2007-05-10

ഏലിയാമ്മ ഇന്‍ വണ്ടര്‍ലാന്റ്!

ഏലിയാമ്മക്ക് ബോറടിച്ചു. കുറേ ദിവസായി, ബ്ലോഗിന്റെ തീരത്ത്, പരശ്ശതം ഈമെയിലുകളുടെ ഇടയില്‍, യാഹൂന്റെ തോളത്തൊക്കെ ഇരുന്ന് മരവിക്കുന്നു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. കുറേ നാളായി വായിക്കാന്‍ മടിപിടിച്ച് പൊടിതട്ടി വെച്ചിരിക്കുന്ന പുസ്തകങ്ങളിലേക്ക് ഊളിയിട്ടാലൊ? വേണ്ട! അങ്ങിനെയിപ്പൊ വിവരം വെക്കണ്ട.

“എന്നാ ഒന്നങ്ങട് പോയാലൊ? റ്റിക്കറ്റ് ഒത്ത് കിട്ടുന്ന ലക്ഷണം കാണുന്നുണ്ട്. വെറും പത്തും ദിവസത്തെ ക്ക്വിക്ക് ട്രിപ്പ്”

പാതി മയക്കത്തില്‍ കേട്ടത് സത്യമോ ?

കൊഴിഞ്ഞ് വീണ ഇലകള്‍ വിതറിയ, മണ്ണുകൊണ്ട് കെട്ടിയ പടികളിലൂടെയാണ് ഏലിയാമ്മ ആ സ്വപ്ന രാജ്യത്തെത്തിയത്. പെട്ടെന്നൊരു വീഴ്ചയായിരുന്നില്ല. പതിയെ, പതിയെ, പടികള്‍ ഓരോന്നായി ചവിട്ടി....


സ്വപ്നരാജ്യത്തെ ഒരു വമ്പന്‍ മൃഗം. ഇനിയേത് വഴി? വലിയ ചെവികളുള്ള മൃഗത്തോട് ചോദിച്ചു.


ദേ ഈ വഴി, ചെവിയാട്ടി മറുപടി തന്നു. കുറച്ച് ദൂരം ചെല്ലുമ്പോള്‍ ഒരു downtown കാണും. അവിടെ ആ മാടക്കടയില്‍ ചോദിക്കൂ.


സ്വപ്നരാജ്യത്തിന്റെ ഏറ്റവും കൂള്‍ ലേസര്‍ ഡിസ്പ്ലേയുള്ള പ്ലേബൊയ് പിന്നപ്പുകള്‍ സേര്‍വ് ചെയ്യുന്ന പബ്. Exciting night life ആണ് ഈ പബ്ബുകളുടെ മുഖ്യ ആകര്‍ഷണം.


പിന്നേയും വളഞ്ഞു പുളഞ്ഞ ഒരു ഏഴ് ലേന്‍ ട്രാഫിക്ക് ഉള്ള വഴിയിലൂടെ. സ്പീഡ് ലിമിറ്റ് വെറും 30 മൈത്സ്. അത്രക്കും ബമ്പര്‍ റ്റു ബമ്പര്‍ ട്രാഫിക്ക്.


ഞായറാഴ്ചയല്ലേ? വണ്ടര്‍ലാന്റിലും പള്ളീ പോവണ്ടേ? ആരോ ഇടക്കെപ്പോഴൊ കുലുക്കി വിളിച്ചു.


പിന്നെ ചെന്നെത്തിയത് വാഴയും രബ്ബറും തോട്ടങ്ങള്‍ കൊണ്ട് ശ്വാസം മുട്ടുന്ന തൊമ്മന്‍കുത്ത് മലയുടെ അടിവാരത്തില്‍.


മറ്റൊരു ബുസി downtown. ഇവിടെ ചെല്ലുമ്പോള്‍ ‘കട്ടപ്പനയുടെ മൊട്ടക്കുന്നില്‍ വട്ടു കളിച്ചൊരു ജോസപ്പേ’ എന്നുള്ള പരമ്പരാഗത പാട്ടുകളുടെ ഈരടികള്‍ ഏലിയാമ്മയുടെ കാതില്‍ മുഴങ്ങി.


ബിസ്ലേരി വാട്ടര്‍. കുറിഞ്ഞിയെല്ലാം കരിഞ്ഞിരിന്നുവെങ്കിലും, വഴി നീളെയുള്ള ഇല്ലിക്കാടുകളില്‍ മൊത്തം കുറിഞ്ഞികളെക്കുറിച്ചുള്ള ബോര്‍ഡുകള്‍.


ഇവിടുത്തുകാരുടെ സമീകൃത സമ്പൂര്‍ണ്ണാഹാരം. ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി ഇത് കണ്ട ഏലിയാമ്മക്ക് അത്ഭുതം അടക്കാനായില്ല.


വാട്ട് ഈസ് ദിസ്? ഏലിയമ്മ ചോദിച്ചു. വാട്ടക്കപ്പയല്ലാടീ. നല്ല പച്ചക്കപ്പ കുത്തിയിരിക്കുന്നതാണ്. അശരീരി മുഴങ്ങി.


സ്വപ്നരാജ്യത്തെ ചെറുപടയാളികളുടെ ക്യാമ്പ്. ഇവര്‍ വില്ലന്മാരത്രെ. ജന്മനാ കിട്ടിയ അമ്പുകള്‍ ഒന്ന് പ്രയോഗിച്ചാല്‍ പിന്നെ അമേരിക്കക്ക് ടിക്കറ്റില്ലാതെ പറക്കാം.


കുളിസീനുകളിലെ നായകന്‍.


മലയാ‍ളം അറിയില്ല അറിയില്ല എന്ന് ഏലിയാമ്മയെ സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നത്രെ. അവരെയൊക്കെ പാഠം പഠിപ്പിക്കുവാന്‍ ആ വലിയ ചെവിയുള്ള മൃഗം തന്നത്. കൂടെ വളച്ചെപ്പുകളും, പൊട്ടും, കണ്മഷിയും. ഇവയെല്ലാം ഇപ്പോല്‍ വാഴയിലയില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍ പോലെ മധുരം.


അല്ല. അല്ല, ക്യാമറ കയ്യീന്ന് തെന്നി വീണപ്പൊ എടുത്ത ഫോട്ടോയല്ല. ചുമ്മാ ജാഡക്ക് ഇടക്കൊക്കെ അമേരിക്കന്‍ പോട്ട് ലക്ക് പാര്‍ട്ടികളില്‍ ഫോട്ടോ കാണിച്ചിട്ട് , “പിന്നെയുമീ വഴികലിലൂടെ കൈ കോര്‍ത്ത്, ചെരുപ്പിടാതെ മുള്ളുകൊണ്ട്, തൊട്ടാവാടികളെ നോവിച്ച്...” എന്നൊക്കെ കാച്ചാന്‍... ;)


കോഫി കുടിക്കൂ. ആരോ ഏലിയാമ്മയുടെ തോളില്‍ തട്ടി. ഏലിയാമ്മ ഞെട്ടി എഴുന്നേറ്റു. ബഹറിന്‍ എയര്‍‍പ്പോര്‍ട്ട്. കണ്ടതൊക്കെ സപ്നമോ? (മദ്രാസ്, മുമ്പൈ വഴിയൊന്നും ഇപ്പൊ നടക്കാന്‍ പറ്റാത്തകൊണ്ട് ദുബായ് സെക്റ്റര്‍ വഴിയാണ് പാത്തും പതുങ്ങിയും പോവുന്നത്.) :)


