2007-06-07

മലയാളം ബ്ലോഗിങ്ങും ഞരമ്പ് രോഗികളും!

വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരുമെന്നെല്ലാം മലയാളികളെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, പൊതുവേ സ്ത്രീകളോട് ഇതര സംസ്ഥാനങ്ങളിലുള്ളവരെ അപേക്ഷിച്ച് വളരെ മോശമായ രീതിയില്‍ പെരുമാറുന്നവരാണ് കേരളീയര്‍. ഒരു പ്രാവശ്യം തിരക്കുള്ള ബസ്സിലൊ, വഴിയിലോ കൂടി നടന്ന് പോയാല്‍ അശ്ലീലം കൊണ്ട് സ്ത്രീകളെ, എന്ത് പ്രായം ആയിക്കൊള്ളട്ടെ, പൊതിയാറാണ് പതിവ്. എന്നാല്‍ കേരളത്തിലെ സ്ത്രീകളാവട്ടെ ഇനിയും ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ മടിച്ചു നില്‍ക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണെന്ന് തോന്നുന്നു കോഴിക്കോടെവിടെയൊ വെച്ച് ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ ഏതോ സാമൂഹ്യദ്രോഹി പിടിച്ചുവെന്ന ഒരൊറ്റ കാരണത്താല്‍ ആത്മഹത്യ ചെയ്ത സ്ത്രീകളുടെ നാടാണ് നമ്മുടേത്. ഞരമ്പ് രോഗികളുടെ ഉപദ്രവം കാരണം മാനസികനില വരെ തെറ്റിപ്പോയ സ്ത്രീകളെ എനിക്കറിയാം. ഞരമ്പ് രോഗികള്‍ കാണിക്കുന്ന വിനോദങ്ങള്‍ക്ക്, അല്ലെങ്കില്‍ ‘ഒ, ആണ്‍കുട്ടികള്‍ കുറച്ചൊക്കെ അങ്ങിനെ ചെയ്യും’ എന്നുള്ള ഒരു പൊതുസാമൂഹ്യ നിലപാടുള്ളതുകൊണ്ട് ബലിയാടാവുന്നത് നമ്മെപോലെയുള്ള സ്ത്രീകളാണ്.

ഇത് വഴിവക്കിലൊ, ഓട്ടൊ സ്റ്റാന്‍ഡിലോ മാത്രമാണ് നടക്കുന്നെതെന്ന് വിചാരിച്ചാല്‍ തെറ്റി. സ്കൂളിലും കോളേജിലും ജോലി സ്ഥലങ്ങളിലുമെല്ലാം ഇതിന്റെ പല വകഭേദങ്ങളുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീകളെ മിക്കപ്പോഴും ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുന്നത് വിദ്യാസമ്പന്നരുടെ ഇടയില്‍ തന്നെയാണ്. പി. ഇ. ഉഷ, നളിനി നെറ്റൊ കേസുകള്‍ ഉദാഹരണം. (Refer: Sexual Violence and Predicament of Feminist Politics in Kerala )

പൊതുവേ വിദ്യാസമ്പന്നരുടെ ഇടയില്‍ സ്ത്രീകളെ ആക്രമിക്കുന്നത്, പുരുഷനു അവള്‍ ഭീ‍ഷണിയാണെന്ന് തോന്നുന്ന മാനസികാവസ്ഥയിലാണ്. “ഹെ, അവള്‍ ഒരു പെണ്ണല്ലെ, അവള്‍ക്കിത്രെം വിവരമൊ?” “പൊട്ടും കുത്തി, കണ്ണുമെഴുതി സീരിയലിന്റെ കഥ പറഞ്ഞ് ഇരിക്കേണ്ടവള്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നൊ?” - ഇങ്ങിനെയൊരു കാഴ്ചപ്പാടില്‍ നിന്ന് ഉടലെടുക്കുന്നതാണ്, എന്നാല്‍ അവളെ ഒന്ന് ആക്രമിക്കണമെന്നും അവളുടെ വാ അടപ്പിക്കണം എന്നു തോന്നുന്ന ഞരമ്പ് രോഗികളുടെ ക്രിമിനല്‍ ബിഹേവിയര്‍. ഇതിനെതിരെ സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ പോലും, ഇതിനെ മറ്റു പുരുഷന്മാര്‍ പ്രതികരിക്കുന്നത് ശ്രദ്ധിച്ചാല്‍, “അല്ലെങ്കിലുമവള്‍ക്ക് കുറച്ച് സ്മാര്‍ട്ടനെസ്സ് കൂടുതലാ, പുരുഷന്മാരെ ഒരു വിലയുമില്ല” എന്നൊക്കെയുള്ള അതീവ ഗുരുതരമായ ഇന്‍ഫീരിയോരിറ്റി കോമ്പ്ലെക്സില്‍ നിന്ന് ഉടലെടുക്കുന്ന റിയാക്ഷനാണ്.

സ്വന്തമായിട്ട് ഞാനാരുമായില്ല എന്ന തോന്നല്‍ ഉള്ളപ്പോഴാ‍ണ് മറ്റുള്ളവരെ ആക്രമിച്ചും പരിഹസിച്ചും നോവിച്ചും ആത്മസംതൃപ്തി കണ്ടെത്താന്‍ മിക്കവരും ശ്രമിക്കുന്നത് എന്ന് സൈകോളജിസ്റ്റുകള്‍ വിലയിരുത്തുന്നു. ഇതൊന്നുമല്ലെങ്കില്‍ വീട്ടില്‍ ഭാര്യ പറയുന്നത് കേള്‍ക്കേണ്ടി വരുന്നു, ജോലിസ്ഥലത്ത് സ്ത്രീയാണ് ബോസ്, അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ വെളിയില്‍ ഇറങ്ങി മറ്റു സ്ത്രീകളോട് പരാക്രമം കാണിച്ചാല്‍ ആത്മശാന്തി ലഭിക്കും എന്നു കരുതുന്ന ഒരു കൂട്ടരുമുണ്ട്.

ചുരുക്കം പറഞ്ഞാല്‍ സ്ത്രീകള്‍ ഒരു ഇരയാണ്, വേട്ടയാടാനും ആക്രമിക്കാനും ഉള്ള ഒരു ഇര - ഞരമ്പ് രോഗമുള്ള പുരുഷന്മാര്‍ക്ക്. മിക്കപ്പോഴും മനുഷ്യന്‍ എന്ന പരിഗണന പോലും അവള്‍ക്ക് നിഷേധിക്കപ്പെടുന്നു.

എങ്ങിനെയാണ് മിക്കപ്പോഴും സ്ത്രീയെ ആക്രമിക്കാന്‍ തുനിയുക? ബുദ്ധിപരമായി അവളോട് വാദിക്കാനൊ അല്ലെങ്കില്‍ ചിലപ്പോള്‍ അവളോട് തോന്നുന്ന നിസ്സാരമായ അസൂയയോ അങ്ങിനെ എന്തെങ്കിലും ചെറിയ കാരണമൊ മതി, അശ്ലീല ചുവയുള്ള കമന്റുകളും അല്ലെങ്കില്‍ പ്രയോഗങ്ങളും തൊടുത്തുവിടാന്‍ ഞരമ്പ് രോഗികള്‍ക്ക് കാരണമാവുന്നത്. അതില്‍ അവള്‍ വാ പൂട്ടുമെന്നും ഭയക്കുമെന്നും കാലാകാലങ്ങളായുള്ള പരിചയം കൊണ്ട് അവര്‍ക്കറിയാം. ഞരമ്പ് രോഗം സ്ത്രീകളില്‍ പൊതുവേ കണ്ട് വരാത്തതുകൊണ്ട് അതേരീതിയുള്ള അശ്ലീലം തിരിച്ച് അവള്‍ പൊതുവേ പറയാറില്ല. മാത്രവുമല്ല, ഒരു സ്ത്രീയുടെ വായില്‍ നിന്ന് അശ്ലീലം വരുത്തിയാല്‍ അത് കേട്ട് സന്തോഷിക്കുന്നവരും സായൂജ്യപ്പെടുന്നവരുമാണ് മിക്ക ഞരമ്പ് രോഗികളും. അത്രമാത്രം വികലമാണ് അവരുടെ വ്യക്തിത്വം. സഹികെട്ട് “നിന്റെ അമ്മയും പെങ്ങളും അങ്ങിനെയായിരിക്കുമെടാ” എന്നോ മറ്റൊ പൊതുവേ തിരിച്ച് പറയുന്നതുപോലെ പറഞ്ഞാല്‍, അവിടേയും ആക്രമിക്കപ്പെടുന്നത് ഒന്നുമറിയാത്ത മറ്റൊരു സ്ത്രീയാണ്.

ഇത് കേരളത്തില്‍ മാത്രം കണ്ട് പിടിച്ചതോ ഉത്ഭവിച്ചതോ ആയ പ്രതിഭാസം ഒന്നുമല്ല എന്ന് നമുക്കറിയാം. ഇത് എല്ലാ സ്ഥലങ്ങളിലും രാജ്യങ്ങളിലും പല രീതിയിലും പല ഭാവത്തിലുമുണ്ട്. കേരളത്തിലെ സ്ത്രീകള്‍ പൊതുവേ വിദ്യാസമ്പന്നരായതുകൊണ്ട് ഇങ്ങിനെയുള്ള ആക്രമണങ്ങള്‍ ഒരു ആക്രമണം തന്നെയെന്ന് തിരിച്ചറിയാന്‍ എങ്കിലും സാധിക്കുന്നു. അതാണ് ആദ്യം വേണ്ടത്. ഇത് പൊതുവേയുള്ള ഒരു സാമൂഹ്യ നീതിയല്ല, ഇതൊരാക്രമണം എന്ന് ആദ്യം സ്ത്രീകള്‍ തിരിച്ചറിയേണ്ടിരിക്കുന്നു.

ബ്ലോഗുകള്‍ വന്നിട്ട് അധികം കാലമായില്ലെങ്കിലും, ബ്ലോഗില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമാണ്. സ്ത്രീകള്‍ മാത്രം എഴുതുന്ന ഫുഡ്ബ്ലോഗുകളും, ആക്റ്റിവിറ്റി ബ്ലോഗുകളും, ഒപ്പീനിയന്‍ ബ്ലോഗുകളും, ടെക്ക് ബ്ലോഗുകളും കൊണ്ട് സമ്പന്നമാണ് ഇന്ന് ഇന്റര്‍നെറ്റ് ലോകം. ബ്ലോഗുകള്‍ നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം തികച്ചും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നത് സ്ത്രീകളാണ് എന്ന് തോന്നിയിട്ടുണ്ട്. പൊതുവേ ബ്ലോഗുകളില്‍ കമന്റ് മോഡറേറ്റ് ചെയ്യാമെന്നുള്ളതുകൊണ്ടും മറ്റും തികച്ചും സുരക്ഷിതമായുള്ള ഒരന്തരീക്ഷം കൂടിയാണ് ബ്ലോഗിങ്ങ്. (Refer: Women hog half of blogs)

ബ്ലോഗ് സുരക്ഷിതമായ സ്ഥലം എന്ന് ഞാന്‍ തറപ്പിച്ച് പറയാന്‍ വരട്ടെ.

സ്ത്രീകള്‍ക്ക് പൊതുവേ എല്ലാ കാര്യത്തിലും സ്വാതന്ത്ര്യമുള്ള നാടായ നോര്‍ത്ത് അമേരിക്കയില്‍ ഈയടുത്ത് നടന്ന കടുത്ത അപലനീയമായൊരു വസ്തുതയാണ് കാത്തി സിയാര എന്ന വനിതാ ബ്ലോഗെര്‍ക്കെതിരെ നടന്നത്. ഇന്റര്‍നെറ്റ് സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു ആക്രമണം. ഇതുവരെ കാണാത്ത കേള്‍ക്കാത്ത ഒരു വനിതാ ബ്ലോഗറെ ഒരുപാട് ദൂരെയിരുന്ന് വരെ ആക്രമിക്കാമെന്ന് കാണിച്ച് തന്നു ഒരു കൂട്ടം ഞരമ്പ് രോഗികള്‍. അവര്‍ എഴുതുന്നത് പൊതുവേ ആക്രമണവിധേയമാവാത്ത ടെക്നോളജിയെക്കുറിച്ചുള്ള ബ്ലോഗാണ്. എങ്കിലും, അവരുടെ ഒരു ചിത്രത്തെ ദുഷിപ്പിച്ച് മോര്‍ഫ് ചെയ്തു മറ്റൊരു സൈറ്റില്‍ ഹോസ്റ്റ് ചെയ്ത് ഒരു കൂട്ടം ഞരമ്പ് രോഗികള്‍ (സ്വന്തമായി ബ്ലോഗുള്ളവര്‍ തന്നെ) ആക്രമണം അഴിച്ചു വിട്ടു. എന്തിനു? അവര്‍ ടെക്നോളജിയെക്കുറിച്ച് എഴുതുന്നതൊന്നും ഒരു കൂട്ടമാളുകള്‍ക്ക് പിടിക്കുന്നില്ലത്രെ. എന്ത് മഹത്തരമായ കാരണം ഒരു മനുഷ്യനെ ആക്രമിക്കുവാന്‍! അതെ, അവിടേയും അശ്ലീലം എഴുതി ഒരു സ്ത്രീയുടെ വായടപ്പിക്കാനുള്ള കുത്സിതശ്രമം. സ്ത്രീകളെ ആക്രമിക്കുവാന്‍ പൊതുവേ കരുതുന്നതുപോലെ പ്രകോപനപരമായ യാതൊരു കാരണവും വേണ്ട, വെറും സ്ത്രീയായാല്‍ മാത്രം മതി എന്ന് കാണിക്കുന്നു ഇതെല്ലാം.

(കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇതിനോടനുബന്ധിച്ച് പല ബ്ലോഗുകളിലായി നടന്ന സംവാദങ്ങളുടേയും ഇന്റര്‍നെറ്റില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നുള്ളതിന്റേയും ഒരു ലേഖനത്തിന്റെ ലിങ്ക് )

ഇതേ തരം ഞരമ്പ് രോഗികള്‍ മലയാളം ബ്ലോഗിങ്ങിലും ഇപ്പോള്‍ കാര്യമായി കണ്ടു വരുന്നു. പിന്മൊഴിയില്‍ എഴുതിയാല്‍ കൂടുതല്‍ പേര്‍ വായിക്കും, ആസ്വദിക്കും, പ്രോത്സാഹിപ്പിക്കും എന്നുള്ളതും പെട്ടെന്ന് പ്രസിദ്ധരാവാം എന്നുള്ളതും ഇത്തരക്കാരെ ഇതിലോട്ട് ആകര്‍ഷിക്കുന്നു. എന്നാല്‍ ഇതേ കൂട്ടായ്മ ഉള്ളതുകൊണ്ട് തന്നെ ഇതിനെതിരെ സംഘടിതമായി പ്രവര്‍ത്തിക്കാനും ബ്ലോഗേര്‍സിനു സാധിക്കുന്നു. കുറച്ച് കാലങ്ങളായി പിന്മൊഴി വായിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിച്ചു കാണണം, ഏതെങ്കിലും സ്ത്രീ ഒരു കമന്റിട്ടാല്‍, വിസിലടിച്ച് ആളെക്കൂട്ടി, ഒളിഞ്ഞും മറഞ്ഞും ഓരോ കമന്റിട്ട്, വിവിധ യൂസര്‍ ഐഡിയില്‍ നിന്ന് മാറിയും മറിഞ്ഞും കമന്റിട്ട്, അനോണികളായി അശ്ലീലമായി കമന്റിട്ട് വാ അടപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ഞരമ്പ് രോഗികള്‍. ഇവര്‍ക്ക് മറ്റുള്ള പോസ്റ്റുകളിലോ കമന്റുകളിലോ ഒന്നിലും താല്‍പ്പര്യം ഉണ്ടാവില്ല. പെണ്ണുങ്ങള്‍ എന്തു ചെയ്യുന്നു, എന്ത് സംസാരിക്കുന്നു, അവര്‍ എന്നെ ശ്രദ്ധിക്കണം എന്ന് മാത്രമാണ് ഇവരുടെ ആത്യന്തികമായ ലക്ഷ്യം. ചികിത്സിക്കേണ്ട രോഗമാണിത്.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും അശ്ലീലത്തെയാണ്. ഇതിനെ എങ്ങിനെ പ്രതിരോധിക്കാം എന്ന് ബ്ലോഗ് വായനക്കാരിയായ ഓരോ സ്ത്രീയും ഓരോ വനിതാ ബ്ലോഗറും ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ബ്ലോഗില്‍ സ്ത്രീകളുടെ നിലനില്‍പ്പു തന്നെയാണ് ഈ ഞരമ്പ് രോഗികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

ആദ്യം തന്നെ ചെയ്യേണ്ടത്, ഞരമ്പ് രോഗം തിരിച്ചറിയുക എന്നുള്ളതാണ്. ഇവരുടെ ചില പ്രത്യേകതകള്‍ എന്റെ നിരീക്ഷണത്തില്‍ ഉള്ളത് ഞാന്‍ കുറിച്ചിടുന്നു.

1. ഇവര്‍ എല്ലാ സ്ത്രീകളേയും ഒരേ സമയത്ത് ആക്രമിക്കില്ല.
തിരഞ്ഞ് പിടിച്ച് ഒന്നോ രണ്ടോ പേരോടായിരിക്കും എപ്പോഴും ആക്രമണം. ആ രീതി അവര്‍ അവലംഭിക്കുന്നത്, ഇവര്‍ ആക്രമിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തണം എന്ന ലക്ഷ്യം വെച്ചാണ്. നിങ്ങളെ ഞങ്ങള്‍ ആക്രമിക്കില്ല, പക്ഷെ ആ സ്ത്രീക്ക് എന്തോ കുഴപ്പുമുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ അവരെ മാത്രം ആക്രമിക്കുന്നത് എന്നവര്‍ വരുത്തിത്തീര്‍ക്കാന്‍ നോക്കും. ഒരു കാര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീ എന്ത് തരത്തിലുള്ളവളായിക്കോട്ടെ, ഒരു വേശ്യയെപ്പോലും ആക്രമിക്കാ‍നോ എന്തിനു ഒന്ന് അശ്ലീലമായി ചൂളം വിളിക്കാനൊ ഒരു പുരുഷനും അധികാരമില്ല. അത് ആ സ്ത്രീക്ക് അരോചകമായി തോന്നിയാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയിലും വിദേശത്തും ഇപ്പോഴുള്ള ഏത് സമൂഹത്തിലും. ഇത് പലപ്പോഴും സ്ത്രീകള്‍ തന്നെ മനസ്സിലാക്കാറില്ല.

ഒരുദാഹരണം പറയാം.
ഈയിടെ മലയാളത്തില്‍ എഴുതി തുടങ്ങിയ ഒരു വനിതാ ബ്ലോഗറെ (ബ്ലോഗ് ലിങ്ക് കൊടുക്കുന്നില്ല, ആ കുട്ടിക്ക് സമ്മതമാണൊ എന്നറിയില്ല) പൊതുവേ മലയാളം വനിതാ ബ്ലോഗേര്‍സില്‍ നിന്നും അല്പം വ്യത്യസ്തമായി കുറച്ച് ബോള്‍ഡാ‍യി എഴുതിയെന്ന ഒരൊറ്റ കാരണം കൊണ്ട് ഈ ഞരമ്പ് രോഗികള്‍ അവരെ കൂട്ടമായി ആക്രമിച്ച് അവരുടെ ബ്ലോഗ് കുറച്ച് ദിവസത്തേക്ക് അടച്ചിടുവിപ്പിച്ചു. അവര്‍ എഴുതിയ പോസ്റ്റ് അതുകൊണ്ടാവാം അവര്‍ നീക്കം ചെയ്തു. അതേ തരം പോസ്റ്റുകള്‍ ഒരു പുരുഷനാണ് എഴുതിയിരുന്നെങ്കില്‍ ഉദാത്തമായ കൃതിയായി അത് കൊട്ടിഘോഷിക്കപ്പെട്ടേനെ. പച്ചമാംസത്തിന്റെ ജീവിതഗന്ധിയായ കഥയായി അത് തിരിഞ്ഞേനെ. അവര്‍ എഴുതിയതെല്ലാം വ്യക്തിപരമായി എന്റെ വായനക്ക് ഞാന്‍ തിരഞ്ഞെടുക്കുമായിരുന്നൊ എന്ന് ചോദിച്ചാല്‍, സത്യസന്ധമായി, അത് ഇല്ലായെന്നാവും. പക്ഷെ അതുകൊണ്ട് അവര്‍ ആക്രമിക്കപ്പെട്ടത് നിശബ്ദമായി കണ്ട് നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്ത് ന്യായമാണത്? ഏത് ന്യായമാണത്?

അവരെ ആക്രമിക്കുന്നത് കണ്ട് മറ്റുള്ള സ്ത്രീകള്‍ പകച്ച് മാറിനിന്നു. കാരണമുണ്ട്, ആ ആക്രമണം ഇനി നമ്മള്‍ക്ക് നേരെ തിരിഞ്ഞാലൊ എന്ന ഭയം. എനിക്കുമുണ്ടായിരുന്നു ആ ഭയം. അതുകൊണ്ട് കുറേ ദിവസം മാറി നിന്നു, പക്ഷെ സഹികെട്ട് ഒരു കമന്റ് അവിടെ വെക്കാതെയിരിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. അതാണ് ഞരമ്പ് രോഗികളുടെ രണ്ടാമത്തെ ലക്ഷ്യം,
2. മറ്റുള്ള സ്ത്രീകളില്‍ ഭയം ജനിപ്പിക്കുക.

3. ഞരമ്പ് രോഗികള്‍ മിക്കപ്പോഴും മൂന്നോ നാലോ പേര്‍ അടങ്ങുന്ന ഒരു ചെറിയ കൂട്ടമായിരിക്കും.
ചാറ്റിലും മെയിലിലും ഒരു കൃത്യ സമയം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് വെച്ചായിരിക്കും മിക്കപ്പോഴും ആക്രമണം. ഒറ്റക്ക് ആക്രമിക്കാന്‍ ഇവര്‍ക്കും ഭയമുണ്ട്. മറ്റുള്ളവരുടെ സഹായമോ പ്രോത്സാഹനമോ ഒത്താശയൊ കാര്യമായി ഇല്ലാതെ ഒറ്റക്ക് ഒരു കാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഒളിഞ്ഞ് ഇവരെ പ്രോത്സാഹിപ്പിക്കുന്ന മുന്‍പില്‍ മാന്യമായി നടിക്കുന്നവരും ഉണ്ട്. ഒരുവളെ ആക്രമിക്കന്നതുകണ്ട് രസം പിടിച്ച് അതിന്റെ പിന്നാലെ കൂടുന്നവരുമുണ്ട്.

4. ഞരമ്പ് രോഗികള്‍ അവിവാഹിതരായ ആണ്‍കുട്ടികളെന്ന് ധരിച്ചാല്‍ അത് ഒരു വങ്കത്തരമായിരിക്കും.
കല്ല്യാണം കഴിക്കാതിരിക്കാം, കല്ല്യാണം കഴിച്ചതാവും, കുഞ്ഞുമക്കള്‍ ഉണ്ടാവും, പെണ്‍മക്കള്‍ ഉണ്ടാവും, ചിലപ്പോള്‍ ഉപദ്രവിക്കുന്ന സ്ത്രീയോളം പ്രായമുള്ള മകളും ഉണ്ടാവും. എന്നാലതൊന്നും കൊണ്ട് ഈ രോഗം ശമിക്കില്ല. ബസ്സിലോ പൊതുസ്ഥലത്തോ സ്ത്രീ‍കളെ ആക്രമിക്കുന്നവരില്‍ അറുപത് കഴിഞ്ഞ അപ്പാപ്പനും ഉണ്ടായിരിക്കുന്നതുപോലെ തന്നെയിത്. യാതൊരു വ്യത്യാസവുമില്ല.

ഇനി എങ്ങിനെ ഇതിനെ ശക്തമായി പ്രതിരോധിക്കാം എന്ന് ആലോചിക്കാം.

1. ആദ്യം മനസ്സില്‍ തോന്നുന്ന ഭയം, എന്തെങ്കിലും പറഞ്ഞാല്‍ ഇനിയും ഞാന്‍ ആക്രമിക്കപ്പെടുമോയെന്നുള്ള ഭയം മാറ്റുക. ആളുകള്‍ ഉപദ്രവിക്കുമ്പോള്‍ സ്വന്തം അപ്പനോടും ആങ്ങളയോടുമൊക്കെ പറയാന്‍ പലപ്പോഴും ഞാന്‍ മടിക്കാറുണ്ട്. എന്റെ എന്തോ കുഴപ്പമാണെന്ന് ധാരണയിലാണത്. അല്ല എന്ന് ഞാനുള്‍പ്പെടെയുള്ള സ്ത്രീ സമൂഹം ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീയാണ് ഞാനെന്നും എനിക്ക് പരിമിതികള്‍ ഉണ്ടെന്നും എനിക്കറിയാം. ഒറ്റക്ക് ഒരാക്രമിയെ നേരിടാനുള്ള മനോബലമോ ശാരീരിക ബലമോ എനിക്കില്ല. അതുകൊണ്ട് തന്നെ ഭയന്നിരുന്നാല്‍ ഇതില്‍ നിന്നും രക്ഷ നേടില്ലായെന്നും ആക്രമണം കൂടുകയേ ഉള്ളൂവെന്നും മനസ്സിലാക്കി ആരോടെങ്കിലും തുറന്ന് സംസാരിക്കണം. നമ്മുടെ ഭയത്തെ മുതലെടുക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുക എന്നറിയണം.

2. ആക്രമികള്‍ എന്തു ഉദ്ദേശിക്കുന്നുവൊ, എന്നുവെച്ചാല്‍ ആക്രമിച്ച് വാ അടപ്പിക്കാം എന്നുള്ളത് ഒരു കാരണവശാലും സമ്മതിച്ച് കൊടുക്കരുത്. തുറന്ന് പറയാനുള്ള ആര്‍ജ്ജവം ഒരിക്കലും കൈമോശപ്പെടുത്തരുത്. ഒരു പുരുഷന്റെ അത്രയും തന്നെ അഭിപ്രായ സ്വാതന്ത്ര്യം സ്ത്രീക്കും ഉണ്ട്. അത് കുറവോ കൂടുതലൊ അല്ല, അതേ അളവില്‍ അവള്‍ക്കുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനു സുരക്ഷ ഭയന്ന് ഒരിക്കലും വിട്ടുവീഴ്ചകള്‍ ചെയ്യരുത്.

3. ഒരു മാര്‍ഗ്ഗം ഇക്കൂട്ടരെ അവഗണിക്കുക്ക എന്നതാണ്. അങ്ങിനെ ആളുകള്‍ എക്സിസ്റ്റ് ചെയ്യുന്നില്ലായെന്നു തന്നെ പെരുമാറുക. അവര്‍ക്ക് വേണ്ടുന്ന ശ്രദ്ധ കിട്ടാതെ വരുമ്പോള്‍ അവര്‍ നിറുത്തും എന്ന് ആശിക്കാം. പക്ഷെ ഇതു മിക്കപ്പോഴും അത് കൂടാനുള്ള ചാന്‍സായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. മൈല്‍ഡായിട്ട് രോഗം ബാധിച്ചവര്‍ നിറുത്തി പോവാറുണ്ട്. മിക്കവരും പക്ഷെ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആയിരിക്കും.

4. ഞരമ്പ് രോഗികളോട് ഒരിക്കലും നേരിട്ടൊ അല്ലാതെയൊ സംസാരിക്കാന്‍ പോകരുത്. ഇത് കര്‍ശനമായി പാലിച്ചിരിക്കണം. അതാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളെ പ്രകോപിപ്പിച്ച് എന്തെങ്കിലും അവരെക്കൊണ്ട് പറയിപ്പിച്ച്, മറ്റുള്ളവരുടെ മുന്നില്‍ ആക്രമിച്ചവര്‍ തന്നെ വിക്റ്റിം ആവുക. “ദേ അവളുടെ നാവ് കണ്ടൊ? ഇതിനെതിരെ നമ്മള്‍ എങ്ങിനെ മീശയും വെച്ച് പ്രതിക്കാതിരിക്കും?”, “അവള്‍ക്ക് ഒരു ഞോണ്ട് കൊടുക്കണം. അവള്‍ അത് അര്‍ഹിക്കുന്നു” എന്നീ തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ അതുകൊണ്ട് തന്നെ ആക്രമികള്‍ക്ക് കിട്ടുകയും ചെയ്യും. ആക്രമികള്‍ക്ക് ഒരു കാരണവശാലും വിക്റ്റിം ആവാനുള്ള അവസരം നമ്മളായിട്ട് ഒരുക്കിക്കൊടുക്കരുത്.

5. അവഗണിച്ച് നോക്കിയിട്ടും ഇവര്‍ ആക്രമണം തുടരുന്നുവെങ്കിലോ രണ്ട് വട്ടമോ അതില്‍ കൂടുതലോ ആക്രമണങ്ങള്‍ തുടരെത്തുടരെ ഉണ്ടായാല്‍, ഉറക്കവും ജീവിതവും മറ്റും അതു കാരണം അവതാളത്തിലായാല്‍, അധികാരികളെ അല്ലെങ്കില്‍ അറിവുള്ളവരെ അറിയിക്കേണ്ട സമയമായി. ഇത് ചിലപ്പോള്‍ ദിവസങ്ങളായുള്ള ആക്രമണം ആയിരിക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ മാത്രമാവാനും മതി. ഇത് ക്രിമിനല്‍ കുറ്റമാണെന്നും, ഇന്റര്‍നെറ്റ് ആയതുകൊണ്ട് സ്ത്രീകളെ ആക്രമിക്കാന്‍ ലൈസന്‍സുള്ള സ്ഥലമല്ലയിതെന്നും നമ്മള്‍ മനസ്സിലാക്കണം.

i. ആദ്യം ചെയ്യേണ്ടത്, ആക്രമണം ഉണ്ടായാല്‍ ഉടനെ മൌനമായി അവരെ നിരീക്ഷിക്കുക. ലഭ്യമാണെങ്കില്‍ (അല്ലെങ്കില്‍ അറിവുള്ളവരുടെ സഹായം തേടുക) അവരുടെ ഐപി അഡ്രസ്സ് (I.P Address - Internet Protocol Address), ഐ.എസ്.പി (ISP - Internet Service Provider), സ്ഥലം, കമന്റും പോസ്റ്റും ഇട്ട സമയം, എഴുത്തിന്റെ പാറ്റേണ്‍ എന്നിവ നിരീക്ഷിക്കുക. അതിന്റെ പ്രിന്റ് സ്ക്രീന്‍ (print screen), സോഫ്റ്റ് കോപ്പി (soft copy), ഹാര്‍ഡ് കോപ്പി (hard copy) എന്നിവ ആ നിമിഷം തന്നെ എടുത്തു വെക്കുക. ബുദ്ധിപൂര്‍വ്വം നിരീക്ഷിച്ചാല്‍ എത് കൊലകൊമ്പന്‍ ഞരമ്പ് രോഗിയാണെങ്കിലും പെട്ടെന്ന് ആളെ മനസ്സിലാക്കുവാന്‍ സാധിക്കും. ഏത് കള്ളനും മിക്കപ്പോഴും തിടുക്കത്തില്‍ വമ്പന്‍ തെറ്റുകള്‍ പറ്റും എന്നുള്ളതുകൊണ്ട് തന്നെ.

ii. ഉപദ്രവം വരുന്ന ഐ.എസ്.പിയെ വിവരം അറിയിക്കുക. അതോടൊപ്പം തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കുക. വ്യക്തിപരമായി അടുപ്പമുള്ളവരോടൊക്കെ ഇന്നയാളാണെന്ന് പറയുകയും, അങ്ങിനെ പറഞ്ഞിട്ടുള്ളതിന്റെ തെളിവുകള്‍ സൂക്ഷിച്ചു വെക്കുകയും ചെയ്യുക. അതിനേക്കുറിച്ച് ആര്‍ക്കും എഴുതുന്ന ഈമെയിലുകളും കത്തുകളുമെല്ലാം സൂക്ഷിച്ചു ഭദ്രമായി വെക്കുക. എല്ലാ ഐ.എസ്.പി കള്‍ക്കും അബ്യൂസിനെക്കുറിച്ച് പരാതിപ്പെടാന്‍ ഒരു ഈമെയില്‍ അഡ്രസ്സ് ഉണ്ടാവും. അതിലേക്ക് പരാതിപ്പെടുമ്പോള്‍ അവര്‍ നമ്മള്‍ പറയുന്നത് ശരിയാണൊ എന്ന് അവരുടെ സെര്‍വറില്‍ നോക്കി വിലയിരുത്തിയതിനു ശേഷമേ എന്തെങ്കിലും ആക്ഷന്‍ എടുക്കകയുള്ളൂ.

iii. ഇന്റര്‍നെറ്റില്‍ പല ഞരമ്പ് രോഗികളും ഉപയോഗിക്കുന്ന ഒന്നാണ് അനോണിമസ് പ്രോക്സീസ് (Anonymous Proxies). ഇത് വെച്ച് രാജ്യം മാത്രമേ ഒരു പരിധി വരെ മറച്ചു വെക്കുവാന്‍ സാധിക്കുകയുള്ളൂ. അനോണിമസ് പ്രോക്സീസ് ഉപയോഗിക്കുന്നവരാണെങ്കിലും പോലീസ് ചോദിച്ചാല്‍, ഏത് രാജ്യത്തെ അനോണിമസ് പ്രോക്സി ഹോസ്റ്റ് ചെയ്യുന്നവര്‍ക്കും അത് ഉപയോഗിച്ച ആളുടെ മൊത്തം വിവരങ്ങള്‍ നിയമവശാല്‍ കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് ആ മറവും ക്രിമിനല്‍ കുറ്റം കാണിക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷ നല്‍കുന്നില്ല. മുഖം കാണില്ലാ എന്നു വെച്ച് സുരക്ഷിതരാണെന്നുള്ള തെറ്റായ ധാരണയിലാണ് മിക്കപ്പോഴും ഇതുപോലുള്ള അബ്യൂസ് ഉണ്ടാവുന്നത്. ഇന്റര്‍നെറ്റില്‍ ഒരു വാക്ക് എഴുതിയിട്ടാല്‍ പോലും അതിനൊരു മുദ്ര എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കും. എന്തിനു ഈ കാലത്ത് ഒരു പേപ്പര്‍ പ്രിന്റ് ഔട്ട് എടുത്താല്‍ പോലും അതെവിടെ നിന്ന്, എന്തു തരം ഏത് തരം പ്രിന്റര്‍ എന്ന് കണ്ട് പിടിക്കാനുള്ള സങ്കേതങ്ങളും സംവിധാനങ്ങളുണ്ട്. കമ്പ്യൂട്ടറില്‍ എന്ത് മാച്ച് കളഞ്ഞാലും അത് എവിടെ നിന്നെങ്കിലും പൊക്കി എടുക്കാനുള്ള വിദ്യകളും പോലീസിന്റെ കൈവശം ഉണ്ടാവും.

iv. നോര്‍ത്ത് അമേരിക്കയും മറ്റു വികസിത രാജ്യങ്ങളും ഇന്റനെറ്റിലുള്ള സുരക്ഷയുടെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ്. ഒരൊറ്റ ഫോണ്‍ കോള്‍ മാത്രം മതിയാവും വിക്റ്റിമിനു. ദുബായ്, കുവൈത്ത് അങ്ങിനെയുള്ള ഗള്‍ഫ് നാടുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം വളരെ കര്‍ക്കശമായാണ് അവര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. അതിനുള്ള നിയമങ്ങള്‍ അവര്‍ കൊണ്ടുവന്നു കഴിഞ്ഞു. ഇന്ത്യയിലെ സൈബര്‍ സെല്ലും വളരെ ആക്റ്റീവ് ആണ്. ഇന്ത്യയിലേയും അമേരിക്കയിലേയും സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരോട് സംസാരിക്കുവാനും അവര്‍ എങ്ങിനെയാണ് ഇതെല്ലാം നിരീക്ഷിക്കുന്നത് എന്ന് ഒരു പരിധി വരെ അറിയുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള സൈബര്‍ സെല്ലിന്റെ പ്രത്യേകതകള്‍ 9/11നു ശേഷം എല്ലാ രാജ്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ കൈമാറാന്‍ അതീവ തല്പരാണ് എന്നുള്ളതാണ്. നിമിഷങ്ങള്‍ കൊണ്ട് കഫേയില്‍ ഇരിക്കുന്നവരെ പോലും ലോക്കേറ്റ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

6. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം കാണുമ്പോള്‍ പുരുഷന്മാര്‍ക്ക് ചെയ്യാവുന്നത്, നിശബ്ദരായി ഇരിക്കരുത് എന്നുള്ളതാണ്. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നും പരോക്ഷമായും പ്രത്യക്ഷമായും ചെയ്യരുത്. മിക്കപ്പോഴും നിങ്ങളുടെ അസ്ഥാനത്തുള്ള ഒരു കമന്റോ ഒരു പരാമര്‍ശമോ ഒരു സ്മൈലിയൊ ആവും ഇങ്ങിനെയുള്ള ഞരമ്പ് രോഗികള്‍ ആക്രമണം അഴിച്ചു വിടാന്‍ കാത്ത് നില്‍‍ക്കുന്നത്. എതിര്‍ക്കണം എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ എല്ലാ വിധത്തിലും എതിര്‍ക്കുക. അത് കമന്റായൊ, അല്ലെങ്കില്‍ ആരാണെന്ന് കണ്ട് പിടിക്കാന്‍ സഹായിക്കാനൊ, അല്ലെങ്കില്‍ മറ്റു വിധത്തിലൊ എതിര്‍ക്കുക. അത് സ്ത്രീകളുടെ ആത്മവിശ്വസം കൂട്ടുകയും, ഞരമ്പ് രോഗികള്‍ക്ക് അവരെ പുരുഷന്മാര്‍ തന്നെ ഒറ്റപ്പെടുത്തുന്നു എന്നുള്ളത് മനസ്സിലാവുകയും ചെയ്യും. കാരണം പൌരുഷമാണ് താന്‍ ചെയ്യുന്നതെന്ന തെറ്റായ ധാരണയിലാണ് ഈ രോഗം തുടങ്ങുന്നത്. തന്റെ ചെയ്തികള്‍ വെറും ഷണ്ഡത്വം ആണെന്ന് സ്വയം തിരിച്ചറിയുമ്പോഴാണ് ഈ രോഗം വിട്ടൊഴിയുന്നതും.

എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന്:
ഇന്റര്‍നെറ്റില്‍ സ്ത്രീകളും കുട്ടികളും അല്പം മുന്‍കരുതല്‍ എടുക്കുന്നത് എപ്പോഴും നല്ലതാണ്. സ്വന്തം ഫോട്ടോയൊ, പേരൊ, അഡ്രസ്സൊ, ഫോണ്‍ നമ്പറോ അറിയാത്ത അല്ലെങ്കില്‍ നേരില്‍ കാണാത്ത പൂര്‍ണ്ണമായും വിശ്വാസമില്ലാത്ത മറ്റൊരാള്‍ക്കും കൈമാറരുത്. എത്ര സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പേരിലായാലും ശരി. അത് എത്ര കൈകള്‍ മാറിപ്പോവും എന്ന് തീര്‍ച്ചയില്ലെങ്കില്‍ ഒരിക്കലും കൊടുക്കരുത്. അതു കാരണം നിങ്ങളുടെ സൌഹൃദം അവരുമായി നഷ്ടപ്പെടുന്നുവെങ്കില്‍ അവരുടെ ഉദ്ദേശം നല്ലതല്ലായിരുന്നു എന്ന് തന്നെ മനസ്സിലാക്കുക.

പക്ഷെ എന്ത് പേരിലാണ് ബ്ലോഗുന്നതെങ്കിലും ഒരു മുഖമോ ഫോട്ടോയൊ ഇല്ലെങ്കിലും, പര്‍ദ്ദക്കുള്ളില്‍ ഒളിച്ചാലും, മരിച്ച് ശവമായാലും, ഞരമ്പ് രോഗികള്‍ക്ക് വെറുതെ ഒരു സ്ത്രീയാണെന്ന് മാത്രം അറിഞ്ഞാല്‍ മതി ആക്രമിക്കുവാന്‍. അതുകൊണ്ട് തന്നെ ആക്രമണം അതുകൊണ്ട് പ്രതിരോധിക്കാന്‍ പറ്റില്ല, മറിച്ച് ആക്രമണത്തിന്റെ അളവ് ഒരു പരിധിവരെ കുറയ്ക്കുവാന്‍ സാധിക്കും. തിരക്കുള്ള ബസ്സില്‍ കയറുമ്പോള്‍ കൈയ്യില്‍ കരുതുന്ന സേഫ്റ്റി പിന്നൊ കോമ്പസ്സോ പോലെയാണത്.

Notable Links:
1. Blank Noise Project
2. Controlling Eve-Teasing
3. Eve-Teasing in India

129 പ്രതികരണങ്ങള്‍:

ഡാലി said...

ഇപ്പോള്‍ മലയാളം ബ്ലോഗില്‍ വളരെ പ്രസക്തമായ ലേഖനം ഇഞ്ചി. വളരെ നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദങ്ങള്‍.

അശ്ലീല, ദുരര്‍ത്ഥ പ്രയോഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാവുന്ന അത്ര മോശമല്ലത്ത ഒരു ആയുധം ആണ് അവഗണന. പക്ഷേ ഞെരമ്പ് രോഗം മൂത്ത് പോയവരില്‍ അത് വലിയ ഗുണം ചെയ്യില്ല എന്ന് അനുഭവം. അവര്‍ക്കെതിരെ കുറച്ച് കൂടി നല്ല മാര്‍ഗ്ഗം നിയമത്തിന്റെ വഴികള്‍ തന്നെ. തല്‍ക്കാലത്തേയ്ക്കെങ്കിലും ഒരു ശാന്തി കണ്ടീട്ടുള്ളത് നിയമത്തിന്റെ വഴികള്‍ വിജയിക്കുമ്പോഴാണ്.

ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്ക് എന്ന് ഇപ്പോഴും കരുതുന്ന ഒരു സമൂഹമാണ് മലയാളികള്‍. അതുകൊണ്ടാണ് സ്ത്രീകള്‍ ഇത്തരം കാര്യങ്ങളില്‍ അധികവും പ്രതികരിക്കാതെ, ഓടി ഒളിക്കാന്‍ നോക്കൂന്നത്.
മലയാള ബ്ലോഗില്‍ ഉണ്ടായ സംഭവത്തിലും അത് തന്നെ.

“നിന്റെ അമ്മയും പെങ്ങളും അങ്ങിനെയായിരിക്കുമെടാ” എന്നോ മറ്റൊ പൊതുവേ തിരിച്ച് പറയുന്നതുപോലെ പറഞ്ഞാല്‍, അവിടേയും ആക്രമിക്കപ്പെടുന്നത് ഒന്നുമറിയാത്ത മറ്റൊരു സ്ത്രീയാണ്.“
എത്ര സത്യം ഇപ്പോ തന്നെ ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞതേ ഉള്ളൂ.

