വിശ്വാസപ്രമാണം...സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടേയും...ടാ...നെന്നോട് ഇനി സ്പെഷ്യല്‍ ആയിട്ട് പറയണൊ, പ്രാര്‍ത്ഥന ചൊല്ലുന്നത് കേട്ടൂടെ?...സൃഷ്ടാവുമായ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു...മുട്ടുകുത്തി നിക്ക് രണ്ടാളും, ഇരിക്കണ്ട...അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍...ഫോണ്‍ ആരുടേതാണെന്ന് നോക്കിക്കെ, ആരായാലും കുരിശ് വരക്കാണെന്ന് പറാ...പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥയായി കന്യകാമറിയത്തില്‍ നിന്നു പിറന്ന്...അയ്യോ വെക്കല്ലേ, കാനഡായില്‍ നിന്ന് എളേപ്പനാണൊ...ഏളേപ്പനോടല്ല അങ്ങിനെ പറയാന്‍ പറഞ്ഞത്...
ഹല്ലൊ...
.......
...എവിടെം വരെ ആയി...ങ്ങാ...പന്തിയോസ് പീലാത്തോസീന്റെ കാലത്ത് പീഡകള്‍ സഹിച്ച്,...അപ്പൊ നിങ്ങള്‍ക്കെല്ലാം കൂടി ബാക്കി എത്തിച്ചൂടായിരുന്നൊ?...കുരിശില്‍ തറയ്ക്കപ്പെട്ടു മരിച്ച്, അടക്കപ്പെട്ടു പാതാളത്തിലിറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തു സ്വര്‍ഗ്ഗത്തിലേക്കെഴുന്നുള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും...എന്റെ പപ്പേ നിങ്ങളിങ്ങിനെയിരുന്ന് ഉറക്കം തൂങ്ങിയാല്‍ പിള്ളേര് പിന്നെയെങ്ങിനെ ശ്രദ്ധിക്കും?...വിധിക്കാന്‍ വീണ്ടും വരുമെന്നും
ഞാന്‍ വിശ്വസിക്കുന്നു...നിന്റെ കൊന്ത എന്തിയേ മോളേ?...വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു...ആമ്മേന്‍.
....
സ്വര്‍ഗ്ഗസ്ഥനായ പിതാവേ...അങ്ങയുടെ നാമം പൂജിതമാകണമേ...എടീ, അടുപ്പത്തിരിക്കണത് ഒന്ന് ഇളക്കീട്ട് അങ്ങ് ഓഫ് ചെയ്തേരെ...അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ നാമം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകണമേ...ഉം...ഉറക്കേ ചൊല്ലിക്കേ, പ്രാര്‍ത്ഥന എത്തിക്കുമ്പോള്‍ മാത്രം നിനക്ക് ഒച്ചയില്ലല്ലോടാ...അന്നന്ന് വേണ്ട ആഹാരം എന്നും ഞങ്ങള്‍ക്ക് തരേണമേ...പപ്പേ നിങ്ങള്‍ കറന്റ് ബില്ല് അടച്ചായിരുന്നൊ ഇന്ന്?ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ മറന്നു...ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്ന പോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോട് ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍ നിന്ന് ഞങ്ങളെ കാത്ത് കൊള്ളേണമെ...!
....
2007-05-24
കുടുമ്പപ്രാര്‍ത്ഥന
Subscribe to:
Post Comments (Atom)
46 പ്രതികരണങ്ങള്‍:
ഹ ഹ
അസ്സലു പ്രാര്‍ത്ഥന
കുടുംബം പത്തുപ്രാവശ്യം.
