2008-08-17

ഇന്തോ-അമേരിക്കൻ ആണവ കരാർ, ഒരു പാർശ്വവീക്ഷണം

ആണവകരാറിനെക്കുറിച്ച് പത്രങ്ങളും ബ്ലോഗുകളും അനവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്, അതിനോടനുബന്ധിച്ച് വ്യാപകമായി ചർച്ചകളും ഉരുത്തിരിഞ്ഞിട്ടുണ്ട്. എങ്കിലും കരാറിന്റെ പരിണിതഫലങ്ങൾ ദൂരവ്യാപകമായതും കരാർ നിബന്ധനകൾ സങ്കീർണവുമായതിനാൽ ആശങ്കളും സംശയങ്ങളും പൊതുവേ തീരുന്നില്ല. അതുകൊണ്ട് എനിക്ക് തോന്നിയ സംശയങ്ങളും അതിനോടനുബന്ധിച്ച് ഞാൻ കണ്ടെത്തിയ ഉത്തരങ്ങളുമാണ് ഈ ലേഖനത്തിനാധാരം. വിയന്നയിൽ അറ്റോമിക്ക് എനർജി കമ്മീഷന്റെ ചെയർമാനായിരുന്ന ടി.പി. ശ്രീനിവാസനോടും ആണവകരാറിനെക്കുറിച്ച് സംശയങ്ങൾ ആരായുവാൻ സന്ദർഭമുണ്ടാവുകയും, അദ്ദേഹവുമായുള്ള സംഭാഷണത്തിന്റെ ഒന്നോ രണ്ടോ പ്രസക്ത ഭാഗങ്ങളും ഈ ലേഖനത്തോടൊപ്പം ചേർക്കാനും സാധിച്ചിട്ടുണ്ട്.

ആണവകരാർ സംബന്ധിച്ച് പൊതുവേ ഉയർന്നു വന്ന ചോദ്യങ്ങളിൽ പ്രധാനമായത് ഇന്ത്യയുടെ നയതന്ത്ര കരാർ അമേരിക്ക പോലെയുള്ള രാജ്യത്തിനു നമ്മെ അടിയറവ് വെക്കൽ ആകുമോ എന്നതണ്. ഇന്ത്യയുടെ അറുപത് വർഷത്തെ ചരിത്രത്തിൽ എങ്ങിനെ വിവിധ രാജ്യങ്ങളുമായുള്ള (പ്രത്യേകിച്ച് വൻശക്തികൾ) കരാറുകളുമായി ഇന്ത്യ മുന്നോട്ട് പോയെന്ന് പരിശോധിക്കുകയാവും അതിനുള്ള ആദ്യപടി.

Finlandization ആശങ്കകൾ

ഏതൊരു രാജ്യമായും ഒരു ഉടമ്പടിക്ക് തയ്യാറാവുമ്പോൾ പ്രത്യേകിച്ചും പ്രസ്തുതരാജ്യങ്ങൾ സാമ്പത്തികമായും രാഷ്ട്രീയമായും ആയുധബലത്തിലും വൻശക്തികളായിരിക്കവേ, അവരുടെ നയങ്ങൾക്കു തങ്ങളെ അടിയറവുവയ്പ്പിക്കുമോ എന്നുള്ള ആശങ്കകൾ പൊതുവേ ചെറുരാജ്യങ്ങളുടെ സർക്കാരുകൾക്ക് ഉണ്ടാകാറുണ്ട്. ചരിത്രം പരിശോധിച്ചാൽ വൻശക്തികൾ നടപ്പിലാക്കിയിട്ടുള്ള പല നടപടികളും ഈ ഭയത്തിനെ സാധൂകരിക്കുന്നു. എങ്കിലും ഇന്ത്യയെപ്പോലെ ഒരു രാജ്യം ഒരു മലേഷ്യയോ ഫിൻലാന്റോ ആവില്ല എന്ന് ഉറപ്പിച്ച് വിശ്വസിക്കാൻ ഉതകുന്ന പലതും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള പല വിദേശനയങ്ങളിലും നിഴലിക്കുന്നു.

1971-ലെ ഇന്ത്യാ-പാക് യുദ്ധസമയത്ത് വെറും മുപ്പത്തിയാറ് മണിക്കൂറുകൾ കൊണ്ട് ഒരു ഇന്തോ-സോവിയറ്റ് സൗഹൃദ കരാർ ഉണ്ടാക്കിയെടുക്കാൻ ഇന്ദിരാഗാന്ധി നിർബന്ധിതയായി. അതിലെ പ്രധാന ഘടകങ്ങളായ ആർട്ടിക്കിൾ ഏഴ് മുതൽ പത്ത് വരെയുള്ള നിർദ്ദേശങ്ങളിൽ ഉടമ്പടിയിൽ ഏർപ്പെടുന്ന രണ്ട് പാർട്ടികളും, മറ്റൊരു രാജ്യത്തിനു പട്ടാള സഹയാങ്ങൾ കൊടുക്കുകയില്ലായെന്നും, ഒരാൾ യുദ്ധത്തിൽ ഏർപ്പെട്ടാൽ, രണ്ട് രാജ്യങ്ങളും അന്യോന്യം അതിനെക്കുറിച്ച് അറിയിക്കുമെന്നും ചർച്ചകൾ ചെയ്യുമെന്നും നിർദ്ദേശങ്ങളുണ്ടായിരുന്നു. മാത്രമല്ല അന്ന് സോവിയറ്റ് റഷ്യയുടെ ശത്രുവായ ചൈനക്കെതിരേയും അമേരിക്കക്കെതിരേയും കരാറിൽ സൂചിപ്പിച്ചിരുന്നു.

കരാറിൽ ഒപ്പു വെച്ചെങ്കിൽ മാത്രമേ അന്ന് നിലക്കൊണ്ടിരുന്ന യുദ്ധസാഹചര്യത്തിൽ ഇന്ത്യക്ക് സോവിയറ്റ് റഷ്യയുടെ യുദ്ധസഹായങ്ങളും പാക്കിസ്താനെ വിഭജിപ്പിക്കാനുള്ള ഇന്ത്യൻ നയത്തിനു പിന്തുണയും ലഭിക്കുമായിരുന്നുള്ളൂ. അതിനു വേണ്ടി അന്ന് ഭൂരിപക്ഷം ഉണ്ടായിരുന്ന കോൺ‌ഗ്രസ്സ് മന്ത്രിസഭ തിടുക്കത്തിൽ ഒരു കരാർ ഉണ്ടാ‍ക്കി. ലോക്‌സഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ട് ഇന്ദിരാ ഗാന്ധിയുടെ സർക്കാരിനു ഇന്നത്തെ മൻ‌മോഹൻ സർക്കാരിന്റേതു പോലെ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടി വന്നില്ല. മാത്രമല്ല കരാർ ലോകസഭയുടെ അനുവാദം തേടുകയോ സഭയിൽ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല. അന്നത്തെ ആ കരാറിനെ ഇടതുപക്ഷമടക്കം പലരും സ്വാഗതം ചെയ്യുകയും ചെയ്തുവെങ്കിലും എതിർപ്പുകളുടെ സ്വരങ്ങളും അവിടവിടെയായി മുഴങ്ങിക്കേട്ടിരുന്നു. ആണവകരാർ പോലുള്ള ഒരു വിദേശ നയം ചർച്ച ചെയ്യപ്പെട്ടതും മറ്റും ഇന്ത്യയുടെ ജനാധിപത്യം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്; അത് അഭിനന്ദനീയവുമാണ്. എങ്കിലും ചെറുകിട പാർട്ടികൾക്ക് ഇന്ത്യൻ ജനാധിപത്യത്തിനെ വെറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ആശങ്കയിലാഴ്ത്താമെന്നതു ഇന്ത്യൻ പാർലിമെന്ററി വ്യവസ്ഥിതിയുടെ ഒരു ശാപവുമാണു്.

സോവിയറ്റ് റഷ്യയുമായി ഒരു കരാർ നിലവിൽ വരുത്തിയെങ്കിലും സോവിയറ്റിന്റെ കമ്മ്യൂണിസ്റ്ററ്റ് സാമ്രാജത്വ അധിനിവേശ നയങ്ങൾക്കെതിരെ പൊതുവേ കർക്കശ നിലപാടുകൾ ഇന്ത്യ എടുത്തിരുന്നു. അവയിൽ പ്രധാനമായത് സോവിയറ്റ് റഷ്യക്ക് ഇന്ത്യൻ നേവൽ ബേസിൽ ഒരു പങ്കാളിത്തവും കൊടുത്തിരുന്നില്ല എന്നുള്ളതാണ്. ഇന്ത്യൻ നേവിക്ക് ഇപ്പോഴും യുദ്ധക്കപ്പലുകളും നേവൽ ബേസുകൾ ഉണ്ടാക്കാനുള്ള സഹായവും ലഭിക്കുന്നത് സോവിയറ്റിൽ നിന്നാണെന്ന് ഓർക്കണം. ആ കാലഘട്ടത്തിൽ പോലും ഇന്ത്യ അങ്ങിനെയൊരു സ്വതന്ത്ര നിലപാട് എടുത്തിരുന്നു. അതു കൂടാതെ സോവിയറ്റിൽ നിന്നു വാങ്ങുന്ന ആയുധങ്ങൾ ഇന്ത്യയിൽ വ്യത്യാസപ്പെടുത്താനുള്ള അനുമതിയും അതിന്റെ ലൈസൻസിങ്ങും നമ്മൾ കൈവശം വെച്ചു പോന്നു. അന്നും ഇപ്പോഴും ഇന്ത്യയുടെ 70% ആയുദ്ധങ്ങളും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങിക്കുന്നത്.

അന്നത്തെ ഇന്ത്യ സ്വാതന്ത്ര്യാനന്തരമുള്ള ബാലാരിഷ്ടതകളോടെ പറയത്തക്ക ആയുധബലമോ സ്വാധീനമോ വിദേശനാണ്യ ശേഖരമോ ഇല്ലാത്ത ഒരു പുതു രാജ്യമായിരുന്നു. എങ്കിൽ പോലും തന്ത്രപൂർവ്വമായ ചേരിചേരാ വിദേശനയം സ്ഥാപിക്കാനും അത് നിലനിർത്തുവാനും ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നതു ശ്രദ്ധേയമാണ്. അതേ സമയം 1978-ൽ സോവിയറ്റ് യൂണിയൻ അഫ്‌ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ നിലനിറുത്തുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിലയുറപ്പിച്ചപ്പോഴും റഷ്യയെ പിന്തുണക്കാതെ, വിദേശ രാജ്യങ്ങളെല്ലാം അഫ്ഗാനിസ്ഥാനിൽ നിന്നും വിട്ടുപോകണമെന്ന നിലപാടാണു ഇന്ത്യ സ്വീകരിച്ചതു്. അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി സോവിയറ്റ് റഷ്യ അഫ്ഗാനിസ്ഥാനിൽ നിന്ന് വിട്ടുപോകണമെന്നു ശക്തമായി തന്നെ റഷ്യയുടെ ഭരണാധികാരികളുമായുള്ള കൂടിച്ചേരലുകളിൽ നിർബന്ധപൂർവ്വം സൂചിപ്പിച്ചിരുന്നു.

ഇതേ തന്ത്രപൂർവ്വമായ വിദേശ നയങ്ങൾ കാരണമാണ് പാകിസ്താ‍നുമായുള്ള യുദ്ധങ്ങളുണ്ടായപ്പോഴും അറബ്/മുസ്ലീം രാജ്യങ്ങൾ മുഴുവൻ ഇന്ത്യക്കെതിരെ ചേരിചേരുന്നതിൽ നിന്നും വിലക്കുന്ന രീതിയിൽ ഇസ്രായേലിനെതിരെയുള്ള നിലപാടുകൾകൊണ്ടു ഇന്ത്യക്ക് സാധിച്ചതു്. അതു മാത്രമല്ല ഇന്ത്യ എണ്ണയ്ക്കും മറ്റും അറബ് രാജ്യങ്ങളെ കാര്യമായി തന്നെ ആശ്രയിച്ചിരുന്നു/ആശ്രയിക്കുന്നു. അതുകൊണ്ട് പൊതുവേ ഒരു സൗഹൃദനയം പുലർത്തുവാനും വ്യാപാര ബന്ധങ്ങളുമായി സഹകരിക്കുവാനും രാജ്യത്തിനു കഴിഞ്ഞിരുന്നു. ഇന്ത്യയെപ്പോലെയൊരു രാജ്യത്തിനു അതുകൊണ്ട് തന്നെ സ്വന്തമായി നിലകൊള്ളുവാനും തങ്ങളുടെ സ്വതന്ത്ര നയങ്ങളും മനുഷ്യവിഭവശേഷിയും കൊണ്ട് ലോകത്തിൽ ഒരു സ്ഥാനം ഉറപ്പിച്ച് കിട്ടുവാനും സാധിച്ചു. ശീതയുദ്ധകാലത്തു വൻശക്തികളാ‍യ രണ്ട് രാജ്യങ്ങളും കുട്ടയിൽ പെറുക്കിയിടുവാൻ രാജ്യങ്ങളെ തേടിക്കൊണ്ടിരുന്ന സമയത്ത് പോലും ചേരിചേരാ നയങ്ങൾ വിപുലീകരിച്ചു ഇന്ത്യ എരിതീയിൽ എണ്ണപടർത്താതെ നിലകൊണ്ടു. അന്നത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് ഇന്ത്യയെ ഈ നിലയിൽ എത്തിച്ചത് എന്നത് ഓർമ്മിക്കേണ്ട സംഗതിയാണ്.

