‍ ഓഫീസിലിരുന്ന് പിന്മൊഴിയിലെ കമന്റുകള്‍ നോക്കുമ്പോഴും, എന്താ എഴുതിയതെന്നറിയാതെ (ഓഫീസില്‍ ഓര്‍ക്കുട്ട്, ബ്ലോഗ് എല്ലാം ബ്ലോക്കി), സമയം പോകുന്നില്ലല്ലോന്നോര്‍ത്തിരുന്നു.

ഇപ്പോഴാ വായിച്ചത്. നല്ല കവിത. യാതൊരു വിധ കവിതാ ജാഡകളും ഇല്ലാത്ത, കടിച്ചാല്‍ പൊട്ടാത്ത വാക്കുകളില്ലാത്ത, ഏതൊരു സാധാരണക്കാരനും വായിച്ച് മനസ്സിലാക്കാന്‍ പറ്റുന്ന ലാളിത്യമേറിയ, എന്നാല്‍ കാമ്പേറിയ ഈ കവിത എനിക്കിഷ്ടമായി.

അപ്പോള്‍, ലേഖിക, കഥാകാരി എന്നിവ പിന്നിട്ട് ഇപ്പോള്‍ കവയത്രിയുമായി.........ആശംസകള്‍

Inji Pennu said...

ഹഹഹ്! കുറുമാന്‍ ചേട്ടാ, സത്യം പറഞ്ഞാ ഇച്ചിരെ കടിച്ചാല്‍ പൊട്ടാത്ത ജാഡ വാക്കുകളൊക്കെ എഴുതണമെന്നുണ്ട്. പക്ഷെ അറിയണ്ടേ? അതറിയാത്തോണ്ട് ഇപ്പൊ ഇങ്ങിനെയൊക്കെ നിവൃത്തിയുള്ളൂ. ഒരൂസം ഞാനും ജാഡക്ക് ജാഡക് കടിച്ചാല്‍ പൊട്ടാണ്ട് എഴുതും....:)

sreeni sreedharan said...

ആ ചെക്കന്‍റെ ചെവിക്ക് പിടിച്ചൊരു കിഴുക്കു കൊടുത്താല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ...

നിര്‍മ്മല said...

ഈ പെങ്കൊച്ച് കൊറേക്കാലമായി നാലു കെട്ടും എന്നൊരു ഭീഷണിയും മുഴക്കി നില്‍ക്കാന്‍ തൊടങ്ങിയിട്ട്. polygamy ആര്‍ഷപാരമ്പര്യം എന്നൊക്കെ പറഞ്ഞൊന്നു തുള്ളാന്‍ ഇവിടെയാരും ഇല്ലാതെ പോയല്ലേ. ദേ ഇപ്പോ വേലി ചാടാന്‍ നോക്കിയപ്പഴാണൊ മാളോരെ നിങ്ങള്‍ കലഹിക്കുന്നത്.
ആ പൊന്നപ്പമാഷക്കെങ്കിലും മലയാളം വായിച്ചാല്‍ വേണ്ട വിധത്തില്‍ മനസിലാകുമെന്നല്ലെ ഞാനോര്‍ത്തിരുന്നത്.
100 ആയോ?

സാരംഗി said...

അടുത്തിരിയ്ക്കുനാത്‌ അനുജനാണെന്ന് നമുക്കു ബോധ്യമുണ്ടെങ്കില്‍ അവന്‍ എവിടെ നോക്കിയാലും ഒന്നും തോന്നില്ല...ഇനി അടുത്തിരിയ്ക്കുന്നത്‌ ആണാണെന്ന് വിചാരിച്ചുപോയാല്‍ പിന്നെ സര്‍വ്വത്ര കുറ്റമായിരിയ്ക്കും..:-)

ഓ.ടോ: കവിത വളരെ ടച്ചിങ്ങ്സ്‌ ആയി.

കാളിയമ്പി said...