നാരായണ നാരായണ.. കോഴിയെ കൂട്ടിലിട്ടോടി.. നാരായണ നാരായണ.. പശുവിനു വെള്ളം കൊടുത്തോ ചെക്കാ.. നാരായണ നാരായണ.. ദോശയുടെ മാവെടുത്ത് ഫ്രിഡ്ജിലേക്കു വച്ചേക്കെടി.. നാരായണ നാരായണ.. കുടുംബപ്രാര്‍ത്ഥനകളുടെ ഈണമേ മാറുന്നുള്ളു അല്ലേ? :)
ചാത്തനേറ്:
ഏതായാലും ആണ്‍പ്രജ ഇജ്ജാതി പരിപാടിക്ക് പോകാത്തതു കൊണ്ട്... ഇത് വനിതാലോകം ചെളി കൊണ്ട് ഫേഷ്യല്‍ ചെയ്യുന്നതായി കണ്ടേക്കാം...
ഓടോ: മൂന്ന് കുത്തോ!!! ഇത് സാന്‍ഡോ ചാത്തന്‍ തന്നെ...
ഹ.ഹ.ഹാ.ഹാ...
രസിച്ചു.
ഇതാണിപ്പോ സകല പ്രാര്‍ത്ഥനകളുടെയും ഒരു രീതി.
നാട്ടില്‍ ചായമക്കാനി നടത്തിയിരുന്ന കൌസുത്താത്താന്റെ കടയില്‍ ഓസിനു ശാപ്പാടടിക്കാന്‍ വന്നിരുന്ന മായിന്‍ മൊല്ലാക്ക ഔദാര്യമായി ഇത്തിരി ഉപദേശം കൊടുക്കും. അഞ്ചുനേരം നമസ്കരിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചു.
പിന്നെ കൌസുത്താത്ത മായിന്‍ മൊല്ലാക്ക വന്നപ്പോള്‍ പറഞ്ഞത്രേ മൊല്ലാക്കാ നിങ്ങടെ ഒപദേശം കൊണ്ടു കാര്യം കിട്ടി.
നിസ്ക്കാരത്തിനു നിക്കുമ്പോഴാ പറ്റുകണക്കിലെഴുതാന്‍ വിട്ടു പോയ പൈസന്റെ കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ പറ്റുണത്.
മായി മൊല്ലാക്ക മറ്റൊന്നും പറയാതെ അന്നും ഓസിനു ശാപ്പാടടിച്ചു പോയി.
“സ്വാമീ, കോഴിക്കൂട് അടച്ചോ?” എന്ന മറ്റേമ്മയുടെ സ്ഥിരം ചോദ്യം ഓര്‍മ്മ വരുന്നു...
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍ നിന്ന് ഞങ്ങളെ കാത്തുകൊള്ളേണമേ...
ഹാവൂ. കഴിഞ്ഞു. വേഗമൊന്ന് ടി. വി. ഓണ്‍ ചെയ്യൂ. ഇന്നലെ അവന്‍, അവളെ, അടിക്കാന്‍ കൈയ്യോങ്ങുന്നിടത്താ അവരു സീരിയല്‍ നിര്‍ത്തിയത്. അത് കഴിഞ്ഞുകാണുമോ എന്തോ.
നാരായണ നാരായണ.... ന്നാലും ഓളെന്തിനാ തൂങ്ങിച്ചത്തേ? ..... [സ്ഥലം അമ്പലമുറ്റം] :)
ആഹ.. ഇഞ്ചീ ഇഷ്ടായി..
പന്തിയോസ് പീലാത്തോസീന്റെ കാലത്ത് പീഡകള്‍ സഹിച്ച്..ഡ്യെ.. ആ കൂട്ടാനിലൊന്ന് ഉപ്പ് നോക്ക്യേട്യേ..കുരിശില്‍ തറയ്ക്കപ്പെട്ട്...ഡ്യേ.. ആ ചാത്തന്‍ കോഴി കുര്യാക്കുന്റെ വീട്ടില് പോയോന്ന് നോക്കട്യേ..മരിച്ച് അടക്കപ്പെട്ട്...
ഇന്ന് വീടുകളില്‍ ഇതൊക്കെ കാണാന്‍ വലിയ പാടാ.