സൈബര്‍ ലോകത്തെ കുറിച്ച്, നിയമങ്ങളെ കുറിച്ച് എല്ലാവരേയും, പ്രത്യേകിച്ച് സ്ത്രീകളെ ബോധവാന്മാരാക്കട്ടെ ഈ ലേഖനം എന്ന് ആഗ്രഹിക്കുന്നു.

reshma said...

യോജിക്കാതെ വയ്യ. അശ്ലീല/ദ്വയാര്‍ത്ഥ കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും ബൂലോകത്ത് സ്വീകാര്യത കൂടിവരുന്നതായാണ് കാണുന്നത്. ഈ പോസ്റ്റ് പ്രസക്തം, ശക്തം.
പുരുഷന്‍ അല്ലാത്തവനെ പുരുഷനും, സ്ത്രീയും പേടിച്ചേ തീരൂ.

myexperimentsandme said...

വളരെ നല്ല ലേഖനം. അവഗണിച്ചുകൊണ്ട് അവരെ നിരീക്ഷിക്കുകയും അവര്‍ പരിധി ലംഘിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്നാല്‍ നിയമപരമായി തന്നെ കൈകാര്യം ചെയ്യുകയും ചെയ്താല്‍ അവസാനം നല്ലൊരു ഷോക്ക് കൊടുക്കാന്‍ സാധിക്കും.
കൂടെ ജയ് വിളിക്കാന്‍ ആള്‍ക്കാരെ കിട്ടുന്നത് ഇക്കൂട്ടര്‍ക്ക് നല്ലൊരു പ്രോത്സാഹനമാണ്.

ഞരമ്പില്‍ രോഗമുള്ളവര്‍ക്ക് രണ്ടാമതൊന്നാലോചിക്കാന്‍ ഈ ലേഖനം ഇടവരുത്തട്ടെ.

Vanaja said...

ഇഞ്ചീ അവസരോചിതമായി ഈ പോസ്റ്റ്‌. സ്ത്രീകളെ മാത്രമല്ല, ആക്ഷേപ ഹാസ്യം എന്ന പേരില്‍ പടച്ചു വിടുന്ന വ്യക്തിഹത്യകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഉള്ള ഒരു മുന്നറിയിപ്പാണിത്‌.

ബിന്ദു said...

ഇഞ്ചി... വളരെ നന്നായിട്ട്‌, അവസരോചിതമായി എഴുതിയിരിക്കുന്നു. സത്യം പറഞ്ഞാല്‍ ഇതു കൂടുതല്‍ ആള്‍ക്കാര്‍ വായിക്കേണ്ട ഒന്നാണ്‌.
മലയാളം ബ്ലോഗിലും ഇതു കാണുന്നതു 'കഷ്ടം' എന്നല്ലാതെ എന്തു പറയാന്‍! പോയിന്റ്സ്‌ എല്ലാം ഉപകാരപ്രദം.

കുറുമാന്‍ said...

വളരെ നല്ല ഒരു ലേഖനം തന്നെ ഇഞ്ചി ഇത്. പക്ഷെ എത്രമാത്രം പ്രായോജികം?

ഓരോരോ വരികളായീ ഞാന്‍ എന്റെ സംശയങ്ങള്‍ ചോദിക്കട്ടെ.

1)ഇന്റര്‍നെറ്റില്‍ സ്ത്രീകളും കുട്ടികളും അല്പം മുന്‍കരുതല്‍ എടുക്കുന്നത് എപ്പോഴും നല്ലതാണ് - ഇത് കുട്ടികള്‍ക്കു, സ്തീകള്‍ക്കും മാത്രമല്ല, പുരുഷന്മാര്‍ക്കും നല്ലതു തന്നെ.

സ്വന്തം ഫോട്ടോയൊ, പേരൊ, അഡ്രസ്സൊ, ഫോണ്‍ നമ്പറോ അറിയാത്ത അല്ലെങ്കില്‍ നേരില്‍ കാണാത്ത പൂര്‍ണ്ണമായും വിശ്വാസമില്ലാത്ത മറ്റൊരാള്‍ക്കും കൈമാറരുത് - എത്ര സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പേരിലായാലും ശരി. അത് എത്ര കൈകള്‍ മാറിപ്പോവും എന്ന് തീര്‍ച്ചയില്ലെങ്കില്‍ ഒരിക്കലും കൊടുക്കരുത് - ടെക്നോളജി ഇത്രയും ഫോര്‍വേഡായിരിക്കുന്ന കാലത്ത്, ഒരു ഫോട്ടോ ഇട്ടുവെന്നോ,അഡ്രസ്സ് നല്‍കിയെന്നോ കരുതി ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല. ഉദാ : ഇഞ്ചിയുടെ ഒരു ഫോട്ട്ടോ ഇഞ്ചി പോലും അറിയാതെ, ഇഞ്ചിയെ അറിയുന്ന ഒരാള്‍ക്ക് എടുക്കാന്‍ പറ്റും. അവര്‍ അത് മിസ് യൂസ് ചെയ്താല്‍, മോര്‍ഫിങ്ങ് ചെയ്താല്‍ ആരാണത് ചെയ്തതെന്നൂ പോലും ഇഞ്ചിക്കെന്നല്ല, ലോക പോലീസിനു പോലും കണ്ടു പിടിക്കാ‍ന്‍ പറ്റില്ല.

ഇത് ഞാന്‍ പറയാന്‍ കാരണം, ബ്ലോഗുവായനക്കാരുടെയിടയില്‍ സ്വന്തം ഫോ‍ട്ടോയും, അഡ്രസ്സും ഇട്ട ഒരു വനിതാ ബ്ലോഗാര്‍ക്കെതിരേയും യാതൊരു വീധ അശ്ലീല കമന്റുകളും ഒരു വര്‍ഷത്തിനിടയില്‍ (ഞാന്‍ അത്രയേ ബ്ലോഗില്‍ വന്നിട്ടായിട്ടുള്ളൂ) കണ്ടതായി ഓര്‍മ്മയില്ല. മറിച്ച് സുഹൃത്ത് ബന്ധത്തിന്റെ എണ്ണം കൂടിയിരിക്കാനേ സാധ്യതയുള്ളൂ.

2) സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം കാണുമ്പോള്‍ പുരുഷന്മാര്‍ക്ക് ചെയ്യാവുന്നത്, നിശബ്ദരായി ഇരിക്കരുത് എന്നുള്ളതാണ്. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നും പരോക്ഷമായും പ്രത്യക്ഷമായും ചെയ്യരുത്. - ഇതും തെറ്റ്. എന്റെ കാഴ്ചപാടില്‍ സ്ത്രീകള്‍ക്കെതിരായുള്ള (അറിയുന്നവരോ, അറിയാത്തവരോ, അനോണികളോ ആ‍വട്ടെ, നോട് ദ പോയന്ന്റ്റ് മൈ ലോഡ്), ആക്രമണം കാണുമ്പോള്‍ പുരുഷന്മാര്‍ വെറുതെ ഇരുന്നാല്‍ പോര - വടിവാളെടുത്ത് ഇറങ്ങണം. പക്ഷെ ഇവിടെ അപരാധിക്കപെട്ട സ്ത്രീ ഫൂലന്‍ ദേവിയാണോ,ജാന്‍സി റാണിയാണോ, നാണികുട്ടിയാണോ, അതോ ആരെന്നറിയാത്തവരാണോ, സ്ത്രീ തന്നെയാണോ എന്നെല്ലാം ഒരു പുരുഷന്‍ നോക്കും.

3) ആദ്യം ചെയ്യേണ്ടത്, ആക്രമണം ഉണ്ടായാല്‍ ഉടനെ മൌനമായി അവരെ നിരീക്ഷിക്കുക. ലഭ്യമാണെങ്കില്‍ (അല്ലെങ്കില്‍ അറിവുള്ളവരുടെ സഹായം തേടുക) അവരുടെ ഐപി അഡ്രസ്സ് (I.P Address - Internet Protocol Address), ഐ.എസ്.പി (ISP - Internet Service Provider), സ്ഥലം, കമന്റും പോസ്റ്റും ഇട്ട സമയം, എഴുത്തിന്റെ പാറ്റേണ്‍ എന്നിവ നിരീക്ഷിക്കുക. അതിന്റെ പ്രിന്റ് സ്ക്രീന്‍ (print screen), സോഫ്റ്റ് കോപ്പി (soft copy), ഹാര്‍ഡ് കോപ്പി (hard copy) എന്നിവ ആ നിമിഷം തന്നെ എടുത്തു വെക്കുക. ബുദ്ധിപൂര്‍വ്വം നിരീക്ഷിച്ചാല്‍ എത് കൊലകൊമ്പന്‍ ഞരമ്പ് രോഗിയാണെങ്കിലും പെട്ടെന്ന് ആളെ മനസ്സിലാക്കുവാന്‍ സാധിക്കും. ഏത് കള്ളനും മിക്കപ്പോഴും തിടുക്കത്തില്‍ വമ്പന്‍ തെറ്റുകള്‍ പറ്റും എന്നുള്ളതുകൊണ്ട് തന്നെ - ഇത് പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നു പറയുന്നതിനെ സ്ഥിരീകരിച്ചിരിക്കുന്നു. ചെയ്യുന്നവന്‍ അവനു വേണ്ട പ്രിക്കോ‍ഷന്‍ എടുക്കാന്‍ സഹായകമായി ഈ ലാ‍സ്റ്റ് പാര എന്നു പറഞ്ഞാല്‍?

ഇനി എന്റെ അഭിപ്രായം.

സ്ത്രീയായാലും, പുരുഷനായാലും, വ്യക്ക്തിഹത്യ അല്പം സ്വല്പം ആവാം പക്ഷെ പരിധി വിടരുത്. ഒരാളെ വേദനിപ്പിച്ചുകിട്ടുന്ന സന്തോഷം ശാശ്വാതമല്ല.

ചില നേരത്ത്.. said...

പ്രതികരിക്കേണ്ടതിനോട് ഇതുപോലെ പ്രതികരിക്കാന്‍ എന്തിനു മടിക്കണം? ആര്‍ക്കെങ്കിലും മാനസിക വിഷമമമുണ്ടാക്കുന്ന പ്രതികരണങളോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ പേരെടുത്ത് വിമര്‍ശിക്കണം. അവരെന്തു കരുതുമെന്ന് കരുതാന്‍ മാത്രം അടുപ്പം കാണിക്കുന്നതാണ് സംഗതി വഷളാക്കുന്നത്. അനൊണിയായി വന്ന് വിമര്‍ശിക്കുകയാണെങ്കിലും ഐ.പി അഡ്രസും ലൊക്കേഷനും പരസ്യപ്പെടുത്തണം. അതിലൊക്കെ കാണിക്കുന്ന ഉപേക്ഷകളാണ് പകല്‍മാന്യന്മാര്‍ എന്ന നിലയിലേക്ക് ബ്ലോഗേഴ്‌സിനേം കാണേണ്‍റ്റി വരുന്നത്. പോസ്റ്റുകളോട് സ്വാഭാവികമായുണ്ടാകുന്ന വിമര്‍ശനം കുറേ കടന്ന് വ്യക്തിവിമര്‍ശനങളിലേക്ക് അധ:പതിച്ചിരിക്കുന്നുവെന്ന് സമ്മതിക്കുന്നു. പരസ്യമായ വെളിപ്പെടുത്തലുകള്‍ നടക്കട്ടെ, പി.ഇ ഉഷയും നളിനി നെറ്റോയും അങിനെ ചെയ്തില്ലേ ? പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് തരുന്നു.

മാവേലികേരളം(Maveli Keralam) said...

ഇഞ്ചീ

എന്തോ കാരണമുണ്ട് ഇങ്ങനെ ഒരു പൊസ്റ്റ് എഴുതാന്‍ എന്നു കരുതുന്നു. പക്ഷെ അത് എന്താണെന്നു വ്യക്തമാകുന്നില്ല.

ആധാരമായ കാരണം അല്ലേങ്കില്‍ കാരണങ്ങള്‍ എന്താണെന്നു വെളിപ്പെടുത്തുമല്ലോ?

തീര്‍ശ്ചയായും പ്രതികരിയ്ക്കാനുള്ള കാരണങ്ങളുടെ പേരില്‍ പ്രതികരിയ്ക്കണം. ഈ ‘ഞരമ്പു രോഗി/കള്‍’ ആരാണെന്നു പുറത്തറിയിയ്ക്കേണ്ടതു ആവശ്യമാണ്. എല്ലവരുടെയും സംരക്ഷണത്തിനു വേ‍ണ്ടി കൂടിയും.

‘പക്ഷെ ഇവിടെ അപരാധിക്കപെട്ട സ്ത്രീ ഫൂലന്‍ ദേവിയാണോ,ജാന്‍സി റാണിയാണോ, നാണികുട്ടിയാണോ, അതോ ആരെന്നറിയാത്തവരാണോ, സ്ത്രീ തന്നെയാണോ എന്നെല്ലാം ഒരു പുരുഷന്‍ നോക്കും‘.

പിന്നെ കുറുമാനേ ഈ പറഞ്ഞതിന്റെ അര്‍ഥം ഇത്തിരി വ്യക്തമാക്കാമോ?.

ഞാന്‍ മനസിലാക്കിയത്. സ്ത്രീയ്ക്കു സ്ത്രീയുടേതാ‍യ ഒരു സ്വസ്ഥമായ നിലനില്‍പ്പിന്റെ ആവശ്യമില്ല, പിന്നെ അവള്‍ അശക്തയാണോ, ശക്തയാണോ, അഞാതയണോ, ജ്ഞാതയാണോ എന്നൊക്കെ ഉറപ്പു വരുത്തിയിട്ടേ പുരുഷന്‍ സഹായിയ്ക്കൂഎന്നാണോ സംശയം കൊണ്ടു ചോദിച്ചതാ.

എന്നു പറയുമ്പോള്‍, ഇഞ്ചി താഴെ പറയുന്നതു ശരിയാകുകയണോ

‘പുരുഷനു അവള്‍ ഭീ‍ഷണിയാണെന്ന് തോന്നുന്ന മാനസികാവസ്ഥയിലാണ്. “ഹെ, അവള്‍ ഒരു പെണ്ണല്ലെ, അവള്‍ക്കിത്രെം വിവരമൊ..”.

ഏതായായാലും അങ്ങനെ കുറുമാന്‍ ആലോചിച്ചുകാണുകയില്ല എന്നു തന്നെ വിശ്വസിയ്ക്കുന്നു.

ബിന്ദു said...

സത്യം പറഞ്ഞാ ഈയിടെ എങ്ങാനുമായിരുന്നു ബൂലൊകത്തു വന്നിരുന്നെങ്കില്‍ ഞാന്‍ വേറെ വല്ല പേരിലും തുടങ്ങിയേനെ. :)
പിന്നെ കുറൂ.. പേരും ഫോണ്‍ നുമ്പറും ഒക്കെ കൊടുത്ത്‌, എല്ലാവര്‍ക്കും പേഴ്സണലായി അറിയാവുന്ന, എല്ലാവര്‍ക്കും സമ്മതയായ അതുല്യചേച്ചിയെപറ്റി വരെ ഒരിക്കല്‍ ഒരു അനോണി, അല്ല ഒരു ഞരമ്പുരോഗി (അവരെകുറിച്ചാണല്ലൊ ഇഞ്ചി പറഞ്ഞിരിക്കുന്നതും)വളരെ മോശമായി പറയുന്നതു കാണേണ്ടി വന്നിട്ടുണ്ട്‌.അത്ര മോശമായ ഒരു കമന്റ അവിടെ വന്നീട്ടും ഒരാളും പ്രതികരിച്ചില്ല.പേടിച്ചിട്ടാണോ എന്നറിയില്ല ആ ചേച്ചിയും ഒന്നും പറഞ്ഞു കണ്ടില്ല.

അതുകൊണ്ട്‌ ഇതെല്ലാം ഇടുന്നവരെ പറ്റി ആരും ഒന്നും പറയില്ല എന്നൊന്നും പറയാന്‍ പറ്റില്ല. വ്യക്തിത്വം ഉള്ളവര്‍ മാന്യമായി പെരുമാറും, അത്ര മാത്രം.
ഇതും ക്രിയാത്മകമായ തമാശ ആണല്ലൊ അല്ലേ?

അഞ്ചല്‍ക്കാരന്‍ said...

ശ്രദ്ദേയമായ പോസ്റ്റ്. ക്രിയാത്മകമായ ചര്‍ച്ച അനിവാര്യമായ ഒരു പോസ്റ്റാണിത്. പക്ഷേ ചര്‍ച്ച വഴിതെറ്റാതെ സൂക്ഷിക്കുക്. ഈ ചര്‍ച്ച ഒരിക്കലും ഒരു സ്ത്രീ പുരുഷ വേര്‍തിരിവുണ്ടാക്കുന്ന തരത്തിലാകാതെയിരുന്നാല്‍ നന്നായേനെ. ചര്‍ച്ച ബൂലോകത്തെ ഞരമ്പു രോഗികളെ കുറിച്ചാണ്. അതു മറക്കണ്ട. ബൂലോകത്തെ ഞരമ്പുകളെ “അനൊനികള്‍” എന്ന് തിരുത്തി പറഞ്ഞാല്‍ ആ ഞരമ്പുകളുടെ ആക്രമണം ഒരു ഇഞ്ചിയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു പെണ്‍ നാമധാരിയോ മാത്രമല്ല അനുഭവിക്കുന്നത്. “പറയാതെ വയ്യ” എന്ന പേരില്‍ ചില കാര്യങ്ങള്‍ പറഞ്ഞു വെച്ചപ്പോള്‍ “പിത്ര് ശൂന്യന്‍” ആക്കപെട്ടവാനാണ് ഈ യുള്ളവന്‍. അനോനികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ മാര്‍ഗ്ഗങ്ങളുണ്ടല്ലോ? അത് ഉപയോഗിക്കാം.

പിന്നെ ഇഞ്ചിയുടെ പേരെടുത്ത് ഒരുവന്‍ ഒരു പോസ്റ്റിട്ടപ്പോള്‍ അതിനെതിരെ ശക്തമായ താക്കീതുമായി ബൂലോകം പ്രതികരിച്ചതും നാം കണ്ടതാണല്ലോ? ഒരു കൂട്ടായ്മയുടെ സല്‍ഫലമാണത്.

സ്വന്തം വ്യക്തിത്വം വെളിവാക്കികൊണ്ട് ഒരുവന്‍ സഭ്യമല്ലാത്തത് പറഞ്ഞാല്‍ അവനെ നമ്മുക്ക് നല്ലത് പറഞ്ഞ് കൊടുത്ത് തിരുത്താം. വ്യക്തിത്വം ഇല്ലാത്തൊരുവന്‍ വിളിച്ചു പറയുന്നതിനെ തെരുവ് ഭ്രാന്തന്റെ പുലമ്പലായി കണ്ടുകൂടെ?

എന്തായാലും ശരി ഈ ചര്‍ച്ച ഇഞ്ചി തലവാചകത്തില്‍ പറഞ്ഞ പോലെ “ബ്ലോഗും ഞരമ്പു രോഗികളും” എന്നാതായിരിക്കട്ടെ. “പെണ്ണെഴുത്തുകാരും ആണെഴുത്തുകാരും തമ്മിലുള്ള തല്ലായി” വിഷയത്തിന്റെ ഗതി മാറാതിരിക്കട്ടെ.


ഓ.ടോ:
പാ‍ലായില്‍ നിന്നുമുള്ള കുറിപ്പുകളെ നിര്‍ദ്ദോഷമായ ഫലിതമായി കണ്ടുകൂടെ?

കുറുമാന്‍ said...

തല്ലുപിടുത്തമൊന്നുമല്ല.... മൃതോത്ഥാനം അവസാന ഭാഗമെഴുതാനിരുന്ന രാത്രിയാ ഇത്. ഇനി എന്തായാലും അത് നടക്കില്ല. കാരണം സമയം കൊച്ചുവെളുപ്പാന്‍ കാലമായി എന്നതു തന്നെ.

നേരത്തെ വിട്ടുപോയ ചിലകാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നപ്പോള്‍ അതും കൂടെ എഴുതാം എന്നു കരുതി.

അപ്പോ ഇഞ്ചിയേ ഒരു കമന്റ് കൂടെ അഡ്ജസ്റ്റ് ചെയ്യൂ. സംശയ നിവാരണം ലക്ഷ്യം

1) ബ്ലോഗില്‍ വരുന്ന ആണുങ്ങളും, പെണ്ണുങ്ങളും ആരും, ഫോട്ടോയും, സ്വന്തം ഐഡന്റിട്ടിയും വെളിപെടുത്തുന്നീല്ല, ഇമെയില്‍ ഐഡി തരുന്നില്ല, മൂടുപടത്തിന്റെ മറവില്‍ എല്ലാരും പോസ്റ്റുന്നു. ആണാരു, പെണ്ണാരു എന്നൊന്നും തിരിച്ചറിയാന്‍ പറ്റുന്നില്ല, കാരണം, ഇഞ്ചി പറഞ്ഞ പോലെ, എല്ലാരും സെക്കൂരിറ്റി മെഷേഴ്സ് സ്വീകരിച്ചു. പിന്നെ എഴുത്തൂ നോക്കിയാല്‍ പോലും ആണെഴുത്തും, പെണ്ണെഴുത്തും കണ്ടു പിടിക്കാന്‍ പറ്റില്ല. ഇപ്പോ ചോര തിളക്കുന്നത് 80% ബ്ലോഗേഴ്സ്സ് സ്വാന്തം ഐഡന്റിറ്റി വെളിപെടുത്തിയതുകൊണ്ടാണെന്നു ഞാന്‍ പറഞ്ഞാല്‍?

ആണാര്, പെണ്ണാര്, എന്നറിയാതെ വെറുതെ എഴുട്ട്തു മാത്രം ലക്ഷ്യമാക്കിയാല്‍ ആരും വായിക്കാനില്ലാതെ, എഴുതാനില്ലാതെ ബ്ലോഗ് അട്ടപുറത്ത് കയറ്റേണ്ടിവരും.

ബിന്ധുവും, ഡാലിയും, അതുല്യയും, അചിന്ത്യയും, ദേവസേനയും, പാര്‍വ്വതിയും, സിന്ധുവും, പ്രതിഭയും,സാരംഗിയും ഒന്നും ബ്ലോഗില്‍ വന്നിട്ട് ഭീഷണി നേരിട്ടുണ്ടെന്നോ, ആരേലും അവരെ കാര്യമായി വ്യക്തിഹത്യ ചെയ്തിട്ട്ടുണ്ടെന്നോ എനിക്ക് തോന്ന്നുന്നില്ല..........അപ്പോള്‍ കളപ്പുരയില്‍ വെറുതെ കാണാമെന്നിരിക്കേ, അതെല്ലാം വിട്ട് കുളിപ്പുരയില്‍ ഒളിച്ചു നോക്കുന്ന ഒരു കൌതുകം തോന്നീപ്പിക്കുമാ‍റ് അവസരങ്ങള്‍ സൃഷ്ടിക്ക്കുന്നതില്‍ ഒരു പങ്കു അനോണി ബ്ലോഗര്‍മാര്‍ക്കുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍?

അഞ്ചല്‍ക്കാരന്‍ said...

എല്ലാവരും പരസ്പരം ബഹുമാനിക്കുക.
പറയണമെന്ന് തോന്നുന്നത് മുഖത്ത് നോക്കി പറയുക.
പിന്നെ ബിന്ദു ചെയ്തമാതിരി ഈ ചര്‍ച്ചയുടെ പാതയില്‍ പഴയ വിവാദവും അസ്സഭ്യവുമായ പോസ്റ്റുകളിലേക്ക് ലിങ്ക് കൊടുത്ത് ഈ ചര്‍ച്ചയെ വിഷലിപ്തമാക്കാതിരിക്കുക.

കത്തികയറട്ടെ....
ഭാവുകങ്ങളോടെ:-

myexperimentsandme said...

യഥാര്‍ത്ഥമായ ഐഡിന്റിറ്റിയെക്കാള്‍ സ്ത്രീകളാണെന്ന് കരുതി ഞരമ്പുരോഗികള്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ക്കാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് തോന്നുന്നു.

ഞരമ്പുരോഗികള്‍ ആവശ്യമില്ലാത്ത രീതിയില്‍ എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അതാതു ബ്ലോഗര്‍മാക്ക് ഒന്നുകൂടി വ്യക്തമായി അറിയാമായിരിക്കും. നമ്മള്‍ കണ്ടിട്ടില്ല എന്നത് മാത്രം ഒരു കാരണമാക്കേണ്ട എന്ന് തോന്നുന്നു (ബിന്ദു ചൂണ്ടിക്കാണിച്ച ലിങ്ക് ഞാന്‍ ഇപ്പോഴാണ് കാണുന്നത്-എന്താണ് അതിനെപ്പറ്റി പറയേണ്ടത്?!). പലരും അത്തരം കമന്റുകള്‍ വരുമ്പോഴേ ഡിലീറ്റ് ചെയ്ത് കളയും. പക്ഷേ സ്വന്തം ബ്ലോഗിലല്ലാത്ത ചില കമന്റുകള്‍ ചിലപ്പോള്‍ കാലാകാലങ്ങളോളം കിടക്കുകയും ചെയ്യും.

ആരെന്നറിയാനുള്ള കൌതുകമല്ല കുറുമാനേ പ്രശ്‌നം. ആരെന്നറിഞ്ഞു കഴിഞ്ഞിട്ടും ഉള്ള ചെയ്തികളാണ്-അല്ലെങ്കില്‍ ഇത് ഇതാവും എന്ന് ഊഹിച്ചുമുള്ളവ.

കുറുമാന്‍ said...

വക്കാരീജീ.....പതിനഞ്ചാമത്തെ കമന്ന്റ്റിനുത്തരം, പതിമ്മൂന്നിനു കൊടുത്ത ശേഷം മാത്രം. ആദ്യം മാവേലി കേരളത്തിനുത്തരംകൊടുക്കട്ടെ.

myexperimentsandme said...

അഞ്ചല്‍‌കാരാ, വിവരദോഷിയും കുറുമാനും അത്തരം ചെയ്തികളൊന്നും കാര്യമായി കണ്ടിട്ടില്ല എന്ന് പറഞ്ഞത് ശ്രദ്ധിച്ചോ? ഇബ്രുവിന്റെയും മാവേലി കേരളത്തിന്റെയും കമന്റുകള്‍ ശ്രദ്ധിച്ചോ? ഇഞ്ചിയുടെ പോസ്റ്റിന്റെ പോയിന്റ് തന്നെ വിഷലിപ്തമായ കമന്റുകളും ഇടപെടലുകളുമല്ലേ?

ഊഹാപോഹങ്ങളും നിഗമനങ്ങളും ഇല്ലാതാക്കണമെങ്കില്‍, കാര്യങ്ങള്‍ മുഖത്ത് നോക്കി പറയണമെങ്കില്‍ ചിലപ്പോള്‍ (ഒട്ടും ഇഷ്ടമില്ലെങ്കിലും) ചില വെളിപ്പെടുത്തലുകള്‍ നടത്തേണ്ടി വരും, നിവൃത്തികേടുകൊണ്ടാണെങ്കിലും.

അഞ്ചല്‍‌കാരന്‍ ഉദ്ദേശിക്കുന്നതാണോ ഇഞ്ചി ഉദ്ദേശിച്ചത് എന്നറിയില്ല.

ദേവന്‍ said...

സ്ത്രീ ബ്ലോഗര്‍മാരുടെ (ജൂണ്‍ 2007 മുതല്‍ ക്രിയേറ്റ് ചെയ്യപ്പെട്ട ഐഡികള്‍ സാങ്കേതികമായി കുഴ്യ്ക്കും, അതൊഴികെ)അഭിപ്രായത്തില്‍ അവരവരുടെ ബ്ലോഗില്‍ മറ്റാരുടെയെങ്കിലു ബ്ലോഗിലെ പോസ്റ്റിലോ കമന്റിലോ വരുന്ന തരം പരാമര്‍ശങ്ങള്‍ അവര്‍ക്ക് സ്ത്രീ ആയതിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന വിഷമതയോ അപമാനമോ ആണെന്നു മഹാഭൂരിപക്ഷാഭിപ്രായം ഉണ്ടെങ്കില്‍ ആണ്‍ ബ്ലോഗര്‍മാര്‍ക്ക് അതില്‍ ഒരു പ്രശ്നമുണ്ടെന്നു തോന്നിയാലും തോന്നിയില്ലെങ്കിലും അത്തരം എഴുത്തുകള്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ആണു വേണ്ടത്. സ്ത്രീകളുടെ മൊത്തത്തിലുള്ള അഭിപ്രായം എന്താണെന്നു നോക്കട്ടെ.

മറ്റൊന്ന്, ആണ്‍ പെണ്‍ ഭേദമില്ലാതെ, ആരെയും വേദനിപ്പിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്ന പോസ്റ്റുകളും കമന്റുകളും വരരുത്. തന്നെപ്പറ്റി എന്തു കണ്ടാലാണ് ഒരാള്‍ക്കു വേദനിക്കുക എന്നത് ആപേക്ഷികമാണ്. അതുകൊണ്ട് നല്ല ഉറപ്പായി പ്രശ്നമില്ല എന്നറിയാവുന്ന വ്യക്തികളെ ഒഴിച്ച് ആരെയും കഥാപാത്രമാക്കുകയോ വ്യക്തിപരമായി ആക്ഷേപിക്കുകയോ ചെയ്യാതിരിക്കേണ്ടതുണ്ട് എന്നതാണ്.

അഞ്ചല്‍ക്കാരന്‍ said...

അതു തന്നെ വക്കാരീ ഞാന്‍ പറഞ്ഞത് ഈ ലിങ്കല്ലേ ആ പോസ്റ്റിലേക്ക് നാം ചെല്ലാന്‍ കാരണം. അതു കൊണ്ട് ഈ ചര്‍ച്ചയില്‍ നമ്മുക്ക് ലിങ്കുകളെ ഒഴിവാക്കാം. ലിങ്കുകള്‍ക്ക് ചാകരയാണ്‍ ഈ ചര്‍ച്ചയെന്നറിയാം. പക്ഷേ അത് ചര്‍ച്ചയുടെ ഗതിമാറ്റും.

അതു പോലെ തന്നെയാണ് അനോനി കമന്റുകളും. അതിന്റെ വേരും തേടി ചെല്ലുമ്പോഴാണ് പുതിയ പല ബ്ലോഗിലും ചെന്നെത്തുന്നത്.ഒരു ചെറു പരസ്യമായി അനൊനി കമന്റുകളെ ചില അതി ബുദ്ധിമാന്മാരയ ബ്ലോഗര്‍മാര്‍ ഉപയോഗിക്കുന്നുണ്ട്.

ഓ.ടോ:
ഇപ്പോള്‍ പുതിയ ഒരു ട്രെന്റും തുടാങ്ങിയിരിക്കുന്നുവെന്ന് തോന്നുന്നു. ഏതെങ്കിലും പേരില്‍ ഒരു വ്യാജബ്ലോഗ് തുടങ്ങുക. അതിലേക്ക് തങ്ങളുടെ അസ്സല്‍ബ്ലോഗില്‍ ശ്രദ്ധിക്കപെടാതെ കിടക്കുന്ന സ്രിഷ്ടികളെ കോപ്പി ചെയ്തിട്ട് “ഹയ്യോ ഇതാ ഇതു കണ്ടോ എന്റെ സര്‍ഗ്ഗ സ്രിഷ്ടികളെ ഇവന്‍ തോണ്ടിക്കോണ്ട് പോയി അവന്റെ ബ്ലോഗില്‍ തൂക്കിയിരിക്കുന്നുവെന്ന്” അലമുറയിട്ട് തങ്ങളുടെ അസ്സല്‍ ബ്ലോഗില്‍ ഒരു ലിങ്ക് കൊടുക്കുക. ബൂലോകവാസികളെല്ലാം കൂടി ആദ്യം വ്യാജ പോസ്റ്റിലും അതിനു ശേഷം അസ്സല്‍ പോസ്റ്റിലും മാറി മാറി ഓടുന്നു.പിന്നെ തൊണ്ടി മുതലില്‍ പോയി അസഭ്യം പറയുന്നു. തൊണ്ടി മുതല്‍ ചത്തു കിടക്കുന്നതാണ് പിന്നെ കാണാന്‍ കഴിയുന്നത്. അസ്സല്‍ പോസ്റ്റില്‍ നിരന്തരം പുതിയ പോസ്റ്റുകള്‍ വരുന്നതും കാണാം. ഇതും ഒരു മലയാളീ മാര്‍ക്കറ്റിംഗ്...

ഓഫ് ടോപ്പിക്കിന് ഈഞ്ചിയോട് മാപ്പ്.

കുറുമാന്‍ said...

ഈ പോസ്റ്റിലെ കമന്റുകളില്‍ ആദ്യം മുതല്‍ പങ്കാളിയായ സ്ഥിതിക്ക്, ചില വ്യക്തീപരമായ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തില്ലെങ്കില്‍ തെറ്റിദ്ധരീക്കപെടും. അതിനാല്‍ ആദ്യം തന്നെ മാവേലി കേരളത്തിന്റെ ചോദ്യത്തിനുത്തരം നല്‍കാന്‍ ശ്രമിക്കാം.
********
ഇഞ്ചീ

എന്തോ കാരണമുണ്ട് ഇങ്ങനെ ഒരു പൊസ്റ്റ് എഴുതാന്‍ എന്നു കരുതുന്നു. പക്ഷെ അത് എന്താണെന്നു വ്യക്തമാകുന്നില്ല

ആധാരമായ കാരണം അല്ലേങ്കില്‍ കാരണങ്ങള്‍ എന്താണെന്നു വെളിപ്പെടുത്തുമല്ലോ? - കാര്യ കാരണങ്ങള്‍ അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കുകയല്ലെ ബുദ്ധി. അല്ലാത്തെ, ഏന്തോ കാരണമുണ്ടാകും എന്ന് അസ്യും ചെയ്ത് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍,അല്ലെങ്കില്‍, ഉള്ള ചെറിയ പ്രശ്നങ്ങള്‍ ഊതിപെരുപ്പീക്കുവാന്‍ സ്ത്രീ ബ്ലോഗേഴ്സ് തന്ന്നെ ഒരു കാരണമാകുന്നു എന്നു ഞാന്‍ പറഞ്ഞാല്‍!!

സാസ് ബി കബി ബഹു ദീ?

തീര്‍ശ്ചയായും പ്രതികരിയ്ക്കാനുള്ള കാരണങ്ങളുടെ പേരില്‍ പ്രതികരിയ്ക്കണം. ഈ ‘ഞരമ്പു രോഗി/കള്‍’ ആരാണെന്നു പുറത്തറിയിയ്ക്കേണ്ടതു ആവശ്യമാണ്. എല്ലവരുടെയും സംരക്ഷണത്തിനു വേ‍ണ്ടി കൂടിയും - എടുത്തു ചാടുന്നതീനു മുന്‍പ് വായിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഈ വരികള്‍ അപ്രസക്തം. വായന പോര........വായിക്കൂ.......

‘പക്ഷെ ഇവിടെ അപരാധിക്കപെട്ട സ്ത്രീ ഫൂലന്‍ ദേവിയാണോ,ജാന്‍സി റാണിയാണോ, നാണികുട്ടിയാണോ, അതോ ആരെന്നറിയാത്തവരാണോ, സ്ത്രീ തന്നെയാണോ എന്നെല്ലാം ഒരു പുരുഷന്‍ നോക്കും‘.

പിന്നെ കുറുമാനേ ഈ പറഞ്ഞതിന്റെ അര്‍ഥം ഇത്തിരി വ്യക്തമാക്കാമോ? - വ്യക്തമാക്കാം. മാവേലി കേരളം എന്ന പേരുകൊണ്ട് ഒരു ആണാണെന്നു തോന്നാം, പക്ഷെ താങ്കള്‍, ആണോ, പെണ്ണോ, അതോ ശിഖണ്ടിയോ എന്നൊന്നും വായനക്കാര്‍ക്കറിയില്ല.......അപ്പോള്‍ നാളെ താaകള്‍ക്കൊരു പ്രശ്നം വന്നാല്‍ ബൂലോകര്‍ക്കറിയില്ല താങ്കളുടെ വ്യക്തിത്വം, അതിനാല്‍ സപ്പോര്‍ട്ടും കുറവ്. മറിച്ച് കല്ലെറിയാന്‍ ഒരവസരം ഒരുക്കിയാല്‍ മെക്കയില്ല് സാത്താന്നെ ഏഴു കല്ലെറിയുന്നവര്‍ ബ്ലോഗില്‍ എഴുപത് എറിയും. പ്രത്യേകിച്ച് അനോണി നിയമ ബുക്കുമായി വരുമ്പോള്‍.

ഞാന്‍ മനസിലാക്കിയത്. സ്ത്രീയ്ക്കു സ്ത്രീയുടേതാ‍യ ഒരു സ്വസ്ഥമായ നിലനില്‍പ്പിന്റെ ആവശ്യമില്ല, = ഹലോ,,സ്ത്രീക്കു സ്വസ്ഥമായ നിലനില്‍പ്പ് ആവശ്യമില്ലെങ്കീല്‍ , പിന്നെന്താ വേണ്ടത്ത്? ചാഞ്ചാടുന്ന നില നില്പോ.......അറിയാന്‍ മേലാതെ ചോദിക്കുവാ......

പിന്നെ അവള്‍ അശക്തയാണോ, ശക്തയാണോ, അഞാതയണോ, ജ്ഞാതയാണോ എന്നൊക്കെ ഉറപ്പു വരുത്തിയിട്ടേ പുരുഷന്‍ സഹായിയ്ക്കൂഎന്നാണോ സംശയം കൊണ്ടു ചോദിച്ചതാ - അല്ല,പുരുഷന്‍ സ്ത്രീയെ സഹാ‍ായിക്കാന്‍ എന്നും തയ്യാറു തന്നെ (എല്ലാവരുമില്ല, പ്രതീക്ഷിക്കുകയുമരുത്). സമത്വം ആവശ്യപെടുന്ന സ്ത്രീക്ക് സഹായം ആവശ്യമായി വരുന്നതെപ്പോള്‍? വണ്ടിയുടെ ടയര്‍ പഞ്ചറാകുമ്പോഴോ?

എന്നു പറയുമ്പോള്‍, ഇഞ്ചി താഴെ പറയുന്നതു ശരിയാകുകയണോ

‘പുരുഷനു അവള്‍ ഭീ‍ഷണിയാണെന്ന് തോന്നുന്ന മാനസികാവസ്ഥയിലാണ്. “ഹെ, അവള്‍ ഒരു പെണ്ണല്ലെ, അവള്‍ക്കിത്രെം വിവരമൊ..”.

ഏതായായാലും അങ്ങനെ കുറുമാന്‍ ആലോചിച്ചുകാണുകയില്ല എന്നു തന്നെ വിശ്വസിയ്ക്കുന്നു. = കുറുമാന് ആലോചീക്കാന്‍ വേറെ എത്രയോ കാര്യങ്ങള്‍ കിടക്കുന്നു. എന്നു കരുതി, ഒന്നൊന്നര വര്‍ഷം പഴക്കമുള്ള ചങ്ങാതികളെ നടുറോഡില്‍ ഇറക്കിവിട്ട് പോവില്ല...ഇവിടെയൊക്കെ തന്നെ കാണും. പിന്നെ ഇന്നലെ വന്നവര്‍ അവര്‍ക്ക് ലിഫ്റ്റ് കൊടുത്താല്‍ സന്തോഷമായ്യി. സ്ഥിരമായി കൊടുത്താല്‍ ഗംഭീരം.

Inji Pennu said...

കുറുമാന്‍ മാഷെ,
ഇങ്ങിനെയൊന്നു ചിന്തിക്കാന്‍ ശ്രമിക്കുമൊ?
താങ്കള്‍ ആണാണൊ പെണ്ണാണൊ എന്ന് ഞാനെങ്ങിനെ അറിയും? ഫോട്ടോ കണ്ടതുകൊണ്ടൊ? എനികുമിട്ടൂടേ എന്റെ അനിയന്റെ ഫോട്ടൊ? അങ്ങിനെ ചിന്തിച്ചു നോക്കൂ. ഇത് ഇന്റര്‍നെറ്റ് യുഗമാണ്. പഴ്യ തരം ചിന്താഗതികള്‍ പൊളിച്ചു കളയൂ. കേരളത്തില്‍ ഇരിക്കുന്ന ഒരുവന്‍ ബഹാമാ‍സിലിരിക്കുന്ന ഒരാളോട് അതേ നിമിഷം സംസാരിക്കുന്ന യുഗം. അത് മുഖം കണ്ടൊ കാണാതെയൊ ആവാം. അത് പ്രസക്തമേയല്ല. പ്രസക്തം അങ്ങിനെയുള്ള ആക്രമങ്ങള്‍ ഉണ്ടാവുന്നുണ്ടൊ അതിനെതിരെ എങ്ങിനെ പ്രതിരോധിക്കണം എന്നാണ്.

അതുകൊണ്ട് ആരും ആണാണൊ പെണ്ണാണൊ എന്നുള്ളതാക്കരുതേ ദയവു ചെയ്ത് ഈ പോസ്റ്റിനെ.
അങ്ങിനെയുള്ള കമന്റ്സൊക്കെ എനിക്ക് ഡിലീറ്റേണ്ടതായിട്ട് വരും. ഒന്നും തോന്നരുത്.

Haree said...

നന്നായി പണിപ്പെട്ടുവെന്നു തോന്നുന്നല്ലോ ഈ ലേഖനം എഴുതാന്‍. ലിങ്കുകളില്‍ പോയി നോക്കുവാന്‍ സാധിച്ചില്ല... ധാരാളം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ എല്ലാം കൂടി കണ്‍ഫ്യൂഷനായി. കുറച്ചുകൂടി ഹൃസ്വമാക്കി നന്നാക്കാമായിരുന്നില്ലേ?

ഇനി കാര്യത്തിലേക്ക്:
• പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ്. അമ്മമാരോടും പെങ്ങമ്മാരോടുമൊക്കെ നമ്മള്‍ തന്നെ പറയും, വീട്ടില്‍ അടങ്ങിയിരിക്കുവാന്‍; രാത്രിയായാല്‍ പുറത്തിറങ്ങരുത് എന്നൊക്കെ. (ഇതിപ്പോള്‍ ആണ്‍/പെണ്‍ ഭേദമില്ലാതായി, രാത്രിയില്‍ ആരും ആക്രമിക്കപ്പെടാം, രാത്രിയാവണമെന്നുമില്ല) എന്നാല്‍ ആ ഒരു സാമൂഹികാവസ്ഥ സൃഷ്ടിക്കുനതില്‍ പുരുഷന്മാര്‍ക്കാണ് പങ്കാ‍ളിത്തം കൂടുതല്‍, ശരിയല്ലേ? ലൈംഗികമായ ആക്രമണം സ്ത്രീകള്‍ക്കു മേലാണ് കൂടുതലും(കോവളത്തും മറ്റും നടക്കുന്നതായി ബാലവേശ്യയും മറ്റും കാണാതിരിക്കുന്നില്ല). അതാണല്ലോ രാത്രിയിലും മറ്റും സ്ത്രീകളെ ഒറ്റയ്‌ക്കു വിടുന്നതില്‍ നിന്നും അച്ഛന്‍മാരേയും സഹോദരന്മാരേയും ഭര്‍ത്താക്കന്മാരേയും പിന്തിരിപ്പിക്കുന്നതിലും പ്രധാനം?

