ഇതൊരു വ്യക്തിപരമായ അനുഭവക്കുറിപ്പാണ്. പിന്മൊഴി മുതല്‍ ഇവിടം വരെ.
ബ്ലോഗ് ജീവിതത്തില്‍ ഏതെങ്കിലും ഒരു കാര്യം പെരിങ്ങോടര്‍ എന്ന ബ്ലോഗറോട് ആശയപരമായി ഞാന്‍ യോജിച്ചു പോകുമെന്ന് ഒരു കാരണവശാലും തോന്നിയിട്ടില്ല. ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ തര്‍ക്കത്തിലേര്‍പ്പെട്ടതും പ്രസ്തുത ബ്ലോഗറുടെ ആശയങ്ങളോടാണ്. അതിന്റെ തുടര്‍ച്ചയായി പിന്മൊഴി നിറുത്തണമെന്നുള്ള ലേഖനത്തിലും ഒരു പോയിന്റ് പോലും എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. യോജിക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല അത് പെട്ടെന്ന് നിര്‍ത്തണമെന്ന തീരുമാനത്തോട് കലശലായ ദേഷ്യവും വന്നു. അത്രകണ്ട് ആസേവിതയായിരുന്നു ഞാന്‍ പിന്മൊഴിക്ക്.
ദിവസവും സ്കൂള്‍ വിട്ട് വന്ന് എല്ലാ കൂട്ടുകാരുടെ കൂടേയും കളിക്കുന്ന പ്ലേ ഗ്രൌണ്ടില്‍ പെട്ടെന്നാരോ അത് നശിപ്പിച്ച് അവിടെ കെട്ടിടം പണിയാനൊ അല്ലെങ്കില്‍ മറ്റെന്തിനോ ശ്രമിക്കുന്ന വികാരമായിരുന്നു എനിക്ക് സിബുവും പെരിങ്ങോടരും പിന്മൊഴി പൂട്ടണം എന്ന് പറഞ്ഞപ്പോള്‍. കൂട്ടുകാരോട് ഒത്തുകൂടാന്‍ കിട്ടുന്ന നിമിഷങ്ങള്‍ നശിപ്പിക്കുന്ന എല്ലാ പദ്ധതിയേയും എന്തിനു അവരോടും ഒരു അസ്കിത. ഒന്ന് പെരിങ്ങോടര്‍ എന്ന എഴുത്തുകാരന് പിന്മൊഴി പോലെയൊരു സംവിധാനം വേണ്ട. ആള്‍ക്ക് സ്റ്റഫുണ്ട്. സിബുവാകട്ടെ വായിച്ച് രസിക്കാനായിട്ടൊ ഡൈഡിക്കേറ്റഡ് റീഡേര്‍സിനോ വേണ്ടിയല്ല, ടെക്നിക്കല്‍ കാര്യങ്ങള്‍ മാത്രം എഴുതുന്നു. ഇവര്‍ക്ക് മനസ്സിലാവില്ല, സാധരണക്കാരായ എന്നെപ്പോലെയുള്ള ബ്ലോഗ് എഴുത്തുകാരെ എന്ന് തന്നെ ഞാന്‍ കരുതി. അതുകൊണ്ട് തന്നെ ഒരു പോയിന്റും എനിക്ക് മനസ്സിലായില്ല. മനസ്സിലാക്കാന്‍ ശ്രമിച്ചുമില്ല.
അതില്‍ ഒരു പോയിന്റുമായി ഞാന്‍ ആകെ അടുത്ത് നിന്നത്, പിന്മൊഴിയുടെ വിസിബിളിറ്റി കാരണം പത്ത് എഴുന്നൂറ് പേര്‍ വായിക്കുന്നതുകൊണ്ട് കമന്റി അലമ്പ് കാണിക്കുന്നവര്‍ക്കും അവിടെ കയ്യടി കിട്ടുന്നു എന്നുള്ളതാണ്. പക്ഷെ അലമ്പ് കാണിക്കുന്നവര്‍ എവിടെയായാലും കാണിക്കും എന്നും എനിക്ക് ഉറപ്പായിരുന്നു. എനിക്ക് എപ്പോഴും ഗഹനമായി, എപ്പോഴുമല്ല എല്ലായ്പ്പോഴും ഗഹനമായി കമന്റാന്‍ ഒന്നും വയ്യ. ഓഫടിക്കാനും ചുമ്മാ കളിയാക്കാനും ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ പറഞ്ഞില്ലേ, പിന്മൊഴി തന്നിരുന്ന ആ പ്ലേ ഗ്രൌണ്ട് ഫീലിങ്ങ്. എന്റെ പ്ലേഗ്രൌണ്ടിനു നാല് വശവും ഉയരമുള്ള കെട്ടിടസമുച്ചയങ്ങളുണ്ട്. അവയില്‍ നിന്ന് നോക്കുമ്പോള്‍ ഞങ്ങള്‍ കാണിക്കുന്ന കുസൃതിയും കുറുമ്പും ഒക്കെ എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കുന്നു. അപ്പോള്‍ തന്നെ എനിക്കൊക്കെ സ്പിരിറ്റ് കൂടും, തമാശ കൂടും, തര്‍ക്കം കൂടും, ദേഷ്യം കൂടും, അപമാനം കൂടും ഇങ്ങിനെ വികാരങ്ങളുടെ വേലിയേറ്റം തന്നെ നടക്കുന്നു. ഇത് തന്നെ പലര്‍ക്കും എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാണല്ലൊ പിന്മൊഴിയില്‍ ഓഫുകളുടെ നിലവറ ആയത്.
ഞന്‍ ബ്ലോഗിങ്ങില്‍ വന്നത് സ്വതന്ത്രമായി എഴുതാനും വായിക്കാനും വായിക്കപ്പെടാനുമാണ്. ഒരു പ്രത്യേക ഗ്രൂപ്പിലും പെടാതെ, എന്തും തുറന്ന് സഭ്യമായി പറയാനും സംവേദിക്കാനും ഉള്ളതാണ് എനിക്ക് ബ്ലോഗ്. വുഡി അലന്‍ എന്ന് ചലചിത്രകാരന്റെ ആരാധികയാണ് ഞാന്‍. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സ്വതന്ത്ര ചിന്തകളുടെ. ഒരു സിനിമാക്കാരനായാല്‍ കാലിഫോര്‍ണിയായിലെ ഹോളിവുഡില്‍ താമസിക്കണം, സിനിമാ പാര്‍ട്ടികള്‍ക്ക് പോകണം, ഷോ കാണിക്കണം എന്നൊക്കെ എഴുതപ്പെടാത്ത നിയമങ്ങളുണ്ട് ഹോളിവുഡില്‍. പക്ഷെ അദ്ദേഹം ഈ ബഹളത്തില്‍ നിന്നെല്ലാം മാറി, സ്വതന്ത്രമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിന്തകള്‍ കൂര്‍മ്മതയേറിയതും വളരെ ആത്മാര്‍ത്ഥവുമാണ്. ഇങ്ങിനെ ഒരു നിലപാടിനെ അനുകൂലിച്ചു കൊണ്ട് വന്നുവെങ്കിലും, പിന്മൊഴിയിലെ സന്തോഷ-ആര്‍മ്മാദ ഗ്രൂപ്പില്‍ ചേരാന്‍ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. അത്രക്കും രസമായിരുന്നു അവിടത്തെ കുട്ടിക്കളികള്‍.
പക്ഷെ, ബ്ലോഗ് എന്ന മാധ്യമം അതീവ ഗൌരവത്തോടെ കാണുന്നയൊരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഈ സന്തോഷ-ആര്‍മ്മാദ ഗ്രൂപ്പില്‍ ചേര്‍ന്ന് നശിച്ചുകൊണ്ടിരുന്നത് എന്റെ സ്വതന്ത്ര ബ്ലോഗിങ്ങ് ആണ്. ഇത് ഞാന്‍ പതിയേയാണ് മനസ്സിലാക്കിയത്. എനിക്ക് മലയാളം ബ്ലോഗിനു മുന്നേ തന്നെ ഒരു ഇംഗ്ലീഷ് ബ്ലോഗുണ്ട്. അഹങ്കാരമല്ല, എവിടേയും കൊണ്ട് ലിങ്കോ മറ്റൊ ഇടാതേയും എവിടേയും പബ്ലിസിറ്റി കൊടുക്കാതെയും തന്നെ അതിനു കാര്യമായ ഹിറ്റ്സുണ്ട്. ഫുഡ് ബ്ലോഗ് ആയിട്ട് കൂടി പത്ത് മുന്നൂറ് യുണീക്ക് വിസിറ്റേര്‍സ് ദിവസം ഉണ്ട്. പക്ഷെ പത്തോ പതിനഞ്ചോ കമന്റ്സ് വരാറുള്ളൂ അവിടെ. അതും വളരെ ആവശ്യമായവ. അവിടെ തര്‍ക്ക വിഷയങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ തന്നെ അതിനു മറുപടി പറയുന്നു, ആള്‍ക്കൂട്ടമില്ല. എന്റെ ബ്ലോഗ്, എന്റെ ആശയങ്ങള്‍, എന്റെ സ്വാതന്ത്ര്യം. അത്രേയുള്ളൂ. അവിടെ എനിക്ക് ആള്‍ക്കൂട്ടത്തിന്റെ പ്രയാസങ്ങളില്ല. ആര് എന്റെ കമന്റ് കാണും, എന്നെപറ്റി എന്ത് വിചാരിക്കും, എന്റെ ഇമേജ് എന്താവും. ഇതൊന്നുമില്ല. അവിടെ നടക്കുന്നത് സ്വതന്ത്ര ബ്ലോഗിങ്ങ്. ഗ്രൂപ്പില്ല, വഴക്കില്ല, മീറ്റില്ല, സുഖിപ്പിക്കലില്ല, പാര വെപ്പില്ല, കൊള്ളിവെപ്പില്ല, ആക്ഷേപമില്ല. എന്തിനു വേണ്ടി ബ്ലോഗിങ്ങ് ചെയ്യുന്നൊ അതവിടെ നടക്കുന്നു. ആരേയും ഞാന്‍ ആശ്രയിക്കുന്നില്ല. ആരുടേയും ഓശാരത്തില്‍ ഞാനൊന്നും ചെയ്യുന്നുമില്ല. നാളെ കുറച്ച് പേരെ ഇതിനായി എനിക്ക് നമിക്കണ്ട, നാളെ അവരോടൊരു കടപ്പാടും വേണ്ട, ഒരു ഗ്രൂപ്പിലും ഞാന്‍ നില്‍ക്കണ്ട. ആര്‍ക്കും എന്റെ മേല്‍ ഒരധികാരവും ഇല്ലതാനും, ശരിയായ നിയമത്തിനു അല്ലാതെ. ഇതൊക്കെ തന്നെയല്ലെ ബ്ലോഗിങ്ങ് കൊണ്ട് വരുമ്പോള്‍ ഉദ്ദേശിച്ചിരുന്നതും?
ബ്ലോഗിങ്ങിന്റെ ഈ തനതുഗുണങ്ങളെല്ലാം മലയാളം ബ്ലോഗില്‍ എനിക്ക് കാര്യമായി കുറവായിരുന്നിട്ടും പലപ്പോഴും പിന്മൊഴി വിട്ട് സ്വതന്ത്രമായി നില്‍ക്കണം എന്നൊക്കെ പലവുരു ചിന്തിച്ചിട്ടും, അതൊരുമാതിരി മദ്യത്തിനും സിഗററ്റിനും അടിമപ്പെട്ടതു പോലെയായിരുന്നു. പല തവണ എന്റെ ബ്ലോഗില്‍ ഞാന്‍ കമന്റ് അഡ്രസ് ഫോര്‍വേര്‍ഡിങ്ങ് മാറ്റിയതാണ്. പിന്നേയും രണ്ട് ദിവസം കഴിയുമ്പോള്‍ പിന്മൊഴിയിലേക്ക് തന്നെ തിരിച്ച് വിടും. ആദ്യത്തെ കാരണം ഒറ്റയാനാവാന്‍ എനിക്കിഷ്ടമല്ല. പിന്നെ, ഭൂരിപക്ഷം പേരുടേയും റീഡിങ്ങ് ഹാബിറ്റ് പിന്മൊഴി വഴിയായിരുന്നു താനും. അങ്ങിനെ കമന്റുകള്‍ വഴി, മറ്റുള്ളവര്‍ വഴികാട്ടുന്ന ബ്ലോഗുകള്‍ വായിച്ചു പോന്നു.
ഈ പിന്മൊഴി ആസക്തിക്ക് അറുതിയായത് 2007 ജൂണ്‍ അവസാനം അതിന്റെ നടത്തിപ്പുകാര്‍ അത് നിര്‍ത്തിയപ്പോഴാണ്. അന്ന് അത് നിര്‍ത്തിച്ചവരോട് അതിയായ അരിശം തോന്നിയെങ്കിലും അത് കൊണ്ട് തന്നെ പിന്നീട് എത്ര കമന്റ് അഗ്രിഗേറ്ററുകള്‍ വന്നാലും പോവില്ല എന്ന് ഞാന്‍ തീരുമാനമെടുത്തിരുന്നു. ഒരിക്കല്‍ പോയാല്‍ പിന്നേയും പഴയ സ്ഥിതി തന്നെയാവും. മാത്രമല്ല ആരേയും ആശ്രയിച്ച് എനിക്കിനി ബ്ലോഗാന്‍ വയ്യ. കുറച്ച് പേര്‍ ചേര്‍ന്ന് എന്റെ വായനാ ശീലമോ എന്റെ ബ്ലോഗിന്റെ നിലനില്‍പ്പിനോ ചുക്കാന്‍ പിടിക്കുന്നത് എനിക്കിനി വേണ്ട. ബ്ലോഗിങ്ങിന്റെ സാമാന്യസങ്കല്പത്തിനു തന്നെ എതിരാണ് ആവശ്യമില്ലാത്ത വേണ്ടാത്ത കൂട്ടായ്മകള്‍ എന്ന് തന്നെ ഞാന്‍ മനസ്സിലാക്കുന്നു. മലയാളത്തിന്റെ നന്മ, ഒരു ബുക്ക് ഇറക്കാന്‍ ഒരു കൂട്ടായ്മ, ഒരു പോര്‍ട്ടല്‍ ചെയ്യാന്‍ ഒരു കൂട്ടായ്മ, ഇങ്ങിനെ പെട്ടെന്ന് സമാനമനസ്കര്‍ ചേര്‍ന്ന് രൂപപ്പെടുത്താവുന്നതും അതിന്റെ ആവശ്യം കഴിയുമ്പോള്‍ പിരിച്ച് വിടാവുന്നതുമാവണം കൂട്ടായ്മകള്‍ എന്ന് ഞാനിന്ന് പിന്മൊഴി നിറുത്തി രണ്ട് മാസത്തെ സ്വയം വിശകലനം കഴിഞ്ഞ് മനസ്സിലാക്കുന്നു. അല്ലാതെയുള്ള പൊതു കൂട്ടായ്മകള്‍ ഉണ്ടാവുമ്പോള്‍ അവിടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ബ്ലോഗിങ്ങിനേക്കാളും കൂട്ടായ്മക്ക് മുന്‍തൂക്കം വരുന്നു. അത് ശരിയല്ല്ല. ഇത് മനസ്സിലാക്കുവാന്‍ പോലും എനിക്ക് ഇത്രയും നാളുകളെടുത്തു എന്നുള്ളത് തികച്ചും പരിതാപകരം. വലിയ വായില്‍ നാല് നേരവും ബ്ലോഗിങ്ങിനെപറ്റി പ്രസംഗിച്ചു കൊണ്ട് നടന്നിട്ട് എന്തുകൊണ്ട് ഇതില്‍ നിന്ന് ഞാന്‍ തന്നെ സ്വയം പിന്മാറിയില്ല എന്ന് എനിക്ക് ഇപ്പോഴും അത്ഭുതം. സിഗററ്റ് വലിക്കുന്നവന് അറിയാം അത് ഹാനികരം എന്ന്, എന്നാലും നിറുത്താന്‍ പറ്റൊ പെട്ടെന്ന്?
ഇപ്പോള്‍ ശാന്തം. ആരുടേയും വക്കാലത്തിലല്ല എന്റെ ബ്ലോഗ് നിലനില്‍ക്കുന്നതു. ആരേയും കാണിക്കാനുമല്ല അവിടെ ആരെങ്കിലും കമന്റുന്നത്. നീണ്ട കമന്റുകള്‍ കുറയുന്നു, ബ്ലോഗിങ്ങ് കൂടുന്നു, പോസ്റ്റുകള്‍ കൂടുന്നു. അപ്പോള്‍ അത് തന്നെയാണ് വേണ്ടത്. കമന്റ് അഗ്രിഗേഷന്‍ ചെയ്താലേ എന്നെപ്പോലെയുള്ളവരുടെ ബ്ലോഗുകള്‍ വായിക്കപ്പെടൂ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു. എന്റെ സ്റ്റാറ്റ് കൌണ്ടര്‍ വായനക്കാര്‍ ഒട്ടും തന്നെ കുറഞ്ഞുവെന്നു കാണിക്കുന്നുമില്ല. പക്ഷെ തികച്ചും അനാവശ്യമായ അരോചകമായ കയ്യടിയും സുഖിപ്പിക്കലും ജയ് വിളികളും മറ്റും ഗണ്യമായി കുറഞ്ഞു, കമന്റുകളില്‍ ആത്മാര്‍ത്ഥത കൂടുന്നു. എനിക്ക് ആത്മവിശ്വാസവും.
പിന്മൊഴി നിറുത്തിയതിനു ശേഷം, മറുമൊഴി എന്ന മറ്റൊരു അഗ്രിഗേറ്ററിലേക്ക് കമന്റുകള്‍ അയക്കണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നുവെങ്കിലും അവിടെ എന്താണ് നടക്കുന്നതെന്ന ആകാംക്ഷ എനിക്കുമുണ്ടായിരുന്നു. ഇനി ഇതുപോലെ ഒരു മൊഴിയിലും ചേരില്ല എന്ന് വലിയ ജാഡക്ക് ശപഥം ഒക്കെ എടുത്തിരുന്നുവെങ്കിലും പോകണൊ വേണ്ടയൊ എന്ന് മനസ്സില്‍ ഒരു മസിലുപിടിത്തം ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഉണ്ടായിരുന്നു. പക്ഷെ അവിടെ വരുന്ന എല്ലാത്തരം പോസ്റ്റുകളുടെ കമന്റുകള്‍ വായിക്കാനുള്ള താത്പര്യം രണ്ടാഴ്ച കൊണ്ട് തന്നെ ഭാഗ്യത്തിനു പോയിക്കിട്ടി. മാത്രമല്ല, ഞാന്‍ വായിക്കുന്ന മിക്ക ബ്ലോഗ്സും അതിലില്ല താനും. അതുകൊണ്ട് തന്നെ കാര്യമായി ബോറടിച്ചു. പിന്മൊഴിക്കുണ്ടായിരുന്ന ഒരു ഗുണം കുറച്ചെങ്കിലും ഒരേ തലത്തിലുള്ള ആളുകളെ അത് നിലനിര്‍ത്തിപ്പോന്നിരുന്നു എന്നിരുന്നതാണ്. മറുമൊഴിയില്‍ എല്ലാ തരവും. അതുകാരണം എന്നില്‍ അത് താത്പര്യം ജനിപ്പിക്കുന്നില്ല. വ്യക്തിപരമായി എനിക്ക് എല്ലാത്തരം ചവറും കൂടിയുള്ള വായന ഇഷ്ടമല്ല. നേരവുമില്ല.
പിന്മൊഴി നിന്നപ്പോള്‍ എനിക്കുണ്ടായ ഒരു വിഷമം പുതിയവര്‍ ശ്രദ്ധിക്കപ്പെടില്ല എന്നായിരുന്നു. ഞാന്‍ ബ്ലോഗില്‍ വന്നപ്പോള്‍ എനിക്കിവിടെ ആരേയും അറിയില്ലായിരുന്നു. പിന്മൊഴിയിലേക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ട് വന്നതാണ് എന്നെ. അങ്ങിനെയാണ് ഞാന്‍ വായിക്കപ്പെട്ടതെന്നും ഞാന്‍ കരുതിയിരുന്നു. ആ ധാരണ തെറ്റാണെന്ന് എനിക്ക് ഇന്ന് മനസ്സിലാവുന്നു. ‘തെരഞ്ഞെടുത്ത വളിപ്പുകള്‍’ എന്ന ബ്ലോഗ് വന്നത് പിന്മൊഴിക്ക് ശേഷമാണ്. (ആ ബ്ലോഗ് ഇപ്പോള്‍ ഡിലീറ്റഡ് ആയിരിക്കുന്നു). ആ പുതിയ ബ്ലോഗ് ഒരു മൊഴിയിലും ഇല്ലെങ്കിലും എല്ലാവരും ശ്രദ്ധിച്ചു. അപ്പോള്‍ മനസ്സിലാവുന്നു എഴുത്ത് തന്നെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അല്ലാതെ ശ്രദ്ധിക്കപ്പെടേണ്ടവര്‍ക്കാണ് പിന്മൊഴിയും മറുമൊഴിയും മറ്റും.
എന്റെ മറ്റൊരു ആശങ്ക, ചില പോസ്റ്റിലെ കമന്റുകള്‍, പ്രത്യേകിച്ച് തര്‍ക്കവിധേയമായ പോസ്റ്റുകള്‍ എങ്ങിനെ പിന്മൊഴിയില്ലാതെ ശ്രദ്ധിക്കപ്പെടും? അത് തികച്ചും എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഹോമിയോപ്പതി എന്ന പോസ്റ്റില്‍ നടന്നു. എനിക്ക് താത്പര്യമുള്ള വിഷയം. അതിനു ഞാന്‍ ലിങ്ക് സേവ് ചെയ്ത് കമന്റുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഗുണം പിന്മൊഴി ഇല്ലാത്തതുകൊണ്ട് അവിടെ വെറുതെ ജയ് വിളികളും മൂര്‍ദ്ദാബാദ് വിളികളും ഗ്രൂപ്പ് വിളികളും തെറി വിളികളും കൊണ്ട് നിറഞ്ഞില്ല. വളരെ നല്ലൊരു സംവാദം അവിടെ അരങ്ങേറുകയും ചെയ്തു. നാല്‍പ്പത്തിമൂന്ന് കമന്റുകളും തികച്ചും വിഷയത്തിലൂന്നിയവയും. ബലേ ഭേഷ്!
കമന്റുകള്‍ക്കല്ല ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് തന്നെയണ് പ്രാധാന്യം. കമന്റുകള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ ബ്ലോഗിങ്ങ് കുറയുന്നു, വിവരശേഖരം കുറയുന്നു. അതുകൊണ്ട് നല്ല കമന്റുണ്ടെങ്കില്‍ ഇംഗ്ലീഷ് ബ്ലോഗിങ്ങിലും മറ്റും അത് പോസ്റ്റാക്കുകയാണ് പതിവ്. ഇപ്പോള്‍ ദേവരാഗവും മറ്റും കമന്ററ എന്ന ബ്ലോഗില്‍ ചെയ്യുന്നതുപോലെ. അതാണ് ശരിയായ രീതി. ബ്ലോഗിങ്ങ് തന്നെയാണ് കൂടേണ്ടത്, കമന്റുകള്‍ അല്ല.
ഇംഗ്ലീഷ് ബ്ലോഗിങ്ങ് പടര്‍ന്ന് പന്തലിച്ച് കിടക്കുകയാണ്. അവിടെ അശ്ലീലമുണ്ട്, പോണ്‍ ഉണ്ട്, ഇറാന്‍ പ്രശ്നമുണ്ട്, ബുഷ് നല്ലവനാണെന്ന് ഉണ്ട്. ഞാന്‍ ഇതൊന്നും വായിക്കുന്നില്ല. എനിക്കിഷ്ടമുള്ളത് മാത്രം ഞാന്‍ വായിക്കുന്നു. ഇംഗ്ലീഷ് ബ്ലോഗിങ്ങില്‍ ഇതുപോലെ കമന്റ് അഗ്രിഗേഷന്‍ ഉണ്ടെങ്കില്‍ എന്റെ ദൈവമേ! ഞാന്‍ എപ്പോഴേ ബ്ലോഗിങ്ങ് ഉപേക്ഷിച്ചേനെ. അവിടെ നല്ല മുന്തിയ തെറികളാണ് അന്യോന്യം വിളിക്കുന്നത്. അവിടെ കുടുമ്പ ഫീലിങ്ങ് ഇല്ല, ഒ ഇവരാണല്ലൊ കമന്റ് അഗ്രിഗേഷന്‍ നടത്തിപ്പുകാര്‍ അവരു പറയുന്നത് കേട്ട് മിണ്ടാതെ ഇരിക്കാം എന്നില്ല, അധികാരം എനിക്ക് മാത്രം. നിയമപ്രകാരം എനിക്ക് എന്തും ചെയ്യാം. അതുകൊണ്ട് തന്നെ മലയാളം ബ്ലോഗുകള്‍ അയ്യായിരം കടന്നാല്‍ (ഇത് ചിലപ്പോള്‍ അടുത്ത കൊല്ലം തന്നെ സംഭവിച്ചാല്‍?) അവിടെ എല്ലാ ബ്ലോഗുകളുടേയും കമന്റ് അഗ്രിഗേഷന്റെ പ്രസക്തി തന്നെ കുറയുന്നു. ആ സമയത്ത് ഇങ്ങിനെ ഒരു സംവിധാനം ഉണ്ടായിട്ട് പ്രത്യേക പ്രയോജനം ഉണ്ടാവുന്നില്ല. അതുകൊണ്ട് ഇനിയും കമന്റ് അഗ്രിഗേഷന്‍ വഴി ഞാന്‍ വായന തുടര്‍ന്നാല്‍ അത് പൊട്ടത്തരമാവുകയേ ഉള്ളൂവെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. സെലക്റ്റീവ് റീഡിങ്ങ് അതുകൊണ്ട് തന്നെ എനിക്കിപ്പോള്‍ അത്യാവശ്യവുമാണ്. കാരണം, ഒരു പോസ്റ്റിനു മിനിമം ഇരുപത് കമന്റ് കിട്ടുന്നുവെങ്കില്‍, കമന്റ് അഗ്രിഗേഷന്‍ വഴി ഞാന്‍ ഇരുപത് കമന്റുകള്‍ വായിക്കുന്നു, അത് മറ്റ് രണ്ടോ മൂന്നൊ ബ്ലോഗ് വായിക്കന്ന സമയമാണ്.
മറ്റൊന്ന് എനിക്കിവിടെ രേഖപ്പെടുത്തേണ്ടത്, പിന്മൊഴി വഴിയാണ് യാഹൂ കോപ്പിറൈറ്റ് പ്രശ്നത്തിനു പബ്ലിസിറ്റി കിട്ടിയതെന്ന് പെരിങ്ങോടരുടെ പോസ്റ്റിലും കണ്ടിരുന്നു. അത് തികച്ചും തെറ്റായ ഒരു ധാരണയാണ്. യാഹുവിന്റെ പ്രശ്നത്തിനു പിന്മൊഴി ഗുണത്തേക്കാളേറെ ദൂഷ്യമാണ് ചെയ്തത്. അത് മറ്റൊരു പോസ്റ്റില്‍ വിശദീകരിക്കാം.
ഇതില്‍ നിന്നെല്ലാം എനിക്ക് മനസ്സിലായത്. ആത്മാര്‍ത്ഥമായി സ്വാതന്ത്ര്യത്തോടെ എഴുതുവാനും വായിക്കപ്പെടാനുമുള്ള മാധ്യമമാണ് ബ്ലോഗിങ്ങ്. അത് ഇനി ആരുടെ സംഘത്തിനു മുന്നിലും ആരുടെ ആശ്രയത്തിലും (സോഫ്റ്റ്വേറുകള്‍ അല്ല, ആളുകളുടെ കൂട്ടത്തില്‍ നിന്ന് ഉരുത്തിരിയുന്ന സംഘങ്ങള്‍) അല്ലാതെ എന്റെ മാത്രം സ്വാതന്ത്ര്യത്തില്‍ നിലനില്‍ക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്വതന്ത്ര ബ്ലോഗിങ്ങ് കീ ജയ്! (ഒരു ജയ് വിളിക്കാതെ ഇരിക്കുന്നത് എങ്ങിനെ? ഇത്രയും നല്ലയൊരു കാര്യം എന്റെ പൊട്ട ബുദ്ധിക്ക് ഇപ്പോഴെങ്കിലും തോന്നിയല്ലൊ)
ഇതൊക്കെയാണെങ്കിലും പിന്മൊഴി ആദ്യകാല മലയാള ബ്ലോഗിങ്ങിനു സഹായിച്ചു എന്ന് തന്നെ തോന്നുന്നു. പക്ഷെ ഒരു നൂറ് ബ്ലോഗുകള്‍ വന്നതോടു കൂടി നിര്‍ത്തേണ്ട സംരംഭം ഭൂരിപക്ഷം മലയാളം ബ്ലോഗ് എഴുത്തുകാരെ ഈ കമന്റ് റീഡിങ്ങ് അഡിക്ഷനില്‍ കൊണ്ടെത്തിച്ചതിനു ഇന്ന് അതിന്റെ ഉപജ്ഞാതാക്കളായ സിബുവും പെരിങ്ങോടനും അത് നടത്തിക്കൊണ്ടിരുന്ന ഏവൂരാനും ഒക്കെ വിലപിക്കുന്നുണ്ടാവും.
ഒന്നുകൂടി ജയ് വിളിക്കട്ടെ - സ്വതന്ത്ര ബ്ലോഗിങ്ങ് കീ ജയ്!
2007-08-18
സ്വതന്ത്ര ബ്ലോഗിങ്ങ് കീ ജയ്!
Subscribe to:
Post Comments (Atom)
111 പ്രതികരണങ്ങള്‍:
ഇദാണ് പറയുന്നത്:
“മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും പിന്നെ മധുരിക്കും” :)
പക്ഷെ,
പിന്മൊഴി എന്ന കമന്റ് അഗ്രിഗേറ്റര്‍ പോയെങ്കിലും, പൈപ്പുകളിലൂടെ വരുന്ന കമന്റുകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ചില പോസ്റ്റുകളിലേക്ക് അതുവഴി എത്തിച്ചേരാറുമുണ്ട്. മലയാളത്തില്‍ വരുന്ന പുതിയ ബ്ലോഗ് പോസ്റ്റുകള്‍ കാണിച്ചു തരുന്ന പൈപ്പും ഇങ്ങിനെ വിവിധ പോസ്റ്റുകളില്‍ എത്തിച്ചേരുവാന്‍ സഹായകകരമാണ്. ഫീഡുകളുടെ വരവോടെ, പ്രത്യേകം കമന്റ് അഗ്രിഗേറ്റര്‍ ഉണ്ടാക്കേണ്ടതില്ല എന്ന അവസ്ഥ വന്നു, അതുകൊണ്ട് പിന്മൊഴി നിര്‍ത്തലാക്കി എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
അപ്പോള്‍, സ്വതന്ത്ര ബ്ലോഗിംഗ് ഈ ജയ്... :)
--
ഇഞ്ചീ, അത്യധികം ആനന്ദം നല്‍കുന്ന ഒരു സന്തോഷവാര്‍ത്തയായാണ് ഈ പോസ്റ്റ് വായിച്ചത്! എല്ലാ ആശംസകളും! ഞാനെന്നും സ്വതന്ത്രബ്ലോഗിങ്ങിന് ജയ് വിളിച്ചിട്ടേയുള്ളൂ. ഇന്നിതാ വീണ്ടും വിളിക്കുന്നു ഒരു ജയ് കൂടി!! (സ്വതന്ത്രബ്ലോഗിങ്ങിനുവേണ്ടി എത്ര ജയ് വിളിക്കാനും എവിടെയും എപ്പോഴും ഞാന്‍ റെഡി. ആവശ്യമുള്ളവര്‍ പ്ലീസ് കോണ്ടാക്റ്റ് :) )
:)
സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു്
മൃതിയേക്കാള്‍ ഭയാനകം.
ആഗസ്ത 15ന് പോസ്റ്റേണ്ടിയിരുന്ന പോസ്റ്റ്..
പിന്മൊഴി നിര്‍ത്തിയതില്‍ ആദ്യം എനിയ്ക്കും വളരെ വിഷമം ആയിരുന്നു, സ്വതന്ത്രമായി ഒരു ബ്ലോഗിനു നിലനില്‍ക്കാന്‍ തന്നെ പറ്റുമോ എന്ന ആശങ്ക. എന്നാല്‍ ഇപ്പോള്‍ മനസ്സിലാകുന്നു അത് വളരെ നന്നായി എന്ന്.
ആരെയും ഭയക്കാതെ , കമന്റുകള്‍ തെറ്റിദ്ധരിയ്ക്കപ്പെടുമോ എന്ന പേടിയില്ലാതെ, മറുപടിക്കമന്റുകള്‍ക്ക് കാത്തുനില്‍ക്കാതെ സ്വതന്ത്രമായി ബ്ലോഗ് ചെയ്യാന്‍ കഴിയുന്നു. പോസ്റ്റുകളേക്കാള്‍ കൂടുതല്‍ കമന്റുകള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നു എന്നതു തന്നെ കാരണം. ഉദാഹരണത്തിനു ഒരു കവിത പോസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കമന്റുകള്‍ എണ്ണാന്‍ തുടങ്ങും, കഴിഞ്ഞ കവിതയ്ക്ക് കിട്ടിയതിലും അഞ്ച് കമന്റുകള്‍ കുറഞ്ഞാല്‍ ഉടനെ " അയ്യോ..ഈ പോസ്റ്റ് ഫ്ലോപ് ആയി" എന്ന് വിചാരിയ്ക്കും. പക്ഷേ സത്യത്തില്‍ രണ്ടാമത്തെ കവിതയായിരിക്കാം കുറച്ചുകൂടി നല്ലത്.
എന്നാല്‍ ഇപ്പോള്‍ മനസ്സിലാകുന്നു സ്വാതന്ത്ര്യത്തിന്റെ മധുരം. നല്ലൊരു പോസ്റ്റ് ആണ് ഇടുന്നതെങ്കില്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കപ്പെടാതെ പോകില്ല. ബ്ലൊഗിലെന്നല്ല എവിടെയും ആത്യന്തികമായി ഒരു കൂട്ടായ്മയും ഇല്ല താനും. മനുഷ്യര്‍ വിഭിന്ന ആശയങ്ങളും ലക്ഷ്യങ്ങളും ഉള്ളവരാണെന്നിരിയ്ക്കെ, സ്വതന്ത്രമായി ബ്ലോഗ് ചെയ്യുമ്പോള്‍ അത് അതേപടി പകര്‍ത്താനും സാധിക്കുന്നു, മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നുള്ള നെഗറ്റീവ് ചിന്തകളില്ലാതെ, മാത്രവുമല്ല അത് നമ്മുടെ രചനാശൈലിയെത്തന്നെ നവീകരിക്കാന്‍ സഹായിക്കും എന്നുള്ളതിന് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല.
അതിനാല്‍ സ്വതന്ത്ര ബ്ലൊഗിംഗിനെ ഞാനും ശക്തമായി പിന്താങുന്നു. സ്വതന്ത്ര
ബ്ലോഗിംഗ് സിന്ദാബാദ്!!
ഹരി പറഞ്ഞതേ എനിക്ക് പറയാനുള്ളൂ..
മൂത്തവര്‍ ചൊല്ലും..
പിന്മൊഴി നിര്‍ത്തുന്നതിനു മുന്‍പേ പിന്മൊഴിയിലേയ്ക്കുള്ള കമന്റ് നിര്‍ത്താന്‍ കാരണമായതില്‍ ഏറെയും ഇപ്പോള്‍ ഇഞ്ചിക്കു മനസ്സിലായ കാരണങ്ങള്‍ തന്നെ. എനിക്ക് ഏറ്റവും മടുപ്പ് തോന്നിയത് അനാവശ്യമായ തല്ലുപ്പിടികള്‍ ആയിരുന്നു. ഒരു കമന്റ് അഗ്രേറ്റര്‍ ബ്ലോഗിന്റെ ഒട്ടനവധി സാധ്യതകള്‍ക്ക് മങ്ങലേപ്പിക്കുകയാണ്. എങ്കിലും ഇനിയും സംശയങ്ങള്‍ കമന്റ് അഗ്രേറ്ററുകളെ നല്ല വശത്തെ കുറിച്ചുണ്ട്. തല്‍ക്കാലം ഞാന്‍ ഇവിടെ ചെകുത്താന്റെ വക്കീലാകുന്നു.(ബ്ലോഗില്‍ സെര്‍ട്ടിഫൈഡ് ചെകുത്താന്റെ വക്കീല്‍ മൂര്‍ത്തിയാണ്. ആളു വന്നാല്‍ ഞാന്‍ സ്കൂട്ടാവാം). അപ്പോ ആദ്യമെ ജാമ്യം.
1. ബ്ലോഗിംഗിന്റെ ആശയം തന്നെ ആത്മാവിഷ്കാരത്തിനു തടസ്സങ്ങളിലാത്ത ഒരു മീഡിയം എന്നതാണല്ലോ. എല്ലാവരും ലോകോത്തരങ്ങളായാ പോസ്റ്റുകള്‍ എഴുതുന്നവരാവില്ല.എങ്കിലും തന്റെ പോസ്റ്റിനെ കൂടുതല്‍ വെട്ടത്തിരുത്താനാണ് ഒരോരുത്തരും ആഗ്രഹിക്കുക. അത് ചവര്‍ എന്ന് ആര്‍ക്കൊക്കെ തോന്നിയാലും അത് എഴുതുന്നവന് ചവറല്ല. ഞാന്‍ എഴുതിയിടുന്നതെന്തും നാലാള്‍ കാണുക, വായിക്കുക എന്നത് എന്റെ ആഗ്രഹമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ കമന്റ് അഗ്രേറ്ററിനു പ്രസക്തിയീല്ലേ?