ഹര ശങ്കര ശിവ ശങ്കര ദുരിതം കള ശിവനേ, ശിവ പാദത്തോടണയാന്‍ വഴി തേടുക മനമേ...
മോളേ കൌസൂ..അപ്പറത്തെ ശിവരാമന്‍ ഇന്നാളു് കൊണ്ടുപോയ ആ തൂമ്പായും കുന്താലിയും തിരിച്ചു കൊണ്ടു വന്നോ.
ഹര ശങ്കര...:)
കോപ്പിയടി...കോപ്പിയടി.....
നല്ല ഗുമ്മന്‍ കോപ്പിയടി....
ഇത് ഒരു സിനിമയില്‍ കെ.പി.എ.സി ലളിത അവതരിപ്പിക്കുന്ന ക്യാരക്റ്ററിന്റെ പ്രാര്‍ഥന കോപി ചെയ്തു വച്ചേക്കുന്നേ.....
സിനിമേടെ പേര് മറന്നു പോയി.സുരേഷ് ഗോപീം ജഗദീഷും ഇന്നസന്നിന്റെ മക്കള്‍ ആയിട്ട് അഭിനയിക്കുന്ന സിനിമ.
സിജൂ ..ഒന്ന് സഹായിക്കടാ....
ഇതേ രംഗമുള്ള സിനിമ ഒന്ന് കണ്ട് പിടിച്ച് താടാ.....
അല്ലേല്‍ എതിരവന്‍ കതിരവന്‍ ചേട്ടനെ വിളിച്ച് നോക്കാം..
അങ്ങേരും സിനിമാ പുലിയാ...
സാന്‍ഡോ..
നീ വിളിച്ചാ ഞാന്‍ വരാതിരിക്കുമോടാ..
ബൈ ദി ബൈ, താങ്കള്‍ ചോദിച്ചത് ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്
ഇതു ഇഞ്ചി ചേച്ചിയുടെ ബ്ലോഗല്ലേ.. (ഇഞ്ചക്കാടന്‍ ഡോട്ടര്‍ന്നോക്കെ പറഞ്ഞാ തന്തക്കു വിളിച്ചൂന്ന് പറയും. അതു കൊണ്ട് മാത്രം ഞാനങ്ങീനെ പറയുന്നില്ല..)
അല്ലെങ്കിലേ എന്നെ ഇരുട്ടടി അടിയ്ക്കുമെന്നു പറഞ്ഞിരിക്കുവാ..
ഇഞ്ചക്കാടന്..ഇഞ്ചക്കാടന്‍ മത്തായി & സണ്‍ന്.... എന്നാലും എന്റെ ഇഞ്ചിപ്പെണ്ണേച്ച്യേ....:-)
സാന്‍ഡോ കിട്ടീഡാ കിട്ടി !! "ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്" . നുമ്മടടുത്താ കളി . കുഴപ്പമില്ല അതിലും ഉണ്ടല്ലോ "ഇഞ്ച". കെ.പി.എ.സി ലളിത കോപ്പി റൈറ്റും കൊണ്ട് പുറപ്പെട്ടിട്ടുണ്ട്. ചാത്താ..ഡിങ്കാ..അതിന്റെ നിയമ വശങ്ങളും കാര്യങ്ങളും ഒക്കെ ഒന്നു നോക്കടാ..എല്ലാരും വാ...വീണ്ടും കോപ്പി റൈറ്റ് വിവാദം ..!!
ഇഞ്ചി പെണ്ണ് കൊപ്പിയടിച്ചെന്നൊ..?
നിങ്ങളെന്നാ ഈ പറയുന്നേ...???
വേലി തന്നെ വിള തിന്നെന്നൊ..?
...
ഷെയിം, ഷെയിം....
ഇത് കൊപ്പി ലെഫ്റ്റാടാ മക്കളേ...