• ബൂലോഗം അത്തരം വ്യക്തിഹത്യകള്‍ തീരെയില്ലാത്ത സ്ഥലമാണെന്ന് പറഞ്ഞു കണ്ടു. അല്ല, ധാരാളം വ്യക്തിഹത്യകള്‍ നടക്കുന്ന സ്ഥലം തന്നെയാണിത്. ഞാന്‍ തന്നെ ഇഞ്ചിചേച്ചി, സൂവേച്ചി എന്നിവരോടൊക്കെ ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇങ്ങിനെ മറഞ്ഞിരിക്കുന്നത്, സ്ഥലമെങ്കിലും പറഞ്ഞാലെന്താണ് കുഴപ്പം എന്നൊക്കെ. അന്നെനിക്ക് അവരുടെ ന്യായങ്ങള്‍ മനസിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ, ഛോട്ടാമുംബൈയുടെ റിവ്യൂവിനു ശേഷം, വ്യക്തിഹത്യ എന്താവാം എന്ന് എനിക്ക് മനസിലായി. അതുകൊണ്ടാണ് കമന്റ് മോഡറേഷനും മറ്റും വെയ്‌ക്കേണ്ടി വന്നത്. ശരിയാണ്, ആരും ആ കമന്റുകള്‍ ഒന്നും കണ്ടിരിക്കുവാന്‍ സാധ്യതയില്ല, കാരണം അവയൊന്നും അപ്രൂവ് ചെയ്യപ്പെടാറില്ല, അല്ലെങ്കില്‍ അധികം ആളുകള്‍ കാണുന്നതിനു മുന്‍പേ ഡിലീറ്റ് ചെയ്യപ്പെടും, മംഗ്ലീഷിലായതിനാല്‍ പിന്മൊഴിയിലെത്തില്ല, അല്ലെങ്കില്‍ കൊരട്ടി ഉപയോഗിക്കപ്പെടും. ഇഷ്ടമല്ലാത്തത് കാണുമ്പോള്‍, അതേ തലത്തില്‍ പ്രതികരിക്കുവാന്‍ ശേഷിയില്ലാത്തതിനാല്‍ വ്യക്തിഹത്യയിലേക്കു കടക്കുന്നു; കാര്യം ചെയ്തത് സ്ത്രീകളാവുമ്പോള്‍ ഇങ്ങിനെ ആക്രമിക്കുവാനുള്ള ത്വര കൂടുതല്‍ കാണിക്കുമായിരിക്കും.

• എനിക്കു വന്ന കമന്റുകളെ ഒരുതരം നിഃസംഗതയോടെ(ഭ്രാന്തന്റെ ജല്പനങ്ങള്‍ കേള്‍ക്കാതിരിക്കുകയാണല്ലോ അഭികാമ്യം?) കാണുവാന്‍ എനിക്കു കഴിയും, പക്ഷെ എല്ലാവര്‍ക്കും അതാവണമെന്നുമില്ലല്ലോ... ഒരുപക്ഷെ ഒരു ആണിന് അത്തരം കമന്റുകള്‍ കിട്ടുന്നതില്‍ കൂടുതല്‍ ഒരു പെണ്‍കുട്ടിയെ അവ ബാധിക്കുമായിരിക്കാം. പ്രത്യേകിച്ചും നമ്മുടെ സമൂഹം സ്ത്രീകളെ ബോള്‍ഡാക്കിയല്ല വളര്‍ത്തിക്കൊണ്ടുവരുന്നത് എന്നും തോന്നിയിട്ടുണ്ട്.

• പിന്നെ സമത്വത്തെക്കുറിച്ചുള്ള വാദങ്ങളില്‍ ഇന്നത്തെ കേരളത്തിലെ ഫെമിനിസ്റ്റുകളും ശരിയായ ദിശയിലാണെന്നു കരുതുന്നില്ല. പുരുഷാധിപത്യം മാറി സ്ത്രീകളുടെ ആധിപത്യം വരണമെന്ന രീതിയിലാണ് പലപ്പോഴും സംസാരം. സ്ത്രീയും പുരുഷനും ശാരിരികമായി സമത്വമുള്ളവരല്ല, അങ്ങിനെയായിരുന്നെങ്കില്‍ സ്ത്രീ പുരുഷന്‍ എന്ന് രണ്ട് പേരില്‍ വിളിക്കേണ്ടി വരില്ലായിരുന്നല്ലോ. പക്ഷെ, വ്യക്തി അല്ലെങ്കില്‍ സാമൂഹിക ജീവി എന്ന നിലയില്‍ ഇരു കൂട്ടര്‍ക്കും തുല്യപ്രാധാന്യമാണ്. പക്ഷെ, അതോരോരുത്തരും ഓരോ രീതിയിലാവും ഉപയോഗപ്പെടുത്തുക. അഭിപ്രാ‍യം പറയുന്നതിലും, എന്തെങ്കിലും ചെയ്യുന്നതിലും (ഉദാ: കുറുമാന്‍ മാഷ് പറഞ്ഞ ടയര്‍ മാറ്റിയിടല്‍) പിന്നില്‍ നില്‍ക്കുന്ന ആണുങ്ങളുമില്ലേ?
--

Anonymous said...

വളരെ പ്രസക്തമായതും ശക്തമായതും ആയ ലേഖനം. ഇതു പുതുതായി ബ്ലോഗിംഗ് രംഗത്തേയ്ക്ക് വരുന്ന സ്ത്രീകള്‍ക്കും, നിലവിലുള്ളവരില്‍ തന്നെ മനസ്സില്‍ ഭയത്തിന്റെ ഒരു ചെറിയ കണികയെങ്കിലും ഉള്ളവര്‍ക്കും പ്രയോജനപ്പെടും എന്നതില്‍ യാതൊരു സംശയവുമില്ല. വ്യക്തിഹത്യ ഒരിയ്ക്കലും മാപ്പര്‍ഹിക്കാത്ത തെറ്റാണു. കഴിഞ്ഞ ദിവസം വായിച്ച ബ്ലോഗിലെ ചില അമാവാസി വര്‍ണ്ണനകള്‍ കണ്ടപ്പോള്‍ ശരിയ്ക്കും മനസ്സു വേദനിച്ചു, അത് ആരെപ്പറ്റിയെഴുതിയതാണെങ്കിലും വളരെ നീചമായിപ്പോയി. അവിടെ ആരും കമന്റ് രേഖപ്പെടുത്തുകപോലും ചെയ്യരുതായിരുന്നു. 'നര്‍മ്മം', 'ആക്ഷേപഹാസ്യം' എന്നീ നല്ല വാക്കുകളെ അവിടെ പലരും ഉപയോഗിച്ചിരുന്നുവെന്നു തോന്നുന്നു..ഞരമ്പുരോഗികള്‍ക്ക് സന്തോഷത്തിനു ഇതില്പ്പരം എന്തുവേണം.

കുടുംബത്തില്‍ പിറക്കുക എന്നത് ജാതിയിലൂന്നിയ കാര്യമല്ല ( ചില പ്രത്യേക ജാതികള്‍ അങ്ങനെയാണെന്നു ഈയിടെ വേറൊരു ബ്ലോഗില്‍ വായിച്ചു), മറിച്ച് അത് സ്വന്തം ചിന്തകളെയും പ്രവൃത്തികളെയും എങ്ങനെ ലോകത്തിനു മുന്‍പില്‍ അന്തസ്സോടെയും അഭിമാനത്തോടെയും സഭ്യതയുടെ വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവതരിപ്പിക്കാമെന്നതാണു.

ഇ ലേഖനം ബൂലോകത്തിന്റെ കൂട്ടായ്മയ്ക്ക് ശക്തമായ ഒരു പിന്‍ബലം കൊടുക്കുമെന്നു കരുതാം. ആക്രമിയ്ക്കുന്നവന്‍ ആരായാലും അവരെ ഒന്നിച്ചെതിര്‍ത്താല്‍ ഒരിയ്ക്കല്‍ പോലും അവര്‍ നമുക്കിടയില്‍ വിവേചത്തിന്റെയും അശ്ലീലത്തിന്റെയും വിത്തുകളുമായി വരില്ല. പക്ഷേ പ്രതികരണം ശക്തമ്മായിരിയ്ക്കണം അല്ലാതെ " നല്ല എഴുത്തും ഹാസ്യവും, പക്ഷെ ആ രണ്ടു വരികള്‍ ഒഴിവാക്കിയാല്‍ മതി" എന്ന രീതിയിലാവരുത്.., അല്ലെങ്കില്‍ ആ ബ്ലോഗില്‍ കമന്റിടാനേ പോകരുത്.

ബ്ലോഗെഴുതുന്നത് ആണോ പെണ്ണോ ആരുമാകട്ടെ, എന്താണെഴുതിയിരിയ്ക്കുന്നത് എന്നു മാത്രം വായിച്ചാല്‍ പോരെ, എന്തിനാണു തരംതിരിവുകള്‍. ഇന്റെനെറ്റില്‍ പതിയിരിയ്ക്കുന്ന അപകടങ്ങള്‍ അറിവില്ലാത്തതായി ആരും തന്നെയില്ലാത്തതുകൊണ്ട്, ഫോട്ടോ, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ കൊടുക്കലും വാങ്ങലുമൊക്കെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍.

കുറുമാന്റെ കമന്റില്‍ പറഞ്ഞ "ബിന്ധുവും, ഡാലിയും, അതുല്യയും, അചിന്ത്യയും, ദേവസേനയും, പാര്‍വ്വതിയും, സിന്ധുവും, പ്രതിഭയും,സാരംഗിയും ഒന്നും ബ്ലോഗില്‍ വന്നിട്ട് ഭീഷണി നേരിട്ടുണ്ടെന്നോ, ആരേലും അവരെ കാര്യമായി വ്യക്തിഹത്യ ചെയ്തിട്ടുണ്ടെന്നോ എനിക്ക് തോന്ന്നുന്നില്ല." എന്ന വാചകത്തോട് എനിയ്ക്ക് യോജിപ്പില്ല. ഇവരിലാരും നാളെ അത് നേരിടില്ല എന്നതിനു യാതൊരു ഉറപ്പുമില്ല..
പ്രിയങ്ക തോമസ് എന്ന ബ്ലോഗര്‍ പേരുവെളിപ്പെടുത്തിയ ആളായിരുന്നു താനും( പ്രിയങ്ക ക്ഷമിയ്ക്കണം)..

'ഞരമ്പുരോഗികളുടെ പേരുവെളിപ്പെടുത്താന്‍ പറയുന്നത് അസംബന്ധമാണു..അപ്പോള്‍ നമ്മളും വ്യക്തിഹത്യയ്ക്ക് മുതിരുകയാണു ചെയ്യുന്നത്....

എന്തുതന്നെയായാലും വനിതാ ബ്ലോഗര്‍മാര്‍ ഇത്തരം ആക്രമണത്തെ ധീരമായി നേരിടാന്‍ ഒരുങ്ങിയിരിയ്ക്കുക..ശല്യം സഹനരേഖകള്‍ക്കപ്പുറമെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ മടികാണിക്കാതിരിക്കുക..സഹായഹസ്തവുമാ
യി ബൂലോകത്തെ എല്ലാ നല്ലവരായ ബ്ലോഗേര്‍സും കൂടെയുണ്ടാവും..

അനാഗതശ്മശ്രു said...

ഇഞ്ചിയ്കും ഇഞ്ചി കടിക്കാന്‍ കിട്ടിയ സംഭവം എന്തായാലും
ഒട്ടും നന്നല്ല..
ഇഞ്ചി തന്നെ കാട്ടില്‍ മറഞ്ഞിരുന്നു നല്ല നല്ല എഴുത്തു കാട്ടിത്തരുന്നു.
യഥാര്‍ഥ്‌ പേരും വിലാസവുമായി നാട്ടാരറിയേണ്ട ആളല്ലെ ഇഞ്ചി...
ഇഞ്ചി തന്നെ പെണ്ണെഴുത്തല്ല എഴുതുന്നതു ആര്‍കാ അറിയാത്തതു

നിര്‍മ്മലയുടെ ബ്ലോഗ്ഗ്‌ നോക്കൂ,,,
മലയാളത്തിലെ ഒരു നല്ല കഥാകാരി സ്വന്തം വിലാസവും ധൈര്യവുമായി സ്വന്തം പേരില്‍ എഴുതുന്നു..
( എന്റെ ബ്ലോഗിലും എന്റെ മുഴുവന്‍ വിലാസവും ഉണ്ടു)
വ്യക്തി ഹത്യ പാടില്ല. പക്ഷെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാവണം.
നമ്മുടെ ആസയത്തെ എതിര്‍ക്കുന്നവരെ അവിശ്വസിക്കുന്നവര്‍ വലിയ സാഹിത്യ്കാരന്മാര്‍ മാത്രമല്ല ചെറിയ ബ്ലോഗര്‍മാരുമുണ്ട്‌

സാരംഗി said...

കമന്റില്‍ അറിയാതെ കടന്നുകൂടിയ അക്ഷരത്തെറ്റുകള്‍ (പ്രിയങ്ക മാത്യൂസ് എന്നതാണു ശരി), ക്ഷമിക്കണമെന്നപേക്ഷ..

വിചാരം said...

ഇഞ്ചി പെണ്ണ്. ഇങ്ങനെയൊരു ലേഖനമെഴുതാനുള്ള പ്രചോദനമെന്തന്ന് മനസ്സിലായി. ഇഞ്ചിയെ കുറിച്ച് ഒരു ഞരമ്പു രോഗി എഴുതിയ പോസ്റ്റാണന്ന്. അതില്‍ ഇഞ്ചിയ്കനുകൂലമായി എല്ലാ (പുരുഷ/സ്ത്രീ വിത്യാസമില്ലാതെ)ബ്ലോഗേര്‍സും പ്രതികരിച്ചു. തികച്ചും സ്തുതിര്‍ഹമായ കൂട്ടായ്മയുടെ ഫലമായിരുന്നു.ഇഞ്ചി പറഞ്ഞതില്‍ ഒത്തിരി കാര്യമുണ്ട്. ഒരു പ്രിയങ്ക മാത്യൂസ് എഴുതിയ ചെറുകഥയ്ക്കെതിരെ, ജീര്‍ണ്ണിച്ച സമൂഹത്തിന്റെ ചില വക്താക്കള്‍. ഇഞ്ചിയുടെ ഭാഷയില്‍ ഞരമ്പുരോഗികള്‍ ആ പാവം ബ്ലോഗറെ കൊന്നു. ഇവിടെ പോയി ആ ബ്ലോഗിലെ അവസാന രണ്ട് പോസ്റ്റുകളും അതിലെ കമന്റുകളും വായിക്കുക
സഹിഷ്ണതയില്ലാത്ത ഈ തെണ്ടികളുടെ ആക്രമണം സ്ത്രീകളില്‍ മാത്രമായി ഒതുങ്ങുന്നില്ല.ഈ ഇടയ്ക്ക് അതിലൊരുത്തന് പരാജിതന്റെ കയ്യില്‍ നിന്ന് ആഞ്ഞൊരു കൊട്ടുകിട്ടി പിന്നെ കക്ഷി ആ വഴിക്ക് പോയില്ല. ചിലര്‍ പ്രശസ്തരാണന്നു കരുതി എന്തും. ഏതും ആര്‍ക്കെതിരേയും പറയാമെന്നൊരു ധാരണയുണ്ട്. പ്രിയങ്കയുടെ പോസ്റ്റില്‍ ആ മഹാനാണ് എല്ലാത്തിനും. തുടക്കമിട്ടത്. ഇഞ്ചി പറഞ്ഞതു വളരെ ശരിയാണ്. ഇവര്‍ കൂട്ടമായി ജി-ടാക്കിലുരുന്ന് പ്ലാന്‍ ചെയ്യും എന്നിട്ടാണക്രമണം. ഇവര്‍ മാത്രം മതി ബ്ലോഗുകളില്‍ മറ്റാരും വരരുത്. വളരരുത് എന്ന ചിന്താഗതി.ഇഞ്ചിയെ കുറിച്ച് അനാവശ്യമായി എഴുതിയ ഞരമ്പുരോഗിയെ, ഇഞ്ചിക്കറിയുമെങ്കില്‍ ദയവു ചെയ്തവരെ വെളിയില്‍ കൊണ്ടുവരണം. മറ്റൊരു പ്രിയങ്ക മാത്യൂവിനെ സൃഷ്ടിക്കാതിരിക്കാനെങ്കിലും.

asdfasdf asfdasdf said...

വസ്തുനിഷ്ഠമായ നിരീക്ഷണം കൊണ്ട് സമൃദ്ധമായ നല്ല ലേഖനം. എങ്കിലും ‘ചുരുക്കം പറഞ്ഞാല്‍ സ്ത്രീകള്‍ ഒരു ഇരയാണ്, വേട്ടയാടാനും ആക്രമിക്കാനും ഉള്ള ഒരു ഇര ‘ എന്ന വാദത്തോട് വിയോജിക്കുന്നു. ഞാന്‍ ഇരയാണെന്ന് നൂറുവട്ടം വിളിച്ചുകൂവിയാല്‍ ഏതു പോലീസുകാരനും ഒന്ന് ഞോണ്ടാനുള്ള ത്വരയുണ്ടാവും. പിന്നെ, വ്യക്തിഹത്യ സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല, ബ്ലോഗുകളിലായാലും പൊതുജീവിതത്തിലായാലും.

ആഷ | Asha said...

ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ ആരേയും വേദനിപ്പിക്കുന്ന രീതിയില്‍ കമന്റുകള്‍ എഴുതാതിരിക്കുക.
ചില കമന്റുകള്‍ (എന്നെ കുറിച്ചല്ല) കണ്ടിട്ട് വേദനയും ദേഷ്യവും തോന്നിയിട്ടുണ്ട്.

ഇഞ്ചികുഞ്ചു എന്ന പേരിലാരോ എഴുതിയതു വായിച്ചു അയാളുടെ മനസ്സിലെ മാലിന്യമാണ് ആ പോസ്റ്റിലെ രണ്ടാം പകുതിയില്‍ കണ്ടത്. ആളാരാണെന്നു കണ്ടുപിടിക്കാന്‍ സാധിക്കുമെങ്കില്‍ അതാരാണെന്നു കണ്ടുപിടിച്ചു വെളിപ്പെടുത്തണമെന്നാണ് എനിക്ക് തോന്നുന്നത്.

Anonymous said...

ഞാന്‍ കരുതിയിരുന്നത് ബൂലോകം ഒരു കുടുംബമാണെന്നും ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ ചിലപ്പോഴുണ്ടാകുന്ന ഭൂകമ്പങ്ങള്‍ മാത്രമാണ് എന്നുമാണ്.
ഇതിപ്പോള്‍ കുറച്ച് ദിവസങ്ങളിലായ് വ്യക്തികഹത്യകള്‍ പലരൂപത്തില്‍ വരുന്നു.

ചെറുക്കേണ്ടത് തന്നെയാണ്. വ്യക്തിഹത്യകള്‍ അനോണീയായ് വരുമ്പോള്‍ അത് കണ്ടു പിടിക്കാന്‍ കഴിയുന്നവര്‍ വെളിപ്പെടുത്താന്‍ തയ്യാറായാല്‍ ഒരുപക്ഷെ ഇത്തരം ശ്രമങ്ങള്‍ക്ക് ഒരു മാറ്റമുണ്ടാകും. ഇവിടെ കമന്‍ റുകള്‍ക്കിടയിലും വ്യക്തിഹത്യകള്‍ വരുന്നില്ലേ എന്ന് സംശയിക്കുകയും ചെയ്യുന്നു.
ഇത്തരം വ്യക്തിഹത്യകള്‍ക്ക് ഇരയാകുന്നത് സ്ത്രീകള്‍ മാത്രമല്ലെന്നു കൂടി ഓര്‍ക്കുന്നത് നല്ലതാണ്.
ചിലര്‍ക്ക് ചിലരെ കണ്ടുകൂട, ചിലര്‍ക്ക് അവരെ മാത്രമേ കാണാന്‍ പറ്റൂ... എന്താ ചെയ്യുക. അത്തരക്കാര്‍ അത് മാത്രം വായിച്ച് മറ്റുള്ളവരെ വെറുതെ വിട്ടാല്‍ പോരെ.

ഇവിടെ പെണ്ണെഴുത്ത് ആണെഴുത്ത് എന്ന് ചിലപ്പോഴെങ്കിലും ഞാന്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. അത് പെണ്ണ് എഴുതുന്നതുകൊണ്ടല്ല. എഴുത്തിലെ പെണ്‍പക്ഷം എന്ന നിലയിലായിരുന്നു. അത് ആണ് എഴുതിയാലും പെണ്ണെഴുത്ത് ആവുകയും ചെയ്യുന്നു.

പിന്നെ ഫോട്ടൊ വയ്ക്കുന്ന കാര്യം. അതൊക്കെ തികച്ചും വ്യക്തിപരമാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. പറഞ്ഞതു പോലെ പെണ്‍ പേര്‍ നല്‍കി ആരുടേയെങ്കിലും ഫോട്ടൊ കൂടി വച്ചാല്‍ സ്ത്രീ ബ്ലോഗര്‍ ആകുമൊ?

ബൂലോകം ശ്രദ്ധിക്കേണ്ടത് എഴുത്തിലാണ്. അതിന്‍ റെ ക്വാളിറ്റിയിലാണ്. പ്രവാസികള്‍ എഴുതുന്നത് ‘വായിക്കാനേ കൊള്ളില്ല’ എന്നു പറയുന്ന വല്യപ്പന്‍മാരോട് എനിക്കും എഴുതാന്‍ കഴിയും എന്ന് തെളിയിക്കുകയാണ്. വ്യക്തി ഹത്യയല്ല.
പെണ്‍, ആണ്‍ , കറുത്തത്, വെളുത്തത് എന്ന ഭാഷ്യം ബൂലോകത്തെങ്കിലും ഇല്ലാതായെങ്കില്‍ എന്ന് ആശിക്കുന്നു.

ഇഞ്ചി എഴുതിയ എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെങ്കിലും പലതും അംഗീകരിക്കാന്‍ പറ്റുന്നവയാണ്.

ഇതിനൊക്കെയും കാരണം ബൂലോകത്തിന് വിഷയദാരിദ്യം അനുഭവപ്പെടുന്നുവോ എന്ന് ഞാന്‍ സംശയിക്കുന്നു.

നമ്മുടെ ഓരോ ശ്രമങ്ങളും നല്ല എഴുത്തിന് വേണ്ടിയായിരിക്കട്ടെ
ഇഞ്ചിയുടെ ലേഖനം വളരെ പ്രസക്ത്മാണ് പലകാര്യങ്ങള്‍ കൊണ്ടും.

കരീം മാഷ്‌ said...

ഇതിലാണു നന്മയെന്നു മനസ്സു പറയുന്ന കാര്യങ്ങള്‍ക്കു വേണ്ടി വാദിക്കാനും കൂടെ നില്‍ക്കാനും ഞാനും ഉണ്ടാവും.
നെഞ്ചിലെ അവസാന തുടിപ്പു നില്‍ക്കുന്നതുവരെയും,
ചങ്കിലെ അവസാന ശബ്ദം നിലക്കുന്നതു വരെയും..
ഈ ഇഷ്യൂവിലും ഇഞ്ചിയുടെ കൂടെയാണു ഞാന്‍.

ദീപു : sandeep said...

കഴിഞ്ഞ ദിവസം ബസ്സില്‍ ഉണ്ടായ അനുഭവത്തെപ്പറ്റി ഒരു സുഹൃത്തു പറഞ്ഞപ്പോള്‍ എനിയ്ക്കു തോന്നിയ പലേ കാര്യങ്ങളും ചേച്ചി ഇവിടെ എഴുതി. പിന്നെ പടം, പേഴ്സണല്‍ ഇന്‍ഫൊ. മുതലായവ... അതോരോരുത്തരുടേയും വ്യക്തിപരമായ തീരുമാനങ്ങളല്ലേ?
ഇനി ബ്ലോഗില്‍ കമന്റുന്നത്‌, അത്‌ സ്ത്രീ ആണോ പുരുഷനാണോ എഴുതിയത്‌ എന്ന്‌ നോക്കീട്ടാണെന്ന്‌ എനിയ്ക്കു തോന്നുന്നില്ല.

കുട്ടന്‍‌മേനോന്‍ പറഞ്ഞ ‘ഞാന്‍ ഇരയാണെന്ന് നൂറുവട്ടം വിളിച്ചുകൂവിയാല്‍ ഏതു പോലീസുകാരനും ഒന്ന് ഞോണ്ടാനുള്ള ത്വരയുണ്ടാവും‘ എന്നതിനോട്‌ തീരെ യോജിപ്പില്ല.

qw_er_ty

ഉണ്ണിക്കുട്ടന്‍ said...

ഇഞ്ചി പറയുന്നതിനോട് യോജിക്കുന്നു. വ്യക്തിഹത്യകളും , സ്ത്രീകള്‍ക്കെതിരെ ഉള്ള അശ്ലീല കമന്റുകളും ഒരിക്കലും പൊറുക്കാനാവാത്തതു തന്നെ. ഇത്രയും പറയാന്‍ ധൈര്യം കാട്ടിയ ഇഞ്ചിക്ക് കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്യാമോ..ചെയ്യണം അല്ലെങ്കില്‍ ഈ പോസ്റ്റു കൊണ്ട് യാതൊരു ഗുണവും ഇല്ലാതെ പോകും .

1. ഞരമ്പു രോഗികളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

2. അവര്‍ ഇട്ട അശ്ലീല കമന്റുകള്‍ ആരുടെ ഏതു പോസ്റ്റില്‍ ഇട്ടു എന്നും പറയുക.

3. ഈ പോസ്റ്റ് ഇപ്പൊ ഇടാന്‍ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടെങ്കില്‍ അതും പറയുക.

4. ഇക്കാര്യങ്ങള്‍ എല്ലം ഇടാന്‍ ഇഞ്ചിക്ക് പേടിയുണ്ടെങ്കില്‍ . വിശ്വാസമുള്ള തയ്യാറുള്ള ആര്‍ക്കെങ്കിലും അയച്ചു കൊടുക്കുക അവര്‍ ഇടട്ടെ.

പിന്നെ എല്ലാരും പറഞ്ഞ ഒരു കാര്യം , പ്രിയങ്ക മാത്യൂസിന്റെ ബ്ലോഗ്!! പ്രിയങ്ക പെണ്ണാണെന്ന് എത്ര പേര്‍ക്ക് ഉറപ്പുണ്ട്..?

കുറുമാന്‍ said...

ഇഞ്ചി ഒരു ഓഫ് പ്ലീസ് :

ബൂലോകം ശ്രദ്ധിക്കേണ്ടത് എഴുത്തിലാണ്. അതിന്‍ റെ ക്വാളിറ്റിയിലാണ്. പ്രവാസികള്‍ എഴുതുന്നത് 'വായിക്കാനേ കൊള്ളില്ല' എന്നു പറയുന്ന വല്യപ്പന്‍മാരോട് എനിക്കും എഴുതാന്‍ കഴിയും എന്ന് തെളിയിക്കുകയാണ്. വ്യക്തി ഹത്യയല്ല. - ഒരു പ്രവാസിയുടെ ചട്ടക്കൂട്ടില്‍ നിന്നു മാത്രം സംസാരിക്കരുത് ഇരീങ്ങല്‍ജി. ബ്ലോഗില്‍ എഴുതുന്നത് പ്രവാ‍സികള്‍ മാത്രമല്ല, സ്വന്തം നാട്ടില്‍ നിന്നു തന്നെ എഴുതുന്നവര്‍ അനേകം. ബൂലോകത്തിന്നു ദേശമില്ല, വിശ്വവ്യാപിയാണ്. താങ്കള്‍ പറഞ്ഞ പോലെ, എഴുത്തിലും അതിന്റെ ഗുണനിലവാരത്തിലും ശ്രദ്ധിക്കൂ. അനാവശ്യമായ കമന്റുകള്‍ ഇടാതേയും, ഇട്ടവരെ പ്രോത്സാഹിപ്പിക്കാതേയും ഇരിക്കൂ. കുരക്കും പട്ടി കടീക്കില്ല.........കുരക്കാനുള്ളവര്‍ കുരക്കട്ടെ... പേടിക്കേണ്ട കാര്യമെന്ത്?

പക്ഷെ, വൃത്തികെട്ടരീതിയില്‍ പെരുമാറുന്നവരെ, അത്തരം രീതിയില്‍ തന്നെ കൈകാര്യം ചെയ്യണം. അതിനു പരസ്പരം കമന്റിട്ടു കളിച്ചിട്ട് ഒരു കാര്യവുമില്ല.......

ഉണ്ണിക്കുട്ടന്‍ said...

ഇഞ്ചി എന്റെ കമന്റിനു മറുപടി പറയും എന്നു പ്രതീക്ഷിക്കുന്നു.

Anonymous said...

കുറുമന്‍ ജീ
ബ്ലോഗിനെ ഞാന്‍ പ്രവാസികള്‍ക്ക് മാത്രമായി കണ്ടിട്ടില്ല. എങ്കിലും ഭൂരിപക്ഷം എന്ന രീതിയിലാണ് അങ്ങിനെ എഴുതിയത്. തെറ്റെങ്കില്‍ ക്ഷമിക്കുക.

പിന്നെ ‘അത്തരക്കാരെ തിരഞ്ഞ് പിടിക്കണം’ എന്നിട്ട് ആവശ്യമായ രീതിയില്‍ കൈകാര്യം ചെയ്യണം എന്നു തന്നെയാണ് എന്‍റെയും അഭിപ്രായം. അതു കൊണ്ടാണ് ‘ഇഞ്ചി കുഞ്ചു‘ വില്‍ ‘ആളെ അറിയുമെങ്കില്‍ രണ്ട് പൊട്ടിക്കാന്‍‘ ഞാന്‍ തയ്യാറെന്ന് ഞാനെഴുതിയത്.
വര്‍മ്മാമാര്‍ ഇറങ്ങുമ്പോള്‍ ബൂലോകം കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഇടിവാള്‍ പറയുന്നതും കണ്ടും ‘ഐപി അഡ്രസ്സ് നോക്കി കണ്ടു പിടിക്കും ‘ എന്ന്. അതിന്‍ മറു പടി ‘ധൈര്യമുണ്ടെങ്കില്‍ ക്ണ്ടു പിടിക്കൂ’ എന്നാണ്. ഇത്തരം കമന്‍റുകളെ, ആളുകളെ തിരഞ്ഞു പിടിക്കേണ്ടതു തന്നെയാണ്. അവരുടെ കമന്‍റുകളും ഇടപെടലുകളും ബൂലോക സംസ്കാരത്തെതന്നെ ബാധിക്കും.

ഇഞ്ചിയോട് യോജിക്കുമ്പോള്‍ തന്നെ വിയോജിപ്പ് എന്ന് പറഞ്ഞത് ഇത്തരം ഒളിഞ്ഞു തെളിഞ്ഞും ഉള്ള ആക്രമണങ്ങള്‍ സ്ത്രീകളോട് മാത്രമല്ല പുരുഷന്‍ മാരോടും ഉണ്ട് എന്ന് പറയുവാനാണ്.
ബൂലോകത്തുള്ളവരൊക്കെ (100% അല്ലെങ്കിലും) പരസ്പരബഹുമാനം വച്ചു പുലര്‍ത്തുന്നുവെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. ചില വ്യക്തിഹത്യകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍.

Unknown said...

കൂട്ടുകാരെ,
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതില്‍ സന്തോഷം.

ഇഞ്ചി ഉന്നയിച്ച കാര്യങ്ങള്‍ ഒരു വിശാലാ അര്‍ത്ഥത്തില്‍ എടുക്കണം എന്ന് അപേക്ഷ.

1. ഇഞ്ചിക്കെതിരെ ഉള്ള ഇഞ്ചി കുഞ്ചുവിന്റെ പോസ്റ്റിനെതിരെ മാത്രമാമാണ്‌ ഇത് എന്ന് കരുതരുത്. ബ്ലോഗില്‍ പരക്കെ കണ്ടു വരുന്നതും ആണ്‍/പെണ്‍ ഭേദം ഇല്ലാതെ അടിച്ചിരത്താന്‍ ഉപയോഗിക്കുന്നതുമഅണ് ദുരര്‍ഥത്തം ദ്യോതിപ്പികുന്ന അശ്ലീല കമന്റുള്‍.

2. അതിന് പേര്‍ വെളിപ്പെടുത്തിയവരാണോ അല്ലയോ എന്നോ ബാധകമല്ല എന്ന് ബിന്ദൂട്ടി തന്ന ലിങ്കിലെ കമന്റ് വളരെ വ്യക്തമായി സൂചിപ്പിക്കുന്നു. അതുലേച്ചിയെ വ്യകതിപരമഅയി തന്നെ അറിയുന്ന എത്രയോ ബ്ലോഗേഴ്സുണ്ട്. എന്നീട്ടും ആരും അവിടെ പ്രതികരിച്ചു കണ്ടില്ല. ആ കമന്റിന്റെ വരവോടെ നല്ല സംവാദം ആ പോസ്റ്റില്‍ അവസാനിക്കുകയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടു എന്ന് തോന്നതിനാലോ, കൂടുതല്‍ ഒച്ചപാടുണ്‍റ്റാക്കേണ്ട എന്ന സ്ത്രീസഹജമായ തോന്നലിലോ ചേച്ചിയും ഒന്നും പറഞ്ഞു കണ്‍ടില്ല. ഇതു പഴയ കഥ.

3.പുതായി ഉണ്ടായ ഒരു കഥയാണ് ഇഞ്ചി ഇവിടെ പരാമര്‍ശിച്ച ഉദാഹരണം ഈയിടെ മലയാളത്തില്‍ എഴുതി തുടങ്ങിയ ഒരു വനിതാ ബ്ലോഗറെ (ബ്ലോഗ് ലിങ്ക് കൊടുക്കുന്നില്ല, ആ കുട്ടിക്ക് സമ്മതമാണൊ എന്നറിയില്ല) പൊതുവേ മലയാളം വനിതാ ബ്ലോഗേര്‍സില്‍ നിന്നും അല്പം വ്യത്യസ്തമായി കുറച്ച് ബോള്‍ഡാ‍യി എഴുതിയെന്ന ഒരൊറ്റ കാരണം കൊണ്ട് ഈ ഞരമ്പ് രോഗികള്‍ അവരെ കൂട്ടമായി ആക്രമിച്ച് അവരുടെ ബ്ലോഗ് കുറച്ച് ദിവസത്തേക്ക് അടച്ചിടുവിപ്പിച്ചു.
ഇഞ്ചി ലിങ്ക് കൊടുത്തില്ല. ഞാന്‍ ആ ലിങ്കുകള്‍ 1 2 കൊടുക്കാനുള്ള സ്വാതന്ത്ര്യം എടുക്കുന്നു. പലരും ലിങ്ക് ഡീറ്റേത്സ് ചോദിച്ചതു കൊണ്ട്. ഈ പോസ്റ്റോടെ ആ കുട്ടി ബ്ലോഗ് പൂട്ടി പോയി. അത് ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാക്കി. പിന്നീട് എന്തോ കുറച്ച് ധൈര്യം കിട്ടി പിന്നേയും ബ്ലോഗ് തുറന്നത് കൊണ്ട് ഈ ലിങ്ക് കിട്ടി. അവര്‍ പിന്നീട് കമന്റ് മോഡറേഷന്‍ ഇട്ടു.

4. പ്രിയങ്കമാത്യൂസിന്റെ കഥ ഇവിടെ എല്ലാവരും പറഞ്ഞു. അപ്പോള്‍ ചോദ്യം ഇവര്‍ പെണ്ണാണോ എന്ന് എന്താണ് തെളിവ്? ഈ ചോദ്യത്തിന്റെ ഇവിടെയുള്ള പ്രസക്തി എനിക്ക് മനസ്സലാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഒന്ന് പറയട്ടെ. നേരിട്ട് പരിചയമില്ലാത്ത എത്രയോ പേര്‍ ബ്ലോഗുന്നു. അവര്‍ ആരാണെന്നോ എന്താണെന്നോ ആറിയേണ്ട ആവശ്യകത ഒട്ടും ഇല്ലല്ലോ. പടവും ഫോട്ടോയും ആരുമായും കോണ്ടാക്സ്റ്റും ഇല്ലാതെ ബ്ലോഗുന്ന എനിക്കറിയാവുന്നവരുടെ ലിസ്റ്റ്.
അ. വക്കാരി
ആ. സീയെസ്സ്.
ഇ. തനിമ
ഈ. ബുദ്ധിജീവി
പെട്ടെന്ന് ഓര്‍മ്മ വന്നതിത്രയും. ഇനിയും ഓര്‍മ്മ വന്നാല്‍ എഴുതാം. ഇവരൊക്കെ ആരാണ് എന്ന് നോക്കി ആക്രമിക്കണോ? ഇതില്‍ തനിമ എന്ന ബ്ലൊഗ്ഗര്‍ നല്ലോരു സ്ത്രീ ഫോട്ടോഗ്രാഫറാണ്.

5. ഞെരബ് രോഗികളുടെ ലിസ്റ്റ് ഇട്ടാല്‍ അത് ഏകദ്ദേശം ഇങ്ങനെ ഇരിക്കും
എ. അനോണിമസ്
ബി. അനൊണി
സി. അനൊണി1
ഡി. അണോണി പുണ്യാളന്‍
ഇ. വര്‍മ്മ.
എഫ്. മറ്റേ വര്‍മ്മ.
ജി. അശ്ലീല വര്‍മ്മ.
എച്. ഞെരമ്പ് വരമ്മ.(അങ്ങേര് ചിലപ്പോ ഇതു കാണുമ്പോ ഓടീ വരും)
(ഇതെവിടെയെങ്കിലും നില്‍ക്കോ?)


6. അശ്ലീല കമന്റുകളുടെ ഒരു പോസ്റ്റ്/നിലവറ ബെസ്റ്റ് ആശയമാണ്! ഇന്ത്യയെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ സിനിമയില്‍ നിന്നും വെട്ടിക്കളഞ്ഞ ബിറ്റ്സ് എല്ലാം ചേര്‍ത്ത് കാശ് വച്ച് പ്രദര്‍ശനം നടത്തിയാല്‍ മതി എന്ന് പറഞ്ഞ പോലെ ആവും. എന്നാലും കുറച്ച് ധൈര്യമുള്ളവര്‍ക്ക് പരീക്ഷിക്കവുന്ന ഒന്നാണ്.

നല്ല രീതിയില്‍ ചര്‍ച്ചകള്‍ നടന്നു കാണാന്‍ ആശ.

ഒരു ഓഫ്:
സ്ത്രീകളെ കൂടുതലായി എഫെക്റ്റ് ചെയ്യുന്ന എന്തെങ്കിലും പറഞ്ഞാല്‍ അത് ഈ രീതിയില്‍ ആവിഷ്കരിക്കരുത് എന്ന് അപേക്ഷയുണ്ട്. (ആവിഷ്കാര സ്വതന്ത്ര്യം പറഞ്ഞ് ഇനി എന്നെ തല്ലാന്‍ വരരുത്. അവിടെയും എനിക്ക് വീക്ഷണത്തിലെ രാഷ്ടീയത്തിനാണ് പ്രാധാന്യം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെ പേരിലുള്ള അശ്ലീലതയെ ഞാന്‍ ഭയക്കുന്നു. അശ്ലീലം എന്താണ് എന്ന് പ്രശ്സ്തരുടെ പ്രതികരണം ഇവിടെ. അതിനെ രണ്ടിനെ കുറിച്ചും അവിടങ്ങളില്‍ ചര്‍ച്ച ചെയ്യണേ. ഇവിടെ ഈ പോസ്റ്റിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണേ)
ഉണ്ണികുട്ടാ കുറച്ച് മറുപടികള്‍ ഇതിലുണ്ട്.

സാജന്‍| SAJAN said...

വ്യക്തി ഹത്യകള്‍ ആരെഴുതിയാലും ആരെപറ്റി എഴുതിയാലും എതിര്‍ക്കേണ്ടത് തന്നെ യാണ് അത് ബൂലോഗര്‍ കഴിഞ്ഞദിവസം ഭംഗിയായി ചെയ്യുകയുണ്ടായല്ലൊ..വായിച്ച എല്ലാവരും ഒരു പ്രത്യേക പോസ്റ്റില്‍ അവരവരുടെ അമര്‍ഷം അറിയിക്കുകയുണ്ടായി ഒരാള്‍ പോലും(അനോണീആയിക്കൂടെയും) ആ പോസ്റ്റിനെ സപ്പോര്‍ട്ട് ചെയ്തില്ല എന്നത് ഈ ബൂലോഗത്തിന്റെ നന്മയെ വീണ്ടും വിളിച്ചോതുന്നു...

മിക്കവരും കരുതും ഇഞ്ചി ഇത്ത
രം ഒരു പോസ്റ്റിടാന്‍ എന്താണു കാര്യം?
കഴിഞ്ഞ ദിവസം മാനസികരോഗമുള്ള ഒരു വ്യക്തി എഴുതിയ ആ പോസ്റ്റ് കണ്ടില്ലെങ്കില്‍ ഞാനും അങ്ങനെ തന്നെ ചിന്തിക്കുമായിരുന്നു
പക്ഷേ ഒരു ആശ്വാസമുള്ളത് 99.9% ബൂലോഗരും പരസ്പരം വളരെ മാന്യമായി പെരുമാറുന്നവരാണ്..