ആദിയില്‍ ദൈവം അമിനോ ആസിഡുകളെ സൃഷ്ടിച്ചു
അവന്മാര്‍ക്ക് പ്രത്യേകിച്ച് യാതൊരു സൂക്കേടുമുണ്ടായിരുന്നില്ല
ദൈവത്തിന് തൃപ്തിയായില്ല.(പുള്ളിയ്ക്ക് എന്തെങ്കിലും പണി വേണമല്ലോ)

പിന്നീട് അദ്ദേഹം ബാക്റ്റീരിയാകളേയും അമീബകളേയും സൃഷ്ടിച്ചു..
അവ വിഭജിച്ച് പുതിയ തലമുറകളുണ്ടായി
ഡിഷു നിറഞ്ഞു കോളനികളായി..
ദൈവം സന്തുഷ്ടനായി..വീട്ടില്‍ പോയിക്കെടന്നുറങ്ങി..
അടുത്ത് നോബേലെനിയ്ക്ക്..ആഹാ..

ചെല ക്ണാപ്പന്‍ ബാക്റ്റീരിയമാരുണ്ടായിരുന്നു.
(ആബേലെന്നു പേര്‍ മറ്റവന്‍ കായേനും)
അവന്മാരു ചേര്‍ന്നു നിന്ന് കെട്ടിപ്പിടിച്ചു..
എല്‍റ്റണ്‍ ജോണിന്റെ സന്തതികള്‍..

ദൈവത്തിന് ആകെ കലിപ്പായി..
ഡിഷുകളെല്ലാം പുള്ളി കൊടുംകാറ്റിനെ വിട്ട് തല്ലിപ്പൊട്ടിച്ചു..
മൂന്നുനാലു ദിവസം വെള്ളമടിച്ച് ഫിറ്റായി നടന്നു..
ഒറക്കത്തില്‍ പുള്ളിയൊരു സ്വപ്നം കണ്ടു..

രാവിലെ ദൈവം അമ്പലത്തിപ്പോയി കുളിച്ച് പ്രാര്‍ത്ഥിച്ചു..
"പുതിയ പ്രൊജക്റ്റാണ്..തള്ളെ, വെഷമങ്ങളൊണ്ടാക്കരുത്..
അല്ലേ ഞാന്‍ സ്പന്ദമാപിനികളേ നന്ദിയെഴുതും.."


ഒരു ബാക്റ്റീരിയയെ പുള്ളി പെറ്റ്ഡിഷിലെടുത്തു..
കൊഴലിലൂടെ നോക്കി..(സൊയമ്പന്‍ .. കൊള്ളാം..)
അവനെ മുറിച്ച് സര്‍ജറി തുടങ്ങി
പാവം പിടഞ്ഞ് പിടഞ്ഞ്..(പെറ്റ തള്ള സഹിയ്ക്കൂല കേട്ടാ..)*

പറ്റുന്നില്ല കൈവെറ..കൈവെറ...
തുന്നിക്കൂട്ടി..കൊറച്ച് ഡ്രിപ്പ് കൊടുത്ത് അവനെ ഒറക്കിക്കെടത്തി..

ഷിവാസ് റീഗല്‍ അങ്ങോര്‍ക്കന്ന് ഇഷ്ടപ്പെട്ടില്ല..
കത്തിയ്ക്കാന്‍ വച്ചിരിയ്ക്കുന്ന സ്പിരിറ്റ് കണ്ടു..
യുറേക്കാ...
നൂറെടുത്ത് സ്വല്പ്പം കുരുമുളകുപൊടി കാന്റിനീന്ന് വരുത്തി
നീറ്റായി...ഹാ..

കൈവെറ നിന്ന്..അവനെ വീണ്ടും മുറിച്ച്..
അവന്റെ ഡി എന്‍ എ യില് ചെറിയോരു പണി നടത്തി..
ഒരു ക്രോമസോം അങ്ങോട്ട് ഒരു ക്രോമസോം ഇങ്ങോട്ട്
തുന്നിക്കൂട്ടി അവനൊരുവന്‍ രണ്ടായി..

അവനൊരുവനും അവളൊരുവളും..

പണികൊട്ത്ത്..ദൈവത്തിന് സന്തോഷമായി..

കുറേ നാളുകള്‍ക്ക് ശേഷം..
(മനോഗതം പോലെ ഒരു പാട്ടു വേണമെങ്കിലത്..)