ഇന്ന് ഈ പോസ്റ്റ് പുതിയോത്ര കണ്ടം പോലെ ആകുന്ന മട്ടാണല്ലോ?
ഇന്ന് ഇവിടെ ഉറക്കമൊഴിയാമെന്ന് തോന്നുന്നു.:)
ഇന്നിവിടെ നടക്കുന്ന എന്ത് പ്രശ്നത്തിനും (പഴയ ബൂലോകം) ഭാവിയില്‍ നടന്നേക്കാവുന്ന പ്രശ്നങ്ങള്‍ക്കും (പിന്മൊഴി സര്‍വറിനു വലിവ്) ഞാനൊരുതരത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല.. അത് സാന്‍ഡോസ് മാത്രമായിരിക്കും (ഞാന്‍ പീലാത്തോസായി)
ഇഞ്ച്യേച്ചിയേ,
കുടുമ്പപ്രാര്‍ത്ഥന എന്നൊക്കെ പറഞ്ഞോരോാ പരിഷ്കാരം കാണിച്ച് ബൂലോകരുടെ കുടുമ്പ്രാര്‍ഥന മറക്കുമ്പോ ഓര്‍ക്കണം ദൈവകോപം അനോണികളും വര്‍മ്മമാരുമായി ഇറങ്ങുമെന്ന്.
വേഗം മുട്ടേല്‍ നിന്നു പ്രാര്‍ത്ഥിച്ചോ..
ഞങ്ങളുടെ പോസ്റ്റുകളില്‍ കമന്റിടുന്നവരുടെ തോന്ന്യവാസം ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ പോസ്റ്റുകളിലെ തോന്ന്യവാസം ഞങ്ങളോടും പൊറുക്കേണമേ. അനോണികളില്‍ നിന്നും വര്‍മ്മമാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. എന്നും ഓഫടിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
കൊരട്ടി!
സിജുച്ചേട്ടന്‍ പീലാത്തോസായി.. ഇനി യൂദാസ് ആരാവും!!!!
അത് പോട്ട് ചുരുങ്ങിയ പക്ഷം മത്തായി ആരാവും?
ഓഫടിക്കരുത്, ഓഫടിക്കരുത് എന്ന് മനസ്സ് പറയുന്നു..
എന്തു ചെയ്യാം കീ ബോര്‍ഡിനു മനസ്സില്ലാലൊ?
കുറേ സിനിമകളില്‍ കണ്ടിട്ടുള്ള ഐറ്റം തന്നെ, പക്ഷെ വായിക്കാനൊരു രസമൊക്കെയുണ്ട്... ഇതാര് പറഞ്ഞു തന്നു ഈ പ്രാര്‍ത്ഥന, ഹൊ, ഇഞ്ചി ചേച്ചി പ്രാര്‍ത്ഥന പറഞ്ഞുകൊടുക്കാന്‍ പറഞ്ഞപ്പം, അവര് വിചാരിച്ചു കാണും, നന്നാവാനാണെന്ന്... എവിടെ...
--
:)ഹരിയേ, സാന്റോസെ, ആരോപണം ശക്തമായി നിഷേധിക്കുന്നു. എന്റെ അമ്മയും അമ്മമ്മയും ഒക്കെ ഇതു തന്ന്യാണ്. അവരാണ് ഒട്ടും പ്രാര്‍ത്ഥന ശ്രദ്ധിക്കാത്തത്...എന്നിട്ട് ഞങ്ങളെയൊക്കെ മര്യാദ പഠിപ്പിക്കും. ഒരു 45 ഡിഗ്രീ ആംഗിളിലാണ് അവര്‍ ഇരിക്കാ, മൊത്തം പ്രാര്‍ത്ഥന എത്തിക്കുന്നവര്‍ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ നിരീക്ഷിക്കാന്‍ :) ഇതെന്റെയൊരു ഓര്‍മ്മക്കുറിപ്പാണ്...ഹിന്ദു കുടുമ്പങ്ങളിലും ഇങ്ങിനെയുണ്ടെന്ന് അറിയില്ലായിരുന്നു.