ഇതില്‍ സമൂഹത്തില്‍ പുഴുക്കുത്തുകള്‍ പോലെ ഒന്നോരണ്ടോ പേരുണ്ടാവും.. അവരും അറിഞ്ഞുകൊണ്ടാവില്ല മനസ്സിലെ ചില താളഭ്രമത്തില്‍ സംഭവിക്കുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍ സംഭവിച്ച് പോയ ഒരു അബദ്ധം ..
(മനോനിലയുള്ള ആരും ചെയ്യുന്ന പ്രവര്‍ത്തിയല്ലല്ലൊ ആ എഴുത്തില്‍ കണ്ടത്)
ആ ആള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ മരുന്ന്
അവഗണന തന്നെയാണ്..
കാരണം ആ പോസ്റ്റിന്റെ ആദ്യഭാഗം അദ്ദേഹം എഴുതിക്കഴിഞ്ഞ്, ചില ദിവസങ്ങള്‍ക്ക് ശേഷം ആരും ശ്രദ്ധിക്കാതിരുന്നത് കൊണ്ടാണത്രെ ബാക്കിയെഴുതിയത്.. ആദ്യഭാഗത്തെ എഴുത്ത് വായിച്ച് ചില നിര്‍ദ്ദോഷമായകമന്റുകളിട്ട ബൂലോഗത്തിലെ ചില സുഹൃത്തുക്കള്‍ കൂടെ വിഡ്ഡികളായി എന്നതും സത്യം!കാരണം അവര്‍ പോലും അറിയാതെ ആയിരുന്നു ആ കൂടിചേര്‍ക്കല്‍..
അത് കഷമിക്കൂ ഇഞ്ചി,
കാരണം അദ്ദേഹത്തിനാ തെറ്റ് മനസ്സിലാക്കിയിട്ടുണ്ടാവും പെട്ടെന്നു തന്നെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലൊ.. ഒരു പക്ഷേ പശ്ചാത്തപിക്കുന്നുമുണ്ടാവും (സത്യായിട്ടും എനിക്കറിയില്ല കേട്ടോ അതാരാണെന്ന് ചുമ്മാ ഇതിന്റെ പേരില്‍ എല്ലാരും കൂടെ കോളാമ്പിയും സ്പീക്കറും ഇങ്ങോട്ട് തിരിച്ചു വയ്ക്കരുത്)
പിന്നെ ഗൂഗിള്‍ കൊടുക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചാണല്ലൊ അനോണിമസായി എഴുതുന്നത് അതൊരു തെറ്റാണെന്ന് ഗൂഗിളിനും എഴുതുന്ന അവര്‍ക്കും തോന്നുന്നില്ലെങ്കില്‍ അതില്‍ വലിയ കാര്യമില്ലാ എന്നു തന്നെ യാണ് എന്റെ അഭിപ്രായം..
അപ്പുറത്ത് ഉള്ള ആള്‍ വിശ്വസിക്കാന്‍ കഴിയുന്ന ആള്‍ തന്നെ യാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഐ ഡി വെളിപ്പെടുത്തും എന്നാണ് എനിക്ക് തോന്നുന്നത് ആ വിശ്വാസം ആര്‍ജ്ജിക്കേണ്ടത് നമ്മുടെ കടമയാണ്, നിശ്ചയിക്കേണ്ടത് എഴുതുന്ന ആളും..
..അനോണിക്കളാവുന്നവര്‍ക്ക് കുറേയൊക്കെ തുറന്നെഴുതാം എന്നതും വേറോരു പ്ലസ് പോയിന്റാണ്
എനിക്ക് ഈ ബൂലോഗത്തിലുള്ളവരെയെല്ലാം വിശ്വാസമാണ്, അതു കൊണ്ട് വളരെ സുതാര്യമാണ് എന്റെ പോസ്റ്റുകളും ഡിറ്റയിത്സും.. അതെന്റെ വ്യക്തി പരമായ സ്വാതന്ത്ര്യം അതു പോലെ തന്നെ പേര് മാറ്റിവച്ച് എഴുതാനും ചിലര്‍ക്ക്/എനിക്ക് സ്വാതന്ത്ര്യം ഉണ്ട് അത വേണ്ടവര്‍ ഉപയോഗിക്കട്ടെ ..
പിന്നെ സ്ത്രീ എന്ന മേല്വിലാസം ഉണ്ടെങ്കില്‍ എന്തും എഴുതാം എന്ന് വിചാരിക്കുന്ന ഒരു ചെറിയ പക്ഷവും ഇവിടെയുണ്ട്,ഇഞ്ചിയെ പോലെ അത്യാവശ്യം ചിലര്‍ വ്യക്തിപരമായി അറിയാവുന്ന (എനിക്കറിയില്ല )
ഒരാള്‍ക്ക് കൊടുക്കുന്ന അതേ ബഹുമാനം സ്ത്രീ എന്ന പേരില്‍ ബ്ലോഗെഴുതിയത് കൊണ്ട് ആര്‍ക്കും കിട്ടിക്കോളണം എന്നതിനു ന്യായീകരണമില്ല
സത്യസന്ധമായി അഭിപ്രായം പറഞ്ഞാല്‍ എനിക്ക് തോന്നിയില്ല ചില സ്ത്രീകളുടെ പേരിലുള്ള ബ്ലോഗുകള്‍ യഥാരത്ഥത്തില്‍ സ്ത്രീകളുടേത് ആണെന്ന് .. പക്ഷേ അവിടെ പോയി എഴുതുന്നത് ഇഷ്ടപ്പെട്ടില്ലങ്കില്‍ അത് പറഞ്ഞിട്ട് പോരും ഞാനുള്‍പ്പടെ മിക്ക ആളുകളും അതുകൊണ്ട് എന്തും പറയാനുള്ള ഒരു വേദിയായി അനോണീകള്‍ സ്ത്രീപേരിനെ കാണുന്നതിലും അര്‍ത്ഥമില്ല.. ആ കപടവേഷധാരികള്‍ക്കും കൂടി ശബ്ദവും അക്ഷരങ്ങളും ഉതിര്‍ക്കുന്നതിന് മുമ്പ് ആ സത്യവും സ്ത്രീ സുഹൃത്തുക്കള്‍ മനസ്സിലാക്കേണ്ടതാണ്..

വിചാരം said...

ഉണ്ണികുട്ടാ... പ്രിയങ്കാ മാത്യൂസ്. ആണാവട്ടെ പെണ്ണാവട്ടെ, എന്തിനാണവരെ പോലുള്ളവരെ ഈ ഞരമ്പു രോഗികള്‍ ആക്രമിക്കുന്നത്. വായനക്കാര്‍ക്കിഷ്ടമല്ലെങ്കില്‍ ഇഷ്ടായില്ലന്നോ, ഇഷ്ടായിന്നോ എഴുതി പോയാല്‍ പോരെ. അവരെ വ്യക്തി ഹത്യ ചെയ്യേണ്ട, വല്ല കാര്യവും ഉണ്ടോ ? ഇഞ്ചിയോട് ചോദിച്ച, ചോദ്യത്തിന് ഇഞ്ചി മാത്രമല്ല ഉത്തരം പറയേണ്ടത്. അവരെ ബഹുമാനിക്കുന്ന (ഇവിടെ പരസ്പരം ബഹുമാനം ആവശ്യമാണ്)എല്ലാവര്‍ക്കും ഉത്തരം നല്‍കാം.
ദേ.. വ്യക്തിഹത്യക്കൊരുദാഹരണം

1) ഇക്കാസ്ജി ആനന്ദ്ജി said...
ഇത് വായിച്ച് കമന്റിടണ്ടാ എന്ന് കരുതി ഇരുന്നതാ..
പ്രശസ്തരുടെയൊക്കെ കമന്റ് കണ്ടപ്പൊ കൈ ചൊറിഞ്ഞു.
“പോകാന്‍ പറയണം അവനോട്. അല്ലപിന്നെ!

ഇനിയും വന്നാല്‍ ‘നിന്റെ മുട്ടുകാലിന്റെ ചിരട്ട തല്ലിപ്പൊട്ടിക്കും’ എന്നോ മറ്റോ പറഞ്ഞാല്‍ ആള്‍ ഓടി രക്ഷപ്പെടും“

പിന്നേ... ഒലത്തും..
ലവന്റെ കൂടെ മൂന്നാറും മലേടെ മോളിലുമൊക്കെ തണുപ്പ് മാറ്റാന്‍ പോയപ്പൊ ഈ പ്രിയങ്കയ്ക്ക് ഓര്‍ത്തുകൂടാര്‍ന്നോ ഇതൊക്കെ പിന്നെ കുരിശാവൂന്ന്?
ഒരുജാതി അലമ്പ് എഴുത്തും അതിനു ചേര്‍ന്ന കൊറേ കമന്റും. ഈ ഏറനാടനൊക്കെ എന്താ വട്ടായാ?

ഇവന്മാരുടെ ചൊറിച്ചില്‍ മാറ്റാന്‍ മറ്റുള്ളവരെ നെഞ്ചത്ത് തന്നെ കയറണോ?

2)Dinkan-ഡിങ്കന്‍ said...
പ്രിയങ്ക ചേച്ചി,
ഇതൊക്കെ വായിച്ചിട്ട് ഡിങ്കനു നാണം വരുന്നു.
പിന്നെ ചേച്ചീടെ ബ്ലോഗിന്റെ കളറ് അപാരം. 10 മിനുട്ട് നോക്കിയിരുന്നാല്‍ കണ്ണടിച്ച് പോകും, അമ്മാതിരി പാണ്ടിക്കളറ്. ഫാഷന്‍ ഡിസൈനറാണല്ലെ, നല്ല കളര്‍ സെന്‍സ്. കീപ് ഇറ്റ് അപ്പ്.

ഓഫ്.ടൊ
ഈ മാത്യൂസ് പ്രിയേച്ചീടെ അപ്പച്ചനാണോ അതോ ഭര്‍ത്താവാണോ? ഡിങ്കന്‍ സംശയം തീര്‍ക്കാന്‍ ചോയ്ച്ചതാണ് ട്ടോ [ആദ്യത്തേതായിരിക്കട്ടെ]

കഥ വായിച്ചിട്ട് അഭിപ്രായം പറഞ്ഞാല്‍ പോരെ? അപ്പനാര്, അമ്മയാര് എന്നല്ലാമുള്ള ചോദ്യമെന്തിനാ?

3) sandoz said...
ഹയ്യ്‌...
ഇയാളല്ലേ രാജിവച്ച്‌ പോയത്‌......
കമന്റുകള്‍ കണ്ട്‌ വേദനിച്ചെന്നോ.....
നീറിയെന്നോ..
ഒക്കെ പറഞ്ഞ്‌ ഒരു പോസ്റ്റും കണ്ടല്ലോ.....
എന്തായാലും തിരിച്ച്‌ വന്നത്‌ നന്നായി......

എഴിതിയത്‌ വായിച്ചില്ലാ..
വല്ലതും തടയുമോന്ന് നോക്കീട്ടു പറയാട്ടാ.....

May 1, 2007 3:11 AM
എന്താ വീണ്ടും അവര്‍ക്കെഴുതാന്‍ അവകാശമില്ലേ? താങ്കള്‍ക്ക് മാത്രം എഴുതിയാല്‍ മതിയോ ?

4) ഇതാ ഡിങ്കന്റെ മറ്റൊരു രൂപം
ജയ് ഹനുമാന്‍! said...
ഡാ സാന്റോസേ ! ആരണ്ട്രാ അവിടെ ഒരു ബ്ലോഗറുടെ മനസ്സു വേദനിപ്പിക്കണേ?

നീ പോസ്റ്റുകളെഴുതുമ്പോ മുഴുവന്‍ കുത്ത് കുത്ത് കളാണ് ( .. .. . . .. ..)

അതുപോലെ , കമന്റ് എഴുതുമ്പോഴും മറ്റുള്ളവരെ കുത്തി കുത്തി .... നോവിക്കണോ സാന്റോസേ ? ശര്യാല്ലാട്ട്രാ ...

പ്രിയങ്ക എഴുത്, ഈ ബ്ലോഗിന്റെ ബാക്ക്ഗ്രൌണ്ട് മഞ്ഞ കളര്‍ ആക്കാവോ ?

ഈ പിങ്ക് കളറു ഒരു രസോമില്ല ;)

May 1, 2007 4:50 AM

5) Dinkan-ഡിങ്കന്‍ said...
"നഖങ്ങളിലെ ചോക്കളെറ്റ് നിറത്തിലുള്ള , വിരലില്‍ ഇരുണ്ട ബ്രൌണ്‍ നിറത്തിലെ , ഇളം നീല നിറത്തില്‍ ചെറിയ വരകളുള്ള താളില്‍ "
ആകെ കളര്‍ ഫുള്ളാണല്ലോ ഇത്തവണ പ്രിയേച്ചി. കുടമറ്റത്തിന്റെ ഹാങ്ങ് ഒവര്‍ തീര്‍ന്നില്ലെ?
“അങ്ങു ദൂരെ പാടം മുറിച്ചു കടന്നു വരുന്ന അവനെ അവള്‍ കണ്ടു“
ആരാ പാടം മുറിച്ചത്? ആരാ ആ ദുഷ്ടന്‍? മുറിച്ചപ്പോള്‍ പാവം പാടത്തിനു വേദനിച്ചു കാണുമല്ലെ? കഷ്ട്ടം.

“ഒരു ആണില്ലാതെ പെണ്ണിനു ജീവിക്കാനാവില്ല എന്നാണോ?
പ്രണയം ഒരു അനിവാര്യതയാണോ?
എന്തേ എനിക്കു മാത്രമിങ്ങനെ?“
ഇതെന്താ എല്‍.ഡി.ക്ലര്‍‌ക്ക് പരീക്ഷേടെ ക്വസ്റ്റ്യന്‍ ഫയലോ. ഒരു കുന്ന് ചോദ്യങ്ങള്‍?

ഈ കളര് കണ്ട് ഡിങ്കന്റെ കണ്ണിനു അത്ഷിമയേര്‍സ് വന്നു എന്നു പറഞ്ഞില്ലെ? പ്ലീസ് പ്രിയങ്കേച്ചി വല്ല നല്ല കളറും ഇടൂ.

May 2, 2007 6:40 AM

6) Dinkan-ഡിങ്കന്‍ said...
ഠേ..യ്...[..തിരുവില്ലാമലയില്‍ നേദിച്ച് ..ഇളനീര്‍ക്കുടമിന്നുടയ്ക്കും ഡിങ്കന്‍...]

അപ്പോള്‍ ച്യാച്ചി നന്നാവാന്‍ തീരുമാനിച്ചോ?
ഇനി നന്നായി എഴുതൂ, ഡിങ്കനും കേരകനും കൂടി വായിക്കാട്ടോ. പ്രിയേച്ചി വിഷമിക്കണ്ടാട്ടോ.
പിന്നെ ഈ കണ്ണടിച്ച് പോണ പാണ്ടിക്കളറ് ഒന്നു മാറ്റാമോ? ഇല്ലെങ്കില്‍ ഡിങ്കന്റെ കണ്ണിന് അല്‍‌ഷിമയേര്‍സ് പിടിക്കും , അതൊണ്ടാ പെങ്ങളേ.

അടുത്ത അനുഭവ-എപ്പിഡോസിനായി ഡിങ്കന്‍ വെയിറ്റുന്നു [വെയ്റ്റിങ്ങ് ചാര്‍ജ്ജ് വേണം ട്ടോ]

7) കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്:
എന്തു വേണേലും എഴുതിക്കോ പക്ഷേ കമന്റ് ഇങ്ങനെയൊക്കെയെ വരാവൂ എന്ന് ശാഠ്യം പിടിക്കരുത്. നിര്‍ബദ്ധമാണേല്‍ കമന്റ് മോഡറേഷന്‍ ഇടാലോ?

ഓടോ: അയ്യോടാ ക്ലബ്ബീന്റെ മീറ്റിങ് ഇന്ന് ഇവിടാരുന്നോ. ചാത്തന്‍ വൈകിയോ കൂട്ടരേ?

ഈ പറഞ്ഞതിനര്‍ത്ഥം. ഞങ്ങള്‍ എന്തു തെമ്മാടിത്തരവും കാണിക്കും (തെമ്മാടികള്‍ക്ക് അതല്ലേ കാണിക്കാനാവൂ), നിങ്ങള്‍ പ്രതിരോധിച്ചോണം.

ഇത് കേവലം പ്രിയങ്കാ മാത്യൂസ്, എന്ന ബ്ലോഗറുടെ പോസ്റ്റുകളില്‍ മാത്രം നിക്ഷേപിച്ചവ. ഇനിയും വേണോ എന്റെ ഉണ്ണികുട്ടാ......

ഉണ്ണിക്കുട്ടന്‍ said...

പ്രിയ ഡാലീ.

അപ്പൊ ഇത്രയും പേര്‍ക്കെതിരെയാണ്‌ ഈ പോസ്റ്റെന്നാണോ ഡാലി പറയുന്നത് അല്ലേ..?

എ. അനോണിമസ്
ബി. അനൊണി
സി. അനൊണി1
ഡി. അണോണി പുണ്യാളന്‍
ഇ. വര്‍മ്മ.
എഫ്. മറ്റേ വര്‍മ്മ.
ജി. അശ്ലീല വര്‍മ്മ.
എച്. ഞെരമ്പ് വരമ്മ.

രാജ് said...

ഒരാളെ കൊല്ലാന്‍ തോന്നുന്നത് അയാളെ അടിക്കാന്‍ ധൈര്യമില്ലാതിരിക്കുമ്പോഴാണെന്ന് എം.പി.നാരാ‍യണപ്പിള്ള പറഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷ തുറന്നു പറച്ചിലുകള്‍ക്കു മുതിര്‍ന്ന പലരും അനുഭവിച്ച ഒന്നായിരിക്കണം ആ തുറന്നു പറച്ചിലിനെ എതിര്‍ക്കുവാനുള്ള വിവരമോ വസ്തുതയോ കൈവശമില്ലാത്തവര്‍ ചൊരിയുന്ന അസഭ്യവര്‍ഷവും ദേഹോപദ്രവങ്ങളും. പൊതുവില്‍ തന്റേതല്ലാത്ത രാഷ്ട്രീയം പുലര്‍ത്തുന്നവരോട് പ്രതിപക്ഷത്തിനുള്ള വികാരവും ഇതു തന്നെയാണ്. ഇത്തര്‍ക്കാര്‍ക്ക് അനിഷ്ടം പ്രവര്‍ത്തിക്കുന്നവര്‍ സ്ത്രീകളാണെങ്കില്‍ ലേഖിക പറഞ്ഞതു പോലെ അവരെ വ്യക്തിപരമായി ആക്രമിക്കുവാനുള്ള ത്വരയും അധികമാണ്.

ഓണ്‍‌ലൈന്‍ സമൂഹങ്ങളില്‍ നിന്നും നേടിയെടുക്കുന്ന വ്യക്തിപരമായുള്ള ബന്ധങ്ങളെ പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുവാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്, അവരില്‍ സ്ത്രീകളുണ്ടെങ്കില്‍ എനിക്കെതിരേയുള്ള ആക്രമണങ്ങള്‍ക്ക് ഇരയാക്കുന്നത് അവരാകുമെന്ന് പലപ്പോഴായും മനസ്സിലായത് കൊണ്ടാണ്.

Unknown said...

വിചാരമേ,
പ്രിയങ്കച്ചേച്ചിയുടെ ബ്ലോഗിലെ പോസ്റ്റും അതിന് വന്ന മറ്റ് കമന്റുകളും കൂടി ഒന്ന് നോക്കണം മിസ്റ്റര്‍.വിചാരമേ ഇണ്‍ഗനെ വ്യക്തിഹത്യ ചെയ്യും മുമ്പ്. ഇനി ബ്ലോഗില്‍ നടന്ന പെണ്‍വാണിഭങ്ങളുടെ തെളിവും കൈയ്യില്‍ കാണുമോ? ഞാനുള്‍പ്പെട്ടത് തന്നെ.യേത്? അദന്നെ... ;-)

Anonymous said...

ഒരു ഓഫ്:
പെരിങ്ങോടന്‍ റെ കമന്‍ റിലെ വരി എന്നെ ശ്രീനിവാസന്‍ സിനിമയിലെ (സന്ദേശം) ഡയലോഗുകള്‍ ഓര്‍മ്മപ്പെടുത്തി.
ബൂലോകരൊക്കെ യുദ്ധത്തിനാണൊ പോകുന്നത്. ആക്രമിക്കാന്‍!!!!!!!!

ഡാലി said...

ഉണ്ണികുട്ടാ,

“അപ്പൊ ഇത്രയും പേര്‍ക്കെതിരെയാണ്‌ ഈ പോസ്റ്റെന്നാണോ ഡാലി പറയുന്നത് അല്ലേ..?“

അങ്ങനെ പ്രത്യേകമായി കുറച്ചാളികള്‍ക്കെതിരെ ഉള്ള പോസ്റ്റ് ആണെന്ന് വിചാരിക്കുന്നത് മണ്ടത്തരമല്ലേ.

ഒരു പൊതു സമൂഹത്തില്‍ മോശമായ, എതിര്‍ക്കപ്പെടേണ്ട ഒരു പ്രവണതയ്ക്കെതിരെ ആണ് ഈ പോസ്റ്റ്. മേല്‍ പറഞ്ഞ ആളുകള്‍ക്ക് ഒരു നല്ല മുഖം ഉണ്ടായിരിക്കാം. അവരുടെ എതിര്‍ക്കപ്പെടേണ്ട ചീത്ത മുഖത്തെ കുറിച്ചാണിവിടെ പറയുന്നത്.

ഉണ്ണിക്കുട്ടന്‍ said...

ഡാലീ എതിര്‍ക്കപ്പെടേണ്ട കാര്യം തന്നെ. ഞാനും സമ്മതിക്കുന്നു.

വിചാരം said...

പ്രിയ ദില്‍ബാ... ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്തവന്റെ കമന്റ്, ഞാന്‍ ഇവിടെ പേസ്റ്റിയതിനെന്തിനാ ദില്‍ബന്‍ വിറളി പിടിക്കുന്നത്.ഇപ്പോ ഞാന്‍ ചെയ്തതാണോ വ്യക്തിഹത്യ ?. മനസ്സിലാവാത്തതു കൊണ്ട് ചോദിക്കുവാ. കൂള്‍ ഡൌണ്‍ ദില്‍ബാ...

Unknown said...

വ്യക്തിഹത്യയുടെ രീതിയിലുള്ള പോസ്റ്റുകളും കമന്റുകളും എതിര്‍ക്കപ്പെടുക തന്നെ വേണം. സ്ത്രീകളെ തെരഞ്ഞ് പിടിച്ച് ആക്രമിയ്ക്കുന്നു എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല. പല ബ്ലോഗേഴ്സിനേയും പലരും പലപ്പോഴായി ആക്രമിച്ച് കണ്ടിട്ടുണ്ട്. അവരില്‍ പലരും സ്ത്രീകളുമാവാം എന്നേ തോന്നിയിട്ടുള്ളൂ. ഇത് എതിര്‍ക്കപ്പെടേണ്ട കാര്യമാണ് എന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവാന്‍ വഴിയില്ല.

ഞരമ്പന്‍ ബ്ലോഗര്‍മാരെ കണ്ട് പിടിയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമാണോ? കേരളത്തില്‍ പെണ്‍വാണിഭമുണ്ട് ആരും അതിനെ പ്രോത്സാഹിപ്പിക്കരുത് എന്ന് പറഞ്ഞ പോലെ ആയി ഇത് എന്ന് എന്റെ അഭിപ്രായം.പൊതുവെയുള്ള ഒരു പറച്ചില്‍.

ലിസ്റ്റിടുക, ലിസ്റ്റിലുള്ളവരെ നടുമ്പുറത്ത് വീക്കുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിരി വരുന്നു. ഇനി പുതുതായി വരുന്ന ബ്ലോഗേഴ്സിന് ഞരമ്പ് രോഗമുണ്ടോ എന്ന് സ്ക്രീന്‍ ചെയ്ത് എടുക്കണം എന്നും കമന്റുകള്‍ വരും.

ഓടോ: ഈ പോസ്റ്റിനെയും അതിലെ കാര്യങ്ങളുടെ ഗൌരവത്തെയും ഒരു തരത്തിലും കുറച്ച് കാണിക്കുക എന്നത് എന്റെ ഉദ്ദേശമല്ല.

Anonymous said...

Inchi, excellent post!!

Mubarak Merchant said...

വിചാരം /ഫാറൂക്ക്/സത്യപാലന്‍ അറിയാന്‍,
മേലില്‍ എന്റെ പേരോ തൂലികാ നാമമോ എനിക്കിഷ്ടപ്പെടാത്ത രീതിയില്‍ പരാമര്‍ശിക്കുന്ന രീതിയില്‍ എവിടെയെങ്കിലും താങ്കള്‍ കമന്റോ പോസ്റ്റോ ഇട്ടാല്‍ നിയമ നടപടി നേരിടാന്‍ തയ്യാറാവുക. വേറൊന്നുമില്ല.

കുറുമാന്‍ said...

വിചാരമേ,പ്രിയങ്കാ മാത്യൂസിന്റേയും, ദ്രൌപതി വര്‍മ്മയുടേം ബ്ലോഗിലെ കമന്റുകള്‍ മാത്രമേ കിട്ടിയുള്ളൂ. എനിക്കും സമൃദ്ധമായി കിട്ടിയിട്ടുണ്ടല്ലോ @@യാ‍ട്ട്. അതെന്തേ ലിങ്ക് കിട്ടിയില്ലേ?

കുടുംബംകലക്കി said...

കേരളം വളരുന്നു...

വിചാരം said...

ഇക്കാസെന്ന നൌഫലേ..ഞാന്‍ താങ്കള്‍ ഇട്ട. വ്യക്തിഹത്യയിലധിഷ്ടിതമായ കമന്റ് ഒന്നിവിടെ പേസ്റ്റി എന്നതിന്, താങ്കളെന്നെ ഏതു കോടതിയിലാ കയറ്റുക? മ്യോനേ.. പൂച്ച പുലിയുടെ മുഖമൂടിയിട്ട് സിംഹത്തെ പേടിപ്പിക്കുന്നത് പോലെയുണ്ടല്ലോ :).
ഞാന്‍ നാട്ടിലെത്തിയാല്‍ വിവരമറീയിക്കാം. എന്നിട്ട് കേസോ, എന്താച്ചാ കൊട്. എനിക്കിപ്പം പടിയുണ്ട്.
................
ബഹു:കുറുമാന്‍ ജി.
പ്രിയങ്കാ മാത്യൂസ് എന്ന ബ്ലോഗറോട് ആര്‍ക്കും എന്തുമാവാമെന്നാണോ ?, ഞാനൊരു ഉദാഹരണം എടുത്തു കാട്ടി എന്നെയൊള്ളൂ. എവിടെ ആരെല്ലാം, ആര്‍ക്കെതിരെയെല്ലാം വ്യക്തിഹത്യ ചെയ്തു എന്നറിയാനും, ആ കമന്റുകള്‍ സ്വരൂപിക്കാനും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പിന്നെ ഇവിടെ പ്രിയങ്കാ മാത്യൂസ് വിഷയമായപ്പോ അതലാം എഴുതി, ഇനി കുറുമാന്റെ കയ്യിലുള്ളത് എന്താണന്നു വെച്ചാ പോസ്റ്റിക്കോളൂ.. :). ഈ ചര്‍ച്ചയിലൂടെയെങ്കിലും വ്യക്തിഹത്യ പാടില്ലാന്നുള്ള ബോധം എല്ലാവരിലും ഉണ്ടാവണം. അത് ആണിനെതിരായാലും, പെണ്ണിനെതിരായാലും (താങ്കള്‍ക്ക് ഓര്‍മ്മയുണ്ടാവുമല്ലോ, താങ്കളെ ഒരാള്‍ ആക്ഷേപിച്ചപ്പോള്‍ അയാള്‍ക്കെതിരെ അണിനിരന്നത്. അന്ന് താങ്കള്‍ എത്ര മാനസ്സികമായി എത്ര വിഷമിച്ചുവോ, അതുപോലെ മറ്റുള്ളവരും വിഷമിച്ചിരിക്കും.)

Siju | സിജു said...

ഇഞ്ചീ..
വളരെ നല്ല ലേഖനം.. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും ഇത്തിരി കട്ടി കൂടിപ്പോയെങ്കിലും ഇത്തരം ഒരു പോസ്റ്റിനു അത് ആവശ്യമാണെന്നു തന്നെ തോന്നുന്നു.

Kumar Neelakandan © (Kumar NM) said...

വായിച്ചു.
ആക്രമണം ആണു വിഷയം. പ്രതിരോധവും. നന്നായി ഇഞ്ചീ.. ഈ എഴുത്ത് വേണ്ടതുതന്നെ.

പക്ഷെ ചില സംശയങ്ങള്‍ ബാക്കി. ആക്രമണം ഇഞ്ചിപറഞ്ഞ ആ (ബ്ലോഗു ലിങ്കുകൊടുക്കാതിരുന്ന) കുട്ടിയ്ക്കും കുറേ ഏറെ

ഇഞ്ചിയ്ക്കും മറ്റു ചിലര്‍ക്കും നേരേ ആക്രമണം നടന്നിട്ടുണ്ടാവും. അതിനേക്കാളേറെതന്നെ പുരുഷബ്ലോഗര്‍മാര്‍ക്കെതിരേയും

ഇവിടെ ആക്രമണം നടക്കുന്നു. പലപ്പോഴും പുരുഷന്മാരാല്‍ തന്നെ.
ആക്രമിക്കപ്പെടുന്നവരും ആക്രമിക്കുന്നവരും എന്ന രണ്ടു വിഭാഗങ്ങളെയുള്ളു. അല്ലാതെ പുരുഷന്‍, സ്ത്രീ എന്ന

രണ്ടുവിഭാഗമല്ല.
ഇഞ്ചി ഈ എഴുതിയ പ്രശ്നവും പ്രതിരോധവും സ്ത്രീകള്‍ക്കു വെണ്ടി മാത്രമുള്ളതല്ല. ആക്രമിക്കപ്പെടുന്ന എല്ലാവര്‍ക്കും ബാധകമാണ്. (ഞരമ്പുരോഗവും ഈ രണ്ടു വിഭാഗങ്ങള്‍ക്കും ബാധകമാണ്) .

ആക്രമിക്കപ്പെടുന്നവരും ആക്രമിക്കുന്നവരുമെന്ന രണ്ടു നിലവാരങ്ങളെ കുറിച്ച് ഇഞ്ചി പൊതുവില്‍ എഴുതിയിരുന്നെങ്കില്‍ ഇതു കുറച്ചുകൂടി ഭംഗിയായേനെ.

മറിച്ച് ഇഞ്ചി വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് പൊതുവേ ആക്രമിയായ പുരുഷന്‍ മലയാളം ബ്ലോഗിലും പാവം സ്ത്രീയെ

ആക്രമിക്കുന്നു എന്ന വസ്തുതയാണ്. ഇതോടുകൂടി ‘സ്ത്രീ - പുരുഷന്‍’ എന്ന രണ്ടു വിഭാഗങ്ങളായി മലയാളം ബ്ലോഗേര്‍സ്

തിരിയുന്നു. ആ ഒരു അംഗിളിലൂടെ നോക്കുമ്പോള്‍ ഇതൊരു ഫെമിനിസ്റ്റ് പോസ്റ്റ് എന്നനിലയിലേക്ക് നീങ്ങിയേക്കും.

അതല്ലായിരുന്നു ശരിക്കും വേണ്ടിയിരുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ ആക്രമണങ്ങളെ ചെറുക്കുന്ന ഒരു നീക്കം ആയിരുന്നു

വേണ്ടിയിരുന്നത്. ഇതില്‍ അക്രമിയല്ലാത്ത ഭൂരിഭാഗം പുരുഷവര്‍ഗ്ഗം ഒരു കെട്ടായി മുന്നിലും പിന്നിലും തുണനില്‍ക്കും എന്ന് എനിക്കുറപ്പുണ്ട്.

ഇനി നമുക്ക് ആണ്‍ബ്ലോഗെന്നും പെണ്‍ ബ്ലോഗെന്നും തലക്കെട്ടില്‍ മാര്‍ക്ക് ചെയ്യേണ്ട കാലം വരും എന്നാണോ? എനിക്കറിയില്ല. ഇതെങ്ങോട്ടാണ് നമ്മള്‍ ഈ പോകുന്നത് എന്ന്.

Anonymous said...

കമന്റുകളിലാണ് ഞരമ്പുരോഗികളുടെ ബ്ലോഗ് ജീവിതം.പിന്മൊഴി പൂട്ടിയാല്‍ പകുതി പ്രശ്നം തീരും,കമന്റ്‌ മോഡറേഷന്‍ ഏര്‍പ്പെടുത്തിയാല്‍ മുഴുവനും.

ettukannan | എട്ടുകണ്ണന്‍ said...

I Agree with Thulasi... പിന്മൊഴി is the Main culprit.. people using it as a chat room, even the "so called professional bloggers" themselves..

Anonymous said...

എലിയെ പേടിച്ച് ഇല്ലം ചുടണോ?

മാവേലികേരളം(Maveli Keralam) said...

കുറുമാനേ

എന്റെ കമന്റിനെ കുറുമാന്‍ തെറ്റിദ്ധരിച്ചു എന്നുള്ള ഒരു ധാരണ എന്നില്‍ കടന്നു കൂടിയതു കൊണ്ട് അതു ദൂരീകരിയ്ക്കാനുള്ള ശ്രമം അംഗീകരിയ്ക്കുമെങ്കില്‍ അതിനു വേണ്ടി ശ്രമിയ്ക്കാട്ടെ ആദ്യം.

ഇഞ്ചിയുടെ കമന്റിന്,ഇവിടെ മറ്റു പലരും കമന്റുകളില്‍ സൂചിപ്പിച്ചതു പോലെ ഒരു പൊതു സ്വഭാവമുണ്ടെങ്കിലും, എന്തോ ഒന്ന് അതിനെ trigger ചെയ്തതായി മനസിലാക്കാം.

അതിനെയാണ് ‘ആധാരമായ കാരണം അല്ലെങ്കില്‍ കാരണങ്ങള്‍ എന്താണെന്നു വെളിപ്പെടുത്തുമല്ലോ?‘ എന്നെഴുതിയത്.

ആ ‘ആധാരമായ കാരണം‘ അറിയാത്തതുകൊണ്ട് ആ നീണ്ട ഒരു ലേഖനത്തില്‍ ഇഞ്ചി ഉള്‍ക്കൊള്ളിച്ച ഒന്നും ആര്‍ക്കും മനസിലാവില്ലേ?

എന്നാല്‍ ആ‘കാര്യ കാരണങ്ങള്‍ അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കുകയല്ലെ ബുദ്ധി‘ എന്നു കുറുമാന്‍ എഴുതിയതില്‍ ‘ബുദ്ധി‘ എന്നു പറയുന്നതു കുറുമാന്റെ ബുദ്ധിയല്ലേ? എന്റേതല്ലല്ലോ.

എന്റെ ബുദ്ധി എന്നോടു മനസിലാക്കന്‍ കഴിഞ്ഞകാര്യത്തില്‍ പ്രതികരിയ്ക്കണമെന്നു പറഞ്ഞു, ഞാ‍നതു ചെയ്തു.
1.
കുറുമാന്‍ എഴുതി:‘ഏന്തോ കാരണമുണ്ടാകും എന്ന് അസ്യും ചെയ്ത് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍,അല്ലെങ്കില്‍, ഉള്ള ചെറിയ പ്രശ്നങ്ങള്‍ ഊതിപെരുപ്പീക്കുവാന്‍ സ്ത്രീ ബ്ലോഗേഴ്സ് തന്ന്നെ ഒരു കാരണമാകുന്നു എന്നു ഞാന്‍ പറഞ്ഞാല്‍!!‘

പറഞ്ഞോളൂ, കുറുമാന് ഉചിതമെന്നു തോ‍ന്നുന്നതു കുറുമാന്‍ പറഞ്ഞോളൂ.അപ്പോള്‍ അതിന്റെ മറുപടീ ഞാന്‍ പറയും. ഞാന്‍ ഒന്നും ‘അസ്യും‘ ചെയ്തില്ല. ഇഞ്ചി പോസ്റ്റില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ക്കാണ് ഞാന്‍ അഭിപ്രായം പരഞ്ഞത്.

2,
ഞാന്‍ പറഞ്ഞു:“ഈ ‘ഞരമ്പു രോഗി/കള്‍’ ആരാണെന്നു പുറത്തറിയിയ്ക്കേണ്ടതു ആവശ്യമാണ്. എല്ലവരുടെയും സംരക്ഷണത്തിനു വേ‍ണ്ടി കൂടിയും‘ -

അപ്പോള്‍ കുറുമാന്‍: “എടുത്തു ചാടുന്നതീനു മുന്‍പ് വായിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഈ വരികള്‍ അപ്രസക്തം. വായന പോര........വായിക്കൂ.......“

എന്റെ വായന പോരാ എന്നും ‘ഈ വരികള്‍ അപ്രസക്തം‘ എന്നും തോന്നാനുള്ള കാരണം എന്താണു കുറുമാനേ, അതു മനസ്സിലാകുന്നില്ല. എന്തേ അവരെ പുറത്തുകൊണ്ടു വരേണ്ട്? ആരും അറിയേണ്ട്?

എനിയ്ക്കു ശേഷം കമന്റിട്ട പലരും ഇതു പറഞ്ഞിട്ടുണ്ട്.
ഉദാ.
‘ഇഞ്ചിയെ കുറിച്ച് അനാവശ്യമായി എഴുതിയ ഞരമ്പുരോഗിയെ, ഇഞ്ചിക്കറിയുമെങ്കില്‍ ദയവു ചെയ്തവരെ വെളിയില്‍ കൊണ്ടുവരണം. മറ്റൊരു പ്രിയങ്ക മാത്യൂവിനെ സൃഷ്ടിക്കാതിരിക്കാനെങ്കിലും“ (വിചാരം)

‘വ്യക്തിഹത്യകള്‍ അനോണീയായ് വരുമ്പോള്‍ അത് കണ്ടു പിടിക്കാന്‍ കഴിയുന്നവര്‍ വെളിപ്പെടുത്താന്‍ തയ്യാറായാല്‍ ഒരുപക്ഷെ ഇത്തരം ശ്രമങ്ങള്‍ക്ക് ഒരു മാറ്റമുണ്ടാകും‘(രാജു ഇരിങ്ങല്‍)

3.
കുറുമാന്‍ പറഞ്ഞു:‘പക്ഷെ ഇവിടെ അപരാധിക്കപെട്ട സ്ത്രീ ഫൂലന്‍ ദേവിയാണോ,ജാന്‍സി റാണിയാണോ, നാണികുട്ടിയാണോ, അതോ ആരെന്നറിയാത്തവരാണോ, സ്ത്രീ തന്നെയാണോ എന്നെല്ലാം ഒരു പുരുഷന്‍ നോക്കും‘.

ഇതിനു ഞാന്‍ ചോദിച്ചു:“പിന്നെ കുറുമാനേ ഈ പറഞ്ഞതിന്റെ അര്‍ഥം ഇത്തിരി വ്യക്തമാക്കാമോ?‘.
‘ഞാന്‍ മനസിലാക്കിയത്. സ്ത്രീയ്ക്കു സ്ത്രീയുടേതാ‍യ ഒരു സ്വസ്ഥമായ നിലനില്‍പ്പിന്റെ ആവശ്യമില്ല, പിന്നെ അവള്‍ അശക്തയാണോ, ശക്തയാണോ, അഞാതയണോ, ജ്ഞാതയാണോ എന്നൊക്കെ ഉറപ്പു വരുത്തിയിട്ടേ പുരുഷന്‍ സഹായിയ്ക്കൂഎന്നാണോ? സംശയം കൊണ്ടു ചോദിച്ചതാ.

‘സ്ത്രീയ്ക്കു സ്ത്രീയുടേതാ‍യ ഒരു സ്വസ്ഥമായ നിലനില്‍പ്പിന്റെ ആവശ്യമില്ല,(ഇതൊരു കോമയാണ് കണ്ടോ? എന്നുപറ്ഞ്ഞാല്‍ ആവാചകം തുടരുകയാണ്)പിന്നെ അവള്‍ ജ്ഞാതയാണോ....എന്നോക്കെയുള്ള തരംതിരിവിനു വിധേയയാക്കിയിട്ട്, ഇന്ന വിഭാഗത്തിലുള്ളവരാണെങ്കില്‍ മാത്രമേ അവളെ സഹായിയ്ക്കൂ എന്നാണോ അര്‍ഥമാക്കുന്നത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്

പക്ഷെ കുറുമാന്‍ ആ വാചകം വെട്ടി മുറിച്ച് അര്‍ഥം വ്യത്യാസപ്പെടുത്തി, എന്നിട്ടു ചോദിച്ചു, “ഹലോ,,സ്ത്രീക്കു സ്വസ്ഥമായ നിലനില്‍പ്പ് ആവശ്യമില്ലെങ്കീല്‍ , പിന്നെന്താ വേണ്ടത്ത്? ചാഞ്ചാടുന്ന നില നില്പോ.......അറിയാന്‍ മേലാതെ ചോദിക്കുവാ......“.

ആചോദ്യത്തിനു ഞാനെന്താ ഉത്തരം തരുന്നത്?

4
എന്നിട്ടൂ ഞാന്‍ ചോദിച്ചതുമയി യാതൊരു ബന്ധവുമില്ലാത്ത വേറൊരു വ്യക്തമാക്കല്‍

“വ്യക്തമാക്കാം. മാവേലി കേരളം എന്ന പേരുകൊണ്ട് ഒരു ആണാണെന്നു തോന്നാം, പക്ഷെ താങ്കള്‍, ആണോ, പെണ്ണോ, അതോ ശിഖണ്ടിയോ എന്നൊന്നും വായനക്കാര്‍ക്കറിയില്ല.......അപ്പോള്‍ നാളെ താaകള്‍ക്കൊരു പ്രശ്നം വന്നാല്‍ ബൂലോകര്‍ക്കറിയില്ല താങ്കളുടെ വ്യക്തിത്വം, അതിനാല്‍ സപ്പോര്‍ട്ടും കുറവ്. മറിച്ച് കല്ലെറിയാന്‍ ഒരവസരം ഒരുക്കിയാല്‍ മെക്കയില്ല് സാത്താന്നെ ഏഴു കല്ലെറിയുന്നവര്‍ ബ്ലോഗില്‍ എഴുപത് എറിയും. പ്രത്യേകിച്ച് അനോണി നിയമ ബുക്കുമായി വരുമ്പോള്‍“.

ആദ്യം പറഞ്ഞചോദ്യത്തില്‍ സംശയമുണ്ടെങ്കില്‍ കുറുമാന്‍ എന്റെ പ്രൊഫൈലില്‍ പോയി നോ‍ക്കൂ. അവിടെ എന്താണ് എഴുതിയിരിയ്ക്കുന്നത് എന്ന്? അതു വായിയ്കാന്‍ പറ്റുമല്ലോ? പിന്നെ എന്തുകൊണ്ടാണ് താങ്കള്‍ക്കു സംശയം? ഞാനെന്ന ബ്ലോഗറേ കുറിച്ച് ഞാന്‍ എഴുതിയിരിയ്ക്കുന്ന വിവരങ്ങള്‍ താങ്കള്‍ക്കു വിശ്വസിയ്ക്കാന്‍ കഴിയില്ല എങ്കില്‍ അതു താങ്കളുടെ പ്രശ്നം.

പിന്നെ വിളിപ്പേര്, അതു ബ്ലോഗില്‍ വേണമെന്നുള്ളത് ബ്ളോഗു പിതാമഹന്മാരുടെ തീരുമാനമാണ്. അതിനു കാരണങ്ങളുണ്ട്, security ആണ് ഒന്ന്.പിന്നെ എന്തു വിളിപ്പേരു കൊടുക്കുന്നു എന്നുള്ളതു ബ്ലോഗറുടെ ഇഷ്ടമാണ്.ഓരോ ബ്ലോഗര്‍ക്കുമുണ്ട് ഈ ഇഷ്ടവും ആ ഇഷ്ടം പുലര്‍‍ത്തിക്കൊണ്ട് പോകാനുള്ള സ്വതന്ത്ര്യവും.

gender തിരിച്ചറിയാ‍നാകാത്ത വിളിപ്പേരുകള്‍ മറ്റു അനേകം ബ്ലോഗേഴ്സിന്‍് ഉണ്ടല്ലോ ഈ മലയാള ഭൂലോകത്ത്. എന്തേ അവിടെയൊന്നുമില്ലാത്ത ഒരു പ്രശ്നം എന്റെ ബ്ലോഗില്‍ ഉദ്. മഴനൂല്, ഇത്തിരിവെട്ടം,(ക്ഷമിയ്ക്കാണേ ഞാന്‍ ഉദാഹരണം പറഞ്ഞതാ..)