കുറേ അധികം ഫോട്ടോസ് എടുത്ത ഒരു മെമ്മറി കാര്‍ഡ് എവിട്യാ വെച്ചേ എന്ന് ഒരോര്‍മ്മയുമില്ല. അങ്ങ് തിരുവനന്തപുരത്ത് നെടുമങ്ങാട് ഔസേപ്പച്ചന്റെ വീട്ടിലും, ആലപ്പുഴേല്‍ ജിജിയന്റീന്റെ വീട്ടിലും, എറണാകുളത്ത് പനമ്പള്ളീല്‍ പ്രിയാന്റീടെ വീട്ടിലും, കൊരട്ടിയില്‍ എളേപ്പന്റെ വീട്ടിലും, ന്റെ പ്രിയപ്പെട്ട ചാലക്കുടി റെയില്വേസ്റ്റേഷനിലും, തൃശൂര്‍ പുളിക്കന്റെ വീട്ടിലും, കോഴിക്കോട് യൂണിവേര്‍സിറ്റിയിലും ഒക്കെ പോയ മെമ്മറി കാര്‍ഡ് എവിട്യാണെന്ന് കണ്ട് പിടിക്കണമെങ്കില്‍....ഇനി മായാവിയെ വല്ലോം വിളിക്കണം. :-(

ആദ്യം തന്നെ ട്രെയിനില്‍ കയറിയപ്പൊ, ട്രെയിനില്‍ മരങ്ങളൊക്കെ പിന്നോട്ട് ഓടുന്നുണ്ടോ എന്ന് നോക്കി. സമാധാനം. ഇപ്പോഴും അങ്ങിനെ തന്നെ. ഓട്ടോറിക്ഷയില്‍ കയറാനും ബസ്സില്‍ കയറാനും ഒക്കെ ഇത്രേം സന്തോഷം തോന്നും എന്നുള്ളത് അന്നൊക്കെ ഒരിക്കലും ചിന്തിച്ചിട്ടില്ല. മുന്‍പ് ഈ രാജ്യത്തില്‍ അങ്ങോള‍മിങ്ങോളം കണ്ടിരുന്ന ചുവപ്പ് പോസ്റ്ററുകള്‍ ഇപ്പോള്‍ മതങ്ങളുടെ പടകൂറ്റന്‍ പോസ്റ്ററുകളിലേക്ക് വഴിമാറിയിരിക്കുന്നു...ലാല്‍ സലാം സഖാക്കളേ!

എറണാകുളത്ത് പൊടിയാണൊ അതൊ വാഹനങ്ങളാണൊ കൂടുതല്‍ എന്ന് അറിയാന്‍ മേലാ. ആ പനമ്പള്ളി നഗറിന്റെ തോടിനു ഇപ്പോഴും കറുകറുപ്പ നിറം. പാലം മാറ്റിയിട്ടുണ്ട്. ഗിരിനഗറില്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന സ്പെന്‍സേര്‍സ് സൂപ്പര്‍ മാര്‍കെറ്റ്. കൊള്ളാം. ക്യാമറയുടെ ബാറ്ററി അവിടുന്നാ മേടിച്ചെ. അതും രാത്രി പത്ത് മണിക്ക്. പുരോഗതി. പുരോഗതി.

സ്കോഡയാണ് ഇപ്പോള്‍ എല്ലാരുടേം ഫേവിറേറ്റ് വണ്ടി. കോയിക്കോട്ട് സ്കോഡായേ കാണാനുള്ളൂ. മഹീന്ദ്രേന്റെ സ്കോര്‍പ്പിയോ നല്ല യമണ്ടന്‍ വണ്ടി! ക്യാമറ മൊബൈലിന്റെയും റിങ്ങ് ടോണിന്റേയും കളി. പണിക്കാര്‍ക്കൊക്കെ മൊബൈല്‍ ഫോണ്‍ ഉള്ളോണ്ട് ഇപ്പോള്‍ എല്ലാവരും റീച്ചബിള്‍. കുട്ടിച്ചേടത്തിക്ക് മാത്രമേ മൊബൈല്‍ ഇല്ലാത്തെയുള്ളൂവെന്ന് അമ്മമ്മ.

കാക്കനാട് ഒരു വീടോ ഫ്ലാറ്റൊ ഇല്ലെങ്കില്‍ ഇപ്പോള്‍ നാണക്കേടായേക്കുണൂ. അതോണ്ട് ഇടപ്പള്ളീല് വീടുള്ളോരും കാക്കനാട്ട് മിനിമം ഒരു ഫ്ലാറ്റെങ്കിലും മേടിച്ചിടുന്നു. കാക്കനാട്ട് സ്ഥലത്തിന്റെ വില ഇപ്പോള്‍ ഒരു സെന്റിനു മൂന്ന് ലച്ചം. ബെസ്റ്റ്! അതിലും ചീപ്പാണ് അമേരിക്കയില്‍ സ്ഥലം. തിരുവനന്തപുരം ഇപ്പോഴും ആ സ്ലീപ്പി ടൌണ്‍ തന്നെ. കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ ഉള്ള പരസ്യങ്ങള്‍ പോലും ഇപ്പോഴും അവിടെയുള്ളതുപോലെ. അവിടുത്തെ സ്റ്റാച്യൂ ജംഗ്ഷനിലെ ബൂട്ട്സിലും ഒന്നും ഒരീച്ച പോലുമില്ല. അതേ സമയം എറണാകുളത്തെ കടകളില്‍ ഒന്ന് കയറിപറ്റണമെങ്കില്‍ ഗുസ്തി പഠിക്കണം. എറണാകുളത്ത് കടേന്റെ മുന്നിലും ഒക്കെ രാവും പകലും ഉത്സവങ്ങള്‍ പോലെയാണ്. ഒരു മിനി ബാംഗ്ലൂര്‍ ആവുന്നതിന്റെ എല്ലാ ലക്ഷണവും.

അനിയന്‍ പറയുന്നു, സി.ജി.എച്ച് എര്‍ത്തിന്റെ ഒരു വില്ലാ പ്രോജക്റ്റ് ഉണ്ടത്രെ. ഒരു കോടിയെങ്ങാണ്ടാണ് വില്ലയുടെ വില. അതു മൊത്തം ബുക്ക് ആയേക്കുന്നു. ബുക്ക് ചെയ്തിരിക്കുന്നത് എന്‍.ആര്‍.ഐ കള്‍ അല്ല. 99% പേരും നാട്ടിലുള്ളോരത്രെ. അപ്പൊ ഇഷ്ടം മാതിരി പൈസ കുത്തിമറിയുന്നുണ്ട്. അതിന്റെ സങ്കേതം ഒന്നറിഞ്ഞിരുന്നുവെങ്കില്‍ അവിടുത്തെ വേസ്റ്റ് ബാസ്ക്കറ്റ് എങ്കിലും ഒന്ന് തപ്പായിരുന്നു ;)

“പണ്ട് മിനുക്കമുള്ളതൊക്കെ പെണ്ണുങ്ങള്‍ ഇട്ടാല്‍, അത് വൃത്തികെട്ട പെണ്ണുങ്ങള്‍ എന്നാണ് കരുതിപ്പോന്നത്” ഭര്‍ത്താവിന്റെ അമ്മയുടെ വക ദീര്‍ഘനിശ്വാസം. ഇപ്പോള്‍ എല്ലാ സാരികളിലും ചുരിദാറിലുമൊക്കെ മിനുക്കത്തോടെ മിനുക്കം. മിനുക്കവും സീക്വന്‍സും കുഞ്ഞു പിള്ളേരുടെ ഉടുപ്പില്‍ വരെയുണ്ട്. ബ്ലൌസിന്റെ കൈയെല്ലാം മുകളിലോട്ട് കയറിക്കൊണ്ടിരിക്കുന്നു. കോണ്‍വെന്റ് ജംഗ്ഷനിലുള്ള ഗുഡ് വില്ലിന്റെ മോനെ വല്ലോം കെട്ടിയാമതിയായിരുന്നു. ;)അതുമാതിരി തിരക്ക് അവിടെ. രണ്ട് ഫ്ലോര്‍ ആക്കിയിട്ടുണ്ട് അവര്‍ കട.