2. എനിക്ക് പല ബ്ലോഗിലേയും എല്ലാ കമന്റുകളും കാണണം എന്ന് ആഗ്രഹമുണ്ട്.സാങ്കേതികമായി പൈപ്പും, പേജ് ഫ്ലേക്സും ഒന്നും ചെയ്യാന്‍ എനിക്ക് അറിയില്ല, അഥവാ മടിയാണ്. റീഡര്‍ പോലും ഉപയോഗിക്കാന്‍ എനിക്ക് മടിയാണ്. അപ്പോഴും അവിടെ കമന്റ് അഗ്രേറ്ററുകള്‍ക്ക് പ്രസക്തിയില്ലേ.
3. കമന്റ് കൊണ്ട് ഒരാള്‍ കഞ്ഞി വയ്ക്കുന്നിലായിരിക്കാം. :) പക്ഷേ അവ അയാള്‍ക്കൊരു പ്രോത്സാഹനമാണ്. കൂടുതല്‍ കമന്റ് കിട്ടിയാല്‍ അടുത്ത പോസ്റ്റ് ഇടാന്‍ ഒരു ഉഷാറുണ്ട്. അപ്പോള്‍ അയാള്‍ കമന്റ് അഗ്രേറ്ററുകള്‍ വഴി പോകുന്നതല്ലേ നല്ലത്?
(ആന്റി കമന്റ് അഗ്രേറ്ററുകാര്‍ എന്നെ തല്ലരുത്, വേണമെങ്കില്‍ വിരട്ടിക്കോള്ളൂ.)
ഉവ്വ, അതു തന്നെ എനിക്കും പറയാനുള്ളത്, എന്ന് പിന്മൊഴി നിറുത്തും മുന്നേ തന്നെ കമന്റ് അഗ്രിഗേഷന്‍ വേണ്ടെന്നു വച്ച ഒരു ബ്ലോഗ്ഗന്‍.
ഡാലിയുടെ ഒന്നാം പോയിന്റിന് എനിക്ക് തോന്നുന്നത്, വെട്ടിത്തിരുത്താനും മെച്ചപ്പെടുത്താനും മറ്റുമുതകുന്ന കമന്റുകള്‍ ലഭിക്കുന്നതിന് കമന്റ് അഗ്രഗേറ്ററുകള്‍ അത്യാവശ്യമാണോ എന്ന സംശയമാണ്. മൂന്നാം പോയിന്റിനെപ്പറ്റിക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പറയുകയാണെങ്കില്‍, ക്വാളിറ്റിയും ക്വാണ്ടിറ്റിയും തമ്മിലുള്ള വടം വലി കമന്റുകളുടെ കാര്യത്തിലുമില്ലേ?
രണ്ടാം പോയിന്റിന് ഏറ്റവും നല്ല മാര്‍ഗ്ഗം കമന്റ് അഗ്രഗേറ്ററുകള്‍ തന്നെയാണെന്ന് തോന്നുന്നു.
എന്തായാലും ഡാലിയും ഇഞ്ചിയും കൂടി എനിക്ക് വെച്ച പാരതന്‍ കദന്‍ കഥൈ ഇവിടെ :)
കഴിഞ്ഞ തവണ സിംഗപ്പൂര്‍ മീറ്റ് (പേടിക്കേണ്ട.. ഞാനും പുള്ളിയും ബഹുവ്രീഹിയും വേറെ പണിയൊന്നും ഇല്ലാത്തപ്പോള്‍ തീറ്റക്കായി ഒത്തുചേരുന്ന പരിപാടി) നടന്നപ്പോള്‍ ഞാന്‍ പറഞ്ഞു- ഇന്നേവരെ ഒരു കമന്റ് അഗ്രഗേറ്റരില്‍ പോയിട്ട് ഞാന്‍ ബ്ലോഗിലേക്ക് പോയിട്ടില്ലാന്ന്. എപ്പോഴും ഞാന്‍ തനിമലയാളത്തില്‍ നിന്ന് പോസ്റ്റിന്റെ പേര്‍ കണ്ടിട്ടാണ്‍ വായിക്കാന്‍ പോകുന്നത്. പിന്നെ എന്റെ ബ്ലോഗില്‍ കമന്റു കണ്ടിട്ട് ആരെങ്കിലും വന്നു കയറിയതായിട്ട് എനിക്കറിയില്ല (വഴി തെറ്റി വന്നവരെ ഒഴിവാക്കുന്നു!).
ഇത് കേട്ട പുള്ളിക്ക് അത്ഭുതം!
എന്തായാലും..സമാന ചിന്താഗതിക്കാര്‍ക്കായി കമന്റ് അഗ്രഗേഷന്‍ ചെയ്യുന്നതില്‍ തെറ്റില്ല എന്ന വാദമാണ്‍ എനിക്ക്!
പിന്നെ സ്വതന്ത്രബ്ലോഗിങ്ങിന്റെ ‘സ്വാതന്ത്ര്യം’ കമന്റിനും ബാധകമായതുകൊണ്ട് എല്ലാം അവനവന്റെ യുക്തി പോലെ ചെയ്യുക.
“വിസ്മയം വിശ്വാസമായ്
വിശ്വാസം സംപ്രീതിയായ്
സംപ്രീതി ഭക്ത്യാദരസ്നേഹമായ്
രൂപം മാറി”
എന്ന് പണ്ടാരോ പറഞ്ഞത് പോലാണ്‍ ഇഞ്ചിയുടെ ബ്ലോഗിനെക്കുറിച്ച് എനിക്ക് ആദ്യം മുതലിങ്ങോട്ട് തോന്നിയത്!
ഓ.ടോ.: (വേറെന്തുപറയാന്‍?)
9 വര്‍ഷത്തിനു ശേഷം മഅദനിയുടെ ഇന്റര്‍വ്യൂ ഇന്നലെ സൂര്യ ടിവി പ്രക്ഷേപണം ചെയ്തു. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കും. ഒരു മൂന്നാം മുന്നണി വരുന്നതുവരെ ഇടതിന്റെ കൂടെ നില നില്‍ക്കും. പണ്ട്, യുഡിഎഫ് പലയിടത്തും സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കാലുമാറി. ഇങ്ങനെ...
കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ പിഡിപിയെ കേരളം മറന്നു. മൂന്നാം മുന്നണി വരട്ടെ..!
ചുമ്മാ...
ചര്‍ച്ച ചൂടു പിടിച്ച ചര്‍ച്ച
ഞാന്‍ വായിക്കുന്നു.
വളരെ നല്ല പോസ്റ്റ്..
സ്വതന്ത്ര ബ്ലോഗിംഗ് വിജയിക്കട്ടെ.. :)
“കമന്റുകള് ഒരിമിച്ച് കൂട്ടി വായിക്കാനൊരിടം” അത് വേണ്ടതാണ് എന്ന് രണ്ട് കാരണങ്ങള്‍:
1. എഴുതി തുടങ്ങുന്നവരുടെ രചനകള്‍ക്ക് ലഭിക്കുന്ന പ്രചാരം.
2. പോസ്റ്റിനെ കുറിച്ച് കമന്റ് രൂപത്തിലുള്ള ചെറു അവലോകനങ്ങള്‍ വായിച്ച് തങ്ങള്‍ക്ക് സംവേദിക്കാന്‍ കഴിയുന്നതിനെ തിരഞ്ഞെടുത്ത് വായിക്കാനുള്ള അവസരം.
ഗുണപരമായ ഈ രണ്ടു കാരണങ്ങള്‍ക്കും മേലെ കമന്റുകള്‍ ഒരുമിച്ച് കൂട്ടുന്നതിനെതിരെ പറയുന്ന എല്ലാ കാര്യങ്ങളും സ്വയം നിയന്ത്രിച്ച് ഒഴിവാക്കാന്‍ കഴിയും.
?.. ഞാന്‍ എഴുതിയിടുന്നതെന്തും നാലാള്‍ കാണുക, വായിക്കുക എന്നത് എന്റെ ആഗ്രഹമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ കമന്റ് അഗ്രേറ്ററിനു പ്രസക്തിയീല്ലേ? ..
=കമന്റ് അഗ്രിഗേറ്റര്‍ തരുന്നത് അതിലും വീര്യം കൂടിയ ഒന്നാണ്. ഞാന്‍ എഴുതിയിടുന്നത് നാലാളല്ല; 700+ ആളുകള്‍ കാണുക എന്ന ആര്‍ഭാടമാണ് അത് തന്നിരുന്നത്. ഓരോ എഴുത്തുകാരനും ഓരോ ബ്ലോഗും ഓരോ കൃതിയും അതിന്റെ വായനക്കാരെ ഏണ്‍ ചെയ്യേണ്ടതുണ്ട്. അത് വേണ്ടാത്തിടത്താവും ക്വാളിറ്റിയിലുള്ള അധപ്പതനവും.
?എനിക്ക് പല ബ്ലോഗിലേയും എല്ലാ കമന്റുകളും കാണണം എന്ന് ആഗ്രഹമുണ്ട്.സാങ്കേതികമായി പൈപ്പും, പേജ് ഫ്ലേക്സും ഒന്നും ചെയ്യാന്‍ എനിക്ക് അറിയില്ല, അഥവാ മടിയാണ്. റീഡര്‍ പോലും ഉപയോഗിക്കാന്‍ എനിക്ക് മടിയാണ്. അപ്പോഴും അവിടെ കമന്റ് അഗ്രേറ്ററുകള്‍ക്ക് പ്രസക്തിയില്ലേ.
=പല ടെക്നോളജികളും ഒരുമിച്ചവതരിപ്പിക്കുക എന്ന മിസ്റ്റേക്ക് ഞാന്‍ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ റീഡര്‍മാത്രം മതി ഒരു സാധാരണ ബ്ലോഗ് വായനക്കാരന്. പൈപ്പും മറ്റും അഡ്വാന്‍സ്ഡ് ഉപയോഗങ്ങള്‍ക്കാണ്. റീഡറുപയോഗിക്കാനുള്ള മടിയാണ് പിന്മൊഴി നിലനില്‍ക്കാനുള്ള അടിസ്ഥാന കാരണം എന്നതില്‍ എന്തോ ബാലിശതയില്ലേ. അപ്പോള്‍ ആ മടിയെന്താ പോസ്റ്റെഴുതാനും കമന്റടിക്കാനും ഈമെയിലയക്കാനും മറ്റും ഇല്ലാതായിപ്പോയത്?
?കമന്റ് കൊണ്ട് ഒരാള്‍ കഞ്ഞി വയ്ക്കുന്നിലായിരിക്കാം. :) പക്ഷേ അവ അയാള്‍ക്കൊരു പ്രോത്സാഹനമാണ്. കൂടുതല്‍ കമന്റ് കിട്ടിയാല്‍ അടുത്ത പോസ്റ്റ് ഇടാന്‍ ഒരു ഉഷാറുണ്ട്. അപ്പോള്‍ അയാള്‍ കമന്റ് അഗ്രേറ്ററുകള്‍ വഴി പോകുന്നതല്ലേ നല്ലത്?
=ഡാലീ, ഇവിടെ ഒരസംഷനില്ലേ.. ഇടുന്ന കമന്റുകള്‍ വിഷയാധിഷ്ഠിതമാണ്; പ്രോത്സാഹിപ്പിക്കുന്നവയാണ് എന്നതൊക്കെ. അങ്ങനെയല്ല പിന്മൊഴിയില്‍ കാര്യങ്ങള്‍ ആയിരുന്നത് എന്നറിയാമല്ലോ. ബ്ലോഗിനേക്കാള്‍ വലയൊരു തത്സമയവിനിമയോപാധിയായി കമന്റ് അഗ്രിഗേറ്റര്‍ മാറി. ആ സന്ദര്‍ഭത്തില്‍ ബ്ലോഗിംഗ് എന്ന ആശയത്തിന്റെ നിലനില്‍പ്പിന് വേണ്ടി കമന്റിന്റെ പവര്‍ കുറയ്ക്കുക എന്നത് തന്നെയല്ലേ മാര്‍ഗ്ഗമുള്ളൂ.
ഒരു കാര്യം കൂടി ഓര്‍ക്കണം. ലോകത്തില്‍ ഒന്നും ഒരു പെര്‍ഫക്റ്റ് ഈവിളായി, ഇന്‍ഫീരിയറായി ഇല്ല. അതുപോലെ തന്നെ, പിന്മൊഴിയും പിന്മൊഴിയേതര സംരംഭങ്ങളും.
ഇഞ്ചീ പറയാന്‍ മറന്നു.. 'സ്വതന്ത്ര ബ്ലോഗിംഗ്' അടിപൊളി ഫ്രേസ്!
ബ്ലോഗിങ്ങിന് ഒരറുതി വരുമോ? കാത്തിരുന്നുകാണാം..
ഇഞ്ചീ
ബ്ലോഗേഴ്സിന്റെ സ്വതന്ത്ര ചിന്തയും കൂട്ടായ്ക ചിന്തയും എങ്ങനെ സമരസപ്പെടുത്തിക്കോണ്ടു പോകണം എന്നുള്ളതാണ് ഏറ്റവും ആവശ്യം എന്നാണ് എനിയ്ക്കു തോന്നുന്നത്. കാരണം ഇതു രണ്ടും ഒരു പോലെ പ്രാധന്യമുള്ളവയാണ് എനിയ്ക്ക്.
പിന്‍-മൊഴിയില്‍ നിന്ന് മലയാളം ബ്ലോഗേഴ്സിനു ധാരാളം പഠിയ്ക്കുവാന്‍ കഴിഞ്ഞു എനു കരുതുന്നു.കാരണം അതു കൂട്ടായ്മയെ ഒരു കണക്കിനു വളര്‍ത്തി എങ്കിലും സ്വതന്ത്ര ചിന്തയെ ആള്‍ക്കുട്ടത്തിലെ അന്യനെപ്പോലെ ആക്കി ക്കളഞ്ഞു.
അതുകൊണ്ട്, പിമൊഴിലെ കൂട്ടായ്മയിലേക്കു ഞാന്‍ ചേക്കേറി. പക്ഷെ എന്റെ സ്വാതന്ത്ര്യം ഒരു തരത്തിലും കോമ്പ്രമൈസു ചെയ്യാന്‍ ഞാന്‍ ആഗഹിയ്ക്കുന്നുമില്ല, പരസ്പര ബഹുമാനം, സ്നേഹം, പ്രതിപക്ഷ ബഹുമാനം, പുതിയ ആശയങ്ങള്‍ ഗ്രഹിച്ച് വളരാനുള്ള ആഗ്രഹം,ഇവയൊക്കെയും ബ്ലോഗിന്റെ ലക്ഷ്യങ്ങളാണ്. ഞാന്‍ എഴുതുന്നതു മാത്രമല്ല എനിയ്ക്കു താല്പര്യം മറ്റുള്ളവരെഴുതുന്നത് എന്റയും താല്പര്യമാണ് എന്നുള്ളതു നമ്മള്‍ മനസിലാക്കിയാല്‍ കുറച്ചൊക്കെ അനാവശ്യങ്ങള്‍ ഒഴിവാക്കാം.
ഇങ്ങനൊക്കെ നോക്കുമ്പോള്‍ എനിയ്ക്ക് ഒരു അഗ്രിഗേറ്ററില്‍ എതിര്‍പ്പൊനുമില്ല. ആല്‍ക്കൂട്ടത്തിന്റെ അടുവില്‍ ആരും ശ്രദ്ധിയ്ക്കപ്പെടുക, അല്ലെങ്കില്‍ കുറച്ചു പേരെങ്കിലും പരസ്പരം ശ്രദ്ധിയ്ക്കുക. അതാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. പക്ഷെ ആരും ആര്‍ക്കും ഒരു ബോതെറേഷന്‍ ആകാതിര്യ്ക്കാന്‍ പരസ്പരം ശമിയ്ക്കുക
ഡാലി,
1.തീര്‍ച്ചയായും. ഞാന്‍ എഴുതുന്ന ചവര്‍ മറ്റൊരാള്‍ക്ക് ഉദാത്ത സൃഷ്ടിയാവാം, മറ്റൊരാള്‍ക്ക് ചവറും. അതും ഒരു കമന്റ് അഗ്രിഗേറ്ററും തമ്മില്‍ യാതൊരു ബന്ധവുമില്ല. കമന്റുകള്‍ കിട്ടുന്നത് എഴുത്തുമായി കാര്യമായ ബന്ധമില്ല. എന്റെ വേലി എന്ന പോസ്റ്റിനു 120 കമന്റ് വന്നു. അത് സത്യമായിട്ടും കവിത ആണെന്നൊക്കെ ഞാന്‍ ധൈര്യത്തിനു ലേബലിട്ടുവെങ്കിലും കവികള്‍ ഒറപ്പായിട്ടും എന്നെ കൂട്ടത്തോടെ തല്ലും. പക്ഷെ ചവറിനു പിന്മൊഴി പോലെയൊരു സംവിധാനം കൂടുതല്‍ കമന്റുകള്‍ കിട്ടുവാന്‍, എന്നു വെച്ചാല്‍ ഞാനൊക്കെ ചെയ്തുപോന്ന ചാറ്റ് റൂം ആക്കുവാന്‍ വളരെയധികം സഹായിക്കുന്നു. ആ പോസ്റ്റിനല്ല കമന്റുകള്‍ കിട്ടിയതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ.
മാത്രമല്ല പിന്മൊഴി ഉണ്ടായിട്ട് തന്നെ കമന്റൊന്നും കിട്ടുന്നില്ല എന്നുള്ള എത്രയോ ബ്ലോഗ് പോസ്റ്റുകള്‍ ഉണ്ട്. കമന്റുകള്‍ ടോട്ടലി അണ്‍പ്രെഡിക്റ്റബിള്‍ ആണ്. നാലാളു കാണുന്നുണ്ട് എന്ന് മനസ്സിലായാല്‍, കമന്റ് ഇടാന്‍ മടിയാണെങ്കില്‍ കൂടി ഇതിനിനി കമന്റ് ഇട്ടില്ലെങ്കിലൊ എന്തു കരുതും എന്നുള്ള ക്രൌഡ് സൈക്കോളജി കാര്യമായി ഉണ്ട്. ഞാന്‍ അങ്ങിനെയായിരുന്നു. അത് മാറ്റാനാണ് ശ്രമിക്കുന്നത്.
2. ബ്ലോഗ് ഉപയോഗിക്കാന്‍ തന്നെ മടിയാണ് എന്ന് പറയുന്നതുപോലെയേയുള്ളൂവത്. കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ ഒരു വഴിയുണ്ട്. ആരേയും ആശ്രയിക്കാതെ ആരുടേം കമന്റുകള്‍ വഴി കയറിപ്പോവാതെ താത്പര്യമുള്ള പോസ്റ്റുകളിലെ ലിങ്കുകള്‍ ഷേര്‍ഡ് ആക്കി കാണാന്‍ സാധിക്കും. ഇങ്ങിനെ ഒരു ചോദ്യം തന്നെ ഈ പിന്മൊഴി കമന്റ് അഡിക്ഷനില്‍ നിന്ന് വന്നതാണ്. ഇംഗ്ലീഷ് ബ്ലോഗുകളില്‍ എനിക്ക് പലരുടേയും ബ്ലോഗ് പോസ്റ്റുകള്‍ കാണണെമെന്ന് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ. കമന്റുകള്‍ ആ ബ്ലോഗ് പോസ്റ്റ് കണ്ടിട്ട് മാത്രം. തിരിച്ച് ഉണ്ടാവുന്നത് അഡിക്ഷന്‍ തന്നെ. കമന്റുകള്‍ക്ക് പ്രാധാന്യമില്ലായെന്നല്ല ഉദ്ദേശ്യം. പക്ഷെ അതിനാണ് പോസ്റ്റുകളേക്കാളും പ്രാധാന്യം ഞാന്‍ ഉള്‍പ്പെടെ പലരും കൊടുത്തിരുന്നത്. അത് ശരിയായ രീതിയാണെന്ന് തോന്നുണ്ടൊ? എനിക്ക് രണ്ട് മാസം മാറി നിന്നപ്പോഴാണ് അത് മനസ്സിലായത്. കമന്റുകള്‍ കാണാനുള്ള താത്പര്യമേ പോയി. അല്ലെങ്കില്‍ ഹോമിയോപ്പതി പോലെയുള്ള അല്ലെങ്കില്‍ കിരണിന്റെ യുക്തിവാദം പോസ്റ്റുകള്‍ പോലെ ഒന്നോ രണ്ടോ പോസ്റ്റുകളുടേത് മാത്രമായി ചുരുങ്ങി. ഇനി ഡാലിക്ക് ഇതുപോലെയുള്ള ഒരു പോസ്റ്റിന്റെ ഡാലി ചോദിച്ച ഉത്തരങ്ങള്‍ എന്താവും എന്ന് അറിയാന്‍, ഞാന്‍ ചെയ്യുന്ന മാര്‍ഗ്ഗം, ഇത് റീഡര്‍ലിറ്റ് ഇടുകയാണ്, അല്ലെങ്കില്‍ ഡെലിഷ്യസ് ബുക്മര്‍ക്ക്, അല്ലെങ്കില്‍ ഈ ബ്ലോഗിന്റെ കമന്റ് ഫീഡ് മാത്രം റീഡറില്‍ ഇടുക അല്ലെങ്കില്‍ അതുപോലെ
ഇഷ്ടമ്പോലെ പരിപാടികളുണ്ട്. ഒരു ക്ലിക്ക് കൊണ്ട് ഇതെല്ലാം സാധിക്കും. അത് വെച്ച് ഇഷ്ടമുള്ളപ്പോള്‍ ഇവിടെ എന്താണ് നടക്കുന്നതെന്ന് വന്ന് കാണാം. പിന്മൊഴിയില്‍ ഇരുപതിനായിരം കമന്റിന്റെ ഇടക്ക്, പിന്മൊഴി പേജുകള്‍ മറിച്ച് മറിച്ച് പോകണം അല്ലെങ്കില്‍ ആ പോസ്റ്റിനു ഫില്‍റ്റര്‍ ഇട്ട് അത് മെയിലില്‍ കിട്ടണം.
3. തീര്‍ച്ചയായും ഡാലി. അതിനാണല്ലൊ കമന്റ് ഓപ്ഷന്‍. പക്ഷെ എനിക്ക് കിട്ടുന്ന കമന്റുകള്‍ മന:പൂര്‍വ്വം 700 പേര്‍ കാണെണമെന്ന് ഇപ്പോള്‍ എനിക്കില്ല.
രണ്ടും രണ്ട് വഴിയാണ്. പിന്മൊഴി നിര്‍ത്തിയ ഈ രണ്ട് മാസം അവലോകനത്തില്‍
ശരിയെന്ന് തോന്നിയത് ശരിയായ വഴി തിരഞ്ഞെടുക്കാവാന്‍ എനിക്ക് സാവകാശം കിട്ടിയെന്നുള്ളതാണ് പ്രധാന കാര്യമായി എനിക്ക് കാണുവാന്‍ സാധിക്കുന്നത്. അതിനു മുന്‍പും ഈ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന സ്ഥലത്ത് വേണ്ടേ കൃതി ഇടാന്‍ എന്നൊക്കെ ഞാനും ചോദിച്ചിരുന്നു. ഇപ്പോള്‍ അങ്ങിനെയൊരു സംവിധാനമില്ല എന്ന് മാത്രമല്ല, ഏറ്റവും കൂടുതല്‍ ആളുകള്‍ എല്ലാവരും കൂടി കൃതി ഇട്ടാലുള്ള സ്ഥിതി പോലെയുള്ളൂ ഇതും.
പിന്മൊഴിയില്‍ നിന്ന് വിട്ട് പോകാന്‍ പലരും മടിച്ചത് അതുകൊണ്ട് തന്നെയാണ്. ഈ പറയുന്ന ആത്മവിശ്വാസമില്ലായ്മ. അല്ലെങ്കില്‍ വായിക്കപ്പെടുമോയെന്നുള്ള ഭയം. ഈ ഭയത്തില്‍ നിന്നൊക്കെ സ്വാതന്ത്ര്യം ഉണ്ട് എനിക്ക് ഇപ്പോള്‍.
സതീഷ്,
ഞാനും ഇങ്ങിനെ ഒരു ഘട്ടത്തില്‍ കരുതി. പിന്മൊഴി നിന്നപ്പോള്‍ ഇങ്ങിനെ വേണം എന്ന് തന്നെ വിചാരിക്കുകയും ചെയ്തു. തീര്‍ച്ചയായും സമാന ചിന്താഗതിക്കാര്‍ക്കായ് കമന്റ് അഗ്രിഗേഷന്‍ എന്ന് പറയുമ്പോള്‍ കവികള്‍ക്കെല്ലാം കമന്റ് അഗ്രിഗേഷന്‍ എന്ന് വിചാരിക്കുക. പക്ഷെ അവിടെ കമന്റ് വീഴുന്നത് കവികളുടേതാവില്ല. ചില കവിതകളില്‍ എന്നെപ്പോലെയുള്ളവര്‍ വന്ന് “എനിക്കൊന്നും മനസ്സിലായില്ല. ഇതെന്താണ് സംഭവം” മറ്റു ചിലര്‍ വന്ന് “ഒ, ഇതാണൊ കവിത” ഈ കമന്റുകള്‍ എല്ലാം അഗ്രിഗേറ്റ് ചെയ്തതുകൊണ്ട് എന്തു ഗുണം? അല്ലാതെ ശരിയായ കവിതാ അവലോകനം അല്ലല്ലൊ എല്ലാവരും ചെയ്യുന്നത്. അത് ഒന്നോ രണ്ടോ പേരെ ചെയ്യുന്നുള്ളൂ. അപ്പോള്‍ തന്നെ കമന്റ് അഗ്രിഗേഷന്റെ പ്രസക്തി അവിടെ കുറയുന്നു.
മുന്‍പൊക്കെ അങ്ങിനെ ഒ, ഇതാണൊ കവിത എന്നൊക്കെയുള്ള കമന്റുകള്‍ കാണുമ്പോള്‍ അവിടെ പോയി “ഹ്ഹ്ഹ് ഞാനും അങ്ങിനെ തന്നെ കരുതി” എന്നുള്ളതു പറയന്‍ എനിക്കൊക്കെ ടെന്റ്സി കൂടും. ഇപ്പോള്‍ കവിത വായിച്ച ശേഷമാണ് കമന്റുകളില്‍ ശ്രദ്ധിക്കുന്നത് അതും എനിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍...അതല്ലേ വേണ്ടത്?
ഞാന്‍ ഇതില്‍ നിന്നൊക്കെ മുന്‍പൊട്ട് പോയ്ക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മലയാളം ഒരു പതിനായിരം ബ്ലോഗുകള്‍ നിറഞ്ഞുകവിഞ്ഞു എന്ന പോസിബിളിറ്റിയിലാണ് കാര്യങ്ങള്‍ സമീപിക്കുന്നതു തന്നെ.
അഞ്ചല്‍ക്കാരന്‍
ഞാനും അത് കരുതി. എഴുതി തുടങ്ങുന്നവര്‍ക്ക് പ്രചരം എന്ന്. ഞാന്‍ അതിനാണ് തെരഞ്ഞെടുത്ത വളിപ്പുകള്‍ എന്ന ബ്ലോഗിനെക്കുറിച്ച് പറഞ്ഞത്. ആരും അറിയാതെ പ്രത്യേകിച്ച് ദേ ഇന്നയാള്‍ വന്നു എന്ന് പറയാതെ വന്ന ബ്ലോഗാണത്. അത് ശ്രദ്ധിക്കപ്പെട്ടില്ലെ?
പിന്നെ അഞ്ചല്‍ക്കാരന്‍ പറയുന്ന അവലോകനം ഒന്നും കമന്റില്‍ കണ്ടിട്ടില്ല ഞാന്‍ ഇതുവരെയുള്ള ബ്ലോഗ് ജീവിതത്തില്‍. അങ്ങിനെ എന്തെങ്കിലും കൃതിയേക്കുറിച്ച് അല്ലെങ്കില്‍ എഴുത്തുകാരനെക്കുറിച്ച് അവലോകനമുണ്ടെങ്കില്‍ ഇരിങ്ങല്‍ മാഷ് ചെയ്യുന്നതുപോലെ അതൊരു പോസ്റ്റാക്കണം എന്ന് തന്നെ ഞാന്‍ കരുതുന്നു.
അതാണ് ഉദ്ദേശിക്കുന്നതും. കാരണം ദേവേട്ടനെപ്പോലെയുള്ളവരുടെ കമന്റുകള്‍ പ്രത്യേക പോസ്റ്റിനുള്ളവയാണ്. (പിന്നെ അഞ്ചല്‍ക്കാരന്‍ മാഷിനും നന്നായി
അറിയാമായിരിക്കുമല്ലൊല്ലെ ഒരാളെക്കുറിച്ച്
പോസ്റ്റൊക്കെ ഇടാന്‍ ;))
പ്രിയ മാവേലി കേരളമെ, തീര്‍ച്ചയായും താങ്കളുടെ ചിന്താഗതിയാണെനിക്ക്. കൂട്ടായ്മ വേണം. വേണ്ട എന്നുണ്ടെങ്കില്‍ ഞാന്‍ എഴുതില്ലായിരുന്നു. പക്ഷെ അത് ചന്തയില്‍ വെച്ചുള്ള വേണൊ അതൊ ബ്ലോഗില്‍ വെച്ച് വേണൊയെന്നുള്ളതാണ്. ഒരു ഉദാഹരണം പറയാം. എന്റെ ഫുഡ് ബ്ലോഗ്. ഒരുപാട് പേര്‍ ഫുഡ് ബ്ലോഗില്‍ ഉണ്ട്. ആരും ആര്‍ക്കും ഈമെയിലൊ ഒന്നും അയക്കറില്ല. പക്ഷെ എന്നിരുന്നാലും ഒരു ഇന്ത്യന്‍ ഫുഡ് ബ്ലോഗ് ഉണ്ട് എന്നൊരു കൂട്ടായ്മ വെര്‍ചുവല്‍ ആയി ഉണ്ട്. കൊറേ ദിവസം ഒരാള്‍ ബ്ലോഗില്‍ പോസ്റ്റ് വെച്ചില്ലെങ്കില്‍ അല്ലെങ്കില്‍ അയാളെ കാണാതെയായാല്‍ എല്ലാവരും വന്ന് അന്വേഷിക്കും. ഇത് പിന്മൊഴി ഒന്നുമില്ല അവിടെ. അവനവനു തോന്നുന്നതാണ്. അപ്പോള്‍ അതൊരു കൂട്ടയ്മ അവിടെയുണ്ട് എന്ന് കാണിക്കുന്നു. പക്ഷെ ആരും മൂക്ക് കയറിട്ട് നടത്തിക്കുന്ന കൂട്ടയ്മയല്ല. അതാണ് ശ്രദ്ദേയം.
എല്ലാവരും അവനവന്റെ ബ്ലോഗിലാണ് ശ്രദ്ധ കൂട്ടായ്മയേക്കാളു. തീര്‍ച്ചയായും പിന്മൊഴിയില്‍ ബ്ലോഗിനേക്കാളും കമന്റിനാണ് ശ്രദ്ധ. ഞാന്‍ ഒരു ബ്ലോഗ് പോസ്റ്റ് വെച്ചില്ലെങ്കില്‍ പോലും എല്ല ബ്ലോഗിലും കമന്റിട്ടാല്‍ അവിടെ എനിക്കാണ് ശ്രദ്ധ. അത് ശരിയല്ല.
മറ്റൊരു ഉദാഹരണം കൂട്ടായ്മയുടെ. ഒരു യാഹൂ പ്രശ്നം വന്നപ്പോള്‍ ഞാനാരാണെന്നൊ ഞാനീ മലയാളം എഴുതിക്കൂട്ടിയതൊക്കെ സത്യമാണെന്നൊ ഒന്നും അറിയാതെ തന്നെ 75 ഇംഗ്ലീഷ് ബ്ലോഗുകള്‍ കൂടെ നിന്നു സമരത്തിനു. എന്തിനു? സമരം ചെയ്യാന്‍ പോലും എന്നെ നിര്‍ബന്ധിച്ചത് അവിടെ ഫുഡ് ബ്ലോഗിലെ രണ്ട് കുട്ടികളാണ്. അപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, കൂട്ടായ്മ എന്ന് പറയുന്നത് ഏച്ചുകെട്ടി കൂട്ടായ്മ എന്നൊക്കെ നാലു നേരവും പറഞ്ഞിട്ട് കാര്യമില്ല. ഒരുമിച്ചി നിക്കേണ്ടവര്‍ എന്തായാലും ഒരുമിച്ചി നില്‍ക്കും. ആശയങ്ങളാണ് അവിടെ പ്രാധാനം. അല്ലാതെ വ്യക്തികളല്ല. ഇത് മറ്റൊരു പോസ്റ്റില്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നതാണ്.
ഇതൊക്കെ പറഞ്ഞുവെന്ന് കരുതി ഞാന്‍ കൂട്ടയ്മക്കെതിരല്ല, എനിക്ക് ഇഷ്ടവുമാണ്. പക്ഷെ അത് കമന്റ് അഗ്രിഗേഷന്‍ വഴിയൊരു കൂട്ടായ്മക്ക് ഞാനിപ്പോള്‍ എതിരാണ്. ഇതില്‍ നിന്നൊക്കെ വിട്ട് രണ്ട് മാസത്തിനു ശേഷം ഞാന്‍ സ്വയം അവലോകനം ചെയ്തതില്‍ നിന്ന് മനസ്സിലായ കാര്യങ്ങളാണിവയൊക്കെ. ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യം തീര്‍ച്ചയായും ഞാനിനി നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല. ചങ്ങലയില്‍ ഇട്ടിട്ടും അത് മനസ്സിലാവാതെ സ്വാതന്ത്രമാണെന്ന് നമ്മള്‍ കരുതാറുണ്ട്. അത് ചങ്ങല്‍ പൊട്ടിച്ച് കഴിഞ്ഞ് നടക്കുമ്പോഴേ അതിന്റെ യഥാര്‍ത്ഥ വില മനസ്സിലാവുന്നുള്ളൂ.
രാജ വീഥിയുടെ ഓരത്തു ഘോഷയാത്ര വീക്ഷിക്കാനെത്തിയ ബാലന്‍ മാത്രം കണ്ണു പൊത്തി.
"അയ്യേ!"
അപ്പോള്‍ അതാണു പ്രശ്നം അല്ലേ....
എനിയ്ക്കു തോന്നുന്നു, മാവേലി കേരളം പറഞ്ഞതു അക്ഷരംപ്രതി ശരിയാണെന്ന്....നാം നമ്മുടെ ഭാഷയെ (അവനവന്‍ ) നിയന്ത്രിച്ചാല്‍ തീരുന്നതേയുള്ളൂ ഇവിടത്തെ , ഉണ്ടെന്നു പറയുന്ന പ്രശ്നം....
...എന്തായാലും ഇഞ്ചിയുടെ ഉദ്ദേശശുദ്ധിയെ മാനിയ്ക്കുന്നു...
യാഹൂ പ്രശ്നത്തില്‍ പിന്മൊഴി സഹായിച്ചുവെന്ന് ഞാന്‍ എടുത്തു പറഞ്ഞിട്ടില്ലല്ലോ! പൊതുവെ കോപ്പീറൈറ്റ് പ്രശ്നങ്ങള്‍ പെട്ടെന്ന് വെളിച്ചത്തു വരുവാന്‍ പിന്മൊഴി സഹായിച്ചിരുന്നു. ആള് കൂടിയാല്‍ പാമ്പ് ചാവില്ലെന്ന തിയറി വച്ചു്, ഇനി കോപ്പീറൈറ്റ് പ്രശ്നങ്ങളുണ്ടായാലും പിന്മൊഴി പോലൊരു സെറ്റപ്പിന്റെ ആവശ്യം ഉണ്ടാവില്ല, ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ അനലൈസ് ചെയ്തു നിയമപരമായി കാര്യങ്ങളെ സമീപിച്ചാല്‍ പരിഹാരങ്ങള്‍ ഉണ്ടാവേണ്ടതാണ്.
ആഹാ മാഷാന്ന് പറഞ്ഞും നടക്കുന്ന കുട്ടികള്‍ ഇവിടെയും ഹാജരുണ്ടല്ലോ! കുട്ടീ, രാജവീഥിയിലൂടിങ്ങനെ കറങ്ങി നടക്കാതെ വീട്ടില്‍ പോയിരിക്കൂ, ഇനീം കറങ്ങ്യാ ‘മുത്തിനെ’ ആരെങ്കിലും പിടിച്ചു കൊണ്ടോവ്വൂട്ടോ ;)
ബ്ലോഗര്‍ ഡോട്ട് കോം അഡ്രസ്സും, ഒരു ഐഡിയും ഇത്തിരി കോമന്‍ സെന്‍സും ഉള്ള ആര്‍ക്കും ഒരു ബ്ലോഗ് തുടങ്ങാവുന്നതെ ഉള്ളൂ. അവിടെ സ്വതന്ത്രം ആര്‍ക്കും അടിയറ വയ്ക്കുന്നില്ല. പിന്നെ എഴുത്തുന്നത് നാലാള്‍ വായിക്കണം എന്നു തൊന്നുമ്പോള്‍ കമന്റ് അഗ്രിഗേറ്ററിലെക്ക് കമന്റ്സ് ഫോര്‍വേര്‍ഡ് ചെയ്യുന്ന സമയത്തൊ?? അതും തികച്ചും വ്യക്തിപരമായ തീരുമാനം അല്ല? അവിടെയും സ്വതന്ത്രം ആര്‍ക്കും അടിയറ വയ്‌ക്കുന്നില്ല? തോന്നുമ്പൊള്‍ ..തോന്നുമ്പൊള്‍ അത് എടുത്തു മാറ്റുമ്പോള്‍ ആരേലും അടിക്കാനോ, ഗുണ്ടാപിരിവിനൊ, മാറ്റിയത് എന്തിനെന്നോ, ഇടുന്ന പോസ്റ്റുകള്‍ക്ക് ഒരു പ്രത്യാക മാനദണ്ടം വേണം എന്നോ ഒന്നും ഈ അഗ്രിഗേറ്ററുകള്‍ പറയുന്നില്ല..ഉവ്വോ? പിന്മൊഴി നിര്‍ത്തലാക്കും മുന്‍പേ തന്നെ മലയാളം ബ്ലോഗിങ്ങില്‍ വേരുറപ്പിച്ച സിംഹങ്ങള്‍ക്കും സിംഹിണികള്‍ക്കും അഗ്രിഗേറ്ററോ പൈപ്പുകളൊ ഒന്നും തന്നെ ആവശ്യം ഇല്ല. ഇത് ഇല്ലാത്തത് കാരണം പുതിയതായി വരുന്നവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോകുന്ന ഒരു അവസ്ത ഉണ്ടാകുമോ എന്ന ശങ്ക മാത്രം.