അതുകൊണ്ട് ഭൂലോകര്‍ക്കറിയില്ല എന്റെ വ്യക്തിത്വമെന്നും എന്നോടുള്ള സപ്പോര്‍ട്ടു കുരവാണ്, എന്നുപറഞ്ഞാല്‍..?

എന്റെ വ്യക്തിത്വം എന്റെ എഴുത്തും എന്റെ ആശയങ്ങളുമാണ്. ഏതൊരു ബ്ലോഗറുടേയും വ്യക്തിത്വം ഇതു തന്നെയാണ്.

സപ്പോര്‍-ട്ട് എന്നൂദ്ദേശിയ്ക്കുന്നത്, എന്റെ വണ്ടീട ടയറു മാറ്റലല്ലല്ലോ, കാരണം എന്റെ വണ്ടി സൌത്താഫ്രിയ്ക്കേലാണല്ലോ? പിന്നെ എന്റെ ബ്ലോഗിന്റെ കര്യമാണ് ഉദ്ദേശിയ്ക്കുന്നത്. കമന്റിന്റെ കാര്യമാണ് ഉദ്ദേശിയ്ക്കുന്നതെങ്കില്‍ അവിടെ തെറ്റി, കമന്റല്ല ഹിറ്റ് ആണ് ഇന്നു ലോകത്തിലുള്ള ധാരാളം ബ്ലോഗുകളുടെ പ്രശസ്തി നിര്‍-ണ്ണയിയ്ക്കുന്നത്. കഴിഞ്ഞ എന്റെ പോസ്റ്റോടു കൂടിയാണ് ഞാന്‍ എന്റെ ബ്ലോഗില്‍ കൌണ്ടറു ഫിറ്റ് ചെയ്തത. ഒരൊറ്റ പോസ്റ്റു കൊണ്ട് എനിയ്ക്കു 500ല്‍ പരം ഹിറ്റു കിട്ടി. ബ്ലോഗേഴ്സ് എന്നെ കുറുമാന്‍ പറയുന്നതു പോലെ സപ്പോര്‍ട്ടു ചെയ്യുന്നില്ല എങ്കില്‍ അതില്‍ നല്ല ഒരംശം ബൂ ലോകത്തിനു പുറത്തു നിന്നായിരിയ്ക്കും.എന്നു പറഞ്ഞാല്‍ ഞാനെഴുതുന്നതു ശ്രദ്ധിയ്ക്കാന്‍ ആളുകളുണ്ട്. അതു കോണ്ട് ഞാന്‍ ഹാപ്പിയാണ്.

ഇനി എഴുതുന്നത് പൊതുവായ ചില കാര്യങ്ങളാണ്.

പിന്നെ അനോനികളാല്‍ ആക്രമിയ്ക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്, gender വെളിപ്പെടുത്താത്ത വിളിപ്പേരുള്ള ബ്ലോഗേഴ്സ് അല്ല സ്ത്രീകള്‍ എന്നുള്ള ആശയം ഇവിടെ പലരും വെളിപ്പെടുത്തിക്കണ്ടൂ.

മലയാളം ബ്ലോഗു തന്നെയല്ല, ഈ ബ്ലോഗു ലോകത്തുള്ളത്.ബ്ലോഗിന്റെ നിയമങ്ങളും സംവിധാനങ്ങളുമനിസരിച്ചാണ് ഞാന്‍ ബ്ലോഗു ചെയ്യുന്നത്. ബ്ലോഗ് ഒരു പ്രത്യേക തലമാണെങ്കിലും അതിന്റെ വ്യക്തിത്വം അതില്‍ വരുന്ന ആളുകളുടെ വ്യക്തിത്വത്താല്‍ നിര്‍മ്മിതമാക്കപ്പെട്ടിരിയ്ക്കുന്നു. എന്നു പറഞ്ഞാല്‍ മലയാളീ ബ്ലോഗേഴ്സിന്റ് ബ്ലോഗു സ്വഭാവം മലയാളീകളുടെ സ്വഭാവ പ്രകടീകരണമാണ്.

ശരിയാണ്, ഗൂഗിള്‍ ബ്ലോഗേഴ്സിനു സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട. സ്വാതന്ത്ര്യം എന്നു പറയുന്നതിനെ പലവിധത്തില്‍ വ്യാഖ്യാനിയ്ക്കാം. തനിയ്ക്കു തോ‍ന്നുന്നതൊക്കെ ചെയ്യാനുള്ള അവകാശമാണ് അതെന്നു ധരിയ്ക്കും ചിലര്‍. എന്നാല്‍ എന്നേപ്പോലെ മറ്റുള്ളവര്‍ക്കും സ്വതന്ത്ര്യം ഉണ്ട് എന്നു ചിന്തിയ്ക്കുന്നതാണ് യദ്ധാര്‍ഥ സ്വാതന്ത്ര്യം.

ഏതു സമൂഹത്തിലും എന്നേപ്പോലെ സ്വാതന്ത്ര്യം എന്റെ സഹവ്യക്ത്രിയ്ക്കുമുണ്ട് എന്നു മനസിലാക്കി ക്കഴിഞ്ഞാല്‍ അവരോടു ബഹുമാനവും അദരവും സ്നേഹവും ഒക്കെ ഉണ്ടാകും. അതാണു നിലനില്ക്കുന്ന ബന്ധങ്ങള്‍, അവിടെയായാലും, വീടിലായാലും, സമൂഹത്തിലയാലും ബ്ലോഗിലായാലും. ഇതു male chauvinist ളോ feminist കളോ പറയുന്ന തുല്യതയല്ല. അതിനേക്കാല്‍ മഹത്തായതാണ്.

ആ സ്വാതന്ത്ര്യമാണ് ബ്ലോഗിന്റ് ലകഷ്യം. ഒരു വ്യക്തിയുടെ തീരുമാ‍ാനങ്ങളേയും ഇഷ്ടങ്ങളേയും ബഹുമാനിച്ച് സ്വതന്ത്രാരാകുക. പുതിയ ഒരു ലോക വീക്ഷണം അതു വഴിനേടുക. പക്ഷെ അതു ചെയ്യില്ല എന്ന വാശിയുള്ള മലയാളീ ബ്ലോഗേഴ്സേ, വീണ്ടും ശമിയ്ക്കൂ.

ബ്രൂസ് രാജകുമാരന്‍ ഏഴു തവണ യുദ്ധത്തില്‍ തോറ്റു, ആത്മഹത്യ ചെയ്യാന്‍ പോയപ്പോള്‍ ഒരു ചിലന്തി കൂ‍ടു കൂട്ടുന്നതെങ്ങനെ എന്നു കാണാനിടയായി. എത്ര തവണ ചാടിയാലും ലക്ഷ്യത്തിലെത്തുന്നിടം വരെ ചാടുന്ന ചിലന്തിയേ കണ്ടപ്പോള്‍ അദ്ദേഹത്തിന് വീട്ണ്ടും ഒന്നു കൂടി യുദ്ധത്തിനു ശ്രമിയ്ക്കണമെന്നു തോന്നി. ജയിച്ചു. അതു പോലെ ശമിയ്ക്കൂ. വെറുതെ ഇരുപത്തഞ്ചു വയസും രണ്ടര വയസിന്റെ പക്വതയുമായി നടക്കാതെ. ഇതും ഒരുദാഹരണമാണേ, 25 വയസുകാരാരും എന്നോടു വഴക്കിനു വരരുതേ....‍

Inji Pennu said...

കുമാരേട്ടാ,
കുമാരേട്ടന്‍ പറഞ്ഞത് വളരെ പ്രസക്തമാണ്, പക്ഷെ എന്റെ പോസ്റ്റിന്റെ ഉദ്ദേശ്യം കുറച്ച് വ്യത്യസ്തമാണ്. എന്തോ ഇത്രേം എഴുതീട്ട് അത് ഫലിപ്പിക്കാന്‍ കഴിയാഞ്ഞത് എന്റെ പിഴ എന്റെ പിഴ :)
പോസ്റ്റിന്റെ ഉദ്ദേശ്യം അശ്ലീലം കൊണ്ട് സ്ത്രീകളെ ഭയപ്പെടുത്തുക എന്നുള്ളത്. കേരളത്തില്‍ പുരുഷന്മാരേയും കാര്യമായി ആക്രമിക്കാറുണ്ട്. കള്ളനും പോലീസും രാഷ്ട്രീയക്കാരും ഒക്കെ.
പക്ഷെ പട്ടാപ്പകല്‍ തിരക്കുള്ള റോഡിലോ ബസ്സിലോ കയറാന്‍, ഒരു സ്ത്രീ ഭയപ്പെടുന്നതുപോലെയൊരു സ്ഥിതിവിശേഷം ബ്ലോഗില്‍ വന്നതുകൊണ്ടാണ് ഇത് എഴുതേണ്ടി വന്നത്. എഴുതാന്‍ യാതൊരു താല്‍പ്പര്യവും ഇല്ലായിരുന്നു. ഇത് എഴുതാന്‍ സത്യം പറഞ്ഞാല്‍ നല്ല പേടിയുമുണ്ടായിരുന്നു..പക്ഷെ (ഞാന്‍ പേരെടുത്ത് പറയാതെ ഇരുന്നത് ആ കുട്ടികള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിലൊ എന്ന് കരുതി മാത്രമയിരുന്നു, എല്ലാവരും പറഞ്ഞ സ്ഥിതിക്ക് പറയാം)
ഈയടുത്തു നടന്നത്:
1. അശ്ലീലം സഹിക്ക വയ്യാതെ, പ്രിയങ്ക മാത്യൂസ് ബ്ലോഗ് നിറുത്തി പോയി
2. അതേപോലുള്ള ഞരമ്പ് രോഗം സഹിക്ക വയ്യാതെ ഐസിബി ബ്ലോഗ് പൂട്ടുകയും പിന്നെ പോസ്റ്റ് തന്നെ എടുത്തു മാറ്റുകയും ചെയ്തു.

ഐസിബിയും കൂടി പോയപ്പോള്‍ എന്തൊ എനിക്ക് സഹിച്ചില്ല. കുറേ ദിവസം അവിടെപോയി ക്ലിക്കും. എന്നാല്‍ ഇതേപോലൊരു പോസ്റ്റ് എഴുതാമെന്നും, അതിന്റെ തലക്കെട്ട് ഐസിബിക്കും മറ്റുള്ളവര്‍ക്കും എന്നുള്ളതായിരുന്നേനെ. പക്ഷെ ഐസിബി ധൈര്യം സംഭരിച്ച് ബ്ലോഗ് തുറന്നു. അന്ന് ഞാനൊരു കമന്റ് അവിടെ ഇട്ടിരുന്നു. എന്നിട്ടും എഴുതാന്‍ മടിയായിരുന്നു. പിന്മൊഴി സര്‍ക്കസ് ഭയന്ന് തന്നെ. പക്ഷെ കുറച്ച് ദിവസം മുന്‍പ് മറ്റൊരു ഞരമ്പ് രോഗി നടത്തിയ നാടകം -- നാടകം എന്താണെന്ന് വെച്ചാള്‍ ആള്‍ക്കറിയാം അയാളെ ബാനുമെന്ന്, പക്ഷെ ബാനുന്ന വരെയെങ്കിലും ക്രിയേറ്റ് ആന്‍ ഇമേജറി, ദാറ്റ് റ്റൂ എ സെക്ഷുവലി ഹരസ്സിങ്ങ് ഇമേജ് അബൌട്ട് എ വുമണ്‍. ആ ഉദ്ദേശ്യം പോസ്റ്റും ബ്ലോഗും ഡിലീറ്റിയാലും അയാള്‍ സാധിച്ചു എടുത്തു. അതായിരുന്നു ഉദ്ദേശ്യവും. നല്ലവണ്ണം ഭയപ്പെടുത്തുക. പണ്ടായിരുന്നെങ്കില്‍ അത് മതി, എനിക്ക് നിറുത്തിപ്പോവാനും ബ്ലോഗ് എന്ന് കേള്‍ക്കുമ്പോള്‍ ഞടുങ്ങാനും . പക്ഷെ ഈയിടെ ഇങ്ങിനെ കൊറേ കണ്ടത് കൊണ്ട് നല്ല തൊലിക്കട്ടി വെച്ചു. അങ്ങിനെ അങ്ങ് പോവുന്നില്ല എന്ന് തന്നെ കരുതി. ഇനി എന്റെ പടം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ച് നടുങ്ങുന്നു! പക്ഷെ ഭയം ഉണ്ടെങ്കിലും കള്ളനെ രാത്രി കാണുമ്പോള്‍ അറിയാതെ നിലവിളിച്ച് പോവില്ലെ, ആ നിലവിളിയാണ് ഈ പോസ്റ്റ്. എവിടെം വരെ എത്ര പേരെ ഇവര്‍ ഇങ്ങിനെ ഹരസ്സ് ചെയ്യും?

ഞങ്ങള്‍ വിഡ്ഡികള്‍ എന്ന് കരുതിയിട്ടാണൊ?

പിന്നെ, ആളുകളാരെണെന്നൊക്കെ (ഒരാളല്ല) ഞാന്‍ കണ്ടു പിടിച്ചു. അതൊക്കെ അന്ന് തന്നെ ഞാന്‍ കണ്ട് പിടിച്ചതാ‍ണ്. എന്തെളുപ്പമാണെന്നൊ അതൊക്കെ കണ്ട് പിടിക്കാന്‍!

കാത്തി സിയാര എഴുതിയ ഒരു വാചകം കോട്ട് ചെയ്യട്ടേ:
It really doesn't make much difference whether the person intends to act on the threat... it's the threat itself that inflicts the damage. It's the threat that makes you question whether that "anonymous" person is as disturbed as their comments and pictures suggest. It's the threat that causes fear. It's the threat that leads you to a psychiatrist and tranquilizers just so you can sleep...

chithrakaran ചിത്രകാരന്‍ said...

ചിത്രകാരന്‍ ഇഞ്ചിയുടെ പോസ്റ്റ്‌ വായിച്ചു. കമന്റുകള്‍ വായിക്കാന്‍ സമയമില്ലത്തതില്‍ ഷമി.
ഏതെങ്കിലും ചിലര്‍ മോശമായി പ്രതികരിച്ചു എന്നുപറഞ്ഞ്‌ ഒരു പക്ഷമായി സംഘടിച്ച്‌ എതിര്‍പക്ഷത്തിനുനേരെ യുദ്ധം പ്രഖ്യാപിക്കുന്ന വികാരപരതയാണ്‌ ഇഞ്ചിയുടെ പൊസ്റ്റില്‍ എനിക്ക്‌ കാണാനായുള്ളു. മേംബൊടിയായി സ്ത്രീക്ക്‌ സമൂഹത്തിലുണ്ടായിരിക്കണമെന്ന് പൊതുജനം ആഗ്രഹിക്കുന്ന മാന്യതയെ കവചമായി ഉപയോഗിച്ച്‌ എതിര്‍പക്ഷത്തെ തിന്മയുടെ പ്രതിരൂപമാകാനും വല്ലാതെ ശ്രമിച്ചിരിക്കുന്നു.

ആണായാലും പെണ്ണായാലും ബ്ലൊഗില്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ ആണാണോ പെണ്ണാണോ എന്ന് പക്ഷചിന്തകൂടാതെ നേരിട്ട്‌ പേരുവിളിച്ച്‌ .. കാണിച്ച തോന്നിവാസം ഇന്നതാണെന്നു വിളിച്ചു പറയുക. എതിരാളി മോണിറ്ററിലൂടെ കയ്യിട്ട്‌ ചങ്കിനു പിടിക്കില്ലല്ലോ.

ചിത്രകാരന്‍ ആണ്‍പ്പെണ്‍ വ്യത്യാസമില്ലാതെ ... പ്രസിദ്ധ- അപ്രസിദ്ധ,പുതിയ- പഴയ വ്യത്യസമില്ലാതെ സ്വന്തം അഭിപ്രായം പറയുന്നു.

ദയവായി പക്ഷചിന്തകള്‍ ഉപേക്ഷിക്കുക. പുരുഷന്മാര്‍ പിന്തുണക്കുമെങ്കിലും അത്‌ നെഗറ്റിവിറ്റി മാത്രം നിറക്കുന്ന ഒരു യുദ്ധക്കൊതിയാണ്‌. വര്‍ഗീയതയുടെ മറ്റൊരു മുഖമാണ്‌.

Kiranz..!! said...

പോസ്റ്റിലെ ആശയം അംഗീകരിക്കുന്നു,ഞരമ്പ് രോഗികളെ ഒറ്റപ്പെടുത്തുക തന്നെ വേണം .പക്ഷേ സ്ത്രീകള്‍ അനോണിമിറ്റി കീപ്പ് ചെയ്താല്‍ എല്ലാ പ്രശ്നങ്ങളും മാറുമെന്നത് വളരെ തെറ്റായ ഒരു നിരീക്ഷണമാണ്. എറ്റവും അനോണിമസായ ഇഞ്ചിക്കുതന്നെ നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ തന്നെ ഉദാഹരണം. ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുമ്പോള്‍ ആരുടെ അനോണിമിറ്റി ആയാലും വേണമെങ്കില്‍ കണ്ടെത്താല്‍ കഴിയുമെന്നത് ഒരു പുതിയ കാര്യവുമല്ല. ഈ പോസ്റ്റ് സ്ത്രീകളെ മാത്രം ലക്ഷ്യമാക്കി എഴുതിയത് കുമാറേട്ടന്‍ പറഞ്ഞതു പോലെ ഒരു വേര്‍തിരിവ് ഉണ്ടാക്കുന്നോയെന്നൊരു സംശയക്കുറവില്ലായ്മക്കുറവില്ലായ്മക്കുറവ്..:),ഈരീതിയില്‍ പോസ്റ്റുകളും കമന്റുകളും ഇട്ടാല്‍ ഞരമ്പ് രോഗികളെ പ്രതിരോധിക്കാം എന്ന് കരുതുന്നത് മണ്ടത്തരമാണ്.പിന്നെ ഒരു പ്രതിഷേധക്കുറിപ്പായി എഴുതിവെക്കാം എന്ന് മാത്രം. ഉണ്ണിയാര്‍ച്ചമാരെല്ലാം കൂടി എന്റെ തല തിന്നാന്‍ വരല്ലേ..:)

യാഹൂ പബ്ലിക് ചാറ്റ് റൂമുകളില്‍ മൈക്ക് ഏടുത്ത് വച്ച് മ്യൂച്ചല്‍ ഫണ്ടിന്റെ ടിവി പരസ്യത്തില്‍ ‍ 2 സെക്കന്‍ഡില്‍ 50 വാക്കുകള്‍ കൊണ്ട് ഡിസ്ക്കൈമര്‍ പറയുന്നത് പോലെ പറയുന്നതെന്തെന്ന് പറയുന്നവനും കേള്‍ക്കുന്നവനും മനസിലാകാത്ത രീതിയില്‍ തെറിയന്മാര്‍, ഇവിടെ മാനസികം ആണ് പ്രശ്നം.അതും നല്ല ഭാഷയില്‍,വല്യ വ്യത്യാസം ഒന്നും തോന്നുന്നില്ല,പിന്മൊഴി അല്ലാതെ ഓരോ ബ്ലോഗും തങ്ങളുറ്റെ ഇന്‍ഡിവിജ്വല്‍ റീഡേര്‍ഷ്സിനെ കണ്ടെത്തുന്നിടത്ത് പകുതി പ്രശ്നം തീരും.ദിനപത്രം ,അത് പോലെ തന്നെ മറ്റ് പോര്‍ട്ടലുകള്‍ എന്നിവ ആയിരിക്കണം ബൂലോഗം പോലുള്ള ഒരു ഒരു കമ്യൂണിറ്റിയുടെ ഭാവി എന്ന് തോന്നുന്നു,കമന്റുകളിലധിഷ്ടിതമായ ബ്ലോഗിംങ്ങാണ് ആദ്യം നിര്‍ത്തേണ്ടത്.തുടക്കക്കാര്‍ ആവേശത്തില്‍ പിന്മൊഴിയേ അധികമായി ആശ്രയിക്കുന്നത് മനസിലാക്കാം,പക്ഷേ അത് മാത്രമാണ് ബ്ലോഗ് കൂട്ടായ്മ എന്ന് തെറ്റിദ്ധരിക്കുന്നവരാണ് ഇത്തരം വിലകുറഞ്ഞ ഞരമ്പ് രോഗങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.തന്നെയുമല്ല,എന്തിനു ബൂ‍ലോഗരെ മാത്രമായും ലക്ഷ്യമാക്കി എഴുതണം ? പിന്മൊഴി ഉപയോഗിക്കാത്ത എത്രയോ മലയാളം വായനക്കാര്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നു അവരേയും ലക്ഷ്യമാക്കി നമ്മുടെ എഴുത്തുകാ‍ര്‍ എഴുതട്ടെ..പല പ്രശ്നങ്ങളും പരിഹരിക്കാം..!

Viswaprabha said...

ഞാനെന്താ ചെയ്യേണ്ടത്?

എനിക്കറിയാം മിക്ക അനോണിമസ് പുണ്യാളന്മാരേയും.

എനിക്കറിയാം അമാവാസിയില്‍ ഓരിയിട്ട നീലക്കുറുക്കനേയും മറ്റു കുറുനരികളേയും.

എനിക്കറിയാം വളരെയൊന്നും പണ്ടല്ലാതെ എന്റെ ഒരു കുഞ്ഞുപെങ്ങള്‍ ഇതിലുമൊക്കെ വലിയ ഗുരുതരമായ തരത്തില്‍, സ്വന്തം മാനസിക, ശാരീരിക ആരോഗ്യത്തെത്തന്നെ ഗുരുതരമായി ബാധിച്ച തരത്തില്‍ ഇവിടത്തെ ഞരമ്പുരോഗികളുടെ ഇരയായിത്തീര്‍ന്ന കഥ. ആ കഥ കമന്റുകളില്‍ മാത്രം ഒതുങ്ങിന്നിന്നില്ല. നമ്മില്‍ മിക്കവരും അറിയാതെ, പിന്നാമ്പുറത്ത് ഈ-മെയിലുകളിലൂടെയും ചാറ്റുകളിലൂടെയും അത് നീറിപ്പടര്‍ന്നിരുന്നു.

എനിക്കറിയാം രാവുപുലര്‍ന്ന് വെയില്‍ വരുമ്പോള്‍ ഇവിടെ നല്ലകുട്ടികളായിവരുന്ന പല പകല്‍മാന്യന്മാരേയും.

ഇന്റര്‍നെറ്റ് നാട്ടിലെ പൊതുകക്കൂസാണെന്നു തെറ്റിദ്ധരിച്ച് കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്ന വിഡ്ഢികള്‍!

ഞാനിവരുടെയൊക്കെ പേരുകളും ആ കഥകളും പറയണോ?

ഇല്ല. ജന്മം പോയാലും അതൊന്നും പറയില്ല.

പറഞ്ഞാല്‍ ഒറ്റയടിക്കു നഷ്ടപ്പെടാന്‍ എനിക്കും എന്റെ കുഞ്ഞുപെങ്ങന്മാര്‍ക്കും മാത്രമേ ഉണ്ടാവൂ.

പലപേരുകളിലും വന്ന് പലതുപോലെ എഴുതിപ്പോകുന്ന വെറും ഉമ്മാക്കിനിഴലുകള്‍ക്ക് നഷ്ടപ്പെടാന്‍ ബാക്കി എന്തു മാനമിരിക്കുന്നു?

സംശയത്തിന്റെ 99.9 ശതമാനവും നിഴല്‍‌വീഴ്ത്തിയാലും നിശ്ചയത്തിനു ബാക്കിയുള്ള ആ ഒരു 0.1 ശതമാനത്തിന്റെ സാദ്ധ്യതയില്‍, ‍ ഒരിക്കല്‍ പോലും ഒരു നിരപരാധി ഇരയാവരുതല്ലോ എന്ന സമചിത്തതകൊണ്ടു മാത്രമാണ് പലപ്പോഴും പല അനോണികളും രക്ഷപ്പെട്ടുപോകുന്നത്. മാത്രമല്ല, അത്തരം അനാവരണങ്ങള്‍ കൊണ്ട്, സ്വതവേ ദുഷ്ടോദ്ദേശ്യങ്ങളൊന്നുമില്ലാത്ത സുമനസ്സുകള്‍ എന്തിനുവെറുതെ 'അനോണിപിടുത്തക്കാര്‍‍', ഹാക്കര്‍മാര്‍ എന്നൊക്കെ പേരുദോഷം വരുത്തിവെക്കണം? അതിലൊക്കെ എത്രയോ പ്രധാനപ്പെട്ട ദൌത്യങ്ങള്‍, ഒരു ജന്മം മുഴുവന്‍ ചെലവാക്കിയാലും ഒടുങ്ങാത്തത്ര, നമുക്കൊക്കെയൊരുമിച്ച് ചെയ്തുതീര്‍ക്കാന്‍ ബാക്കി കിടക്കുമ്പോള്‍ എന്തിനു വെറുതെ...

പക്ഷേ അള മുട്ടിക്കരുത്. ചേരയ്ക്കും വിഷപ്പല്ലു മുളപ്പിക്കരുത്.

ആ കറുത്ത വാവില്‍ നിങ്ങളൊന്നുമറിയാതെ കുറച്ചുപേര്‍ വളരെ സങ്കടപ്പെട്ടു. ഞാനെങ്കിലും ഏങ്ങിയേങ്ങിക്കരഞ്ഞു അന്നുരാത്രി. ഒടുവില്‍, സഹിക്കാതെ,
"മഹാപാപീ, മലയാളം മുഴുവന്‍ നിന്നെ ശപിക്കും" എന്ന് ആ ചെളിക്കുണ്ടില്‍ പോയി എഴുതേണ്ടിവന്നു.

ബ്ലോഗര്‍മാര്‍ ലാളിച്ചുവളര്‍ത്തുന്ന, അസുഖം വന്നുകിടക്കുന്ന ഒരു രണ്ടുവയസ്സുകാരന്‍ കുഞ്ഞ് വെറും വിധികൊണ്ടുമാത്രം, ആ കുറച്ചുപേരുടെ പ്രാര്‍ത്ഥനകൊണ്ടുമാത്രം ഒരിക്കല്‍ കൂടി ബോധാവസ്ഥയിലേക്കു വന്നു.

നിങ്ങള്‍ക്കൊന്നും വേണ്ടെങ്കില്‍ ആ കുഞ്ഞിനെ ഇപ്പോഴും കൊന്നുകളയാം. വെറുമൊരു കഷ്ണം ഓക്സിജന്‍ റ്റ്യൂബ് വലിച്ചെടുത്താല്‍ മതി. ഉറക്കത്തില്‍, അവന്‍ പോലുമറിയാതെ, ഒന്നു പിടയ്ക്കുക പോലും ചെയ്യാതെ ചത്തുപൊയ്ക്കോളും.


സ്ഥിരമായ വ്യക്തിത്വമുള്ള ഒരു സഹബ്ലോഗറെന്ന നിലയില്‍ ഇഞ്ചിയെ എനിക്കിപ്പോള്‍ നന്നായി അറിയാം. അവരുടെ പെരുമയും എളിമയും എനിക്കറിയാം. ഓന്തുപോലെ നിറം മാറി അനോണിയായി പതുങ്ങിപ്പതുങ്ങി ഇവിടെ വരുന്ന പരശതം ഭീരുക്കളുടെ പൌരുഷത്തേക്കാള്‍ പത്തരമാറ്റു പിന്നെയും തിളക്കമുണ്ട് അവളുടെ പെണ്ണത്തത്തിന്.
എന്നെ സംബന്ധിച്ചിടത്തോളം ബ്ലോഗ് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ഉത്തമ ഉദാഹരണം ഇഞ്ചിപ്പെണ്ണും വക്കാരിമഷ്ടായുമാണ്. അവര്‍ തന്നെയാണ്. ഉള്ളിന്റെയുള്ളില്‍ സത്യമായി തോന്നുന്നത് ഉറക്കെ വിളിച്ചുപറയാന്‍ അതിലും പൌരുഷവും സ്ത്രൈണതയുമുള്ള വേറെ ഒരു "തെളിയിക്കപ്പെട്ട" സ്ഥിരാത്മാവിനേയും കണ്ടില്ല ഞാന്‍ ഇന്നുവരെ ബൂലോഗത്തില്‍.


നീ പെണ്ണാണോ എന്നു ഞാന്‍ ഉറപ്പാക്കട്ടെ എന്നു ചോദിക്കുന്നവന് എത്ര മാത്രം പോയാല്‍ ആ ഉറപ്പു വരും? ഇനി തൊട്ടുനോക്കണം എന്നും പറയുമോ?

ആണാണോ പെണ്ണാണോ എന്നറിഞ്ഞിട്ട് മാത്രം പോസ്റ്റിന് കമന്റിടുന്നവന്‍ മനുഷ്യന്‍ എന്ന ഒന്നാമത്തെ പരിഗണന ഇല്ലാത്ത വെറും മൃഗമായിരിക്കണം ആദ്യം.

ഇഞ്ചിപ്പെണ്ണും സൂര്യഗായത്രിയും പ്രിയങ്കയും ഐഷാബിയും സക്കീനവക്കീലും ഇട്ടിമാളുവും വീണയും ആശയും വാഗ്‌ജ്യോതിയും അതുപോലുള്ള ആയിരക്കണക്കിനു സോദരിമാര്‍ക്കും നിര്‍ഭയമായി ഇവിടെ എഴുതാന്‍ കഴിയുമ്പോഴാണ് ബ്ലോഗുകള്‍ ഞാന്‍ കണ്ട മലയാളത്തില്‍ നിന്നും ശ്രേഷ്ടമായി നില്‍ക്കുന്നത്. ആ സമഭാവനയ്ക്കൊപ്പം കല്ലേച്ചിയും കൈപ്പള്ളിയും ഇന്ത്യാഹെറിറ്റേജും വക്കാരിയും നകുലനും ചന്ത്രക്കാരനും ചിത്രകാരനും മാവേലികേരളവും ആവനാഴിയും ഉമേഷും സിബുവും ബെന്നിയും പെരിങ്ങോടനും ഇടതുപക്ഷവും റാല്‍മിനോവും, അതുപോലെ പേരിവിടെ എടുത്തുപറയാത്ത, എത്രയെത്രയോ മലയാളികളും അവരവര്‍ക്കു തോന്നുന്നത് കൂടി പ്രതിപക്ഷബഹുമാനത്തോടെ സഭ്യതയോടെ സധൈര്യം ഇവിടെ എഴുതിച്ചേര്‍ക്കാന്‍ കഴിയുമ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബ്ലോഗിലെ രാഷ്ട്രീയലക്ഷ്യം. അതിനുവേണ്ടിയുള്ള നിരന്തരമായ സമരമാണ് ബ്ലോഗുലോകത്തിലെ എന്റെ രാഷ്ട്രീയം.

അക്ഷരവും വാക്കും വാചകവും ആശയവും അര്‍ത്ഥവും ആണു സുഹൃത്തേ നിന്നോടു പ്രതിവദിക്കേണ്ടത്. അതെഴുതിയ പേനയിലെ മഷിയോ അതിന്റെ നിറമോ അതിനെ താരാട്ടുന്ന കയ്യുകളോ പിന്നെയേ വരുന്നുള്ളൂ.


നന്നാവേണ്ടത് സ്വയമാണ്. സ്വാതന്ത്ര്യം, സാഹോദര്യം, സമഭാവന, സഹാനുഭൂതി എല്ലാം സ്വയം ഉണ്ടാകുമ്പോഴേ നാഗരികത വരൂ. അതല്ലാതെ ഒരു യൂണിവേര്‍സിറ്റിക്കും ഫാക്ടറിക്കും ഉദ്യോഗശാലകള്‍ക്കും നിങ്ങള്‍ക്കു ചുറ്റും നഗരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റില്ല. ആ നാഗരികത ഇതുവരെയും വന്നെത്തിയില്ലെങ്കില്‍ നമുക്കൊക്കെ വീണ്ടും കുരങ്ങന്മാരാവാം, നമ്മുടെ ആദ്യപാഠങ്ങള്‍ മുതല്‍ വീണ്ടും ഉരുക്കഴിച്ചുതുടങ്ങാം.

keralafarmer said...

ഇഞ്ചീ: മുഴുവനും വായിക്കുവാനുള്ള സമയം കിട്ടിയില്ല. ഇപ്പോള്‍ ബൂലോഗം വളരെ വലുതായതു കാരണം പലര്‍ക്കും പല കാര്യങ്ങളും പിടികിട്ടാറില്ല. നല്ലൊരു വിഭാഗം ഞരമ്പ്‌ രോഗങ്ങളൊന്നുമില്ലാത്ത നല്ല ബ്ലോഗര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്‌. തുടക്കത്തില്‍ വളരെ കുറച്ച്‌ ബ്ലോഗര്‍മാര്‍ ഉണ്ടായിരുന്നപ്പോഴുള്ള ആശയവിനിമയമൊന്നും ഇപ്പോള്‍ നടത്തുവാന്‍ കഴിയുന്നില്ല.ഏതെങ്കിലും ഒരു/ചില ഞരമ്പ്‌ രോഗികള്‍ അരുതാത്തത്‌ കമെന്റിടുകയോ മറ്റോ ചെയ്താല്‍ ഈ കൂട്ടായ്മയിലെ നല്ലവരെ തെരഞ്ഞെടുത്ത്‌ ഗ്രൂപ്പ്‌ മെയിലായി വിവരം അറിയിക്കുന്നത്‌ നല്ലതായിരിക്കും. നാലുപേര്‍ ചേര്‍ന്ന്‌ ചെയ്യുന്ന തെറ്റിനെ നാല്പത്‌ പേര്‍ നേരിടും.
ഇഞ്ചിയുടെ പോസ്റ്റ്‌ മുഴുവന്‍ വായിച്ചു. കൊള്ളാം. ശക്തമായ ഒരു ആഗോള സൈബര്‍ നിയമം കൂടിയേ തീരു. പരാതിപ്പെടുവാനും കുറ്റവാളികളെ കണ്ടുപിടിക്കുവാനും ശിക്ഷ ലഭിക്കുവാനും ഉള്ള സംവിധാനങ്ങള്‍ നിലവില്‍ വന്നാല്‍ ഇത്തരം കോപ്രയങ്ങളെല്ലാം തനിയെ അവസാനിച്ചുകൊള്ളും. ഇന്റെര്‍നെറ്റ്‌ സെര്‍വീസ്‌ പ്രൊവൈഡര്‍ക്ക്‌ അറിയാന്‍ കഴിയാത്ത ഐപി അഡ്രസ്‌ കാണുമോ?

Anonymous said...

പ്രിയ ഇഞ്ചിക്കുഞ്ഞി,
നല്ല പോസ്സ്റ്റ്.
ഇഞ്ചി ഈ പറഞ്ഞ ഞരമ്പ് രോഗികള്‍ക്ക് അത് മാത്രേ ഉള്ളു.ദുഷിച്ച രക്തം ഓടുന്ന ഞരമ്പ്.അതുകള്‍ക്ക് നട്ടെല്ലില്ല.(അവന്‍ എന്നോ അവള്‍ എന്നോ വിളിക്കാനുള്ള യോഗ്യതകളില്ല്യാത്ത, 2-ഉം കെട്ടോറ്റേ, അത് എന്ന് തന്ന്യല്ലേ വിളിക്ക്യാ?).

ബൂലോകത്ത് 2 പെണ്‍പേരുകള്‍ടെ ബ്ലോഗ്ഗുകളില്‍ നടന്നൂന്ന് പറയണ സംഭവം ശരിക്കും ഉണ്ടായതാണെങ്കി കഷ്ടം തന്നെ.അതിനി ക്രോസ്സ് ഡ്രെസ്സിംഗിന്‍റെ പ്രശ്നാണെങ്കി എനിക്കതിഷ്ടായി.പ്രിയങ്ക ആണോ പെണ്ണോ എന്ന സംശയം കേട്ടതോണ്ട് പറയാട്ട്വോ.എത്ര ഞരമ്പ് രോഗികളെ ആ ഐ ഡി
വിഡ്ഡിയാക്കി! പൊട്ടന്മാര്‍ -:)
പക്ഷെ അതിന്‍റെ പ്രതിവിധിയായി ഞരമ്പ് രോഗികള്‍ ഇല്ല്യാണ്ടായ ഒരു ലോകം എന്‍റെ മുന്നില്‍ വന്നില്ല്യെങ്കി ഞാന്‍ ലോകം വിട്ട് പോവും ന്ന് പറേണതിന്‍റെ സാംഗത്യം എനിക്ക് പിടി കിട്ടിണില്ല്യ.പോടാ പുല്ലേന്നും പറഞ്ഞ് അനോണിമസ് ഓപ്ഷന്‍ എടുത്തു കളഞ്ഞ് സുന്ദരമായി ബ്ലോഗ് ചെയ്താല്‍ ഇപ്പറഞ്ഞ പ്രശ്നങ്ങളൊക്കെ ഒരു വിധം ഇല്ല്യാണ്ട്യ്യാവില്ല്യെ?
റോട്ട് വക്കത്ത് നിന്ന് കുരയ്ക്കണ തെണ്ടിപ്പട്ടികളെ പേടീച്ച് വീട്ടിന്ന് ഇറങ്ങാണ്ടിരിക്കാന്‍ പറ്റ്വോ? അങ്ങനെ അഞ്ചാറ് തല്ലിപ്പൊളികള്‍ ണ്ട് ന്ന് വെച്ച് ബാക്കി ലോകത്തെ മുഴോനും നിഷേധിക്കാന്‍ പറ്റ്വോ?
സൈബര്‍ ലോകത്തിലെ ഞരമ്പ് രോഗികളെ ഒതുക്കാന്‍ മാര്‍ഗ്ഗമുണ്ടെന്നും , അത് സ്ത്രീകള്‍ ഉപയോഗിക്കേണ്ടതാണെന്നുമുള്ള അറിവ് ഇഞ്ചിടെ ലേഖനം തന്നു. നന്ദി. ഇത്രേം പ്രശ്നങ്ങള്‍ ഇവടെ ണ്ടായീന്ന് പറയണ ഇഞ്ചി പക്ഷേ ഈ പറയണ ഏതെങ്കിലും രീതിയില്‍ ഇഞ്ചി കണ്ട് പിടിച്ച ഏതെങ്കിലും ഒരു ഞ. രോ യെ ഈ പറയണ ഏതെങ്കിലും രീതിയില്‍ ഒതുക്കിയ ഉദാഹരണം കൂടി ണ്ടായിരുന്നെങ്കില്‍ എന്നെപോലെ സൈബര്‍ ലോകത്ത് അധികം വിവരം ഇല്ല്യാത്ത ഒരു സാധാരണക്കാരിക്ക് കുറച്ച് കൂടി ധൈര്യായേനെ.എനിക്ക് ആകെ അറിയണ സീ ഐ ഡീസ് ദാസനും വിജയനും ആണ്. :(.
പക്ഷെ കേരളത്തില്‍ ഇഞ്ചി വന്ന് എന്തെങ്കിലും ആവശ്യണ്ടെങ്കി എന്നെ ധൈര്യായി വിളിച്ചോളൂ ട്ടൊ.ഇവടത്തെ യുദ്ധങ്ങളും യുദ്ധക്കളങ്ങളും നിങ്ങള്‍ ഭീകരം ന്ന് വിളിക്കണ കൊടുമകളെ കുട്ടിക്കളികളാക്കണതാ. അതിന്‍റുള്ളില്‍ തല ഉയര്‍ത്തി ജീവിക്കാന്‍ പുസ്തകത്തിലെ 101 കുറുക്കുവഴികളൊന്നും പോരാ.

പിന്നെ ഈ ഞരമ്പ് രോഗികള്‍ടെ ഈറ്റില്ലമായ കേരളത്തില്‍ ജീവിക്കണ എന്നെപോലെ ഉള്ള കുറച്ചു പേര്‍ ബസ്സിലും റോട്ടിലും യാത്ര ചെയ്ത് ജോലിസ്ഥലത്തും , വിദ്യാഭ്യാസസ്ഥാപനങ്ങളിലും എത്തിച്ചേരുമ്പഴയ്ക്കും എത്ര ദിജിറ്റന്‍ ക്യാമറക്കണ്ണുകള്‍ മിന്നിക്കഴീഞ്ഞിട്ടുണ്ടാവും ന്ന് ഞങ്ങക്ക് പോലും അറീല്ല്യ.ഇപ്പോ ഞങ്ങടെ കോളേജിന്‍റെ മുന്‍പില്‍ ദിവസോം പോലീസാ.ബ്ലോഗ്ഗിലെ അനോണിമിറ്റി കാത്ത് സൂക്ഷിക്കനേന്‍റെ ന്യായീകരണോം, പടമെങ്ങാനും ഇട്ടിരുന്നെങ്കിലോ എന്നോര്‍ത്ത്ത് ഞടുങ്ങങണതും ഒക്കെ കണ്ടപ്പോ ഇന്‍റര്‍സോണ്‍ ഫെസ്റ്റിവല്‍ ഗ്രൌണ്ടിന്ന് ക്യാമറേല്‍ പടം പിടിച്ച ഒരുത്തനെ കോളരില്‍ പിടിച്ച് വലിച്ച് കൊണ്ടന്ന എന്‍റെ മോളെ ഞാനോര്‍ത്തൂ.അന്ന് അവനെ നന്നായി പെരുമാറി അവന്‍റെ ഫോണിലുണ്ടായിരുന്ന 10-ഇലധികം പെണ്‍പ്പിള്ളേരരടെ പടം ഡിലീറ്റ് ചെയ്ത് അവനെ പോലീസ്സില്‍ പിടിച്ച് കൊടുത്ത പയ്യന്മാരെ ഓര്‍ക്കാന്‍ ഞാന്‍ അവളോട് പറയും. അതാണമ്മൂ, ലോകം, അല്ലാണ്ടെ മറ്റേതല്ല.അത് അധോലോഓകം. അതിനെപ്പേടിച്ച് നീ ഓടിയോളിക്കരുത്. തുരുമ്പ് പിടിച്ച ഒരു ബ്ലേയ്ഡ് എപ്പഴൂം കയ്യില്‍ വെച്ചോ, ആവശ്യം വരും, നിങ്ങള്‍ടെ മേല്‍ ഉപയോഗിക്കാനല്ല, നിങ്ങളെ മോശമായി തൊടുന്നവനെ മുറിവേൽപ്പിക്കാന്‍ എന്ന് എന്‍റെ മക്കളോട് ഞാനെപ്പഴും പറയും.
ഈ ബൂലോകത്തിലും ആ നല്ല ലോകത്തിനെ മാത്രം കാണാന്‍ ഇത് വരെ ഭാഗ്യം കിട്ടീ. പക്ഷെ അതു സാധിക്കാഞ്ഞ കുട്ടികള്‍ ഇവടെ ആരോ പറഞ്ഞ പോലെ കാടടച്ച് വെടി വെയ്ക്കല്ലെ.അത് നിങ്ങള്‍ടെ അരക്ഷിതബോധം മറ്റുള്ളവരെ അറീയിക്കാനെ ഉതകൂ.

