2007-08-15

പറയട്ടെ?

അനിയനാണ്. കണ്ടിട്ടില്ല ആ കണ്ണുകളും, സ്വരവും. ശബ്ദം പതിയേ ആയിരിക്കുമൊ? അവന്റെ വരികള്‍ പോലെ? നോവിക്കാതെ നോവിച്ച് കൊണ്ട്? അവന്റെ കവിതകള്‍ പോലെ? പറയാതെ പറഞ്ഞ് ഹൃദയത്തോട് ചേര്‍ന്ന്? സങ്കടത്തിലാ‍ണെന്ന്. വിളിക്കണമെന്നുണ്ട്. എഴുതണമെന്നുണ്ട്. പക്ഷെ വയ്യ. വെറുതെ നോക്കിയിരിക്കണം അവനെ എനിക്ക്. നിലയില്ലാ കയത്തില്‍ കൈകാലിട്ടടിക്കുന്നുവെന്ന്. പ്രാര്‍ത്ഥനയുടെ നൂല്‍ചരടുകള്‍ കൂട്ടിക്കെട്ടി അവനെറിഞ്ഞു കൊടുക്കണം. രക്ഷപ്പെട്ട് വരട്ടെ പതിയേ അതില്‍ തൂങ്ങി.

സ്നേഹിക്കുന്നു എന്ന് മുഖത്ത് നോക്കി അനുജനോട് എങ്ങിനെയാ പറയുക? പിന്നീട് കുറുമ്പ് കാട്ടുമ്പൊ അവന്‍ എന്നെ കളിയാക്കില്ലെ? കുസൃതി കാട്ടി മുടി പിടിച്ച് വലിക്കുമ്പോള്‍ അത് പറഞ്ഞ് എന്നെ കരിയിപ്പിക്കില്ലെ? ചെരിപ്പെടുത്ത് തോട്ടിലേക്കെറിഞ്ഞ് ‘എന്റെ ചേച്ചി എന്നെ സ്നേഹിക്കുന്നു’ എന്ന് ഉറക്കേ കൂവി, മരങ്ങളും തോട്ടിലെ കൊറ്റിയും എന്നെ നോക്കി ചിരിക്കില്ലെ? പറയില്ല ഞാന്‍. ഒരു കുട്ടിക്കൊരങ്ങനാ ആ കള്ളച്ചെറുക്കന്‍!

22 പ്രതികരണങ്ങള്‍:

Sarah said...

ethra sneham undennu enginney paranju manasilakkananu?
Paranjittum karyam undo?
Ariyathilla

Haree said...

“ചെരിപ്പെടുത്ത് തോട്ടിലേക്കെറിഞ്ഞ് ‘എന്റെ ചേച്ചി എന്നെ സ്നേഹിക്കുന്നു’ എന്ന് ഉറക്കേ കൂവി മരങ്ങളും തോട്ടിലെ കൊറ്റിയും എന്നെ നോക്കി ചിരിക്കില്ലെ?” - ഇതെന്താണിത്? ഉറക്കേ കുവിയാല്‍ എന്നോ മറ്റോ ആയിരിക്കണം ഉദ്ദേശിച്ചത് അല്ലേ?

സ്നേഹം പറയാതിരിക്കുവാനുള്ളതാണോ? പറയാതെ മനസിലാക്കിയാലും അത് ശരിയായ മനസിലാക്കലാണോ എന്ന സംശയം മനസില്‍ കിടക്കില്ലേ?
--

ദിവാസ്വപ്നം said...

ഇത്രയ്ക്ക് സ്നേഹോള്ള ചേച്ചിമാരിണ്ടാവണതുതന്നെ ഒരു ഭാഗ്യാണ്. (ശരിക്കും)

ഒരു രഹസ്യം കൂടി പറയാം. ‘ഒരു ചേച്ചി ഓണ്ടാര്‍ന്നേല്‍ കൊള്ളാരുന്നൂ’ എന്ന് എനിക്ക് ശരിക്കും ആഗ്രഹമുണ്ടായിരുന്നു. പറഞ്ഞിട്ടെന്താ കാര്യം :(

സാല്‍ജോҐsaljo said...

ചേച്ചിമാരുണ്ടായാ ഇങന്യാ?