“പിന്മൊഴി നിറുത്തിയതിനു ശേഷം, മറുമൊഴി എന്ന മറ്റൊരു അഗ്രിഗേറ്ററിലേക്ക് കമന്റുകള്‍ അയക്കണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നുവെങ്കിലും അവിടെ എന്താണ് നടക്കുന്നതെന്ന ആകാംക്ഷ എനിക്കുമുണ്ടായിരുന്നു. ഇനി ഇതുപോലെ ഒരു മൊഴിയിലും ചേരില്ല എന്ന് വലിയ ജാഡക്ക് ശപഥം ഒക്കെ എടുത്തിരുന്നുവെങ്കിലും പോകണൊ വേണ്ടയൊ എന്ന് മനസ്സില്‍ ഒരു മസിലുപിടിത്തം ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഉണ്ടായിരുന്നു“
ഇഞ്ചീ എനിക്കൊരു മൊഴിയും വേണ്ട ഒരു കമെന്റും വേണ്ട എന്ന എന്റെ തീരുമാനം ഇഞ്ചിപ്പെണ്ണും ഇപ്പോഴെ അംഗീകരിച്ചുവല്ലോ. കൊള്ളാം നല്ലൊരു പോസ്റ്റ്. ഇത് മറ്റൊരു ബ്ലോഗര്‍ കാട്ടിത്തന്നതാണ്. കാരണം എന്റെ ആശയങ്ങളോട് 100% യോജിക്കുന്നു എന്നതുകൊണ്ടു മാത്രം. ഞാനൊരു ഗ്രൂപ്പ് മെയിലിംങ്ങ് ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. അതും ഇന്നത്തോടെ തല്ലി ഉടയ്ക്കുകയാണ്. പകരം എനിക്കിഷ്ടപ്പെട്ടവ ഒരഗ്രിഗേറ്ററിലൂടെ എന്റെയടുത്തെത്തിക്കുവാന്‍ ഞാന്‍ R|Mail (http://r-mail.org) -ല്‍ അഭയം തേടുകയാണ്. athilooTe enikkishTappeTTava anaayaasam theranjnjeTukkaan kazhiyum. ഞാന്‍ വായിക്കുവാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ എഴുതുവാനുള്ളത് പ്രസിദ്ധീകരിക്കും എന്ന പ്രതിജ്ഞയോടെ. കാരണം അതാണ് കാലഘട്ടത്തിന്റെ ആവശ്യം
പിന്മൊഴിയിലേക്കു തിരിച്ചു വിട്ടില്ലങ്കിലും കമണ്ടുസ്വാതന്ത്ര്യം ഉള്ളിടത്തോളം കാലം പോസ്റ്റുമായി ബന്ധമില്ലാത്ത കമണ്ടുകളും ബ്ലോഗരെ ടെന്‍ഷനടിപ്പിക്കുന്ന കമണ്ടുകളും കിട്ടും എന്നതു തെളിയിക്കാനാണു ഞാന്‍ എന്റെ ആ കമണ്ടിട്ടതു.
ഇനി ഇതിനു മറുപടി എഴുതാനാവില്ല.
ശ്രീരാമേട്ടനു നന്ദി,
ഹാസ്യകാരനെ തിരിച്ചറിയാന്‍ സഹായിച്ചതിന്ന്! :)
പിന്നെ മുത്തിനെ ആരും പിടിച്ചോണ്ടു പോവില്ല! പറഞ്ഞാല്‍ മതി ആ കുട്ടി എവിടേ വേണേലും വന്നു കാണും. സര്‍വ്വവിധ ആഭരണ ഭൂഷിതമായി.
ആഹാ മാഷിന്റെ ബുദ്ധികൊള്ളാം. ഇവിടെയും മറ്റു പലയിടത്തും ഇതുപോലെ പിച്ചും പേയും പറഞ്ഞു നടക്കുന്നതും വല്ലതും തെളിയിക്കാന്‍ വേണ്ടിയാവും അല്യോ? മാഷെന്ന വാലുണ്ടായാല്‍ പോരാ, കുറച്ച് സദ്ബുദ്ധി കൂടെ വേണം. ഇവിടെ സകലരും ഓണ്‍ടോപ്പിക് പറയുമ്പൊ, വായേല്‍ തോന്നിയതു പറഞ്ഞു പോയതു നിങ്ങളല്ലെ? കമന്റില്‍ ചൂണ്ടയിട്ട് ഇരകൊളുത്തി തെളിവു ശേഖരിക്കുന്ന പുതിയ ഡിക്ടറ്റീവ് അവതാരമാകും. ആശയങ്ങളെ സ്വീകരിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ലോജിക്കലായി എന്തെങ്കിലും പറഞ്ഞു ശീലിക്കൂ, എതിരു പറയുന്നതില്‍ ആരും മുഷിയില്ല, കുനുഷ്ടും കുന്നായ്മയും വീട്ടില്‍ തന്നെ വച്ചിട്ടു പോന്നാല്‍ മതിയെന്നു മാത്രം.
തെറ്റിദ്ധാരണകളുടെ ആശാനോടു ചളിപ്പടിക്കുമ്പോള്‍ അതിനും വേണം ഒരു ‘പറ’ ഡിസ്‌ക്ലെയിമര്‍. മുത്തിതാ ഇവിടെ: http://tkkareem.blogspot.com/2006/09/blog-post.html. ഇതു പറഞ്ഞില്ലെങ്കില്‍ ഇങ്ങേര് പറഞ്ഞു നടക്കുവാന്‍ പോകുന്നത് എന്താണെന്ന് ഓര്‍ത്ത് തലകറങ്ങുന്നു.
ഇഞ്ചിയേ ഞാന്‍ ഈ ലോകത്തിലില്ല ;)
ഇഞ്ചീ,
സ്വതന്ത്ര ബ്ലോഗിങ്ങ് കീ ജയ്!
അതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. പക്ഷെ, ബ്ലോഗ് ലോകത്ത് ജനിച്ച് വീഴുന്ന എല്ലാ മികച്ച രചനകളും വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു എളിയ ആസ്വാദകന്‍ എന്ന നിലയില്‍, ഒരു കാര്യത്തില്‍ പൂര്‍ണ്ണമായും വിയോജിക്കുകയും ചെയ്യുന്നു. കമന്റ് അഗ്രിഗേറ്ററുകളൊക്കെ വേണം എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
മയൂര പറഞ്ഞ കാര്യം ശരിയല്ലേ? ശരിയാണ്..
“പിന്മൊഴി നിര്‍ത്തലാക്കും മുന്‍പേ തന്നെ മലയാളം ബ്ലോഗിങ്ങില്‍ വേരുറപ്പിച്ച സിംഹങ്ങള്‍ക്കും സിംഹിണികള്‍ക്കും അഗ്രിഗേറ്ററോ പൈപ്പുകളൊ ഒന്നും തന്നെ ആവശ്യം ഇല്ല. ഇത് ഇല്ലാത്തത് കാരണം പുതിയതായി വരുന്നവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോകുന്ന ഒരു അവസ്ത ഉണ്ടാകുമോ എന്ന ശങ്ക മാത്രം“
ഏതായാലും താങ്കള്‍ പറഞ്ഞത് പോലെ ഞാനും “മറ്റുള്ളവര്‍ വഴികാട്ടുന്ന ബ്ലോഗുകള്‍ വായിച്ചു പോന്നു“. ഇങ്ങനെ വഴികാട്ടാന്‍ ആരെങ്കിലും വേണ്ടേ? ആ വഴികാട്ടിയെ ഞാന്‍ അഗ്രിഗേറ്ററുകളില്‍ കാണുന്നുണ്ട്.. നല്ലത് സ്വീകരിക്കുക, അല്ലാത്തത് വിട്ടുകളയുക.. പ്രോബ്‌ളം സോള്‍വ്ഡ്.. സിംപിള്‍ ലോജിക്ക്..
:-)
-അഭിലാഷ്
ചെകുത്താന്റെ വക്കീല്‍ ഹാജര്‍.:) :)
ഇഞ്ചി, സിബു, നിങ്ങള്‍ പറയുന്നത് നല്ല വായന നല്ല എഴുത്ത് എന്നിവയെ കുറിച്ചാണ്. എന്നാല്‍ ബ്ലോഗ് എന്ന മീഡിയത്തില്‍ അതിനും അപ്പുറം സ്വാതന്ത്ര്യമുണ്ട്. ഒരു ലേമാന്‍ ആണ് ബ്ലോഗില്‍ വരുന്നത്. അയാള്‍ക്ക് എഴുതി തെളിയുക എന്നതല്ല ലക്ഷ്യം താന്‍ പറയുന്നത് കേള്‍ക്കാന്‍ നാലാള്‍ (ഇതു എത്രയാലും അയാള്‍ക്ക് പ്രശ്നല്ല) കേള്‍ക്കുന്ന ആരെങ്കിലും അതിനെ അതിന്റേതായ രീതിയില്‍ എടുക്കണമെന്നും ഇല്ല. ഇതാണു ആള്‍കൂട്ടത്തില്‍ നിന്നും പ്രസംഗിക്കുന്നതിന്റെ മനശാസ്ത്രം. താന്‍ പറയുന്നത് ആള്‍ക്കൂട്ടത്തിലാവുക. ഉദാഹരണമെടുത്താല്‍ പഴയ പട്ടാളക്കാരന്‍ തന്റെ വീരകഥ പറയുന്നത്. അത് അയാളുടെ ആത്മസംതൃപ്തിക്കാണു അയാള്‍ പറയുന്നത്. അത് അയാള്‍ ക്രൌഡിനോട് പറയാനേ കൂടുതല്‍ ഇഷ്ടപ്പെടൂ.
അങ്ങനെ ഒരു സാഹചര്യത്തില്‍?
(പെര്‍ഫെക്സ് ഈവിള്‍ ആയി ഒന്നും ഇല്ല എന്ന് സമ്മതിക്കുന്നു. ഞാന്‍ നല്ല വായന, നല്ല എഴുത്ത് ഇഷ്ടപ്പെടുന്നു. )
ഒരു കീ ജയ് എന്റേയും വക..
ഇഞ്ചി പൈപ്പു വെച്ചാണോ... റീഡര്‍ വെച്ചാണോ വായിച്ചതെന്ന് ആരും ചൊദിച്ചില്ലല്ലോ ഇവിടെ..? സ്വന്തം ബ്ലോഗില്‍ അളു കയറുന്നു എന്നിങ്ങനെ വിളിച്ചു പറയേണ്ട കാര്യമില്ല ..അതു പോസ്റ്റുകളുടെ ഗുണ നിലവാരം കൊണ്ടല്ലന്ന് ഏതു കൊച്ചു കുഞ്ഞിനും അറിയാം..ആരും ആരെയും ഒരിടത്തും ചേരാന്‍ ക്ഷണിച്ചില്ലല്ലോ..ഇപ്പോഴും ഈ പ്രസംഗിക്കുന്ന ആളുകളെല്ലാം മറുമൊഴിയില്‍ വന്ന് ഒളിഞ്ഞു നോക്കുന്നുണ്ടെന്ന് അറിയാം. സസ്ക്രൈബ് ചെയ്യാത്തതു കൊണ്ടു മാത്രം ഞാനത് ഉപയോഗിക്കുന്നില്ലേ എന്നു പറയാന്‍ നാണമില്ലേ..? ഈ കൂക്കി വിളിയും കൂട്ടായ്മയും വേണ്ടവര്‍ ആസ്വദിച്ചോട്ടെ..വല്യ വല്യ ആളുകള്‍ക്ക് അതിലെന്താണിത്ര ചൊറിച്ചില്‍ ..?
കമന്റു അഗ്രിഗേഷന്‍ വേണ്ടെന്നു വെക്കുന്നതത്ര വലിയ ആനക്കാര്യമൊന്നുമല്ല..!! നാണമില്ലല്ലോ കൂടെക്കൂടെ അതിങ്ങനെ വിളിച്ചു പറയാന്‍ !! സ്വയം ദുരഭിമാനത്തില്‍ നിന്നും പുറത്തു കടക്കാന്‍ നൊക്കൂ ആദ്യം ! ആര്‍ക്കും വേണ്ട നിങ്ങളുടെ ഒക്കെ ഒണക്ക ഉപദേശം... അഗ്രിഗേറ്റര്‍ നോക്കണോ പൈപ്പു നോക്കണോ എന്നൊക്കെ ഞങ്ങള്‍ തിരുമാനിച്ചോളാമേ..!
കരീം മാഷേ,
എന്താണെന്ന് തെളിച്ച് പറയൂ. നമുക്ക് പരിഹാരം ഉണ്ടാക്കാന്‍ നോക്കാം. ഇങ്ങിനെ കോഡ് ഭാഷ പറഞ്ഞാല്‍ എനിക്ക് മനസ്സിലാവത്തില്ല, അതോ പെരിങ്ങ്സും മാഷും തമ്മിലുള്ള കോഡ് ഭാഷയാണൊ? ഗോസിപ്പുകള്‍ എന്തെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍ ആദ്യം തന്നെ ഞാന്‍ ശ്രദ്ധിക്കുന്നത് ഗോസിപ്പ് പറയുന്നയാളുടെ വിശ്വാസ്യതയാണ്, അല്ലെങ്കില്‍ അയാള്‍ എന്തെല്ലാം ചെയ്തു എന്നതാണ്. വെറുതെ വഴി വക്കില്‍ നില്‍ക്കുന്നവര്‍ സൈക്കിളില്‍ പോവുന്ന പെണ്‍കുട്ടികള്‍ ചീത്തയാണെന്ന് പറഞ്ഞ് പരത്തുന്ന ഗോസിപ്പുകള്‍ മാഷ് വിശ്വസിക്കുന്നുണ്ടന്നറിഞ്ഞാല്‍ മാഷിനോട് ഇത്രയും നാളുമെനിക്ക് തോന്നിയ ബഹുമാനം ഉള്ളതുകൊണ്ട് ഞാന്‍ ഞെട്ടും.
പെരിങ്ങ്സെ,
പിന്മൊഴി വഴി യാഹൂ പ്രശ്നത്തിനു പബ്ലിസിറ്റിയും കിട്ടില്ല. അതും തെറ്റാണ് എന്നാണ് എന്റെ ധാരണ. പിന്മൊഴി ഇല്ലായിരുന്നെങ്കിലും ഇതേ പബ്ലിസിറ്റി തന്നെ കിട്ടിയേനെ. ഇതിലും നന്നായേനെ.
മയൂര ആന്റ് അഭിലാഷ്,
നിങ്ങളെപ്പോലെ തന്നെ ആലോചിച്ചിരുന്നവളാണ് ഞാനും. പുതിയവര്‍ക്ക് പിന്മൊഴി/ മറുമൊഴി വഴി ഗുണമുണ്ടാവും എന്ന്. അത് തെറ്റാണ് എന്ന് തന്നെ എനിക്കിപ്പോള്‍ ധൈര്യമായി പറയാം. പിന്മൊഴി നിറുത്തുവാന്‍ വേണ്ടി പറഞ്ഞപ്പോഴും ഞാന്‍ ഇതൊക്ക്കെ കാരണമായി പല സ്ഥലത്തും പറഞ്ഞിരുന്നു. ഒരു ഗുണം അഗ്രിഗേറ്ററുകള്‍ വഴിയുള്ളത് ഞാന്‍ ബ്ലോഗ് തുടണ്ണ്ഗ്ഗുന്നേ എന്ന് പോസ്റ്റിടും. അപ്പോള്‍ അഗ്രിഗേറ്ററുകള്‍ ഉണ്ടെങ്കില്‍ സ്വാഗതം സ്വാഗതം എന്നൊക്കെ ഞാനും അന്‍പത് തവണ വന്ന് പറയും. പിന്നെ എനിക്ക് തന്നെ മടുത്ത്. ഒന്നാമത് പലതും ഡ്യൂപ്പ്പ്ലിക്കേറ്റ് ബ്ലോഗുകള്‍, രണ്ടാമത് ആ പോസ്റ്റോടു കൂടി അവരെ കാണാാനില്ല. എന്നാല്‍ നന്നായി ഒരോ പോസ്റ്റിട്ടു നോക്കൂ, തീര്‍ച്ചയായും ആ ബ്ലോഗ്
ശ്രദ്ധിക്കപ്പെടും. ഇതാണ് പറഞ്ഞത്, സ്റ്റഫ് ഇല്ലെങ്കില്‍ ഇതുപ്പോലെ അഗ്രിഗേറ്ററുകള്‍ കൊള്ളാം. അല്ലെങ്കില്‍ ഒന്നും എഴുതാന്‍ ഇല്ലെങ്കില്‍ കൊള്ളാം. ബ്ലോഗിങ്ങ് സീരിയസായി കാണുന്നവര്‍ക്കും ബ്ലോഗിന്റെ വില മനസ്സിലാവുന്നവര്‍ക്കും ഇതുപോലത്തെ സെറ്റ് അപ്പ് വേണ്ടാ എന്ന് വിശ്വസിക്കുന്നു. ഇത് എഴുതാനുള്ള കഴിവല്ല. എഴുതാന്‍ കഴിവുള്ളവര്‍ക്ക് ബ്ലോഗ് വേണ്ടല്ലൊ. എല്ലാ ബ്ലോഗുകളും ഓര്‍മ്മക്കുറിപ്പും ഒക്കെ കൊണ്ട് നിറക്കണം എന്നുള്ളത് മലയാളത്തിലേ കാണൂ. എന്ത് മാത്രം വ്യത്യസ്ത ബ്ലോഗിങ്ങ് ഉണ്ട്. ഇതൊക്കെ എഴുതാന്‍ കഴിവുള്ളവരല്ല. അങ്ങിനെ ആത്മാര്‍ത്ഥമായി ബ്ലോഗ് ചെയ്താല്‍, ആഴ്കയില്‍ ഒരു പോസ്റ്റെങ്കിലും കയ്യടി നേടാന്‍ അല്ലതെ ഇട്ടാല്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കപ്പെടും. ഹോണസ്റ്റ് റൈറ്റിങ്ങ് ശ്രദ്ധിക്കപ്പെടും എന്ന് എനിക്ക് ഉറപ്പാണ്.
സിബുചേട്ടാ, പല ടെക്നോളജി ഇന്റ്രൊഡ്യൂസ് ചെയ്തു എന്ന് മാത്രമല്ല. സമാനമായ ടെക്നോളജികളെക്കുറിച്ച് കൂടി പറയണമായിരുന്നു എന്ന് തോന്നുന്നു.
ഹ്ഹ്! അനോണിമസേ. പിന്മൊഴി ഇല്ലെങ്കിലും അണ്ണന്മാര്‍ എന്റെ ബ്ലോഗും സാകൂതം വീക്ഷിക്കുന്നുണ്ടെന്നറിയാമേ. :) ഇവിടെ എന്താ എഴുതുന്നെ, വേറെ എവിടെയെങ്കിലും ഞാനെന്താ കമന്റിടുന്നെ എന്നൊക്കെ ഇത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ശ്രദ്ധിക്കണൊ? വിട്ടു കള! ഞാന്‍ ഒന്നും ചെയ്യത്തില്ല. മിനിമം ബ്ലോഗര്‍ ഐഡി യെങ്കിലും വെച്ചാലല്ലേ ആരപ്പാ ഈ ധൈര്യശാലി എന്ന് മനസ്സിലാവുള്ളൂ.. മറുമൊഴി അഡ്മിന്‍ ആണൊ? അല്ലെങ്കില്‍ മറുമൊഴിയില്‍ വന്ന് നോക്കുന്നുണ്ട് എന്ന് ഇത്ര 'കൃത്യമായി' എങ്ങിനെ പറഞ്ഞൂ? ങ്ങെ? ;) അവിടേം ഉണ്ടൊ ഐപി പിടുത്ത മീറ്ററുകള്‍? :) നിങ്ങള്‍ എന്ത് തലേം കുത്തി കാണിച്ചോളൂ. ഇനി പിന്മൊഴി തിരിച്ച് വന്നാലും ഒരു കുന്തത്തിലേക്കും ഇല്ല്യാ ഞാനിനി. സ്വന്തം ബ്ലോഗില്‍ ആള് കയറുന്നുണ്ട് എന്ന് പറയുന്നത് തെറ്റാണൊ? :) ഹ്ഹ്ഹ്! എനിച്ച് വയ്യ! കാലത്തെ തന്നെ ചിരിപ്പിക്കല്ലെ.
എചൂസ് മീ എന്റെ അനുഭവം അത് എന്തായാലും എനിക്ക് എഴുതാം കേട്ടൊ. എന്റെ ബ്ലോഗാണുട്ടൊ ഇത്. ഇവിടെ ഉപദേശം എന്നോട് തന്നെയായിരുന്നു. ഒക്കെ? പീസ്! :)
ഡാലി,
അതയാള്‍ ആ പഴ്യ പട്ടാളക്കാരന്‍ ഒരു ബ്ലോഗ് പോസ്റ്റ് ആയിട്ട് ഇട്ടാല്‍ ഇത്രമാത്രം അഗ്രിഗേറ്ററുകള്‍ ഉള്ളപ്പോള്‍ അയാള്‍ വായിക്കപ്പെടും. ഡാലി ഒരു കാബേജ് തോരനു എങ്ങിനെ അല്ലെങ്കില്‍ കുത്തരി കഞ്ഞി വെക്കാന്‍ ഞാന്‍ എഴുതുന്നതിനു എങ്ങിനെ വായനക്കാരെ കിട്ടുന്നു? പറയൂ? കുത്തരി കഞ്ഞി വെക്കാന്‍ എത്ര മനോഹരമായി എനിക്ക് എഴുതാന്‍ പറ്റുമൊ?
അതാണ് പറഞ്ഞത്. ഇതൊന്നും ഇല്ലെങ്കിലും ആളുകള്‍ വായിക്കും.
കമന്റ് അഗ്രിഗേറ്ററുകള്‍ ചെയ്യുന്നത് കമന്റുന്നവനു പബ്ലിസിറ്റി. ബ്ലോഗ് എഴുത്തുകാരനല്ല പബ്ലിസിറ്റി കൊടുക്കുന്നത്. അയാള്‍ എല്ലാ ബ്ലോഗ് പോസ്റ്റിലും പോയി പണ്ട് ഞാന്‍ കാശ്മീരിലായിരുന്നപ്പൊള്‍ എന്ന് കഥ കമന്റില്‍ വെച്ചാല്‍, ആള്‍ക്ക് പബ്ലിസിറ്റി കിട്ടുന്നു. അതല്ലല്ലൊ വേണ്ടത്, ആ കഥ അയാള്‍ ബ്ലോഗ് പോസ്റ്റില്‍ ഇടട്ടെ? അതാണല്ലൊ വേണ്ടത്. ബ്ലോഗിങ്ങ് ആണല്ലൊ വേണ്ടത് കമന്റിങ്ങ് അല്ലല്ലൊ. ല്ലെ?
:)
വ്യക്തിപരമായി എനിക്കും ബ്ലോഗ് വായിക്കാന്‍ കമന്റ് അഗ്രഗേറ്ററിന്റെ ആവശ്യമില്ല എന്നു തന്നെ ആണ് അഭിപ്രായം. മുന്‍പ് എല്ലാവരും പിന്മൊഴിയില്‍ ഉണ്ടായിരുന്നപ്പോള്‍ അതില്‍ നിന്നൊഴിഞ്ഞു നിന്ന ഒരു ബ്ലോഗ്ഗറുണ്ട് ചിന്മയകൃഷ്ണ എന്ന ബ്ലോഗെഴുതുന്ന ബ്ലോഗ്ഗര്‍. അവരോടു എന്താ പിന്മൊഴിയില്‍ ചേരാത്തതെന്നു ഞാന്‍ ചോദിച്ചിട്ടുമുള്ളതാണ്. അന്നവരു പറഞ്ഞ ന്യായം കേട്ടപ്പോള്‍ എനിക്കും അതു വളരെ ശരിയാണെന്നു തോന്നിയിട്ടുണ്ട്. ആരെങ്കിലും വായിക്കുന്നു എന്നറിഞ്ഞാല്‍ ചിലപ്പോള്‍ ആത്മാര്‍ത്ഥമായി എഴുതാന്‍ പറ്റിയെന്നു വരില്ല. ഒരു അഗ്രഗേറ്ററിലും വരുന്നില്ലെങ്കിലും അതിപ്പോഴും വളരെ താല്‍പര്യത്തോടെ ഞാന്‍ വായിക്കുന്നുമുണ്ട്. അതുകേട്ടതില്‍ പിന്നെയാണോ എന്നറിയില്ല, അയ്യോ.. ഇതൊക്കെ ആരെങ്കിലും വായിക്കുമല്ലൊ അപ്പോള്‍ നന്നായി എഴുതാന്‍ പറ്റുന്നില്ലെങ്കില്‍ എഴുതാതിരിക്കുന്നതാണു ഭേദം എന്നൊക്കെയുള്ള ഒരു മനോഭാവം എനിക്കുമുണ്ടായി.
ഇഞ്ചി പറഞ്ഞ ഒരു കാര്യം നൂറു ശതമാനം സത്യം. കമന്റഗ്രഗേറ്ററു വഴി ബ്ലോഗ് ഒന്നുമെഴുതിയില്ലെങ്കിലും കമന്റു മാത്രമായി നടന്നാലും നല്ല പബ്ലിസിറ്റി കിട്ടുമെന്ന്. ;)
പിന്നെ സൌഹൃദങ്ങള്‍, അര്‍മാദം എന്നിവയ്ക്കൊക്കെ ഗ്രൂപ്പുകള്‍ നല്ലതുമാണ്.
അഭിലാഷ്, മറ്റുള്ളവര്‍ വഴികാട്ടി നല്ല വായനയാണ് ഉദ്ദേശമെങ്കില്‍ കമന്റ് അഗ്രിഗേറ്ററുകള്‍ തീര്‍ച്ചയായും ശരിയായ വഴിയാവുന്നില്ല ഇപ്പോഴുള്ള മലയാളം ബ്ലോഗ് സാഹര്യത്തില്‍. എല്ലാവരും പിന്മൊഴിയെ ആശ്രയിച്ചുകൊണ്ടിരുന്നപ്പോള്‍ അതിനു ഒരു അന്‍പതു ശതമാനമെങ്കിലും സാധുതയുണ്ടായിരുന്നു.
ഒന്നാമത്തെ കാര്യം ഇപ്പോഴുള്ള കമന്റ് അഗ്രിഗേറ്ററായ മറുമൊഴിയിലൊട്ട് എല്ലാ ബ്ലോഗുകളും ചെന്നെത്തുന്നില്ല. അതുകൊണ്ട് പോസ്റ്റ് അഗ്രിഗേറ്ററുകള്‍ വഴി തന്നെ വായന ആശ്രയിക്കണം. മറ്റുള്ളവര്‍ പറഞ്ഞ് റെക്കമെന്റഡ് വായന വേണമെങ്കില്‍ മറുമൊഴിയും റീഡര്‍ ലിസ്റ്റും ഡിഗ്ഗും അങ്ങിനെ പലതും ഉപയോഗിച്ചാലേ അത് സാധ്യമാവുകയുള്ളൂ.
ഡാലീ,
ഒരുദാഹരണം - മനുഷ്യന്റെ ശരീരത്തില്‍ ബാക്ടീരിയ കയറി കൂത്താടുമ്പോള്‍ അസുഖമുണ്ടാവുന്നു. ബാക്ടീരിയയെ നിലക്ക് നിറുത്താന്‍ നമ്മള്‍ മരുന്നുകഴിക്കുന്നു; ചില തൊട്ടുകൂടായ്മയൊക്കെ വച്ച് ബാക്ടീരിയയെ കണ്ട്രോള്‍ ചെയ്യുന്നു. ഇത് ബാക്ടീരിയ ക്കെതിരെ മനുഷ്യന്റെ രാഷ്ട്രീയം. എന്നാല്‍ ഇവിടെ ബാക്ടീരിയക്ക് സ്വാതന്ത്ര്യം നഷ്ടമാവുന്നില്ലേ. അതിന് മനുഷ്യന്‍ കൂച്ചുവിലങ്ങിടാന്‍ പാടുണ്ടോ. അത് ഓരോ മനുഷ്യന്റേയും സ്വാതന്ത്ര്യം എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ മനുഷ്യന്‍ പുലരണമെങ്കില്‍ ബാക്ടീരിയകള്‍ ഒരു നിലയ്ക്ക് നിലക്കണം. ഓരോ പകര്‍ച്ചവ്യാധിയിലും എല്ലാ മനുഷ്യനും ഉള്‍പ്പെടുന്ന രീതിയില്‍ വ്യാപകമാവാതെ ഏറ്റവും ചുരുങ്ങിയ ആളുകളില്‍ മാത്രം നിന്ന് തീരണം.
ഉദാഹരണത്തിന് കരീം മാഷിട്ട ബാക്ടീരിയ ഇവിടേനിന്ന് സകലബ്ലോഗര്‍മാരിലേയ്ക്കും പകര്‍ത്തപ്പെടാതെ ഇവിടെ തന്നെ അതിന്റെ ലൈഫ് സൈക്കിള്‍ തീര്‍ക്കുന്നു. ഈ ബ്ലോഗിലെത്തുന്നവരെ മാത്രമേ ഈ ബാക്ടീരിയ അറ്റാക്ക് ചെയ്യൂ. അതുകൊണ്ട് തന്നെ ഇവിടെ ബാക്ടീരിയയെ നിക്ഷേപിക്കാന്‍ മുമ്പത്തേക്കാളും കുറവ് ഇന്‍സെന്റീവ് തന്നെയേ ഉള്ളൂ.
അതുപോലെ, ആരോഗ്യമുള്ള ബ്ലോഗ് സമൂഹത്തിന്റെ രാഷ്ട്രീയം രാഷ്ട്രീയമാണ് പിന്മൊഴി നിറുത്തിയതും. ബ്ലോഗുകളുടെ മുകളില്‍ ഒരു പാരലല്‍ ചാറ്റ് സിസ്റ്റം/ഗ്രൂപ്പ് മെയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാക്കുക എന്നത് തന്നെയാണ് പിന്മൊഴിനിറുത്തുന്നതു കൊണ്ടു് ഞാനുദ്ദേശിച്ചത്.
ബ്ലോഗിന് ബ്ലോഗിന്റേതായ രീതിയുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ബ്ലോഗ് ഉണ്ടാക്കിയിട്ടുള്ളത്. ലോകത്തിലുള്ള എല്ലാം ചെയ്യാനുള്ള ഒറ്റമൂലിയുമല്ല അത്`. മറ്റു ആവശ്യങ്ങള്‍ക്ക് ചാറ്റ്, ഈമെയില്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവയുണ്ട്.
നല്ലതിന്റേയും ചീത്തയുടേയും ലോക്കലൈസേഷന്‍ ആണ് ഇവിടെ കീ. അതേ സമയം നല്ലതിന് പകര്‍ന്നുപോകാനായി വായനാലിസ്റ്റുകളുണ്ട്.
എഴുത്തിനേയും വായനയേയും രണ്ട് കമ്പാര്‍ട്ടുമെന്റുകളായി തിരിച്ചാല്‍ ഇത് തീര്‍ച്ചയായും വായനയുടെ പക്ഷത്തുനിന്നുള്ള ഇടപെടലാണ്. ഡാലി എഴുത്തിന്റെ പക്ഷത്തുനിന്നും നോക്കുന്നതിനാലാണ് പട്ടാളക്കാരന്റെ വിരകഥപറയാന്‍ അയാള്‍ക്ക് അവസരങ്ങള്‍ കുറയുന്നു; പിന്മൊഴി നിറുത്തിയത് ഒരു അവസരനിഷേധമായി തോന്നുന്നതും.
വായനക്കാരനേയും ഈ സമവാക്യത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇതൊരവസരനിഷേധമായി കാണാനാവുമോ? എല്ലാവരും വായിക്കണം എന്നത് ഒരെഴുത്തുകാരന്റേയും മൌലികാവകാശമല്ല. എന്തുവായിക്കണം എന്നു തീരുമാനിക്കുന്നത് മറിച്ച് വായനക്കാരന്റെ മൌലിക അവകാശമാണ്. എഴുത്തുകാരന്റെ അവകാശം എന്തെഴുതണം എന്ന് തീരുമാനിക്കുന്നതിലാണ്.
അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, എഴുത്തുകാരന്‍ വായനക്കാരനെ ഏണ്‍ ചെയ്യണം എന്നത്. അതുകൊണ്ട് തന്നെയാണ് വായനക്കാരനെ ചുളുവിന് കിട്ടുന്ന, എല്ലാ എഴുത്തുകാര്‍ക്കും ഒരേ പ്രാധാന്യം കല്‍പ്പിക്കുന്ന; കൂടുതല്‍ ഉച്ചത്തില്‍ പറയുന്നവന് പ്രധാന്യം കൂടുതല്‍ കിട്ടുന്ന പിന്മൊഴിചന്തകളേക്കാള്‍ നല്ല സിസ്റ്റം ചെറിയ ചെറിയ വായനാസൌഹൃദങ്ങളാവുന്നത്.
ഇനി പുതിയ എഴുത്തുകാരന്‍ എങ്ങനെ പുലരണം എന്ന്. അത് നഗരത്തില്‍ ജോലിക്കെത്തുന്ന ഏതൊരുമനുഷ്യനും തുടങ്ങുന്ന പോലെ.. ആദ്യം പഴയ പരിചയക്കാരോടൊപ്പം... പിന്നെ, പുതിയ സൌഹൃദങ്ങള്‍. അത് സ്വന്തം കഴിവിനും പരിമിതിക്കുമനുസരിച്ച്. നഗരത്തില്‍ പുതുതായി എത്തുന്നവര്‍ക്കൊന്നും സൌഹൃദങ്ങള്‍ കിട്ടില്ല എന്ന പോലെ ബാലിശമല്ലേ പുതുതായി എഴുതുന്നവര്‍ക്കും വായനക്കാരെ കിട്ടില്ല എന്ന പേടിയും.
അനോനീ, ഒരു തിരുത്ത്. റെക്കമെന്റഡ് വായനയ്ക്ക് ഒരു ഫീഡ്‍ റീഡര്‍ മാത്രം മതി. റെക്കമെന്റ് ചെയ്യാന്‍ ഒരു ബുക്ക്മാര്‍ക്ക് സിസ്റ്റം കൂടി വേണം. അത് ഗൂഗിള്‍ റീഡറാവാം, ഗൂഗിള്‍ ബുക്‍മാര്‍ക്സ് ആവാം, ഡെലീഷ്യസ് ബുക്‍മാര്‍ക്സ് ആവാം. ഒട്ടും കോമ്പ്ലെക്സ് അല്ലാത്ത സംഗതികള്‍.. ഒരു ഈ മെയില്‍ അക്കൌണ്ട് പോലെ.
ഒരു കോഡു ഭാഷയും ഇല്ല ഇഞ്ചീ!
പിന്മൊഴിയില്ലങ്കിലും സിബു പറഞ്ഞ ബാക്ടീരിയകള്‍ പോസ്റ്റില്‍ വരുമെന്നു കാണിക്കാന്‍ ശ്രമിച്ചതായിരുന്നു. ഞാനൊറ്റക്കല്ല.പക്ഷെ പേരുവെച്ചു ഇടണമെന്നു ഞാന്‍ നിര്‍ബന്ഡം പിടിച്ചപ്പോള്‍ ആ ജോലി എനിക്കു കിട്ടി.
പെരിങ്ങോടന്‍ ഇടക്കു വന്നു ചാടുമെന്നു കരുതിയില്ല. പെരിങോടനു വേദനതോന്നിയതെന്തേ അവോ? അഭിപ്രായ പ്രകടനം അനുവദിക്കാത്ത വിധം ബ്ലോഗുമാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതാരൊക്കെകായാണാവൊ?
ഇനി പ്രതികരിക്കേണ്ട എന്നു കരുതിയിരുന്നു.കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പിടിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നങ്കില്‍ മറുമൊഴിയില്‍ "ചാച്ചാമാഷ്" എന്ന പേരില്‍ ബ്ലോഗു തുടങ്ങി അപ്രത്യ്ക്ഷനായ ആളെ ഞാന്‍ പിടിക്കുമായിരുന്നു. തമ്മില്‍ തല്ലിച്ചു ആസ്വദിക്കുന്നവര്‍ മനസ്സിലാക്കുക. എന്തു രസമാണു ഇതില്‍നിന്നു കിട്ടുന്നത്?