അതേതായാലും നന്നായി..
qw_er_ty
സ്വകാര്യങ്ങളുടെ കൊമേഴ്സ്യല്‍ ബ്രേക്കില്ലാതെ എന്തു പ്രാര്‍ത്ഥന !!!
http://chithrakaran.blogspot.com/2007/04/blog-post_7750.html ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന
ഇഞ്ചിയേ, രസിച്ചു.......അതിരസിച്ചു......അപ്പോ മഴപെയ്യുമ്പോള്‍ വയലുകളില്‍ വിത്തുകള്‍ പൊട്ടി മുളക്കുന്നു......അതിനും കൊണ്ടു വാ ഒരെണ്ണ്ണം.
അപ്പോള്‍ പിന്നെ അമ്മയ്ക്കും അമ്മച്ചിക്കും കോപ്പിറൈറ്റ് കിട്ടാന്‍ ആ സിനിമ എടുത്ത ദുഷ്ടന്മാര്‍ക്കെതിരെ കേസ് കൊടുക്കുന്ന കാര്യം ആലോചിക്കണം... :)
ഇഞ്ചിചേച്ചിയേ, ഇതു കൊള്ളാം കേട്ടൊ... ഇവിടെ എന്റെ മമ്മി പ്രാര്‍ത്ഥിക്കുമ്പോല്‍ ഡാം തുറന്നുവിടുന്ന പോലെ വാക്കുകള്‍ ഒരേ force-ല്‍ ഇങ്ങനെ ഒഴികികൊണ്ടിരിക്കും, കണ്ണുകള്‍ കുറുക്കന്റെ പോലെ ചുറ്റുമുള്ളവരുടെ അടുത്തോട്ടും ചെല്ലും. ഇടക്കെങ്ങാനും ഒരു ചുമയോ, തുമ്മലോ വഴിതെറ്റി വന്നാല്‍ പിന്നെ പ്രാര്‍ത്ഥനയുടെ ഒഴുക്കിനു സഡന്‍ബ്രേക്കു വീഴും. പിന്നെ എവിടെയാ നിര്‍ത്തിയേന്നറിയാന്‍ ചുറ്റുമുള്ളവരു ഷട്ടറു തുറക്കണം.
വൈകീട്ട് പ്രാര്‍ഥനയ്ക്കിരിക്കാന്നു പറഞ്ഞാല്ല് എന്തു മടിയായിരുന്നു! ഇത്തവണയും കൂടി ചെന്നപ്പോ ഞാന്‍ അമ്മയോട് അടി കൂടി. എന്റെ അനിയന്‍ ചെയ്യണ ഒരൂ വേലത്ത്തരം ഉണ്ട്. മുട്ടില്‍ നിന്നട്ടു കമഴ്ന്നു കിടക്കും എന്നട്ട് സുഖായി ഉറങ്ങ്ങും. ഇടയ്ക്കു ശൂശൂൂഎന്നൊരു പരിശുദ്ധമറിയമ്മേ കേള്‍ക്കാം.
ഞാന്‍ സുഖായി മുക്കിലിരുന്നു ഉറങ്ങും.അമ്മ ഒരു രഹസ്യം ഇടയ്ക്ക്ക് അടുക്കള ഇങ്ങനെ. അമ്മാമ്മ ഉണ്ടായിരുന്നപ്പോള്‍ ഇവിടെ എഴുതിയ നാടകം മൊത്തം. നൊസ്റ്റാള്‍ജിയ!!