കുറ്റാക്കൂരിരുട്ട് ..പ്രേതമില്ലൈ പിശാചില്ലൈ..
നടക്കാനിറങ്ങിയ ദൈവം ആ കാഴ്ചകണ്ടു
അവനവളും അവളവനും ..ശ്ശെ എങ്ങനെ ഞാനത് പറയും..?
ദൈവം ഹാപ്പിയായി..ഇന്‍ഫ്രാറെഡ് കാമറയാല്‍ അത് പകര്‍ത്തി..
(പ്രബന്ധത്തിനു തെളിവു വേണ്ടേ)

(പ്രോണോഗ്രാഫി അന്നാണ് തുടങ്ങിയതെന്നും അല്ലെന്നും അഭിപ്രായങ്ങളുണ്ട്)

കളഞ്ഞുപോയ ക്രോമസോം തിരയുകയാണ്..

കൊച്ചു ഗള്ളാ(ള്ളീ)

പരിണാമത്തിന് ദൈവം ഓര്‍ഡര്‍ കൊടുത്തു..
(ചാല്സ് ഡാര്വിന്‍ പുള്ളിയെ ബ്രൈബു ചെയ്തതാണേന്ന് ചെല പാതിരിമാര്‍ പറയുന്നത് വെറുതേ..പുള്ളി നേരിട്ടങ്ങ് ഓര്‍ഡര്‍ കൊടുക്കുവാരുന്നു)

കൊറെനാളു കഴിഞ്ഞു..(വീണ്ടും ഒരു പാട്ടിനൊള്ള സ്കോപ്പ്)

ഒരു തീവണ്ടി..മഞ്ഞുള്ള ഒരു പ്രഭാതത്തില്‍ ..കറങ്ങുന്ന ചക്രത്തിന്റെ ക്ലോസപ്പ്..
സാരിത്തലപ്പുകൊണ്ട് അവളന്നാദ്യമായി മറച്ചു..
അവളാണവനാ പഴം കൊടുത്തത്..എന്നിട്ടും..

ദൈവത്തിനു പിന്നെയും കലിപ്പായി..
സ്പിരിറ്റില്‍ വെഷം ചേര്‍ത്ത് അങ്ങേരന്ന് ആത്മഹത്യ ചെയ്തു..

(അതിനു ശേഷമാണത്രേ സ്പിരിറ്റില്‍ വെഷം ചേര്‍ക്കാന്‍ തുടങ്ങിയത്..)


ഇഞ്ചിയേച്ചീ .....ഞാനോടി..:)എന്നെ തല്ലരുതേ....

മിടുക്കന്‍ said...

500 എങ്കിലും കാണും എന്ന് കരുതിയാണ്‍! ഇന്നലെ ഇവിടുന്ന് കളം വിട്ടത്...
ഛേ..... വെറുതെ മൊഹിപ്പിച്ചു.
പ്രമൊദേ, നീ ഒന്നൂടെ ഉഷാറാ‍വണം...

vimathan said...

അംബീ, തിരകഥ ഉഗ്രന്‍. ഇഞ്ചീ, പോസ്റ്റ് മോഡേണിസ്റ്റ് ഫെമിനിസ്റ്റുകള്‍ പറഞ്ഞു പരത്തുന്ന ഈ “ആണ്‍ നോട്ടം ( male gaze)” അല്ലെ ഇത്. പൊളിറ്റിക്കലി കറെക്റ്റ് അല്ലാത്ത ആ നോട്ടം എല്ലാ ആണിനും പറഞ്ഞിട്ടുള്ളതാണ്.

Inji Pennu said...

ഹഹ! വിമതന്‍ മാഷേ, എന്നെ കയ്യോടെ പിടികൂടി കളഞ്ഞല്ലൊ. ഒരു നമോവാകം! നമിച്ചു! The power of gaze. Superior Race Gaze. :)

മേല്‍ ഗേസ്, ഫെമിനിസ്റ്റ് തിയറികള്‍,
പോസ്റ്റ് മോഡേണ്‍ ഫെമിനിസം.. :) :) :)

Pramod.KM said...

ഹലോ ഹലോ.ആരെങ്കിലും ഉണ്ടോ ഇവിടെ.
ഞാന്‍ വേലിക്ക് വെളിയില്‍ നില്‍ക്കുന്നുണ്ട്.ഒരു 100 അടിക്കുന്നതിന്റെ സുഖം ഒന്നു വേറേ തന്ന്യാണേ...;)

മിടുക്കന്‍ said...

ഹലൊ പ്രമൊദ്...,
പൊസ്റ്റ് മൊഡേണ്‍ ഫെമിനിസ്റ്റുകള്‍ ഇറങ്ങുന്നതിനു മുന്നേ നമുക്ക് ഒരു 100 അടിക്കാം

മിടുക്കന്‍ said...