എതിരവന്‍ കതിരവനെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും സാക്ഷ്യപ്പെടുത്തിയ സിബു,
ഇത്തരം ക്ഷിപ്രബ്ലോഗേര്‍സിനെ വെട്ടത്തു കൊണ്ടു വരാത്തതെന്തേ?
ഞാന്‍ ഒരു ഏറ്റു മുട്ടലിനൊന്നുമില്ല! മടുത്തു.
മാഷേ
എനിക്കൊരു വസ്തു മനസ്സിലായില്ല.
മാഷ് ഒറ്റക്കല്ലാന്നൊ? എന്ന് വെച്ച നിങ്ങള്‍ ഒരു ഗ്രൂപ്പുണ്ടെന്നൊ മാഷിന്റെ കമന്റിനു പിന്നില്‍? അതെന്തിനാ? അത് എന്താണ് ഉദ്ദേശ്യം?
സിബുചേട്ടന്‍ പറഞ്ഞത് ഞനിങ്ങനെയാണ് മനസ്സിലാക്കിയത്. ഇപ്പോള്‍ മാഷ് പറഞ്ഞത് ഞാനും എന്റെ ബ്ലോഗില്‍ ഒന്ന് എത്തിനോക്കിയവരും മാത്രല്ലേ കണ്ടുള്ളൂ? പിന്മൊഴി ഉണ്ടായിരുന്നെങ്കില്‍ അത് 700 പേരും കണ്ടേനെ. അപ്പോള്‍ കുറച്ച് പേര്‍ ഇത് കണ്ടത് വെച്ച് തന്നെ ഒരു മോശം ഗോസിപ്പ് അധികം വിസിബിളിറ്റി കിട്ടുന്നില്ല. പക്ഷെ മാഷ് പറഞ്ഞത് എനിക്ക് മനസ്സിലായി, മലയാളം ബ്ലോഗില്‍ ഈ ഗോസിപ്പും മറ്റും പിന്നാമ്പുറത്തില്‍ ഇഷ്ടം പോലെയുണ്ട്, അത് കൊണ്ട് പിന്മൊഴി നിറുത്തീട്ടും കാണേണ്ടവര്‍ കാണും എന്നല്ലെ? അത് ശരിയാണ്, പക്ഷെ അത് ശരിയാക്കി എടുക്കണ്ടേ? പതിയേ പതിയേ കൊറേ പേര്‍ ബ്ലോഗില്‍ പതിനായിരം ഒക്കെ ആവുമ്പൊ ഈ ഗോസിപ്പിനൊന്നും പ്രസക്തി ഉണ്ടാവില്ല്യ. ഇപ്പോഴുള്ളതൊക്കെ എന്തായാലും ശരിയാവും. അതാണല്ലൊ പ്രതീക്ഷ.
>>അഭിപ്രായ പ്രകടനം അനുവദിക്കാത്ത വിധം >>ബ്ലോഗുമാറ്റിയെടുക്കാന്‍ >>ശ്രമിക്കുന്നതാരൊക്കെകായാണാവൊ?
ഇങ്ങീന്‍ പെരിങ്ങോടര്‍ എന്ന ബ്ലോഗര്‍ ശ്രമിക്കുമെന്ന് എനിക്ക് ഇതു വരെ തോന്നിയിട്ടില്ല്യ. തോന്നിയാല്‍ തന്നെ സമ്മതിച്ചു കൊടുക്കണമെങ്കില്‍ അതിനു ഞാനൊരു അന്‍പത് പ്രാവശ്യം ജനിച്ചാലും ഞാന്‍ സമ്മതിച്ചു കൊടുക്കില്ല്യ. മാഷെ, ആരെന്തു ശ്രമിച്ചാലും ആരെയെങ്കിലും ഭയപ്പെടുന്നത് എന്തിനു? അതും സഭ്യമായ നിയമാനുസൃതമായി അഭിപ്രായം പറയുവാന്‍? എനിക്ക് ആ ഭയമില്ല, മാഷിനും ഉട്ണാവരുത്.
>>തമ്മില്‍ തല്ലിച്ചു ആസ്വദിക്കുന്നവര്‍ >>മനസ്സിലാക്കുക. എന്തു രസമാണു >>ഇതില്‍നിന്നു കിട്ടുന്നത്?
ആരാണ് തമ്മില്‍ തല്ലിക്കുന്നത്? എനിക്ക് ഇത് മനസ്സിലായേ ഇല്ല. ഞാനാണൊ? ഞാനാണെങ്കില്‍ മാഷ്ക്ക് കാര്യായിട്ട് തെറ്റിപ്പോയി.
>>ഇത്തരം ക്ഷിപ്രബ്ലോഗേര്‍സിനെ വെട്ടത്തു >>കൊണ്ടു വരാത്തതെന്തേ?
ഇത് സിബുചേട്ടനോടാണെങ്കിലും, ഞാന്‍ പറഞ്ഞോട്ടെ. എങ്ങിനെ വെട്ടത്തുകൊണ്ട് വരും? സിബുചേട്ടനാരാ ദൈവമൊ?
എന്തായാലും എന്റെ ബ്ലോഗില്‍ മാഷ്ക്ക് ഒരു അഭിപ്രായ സ്വാതന്ത്ര്യത്തിനും കുറവ് വരില്ല തെറിവിളികള്‍ തുടങ്ങാത്ത കാലത്തോളം. പറയാനുള്ളത് വെട്ടിത്തുറന്ന്‍ തന്നെ സധൈര്യം പറഞ്ഞോളൂ...
>>ഞാന്‍ ഒരു ഏറ്റു മുട്ടലിനൊന്നുമില്ല! മടുത്തു.
മാഷേ, അന്യോന്യം സംവാദിക്കുന്നത് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവാനണ്. അത് ഏറ്റുമുട്ടലല്ല. നമ്മളൊക്കെ മനുഷ്യരല്ലെ, അവിടെം ഇവിടെം നമുക്കൊക്കെ തെറ്റു പറ്റും. അതൊക്കെ പരിഹരിക്കാാന്‍ തുറന്ന് സംസാരിച്ചാലെ പറ്റൂ. മനസ്സില്‍ വെച്ചാാല്‍ മനസ്സ് വായിക്കന്‍ എനിക്ക് പറ്റില്ല്യ.
കരീം, ഒരു പോസ്റ്റിലും സിബു പറഞ്ഞ ഉപമയിലെ ബാക്ടീരിയ വരുന്നത് ആര്‍ക്കും തടയുവാനാവില്ല (പോസ്റ്റ് ഉടമയ്ക്ക് മോഡറേഷന്‍ വയ്ക്കാം) പക്ഷെ അതു പടരുന്നത് തടയാം, അതു തന്നെയാണു സിബുവിന്റെ കമന്റ് വ്യക്തമാക്കുന്നതും. താങ്കളോ താങ്കളുടെ പേരില്ലാത്ത സംഘമോ തെളിയിച്ചു തരുമ്പോള്‍ മാത്രം അറിയാന്‍ പാകത്തില്‍ നിഗൂഢമായ ഒരു സംഗതിയുമല്ല അത്. പിന്മൊഴി സൃഷ്ടിച്ചിരുന്ന പ്രശ്നങ്ങളും ഏതെങ്കിലും ഒരു പോസ്റ്റില്‍ നടക്കുന്ന പ്രശ്നങ്ങളും രണ്ടു വ്യത്യസ്ത ആക്സിസുകളിലാണ്. സിബുവിന്റെ കമന്റ് ഒരിക്കല്‍ കൂടി വായിച്ചാല്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും അത് മനസ്സിലാവേണ്ടതാണ്.
‘ഉമേഷ് ജി,
പിന്മൊഴി നിര്ത്തിയതു കൊണ്ടു പ്രയോജനം ആര്ക്കുമുണ്ടായില്ലന്നു സമ്മതിച്ചല്ലോ! നല്ലത്.
പിന്മൊഴി കൊണ്ടു ലാഭം വിഹിതം കിട്ടാതിരുന്നവര്ക്കു കുശുമ്പു വന്നു അതു നിര്ത്താന് ശ്രമിച്ചതാണെന്നു ഊഹിക്കാന് പ്രയാസമുണ്ടൊ? (മനുഷ്യമനസ്സാണേ പലനിലക്കും ചിന്തിച്ചു പോകും)’
ഇത് നിങ്ങള്‍ ഒരു മെയിലിങ് ലിസ്റ്റില്‍ എഴുതിയ വരികളാണ്, ഇതാണോഹേ നിങ്ങളുടെ ഭാഷയിലെ അഭിപ്രായപ്രകടനം. അത്തരത്തില്‍ തന്തയ്ക്കു വിളിക്കുന്നതും അഭിപ്രായപ്രകടനമാകുമല്ലോ.
ദയനീയമായി തോന്നുന്നത്, യാതൊരു തെളിവോ വസ്തുതയ്ക്കു നിരക്കുന്ന വാദങ്ങളോ കൈവശമില്ലാതെ മേല്‍പ്പറഞ്ഞ ക്ഷുദ്രക്കമന്റുകള്‍ ദിവസം മൂന്നുനേരമെന്നോണം ചിലര്‍ക്കെതിരെ (പിന്മൊഴി നടത്തി എന്ന ഒറ്റകാരണം കൊണ്ടുമാത്രം തുടര്‍ച്ചയായി അപമാനിക്കപ്പെടുന്നവര്‍) പലയിടത്തും എഴുതിവയ്ക്കുന്ന കരീമിനെ പോലുള്ളവരാണ് ബ്ലോഗിലെ തമ്മില്‍ തല്ലിനെ പറ്റി കുണ്ഠിതപ്പെടുന്നതെന്നാണ്. ആരെയെങ്കിലും പ്രകോപിച്ച് രണ്ട് തെറി വാങ്ങിക്കേള്‍ക്കുമ്പോള്‍ മാത്രം കരീം പ്രകടിപ്പിക്കുന്ന ഈ ദയനീയ-വിധേയത്വഭാവമുണ്ടല്ലോ കരീമിന്റെ ഏറ്റവും വലിയ കള്ളത്തരവുമാണ്.
പെരിങ്ങോടരുടെ കമന്റില്‍ നിന്നുള്ള:
“പിന്മൊഴി കൊണ്ടു ലാഭം വിഹിതം കിട്ടാതിരുന്നവര്ക്കു കുശുമ്പു വന്നു അതു നിര്ത്താന് ശ്രമിച്ചതാണെന്നു ഊഹിക്കാന് പ്രയാസമുണ്ടൊ? (മനുഷ്യമനസ്സാണേ പലനിലക്കും ചിന്തിച്ചു പോകും)”
ഉം, ഇങ്ങിനെ മാഷ്ക് തോന്നിയൊ? മനുഷ്യമനസ്സ് പല നിലക്കും ചിന്തിക്കും, അതൊക്കേനും ശരിയാവൊ മാഷേ?
പിന്മൊഴി കൊണ്ടുവേണ്ടിയിരുന്ന ലാഭം
ഇതെങ്ങിന്യാന്നൊന്ന് പറയൊ? ഒരു ഗൂഗിള്‍ ഗ്രൂപ്പ് കൊണ്ട് ഇന്നേ വരെ ഈ ലോകത്തില്‍ ഇത്രേം നാളത്തെ എന്റെ ഇന്റര്‍നെറ്റ് എക്സിസ്റ്റന്‍സ് വെച്ച് ആര്‍ക്കും ലാഭം കിട്ടീതായി അറിവില്ല്യ. ഇത് മാഷ്ക്ക് തെളിവായി ഉണ്ടെങ്കില്‍ കൃത്യമായി ഉണ്ടെങ്കില്‍ എനിക്ക് അറിയണം.
ചുമ്മാ അതും ഇതും സ്വപ്നം കണ്ട് പറഞ്ഞാതാണെങ്കില്‍ ഇത് പറയുന്നത് ശുദ്ധ പോക്രിത്തരമാവും എന്ന് മാഷ്ക്ക് അറിയലൊ ല്ലെ?
അതുപോലെ ആരാണ് മാഷ്കടെ സംഘത്തില്‍? അവര്‍ക്ക് എന്താ വെട്ടത്ത് വന്ന് പറഞ്ഞാല്‍? അതൊ മാഷിനെക്കൊണ്ട് ചുടുചോര്‍ തീറ്റിപ്പിക്കുന്നതാണൊ? അതാരപ്പാ ബ്ലോഗിലെ ഈ മാഫിയാ അധോലോക സംഘങ്ങള്‍? അത് ശരി! കൊള്ളാല്ലൊ.
എവിടെയും എത്തൂല്ലാ ഇഞ്ച്യേ.
പഴയ (നെഹൃവും പുത്രിയും പിന്തുടര്‍ന്ന )ഇന്ത്യന്‍ ലൈസന്‍സ് രാജിന്റെ ആള്‍ക്കാരെപ്പോലെ ഒരു കമന്റ് രാജ് ഗ്രൂപ്പ്, അതേല്‍ കൂടാത്ത ബ്ലോഗ് പോസ്റ്റ് രാജ് ഗ്രൂപ്പ് എന്ന് ആളുകള്‍ രണ്ടു ചേരിയാണ്. ആ വഴി തന്നെ വിട്ടേക്കൂ.
എന്റെ ബ്ലോഗ് തിരഞ്ഞു പിടിച്ചു വന്ന്, എന്റെ പോസ്റ്റ് വായിച്ച്, അതു വായിച്ച ശേഷം മാത്രം (വേണമെങ്കില്‍) അതിനെക്കുറിച്ചുള്ള കമന്റുകള്‍ വായിച്ച്, താഴെ എന്തെങ്കിലും കുറിക്കാന്‍ താല്പ്പര്യം ആത്മാര്‍ത്ഥമായും തോന്നി എഴുതുന്ന ഒന്നോ രണ്ടോ പേര്‍ (ആയിരം പേര്‍ കമന്റ് എഴുതാന്‍ ഞാന്‍ എഴുത്തച്ഛനല്ലല്ലോ) ഇടുന്ന കമന്റ് മാത്രം മതി എനിക്ക്, എന്നാല്‍ സ്വാഭാവികമായി ഹൃദയം ഇടിക്കാത്ത ഡീഫില്ലിബ്രേറ്റര്‍ പോലെ കമന്റ് അഗ്രിഗേറ്റര്‍ പേസ് മേക്കര്‍ ആയി വച്ചില്ലെങ്കില്‍ സിദ്ധി കൂടുന്ന ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ അത് കമന്റു ഗ്രൂപ്പ് വഴി പോയിക്കോട്ടെ.
പുതിയ ബ്ലോഗര്‍മാരെ അറിയാന്‍ കമന്റ് ഗ്രൂപ്പ് വേണമോ എന്നാണ് ഇപ്പോല്‍ പ്രശ്നമെങ്കില്‍:
ആയിരമോ അഞ്ഞൂറോ റെസ്പോണ്‍സ് വരുന്ന പോപ്പുലര്‍ ബ്ലോഗുകളുടെ ഫ്ലഡില്‍ ഞാന്‍ പിന്മൊഴി ഉപയോഗിച്ചിരുന്ന സമയത്ത് പുതിയ ബ്ലോഗര്‍മാരെ അതുവഴി പിടികൂടിയിട്ടില്ല. ഫസ്റ്റ് പോസ്റ്റ് വരുന്ന ബ്ലോഗ് ഐഡികളെ ഫില്‍റ്റര്ര് ചെയ്ത് മറ്റൊരു ലിസ്റ്റ് ആക്കാന്‍ തനിമലയാളവും മറ്റു പോസ്റ്റ് അഗ്രിഗേറ്ററും ശ്രമിച്ചാല്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നതാണ് ഒരു വഴി. എവൂരാനോട് (ബൂലോഗ പോസ്റ്റുലേറ്റ് അനുസരിച്ച് ഏവൂരാന്‍ ബ്ലോഗ് കൊണ്ട് കോടീശ്വരന്‍ ആയ മനുഷ്യനാണ്, അയാളോട് മിണ്ടുന്നവര്‍ എല്ലാം ആ കറ പുരണ്ട പണത്തിന്റെ വിഹതം പറ്റുന്നവരും, അതോണ്ട് സൂക്ഷിച്ചു മിണ്ടണം, ഇല്ലേല്‍ ജാഫ്നക്കാരന്‍ തമിഴു പുലിയെ ബീറടിക്കാന്‍ വിളിച്ച ആ പാണ്ടിയുടെ ഗതിയായി പോകും ) ആരേലും ടെക്കികള്‍ അതൊന്നു ഡിസ്കസ്സൂ.
അങ്ങിനെയാണെങ്കില്‍...
ഒരു സ്വതന്ത്ര ബ്ലോഗിംഗ് കൂട്ടായ്മ ഉണ്ടാക്കിയാലോ? അതിനായിട്ടൊരു കമന്റ് അഗ്രഗേറ്ററും...
(തല്ലുന്ന കാര്യം ആലോചിക്കുകയേ ചെയ്യരുത്) :)
ദേവഗുരോ,
ഇപ്പോഴത്തെ തനിമലയാളം അഗ്രിഗേഷന്‍ സിസ്റ്റത്തിനു പുതിയ ബ്ലോഗുകളെ തപ്പി എടുക്കാനുള്ള കഴിവുണ്ട്. പലപ്പോഴും പുതിയ ഒരെണ്ണം വന്ന ഉടനെ ലിസ്റ്റു ചെയ്തു തുടങ്ങാറില്ലെന്നു മാത്രം. ബ്ലോഗിന്റെ സ്വഭാവം പ്രവചിക്കാനാവില്ല എന്നതു കൊണ്ടു മാത്രം. ഒറ്റപ്പോസ്റ്റുകാരുടെ ലിസ്റ്റെടുത്തിട്ടാല്‍ ഒപ്പം ‘ലിങ്ക് ക്ലിക്കുന്നതു സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം' എന്നെഴുതേണ്ടി വന്നാലോ? :)
ബിന്ദു, ചിന്മയകൃഷ്ണ പറഞ്ഞതുതന്നെയാണ് എന്റെയഭിപ്രായവും: "ആരെങ്കിലും വായിക്കുന്നു എന്നറിഞ്ഞാല്‍ ചിലപ്പോള്‍ ആത്മാര്‍ത്ഥമായി എഴുതാന്‍ പറ്റിയെന്നു വരില്ല"
സിബു, താങ്കളുടെ അഭിപ്രായത്തോടും എനിക്ക് പൂര്‍ണ്ണയോജിപ്പ്.
ആരെങ്കിലും വായിക്കുന്നു എന്നറിഞ്ഞാല്‍ ചിലപ്പോള്‍ ആത്മാര്‍ത്ഥമായി എഴുതാന്‍ പറ്റിയെന്നു വരില്ല.
ബിന്ദൂ, ഇതെനിക്കു് മനസ്സിലായില്ലല്ലോ. ആത്മാര്‍ഥമായി അങനെ എഴുതണം എന്നുണ്ടെങ്കില്‍ ബ്ലോഗു് പ്രൈവറ്റായി വച്ചാല്‍ മതിയാകുമല്ലോ. എഴുതുന്നതു് സ്വയം വായിക്കാം.ആത്മാര്‍ഥമായി വീണ്ടും വീണ്ടും എഴുതാം. ഇനി എനിക്കു മനസ്സിലാവാത്ത യുക്തികള്‍ അതിലുണ്ടെങ്കില്‍ ക്ഷമിക്കുക.:)
കരീം മാഷിന്റെ സംഘത്തിനെപ്പറ്റിയുള്ള കമന്റ് വായിച്ചപ്പോ എനിക്ക് ബൈബിളിലെ ഒരു ഭാഗമാണ് ഓര്‍മ്മ വന്നത്. മര്‍ക്കോസ് അദ്ധ്യായം 5. (പ്രത്യേകിച്ച് അതിലെ 9 ആം വാക്യം..)
അത് കൈപ്പള്ളി ബൈബിളില്‍ ഇവിടെ
വിക്കി ബൈബിളില്‍ ഇവിടെയും.
സംഘാംഗങ്ങളുടെ രെജിസ്റ്ററില്‍ എന്റെ പേരുണ്ടൊ എന്നൊന്നു നോക്കുമോ മാസ്റ്റര്‍. ഉണ്ടെങ്കില്‍ എന്റെ ഐഡിയില്‍ നിന്നു മാറി അനോണിയായി ഈ കമന്റ് ഇടാനാ ... :)
ഇഞ്ചീ ഈ വല്യൊരോഫിന് ഒരു കുഞ്ഞുമാപ്പ്.. :)
അങ്ങനെ ഒരു സംഘം കരീം മാഷിനു പിന്നില്‍ ഉണ്ടെന്ന് മാഷുതന്നെ പറഞ്ഞ സ്ഥിതിക്ക് അത് എന്തു സംഘം ആണ്? അത് ആരാണ് എന്ന് ഒക്കെ മാഷുതന്നെ തുറന്നു പറയേണ്ടിവരും. അതാണ് കൂട്ടായ്മകളിലെ മാന്യത. അല്ലാതെ സംശയത്തിന്റെ ഇരുട്ടില്‍ ഒരുപാടുപേരെ പിടിച്ചിട്ട് കാടടച്ചു കൂട്ടവെടിവയ്ക്കുന്ന പഴയ തറപറ്റിയ നയം കരീം മാഷ് ഒഴിവാക്കണം. മാഷ് ആരെയാ പേടിക്കുന്നത്? തുറന്നു പറയു, ആരാ മാഷിനെ കൊണ്ട് ഇങ്ങനെ പറയിച്ചത്?
മാഷിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന കൂട്ടത്തെകുറിച്ച് ഇനിയും വ്യകതമാക്കിയില്ലെങ്കില്‍ പെരിങ്ങോടന്‍ ഉപയോഗിക്കും പോലെ ഞങ്ങള്‍ക്കൊക്കെയും കരീമാഷിന്റെ വാലായ ‘മാഷ്’ എന്ന പ്രയോഗം ഒഴിവാക്കേണ്ടിവരും.
എന്നാല്‍ സ്വാഭാവികമായി ഹൃദയം ഇടിക്കാത്ത ഡീഫില്ലിബ്രേറ്റര്‍ പോലെ കമന്റ് അഗ്രിഗേറ്റര്‍ പേസ് മേക്കര്‍ ആയി വച്ചില്ലെങ്കില്‍ സിദ്ധി കൂടുന്ന ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ അത് കമന്റു ഗ്രൂപ്പ് വഴി പോയിക്കോട്ടെ. - ഹെന്റമ്മേ കിടിലന്‍ ഉപമ. :) ബ്ലോഗ് സിദ്ധികൂടിയാല്‍ എങ്ങിനെയിരിക്കും എന്നൊന്ന് ആലോചിച്ചു നോക്കിയതാ, വല്ലാതെ ചിരിപ്പിച്ചു. ദേവട്ടോ, എനിക്കിഷ്ടായി...
ഇവിടെ നടന്ന ചര്‍ച്ച ഒരു ചുക്കും മനസിലായില്ല, (പെരിങ്ങൊടര്‍ - സിബു - പിന്മൊഴി ടീം) Vs (കരീം മാഷ് - അനോണീസ് ടീം) മത്സരമാണോ, അവര്‍ക്കു മാത്രം മനസിലാവുന്നത്?
--
ഇഞ്ചി ഒറ്റക്കല്ല എന്നു പറഞ്ഞാല്‍ അതിനര്‍ഥം മാഫിയ എന്നാണോ? എന്നല്‍ ഈ മാഫിയ എന്റെ കൂടെയുണ്ട്. പത്തു പതിനാലു വര്‍ഷമായി. കൂടെ രണ്ടു ചെറിയ മാഫിയകളും ഒന്നു ആണ്‍ മാഫിയ മറ്റേതു പെണ്‍ മാഫിയ.
പെരിങ്ങോടന്‍:- ആ ഗ്രൂപ്പുമെയിലെന്റെ ആദ്യഭാഗം കൊടുക്കാതിരുന്നതു നീതിയല്ല.
എന്നെ കുറിച്ചുള്ള ആരോപണങ്ങളെല്ലാംവായിച്ചു. എന്നെ ഒന്നു സ്വയം ആനലൈസു ചെയ്യാന്‍ ഉപകരിക്കും. താങ്കള്‍ ഇതുവരെയിട്ട ശകാര കമണ്ടുകള്‍ ഒന്നു വായിച്ചു നോക്കിയാല്‍ ഒരു പക്ഷെ താങ്കള്‍ക്കും.
ഞാന്‍ താങ്കള്‍ക്കു കീഴടങ്ങിയിരിക്കുന്നു. ഈ ബാക്ടീരിയ വൈറസായി എന്നു തിരിച്ചറിഞ്ഞതിനാല്‍....!
"ശ്ശേ! ശ്ശേ! എഴുതാപ്പുറം വായിക്കുന്നവര്‍"
ഒ.ടോ പണിത്തെരക്കുണ്ടായിരുന്നു.
"പിന്മൊഴിയില്ലങ്കിലും സിബു പറഞ്ഞ ബാക്ടീരിയകള്‍ പോസ്റ്റില്‍ വരുമെന്നു കാണിക്കാന്‍ ശ്രമിച്ചതായിരുന്നു. ഞാനൊറ്റക്കല്ല.പക്ഷെ പേരുവെച്ചു ഇടണമെന്നു ഞാന്‍ നിര്‍ബന്ഡം പിടിച്ചപ്പോള്‍ ആ ജോലി എനിക്കു കിട്ടി.“ വള്രെ ഗൌരവമുള്ള ഒരു കാര്യം ഈ പോസ്റ്റില്‍ തന്നെ ആദ്യം പറഞ്ഞിട്ട് ഇപ്പോള്‍ കരീം മാഷ് (ഇപ്പോഴും മാഷെന്നുതന്നെ വിളിക്കുന്നു) ഇപ്പോള്‍ വച്ച കമന്റിലെ ഉരുണ്ടുകളി മനസിലാകുന്നില്ല.
അനോണിയാണ്, ഇപ്പോഴും. അങ്ങനെ ഒരു ഓപ്ഷന്‍ ഇവിടെ എനേബിള്‍ഡ് ആയതുകൊണ്ട് ആ ഓപ്ഷനില്‍ കമന്റെഴുതുന്നത് നിയമവിരുദ്ധമാണെന്നു കരുതുന്നില്ല. നന്ദി.
പോസ്റ്റ് അഗ്രഗേറ്റര്‍ വഴിയാണ് അധികവും വായിക്കപ്പെടുന്നത് കമന്റ് അഗ്രേറ്റര്‍ വെറും ചാറ്റ് റൂം ആണെന്ന് കാണിക്കുന്ന ഒന്നൂടെ.
ഇപ്പോഴുള്ള കമന്റ് അഗ്രഗേറ്ററില്‍ സജീവമായ ചിലരുടെ പോസ്റ്റുകള്‍ അഗ്രേറ്ററില്‍ എപ്പോഴും ആദ്യം കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത് ഈയടുത്താണ്. നോക്കുമ്പോഴാണു കാര്യം മനസ്സിലാവുന്നത്, ഇന്നു ഇടുന്ന പോസ്റ്റിനു നാളത്തെ ഡേറ്റിടും. പണ്ട് ബൂലോഗക്ലബിലൊക്കെ പരീക്ഷിച്ച ചീപ്പ് ടെക്നിക്.
കമന്റ് അഗ്രഗേറ്ററിലെ ആര്‍മ്മാദം പോരാ പോസ്റ്റ് കാണാന്‍, പോസ്റ്റ് അഗ്രഗേറ്ററില്‍ ആദ്യസ്ഥാനത്തു രണ്ടു ദിവസം തന്നെ കിടക്കണം എന്ന് ഇപ്പോഴല്ലേ പിടികിട്ടിയേ. പോസ്റ്റ് അഗ്രേറ്ററുകാര്‍ ഇത് ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു.
55ആം നമ്പര്‍ Anony പറഞ്ഞവരില്‍ ഒരുത്തന്‍ ഞാനാണ്... പക്ഷെ, അത് മോശമാണെന്ന് തോന്നിയതോണ്ട് ആ പരിപാടി വെണ്ടെന്ന് വെച്ചു... (ആ ബോധം വരാന്‍ കുറച്ച് ദിവസം വൈകിയെന്ന് മാത്രം). അവസാനത്തെ രണ്ട് പോസ്റ്റുകളും കറന്‍റ് ടൈം/ ഡേറ്റ് വെച്ച് തന്നെയാണ് പോസ്റ്റ് ചെയ്തത്.
അനോണി, ഇതൊക്കെ സ്വന്തം ഐഡിയില്‍ പറയേണ്ട കാര്യങ്ങളല്ലേ... ഇങ്ങിനെയൊക്കെ പറഞ്ഞാല്‍ പൊളിയുന്ന സൌഹൃദമാണെങ്കില്‍ പൊളിയട്ടെ എന്ന് വെക്കണം.
ഈശോമിശിഹായേ, ഇതെന്തുട്ടാണിവിടെ? അനോണിമാരുടെ സംസ്ഥാന സമ്മേളനമൊ? ബ്ലോഗ് മാറിപ്പോയൊ? ആരുടെ കാര്യാണ് ഈ പറയുന്നത്? എന്റെ ബ്ലോഗിന്റെ ഡേറ്റ് 18 ആണ്. ഞാന്‍ ഒരു കമന്റ് അഗ്രിഗേറ്ററിലും ഇല്ല. അല്ല, എന്റെ ബ്ലോഗില്‍ ഏത് ഡേറ്റ് ഇടണമെന്ന് ഞാന്‍ തീരുമാനിക്കില്ലേ? ഞാന്‍ വേണമെങ്കില്‍ അടുത്ത കൊല്ലത്തെ ഡേറ്റ് ഇടും..ശ്ശെടാ! വീട്ടി പോ...വീട്ടീ പോ പിള്ളേരെ അല്ലമ്പാണ്ട് :):) അല്ലെങ്കില്‍ കമന്റ് അഗ്രിഗേറ്ററിലോട്ട് പോ അലമ്പ് കാണിക്കാന്‍. ഇവിടെ ഞാന്‍ മാത്രേ കാണൂ :) :)
കരീം മാഷെ,
എന്തായാലും ഇപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. മാഷ്കടെ കയ്യില്‍ യാതൊരു വിധ തെളിവോ ഒന്നുമില്ല. വെറുതെ ഓരോരുത്തര്‍ ഓരോ ഗോസിപ്പ് പറയുന്നത് വിശ്വസിച്ച് വികാരധീനനാവുന്നതാണ്. പിന്മൊഴി നിറുത്തിയതിന്റെ വിഷമമാണ് മാഷ്കടെ ഈ വികാരത്തിനു പിന്നില്‍ എന്ന് മനസ്സിലാക്കുന്നു. പക്ഷെ അതിനു ഇത്രമാത്രം മലയാളത്തിനു വേണ്ടി സ്വമനസ്സാലെ പ്രതിഫലമോ ഇല്ലാതെ അധ്വാനിച്ച നമുക്കൊക്കെ ഈ അലമ്പൊക്കെ കാണിക്കാന്‍ ഇപ്പോള്‍ പറ്റിയത് ആ നല്ല
മനസ്സുള്ള കുറച്ച് ചെറുപ്പക്കാര്‍ കാരണമാണ്. എന്നും പറഞ്ഞ് അവര് പറയുന്നതൊക്കെ അപ്പാടെ വിഴുങ്ങണമെന്നൊ അല്ലെങ്കില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുരുതെന്നൊ അര്‍ത്ഥമില്ല. പക്ഷെ അത് വെറുതെ പടച്ച് വിടുന്ന ഗോസിപ്പ് കേട്ടാവരുത്. കാര്യങ്ങള്‍ കൃത്യമായി ഉണ്ടാവണം.
അല്ലാതെ മാഷ് ചെയ്യുന്നത് ഒരു വലിയ അപരാധം തന്നെ. മാഷ് എന്ത് മാത്രം സാക്ഷരതാ പ്രസ്ഥാനങ്ങളില്‍ നാട്ടില്‍ ജോലി ചെയ്തിരിക്കുന്നു. മാഷിനെ ഇങ്ങിനെയാരെങ്കിലുമൊക്കെ ആ നല്ല പ്രവര്‍ത്തികള്‍ക്ക് പറഞ്ഞിരുന്നുവെങ്കില്‍ പെരിങ്ങ്സ് ഈ ചൂടാവുന്നത് എന്തിനാന്ന് മാഷ്ക്ക് നല്ലവണ്ണം മനസ്സിലാവും.
(അപ്പൊ സംഘം എന്ന് പറഞ്ഞത് വീട്ടുകാരെയാണൊ? ഉം ഉം !!! )
"വീട്ടി പോ...വീട്ടീ പോ പിള്ളേരെ അല്ലമ്പാണ്ട് :):) അല്ലെങ്കില്‍ കമന്റ് അഗ്രിഗേറ്ററിലോട്ട് പോ അലമ്പ് കാണിക്കാന്‍."
ഇഞ്ചിപ്പെണ്ണേ കമന്റഗ്രഗേറ്റര്‍ എന്നാല്‍ അലമ്പുകാണിക്കാന്‍ ഉള്ള സ്ഥലം എന്ന തെറ്റിദ്ധാരണ ആദ്യം മാറ്റു. അല്ലെങ്കില്‍ ആ തെറ്റിദ്ധാരണ പരത്താതിരിക്കു. (ഇഞ്ചിപ്പെണ്ണ് അല്പം മുന്‍പ് കരീം മാഷിനോട് തെറ്റിദ്ധാരണ പരത്തുന്നതിനെതിരെ സംസാരിച്ചതാണ് എന്നത് ഓര്‍ക്കുക)
പണ്ട് ഈ പറയുന്നവരൊക്കെ കമന്റഗ്രഗേറ്ററില്‍ ഉണ്ടായിരുന്നു എന്ന കാര്യം മറക്കണ്ട. ഞങ്ങളില്ലെങ്കില്‍ അത് അലമ്പു സ്ഥലം എന്ന ധാരണ ‘എനിക്കു ശേഷം പ്രളയം’ എന്ന പോലെയാണ്.
അനോണിമസെ,
ഈ പോസ്റ്റ് വായിച്ചല്ലൊ ല്ലെ? ഞാനും കമന്റ് അഗ്രിഗേറ്ററില്‍ ഉണ്ടായിരുന്നു. ഇതുപോലെ ബഹളം ഒക്കെ കാണിച്ചിരുന്നു എന്ന് തന്ന്യാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ എന്നും പറഞ്ഞ് കോളേജില്‍ പഠിക്കുമ്പോള്‍ കാണിക്കുന്ന ബഹളമൊക്കെ ഓഫീസില്‍ ആവുമ്പൊ നമ്മള്‍ മാറ്റിയെടുക്കില്ലേ? അല്ലെങ്കില്‍ ശ്രമിക്കില്ലെ? അതിനൊരു ശ്രമമാണ് എന്റേത്. നന്നാവാന്‍ ശ്രമിക്കുമല്ലൊ മനുഷ്യന്മാര്‍ കുറച്ച് കാലം കഴിയുമ്പൊ. അത് തെറ്റാണെന്ന് തോന്നുന്നില്ല.
കമന്റ് അഗ്രിഗേറ്ററിനെക്കുറിച്ച് എന്റെ അഭിപ്രായം എനിക്ക് തുറന്ന് പറയാം, ഭീഷണി വേണ്ടാട്ടൊ ഇവിടെ. പിന്മൊഴിയിലും നല്ലവണ്ണം അലമ്പുണ്ടായിരുന്നു എന്ന് തന്നെ പറയുന്നു. അത് തെറ്റായ ധാരണയല്ല. ഞാനടിച്ച് ഓഫുകള്‍ എനിക്ക് കൃത്യമായി അറിയാം. ശരിയായ ധാരണയാണ്.
കമന്റ് അഗ്രഗേറ്റര്‍ വേണമെന്നുള്ളവര്‍ക്ക് അതാകാം.
പൈപ്പും ഫീഡും മതിയെങ്കില്‍ അതുമാകാം.
പോസ്റ്റുകള്‍ വേണമെങ്കില്‍ വായിക്കാം, വേണമെങ്കില്‍ കമന്റിടാം.
അതല്ലേ സ്വതന്ത്രബ്ലോഗ് വായന? (വായനയുടെ ഇടപെടലാണ് ട്ടാ)
എന്തൊക്കെയായലും ബ്ലോഗിന്റെ പൂര്‍ണ്ണനിയന്ത്രണം ബ്ലോഗുടമക്കല്ലേ?
അപ്പോ പറഞ്ഞു വന്നത്...
ഇഞ്ചിക്ക് പൈപ്പാണ് പഥ്യമെങ്കില്‍ ആയിക്കോളൂ.
കമന്റ് അഗ്രഗേറ്ററുകള്‍ക്കെതിരേ കാമ്പൈന്‍ നടത്തേണ്ട കാര്യമുണ്ടോ?
കമന്റുകള്‍ അഗ്രഗേറ്ററുകളിലേക്ക് അയക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം ബ്ലോഗര്‍ക്ക് മാത്രമാണ്.പൈപ്പോ ഫീഡോ ഉപയോഗിച്ച് മറ്റു കമന്റുകള്‍ വായിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് വായനക്കാരന്‍ മാത്രമാണ്.
ഇഞ്ചിയുടെ മാത്രം ഇഷ്‌ടമാണ് ഈ പൊസ്റ്റില്‍ പറഞ്ഞത് എന്നു മാത്രമാണ് ഞാന്‍ മനസ്സിലാക്കുന്നത്.