യുടോപ്പിയയിൽ ജീവിക്കാത്തിടത്തോളം കാലം പ്രധാനമായും മനസ്സിലാക്കേണ്ട സംഗതി, ഒരു രാജ്യവും ഇതര രാജ്യങ്ങളോടുള്ള സ്നേഹം മൂലമോ ആദർശം മൂലമോ വിദേശ നയങ്ങൾ രൂപീകരിക്കുന്നില്ല. വൻശക്തികളാ‍യ റഷ്യ, ചൈന, അമേരിക്ക എന്നിവരായാലും ചെറിയ രാജ്യമായ ഇറാനായാലും അവരവരുടെ സ്വയരക്ഷയ്ക്ക് ഉതകുന്ന നയങ്ങളോട് മാത്രമേ താൽല്പര്യം പ്രകടിപ്പിക്കുകയുള്ളൂ. ഈയടുത്ത് നടന്ന രാജ്യാന്തര സ്ഥിതിഗതികൾ വിലയിരുത്തിയാൽ, ലോകജനത ഒളിമ്പിക്സിൽ ലോകസമാധാനത്തെയും ഐക്യത്തെയും പ്രതീകവൽക്കരിക്കുന്ന വേളയിൽ തന്നെ റഷ്യ ജോർജിയയെ ആക്രമിച്ചിട്ടും പോളണ്ടിൽ ന്യൂക്ലിയർ ആക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തിയിട്ടും ഇന്ത്യയുടെ ഔദ്യോഗിക മൗനം ശ്രദ്ധിക്കുക. ഇന്ത്യയുടെ മൌനത്തെ റഷ്യൻ‍ പ്രധാനമന്ത്രി മെദ്‌വെദേവ് ശ്ലാഖിച്ചതും ശ്രദ്ധേയമാണ്.

ശീതയുദ്ധത്തിനു ശേഷം

ഇത് പുതിയ കാലഘട്ടമാണ്. പഴയ ശത്രുക്കൾ പോലും കൈകോർത്ത് സുഹൃത്തുക്കളായ കാലം. ഇന്ത്യയുടെ നയങ്ങളേയും കാലാനുസൃതമായി മാറ്റേണ്ടിയിരിക്കുന്നു. ശീതയുദ്ധത്തിന്റെ കാലഘട്ടത്തിലും മറ്റും ഇന്ത്യക്ക് യുറേനിയവും മറ്റും നൽകിക്കൊണ്ടിരുന്ന റഷ്യ 2004-ൽ എൻ.എസ്.ജിയിൽ അമേരിക്കയോടൊപ്പം ചേരുകയും ഇന്ത്യയുമായുള്ള കരാറുകൾ ഒഴിവാക്കുകയും ചെയ്തു. ഇത്രയും നാൾ 70% ശതമാനവും ഇന്ത്യ വാങ്ങിച്ചിരുന്ന ആയുധങ്ങൾക്ക് പൊതുവേ വിലകുറച്ചാണ് റഷ്യ തന്നിരുന്നതെങ്കിൽ ഇന്ന് റഷ്യ ലോക മാർക്കറ്റിലുള്ളതിനേക്കാൾ വിലയാണ് ചോദിക്കുന്നത്. സാമ്പത്തികമായി കരകയറുവാൻ നോക്കുന്ന റഷ്യക്ക് അങ്ങിനെ ചെയ്തേ മതിയാവൂ. അതു കൂടാതെ, റഷ്യൻ സാമഗ്രികൾ പഴയതുപോലെ സാങ്കേതിക മികവ് എന്ന് വിശേഷിപ്പിക്കാനും ഉതകില്ല. മിഗ് വിമാനങ്ങളുടെ കുപ്രസിദ്ധമായ തകർച്ചകൾ ഓർമ്മിക്കുക. ആയുധങ്ങൾക്കായി റഷ്യയെത്തന്നെ ആശ്രയച്ചതിന്റെ ഫലമായി കടുത്ത സാമ്പത്തിക നഷ്ടവും ഇന്ത്യക്ക് നേരിടേണ്ടതായി വരുന്നു. ഇങ്ങിനെയൊരവസരത്തിൽ ഇന്ത്യക്ക് മറ്റു പല രാജ്യങ്ങളോടും വിലപേശി തന്നെ യുദ്ധസാമഗ്രികളും യുറേനിയവും മറ്റും വാങ്ങുവാൻ തീരുമാനം എടുക്കേണ്ടതായ സാഹചര്യമാണുള്ളത്.

2001-ൽ സ്ഥാപിതമായ ചൈനയുടേയും റഷ്യയുടേയും തന്ത്രപ്രധാന ഗ്രൂപ്പായ എസ്.സി.ഒ-യിലേക്ക് (The Shanghai Cooperation Organization) ഒരു കാഴ്ചക്കാരൻ(observer status) എന്ന പദവിക്ക് ഇന്ത്യയെ ക്ഷണിച്ചതിന്റെ അടുത്ത മാസം തന്നെ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ഇന്ത്യയെ പുതിയ ഒരു ആണവകരാറിലേക്ക് ക്ഷണിച്ചു. വാഷിങ്ങ്ടണന്റെ പ്രധാന നയം ദക്ഷിണേഷ്യയിൽ ചൈന പിടിമുറുക്കരുതെന്നാണ്. ഇതു തന്നെയാവും ഇന്ത്യയുടേയും ആവശ്യം. രണ്ട് ആവശ്യക്കാർ അന്യോന്യം ഒരു സൗഹൃദ കരാറിലേർപ്പെടുവാൻ തീരുമാനിക്കുന്നതായിരുന്നു 2005-ലെ ആണവകരാറിന്റെ ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

ആണവകരാറിന്റെ ധൃതി

ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധി ഒരു രാഷ്ട്രീയ ഗിമ്മിക്കല്ല. ഇന്ത്യയുടെ ഊർജ്ജാവശ്യങ്ങൾ ഒരു ദിവസം ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെങ്കിൽ പോലും വ്യക്തമാവേണ്ടതാണ്. ഇന്ത്യയുടെ ഒരു പട്ടണം പോലും പരിപൂർണ്ണമായി ഊർജ്ജപ്രതിസന്ധിയിൽ നിന്നു വിമുക്തമല്ല. ഏറ്റവുമധികം വ്യവസായവൽക്കരിക്കപ്പെട്ട മഹാരാഷ്ട്രയിൽ പോലും 30% ആണു പീക്ക് ടൈമിൽ പവർ ഡെഫിസിറ്റ്. എന്നാൽ അതേ സമയം ചൈനയിലെ കുഗ്രാമങ്ങളിൽ പോലും 90% വരെ വൈദ്യുതി ലഭ്യമാണ്. സൂപ്പർ പവറുകളുടെ ഒപ്പം തോളോട് തോൾ ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്ക് അതുകൊണ്ട് തന്നെ ഊർജ്ജാവശ്യങ്ങൾക്ക് പ്രാധാന്യം കൊടുത്തേ തീരൂ. ഇന്ത്യയുടെ ഗ്രാമങ്ങൾ ഇപ്പോഴും 60% ഇരുട്ടിലാണ്‌. ഇന്ത്യയ്ക് ഊർജ്ജാവശ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലെന്നതുപോലെ ത്വരിത പുരോഗതി കൈവരിക്കേണ്ടതുണ്ട്.

ഇന്ത്യ ലക്ഷ്യമിടുന്ന എട്ടു ശതമാനം വളർച്ച നിരക്ക് കൈവരിക്കണമെങ്കിൽ ഇന്ത്യയുടെ ഊർജ്ജം രണ്ട് ലക്ഷത്തോളം മെഗാവാട്ട് അടുത്ത പത്ത് വർഷങ്ങൾക്കുള്ളിലും പിന്നീട് അതിന്റെ ഇരട്ടിയോളം അടുത്ത പത്ത് വർഷത്തിനുള്ളിലും ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഇതെല്ലാം ഇന്ത്യയുടെ ഹൈ ആഷ് കണ്ടന്റുള്ള (high ash content) കൽക്കരി വഴിയാണ് ഉല്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നതെങ്കിൽ ഇന്ത്യയുടെ കാർബൺ ഉദ്വമനം (emission) മാത്രം ലോകത്തിന്റെ അന്തരീക്ഷ സന്തുലിതാവസ്ഥയെ താറുമാറാക്കും. കാർബൺ ഉദ്വമനം കുറയ്ക്കുവാൻ ശ്രേഷ്ഠമായത് ആണവോർജ്ജം തന്നെയന്ന് ഫ്രാൻസ് നമ്മെ കാട്ടിത്തരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും മൺസൂൺ കാത്ത് ഊർജ്ജം ഉല്പാദിപ്പിക്കേണ്ടി വരുന്ന അവസ്ഥ ആശ്വാസ്യമല്ല. അതോടൊപ്പം നർമദാ ആന്ദോളൻ മുതലായ പ്രക്ഷോഭങ്ങൾ കാരണം പുതിയ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്റ്റുകൾ പോലുള്ളവയൊന്നും വേണ്ടതുപോലെ തുടങ്ങുവാനും സർക്കാരുകൾക്ക് സാധിക്കുന്നില്ല.

പൊതുവേ അമേരിക്കൻ പ്രസിഡന്റുമാർ ഭരണം തുടങ്ങുന്ന ആദ്യ നാലു കൊല്ലം അടുത്ത നാലു കൊല്ലത്തേക്ക് കൂടി ഭരിക്കാനുള്ള നയങ്ങളാണ് സ്വീകരിക്കുക. റീ ഇലക്ഷൻ മാത്രമാണ് അവരുടെ മുൻപിൽ അപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ബിൽ ക്ലിന്റൺ നടപ്പിലാക്കിയിരുന്ന ഓരോ നയങ്ങളും പ്രത്യേകിച്ച് ഒട്ടുമിക്ക വിദേശ നയങ്ങളും ജോർജ് ബുഷ് ഒരു വാശിയോടെ തീർത്തും വിപരീതമായി ചെയ്ത് പോന്നു. ഇത് ഡെമോക്രാറ്റിക്ക് നയങ്ങൾക്കെതിരാണ് റിപ്പബ്ലിക്കൻ നയങ്ങളെന്ന് കാണിച്ചുകൂട്ടുവാൻ മാത്രം ചെയത് തെറ്റുകളാണ്. രണ്ടാമതും പ്രസിഡൻസി ജോർജ് ബുഷിനു കിട്ടിയപ്പോൾ ആദ്യ നാലു കൊല്ലം സ്വയം നടപ്പാക്കിയിരുന്ന നയങ്ങളെല്ലാം അധികം ബഹളങ്ങളില്ലാതെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനമാണ് ഉത്തരകൊറിയുമായുള്ള ഇപ്പോഴത്തെ നയവും ഇറാനുമായി സംഭാഷണത്തിനു തയ്യാറാവുന്നതും. ഇതൊരു അമേരിക്കൻ പ്രതിഭാസമാണ്. എപ്പോഴും എട്ടു വർഷം പ്രസിഡൻസിയുടെ അവസാനത്തെ രണ്ട് വർഷങ്ങളിലാവും മിക്കപ്പോഴും ലോകത്തിനു ഹിതകരമാകുന്ന വിദേശ നയങ്ങളും മറ്റും നടപ്പിലാക്കുവാൻ അമേരിക്കൻ പ്രസിഡന്റുമാർ തുനിയുക. അതുകൊണ്ട് തന്നെ ജോർജ് ബുഷ് ഇന്ത്യക്ക് വെച്ചു നീട്ടിയ ഈ ആണവ കരാർ ഈ പ്രസിഡൻസി തീരുന്നതിനു മുൻപേ നടപ്പിലാക്കേണ്ടത് ഒരു ആവശ്യമാണ്. അടുത്ത പ്രസിഡന്റ് ഇതിനു മുൻ‌തൂക്കം കൊടുക്കുമെന്ന് ഒരിക്കലും കരുതുവാൻ സാധിക്കില്ല. മാത്രമല്ല ഇത്രയധികം ഇളവുകളോട് കൂടി ആദ്യമായാണ് ഒരു രാജ്യവുമായി അമേരിക്ക ഇതുപോലെ ഒരു കരാറിനു മുന്നോട്ട് പോകുന്നത്. ഇത് അമേരിക്കൻ കോൺ‌ഗ്രസ്സിലും മാധ്യമങ്ങളിലും വളരെയധികം വിമർശനങ്ങളും വരുത്തി വെച്ചിരിക്കുന്നു. ഈ അവസരം ഇന്ത്യ നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരവും.