96- ഫെമിനിസം അറബിക്കടലില്‍...
( ഇഞ്ചി മാപ്പ് )

Pramod.KM said...

മിടുക്കാ.പിന്നെ ഒരു റൂള്‍ ഉണ്ട്.അടുത്തടുത്ത് 99ഉം 100ഉം ഒരാള്‍ തന്നെ അടിച്ചാ‍ല്‍ ഫൌള്‍ ആണ്‍.;)
qw_er_ty

Pramod.KM said...

ഇഞ്ച്യേച്ച്യേ....
നാലുകെട്ടും തോണിയും എന്നത് ‘വേലികെട്ടും തോണിയും‘ എന്നാക്കാവോ?;)

മിടുക്കന്‍ said...

98 ഇതാ ഞാന്‍ അടിക്കുന്നു..
അങ്ങനെ 100 ഞാന്‍ റിസെര്‍വ്വ് ചെയ്യുന്നു

Pramod.KM said...

അപ്പൊ ഞാന്‍ തന്നെ 100
qw_er_ty

മിടുക്കന്‍ said...

അമ്പട കള്ളാ പറ്റിച്ചല്ലേ....

രാജ് said...

ഒരു സ്ത്രീയെ നോക്കുമ്പോള്‍ മാറു മറയ്ക്കുവാന്‍ അവര്‍ വസ്ത്രം വലിച്ചിടുന്നതാണ് തന്നെ ഏറ്റവും അപമാനപ്പെടുത്തുന്നതെന്ന് പറഞ്ഞ ആണ് ആരായിരുന്നു?

Abdu said...

'ഇനി അടുത്തിരിയ്ക്കുന്നത്‌ ആണാണെന്ന് വിചാരിച്ചുപോയാല്‍ പിന്നെ സര്‍വ്വത്ര കുറ്റമായിരിയ്ക്കും.'

അതെന്താ സാരംഗീ,

ആണ് പെണ്ണിനേയും പെണ്ണ് ആണിനേയും തന്നെയല്ലേ നോക്കേണ്ടത്, അല്ലാതെ വരുമ്പഴല്ലേ നമ്മളതിനെ പ്രകൃതി വിരുദ്ധം എന്നൊക്കെ പറയുന്നത്. തംശയം ആണേ..

ഇഞ്ചീ, ഓഫ് ആണേല്‍ മാപ്പാക്കണം :)

sandoz said...

'നേരേ നോക്കിയിരിയെട ചെക്കാ...ഇങ്ങനെ നോക്കിയാല്‍ നിന്റെ കണ്ണു ഫീസായിപ്പോകും'.....
എന്ന ഒറ്റ ഡയലോഗില്‍ തീരണ്ട ഐറ്റം ദേ...ഇവിടെ കവിത ആയി മാറി.....
ഇതിനെ കവിത എന്നല്ല വിളിക്കണ്ടത്‌[ആരു വിളിച്ചു എന്ന് എന്നോട്‌ ചോദിക്കരുത്‌]..
ഇത്‌ യാത്രാവിവരണം ആണു......

Inji Pennu said...

ഹഹ സാന്റോസെ, യാത്രാവിവരണം.ഹഹ! അത് കലക്കി! :)

mumsy-മുംസി said...

പെരിങ്ങോടാ..അത്‌ പറഞ്ഞത്‌ അക്ബര്‍ കക്കട്ടിലാണെന്ന്‌ തോന്നുന്നു.

SUNISH THOMAS said...

ആകെപ്പാടെ അങ്ങ് ഇഞ്ചി തിന്ന പോലെയായി... നല്ല കവിത.

Visala Manaskan said...

ഇഞ്ചീ ചെയ്യുന്നത് പാപമാണെങ്കില്‍ ക്ഷമിച്ച് ഡിലീറ്റ് ചെയ്തേക്കൂ..

പക്ഷെ, അം‌ബിയുടെ ഈ ഒന്നൊന്നര രണ്ട് മൂന്ന് നാലഞ്ച് വരുന്ന ഈ കമന്റ് വായിക്കാതെ പോകാന്‍ ഞാന്‍ ആരെയും സമ്മതിക്കില്ല. ഐ മീന്‍ ശ്രമിക്കും!