സ്നേഹം, സമാധാനം

Kumar Neelakandan © (Kumar NM) said...

വിഷയത്തില്‍ നിന്നും മാറിയുള്ള ഈ ഇംഗ്ലീഷ് പോര് അവസാനിക്കുമ്പോള്‍ ആരെങ്കിലും ഒരു പച്ചക്കൊടി പൊക്കികാണിക്കണേ!

പക്ഷെ ഈ പോരില്‍ നശിക്കുന്നത് ഒരു വിഷയമാണ്, ഒരു ശക്തമായ ചര്‍ച്ച വേണ്ടിയിരുന്ന വിഷയം.

പരസ്പരമുള്ള കാടടച്ചുള്ള വെടിവയ്പില്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് ഒരുപാട് പേരേയാണ്. ആള്‍ക്കാരെ ഒക്കെ അറിയും എന്നുള്ള വാദങ്ങള്‍ക്കും അപ്പുറം അവരെ ജനമദ്ധ്യത്തില്‍ കൊണ്ടുവരുകയാണ് വേണ്ടത്.

അതിനി ഏത് ദേവേന്ദ്രന്‍ ആയാലും. അല്ലെങ്കില്‍ എനിക്ക് നിന്നെ അറിയാം ഞാന്‍ പറയില്ല എന്നുള്ള തമാശ മുഴച്ചു നില്‍ക്കും.
അവിടെ കാര്യങ്ങള്‍ക്കൊരു ക്ലാരിറ്റി കിട്ടും.

ആരോപണത്തിന്റെ നിഴല്‍ ഒരാളിലേക്ക് മാത്രം തിരിയും. പക്വതയുള്ള ഒരു സമൂഹം അതാണ് ചെയ്യെണ്ടത്.

(ഈ കമന്റ് എന്റെ കമ്പയര്‍ ചെയ്യാന്‍ സമയം എന്റെ ഐ പി കൂടി കാണിച്ചുതരാനല്ല, അതു വേണമെങ്കില്‍ ഒരു മെയില്‍ അയച്ചാല്‍ മതി പറഞ്ഞുതരില്ലേ!)

Kaippally കൈപ്പള്ളി said...

കുമരര്‍ പറഞ്ഞപോലെ വിഷയത്തിലേക്ക് തിരിച്ച് വരണം.
മലയാളിയുടെ hypocricy യുടെ ഭാഗമാണു് സ്ത്രീപീഠനവും. ലൈങ്കിക വിവേജനവും എല്ലാം.

ഇഞ്ജി എഴുതിയ പലകാര്യത്തിനോടും യോജിക്കുന്നു. അശ്ലീലം അശ്ലീലം എന്നു് പലയിടത്തും താങ്കള്‍ എഴുതി. യധാര്ത്ഥത്തില്‍ ക്രമത്തില്‍ അശ്ലീല സാഹിത്ത്യത്തിന്‍റെ അഭാവത്തിലാണു് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. (താങ്കള്‍ അമേരിക്കയില്‍ നടന്ന സൂചിപ്പിച്ച കാര്യം ഒരു extreme case ആയി മാത്രം എടുത്താല്‍ മതി.)

സമൂഹം അശ്ലീലം അങ്കീകരിക്കാത്തത് കൊണ്ടുതന്നെയാണു് ഒളിഞ്ഞിരുന്ന് സ്ഥാനത്തും അസ്ഥാനത്തും അസഭ്യം ചിലര്‍ എഴുതുന്നത്. നിരോദനത്തില്‍ ഉള്ള ഏത് വസ്തുവിനും താത്പര്യം കൂടും.

നാം കൂടുതല്‍ കര്‍ശനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ മനുഷ്യന്‍ അതിലേക്ക് ആകര്ഷിക്കപ്പെടും.

"എല്ലാവരും നഗ്നരായാല്‍ മറയ്ക്കാന്‍ ഒന്നുമില്ല. നോട്ടവും ബഹളവുമെല്ലാം ആദ്യത്തെ 10 മിനിറ്റ്. പിന്നെ ഒളിക്കാന്‍ ഒന്നുമില്ല. absolute and perfect socialism. " :)

Kaippally said...

മുകളിലത്തെ comment ഞാന്‍ എഴുതിയതു് തന്നെ. എനിക്ക് രണ്ട് profile ഉണ്ടേ. അതും പറഞ്ഞ് ഇങ്ങോട്ട് ചാടി വരല്ലെ.
qw_er_ty

keralafarmer said...

എന്തായിത്‌ മലയാളം ബ്ലോഗില്‍ സായിപ്പിന്റെ ഭാഷയിലെ കൂട്ടത്തല്ലോ.മര്യാദയ്ക്ക്‌ ബ്ലോഗുകള്‍ എഴുതുവാനും കമെന്റിടാനും കഴിയാത്തിടത്തോളം മലയാളികളെ നാറ്റിയ്ക്കാന്‍ മാത്രമേ ബ്ലോഗുകള്‍ പ്രയോജനപ്പെടുകയുള്ളു. നേരിട്ട്‌ കാണാതെ അറിയാതെ തമ്മില്‍ തല്ലുന്നവര്‍ ഒരു കാര്യം മനസിലാക്കണം പരസ്പരം നേരില്‍ കണ്ട ബൂലോഗരുടെ സ്നേഹവും സന്തോഷവും പങ്കിട്ട അനുഭവം എന്റെ മനസില്‍ നിന്ന്‌ മാഞ്ഞിട്ടില്ല. ചെളിവാരി എറിയുവാന്‍ ആര്‍ക്കും കഴിയും. നല്ലത്‌ പറയുവാനും ചെയ്യുവാനും ബുദ്ധിമുട്ടാണ്. ഈ പോസ്റ്റിലെ പ്രധാന വിഷയം ഞരമ്പ്‌ രോഗം ആണ്. അതില്ലാതാക്കുവാന്‍ എന്റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു. നമുക്ക്‌ ഒറ്റക്കെട്ടായി ഉത്തരവാദപ്പെട്ടവരെക്കൊണ്ട്‌ നടപടി എടുപ്പിക്കുന്നതിലേയ്ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെ. ഇക്കൂട്ടത്തില്‍ ഇഞ്ചിയെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം എന്നെയും കൂട്ടിക്കൊള്ളു.എനിക്ക്‌ ഇഞ്ചിയും വക്കാരിയും മറ്റും ആരെന്ന് അറിയേണ്ട ആവശ്യമില്ല. ഇവര്‍ പറയുന്ന കാര്യമാത്ര പ്രസക്തമായ വിഷയങ്ങള്‍ ആണ് പ്രധാനം.

സു | Su said...

ഇഞ്ചീ :) ഉമ്മ. (കുറച്ച് ദിവസം മുമ്പ് തരാന്‍ വച്ചതായിരുന്നു. തിരക്കിലായിപ്പോയി.)

ലേഖനം നന്നായി. ബ്ലോഗ് തുടങ്ങിയതാണോ, ജീവിതത്തില്‍ ചെയ്യാന്‍ പാടില്ലാതെ ചെയ്ത ആകെയുള്ള കാര്യം എന്ന് എനിക്ക് പലപ്പോഴും ചിന്തിക്കേണ്ടി വന്നിട്ടുണ്ട്. മോഡറേറ്റ് ചെയ്ത് ഇടേണ്ടിവന്ന കമന്റുകളും, ഇടാതെ ഡിലീറ്റ് ചെയ്യേണ്ടി വന്ന കമന്റുകളും, ഇപ്പോഴും എന്റെ ബ്ലോഗിലെ പല പോസ്റ്റുകളിലും കിടക്കുന്ന കമന്റുകളും ഓര്‍മ്മിക്കുമ്പോഴും കാണുമ്പോഴും അതൊക്കെ തോന്നാറുണ്ട്. കമന്റ് ഡിലീറ്റ് ചെയ്യാതെ വെച്ചിരിക്കുന്നത്, ഇട്ട ആള്‍ക്കാര്‍ പിന്നെയൊരിക്കല്‍ അത് കാണട്ടെ എന്ന് വിചാരിച്ചാണ്. ഞരമ്പുരോഗികളും അസൂയക്കാരും കുറേയുണ്ട്. അതില്‍, സ്ത്രീ, പുരുഷന്‍ എന്നൊന്നുമില്ല എന്നും എനിക്ക് മനസ്സിലായിട്ടുണ്ട്. അവരെയൊന്നും ഞാന്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ല എന്നുള്ളതുകൊണ്ട് മൊത്തത്തില്‍ ദൈവത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. ദൈവം അവരെയൊക്കെ ഏറ്റെടുത്ത് നന്നാക്കുന്നുണ്ടെന്ന് ചിലപ്പോള്‍ ഇഞ്ചിയ്ക്കും തോന്നാറില്ലേ? ;) പിന്നെ, ഒരാള്‍ വന്ന് തെറി പറയുമ്പോള്‍, അതിനൊപ്പിച്ച് കൈയ്യടിക്കുകയും, അവള്‍ക്കിത് കിട്ടണം എന്ന് വിചാരിച്ച് പരിഹസിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍, നമുക്ക് ചെയ്യാനാവുന്നത് ചെയ്യാം. പ്രതികരിക്കാന്‍ പറ്റുമെങ്കില്‍ പ്രതികരിക്കാം, മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെങ്കില്‍ മിണ്ടാതിരിക്കാം. ലോകം ഇന്നൊന്നും അവസാനിക്കില്ല. എവിടെയെങ്കിലും വച്ച്, മറ്റുള്ളവരെ അപമാനിച്ചതിന് കണക്ക് തീര്‍ത്തുകിട്ടിയിട്ടേ എല്ലാവരും ഈ ലോകം വിടൂ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഞാന്‍ ഈ ബ്ലോഗ് ലോകത്തിലെ ആരുടേയും ബന്ധുവല്ല. ഇവിടെ സുഹൃത്തുക്കള്‍ എന്ന് പറയാവുന്നവരും എന്നെ സംബന്ധിച്ചിടത്തോളം വളരെക്കുറച്ചേ ഉള്ളൂ. ( എന്റെ സ്വഭാവഗുണം. ;) ) എന്നാലും ഞാന്‍ ബ്ലോഗിലിടുന്ന പോസ്റ്റ് വായിച്ച് കാര്യമായി കമന്റ് വെക്കുന്ന ലോകമെമ്പാടുമുള്ള അനേകം ആള്‍ക്കാരുണ്ട്. അവരോടൊക്കെ എനിക്ക് നന്ദിയുമുണ്ട്. തൊണ്ണൂറ്റൊമ്പത് ശതമാനം ആള്‍ക്കാര്‍ക്കും എന്നെ യാതൊരു പരിചയവും ഇല്ല. അവരൊക്കെ എന്നെ അവഹേളിച്ചേക്കാം എന്ന് വിചാരിക്കുന്നില്ല. പിന്നെ, ചുരുക്കം ചിലര്‍. അവരെയൊക്കെ നന്നാക്കാന്‍ നടക്കുന്നതിലും ഭേദം വേറെ എന്തെങ്കിലും ചെയ്യുകയാണ്(എന്ന് എനിക്ക് മനസ്സിലായി).
ദൈവത്തിനും എന്തെങ്കിലും ജോലി വേണ്ടേ?


ഈ പോസ്റ്റ് ഇപ്പോ വെക്കാന്‍ കാരണം എന്താണെന്ന് എനിക്കറിയില്ല. എന്നാലും വെച്ചത് നന്നായി. ഞാന്‍ എന്തെങ്കിലും കണ്ടാല്‍ പ്രതികരിക്കാന്‍ മടിക്കുന്നത്, അടുത്ത ഇര ഞാന്‍ ആവുമെന്നുള്ള ഉറപ്പ് കൊണ്ടാണ്. അതില്‍ ഇഞ്ചിയ്ക്കും സംശയം ഒന്നുമില്ലല്ലോ. കാണാറുള്ളതല്ലേ? പോരാത്തതിന്, ചാവാലിപ്പട്ടികള്‍ കുരയ്ക്കുമ്പോള്‍, കല്ലെടുത്ത് എറിയണമെങ്കില്‍ അത് സുവിന്റെ ഇഷ്ടം. പക്ഷെ അത് നാറ്റമില്ലാത്ത കല്ലുകൊണ്ടാകണം എന്നൊരു അഭ്യര്‍ത്ഥനയുണ്ടെന്ന് ഒരാള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഹിഹിഹി.

പിന്നെ, ഒരാളെ അപമാനിക്കുന്നത് കാണുമ്പോള്‍, അപമാനിക്കപ്പെട്ടയാളെ സഹായിക്കാന്‍ എല്ലാവര്‍ക്കും കഴിയുന്ന ഒരു ദിവസം ബ്ലോഗ് ലോകത്ത് ഉണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആ ഐഡി എന്റെ മെയില്‍ ലിസ്റ്റില്‍ ഉണ്ടോ, അവരെന്റെ ബന്ധുവാണോ, അവരോട് ഞാന്‍ ചാറ്റ് ചെയ്യാറുണ്ടോ എന്നൊക്കെ നോക്കി ആവാതിരിക്കട്ടെ സഹായം.

എന്റമ്മോ ഇവിടെയെന്താ ഒരു ഇംഗ്ലീഷ് പോര്? വെറുതെ ചോദിച്ചതാണേ. മലയാളം മര്യാദയ്ക്ക് മനസ്സിലാവുന്നില്ല. പിന്നെയല്ലേ ഇംഗ്ലീഷ്. വയസ്സ് പിന്നേം കൂടിയില്ലേ ;)


എന്തൊക്കെയോ എഴുതി.(അതു പിന്നെ സ്ഥിരം പരിപാടിയാണല്ലോ അല്ലേ? ;) ) ഇനി സമയം കിട്ടിയാലുടന്‍ വീണ്ടും വരാം. തിരക്കിലാണ്. തലവേദനയും. :(

keralafarmer said...

"എല്ലാവരും നഗ്നരായാല്‍ മറയ്ക്കാന്‍ ഒന്നുമില്ല. നോട്ടവും ബഹളവുമെല്ലാം ആദ്യത്തെ 10 മിനിറ്റ്. പിന്നെ ഒളിക്കാന്‍ ഒന്നുമില്ല. absolute and perfect socialism. " :)
കൈപ്പള്ളിയെ എനിക്കിത്‌ മനസിലായില്ല. എന്റെ അമ്മപെങ്ങമ്മാരെ നഗ്നരായി കാണുവാന്‍ ഞാനാഗ്രഹിക്കുന്നില്ല.

Kaippally കൈപ്പള്ളി said...

കേരളഫാർമർ/keralafarmer
താങ്കള്‍ എഴുതി... "എന്റെ അമ്മപെങ്ങമ്മാരെ നഗ്നരായി കാണുവാന് ഞാനാഗ്രഹിക്കുന്നില്ല."

ബഹുമാനപുരസരം ഞാന്‍ ആ അഭിപ്രായത്തെ അങ്കീകരിക്കുന്നു. അതിന്‍റെ കാരണവും ഞാന്‍ മനസിലാക്കുന്നു. ഒരു സുപ്രഭാദത്തില്‍ അങ്ങനെ ഉണ്ടാവണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ശൈശവം മുതല്‍ അമ്മയെയും മറ്റു സ്ത്രീകളേയും നഗ്നയായി കണ്ടാല്‍ ഒരിക്കലും അങ്ങനെ തൊന്നുകയില്ല എന്നും എനിക്കുറപ്പുണ്ട്. Borneoയിലും Amazon നദി തീരങ്ങളിലും ഇന്നും അനേകം മനുഷ്യര്‍ നഗ്നരായി യാതൊരു പ്രശ്നവുമില്ലാതെ ജീവിക്കുന്നു എന്നും നാം ഓര്‍ക്കണം. നഗ്നതയും ലൈങ്കീകതയും തമ്മിലുള്ള ബന്ധം വസ്ത്രധാരികളായ നഗരവാസികള്‍ ശ്രിഷ്ടിച്ച ഒരു കപട ബന്ധമാണു്. നിരന്ദരം നഗ്നരായി ജിവിക്കുന്നവര്‍ നിരന്ദരം sex നെ പറ്റി മാത്രം ചിന്തിച്ചു നടക്കുന്നവരല്ല. വസ്ത്രം മനുഷ്യനെ Gymnophobic (നഗ്നതയെ ഭയക്കുന്നവര്‍) ആക്കി മാറ്റി. മനുഷ്യനെ മനുഷ്യനായി കാണാന്‍ അവസരം നിഷേധിക്കപ്പെടുമ്പോള്‍ അവന്‍ അവനെ തന്നെ മറക്കുന്നു.

വിഷയത്തില്‍ നിന്നുമല്പം മാറിപ്പോയെങ്കില്‍ ഇഞ്ജി ക്ഷമിക്കണം.

യാധാര്‍ത്ഥ്യങ്ങളില്‍ നിന്നും മനുഷ്യന്‍ അകന്ന് പോകുമ്പോള്‍ പലപ്പോഴും സമൂഹങ്ങള്‍ ഈ (ഇഞ്ജി വിശേഷിപ്പിച്ച) വിധത്തിലുള്ള് സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടാകും. അതിന്‍റെ കാര്യകാരണങ്ങള്‍ അന്വേഷിക്കാതെ പരിഹാരങ്ങള്‍ ഉണ്ടാവില്ല. പഠനം(ങ്ങള്‍) ആവശ്യമാണു്. മലയാളിയുടെ oedipus complex ശരിക്കും പഠിക്കേണ്ട ഒന്നുത്ന്നെയാണു്.

O.T.
ദില്ബ welcome back !!!

keralafarmer said...

കൈപ്പള്ളി താങ്കള്‍ പറഞ്ഞത്‌ ശരിയാണ്. എന്നാല്‍ നമ്മള്‍ വസ്ത്ര ധാരികളായതുകാരണം നമ്മുടെ പ്രശ്നങ്ങളല്ലെ നമുക്കറിയാവൂ. നഗ്നരുടെ പ്രശ്നങ്ങള്‍ നഗ്നരായ അവര്‍ക്കല്ലെ അറിയൂ. നമ്മുടെ സംസ്കാരം അവര്‍ക്കും അവരുടെ സംസ്കാരം നമുക്കും അറിയില്ല.

അരവിന്ദ് :: aravind said...

വൈഡ് വറൈറ്റി ഓഫ് ഞരമ്പു രോഗികള്‍! പല കാരണങ്ങള്‍ ഞരമ്പിന് പിടിച്ചവര്‍!
(ഉവ്വ്, ഞാനും)

വ്യക്തിഹത്യ നടത്തുന്ന,ഐ പി പിടിയന്‍ യന്ത്രങ്ങള്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന , “ഇപ്പം പോലീസിനെക്കൊണ്ട് പിടിപ്പിക്കും” എന്ന ഭീഷണി മുഴങ്ങുന്ന , “നിന്റെ ഐ പിയും അഡ്രസ്സും പിടിച്ചേ” ഹുങ്കാരങ്ങളുയരുന്ന ഈ ബൂലോഗ ആപ്പീസില്‍ നിന്ന് ഒരൂ മോചനം? പ്ലീസ്...ആരെങ്കിലും?
6 വര്‍ഷം കോണ്വെന്റില്‍ നിന്ന് മടുത്തതാ..ഇനീം ആ ഒരു സെറ്റപ്പ് വയ്യ.

ഞാന്‍ അനോണിയായ്യി ഇട്ട കമന്റുകളുടെ ലിസ്റ്റ് കിട്ട്യാ ഞാന്‍ വേരിഫൈ ചെയ്യ്തു തരൂന്നതായിരിക്കും. അല്ലെങ്കില്‍ ലിസ്റ്റില്‍ എന്തെങ്കിലും പിഴച്ചാല്‍...അറിയാലോ..പോലീസ് പോലിസ്!

;-)

Anonymous said...

വ്യക്തി ഹത്യ ചെയ്യുന്നവരെ (അതിനായി ബ്ലോഗ് സ്പേസ് ഉപയോഗിക്കുന്നവര്‍, മെയിലിലും ചാറ്റിലും ആസൂത്രണം ചെയ്യുന്നവര്‍, ഇതിനൊക്കെ വെളിയില്‍ ഭീഷണികള്‍ മുഴക്കുന്നവര്‍ അങിനെ എല്ലാത്തരത്തിലും) ഒറ്റപ്പെടുതുതുക എന്നതു മാത്രമാണ്‌ ഇതിനു പോം-വഴി. അതിനായി,ീതിനു പുറകിലുള്ളവര്‍ ആര്രാണെന്ന് അറിയുന്ന വയക്തികള്‍ അതു തുറന്നു പറയുക. അതുകൊണ്ട്, വേറഒരാള്‍ക്ക് ദോഷം ഉണ്ടാവുമെന്ന് വിചാരിക്കേണ്ടതുണ്ടോ? ആളെ പിടിച്ചു, ഇവിടന്ന് അടിയും കിട്ടിയാല്‍ പിന്നെ അടുട്ഠെ സ്റ്റെപ്പ് വ്യക്തിഹത്യക്ക് ഒരുങുന്നവര്‍ കുറയും. ഉമേച്ചി പറഞ തുരുമ്പിച്ച ബ്ലേഡിനോടുള്ള പേടി തന്നെ കാരണം.

ദേവദാസിന്റെ കാര്യട്ഠിലും, ദ്രുഅപദിവര്‍മ്മയുടെ കര്യട്ഠിലും, അങഇനെ വേറെ പല പ്രശ്നങള്‍ക്കും ഒകെ പുറകിലുള്ള യഥാര്‍ഥ കുറ്റവാളികളെ അറിയുമെന്ന് കയ്യൊപ്പും, വിശ്വ്വേട്ടനും ഉള്‍പ്പടെ പലരും ഇവിടെ പറഞു കണ്ടിട്ടുനട്. ദയവായി അവരുടെ പേരുകള്‍ വെളിപ്പെടുത്തുക. മറ്റുള്ളവരുടെ നേരെ സംശയട്ഠിന്റെ മുന നീളാതിരിക്കാനെങ്കിലും.

വിചാരം said...

ഇവിടെ വരുന്നവര്‍ക്ക് ആരെല്ലാമാണ്. ഞരമ്പു രോഗികള്‍ എന്നറിയണമെങ്കില്‍, സമയം കിട്ടുന്നതിനനുസരിച്ച് ഇവിടത്തെ കമന്റുകള്‍ ഒന്നു കണ്ണോടിക്കുക.ശരിക്കും പത്തില്‍ താഴെ മാത്രമേ ഈ രോഗികള്‍ ഒള്ളൂ, ആ രോഗികളില്‍ പ്രധാനി കേവലമൊരു എലിയാണ്, പിന്നെയൊരു കുഞ്ഞും മറ്റൊന്ന് മലം ആയുധമാക്കിയവന്‍, വേറെയൊരു അവതാരമുണ്ട് ... അവന്‍ നല്ലവനാ എന്തോ അവനിങ്ങനെ ...... ..... ..... ... ആയിപോയി, പിന്നെ എന്തും ആരോടും ഇളക്കാമെന്ന ധാരണയൊള്ളൊരു ചട്ടമ്പി, ഇവരൊക്കെ ഇന്നലെ മുതല്‍ കുഞ്ഞിന്റെ ബ്ലോഗില്‍ പോയി ഒരുമ്മിച്ചിരുന്ന്, എനിക്കിട്ട് പണിഞ്ഞുകൊണ്ടിരിക്ക്യാ..ഇവരുടെ ലിസ്റ്റില്‍ അറിയാതെ നല്ല ചില ബ്ലോഗേര്‍സ്സും പെടുന്നു എന്നത് സങ്കടമുള്ളൊരു കാര്യമാണ്, ഈ ഞരമ്പു രോഗികളെ (മനോരോഗികളെ) അടിച്ചൊതുക്കുന്നതിന് പകരം, അവരെ സംരക്ഷിക്കുന്നൊരു നിലപാട് (സ്വര്‍ത്ഥ താല്പര്യമായിരിക്കാം)
വ്യക്തിഹത്യ നടത്തുന്ന എല്ലാവരേയും ഒറ്റപ്പെടുത്തുക, അവരെ തിരുത്തുക (പണ്ട് എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട് അതിലൊന്ന്, രണ്ടു പേരെ പേരെടുത്ത് വര്‍ഗ്ഗീയവാദി എന്നു വിളിച്ചതാണ്, അവരിവിടെ വന്ന് എന്റെ തെറ്റുകള്‍ ചൂണ്ടി കാണിച്ചാല്‍ അവരോടിവിടെ വെച്ച്, മാപ്പപേക്ഷിക്കാനും തയ്യാറാണ് . അതിലൊരു മടിയും എനിക്കില്ല).
ഒരിക്കല്‍ കൂടി ഞരമ്പു രോഗികളെ ഒറ്റപ്പെടുത്തുക.

Kaithamullu said...

എന്റെ പൊന്നു കര്‍ത്താവേ, നല്ലോരു ശനിയാഴ്ച ഇങ്ങിനെ നശിച്ച് പോയല്ലോ!
എല്ലാം വായിച്ച് കഴിഞ്ഞപ്പോ നല്ല തലവേദന....

ഇഞ്ചിയേ,
അപ്പം ദാ കെടക്ക്ണ് ഒരു വഞ്ചി,ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ പൊറത്തെ ഓലക്കുടിലില്‍ അടിച്ച് കേറ്റി.....

ഇടിവാള്‍ said...

കഷ്ടം! മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയുടെ നോവുകള്‍ ആവും അല്ലേ?

Unknown said...

ഓഫ്:
ഇവിടെ ഇപ്പോ കണ്ണു പൊത്തി കളിയാണൊ?

ബി, ഒരാള്‍ക്ക് രണ്ട് ഐഡി ഉണ്ടാവുന്നത് അല്ല ഇവിടുത്തെ പ്രശ്നം. ആ ഐ.ഡി കള്‍ തീരെ മോശമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നാണ്. ഇവിടെ ഇട്ട രണ്ട് കമന്റിലും അങ്ങനെ ഒന്നില്ലത്ത സ്ഥിതിയ്ക്ക് അത് വിട് ചങ്ങാതി.
(പണ്ട് രണ്ട് ഐഡികള്‍ ഉണ്ടായിരുന്ന പലരും അതു പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ബ്ലോ‍ാഗീല്‍ ആര്‍ക്കും അത് അത്ര പ്രശ്നമുള്ള കാര്യമായി തോന്നിയിട്ടില്ല) താങ്കള്‍ കാണിച്ച് തന്ന് സുശിലന്‍, വിശ്വപ്രഭ എന്ന രന്റ് ഐഡികള്‍ എന്തെങ്കിലും രീതിയില്‍ അശ്ലീല കമന്റ് ഇട്ടീട്ടുണ്ടെകില്‍ അത് ഇവിടെ ലിങ്ക് ആയീട്ടാല്‍ (ബിന്ദു ഇട്ടപോലെ) ഈ പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്ന് മനസ്സ്സില്ലാക്കാം. അങ്ങനെ എങ്കില്‍ ഈ ഐഡികളിള്‍ ഉള്ളവര്‍ ഞെരമ്പ് രോഗികള്‍ തന്നെ. അല്ലാതെ വെറുതെ ഞെരമ്പുരോഗികളേ കുറിച്ചുള്ള പോസ്റ്റില്‍ അനോണിമിറ്റിയെകുറിച്ചും, രണ്ട് ഐ.ഡിയെ കുറിച്ചും എഴുതുന്നത് അത്ര നല്ല ഉദ്ദേശ്യത്തോടെ അല്ല.

വീശ്വേട്ടാ, കുറേ കാലം കൊണ്ട് കേള്‍ക്കുന്നു തെളിവിണ്ട്. ഐ.പി നോക്കി. അവരാണ്. ഇവരാണ് എന്നൊക്കെ. ഒന്നുങ്കില്‍ ഒരാളെയെങ്കിലും കണ്ടു പിടിച്ചെങ്കില്‍ അതു ആരാണെന്നു വ്യക്തമായി പറയുക. ശ്യൂന്യതയിലേയ്ക്കുള്ള അമ്പുകള്‍ പോലെ ഒരോന്ന് (ശ്യൂന്യതയില്‍ നിന്ന് എന്നപോലെ) എഴുതി ഇടാതെ ഇരിക്കുക. ഐ.പി പിടിയന്‍ ഉണ്ട് എന്നൊക്കെ പറഞ്ഞാല്‍ തെളിവില്ലാതെ അത് വിശ്വസിക്കാന്‍ മാത്രം മണ്ടരല്ല ഈ ബ്ലോഗ് സമൂഹം മൊത്തം. അടി കിട്ടും, അടി കിട്ടും എന്ന് എന്നും അമ്മ പറഞ്ഞ് ഒരു ദിവസം പോലും അടിക്കാതെ ഇരുന്നാല്‍ കുട്ടിയ്ക്കറിയാം ഈ അമ്മ അടിക്കനൊന്നും പോണില്ല എന്ന്. പിന്നെ വടി എന്ന് കേള്‍ക്കുമ്പോഴെ കുട്ടിയ്ക്ക് ചിരിയാണ് വരുക. ഞെരമ്പ് രോഗികള്‍ ഒളിച്ചിരിക്കുന്ന പോലെ ഐ.പി പിടിയന്‍ യന്ത്രങ്ങള്‍ ഒളിച്ചിരിക്കുന്നാല്‍ സാധാരണ ജനത്തിനു രന്റും തമ്മില്‍ മനസ്സിലാക്കന്‍ ബുദ്ധിമുട്ടാവും.
വെറും സാധാരക്കാരയ ജനങ്ങള്‍ (ബ്ലോഗേഴ്) ഈ ഭരണ സംവിധാനമൊന്നും ശ്രദ്ധിക്കാന്‍ മെനക്കെടാത്തവരാണ്.

(മുന്നേ ആരോ പറഞ്ഞ പോലെ ഇത് അധോലോകം തന്നെ!!)

പുള്ളി said...

കൈതമുള്ളേ... ഒരു ശനിയാഴ്ചയല്ലേ നശിച്ചുള്ളൂ. ഇനിയുള്ള കുറേയെങ്കിലും നശിക്കതിരിയ്ക്കാന്‍ ഈ ചര്‍ച്ച ഇപ്പോള്‍ നടക്കുകതന്നെ വേണം. ഉടനടി പരിഹാരമായിരിക്കില്ല ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞേക്കുക, പക്ഷേ നമുക്കിടയില്‍ ഇങ്ങിനെഒക്കെ നടക്കുന്നു എന്ന്‌ നാം അറിയുക, ഇതു തടയാന്‍ നമ്മളാല്‍ കഴിയുന്നതു ചെയ്യാന്‍ പ്രേരിപ്പിയ്ക്കുക ഇത്രയെങ്കിലും ആകും എന്നു കരുതുന്നു.

മാവേലികേരളം(Maveli Keralam) said...

വിചാരമേ ഇതെന്തോന്നാ,

കടം കഥകളോ?

ഐ.പി പിടുത്തക്കരെ ഞങ്ങള്‍ക്കറിയാം അതു പുറത്തു പറയുന്നതു കുഴപ്പമാണ് എന്നൊരു കൂട്ടര്‍.

ഞരമ്പു രോഗ്ഗികളെ എനിയ്ക്കാറിയാം, എന്നു മറ്റൊരാള്, പക്ഷെ അവരുടെ ഐഡെന്റിറ്റി, കടം കഥപോലെ. കുഞ്ഞും കുഞ്ഞിനെ തൊട്ടിലാട്ടുന്നവരും.ആ കുഞ്ഞാരാണെന്നു മനസിലായി എങ്കിലും അതു വേറൊരു സ്റ്റന്‍ഡല്ല എന്നാരു കണ്ട്.

കാര്‍മേഘപൂരിതമായ ആശയ-ആരോപണക്കെട്ടുകള്‍ തമ്മിലടിച്ച് ഇവിടെ ധാരാളം വെടിക്കെട്ടുകളും മിന്നല്‍ പിണരുകളും ഉണ്ടായി.

പക്ഷെ പ്രശ്നത്തില്‍ നിന്നകന്നു പോകുന്നു.

ആശയത്തിന്റെ വ്യക്തിത്വത്തില്‍ മാത്രം പരസ്പരം അറിയുന്നതു ബ്ലോഗിന്റ് സ്വഭാവമായി ഇരിയ്ക്കെ, ഇവിടെ തെളിവുകള്‍ക്കു വളരെ പ്രാധാന്യമുണ്ട്.

ആരെങ്കിലും ഒരു കാര്യം പറഞ്ഞാല്‍, അതാരോപണമാണോ, അതില്‍ സത്യമുണ്ടൊ എന്നുള്ള ബ്ലോഗേഴസിന്റ് ചിന്താകുഴപ്പം ഒഴിവാക്കുന്നതിന് ആ കര്യങ്ങളെ നിരാകരിയ്ക്കുന്ന തെളിവുകള്‍ ആണ് ആവശ്യം. ചിലപ്പോള്‍ ചിലര്‍ വെറും സംശയം കൊണ്ടു ചിലതു പറയുന്നതാവാം.

അപ്പോള്‍ അതങ്ങനെയല്ല ഇങ്ങനെയാണ് എന്നു പറയുന്നതു ആശ്വാസകരമായിരിയ്ക്കും എല്ലാവര്‍ക്കും.

ഇവിടെ ഊഹാപോഹങ്ങളും, സംശയങ്ങളും, പ്രത്യാരോപണങ്ങളും തിരിച്ചും മറിച്ചും പായുന്നതിന്റെ ഇടയില്‍ നോക്കി നിന്നു വിഡ്ഡികളാകുന്ന ഒരനുഭവം ചില ബ്ലോഗേഴ്സീങ്കിലും ഉണ്ടാകുന്നില്ലേ?

ഇപ്പോള്‍ അവരാണ് യഥാര്‍ധത്തില്‍ ശിക്ഷിയ്ക്കപ്പേടുന്നത് എന്നു തോന്നുന്നു.കുറ്റവാളീകള്‍ ഈ തക്കം നോക്കി ‘കുഞ്ഞിന്റെ‘ തൊട്ടിലില്‍ കയ്യറീ കുറച്ചു ദിവസം ഓളിച്ചിരുന്നിട്ട്, വീണ്ടും മുട്ടുകാലേലിഴ്ഞ്ഞ് പഴയ പരിപാടികളിലേക്കു പോകാം.

അതുകൊണ്ട് ദയവായി...ക്രിയാത്മകമായ ആശയകൈമാറ്റത്തേയും സംവാദത്തേയും കംക്ഷിച്ച് നേരേവാ നേരെപോ എന്ന ചിന്തയോടെ ബ്ലോഗില്‍ വന്നവ്രര്‍ക്കു നേരത്തേ തന്നെ ഇതു ഒരു സമയം നഷ്ടമാക്കുന്ന പരിപാടിയാണോ എന്നു തോ‍ാന്നി തുടങ്നഗിറ്യിട്ടുണ്ട്.

അതുകൊണ്ട് ദയവായി തെളീവുകള്‍ നിരത്താന്‍ ശ്രമിയ്ക്കൂ. എങ്കിലേ ഈ പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും പാരിഹാരമുണ്ടാക്കു.

അതല്ല വെറുതെ ഒരു രസത്തിനു തുടങ്ങി ഇങ്ങനെയൊക്കെ സംഭവിച്ചു പോയതാണെങ്കില്‍, അവര്‍ക്ക് ഈ അവസരം എടുത്ത് ഒരു കുറ്റസമ്മതത്തിനു മുന്നോ‍ാട്ടു വരൂ.

മലയാളീല്കളേക്കുറിച്ചുള്ള ബഹുമാനം ഇനിയും മനസില്‍ ബാക്കിയുണ്ട്. തെറ്റു ചെയ്യാത്തവരായി ആരുമില്ല്. പ്ക്ഷെ തെറ്റു ചെയ്തു എന്നു സ്വയം സമ്മതിയ്ക്കുന്നതു മനുഷ്യന്റെ വലിയ് അഒരു കഴിവാണ്. അതു വഴി അവര്‍ക്കു പുതിയ ഒരു നല്ല കാഴ്ച്ചപ്പാടിലേക്കു നീങ്ങുകയാണ് ചെയ്യുന്നത്.


അതുകൊണ്ട് ദയ്‌വായി ക്രിയാത്മകമായി സത്യസന്ധമായി പ്രശ്നങ്ങളെ അഭിമിഖീകരിയ്ക്കൂ....

വിചാരം said...

മാവേലി കേരളം... ഞാന്‍ വളരെ വ്യക്തമായി തന്നെ ആ ഞരമ്പു രോഗികള്‍ പ്രിയങ്കാ മാത്യൂസിന്റെ പോസ്റ്റിലിട്ട കമന്റുകള്‍,ഇവിടെ പേസ്റ്റ് ചെയ്തിട്ടുണ്ട്.(ഇഞ്ചി പറഞ്ഞ: പൂട്ടിപോയ ബ്ലോഗര്‍ ഈ പ്രിയങ്കാ മത്യൂസ് ആണന്ന് വ്യക്തമാക്കിയിട്ടുണ്ട്) ഇഞ്ചി ആളെ വ്യക്തമാക്കിയാതിന് ശേഷം മുഖ്യധാരാ ബ്ലോഗേര്‍സ്സ് ഇവിടെ പ്രതികരിക്കാന്‍ വരുന്നില്ല എന്നത് ശ്രദ്ദേയമാണ്. മാവേലി.., ഞാനിട്ട് കമന്റുകള്‍ ഒരു തവണ വായിക്കുക, ആ കമന്റുകള്‍ ഞാനെഴുതിയവ അല്ല.(ഇതൊക്കെ ഞാനിങ്ങനെ എഴുതിയാല്‍, സൈബര്‍ പോലിസിന് കേസു കൊടുക്കുമെന്ന് ഭീഷണി നിലവിലുണ്ട്.. :) :) :))
വ്യക്തിഹത്യ നടത്തുന്നവരെ ഒറ്റപ്പെടുത്താനിറങ്ങിയിരിക്കുന്ന, ഞാനിപ്പോ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്, എന്നാലും വേണ്ടില്ല ഈ മാരണങ്ങളെ ഒരു കരക്ക് കയറ്റി കിടത്തിയാലേ, ആണ്‍പെണ്‍ വിത്യാസമില്ലാതെ മനസ്സമാധാനത്തോടെ ആര്‍ക്കും ഇവിടെ ബ്ലോഗാനാവൂ.

myexperimentsandme said...

ഫാസിസം പലവിധത്തിലാവാമല്ലേ.

ഒരാളില്‍ ഒരു സുപ്രഭാതത്തില്‍ അയാളുടെ കമന്റിന്റെ കട്ട് പേസ്റ്റ് വേറൊരു ഐഡിയില്‍ കാണുമ്പോളേ അത് രണ്ടും അയാളുടേതാണെന്നാരോപിക്കുക.

അത് ആര്‍ക്കും എപ്പോഴും എങ്ങിനെയും ചെയ്യാവുന്ന കാര്യമാണെന്ന് മറച്ചുവെച്ചുകൊണ്ട് അയാള്‍ അതിനെതിരെ പ്രതികരിച്ചതിനെ മാത്രം ഹൈലൈറ്റ് ചെയ്ത് സംസാരിക്കുക.

ഒരാള്‍ രണ്ട് ഐഡിയില്‍ കമന്റിടുകവഴി അയാള്‍ എന്തോ മോശക്കാരനാണെന്ന രീതിയില്‍ അയാളെ ചിത്രീകരിക്കുന്നതിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാതെ അത് അയാളെ എത്രമാത്രം മാനസികമായി ബാധിച്ചിട്ടുണ്ടായിരിക്കും എന്നതിനും വലിയ പ്രാധാന്യമൊന്നും കൊടുക്കാതെ, അയാള്‍ക്കുണ്ടാക്കിയ ചീത്തപ്പേരിന് ആ കമന്റിട്ടയാള്‍ ഉത്തരവാദിത്തം പറയണം, അല്ലെങ്കില്‍ ശക്തമായ നടപടികള്‍ എടുക്കും എന്നു താക്കീത് കൊടുക്കുന്നതിനെ മാത്രം ഹൈലൈറ്റ് ചെയ്ത് അയാളുടെ രീതി ഫാസിസമാണെന്ന് പറയുക.

അതായത് വ്യക്തിഹത്യ പ്രശ്‌നമല്ല. പക്ഷേ വ്യക്തിഹത്യ ചെയ്യപ്പെട്ടയാള്‍ പ്രതികരിക്കുന്നത് വളരെ സൂക്ഷിച്ചും മയത്തിലും യാതൊരു വികാരപ്രകടനങ്ങളുമില്ലാതെയും മിതത്വം പാലിച്ചും ശാന്തമായും ആരേയും നോവിക്കാതെയും ആര്‍ക്കും പ്രശ്‌നമില്ലാത്ത രീതിയിലുമെല്ലാമായിരിക്കണം.

ഇതിലെന്തെങ്കിലും ഒന്ന് പിഴച്ചാല്‍ അയാളുടെ രീതി ഫാസിസമായിരിക്കും.

വിശ്വേട്ടന്‍ തന്നെ പറഞ്ഞതുപോലെ 99.9 ശതമാനം ഉറപ്പാണെങ്കിലും 0.1 ശതമാനം സംശയമുള്ളതുകൊണ്ട് വ്യക്തിഹത്യയാവുമോ എന്ന പേടി കാരണംകൊണ്ടുകൂടിയായിരിക്കും ആരാണെന്ന് ഏറെക്കുറെ അറിയാമായിട്ടും അത് പരസ്യമാക്കാത്തത്. പക്ഷേ ആ മര്യാദയൊന്നും വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് ബാധകല്ല-പക്ഷേ വ്യക്തിഹത്യ ചെയ്യപ്പെട്ടയാള്‍ എല്ലാ മര്യാദകളും പാലിക്കുകയും വേണം. ഇത് എന്തിസമാണ്?

മൂലകാരണം മറക്കുക/അവഗണിക്കുക/സൌകര്യപൂര്‍വ്വം പരാമര്‍ശിക്കാതിരിക്കുക എന്നതൊക്കെ നമ്മള്‍ മലയാളികളുടെ ഒരു രീതിയാണല്ലേ.

കുറുമാന്‍ said...

പ്രിയ സുഹൃത്തുക്കളെ, എന്റെ കമന്റ് ആരേയെങ്കിലും വിഷമിപ്പിച്ചുവെങ്കില്‍ മാപ്പ്. പിന്മൊഴിമൂലമാണ് ഇവിടെ തല്ലുണ്ടാകുന്നതെന്ന് ചിലരുടെ കമന്റുകളും കണ്ടു.

തല്ലുകൂടലല്ല എന്റെ ഉദ്ദേശം എന്നതിനാല്‍, ഞാന്‍ പിന്മൊഴിയില്‍ നിന്നും പിന്‍വാങ്ങുന്നു. ഇത്രയും നാളും പീന്മൊഴിയില്‍ അംഗത്വം തന്നതിനു, ഏവൂരാനു നന്ദി.

myexperimentsandme said...

ഹ...ഹ... കുറുമാനേ, മലയാളിക്ക് തല്ലുകൂടാന്‍ പിന്‍‌മൊഴി വേണോ?

