എന്തൊരു കോലാഹലമാണിത്. ഒന്നെഴുതാന്‍ ഇരുന്നതാണ്. കതകടച്ച്, പഴുതുകളടച്ച് ശബ്ദമില്ലാതെ ഒരിത്തിരിനേരം. താളില്‍ വാക്കുകളുടെ കലഹം. അക്ഷരങ്ങളുടെ യുദ്ധം. എന്തൊരു ശ്ബദമാണിത്. ചെകിടുപൊട്ടുന്നതുപോലെ. പേനത്തുമ്പില്‍ നിന്ന് പതിക്കുന്നവ മെല്ലെ മണലില്‍ ഊര്‍ന്ന് വീഴാതെ, പധോം എന്ന് പാറക്കെട്ടില്‍ വീഴുന്നു, വല്ലാത്തൊരു മുഴക്കത്തോടെ.
ശീലയുടുത്ത് ചമയുന്ന യ ക്കും മ ക്കും കസവുരസുന്ന ശബ്ദം.
ക്ക യുടെ വീര്‍പ്പുമുട്ടലിന്റെ മുഴക്കം.
ഭ യുടെ പുലയാട്ടൊ അശ്ലീലം.
ന യുടെ നിരനിരയായുള്ള മൌനജാഥക്കുമുണ്ട് മുഴക്കം. അരിച്ചിറങ്ങുന്ന ശ്വാസത്തിന്റെ മുഴക്കം.
ഉരുണ്ട് വീഴുന്ന മൂട് തിരുമ്മിയെഴുന്നേറ്റ് നിവര്‍ന്ന് നില്‍ക്കുന്ന അ ക്ക് കൂട്ടുകാരുടെ പരിഹാസത്തിന്റെ ശബ്ദം.
ഉ ക്ക് ടീച്ചറിന്റെ ചൂരലിന്റെ സീല്‍ക്കാരവും.
ഋ യുടെ ഭയപ്പെടുത്തുന്ന മന്ത്രങ്ങള്‍.
ഝ യുടെ ശിവപാര്‍വ്വതി താണ്ഡവം.
ഗര്‍ജ്ജിക്കുന്ന ഛ യും.
ണ യുടെ നാണത്തിന്റെ പതിഞ്ഞ സ്വരം.
ഗ യുടെ ഗാനാലാപാവും ര യുടെ കൊഞ്ചലും.
പ യുടെ പിണക്കവും ഢ യുടെ പൊങ്ങച്ചവും.
ചുണ്ടില്‍ വിരലുകളടുപ്പിച്ച് മുറിക്കിത്തുപ്പുന്ന ഏ യും.
ബ യുടെ കൂര്‍ക്കം വലിയും ഴ യുടെ മദ്യാസക്തിയും.
ഠ യുടെ പഴുതിലൂടെ ഓടിയൊളിക്കുന്ന പുറംകാഴ്ചകളുടെ ശബ്ദം.
പിടഞ്ഞു വീഴുന്ന വാക്കുകളുടെ രോദനം. താളില്‍ നിന്നെന്നെ തുറിച്ചുനോക്കുന്ന അക്ഷരങ്ങളുടെ തുളച്ചിറങ്ങുന്ന നോട്ടത്തിനുമുണ്ട് ശബ്ദം. കര്‍ണ്ണകഠോരം! എന്തൊരു കഷ്ടമാണിത്. ഈ കോലാഹലത്തിനു നടുവിലിരുന്നെങ്ങിനെ എഴുതും ഞാന്‍? ശ്ശ് ശ്ശ്!
2007-06-17
കോലാഹലം!
-
Inji Pennu
at
11:21 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
22 പ്രതികരണങ്ങള്‍:
അക്ഷരമാല പൂര്‍ണ്ണമായില്ലല്ലോ!
അതേ ഫീഡ് സെറ്റിംഗ്സ് ഫുള്‍ ആണേ, റീഡറിലും മറ്റും മുഴുവനായി കാണിക്കും. അവിടെനിന്നും ഇ-മെയില്‍ ചെയ്യുമ്പോള്‍ അപ്പോള്‍ ഫുള്‍ ആയി പോവും.. അറിഞ്ഞാണെങ്കില്‍ ഓ.കെ. :)
--
qw_wer_ty
amusing:)
എല്ലാം കഴിഞ്ഞപ്പോള്‍ ഹ ആശ്വാസത്തോടെ നീണ്ട് നിവര്‍ന്ന് ചിരിച്ചു. ഹ...ഹ...ഹ...