ഇഞ്ചിയുടെ പോസ്റ്റില്‍ പുലിയം‌ബി ഇങ്ങിനെ പറഞ്ചു.

“ആദിയില്‍ ദൈവം അമിനോ ആസിഡുകളെ സൃഷ്ടിച്ചു
അവന്മാര്‍ക്ക് പ്രത്യേകിച്ച് യാതൊരു സൂക്കേടുമുണ്ടായിരുന്നില്ല
ദൈവത്തിന് തൃപ്തിയായില്ല.(പുള്ളിയ്ക്ക് എന്തെങ്കിലും പണി വേണമല്ലോ)

പിന്നീട് അദ്ദേഹം ബാക്റ്റീരിയാകളേയും അമീബകളേയും സൃഷ്ടിച്ചു..
അവ വിഭജിച്ച് പുതിയ തലമുറകളുണ്ടായി
ഡിഷു നിറഞ്ഞു കോളനികളായി..
ദൈവം സന്തുഷ്ടനായി..വീട്ടില്‍ പോയിക്കെടന്നുറങ്ങി..
അടുത്ത് നോബേലെനിയ്ക്ക്..ആഹാ..

ചെല ക്ണാപ്പന്‍ ബാക്റ്റീരിയമാരുണ്ടായിരുന്നു.
(ആബേലെന്നു പേര്‍ മറ്റവന്‍ കായേനും)
അവന്മാരു ചേര്‍ന്നു നിന്ന് കെട്ടിപ്പിടിച്ചു..
എല്‍റ്റണ്‍ ജോണിന്റെ സന്തതികള്‍..

ദൈവത്തിന് ആകെ കലിപ്പായി..
ഡിഷുകളെല്ലാം പുള്ളി കൊടുംകാറ്റിനെ വിട്ട് തല്ലിപ്പൊട്ടിച്ചു..
മൂന്നുനാലു ദിവസം വെള്ളമടിച്ച് ഫിറ്റായി നടന്നു..
ഒറക്കത്തില്‍ പുള്ളിയൊരു സ്വപ്നം കണ്ടു..

രാവിലെ ദൈവം അമ്പലത്തിപ്പോയി കുളിച്ച് പ്രാര്‍ത്ഥിച്ചു..
"പുതിയ പ്രൊജക്റ്റാണ്..തള്ളെ, വെഷമങ്ങളൊണ്ടാക്കരുത്..
അല്ലേ ഞാന്‍ സ്പന്ദമാപിനികളേ നന്ദിയെഴുതും.."


ഒരു ബാക്റ്റീരിയയെ പുള്ളി പെറ്റ്ഡിഷിലെടുത്തു..
കൊഴലിലൂടെ നോക്കി..(സൊയമ്പന്‍ .. കൊള്ളാം..)
അവനെ മുറിച്ച് സര്‍ജറി തുടങ്ങി
പാവം പിടഞ്ഞ് പിടഞ്ഞ്..(പെറ്റ തള്ള സഹിയ്ക്കൂല കേട്ടാ..)*

പറ്റുന്നില്ല കൈവെറ..കൈവെറ...
തുന്നിക്കൂട്ടി..കൊറച്ച് ഡ്രിപ്പ് കൊടുത്ത് അവനെ ഒറക്കിക്കെടത്തി..

ഷിവാസ് റീഗല്‍ അങ്ങോര്‍ക്കന്ന് ഇഷ്ടപ്പെട്ടില്ല..
കത്തിയ്ക്കാന്‍ വച്ചിരിയ്ക്കുന്ന സ്പിരിറ്റ് കണ്ടു..
യുറേക്കാ...
നൂറെടുത്ത് സ്വല്പ്പം കുരുമുളകുപൊടി കാന്റിനീന്ന് വരുത്തി
നീറ്റായി...ഹാ..

കൈവെറ നിന്ന്..അവനെ വീണ്ടും മുറിച്ച്..
അവന്റെ ഡി എന്‍ എ യില് ചെറിയോരു പണി നടത്തി..
ഒരു ക്രോമസോം അങ്ങോട്ട് ഒരു ക്രോമസോം ഇങ്ങോട്ട്
തുന്നിക്കൂട്ടി അവനൊരുവന്‍ രണ്ടായി..

അവനൊരുവനും അവളൊരുവളും..

പണികൊട്ത്ത്..ദൈവത്തിന് സന്തോഷമായി..