നാട്ടില്‍ ചെല്ലുമ്പോള്‍ എല്ലാവരും അമേരിക്കക്കാര്‍ക്ക് ബിരിയാണി വിളമ്പുന്നു. രാജക്കാട്ട് വല്ല്യമ്മച്ചീന്റെ അവിടെ ചെന്നപ്പോഴും അവരും വിളമ്പി ഒരു മട്ടണ്‍ ബിരിയാണി. ഞാന്‍ ഒച്ചയുണ്ടാക്കി. ബിരിയാണി കഴിക്കാനല്ല, ആ ഉണക്ക വെടിയിറച്ചി കഴിക്കാനാ വന്നേ എന്നും പറഞ്ഞ് ചിണുങ്ങി. ഏലവും, കുരുമുളകും, വാനിലായും, ജാതിക്കായും തന്ന് എല്ലാരും എന്നെ സമാധാനിപ്പിച്ചു. സായിപ്പ് എങ്ങിനെയാ ആഹാരം കഴിക്കണേ, എങ്ങിനെയാ കല്ല്യാണം കഴിക്കണേ, എന്നൊക്കെ ആയിരം വട്ടം എല്ലാര്‍ക്കും പറഞ്ഞു കൊടുത്ത് പോസു കാണിച്ചു. നീ ഇപ്പളും ഒട്ടും മാറിയിട്ടില്ലാട്ടോന്ന് എല്ലാവരും പറയുമ്പോള്‍ ഒരു കപട വിനയം മുഖത്തും. :)

എല്ലാവരും ഇപ്പോള്‍ സി.ബി.എസ്.സി, ഐ.സി.എസ്.സി. പിള്ളേരൊക്കെ മലയാളം പഠിക്കുന്നുപോലുമില്ല. ഈ ബ്ലോഗൊക്കെ പിന്നെ ആര്‍ക്ക് വേണ്ടി എഴുതുന്നുവൊ?

54 പ്രതികരണങ്ങള്‍:

Inji Pennu said...

ഏലിയമ്മ ഇന്‍ വണ്ടര്‍ലാന്റ്!

നിര്‍മ്മല said...

ശ്ശോ.. ദേ ഞന്‍ ഇഞ്ചീടെ പോസ്റ്റില് കേറി തേങ്ങയൊടക്കണ്!!!!
ഇനി ചത്താലും വേണ്ടീല്ല (ഞാനല്ല, ഇഞ്ചീടെ കാര്യമാണു പറഞ്ഞത് ഹി..ഹി...)
ഗുഡ് വില്ലില് പോയിട്ട് എനിക്കെന്താ വാങ്ങിയേ?

ഗുപ്തന്‍ said...

നല്ല ജീവനുള്ള വിവരണം ഇഞ്ചീ.. നല്ല പോസ്റ്റ്

ബിന്ദു said...

അമ്പടീ എന്റെ നാട്ടീ കൂടീ പോയപ്പോള്‍ ഒന്നെന്റെ വീട്ടിക്കേറി എന്റമ്മേനോടോന്നു ചോയിക്കായിരുന്നില്ലെ മോള്‍ക്കെന്താ കൊടുക്കനുള്ളതെന്ന്‌?? ;)
ഇടയ്ക്കു കണ്ട ചില ഫോട്ടോസ്‌ എന്തിന്റെ ആണെന്നു മനസ്സിലായതുപോലുമില്ലാട്ടോ. റബ്ബര്‍ പാലൊറയൊഴിച്ചുവച്ചതാണെന്നു ഞാനങ്ങു സമാധാനിച്ചു.
ഏലിയാമ്മയിലെ എല്ലിനാണോ ഇത്തിരി നീളം കൂടുതല്‍? ;)(ഇത്രയൊക്കെയേ ആത്മവിശ്വാസം തകര്‍ക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ പറ്റൂ.. )

വേണു venu said...

വാട്ട് ഈസ് ദിസ്? ഏലിയമ്മ ചോദിച്ചു. വാട്ടക്കപ്പയല്ലാടീ. നല്ല പച്ചക്കപ്പ കുത്തിയിരിക്കുന്നതാണ്. അശരീരി മുഴങ്ങി.

ഞാന്‍‍ വണ്ടറടിച്ചിരിക്കുന്നു. ഫ്ലാഷു് ബാക്കെന്ന ടെക്നിക്കു് സിനിമയില്‍‍ കാണിക്കുന്നതൂ് സമയം ലാഭിക്കാനാണു്. ബ്ലോഗിലെ ഈ ഫ്ലാഷു് ബാക്കില്‍‍ സമയമെന്തായിരുന്നു എന്നു് എനിക്കു് മനസ്സിലാക്കി തരുന്നു.:)

രാജ് said...

പൊന്ന് ഏലിയാമ്മോ നിങ്ങക്കുമുണ്ടല്ലേ ഒരു നാട്, എനിക്കില്ല ഇങ്ങനെ അഖിലകേരള നീണ്ടു കിടക്കുന്ന ഒരു നാട്. അസൂയകള്‍. അസൂയകള്‍.

reshma said...

ഉണക്ക വെടിയിറച്ചീന്റെ ടേസ്റ്റെങ്ങെനെയിരിക്കും?
qw_er_ty

Anonymous said...

ഏലീയാമ്മേ, ഏലിയാമ്മേ പോണ വഴിയില്‍ std. IC ഇല്‍ പഠിക്കണ അമ്മൂസിനെ കണ്ടാ‍ര്‍ന്നോ‍?
റോ‍സാകുട്ടി
std.IC

ബിന്ദു said...

ഹാഹാ.. ഈ ഇറച്ചി തന്നെ എന്താന്നറിയാത്തതുകൊണ്ടാണ്‌, അല്ലായിരുന്നെങ്കില്‍ രേഷ്മ ചോദിച്ച ചോദ്യം ഞാനും ചോദിച്ചേനെ. പറ പറ... ഇങ്ങനെ മനോവീര്യം തകര്‍ക്കുന്ന ചോദ്യം വിചാരിച്ചു കാണില്ല പാവം ഏലിയാമ്മ. ;)

സഞ്ചാരി said...

ഹര്‍ത്താലിനെയും,സ്വയാശ്രയത്തെയും,കൊതുകുകളെയും കണ്ടില്ലെ

കരീം മാഷ്‌ said...

നാട്ടു വഴികളിലൂടെ തന്ത്രം ചാടി നടന്ന വികൃതിക്കുട്ടിയായി ഞാന്‍,
കടയില്‍ നിന്നു വീട്ടുസാധനങ്ങള്‍ വാങ്ങി വരുമ്പോള്‍ ബാക്കിയുള്ള ചില്ലറയില്‍ നിന്നു അഞ്ചുപൈസയെടുത്തു ആല്യാപ്പുവിന്റെ മതിലിനിടയില്‍ ഒളിപ്പിച്ചു വെച്ചു സ്കൂളില്‍ പോകുന്നേരമതെടുത്തു കോലൈസു വാങ്ങിതിന്നിരുന്ന സ്കൂള്‍ കുട്ടിയായി ഞാന്‍.
നന്നായിരിക്കുന്നു, ഇഞ്ചി നിന്റെ ഫോട്ടോകളും വിവര്‍ണവും.

Anonymous said...

ആ പള്ളീടെ പിന്‌വശത്തു നിന്ന് പടമെടുത്തിട്ടത് ആറ്ക്കും മനസ്സിലാവാതിരിക്കാനല്ലേ ഇഞ്ചിപെണ്ണേ എന്നാലെന്താ, ആ റെസ്റ്റോറന്റ് മതിയല്ലോ :-) ചുരുക്കി പറഞ്ഞാല്‍ 14 ജില്ലകളും പ്രദക്ഷിണം വെച്ചൂല്ലേ.. അവിടുത്തു കാരുടെ സമീകൃതാഹാരത്തിന്റെ താഴെ റബറ് പാല്‍ ഉറയൊഴിച്ചു വെച്ചിരിക്കുന്നത് കണ്ട് ആദ്യം അമ്പരന്നു, പിന്നെയല്ലേ കപ്പ കണ്ണില്‍ പെട്ടത്.