ബാക്കി ദിവ പറഞ്ഞതുതന്നെ..

:(

-B- said...

:)

Santhosh said...

ചേച്ചിയും അനിയത്തിയും ഇല്ലാത്തതു തന്നെ നല്ലതെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും. ഇതു വായിച്ചപ്പോള്‍ തോന്നിയില്ല.

ദീപു : sandeep said...

:)

പരസ്പരം said...

വെറുതെയുള്ള ഇത്തരം കോറിയിടലുകള്‍ മനസ്സിലെ ക്ഷണികമായ ചില വികാരങ്ങളാവാം; അത് പകര്‍ത്തിയെഴുതുമ്പോള്‍ അതിമനോഹരമാകുന്നു. ഒരു അനുജനോടുള്ള സ്നേഹം തോട്ടിലെ കൊറ്റിയെയും മരങ്ങളെയും ചിരിപ്പിക്കുന്നതിനുപകരം ആഹ്ലാദിപ്പിക്കുകയായിരിക്കും.

Satheesh said...

പറയാതിരിക്കുന്ന സ്നേഹം സ്നേഹമല്ല എന്ന അഭിപ്രായക്കാരനാണ്‍ ഞാന്‍!

ഇത്ര മനോഹരമായി എഴുതാന്‍ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ!!

ബിന്ദു said...

ധൃതിപിടിച്ചെഴുതാതെ അല്‍പ്പം സാവകാശം കൊടുത്തെഴുതിയിരുന്നെങ്കില്‍ അതങ്ങു കാണിച്ചുകൊടുത്താല്‍ മതിയായിരുന്നല്ലൊ. എന്തായാലും പ്രര്‍ത്ഥനയുടെ ഒരു നൂല്‍ സഹായം പങ്കു വയ്ക്കാം.

സഹയാത്രികന്‍ said...

ചേച്ചി ഒരിക്കലെങ്കിലും അത് ഉറക്കെപ്പറഞ്ഞിരുന്നെങ്കില്‍ എന്ന് ആ അനിയന്‍ ആഗ്രഹിക്കണുണ്ടാവും...
"സ്നേഹം പ്രകടിപ്പിക്കണം... പ്രഹസനമാകരുതെന്നേ ഉള്ളൂ...
"

പ്രിയംവദ-priyamvada said...

പറയാതെ തന്നെ അനിയനു അറിയാമല്ലൊ.. ചേച്ചിമാറ്ക്കു ക്കു മുറിവേല്‍ക്കുപോള്‍
വെറുതെ കണ്ട് നില്‍ക്കാതെ കവിതയെഴുതി സങ്കടം നിവറ്ത്തി വരുത്തുന്നില്ലെ ? നിറഞു വഴിയുന്ന സ്നെഹം കണാതിരിക്കാ‍ന്‍ സ്ത്രീ വിരുദ്ധ പ്ലകാറ്ഡാല്‍ മുഖം മറച്ചു
നിലിക്കുന്നുവെന്നുകരുതി ..അറിയാം പറയാതെ തന്നെ എല്ലാം അറിയാം..

Anonymous said...

സത്യം പറ ഇഞ്ചി ഇതു എന്നെ കുറിച്ചെഴുതിയതല്ലെ?

Pramod.KM said...

അപ്പോ 2 അനിയന്മാരുണ്ടാകും അല്ലെ?ഒരനിയനെ പറ്റി മുമ്പേ ഒരു കവിതയെഴുതിയത് എങ്ങനെ മറക്കും?
:)

Raji Chandrasekhar said...

kandu

ചീര I Cheera said...

ഇഞ്ചീ...
ഒരു സംശയം ചോദിയ്ക്കട്ടേ...
ഞാന്‍ Reader-ഉം shared list-ഉം ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.
പക്ഷെ, ലിസ്റ്റ് -ല്‍ എന്റെ user name ( g mail - ന്റെ user name) ആണ് വരുന്നത്, അത് മാറ്റി എന്റെ display name (ബ്ലോഗിലെ) വരുത്താന്‍ എന്തെങ്കിലും സംവിധാനം ഉണ്ടോ?