യൂറേനിയം ഇറക്കുമതിയും ആണവോർജ്ജവും

ഇന്ത്യയുടെ പതിനാലു റിയാക്റ്ററുകളിൽ പന്ത്രണ്ടെണ്ണം 220 MWe കപ്പാസിറ്റിയും രണ്ടെണ്ണം 540 MWe കപ്പാസിറ്റിയിലും ഓടുന്നവയാണ്. ഇവയുപയോഗിക്കുന്ന ഇന്ധനം 660 ടൺ. പണിത് തീരാറായിരിക്കുന്ന 220 MWe റിയാക്ടറുകൾ കൂടി വരുന്നതോടെ ഇവയുടെ ഇന്ധനോപയോഗം 800 ടൺ ആവും. മൊത്തത്തിൽ 1600 ടൺ യുറേനിയം ഡയോക്സൈഡിന്റെ ആവശ്യം ഒരു വർഷത്തിൽ ഇന്ത്യക്ക് നിലവിലുള്ള റിയാക്ടറുകളുടെ പ്രവർത്തനത്തിനു ആവശ്യമായിട്ടുണ്ട്. 1400 ടൺ യുറേനിയത്തിൽ നിന്നുമാണ് 1600 ടൺ യുറേനിയം ഡയോക്സൈഡ് ഉല്പാദിപ്പിക്കുക. ഇന്ത്യയുടെ മൊത്തത്തിലുള്ള 67,000 ടൺ യുറേനിയം വിഭവശേഷിയിൽ നിന്നും പ്രതിവർഷം ലഭിക്കുന്നത് 230 ടൺ മാത്രമാണ്. 10,000 MWe-ോളം ഊർജ്ജോല്പാദനം നടക്കണമെങ്കിൽ 1400 ടൺ യുറേനിയം ലഭ്യമാവണം. ഇന്ത്യയുടെ അറ്റോമിക്ക് ഡിപ്പാർട്ട്മെന്റിന്റെ ശുപാർശ അനുസരിച്ചു 2059-ൽ ഇരുപത്തഞ്ച് ശതമാനത്തോളം ഊർജ്ജം ആണവത്തിൽ നിന്നു വരേണ്ടിയിരിക്കുന്നു. ഇപ്പോൾ ഇത് നാമമാത്രമാ‍യ 3% മാത്രമാണ്.

പ്രധാനമായും ജംഷെഡ്പൂറിലെ ജഗുദാദയിൽ നിന്നുമാണ് യുറേനിയം(യെല്ലോ കേക്ക്) ഖനനം ചെയ്തെടുക്കുന്നത്. പക്ഷെ ഈ ഖനികൾ പലതും ഖനിസുരക്ഷാ വീഴ്ചകൾ നിമിത്തം ചുറ്റും താമസിക്കുന്ന ജനങ്ങൾക്ക് അസുഖങ്ങൾ വരുത്തിവെക്കുന്നു എന്ന ആരോപണങ്ങളും അവ നിമിത്തം യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് പുതിയ ഖനികൾ സ്ഥാപിക്കുവാനുള്ള അനുമതി സംസ്ഥാന ഗവണ്മെന്റിൽ നിന്നു ലഭിക്കാത്തതും ഇന്ത്യയിലുള്ള യുറേനിയം ലഭിക്കുന്നതിനു കൂടി തടസ്സമാവുന്നു. ഇന്ത്യയിൽ ആവശ്യത്തിനു യുറേനിയം ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും നമ്മുടെ യുറേനിയം ഒരു മുപ്പത് കൊല്ലത്തേക്ക് മാത്രമേ ഇപ്പോഴുള്ള ഉല്പാ‍ദന റേറ്റിൽ തികയുകയുള്ളൂവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഓസ്ട്രേലിയ, റഷ്യ പോലുള്ള രാജ്യങ്ങളുടെ ഗുണനിലവാരമുള്ള യുറേനിയം ഇന്ത്യയിൽ ഇല്ല. അത് കൂടാതെ തന്നെ പുതിയ മൈനുകൾ സ്ഥാപിക്കാൻ പരിസ്ഥിതി പ്രശ്നങ്ങൾ നിമിത്തം വളരെയധികം തടസ്സങ്ങൾ നേരിടുന്നു. ആന്ധ്രാപ്രദേശിലും ഝാർഘണ്ടിലും ഇപ്പോഴും യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് അതാത് സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കാത്തതും ഓർക്കുക. ഇന്ത്യയുടെ പതിനൊന്നു ശതമാനത്തോളം ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്ന എണ്ണയും നാച്ചുറൽ ഗാസിന്റേയും ലഭ്യത അറുപതു ശതമാനത്തോളം വിലയേറിയ ഇറക്കുമതി വഴിയാണ്. അതേ സമയം ആണവ പ്ലാന്റുകൾ നിർമ്മിക്കാനുള്ള ചിലവുകൾ 50mn/Mwe രൂപയിലും, വൈദ്യുതി യൂണിറ്റ് ചിലവ് രൂപ 2.50/യൂണിറ്റ് ആയാണ് കണക്കുകൂട്ടപ്പെട്ടിരിക്കുന്നത്. മാത്രമല്ല ആണവ ഇന്ധനത്തിന്റെ കൂടിയ കലോറിഫിക്ക് വാല്യൂ നിമിത്തം സംഭരിക്കാനും അവയുടെ പോക്കുവരവിനും എളുപ്പവുമാണ്.

ആണവ കടമ്പകൾ

ഇന്ത്യയെ ആണവരാഷ്ട്രമായി അമേരിക്കയുൾപ്പെടുന്ന എൻ‌പിറ്റി രാജ്യങ്ങളും അംഗീകരിക്കാത്തതുകൊണ്ട് ഇന്ത്യയുമായി ഒരു കരാറിലേർപ്പെടുവാൻ അമേരിക്കയുൾപ്പടെ പല രാജ്യങ്ങൾക്കും നിരവധി കടമ്പകൾ ഉണ്ട്. പൊഖ്‌റാൻ രണ്ടിന്റെ പരീക്ഷണത്തിനു ശേഷം ഇന്ത്യയുമായി ആണവസഹകരണത്തിനു മറ്റു രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ നിലവിലുള്ള റിയാക്റ്ററുകളെല്ലാം കാൽ ഭാഗം കപ്പാസിറ്റിയിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഹോമി ജെ ഭാഭയുടെ സ്വപ്നത്തിലുള്ള ഇന്ത്യ ഇന്ന് ഇതിന്റെ പത്തിരട്ടി മെഗാവാട്ട് ഉല്പാദിപ്പിക്കേണ്ടതാണ്. ഉപരോധം നിലനിൽക്കുമ്പോൾ യുറേനിയം വാങ്ങണമെങ്കിൽ ഇന്ത്യ എൻപിറ്റിയിലോ സിറ്റിബിറ്റിയിലോ ഒപ്പിടണം. ഇത് ഇന്ത്യയുടെ ഇപ്പോഴത്തെ നയങ്ങൾക്കെതിരാണ്. അതുകൊണ്ട് തന്നെ അമേരിക്കക്ക് ഇന്ത്യയുമായി ആണവകരാറിൽ ഏർപ്പടണമെങ്കിൽ ഹൈഡ് ആക്റ്റ് നിയമം അവരുടെ സഭയിൽ പാസ്സാക്കേണ്ടി വന്നു.

ഹൈഡ് ആക്റ്റ് അമേരിക്കയുടെ ആഭ്യന്തര നയമാണെങ്കിലും അവ ഇന്ത്യക്ക് ബാധകമെന്ന് പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയെല്ലാമാണ്. ആണവ എൻ‌റിച്ചമെന്റോ റീപ്രോസ്സസ്സിങ്ങ് സാങ്കേതിക വിദ്യയോ ഇന്ത്യക്ക് ലഭ്യമാക്കില്ല. ഇനിയൊരു അണുവായുധ പരീക്ഷണം ഇന്ത്യ നടത്തിയാൽ എല്ലാ സഹകരണവും നിർത്തലാക്കപ്പെടും. എല്ലാ വർഷവും ഇന്ത്യയുടെ ആണവ പദ്ധതികളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് കോൺ‌ഗ്രസ്സിനു റിപ്പോർട്ടുകൾ സമർപ്പിക്കണം.

പൊഖ്റാൻ രണ്ടിനു ശേഷം ഇന്ത്യക്ക് ഇനിയൊരു മുപ്പത് കൊല്ലത്തേക്ക് അണുവായുധ പരീക്ഷണങ്ങൾ നടത്തേണ്ട ആവശ്യകതയില്ലായെന്ന് അന്നത്തെ അറ്റോമിക്ക് എനർജി ചെയർമാനും പ്രതിരോധ മന്ത്രാലയവും ഒരു ജോയിന്റ് സ്റ്റേറ്റ്മെന്റിൽ വെളിപ്പെടുത്തിയിരുന്നു. ആണവ കരാർ നിമിത്തം ഇന്ത്യയുടെ ആഭ്യന്തരസുരക്ഷ അടിയറവെക്കുന്നു എന്ന വാദം അതുകൊണ്ട് തന്നെ ദുർബലമാണ്. ഒരു രാജ്യം സമാധാനകാലങ്ങളിൽ കൈക്കൊള്ളുന്ന നടപടികളോ നയങ്ങളോ ആവില്ല യുദ്ധത്തിൽ ഏർപ്പെടേണ്ടി വരുമ്പോൾ കൈകൊള്ളുക. നാളെ ഒരു കാലത്ത് ഇന്ത്യയുടെ രാജ്യ സുരക്ഷയാണ് പ്രാധാന്യമർഹിക്കുന്നതെങ്കിൽ ഇന്ത്യൻ സർക്കാർ എല്ലാ കരാറുകളും കാറ്റില്‍പ്പറത്തുകയും രാജ്യത്തെ യുദ്ധത്തിനു വേണ്ടി സജ്ജമാക്കുകയും ചെയ്യും. ആണവ ഉപരോധങ്ങൾ ഇന്ത്യയുടെ മേൽ ചാർത്തപ്പെടുകയോ ചാർത്തപ്പെടാതിരിക്കുകയോ ചെയ്യാം. ഇതെല്ലാം ഇനിയൊരു യുദ്ധം ഉണ്ടായാൽ അവയിൽ ആണവായുധം ഉപയോഗിക്കണമോ എന്നൊരാവശ്യം വന്നാൽ മാത്രം പൊന്തിവരുന്നവയാണ്. അത് ഒരു വിദൂര സാധ്യതയുമാണ്.

ഇന്ത്യയുടെ റിയാക്റ്ററുകൾ ഒരു അന്താരാഷ്ട്ര ഏജൻസിയുടെ നിരീക്ഷണത്തിനു വിട്ട് കൊടുക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാകുമായിരുന്നു. അത് മറികടക്കുവാൻ ഇന്ത്യയ്ക്കുള്ള 14 പ്രെഷറൈസൈഡ് ഹെവി വാട്ടർ റിയാക്റ്ററിൽ 8 എണ്ണം ഇന്ത്യ സിവിൽ ആവശ്യത്തിനായി മാറ്റി വെച്ചതാണ് ഇന്ത്യ ചെയ്ത സുപ്രധാനമായ കാര്യം. അങ്ങിനെയെങ്കിൽ ഇന്റർനാഷണൽ അറ്റോമിക്ക് ഏജൻസിക്ക് ഇന്ത്യയുടെ സിവിൽ റിയാക്റ്ററുകളെ നിരീക്ഷിക്കുവാനേ നിയമപരമായി സാധിക്കുകയുള്ളൂ. ഇതിൽ അറിഞ്ഞിരിക്കേണ്ട വസ്തുത ചൈനയുമായുള്ള 123എഗ്രീമെന്റ് പ്രകാരം ചൈനയുടെ റിയാക്ടറുകൾ നിരീക്ഷിക്കുന്നത് അമേരിക്ക നേരിട്ടാണ്. അമേരിക്ക ഇതുപോലെ ഇരുപത്തഞ്ച് രാഷ്ട്രങ്ങളുമായി വിവിധ തരത്തിലുള്ള 123 എഗ്രീമെന്റിൽ ഒപ്പ് വെച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ റിയാക്റ്ററുകൾ നിരീക്ഷിക്കുന്നത് ഒരു അന്താരാഷ്ട്ര ഏജൻസിയുമാണ്. ഇങ്ങിനെ നിരീക്ഷിക്കുന്നത് എന്തുകൊണ്ടും ആണവസുരക്ഷക്ക് പ്രധാനമാണ്. ആ‍ണവ സുരക്ഷയിൽ ലോകോത്തര മാനദണ്ഡങ്ങൾ ഉണ്ടാവുന്നത് പൊതുജനങ്ങൾക്ക് ഉപകരിക്കുകയേ ഉള്ളൂ. മാത്രവുമല്ല സിവിലിയൻ ആവശ്യത്തിനു തരുന്ന യുറേനിയം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്നു മാത്രമാണ് ഈ ഏജൻസി പ്രധാനമായും നിരീക്ഷിക്കുക.