അനോണിമസേ,
തീര്‍ച്ചയായും. ആര്‍ക്ക് എന്തും ചെയ്യാം എന്ന് തന്നെയാണല്ലൊ എന്റെ ഈ ബ്ലോഗ് പോസ്റ്റില്‍ തന്നെ പറഞ്ഞിരിക്കുന്നത്. എനിക്കും എന്തും ചൂസ് ചെയ്യാം. കമന്റ് അഗ്രിഗേഷനു വേണ്ടവര്‍ക്ക് അത് ചെയ്യാം, വേണ്ടാത്തവര്‍ക്ക് വേണ്ട. ഞാന്‍ മനസ്സിലാക്കിയ എന്റെ അവലോകനമാണല്ലൊ ഈ പോസ്റ്റില്‍. ഇത് വായിച്ച് ഇത് പഠിച്ച് ഇനിയിപ്പൊ കുറച്ച് പേര്‍ക്ക് ശരിയാണല്ലൊ എന്ന് തോന്നിയാല്‍ അവര്‍ അതുപോലെ പ്രവര്‍ത്തിക്കും. ശരിയല്ല എന്ന് തോന്നിയാല്‍ മറിച്ചും. അത് തന്നെയാണ് വേണ്ടത്. അല്ലെങ്കില്‍ പിന്നെ എന്ത് സ്വാതന്ത്ര്യം?
എന്റെ അനുഭവമാണ് ഞാന്‍ എഴുതിയത്. എനിക്ക് എന്തു മാത്രം തെറ്റായ ധാരണകളുണ്ടായിരുന്നു എന്നറിയൊ? ഞാന്‍ പറഞ്ഞില്ലെ കമന്റ് അഗ്രിഗേഷന്‍ നിറുത്തിവരോട് ഒരു ഇച്ചിരെ പോലും എനിക്ക് ശരിയാണെന്ന് തോന്നിയില്ല. പക്ഷെ രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ഭഗവാനേ! തലയില്‍ കാറ്റും വെളിച്ചവും കയറിയത്. അയ്യേ എന്നായിപ്പോയി എനിക്ക്. പറ്റാമെങ്കില്‍ പെരിങ്ങ്സ് പറയുന്നതിനു എതിര് പറയാനേ ഞാന്‍ നോക്കൂ :). ഇതിപ്പൊ ആകെ വടിയാപ്പോയില്ലെ ഞാന്‍? ഒരു പോസ്റ്റില്‍ വരെ സമ്മതിക്കേണ്ടി വന്നില്ലെ :)
നമ്മള്‍ ഒരു പ്രവര്‍ത്തി ചെയ്തുകൊണ്ടിരുന്നാല്‍ അത് മാറി നിന്ന് വിശകലനം ചെയ്യാന്‍ പാടാണ്. അതൊക്കെ സത്യം പറഞ്ഞാല്‍ ഈ രണ്ട് മാസം പിന്മൊഴി നിന്നപ്പോഴാണ് മാറിക്കിട്ടിയത്. അതാണ് ഞാന്‍ പോസ്റ്റാക്കാന്ന് വെച്ചത്. കാരണം എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എഴുതാനാണല്ലൊ എന്റെ ബ്ലോഗ്.
കപ്പിനും ലിപ്പിനുമിടക്ക് പോസ്റ്റ് വെക്കാനും പറ്റി. അല്ലെങ്കില്‍ വക്കാരിജി കൊണ്ടോയേനെ ഈ പോസ്റ്റ്! :) :)
(അനോണിമസ് ആണെങ്കിലും ഒരു ലെറ്റര്‍ എങ്കിലും പേരായിട്ട് ഇട്ടാല്‍, ആദ്യത്തെ അനോണിയണൊ രണ്ടാമത്തെ അനോണിയാണൊ എന്ന്ക്കെ അറിയായിരുന്നു. ഇതിപ്പൊ ആകെ കണ്‍ഫ്യൂഷന്‍)
കരീം മാഷേ,
എതിരനെ എനിക്ക് 2-3 വര്‍ഷമായി അറിയാം. പലതവണ ശ്രമിച്ചിട്ടും കക്ഷി ബ്ലോഗുമായി അടുക്കാതിരിക്കുകയായിരുന്നു. ഒരു ദിവസം ഞാന്‍ എതിരന്റെ പേരില്‍ ബ്ലോഗുതുടങ്ങും എന്ന് ഭീഷണിപ്പെടുത്തി കൊണ്ടുവന്നതാണ് ഇവിടെ. ഇപ്പോ ആശാന്റെ നെഞ്ചത്ത് എന്നായി :)
ചുള്ളിക്കാടിന്റെ സുഹൃത്തായ ഒരു ടീം ഒരു ദിവസം വിളിച്ച് ചുള്ളിക്കാടിന് ബ്ലോഗ് തുടങ്ങണമെന്നും അതിനു ചിലകോണ്‍ഫിഗറേഷന്‍ സഹായം വേണമെന്നും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ അല്ലറചില്ലറ സംസാരമുണ്ടായി..
അപ്പോള്‍ പറഞ്ഞുവന്നത് കമ്പ്യൂട്ടര്‍ ടെക്നോളജി ഒന്നുകൊണ്ടുമല്ല ഞാന്‍ ഈ രണ്ടുപേരേയും സാക്ഷ്യപ്പെടുത്തിയത്. പരിചയം കൊണ്ടുമാത്രമാണ്. മാത്രവുമല്ല, ഹിറ്റ് കൌണ്ടര്‍ ഐപ്പിപിടുത്തം എന്നീ നമ്പറുകളൊന്നും ഞാനിതുവരെ ചെയ്തിട്ടില്ല. പലതവണ ടെക്നിക്കുകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല.
ഹരീ,
ഇവിടെ നടന്ന കാര്യങ്ങള്‍ വളരെ സിമ്പിളാണ്. ഈ പോസ്റ്റിന് ഡാലി ചില സംശയങ്ങളുമായി വന്നു. അതിന് പെരിങ്ങോടരും ഇഞ്ചിയും ഞാനും അവരവരുടേതായ രീതിയില്‍ മറുപടി കൊടുത്തുകൊണ്ടിരുന്നു. അത്രയേ ഉള്ളൂ. ഇനി അതിലെ ഏതെങ്കിലും സ്പെസിഫിക്കായ കാര്യത്തെ പറ്റിയാണ് സംശയമെങ്കില്‍ മറുപടി പറയാം. അല്ല എഴുത്തിനെ പറ്റിയാണെങ്കില്‍ ഇതിലപ്പുറം എഴുതാന്‍ എനിക്ക് വശമില്ല :(
അഗ്രജന്‍,
ഒരാള്‍ കമന്റിടുന്നത് അനോനിമസായതുകൊണ്ട് മാത്രം എന്താണ് പ്രശ്നം? അനോനിയാണെങ്കിലും സനോനിയാണെങ്കിലും എഴുതിയതെന്താണ് എന്നതാണ് കാര്യം.
അനോനി: “കമന്റ് അഗ്രഗേറ്ററുകള്‍ക്കെതിരേ കാമ്പൈന്‍ നടത്തേണ്ട കാര്യമുണ്ടോ?“
ഉവ്വ്. കാരണം അതൊരു ബാക്ടീരിയകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍ പറ്റിയ അന്തരീക്ഷമുണ്ടാക്കുന്നതുകൊണ്ട് :) നിങ്ങള്‍ ബാക്ടീരിയയ്ക്ക് മനുഷ്യരുടെ അത്ര തന്നെ അവകാശങ്ങളുണ്ട് എന്ന് വാദിക്കുന്ന ആളായിരിക്കാം. ഞാന്‍ അങ്ങനെയല്ല. എനിക്ക് മനുഷ്യനാണ് പ്രധാനം. ചില ബാക്ടീരിയകള്‍ മനുഷ്യന് ചില ഉപകാരങ്ങള്‍ ചെയ്യുന്നുണ്ടാവും. എന്നാല്‍, അവരെ നിലക്ക് നിറുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ നേരത്തേ പറഞ്ഞു. അതിനുള്ള ചില പോംവഴികളായാണ് ഒരു ഗ്ലാസ്സുപയോഗിച്ച് പലര്‍ വെള്ളം കുടിക്കരുത് എന്നൊക്കെ പറയുന്നത്.
വേണൂജി... ചിന്നൂന്റെ അമ്മ പറഞ്ഞതു അതേപോലെ പകര്‍ത്തിയെഴുതിയതാണു ഞാന്‍. എനിക്കു മനസ്സിലായതുപോലെ വേണൂജിയെ മനസ്സിലാക്കിക്കാന്‍ എനിക്കു പറ്റുമോ എന്നെനിക്കുറപ്പില്ല എന്നാലും പറയാം. എന്റെ അനുഭവത്തില്‍ എനിക്കു മനസ്സിലുള്ളതെല്ലാം വാരിവലിച്ചെഴുതണം എന്നുണ്ട്. പക്ഷേ ആരെങ്കിലുമൊക്കെ വായിക്കുംബൊള്‍ അതിന്റേതായ ഒരു നിലവാരമില്ലെ, അല്ലെങ്കില്‍ നന്നായിട്ട് എഴുതാന്‍ പറ്റിയില്ലെങ്കിലോ എന്നൊരു ഭീതി?? എനിക്കതുണ്ട്, ഒരു പക്ഷേ മുന്‍പൊന്നും എഴുതി തെളിഞ്ഞിട്ടില്ലാത്തതുകൊണ്ടാവും. നൂറു കമന്റുകളേക്കാള്‍ പ്രധാനം എഴുതിയതിനെ ശരിക്കും വിശകലനം ചെയ്യുന്ന അഭിപ്രായങ്ങള്‍ തന്നെയാണ് എഴുതി തുടങ്ങുന്നവര്‍ക്ക് സഹായമാവുന്നത്.
“നൂറു കമന്റുകളേക്കാള്‍ പ്രധാനം എഴുതിയതിനെ ശരിക്കും വിശകലനം ചെയ്യുന്ന അഭിപ്രായങ്ങള്‍ തന്നെയാണ് എഴുതി തുടങ്ങുന്നവര്‍ക്ക് സഹായമാവുന്നത്.“
ബഹുകേമം!
വേണുജിയുടെ വളരെ സിമ്പിള്‍ ആയ ചോദ്യത്തിനു ബിന്ദു എഴുതിയ മറുപടി വളരെ ബുജി ലെവെല്‍ ആയിപ്പോയല്ലോ ബിന്ദുജി... ഒരു വക കമ്മ്യൂണിസ്റ്റ് മറുപടി. സന്ദേശം എന്ന സിനിമയില്‍, തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് പരാജയപ്പെട്ടുഎന്ന ഒരു സാധാരനക്കാരനെ ചോദ്യത്തിനു ഉത്തരമായി കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ ശങ്കരാടി കഥാപാത്രം പറയുന്ന ഡയലോഗ് ഉണ്ട് “കൊളോണിയലിസ്റ്റ് ചിന്താ സരണികള്‍ റാഡിക്കലായി ചിന്തിച്ചതുകൊണ്ടാണ് നമുക്ക് പരാജയം സംഭവിച്ചത്“ എന്ന്. അതുപോലെയായിപോയില്ലെ ബിന്ദുജീ ഈ ഉത്തരം? എന്തായാലും കൊള്ളാം ആരെഴുതി അയച്ചുതന്നതാ ഈ ഉത്തരം? ആചാര്യചേട്ടന്മാരോ ആചാര്യ ചേച്ചിമാരൊ? എന്തായാലും നന്നായി ഒരു ശ്രീനിവാസന്‍ സിനിമപോലെ രസകരം ഇവിടുത്തെ കാര്യങ്ങള്‍. ഈ ബ്ലോഗില്‍ കൂട്ടുകൃഷിയായതുകൊണ്ട് ഉത്തരം പറയാന്‍ ബിന്ദുജിക്ക് മുന്‍പു തന്നെ മറ്റു ‘ജീ’മാര്‍ എത്തും എന്നറിയാം. എന്തായാലും ചിരിക്കാനുള്ള വക ഈ ബ്ലോഗില്‍ ഉണ്ട്. ഇനിയും ഒരു ചിരികൂടി സഹിക്കാനുള്ള ക്ഷമ എനിക്കും ഉണ്ട്. കം ഓണ്‍!
അനോണിമസ് മഹാപ്രഭോ! അങ്ങേക്ക് എല്ലാം അറിയവുന്ന സ്ഥിതിക്ക് ‘ബിന്ദൂജിക്ക്’ ഇതൊക്കെ
ആരെഴുതിക്കൊടുത്തതാന്നും കൂടിയങ്ങ് പറഞ്ഞാല്‍ അടിയങ്ങള്‍ക്ക് അറിയായിരുന്നു. ഒരാളെ ഗ്രൂപ്പിലൊന്നും ചേര്‍ക്കാണ്ട് ഒരാള്‍ ഒറ്റക്ക് അഭിപ്രായം പറയുമൊ എന്നൊക്കെ ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലെ? സാരമില്ല. അതിനെ ഡോക്ട്രര്‍മാര്‍ ‘അനോണിമിക്കാ കോമ്പ്ലക്സിക്ക കഷ്ടൈക്ക’ എന്ന് പറയും മനശ്ശാസ്ത്രത്തില്‍.
എന്തിനു വേറേ പറയുന്നു ഇവിടെ അഭിപ്രായം പറഞ്ഞവരൊക്കെ ഓരോ ഓരോ ഐഡി ഞാനുണ്ടാക്കി കൊടുത്താവാന്‍ ചാന്‍സുണ്ടാവും ല്ലെ അങ്ങയുടെ ചിന്താധാരയില്‍. ശരിയാണല്ലൊ! അല്ലെ? എതിരഭിപ്രായം എല്ലാം ഒരൊറ്റ ആള്‍. ജയ് വിളികള്‍ നൂറ് പേരും. അങ്ങിനെ വിചാരിക്കുന്നത് മനശ്ശാന്തിക്ക് നല്ലതാണ്, സത്യം ആവണമെന്നില്ല്യാട്ടാ.
എന്തെങ്കിലും പോസ്റ്റിനെപറ്റിയുണ്ടെങ്കില്‍ പറയൂ! ഈ ഫോറങ്ങളിലെ തല്ല് പിടിത്തം, ലേബല്‍ ചാര്‍ത്തല്‍, അവനാണിവന്‍ പറച്ചില്‍ ഒക്കെ വേറെ എവിടേങ്കിലും മതീട്ടൊ.
ഇതുപോലെയുള്ള കമന്റുക്കള്‍ ഡിലീറ്റുന്നതാവുമേ.
ഇതിനു മുന്‍പു പറഞ്ഞ അനോണിക്ക് ബൂലോക അനോണി അവാര്‍ഡ്. ബിന്ദുവിനോട് ചോദിച്ചതിന്റെ ഉത്തരം പറയാന്‍ വേറേ ഏതെങ്കിലും ചേച്ചിമാരും ചേട്ടന്മാരും എത്തും എന്ന് ആ അനോണി പറഞ്ഞ നാവിട്ടില്ല. ദേ വന്നു ഒരു ചേച്ചി.
അനോണി പ്രവചനം ശരിയായതില്‍ ഒരു അനോണി ഹാറ്റ്സ് ഓഫ്.
ആ ചേച്ചി കമന്റില്‍ എനിക്കിഷ്ടമായത് അവസാനം പറഞ്ഞ കാര്യം ആണ്. ‘ഇത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാന്നെ!‘ അങ്ങനെ വേണം. ഡിലീറ്റ് ചെയ്യൂ.. ഇതും ഡിലീറ്റ് ചെയ്യു.
ചെയ്യു..
കാല്‍ക്കീഴില്‍ നിന്നും കമന്റിന്റെ വരവ് ഒലിച്ചു പോയിത്തുടങ്ങുമ്പോള്‍ ഇത്തരം ചിന്തകള്‍ തികച്ചും യാത്രികം ആണ്. ഇതൊക്കെ വിടൂ.. അടുത്തതില്‍ പിടിക്കു. പൈപ്പും റീഡറും വേണ്ടപോലെ ഏശിയില്ലെങ്കില്‍ എന്താ ഈ “ഈ ബ്ലോഗ് സ്വരാജ് കീ ജയ്‘ കസറുന്നു. പക്ഷെ വിചാരിച്ച റിസള്‍ട്ടുണ്ടാക്കിയില്ലെ എന്നത് വിഷമം ഉണര്‍ത്തുന്നു എന്നതറിയാം. നമുക്ക് നോക്കാമെന്നെ. (ഇവിടുത്തെ കമന്റെല്ലാം കോപ്പി ചെയ്തു വച്ചു. ആശയദാരിദ്ര്യം കാരണം ഒരു പോസ്റ്റ് എഴുതാന്‍ കഴിയാതെ നടക്കുകയായിരുന്നു. പോസ്റ്റിനു പകരം കമന്റ് തന്നെ പോസ്റ്റ് ആക്കുന്ന ഈ ബൂലോകത്ത് ഇത്രയും രസകരമായ് കമന്റുകള്‍ ഒരു മാലപോലെ പോസ്റ്റ്ചെയ്ത് ഞാന്‍ എന്റെ ബ്ലോഗ് നിറയ്ക്കും. നന്ദി. ഇനി വേണമെങ്കില്‍ ഇതെല്ലാം ഡിലീറ്റ് ചെയ്തോളൂ.)
മറ്റേ അനോണി പറഞ്ഞതുപോലെ, ഇഞ്ചിയോട് പറഞ്ഞ ഈ കമന്റിനു വക്കാരിയായിരിക്കുമോ ഉത്തരം പറയുക?
"ഇഞ്ചിയോട് പറഞ്ഞ ഈ കമന്റിനു വക്കാരിയായിരിക്കുമോ ഉത്തരം പറയുക?"
ബ്ലോഗ് പബ്ലിക്‍ കമ്മ്യൂണിക്കേഷന്‍ മീഡിയം ആണ്. ഇഞ്ചിയോട് മാത്രമായാണ് ചോദിച്ചതെങ്കില്‍ മെയിലയച്ച് ചോദിക്കൂ. ഇവിടെയോ അല്ലെങ്കില്‍ ഏതുബ്ലോഗിലോ ആവട്ടേ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും പബ്ലിക്കാണ്. അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല.
വേണൂ:
വേണുവിന്റെ സംശയം എനിക്കുമുണ്ട്. ബ്ലോഗ് പബ്ലിക്ക് ആയ സ്ഥലമാണ്. അവിടെ എഴുതുന്നുണ്ടെങ്കില്‍ അത് പബ്ലിക് എഴുത്താണ്. പിന്നെ, ബാക്കിയുള്ളവര്‍ വായിക്കും കമന്റ് വന്നാല്‍ എഴുത്തിനെ അത് ബാധിക്കും എന്നൊക്കെ പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്. കമന്റ് വേണ്ടാത്തവര്‍ കമന്റ് ഡിസേബിള്‍ ചെയ്യുക. ബ്ലോഗ് ബാക്കിയുള്ളവര്‍ കാണണ്ട എന്നാണെങ്കില്‍ അതിനുള്ള ഓപ്ഷനും ബ്ലോഗറിലുണ്ടല്ലോ.
ഇഞ്ചീ:
ആവശ്യമില്ലാത്ത കമന്റുകളെന്തിനാണ് സൂക്ഷിക്കുന്നത്. അതൊക്കെ അപ്പാപ്പൊ തന്നെ ഡിലീറ്റ് ചെയ്തുകൂടേ..
എന്റെ അടുത്ത രണ്ട് പോസ്റ്റ് കമന്റ് ഒപ്ഷന്‍ ഡിസേബിള്‍ ചെയ്തിട്ടാവും. ഒലിച്ചു പോണ കമന്റൊക്കെ അങ്കിട് പോട്ടന്നെ, കമന്റ് കിട്ടിയില്ലെങ്കില്‍ ചാവോന്ന് നോക്കണല്ലോ. സോറി അതു രണ്ടും എന്റെ കവിതകളാവുമെന്ന് പറയാന്‍ മറന്നു ;)
പ്രത്യേകിച്ചു കാരണമൊന്നും കമന്റ് അഗ്രിഗേഷനു അനുകൂലമായി പറയുവാനുല്ലാത്തപ്പോഴാണ് കമന്റ് നഷ്ടപ്പെടുന്നതില്‍, സീനിയോരിറ്റി നഷ്ടപ്പെടുന്നതില്‍, കാശ് ഉണ്ടാക്കുവാന്‍ വേണ്ടി, കാശ് ഉണ്ടാക്കുന്നതിലുള്ള കുശുമ്പ് കാരണമാണ്, എന്നൊക്കെയുള്ള മൂന്നാംകിട മറുവാദങ്ങള്‍ പൊങ്ങിവരുന്നത്. അനോണിമസ് എന്ന ശ്രമം തന്നെ ഏതൊരു മനുഷ്യനും പ്രത്യക്ഷത്തില്‍ ദൂഷ്യം പറയുന്നതിനുള്ള ചളിപ്പ് ഈ കമന്റെഴുതുന്നവര്‍ക്കും ഉണ്ടെന്ന് സാധൂകരിക്കുന്ന ഒന്നാണല്ലോ!
സിബുവും ഇഞ്ചിയും ചാടിക്കേറി ഉത്തരം പറയാതെ ഒരു അനോണിക്ക് ഉത്തരം പറയാന്‍ എനിക്കും ചാന്‍സ് തരൂ :)
പുതിയവരെ കമന്റു ഗ്രൂപ്പ് വഴി പരിചയപ്പെടുത്തിയില്ലേല്‍ അവര്‍ പച്ചപിടിക്കില്ല എന്നാണ് പറഞ്ഞു വരുന്നതെങ്കില്‍ എനിക്കൊരു സംശയം. ഇംഗ്ലീഷ്, ഫ്രെഞ്ച്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, ജെര്‍മന്‍, ജാപ്പനീസ്, റഷ്യന്‍, ചൈനീസ് കൊറിയന്‍ ഭാഷകളിലൊന്നും പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകാറില്ലേ? അവരെല്ലാം ബ്ലോഗ് തുടങ്ങിയൗടനേ ചത്തു പോകുകയാണോ?
അനോണിയായി വന്ന ആന്റണി, അല്ലെങ്കില്‍ ആന്റണിയായി വന്ന അനോണി താങ്കള്‍ ആരോടാ ഈ ചോദിക്കുന്നത്? ഇവിടെ കമന്റ് അഗ്രഗേറ്റര്‍ ഉണ്ടാക്കിയതില്‍ പ്രമുഖരാായ രണ്ടുപേര്‍ തന്നെയാണ് മുകളില്‍ അഗ്രഗേറ്ററുകള്‍ക്ക് എതിരെ വാള്‍ വീശുന്നത്. അവര്‍ തന്നെയാണ് അഗ്രഗേറ്റര്‍ എന്ന നയം ഇവിടെ അവതരിപ്പിച്ചത്. ഒരു ശീലം മലയാളം ബ്ലോഗിങില്‍ കൊണ്ടുവന്നത്. അവര്‍ എന്തുകൊണ്ട് ഒരു സുപ്രഭാതത്തില്‍ അതിനെതള്ളിപ്പറയുന്നു എന്നത് ഇപ്പോഴും മനസിലാകാത്ത കാര്യം തന്നെ. അന്നു പുതുതായി വന്നവരോട് അവര്‍ പറഞ്ഞു, കമന്റ് ഇവിടേക്ക് അയക്കാന്‍. കുറേ കാലം കഴിഞ്ഞ് അവരൊക്കെ വന്നു പറഞ്ഞു ഗൂഗ്ഗില് റീഡര്‍ ഉപയോഗ്ഗിക്കാന്‍. കുറെ പേര്‍ അങ്ങോട്ട് പോയി. പിന്നെ പറഞ്ഞു പൈപ്പ് ഉപയോഗിക്കാന്‍. കുറേ പേര്‍ പൈപ്പ് കുഴിച്ചിട്ടു. ഇപ്പോള്‍ പറയുന്നു, അതുമിതും ഒക്ക് മിഥ്യ. എല്ലാം കളഞ്ഞ് സ്വതന്ത്രരാകൂ എന്ന്.
ഈ സ്വാതന്ത്ര്യം കഴിയുമ്പോള്‍ ഇനി എന്താണാവോ കാത്തിരിക്കുന്നത്?
അടുത്ത രണ്ടു പോസ്റ്റില്‍ കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യും എന്ന് അതില്‍ ഒരാള്‍. ആ ബ്ലോഗറുടെ പോസ്റ്റിലെ ഇപ്പോഴത്തെ കമന്റുകളുടെ എണ്ണം വച്ചു നോക്കുമ്പോള്‍ അത് തന്നെയാണ് നല്ലത്. പറ്റിയല്‍ രണ്ട് അല്ല, ഇനി അങ്ങോട്ടുള്ള പോസ്റ്റുകളൊക്കെ അങ്ങിനെയാക്കുന്നതാ നല്ലത്. ഗുണമുള്ള കമന്റുകള്‍ ഒന്നും ബൂലോകത്തില്‍ ഇല്ല അതാ ഡിസേബിള്‍ ചെയ്തത് എന്നു പറയാം. (കമന്റിന്റെ എണ്ണം കുറഞ്ഞപ്പോള്‍ പലരും പറഞ്ഞത് ഇപ്പോള്‍ ആവശ്യമുള്ള കമന്റുകള്‍ മാത്രമേ വരുന്നുള്ളു എന്നാണ്. പക്ഷെ ചിലരുടെ ബ്ലോഗിലെ ആ ക്വാളിറ്റിയുള്ള കമന്റുകള്‍ വായിച്ചിട്ട് സങ്കടം വരുന്നു)
പിന്‍മൊഴി കമന്റ് അഗ്രഗേറ്റര്‍ നിര്‍ത്തിയപ്പോള്‍ അത് ചെയ്തത് ശരിയായില്ല എന്ന അഭിപ്രായക്കാരനായിരുന്നു ഞാനും. പക്ഷേ കമന്റ് അഗ്രഗേറ്ററിന്റെ സഹായമില്ലാതെ ബ്ലോഗ് എഴുതിയെഴുതി വന്നപ്പോള്‍ അതിന്റെ രസം അറിഞ്ഞ് തുടങ്ങി. എങ്കിലും ഡാലിയും മറ്റും പറഞ്ഞ സംശയം/പോയിന്റ്സ് എനിക്ക് പിന്നെയുമുണ്ടായിരുന്നു. ഇഞ്ചിയുടെ ഈ പോസ്റ്റും ഇതിലെ കമന്റുകളും കൂടി വായിച്ചപ്പോള്‍ കമന്റ് അഗ്രഗേറ്ററിന്റെ ആവശ്യമില്ല എന്ന് തന്നെ തോന്നുന്നു.
എന്തുകൊണ്ട് കമന്റ് അഗ്രഗേറ്റര്‍ വേണമെന്നില്ല എന്നതിന് ചില കാരണങ്ങളും കൂടി ഇപ്പോള്‍ തോന്നുന്നു. ഇത് വായിച്ച് കൂവുമ്പോള്‍ ഉറക്കെത്തന്നെ കൂവുക :)
ഒരു കാരണമായി എനിക്ക് തോന്നുന്നത് കമന്റിടാന്‍ തോന്നുന്നവര്‍ക്ക് കിട്ടുന്ന ഒരു സെന്‍സ് ഓഫ് സെക്യൂരിറ്റിയാണ്. കമന്റുകള്‍ ഏതെങ്കിലും കമന്റ് ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യാത്ത ബ്ലോഗാണെങ്കില്‍ നമ്മളിടുന്ന കമന്റ് അവിടെത്തന്നെ കിടന്നുകൊള്ളും. കമന്റിട്ട് കുറച്ച് കഴിയുമ്പോള്‍ നമുക്ക് “വേണ്ടായിരുന്നു” എന്ന ശ്ലോകം ചൊല്ലാന്‍ തോന്നിയാല്‍ ധൈര്യമായിട്ട് ഡിലീറ്റാം. “ആ കമന്റ് വേറെവിടെയൊക്കെയോ പോയി പബ്ലിക്കായല്ലോ, ഇനിയെന്ത് ചെയ്യും“ എന്നുള്ള വേവലാതിയൊന്നും വേണ്ട. അതേ സമയം അഗ്രഗേറ്ററുകളിലേക്ക് കമന്റുകള്‍ ഫോര്‍വേഡ് ചെയ്തിട്ടുണ്ടെങ്കില്‍ നമ്മള്‍ ബ്ലോഗില്‍ നിന്ന് കമന്റ് ഡിലീറ്റിയാലും സംഗതി പബ്ലിക്കായി അവിടെ കിടക്കും. ആര്‍ക്കും എങ്ങിനെയും വേണമെങ്കില്‍ ഉപയോഗിക്കാം. ഇത് ഒരു ചെറുഗ്രൂപ്പ് മാത്രമുള്‍പ്പെടുന്ന ഒരിടത്താണെങ്കില്‍ വലിയ ഡാമേജൊന്നുമുണ്ടാക്കില്ലായിരിക്കും. പക്ഷേ ലോകത്തിന്റെ നാനാഭാഗത്തുമായി കിടക്കുന്ന പല തരത്തിലും സ്വഭാവത്തിലുമൊക്കെയുള്ള ആള്‍ക്കാര്‍ ഉള്‍പ്പെടുന്ന ഒരു പ്രസ്ഥാനത്തില്‍ ചിലപ്പോള്‍ കമന്റുകള്‍ ബ്ലോഗിനപ്പുറം പബ്ലിക്കാവുന്നത് ചില അവസരങ്ങളിലെങ്കിലും പാരയായേക്കാമോ എന്നൊരു തോന്നല്‍. നമുക്ക് മറ്റ് ബ്ലോഗുകളില്‍ കമന്റിടാനും മറ്റുള്ളവര്‍ക്ക് നമ്മുടെ പോസ്റ്റുകളില്‍ കമന്റിടാനും ഒന്നുകൂടി സുരക്ഷിതത്വബോധം നല്‍കുന്നത് കമന്റുകള്‍ അഗ്രഗേറ്ററുകളിലേക്ക് ഫോര്‍വേഡ് ചെയ്യാതിരിക്കുമ്പോഴല്ലേ? (ആണോ?). ഒരു കൂട്ടായ്മ അതിന്റെ റിയല്‍ സെന്‍സിലുള്ള സെറ്റപ്പൊക്കെയാണെങ്കില്‍ ഈ പറയുന്ന പേടിയുടെയൊന്നും ആവശ്യമില്ലായിരിക്കും. പക്ഷേ ഒരു ആഗോള കൂട്ടായ്‌മ പല കാരണങ്ങളാലും പ്രായോഗികമല്ലാത്തതിനാല്‍ മുകളില്‍ പറഞ്ഞ പ്രശ്‌നം ഉണ്ടാവുമോ?
ഇത് അങ്ങോട്ടുമിങ്ങോട്ടും ബാധകമാണു താനും. “ഓ ഈ ബ്ലോഗില്‍ ധൈര്യമായി കമന്റിടാം. എങ്ങോട്ടും അത് ഫോര്‍വേഡ് ചെയ്യുന്നില്ലല്ലോ” എന്ന അറിവ് (അതറിയാന്‍ സിബു ചെയ്തിരിക്കുന്നതുപോലെ കമന്റുകള്‍ ഒരു ഗ്രൂപ്പിലേക്കും പോകുന്നില്ല എന്ന് ബ്ലോഗില്‍ എഴുതിവെക്കണമെന്ന് തോന്നുന്നു-അല്ലെങ്കില്‍ നമ്മള്‍ ഇന്നിട്ട കമന്റ് നാളെ ഒരു ഗ്രൂപ്പ് മെയിലില്‍ കാണുമ്പോള്‍ നമുക്ക് ചിലപ്പോള്‍ വട്ടാകും) ചിലപ്പോള്‍ ധൈര്യമായി അവിടെ കമന്റിടാന്‍ നമുക്ക് പ്രചോദനം തരും. അതേ സമയം, അതേ കാരണം കൊണ്ട് തന്നെ “ഓ ഞാന്‍ കഷ്ടപ്പെട്ടിടുന്ന കമന്റ് ലെവന്‍ പോലും വായിക്കുമെന്ന് തോന്നുന്നില്ല, എങ്കില്‍ പിന്നെ എന്തിനിവിടെ കമന്റിടണം” എന്നാര്‍ക്കെങ്കിലും തോന്നിയാല്‍ അവരുടെ അദ്ധ്വാനഭാരം കുറയ്ക്കുകയുമാവാം (കമന്റാണ് ബ്ലോഗിന്റെ ജീവനാഡി എന്ന് കരുതുന്നവരെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞത്).
ഈ കമന്റ് തന്നെ, ഇതിനെ തുടര്‍ന്ന് ഒരു മാസ്സ് അറ്റാക്ക് ഉണ്ടാവുകയാണെങ്കില്‍ ചമ്മിയടിച്ച് എനിക്കങ്ങ് ഡിലീറ്റ് ചെയ്യാം. വേറെങ്ങും പോകാത്തതുകാരണം രണ്ട് ദിവസം കഴിഞ്ഞ് ഒന്നുമറിയാ(ദോ പിന്നേം മറിയ)ത്തവനെപ്പോലെ നടക്കുകയും ചെയ്യാം :)
(കോവയ്ക്കാ ഫ്രൈ ഫ്രൈ ആയി വരുന്ന സമയത്തിട്ടതാണ്-പൊറുക്കുക) :)
അനോണീ, നമ്മള്‍ എന്തിനാണ് മറ്റുള്ളവര്‍ പറയുന്നത് കേട്ടുമാത്രം കാര്യങ്ങള്‍ ചെയ്യാന്‍ നില്‍ക്കുന്നത്? നമ്മളും ആലോചിക്കുക. എന്നിട്ട് നമ്മുടേതായ തീരുമാനം എടുക്കുക. എത്രനാള്‍ നമ്മള്‍ ഇന്നൊരാള്‍ പറഞ്ഞതും നാളെ വേറൊരാള്‍ തിരിച്ച് പറഞ്ഞതുമൊക്കെ ചെയ്ത് നില്‍ക്കും? എന്നെ സംബന്ധിച്ചിടത്തോളമാണെങ്കില്‍ ഞാനും ആദ്യം കമന്റുകള്‍ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്തിരുന്നു. പിന്നെ അത് അവതരിപ്പിച്ചവര്‍ ഉള്‍പ്പടെയുള്ളവര്‍ പത്തെഴുനൂറ് ബ്ലോഗുകള്‍ ആയിക്കഴിഞ്ഞപ്പോള്‍ ഇനി ഇത് ശരിയാവില്ല എന്ന് കാര്യകാരണ സഹിതം പറഞ്ഞപ്പോളും എനിക്ക് വിശ്വാസം വന്നില്ല. അതുകൊണ്ട് ഞാന്‍ എന്റേതായ രീതിയില്‍ ഒരു പരീക്ഷണ നിരീക്ഷണം നടത്തി. ഇപ്പോള്‍ എനിക്ക് ഏറെക്കുറെ ബോധ്യമായി, കമന്റുകള്‍ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യാതിരിക്കുന്ന ബ്ലോഗുകളുടെ ഗുണം. അതേ സമയം പലരും പറഞ്ഞ പൈപ്പും മറ്റും ഞാന്‍ നോക്കിയതുമില്ല- അതും എന്റെ തീരുമാനം.
അതുപോലെ അനോണിക്ക് മറിച്ചാണ് തോന്നുന്നതെങ്കില്‍ അതുപോലെ ചെയ്യുക. ഇവിടെ ഇഞ്ചി ഇഞ്ചിയുടെ നിരീക്ഷണങ്ങള്‍ പറഞ്ഞു. സമാന ചിന്താഗതിക്കാര്‍ യോജിക്കുന്നു. അല്ലാത്തവര്‍ എതിരഭിപ്രായം പറയുന്നു. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് കമന്റ് അഗ്രഗേറ്ററുകള്‍ വേണം എന്ന് അനോണിക്ക് പറയാന്‍ പറ്റുമെങ്കില്‍ തീര്‍ച്ചയായും അത് മറ്റുള്ളവരുമായി പങ്ക് വെക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. കാരണം ഇവിടെയും പിന്‍മൊഴി അഗ്രഗേറ്റര്‍ നിര്‍ത്തിയ സമയത്തും മറ്റും അവതരിപ്പിച്ച പോയിന്റുകളെ ഖണ്ഡിക്കാന്‍ പറ്റിയ നല്ല എന്തെങ്കിലും പോയിന്റുണ്ടെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് അത് അറിഞ്ഞിരിക്കാമല്ലോ. അപ്പോള്‍ പിന്നെ അവരെടുക്കുന്ന തീരുമാനം ആ അറിവിനെക്കൂടി ആശ്രയിച്ചാകാമല്ലോ (വേണമെന്നുള്ളവര്‍ക്ക്).
ക്വാളിറ്റി എപ്പോഴും ആപേക്ഷികമല്ലേ അനോണീ. എന്റെ നിലവാരവിലയിരുത്തല്‍ രീതികളാവില്ലല്ലോ വേറൊരാളുടേത്. അതുകൊണ്ട് അത് അവരവര്‍ക്കും സമാനചിന്താഗതിക്കാര്‍ക്കും വിട്ടുകൊടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്.
വക്കാരിക്കുമുമ്പുള്ള അനോണി,
കമന്റിന്റെ ചാകര കണ്ട് ഭ്രമിച്ചു ബ്ലോഗെഴുത്തിലേയ്ക്കു ചാടിയ മറ്റൊരു ‘അറ്റന്‍ഷന്‍-സീക്കിങ്’ മല്ലുബ്ലോഗറായിരുന്നില്ല സാര്‍ നമ്മളൊന്നും. കമന്റ് പോയിട്ട് സീറൊ ഹിറ്റായി ദ്രുവിച്ചു കിടന്ന കാലവും മലയാളം ബ്ലോഗിങിലുണ്ടായിരുന്നു. ബ്ലോഗെഴുതുന്നതു എന്റെ സംതൃപ്തിക്കുവേണ്ടി, അതിലെന്റെ രാഷ്ട്രീയമുണ്ടാവും, സാഹിത്യമുണ്ടാവും, ജീവിതമുണ്ടാവും, ചിലപ്പോള്‍ ഒന്നും ഉണ്ടായെന്നും വരില്ല. കമന്റ് കിട്ടാതെ ശീലിച്ചതു കൊണ്ടാവാം നൂറു കമന്റ് വന്നാലും പത്തു കമന്റു വന്നാലും ബൂലോഗ-കോഡ് ഓഫ് കണ്ടക്ടില്‍ പറഞ്ഞപോലെ താണുവണങ്ങി നന്ദി പറയുകയോ, അടുത്തതവണയും കമന്റുറപ്പാക്കാന്‍ ഒന്ന് പുറം ചൊറിഞ്ഞുവിടുകയോ വേണ്ടി വന്നിട്ടില്ല.