സാജന്‍| SAJAN said...

ഇഞ്ചിയേ ഈ പത്ത് ദിവസം കൊണ്ടാണോ.. ഈ ഏലിയാമ്മ കേരളം മൊത്തമിങ്ങ്നെ ചുറ്റിയടിച്ചത്...
ഫോട്ടോസ് ഒക്കെ ഇതിഞ്ചിയെടുത്തതോ.. അതോ ഏലിയാമ്മയോ...ഏന്തയാലും നന്നായി ഇരിക്കുന്നു .. :)

സാജന്‍| SAJAN said...

ഈ നെയ്യശേരി തൊടുപുഴേലാ അല്ലിയോ?:)

പുള്ളി said...

ഇഞ്ചിയേ, തൊമ്മന്‍‌കുത്ത് വെള്ളച്ചാട്ടത്തിന്റെ പടമാണോ അത്?
"എറണാകുളത്ത് പൊടിയാണൊ അതൊ വാഹനങ്ങളാണൊ കൂടുതല്‍ എന്ന് അറിയാന്‍ മേലാ." വളരെ ശരി. ആലുവയില്‍ നിന്ന് എറണാകുളം വരെ പോകുന്നത് ഒരു പുകകുഴലിലൂടെ പോകുന്നതിനു സമം. കാര്യങ്ങളുടെ പോക്കു കണ്ടിട്ട് ഹൈദ്രാബാദ് മീന്‍‌വിഴുങ്ങി ചികിത്സയുടെ ഒരു ഫ്രാഞ്ചൈസി എറണാകുളത്ത് എടുത്താല്‍ അത് ലാഭകരമായേക്കും എന്നു തോന്നുന്നു.

Anonymous said...

ശരിയ്ക്കും ഒരു 'വണ്ടര്‍ലാന്റി'ല്‍ പോയിവന്നപോലെ..:) .

'ശബ്ദതാരാവലിയും വളകളും കണ്മഷിയും', ആനയെയും ഇഷ്ടായി..പിന്നെ തൊടുപുഴയ്ക്കടുത്തുള്ള മറ്റൊരു വണ്ടര്‍ലാന്റായ മുവാറ്റുപുഴയിലും കൂടെ ഒന്ന് പോകാമായിരുന്നു ഏലിക്കുട്ടി.

Kumar Neelakandan © (Kumar NM) said...

ഏലിയാമ്മ വായിക്കാന്‍ തൊമ്മിച്ചന്‍ എഴുതുന്നത്.

നെടുമങ്ങാട്ടെ ഔസേപ്പച്ചന്റെ വീട്ടില്‍ വച്ചു കളഞ്ഞുപോയ കാര്‍ഡ് സത്രം മുക്കില്‍ കട നടത്തുന്ന വിക്രമനു കിട്ടി എന്നും, അതുമായി അണ്ണന്‍ നാടുമുശുവന്‍ നടന്നു എന്നും, പല അവിടെ ഉള്ള ഫെഡറല്‍ ബാങ്കിന്റെ ഏ റ്റി എം കൌണ്ടറില്‍ വരെ അതുകൊണ്ടോയി ഉരച്ചു നോക്കീ എന്നും ഒരിടത്തും കൃത്യമായി കയറാത്തതുകൊണ്ട് ഒടിച്ചുമടക്കി കല്ലമ്പാറയാറ്റില്‍ എറിഞ്ഞിട്ട് പറഞ്ഞൂത്രെ “ഇതെന്തര് കോപ്പ്? പ്വാട്ട് പുല്ല്”!

കാര്‍ഡിപ്പോള്‍ കല്ലമ്പാറയാറുവഴി കാക്കത്തോടിലെത്തി കരമനയാറുവഴി തിരുവല്ലത്തുകൂടെ കോവളത്തിനിപ്പുറം അറബി കടലിലെത്തിയിട്ടുണ്ടാവും. വണ്ടര്‍ലാന്റില്‍ ഒരു വലവിരിച്ചേക്കൂ, എന്നെങ്കിലും വന്നടിയാതിരിക്കില്ല. അന്നൊരു പോസ്റ്റിനുള്ള സ്കോപ്പ് ഉണ്ട്. (അതിലേക്ക് വേണ്ടി ചിത്രങ്ങള്‍ തയ്യാറാക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ആറുകളുടെ ചിത്രം അയച്ചുതരാന്‍ ഞാന്‍ തയാറാണ്)

ഇനി ചില വിശേഷങ്ങള്‍ കൂടി.
ഗിരിനഗറിലെ 24 മണിക്കൂറും മണിക്കുറും പ്രവര്‍ത്തിക്കുന്ന കടയിലും ക്യാമറ ബാറ്ററി കിട്ടിയില്ലെങ്കിലും തിരുവാങ്കുളത്തെ ലോനപ്പന്‍ ചേട്ടന്റെ 48 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പലചരക്കു കടയിലോ, പച്ചാളത്ത് വത്സാ കേഫിന്റെ ഇപ്പുറത്തുള്ള സോമന്‍പിള്ളയുടെ കടയിലോ ലഭിക്കും.

കോണ്‍‌വെന്റ് ജംഗഷനിലെ ഗുഡ്വില്ലിന്റെ മോനേ കിട്ടിയില്ലെങ്കിലും സാരമില്ല. തൊട്ടടുത്ത അല്‍‌ഫോണ്‍സയുടെ മകനെ കെട്ടിയാലും മതി. ആ അമ്മച്ചിക്കാണ് ഇപ്പോള്‍ കൊയ്ത്തുകാലം.

തിരക്കിനിടയില്‍ മറൈന്‍ ഡ്രൈവില്‍ വന്ന് ഒന്നു മുഖം കാണിച്ചതിനു നന്ദി.

അടുത്ത വരവിന് വണ്ടര്‍ലാന്റില്‍ നിന്നും കുറച്ച് മഞ്ഞും വണ്ടര്‍ലാന്റിലെ പൂക്കളും കൊണ്ടുവരാന്‍ മറക്കണ്ട.

കത്തുചുരുക്കുന്നു.
സസ്നേഹം

ഏലിയാമ്മയുടെ തൊമ്മിച്ചായന്‍

NB : ഏലിയാമ്മ പാക്ക് ചെയ്തുവച്ചിട്ട് കൊണ്ടുപോകാന്‍ മറന്നുപോയ ഉണക്കചെമ്മീനും തൈരിലിട്ട് ഉണക്കിയ മുളകും എന്തുചെയ്യണം? ആരുടെ എങ്കിലും കയ്യില്‍ കൊടുത്തുവിടണോ? ഏതെങ്കിലും കൈ അവിടെ നിന്നും ഇങ്ങോട്ട് വരുന്നുണ്ടോ?

വല്യമ്മായി said...

കുഞ്ഞുപാത്തുമ്മ കൊടുക്കാന്‍ വെച്ചിരിക്കുന്ന പടങ്ങളും വിവിരങ്ങളും ഏലിയാമ്മ എന്തിനാ ഇപ്പൊ തന്നെ പോസ്റ്റിയത്??

നന്നായിരുന്നു.

Inji Pennu said...