ആണവ കച്ചവടം

ഇന്ത്യയുടെ ആണവകരാറിനെ എതിർക്കുന്നവർ ഭൂരിഭാഗവും അമേരിക്കൻ കമ്പനികളുടെ കച്ചവട തന്ത്രങ്ങളെയാണ് ഭയക്കുന്നത്. നൂറ് ബില്ല്യൺ ഡോളറിന്റെ കച്ചവട സാധ്യത ഈ കരാർ സ്ഥാപിതമായാൽ ഉരുത്തിരിയും. എങ്കിലും അമേരിക്കൻ കമ്പനികൾക്ക് ഇതിൽ അവർ പ്രതീക്ഷിക്കുന്നത്ര നേട്ടം കൊയ്യാൻ ആവുമോ എന്നത് ചിന്തനീയമാണ്. ആണവ പുനരിധിവാസ സുരക്ഷാ കരാറുകളിൽ ഇന്ത്യ ഒപ്പിട്ടിട്ടില്ല. എന്തെങ്കിലും അനിഹിതമായത് സംഭവിച്ചാലുള്ള ഒരു ഇൻഷൂറൻസ് ആണ് ഈ പുനരിധിവാസ കരാർ. അമേരിക്കൻ പ്രൈവറ്റ് കമ്പനികൾക്ക് ഇന്ത്യയുമായി ഇങ്ങിനെയൊരു കരാർ ഇല്ലാതെ പെട്ടെന്നൊന്നും വ്യാപാരാം ചെയ്യുവാൻ സാധിക്കില്ല. മാത്രമല്ല അമേരിക്കയല്ല ആണവ സാങ്കേതിക വിദ്യയിൽ മുൻ നിരയിൽ നിൽക്കുന്ന രാജ്യവും. തങ്ങളുടെ 59 റിയാക്റ്ററുകൾ വഴി 80% ഊർജ്ജം ഉല്പാദിപ്പിക്കുന്ന ഫ്രാൻസാണ് സാങ്കേതിക മികവിലും ഏറ്റവും കൂടുതൽ റിയാക്ടറുകൾ ലോകത്തിൽ നിർമ്മിക്കുന്നതിലും ഒന്നാമൻ. മാത്രമല്ല ഫ്രാൻസിന്റെ സർക്കാർ വക സ്ഥാപനമായ അരീ‍വയ്ക്കോ അതുപോലെ റഷ്യക്കോ പുനരധിവാസ കരാർ ഒരു പ്രശ്നവുമല്ല. ഇന്ത്യക്ക് ഇങ്ങിനെ കിട്ടുന്ന ബാർഗേനിങ്ങ് പവർ ചെറുതല്ല.

ചോദ്യങ്ങളും ഉത്തരങ്ങളും (ടിപി ശ്രീനിവാസനുമായുള്ള ഒരു സംഭാഷണത്തിൽ നിന്നും തർജ്ജമ ചെയ്തത്)

1. ഇന്ത്യ ആണവകരാർ ഒപ്പിട്ടാൽ, അമേരിക്ക FMCT, Wassener, PSI എന്നിങ്ങനെയുള്ള കരാറുകൾ ഒപ്പ് വെക്കുവാൻ ഇന്ത്യയെ നിർബന്ധിക്കുമോ?

ഉത്തരം: ഇങ്ങിനെയുള്ള യാതൊരു നിബന്ധനങ്ങളും ആണവകരാറുമായി ബന്ധപ്പെടുത്തിയിട്ടില്ല. ഇന്ത്യക്ക് ഈ കരാറുകളെ സംബന്ധിച്ച് സ്വയം തീരുമാനമെടുക്കുവാൻ സാധിക്കും. ഫിഷണബിൾ മെറ്റീരിയത്സിന്റെ സ്റ്റോക്കിനെ ബാധിക്കാത്തിടത്തോളം ഇന്ത്യ FMCT കരാർ ഒപ്പ് വെക്കാൻ തയ്യാറുമാണ്. PSI-യും പ്രശ്നമല്ല.

2. അമേരിക്കക്ക് ഇന്ത്യയുടെ മിലിട്ടറി റിയാക്റ്ററുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുവാൻ ഈ കരാറിലൂടെ സാധിക്കുമോ?

ഉത്തരം: അന്താരാഷ്ട്ര ഏജൻസികളുടെ നിരീക്ഷണത്തിൽ മിലിട്ടറി ആവശ്യത്തിനുള്ള റിയാക്റ്ററുകൾ ഉൾപ്പെടുന്നില്ല.

3. രാജ്യം ആണവകരാർ ഒപ്പിട്ടതിനു ശേഷം പുതിയ റിയാക്റ്ററുകൾ സ്ഥാപിക്കുകയും യുറേനിയത്തിനും മറ്റും കാത്തിരിക്കുമ്പോൾ, അമേരിക്കക്ക് ഇന്ത്യയെ ഇറാനെതിരെയോ അല്ലെങ്കിൽ അമേരിക്കയുടെ പുതിയ ഒരു ശത്രുവിനെതിരേയോ ഉപയോഗപ്പെടുത്തുവാൻ സാധിക്കുമോ? ഇതിനുവേണ്ടി കോടികൾ ചിലവഴിക്കുന്ന ഇന്ത്യക്ക് അതൊരു ഊരാക്കുടുക്കാകുമോ?

ഉത്തരം: ഇല്ല. അമേരിക്ക ഇന്ത്യയുടെ വിദേശ നയങ്ങൾക്കെതിരെയുള്ള കടും‌പിടിത്തം എപ്പോഴെങ്കിലും കാണിക്കുകയാണെങ്കിൽ എൻ‌എസ്‌ജി അപ്പ്രൂവലിനു ശേഷം മറ്റു രാജ്യങ്ങളെ സമീപിക്കുവാൻ ഇന്ത്യക്ക് സാധിക്കും. അതുകൊണ്ട് തന്നെ അമേരിക്കക്ക് ഇന്ത്യയുമായി വാണിജ്യ ബന്ധങ്ങൾ തുടർന്നുകൊണ്ട് പോകേണ്ടതായി വരും. അതുകൊണ്ട് ഇത് എപ്പോഴും ഭാഗികമായി സമ്മര്‍ദ്ദവും ഭാഗികമായി നിര്‍ബന്ധവുമായിരിക്കും. എല്ലാ സമ്മര്‍ദ്ദങ്ങളെയും പ്രതിരോധിക്കാന്‍ നമ്മള്‍ ജാഗരൂകരായിരിക്കേണ്ടതുണ്ട്.

ഇതര ഊർജ്ജ സ്രോതസ്സുകൾ

ഊർജ്ജ പ്രതിസന്ധി തരണം ചെയ്യുവാൻ ആണവോർജ്ജം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നതും. 2012-ൽ ഇന്ത്യ ഊർജ്ജസുരക്ഷ കൈവരിക്കുവാനും 2032-ൽ അബ്ദുൽ കലാമിന്റെ വീക്ഷണത്തിൽ ഊർജ്ജ സ്വയം പര്യാപ്തത കൈവരിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇവയെല്ലാം കൊണ്ട് തന്നെ നോൺ-റിന്യൂബളിൽ നിന്നു റിന്യൂബളിലേക്ക് ഇന്ത്യയുടെ ഊർജ്ജ പദ്ധതികൾ ചുവടുമാറുകയാണ്. കൽക്കരിയാണ് ഇന്ത്യയുടെ 55 ശതമാനവും ഊർജ്ജം ലഭ്യമാക്കുന്നത്. എൺപതു വർഷത്തേക്കുള്ള കൽക്കരിയാണ് ഇന്ത്യക്ക് റിസേർവ്സ് ഉള്ളതെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. പക്ഷെ ഈ വിഭവശേഷിയിൽ ഇന്ത്യ ആഗ്രഹിക്കുന്ന എട്ട് ശതമാനം വളർച്ചാ നിരക്ക് കൂടി കൂട്ടുമ്പോൾ ഇക്വേഷൻ മാറുകയും അത് നാല്‍പ്പത് വർഷത്തേക്കുള്ള റിസേർവർസ് ആയി ചുരുങ്ങുകയും ചെയ്യുന്നു. ഇതുപോലെ തന്നെയാണ് എണ്ണയും നാ‍ച്ചുറൽ ഗാസും പോലുള്ളവയുടേയും ഗതി. ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് ശേഷം ഇന്ത്യ മൊത്തം ഇരുട്ടിലാകുന്ന ഊർജ്ജ വിഭവങ്ങളേ ഇന്ത്യക്കിന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധിയെ മുന്നിൽകണ്ട് കൊണ്ട് ലോകത്തിൽ മറ്റൊരു രാജ്യത്തിനും ഇല്ലാത്ത ഒരു മന്ത്രാലയം ഇന്ത്യയിൽ ഉള്ളതും. Ministry of Non-Conventional Energy Sources - നോൺ റിന്യൂബൾ റിസോർസസിൽ നിന്നുള്ള ഊർജ്ജ ഉല്പാദന ഗവേഷണത്തിനും അതിന്റെ ആവശ്യകതക്കും മുഴുവനായും അർപ്പിച്ചിരിക്കുകയാണ്.

(ഇന്ത്യയിൽ വളരെയധികം സുലഭമായ തോറിയം കൊണ്ടുള്ള ഊർജ്ജ പദ്ധതികളിലും ഇന്ത്യ നിരവധി ഗവേഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. പത്തോ പതിനഞ്ചോ കൊല്ലത്തിനു ശേഷം ഇന്ത്യക്കിതിൽ നേട്ടം കൈവരിക്കാനായാൽ ഇന്നു നേരിടേണ്ടി വരുന്ന യുറേനിയം ആ‍ശ്രയവും നിറുത്തലാക്കാൻ സാധിച്ചേക്കും. തോറിയം ഗവേഷണം മുന്നോട്ട് കൊണ്ട് പോകണമെങ്കിലും യുറേനിയം കൂടിയേ തീരൂ.)

ഇന്ത്യയുടെ ഭാവി

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തിൽ സാമ്പത്തിക രംഗം ഇന്ത്യ തുറന്നുകൊടുത്തിരുന്നുവെങ്കിൽ രാജ്യത്തിനു ഇന്ന് കാണുന്ന സ്വയം പര്യാപ്തതയോ വിഭവശേഷിയോ ഒന്നും ഉണ്ടാവുമായിരുന്നില്ല. അൻപതും അറുപതും ശതമാനത്തോളം ദാരിദ്ര്യത്തിൽ മുങ്ങിയിരുന്ന, പിച്ച വെച്ച് തുടങ്ങിയിരുന്ന ഇന്ത്യക്ക് അന്നത് താങ്ങുവാനുള്ള കരുത്തുണ്ടാവുമായിരുന്നില്ല. എങ്കിലും അനിവാര്യമാ‍യ ഒരു കാലഘട്ടത്തിൽ ഇന്ത്യക്ക് സാമ്പത്തിക രംഗം തുറന്നു കൊടുക്കേണ്ടി വന്നു. ആ കാലത്തും അതിനെതിരെ വളരെയധികം ഒച്ചപ്പാടുകളുണ്ടായതാണ്. അമേരിക്കൻ കുത്തക കമ്പനികൾ ഇന്ത്യൻ കമ്പനികളെ മിഴുങ്ങുമെന്നും അമേരിക്കയുടെയോ വൻശക്തികളുടേയോ മുന്നിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കുവാൻ കെല്‍പ്പില്ലായെന്നും മറ്റും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എങ്കിലും ഇന്നത്തെ ഇന്ത്യൻ കമ്പനികളെ നോക്കൂ. സോഫ്റ്റ്‌വെയർ മേഖലയിലെ ആധിപത്യം മാത്രമല്ല ഇന്ത്യൻ കമ്പനികൾക്കുള്ളതു്, ജഗ്വാറും ലാൻഡ് റോവറും വരെ വാങ്ങുവാൻ ഒരു ഇന്ത്യൻ കമ്പനിയ്ക്ക് സാധിച്ചു.

ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയ്ക്ക് പരോക്ഷമായി ഒരു ന്യൂക്ലിയർ സ്റ്റേറ്റ് എന്ന പദവി കിട്ടുകയും, പുതിയ തരം റിയാക്റ്ററുകൾക്കുള്ള സാങ്കേതിക വിദ്യയും അതിനുവേണ്ടുന്ന യുറേനിയവും കിട്ടുന്നു. ഊർജ്ജ പ്രതിസന്ധി ഇന്ത്യക്ക് തരണം ചെയ്യുവാൻ സാധിച്ചാൽ ഊർജ്ജ വ്യാപാരങ്ങളിൽ സംസ്ഥാനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലും വ്യാപാരത്തിൽ ഏർപ്പെടാം. യൂറോപ്പിൽ ഇതര രാജ്യങ്ങൾ തമ്മിലുള്ള ഊർജ്ജ വ്യാപാരങ്ങൾ നടക്കുന്നതു പോലെ തന്നെ ഇന്ത്യ, പാകിസ്താൻ, നേപ്പാ‍ൾ അങ്ങിനെ ഒരു കോമൺ ഡിസ്ട്രിബ്യൂഷൻ പവർഗ്രിഡ് സ്ഥാപിക്കാൻ കഴിഞ്ഞാൽ അത് മറ്റൊരു മുതൽക്കൂട്ടാവും. ഇവ കൂടാതെ മറ്റു രാജ്യങ്ങൾക്ക് വേണ്ടി ആണവ പ്ലാന്റുകൾ സ്ഥാപിക്കാനും ടെക്നോളജി എക്സ്പോർട്ട് ചെയ്യുവാനും കഴിയുമെന്നതും രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിയ്ക്കും ആശാവഹമാണ്.