നല്ല കോലാഹലം :)
സൂവിന്‍റെ ‘ഹ’ യുടെ നീണ്ട് നിവര്‍ന്ന് നിന്നുള്ള ചിരിയും കലക്കി :)
ഇതിനി പിടിച്ചാല്‍ കിട്ടുമെന്നു തോന്നുന്നില്ല.എത്രയും പെട്ടന്നു ഒരു ഢോക്ടറെ കാണൂ.തുടക്കമായതുകൊണ്ടു ചിലപ്പോള്‍ രക്ഷപെടാം..... ഹി ഹി ഹി ഹി
ഈ കോലാഹലത്തിലൊന്നും പെടാതെ അടങ്ങിയൊതുങ്ങിയിരിക്കുന്ന ചിലരില്ലേ? അവരെ കൂട്ടുപിടിച്ചങ്ങട് തുടങ്ങിക്കോളൂ, അപ്പോഴേക്ക് ബഹളക്കാര് ഓരോരുത്തരായി പിന്നാലെ വന്നോളും (ഈ അക്ഷരങ്ങള്‍ക്കും ഉണ്ടാവില്ലേ അഭിമാന പ്രശ്നം?)
ആരു പറഞ്ഞു കോലാഹലത്തിന്റെ നടുവില്‍ പോയി മേശേം കസേരേം ഇട്ടു എഴുതാനിരിക്കാന്‍. വേറെ എന്തൊരം സ്ഥലം കിടക്കുന്നു.
[കുറച്ചു മുന്‍പ് ഇവിടെ നിന്നാണല്ലോ കോലാഹലം കേട്ടത്..?]
കോലാഹലം ഉണ്ടാക്കി കൊണ്ടാണെങ്കിലും വാക്കുകള്‍ നിന്നോട് സംസാരിക്കുന്നെന്നോ. ആ കോലാഹലത്തെ ക്ഷമയോടെ ശ്രദ്ധിച്ച് കേട്ട് നോക്ക്. വളരെ പതിയെ ഒരു ഹാര്‍മണീ ഉണ്ടായി വരുന്നത് കണ്ട് നീ പിന്നേയും അതിശയിക്കും.
"എല്ലാം തുടങ്ങിവച്ചിട്ടിപ്പോ...?
എഴുതാന്‍ പോയിട്ട്..., ഇനിയൊന്നുറങ്ങാന്‍ പോലും കഴിയുന്നതെങ്ങനെ?
നശിപ്പിച്ചില്ലേ എല്ലാം?...
രക്തം പുരണ്ടയാ, കൈകളെ ഞങ്ങള്‍ ഭയക്കാതെ പിന്നെ എന്തു ചെയ്യും?... ??
ഭയമാണ് ഞങ്ങള്‍ക്കവയെ...!"
ഇതു ഞാന്‍ പറഞ്ഞതല്ല, ട്ടോ...
അക്ഷരങ്ങള്‍ പറഞ്ഞതാ...
:)
ഇഞ്ചീ
നന്നായിരിക്കുന്നു.
ഈ കോലാഹലമേട്ടില്‍ നിന്ന് എവിടെ പോകാന്‍ അല്ലേ??
ഡാലി പറഞ്ഞതുപോലെ,
ശ്രമിക്കൂ...
ഒരു ഹാര്‍മണി ഇതിലും കാണാം.
പാവം.. നല്ലൊരു കുട്ടിയായിരുന്നു..
qw_er_ty
ഇവിടെ എന്താ നടക്കുന്നത്? ഞാന്‍ എന്താ കാണുന്നത്? നിങ്ങളൊക്കെ ആരാ? എങ്ങനെയ എന്റെ വീട്ടില്‍ കടന്നത്?
കോലാഹലം വായിച്ചിട്ട് ഒരു അക്ഷരം 'ങ്ങ" എന്ന അക്ഷരം ചോദിച്ച ചോദ്യം ആണിത്. അതിനൊന്നും മനസ്സിലായില്ലത്രെ!
:)
'ഒന്നെഴുതാന്‍ ഇരുന്ന ആള്‍' ഒന്ന് എന്നോ 1 എന്നോ എഴുതി കിടന്നുറങ്ങുകയല്ലേ വേണ്ടത്. അതിനിടക്ക് ‘ക’ എന്തു പറയുന്നു,‘ ഭ’ എന്തു പറയുന്നു എന്നൊക്കെ ആലോചിക്കേണ്ട കാര്യമുണ്ടോ? :-)
ഇഞ്ചി ഒരു കവിയാവുന്നുണ്ടോ എന്ന് ഒരു സംശയം!
ഞാന്‍ ഹിമാലയത്തിലേക്ക് പോയി
ഈ അറിഞ്ഞൂടാത്ത പണിക്ക് പോയാല്‍ ഇങ്ങനെ ഇരിക്കും...