ഇതൊക്കെ
തൊടുപുഴ, പാലാ, കട്ടപ്പന, രാജക്കാട്ട് , ആലപ്പുഴ, തിരുവനന്തപുരം എന്നിവിടത്തെയൊക്കെ പടങ്ങളാണെന്നെ.
ഇത് ശരിക്കും പറഞ്ഞാ കൊറേ വേസ്റ്റ് പടങ്ങളായിരുന്നു ശരിക്കും.:(
അതിനെ ഇങ്ങിനെയൊക്കെയെങ്കിലും ഒരു കോലത്തിലക്കിയതാ ബ്ലോഗില്‍ പോസ്റ്റാക്കി ഇടാന്‍.

മുവാറ്റുപുഴയൊക്കെ പോയി എന്റെ ചേച്ചി, എന്നാ പ്രമദമാനാ‍ റോഡാണെന്നറിയോ മുവാറ്റുപുഴ തൊടുപുഴ റോഡ് ഇപ്പൊ.

മെമ്മറി കാര്‍ഡ് ഇത്രേം കുഞ്ഞീതായി കണ്ട് പിടിക്കാന്‍ ആരു പറഞ്ഞു?:(

ഹിഹി കുമാറണ്ണാ...വട്ടാ‍യല്ലേ? സാരമില്ല. ഇപ്പൊ ചികിത്സയുണ്ടെന്ന് ഇതിനൊക്കെ :) (ഇല്ല ഞാന്‍ വായിച്ചറിഞ്ഞതാ, അങ്ങിനെ ആ ഗോള്‍ എനിക്കിട്ട് അടിക്കണ്ട) :)

Haree said...

ആ‍ഹ അതിനിടയ്ക്ക് നാട്ടിലൂടെയൊന്നോടിയോ? അതറിഞ്ഞില്ലാല്ലോ... എപ്പോഴായിരുന്നു? സംഗതിയൊക്കെ കൊള്ളാട്ടോ...
--

Inji Pennu said...

അല്ല പുള്ളിയേ, തൊമ്മന്‍കുത്തിലൊന്നും വലിയ വെള്ളമില്ല്ലായിരുന്നു. ഇത് രാജക്കാട്ട് പോണ വഴിയേയുള്ളതാ. കല്ലാര്‍ക്കുട്ടി ഡാം (?) അതിന്റെ എങ്ങാണ്ടാണ്. ആ പള്ളി കുറവിലങ്ങാട് പള്ളിയാണെന്നെ. ആ രണ്ട് മനുഷ്യര്‍ നടക്കുന്ന ഡൌണ്‍ ടൌണ്‍ കട്ടപ്പന ജങ്കഷനും. അവിടെന്നാണ് രാജക്കാട്ടേക്ക് തിരിക്കണത്, ആ ജീപ്പ് വരുന്ന വഴിയേ നേരെ മുന്നോട്ട് പോയാ.

പ്രിയംവദ-priyamvada said...

കഴിഞ്ഞ വണ്ടര്‍ലാണ്ട്ന്റു സന്ദര്‍ശനത്തില്‍ കേട്ടതു

ഇപ്പൊ തേങ്ങുകയറ്റക്കാരനെ അനേഷിച്ചു പോകേണ്ടതില്ല..എല്ലവര്‍കും മൊബൈല്‍ ഉണ്ടു ..പിന്നെ തെങ്ങിന്റെ മുകളിലായതിനാല്‍ range ഉം പ്രശ്നമില്ല എന്നു:-)

ഡ്രൈവിംഗ്‌ മാഷിനു ഓഫീസില്ലയിരുന്നു ..കാറും പിന്നെ ഒരു മൊബൈല്‍ ഫോണ്‍ ഉം മാത്രം..

മൊബൈല്‍ ഫോണ്‍ ശരിക്കും പുരോഗതി കൊണ്ടു വന്നിരികുന്നു..നല്ലതു


പണ്ടു രാവിലെ മുറത്തില്‍ എന്തെങ്കിലും ഒക്കെ ഉണക്കാനിടുന്ന പോലെ ഒരു കുടംബത്തിലെ മൊബൈല്‍ ഫോണ്‍ എല്ലാം ചാര്‍ജ്‌ ചെയ്യന്‍ കുത്തിയിട്ടിരിക്കുന്നു..മോഡല്‍ എല്ലം ഏറ്റവും പുതിയതു ..എന്റെ പഴയ നോക്കിയ ബാഗിലൊളിപ്പിച്ചു..

ചേച്ചി പറഞ്ഞു ഇപ്പോ എല്ലാം ഇവിടെ കിട്ടും അവിടൊന്നൊന്നും കൊണ്ടുവരേണ്ട എന്നു ...അതും നല്ലതിനു!

Mubarak Merchant said...

‘കാക്കനാട് ഒരു വീടോ ഫ്ലാറ്റൊ ഇല്ലെങ്കില്‍ ഇപ്പോള്‍ നാണക്കേടായേക്കുണൂ. അതോണ്ട് ഇടപ്പള്ളീല് വീടുള്ളോരും കാക്കനാട്ട് മിനിമം ഒരു ഫ്ലാറ്റെങ്കിലും മേടിച്ചിടുന്നു. കാക്കനാട്ട് സ്ഥലത്തിന്റെ വില ഇപ്പോള്‍ ഒരു സെന്റിനു മൂന്ന് ലച്ചം. ബെസ്റ്റ്! അതിലും ചീപ്പാണ് അമേരിക്കയില്‍ സ്ഥലം.’

ഈ കോമ്പ്ലിമെന്റ് ഞാനെടുക്കുന്നു. ഞാന്‍ കാക്കനാട്ടുകാരനാണല്ലോ!

പിന്നേയ്,
നാട്ടീ വന്ന വിവരം ആ ഹരിയെ എങ്കിലും ഒന്നറിയിക്കാര്‍ന്നത് മോശായിപ്പോയീ. ചേച്ചീ ചേച്ചീന്നും വിളിച്ച് നാഴികയ്ക്ക് നാപ്പതു വട്ടം പൊറകേ നടക്കണവനാണല്ലോന്നെങ്കിലും ഒന്നോര്‍ക്കായിരുന്നു.. :)

സു | Su said...

എനിക്ക് ബോറടിയില്ല. അതുകൊണ്ട് എവിടേം പോകാന്‍ തോന്നുന്നില്ല. പുസ്തകം വായിക്കാന്‍ നേരവുമില്ല.;) ആര്‍ക്കും മെയില്‍ അയക്കുന്നത് പതിവില്ലാത്തതുകൊണ്ട് ആരുടേയും മറുപടിയും ഇല്ല. ഹിഹിഹി. കുട്ടിച്ചേടത്തിക്ക് മാത്രമല്ല, എനിക്കും ജഗതി ശ്രീകുമാറിനും മൊബൈല്‍ ഇല്ല. മൊബൈല്‍ ഇല്ലാത്തതുകൊണ്ട് ആരേയും വിളിക്കാറുമില്ല. കാക്കനാട് പോട്ടെ. മുളന്തുരുത്തിയില്‍ സ്ഥലത്തിനെന്താ വില? രണ്ട് ലക്ഷം ഉണ്ടോ? തരുമെങ്കില്‍, ഇപ്പോപ്പറയണം. സ്ഥലം തരാം. ;) കൊച്ചിയില്‍ പൊടിയല്ല, കൊതുകാണ് കൂടുതല്‍. പിന്നെ മിനുക്കം. പുതിയ മിനുക്കസ്സാരിയുടെ കൈ, നഗരത്തിലെ ഫ്ലാറ്റിന്റെ മുകള്‍ നില പോലെ പൊന്തിനില്‍ക്കുന്നു. പിന്നെ, വല്ലപ്പോഴും ഇട്ടാല്‍ മതിയല്ലോന്നൊരു സമാധാനം. ;)

പോസ്റ്റ് മുഴുവന്‍ വായിച്ചു. ഇനി ചോദ്യം. ഈ ഏലിയാമ്മയാരു? ;) തിരുവനന്തപുരം - കാസര്‍കോട് റൂട്ടിലോടുന്ന, കേരളാട്രാന്‍സ്പോര്‍ട്ടിന്റെ വണ്ടിയാണോ? ഹിഹിഹി.