ഏതൊരു രാജ്യത്തിനൊപ്പവും അന്താരാഷ്ട്ര തലത്തിൽ സാങ്കേതികമായി മത്സരിക്കാൻ ഇന്നു നമ്മൾ സജ്ജരാണ്. ഇന്ത്യയുടെ അന്തർലീനമായ ശക്തിയെ ആർക്കും തള്ളിക്കള്ളയാനാവില്ല. നമ്മുടെ രാജ്യത്തിന്റെ ശക്തിയിലും കഴിവിലും പ്രതിപത്തി ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. ലോകം നമ്മെ അടുത്ത ലോകശക്തിയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ആ ആത്മവിശ്വാസം നമ്മളിലും ഉണ്ടാകട്ടെ. ഇന്ത്യയുടെ വികസിത രാജ്യത്തിലേക്കുള്ള കുതിച്ചുചാട്ടത്തിനു സഹായകമാവുന്ന ഒരു കരാറിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടോ പഴകിയ ആദർശ കടും‌പിടുത്തങ്ങൾ കൊണ്ടോ പുച്ഛിച്ചു തള്ളുന്നവർക്ക് കാലം മറുപടി പറയും.


Reference:
1. India: A Country Study. Washington: GPO for the Library of Congress, 1995.
2. Indo-US Nuclear Deal by Dr R Kalidas, Former Chairman & Chief Executive, Nuclear Fuel Complex, Hyderabad
3. India's Energy Security and the Nuclear Option by Dhandapani Alagiri, Faculty Member, The Icfai Research Centre (IRC), Chennai, Tamil Nadu
4. EcoWorld

News Sources: Rediff, Outlook India, The Hindu, Business Week, LiveMint, PlanetD

Further Reading:
1.
Hyde Act
2.
IAEA Draft
3.
123 Agreement

50 പ്രതികരണങ്ങള്‍:

കണ്ണൂസ്‌ said...

പ്രഥമ ദൃഷ്ട്യാ, നല്ല ലേഖനം. ഒന്നു കൂടി വായിക്കട്ടേ.

Joker said...

ഈ ലേഖനം ആ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.പ്രകാശ് കാരാട്ടും കൂട്ടരും ഈ പുകിലൊന്നും ഉണ്ടാക്കുകയില്ലായിരുന്നു.

“യുടോപ്പിയയിൽ ജീവിക്കാത്തിടത്തോളം കാലം പ്രധാനമായും മനസ്സിലാക്കേണ്ട സംഗതി, ഒരു രാജ്യവും ഇതര രാജ്യങ്ങളോടുള്ള സ്നേഹം മൂലമോ ആദർശം മൂലമോ വിദേശ നയങ്ങൾ രൂപീകരിക്കുന്നില്ല. വൻശക്തികളാ‍യ റഷ്യ, ചൈന, അമേരിക്ക എന്നിവരായാലും ചെറിയ രാജ്യമായ ഇറാനായാലും അവരവരുടെ സ്വയരക്ഷയ്ക്ക് ഉതകുന്ന നയങ്ങളോട് മാത്രമേ താൽല്പര്യം പ്രകടിപ്പിക്കുകയുള്ളൂ. ഈയടുത്ത് നടന്ന രാജ്യാന്തര സ്ഥിതിഗതികൾ വിലയിരുത്തിയാൽ, ലോകജനത ഒളിമ്പിക്സിൽ ലോകസമാധാനത്തെയും ഐക്യത്തെയും പ്രതീകവൽക്കരിക്കുന്ന വേളയിൽ തന്നെ റഷ്യ ജോർജിയയെ ആക്രമിച്ചിട്ടും പോളണ്ടിൽ ന്യൂക്ലിയർ ആക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തിയിട്ടും ഇന്ത്യയുടെ ഔദ്യോഗിക മൗനം ശ്രദ്ധിക്കുക. ഇന്ത്യയുടെ മൌനത്തെ റഷ്യൻ‍ പ്രധാനമന്ത്രി മെദ്‌വെദേവ് ശ്ലാഖിച്ചതും ശ്രദ്ധേയമാണ്.“

ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധി ഒരു രാഷ്ട്രീയ ഗിമ്മിക്കല്ല. ഇന്ത്യയുടെ ഊർജ്ജാവശ്യങ്ങൾ ഒരു ദിവസം ഇന്ത്യയിൽ താമസിച്ചിട്ടുണ്ടെങ്കിൽ പോലും വ്യക്തമാവേണ്ടതാണ്. ഇന്ത്യയുടെ ഒരു പട്ടണം പോലും പരിപൂർണ്ണമായി ഊർജ്ജപ്രതിസന്ധിയിൽ നിന്നു വിമുക്തമല്ല. ഏറ്റവുമധികം വ്യവസായവൽക്കരിക്കപ്പെട്ട മഹാരാഷ്ട്രയിൽ പോലും 30% ആണു പീക്ക് ടൈമിൽ പവർ ഡെഫിസിറ്റ്. എന്നാൽ അതേ സമയം ചൈനയിലെ കുഗ്രാമങ്ങളിൽ പോലും 90% വരെ വൈദ്യുതി ലഭ്യമാണ്.

==============================
നമിച്ചു പെങ്ങളെ നമിച്ചു.....ഈ ലേഖനത്തിന്റെ മറുപടികളില്‍ ഇതിനു മുമ്പ് അനവധി പോസ്റ്റുകളില്‍ വന്ന് കഴിഞ്ഞിരിക്കുന്നു.

ആ...പുതിയ കാലമല്ലേ...അമേരിക്ക തന്നെ അമേരിക്ക..ഇതിന്റെ ഒരു കോപ്പി മന്മോഹന്‍സിന്‍ഗ്ഗിനും അയച്ചു കൊടുത്തേക്ക്.

Areekkodan | അരീക്കോടന്‍ said...

ഈ പാര്‍ശ്വ വീക്ഷണം വളരെ നന്നായി.അഭിനന്ദനങ്ങള്‍

Baiju Elikkattoor said...

ആണവക്കരാറിനെപ്പറ്റി വളരെ വിശദമായ പോസ്റ്റും ലിങ്കായി കൊടുത്തിരുന്ന Hyde Act-ഉം വായിച്ചപ്പോള്‍ ഉണ്ടായ സംശയം:

ശീത സമര കാലഘട്ടത്തിലെ അല്ലെങ്കില്‍ നെഹ്‌റു/ഇന്ദിര കാലഘട്ടങ്ങളിലെ ഇന്ത്യയുടെ ചേരിചേരാ നയങ്ങളെ താങ്കള്‍ വളരെ ശ്ലാഖിചെഴുതിയിരിക്കുന്നു. പക്ഷെ Hyde Act- ലെ വളരെ ചര്ച്ച വിഷയമായ ഈ ഭാഗങ്ങള്‍ വായിക്കുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്‌?

Sec.103 STATEMENT OF POLICY
(b)(4) Secure India’s full and active participation in United States efforts to dissuade, isolate, and, if necessary, sanction and contain Iran from its efforts to acquire weapons of mass destruction, including a nuclear weapon capability and the capability to enrich uranium or reprocess nuclear fuel, and the means of deliver weapons of mass destruction.

Sec.104 WAIVER AUTHORITY AND CONGRESSIONAL APPROVAL.
(c)(2)(G) A description and assessment of the specific measures that India has taken to fully and actively participate in United States and international efforts to dissuade, isolate, and, if necessary, sanction and contain Iran for its efforts to acquire weapons of mass destruction, including a nuclear weapons capability and the capability to enrich uranium or reprocess nuclear fuel and the means to deliver weapons of mass destruction.

ഇന്ത്യയുടെ വിദേശ നയങ്ങള്‍ ഈ കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ നയങ്ങളുമായി ചേര്‍ന്ന് പോകുന്നതായിരിക്കണം. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ അമേരിക്കന്‍ അധിനിവേശ നയങ്ങള്‍ക്കനുസൃതമായിരിക്കണം ഇന്ത്യയുടെ നിലാപാടുകള്‍. അല്ലെ? എന്തിന് അമേരിക്കയുടെ സ്വാര്‍ത്ഥ താല്‍പ്പരൃങ്ങക്കുവേണ്ടി നാം ഇറാനെതിരെ അമേരിക്കയുമായി ചേര്‍ന്ന് നില്‍ക്കണം. ഇറാനുമായി ഇന്ത്യക്ക് ഈ അടുത്തകാലം വരെ ഊഷ്മളമായ സൌഹൃദമല്ലാതെ ശത്രുതയോന്നുമില്ലായിരുന്നല്ലോ. താങ്കളുടെ പോസ്റ്റില്‍ തന്നെ പറയുന്നു, "ഇതേ തന്ത്രപൂർവ്വമായ വിദേശ നയങ്ങൾ കാരണമാണ് പാകിസ്താ‍നുമായുള്ള യുദ്ധങ്ങളുണ്ടായപ്പോഴും അറബ്/മുസ്ലീം രാജ്യങ്ങൾ മുഴുവൻ ഇന്ത്യക്കെതിരെ ചേരിചേരുന്നതിൽ നിന്നും വിലക്കുന്ന രീതിയിൽ ഇസ്രായേലിനെതിരെയുള്ള നിലപാടുകൾകൊണ്ടു ഇന്ത്യക്ക് സാധിച്ചതു്." അമേരിക്കക്ക് അവരുടെ അധിവേശ താല്പര്യങ്ങള്‍ക്കായി ഈ മേഖലയില്‍ ഇന്ത്യയുടെ സഹായം ആവശ്യമാണ്. അതിനായി അവര്‍ ഇടുന്ന ആണവ കരാര്‍ എന്ന ചൂണ്ടയില്‍ മുന്‍പിന്‍ നോക്കാതെ കുടുങ്ങുന്നത് ചരിത്രപരമായ വിഡ്ഡിത്തമല്ലേ? അമേരിക്ക അവരുടെ തല്‍പ്പരൃങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി Hyde Act ഉണ്ടാക്കി അതിനെ 123 കരാറുമായി ബന്ധിച്ചപ്പോള്‍ എന്തുകൊണ്ട് നമ്മുടെ സര്‍കരിന്നു ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ അതുപോലെയൊരു അഭൃന്തിര നിയമമുണ്ടാക്കാനുള്ള സാവകാശമോ ബുദ്ധിയോ തോന്നിയില്ല?

ഇതു ഊര്‍ജ്ജാവശൃത്തിനുള്ള സിവിലിയന്‍ ആണവ കരാറാണെന്നു അമേരിക്കയും ഇന്ത്യ ഗവണ്‍മെന്‍റും പറയുന്നു. അങ്ങനെയാണെങ്കില്‍ Hyde Act-ലെ ഈ ഭാഗങ്ങള്‍ എന്തിന് വേണ്ടിയുള്ളതാണ്?
H) an estimate of –
(i) the amount of uranium mined and milled in India during the previous year;
(ii) the amount of such uranium that has likely been used or allocated for the production of nuclear explosive devices; and
(iii) the rate of production of –
I) fissile material for nuclear explosive devices; and
II) nuclear explosive devices;
"......റഷ്യ ജോർജിയയെ ആക്രമിച്ചിട്ടും പോളണ്ടിൽ ന്യൂക്ലിയർ ആക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തിയിട്ടും ഇന്ത്യയുടെ ഔദ്യോഗിക മൗനം ശ്രദ്ധിക്കുക. ഇന്ത്യയുടെ മൌനത്തെ റഷ്യൻ‍ പ്രധാനമന്ത്രി മെദ്‌വെദേവ് ശ്ലാഖിച്ചതും ശ്രദ്ധേയമാണ്."

ആക്രമണം തുടങ്ങിഅത്‌ ജ്യോര്ജ്യയാണ്, അതും അമേരിക്കയുടെ മൌന പിന്തുണയോടെ. ആക്രമിക്കപ്പെട്ടാല്‍ റഷ്യക്ക് തിരിച്ചടിക്കാന്‍ പാടില്ലേ? അതുപോലെ പോളണ്ടിനെ ഭീഷണിപ്പെടുത്തിയത് വെറുതെയല്ല. അമേരിക്കയുടെ anti-missile system സ്ഥാപിക്കാനുള്ള അനുമതിയുമായി പോളണ്ട് മുന്നോട്ടു പോയാല്‍ റഷ്യ എന്തിര്‍ക്കുന്നത് സ്വാഭാവികമല്ലേ? റഷ്യയുടെ തൊട്ടടുത്ത്‌ missile system സ്ഥാപിക്കുന്നത് iran-നെ ചെരുക്കനാണെന്ന് അമേരിക്കന്‍ പറയുന്നതു എത്ര അപഹാസ്യമാണ്!

Anonymous said...

H) an estimate of –
(i) the amount of uranium mined and milled in India during the previous year;
(ii) the amount of such uranium that has likely been used or allocated for the production of nuclear explosive devices; and
(iii) the rate of production of –
I) fissile material for nuclear explosive devices; and
II) nuclear explosive devices;

വർഷാന്ത്യങ്ങളിൽ അതതുവർഷത്തെ ഇന്ത്യയുടെ ആഭ്യന്തര ആണവ ഉപയോഗങ്ങൾ വെളിപ്പെടുത്തണം എന്നാണ് ഈ വരിയിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത്. അമേരിക്ക നൽകുന്ന ആണവയിന്ധനം അണ്വായുധങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പുവരുത്തുന്ന ഒന്നാവണം ഇത്. ഇലക്ഷനു മുമ്പ് സ്ഥാനാർത്ഥികൾ വരുമാനം വെളിപ്പെടുത്തുന്നത് എന്തിനാവും ബൈജു എലിക്കട്ടൂരേ?