കമന്റ് അഗ്രിഗേറ്റര്‍ വന്നതിന്റെ ചരിത്രം വായിച്ചാലറിയാം സ്വന്തം ബ്ലോഗിലെ കമന്റ് നാലാളു കാണുന്നതിനു വേണ്ടിയല്ല അഗ്രിഗേഷന്‍ തുടങ്ങിയതെന്നു്, മറിച്ചു മറ്റുബ്ലോഗുകളിലെ ചര്‍ച്ചകളില്‍ എപ്പോഴെങ്കിലും പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിനുവരുന്ന മറുപടികള്‍ അറിയുന്നതിനായിരുന്നു അതെന്നു്. ആദ്യകാല ചര്‍ച്ചകളിലൊരിക്കലും സ്വന്തം ബ്ലോഗിലെ കമന്റ് കുറച്ച് പേരെ വായിപ്പിക്കാനാണ് കമന്റ് അഗ്രിഗേറ്റര്‍ എന്ന ചര്‍ച്ചയും ഉണ്ടായിട്ടില്ല. പിന്നെയതു ജനം സ്വന്തം ബ്ലോഗില്‍ ആദ്യത്തെ പോസ്റ്റിടുന്നതിനൊപ്പം ഒരു കമന്റും പ്രസിദ്ധീകരിച്ചു വായനക്കാരെ ആകര്‍ഷിക്കുന്നതിനുള്ള ഉപാധിയാക്കി (ഈയുള്ളവനും മറ്റു പലരും അപ്പോഴും ആ വക കാര്യങ്ങളില്‍ നിന്നു വിട്ടുനിന്നിട്ടുണ്ട്)
തങ്ങള്‍ മറ്റു ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച കമന്റുകള്‍, കമന്റ് അഗ്രിഗേഷന്റെ ദൂഷ്യമൊന്നുമില്ലാത്തെ പുതിയ ചില ടെക്നോളജികൊണ്ടു ചെയ്യാമെന്നുവന്നപ്പോള്‍ ഞങ്ങള്‍ നടത്തിയിരുന്നു അഗ്രിഗേറ്റര്‍ നിര്‍ത്തി. പോസ്റ്റുകളുടെ അറിയിപ്പിനായും, സ്വന്തം ബ്ലോഗിലെ കമന്റ് വായിക്കപ്പെടുന്നതിനായും ഒരു കമ്യൂണിറ്റിയും വളര്‍ത്തിയെടുക്കേണ്ടതില്ല, അതുകൊണ്ടു തന്നെ മറ്റൊരു അഗ്രിഗേറ്റര്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും വാദിക്കുന്നു.
എന്നാല്‍ അസ്യഭ്യം പറയുവാനും, സ്വല്പം ഞരമ്പുരോഗം പ്രകടിപ്പിക്കുവാനും, കൂട്ടായ്മയെന്ന പേരില്‍ സ്വന്തം താല്പര്യങ്ങള്‍ സമൂഹത്തിലേയ്ക്കു പടര്‍ത്തിവിടുവാനും ‘പലര്‍ക്കും’ അഗ്രിഗേറ്ററുകളെ നിലനിര്‍ത്തേണ്ടതുണ്ട്. രാഷ്ട്രീയപരമായും, വ്യക്തിപരമായ ദുശീലമെന്ന നിലയ്ക്കും നിങ്ങളുള്‍പ്പെടെ പല അനോണികളും സനോണികളും അതിനു കൊടിപിടിക്കുന്നുമുണ്ട്. പരാന്നഭോജികളുടേതെന്ന പോലെയാണ് ബ്ലോഗിലെ ഗോസിപ്പുകാരുടേയും കോമാളിയെഴുത്തുകാരുടെയും, ചില പ്രത്യേക രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉള്ളവരുടേയും കഥ, കമന്റ് അഗ്രിഗേറ്ററില്ലാതെ അവര്‍ക്ക് ജീവിക്കാനാവില്ല. നാല് വളിപ്പോ ചില ദുഷിപ്പോ പൊതുജനസമക്ഷം അവതരിപ്പിച്ചില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് അതില്‍ ഏറെയും. പിന്മൊഴി എന്ന കമന്റ് അഗ്രിഗേറ്റര്‍ നിര്‍ത്തുവാനുള്ള തീരുമാനമെടുത്തത് ഇനി എല്ലായ്‌പ്പോഴും അഭിമാനിക്കുവാന്‍ വേണ്ടിയാണ്, ആ തീരുമാനം ശരിയായെന്നുമുള്ള തീര്‍പ്പിനു നാളേറെച്ചെല്ലുന്തോറും ബലമേറി വരുന്നു. ഒരു അനോണിക്കും ആ ചെയ്തിയുടെ നന്മയെ ചോദ്യം ചെയ്യുവാനുള്ള ആര്‍ജ്ജവം കൈവന്നിട്ടില്ല, അനോണിയായിരിക്കുന്തോറും, വ്യക്തികള്‍ക്കപ്പുറം ചിന്തിക്കുവാനുള്ള കഴിവില്ലായ്മയും ഉള്ളകാലത്തോളം ആ ആര്‍ജ്ജവം കൈവരികയുമില്ല.
ഇഞ്ചിയുടെ വാക്കുകള്‍ അംഗീകരിക്കുന്നു. വൈകാരികമായി ഞാന്‍ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. പക്ഷെ സഭ്യതവെടിഞ്ഞിട്ടില്ല. സത്യം.പിന്മൊഴി നഷ്ടപ്പെട്ടതു തന്നെയാണു വിഷമത്തിന്റെ ഹേതു.
കാരണം മാനേജ്‌മെന്റിനോടു കെഞ്ചിയാണു ഒരുമണിക്കൂര്‍ ഹലാലായി നെറ്റു അനുവദിച്ചു കിട്ടിയത്. അതില്‍ അരമണിക്കൂര്‍ ജിമെയിലിനും ബാക്കി പിന്മൊഴിക്കും 'ബാന്‍' ഒഴിവാക്കി തന്നു.
ആ സമയം വെച്ചു ഓഫീസിലും ബാക്കി വീട്ടിലും സുഖിക്കുകയായിരുന്നു. അതു നഷ്ടപെട്ടപ്പോഴത്തെ വിഷമം പറയാവതല്ല,
പിന്മൊഴിയിലെ ഞാന്‍ റഫര്‍ ചെയത ബ്ലോഗേര്‍സിന്റെ കമണ്ടില്‍ തൂങ്ങി പോയാല്‍ നല്ല സൃഷ്ടികള്‍ വായിക്കാമെന്നു എനിക്കു പ്രിയപ്പെട്ടവരോടേല്ലാം ഉപദേശിക്കുകയും ചെയ്തു.
മറുമൊഴിയോടു വെറുപ്പുണ്ടായിട്ടല്ല, ഇനിയും ആ മാനേജമെണ്ടിനു മുന്നില്‍ താഴാന്‍ വയ്യ. ബ്ലോഗിംഗ് ഉപേക്ഷിക്കാനും വയ്യ.
പെരിങ്ങോടനോട്:-
സത്യമായും ഞാന്‍ ആ "ബാക്ടീരിയ കമണ്ട്" ഇടുമ്പോള്‍ താങ്കളെ ഉദ്ദേശിച്ചിരുന്നില്ല. കാരണം.താങ്കള്‍ പേസ്റ്റു ചെയ്ത ആ ഗ്രൂപ്പ് മെയിലിലെ അവസാനം പിന്മൊഴിയുമായി ബന്ധപ്പെട്ട അധികാരികമായി പറയാന്‍ കഴിയുന്ന ആള്‍ എനിക്കു സ്വന്തമായി, ഒരു വിശദീകരണമെയില്‍ അയച്ചിരുന്നു. നാട്ടില്‍ പ്രചരിക്കുന്ന ഗോസിപ്പുകളില്‍ ഒരു കാര്യവുമില്ലന്നും സത്യമെന്താണെന്നും അതില്‍ വിശദമാക്കിയിരുന്നു.അതില്‍ പിന്നെ ഞാന്‍ താങ്കളെ സംശയിച്ചിരുന്നില്ല.
പക്ഷെ ഇട്ട ഇരക്കൊക്കെ കൊത്തുന്ന സ്വഭാവം താങ്കളുടെ പ്രോ ആക്ടീവിസത്തില്‍ നിന്നു കിട്ടിയതാവണം. പല തെറ്റുകളും പിന്നീട് സ്വയം തിരിച്ചറിയുവാന്‍ കഴിയുന്നുണ്ടങ്കില്‍ അതിലൊന്നിനെങ്കിലും ഒരു ക്ഷമാപണം നടത്തിയാല്‍ താങ്കളുടെ മഹത്വം കൂടുകയേ ഉള്ളൂ എന്നണെന്റെ പക്ഷം.
സിബു വിനോട്:-
വിശദീകരണം എനിക്കിഷ്ടപ്പെട്ടു. സത്യസന്ധം, കോമണ്‍സെന്‍സിനു നിരക്കുന്നതു.( പക്ഷെ ഈ മറുപടി ഒരുമാസം മുന്‍പു വേണ്ടതായിരുന്നു. എന്റെ ഈ സംശയം മുന്‍പു പലരും ചോദിച്ചിട്ടും മറുപടി കിട്ടാത്തപ്പോള്‍ സ്വാഭാവികമായുണ്ടാവുന്ന സംശയത്തില്‍ ഉന്നയിച്ചതാണ് ( ആത്മാര്‍ത്ഥമായ ക്ഷമാപണം)
മറുമൊഴി ഉപയോഗിക്കുന്നവര്‍ അതുപയോഗിക്കട്ടെ, ഗ്രൂപ്പ് മെയിലിംഗ് ഇഷ്ടമുള്ളവര്‍ അതുപയോഗിക്കട്ടെ! എല്ലാരും പൈപ്പിനകത്തൂടെ നൂന്നു കയറണം എന്നു വാശിപിടിക്കുന്നതെതിനാണ്.ഫീഡരിലൂടെ തലതാഴ്ത്തികടന്നു പോകണം എന്നു നിര്‍ദ്ദേശിക്കുന്നതെതിനെന്നു മനസ്സിലാവുന്നില്ല.
ഇഞ്ചിയോട്:-
ഞാന്‍ ഈ ബ്ലോഗില്‍ സംഘമെന്നോ കൂട്ടായ്മയെന്നോ എഴുതിയിട്ടുണ്ടോ? ഇഞ്ചിയുടെ അഭിപ്രായങ്ങള്‍ എന്റെ വായില്‍ വെച്ചു തരുന്നതിനെക്കാള്‍ ഇഷ്ടം ഒരു പരിപ്പു വട തരുന്നതാണ്. ഇനി എന്റെ ഏതെങ്കിലും ഒരു ബ്ലോഗില്‍ ഇതുമായി ബന്ധമില്ലാത്ത എന്റെ വല്യുപ്പാന്റെ വല്യുപ്പ ഖിലാഫത്ത് സമര "സംഘത്തില്‍" ഏര്‍പ്പെട്ടിരുന്നു എന്നെഴുതിയ പോസ്റ്റിന്റെ ലിങ്കും വാരിപ്പിടിച്ചിവിടെ കൊണ്ടു വന്നാല്‍ കടുകു വറുത്തു ഞാന്‍ എണ്ണ മുറ്റത്തൊഴിക്കും :)
(ആ സംഘം ഇതുമായി ഒരു ബന്ധവുമില്ല. ബ്ലോഗുമായി അതിന്റെ കണക്ഷന്‍ 1% മാത്രം. അതെനിക്കു പ്രിയപ്പെട്ടതാണ്.മാലിന്യങ്ങള്‍ ഇല്ലാത്ത സൗഹൃദം. പവിത്രമായത്. അതിനെ ഇവിടെ പ്രതിപാദിക്കുന്നതു പോലും പാപമാണ്).
ഒരു ഗ്ലാസിലെ വെള്ളം ഒന്നില്‍ നിന്നു മറ്റൊന്നിലേക്കായി ഒരു പാടു ഗ്ലാസ്സുകളിലേക്കു പകര്‍ന്നവസാനം നോക്കുമ്പോള്‍ ആദ്യത്തെ അളവെന്തായാലും കാണില്ല. മറിച്ചു ഗോസിപ്പുകളും തെറ്റിദ്ധാരണകളും ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു പകരുമ്പോള്‍ അയാളുടെ വക കൂടി കൂട്ടുന്നതിനാല്‍ എപ്പോഴും അവസാനം ആദ്യത്തേതിനെക്കാള്‍ കൂടുതലായിരിക്കും.
ഇത്തിരിവെട്ടത്തിനോടും, തമനുവിനോടും:-
ഈയിടെ ജോലിക്കൂടുതല്‍ ആയതിനാല്‍ കുറച്ചേ ബ്ലോഗിംഗിനു കിട്ടുന്നുള്ളൂ. അതിനാല്‍ കുറച്ചു സമയം "സംഘത്തില്‍ നിങ്ങളുണ്ടോ?" എന്നന്വേഷിച്ചു കൊണ്ടുള്ള ഫോണ്‍ വിളികള്‍ നിങ്ങള്‍ക്കു വന്നപ്പോള്‍ നിങ്ങള്‍ അസ്വസ്ഥരായ വിവരം അറിഞ്ഞില്ല. പതിവു പോലെ ഒന്നു ഫോണ്‍ ചെയ്തിരുന്നങ്കില്‍!
"അണോണിയായി" എന്നു കേട്ടപ്പോള്‍ പൂട തപ്പാന്‍ തോന്നിയോ? എന്റെ മറ്റു സുഹൃത്തുക്കള്‍ക്കൊന്നും അതു തോന്നിയില്ലല്ലോ?
അണോണിക്ക്:-
മറുപടി ഇല്ല.
അവസാനമായി ഇരുട്ടു നീക്കി വെളിച്ചം തലമണ്ടക്കകത്തു കയറാന്‍ തുടങ്ങുന്ന ഈ വേളയില്‍
യാഹു ഒത്തുതീര്‍പ്പെങ്ങനെയായിരുന്നു എന്നു വിശദമായ ഒരു പോസ്റ്റു ബന്ധപ്പെട്ടവര്‍ ഇട്ടാല്‍ അതില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച എന്നെപ്പോലെ പലര്‍ക്കും സംഗതികള്‍ വ്യക്തമാകുമായിരുന്നു. ബ്ലോഗിലെ 90% പ്രശ്നങ്ങളും പരിഹാരമാവുകയും ചെയ്യും,നഷ്ടപരിഹാരം കിട്ടിയോ? അതു പിന്മൊഴിയെ വല്ല നിലക്കും ബാധിച്ചോ?
ഇനി ഇതും പറഞ്ഞു എന്നെ ഇടിച്ചു നിരപ്പാക്കാന്‍ വരുന്നവരോടു ഒരു വാക്ക്. എന്റെ വിരല്‍ ഡിലിറ്റു ബട്ടനടുത്തു വെച്ചിരിക്കുകയാണ് :).
സന്തോഷമുണ്ട്. ഒരു ബാക്ടീരിയകൊണ്ടു ഇത്രയും കാര്യം ക്ലിയറായതില്‍.പുളിച്ച പാലില്‍ നിന്നു മോരും വെണ്ണയും വേര്‍പ്പെടുത്തിയെടുക്കാന്‍ ബാക്ടീരിയകള്‍ സഹായിക്കുമെന്നു മനസ്സിലായി. പക്ഷെ വൈറസുകള്‍ മാരകങ്ങളാണ്. മിക്കതിനും മരുന്നുകളില്ല.
ഏതായാലും ഈ വേളയില്‍ ഓണാശംസകള്‍ നേര്‍ന്നു കൊണ്ടു നിര്‍ത്തുന്നു.
മുന്‍പേ പറഞ്ഞത്
എല്ലാരും പൈപ്പിനകത്തൂടെ നൂന്നു കയറണം എന്നു വാശിപിടിക്കുന്നതെതിനാണ്.ഫീഡരിലൂടെ തലതാഴ്ത്തികടന്നു പോകണം എന്നു നിര്‍ദ്ദേശിക്കുന്നതെതിനെന്നു മനസ്സിലാവുന്നില്ല. - ഇങ്ങിനെയൊക്കെ ആരു വാശിപിടിച്ചുവെന്നാണ് പറയുന്നത്. പൈപ്പെന്ന സങ്കേതത്തെ പരിചയപ്പെടുത്തുക, അതുവഴി ചെയ്യാവുന്ന കാര്യങ്ങള്‍ പറയുക എന്നതേ, ഞാനാണെങ്കിലും സിബുവാണെങ്കിലും, ഇവയെക്കുറിച്ചെഴുതിയ മറ്റാരെങ്കിലുമാണെങ്കിലും(ഞാന്‍ വായിച്ചിടത്തോളം) ചെയ്തിട്ടുള്ളൂ. അല്ലാതെ നിങ്ങളെല്ലാവരും പൈപ്പ് ഉപയോഗിച്ചേ മതിയവൂ എന്ന നിര്‍ബന്ധബുദ്ധിയൊന്നും ആര്‍ക്കുമുണ്ടെന്നു കരുതുന്നില്ല. പൈപ്പിലൂടെ നൂന്നു കയറുക, ഫീഡറിലൂടെ തലതാഴ്ത്തികടന്നു പോവുക - ഇതെന്താണിത്? ഇതൊക്കെ ഉപയോഗിച്ചാല്‍ ആരും ആരുടേയും താഴെയാവുന്നില്ല, മുകളിലുമാവുന്നില്ല. ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ എഴുതുമ്പോള്‍ ഒരു സുഖമൊക്കെ കിട്ടും; പക്ഷെ ഇതൊന്നും അത്ര നല്ലചിന്തകളാണെന്നു കരുതുന്നില്ല.
--
കരീമാഷേ,
>>പിന്മൊഴിയിലെ ഞാന്‍ റഫര്‍ ചെയത >>ബ്ലോഗേര്‍സിന്റെ കമണ്ടില്‍ തൂങ്ങി പോയാല്‍ >>നല്ല സൃഷ്ടികള്‍ വായിക്കാമെന്നു എനിക്കു
മാഷിനോട് ഞാന്‍ പറഞ്ഞിരുന്നില്ലെ മാഷ് റഫര്‍ ചെയ്ത് ആ ബ്ലോഗേര്‍സ് എല്ലാം തന്നെ റീഡര്‍ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. റീഡര്‍ ലിസ്റ്റ് ഇന്റെ ഒരു ഗുണം നോക്കൂ. എനിക്കിഷ്ടപ്പെട്ട കൃതികള്‍ ഞാന്‍ എന്റെ ബ്ലോഗില്‍ തന്നെ ലിസ്റ്റ് ചെയ്യുന്നു. അതില്‍ പരം ഒരു റെക്കമെന്റേഷന്‍ വേറെ എന്താണ് വേണ്ടത്? പുതിയ ബ്ലോഗര്‍ക്കായാലും പഴയ ബ്ലോഗര്‍ക്കായാലും? അത് കമന്റുകളേക്കാളും ഭേദമല്ലെ?
ഈ യാഹൂ പൈപ്പസ് എന്താണെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് യാതൊരു പിടിയുമില്ല. അത് ഇന്നേ വരെ ഞാന്‍ പോയി നോക്കിയിട്ട് ഒന്നും മനസ്സിലായുമില്ല.
റീഡര്‍ ലിസ്റ്റ് എനിക്കിഷ്ടായി. മെയില്‍ പോലെ തന്നെ ഉപയോഗിക്കാന്‍ എളുപ്പായി തോന്നി. മാത്രമല്ല കൃതികള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റിയും. ഒരു കമന്റ് ഇട്ട് കഴിഞ്ഞാല്‍ അത് തീര്‍ന്നു. ഇത് ഇങ്ങിനെ സെലെകറ്റ്ഡ് ലിസ്റ്റില്‍ കിടക്കുമ്പോള്‍ അതില്പരം ഒരു കൃതിക്ക് റെക്കമെന്റേഷന്‍ വേണ്ട എന്ന് തന്നെ തോന്നുന്നു. പക്ഷെ റീഡര്‍ ലിസ്റ്റ് പ്രശ്നം എനിക്ക് മടിയാവും. ഞാന്‍ റീഡര്‍ ലിസ്റ്റ് വഴിയല്ല തനിമലയാളം വഴിയാണ് വായിക്കുന്നത്, സൊ, ഇഷ്ടമുള്ളത് കണുമ്പോള്‍ പോയി പിന്നേം റീഡറില്‍ ഇടാന്‍ മടിയാവുന്നു. അതേയുള്ളൂ എന്റെ പ്രശ്നം. പക്ഷെ ഞാന്‍ കരുതും എന്റെ ആ മടി കാരണം മറ്റൊരാള്‍ക്ക് നല്ല ഒരു വായനാനുഭവം നഷ്ടപ്പെടുരുതല്ലൊ എന്ന് കരുതി പോയി ചെയ്യും.
മാഷിന്റെ കമന്റില്‍ നിന്ന് എന്റെ പിന്നില്‍ ഒരു സംഘം എന്നൊക്കെ മാഷ് പറഞ്ഞിരുന്നത് ഞാന്‍ ഇനി തെറ്റിദ്ധരിച്ചുവൊ? എനിക്ക് അങ്ങിനെയാണ് തോന്നിയത്. അങ്ങിനെയല്ലെങ്കില്‍ സാരമില്ല. ക്ഷമിക്കൂ.
തീര്‍ച്ചയായും യാഹൂ പ്രശ്നത്തെപ്പറ്റി വിശദമായി തന്നെ പോസ്റ്റ് വരും. ആദ്യം അത് ഇടാഞ്ഞിരുന്നത് ഇവിടെ ബ്ലോഗില്‍ ഇഷ്ടം പോലെ അടിയും ബഹളവും തെറിവിളിയും കാരണം മടുത്ത് പോയിരുന്നു. ഇനി ഈ പോസ്റ്റ് ഇട്ട് അടുത്ത അടി തുടങ്ങാന്‍ താത്പര്യം ഇല്ലായിരുന്നു. മാഷ്ക്ക് അറിയാമല്ലൊ എന്ത് മാത്രം പരിഹാസം പോസ്റ്റുകളും കൊട്ടേഷന്‍ ബ്ലോഗുകളും തെറി വിളി ബ്ലോഗുകളും വന്നുവെന്ന് പെട്ടെന്ന് പൊട്ടി മുളക്കുന്നത്. അതൊക്കെ കൊണ്ടാണ് പിന്നെ വേണ്ടാന്ന് കരുതിയത്. പക്ഷെ ഞാന്‍ തീരുമാനിച്ചു. അങ്ങിനെ ഇനി മിണ്ടാതെ ഇരിക്കുന്തോറും ഗോസിപ്പുകളും ഗോസിപ്പ് പറയുന്നവര്‍ക്കും ചാകരയാണ്. അത് ഇനി വേണ്ട. ഇപ്പോള്‍ തന്നെ ഈ പോസ്റ്റ് ഇട്ടതുകൊണ്ട് മാഷ്കും വേറെ കുറേ പേര്‍ക്കും കുറച്ച് സംശയങ്ങള്‍ എങ്കിലും മാറുകയും തുറന്ന് സംസാരിക്കാന്‍ പറ്റുകയും ചെയ്തില്ലെ? അതുകൊണ്ട് തീര്‍ച്ചയായും യാഹൂ പോസ്റ്റ് ഇടും വിശദമായി തന്നെ.
മാഷേ, ആര് കമന്റ് അഗ്രിഗേറ്ററില്‍ പോയാലും റീഡര്‍ ഉപയോഗിച്ചാലും എനിക്ക് പ്രത്യേക ഗുണമൊന്നുമില്ല. മാഷ് ആരോടെങ്കിലും ബ്ലോഗ് തുടങ്ങാന്‍ പറയുമ്പോള്‍ എന്തെങ്കിലും ഗുണം ഉണ്ടൊ? ഒരാള്‍ക്ക് കൂടി ബ്ലോഗിലേക്ക് വരാന്‍ പറ്റുന്നു എന്നതില്‍ കവിഞ്ഞ് ഒന്നുമില്ല. അതുപോലെയാണ് റീഡര്‍ ലിസ്റ്റ് ഉപയോഗിക്കാന്‍ പറയുന്നതും പണ്ട് പിന്മൊഴിയിലേക്ക് കമന്റ് തിരിച്ച് വിടാന്‍ പുതിയ ബ്ലോഗില്‍ ചെന്ന് പറഞ്ഞോണ്ടിരുന്നതും. അത്രേയുള്ളൂ.
പക്ഷെ എനിക്ക് ഇപ്പോള്‍ കമന്റ് അഗ്രിഗേഷന്‍ ഒരു കമ്പ്ലീറ്റ് വേസ്റ്റ് സിസ്റ്റം ആണെന്ന് തന്നെ തോന്നുന്നു. പെരിങ്ങ്സും വക്കാരിജിയും പറഞ്ഞ പോയിന്റ്സും ഉണ്ട്, എന്ത് തെറി എഴുതിയാലും അതവിടെ കിടക്കും. അവിടെ ഇല്ലാത്ത കൂട്ടായ്മകള്‍ ഉണ്ടാവുന്നു. അലമ്പാന്‍ ഉള്ളവര്‍ക്ക് ചന്ത പോലെ. കമന്റ് കുറയുമെന്ന് ഭയന്നൊ അല്ലെങ്കില്‍ കൂട്ടായ്മയില്‍ കരിങ്കാലിയാവുമെന്ന് ഭയന്നൊ കമന്റ് അഗ്രിഗേറ്ററുകളെ ആശ്രയിക്കണ്ട, അറ്റ്ലീസ്റ്റ് ഞാന്‍ ആശ്രയിക്കില്ല എന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്.
നോക്കൂ ഇതിനു കമന്റ് കുറവായൊ? ഇതിനു സംവാദം നടന്നില്ലെ? പക്ഷെ ശ്രദ്ധിക്കൂ, തെറി വിളി എന്ത് മാത്രം ഗണ്യമായി കുറഞ്ഞു. ജയ് വിളികളും കുറഞ്ഞു. പോസ്റ്റിന്റെ കാര്യം മാത്രം. എനിക്കിഷ്ടപ്പെടാഞ്ഞ മോശം എന്ന് തോന്നിയ കമന്റുകള്‍ ചിലത് ഞാന്‍ ഡിലീറ്റുകയും ചെയ്തു. അത് എവിടേം ഇല്ല താനും. ഇതൊക്കെ എന്തുമാത്രം നല്ലതാണെന്ന് ഇപ്പോഴല്ലെ മനസ്സിലാവുന്നത്.
ദേവേട്ടന്‍ അവസാനം പറഞ്ഞത് ശ്രദ്ധിക്കൂ. ഹൃദയത്തിനു കുഴപ്പം പോലെ പേസ് മേക്കര്‍ ആയിട്ട് കമന്റ് അഗ്രിഗേഷന്‍ ചെയ്യേണ്ട കാര്യമുണ്ടൊ ? എനിക്കിപ്പോള്‍ തോന്നുന്നില്ല. ഞാന്‍ പറഞ്ഞില്ലെ, ആ പേസ് മാക്കര്‍ മാറ്റി ഞാന്‍ സ്വയം ശ്വസിച്ചു തുടങ്ങിയപ്പോളാണ് ഞാനനുഭവിക്കുന്ന ആ സ്വതന്ത്ര്യത്തിന്റെ ശുദ്ധവായു എനിക്ക് മനസ്സിലായത്. അത് മനസ്സിലായപ്പോള്‍ ഞാന്‍ പോസ്റ്റ് ഇട്ടു. അത്രേയുള്ളൂ.
കരീം മാഷേ,
പണ്ട് നമ്മുടെ ജീവിതത്തില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒന്നും ഇല്ലായിരുന്നു. ഓരോന്നായി നമ്മള്‍ പഠിച്ചെടുത്തു. പിന്നെ ബ്ലോഗ് വന്നു. അതും നമ്മള്‍ സ്വായത്തമാക്കി. അതുപോലെ തന്നെ വായനയ്ക്ക് ഫീഡ് വരുന്നു. എളുപ്പമെങ്കില്‍, ഉപകാരമുള്ളതെങ്കില്‍ അതും പഠിക്കുന്നതില്‍ നിന്നും എന്തിനാണ് പുറം തിരിഞ്ഞുനില്‍ക്കുന്നത്? ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ ചാറ്റിംഗ് ഐഡി തരൂ. ഞാന്‍ വിളിക്കാം. ഒരഞ്ചുമിനിറ്റിന്റെ കാര്യമേയുള്ളൂ ഈ ഫീഡ് എന്നൊക്കെ പറയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കിച്ചുകളയുന്ന നേരം മതി പത്തുപേര്‍ക്ക് അതൊന്ന് കാണിച്ചുകൊടുക്കാന്‍..
പിന്നെ, ചോദ്യോത്തരങ്ങളെ പറ്റി... ഇങ്ങനെ ഒരു ചോദ്യമുണ്ടെന്ന് മനസ്സിലായെങ്കില്‍ ഞാനെന്തായാലും ഉത്തരം തന്നേനെ. ഇനി ചോദ്യങ്ങളൊക്കെ അപ്പാപ്പൊ തന്നെ നേരെ ചോദിക്കൂ. എനിക്കറിയാവുന്നത്ര ഞാന്‍ പറഞ്ഞുതരാം എന്ന് വാക്കുതരുന്നു.
കരീം, ഞാനിട്ട കമന്റുകള്‍ ഉത്തമബോധ്യത്തോടെ ഇടുന്നതാണ്. കരീം ‘നന്നായെന്നതിന്’ തെളിവൊന്നും ലഭിച്ചിരുന്നില്ല, പിന്മൊഴിക്കാരോടുള്ള പെരുമാറ്റത്തില്‍ പിഴവുപറ്റിയെന്ന് ‘നന്നായതിനു ശേഷവും’ എവിടെയും പറഞ്ഞിട്ടൊന്നുമില്ലല്ലൊ. നടന്നു കുറ്റം പറയുവാന്‍ കാണിച്ച മിടുക്ക്, ക്ഷമ പറയുവാന്‍ കാണിച്ചിരുന്നില്ലല്ലോ. മറ്റുള്ളവര്‍ ക്ഷമപറയുന്നതും കാത്തിരിക്കുകയാണോ എന്നിട്ട്?
നീണ്ട ക്ഷമാപണവും ആശംസാക്കുറിപ്പുകളും വായിച്ചു, പക്ഷെ ഈ പോസ്റ്റില്‍ ആദ്യം കരീമിട്ട കമന്റ് എന്തായിരുന്നു ഉദ്ദേശിച്ചതെന്ന് ചോദിക്കുന്നില്ല.
കരീം മാഷ് ?
എതിരവന്‍ കതിരവനെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും സാക്ഷ്യപ്പെടുത്തിയ സിബു,
ഇത്തരം ക്ഷിപ്രബ്ലോഗേര്‍സിനെ വെട്ടത്തു കൊണ്ടു വരാത്തതെന്തേ?
സിബു >
കരീം മാഷേ,
എതിരനെ എനിക്ക് 2-3 വര്‍ഷമായി അറിയാം. പലതവണ ശ്രമിച്ചിട്ടും കക്ഷി ബ്ലോഗുമായി അടുക്കാതിരിക്കുകയായിരുന്നു. ഒരു ദിവസം ഞാന്‍ എതിരന്റെ പേരില്‍ ബ്ലോഗുതുടങ്ങും എന്ന് ഭീഷണിപ്പെടുത്തി കൊണ്ടുവന്നതാണ് ഇവിടെ. ഇപ്പോ ആശാന്റെ നെഞ്ചത്ത് എന്നായി :)
ചുള്ളിക്കാടിന്റെ സുഹൃത്തായ ഒരു ടീം ഒരു ദിവസം വിളിച്ച് ചുള്ളിക്കാടിന് ബ്ലോഗ് തുടങ്ങണമെന്നും അതിനു ചിലകോണ്‍ഫിഗറേഷന്‍ സഹായം വേണമെന്നും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ അല്ലറചില്ലറ സംസാരമുണ്ടായി..
അപ്പോള്‍ പറഞ്ഞുവന്നത് കമ്പ്യൂട്ടര്‍ ടെക്നോളജി ഒന്നുകൊണ്ടുമല്ല ഞാന്‍ ഈ രണ്ടുപേരേയും സാക്ഷ്യപ്പെടുത്തിയത്. പരിചയം കൊണ്ടുമാത്രമാണ്. മാത്രവുമല്ല, ഹിറ്റ് കൌണ്ടര്‍ ഐപ്പിപിടുത്തം എന്നീ നമ്പറുകളൊന്നും ഞാനിതുവരെ ചെയ്തിട്ടില്ല. പലതവണ ടെക്നിക്കുകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നിട്ടില്ല.
കരീം മാഷ് ?
സിബു വിനോട്:-
വിശദീകരണം എനിക്കിഷ്ടപ്പെട്ടു. സത്യസന്ധം, കോമണ്‍സെന്‍സിനു നിരക്കുന്നതു.( പക്ഷെ ഈ മറുപടി ഒരുമാസം മുന്‍പു വേണ്ടതായിരുന്നു. എന്റെ ഈ സംശയം മുന്‍പു പലരും ചോദിച്ചിട്ടും മറുപടി കിട്ടാത്തപ്പോള്‍ സ്വാഭാവികമായുണ്ടാവുന്ന സംശയത്തില്‍ ഉന്നയിച്ചതാണ്
(ആത്മാര്‍ത്ഥമായ ക്ഷമാപണം)
പെരിങ്ങോടന്‍ താങ്കളോടു അനുകമ്പ തോന്നുന്നു.
ഇതില്‍ എവിടെയാണു ഞാന്‍ താങ്കളോടു ക്ഷമാപണം നടത്തിയത്?
താങ്കള്‍ക്കു നന്ദിയുണ്ട്. എനിക്കൊരു കഥക്കുള്ള തീം തന്നതിന്ന്.
കരീം, ഞാനിട്ട കമന്റുകള്‍ ഉത്തമബോധ്യത്തോടെ ഇടുന്നതാണ്. കരീം ‘നന്നായെന്നതിന്’ തെളിവൊന്നും ലഭിച്ചിരുന്നില്ല, പിന്മൊഴിക്കാരോടുള്ള പെരുമാറ്റത്തില്‍ പിഴവുപറ്റിയെന്ന് ‘നന്നായതിനു ശേഷവും’ എവിടെയും പറഞ്ഞിട്ടൊന്നുമില്ലല്ലൊ. നടന്നു കുറ്റം പറയുവാന്‍ കാണിച്ച മിടുക്ക്, ക്ഷമ പറയുവാന്‍ കാണിച്ചിരുന്നില്ലല്ലോ. മറ്റുള്ളവര്‍ ക്ഷമപറയുന്നതും കാത്തിരിക്കുകയാണോ എന്നിട്ട്?
കരീം ക്ഷമ പറഞ്ഞെങ്കില്‍ ഞാനിത് എഴുതില്ല്ലായിരുന്നല്ലോ.
നീണ്ട ക്ഷമാപണവും ആശംസാക്കുറിപ്പുകളും വായിച്ചു (I KNOW YOU WERE BEATING AROUND THE BUSH. OKAY), പക്ഷെ ഈ പോസ്റ്റില്‍ ആദ്യം കരീമിട്ട കമന്റ് എന്തായിരുന്നു ഉദ്ദേശിച്ചതെന്ന് ചോദിക്കുന്നില്ല (I DONT EXPECT ANY NO-NONSENSE EXPLANATION TOO)
കഥയെഴുതുമ്പൊ ബ്രാക്കറ്റില്‍ കഥ എന്നൂടെ കൊടുക്കണം, കഥയാന്ന് മനസ്സിലാക്കാനാ ;)
മതി മതി. കരീം മാഷ് പെരിങ്ങ്സും നിര്‍ത്തിക്കേ. ചുപ് രഹൊ! ഇല്ലെങ്കില്‍ കമന്റ് ബ്ലോക്സ് അടച്ചിടും. ജാഗ്രതൈ! :)
പെരിങ്ങ്സ് കവിത എഴുതുമ്പൊ കവിത എന്ന് ബ്രാക്കറ്റില്‍ ചേര്‍ക്കണം എന്ന് പറ മാഷേ, കവിതയാണെന്ന് മനസ്സിലാവാനാ :)
അടിപിടികള്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ട്.
എനിക്ക് പിന്മൊഴികള്‍ ഇഷ്ടമായിരുന്നു, നിര്‍ത്തിയപ്പോള്‍ ഉറുമ്പ് കടിച്ച പോലത്തെ ഒരു നൊമ്പരവും തോന്നി (ബ്ലോഗ്ഗിംഗില്‍ വൈകി വന്നത് കൊണ്ടാവും). വിസിബിലിറ്റി കുറയും എന്ന് ആദ്യം തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അതൊരു വലിയ ഇഷ്യൂ ആണെന്ന് തോന്നുന്നില്ല.
പക്ഷെ, എന്തിനാ നമ്മള്‍ (അങ്ങനെ വിളിക്കാമല്ലോ അല്ലേ?) ഇങ്ങനെ അടി കൂടുന്നത് എന്ന് തോന്നുന്നു. വായിക്കുന്നവര്‍ അവരവരുടെ താല്പര്യത്തില്‍ വരുന്നതേ വായിക്കൂ. അതു മാറ്റാന്‍ ആര്‍ക്കുമാവില്ലല്ലോ?