അതില്‍ ഞാന്‍ ഒരു ഓപ്ഷന്‍ കണ്ടു, പക്ഷെ അപ്പൊഴൂം ബ്ലോഗിലെ ലിസ്റ്റിന്റെ താഴെ, 'read more" എന്നതില്‍ ക്ലിക്കിയാല്‍ വരുന്ന ലിസ്റ്റില്‍ എന്റെ യൂസര്‍ നെയിം തന്നെയാണ് വരുന്നത്..
അതോ ഇനി ഞാന്‍ യൂസര്‍ നെയിം മാറ്റേണ്ടി വരുമോ?

സൌകര്യം പോലെ അതൊന്നു പറഞ്ഞു തരുമല്ലോ..

ചീര I Cheera said...

ഇഞ്ചീ..
പ്രശ്നം ശരിയായി കിട്ടി...
സത്യത്തില്‍ സംശയം ഇവിടെ ഇടാന്‍ മടി ഉണ്ടായിരുന്നു. സംശയങ്ങള്‍ ചോദിയ്ക്കാനുള്ള സ്വാതന്ത്ര്യം തന്നതിന് ഒരു നന്ദി ട്ടൊ..
എന്തായാലും എല്ലാം ശരിയായി..
ഇഞ്ചി ഇത് കണ്ടുവോ എന്നറിയില്ല, അതുകൊണ്ട്, ഇപ്പോ‍ളുടനെ ഡിലീറ്റുന്നില്ല..

Cibu C J (സിബു) said...

p.r., എങ്ങിനെയാണ് ബ്ലോഗിലെ റീഡറിലെ പേരും ഒരുപോലെയാക്കിയത്? എഴുതാമോ?

Inji Pennu said...

പി ആറേ :) കണ്ടൊ കണ്ടോ ചോദ്യം ചോദിച്ച ഉടനേ ഉത്തരം താനേ തെളിഞ്ഞത്..ബുഹ്ഹ്! അതീ ബ്ലോഗിന്റെ മാജിക്കാണുട്ടൊ :) :)

നമ്മുടെ ഈമെയില്‍ അക്കൌണ്ടിന്റെറ്റ് ഡിസ്പ്ലേ നേം അനുസരിച്ചാണ് റീഡറിലും വരാന്നാണ് ഞാന്‍ കരുതിവെച്ചേക്കണത്..അല്ലേ?

ധൈര്യമായി ചോദിച്ചോളൂട്ടൊ...എന്ത് വേണമെങ്കിലും. അതുപോലെ മറ്റുള്ളവരുടെ റീഡര്‍ ലിസ്റ്റുകള്‍ സബ്സ്ക്രൈബ് ചെയ്താല്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളതും വായിക്കാം. അപ്പൊ നമ്മള്‍ ഒരു പ്രധാന പോസ്റ്റും മിസ്സാവില്ല്യാ..

ദേ പി ആര്‍ പാസ്സേയക്കണൂ ഫസ്റ്റ് ക്ലാസ്സില്‍. ഹെഡ് മാഷ് നോട്ടീസ് ബോര്‍ഡില്‍ പേരിട്ടിട്ടുണ്ട്ട്ടൊ...

ഇവിടെ നോക്കൂ

ഇവിടെ പോയാല്‍ മറ്റുള്ളവരുടെ ലിസ്റ്റും കിട്ടും. അതുമേ ഒക്കെ നോക്കിയാല്‍, അതൊക്കെ സബ്സ്ക്രൈബും ചെയ്യാം. അതാണതിന്റെ ഗുണം!

ചീര I Cheera said...

അയ്യോ, സിബൂ,, എന്നോടോ ചോദ്യം?? എന്നൊരു നിമിഷം ഞാനൊന്നു അന്തം വിട്ടു ശരിയ്ക്കും.. :):)..
കാരണം, ഇത്തരം ഭാഗങ്ങളിലേയ്ക്ക് (ടെക്നിക്കുകളിലേയ്ക്ക്) തിരിഞ്ഞു പോലും നോക്കാത്ത ഒരാളാണേ ഞാന്‍..