ഇന്ത്യയ്ക്ക് കാശ്മീർ പോലെയാണ് ജോർജ്ജിയയ്ക്ക് ഒസ്സെഷ്യ മേഖലകൾ, വിഘടനവാദവുമായി നടക്കുന്നവരെ ഇന്ത്യ എങ്ങനെ നേരിടുമോ അതു പോലെ മാത്രമേ റഷ്യ നേരിട്ടിട്ടുള്ളൂ. പാക്കിസ്താൻ നാളെ പറയുകയാണ് പാക്കിസ്താൻ പൗരന്മാർ കാശ്മീരിലുണ്ട് അതുകാരണം കാശ്മീർ വിഘടനവാദികൾക്കു എതിരെയുള്ള ഇന്ത്യൻ ആക്രമണങ്ങൾ എല്ലാം പാക്കിസ്താനെതിരെയുള്ള ആക്രമായി പരിഗണിക്കേണ്ടിവരുമെന്നെന്നാൽ ബിജു പോയിട്ടു അയ്യപ്പ ബൈജു പോലും സമ്മതിച്ചു കൊടുക്കൂല്ലാ ;-)

താരതമ്യേനെ ചെറിയ രാജ്യമായ ജോർജ്ജിയയ്ക്ക് വേറെ നിവർത്തിയില്ല റഷ്യൻ അധിനിവേശം സമ്മതിച്ചുകൊടുക്കുകയല്ലാതെ.

Unknown said...

വളരെ നല്ല ലേഖനം ... ഈ വിഷയത്തില്‍ ബ്ലോഗില്‍ എഴുതപ്പെട്ടതില്‍ വെച്ച് ഏറ്റവും വസ്തുനിഷ്ടവും സമഗ്രവും ശ്ലാഘനീയവുമായ പോസ്റ്റ് ...!

chithrakaran ചിത്രകാരന്‍ said...

ഇഞ്ചിയുടെ ഈ ലേഖനം പാര്‍ശ്വ വീക്ഷണമാണെന്നു പറയുന്നത് അതിവിനയമാകും ! ഗഹനമായിത്തന്നെ ഇഞ്ചി തന്റെ സുചിന്തിതമായ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ചിരിക്കുന്നു.

ഇടതുപക്ഷം എന്നും സംശയ രോഗത്തിന്റെ ആവാസകേന്ദ്രമാണ്. അവരുടെ സംശയങ്ങളും, ആശങ്കകളും തികച്ചും നല്ലതുതന്നെയാണ്. പക്ഷേ, യാഥാര്‍ത്ഥ്യബോധത്തോടെ,ആത്മാര്‍ത്ഥതയോടെ സംശയത്തിനു പുറത്തുകടന്ന് രാഷ്ട്രീയ തീരുമാനങ്ങളെടുക്കാന്‍ അവരുടെ വരട്ടുവാദ ആശയങ്ങള്‍ എന്നും തടസ്സം നില്‍ക്കുന്നു.പുസ്തകങ്ങളില്‍ കുടുങ്ങിപ്പോയ അവരുടെ മനസ്സിന്റെ വാലും!

രാഷ്ട്രീയം പാവങ്ങളെ പ്രീണിപ്പിക്കലാണെന്ന ധാരണയില്‍ നാടകം കളിച്ചു നടക്കുക എന്നതിലുപരി ഒരു രാഷ്ട്രത്തെ വിഷ്വലൈസ് ചെയ്യാനോ, നിര്‍മ്മിക്കാനോ ‘തൊഴിലാളി അപകര്‍ഷതാനാടകം‘ ആടിത്തീര്‍ക്കുന്ന ഇടതുപക്ഷ നേതാക്കള്‍ക്കാകില്ല.
കാരണം,അവരുടെ അറിവുകളും, അനുഭവങ്ങളും ഇറക്കുമതിചെയ്തതാണ്. സ്വന്തം നാട്ടിലെ പാവങ്ങളെ ആ അറിവുകളുടെ പുസ്തക ചുമട്ടുകാരാക്കുക എന്നാല്ലാതെ, പാവപ്പെട്ടവന്റെ അറിവുകളിലൂടെ നമ്മുടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആഭിജാതരായ നേതാക്കള്‍ക്ക് ജന്മനാലുള്ള അറപ്പ് അനുവദിക്കില്ല.
പാവപ്പെട്ടവര്‍ക്കുവേണ്ടിയും,
ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയും ഗ്ലിസറിന്‍ ഒഴിച്ചു കരയുന്ന ഇടതുപക്ഷ നേതാക്കള്‍ക്ക് രാഷ്ട്രീയം എന്നത് വോട്ടുപെട്ടിയും,തന്റെ കുടുംബക്കാരുടേയും, നാട്ടുകാരുടേയും മുന്നിലൂടെ രാജകീയ പ്രൌഡിയോടെ എസ്ക്കോര്‍ട്ടില്‍ വിലസുന്ന അസുലഭാവസരവും മാത്രമാണ്.

അമേരിക്കയുമായുള്ള ആണവക്കരാര്‍ ഇന്ത്യന്‍ വികസനത്തിന്റെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പുതന്നെയാണ്. ഉപരോധങ്ങളുടെ ഊരാക്കുടുക്കുകളില്‍ നിന്നും വികസനത്തിന്റെ ആകാശത്തിലേക്ക് തുറക്കുന്ന തികച്ചും രാഷ്ട്രീയമായ പാതയാണ് ഈ ആണവക്കരാര്‍.

നാം അകമേ ശക്തി നേടിയാല്‍ ഒരു ശക്തിക്കും നമ്മേ അടിമപ്പെടുത്താന്‍ കഴിയില്ലെന്നു മാത്രമല്ല, ശത്രു രാജ്യത്തിന്റെ പോലും ആദരവിനു പാത്രമാകാനും ആ ആത്മാഭിമാനം കാരണമാക്കും.
പ്രത്യേകിച്ച് അമേരിക്ക, യൂറോപ്പ് തുടങ്ങിയ
സാംസ്കാരികമായി വളര്‍ച്ചനേടിയ രാജ്യങ്ങളുമായി ഇടപെടുംബോള്‍ ഈ ആത്മാഭിമാനം തന്നെയാണ് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും , അടിമത്വത്തിലേക്ക് വഴുതി വിഴാതിരിക്കാനും സഹായിക്കുക.
(ആണവക്കരാര്‍ രാഷ്ട്രത്തിന്റെ ഊര്‍ജ്ജ്യ-നയതന്ത്രകാര്യങ്ങളുടെ ചുമതലയുള്ളവരുടേയും,ശാസ്ത്രജ്ഞരുടേയും ചട്ടപ്പടി ജോലികളിലൊന്ന് എന്ന പ്രാധാന്യമേ ചിത്രകാരന്‍ നല്‍കിയിട്ടുള്ളു. ആ കരാറിന് ഇടതുപക്ഷം തടസ്സമുണ്ടാക്കിയതുമാത്രമാണ് ചിത്രകാരന്റെ മനസ്സിനെ അലോസരപ്പെടുത്തിയത്.)


ഇഞ്ചിയുടെ ഉജ്വലമായ ലേഖനത്തിനുതാഴെ എഴുതാന്‍ യോഗ്യമായ കമന്റല്ല ചിത്രകാരന്റെത്. എങ്കിലും, നല്ലൊരു പോസ്റ്റ് ബൂലോകത്തുനിന്നും വായിക്കാനായതിന്റെ സംതൃപ്തിക്ക് ചിത്രകാരന്റെ അപക്വമായ അമൂര്‍ത്ത ചിന്തകളുടെ കുറച്ചു വരികള്‍ കുറിച്ചുവച്ചതാണ്.(മറ്റൊരു അതിവിനയന്‍!)
സസ്നേഹം

namath said...

ഇഞ്ചി.
ചില താരതമ്യങ്ങളോട് വിയോജിച്ചേ തീരു. ഇന്ദിരാഗാന്ധിയുടെ ഏകശിലാരൂപമായ ഭരണവും രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഉഴലുന്ന ഇന്ദിരാനന്തരഭരണമെവിടെ? ഗ്ലോറിയസ് വിക്ടറി ഓവര്‍ ബംഗ്ലാദേശ് മാത്രം മതി ഉദാഹരണം.

1975നു ശേഷം എന്തു കൊണാടാണ് അമേരിക്കയില്‍ ആണവനിലയം വരാത്തത്? 1975നു ശേഷം (കാലഗണന തെറ്റായിരിക്കും. ത്രീമൈല്‍ ഐലന്‍റ് ദുരന്തത്തിനു ശേഷം) അവിടെയും ഊര്‍ജ്ജവിനിയോഗ വിസ്ഫോടനം നടന്നിരിക്കണം.സത്യം പറഞ്ഞാല്‍ അമ്മ തല്ലു കൊള്ളും ഇല്ലെങ്കില്‍ അച്ഛന്‍ പട്ടി നക്കിയ ഇറച്ചി തിന്നും അതാണോ കഥ?

ലോകത്തു തന്നെ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയിലൊന്നാണ് യുഎസ്. ചീട്ടുകൊട്ടാരം. ചൈനക്കാരന്‍ ബോണ്ട് പിന്‍വലിക്കുകയോ ഓയില്‍ കാര്‍ട്ടല്‍ വിനിമയ നാണ്യം യൂറോ ആക്കുകയോ ചെയ്താല്‍ തീരുന്ന പത്രാസ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യങ്ങള്‍ അസ്തമിച്ചു. റോമും ബാബിലോണയുമെല്ലാം ചരിത്രമായി. അമേരിക്കയും ചരിത്രമാകും. ആകണം. അതാണ് ചരിത്രവഴി!

മറിച്ച് യൂറോപ്യന്‍ യൂണിയനും ഇന്ത്യയും ചൈനയും ശക്തമായ അടിത്തറയുള്ള വികസന മാതൃകയാണ്. ലോകത്തിലെ ഏറ്റവും വികസ്വരമായ വിപണികളിലൊക്കെ അമേരിക്കന്‍ ബ്രാന്‍ഡ് സാന്നിദ്ധ്യം തുലോം പരിമിതമാണ്. ബില്‍ ഗേറ്റ്സ് ഒഴിച്ച്. അല്ലെങ്കില്‍ കെന്‍റിക്കി ചിക്കനോ അതുപോലെയുള്ള ചെറുകിട സംഭവങ്ങളോ.

പഴയ ഒരു പോസ്റ്റില്‍ പറഞ്ഞതു പോലെ പാചകവാതകം വിതരണം ചെയ്യുന്നവര്‍ അടുക്കള ഭരിക്കണ്ട കാര്യമൊന്നുമില്ല. സോപ്പു നല്‍കുന്നവന്‍ കുളിക്കുന്നതിനു ദൃക്സാക്ഷിയാകേണ്ട കാര്യവുമില്ല.
ഇന്ത്യ തങ്ങളുടെ കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് ഒരു കോണ്‍ഗ്രസ്സിനും നിര്‍ദ്ദേശിക്കാനുള്ള അവകാശമില്ല.

പോസ്റ്റിന്‍റെ തുടക്കത്തില്‍ പറഞ്ഞ ഇശ്ചാശക്തിയുള്ള ഭരണാധികാരികള്‍ നേടിയെടുത്ത സല്‍പ്പേരും ആഗോള പ്രതിച്ഛായയുമാണ് തൂക്കു പാര്‍ലമെന്‍റ് നയിക്കുന്ന രാഷ്ടീയ അനിശ്ചിതത്വം പണയപ്പെടുത്തുന്നത്.!

പോസ്റ്റിലെ വിശദാംശങ്ങള്‍ക്കു നന്ദി. വിയോജിക്കാനുള്ള എന്‍റെ സ്വാതന്ത്ര്യമെന്നു കരുതിയാല്‍ മതി.

simy nazareth said...

നമതുവിന്റെ ചില ചോദ്യങ്ങള്‍ക്ക് ഇടിച്ചുകയറി ഉത്തരം പറയട്ടെ.

രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഉഴലുന്ന ഭരണവും ഇന്ദിരയുടെ ഭരണവും തമ്മിലുള്ള താരതമ്യം: 1989-നു ശേഷം ഒരു ഏകകക്ഷി-ഭൂരിപക്ഷ സര്‍ക്കാര്‍ നമുക്കു വന്നിട്ടില്ല. എന്നാല്‍ വാജ്പേയി, വി.പി.സിങ്ങ്, എന്തിന്, മന്മോഹന്‍ സിങ്ങിനെ പോലും ദുര്‍ബലരായ നേതാക്കന്മാരായി കരുതാന്‍ സാധിക്കില്ല. 1971-ല്‍ ബംഗ്ലാദേശ് യുദ്ധത്തിലേയ്ക്കു നയിച്ചതിനു സമാനമായ ഒരു ക്രൈസിസ് (ബംഗ്ലാദേശില്‍ നിന്ന് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളുടെ ഇന്ത്യയിലേയ്ക്കുള്ള പ്രവാഹം) പിന്നീട് ഉരുത്തിരിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ക്രൈസിസ് വരുമ്പോള്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് രാജ്യത്തെ കക്ഷികളും ജനങ്ങളും ഒറ്റക്കെട്ടാവാറുണ്ട് എന്നതും ശ്രദ്ധിയ്ക്കുക. (1962 യുദ്ധം ഉദാഹരണം)

ലോകത്തു തന്നെ ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയിലൊന്നാണ് യുഎസ്. ചീട്ടുകൊട്ടാരം. ചൈനക്കാരന്‍ ബോണ്ട് പിന്‍വലിക്കുകയോ ഓയില്‍ കാര്‍ട്ടല്‍ വിനിമയ നാണ്യം യൂറോ ആക്കുകയോ ചെയ്താല്‍ തീരുന്ന പത്രാസ്: ഇതൊക്കെ ദിവാസ്വപ്നങ്ങളാണ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം, പ്രേരകശക്തി - innovation ആണ്. ഓയില്‍ കാര്‍ട്ടെല്‍: സമയം കിട്ടുമ്പോള്‍ chevy volt, tesla motors എന്നിവയും ഗൂഗ്ല് ചെയ്ത് നോക്കാന്‍ താല്പര്യം. അമേരിക്കയുടെ economic fundamentals ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായതല്ല. ആ രാജ്യത്തെ മിനറല്‍ ഡെപ്പോസിറ്റുകള്‍, ലഭ്യമായ സ്ഥലത്തെ അപേക്ഷിച്ച് ജനങ്ങളുടെ എണ്ണത്തിലുള്ള കുറവ്, തുടങ്ങി പല ആക്സിലറി ഫാക്ടേഴ്സും ഉണ്ട്. സോവിയറ്റ് യൂണിയനെപ്പോലെ ശീതയുദ്ധകാലത്ത് സാമ്പത്തിക ഞെരുക്കം അമേരിക്കയ്ക്ക് ഉണ്ടായില്ല എന്നതും ശ്രദ്ധിയ്ക്കുക. ചുരുക്കത്തില്‍ - ആന മെലിഞ്ഞു എന്നുകണ്ട് കെട്ടാന്‍ തൊഴുത്തു തിരക്കരുത്.

ഇനി ഏറ്റവും പ്രധാന പോയിന്റ്:

1975നു ശേഷം എന്തു കൊണാടാണ് അമേരിക്കയില്‍ ആണവനിലയം വരാത്തത്?


1) ഇതാ, 2017-ല്‍ പൂര്‍ത്തിയാവുന്ന ഒരു ന്യൂക്ലിയാര്‍ റിയാക്ടര്‍.

2) ഇതാ, 1987-ല്‍ പ്രൊഡക്ഷന്‍ തുടങ്ങിയ പ്ലാന്റ്. ഇത് എക്സ്പാന്‍ഡ് ചെയ്യാന്‍ പോവുന്നു.

3) ഇതാ, 2009,2010-ല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ പോവുന്ന മറ്റൊരു പ്ലാന്റ്

ഒരുപാടുണ്ട്, അമേരിക്കയില്‍ പണി നടന്നുകൊണ്ടിരിക്കുന്നതും ശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ ന്യൂക്ലിയാര്‍ പ്ലാന്റുകള്‍. ആരാണ് ഈ മിസിന്‍ഫോര്‍മേഷന്‍ സ്പ്രെഡ് ചെയ്യുന്നത്?
ഇതാ, അമേരിക്കയിലെ എല്ലാ ആ‍ണവ നിലയങ്ങളുടെയും പട്ടിക. . ഓരോന്നും ക്ലിക്ക് ചെയ്ത് അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് വായിക്കാന്‍ താല്പര്യം.

Santosh said...

Phew!
ഇഞ്ജീ... എന്റെ കിളി പോയി!
A well researched, well thought-about and comprehensive post.

എന്റേതായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്... എങ്കിലും സമഗ്രമായി എഴുതിയ ഈ ലേഖനത്തിന് മുന്പില്‍ ... it doesn't matter

namath said...

നന്ദി സിമി.
തൂക്കുപാര്‍ലമെന്‍റിന്‍റെയും കൂട്ടുകക്ഷി ഭരണത്തിന്‍റെയും പരിമിതികള്‍ 89നു ശേഷം പ്രസക്തമാണ്. വിദേശനയങ്ങളിലെ വ്യതിയാനവും.

സമ്പദ് വ്യവസ്ഥയെക്കുറിച്ചു പറഞ്ഞ കാര്യങ്ങളില്‍ ഒരു ജ്ഞാനിയല്ലെങ്കില്‍ പോലും ഉറച്ചു തന്നെ നില്‍ക്കുന്നു. അമേരിക്കയുടെ ആഭ്യന്തരവിപണിയിലെ പ്രസക്തി ആഗോള തലത്തില്‍ ആരോപിക്കരുത്. ഗള്‍ഫിലെ യുദ്ധമുഖങ്ങളുടെ കാരണം ആഭ്യന്തരവിഭവസമൃദ്ധിയല്ല. എണ്ണപ്രതിസന്ധി കാരണം ശനിയാഴ്ച വണ്ടിയോടിക്കാതിരുന്ന ഭൂതകാലം അതിവിദൂരമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക ചിത്രം വ്യക്തമാണെന്നു തോന്നുന്നു. ആന മെലിഞ്ഞു കൊണ്ടേയിരിക്കുന്നുവെന്നതു തന്നെയാണ് സത്യം.

87ലെ റിയാക്ടര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്, ലിങ്ക്. http://en.wikipedia.org/wiki/Progress_Energy_Inc. മറ്റു ആശങ്കകള്‍ സിമി തന്ന ലിങ്കില്‍ തന്നെയുണ്ടായിരുന്നു. അതും ലിങ്കിലെ സപ്ലയര്‍ എന്ന വിഭാഗവും തെളിയിക്കുന്ന ഒന്നുണ്ട്. ഈ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളുടെ ആഭ്യന്തരവിപണി ലിങ്കില്‍ തന്നെ കാണുന്ന പ്രതിഷേധങ്ങള്‍ കാരണം ഇരുളടഞ്ഞതാണ്. ഒരു വിദേശവിപണി തുറന്നു കൊടുക്കുകയായിരിക്കണം കരാറിന്‍റെ ഫലം. സാമൂഹിക അവബോധം അവിടെയുള്ളതു പോലെ ഇവിടെയില്ലാത്തതു കൊണ്ട് താരതമ്യേനെ എളുപ്പം!

സമ്പൂര്‍ണ്ണ പട്ടികയില്‍ ക്ലോസ്ഡ് അല്ലെങ്കില്‍ ക്യാന്‍സല്‍ഡ് വിഭാഗം ആകെ സംഖ്യയുടെ 1/5ല്‍ കൂടുതലുണ്ടെന്നത് വ്യക്തമാണ്. അതിനു കാരണമെന്താണ്? മിഡ് ലാന്‍റ് പ്രകൃതി വാതകത്തിലേക്കും സിമ്മര്‍ ഇഞ്ചി പറയുന്ന കല്‍ക്കരിയിലേക്കും മാറ്റിയിരിക്കുകയും ചെയ്തിരിക്കുന്നു.

ലിങ്കുകള്‍ക്കും വിവരങ്ങള്‍ക്കും നന്ദി. പുതിയ റിയാക്ടറുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയതിനു പ്രത്യേക നന്ദി.

NITHYAN said...

'വാഷിങ്ങ്ടണന്റെ പ്രധാന നയം ദക്ഷിണേഷ്യയിൽ ചൈന പിടിമുറുക്കരുതെന്നാണ്. ഇതു തന്നെയാവും ഇന്ത്യയുടേയും ആവശ്യം. രണ്ട് ആവശ്യക്കാർ അന്യോന്യം ഒരു സൗഹൃദ കരാറിലേർപ്പെടുവാൻ തീരുമാനിക്കുന്നതായിരുന്നു 2005-ലെ ആണവകരാറിന്റെ ചർച്ചകൾക്ക് തുടക്കം കുറിച്ചത്'.
പാക്കിസ്ഥാനല്ല, ഇന്ത്യയ്‌ക്ക്‌ യഥാര്‍ത്ഥ ഭീഷണി ചൈനയാണെന്ന ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റെ പണ്ടത്തെ വെളിപ്പെടുത്തലും ഇതോടൊപ്പം കൂട്ടിവായിക്കുക.

Nachiketh said...

ചര്‍ച്ച തുടരട്ടെ കാഴ്ചക്കാരായി ഞങ്ങളിവിടെയുണ്ട്

Raji Chandrasekhar said...

കൂടുതല്‍ അറിയാന്‍ അവസരം കിട്ടി. നന്ദി.

അനില്‍@ബ്ലോഗ് // anil said...

നല്ലവണ്ണം മേക്കപ്പിട്ട ഒരു ലേഖനം.
പരിശ്രമത്തെ കുറച്ചുകാണുന്നില്ല കേട്ടൊ.

Anonymous said...

മാറുന്ന ഒരു ലോകത്തിലും അമേരിക്കന്‍ വിരുദ്ധത സജീവമായി നിലനിര്‍ത്തേണ്ടതു ഇടതുപക്ഷത്തിന്റെ ആവശ്യമാണു. ബി. ജെ. പി രാമക്ഷേത്രം ഇഷ്യൂവില്‍ വെള്ളം ചേര്‍ത്തതും, ബംഗാള്‍, കേരള സര്‍ക്കാരുകള്‍ കോണ്‍ഗ്രസ്സിനേക്കാള്‍ വലിയ മുതലാളിത്ത ആശയങ്ങളുമായി മുന്നോട്ടു പോകുന്നതും ഇടതുപക്ഷത്തിന്റെ സമരമുഖങ്ങളെ ശുഷ്ക്കമാകിയിട്ടുണ്ടു. കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും നയപരിപാടികളില്‍ ഇപ്പോഴും തങ്ങള്‍ തികച്ചും വ്യത്യസ്തരാണെന്നു കാണിക്കാനുള്ള ഒരു അടവു മാത്രമാണു ഈ ഊതിപ്പെരുപ്പിക്കുന്ന അമേരിക്കന്‍ വിരുദ്ധത.

ഇന്ത്യാമഹാരാജ്യത്തിലെ സാമാന്യ വിവരമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒന്നു രണ്ടു വര്‍ഷം മുന്നേ അറിയാവുന്ന ഒരു കാര്യമായിരുന്നു ഈ ആഗസ്റ്റില്‍ ഇന്ത്യ അമേരിക്കയുമായി കരാറില്‍ ഒപ്പിടാനുള്ള ഒരു സാധ്യതയുണ്ടെന്നു. എന്നിട്ടും ഇടതുപക്ഷം ആദ്യം മുതലേ ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നതെന്തേ? ഇത്തരം ഒരു സാധ്യതയുണ്ടായിരുന്ന ആദ്യ ഘട്ടത്തില്‍ തന്നെ എന്തുകൊണ്ടു ഇടതുപക്ഷം കോമണ്‍ മിനിമം പ്രോഗ്രാമിനെ ഇന്ന ഇന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ഒരു ആണവക്കാരാര്‍ ഒപ്പിടില്ല എന്നുകൂടി ചേര്‍ത്തുകൊണ്ടു ആണവക്കരാര്‍ റിവൈസ് ചെയ്യണമെന്നു ആവശ്യപ്പെട്ടില്ല. അങ്ങിനെ ഗവണ്മെന്റിനെ ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാതെ ഇലക്ഷന്‍ അടുക്കുന്ന ഒരു സമയം വരെ എന്തിനു വെയിറ്റു ചെയ്തു? ആണവക്കരാര്‍ ഗവണ്മെന്റ് ഒപ്പിടുകയും അതിലൂടെ ഒരു അമേരിക്കന്‍ വിരുദ്ധതയെ ഉയര്‍ത്തിക്കൊണ്ടു വന്നു ഇലക്ഷനുമുന്നേ പ്രശ്നബാധിതമായ ബംഗാളിലും കേരളത്തിലും ഒരു കേന്ദ്ര വിരുദ്ധ സമരമുഖം തുറക്കേണ്ടതും ഇടതുപക്ഷത്തിന്റെ ആവശ്യമായിരുന്നു. കോണ്‍ഗ്രസ്സുമായി 5 വര്‍ഷം ഭരണം പങ്കിടുകയും കോണ്‍ഗ്രസ്സില്‍ നിന്നും വ്യത്യസ്തമല്ലാ‍ത്ത നയപരിപാടികളുമായി ഇലക്ഷനെ അഭിമുഖീകരിക്കുന്നതിലെ അപായം ഇടതുപക്ഷക്കാര്‍ക്കു നല്ലതുപോലെ അറിയാമായിരുന്നു.
ആ ഒരു ദുര്‍ഘടഘട്ടം എന്തായാലും ഇപ്പോള്‍ ഒഴിഞ്ഞു കിട്ടി.

ഇനി അടുത്ത ഇലക്ഷനില്‍ ഇടതുപക്ഷം കേന്ദ്രത്തില്‍ കേവല ഭൂരിപക്ഷം നേടുന്നു എന്ന ഒരു അവസ്ഥ ചിന്തിച്ചാല്‍ ഈ ആണവക്കരാര്‍ കോണ്‍ഗ്രസ്സുകാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ആക്കത്തില്‍ ഇടതുപക്ഷം നടപ്പാക്കും. ഇടതുപക്ഷക്കാരെന്നും ബുദ്ധിജീവികളെന്നും സ്വയം വിശ്വസിക്കുന്ന ചിലര്‍ ഇതാ മാ‍റ്റങ്ങള്‍ വിളിച്ചറിയിച്ചു കൊണ്ടു സി. പി. എം മുന്നേറുന്നു എന്നു വളവളാ എഴുതിയും വിടൂം.