കുറേ നാളുകള്‍ക്ക് ശേഷം..
(മനോഗതം പോലെ ഒരു പാട്ടു വേണമെങ്കിലത്..)

കുറ്റാക്കൂരിരുട്ട് ..പ്രേതമില്ലൈ പിശാചില്ലൈ..
നടക്കാനിറങ്ങിയ ദൈവം ആ കാഴ്ചകണ്ടു
അവനവളും അവളവനും ..ശ്ശെ എങ്ങനെ ഞാനത് പറയും..?
ദൈവം ഹാപ്പിയായി..ഇന്‍ഫ്രാറെഡ് കാമറയാല്‍ അത് പകര്‍ത്തി..
(പ്രബന്ധത്തിനു തെളിവു വേണ്ടേ)

(പ്രോണോഗ്രാഫി അന്നാണ് തുടങ്ങിയതെന്നും അല്ലെന്നും അഭിപ്രായങ്ങളുണ്ട്)

കളഞ്ഞുപോയ ക്രോമസോം തിരയുകയാണ്..

കൊച്ചു ഗള്ളാ(ള്ളീ)

പരിണാമത്തിന് ദൈവം ഓര്‍ഡര്‍ കൊടുത്തു..
(ചാല്സ് ഡാര്വിന്‍ പുള്ളിയെ ബ്രൈബു ചെയ്തതാണേന്ന് ചെല പാതിരിമാര്‍ പറയുന്നത് വെറുതേ..പുള്ളി നേരിട്ടങ്ങ് ഓര്‍ഡര്‍ കൊടുക്കുവാരുന്നു)

കൊറെനാളു കഴിഞ്ഞു..(വീണ്ടും ഒരു പാട്ടിനൊള്ള സ്കോപ്പ്)

ഒരു തീവണ്ടി..മഞ്ഞുള്ള ഒരു പ്രഭാതത്തില്‍ ..കറങ്ങുന്ന ചക്രത്തിന്റെ ക്ലോസപ്പ്..
സാരിത്തലപ്പുകൊണ്ട് അവളന്നാദ്യമായി മറച്ചു..
അവളാണവനാ പഴം കൊടുത്തത്..എന്നിട്ടും..

ദൈവത്തിനു പിന്നെയും കലിപ്പായി..
സ്പിരിറ്റില്‍ വെഷം ചേര്‍ത്ത് അങ്ങേരന്ന് ആത്മഹത്യ ചെയ്തു..

(അതിനു ശേഷമാണത്രേ സ്പിരിറ്റില്‍ വെഷം ചേര്‍ക്കാന്‍ തുടങ്ങിയത്..)

----

നമിച്ചുറാ ഗഡീ. നമിച്ചു.

Visala Manaskan said...

‘ഇഞ്ചീ... ഞാനീ ചെയ്യുന്നത്‘ എന്ന് തിരുത്തി വായിക്കാനപേക്ഷു.

Kaithamullu said...

ദെന്താ പ്പോ കഥ!
പറഞ്ഞ് പറഞ്ഞ് ദാ അംബി പ്പോ നാലുകെട്ടിലും, നാലുകെട്ടിന്റെ ഉടമ ഇഞ്ചി ദാണ്ടെ തോണീലും(വെള്ളത്തില്‍)!
വിശാലോ, കലക്കീട്ടോ ക്വാട്ടല്‍!
വെരി മെനി ദാങ്ക്സ്!!

Kaithamullu said...

111 എന്റെ വക!

Anonymous said...

സമൂഹത്തിന്റെ വേലിക്കെട്ടുകള്‍ക്കും എത്തിക്സിന്റെ ഉടയാടകള്‍ക്കും അപ്പുറത്താണ് അവന്റെ മനസ്സിന്റെ ചാപല്യം. വേല്‍ക്കെട്ടുകള്‍ തീര്‍ത്തതും എത്തിക്സിന് നിര്‍വചനം നല്‍കുന്നതും ‘അവന്‍’ തന്നെയാണ്.

കവിത ഹൃദ്യമായിത്തോന്നി.

Mohanam said...