Anonymous said...

ഇഞ്ച്യേച്ചി,

ചോദ്യം ശരിക്കും പേടിപ്പിക്കുന്നു.
എം.ടി പറയുന്നത് കേട്ടിരുന്നു, പുതിയ ലോകത്ത് ഇംഗ്ലീഷ് മാത്രം പഠിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണെന്ന തോന്നലുണ്ടാകുമ്പോള്‍ മലയാളം പഠിക്കുന്നത് അനാവശ്യമായി തീരും, അങ്ങനെ ഭാഷ മരിക്കുകയും ചെയ്യുമെന്ന്.

എങ്കിലും ഭാഷ തിരിച്ച് പിടിക്കാന്‍ ഒരു തലമുറ ഇറങ്ങിപുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള അവരുടെ സെര്‍ച്ചില്‍ ഈ പോസ്റ്റ് കണ്ടെത്തുകയും,ഈ വഴികളിലൂടെ അവരും നടക്കാനിറങ്ങുമായിരിക്കും എന്ന് സ്വപ്നം കണ്ട് ഇനിയും എഴുതിക്കോ ബ്ലോഗ് :)

ദീപു : sandeep said...

അല്ല. അല്ല, ക്യാമറ കയ്യീന്ന് തെന്നി വീണപ്പൊ എടുത്ത ഫോട്ടോയല്ല. ചുമ്മാ ജാഡക്ക് ഇടക്കൊക്കെ അമേരിക്കന്‍ പോട്ട് ലക്ക് പാര്‍ട്ടികളില്‍ ഫോട്ടോ കാണിച്ചിട്ട് , “പിന്നെയുമീ വഴികലിലൂടെ കൈ കോര്‍ത്ത്, ചെരുപ്പിടാതെ മുള്ളുകൊണ്ട്, തൊട്ടാവാടികളെ നോവിച്ച്...”

അതു കലക്കി.....

Inji Pennu said...

തുളസിക്കുട്ട്യേ,
അത് സത്യമാണ്. കേരളാ സിലബസ് സ്കൂളുകള്‍ ഒക്കെ അടച്ചു പൂട്ടുന്നു എന്നു ടീച്ചര്‍മാര്‍ കമ്പ്ലെയിന്‍ ചെയ്യുന്നു.
എല്ലാവര്‍ക്കും, ഈവണ്‍ ചുമട്ട് തൊഴിലാളികള്‍ വരെ കഷ്ടപ്പെട്ടു പൈസ സ്വരൂക്കൂട്ടി പിള്ളേരെ സി.ബി.എസി.ഇ യില്‍ വിടുന്നു. ഇവിടെ മലയാളം നിര്‍ബന്ധമല്ലാന്ന് പറഞ്ഞു കേള്‍ക്കുന്നു. ഒരു പേപ്പറെങ്കിലും പത്ത് വരെ വേണ്ടേ?? ഞാന്‍ ചോദിക്കുമ്പോള്‍ ഓ, ബസ്സിന്റെ ബോര്‍ഡൊക്കെ വായിക്കണ മലയാളം പഠിച്ചാല്‍ പോരെ എന്ന് തിരിച്ച് ചോദിക്കുന്നു. കുഞ്ഞുമക്കള്‍ ഉള്ള എല്ലാവരും...?? ഇപ്പോള്‍ ഗ്രേഡിങ്ങ് സിസ്റ്റവും ആണത്രെ. എത്രയോ ക്ലാസ്സ് വരെ എക്സാം ഇല്ല. അമേരിക്കന്‍ പഠിപ്പീരു സിസ്റ്റം ആണത്രെ. അമേരിക്കന്‍ സ്കൂള്‍ പഠിപ്പീരു മോശമാണെന്ന് അമേരിക്കക്കാരു തന്നെ പറയുമ്പൊ.... ഇത് പണ്ട് അമേരിക്കന്‍ വേസ്റ്റൊക്കെ ഇന്ത്യയില്‍ കൊണ്ട് തള്ളുന്ന പോലെയായി......

എനിക്കെന്തു ചെയ്യണമെന്ന് ശരിക്കും അറിഞ്ഞൂടാ. ഞാന്‍ കുറച്ചൊക്കെ പറഞ്ഞു നോക്കി. അതിനു നിനക്ക് നേരെ ചൊവ്വേ മലയാളം അറിയാവോന്ന്. :( പിന്നെ എന്റെ ഹിപ്പോക്രിസി എന്നെത്തന്നെ കുത്തി നോവിക്കുന്നതുകൊണ്ട് എനിക്ക് അധികം ഒന്നും പറയാനും വയ്യ! :(

ഏറനാടന്‍ said...

ഇഞ്ചി ഹാഹാ.. ഏലിയാമ്മ കലക്കി!

ദേവന്‍ said...

അങ്ങനെ ഇഞ്ചി നാടു കണ്ടു. ഇതിപ്പോ രണ്ടാമത്താളുടെ മെമ്മറി കാര്‍ഡാണല്ലോ പോയത്. ലോക്കറ്റ് പോലെ കോര്‍ത്ത് കഴുത്തില്‍ തൂക്കാവുന്ന “ദേവന്‍ എസ് ഡി കാര്‍ഡ്” വിപണിയില്‍ ഇറക്കാന്‍ പോകുന്നു.

ഇഞ്ചി എന്തിനെഴുതുന്നെന്ന് ആലോചിക്കേണ്ടാന്നേ, ഉമേഷു ഗുരുവും പണിക്കര്‍ മാഷും ജ്യോതി ടീച്ചറുമൊക്കെ മറുഭാഷയിലെ മനുഷ്യനു പറഞ്ഞല്‍ തിരിയാത്ത വാക്കുകളുള്ള പദ്യം കൊണ്ട്യു വന്ന് വ്യാഖ്യാനിച്ചു തരുന്നതുപോലെ നാളത്തെ ചെറുപ്പക്കരില്‍ ഈ ഭാഷ അറിയാവുന്ന ഒന്നു രണ്ടു പേര്‍ ഉണ്ടാവും, അവര്‍ ഈ ബ്ലോഗും വായിച്ച് ബാക്കിയുള്ളവര്‍ക്ക് അര്‍ത്ഥം പറഞ്ഞു കൊടുത്തോളും. അതിനുള്ള മെറ്റീരിയല്‍ തയ്യാറാക്കുകയാണെന്ന് കരുതിയാല്‍ മതി.

Pramod.KM said...

അല്ല പിന്നെ.നിങ്ങള്‍ അമേരിക്കയില്‍ പോയി വരുമ്പോളെക്കും ഇവിടെയുള്ളവറ് പഴയ വെടിയിറ്ച്ചീം തിന്ന് കാടു വെട്ടിത്തെളിക്കാതെ പരിഷ്കാരങ്ങളൊന്നും നടത്താതെ നിങ്ങളുടേ അവധി ചെലവഴിക്കാന്‍ ശുദ്ധ വായുവുമായി കാത്തിരിക്കാം.!
പണ്ട് ഒരു കവി് അമേരിക്കയില്‍ പഠിക്കാന്‍ പോയി
തിരികെ നാട്ടില്‍ വന്നപ്പോള്‍ ചോദിച്ചത്രെ.’കാടെവിടെ മക്കളേ ,വീടെവിടെ മക്കളേ’
‘ഓ പിന്നെ.ഇവന്റെ ഒക്കെ കാടും വീടും നോക്കി നടത്തലല്ലേ നാട്ടിലുള്ളവരുടെ പണി. മിണ്ടാതിരിയെട ചെക്കാ’ എന്ന് ആരൊ മറുപടി പറഞ്ഞു പോലും.
ഓ.ടൊ:ഇഞ്ച്യേച്ചി,നല്ല പോസ്റ്റ് കെട്ടാ...;)

Kiranz..!! said...