ഞാന്‍ ചെയ്തത്, റീഡറിലെ മുകളിലുള്ള മൈ അക്കൌണ്ടില്‍ പോയി, അവിടെ, Edit my personal information - ല്‍ പോയി, അതിലെ First name എന്റെ ബ്ലോഗ്ഗിലെ display name ആക്കി മാറ്റി.. അപ്പോള്‍ മുതലത്, "P.R's google account" എന്നായി. അങ്ങനെ ബ്ലോഗ്ഗിലെ ലിസ്റ്റിലും എന്റെ യൂസര്‍ നെയിം മാറി, P.R എന്നു വന്നു.
ഇതു തന്നെയല്ലേ ചോദിച്ചത്???

ഇഞ്ചീ, വളരെ നന്ദി..
updation -നു വള്രെ മടി ആണ്‍് എനിയ്ക്ക്, എന്നും ഒരേ രീതിയില്‍ അങ്ങനെ പോകുവാനാണ് tendency കൂടുതലും..
ഇപ്പോള്‍ ചെയ്തു വന്നപ്പോള്‍ വലിയ ഹിമാലയമൊന്നും ഇല്ലെന്നും ഒപ്പം അതിന്റെ ഗുണങ്ങളും മനസ്സിലാകുന്നു, ഒപ്പം ഒരു സംത്ര്‌പ്തിയുടെ സുഖവും.. :)
എല്ലാം സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്.
വളരെ സന്തോഷം..

Inji Pennu said...

പി.ആറേ (പെരിയാറേ എന്ന് വിളിക്കാന്‍ തോന്നണൂ) :-)

റീഡര്‍ ലിസ്റ്റ് അനുഭവത്തെക്കുറിച്ച് ഒരു പോസ്റ്റിടോ? നോണ്‍-ടെക്കികള്‍ പോസ്റ്റ് ഇട്ടാല്‍ അതൊരു പ്രത്യേകത ആവും, സമയമുട്ണെങ്കില്‍ ഇടൂ.. ഈ സിബുചേട്ടനൊക്കെ പറേണ കേട്ടാ ഒരു മനുഷ്യനും ഒന്നും മനസ്സിലാവില്ല്യ...
പേടിയാവേം ചെയ്യും...എന്തോ വല്ല്യ സംഭവാണെന്ന്..കരുതി.. :)

ചീര I Cheera said...

ഞാaന്‍ ശ്രമിയ്ക്കാം ഇഞ്ചീ..
എന്തായാലും അപ്ഡേഷനു ശേഷമുള്ള എന്റെ ബ്ലോഗ് വായനയും, പോസ്റ്റിങ്ങും തുടങ്ങുന്നേയുള്ളൂ..

പക്ഷെ ഇപ്പോള്‍ വായനയ്ക്കുള്ള സമയം കുറേ ലാഭിയ്ക്കുന്നുണ്ട് ഞാന്‍, എന്നത് സത്യമാണ്. വായനയില്‍ കുറേ കൂടി ഫോകaസ്സ്ഡ് ആവാന്‍ പറ്റുന്നു.. അധികം പോസ്റ്റുകള്‍ വായിയ്ക്കാന്‍ പറ്റുന്നു..
അതുകൊണ്ടു തന്നെ ഒരാത്മവിശ്വാസം തോന്നുന്നുണ്ട്, മറ്റത് (കമന്റ്സിനെ ആശ്രയിയ്ക്കുമ്പോള്‍) ഒരു കാഴ്ചക്കാരിയായി അല്ലെങ്കില്‍ പാസ്സീവ് ആയി മാറുകയായിരുന്നു പലപ്പോഴും, അറിയാതെ തന്നെ...

ഇതിപ്പോള്‍ ഞാനും എന്റെ വായന ഷെയറ് ചെയ്യുന്നു, പുതിയ ബ്ലോഗ്സ് എനിയ്ക്കും കണ്ടെഥ്താന്‍ പറ്റുന്നു, കുറച്ചു കൂടി ആക്റ്റീവ് ആയ പൊലെ..
എന്തായാലും, നീട്ടുന്നില്ല... എനിയ്ക്കിപ്പോള്‍ സംത്ര്‌പ്തി തന്നെയാണ് ആകെ മൊത്തം ടോട്ടലായി... :)

(ഇതെല്ലാം ദിലീറ്റുന്നതില്‍ ഒരു വിരോധവ്വുമില്ല ട്ടൊ..)