കമന്റ്‌ 112 എണ്ണം എന്നു കണ്ടാണ്‌ ഇവിടെ വന്നത്‌, ഇതെല്ലാം (കവിതയും പ്രതികരണങ്ങളും) വായിചു കഴിഞ്ഞപ്പൊ തോന്നിയത്‌ ആ പ്രമോദിനേയും മിടുക്കനേയും കൂലിക്കു നിര്‍ത്തി കമന്റ്‌ ഇടുവിച്ചതാണൊ. പ്രമോദിന്റെ വക 25 അത്ര തന്നെ മിടുക്കനും.

പിന്നെ ഓര്‍മ്മ വന്നതു മാര്‍ ക്രിസ്റ്റോസം തിരുമേനിയുടെ പുസ്തകത്തിലെ ഒരു വാചകമാണ്‌. അതിതാണ്‌--
"ഒരു സ്ത്രീ എന്തിനാണ്‌ ഒരുങ്ങി നടക്കുന്നത്‌ ?" "തന്നത്താന്‍ ആസ്വദിക്കാന്‍ ആണൊ ?"
"ഭര്‍ത്താവിനെ കാണിക്കാനാണൊ ?" "അങ്ങേരു ദിവസവും കാണുന്നതല്ലെ ?"
അപ്പോള്‍ അതും അല്ല. അപ്പുറത്തെ "പുള്ളിക്കാരിയെ കാണിക്കാനാണൊ ?" പുള്ളിക്കാരി താന്‍ തന്നെയാണ്‌ വിശ്വസുന്ദരി എന്നു ചിന്തിച്ചു നടക്കുന്ന ആളാണ്‌, അവര്‍ ശ്രദ്ധിക്കുകപോലും ഇല്ലാ. അപ്പോല്‍ അതും അല്ലാ. "പിന്നെ ആരെ കാണിക്കാനാണ്‌?" അപ്പുറത്തെ പുള്ളിക്കാരനെ . അല്ലാതെ ആരെ.?

സാജന്‍ പറഞ്ഞപോലെ സാരി കുറചൊന്നു മാറിയാല്‍ ആരും നോക്കില്ല അതേപോലെ ചെളിവെള്ളത്തില്‍ ചവിട്ടതിരിക്കാന്‍ സാരിത്തുംബ്‌ അല്‍പ്പം ഉയര്‍ത്തിയാലും ആരും നോക്കില്ല. പക്ഷേ സാരിത്തുംബ്‌ ഉയര്‍ത്തുന്നത്‌ അതേപോലുള്ള കാര്യത്തിനായിരിക്കണം അല്ലേ...... ഞാന്‍ പറയണ്ടല്ലൊ.....

അപ്പോള്‍ സമീപനമാണ്‌ പ്രശ്നം. അതു നേരേ ആകാതെ നന്നാവില്ലാ..

ഇതു കവിതയോ കഥയോ , എന്നോട്‌ ക്ഷമിക്കണേ !!

മുസ്തഫ|musthapha said...

ഇഞ്ചി... വേലി ഇഷ്ടമായി.‍

“...രാത്രിയിലെ തീവണ്ടിയിലെ ഉഷ്ണത്തിലും
പൊടിപിടിച്ച കറങ്ങാത്ത ഫാനിലും
ദേഹമാസകലം പുതപ്പില്‍ സൂക്ഷിക്കുന്ന സ്ത്രീജനങ്ങള്‍
അത് തണുത്തിട്ടല്ല ഹേ!...” ഇത് വളരെയധികം ഇഷ്ടമായി.

അപ്പൂസ് said...

കവിത നന്നായി..
ഇത്തിരി നോവിച്ചു എന്നും പറയട്ടേ..
ആരൊക്കെയോ പറഞ്ഞു വെച്ചതു പോലെ നോട്ടങ്ങള്‍ ചിലപ്പോ ബോധപൂര്‍വം ആവണമെന്നില്ല.. അനുജന്‍ എന്നത് അയാള്‍ക്കും ഉള്ള ഭാവമെങ്കില്‍, അങ്ങനെ എങ്കില്‍ ആ നോട്ടത്തെ ന്യായീകരിക്കാനുള്ള അടുപ്പം ഇല്ലാഞ്ഞിട്ടുമാവാം അവന്റെ കാമുകിയെ കുറിച്ചു പറഞ്ഞ് തുടങ്ങീത്...
അവന്റെ ഭാഗത്ത് സ്വയം നിന്നിട്ട് തോന്നിയതു പറയുന്നു.. (നോക്കുന്നേടത്ത് മനമെത്താതെ ചിന്താപ്രാന്തനായി, പലരുടെയും ചീത്ത കേട്ടിട്ടുള്ളത് ഞാനല്ലാ..)