ഹ..ഹ..പ്രമോദേ അത് കലക്കി..(ഭാഗ്യമുണ്ടേല്‍ നീ രക്ഷപെടൂടാ,ഇതിന്റെ ആഫ്ടര്‍ ഇഫക്ടില്‍ നിന്നും)

ഇഞ്ചിയമ്മേ,വിവരണം ഇഷ്ടമായി..!

അനംഗാരി said...

ഏലിക്കുട്ടിയുടെ അല്‍ഭുതഭൂമിയിലേക്കുള്ള യാത്ര നന്നായിരിക്കുന്നു.എന്നാലും ജോര്‍ജ്ജ് ബുഷ് ഭീകരരെ പേടിച്ച് മിന്നല്‍ യാത്രകള്‍ ചെയ്യുന്നത് പോലെ ആരോടും പറയാതെയുള്ള വരവ് ശരിയായില്ല.ഈ വരവില്‍ മൂന്നാറില്‍ എങ്ങാനും പോയി സ്ഥല്ല് കയ്യേറിയോ?ഇടാക്കിവിടെ വാര്‍ത്ത കണ്ടു?

ഓ:ടോ:
ഇഞ്ചിയേ,ഇതു ചതിയാണ്.രഹസ്യത്തില്‍ കുമാറിനെ മാത്രം മറൈന്‍ ഡ്രൈവില്‍ പോയി കണ്ടല്ലേ.പാവം ഹരി!ഇക്കാസ്!:)
ഈയുള്ളവന്‍ കഴിഞ്ഞ രണ്ടുമാസമായി കൊച്ചിയിലെ കൊതുകുകള്‍ക്ക് ആഹാരമായിതുടങ്ങിയിട്ട്.

Vempally|വെമ്പള്ളി said...

ഇഞ്ചീ നല്ല്ലോണം ഒന്നു കറങ്ങിയിരുന്നു അല്ലെ വിവരണം കൊള്ളാം. അതിനിടെ കുറവിലങ്ങാടുപള്ളീലും(http://kuravilangad.blogspot.com/) വന്നോ.

നാട്ടിലെ കാടും, പാടങ്ങളും പുഴകളുമൊക്കെ അവിടെത്തന്നെ ഉണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിക്കാറുണ്ടെങ്കിലും നാട്ടിലുള്ളവര്‍ക്കെല്ലാം പ്രമോദിന്‍റെ ചിന്തകളു തന്നെ. താറാവിനെ കൊന്നാല്‍ കുറെനാളത്തെക്കുള്ള പൊന്മുട്ടകള്‍ ഒരുമിച്ചു കിട്ടുമല്ലോ എന്ന ചിന്ത :-)

Mohanam said...
This comment has been removed by the author.
Vempally|വെമ്പള്ളി said...

ചുള്ളാ, തന്നെ ഉള്ളതു തന്നെ, അതല്ലെ പാലാക്കാര്‍ക്കും കോട്ടയംകാര്‍ക്കും ഇത്ര ഫ്ലെക്സിബിലിറ്റി!

കുറുമാന്‍ said...

ഇഞ്ചിയേ, ഫോട്ടോ പോസ്റ്റ് കലക്കി....ഹൌ വെടിയിറച്ചി എന്ന്നു പറഞ്ഞപ്പോള്‍ തന്നെ വായില്‍ വെള്ളം........കഴിഞ്ഞവര്‍ഷം നാട്ടില്‍നിന്നു ഒരു ഫാമിലി കൊണ്ട് വന്നിരുന്നു, നല്ല കാട്ടുപോത്തിന്റെ ഉണക്കയിറച്ചി......അത് ഇടിച്ച്, ചെറിയ ഉള്ളിയിട്ട് മൂപ്പിച്ച വറുത്തെടുത്ത് കഴിച്ചതിന്റെ രുചി ഇപ്പോഴും പോയിട്ടില്ല നാവിന്റെ തുമ്പില്‍ നിന്നും

Kaithamullu said...

വായിച്ച് കമന്റിടാതെ പോകാന്‍ തോന്നുന്നില്ല. നന്നായിരിക്കുന്നു, ഇഞ്ചിയേ!

Unknown said...

ഇഞ്ചിയേ
നന്നായിരിക്കുന്നു യാത്രാവിവരണം

Inji Pennu said...

കുറുമാന്‍ ചേട്ടാ, എന്റെ തീരെ കുഞ്ഞിലത്തെ ഓര്‍മ്മയാണീ വെടിയിറച്ചി. പിന്നെ ഞാന്‍ ഇപ്പളാണ് അവിടെ പോണത്. ഇപ്പൊ വെടിയിറച്ചി വേണമെങ്കില്‍ , ടൌണീന്ന് പോത്തിനെ മേടിച്ചോണ്ട് വന്നു, പറമ്പില് മേയാന്‍ വിട്ട്, വെടിവെക്കണമെന്നാ അവിടുത്തോര് പറയണത്.
ഒരു കാര്യം പറയാം, കേരളത്തില്‍ ഇത്രമാത്രം ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഉണ്ടാവുമെന്ന് ഞാന്‍ കരുതിയില്ല.
ഏത് കാട്ടിലോട്ടും ഒരുമാതിരി നല്ല റോഡുണ്ട്, ഇപ്പോള്‍ ഗ്യാസ് കണക്ഷന്‍, കരണ്ട്, മൊബൈല്‍ ഫോണ്‍ റേഞ്ച്. പുതിയ പുതിയ റോഡുകളുടെ കണ്‍സ്റ്റ്രക്ഷന്‍ വരുന്നു തീരെ ഉള്‍നാടന്‍ പ്രദേശങ്ങളിലോക്കെ. പിന്നെ എന്തു വേണം? തമിഴ്നാടും ബാംഗ്ലൂരും ഒക്കെ സിറ്റികള്‍ മാത്രമേ ഡെവല്പ് ആയിട്ടുള്ളൂ. ഉള്ളിലോട്ടൊക്കെ പോയാല്‍ സഹിക്കില്ല. പക്ഷെ കേരളത്തില്‍ ഒരുമാതിരി എല്ലായിടത്തും എത്തിയിട്ടുണ്ട്. ഒരു പഴ്യ അടുക്കളേടെ ഒരു ഫോട്ടോയെടുക്കാന്‍ വേണ്ടി വീടുവീടാന്തരം കയറിയിറങ്ങീട്ടും..ങ്ങേ ഹെ..എല്ലാര്‍ക്കും ബയോഗ്യാസും...നോ പഴ്യ ടപ്പ് വിറകടുപ്പുകള്‍. പഴ്യ തറവാടിലൊക്കെ അടിപൊളി ഹോം തീയറ്റര്‍ സിസ്റ്റം വരെയുണ്ട്, എല്ലാം തടിയായതുകൊണ്ട് നല്ല് സൌങ്ങ് ഇഫക്റ്റും :)
സന്തോഷം തോന്നി, പക്ഷെ ഒരു ഫോട്ടോ കൂടി എനിക്ക് കിട്ടീട്ട് മതിയായിരുന്നു പുരോഗതിയെന്നും...:)

അനാംഗരി മാഷെ, തിരിച്ചെത്തിയല്ലെ. നമസ്കാരം ഉണ്ടേ.

ബാ‍ക്കിയെല്ല്ലാര്‍ക്കും നന്ദി!

Siju | സിജു said...

ഇഞ്ചി ചേച്ചി പുതിയ കാമറ വാങ്ങിയോ..
നിക്കോണാ അല്ലിയോ..
പടമൊന്നും പോരാ കേട്ടോ..
അന്നു പൂവിന്റേയും കായിന്റേയും ഫോട്ടോയെടുത്ത കാമറമാനെ ഇപ്രാവശ്യം കിട്ടിയില്ലേ.. അതു കാനനായിരുന്നല്ലേ..