സസ്നേഹം
ദൃശ്യന്‍
പടക്കം കത്തിച്ചു ദേഹത്തേക്കിട്ടോടുമ്പോള്‍ സ്വയം രക്ഷിക്കാന്‍ നടത്തിയ മുന്‍കരുതലായിരുന്നു ദൃശ്യാ..
ഞാന്‍ പറയേണ്ടതു ഇഞ്ചി പറഞ്ഞല്ലോ (ഖകമേ!)
ഇനി ഇല്ല. കോലുമുറിച്ചിട്ടു
ഹ്ഹ്! കരീം മാഷേ ഞാന്‍ സപ്പോര്‍ട്ടിയതൊന്നുമല്ലാട്ടൊ. പെരിങ്ങ്സിന്റെ മാഷ്കോടുള്ള ദേഷ്യം ജസ്റ്റിഫയബിള്‍ ആണ്.
പക്ഷെ എനിക്ക് സത്യം പറഞ്ഞാല്‍ മാഷിനോട് ഒന്നും തോന്നിയില്ല. കാരണം ഈ ഗോസിപ്പ് കേട്ടിട്ടും കൃത്യമായി വിശ്വസിക്കാത്തത് കൊണ്ടാവണം മാഷ് ഇങ്ങിനെ ഓരോ പ്രാവശ്യവും ഇത് വിളിച്ച് പറഞ്ഞോണ്ട് ഇരുന്നത്. അല്ലെങ്കില്‍ ആ ഗോസിപ്പ് വിശ്വസിച്ച് മാഷും വിഷം കുത്തിനിറച്ച് ഇരുന്നേനെ. അതിനു പകരം മാഷ് ഇതൊന്ന് അറിയാന്‍ വേണ്ടിയാണെന്ന് തോന്നുന്നു ഇത് പല സ്ഥലത്തും പറഞ്ഞതെന്ന് തന്നെ ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടല്ലെ ബ്ലോഗ് പോസ്റ്റ് ഞാന്‍ നാട്ടിയത് :) ഇതൊന്ന് തുറന്ന് സംസാരിക്കാന്‍ തന്നെ. കണ്ടില്ലെ പല അനോണിമസുകളും അത് കണ്ട് ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു പരുവം ആയതു :) നന്മയും സത്യവും എപ്പളും പൊങ്ങി വരും മാഷേ ആരൊക്കെ എന്തൊക്കെ ചെയ്താലും.
പിന്നെ പെരിങ്ങ്സിനോട് ദേഷ്യം ഒന്നും തോന്നണ്ട. കൊച്ച് ചെറുക്കനല്ലേ അത്, ഇങ്ങിനെയൊക്കെ കേക്കുമ്പൊ ആര്‍ക്കാ മാഷേ ദേഷ്യം വരാത്തത്? എന്നെക്കുറിച്ചായിരുന്നുവെങ്കില്‍ ഇങ്ങിനെ അസംബന്ധം പറയുന്നത്, ഞാന്‍ ദുബായില്‍ വന്ന് ഇടിച്ചേനെ!അതൊറപ്പാ:)
അനോണിമസേ, ആ കമന്റ് ഞാന്‍ സെക്കന്റ് കൊണ്ട് ഡിലീറ്റിയത് കണ്ടൊ? :)
അതാണ് അതാണ് യേത്? പറഞ്ഞു വരുന്നത്, അലമ്പാന്‍ വരാം കമന്റ് ബോക്ല് മോഡറേറ്റഡ് അല്ലാത്ത കാലത്തോളം ബട്ട് അതിങ്ങിനെ സെക്കന്റില്‍ കളയേം ചെയ്യാം, എവിടേം ഇല്ല താനും :) മാലും ഹുവാ? ങ്ങേ?
ഇവിടെ പറഞ്ഞ് തീര്‍ത്തതേയുള്ളൂ ഇത് അലമ്പല്ല. വാദമുഖങ്ങള്‍ ആണ്. ഇത് വല്ലതും പിന്മൊഴി/ മറുമൊഴിയില്‍ ആയിരുന്നെങ്കില്‍ ഇവിടെ പൊടിപൂരം ആയിരുന്നെനെ. അത് വെണ്ട! ഒക്കെ? സംജാ?
ഇഞ്ചീസെ (അനോണീസും ഇഞ്ചിയും തമ്മില്‍ ബ്ലോഗിനു വ്യതാസമില്ലാത്ത്റ്റതുകൊണ്ട് ഇതാ പറ്റിയ പേര്‍)
തൊട്ടു മുന്‍പു ഡിലീറ്റ് ചെയ്ത അനോണിയുടെ കമന്റ് ഒരു അനുഗ്രഹം പോലെ കണ്ടിരുന്നു.
കമന്റ് അഗ്രഗേറ്റര്‍ അലമ്പാണ് എന്ന് പറയുന്ന പോസ്റ്റിലെ ചര്‍ച്ച അലമ്പാകുന്നതും വലിയ കൊമ്പത്തെ എഴുത്തുകാരും കൊടികെട്ടിയ ബ്ലോഗ്ഗര്‍മാരുമാണ് ഇവിടെ കിടന്ന് കച്ചടവര്‍ത്താനവും തല്ലും ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ആശങ്കയുമല്ലെ ആ അനോണി തമാശയിലൂടെ പറഞ്ഞത്? അല്ലേ എന്നല്ല. ആണ്. പക്ഷെ ആ അനോണി പറഞ്ഞത് ശരിയല്ലേ? ഇഞ്ചിയുടെ അവസാനത്തെ കുറെ കമന്റുകള്‍ ഇഞ്ചിയുടെ രാഷ്ട്രീയം വളരെ വ്യക്തമായി ബൂലോകത്തിനു തരുന്നുണ്ട്. അവസാനം കരീം മാഷിനെ കൂടി വലയിലേക്ക് വലിക്കാന്‍ നടത്തുന്ന ശ്രമവും വളരെ നന്നായി. അതിനെ കുറിച്ചുള്ള തീരുമാനം മാഷിന്റെ രാഷ്ട്രീയത്തിനു വിടുന്നു. പക്ഷെ അതില്‍ ബലിയാടാകുന്ന ചിലരെ കുറിച്ച് ഒരു ആശങ്ക മറ്റുള്ളവരിലെന്ന പോലെ എന്നിലും നിലനില്‍ക്കുന്നു. നീ അരെടാ അങ്ങനെ ആശങ്കിക്കാന്‍ എന്നാണെങ്കില്‍ ഉത്തരമില്ല. ഒരു അനോണി, അത്രതന്നെ.
മൊത്തതില്‍ എല്ലാം ചേര്‍ത്ത് കഷ്ടം എന്നൊരു ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതു പോരാ എന്നുണ്ടെങ്കില്‍ കഷ്ടം എന്ന് ഒരു നൂറുവാക്കില്‍ പറയാം. അതുമല്ലേങ്കില്‍ ഒരു നൂറ്റി രണ്ടു തവണ. അതിനപ്പുറം ചോദിക്കരുതെ ഇഞ്ചീസെ.
നമുക്കിതില്‍ നൂറടിക്കണം. ഒരു കമന്റ് അഗ്രഗേറ്ററുടെയും സഹായം ഇല്ലാതെ ഇവിടെ വിരിഞ്ഞ നൂറിന്റെ താമര കണ്ടോടാ മക്കളെ എന്ന് നൂറ്റൊന്നാമത്തെ കമന്റും ഇഞ്ചിവകയായി വയ്ക്കണം.
കമന്റ് അഗ്രഗേടറിന്റെ ആവശ്യമില്ല എന്നു തെളിയിക്കാനിതൊക്കെ തന്നെധാരാളം.
ഇഞ്ചി പറഞ്ഞു, “നോക്കൂ ഇതിനു കമന്റ് കുറവായൊ? ഇതിനു സംവാദം നടന്നില്ലെ? പക്ഷെ ശ്രദ്ധിക്കൂ, തെറി വിളി എന്ത് മാത്രം ഗണ്യമായി കുറഞ്ഞു. ജയ് വിളികളും കുറഞ്ഞു. പോസ്റ്റിന്റെ കാര്യം മാത്രം.“
ഇഞ്ചി ഈ പറഞ്ഞതു ശരിയാണ്. കരീം മാഷും പെരിങ്ങൊടനും ചേര്‍ന്നു നടനതൊക്കെ ഈ പോസ്റ്റിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്ന കമന്റുകള്‍ ആയിരുന്നല്ലൊ. അതില്‍ ഇഞ്ചി എണ്ണപോലെ ഒഴിച്ച കമന്റും ചില അനോണികളുടെ പെരില്‍ വന്ന കമന്റും ഒക്കെ ശരിക്കും പോസ്റ്റിലെ വിഷയത്തിനെ ചുറ്റി പറ്റിയുള്ള കമന്റ് തന്നെ. ഒരു കഷ്ടം കൂടി പറഞ്ഞോട്ടെ.
ഇഞ്ചിയുടെ സ്മാര്‍ട്ട്നെസ്സ് അനുസരിച്ച് ഈ കമന്റും ഡിലീറ്റ് ചെയ്യാം. എന്നിട്ട് ഇല്ലാത്ത കമന്റിനു മറുപടിയായി ഒരു മിടുക്കി കമന്റും വയ്ക്കാം.
അതിനു മുന്‍പു ഞാന്‍ ഇതും മറ്റുചില കമന്റുകളും ഒന്നു കോപ്പി ചെയ്തോട്ടെ.
കാണാം.
"അവസാനം കരീം മാഷിനെ കൂടി വലയിലേക്ക് വലിക്കാന്‍ നടത്തുന്ന ശ്രമവും വളരെ നന്നായി. "
കരീം മാഷ് മാത്രമല്ല, ഈ അനോണിമസിനേയും മറുമൊഴിയിലുള്ള ഓരോത്തരേയും ആ ശ്രമത്തില്‍ നിന്നും പുറത്തുകൊണ്ടുവരാനുള്ള താത്പര്യം എനിക്കുണ്ട്. അതിനുള്ള കാരണങ്ങള്‍ മുകളില്‍ പലപ്പോഴായി പറഞ്ഞു.
“അതില്‍ ബലിയാടാകുന്ന ചിലരെ കുറിച്ച് ഒരു ആശങ്ക മറ്റുള്ളവരിലെന്ന പോലെ എന്നിലും നിലനില്‍ക്കുന്നു.“
എന്താണ് കമന്റഗ്രിഗേറ്റര്‍ ഉപയോഗിക്കാത്തവര്‍ ബലിയാടാവുന്നു എന്ന് പറഞ്ഞത്? വിശദീകരിക്കാമോ?
“ഇഞ്ചിയുടെ സ്മാര്‍ട്ട്നെസ്സ് അനുസരിച്ച് ഈ കമന്റും ഡിലീറ്റ് ചെയ്യാം.“
ഈ ബ്ലോഗില്‍ ഇഞ്ചിതന്നെ ദൈവം. അനോണിമസിന് ബ്ലോഗുണ്ടെങ്കില്‍ അവിടെ അനോണിമസും. കമന്റെഴുതിയവന് സ്വന്തം കമന്റിന്റെ മേല്‍ ഒരു റൈറ്റും ഇല്ല. അതുകൊണ്ട് കാര്യമായി എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ ആ അഭിപ്രായം ഒരു ബ്ലോഗുണ്ടാക്കി അവിടെ എഴുതിയിടൂ..
അനോണിമസേ
ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗറും അനോണിമസും തമ്മിലുള്ള കമ്പാരിസണ്‍ വേണ്ട, ഒട്ടും പുതുമയില്ല. ആ ഉമ്മാക്കിയൊക്കെ തമാശ ആയിപ്പോയി ഇപ്പൊ.
തീര്‍ച്ചയായും വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അതീ പോസ്റ്റില്‍ തന്നെയുണ്ടല്ലൊ. അതുകൊണ്ട് കമന്റില്‍ വായിച്ച് അത് ഊഹിച്ചെടുക്കണ്ട. ഒന്നുകൂടി കേട്ടോളൂ. എനിക്ക് രണ്ട് മാസത്തിനു ശേഷം പിന്മൊഴി നിറുത്തിയത് വളരെ നല്ലതായി തോന്നി. ഇതില്‍ യാതൊരു സംശയവും വേണ്ട. മാത്രമല്ല, ഇനിയൊരു കമന്റ് അഗ്രിഗേറ്ററിലും ഞാനില്ല.
ഈ കമന്റൊക്കെ കോപ്പി ചെയ്ത് എന്തോ ചെയ്യുമെന്നുള്ള ധ്വനി എന്തിനാണ്? എന്ത് വേണമെങ്കിലും ചെയ്തോളൂ.എന്താ ഞാന്‍ ഭയക്കുമെന്ന് കരുതുന്നുവൊ? ഇല്ല.
നിങ്ങള്‍ തന്നെ എഴുതി നിങ്ങള്‍ക്ക് പിന്നെ പ്രത്യേകിച്ച് കോപ്പി ചെയ്യണ്ടല്ലൊ, ല്ലെ?
കരീം മാഷും പെരിങ്ങ്സും ചെയ്തത് പിന്മൊഴി നിറുത്തിയതിനു പുറകിലുള്ള ചൂടും ചര്‍ച്ചയുമാണ്. അതിരു കടക്കുന്നു എന്ന് തോന്നിയപ്പോള്‍ അത് പറയുകയും ചെയ്തു. ആ രണ്ട് ബ്ലോഗേര്‍സും അവരുടേതായ വ്യക്തിത്വം ഉണ്ട്. രണ്ട് പേരേയും ബ്ലോഗ് വായിച്ചുള്ള പരിചയമേയുള്ളൂ. അതുകൊണ്ട് തന്നെ വിശ്വാസവുമുണ്ട്. അതുപോലെയുള്ള തര്‍ക്കങ്ങളില്‍ ചൂടുണ്ടായില്ലെങ്കിലേയുള്ളൂ. അതില്‍ വൈഷമ്യം ഉണ്ടെന്ന് മനസ്സിലയി. കാരണം ഗോസിപ്പ് ഇനിയും വിലപ്പോവില്ലല്ലൊ.
പക്ഷെ അവരാരും താങ്കളെപ്പോലെ ആ കഷ്ടം പറച്ചില്‍ ഇല്ല അവിടെ. തുറന്ന യുദ്ധമാണ് അവര്‍ ചെയ്തത്. അതിനുപോലും ഒരു മാന്യതയുണ്ട്. നൂറടിക്കണം. നൂറ്റൊന്ന് അടിക്കണം എന്നുള്ളതൊക്കെ നിങ്ങളുടെ മനോനില കൃത്യമായി കാണിക്കുന്നു. ബ്ലോഗര്‍ ഐഡിയുടെ വ്യക്തിത്വം പോലും നിങ്ങള്‍ക്കില്ല, കാരണം ഇമേജ് പോവും എന്ന ഭയം അല്ലെങ്കില്‍ പിന്നീട് സുഖിപ്പിച്ച് കമന്റിടാന്‍ പറ്റില്ലല്ലൊ. കമന്റാണല്ലൊ ജീവിതം തന്നെ അല്ലെ? അവിടെ ഞാനൊരു കഷ്ടം വെച്ചോട്ടെ! എന്റെ ബ്ലോഗില്‍ കമന്റ് കൂടിപ്പോയതിന്റെ വിഷമം പോലും ഉണ്ടല്ലേ? കഷ്ടം! എന്തിനാണിങ്ങിനെ കമന്റ് കേന്ദ്രീകരിച്ച് ചിന്തിക്കുന്നത് തന്നെ? കഷ്ടം! ഒന്നും കൂടുതല്‍ പറയാനില്ല്യ.
പിന്നെ ഇഞ്ചീസേ എന്നുള്ള വിളി ഇതിലൊന്നും ഞാന്‍ വീഴില്ല്യാട്ടാ. അതൊക്കെ പണ്ട്! നമ്പേര്‍സ് വേണ്ടാട്ടൊ.
(പിന്നെ ഒരു കാര്യം ശ്രദ്ധിക്കൂ, ഒരു ബ്ലോഗ് സ്നേഹം കൊണ്ട് പറേണതാണ്. ഈ ജമ്പോ പ്രോക്സി ഉപയോഗിച്ചിട്ടൊന്നും കാര്യമില്ല. എന്റെ ബ്ലോഗിലുള്ള സൈറ്റ് മീറ്ററുകള്‍ അതിന്റെ പുറകിലുള്ള ലോക്കേഷനും കൃത്യമായി കാണിക്കുന്നു. അതുകൊണ്ട് അനോണിമിറ്റി തികച്ചും വേണമെങ്കില്‍ അതിലും കൂടിയതു വല്ലതും ഉപയോഗിക്കൂ കേട്ടൊ. ഒരു ഫ്രീ ഉപദേശമാണ്)
അനോണിസാറെ പ്രകോപിച്ച് കാര്യം സാധിക്കാമെന്ന് കരുതേണ്ടാ. പിന്മൊഴിയില്‍ പണ്ടു പ്രവര്‍ത്തിച്ചിരുന്നവരെ കുറിച്ചു തോന്നിയതു പറയുകയും , അവര്‍ എങ്ങാനും രണ്ട് വാക്ക് കടുപ്പിച്ചു പറഞ്ഞാല്‍ ‘അഗ്രിഗേറ്റര്‍ ഇല്ലെങ്കിലും അടി നടക്കും’ എന്ന് സ്ഥാപിച്ച മികവോടെ ഞെളിയുകയും വേണ്ടാ. അഗ്രിഗേറ്റര്‍ ഇല്ലെങ്കിലും ദുഷ്‌പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ തക്ക കുബുദ്ധിയുള്ള ചിലരുണ്ട്, അഗ്രിഗേറ്ററിനൊപ്പം അവരെയും ബ്ലോഗില്‍ നിന്ന് ഒഴിവാക്കണം എന്നാവണം ഇഞ്ചിയുടെ രാഷ്ട്രീയം. കമന്റ് ഡിലീറ്റ് ചെയ്യപ്പെട്ടതില്‍ മനംനൊന്ത് അടുത്ത കമന്റിനു മുമ്പേ എല്ലാം കോപ്പി ചെയ്യുവാന്‍ തീരുമാനിച്ചതു നന്നായി.
ഓട്ടനാണയങ്ങള്‍ കീശയിലിട്ടു കിലുക്കി ധനികനെന്നു സ്വയം കരുതിപ്പോരുന്ന അധമവ്യക്തിത്വങ്ങളാണ് അനോണിമസുകളില്‍ അധികവും. താങ്കളും അതിനു അപവാദമാകരുത്, ഓട്ടനാണയങ്ങള്‍ താങ്കളെപ്പോലുള്ളവര്‍ ഉരുക്കി വില്‍ക്കുകയെങ്കിലും ചെയ്യുമെന്നും ഉറപ്പാണ്, അതും കാണാതെ ഉറക്കം വരുന്നതെങ്ങിനെ?
അനോണിമസേ, നമുക്ക് താല്‍പര്യമുള്ള പോസ്റ്റുകളാണെങ്കില്‍ അതിലെ കാര്യങ്ങള്‍ ഫോളോ ചെയ്യുന്നതിന് കമന്റ് അഗ്രഗേറ്ററുകളുടെ ആവശ്യമില്ല എന്നുള്ളതിന് ഒരു ഉദാഹരണമല്ലേ അനോണിമസും ഇപ്പോള്‍ കാണിച്ച് തന്നത്? ഒരു കമന്റ് അഗ്രഗേറ്ററിന്റെയും സഹായമില്ലാതെ തന്നെ മറ്റൊരു അനോണിമസ് ഇട്ട കമന്റ് ഇഞ്ചി ഡിലീറ്റ് ചെയ്യുന്നതിനും മുന്‍പ് തന്നെ അനോണിമസിന് കാണാന്‍ സാധിച്ചില്ലേ?
കമന്റ് അഗ്രഗേറ്ററുകള്‍ വേണമെന്നുള്ളതിന് എന്റെ മുന്‍പുള്ള ഒരു വാദം ചര്‍ച്ചകള്‍ എങ്ങിനെ ലൈവായി ഫോളോ ചെയ്യും എന്നതായിരുന്നു-കമന്റ് അഗ്രഗേറ്ററുകള്‍ ശീലിച്ചതിന്റെ കുഴപ്പം. പക്ഷേ ഇപ്പോള്‍ അനോണിമസ് തന്നെ കാണിച്ചു തന്നു, പോസ്റ്റുടമ ഡിലീറ്റ് ചെയ്യുന്നതിനും മുന്‍പ് തന്നെ വേണമെങ്കില്‍ കമന്റുകള്‍ നമുക്ക് കമന്റ് അഗ്രഗേറ്ററുകളുടെ സഹായമില്ലാതെ തന്നെ കാണാമെന്ന്. മാത്രവുമല്ല, അനോണിമസ് പറഞ്ഞതുപോലെ നമുക്ക് താല്‍പര്യമുള്ള ചര്‍ച്ചകളാണ് നടക്കുന്നതെങ്കില്‍ അതെല്ലാം കോപ്പി ചെയ്ത് വെയ്ക്കുകയും ചെയ്യാം. ഇതെല്ലാം കാണിക്കുന്നത് കമന്റ് അഗ്രഗേറ്ററുകള്‍ വേണ്ട എന്ന് തന്നെയല്ലേ?
സൈറ്റ് മീറ്റര്‍ വെച്ചു പിടിക്കുമെന്ന ഉമ്മാക്കിയും കുറേ പഴകി ഇഞ്ചീ..ഇതു വരെ ആരേം പിടിച്ചു കണ്ടില്ലോ.. ? ഇവിടെ ഇഞ്ചിയുടെ രാഷ്ട്രീയവും ഗ്യാങ്ങുമെല്ലാം എല്ലാവര്‍ക്കും അറിയാം . ബൂലോഗത്തിനെ മാത്രം ബാധിക്കുന്ന കാര്യങ്ങളാണ് കമന്റുകളും അഗ്രിഗേറ്ററുകളും എല്ലാം. ഇതൊന്നുമല്ലാത്ത ഒരു പാടു പ്രയോജനം ഉള്ള ചര്‍ച്ചകള്‍ ഇവിടെ നടന്നു ഈ പറഞ്ഞ ഗ്യാങ്ങിനെ അവിടെ ഒന്നും ഇത്ര ആക്ടീവ് ആയി കണ്ടിട്ടില്ലല്ലോ..അഗ്രിഗേറ്ററെന്നോ മറുമൊഴി/പിന്‍മൊഴി എന്നോ കേട്ടാല്‍ ഓടിക്കൂടും. അഗ്രിഗേറ്റര്‍ ഇല്ലേലും ഉണ്ടെങ്കിലും ആളുകള്‍ ജീവിച്ചോളും. ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ അതു ഒരോരുത്തരുടേയും ഇഷ്ടം. എല്ലാരും ഉപദേശിക്കാന്‍ നിങ്ങളൊക്കെ ആരാ.. മനസ്സിലായില്ല?
ഈ പറഞ്ഞ ഗ്യാങ്ങില്‍ ഞാന്‍ മുന്‍പ് ബഹുമാനിച്ചിരുന്ന ഒരു പാടു പേരുണ്ട് എന്നു ദുഃഖത്തോടെ പറഞ്ഞോട്ടെ.. ഇഞ്ചീ ഈ കമന്റ് ഇന്നു ഡിലീറ്റ് ചെയ്താലും ഞാന്‍ വീണ്ടും ഇടും, കോപ്പി ഉണ്ട്... നാളെ ഡിലീറ്റിക്കോ..
വക്കാരീ.."വളരെ ശാന്തമായി സമചിത്തതയോടെ ഇടുന്ന കമന്റ്" എന്നു താങ്കളുടെ കമന്റ് കണ്ടാല്‍ തോന്നുമെങ്കിലും ഉള്ളില്‍ ഇരമ്പുന്ന കടലിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാം (കണ്‍ഫ്യൂഷനായോ..?) ആത്മാര്‍ത്ഥമായി പ്രതികരിക്കൂ വക്കാരീ..മുഖത്തെ ചായം ഇളകിപ്പോകുമെന്ന പേടി ഉണ്ടോ..പോട്ടെന്നേയ്..
പെരിങ്ങോടാ ഞാന്‍ എന്റെ കുറേ ബഹുമാനം നിങ്ങള്‍ക്കു വേണ്ടി വേസ്റ്റാക്കി..ഇനിയില്ല.
ഇത്ര സില്ലി ആവാന്‍ എങ്ങനെ പറ്റുന്നു..?
ഉണ്ണിക്കുട്ടന്‍സ്, മനുഷ്യനെ ഇങ്ങിനെ അപമാനിക്കരുത് :)
ഞാന്‍ വളരെ കഷ്ടപ്പെട്ടെഴുതിയ എന്റെ ഉദാത്ത പോസ്റ്റായ സ്വപ്‌നങ്ങളൊക്കെയും പങ്ക് വെയ്ക്കാം വായിച്ചില്ലേ? ദോ ഇവിടുണ്ട്. ഉണ്ണിക്കുട്ടന്‍ മുകളില്‍ പറഞ്ഞ ബഹുമാനം, മുഖം മൂടി, ഇമേജ് ഇവയെപ്പറ്റിയൊക്കെ എത്ര വ്യക്തമായാണ് അവിടെ പറഞ്ഞിരിക്കുന്നതെന്ന് നോക്കിക്കേ :)
സത്യം പറയാമല്ലോ ഉള്ളില്‍ ഇരമ്പുന്ന കടലിന്റെ ശബ്‌ദം ഉണ്ണിക്കുട്ടന്‍ വ്യക്തമായി കേട്ടു എന്ന് പറഞ്ഞപ്പോള്‍ ശരിക്കും കണ്‍ഫ്യൂഷനായി. ഞാന്‍ ഇരിക്കുന്ന ലൊക്കേഷന്‍ വരെ ഇനി ഉണ്ണിക്കുട്ടന്‍ കണ്ടുപിടിച്ചോ എന്നുമോര്‍ത്തു (കടലിനടുത്താണ്) :)
അഗ്രിഗേറ്റര്‍ ഇല്ലേലും ഉണ്ടെങ്കിലും ആളുകള്‍ ജീവിച്ചോളും. ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ അതു ഒരോരുത്തരുടേയും ഇഷ്ടം. എല്ലാരും ഉപദേശിക്കാന്‍ നിങ്ങളൊക്കെ ആരാ.. മനസ്സിലായില്ല?
ഉണ്ണിക്കുട്ടാ, അതാണല്ലോ ബ്ലോഗിന്റെ സ്വാതന്ത്ര്യം. ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക എന്നത് ഓരോരുത്തരുടെ ഇഷ്ടം. വളരെ കറക്ടായി ഉണ്ണിക്കുട്ടന്‍ അത് പറഞ്ഞിരിക്കുന്നു. ഉപദേശിക്കുകയോ വേണ്ടയോ എന്നതും അതുപോലെ തന്നെ സ്വാതന്ത്ര്യം. അത് കേള്‍ക്കണോ വേണ്ടയോ എന്നതും സ്വാതന്ത്ര്യം. സഭ്യവും നിയമാനുസൃതവുമായ എന്തും ആര്‍ക്കും എപ്പോഴും പറയാവുന്ന ഒരു മാധ്യമമാണല്ലോ ബ്ലോഗ്.
സിബു പറഞ്ഞത് വായിച്ചില്ലേ. കമന്റ് അഗ്രഗേറ്റര്‍ ഉപയോഗിക്കുന്ന എല്ലാവരും അതില്‍ നിന്ന് പുറത്ത് വരണമെന്നതാണ് സിബുവിന്റെ താത്‌പര്യം. അത് സിബുവിന്റെ ഇഷ്ടം. അതിനുള്ള കാരണങ്ങളും സിബു പറഞ്ഞു. അതുപോലെ കമന്റ് അഗ്രഗേറ്റര്‍ വേണ്ട എന്നുള്ളതിന് എനിക്ക് തോന്നിയ കാരണങ്ങള്‍ ഞാന്‍ പറഞ്ഞു, ഇഞ്ചിക്ക് തോന്നിയത് ഇഞ്ചി പറഞ്ഞു. ഡീപ് ഡൌണ്‍ പറഞ്ഞു. സാരംഗി പറഞ്ഞു, ദേവേട്ടന്‍ പറഞ്ഞു, പെരിങ്ങോടര്‍ പറഞ്ഞു. അങ്ങിനെ എത്രപേര്‍ പറഞ്ഞു. അതേ സമയം ഡാലി അത് വേണമെന്നുള്ളതിന് ഡാലിയ്ക്ക് തോന്നിയ ന്യായങ്ങള്‍ പറഞ്ഞു. സിബു അതിനെ ഖണ്ഡിച്ചു. അങ്ങിനെയൊക്കെയല്ലേ ചര്‍ച്ചകള്‍ പോകുന്നത്. ഇതിനിടയ്ക്ക് കരീം മാഷിന്റെ കുറെ തെറ്റിദ്ധാരണകള്‍ മാറുകയും ചെയ്തു. പെരിങ്ങോടരും കരീം മാഷും തമ്മില്‍ വാഗ്വാദവും നടന്നു. തികച്ചും സ്വാഭാവികമായ കാര്യങ്ങള്‍.
പക്ഷേ ഈ കമന്റുകളെല്ലാം ഒരു അഗ്രഗേറ്ററിലേക്കും കൂടി പോവുകയായിരുന്നെങ്കിലോ? പെരിങ്ങോടരോട് എന്തെങ്കിലും വിരോധം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവരുടെ വക ഒരു പത്ത് കൂക്കിവിളി, കരീം മാഷിനോട് വിരോധം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവരുടെ വക ഒരു പത്ത് കൂക്കിവിളി. ഇനി ഇവരോട് രണ്ടുപേരോടും ആര്‍ക്കെങ്കിലും വിരോധമുണ്ടെങ്കില്‍ അവരുടെ വക ഒരു ഇരുപത് കൂക്കിവിളി. എന്നോട് പിന്നെ ആര്‍ക്കും വിരോധമില്ല, ആരാധന, ബഹുമാനം ഇതൊക്കെ മാത്രമേ ഉള്ളൂ എന്നതിനാല്‍ കൂക്കിവിളിയില്ല എന്നൊരു സങ്കടമുണ്ട് (ചുമ്മാതാണ് കേട്ടോ). അത് അങ്ങിനെതന്നെയേ ആവൂ എന്നതിന് ബെസ്റ്റ് ഉദാഹരണങ്ങള്‍ എനിക്കുമറിയാം, ഉണ്ണിക്കുട്ടനുമറിയേണ്ടതാണ്. അതല്ലാതെ കമന്റ് അഗ്രഗേറ്ററില്ലെങ്കില്‍ പിന്നെ ചര്‍ച്ചകളെല്ലാം ഡല്‍ഹിയിലെ ലോട്ടല്‍ ടെമ്പിളിനകത്തെപ്പോലെ തികച്ചും ശാന്തവും നിശ്ശബ്‌ദവുമായി ആയിരിക്കും എന്നല്ലല്ലോ ആരും പറഞ്ഞത്. പക്ഷേ ഒരു പബ്ലിക്ക് സ്ഥലത്ത് നിന്ന് നമ്മള്‍ നാലഞ്ചുപേര്‍ സംസാരിക്കുന്നതും ആരുടെയെങ്കിലും വീട്ടിലിരുന്ന് സംസാരിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇവിടെയും കാണും. അതാണ് ഞാന്‍ കാണുന്ന വേറൊരു ഗുണം
അതുകൊണ്ട് ഉണ്ണിക്കുട്ടാ, വിയറ്റ്‌നാം കോളനിയില്‍ ഇന്നസെന്റ് കേപ്പീയേസീ ലളിതയോട് പറയുന്നതുപോലെ ഈ പോസ്റ്റിന്റെ രാഷ്ട്രീയമോ, ഇവിടെ കമന്റിടുന്നവരുടെ രാഷ്ട്രീയമോ അറിയാന്‍ പത്താം ക്ലാസ്സ് പാസ്സാവുകയൊന്നും വേണ്ട. ചുമ്മാ നാക്ക് വടിച്ചാല്‍ മതി. “നീയെന്താടാ പറഞ്ഞത്, നാക്കുവടിക്കാനോ” എന്ന് ഉണ്ണിക്കുട്ടന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും “നാക്ക് വടിക്കാനല്ല പറഞ്ഞത്, ചാക്കു പിടിക്കാനാണെന്ന്” (പക്ഷേ അവസാനം ചാക്ക് എന്റെ തലയില്‍ വെച്ച് തന്നാല്‍ വിവരമറിയും)
ഉണ്ണിക്കുട്ടാ, സംഗതി അസ്ഥിക്ക് പിടിച്ചിട്ടില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. കമന്റ് അഗ്രഗേറ്ററുകള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്ന് ഒരു ബ്ലോഗര്‍ക്ക് തോന്നിയാല്‍ അയാള്‍ പറയാവുന്നിടത്തൊക്കെ അക്കാര്യം പറയും. അത് അയാളുടെ സ്വാതന്ത്ര്യം. അയാളോട് യോജിക്കാവുന്നവരൊക്കെ യോജിക്കും. അത് അവരുടെ സ്വാതന്ത്ര്യം. വിയോജിക്കുന്നവരെ വിയോജിക്കും. അത് അവരുടെ സ്വാതന്ത്ര്യം. ഉപദേശിക്കണമെന്ന് തോന്നിയാല്‍ ഉപദേശിക്കും (ഞാനൊരു ബെസ്റ്റ് ഉപദേശിയാണ് കേട്ടോ:)). അതും സ്വാതന്ത്ര്യം.
അതുകൊണ്ട് ഉണ്ണിക്കുട്ടന്‍ ഉണ്ണിക്കുട്ടന്റെ അഭിപ്രായം പറയാന്‍ പറ്റുമെങ്കില്‍ പറ. ഈ പോസ്റ്റിനോട് യോജിക്കുന്നോ ഇല്ലയോ? യോജിക്കുന്നെങ്കില്‍ എന്തുകൊണ്ട്? ഇല്ലെങ്കില്‍ എന്തുകൊണ്ട്? അങ്ങിനെയല്ലേ ക്രിയാത്മകമായി നമ്മള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. മനസ്സ് വായിക്കുക, ഇരമ്പുന്ന കടലിലെ തിരയെണ്ണുക, മുഖം മൂടിയ്ക്കകത്തുകൂടി ഒളിഞ്ഞ് നോക്കുക ഇവയൊക്കെ എനിക്ക് പോലും ചെയ്യാവുന്ന സിമ്പിള്‍ കാര്യങ്ങളല്ലേ :)
ഓണാശംസകള്‍ കേട്ടോ.
ഉണ്ണിക്കുട്ടനു തെറ്റിയേ. ആരേയും പിടിക്കനല്ല. ഇത്ര കഷ്ടപ്പെട്ട് പ്രോക്സി ഉപ്യോഗിച്ചൊക്കെ മൂന്ന് ദിവസം അടുപ്പിച്ച് കമന്റണ കണ്ടപ്പൊ മക്കളേ നല്ലത് വല്ലതും ഉപ്യോഗിക്കൂന്ന് സ്നേഹം കൊണ്ട് പറഞ്ഞതാ. സഭ്യമായിട്ട് എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. പക്ഷെ ഇത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടി...പാവം തോന്നി!
ഉണ്ണിക്കുട്ടനോട് പിന്നെ പ്രത്യേക ബഹുമാനം പണ്ട് മുതലേ ഞാന്‍ കള്‍ട്ടിവേറ്റ് ചെയ്യാഞ്ഞോണ്ട് ഭാഗ്യം ഒന്നും പ്രത്യേകായിട്ട് പോയില്ല. ഭാഗ്യായി! ഹൊ! അല്ലെങ്കില്‍......
ബാക്കിയൊന്നും ഉത്തരമേ അര്‍ഹിക്കുന്നില്ല. ഉണ്ണിക്കുട്ടന്റെ ഒരുപാട് ‘നല്ല കമന്റുകള്‍’ പലപ്പോഴായി എന്റെ ബ്ലോഗ് പോസ്റ്റില്‍ നിന്ന് ഞാന്‍ ഡിലീറ്റിയതല്ലെ. അതുകൊണ്ട് ഇത് രണ്ടെണ്ണം ഇവിടെ കിടക്കട്ടേ.
"ഇതൊക്കെയാണെങ്കിലും പിന്മൊഴി ആദ്യകാല മലയാള ബ്ലോഗിങ്ങിനു സഹായിച്ചു എന്ന് തന്നെ തോന്നുന്നു.."എന്നു തുടങ്ങുന്ന പോസ്റ്റിലെ അവസാനത്തെ ഖണ്ഡികക്കും,പിന്നെ 93-ആം കമന്റില് ഒരു കഥാപാത്ര(വറ്മ?)ത്തിനു കൊടുത്ത മറുപടിക്കും നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍!!:)
(ഓഫ്)
വക്കാരീ, ആകെ ഡൌട്ടായി... വക്കാരി കടലിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ വലതുവശത്തൊരുപാലം കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ പറയണം. കാരണം എനിക്ക് രണ്ട് പറയാനുണ്ട് :)
പിന്മൊഴി നിറുത്തുന്നതിനെ അംഗീകരിക്കാനാവാതെ പ്രതികരിച്ചവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പിന്മൊഴി നിറുത്തിയപ്പോള്‍ ഇനിയൊരു കമന്‍റ് അഗ്രിഗേറ്ററിലേക്കുമില്ല എന്ന് തീരുമാനിച്ചത് അത് നിറുത്തപ്പെട്ടതിലെ അമര്‍ഷം കൊണ്ട് മാത്രമായിരുന്നു എന്ന് പറഞ്ഞാല്‍ ശരിയാവില്ല. ഒരു വൈകാരീകമായ അടുപ്പം പിന്മൊഴിയോടുണ്ടായിരുന്നു എന്നതാണ് സത്യം... അല്ലായിരുന്നെങ്കില്‍ അത് നിറുത്തുന്നതിനേയും അതിനെ പറ്റി പറഞ്ഞ പെരിങ്ങോടനേയും എതിര്‍ക്കുമായിരുന്നില്ലല്ലോ! അങ്ങിനെ വൈകാരീകമായ ഒരടുപ്പം തോന്നിയ ഒന്നില്ലാതാവുന്ന നിമിഷത്തില്‍ തന്നെ മറ്റൊന്നിലേക്ക് ചേക്കേറാനുള്ള ഒരു മനഃസാക്ഷിക്കുത്ത് (മനുഷ്യന്മാരുടെ ഓരോരോ കര്യങ്ങളേയ്)... അതായിരുന്നു ബ്ലോഗിലെ എന്‍റെ പ്രിയ കൂട്ടുകാര്‍ പലരും മറുമൊഴിയിലേക്ക് തിരിഞ്ഞപ്പോഴും വിട്ട് നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പിന്നെ ഒരു കമന്റ് അഗ്രിഗേറ്ററിലും ഇല്ലാതെ എന്തുകൊണ്ട് നിന്നു കൂടാ എന്ന തോന്നല്‍ ശക്തിപ്പെടുകയായിരുന്നു.