Vanaja said...

ഉള്ള മതിലൊക്കെ ഇടിച്ചു പൊളിച്ചു കളയണമെന്നു കരുതിയിരിക്കുമ്പളാ ഇവിടാരാണ്ടു വേലികെട്ടാന്‍ പോന്നെന്നു കേട്ടത്‌. ആരടാ അത്‌... പിടിയെടാ അവനെ.. ങേ ..എടനല്ലാരുന്നോ ,എടിയാരുന്നോ. എന്നാ പിന്നെ കെട്ടിക്കോ ഞാനും കൂടാം

മാവേലികേരളം(Maveli Keralam) said...

എന്തേ ഇഞ്ചീ

അല്പം uncharacteristic ആയിപോയില്ലേ എന്നൊരു തോന്നല്‍. ഈ വേലിയായ വേലിയൊക്കെ പൊളിയ്ക്കുമെന്ന മട്ടിലൊരു നില്‍പ്പാണ് തന്നില്‍ ഞാന്‍ കാണുന്നത്.

ഇതിപ്പോള്‍ ആ സാരീം പൊതച്ചോണ്ടൊരു ഇരയായ ആ ഇരിപ്പ് അതു തനിയ്ക്കു ചേരുന്നില്ലെന്നാണ് എന്റെ ഒരു തോന്നല്‍.

Inji Pennu said...

ഹഹ! പ്രിയ മാവേലി കേരളമേ.:)
അതൊരു ചോദ്യമായിപ്പോയല്ലൊ.

അങ്ങിനെ അണ്‍കാരക്റ്ററിസ്റ്റിക്ക് ഒന്നൂല്ല. ഇങ്ങിനേം ഒക്കെയുണ്ട്...ഇര തന്നെ എപ്പോഴും!

Mohanam said...

നോട്ടം...

ഇതിനേക്കുറിച്ച്‌ ഒരു ലേഖനം ഇപ്രാവശ്യത്തെ വനിത-മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

Raji Chandrasekhar said...

വേലി-കവിത-നന്നയി.

കാറ്റു വീശുന്നിടത്തൊക്കെ വേലി കെട്ടണ്ട കാര്യമില്ല. കാറ്റു കൊള്ളാന്‍ ആര്‍ക്കാ ആഗ്രഹമില്ലാത്തത്.

കാറ്റ് കൊടുങ്കാറ്റാകാതെയും അഴുക്കുചാലില്‍ നിന്നാകാതെയും സൂക്ഷിക്കാനായാല്‍ നന്ന്.

പക്ഷെ, ഇളം കാറ്റിനെതിരെയുള്ള വേലികളെല്ലാം കൊടുങ്കാറ്റില്‍ തകരുന്നതായും കാണാറുണ്ട്.

ഒന്നു രണ്ടു വരികള്‍ കാവ്യഭംഗിക്കു മങ്ങലേല്പിച്ച പോലെ തോന്നി.

"രണ്ട് മാംസത്തുണ്ടുകളടുക്കി വെയ്ക്കുമ്പോള്‍
അവയില്‍ രക്തം പൊടിഞ്ഞിരിക്കണം"

"ചോരവാര്‍‍ന്നൊരു മാറിടവും തുടകളും
കാത്തുമവന്‍ ഇനിയുമിരിക്കും"

മാംസത്തുണ്ട്, രക്തം, ചോര, മാറിടം, തുടകള്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാതെ തന്നെ താങ്കള്‍ക്ക് ഈ കവിത ഭംഗിയാക്കാനുള്ള കഴിവുണ്ടായിരുന്നല്ലൊ.

Aisibi said...

എനിക്കെന്റെ ചുറ്റിനുമൊരു വേലി തീര്‍ക്കണം
റോസാപുഷ്പങ്ങളും കടലാസുപൂക്കളുമതില്‍ പടര്‍‍ത്തണം
രണ്ട് മാംസത്തുണ്ടുകളടുക്കി വെയ്ക്കുമ്പോള്‍
അവയില്‍ രക്തം പൊടിഞ്ഞിരിക്കണ

എവിടെയോ ഒന്ന്‌ കൊളുത്തി വലിക്ക്‌ണ്!