അടിച്ചു പിരിയുക എന്ന ചൊല്ല് അന്വര്‍ത്ഥമാക്കാന്‍ ഇത്രയും കഴിവുള്ള വേറേ ഏത് കൂട്ടരുണ്ട് ഈ ലോകത്ത്?

എന്തായാലും ആശംസകള്‍. ആള് ദ ബെസ്റ്റ്.

മുസ്തഫ|musthapha said...

കേരളഫാര്‍മര്‍ താങ്കള്‍ക്കെന്‍റെ ഒരു സല്യൂട്ട്!
മറ്റൊന്നിനുമല്ല, ഒരാള്‍ക്കെതിരെ ഒരു ആരോപണം വരുമ്പോള്‍ ഒരൊറ്റ നോട്ടത്തില്‍ തോന്നുന്ന ശരിക്കുമപ്പുറം സംഭവിക്കാനുള്ള സാധ്യതകളെ കണ്ട് കൊണ്ട്, അങ്ങിനെയൊരു സാധ്യത ഉണ്ടോ എന്ന് ആരായാനുള്ള ആ നല്ല മനസ്ഥിതിക്ക്!
എനിക്ക് വളരെ ഇഷ്ടമായി താങ്കള്‍ ചെയ്ത ഈ കാര്യം!

Glocalindia said...

കാലിക പ്രസ്സക്തിയുള്ള പോസ്റ്റ്, ഇഞ്ചിയേ!! സ്ത്രീകള്‍ക്ക് എക്സ്പോഷ്വര്‍ ഇല്ലാത്തതാണ് അല്ലെങ്കില്‍ കൊടുക്കാത്തതാണ് മുഴുവന്‍ പ്രശ്നങ്ങളുടെയും കാരണം എന്ന് തോന്നുന്നു. പുരുഷനെ നോക്കി ഒരു പെണ്ണ് ചുണ്ട് കടിച്ചാല്‍ അതവന്‍ ആസ്വദിക്കും. എന്നാല്‍ സ്ത്രീയെ നോക്കി ഒരു പുരുഷനത് ചെയ്താലോ, സദാചാരധ്വംസനമായി, പ്രശ്നമായി, പീഢനമായി. ആരുടെയൊക്കെയോ സ്വത്താണ് താനെന്ന് സ്ത്രീയും തന്റെ സ്വത്താണ് സ്ത്രീയെന്ന് പുരുഷനും വിചാരിക്കുന്നു. പുരുഷന് കേറി മേയാന്‍ ഉണ്ടായിവന്നൊരു ഉപകരണമാണ് സ്ത്രീയെന്ന അബദ്ധ ധാരണയില്‍ നിന്ന് പുരുഷനും അധികാരമുള്ളവര്‍ക്ക് മേയാനൊരു ഉപകരണമാണ് സ്ത്രീയെന്നും ഉള്ള കാഴ്ചപ്പാടില്‍ നിന്ന് നമ്മളൊക്കെ പുറത്തുകടക്കുമെങ്കില്‍ അന്ന് ഇവിടെ പലതും നടക്കും. എന്തായാലും ലോകത്തിലെ സകല തത്വചിന്തകളും സ്ത്രീപുരുഷസമത്വത്തിലേക്ക് തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ പ്രയാണ പാതയിലേക്ക് ഒരു കൈത്തിരി തെളിക്കാനെങ്കിലും ഇഞ്ചിയുടെ പോസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

K.P.Sukumaran said...

ambi പറഞ്ഞത് വളരെ ശരിയാണു. ഒരാള്‍ 2 ഐഡിയില്‍ ലോഗ്ഗിന്‍ ആയിപ്പോകും,അറിയാതെ...! ഉദാ: എന്റെ ഈ ഐ ഡി തന്നെ !!

Adithyan said...

വിഷയത്തില്‍ നിന്ന് നാം വ്യതിചലിക്കുന്നു എന്നൊരു തോന്നല്‍.

പിന്നെ ഇപ്പോള്‍ ഇവിടെ നടക്കുന്നത് നാട്ടില്‍ പണ്ടേ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു വിദ്യ തന്നെയല്ലേ? ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒന്നിച്ചുകൂടി എന്തെങ്കിലും പോക്കിരിത്തരം കാണിക്കുന്നു, അതില്‍ ഒരുത്തനെ (കുറെപ്പേരെ) കൈയോടെ പൊക്കാനുള്ള തെളിവുകള്‍ നാട്ടുകാര്‍ക്കു കിട്ടുന്നു, അപ്പോള്‍ പിന്നെ അവനെ രക്ഷിക്കാന്‍ മറ്റുള്ളവരുടെ ശ്രമം. വഴിയെ പോകുന്ന ഒരുത്തനെ കള്ളന്‍ എന്നു വിളിച്ച് ഓടിക്കുക, ആള്ക്കാരുടെ ശ്രദ്ധ അങ്ങോട്ടേക്കു തിരിക്കുക, കൂട്ടുകാരനെ രക്ഷിക്കുക...

ഇടക്കു വന്ന് മിമിക്രി കാണിച്ച് ശ്രദ്ധ തിരിക്കാനും ശ്രമിക്കാം.

വിഷയം മലയാള ബ്ലോഗുലോകത്തിലെ നരമ്പുരോഗികളെ എങ്ങനെ നേരിടാം എന്നതാണല്ലോ... അല്ലാതെ Glocalindia പ്രതിപാദിക്കുന്നതു പോലെ സ്ത്രീ പുരുഷ സമത്വം അല്ലല്ലോ....

ദേവന്‍ said...

ചന്ദ്രേട്ടാ,
കൊടു കൈ. ചന്ദ്രേട്ടനാണ്‌ ഇന്വെസ്റ്റിഗേഷന്‍ പുലി. ബെര്‍ളിയുടെ ബ്ലോഗ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് റ്റൈമിലും ഇഞ്ചിയുടേത് പി എസ് റ്റിയിലുമാണ്‌. ഞാനും പരീക്ഷിച്ച് ബോദ്ധ്യപ്പെട്ടു ഇപ്പോള്‍. അതായത് ഞാന്‍ ഇവിടെന്നു എന്തു വേണമെങ്കിലും ഒരൈഡി ഉണ്ടാക്കിയിട്ട് അവിടെ കൊണ്ടിടാം, ഇവിടത്തെ സമയത്തിനും വളരെ മുന്നേ തന്നെ.

അതിരിക്കട്ടെ. രണ്ട് ഐഡിയില്‍ ബ്ലോഗ് എഴുതുന്നതിനെക്കുറിച്ച് ഞാന്‍ പണ്ട് പറഞിട്ടുള്ളത് ഇതാണ്‌ അത് പണ്ടും എവിടെയൊക്കെയോ പറഞ്ഞിട്ടുമുണ്ട് :
ഒരു ഐഡിയില്‍ നിന്നും ഒരു പോസ്റ്റ് ഇട്ടിട്ട് അടുത്തതില്‍ നിന്നും ആ പോസ്റ്റിലേക്ക് "എത്ര മനോഹരം നിന്റെ പോസ്റ്റ്" എന്നു കമന്റ് ഇടുകയോ ഒരു ഐഡി മാന്യന്‍ ചമയാനും മറ്റേത് തെറി പറയാനും ഉപയോഗിക്കുകയോ ചെയ്യാത്തയിടത്തോളം കാലം രണ്ട് ഐഡികള്‍ ഒരു പ്രശ്നമായി ഞാന്‍ കാണുന്നില്ല (എനിക്ക് രണ്ട് ഐഡി ഇല്ലതാനും, ഒന്നില്‍ തന്നെ എഴുതാന്‍ സമയം കിട്ടുന്നല്ല)

മറ്റൊന്ന്, ബൂലോഗത്തിനെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോഴെല്ലാം "ഇത്രയും കാലം മിണ്ടാതെ ഇരുന്നു വായിച്ച ഒരു വായനക്കാരന്‍ ആണു ഞാന്‍" എന്ന മുഖവുരയോടെ ഒരൈഡി അവതാരമെടുക്കുകയും ആ പോസ്റ്റ്/ കമന്റിനു ശേഷം മരിക്കുകയും ചെയ്യും എന്നതാണ്‌!

ചര്‍ച്ച വഴി തെറ്റി പോകേണ്ടാ, ഞാന്‍ ചന്ദ്രേട്ടനെ ഒന്നു അഭിനന്ദിക്കാന്‍ വന്നതാണ്‌, മെയിന്‍ ടോപ്പിക്ക് വിടേണ്ട.

Glocalindia said...

അതുശരി ആദിത്യാ.. അപ്പോ അതായിരുന്നു വിഷയമല്ലേ? ഞാന്‍ കരുതി സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെയും പോക്രിത്തരങ്ങളെയും പറ്റിയാണ് പോസ്റ്റെന്ന്... നിങ്ങ എല്ലാരും കൂടി ഞരമ്പുരോഗികളെ ഓടിച്ചിട്ട് തല്ലുകയോ ചാടിച്ചിട്ട് കൊല്ലുകയോ ചെയ്തോ... നമ്മ വണ്ടി വിടേണ്..

ശരണ്യ said...

ഞാന്‍ ബ്ലോഗ്‌ വായന നിറുത്തി, കമന്റു വായന തുടങ്ങി................

keralafarmer said...

അഗ്രജാ, ദേവാ നന്ദി.
നിരപരാധിയായ വിശ്വപ്രഭയെ പലരും വേട്ടയാടുവാന്‍ തുടങ്ങിയിട്ട്‌ കുറെ നാളുകളായി. ഇനിയെങ്കിലും അതവസാനിപ്പിച്ചുകൂടെ. തെറ്റായ ആരൊപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍‌പ്‌ അത്‌ ശരിയാണോ എന്ന്‌ ഉറപ്പു വരുത്തിയിരുന്നെങ്കില്‍ വിശ്വം പേര് മാറ്റി ബെര്‍ലിയുടെ പോസ്റ്റിലും കമെന്റിട്ടു എന്ന്‌ പറയില്ലായിരുന്നു. ഇതിനെ ചെളിവാരി എറിയുക, കരിവാരിത്തെയ്ക്കുക എന്നൊക്കെ പറയാം. ഈ കോപ്രായങ്ങളെല്ലാം ഇഞ്ചി എഴുതിയ “ഞരമ്പ്‌ രോഗം“ എന്ന വിഷയത്തില്‍ നിന്ന്‌ വഴിതിരിക്കുവാന്‍ മാത്രമാണ്. 99% നല്ല ബ്ലോഗര്‍മാര്‍ ഉള്ളപ്പോള്‍ ഈ 1% ത്തിനെ നിലയ്ക്ക്‌ നിറുത്തുവാനുള്ള നടപടികള്‍ കൈക്കൊള്ളുകതന്നെ വേണം. ഇത്രയും നല്ലൊരു ബ്ലോഗ്‌ പോസ്റ്റിട്ട ഇഞ്ചിയെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു.

Kaippally said...

ഇന്നലെ മുതല്‍ പെടലിക്കു് ഒരു വേദന. ഈ മല്ലു ബ്ലോഗുകള്‍ വായിച്ച് വായിച്ച് ഇനി ഞരമ്പ് രോഗം വല്ലതും പിടിച്ചതാണൊ?

Kaippally said...

ഇവിടെ അത്യാവശ്യം വേണ്ടത് "ഞരമ്പ് രോഗം" എന്ന ഈ പ്രതിഭാസം നല്ലതുപോലെ, എനിക്ക് മനസിലാകുന്ന വിധത്തില്‍, അരെങ്കിലും ഒരു clinical definition തരുമോ. ദേവന്‍ you are the right person for this task.

അഭയാര്‍ത്ഥി said...

വ്യാഴം സന്ധ്യമുതല്‍ ഞായര്‍ കാലം വരെ മുടക്കമായതിനാല്‍ എനിക്കീ പോസ്റ്റ്മിസ്റ്റ്രസ്സായി.

ഒര്‌ പണിയുമില്ലാത്തതിനാല്‍ കഫേയില്‍ കയറി നോക്കി ക്ലിക്കിയതും പുതിയ വീഞ്ഞ്‌ പഴയ്കുപ്പിയില്‍.

ഗൗരവത്തോടേയുള്ള ഈ പോസ്റ്റ്‌ വഴിവിട്ട്‌ പോകുന്നത്‌ ശരിയല്ല.

1. കുറുമാനെ പിന്മൊഴിക്ക്‌ നഷ്ടപ്പെടരുത്‌. പിന്മൊഴി കുറുമാന്റെ ജോലിയും നഷ്ടപ്പെടുത്തരുത്‌.

2. വിശ്വപ്രഭ എന്ന ബ്ലോഗരെ അറ്റാക്ക്‌ ചെയ്യുക എന്ന ഗൂഠ ലാക്കോടേയാണ്‌ ബിഗ്‌ ബിയുടെ അവതാരം. ഇറ്റ്‌ ഈസ്‌ സിമ്പിള്‍ ഏന്‍ഡ്‌ ഏ പുരുഷ പീഠനം. പുരുഷ ബ്ലോഗര്‍മാരെ ബീ ടുഗതര്‍.

3. എല്ലാവരും പറയുന്നു ഞരമ്പ്‌ രോഗമുള്ളവരെ അറിയാം. തെളിവടക്കം ബ്ലോഗ്‌ വിവരങ്ങള്‍ ഇട്ട്‌ അവരെയൊക്കെ ലന്‍ഞ്ഞിപ്പിക്കു......

അതിര്‌ വിട്ടകമെന്റുകള്‍ എന്ന്‌ പലപ്പോഴും പലതും തോന്നിയിട്ടുണ്ടെങ്കിലും എന്റെ തെറ്റിദ്ധാരണ നാം ഒന്ന്‌ -വസുതൈവകുടുംബകം എന്നാണ്‌. ധിക്കാരിയും തെമ്മാടിയും ഒക്കെയുണ്ട്‌.
എല്ലാവരേയും ഇന്ന്‌ വരെ കണ്ടിട്ടുള്ളത്‌ ഒര്‌ ശാസനയില്‍ അനുസരണകാട്ടുന്ന
തൂവല്‍ കിളികളായാണ്‌.

ഇവിടെ കമെന്റിടുന്നതിന്‌ പോലീസ്റ്റേഷന്‍ കയറ്റുക .......
അഭ്യസ്ഥ വിദ്യരായ നാം അധിവസിക്കുന്ന ഈ ഭൂമി ക്രൈം എലിമിനേഷനാണുദ്ധേശിക്കുന്നത്‌.

ഞരമ്പ്‌ രോഗം കയ്യാംകളി ആകുന്നത്‌ വരെ ഐ പീ സി യില്‍ പെടില്ല. മിനിമം ഒര്‌ പേര്‍സണല്‍ മയിലെങ്കിലും വേണ്ടെ. കഥയെക്കുറിച്ച്‌ എഴുതുന്നത്‌.....
തമാശയാണെ.

കമന്റ്‌ ഓപ്ഷന്‍ തുറന്നിടുമ്പോള്‍ ഒര്‌ റിഖ്വസ്റ്റ്‌ വക്കുക നല്ല കമെന്റുകള്‍ മാത്രം ഇടുക. എന്നിട്ടും കേട്ടില്ലെങ്കില്‍ സബ്സ്ക്രൈബെഡ്‌ റീഡേര്‍സ്‌ മാത്രം വായിക്കട്ടെ.

ബ്ലോഗിലെ ശൃഷ്ടികളെക്കുറിച്ച്‌ എഴുതുന്നവന്‍ ഒക്കെ പ്രൊഫഷനലല്ല .പരിധികള്‍ അവര്‍ക്കറിയില്ല. ആളെ വിളിച്ച്‌ പറയു. ഐ ഹെയ്റ്റ്‌ യുവര്‍ കമന്റ്‌. പ്ലീസ്‌ ഡീലിറ്റ്‌ അവര്‍ അത്‌ ചെയ്യും.

പിന്നാമ്പുറ വഴക്കുകള്‍ക്കും വൈരാഗ്യങ്ങള്‍ക്കും കൊണ്ടുപോകാന്‍ മാത്രം വലിപ്പമുള്ളതൊ ബ്ലോഗിംഗ്‌..

കൈപ്പള്ളി ഞാനിപ്പോള്‍ ഇങ്ങടെ ഗ്രൂപ്പാണ്‌. വല്ല ആമസോണും ഉണ്ടാ...

ഇഞ്ചിയുടെ സദുദ്ധേശവും വേവലാതികളും കാണുന്നു.
യഥ യഥാപി ബ്ലോഗസ്സ്യ ഗ്ലനിര്‍ഭവതി ബ്ലോഗസ്സ്യ എല്ലാ ബ്ലോഗരും ഒറ്റക്കെട്ടായി നന്മയുടെ പുറകെ.
എന്റെ അഭിപ്രായം ഇവിടെ പറഞ്ഞും കഴിഞ്ഞു. എന്റെ മകന്‍ ഉണ്ടാക്കുന്ന മലയാളം വാക്ക്‌ കടം കൊണ്ട്‌ എഴുതട്ടെ. ഇതിങ്ങനെ ചര്‍ച്ചതുടര്‍ന്നാല്‍ അളിഞ്ഞ്‌ പുളിഞ്ഞ്‌ പോകും.

ഡെയ്‌ ദില്‍ബര്‍ രണ്ട്‌ പഴമ്പൊരി കൊടറൈ.

myexperimentsandme said...

വ്യക്തിഹത്യയുടെ പ്രശ്‌നം അതിന്റെ ഭീകരത മനസ്സിലാകണമെങ്കില്‍ അതിന് ഇരയാകണമെന്നതാണെന്ന് തോന്നുന്നു.

100% ശതമാനം ഉറപ്പുണ്ടെങ്കില്‍ പോലും ഒരാള്‍ ഒരാള്‍ക്കെതിരെ വ്യക്തിഹത്യ നടത്തുന്നത് പ്രാകൃതം തന്നെ.

സു | Su said...

വക്കാരീ :) അതിന്റെ അവസ്ഥ ശരിക്കും മനസ്സിലാകണമെങ്കില്‍ അതിന് ഇരയാവണം. ഒരു ഇര എന്ന നിലയ്ക്ക് എനിക്കറിയാവുന്നതുപോലെ ഇഞ്ചിപ്പെണ്ണിനും മനസ്സിലാകും എന്നെനിക്കറിയാം. പല പോസ്റ്റുകളിലൂടേയും, കമന്റുകളിലൂടേയും, സഹിച്ച അപമാനത്തിന് കണക്കില്ല. പരാതിപ്പെടാനോ, നടപടിയെടുക്കാനോ ഒരു വിഷമവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സപ്പോര്‍ട്ടിന്റെ കാര്യത്തിലും,(വീട്ടില്‍ നിന്നും, ബ്ലോഗില്‍ നിന്നും) എനിക്ക് യാതൊരു ആശങ്കയും ഇല്ല. പക്ഷെ വേണ്ടെന്ന് വയ്ക്കുന്നത്, കമന്റ് വയ്ക്കുന്നതും, പോസ്റ്റ് (ആക്ഷേപഹാസ്യം എന്ന പേരില്‍ - ആ ഒരു വാക്ക് മാത്രമേ പലര്‍ക്കും അറിയൂ, അതിന്റെ അര്‍ത്ഥം പല വിഡ്ഡികള്‍ക്കും അറിയില്ല എന്നും അറിയാം.) വെച്ച് കമന്റ് വെച്ച്, ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് ബ്ലോഗില്‍ കാട്ടിക്കൂട്ടുന്നതും ബ്ലോഗ് ഐഡി ഉള്ളവര്‍ മാത്രം ആയിരിക്കും. ഇന്റര്‍നെറ്റില്‍ കയറുന്നവര്‍ മാത്രം ആവും. പക്ഷെ ഞാന്‍ അവരുടെയൊക്കെ പിറകില്‍ ഒരു കുടുംബം കാണുന്നുണ്ട്. അച്ഛനമ്മമാര്‍, പങ്കാളികള്‍, കുട്ടികള്‍, ബന്ധുക്കള്‍, കൂട്ടുകാര്‍‍ എന്നിവരടങ്ങിയ ഒരു സമൂഹം തന്നെ അവരുടെ ചുറ്റിലും കാണുന്നുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും മൌനം പാലിച്ചിട്ടേ ഉള്ളൂ. അത് നിസ്സഹായതയായി കണക്കാക്കുന്നുണ്ടെങ്കില്‍‍, പ്രതികരണശേഷി ഇല്ലെന്ന് കണക്കാക്കുന്നുണ്ടെങ്കില്‍ അവരുടെ തെറ്റിദ്ധാരണ മാത്രം ആവും അത്.

ഒരാളുടെ വിഷമം അതേരീതിയില്‍ മനസ്സിലായില്ലെങ്കിലും, തെറ്റെന്ന് കണ്ടാല്‍ പ്രതികരിക്കുന്ന നല്ല മനസ്സുകളും എവിടേയും ഉണ്ട്. അതും എനിക്കറിയാം. എല്ലാവരും ഒരുപോലെയല്ല എന്നൊരു വിശ്വാസത്തിലാണ് ഞാന്‍.

Anonymous said...

ഞെരമ്പ് രോഗികള്‍ എന്ന ടോപ്പിക്കില്‍ നിന്നും മാറി, വെറും വ്യക്തിഹത്യാ ആയി മാറിയ ഇതിന്റെ കമന്റ് ഓപ്ഷന്‍ ഇനിയെങ്കിലും അടച്ചൂടേ.
അതോ ഇനിയും ഈ ബൂലോഗത്ത് നിന്നും ക്രിയാത്മക ചര്‍ച്ച പ്രതീക്ഷിച്ചിരിക്കാ‍ാണോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ നിലയ്ക്കു നിര്‍ത്തണം എന്നതു ശരി.

പക്ഷേ ബൂലോഗത്തില്‍ (ചിലര്‍ക്കൊക്കെ തമ്മില്‍ പരിചയമുണ്ടെങ്കില്‍ പോലും) വ്യക്തിയ്ക്കു പ്രാധാന്യമില്ലല്ലോ.

സ്ഥിരമായ വ്യക്തിത്വം പുലര്‍ത്തുന്ന, കാര്യക്ഷമമായി ബ്ലോഗിനെ ഉപയോഗിക്കുന്ന ബ്ലോഗുകള്‍ നന്നായി നിലനില്‍ക്കും.

അതല്ലാതെ, എല്ലാവരും സ്ഥിരമായ വ്യക്തിത്വം പുലര്‍ത്തണം എന്നോ നന്നായി നടക്കണമെന്നോ പ്രതീക്ഷിക്കാന്‍ പറ്റുമോ? ജനസമൂഹത്തില്‍ പോലും പലതരത്തിലുള്ള ആളുകളുണ്ട്. പിന്നെ ബ്ലോഗുസമൂഹ(?‌) ത്തില്‍ അത്തരം ഒരാള്‍ക്കു പോലും പത്തോ ഇരുപതോ ബ്ലോഗ് ഉണ്ടാക്കാമെന്നിരിക്കെ, ഒരാളുടെ സംസ്കാരശൂന്യത എന്നത് അയാള്‍ക്കൊറ്റയ്ക്ക് പത്തോ ഇരുപതോ ബ്ലോഗുകളില്‍ക്കൂടി മറ്റുള്ളവരുടെ നേരേ പ്രകടിപ്പിയ്ക്കാം. അതുകൊണ്ട്, ഞരമ്പുരോഗികള്‍ എന്നു വിളിക്കപ്പെട്ട സംസ്കാരശൂന്യരെ മുഴുവന്‍ നന്നാക്കുക എന്നതു പ്രായോഗികമല്ല, at least at the time of attack.


അതുകൊണ്ട്, ഇഞ്ചി പറഞ്ഞപോലെ, ഇത്തരം അനുഭവങ്ങളുംമുണ്ടാകാം എന്നു മനസ്സിലാക്കി, ബ്ലോഗുലോകത്തേക്കു വരുന്ന പെണ്‍കുട്ടികള്‍/സ്ത്രീകള്‍ ഇഞ്ചി പറഞ്ഞുതന്ന മുന്‍‌കരുതലുകള്‍ എടുക്കുകയാവും ബുദ്ധി. (ഇതൊന്നു പയറ്റിനോക്കാന്‍ ഞാനൊക്കെ എന്നു പഠിയ്ക്കുമാവോ:(


ഇവിടെ പുരുഷന്മാര്‍ക്കെതിരെയല്ല കൈചൂണ്ടുന്നത്. പുരുഷന്‍, സ്ത്രീയുടെ ശത്രുവല്ല.

ശത്രു ആരാണ്?

സംസ്കാരശൂന്യരായ - പച്ചമനുഷ്യന്‍ എന്ന് ഊറ്റം കൊണ്ട്- സ്വന്തം വികാരശമനം,അത് അന്യരെ ഉപദ്രവിച്ചായാലും നേടണം എന്നു കരുതുന്ന ചിലര്‍ മാത്രമാണ്. പച്ച മനുഷ്യനാവുന്നതാണ് കേമം എന്നു കരുതി, സംസ്കാരത്തെ “ജാട” എന്നു പുച്ഛിയ്ക്കുന്ന ചിലര്‍. എല്ലാരുമല്ല, ചിലര്‍. പച്ചമനുഷ്യന്‍ “മൃഗത്തെപ്പോലെ“ ചിലപ്പോള്‍ പെരുമാറുമത്രേ! :(

ഭൂലോകത്ത് (ബൂലോഗത്തിലല്ല) ഈ തെണ്ടിത്തരത്തിനെതിരെ പ്രതികരിക്കണം. പക്ഷേ എല്ലാ സാമൂഹ്യവിരുദ്ധരേയും നന്നാക്കുക എന്നതിനേക്കാള്‍ പ്രായോഗികം, നമ്മള്‍ സ്വയം ശക്തരാവുക എന്നതാണ്.
സ്വയം ശക്തി തിരിച്ചറിയുക എന്നതുതന്നെ.

ശരീരബലം പുരുഷനേക്കാള്‍ കുറവാണെന്നതൊരു വിഷയമല്ല.
ആക്രമിയ്ക്കുന്നവന് ബലം കൂടുതലുണ്ടെങ്കില്‍ ഇര പുരുഷനായാലും പരാജയപ്പെടും. അതുപോലെ ശരീരബലം കൂടിയ ഒരു സ്ത്രീ നമ്മെ ആക്രമിച്ചാലും നാം പരാജയപ്പെടും. അപ്പോള്‍ പുരുഷനുമല്ല ശത്രു. പുരുഷന്റെ ബലവുമല്ല ശത്രു.
അക്രമമോ അപമര്യാദയോ ചെയ്യിക്കുന്ന സംസ്കാരമില്ലാത്ത മനസ്സിന്റെ ഉടമയാണ് ശത്രു. അത്തരം സംസ്കാരശൂന്യര്‍ സ്ത്രീയുടെ മാത്രം ശത്രുവല്ല, സമൂഹത്തിന്റെ മൊത്തം ശത്രുവാണ്.

ഇവരോടെതിര്‍ക്കാന്‍ അത്തരക്കാരെ കണ്ടുപിടിച്ച്, നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികതന്നെ വേണം. അത് തല്‍ക്കാലത്തേക്കുള്ള ഒരു പ്രതിവിധിയാവുക്യേ ഉള്ളൂ.

ഇനിയും ഒരു പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാലും ഇതൊക്കെ ഇതുപോലെ തുടരില്ലേ, നാം ഒരു ലോങ് ടേം (long-term) പരിപാടി ആസൂത്രണം ചെയ്തില്ലെങ്കില്‍?

വരും കാലങ്ങളില്‍ ഇത്തരം സ്ഥിതി സമൂഹത്തില്‍ ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ തന്നെ യാണ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. അഥവാ സ്ത്രീകള്‍ക്ക് വളരെയധികം ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അതിനെപ്പറ്റി ഞാന്‍ എന്റെ കാഴ്ചപ്പാട്, എഴുതിഫലിപ്പിക്കാന്‍ പറ്റുകയാണെങ്കില്‍, വനിതാലോകത്തില്‍ ഒരു പോസ്റ്റ് ആക്കാം:)

ബൂലോഗത്ത് ദുരുദ്ദേശ്യത്തോടേ കമന്റുകള്‍ ഇടുന്ന, സ്ത്രീകളെ തെരെഞ്ഞുപിടിച്ച്, നിരുത്സാഹപ്പെടുത്തുന്നവരുണ്ടെങ്കില്‍... സ്ത്രീബ്ലോഗര്‍മാര്‍ക്കു ചെയ്യാവുന്ന മുന്‍-കരുതലുകള്‍ പറഞ്ഞുവെച്ചതു നന്നായി. കമന്റ് മോഡറേഷനും, അനോണിപ്പൂട്ടും വെച്ചാല്‍ ഒരു പരിധിവരെ രക്ഷയുണ്ടാവും അല്ലേ. പിന്നെ അവഗണന കൊണ്ടും നേരിടാം.

ജ്യോതിര്‍മയി.

(ചര്‍ച്ച, പോസ്റ്റിലെ വിഷയത്തിലേയ്ക്കു വന്നാല്‍ നന്നായിരുന്നു)


ഓ.ടോ:
jyothi/jyothirmayi എന്നിങ്ങനേയും ചിലപ്പോള്‍ എന്റെ കമന്റുകള്‍ വന്നിട്ടുണ്ട്. ബ്ലോഗര്‍ ന്യൂ വേര്‍ഷനുവേണ്ടി, ജി മെയില്‍ ഐഡി തട്ടിക്കൂട്ടുകയും (എന്നെ സംബന്ധിച്ച് ഈ സാങ്കേതിക വശങ്ങളെല്ലാം ഒരു തട്ടിക്കൂട്ടലാണ്.. , അച്ചെഴഞ്ഞ് അക്ഷരമാവുമ്പോലെ... മന:പൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഡാലിയോടു മാത്രം...

ഡാലിയാണ് അഥവാ ഞാനാണ് ‘ഇ-കള്ളന്മാരെ’ പിടിക്കാന്‍ ശ്രമിക്കുന്നത് എന്നു കരുതൂ.

പലരും വലയില്‍ വീണു എന്നും കരുതൂ...

എന്നാല്‍ ഇത്രയും അപവാദങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ, അവരുടെ പേരുകള്‍ വിളിച്ചുപറയുമായിരുന്നു ഇല്ലേ?

വിളിച്ചു പറഞ്ഞു എന്നിരിക്കട്ടെ-
ഏതു കള്ളനും താന്‍ കട്ടിട്ടില്ല എന്നു പറയാം.
അപ്പോള്‍ കള്ളന്‍ കട്ടു എന്നു തെളിയിക്കേണ്ട ബാധ്യതയും ഡാലിയ്ക്കോ എനിയ്ക്കോ വന്നുചേരില്ലേ?
അത്രയും സമയം പിന്നേം കളയാനും മറ്റും നമുക്കു പോലീസ് വകുപ്പിലൊന്നുമല്ലല്ലോ ജോലി.

പിന്നെ തെളിവുസഹിതം, എങ്ങിനെ പിടിച്ചു.. കള്ളന്മാരെ എന്നൊക്കെ വിസ്തരിച്ചാല്‍ ആ വിവരം കള്ളന്മാര്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതലല്ലേ?

എന്റെ സംശയം, ഡാലി തെറ്റിദ്ധരിക്കില്ല എന്ന ഒരു വെറും വിശ്വാസത്തിന്റെ പേരില്‍ ചോദിക്കുന്നു എന്നേ ഉള്ളൂ. ഉത്തരം പറഞ്ഞില്ലെങ്കിലും ഞാന്‍ തെറ്റിദ്ധരിക്കില്ല:)

(ഇഞ്ചീ ഈ കമന്റ് പിന്നീട് ഡിലീറ്റു ചെയ്താല്‍ വിരോധമില്ല)
qw_er_ty

ഡാലി said...

ജ്യോതീ,

“എന്നാല്‍ ഇത്രയും അപവാദങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ, അവരുടെ പേരുകള്‍ വിളിച്ചുപറയുമായിരുന്നു ഇല്ലേ?“
തീര്‍ച്ചയായും പേരുകള്‍ പബ്ലിക് ആയി വിളിച്ച് പറയില്ല. എന്റെ ഒരു മര്യാദ കൊണ്ട് ഞാന്‍ അവരെ നേരിട്ട് അറിയിക്കും ഇങ്ങനെ വൃത്തികേട് കാണിക്കതെ മര്യാദയ്ക്ക് നടക്കെടൊ എന്ന്. എന്നട്ടും കേട്ടില്ലെങ്കില്‍ സാധാരണ ഏതു കള്ളനെ പിടിയനും ചെയ്യണ പോലെ അവരെ പോലീസില്‍ ഏല്‍പ്പിക്കും. പക്ഷേ ഒരിക്കലും ഒരു പൊതുസ്ഥലത്ത് പോയി എന്റെ വീടിന്റെ അപ്രത്ത് ഇന്നലെ കേറിയ കള്ളനെ ഞാന്‍ കണ്ടു, എനിക്കറിയാം, എന്നാല്‍ ഞാന്‍ പറയില്ല, എന്നൊന്നും പറയില്ല.അതെന്റെ രീതിയല്ല. അങ്ങനെ പറഞ്ഞത് കൊണ്ട് ഞാനോ സമൂഹമോ ഒന്നും നേടുന്നില്ല. ഒരു ഭീഷിണി ആണ് എന്റെ ഉദ്ദേശ്യമെങ്കില്‍ തന്നെ ഒരു 10 വട്ടം അങ്ങനെ പറഞ്ഞിട്ട് ഒരിക്കല്‍ പോലൂം കള്ളനെ പിടിച്ചില്ലെങ്കില്‍ പൊതു ജനത്തിന് എന്റെ പറച്ചിലുകള്‍ വെറും ജല്പനങ്ങളായേ തോന്നൂ.

നമുക്ക് പോലീസ് വകുപ്പില്ലല്ല ജോലി. അതു കൊണ്ടാണ് നമ്മള്‍ പോലീസിനെ ആ പണി ഏല്‍പ്പിക്കുന്നത്.

“പിന്നെ തെളിവുസഹിതം, എങ്ങിനെ പിടിച്ചു.. കള്ളന്മാരെ എന്നൊക്കെ വിസ്തരിച്ചാല്‍ ആ വിവരം കള്ളന്മാര്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതലല്ലേ?“
എങ്ങനെ കള്ളനെ പിടിച്ചു എന്ന് പറയേണ്ട ബാധ്യത ഇല്ലെന്ന് എനിക്ക് തോന്നുന്നു. അങ്ങനെ വെളിപ്പെടുത്തേണ്ടി വന്നാല്‍ തന്നെ എപ്പോഴും കള്ളന്മാരേക്കാള്‍ മിടുക്കന്മാരായിരിക്കണം കള്ളനെ പിടിക്കുന്നവര്‍. (ബ്ലോഗില്‍ ഒരിക്കല്‍ ഒരാളെ ഇങ്ങനെ പിടിച്ചപ്പോള്‍ അത് എങ്ങനെ പിടിച്ചു എന്നൊന്നും പറഞ്ഞ് കണ്ടില്ല ജ്യോതി)

Cibu C J (സിബു) said...

ഞരമ്പുരോഗികളുടെ ലക്ഷണങ്ങളും അവരെ നേരിടാനുള്ള ഉപാധികളും ഈ വിക്കി ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ അതിനോടനുബന്ധിച്ച പാരഗ്രാഫുകളിലും ലേഖനങ്ങളിലും കാണാം.

പല ഇവന്റുകളോടും സ്ത്രീകള്‍ പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. ഉദാഹരണത്തിന് അശ്ലീലം. പുരുഷന്മാ‍രെ അത്‌ ബാധിക്കുന്ന രീതിയിലേ അല്ല അത്‌ സ്ത്രീകളെ ബാധിക്കുന്നത്‌.

ബൂലോഗത്തില്‍ പലപ്പോഴും പല കടുത്ത വിവാദങ്ങളുണ്ടായിട്ടുണ്ടെങ്കിലും, വിവാദം സ്ത്രീകളെ സംബന്ധിച്ചിട്ടുള്ള വിഷയത്തിലാവുമ്പോള്‍, അതില്‍ പങ്കെടുക്കുന്ന പ്രമുഖര്‍ സ്ത്രീകളാവുമ്പോള്‍, വളരെ യുണീക്കായ മാര്‍ഗത്തിലാണ് ചിലര്‍ അതിനെ നേരിടുന്നത്`. ഉദാഹരണങ്ങളാണ് ഇഞ്ചി-കുഞ്ചു, വഞ്ചിപ്പെണ്ണ്‌ എന്നിങ്ങനെ വരുന്ന പുതിയ ബ്ലോഗുകളുടെ പരമ്പര. മറ്റൊരു വിവാദത്തിലും ഇത്തരം പ്രതിഭാസം ഞാന്‍ കണ്ടിട്ടില്ല.

അതായത്‌, ഇത്തരം യുണീക്ക് പ്രശ്നങ്ങളെ പുരുഷന്മാരുടെ പ്രശ്നങ്ങളുടെ പെട്ടിയിലിട്ട് കാണുന്നത് കാര്യങ്ങളെ വല്ലാതെ ട്രിവിയലൈസ് ചെയ്യലാണ്.

ഇനി ഈ ലേഖനത്തിന്റെ പ്രസക്തി പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. സൈബര്‍ ബുള്ളീയിംഗ് നടക്കുമ്പോള്‍ എങ്ങനെ നേരിടണം എന്നതിനെ പറ്റി, സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീ എഴുതിയ ഒരു ഹാന്‍ഡ്ബുക്ക്‌.

ഇത്‌ ഒരു പോസ്റ്റില്‍ അവസാനിക്കരുത്‌. പകരം ഒരു ഓണ്‍ഗോയിംഗ് റിസര്‍ച്ച്‌ ആയിരിക്കണം. അതിന്റെ ഔട്ട്പ്പുട്ട്, വളരെ ക്രിസ്പ് ആയ ഒരു ഗൈഡ് ലൈന്‍ ഡോക്യുമെന്റ് ആയിരിക്കണം. കൂടാതെ, ഓരോ സമയത്തും എങ്ങനെ ബുള്ളീയിംഗ് നടന്നു എന്നും അത്‌ എങ്ങനെ നേരിട്ടു എന്നും എങ്ങനെ അല്പം കൂടി നന്നായി നേരിടാമായിരുന്നു എന്നും സ്ത്രീകളെ അവബോധരാക്കുന്ന ന്യൂസ് ലെറ്റര്‍ പോലെ ഒരു കമ്പാനിയന്‍ ബ്ലോഗും ഉണ്ടായാല്‍ ഗംഭീരം.

കെവിൻ & സിജി said...

ഇഞ്ചിയേ, കൊള്ളാം. ഇതൊരു ലേഖനപരമ്പരയായി തുടരുക. എനിയ്ക്കു ജനിയ്ക്കാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്കും ഇതു ഉപകാരപ്പെടണം.

keralafarmer said...

സിബു കൊടുത്തിരിക്കുന്ന ലിങ്ക്‌ ഇംഗ്ലീഷാണ്. അത്‌ വരേണ്ടത്‌ മലയാളം വിക്കിയിലാണ്. കെവിന്‍ പറയുന്നതാണ് ശരി. അമ്മപെങ്ങമ്മാരെയും പെണ്മക്കളെയും സ്നേഹിക്കുന്ന ഒരു പുരുഷന്‍ തെറ്റുകള്‍ ഒരിക്കലും ആവര്‍ത്തിക്കില്ല.
പുതുതായി വരുന്ന സ്ത്രീ ബ്ലോഗിനികള്‍ക്ക്‌ ഒരു മാര്‍ഗനിര്‍ദ്ദേശം ഉണ്ടാകുവാന്‍ ഈ ചര്‍ച്ച തുടരട്ടെ. അല്ലെങ്കില്‍ ആമസോണില്‍ പോയി ജന്മമെടുക്കേണ്ടിവരും. അപ്പോള്‍ ബ്ലോഗറാവാന്‍ പറ്റില്ല.
ഇന്റെര്‍നെറ്റ്‌ സെര്‍വീസ്‌ പ്രൊവൈഡര്‍മാര്‍‍ക്കും പലതും തിരുത്തുവാന്‍ കഴിയില്ലെ.

അപ്പു ആദ്യാക്ഷരി said...

ഇഞ്ചീപ്പെണ്ണേ...നല്ല ലേഖനം! ചര്‍ച്ച തുടരട്ടെ.

കണ്ണൂസ്‌ said...

ലവരൊക്കെയാണ്‌ ഞരമ്പു രോഗികള്‍ അല്ലേ? ഭാഗ്യം. അതില്‍ ഒരുത്തന്റെ കൂടെ രാത്രി വൈകി ഇരുന്നിട്ടുണ്ട്‌ ഞാന്‍. ഒന്നും സംഭവിച്ചില്ല!!

ഒരാളോട്‌ ഐ ലവ്‌ യൂ പറഞ്ഞാല്‍ ഞരമ്പു രോഗം ആവുമോ എന്ന് വിക്കി ലേഖനത്തിലില്ല. :-( . അതറിഞ്ഞിട്ടു വേണം ഇനി ഭാവി നടപടികള്‍.

ഗുഡ്‌ ബൈ!

nalan::നളന്‍ said...

ഇഞ്ചിയേ,
മാപ്പു്, മാറിപ്പോകുന്ന വഴിയിലേക്ക് പിടിച്ചു വലിക്കപ്പെടുന്നതിനു.

വക്കാരി,
മൂലകാരണം വ്യക്തിഹത്യയെന്നത് നിങ്ങളുടെ അഭിപ്രായം മാത്രം, ഇത്രയും മനസ്സിലായില്ലെങ്കില്‍ ബാക്കിയെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ, മനസ്സിലായെങ്കില്‍ ഒന്നൂടി വായിച്ചു

നോക്ക്.
---------------------------------------------------------------

ചര്‍ച്ച തിരിച്ചു വന്നതില്‍ സന്തോഷം.
ഈ ഞരമ്പുരോഗം, അതു ശരിയായ വാക്കാണോ. ഞരമ്പുരോഗികള്‍ ശല്യം മാത്രമാണു, അവറ്റകള്‍ക്കു രണ്ടു പെട കിട്ടുമ്പോള്‍ ചിലപ്പോള്‍ നന്നായേക്കും. ആ വഴിക്കുള്ള ഇഞ്ചിയുടെ

നിര്‍ദ്ദേശങ്ങളടങ്ങുന്ന ഈ പോസ്റ്റൊരു നല്ല തുടക്കം തന്നെ.
പക്ഷെ ഞരമ്പുരോഗം ഒരു മാനിഫെസ്റ്റേഷന്‍ മാത്രമാണു, ഉള്ളിലുള്ള പുരുഷമേധാവിത്വത്തിന്റെ ഒന്നു മാത്രം, ഇങ്ങനെ പുരുഷമേധാവിത്തം പേറി നടക്കുന്നവരെല്ലാം ഞരമ്പുരോഗികളല്ല

താനും. അതുകൊണ്ടാണു പറഞ്ഞതു, ഇതു(ഞരമ്പുരോഗം) രണ്ടു പെട കിട്ടിയാല്‍ തീരുന്നതാവാന്‍ സാദ്ധ്യതയുണ്ട്.