qw_er_ty
എത്ര കൊല്ലമാണ് പുറകിലേക്ക് പോയത്. എനിക്ക് തറവാട്ടില്‍ പോകുമ്പോള്‍ വല്യപ്പനെ ആയിരുന്നു പേടി, പ്രാര്‍ത്ഥനയ്ക്കിടയില്‍ ഏതെങ്കിലും ഒരക്ഷരം എങ്ങാനും അറിയാതെ വിഴുങ്ങി പോയാല്‍ നുള്ള് ഉറപ്പ്. അതു പോലെ ലുത്തിനിയ ചൊല്ലുമ്പോള്‍ മുട്ടേല്‍ നിന്നില്ലെങ്കില്‍ വേറെ. അപ്പന്റെ വീട്ടിലെ ഒരു അവധിക്കാലം. പേരമക്കളുടെ ഒരു സംഘം മുഴുവനുമുണ്ട്. കൊന്ത തുടങ്ങി.വല്യമ്മയ്ക്ക് ഉറക്കം വരുന്നു. ഒരു രഹസ്യത്തിന് ഈരണ്ട് വീതം കോട്ടുവായും. അപ്പന്‍ പെങ്ങളുടെ മകള്‍, എന്നെക്കാള്‍ ഒരു വയസ്സിന് മൂത്തവള്‍ - അവള്‍ കണ്ണടച്ചു കാണിച്ചു നാലാം രഹസ്യം ചൊല്ലിത്തുടങ്ങി. നന്മ നിറഞ്ഞ മറിയമേ എണ്ണം ഒരു ഏഴില്‍ നിര്‍ത്തി പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും ചൊല്ലി നിര്‍ത്തി. അവസാനത്തെ രഹസ്യം ഞാന്‍ തുടങ്ങി. അവള്‍ ഏഴില്‍ നിര്‍ത്തിയെങ്കില്‍ ഞാന്‍ ഒരു അഞ്ചിലെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ മോശമല്ലേ. നന്മ നിറഞ്ഞ മറിയത്തെ വിട്ട് പിതാവിനെയും പുത്രനെയും വിളിക്കാന്‍ തുടങ്ങിയതും വീണു. അടി! വല്യപ്പന്റെ വക. “നിന്നെ ഞാന്‍ എണ്ണം പഠിപ്പിക്കണോ” എല്ലാരുടെയും ഉറക്കവും പോയി, ഞാന്‍ പത്തു വരെ എണ്ണാനും പഠിച്ചു :-)
വൈകുന്നേരം രാമനാമം ചൊല്ലുമ്പോ പറമ്പില്‍ വീഴുന്ന മാങ്ങയുടേയും തേങ്ങയുടേയും കണക്കെടുക്കുന്ന അമ്മാമ്മയുണ്ടായിരുന്നു എനിക്കും!
ഇഞ്ചീ, നന്ദി.. പെരുത്ത് നന്ദി! പണ്ടത്തെ ആ കാലം ഓര്‍മ്മിപ്പിച്ചതിന്‍!
വായിച്ചു...ആസ്വദിച്ചു...പിന്നെ, ആസ്വദിച്ചു വായിച്ചു!!
ഹ..ഹ..ഇത് കലക്കിയിഞ്ചിപ്പെണ്ണമ്മേ..ഇപ്പോളെന്തായാലും ഓനാച്ചന്മാര്‍ സഹിതം ഇത് ഗുളികനാക്കി അമ്മമനസും തങ്കമനസും ഒക്കെയാരിക്കും ഗ്യാപ്പ് ഫില്ലേഴ്സ് ആയിട്ട് പറയുന്നത്..!
ഇന്നലെ വായിച്ചതായിരുന്നു. കമന്റിടാന്‍ മറന്നു പോയി. ഹിന്ദു കുടുംബങ്ങളില്‍ ഇങ്ങനെ ഒന്നും ഇല്ലാ. അതാരോ കള്ളം പറഞ്ഞതാ.
പ്രാര്‍ത്ഥനയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് ആര്‍ക്കും ചെയ്യാവുന്നതാണു. പ്രാര്‍ത്ഥിക്കുന്നതിനു പകരം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ നോക്കുക.ബാക്കി മുകളിലിരുന്നു പുള്ളിക്കാരന്‍ നോക്കിക്കോളും. അങ്ങേര്‍ക്കും ഇല്ലെ ഒരു പ്ലാന്‍ ഒക്കെ.