പണ്ട് ചെറിയ ക്ലാസ്സില്‍ അക്ഷരം പഠിപ്പിച്ചപ്പോ നേരാംവണ്ണം പഠിച്ചിരുന്നെങ്കില്‍ ഇപ്പോ 'ക' എങ്ങനെ എഴുതും 'ജ' എങ്ങനെ എഴുതും എന്നൊക്കെ കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കണ്ട ആവശ്യം വരില്ലാരുന്നു...
എന്നിട്ട് 'ക്ര വന്ന് ചീത്ത വിളിച്ചെന്നോ', 'ങ്രു വന്ന് ചിരിച്ചെന്നോ' ഒക്കെ പറയുന്നോ...
പക്ഷെ എന്റെ പണ്ടത്തെ ഒരു മാസ്റ്റര്‍പീസ് പോസ്റ്റിന്റെ റേന്ച് പിടിച്ചിട്ടുണ്ടോന്നൊരു സംശയം ;) (സെല്‍ഫ് മാര്‍ക്കറ്റിങ്ങ് നടത്തിയാല്‍ ഞാന്‍ വക്കാരിയെ അനുകരിക്കുന്നു എന്നു തോന്നിയാലോ, അതു കൊണ്ട് വേണ്ട...)
“യൂണിക്കോഡില്‍ സ്ഥിതനായ ഞങ്ങളുടെ മലയാളമേ! നിന്റെ നാമം ബൂലോഗമാകേണമേ. നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ. നിന്റെ തിരുശേഷിപ്പ് ഐയീയില്‍ പോലെ ഫയര്‍ഫോക്സിലും കാണപ്പെടേണമേ.
അന്നന്നു വേണ്ട അക്ഷരങ്ങളൊക്കെ എല്ലാ കമ്പ്യൂട്ടറിലും കാണുമാറാകേണമേ. ഞങ്ങളുടെ പോസ്റ്റുകളില്‍ കമന്റിടുന്നവരുടെ തോന്ന്യവാസം ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ പോസ്റ്റുകളിലെ തോന്ന്യവാസം ഞങ്ങളോടും പൊറുക്കേണമേ. അനോണികളില്‍ നിന്നും വര്‍മ്മമാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. എന്നും ഓഫടിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കൊരട്ടി! “
ഇഞ്ചിയേ, ഈ പ്രാര്‍ഥന എന്തേ കൈവശമുണ്ടായിരുന്നിട്ടും, ചൊല്ലിയില്ലാ? (സന്ദര്‍ഭമനുസരിച്ച് ചില ഏച്ചുകൂട്ടലുകള്‍ നടത്തിയാ പോരേ?)
വെറുതെ വട്ടാക്കല്ലേ ഗിഞ്ചിമൂഡ് ഗാന്ധാരീ :/
കോലാഹലവും രസിപ്പിക്കും, അല്ലെ?
പധോം എന്ന് പാറക്കെട്ടില്‍ വീഴുന്നു, വല്ലാത്തൊരു മുഴക്കത്തോടെ.
ശ്രീ.പരമശിവന്‍, സതിയായാ ആദ്യ ഭാര്യയുടെ ഓര്‍മ്മയില്‍, ദക്ഷയാഗ സ്ഥലം കണ്ടു് കണ്ണുനീര്‍ വാര്‍ത്തു. ഉരുണ്ടു വീണ കണ്ണുനീര്‍ തുള്ളികള്‍, പധോം,പധോം എന്നു് നിലത്തു വീണു. അതാണു് രുദ്രാക്ഷം ആയി മാറിയതു്.
നന്നായിരിക്കുന്നു അക്ഷരങ്ങളിലെ ശബ്ദം. അക്ഷരങ്ങളില്‍ ശബ്ദത്തിന്‍റെ മാറ്റൊലികള്‍ എനിക്കിപ്പോള്‍് കേള്‍ക്കാന്‍ കഴിയുന്നു.:)
ലളിതമായി മനോഹരമാക്കിയിരിക്കുന്നു.
ശ്ശ്..... ‘ഒരക്ഷരം’ മിണ്ടിപ്പോകരുത്!
മര്യാദയ്ക്കിരുന്ന് എഴുതാന്‍ വന്നത് എഴുതി പോസ്റ്റിട്ടോ... ഇത്രയ്ക്കും കോണ്‍സട്രേഷന്‍ ഇല്ലെ?
@:)\
നല്ല ഭാവന കെട്ടോ..
രാത്രിയില്‍ ഉറക്കം തൂങ്ങിയിരുന്നെഴുതിയാല്‍ പ്ധൊം എന്ന് തറയില്‍ വീഴാം. ശ്രദ്ധിക്കാന്‍ വേണ്ടി പറഞ്ഞെന്നു മാത്രം.
പ യുടെ പിണക്കവും ഢ യുടെ പൊങ്ങച്ചവും.
ugran aakkiyallo. congrts
Post a Comment