പുരുഷമേധാവിത്വത്തിന്റെ കാലികമായ അപ്രസക്തിയിലേക്കു കടക്കുന്നില്ല.

സ്ത്രീയെന്നും ഇരയായി തന്നെ കിടക്കുന്നതിന്റെ കാരണങ്ങള്‍ അവര്‍ തന്നെയാണു. സാമൂഹിക മാറ്റം തുടങ്ങിവെക്കേണ്ടത് അവര്‍ തന്നെയാണു, അല്ലാതെ വേറെയാരെങ്കിലും അതു ചെയ്തു

തരുമെന്നു വിചാരിച്ചിട്ടു കാര്യമില്ല, ഇല്ലെങ്കില്‍ മുഖം മറയ്ക്കുന്നതിലഭിമാനം കണ്ടെത്തേണ്ട ഗതികേടുപോലെയിരിക്കും.

പുരുഷനെ അപേക്ഷിച്ച് ശാരീരികമായ ബലക്കുറവെന്നത് ആവശ്യത്തിലധികം ഊതിപ്പെരുപ്പിച്ച സാധനമാണു. അതപ്പാടെ സ്വീകരിക്കുന്നതാണു സ്ത്രീ ചെയ്യുന്ന വലിയ മണ്ടത്തരം.

ഇതുപോലെ അടിച്ചേല്‍പ്പിക്കപ്പെട്ട ‘അബല’ പ്രയോഗങ്ങളും സംസ്കാരങ്ങളും (മഹത്തായ) സ്വയം സ്വീകരിക്കുന്നിടത്തണു ഇരയെന്ന പരിവേഷം ഇണങ്ങുന്നതായി വരുന്നത്.
സ്വീകാര്യതയ്ക്കുവേണ്ടി മതവും അത്തരം അധികാരകേന്ദ്രങ്ങളേയും അടിമ മനസ്ഥിതിയോടുകൂടി കാണുകയും പ്രവര്‍ത്തിക്കുകകൂടി ചെയ്യുമ്പോള്‍ ഇപ്പറഞ്ഞതൊക്കെ യൂട്ടോപ്പിയയായി ഭവിക്കും. ഇങ്ങനെയുള്ള സംസാരങ്ങളില്‍ പൊതുവേ, സമൂഹം, കുടുമ്പം, വിശ്വാസം (സ്വാതന്ത്ര്യം എന്ന മുടന്തന്‍ ഞ്യായം) എന്നോക്കെ ഒഴിവുകളാണു സ്ത്രീകള്‍ പറയാറുള്ളത്. ഈ ലോകത്ത് വായൂ ഒഴിച്ചൊന്നും ഫ്രീയായി കിട്ടില്ല. യൂട്ടോപ്പിയയെ നിലനിര്‍ത്തുന്നത് സ്വീകാര്യതയ്ക്കു വേണ്ടിയുള്ള ലാഞ്ചന തന്നെ.

പറഞ്ഞുവന്നത്, ഞരമ്പുരോഗികള്‍ക്കിട്ടു പെടയ്ക്കുന്നതിനോടൊപ്പം, അതിനെ നിലനിര്‍ത്തുന്ന കാരണങ്ങളേയും കൂടി തകര്‍ക്കേണ്ടതുണ്ട്, ഇല്ലെങ്കില്‍ ഇങ്ങനെയുള്ള ലേഖനങ്ങള്‍ മുറയ്ക്കു തയ്യാറേക്കേണ്ടി വരും.

oru blogger said...

I meant vancipennu or inji kunju or any of those anonymous blogers who started this whole crap..forgive that anonimous

:)

read what you want and ignore what you don't want. even kotakarapuranam is being forwarded to you after being advertised on manorama......

krish | കൃഷ് said...

തിരക്കുകാരണം രണ്ടുമൂന്നു ദിവസം ഇവിടെ വരാന്‍ സാധിച്ചില്ല. ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റും കമന്റുകളും വായിച്ചെടുക്കാന്‍ തന്നെ രണ്ടുമൂന്നു മണിക്കൂര്‍ വേണ്ടിവന്നു.
ബ്ലോഗുകളിലെ സാധാരണ ആക്ഷേപഹാസ്യങ്ങള്‍ എന്നും ഒരു തമാശയായിട്ടേ എടുത്തിട്ടുള്ളൂ. പക്ഷേ ആക്ഷേപഹാസ്യം ചിലപ്പോഴൊക്കെ അതിരുകടന്ന്‌ വ്യക്തിഹത്യയിലെത്തുന്നില്ലേ എന്നും തോന്നിയിട്ടുണ്ട്‌.
ഇഞ്ചിപ്പെണ്ണിന്റെ ഇപ്പോഴത്തെ മനോവിഷമം മനസ്സിലാക്കുന്നു.
എല്ലം നേരെയാവുമെന്നു പ്രതീക്ഷിക്കാം.

qw_er_ty

Rasheed Chalil said...

കഷ്ടം...
വക്കാരിമാഷുടെ മൂന്നാമത്തെ കമന്റിന് താഴെ ഒപ്പ് വെക്കുന്നു.

ഓടോ : ദില്‍ബാ... തട്ടുകട ശരിക്ക് നടക്കുന്നില്ലേ. രണ്ട് ദിവസം കൊണ്ട് എന്തല്ലാമോ സംഭവിച്ചു... എന്തരോ വരട്ട്...

Vakkom G Sreekumar said...

കേരള ഫാര്‍മര്‍ വഴി ലിങ്ക് കിട്ടിയപ്പോള്‍ വളരെ ബിസിയായിര്രുന്നു.
വളരെ ശക്തമായ ഈ ലേഖനം വായിച്ചുതീര്‍ക്കാതിരിക്കാന്‍ മനസ്സുവന്നില്ല.
കമന്റാന്‍ സമയം കിട്ടിയില്ലെങ്കിലും ഇനിയുള്ളതെല്ലാം കഴിയുന്നതും വായിക്കും.
സ്നേഹപൂര്‍വം

സാല്‍ജോҐsaljo said...

ഇത്രേം വല്യ്യ കമന്റിനു മാപ്പ്

പ്രിയ ഇഞ്ചി
ബ്ലോഗര്‍മ്മാരുടെ പട്ടികയില്‍ ഞാന്‍ ഒരു പുതുമുഖക്കാരനാണ്. മുതിര്‍ന്നവര്‍ തര്‍ക്കിക്കുന്നിടത്ത്, ഒട്ടും പരിചയ സമ്പന്നന്നല്ലാത്ത ഞാന്‍ അഭിപ്രായം

പറയുന്നത് ശരിയാണോ എന്നറിയില്ല. ഇവിടെയുള്ള ‘ഞരമ്പുരോഗികളെ’ കുറിച്ച് മുന്‍പു കമന്റിട്ടവര്‍ കൊടുത്ത അറിവേ എനിക്കുള്ളൂ. (കമന്റുകള്‍ വായിച്ചിടത്തോളം ഒട്ടുമിക്ക പേര്‍ക്കും).

ഇഞ്ചി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുക്കു ചുറ്റും നടക്കുന്നവ തന്നെയാണ്. പച്ചയായ യാഥാര്‍ത്ഥ്യം! അഭിനന്ദനങ്ങള്‍.

“...തിമിരം കണ്ണിനു തിമിരം,
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം.”


ഇവിടിപ്പോള്‍ എല്ലാവര്‍ക്കും തിമിരമാണ്. ഇത് ഒരു കൂട്ടായ്മയാണെന്നു കരുതാതെ പരസ്പരം ചെളിവാരിയെറിഞ്ഞ് വീണ്ടും കണ്ണുകളെ അന്ധമാക്കുന്നു.
ഇഞ്ചിയുടെ ‘ബി’ യോടുള്ള മറുപടി (അവര്‍ ആരാണെന്നറിയാതെ)
ഒട്ടും അഭികാമ്യമായില്ല. സ്ത്രീക്കു ശത്രു സ്ത്രീ തന്നെ എന്ന് കിരണ്‍ ബേദി ഒരിക്കല്‍ എഴുതിയിരുന്നു. ആരെയും മുന്‍വിധികളോടെ കാണാതിരിക്കുക എന്ന് ‘ബി’ എഴുതിയതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. (വിശ്വപ്രഭയെ ഉദ്ദേശിച്ചല്ല ഞാന്‍ ഇതു പറയുന്നത്) പലപ്പോഴും ഏറ്റവും അടുത്തറിയാവുന്നവരില്‍ നിന്നു തന്നെ ഇത്തരം ഞരമ്പു പ്രകോപനങ്ങള്‍ ഉണ്ടാവാറുണ്ട്. ഡിങ്കനോ, ഉണ്ണിക്കുട്ടനോ, സാന്റോയോ കമന്റു പറഞ്ഞതിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍, അവര്‍ അവസരോചിതമായി കമന്റുകള്‍ പറഞ്ഞു എന്നേ വായിക്കാനാവൂ. ഇവിടെയുള്ള എല്ലാ ബ്ലോഗുകളും വായിക്കുന്നവരാണ് അവര്‍. പലപ്പോഴും നമ്മള്‍ തന്നെ ബ്ലോഗുകള്‍ തുറക്കുന്നത് അവരുടെ കമന്റ് കണ്ടിട്ടാണ്.

എല്ലാക്കാര്യത്തെയും രണ്ടു രീതിയില്‍ കാണുന്ന ആളുകള്‍ ഉണ്ട്. ഫൂലന്‍‌ദേവിയെ പറ്റിയുള്ള ‘ബണ്ഡിറ്റ് ക്യൂന്‍‘ എന്ന സിനിമ സീമാ ബിശ്വാസിന്റെ നഗ്ന രംഗം മാത്രം കാണാന്‍ വേണ്ടി കണ്ടവരെ എനിക്കറിയാം. പക്ഷേ ബ്ലോഗ്ഗില്‍ ഞാന്‍ അറിഞ്ഞിടത്തോളം ഇത്തരക്കാരുടെ വിളയാട്ടം കുറവാണ്. പിന്നെ ‘ബോള്‍ഡാ’യിട്ടെഴുതിയ ‘സ്ത്രീകളുടെ കാര്യം. അതു സ്ത്രീകള്‍ തന്നെ എന്ന് എങ്ങനെ അറിയാം. എനിക്കറിയില്ല.! അവര്‍ സ്ത്രീകള്‍ അല്ലെന്നു ഞാന്‍ പറഞ്ഞാലോ. അവര്‍ ഞരമ്പുരോഗികളായ ഏതെങ്കിലും പുരുഷന്മാര്‍ ആണെങ്കിലോ? ഒന്നെനിക്കറിയാം ബ്ലോഗില്‍ ‘ബ്ലോഗര്‍’ മാത്രമേ ഉള്ളൂ. സ്ത്രീയും പുരുഷനും ഇല്ല.

ഇനി അഥവാ ബ്ലോഗില്‍ അത്തരം കീടങ്ങളെ കണ്ടാല്‍ പുരുഷന്മാര്‍ ആയിട്ടുള്ള ‘ബ്ലോഗര്‍മാര്‍’ തന്നെ മുന്നോട്ടിറങ്ങണം. സധൈര്യം കീടങ്ങള്‍ക്കെതിരെ, കഴിയുന്ന രീതിയില്‍ എതിര്‍പ്പു പ്രകടിപ്പിക്കുക. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത അവരെ പുറത്താക്കുക തന്നെ വേണം. ഡാലിപറഞ്ഞതുപോലെ അവരെ അവഗണിച്ചെങ്കിലും.

സ്ത്രീകള്‍ക്കെതിരെ ഉള്ള സമീപനങ്ങള്‍ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. ശരിയാണ്. പുരുഷന്‍മാര്‍ എത്രപേര്‍ ഇതിനു സ്ത്രീയെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്? എന്റെ ആരുമല്ലാത്ത ഒരു പെണ്‍കുട്ടിയെ കുറെ പേര്‍ ബസില്‍ വച്ച് ഉപദ്രവിക്കുന്നതു കണ്ട് ആ പെണ്‍കുട്ടിയെ കൊണ്ടു തന്നെ തിരിച്ചു തല്ലിച്ചിട്ടുണ്ട് ഞാന്‍. അങ്ങനെ ചെയ്യാന്‍ മസില്‍ പവറും, ഒന്നും വേണ്ട. നല്ലൊരു നാവും, തുറന്ന മനസും, പിന്നെ ധൈര്യവും മാത്രം മതി.

കുറിപ്പ് : ഞാന്‍ ആരെയും ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ മനസാക്ഷിയെ തൊട്ടെങ്കില്‍ പ്രതികരിക്കുക.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും അശ്ലീലത്തെയാണ്. ഇതിനെ എങ്ങിനെ പ്രതിരോധിക്കാം എന്ന് ബ്ലോഗ് വായനക്കാരിയായ ഓരോ സ്ത്രീയും ഓരോ വനിതാ ബ്ലോഗറും ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ബ്ലോഗില്‍ സ്ത്രീകളുടെ നിലനില്‍പ്പു തന്നെയാണ് ഈ ഞരമ്പ് രോഗികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. വീണ്ടും ക്രിയാത്മകമായി നമ്മുക്കു ചിന്തിക്കാം..

തിമിരം മാറ്റാന്‍ നമുക്കു കണ്ണടകള്‍ വേണം

ഓ. ടോ.: ആ ബെര്‍ളിയെ വെറുതെ വിട്ടേരെ.! അയാള്‍ സല്‍മാന്‍ റുഷ്‌ദിക്കു പഠിക്കുവാ.!!

nalan::നളന്‍ said...

ഇഞ്ചിയേ,
സ്ത്രീ ഇരയായി തുടരുന്നതിന്റെ കാരണം അതു സ്വയം സ്വീകരിക്കുന്നതാണെന്നു പറഞ്ഞത് ചുള്ളന്‍ പറഞ്ഞ പോലെ
“99% സാഹചര്യവും അവര്‍ തന്നെ ഉണ്ടാക്കുന്നതാണ്‌.“
എന്ന ലൈനിലല്ല.(അപ്പറഞ്ഞതിനോടു തീരെ യോജിപ്പില്ല. പുരുഷന്റെ വൈകല്യത്തിനു സ്ത്രീയെ ഞാന്‍ കുറ്റം പറയില്ല)
മറിച്ചു സ്ത്രീ കാണിക്കുന്ന നിഷ്ക്രീയത്വത്തെയാണു. സാമൂഹികമായ മാറ്റത്തിനുവേണ്ടി നില്‍ക്കാതെ, സ്വീകാര്യതയുടെ പിറകെ പോകുന്നതിനെപ്പറ്റിയാണു.

ഇത്രയും വിശദീകരിക്കേണ്ട ഗതികേടാ, എഴുതാപ്പുറം വായിക്കുന്ന കാലം

സാല്‍ജോҐsaljo said...

അതുമുഴുവന്‍ ശരിയല്ലല്ലോ ചുള്ളാ‍..

ഉണ്ണിക്കുട്ടന്‍ said...

ഞരമ്പു രോഗികളെ എല്ലാം കിട്ടീല്ലേ..ഇനി എങ്കിലും ഈ കോപ്പിലെ ചര്‍ച്ച ഒന്നു നിര്‍ത്തിക്കൂടെ !!!!!!!!!!!!!!!!!!!!!!!!!!!!!! S*** !!

ആഷ | Asha said...

ഇനി എങ്കിലും ഈ കോപ്പിലെ ചര്‍ച്ച ഒന്നു നിര്‍ത്തിക്കൂടെ !!!!!!!!!!!!!!!!!!!!!!!!!!!!!! S*** !!

ഉണ്ണിക്കുട്ടാ, അല്പം കൂടി മാന്യമായ ഭാഷയിലാവാം പ്രതികരണമെന്നു തോന്നുന്നു. കേട്ടു പരിചയമില്ലാത്തതു കൊണ്ടാവാം ഇതു വായിക്കുമ്പോ ഒരു ബുദ്ധിമുട്ട്.

സാധിക്കുമെങ്കില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.

കുട്ടു | Kuttu said...

രാജു ഇരിങ്ങല്‍ പറഞ്ഞപോലെ, ബൂലോകം സമാന മനസ്സുകളുടെ ഒരു കൂട്ടുകുടുംബം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. കുഞ്ഞു കുഞ്ഞു പ്രശ്നങ്ങള്‍ അപ്പോള്‍ തന്നെ പറഞ്ഞു തീര്‍ത്ത് പരസ്പരം സ്നേഹിച്ച് കഴിയുന്ന ഒരു കൂട്.

പക്ഷെ എന്റെ നിഗമനം മാറ്റാന്‍ സമയമായി എന്നു തോന്നുന്നു.

കഷ്ടം. എന്തായിത് കൂട്ടരേ? (അത്യധികം സങ്കടത്തോടെയാണിത് പറയുന്നത്)

ജോലിത്തിരക്കിനിടയില്‍, ഇല്ലാത്ത സമയമുണ്ടാ‍ക്കി ആരെങ്കിലും എന്തെങ്കിലും എഴുതിയാല്‍ ആ പോസ്റ്റിനെ മാത്രമല്ല അതെഴുതിയ വ്യക്തിയെത്തന്നെ താറടിക്കുന്ന തരത്തില്‍ കമന്റുന്ന കൂട്ടരെ ഒറ്റപ്പെടുത്തുക തന്നെ വേണം.

കള്ളന്മാരും, കൊള്ളിവയ്പ്പുകാരും ഉള്ള ഒരു സമൂഹത്തിലേക്ക് നമ്മുടെ ചിന്തകള്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാരും ഒരേ തരത്തില്‍ പ്രതികരിക്കും എന്ന് കരുതരുത്. ഒരാളെ തെറി പറയുന്നത് സ്വകാര്യ ആനന്ദമാക്കിയ പലരും ഉണ്ടാകും. ചിലര്‍ക്കു അത് അവതരിപ്പിച്ച ആളെയായിരിക്കും നോട്ടം. ചിലര്‍ നഗ്നത പ്രദര്‍ശിപ്പിക്കും (ശാരീരികവും, മാനസികവും). അടക്കാന്‍ കൊണ്ടുപോയ ശവത്തെപോലും അപമാനിച്ച നാടാണ് നമ്മുടേത്. ഇതെല്ലാം ഓരൊ മാനസിക രോഗങ്ങളാണ്. അതിനു ചികിത്സയാണ് ആവശ്യം.

ഇതിനു പോലീസും പട്ടാളവും ഒന്നും പ്രായോഗികമല്ല. എത്രപേരെ പിടിച്ചുകെട്ടും?. ഒരു വികാരത്തിന്, എല്ലാരേം അടിച്ചൊതുക്കാം എന്ന് പറയാം എന്നല്ലാതെ, പ്രായോഗികമാക്കണമെങ്കില്‍ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടു.

വര്‍ഷങ്ങളായി മലയാളം ബ്ലോഗ് എഴുതുന്നവരുടെ ഒരു സമിതി (ഒരു കൂട്ടായ്മ) ഉണ്ടാ‍ക്കി ഇതിനെതിരെ സംഘടിപ്പിച്ചുകൂടെ?. ബ്ലോഗ്ഗ് എഴുതുന്ന ആര്‍ക്കും അതിലേക്ക് പരാതികള്‍ അയക്കാം. പരാതി ജെനുവിന്‍ ആണ് എന്നു ബോദ്ധ്യപ്പെട്ടാ‍ല്‍, സമിതിക്ക്, ഒറ്റപ്പെടുത്തല്‍ പോലെയുള്ള നടപടികളുമായി മുന്നോട്ട് പോകാമല്ലോ. ഒരു പുതിയ ബ്ലോഗ്ഗര്‍ വരുമ്പോള്‍, അയാളെ ഈ പ്രശ്നത്തെപറ്റി ബോധവാനാക്കുകയും ചെയ്യാം. ഇങ്ങനെ, സ്വതന്ത്രമായ ഒരു സമിതി ഉണ്ടാക്കിയാല്‍, ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നു തോന്നുന്നു.

കൂടാതെ,
കമന്റ് മോഡറേഷന്‍ കൊടുത്താല്‍/ അല്ലെങ്കില്‍ കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്താല്‍ ഈ പ്രശ്നം കുറെയൊക്കെ ഒഴിവാക്കാവുന്നതല്ലേയുള്ളൂ.

ഇഞ്ചിപ്പെണ്ണേ.... ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ....നല്ലവരായ ഒരുപാട് ബ്ലോഗ്ഗര്‍മാര്‍ കൂടെയുണ്ട്.

RP said...

ഇഞ്ചിക്കുഞ്ചീ, ഞാനിവിടെയൊക്കെത്തന്നെ ഉണ്ട് കേട്ടോ. ഈ പോസ്റ്റ് വായിച്ചിട്ട് സങ്കടവും ദേഷ്യവും സഹതാപവും എല്ലാം കൂടെ വന്ന് വായ പൊളിച്ചിരിക്ക്യാണ്. എന്താ ചെയ്ക ഓരോ അണ്ണന്മാരുടെ ഓരോ ലീലാ വിലാസങ്ങള്‍!! ഇഞ്ചിപ്പെണ്ണ് പറഞ്ഞ പോലെ ‘ഡോണ്ട് കെയര്‍’ ആറ്റിറ്റ്യൂഡ് തന്നെ നല്ലത്. പക്ഷെ തീരെ സഹിക്കാന്‍ പറ്റാണ്ടായാല്‍ ഒന്നും നോക്കരുത്. ശക്തമായിത്തന്നെ പ്രതികരിക്കണം.
qw_er_ty

സാല്‍ജോҐsaljo said...

ഉണ്ണിക്കുട്ടന്റെ നിലവാരമില്ലാത്ത തമാശ ഞാന്‍ പ്രതീക്ഷിച്ചതാണ്.

കത്തിക്കയറൂ മാഷെ. ആ സന്ദര്‍ഭം നോക്കാതെയുള്ള കോമാളിത്തരങ്ങള്‍ ഇനിയും വരട്ടെ.

കഷ്ടം.!

ഏറനാടന്‍ said...

ഒന്നും പറയാനില്ല. ഞാന്‍ വെറുമൊരു കാഴ്‌ചക്കാരന്‍ മാത്രം. ഇതൊക്കെ ചിന്തകവിചക്ഷണര്‍ക്കും ബുജികള്‍ക്കും തമ്മില്‍ പറഞ്ഞെവിടേയുമെത്തിക്കാന്‍ പറ്റാത്ത ഗഹനൊഗഹനാശയങ്ങളല്ലേ? എവിടെയും അവസാനിക്കാത്ത സമാന്തര രേഖകള്‍ പോലെ അങ്ങുപൊയിക്കോളൂം എല്ലാ വൈകല്യാതിധ രോഗങ്ങളും. പിടിച്ചു നാലു പൂശിയാലേ നന്നാവൂ ചിലര്‍!

വി. കെ ആദര്‍ശ് said...

please edit this to 3 0r 4 pages and send it to vanitha or grihalakshmi. especially those points like ISP, and IP address relating info is very useful for common people. if ppl like these njarampu rogikal can be tracked. more and more wemen ll feel safe and they come to blog and net domain

Mohanam said...

“99% സാഹചര്യവും അവര്‍ തന്നെ ഉണ്ടാക്കുന്നതാണ്‌.“
എന്ന ലൈനിലല്ല.(അപ്പറഞ്ഞതിനോടു തീരെ യോജിപ്പില്ല. പുരുഷന്റെ വൈകല്യത്തിനു സ്ത്രീയെ ഞാന്‍ കുറ്റം പറയില്ല)


പ്രിയ നളന്‍ - താങ്കളുടെ ഈ സംശയത്തിന്റെ ഉത്തരം ഞാന്‍ അതേ കമന്റില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ --ദേ --

അരടാ/ടീ എന്നു ചോദിച്ചാല്‍ ഇതു ഞാനാടാ/ടീ എന്നു പറയാന്‍ കഴിയില്ലെങ്കില്‍ നട്ടെല്ല് എന്നൊരു സാധനം എന്തിനാ, വല്ല പന്തലു കെട്ടാനെങ്കിലും കൊട്‌, പാവലോ, പയരോ വളര്‍ത്തട്ടെ.....

അല്ലെങ്കില്‍ ഇങ്ങനൊക്കെതന്നെ സംഭവിക്കും

ഗുപ്തന്‍സ് said...

കുറേക്കാലമായി ഈ ബൂലോഗത്തെ വിശേഷങ്ങള്‍ അറിയാന്‍ സാധിയ്ക്കുന്നില്ലല്ലോ എന്ന വിഷമത്തിലായിരുന്നു..

...ഇനി ഇപ്പൊ സമാധാനമായി മടങ്ങാം....

സാല്‍ജോҐsaljo said...

ഇരുനൂറാമത്തെ വിഡ്ഡി!

അങ്ങനെ അതും അണഞ്ഞു.
എങ്ങുമെത്താതെ, എല്ലാപ്രാവശ്യത്തെയും പോലെ. രോഷംകൊണ്ട് ഇവിടെ ഉമിത്തീതീര്‍ത്തവര്‍ എവിടെ?

അങ്ങനെ ആര്‍ക്കും മുന്നില്‍ തോല്‍ക്കാതെ, എന്നാല്‍ വിജയഭാവത്തില്‍ ഒരു ശരാശരി മലയാളിക്കു ചിന്തിക്കാവുന്ന പരിധിക്കുവച്ച് തങ്ങളുടെ നിരപരാധിത്വം തെളിയിച്ച്, എല്ലാവരും മടങ്ങി. ആവും വിധം പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. ഒടുവില്‍ ഈ പോസ്റ്റ് പോലും ഇട്ടുപോയല്ലോ ദൈവമേ എന്നായി!


"...കാരണം പൌരുഷമാണ് താന്‍ ചെയ്യുന്നതെന്ന തെറ്റായ ധാരണയിലാണ് ഈ രോഗം തുടങ്ങുന്നത്. തന്റെ ചെയ്തികള്‍ വെറും ഷണ്ഡത്വം ആണെന്ന് സ്വയം തിരിച്ചറിയുമ്പോഴാണ് ഈ രോഗം വിട്ടൊഴിയുന്നതും."

ഏതു രോഗം? ഈ മൂകതയോ?

പ്രിയംവദ-priyamvada said...

നല്ല ലേഖനം ഇഞ്ചി..
അവരെ അവഗണിക്കുക..എഴുത്തു തുടരുക..



btw പല കൂട്ടുകാരികളോടും ബ്ലൊഗില്‍ വരാന്‍ പറഞ്ഞു..അവര്‍ വരാതിരുന്നതെത്ര നന്നായി എന്നു ഈയിടെ ചിലതെല്ലാം കണ്ടപ്പോള്‍ തോന്നി:(
qw_er_ty

വിന്‍സ് said...

// ikkaas|ഇക്കാസ് said...
വിചാരം /ഫാറൂക്ക്/സത്യപാലന്‍ അറിയാന്‍,
മേലില്‍ എന്റെ പേരോ തൂലികാ നാമമോ എനിക്കിഷ്ടപ്പെടാത്ത രീതിയില്‍ പരാമര്‍ശിക്കുന്ന രീതിയില്‍ എവിടെയെങ്കിലും താങ്കള്‍ കമന്റോ പോസ്റ്റോ ഇട്ടാല്‍ നിയമ നടപടി നേരിടാന്‍ തയ്യാറാവുക. വേറൊന്നുമില്ല.
//

hahahah ...sorry... ithu serious aayittano ennonnum enikakriyilla. pakshe ithrem neeram vaayichittu ee comment vaayichappam aanu oru mood vannathu.

Inji Pennu said...

ഇത് വളരെ സെന്‍സിറ്റീവ് ടോപ്പിക്ക് ആണെന്നറിയാമായിരുന്നു. എങ്ങിനെ എഴുതിയായുലും തെറ്റിദ്ധരിക്കപ്പെടുമെന്നും. പക്ഷെ പറയാതെ ഇരുന്നിട്ട് കാര്യവുമില്ല എന്ന് തോന്നിയ ഒരു സമയത്ത് എഴുതിയ പോസ്റ്റാണ്. എന്തായാലും ഇതു ഒരു കണ്‍ക്ലൂഡിങ്ങ് കമന്റാണ്. ഇനി ഇതിന്റെ കമന്റ് ഓപ്ഷന്‍ അടച്ചിടുകയാണ് കുറച്ച നാളത്തേക്കെങ്കിലും.

ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്, 'അയ്യൊ പീഡിപ്പിക്കുന്നേ' എന്ന ലൈനിലുള്ള ഒരു പോസ്റ്റല്ല, പലരും പറയുന്നതുപോലെ
"എന്താടാ" + കൊറേ തെറിയും - എന്ന് തിരിച്ച് ചോദിക്കാന്‍ തല്‍ക്കാലം എന്നെക്കൊണ്ട് പറ്റുകേല. വളര്‍ന്നു വന്ന സാഹചര്യം അങ്ങിനെയല്ല. പക്ഷെ അങ്ങിനെ ചോദിക്കാത്തത്കൊണ്ട് അബലയാണ് ഇരയാണ് അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും ആണെന്നും ഈ ഞ.രോ തെറ്റിദ്ധരിക്കും ഉപദ്രവിക്കും എന്നുള്ള വാദങ്ങളോടു യാതൊരു സോളിഡാരിറ്റിയുമില്ല എനിക്ക്. നമ്മുടെ നാട്ടില്‍ മദാമ്മകള്‍ വരുമ്പോള്‍ ഉപദ്രവിക്കുന്നത് ഈ അബല മോഡ് അവര്‍ക്ക് ഉള്ളതുകൊണ്ടൊന്നുമല്ലല്ലൊ? അവര്‍ക്ക് ഈ അബല എന്നത് എന്താണെന്ന് അറിയത്തും കൂടിയില്ല മൂന്ന് നാല് ജനറേഷന്‍സ് ആയിട്ടു.. ഇതൊക്കെ ചുമ്മാ അതുകൊണ്ട് ഉപദ്രവിച്ചു , ഇതുകൊണ്ട് ഉപദ്രവിച്ചു എന്നൊക്കെ അര്‍ത്ഥശൂന്യമായ കാരണങ്ങള്‍ കണ്ടു പിടികുന്നതാണ് ഈ രോഗം ഇല്ലാ എന്ന് വരുത്തിത്തീര്‍ക്കാന്‍ എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.. അത് ഒരു പുരുഷനില്‍ നിന്നും ആ മാതിരി അഭിപ്രായങ്ങള്‍ വരുമ്പോള്‍ തീര്‍ച്ചയായും ഉള്ളിന്റെ ഉള്ളിലെ ഒരു ഗില്‍‍റ്റി ഫീലിങ്ങില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് വരെ എനിക്ക് നീട്ടി വലിച്ച് പറയാം. അര്‍ദ്ധരാത്രിക്ക് ഒരുവള്‍ ഇറങ്ങി നടന്നതുകൊണ്ട് സംഭവിച്ചു എന്നല്ല ഞാന്‍ ഒരു സംഭവം കാണുമ്പോള്‍ വായിക്കുക, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല അല്ലെങ്കില്‍ അതിനുള്ള ക്രൈം തടയാന്‍ അധികാരികള്‍ ഒന്നും നടത്തുന്നില്ല എന്നാണ്. എല്ലാ കുറ്റവും ഇരയായവരുടെ മേല്‍ കെട്ടിവെക്കാന്‍ അതുകൊണ്ട് തന്നെ നമ്മുടെ സൊസൈറ്റിക്ക് നല്ല താല്‍പ്പര്യമാണ്. സിമ്പിള്‍ ലോ ആന്റ് ഓര്‍ഡര്‍ സിറ്റുവേഷനാണിത്....
അതേയുള്ളൂ ചികിത്സ. അല്ലാതെ വേറൊന്നുമല്ല.

ഈ പോസ്റ്റ് 'അയ്യോ എന്നെ ഉപദ്രവിച്ചേ' എന്നുള്ളതും ആയിരുന്നില്ല. വായനയുടെ കുഴപ്പമൊ എഴുത്തിന്റെ കുഴപ്പമൊ ആവൊ? എന്തായാലും ഇത് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നുള്ള ഒരു പോസ്റ്റായിരുന്നു. ഇത് ഇന്ന് സംഭവിച്ചതൊ ഇന്നലെ സംഭവിച്ചതൊയല്ല, കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് വരുമ്പോള്‍ എടുക്കാവുന്ന മുന്‍കരുതലുകളും അല്ലെങ്കില്‍ പ്രൊട്ടക്ഷന്‍ മെഷേര്‍സും ആണ്. ചെറിയ പെണ്‍കുട്ടികളെ കരാട്ടെ പഠിപ്പിക്കണം എന്ന് പറയുന്നതുപോലെയുള്ളൂ ഇതും. ക്രിയേറ്റിങ്ങ് ആന്‍ അവേര്‍നെസ്സ്. അത്രേയുള്ളൂ ലക്ഷ്യം! അത് പറ്യാന്‍ പാടില്ല എന്ന് പറയുന്നത് ചിക്കുന്‍ ഗുനിയേക്കുറിച്ച് അവേര്‍നെസ്സ് ക്രിയേറ്റ് ചെയ്യാന്‍ പാടില്ല, വന്ന് കഴിഞ്ഞിട്ട് ചികിത്സിക്കാം എന്ന് പറയുന്നതുപോലെ ബാലിശമാണ്...

ഞാന്‍ ലോകമഹായുദ്ധം കണ്ടിട്ടില്ല അതുകൊണ്ട് അത് ഉണ്ടായിട്ടില്ല, അല്ലെങ്കില്‍ പേര്‍സ്ണലായി എനിക്കറിയാവുന്ന പലരും അന്ന് ജെര്‍മന്‍ ആര്‍മിയില്‍ ഉണ്ടായിരുന്നു, പക്ഷെ അവരൊന്നും നാസികള്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല എന്നൊക്കെ കൊറേയധികം കമന്റ്സ് കണ്ടു - എന്ത് പറ്യാന്‍ അതിനൊടൊക്കെ എന്ന് എനിക്ക് യാതൊരു പിടിയുമില്ല. സ്വയം ചിന്തിച്ച് വിലയിരുത്തേണ്ട കാര്യങ്ങളാണവയൊക്കെ. അതൊന്നും ഇനി മറ്റൊരാള്‍ പറഞ്ഞ് സ്പൂണ്‍ ഫീഡ് ചെയ്യേണ്ട കാര്യങ്ങളല്ല.

മറ്റൊരു പ്രധാന കാര്യം: ഞാന്‍ ഒരു സ്ത്രീകളേയും ബേബിസിറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലങ്കില്‍ ഒരു സ്ത്രീ കൂട്ടായ്മയുടേം വക്താവല്ല. ആവാന്‍ തീരെ ആഗ്രഹിക്കുന്നില്ല. അവനവനു ചെയ്യാന്‍ പറ്റുന്നത് ചെയ്യുക എന്നതില്‍ കവിഞ്ഞ് യാതൊരു പോളിസിയും എനിക്കില്ല. പക്ഷെ ഒരു അവേര്‍നെസ്സ് ക്രിയേറ്റ് ചെയ്യുക എന്നതേ എന്റെ ഉദ്ദേശ്യമുള്ളൂ. അത് വേണം താനും എന്ന് ഈ ലേഖനത്തിന്റെ കമന്റിട്ടവരില്‍ നിന്ന് മനസ്സിലാ‍യി. അവര്‍ക്കൊക്കെ എന്റെ വിലയേറിയ നന്ദി.

എന്നെ അല്‍ഭുതപ്പെടുത്തിയത്, ഞാന്‍ ബഹുമാനിക്കുന്ന പല വിവരമുള്ളവരും വന്ന് സ്വന്തം ഈഗൊ അല്ലെങ്കില്‍ വ്യക്തിവൈരാഗ്യമോ പൂര്‍വ്വ വൈരാഗ്യമോ ഇവിടെ പ്രകടിപ്പിക്കുന്നത് കണ്ടു. കഷ്ടം ! എന്നല്ലാതെ എന്ത് പറയാന്‍? അതുപോലെയുള്ള കമന്‍സ്റ്റൊക്കെ ഞാന്‍ ഡിലീറ്റുവാണേ. ഒന്നും തോന്നരുത്.

(ബി എന്ന റ്റ്രോള്‍ നടത്തിയ വ്യക്തിഹത്യയും അതിനോട് ചേര്‍ന്നുള്ളതും ഡിലീറ്റി. ബി തന്നെ കമന്റ്സൊക്കെ ആദ്യം വന്ന് ഡിലീറ്റി. അതിനോടനുബന്ധിച്ചുള്ളതു ഞാനും ഡിലീറ്റി)

പിന്നെ പലരും തെറ്റിദ്ധരിച്ചു കണ്ടു, ഈ പോസ്റ്റ് ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിനെതിരെ ആയിരുന്നു എന്ന്. അത്രക്കും അങ്ങട്ട് വേണ്ടായിരുന്നു. അത് മറ്റൊരാളുടെ തലയില്‍ എല്ലാം കെട്ടിവെക്കാനുള്ള ഒരു പാഴ് ശ്രമം ആയിരുന്നു കേട്ടൊ. (അത് ഇപ്പോള്‍ ബൂലോക ട്രെന്റായ സകല അനോണിമസ് കമന്റും പോസ്റ്റും ഇട്ട് ഒരു നിരയായി കുത്തുകള്‍ അടുപ്പിച്ച് ഇട്ടാല്‍ അത് മറ്റൊരു ബ്ലോഗര്‍ ആണെന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു കരിവാരിത്തേക്കല്‍ ശ്രമം പോലെയാണതും)

ബെര്‍ളിത്തരങ്ങള്‍ എന്ന സീദാ സാദാ ബ്ലോഗില്‍ ഞാന്‍ ഒന്നും ഒഫന്‍സീവ് ആയി കണ്ടില്ല. ഏതോ പോസ്റ്റില്‍ ബ്ലോഗിലെ ഒരാളെ അല്പം കടന്ന് തെറി വിളിച്ചപ്പോള്‍ ഇത്രക്കും വേണ്ടായിരുന്നു എന്ന് ഞാന്‍ അവിടെപ്പോയി എഴുതിയിട്ടുണ്ട്..അല്ലാതെ അതും ഈ പോസ്റ്റും തമ്മില്‍ യാതൊരു ബന്ധവുമില്ല. അദ്ദേഹം എഴുതുന്നത് ഇടക്കൊക്കെ തെറി കുത്തിത്തിരുകുന്നത് ഒഴികെ ആക്ഷേപഹാസ്യമാണെന്ന് വായിച്ചെടുക്കാനുള്ള സെന്‍സ് ഓഫ് ഹ്യൂമര്‍ എനിക്കുണ്ട്. ഡാലിയും അതു തന്നെ വക്കാരിജിയുടെ ഹഹ ഇന്റര്‍വ്യൂവില്‍ എന്ന പോസ്റ്റില്‍ പറയുക ഉണ്ടായി. മുന്‍പൊരിക്കല്‍ അദ്ദേഹം ബ്ലോഗ് തുടങ്ങിയ ഇടക്ക് അദ്ദേഹത്തെ വിരട്ടി ഓടിക്കാന്‍ കമന്റിട്ടും മറ്റും ശ്രമിച്ചപ്പോള്‍ അതിന്റെ ആവശ്യമുണ്ടൊ എന്ന് ഉറക്കെ ചോദിച്ച ഒരാളുമാണ് ഞാന്‍. ഇതൊക്കെ ആവര്‍ത്തിച്ചു പറയുന്നത്, ചുമ്മാ ഒര് ബ്ലോഗറുടെ മേല്‍ എല്ലാം കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടാണ്.

ഓഫ്: ആക്ഷേപ ഹാസ്യം വ്യക്തിഹത്യ ആവാതെ വേണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. ബ്ലോഗിലെ എല്ലാവരും ബാബുക്കുട്ടന്മാരാണെന്ന് വരുത്തി തീര്‍ക്കുക്ക എന്ന ഒരു ലക്ഷമ്യേ ആ ബ്ലോഗിനുള്ളൂ എന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. അതിനു നല്ല രീതിയില്‍, തിരിച്ച് വ്യക്തിഹത്യ അല്ലാതെ അതേ ടോണില്‍ നല്ലൊരു ആക്ഷേപഹാസ്യം എഴുതാന്‍ കഴിവുള്ളവര്‍ എഴുതണം എന്നും അപേക്ഷിക്കുന്നു. ഇത്രയും തമാശക്കാരുള്ളതല്ലെ മ്മടെ ബ്ലോഗില്‍? അയ്യ്! ഇനിയും ഒരു നല്ല ആക്ഷേപഹാസ്യം അതേ ലൈനില്‍ എഴുതിയില്ലെങ്കില്‍ ബ്ലോഗുകാരെക്കുറിച്ച് പത്രക്കാര്‍ എന്ത് കരുതും? :) :)

കെ said...

ഈശ്വരാ, ഈ ലോകത്ത് ഇത്രയും ഭീകരമാണോ കാര്യങ്ങള്‍. മറഞ്ഞിരുന്ന് നാലുവരി എഴുതുന്ന പെണ്ണുങ്ങളെയും വെറുതേവിടുകേലെന്ന് പറഞ്ഞാല്‍‍ ഇത്തിരിക്കടുപ്പം തന്നെയാണേയ്...

സഹൃദയന്‍ said...

ചര്‍ച്ചയൊക്കെ തീര്‍ക്കേണ്ട സമയമായില്ലേ? ഇനി കുറച്ചു പൊതു തീരുമാനങ്ങളിലേക്കല്ലെ എത്തേണ്ടത്‌ ? മുതിര്‍ന്ന ബ്ലോഗേര്‍സ്‌ ( പ്രായം കൊണ്ടല്ല) ഇടപെട്ടാല്‍ നന്നായിരിക്കും.

ഒറിജിനല്‍ സഹൃദയന്‍ !

മന്‍സുര്‍ said...

നല്ല ചിന്തകള്‍
നല്ല പ്രതികരണങ്ങള്‍

വിഷയങ്ങളില്ലായിരുന്നെങ്കില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമായിരുന്നില്ല
ചര്‍ച്ചകളില്ലായിരുന്നെങ്കില്‍ വിഷയങ്ങളുടെ യാഥാര്‍ത്ഥ്യയങ്ങള്‍ അറിയുമായിരുന്നില്ല.
എന്തിനെയും ഏതിനെയും പ്രതികരിക്കുന്നവര്‍ നമ്മള്‍ പലപ്പോഴും സ്വയം പ്രതികരിക്കാന്‍ മറന്നു പോകുന്നു....

ഇത്തരം അറിവും..അതിനോടൊപ്പം സമൂഹിക വിപത്തുകളെ കുറിച്ചുള്ള മുന്നറിയിപ്പുകളും വിഷയമാകുന്നതില്‍ അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

ഇഞ്ചീ
:)))
അല്ലാതെന്തു പറയാന്‍.

ഉപാസന

Kalpak S said...

എല്ലാരും മിണ്ടാതിരി എനിക്ക് ഒരു കാര്യം പറയാനുണ്ട്..

“വന്ദേ... മാതരം“

തുരന്ന് നോക്കാന്‍ ബൂലോകര്‍ ചക്കയല്ലാ.....

ലേഖനം കലക്കി ഇഞ്ചീസേ....

കുറുമാന്‍ വധം പത്താം ദിവസം കണ്ടിട്ടാണേ ഇവിടെ എത്തിയേ... നല്ല ക്ഷീണം.
ഇനി ഞാനുറങ്ങട്ടേ...