മാവേലികേരളം(Maveli Keralam) said...

ഇഞ്ചി

മലയാളം മാത്രമല്ലല്ലോ, ചരിത്രം പഠിയ്ക്കാനും ഇപ്പോല്‍ ആരുമില്ല എന്നു കേള്‍ക്കുന്നു.

കുറ്റമാണോ വല്ല നാട്ടിലുമുള്ളവരു നിന്റെ ചരിത്രം ഇതാന്നെന്നു പറയുമ്പോള്‍ മലയാളി യെസ് സാര്‍ എന്നു പറഞ്ഞു കടലാസും പേപ്പറുമെടുക്കുന്നതു കോപ്പി ചെയ്യുന്നത്.

വല്യ സാഹീതി കവനങ്ങളൊന്നും അരങ്ങേറാത്ത ആഫ്രിയ്ക്കന്‍ ഭാഷ പോലും, മക്കള്‍ പത്താം ക്ലാസു വരെ നിര്‍ബന്ധമായി പഠിയ്ക്കണമെന്നു മാതാപിതാക്കളും, ഗവണ്മെന്റും നിര്‍ബന്ധിയ്ക്കുന്ന ഈ രാജ്യത്തിരുന്ന് ഇതു വായിയ്ക്കുമ്പോല്‍, എന്താ പറയുക.

അനൂപ് അമ്പലപ്പുഴ said...

injippennu kore kashttappedunnundu ooro blogilum. ethinte okke prathibhalam avalkku kodukkane ente vargeesu punyala.........

Sha : said...

Hi friends,Long back one of my friends introduced me to blogs and started reading Malayalam blogs. Now I created one blog and as a malayalee, want to write in Malayalam. So please tell me how to write Malayalam blogs.

Sha : said...
This comment has been removed by the author.
Sha : said...
This comment has been removed by the author.
Anonymous said...

ഓ ! ചെല കമന്റുകള്‍ കണ്ടാല്‍ തോന്നും, ഇതെന്തോ വലിയ ഒരു സൃഷ്ടിയാണെന്ന്. ലെവന്‍ മാര്‍ക്കൊന്നും വേറെ പണിയില്ലെ??

ഇഞ്ചി അതിലൊന്നും വീണു പോവില്ലാന്നറിയാം.

പക്ഷെ, വരികള്‍ക്കിടയിലെ ആ ‘സറ്റയര്‍’ ഇഷ്ടമായില്ലെന്നു പറയാന്‍ ഒരു ചെറിയ മടി!!

പടങ്ങളില്‍ ഒന്നു വല്ലാതെ ഇഷ്ടപ്പെട്ടു.

തമനു said...

ഏലിയാമ്മേ, നാട്ടിലേ ചെലവുകളെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ.. ഒരു ആയിരത്തിന്റെ താളും കൊണ്ട് ഇറങ്ങിയാല്‍ ഉച്ചക്കു മുന്‍പ്‌ അത്‌ തീരും എന്നൊരു ഗുണം കൂടിയില്ലേ...? മീനിനൊക്കെ എന്നാ വെലയാന്നേ...!!!

പോസ്റ്റ് കലക്കി...

asdfasdf asfdasdf said...

ഏല്യാമമയുടെ, ഈ ഫോട്ടോ ഫീച്ചര്‍ ഇഷ്ടപ്പെട്ടു.
നാട് വികസിക്കുന്നു. അന്തമില്ലാതെ..
കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോളുണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു.
ഒരു ദിവസം തെങ്ങുകയറ്റക്കാരന്‍ കുട്ടപ്പനുമായി തൊടിയില്‍ പോയതാണ്. നാലഞ്ചു തെങ്ങുകയറിക്കാണും. ഒരു തെങ്ങിന്റെ മുകളിലെത്തിയ കുട്ടപ്പന്‍ പത്തുമിനിട്ടായിട്ടും താഴെ ഇറങ്ങുന്നില്ല. നോക്കുമ്പോള്‍ മുകളില്‍ തെങ്ങിന്റെ മണ്ടയില്‍ കയറി എങ്ങോട്ടോ നോക്കി ഇരുപ്പാണ്. ദൈവമേ ഇയാ‍ള്‍ ഇനി വല്ല കവിയോ മറ്റോ ആണോ എന്നുവരെ സംശയിച്ചു. അതോ വല്ല ആരോഗ്യപ്രശ്നങ്ങളും ? ഞാന്‍ താഴെ നിന്നും ഒന്നു രണ്ടു തവണ വിളിച്ചു. കുട്ടപ്പന്റെ ഒരു ഭാഗം മാത്രമേ എനിക്ക് കാണാനാവൂ. ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞ് കുട്ടപ്പന്‍ ഇറങ്നി വന്നു.
ഞാന്‍ ചോദിച്ചു. ‘ എന്താ കുട്ടപ്പാ തെങ്ങിന്റെ മുകളില്‍ ഇത്രയധികം നേരം ?’
‘ഇന്നലെ കുഞ്ഞപ്പന്‍ തന്ന വീഡിയോ ക്ലിപ്പാ..കാണാന്‍ മറന്നു..തെങ്ങിന്റെ മുകളിലെത്തിയപ്പോഴാ ഓര്‍മ്മ വന്നത്..’ എന്നു പറഞ്ഞ് പുതിയ മോഡാല്‍ നോക്കിയയുടെ മൊബൈല്‍ ഫോണ്‍ എനിക്ക് കാണിച്ചു തന്നു.
ഇങ്ങനെ എത്രയെത്ര കുട്ടപ്പന്മാരാണ് നാട്ടില്‍ ചെത്തി നടക്കുന്നത്. ഇഷ്ടമ്പോലെ കാശല്ലേ..

മഴത്തുള്ളി said...

ഇഞ്ചിയുടെ പോസ്റ്റിപ്പോഴാ കണ്ടെ. അതിലെ തൊമ്മന്‍‌കുത്തിന്റെയും പരിസരപ്രദേശങ്ങളുടെയും ചിത്രങ്ങള്‍ കണ്ടപ്പോ സന്തോഷം തോന്നി.

പക്ഷേ ഇതില്‍ ഏഴുനിലക്കുത്തിന്റെ ചിത്രമെവിടെ. അവിടെവരെ പോയില്ലല്ലേ :) ആ കുത്തിന്‍ നല്ല വെള്ളമുള്ള സമയത്ത് പോയി നീന്തിയ കാര്യം ഓര്‍മ്മ വരുന്നു. എന്റെ വീട് അവിടെ നിന്നും കുറെ ദൂരമേയുള്ളൂ.

Satheesh said...

ഹോ, അതി ഗംഭീരം.!

കമന്റ് വായിച്ചിട്ടാ‍ണ്‍ ചിരി നിര്‍ത്താന്‍ പറ്റാതായത് .. ”വേണമെങ്കില്‍ , ടൌണീന്ന് പോത്തിനെ മേടിച്ചോണ്ട് വന്നു, പറമ്പില് മേയാന്‍ വിട്ട്, വെടിവെക്കണമെന്നാ അവിടുത്തോര് പറയണത്. ...”
“ സന്തോഷം തോന്നി, പക്ഷെ ഒരു ഫോട്ടോ കൂടി എനിക്ക് കിട്ടീട്ട് മതിയായിരുന്നു പുരോഗതിയെന്നും...:)“

ശരണ്യ said...

chechi kollallo, etha e sthalmellam

Mohanam said...
This comment has been removed by the author.
Mohanam said...

a

അരൂപിക്കുട്ടന്‍/aroopikkuttan said...

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ...

എന്റെ ബ്ലോഗില്‍ വന്ന് എന്നെ അനുഗ്രഹിക്കണം!!മാതൃവന്ദനം!!