ആ തീരുമാനത്തിന്‍റെ ഗുണങ്ങള്‍ (എനിക്ക് തോന്നിയ) ഞാന്‍ അനുഭവിക്കുന്നു. മുന്‍പ് പിന്മൊഴിയില്‍ കാണുന്ന കമന്‍റുകളുടെ പിറകെ വീണ്ടും വീണ്ടും ഒരേ പോസ്റ്റിലെത്തുന്നതിന് പകരം, ഒരു പോസ്റ്റ് വായിച്ച് അതില്‍ ഒരു കമന്‍റിട്ടാല്‍ ആ പോസ്റ്റുമായുള്ള ബന്ധം തീരുന്ന ഒരു അവസ്ഥ സംജാതമായി. അതേ സമയം തന്നെ പ്രാധാന്യമുള്ളതെന്ന് തോന്നുന്ന അല്ലെങ്കില്‍ എന്തായി എന്നറിയാന്‍ താത്പര്യമുള്ള പോസ്റ്റുകള്‍ ഫേവറൈറ്റില്‍ ആഡ് (ഫേവറീറ്റ്സിന്‍റെ നീളം മോണിറ്ററിന്‍റെ രണ്ടിരട്ടിയായിരിക്കുന്നു) ചെയ്ത് അവയുമായുള്ള ബന്ധം നിലനിറുത്താനും കഴിയുന്നു. അങ്ങിനെ കമന്‍റുകള്‍ വായിക്കാന്‍ ചിലവഴിക്കുന്ന സമയം പോസ്റ്റുകള്‍ വായിക്കാനായി മാറ്റിവെക്കാന്‍ കഴിയുന്നു. പോസ്റ്റുകള്‍ മിക്കവയും ചിന്ത ബ്ലോഗ് റോള്‍ വഴിയും ചിലതെല്ലാം പറഞ്ഞറിഞ്ഞും വായന തുടര്‍ന്ന് പോകുന്നു.
കമന്‍റ് അഗ്രിഗേറ്ററുകള്‍ ഇല്ലെങ്കിലും വായിക്കപ്പെടുമെന്നും വായിക്കാനാവുമെന്നും ഉള്ള തിരിച്ചറിവുകള്‍ എന്‍റെ തീരുമാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. അതേ സമയം തന്നെ കമന്‍റ് അഗ്രിഗേറ്ററുകള്‍ വേണ്ടെന്നോ അതാവശ്യമില്ലാത്തതാണെന്നോ, അത് വിട്ട് പുറത്ത് വരണമെന്നോ ഞാന്‍ പറയില്ല. കമന്‍റ് അഗ്രിഗേറ്ററുകളോ, പൈപ്പോ, റീഡറുകളോ ആവശ്യമെന്ന് തോന്നുന്നവര്‍ അത് ചെയ്യട്ടെ , അതുപയോഗിക്കുന്നവര്‍ അതുപയോഗിക്കട്ടെ , വേണ്ടാത്തവര്‍ വേണ്ടെന്ന് വെക്കട്ടെ... തിരഞ്ഞെടുക്കാനുള്ള ആ അവകാശം തന്നെയാണല്ലോ സ്വതന്ത്ര ബ്ലോഗിംഗ് .
പിന്നെ , ഞാന്‍ ഉപയോഗിക്കാത്ത ഒരെണ്ണത്തില്‍ ഒളിഞ്ഞ് നോക്കാറില്ല - തുടക്കത്തില്‍ രണ്ടു തവണ മറുമൊഴി എന്താണെന്നറിയാനായി അവിടെ പോയിരുന്നു എന്നതൊഴിച്ചാല്‍. ഉപയോഗിക്കുന്നെങ്കില്‍ അത് പരസ്യമായി തന്നെ ചെയ്യും (മുകളില്‍ ഒരു കമന്‍റില്‍ 'ഒളിഞ്ഞു നോക്കുന്നവര്‍' എന്നൊരു പ്രയോഗം വന്നത് കൊണ്ട് മത്രം... ഇങ്ങിനെയൊരു ഡിസ്ക്ലൈമര്‍ ഇടേണ്ടി വന്നു).
ആ... അത് പറയാന്‍ വിട്ടുപോയി... ഇഞ്ചി പോസ്റ്റ് നന്നായിരുന്നു :)
അഗ്രജന്‍, പറ്റുമെങ്കില്‍ ഒരു ഫീഡ് റീഡറിന് ഒരു ചാന്‍സ് കൊടുക്കൂ. ഞാനും അഗ്രജനേപ്പോലെ നൂറില്‍ പരം ബ്ലോഗുകളോ പോസ്റ്റുകളോ വാച്ച് ചെയ്യുന്ന ആളാണ്. ഈ കാര്യത്തിന് ഫീഡ് റീഡറേ പോലെ നാച്ചുറലായ ഒരു ഉപായമില്ല. രണ്ട് പേജ് നീളമുള്ള ഫേവറിറ്റ്സില്‍ ഓരോന്നിലും ചെന്ന് നോക്കേണ്ട.. അവയിലേതെങ്കിലിലും പുതിയത് വന്നാല്‍ റീഡര്‍ നമ്മളെ ഒരു മെയില്‍ ബോക്സില്‍ പുതിയ മെയിലെന്ന പോലെ അറിയിച്ചുകൊള്ളും.
അഗ്രജന്‍ മാഷെ, ഒരു പാട് ബഹളം കഴിഞ്ഞ് അതുപോലെയൊരു കമന്റ് കിട്ടിയതിനു ഒത്തിരി നന്ദി. വേറെയാര്‍ക്കും നന്ദി പറഞ്ഞില്ലാന്ന് പ്ലീസ് പറയരുത്, പക്ഷെ വീട്ടീന്ന് കൊറേ അടിയൊക്കെ കിട്ടീട്ട് പിന്നെ ഒരു ഐസ്ക്രീം കിട്ടിയ ഫീലിങ്ങ് ആ കമന്റ് കണ്ടപ്പൊ :)
അതെ, തിരഞ്ഞെടുക്കുവാനുള്ള അവകാശം തന്ന്യാണ്. ഈ പോസ്റ്റ് ഇട്ടതും അതിനു തന്നെ. ഇനി പിന്മൊഴിയിലൊ മറുമൊഴിയിലൊ ചേര്‍ന്നില്ലെങ്കില്‍ കൂട്ടായ്മയില്‍ ഉണ്ടാവില്ലേ എന്നൊക്കെയുള്ള ഭയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ നോക്കൂ ഞാന്‍ സധൈര്യം പറയുന്നു ഞാനുമില്ല എന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ് തന്നെ. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക എന്ന് തന്നെ നയം.
ഒളിഞ്ഞു നോക്കുന്നവര്‍ എന്ന് മറുമൊഴിയിലെ ആളുകള്‍ വന്ന് പ്രയോഗിച്ചത് തീര്‍ത്തും ബാലിശമാണ്. അറിവില്ലാഞ്ഞിട്ടാണ് അത്.
അതൊരു പബ്ലിക്ക് ഗ്രൂപ്സാണ്. അത് ആര്‍ക്കും കാണാം. എനിക്കു പോലും പോയി നോക്കാം. അത് എന്റെ ഇഷ്ടം. അല്ലെങ്കില്‍ ഗ്രൂപ്പ്സ് ക്ലോസ്ഡ് ആയിട്ട് വെക്കണം. നല്ലതണെന്ന് അത് വായിച്ച് തോന്നിയാല്‍, ആളുകള്‍ക്ക് പോവുകയും ചെയ്യാം. അല്ല്ലാതെ അവിടെ ഒളിഞ്ഞു നോട്ടം എന്നൊക്കെ പറയുന്നത് ചാരപ്പണിയല്ല.
സിബു,
കുറച്ചായി ഫീഡ് റീഡര്‍ കയ്യിലുണ്ട്... പക്ഷെ അതിലെന്‍റെ ബ്ലോഗുകളുടെ ഫീഡ് മാത്രേ ആഡ് ചെയ്തിട്ടുള്ളൂ എന്ന് മാത്രം... പൈപ്പില്‍ നിന്നും ക്ലോണ്‍ കോപ്പിചെയ്യുന്ന പോലെ ഫീഡുകളുടെ ക്ലോണ്‍ കിട്ടിയിരുന്നെങ്കില്‍...:)
100 adichittu kure nalaayirunnu. correct time nu thanne ethan pati.:)
ഇഞ്ചിപ്പെണ്ണിന്റെ മനോഹരമായ പോസ്റ്റ് വായിച്ചു.കമന്റുകള്‍ വായിച്ചില്ല.ഇത്രയും നല്ല പൊസ്റ്റ് ചിത്രകാരന്‍ ഇപ്പഴാണ് കണ്ടത്.പിന്മൊഴിയും മറുമൊഴിയും ബൂലോകത്തിന്റെ വളര്‍ച്ചയില്‍ ഓരോ നാഴികക്കല്ലുകളാണ്.പിന്മൊഴിയുടെ ദൂഷ്യഫലങ്ങളുടെ തിക്താനുഭവങ്ങള്‍ ധാരാളം അനുഭവിക്കാന്‍ “ഭാഗ്യം“ ലഭിച്ച ഒരു ബ്ലോഗറാണെങ്കിലും ചിത്രകാരന് പിന്മൊഴിയെ വെറുക്കാനോ അതിന്റെ സാധ്യതകളെ കാണാതിരിക്കാനോ കഴിയില്ല.
എന്നാല്‍ മറുമൊഴിയിലേക്ക് മാറാനുള്ള പെരിങ്ങോടന്റയും സുഹ്രുത്തുക്കളുടെയും തീരുമാനം ഇഞ്ചി സൂചിപ്പിച്ച തരത്തിലുള്ള ഒരു സ്വതന്ത്രബ്ലോഗിങ്ങ് സാഹചര്യത്തിനു വിത്തുപാകുകയും,കുത്തക സാദ്ധ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.
പക്ഷേ... പുതിയ ബ്ലൊഗേര്‍സ്സിന് നഷ്ടപ്പെട്ട ഒരു കളിസ്ഥലത്തിന്റെ ഓര്‍മ്മയായി പിന്മൊഴി നിലനില്‍ക്കുന്നു. കാരണം അടിയും, തെറിയും,കളിയും,അശ്ലീലവും , ബഡായികളും,ഓഫും അരങ്ങേറുന്ന ഒരു ചന്തസ്ഥലം ... ബൂലൊകത്തിന്റെ അങ്ങാടിയായി നിലനില്‍ക്കുംബോള്‍ ലഭിക്കുന്ന സൌകര്യവും വളര്‍ച്ചയുടെ വേഗവും ബ്ലൊഗിലേക്ക് കൂടുതല്‍ സാധാരണക്കാരെ ആകര്‍ഷിച്ചിരുന്നു.
ഉദാ: മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് അതിന്റെ മഹത്വമുണ്ടാകാം. എന്നാല്‍ 40000 കോപ്പിയടിക്കുന്ന മതൃഭൂമിയേക്കാള്‍ ... 14ലക്ഷം കോപ്പിയടിക്കുന്ന പൈങ്കിളി വാരികയെ ചിത്രകാരന്‍ കൂടുതല്‍ ബഹുമാനിക്കുന്നു.
വിദ്യാഭ്യാസവും,എഴുത്തിന്റെ സ്റ്റഫ്ഫുമുള്ളവന്‍ എവിടെയാണെങ്കിലും എഴുതി തെളിയും. സ്റ്റഫ്ഫ് കുറഞ്ഞ, വിദ്യാഭ്യാസംകുറഞ്ഞ,അനുഭവങ്ങളുടെ ഖനിയുള്ള വലിയൊരു വിഭാഗത്തിന് പിന്മൊഴിയുടെ മരണം നഷ്ടമായിത്തന്നെ തുടരും.
എല്ലാവരും സ്റ്റഫ്ഫുള്ളവരായിരിക്കില്ലല്ലോ!!!
പ്രിയ ഇഞ്ചി,
ഓണാശംസകള്‍ പറയാന്‍ വന്നതായിരുന്നു.പൊസ്റ്റിന്റെ ഗാഭീര്യം കാരണം മറന്നുപോയി.
ഇഞ്ചിക്കും കുടുംബത്തിനും ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍!!!!!
(::)
അഗ്രജാ, അതുണ്ട്.. ഫീഡില്‍ നിന്നും ക്ലോണ്‍ ചെയ്യുന്ന പരിപാടി ഉണ്ട്. അത് പണ്ടേ കൈപ്പളി പറഞ്ഞു തന്നിരുന്നു. അതിനെ OPML ഫയല്‍ എന്നാണ് പറയുക. റീഡറില്‍ പോയി ഓപ്പിയെമ്മല്‍ എക്പോര്‍ട്ട് അടിച്ചാല്‍ അഗ്രജന്റെ ഫീഡുകള്‍ ഒരു ഫയലിലാക്കാം. അത് ആര്‍ക്കെങ്കില്‍ അയച്ചുകൊടുക്കുകയോ നെറ്റിലിടുകയോ ചെയ്യാം. എക്സ്പോര്‍ട്ട് ചെയ്തപോലെ ഇമ്പോര്‍ട്ട് ചെയ്താല്‍ അതിലുള്ള എല്ലാ ഫീഡുകളും ഒരുമിച്ച് സബ്സ്ക്രൈബ് ചെയ്യാം.
പ്രശ്നം അതല്ല. നമ്മുടെ സബ്സ്ക്രിപ്ഷന്‍സ് ഡൈനാമിക്കല്ലേ. അതായത് നമ്മളോരോദിവസവും പുതിയത് പലതും സബ്സ്ക്രൈബ് ചെയ്യും ചിലത് അണ്‍സബ്സ്ക്രൈബ് ചെയ്യും. അപ്പോള്‍ ഓരോ ദിവസത്തേയും ഓപ്പീയെമ്മല്‍ ഫയല്‍ മാറില്ലേ.. മാത്രമല്ല, നമ്മള്‍ സബ്സ്ക്രൈബ് ചെയ്തവയൊക്കെ എന്തിനാ നാട്ടുകാരെ അറിയിക്കുന്നത്? കൂട്ടുകാര്‍ക്ക് ഓപ്പീയെമ്മല്‍ ഫയലയച്ചുകൊടുക്കുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാല്‍ ഇന്നതെ ഓപിയെമ്മല്‍ ഫയലാവില്ല നാളത്തേത് എന്ന് മാത്രം.
ചിത്രകാരാ, പിന്മൊഴി നിറുത്തിയത് പൈങ്കിളി നിറുത്താനോ ബ്ലോഗിനെ മാതൃഭൂമി പോലെ ആക്കാനോ ആണ് എന്ന വിചാരം വേണ്ട. പകരം പൈങ്കിളിക്കാര്‍ക്കും മാതൃഭൂമിക്കാര്‍ക്കും അങ്ങനെ അനേകം ഇഷ്ടങ്ങള്‍ക്കും റെപ്രസെന്റേഷന്‍ കിട്ടുന്നതിനുകൂടിയാണ്. പിന്മൊഴിച്ചന്തയില്‍ അടിനടക്കുന്നിടത്തേ ആളുകൂടൂ. അത് പിരിച്ചുവിട്ടാല്‍ അക്ഷരശ്ലോകം നടക്കുന്നിടത്തും പാരഡി പാടുന്നിടത്തും ചെറിയ ചെറിയ സംഘങ്ങള്‍ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും വഴക്കുകളുമായി നീങ്ങും. ബ്ലോഗുകള്‍ക്ക് വേണ്ടത് ആളെക്കൂട്ടാന്‍ വശമുള്ളവരുടെ മെഗാഷോകളേക്കാള്‍ പരസ്പരം ശരിക്കും മനസ്സിലാക്കി മുന്നോട്ട് പോകുന്ന വായനാസംഘങ്ങളാണ്.
ഡബിളോഫ്:
യ്യോ സിബൂ, പാലം വലിക്കാന്‍ പാലമില്ലാത്തിടത്താണ് തല്‍ക്കാലം. പാലം വലിക്കണോ എന്നാലോചിക്കുന്നേ ഉള്ളൂ പലരും. വലിച്ചാല്‍ തന്നെ പത്തിരുപത് കൊല്ലമെടുക്കുമെന്നാണ് :)
മറുമൊഴിയില്‍ ഞാന്‍ ഒരു അഡ്മിനാണ്. ആ നിലയ്ക്ക് ഒരു കാര്യം വ്യക്തമാക്കട്ടെ. ഇവിടെ ‘മറുമൊഴിയുടെ ആളുകള്‍’ വന്ന് ഒളിഞ്ഞ് നോട്ടവും മറ്റും ആരോപിയ്ക്കുന്നു എന്ന് പറയുന്നത് മനസ്സിലാവുന്നില്ല. ഒരു അനോണി പറഞ്ഞു എന്നുള്ളത് അനോണി പറഞ്ഞു എന്ന് തന്നെ പറയണം.മറുമൊഴിയുടെ ബന്ധപ്പെട്ടവര്‍ ഇവിടെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല.
മറുമൊഴിയുടെ ആളുകള്‍ എന്ന് പറയുന്നവര്‍ ആരെന്നറിയാത്തത് കൊണ്ട് ആര്‍ക്കും എന്തും മറുമൊഴിയ്ക്കെതിരെ ആരോപിയ്ക്കാം എന്ന് വരണ്ട. ഇഞ്ചിച്ചേച്ചി പറഞ്ഞത് പോലെ മറുമൊഴി ഒരു പബ്ലിക്ക് ഗ്രൂപ്പാണ്. അവിടെ ആര്‍ക്കും വന്ന് നോക്കാം,വേണമെങ്കില്‍ ചേരാം വേണ്ടെങ്കില്‍ ചുമ്മാ മടങ്ങിപ്പോകാം. കമന്റുകള്‍ അഗ്രഗേറ്റ് ചെയ്യുക എന്നത് മാത്രമാണ് അതിന്റെ ലക്ഷ്യം.
ഐപി പിടി തുടങ്ങിയ കലാപരിപാടികളെ പറ്റിയും ആരോപിച്ച് കണ്ടു. മറുമൊഴികള്‍ പോലീസിങ് നയത്തിന് എതിരായതിനാല്‍ നിലവില്‍ അത്തരം ഏര്‍പ്പാടുകള്‍ ഒന്നും ഇല്ല. കമന്റ് അഗ്രഗേറ്റ് ചെയ്യല്‍ മാത്രം.ആര്‍ക്കും എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നാണല്ലോ. അതാണല്ലോ സ്വതന്ത്ര ബ്ലോഗിങ്.
ഇഞ്ചീ..
ഈ പോസ്റ്റും കമന്റുകളും ശ്രദ്ധാപൂര്‍വ്വം തന്നെ വായിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു...
വളരെ കുറച്ചു മാത്രം ബ്ലൊഗ്ഗാറുള്ള, ചെറുതായി മാത്രം ബ്ലോഗ്ഗ് വായനയും ഉള്ള ഒരു ബ്ലോഗ്ഗീനി ആണു ഞാന്‍. എഴുതാന്‍ തുടങ്ങിയത് ഒരിയ്ക്കലും കമന്റുകളെ പ്രതീക്ഷിച്ചായിരുന്നില്ല എന്നതായിരുന്നു സത്യം, എന്റെ തോന്നലുകള്‍, കഥാപാത്രങ്ങള്‍, അങനെ എന്തൊക്കെയോ.. കുത്തിക്കുറിച്ചിടുക, എല്ലാവരും പറയുന്ന പോലെ തന്നെ..
പിന്നെ പിന്മൊഴിയിലേയ്ക്കു വന്നപ്പോള്‍, നല്ല വിലയിരുത്തലുകള്‍ കിട്ടിയിരുന്നു.. (കുറച്ചു മാത്രം) അതുകൊണ്ടു ഞാന്‍ വളരെ സംത്ര്‌പ്തയും ആയിരുന്നു.കാരണം, എനിയ്ക്കുള്ള സമയ പരിധി, എന്റെ ചുറ്റുപാട് [ഒപ്പം എന്റെ എഴുത്തിന്റെ ‘ഗുണവും‘ ഉണ്ടാവും... :)] എന്നിവ വെച്ചു നോക്കൂമ്പോള്‍ അതു ധാരാളമായിരുന്നു.
പിന്നെ ഇപ്പോള്‍ മറുമൊഴിയിലേയ്ക്കു പോയത്, ഒരിയ്ക്കലും കമന്റുകളെ പ്രതീക്ഷിച്ചായിരുന്നില്ല, കമന്റിയില്ലെങ്കിലും പോസ്റ്റ് ആരും കാണാതെ പോകണ്ട എന്നൊരു തോന്നല്‍.. :), അതിലേറെ അതു സെറ്റ് ചെയ്യാനുള്ള എളുപ്പവും..
പിന്നെ, റീഡറൂം മറ്റും ഒക്കെ ചെയ്യാനുള്ള മടി, അതിനുള്ള സമയ്ക്കുറവ് എന്നിവയൊക്കെയായിരുന്നു സത്ത്യത്തില്‍.. എനിയ്ക്കു സാങ്കേതിക ജ്ഞാനവും കുറവാണ്.
പക്ഷെ ഇവിടെ എല്ലാം വായിച്ചപ്പോള്‍, എന്റ്റെ ഉള്ളിലും ഞാനറിയാതെ ആഗ്രഹിയ്ക്കുന്നതും ഇതൊക്കെ തന്നെയാണെന്നു തോന്നി.. [എനിയ്ക്കു വ്യക്തിപരമ്മായി കമന്റുകളേയോ, പിന്മൊഴിയോ സംബന്ദ്ധിച്ച് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെങ്കിലും...] പോസ്റ്റുകള്‍ക്കു തന്നെയാണ് കമന്റുകളേക്കാളും പ്രാധാന്യം, തീര്‍ച്ചയായും (എനിയ്ക്കും). ഇഞ്ചി ഉദ്ദേശ്ശിച്ച ആ സ്വാതന്ത്ര്യം വേണമെന്നു തന്നെയാണെന്റേയും ആഗ്രഹമെന്ന് ഞാന്‍ തിരിച്ചറിയുന്നു.. കാരണം എനിയ്ക്കുമുണ്ടായിരുന്നു ഇതീനെ കുറിച്ചൊക്കെ ചില കണ്‍ഫ്യൂഷന്‍സ്..
ഇനി, കമന്റുകളെ കുറിച്ചഉ കൂടി ഒരു കാര്യമ്ം പറയാമെന്നു തോന്നുന്നു..
നല്ല വിലയിരുത്തലുകള്‍ എന്നും എഴുതുന്നയാള്‍ക്കെന്തായാലും അവശ്യംതന്‍nനെയല്ലേ.. അതുകൊണ്ട് കമന്റുകള്‍ പൂര്‍ണ്ണമായും വേണ്ടാതാകുമ്പോള്‍ അതിനുള്ള സാദ്ധ്യത പതുക്കെ കുറഞ്ഞു പോകില്ലേ എന്നൊരു സംശയം, ഇപ്പ്പോള്‍.. ഇതു ചോദിച്ചുവെന്നു മാത്രം.. (ഞാന്‍ മനസ്സിലാാക്കിയതില്‍ എന്തെങ്കിലും തകരാറുകള്‍ വന്നുവോഎന്നറിയില്ല..)
ഞാനും സാങ്കേതികതകള്‍ പഠിയ്ക്കുവാന്‍ റ്റ്tഅന്നെ തീരുമാനിച്ചു, എന്തായ്yഅലും..
ഷെയര്‍ ചെയ്യുവാനൊക്കെയുള്ള ബ്ലൊഗ് വായന എനിയ്ക്കുണ്ടോ, റീഡറിനു വേണ്ട്ടി സബ്സ്ക്രൈബ് ചെയ്യുവാന്‍തക്കവണ്ണമുള്ള പോസ്റ്റുകള്‍ ഞാനെഴുതുന്‍ുണ്ടോ എന്നൊക്കെ സംശയങ്ങള്‍ നന്നായി ഉണ്ടെങ്കിലും.. പക്ഷെ അതിന് യഥാര്‍ത്ഥ ബ്ലോഗ്ഗിങ്ങിന്റെ ‘സുഖ‘മുണ്ടാവുമെന്ന് തന്നെ ഞാനും വിശ്വസിയ്ക്കുന്നു, കമന്റുണ്ടായാലും ഇല്ലെങ്കിലും.. അതിലേറെ ഇഷ്ടമുള്ള പോസ്റ്റൌകള്‍ തിരഞു വായിയ്ക്കാനും,, പിന്നെ എന്തെങ്കിലും, ‘കമന്റുകളെ‘ മറന്നു കൊണ്ടു ആത്മാര്‍ത്ഥമായി കുത്തിക്കുറിയ്ക്കുവാനും തന്നെയാണ് ഞാന്‍ താല്പര്യപ്പെടുന്നത്.
എനിയ്ക്കെന്റെ മനസ്സിനെ കൂടി ഒന്നു clarify ചെയ്യാന്‍ ഈ പോസ്റ്റും ഈവിടത്തെ ഏതാനും കമന്റ്സും സഹാായിച്ചു. അതിനൊരു നന്ദിയും പറയട്ടെ..
ദില്‍ബാസുരന്‍
നന്ദി കാര്യങ്ങള്‍ ക്ലിയര്‍ ചെയ്തു തന്നതിനു. അനോണി വന്ന് ഇത്ര 'കൃത്യമായി' പറഞ്ഞപ്പോള്‍ ആരാണ് മറുമൊഴി അഡ്മിന്‍ എന്ന് ആരും ഇതുവരെ സമ്മതിച്ചു തരാഞ്ഞ (ദില്‍ബാസുരന്‍ തന്നെ മുന്‍പൊക്കെ ഡിനൈ ചെയ്ത കാര്യം) സ്ഥിതിക്ക് അതൊക്കെ മറുമൊഴി ആളുകളാണെന്ന് ഞാന്‍ കരുതുന്നതില്‍ തെറ്റില്ലല്ലൊ. എന്തായാലും ക്ലിയര്‍ ചെയ്ത സ്ഥിതിക്ക് ഞാന്‍ എഴുതിയ വരികള്‍ 'അനോണി'
എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.
സ്വതന്ത്ര ബ്ലോഗിങ്ങ് എന്നാല്‍ എനിക്ക് ദില്‍ബാസുരന്റെ ഡെഫനിഷനല്ല, ലോ ലെസ്സ്നെസ്സ് സ്വാതന്ത്ര്യം അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിയമപരിധിയില്‍ നിന്നു കൊണ്ട് തന്നെ യാതൊരു വിധ കൂട്ടായ്മകളേയും ആശ്രയിക്കാതെ നില്‍ക്കുന്നതാണ് എനിക്ക് സ്വതന്ത്ര ബ്ലോഗിങ്ങ്.
ആരെങ്കിലും ശല്യം ചെയ്യുന്നുണ്ടെങ്കില്‍ ജിതേഷ് എന്ന ബ്ലോഗര്‍ കാണിച്ചതുപോലെ നിയമവഴി തേടണമെന്നും.
പിന്നെ പിന്മൊഴിക്കാര്‍ക്കും ഐപി ഒന്നും പിടിക്കാന്‍ പറ്റില്ലായിരുന്നു എന്ന് അറിയാമല്ലൊ,
മറുമൊഴിയിലും അത് പറ്റില്ല എന്നാണെന്റെ സാങ്കേതിക ജ്ഞാനം. പക്ഷെ സ്പാം ആയിട്ട് അശ്ലീലം എഴുതുന്നവരെ ഏതെങ്കിലും ബ്ലോഗേര്‍സ് തന്നെ റെക്കമെന്റ് ചെയ്യുമ്പോള്‍ ബാന്‍ ചെയ്യും എന്നേയുണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു. ഇതും എനിക്ക് അറിയില്ല, ഞാന്‍ ഇന്നേവരെ അതിന്റെ പുറകെ നടന്നിട്ടില്ല. എനിക്ക് പറയാനുള്ള ആശയങ്ങളെല്ലാം അപ്പോള്‍ അപ്പോള്‍ തന്നെ ആരേയും ഭയക്കാതെ എന്റെ ഇമേജിനേം ഭയക്കാതെ കമന്റ് വഴിയും പോസ്റ്റ് വഴിയും പറയുന്നുണ്ട്. അത് മതിയെനിക്ക്. അതാണല്ലൊ സ്വതന്ത്ര ബ്ലോഗിങ്ങ്!
പി.ആര്‍: ഒരു പ്രത്യേക നന്ദി. ഈ പോസ്റ്റിനു ഒരു സദുദ്ദേശ്യമുണ്ടായിരുന്നു. അത് പി.ആറിന്റെ കമന്റ് വായിച്ചപ്പോള്‍ ഒരാള്‍ക്കെങ്കിലും അത് കിട്ടിയെന്ന് അറിയുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. നന്ദി! സ്വതന്ത്ര ബ്ലോഗിങ്ങിന്റെ മാധുര്യം താങ്കളും ആസ്വദിക്കട്ടെ.
>>നല്ല വിലയിരുത്തലുകള്‍ എന്നും >>എഴുതുന്നയാള്‍ക്കെന്തായാലും >>അവശ്യംതന്‍nനെയല്ലേ..
തീര്‍ച്ചയായും. കമന്റുകള്‍ അല്ല വിലയിരുത്തലുകള്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നയാളാണ്. അല്ലെങ്കില്‍ എനിക്ക് എന്റെ പുസ്തകത്തില്‍ എഴുതിയാല്‍ മതിയല്ലൊ, പബ്ലിഷ് ചെയ്യണ്ടല്ലൊ. പക്ഷെ അത് കമന്റ് എന്ന വ്യാജേന കിട്ടുന്ന ചവറാവരുതെന്ന് ഞാന്‍ കാര്യമായി തന്നെ ആഗ്രഹിക്കുന്നു. ഒരൊറ്റ കമന്റ് എന്റെ പോസ്റ്റില്‍ കിട്ടിയില്ലെങ്കിലും ഞാന്‍ എഴുതും എന്ന് എനിക്ക് ഉറപ്പാണ്. ബ്ലോഗ് തുടങ്ങുമ്പോള്‍ എന്റെ പോസ്റ്റുകള്‍ ആരെങ്കിലും വായിക്കുമെന്നൊ കമന്റ് കിട്ടും എന്നൊരു സംഭവം തന്നെ എനിക്ക് അറിയില്ല്യായിരുന്നു. സത്യമായിട്ടും പറയുന്നതാണ്. കമന്റായിരുന്നു ആഗ്രഹമെങ്കില്‍ മിനിമം എന്റെ കൂട്ടുകാര്‍ക്കും ചേച്ചിക്കെങ്കിലും ഞാന്‍ എന്റെ ബ്ലോഗ് കാണിച്ചുകൊടുത്തേനെ. അവരൊക്കെ കമന്റ് ഇട്ടേനെ വിടാതെ :)
സാങ്കേതികമായി എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മടിക്കാതെ എന്റെ ബ്ലോഗില്‍ ഏതെങ്കിലും ഒരു പോസ്റ്റില്‍ ഒരു കമന്റ് ഇട്ടോളൂ കേട്ടൊ. എന്നാലാവുന്ന സഹായം ചെയ്തു തരാന്‍ എപ്പോഴും സന്തോഷമേയുള്ളൂ.
മറുമൊഴിയ്ക്ക് അഡ്മിന്‍ ഉണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അത് ഇന്നയാളാണെന്നറിയുമ്പോഴുള്ള മുതലാളി മെന്റാലിറ്റി വേണ്ട എന്ന് വെച്ചിട്ടാണ് അഡ്മിന്മാരുടെ പേരുകള്‍ വെളിപ്പെടുത്താതിരുന്നത്. വേറെ ഒന്നും കൊണ്ടല്ല. കാര്യം നടന്നാല്‍ മതിയല്ലോ സെര്‍വര്‍ ആര് ഓടിച്ചാലും.
പൈപ്പ്,ഫീഡ്,റീഡര്‍,പോസ്റ്റ് അഗ്രഗേറ്റര്‍, സ്റ്റാന്റ് എലോണ്‍ ബ്ലോഗിങ് എന്നിവയ്ക്ക് ഒപ്പം കമന്റ് അഗ്രഗേഷന്‍ എന്നൊരു ചോയ്സ് കൂടി ബ്ലോഗര്‍മാര്‍ക്ക് നല്‍കുക എന്നതാണ് മറുമൊഴിയുടെ ഉദ്ദേശം. ലോ ലെസ്നസ്സിനെ പറ്റി പറയുകയാണെങ്കില്‍ പൊതുവെ ഉള്ള നിയമങ്ങള്‍ക്കപ്പുറം (ടെററിസം,രാജ്യദ്രോഹം,ഡീഫേമേഷന്‍) ഒരു ലോ ഉണ്ടാവേണ്ട ആവശ്യം ഇല്ല ബ്ലോഗിങ്ങിന് എന്ന് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നു. പോസ്റ്റും കമന്റും ഇടുന്നവര്‍ വേണം നിയമത്തിനെ പറ്റി ചിന്തിയ്ക്കാന്‍. മറുമൊഴി ഗ്രൂപ്പ് എല്ലാ ലോ എന്‍ഫോഴ്സ്മെന്റ് അഥോറിറ്റികളോടും സഹകരിക്കും.
എന്റെ ഡെഫനിഷന്‍ പോലെയല്ല, നിയമപരിധിയ്ക്കകത്ത് നിന്ന് കൊണ്ടുള്ള ബ്ലോഗിങ്ങാണ് ഇഞ്ചിച്ചേച്ചിയുടെ ഡെഫനിഷന്‍ എന്ന് പറയുമ്പോള്‍ എന്റെ ഡെഫനിഷന്‍ നിയമപരിധിയ്ക്ക് പുറത്താണ് എന്നൊരു ധ്വനി ഉണ്ടോ? ഉണ്ടെങ്കില്‍ അത് എന്ത് എന്നും എങ്ങനെ എന്നും വ്യക്തമാക്കാന്‍ അപേക്ഷിയ്ക്കുന്നു.
ദില്‍ബാസുരന്റെ ആദ്യത്തെ കമന്റിനു മറുപടി ആയിരുന്നല്ലൊ അത്. എന്റെ ഡെഫനിഷന്‍ വ്യക്തമാക്കിയേന്നേയൂള്ളൂ. മറ്റൊന്നും ഉദ്ദേശിച്ചില്ലല്ലൊ.ധ്വനി തോന്നിയൊ?
ദില്‍ബാസുരന്‍ തന്നെ എഴുതിയ
“മറുമൊഴി ഗ്രൂപ്പ് എല്ലാ ലോ എന്‍ഫോഴ്സ്മെന്റ് അഥോറിറ്റികളോടും സഹകരിക്കും” എന്നതുമേ ഞാനും ഉദ്ദേശിച്ചുള്ളൂ...ഒന്നും മൊത്തമായി
‘ഫ്രീ ’ കണ്‍സെപ്റ്റ് അല്ല എന്ന്.
തീര്‍ച്ചയായും എന്തും തിരഞ്ഞെടുക്കല്‍ തന്ന്യാണ് സ്വതന്ത്ര ബ്ലോഗിങ്ങ്.
ഇവിടെ ദില്‍ബാസുരന്‍ വന്ന് മുതലാളി ആവുക എന്ന് പറയുന്നത് , അതിനര്‍ത്ഥം പിന്മൊഴിക്കാറോ മറ്റൊ മുതലാളി ആയിരുന്നൊ? മുതലാളി എന്നുള്ള പദം എല്ലായിടത്തും ഉപയോഗിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നു. ഉടമസ്ഥന്‍ എന്നുള്ളതിന്റെ അര്‍ത്ഥം മുതലാളി എന്നാണൊ? ആര്‍ക്കും ഗൂഗിള്‍ ഗ്രൂപ്പ്സ് തുടങ്ങി മുതലാളി ആവാന്‍ പറ്റില്ല എന്നാണെന്റെ പരിമിതമായ അറിവ്.
ഞാന്‍ കുറേ പേരോട് ചോദിച്ചു ഇതിനേ കുറിച്ച്... പലര്‍ക്കും മനസിലാകുന്നില്ല.. അപ്പൊ പിന്നെ എന്‍ന്റെ വ്യൂസ് ഞാനും ഒരു പോസ്റ്റ് ആയിട്ടിട്ടു.. കിടക്കട്ടെ എന്നേ..
ഇഞ്ചീ ഈ കമെന്റുകള്‍ ഒന്നു കാണണെ. പ്രത്യേകിച്ചും 10 ആം കമെന്റ്.
Post a Comment