മര്‍ദ്ദിതരുടെ പ്രാര്‍ത്ഥനയെ ഭയപ്പെടുക; മര്‍ദ്ദിതനും ദൈവത്തിനും ഇടയില്‍ മറയില്ല.
ഷാ:
പ്രാര്‍ത്ഥന വെറും വഴിപാടയാല്‍ പ്രാര്‍ത്ഥിക്കുന്നവനോ പ്രാര്‍ത്ഥിക്കപ്പേടുന്നവനോ അവിടെ പ്രസക്തിയില്ല; നീ നിന്നെ; നിന്നെ മാത്രം പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതാവട്ടെ നിന്റെ പ്രാത്ഥനകള്‍. നീ പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും ദൈവം നിന്നരികിലുണ്ടു; പ്രാര്‍ത്ഥന കൈക്കൂലിയാവുമ്പോള്‍ ദൈവം ഒളിച്ചോടുന്നു; സമര്‍പ്പണത്തിന്റെ അര്‍ത്ഥതലങള്‍ തേടി.
കുതിരവട്ടാ :) ഹിന്ദുകുടുംബങ്ങളില്‍ എന്തില്ലാന്നു? പ്രാര്‍ത്ഥനയോ? അതിനിടയിലുള്ള കഥ പറച്ചിലോ? രണ്ടും ഉണ്ട്. ഇല്ലാതെയൊന്നുമില്ല.
സു ചേച്ചി... ഞാന്‍ ഇഞ്ചിയെ പറ്റിച്ചതല്ലേ... :-).
ദൈവത്തെ വിപരീത സെക്സായി നിരുപിക്കാന്‍ ഓഷോ പറഞ്ഞതിതിനാലെ.
അനുഭവ സാക്ഷ്യത്തില്‍ പറയട്ടെ. ഏകാഗ്രം -എറ്റേര്‍ണല്‍ പീസ് ഏന്‍ഡ് ബ്ലിസ്സ്-
ഇഞ്ചീസെ ഒറ്റ പ്രാത്ഥന കൊണ്ടു തന്നെ വീട്ടുകാര്യങ്ങളും നാട്ടു കാര്യങ്ങളും എല്ലാം നടന്നു കിട്ടുമല്ലൊ അതു വലിയൊരു അനുഗ്രഹം തന്നെ. പൈത്രുകമായി കിട്ടിയതൊന്നും കളയാന്‍ മനസ്സില്ലാത്തതുകൊണ്ട് (ഭൌതികം ഭ! മണ്ണാങ്കട്ട - എന്റെ അപ്പനുമമ്മേം പഠിപ്പിച്ചതല്ലേ ഏറ്റവും വലിയ കാര്യങ്ങള്‍!)ഇന്നും അതങ്ങനെ തുടര്‍ന്നുകൊണ്ടു പോകുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനയും അയല്‍വക്കത്തെ പുഷ്പരാജന്റെ നാമം ചൊല്ലലും ഒക്കെ നല്ലരോര്‍മ്മതന്നെ.
കുടുംബപ്രാര്‍ത്ഥനകള്‍ കാര്യസാദ്ധ്യത്തിനുള്ള അപ്പീലുകളേക്കാളുപരി പലവഴിക്കും പോയി തിരികെ എത്തുമ്പോളുള്ള വൈകുന്നേരങ്ങളിലെ ഒത്തു കൂടലുകളാണ് പലപ്പോഴും മറ്റുള്ളവരെപ്പറ്റിയുള്ള കരുതലുകളും അതിലുള്‍പെടുന്നു.
കുട്ടിച്ചാത്താ ആണ്‍പ്രജകള്‍ പലരും ഇതൊക്കെ ചെയ്തതായിട്ടെഴുതിക്കണ്ടല്ലൊ മൊത്തം ഭൌതികമാകുമ്പൊള്‍ ഇവിടെ ധാരാളം കാണുന്നതു പോലെ മനുഷ്യന്‍ ഇന്‍പുട്ടും ഔട്പുട്ടും മാത്രമുള്ള ശീമപ്പന്നിപോലത്തെ ഒരു മാംസപിണ്ടം മാത്രമായിപ്പോകുന്നു.
ഹയ്യട, ഇത് ഒത്തിരിപ്പടത്തില്‍ വന്നിട്ടുള്ളതാന്നേ...
തെളിവുണ്ട്: അവസാനം കണ്ടത് ബ്ലസ്സിയുടെ പളുങ്കില്‍... അവതരിപ്പിക്കുന്നത്, ഒന്നുരണ്ടാഴ്ച മുന്‍പ് മരിച്ചുപോയ കോട്ടയം ശാന്ത. ഞാന്‍ പറഞ്ഞത്, ഇവിടെയുള്ള വരി അതേപോലെയുണ്ടെന്നല്ല, ഈ കണ്‍സെപ്റ്റ്... :)
പിന്നെ എന്റെ അമ്മയും അമ്മമ്മയും ഒക്കെ ഇതു തന്ന്യാണ്. അപ്പോള്‍ നമ്മളങ്ങിനെയല്ലെന്ന്... അതെങ്ങിനെയാ, പാര്‍ത്ഥിക്കാന്‍ ഇരിക്കണമല്ലോ, ഇങ്ങിനെ പെര്‍ഫോം ചെയ്യാന്‍.. അല്ലേ? ;)
--
ഇതൊക്കെ എന്റെ വീട്ടിലും ഒള്ളതാ.............. പക്ഷെ പുതുമ ഒന്നുമില്ല.
ആമേം...!!
ഇഞ്ചീ, ഇഞ്ചിയുടെ “പിറന്നാള്‍ സമ്മാനം" പോസ്റ്റിലെ എന്റെ രണ്ട് കമന്റുകള്‍ അവിയല്‍ ബ്ലോഗിലിട്ടോട്ടെ?
qw_er_ty
വക്കാരിജി, അതിനെതാ? എന്തിനാ ചോദിക്കണത് തന്നെ?
ഇല്ല, കമന്റേടുക്കണമെങ്കില്‍ രണ്ട് ഡോളര്‍ ഓരോ വാക്കിനും തരണം :) ചോദിച്ച സ്ഥിതിക്ക് അത്രയെങ്കിലും പറ്യാണ്ടിരിക്കണതെങ്ങിനെ?
qw_er_ty
വോക്കേ ഇഞ്ചീ,
:)
qw_er_ty
ഒരു ബോബനും മോളീം തമാശ് കൂടെ ഇട്ടേക്കാം.
മോളി: ഞങ്ങടെ വീട്ടില്‍ രഹസ്യൊം പരസ്യൊം ഒരുമിച്ചാ. എല്ലാവരും കൂടി സീരിയല്‍ കാണും പരസ്യം വരുമ്പോള്‍ രഹസ്യം ചൊല്ലും..
അടിക്കല്ലേ..ഞാന്‍ ഓടിക്കോളാവേ..
പോസ്റ്റ് നന്നായിരിക്കുന്നു... ആരണ്ടേ ബോധിപ്പിക്കാന്‍ വേണ്ടി ഉള്ള ഇത്തരം ഭക്ടരും പ്രാര്തനയുമാണ് ഇപ്പോള്‍ എല്ലായിടവും. ആരോടാണ് എന്തിനാണ് ഈ പ്രാര്‍ത്ഥന പ്രഹസനം എന്ന് ആരും ഓര്‍ക്കുന്നില്ല
അഹം ബ്രഹ്മാസ്മി !!!
Post a Comment