പിന്തുണ പിന്‍‌വലിക്കാനായി ഇടതുപക്ഷത്തിനു അംബാനിമാര്‍ കോഴ നല്‍കിയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇടതുപക്ഷം പിന്തുണ പിന്‍‌വലിച്ചപ്പോള്‍ മാത്രമാണു മുലായം സിംഗും അമര്‍സിംഗും കേന്ദ്രത്തിലെ കിംഗ് മേക്കര്‍മാരായതു. ഫലമോ പ്രൊവിഡന്‍ഡ്ഫണ്ടു കൈകാര്യം ചെയ്യാന്‍ അംബാനിമാരെ അനുവദിപ്പിക്കാന്‍ മുലായത്തിനായി. അംബാനിമാര്‍ ഇതിലൂടെ കോടികള്‍ ആണു ഉണ്ടാക്കാന്‍ പോകുന്നതു. ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതികരണമില്ലായ്യ്മ തന്നെ ഇടതുപക്ഷം പിന്തുണ പിന്‍‌വലിക്കാന്‍ ഇങ്ങിനെകൂടി ഒരു ഉദ്ദേശമുണ്ടായിരുന്നോ എന്നതിനു തെളിവാണു. പ്രൊവിഡന്‍ഡ് ഫണ്ടു സ്വകാര്യമേഖലക്കു കൈകാര്യം ചെയ്യാന്‍ കൊടുക്കരുതു എന്ന ഒരു നയം പണ്ടുമുതലേ ഇടതുപക്ഷം എടുത്തിരുന്നതിനാന്‍ ഇടതുപക്ഷം പിന്തുണ നല്‍കുന്ന ഒരു സര്‍ക്കാരിനു അംബാനിമാരെ ഈക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയില്ലായിരുന്നു. അംബാനിമാരെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കൂടിയല്ലേ ഇടതുപക്ഷം പിന്തുണ പിന്വലിച്ചതെന്നു ചോദിച്ചാല്‍, അങ്ങിനെയും സംശയിക്കാം. പോരാത്തതിനു ചൈനയില്‍ നിന്നു അംബാനിമാര്‍ക്കു വേണ്ടി ജോലിക്കാരെ ഇറക്കുമതി ചെയ്യാന്‍ ചില പോളിറ്റ് ബൂറോ മെംബര്‍മാര്‍ ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന വാര്‍ത്തകള്‍
ഇടതുപക്ഷ നേതാക്കള്‍ക്കും അംബാനിമാര്‍ക്കും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെക്കുറിച്ചു സംശയമുണര്‍ത്തുന്നു.

യഥാര്‍ത്ഥത്തില്‍ ആണവക്കാരാര്‍ ഒരു വിജയമായി പരിണമിക്കുകയാണെങ്കില്‍ രണ്ടു കാര്യങ്ങള്‍ക്കു ഇടതുപക്ഷ നേതാക്കള്‍ ഉത്തരം പറയണാം, 1) കരാറിനെ എതിര്‍ത്തതിനും, 2) അംബാനിമാര്‍ക്കു ജനങ്ങളുടെ വിയര്‍പ്പിന്റെ വിലയിട്ടു അമ്മാനമാടാന്‍ അവസരമൊരുക്കിയതിനും.


അമര്‍ത്യാ സെന്‍ പാര്‍ലിമെന്റില്‍ നടത്തിയ പ്രഭാഷണത്തിന്റെ ചില ഭാഗങ്ങള്‍..

According to Amartya Sen, the Left overestimates the United States.

"One place where the US government has really got respect is the Left. They believe that that the US is really powerful and they have to be in awe of them. So I am not sure that it was such an intelligent policy

http://www.rediff.com/news/2008/aug/13ndeal.htm

simy nazareth said...

ചര്‍ച്ചകൊണ്ട് വല്യ കാര്യമുണ്ടെന്നു തോന്നുന്നില്ല. എന്‍.എസ്.ജി. ഇല്‍ കരാര്‍ പാസാവില്ല എന്നാണ് പോക്കു കണ്ടിട്ട് ഏകദേശം വ്യക്തമാവുന്നത്. ന്യൂസിലാ‍ന്‍ഡ്, അയര്‍ലാന്റ്, ആസ്ത്രിയ, എന്നിവര്‍ എതിര്‍ക്കാനുള്ള സാധ്യത നേരത്തേ ഉണ്ടായിരുന്നു. ഇപ്പൊ ചൈനയും കുളം കലക്കും എന്ന് ഏകദേശം ഉറപ്പായി. എന്‍.എസ്.ജി. കരാര്‍ മറ്റ് രാജ്യങ്ങള്‍ക്കും വേണം (പാക്കിസ്ഥാന്) എന്നു പറഞ്ഞായിരിക്കും അവര്‍ പരോക്ഷമായി ഇടങ്ങേറിടുക.

Praveen payyanur said...

സൃഹൃത്തെ,

റെഷ്യ, ചൈന, ഇന്ത്യ കുട്ടുകെട്ടു ഭാവിയില്‍ ഉണ്ടാകാനുള്ള സധ്യതയും, ഏഷ്യയിലെ എണ്ണ സമ്പത്തും അമേരിക്ക മുന്‍കൂട്ടിക്കാണുന്നു. ഇതാണ് ആണവക്കരാറിന്റ്റെ രാഷ്ട്രീയം.
പോസ്റ്റ് പഠിച്ച ശേഷം വീണ്ടും വരാം.

Anonymous said...

"പിന്തുണ പിന്‍‌വലിക്കാനായി ഇടതുപക്ഷത്തിനു അംബാനിമാര്‍ കോഴ നല്‍കിയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു."

ഹൊ, ഈ എസ് വീ ഒരു അപാര പുതിജീവി തന്നെ..........................!

ഒരു സ്നേഹിതന്‍ said...

ഇതിവിടെ പോസ്ടിയത് നന്നായി,

വളരെ വിശദമായി തന്നെ പറഞ്ഞതു കൊണ്ട് ഒരുപാടു കാര്യങ്ങള്‍ അറിയാന്‍ ഉപകരിച്ചു...

നന്ദി...

വേണാടന്‍ said...

വരട്ടുവാദികളുടെ എതിര്‍പ്പിന്റെ കൂമ്പിടിച്ചുകലക്കിയ ലേഖനം. അവിടിവിടെ ചില ഉലഞ്ഞ സംശയങ്ങള്‍ മാത്രം. ചളിപ്പുകള്‍ പുറത്തുവരുന്നചില കമന്റുകള്‍.

എല്ലാം കൊണ്ടും വളരെ ഉജ്ജ്വലമായിരിക്കുന്നു...

Praveen payyanur said...

ഈ കരാറുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം ആലോചിക്കേണ്ട പ്രശ്നം നമ്മള്‍ നേരിടുന്നത് ഊര്‍ജ്ജ പ്രതിസന്ധിയാണൊ ഊര്‍ജ്ജ കമ്മിയാണോ എന്നതാണ് . കമ്മിയാണ് നമ്മുടെ പ്രശ്നം.

Praveen payyanur said...

ആണവക്കരാർ അഥവാ അടിമത്തക്കരാർ

ഇന്‌ത്യയുടെ ഊർജ്ജ പ്രതിസന്ധിക്ക്‌ ആണവക്കരാർ പരിഹാരമാണൊ?
ഇന്‌ത്യയുടെ ഇന്നത്തെ വാർഷിക വൈദ്യുതി ഉത്പാദനശേഷി 1,32,000 മെഗാവാട്ടാണ്‌. ഇതിൽ 3 ശതമാനം അഥവ 4120 മെഗാവാട്ടാണ്‌ ആണവോർജ്ജം. അമേരിക്കയുടെ സഹായത്തോടെ ആണവോത്പാദന ശേഷി ഉയർത്തിയാൽ 2020ൽ ഇത്‌ 20,000 മെഗാവാട്ട്‌ മാത്രമായിരിക്കും. അന്നത്തെ ആവശ്യത്തിന്റെ വെറും 4 ശതമാനം മാത്രം.
എന്നാൽ വിലയൊ?
ഏറ്റവും ചിലവേറിയ വൈദ്യുതി ആണവനിലയത്തിൽ നിന്നുള്ളതാണ്‌. ഒരു മെഗാവാട്ട്‌ ഉത്പാദിപ്പിക്കാൻ 7.4 കോടി രൂപയാണ്‌ ചിലവ്‌. നിർമ്മാണ മൂലധനത്തിന്റെ പലിശകൂടി ചേർത്താൽ 11.1 കോടി രൂപയായി മാറും. ജലവൈദ്യുതിയുടെ 5 ഇരട്ടി.

മാലിന്യം
ആണവ റിയാക്ടറുകൾ സൃഷ്ടിക്കുന്ന മാലിന്യങ്ങൾ മറ്റൊരു വലിയ വിഷയമാണ്‌. ജപ്പാനിലെ തകേഷിത ആണവ നിലയം പൂട്ടാൻ 660 ദശലക്ഷം ഡോളറാണ്‌ ചിലവായത്‌. അത്‌ നിർമ്മിക്കാൻ ആവശ്യമയത്രയും തുക തന്നെ.

മറ്റ്‌ വഴികൾ
2020 ആകുമ്പോഴേക്കും കാറ്റാടി യന്ത്രത്തിൽ നിന്നും 20,000 മെഗാവാട്ട്‌ ഉത്പാദിപ്പിക്കാൻ സാധിക്കും.
രാജസ്ഥാൻ മരുഭൂമിയിൽനിന്നും സൊളാർ വഴി 1 ലക്ഷം മെഗാവാട്ട്‌ ഉത്പാദിപ്പിക്കാൻ കഴിയും.

എനി കരാറുമയി ബന്ധപ്പെട്ടത്‌
123 കരാറും ഹയ്ഡാക്ടും 1954 ലെ അമേരിക്കൻ നിയമത്തിൽ വരുത്തിയ്‌ ഭേദഗതികളാണെല്ലോ. 123 കരാറിലെ അനുഛേദം 2:1 പ്രകാരം കരറിൽ ഏർപ്പെടുന്ന രാജ്യങ്ങൾ അവരുടെ ദേശീയ്‌ നിയംങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്‌.

ചോദ്യം

1. ആണവ ഇന്ധനം റീപ്രൊസസിംഗ്‌ ചുമതല അമേരിക്കയുടെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ആക്കിയത്‌ എന്‌തിനാണ്‌?
ഉത്തരം അറിയുന്നവർ ദയവായി പറയൂ.

Anonymous said...

ithu evidunnu adichu mati chaacheee?

Baiju Elikkattoor said...

ഡോക്ടര്‍ നൈനാന്‍ കോശിയുടെ ഈ ലേഖനം വായിക്കുക. http://workersforum.blogspot.com/2008/08/blog-post_22.html

Anonymous said...

ഞാനും എഴുതിയിരുന്നു
ഒരു മറുപടി. :)

Anonymous said...

നല്ല ലേഖനം, പക്ഷേ പക്ഷം ചേർന്നോ എന്നൊരു സംശയം, കാഴ്ച പാർശ്വവൽക്കരിക്കപ്പെട്ടോ എന്നൊരു തോന്നൽ, നല്ലതുമാത്രം കാണുന്നു......നല്ലതിനെ കാണാതിരിക്കുകയല്ല വേണ്ടത്, അല്ലാത്തത് കണ്ടില്ല എന്ന് നടിക്കുകയുമാവരുത്.... ഇഞ്ചിപെങ്ങളെ എഴുതിയ താളുകളിലൂടെ ഒന്നുടെ ഒന്ന് സഞ്ചരിക്കു സമയമുള്ളപ്പോൾ മാത്രം.....

Anonymous said...

http://janayugom.wordpress.com/2008/08/24/america-2/ ദേ ഇതിലെ ഒന്നുപോകു....

അനീഷ് രവീന്ദ്രൻ said...

Now that's a good one!
:)

Mr. K# said...

ഉഗ്രന്‍ ലേഖനം. ഈ വിഷയത്തില്‍ കുറേയേറെ ലേഖനങ്ങളായി വായിക്കുന്നു. എന്നിട്ടും എന്റെ ഒരു സംശയത്തിനുമാത്രം ഉത്തരം കിട്ടിയില്ല.

ആണവകരാര്‍ മുസ്ളീം വിരുദ്ധം എന്ന് ബി.എസ്.പി.യും ഇടതന്മാരും (ഇനി ബി.എസ്.പി എന്നും ഇടതന്മാര്‍ എന്നും വേറേ വേറെ പറയണ്ട ആവശ്യമുണ്ടോ‌ എന്തോ) പ്രചരിപ്പിക്കുകയും ഉണ്ടായല്ലോ. ഈ കരാരില്‍ ഇന്ഡ്യയിലെ മുസ്ലീമുകളെ പ്രത്യേകമായി ബാധിക്കുന്ന വല്ല വ്യവസ്ഥയുമുണ്ടോ? ഈ ലേഖനത്തില്‍ അങ്ങനെയൊന്നും കണ്ടില്ല. വിട്ടുപോയതാണോ?

ചൈനയെ ദുര്ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും അനുവദിക്കില്ല(ഇന്ഡ്യയെ?) എന്ന് ചിലര്‍ പറഞ്ഞതിനുള്ള കാരണം ഏതാണ്ട് മനസ്സിലായി.

A Cunning Linguist said...

ആണവക്കരാര്‍ മുസ്ലിം വിരുദ്ധം എന്ന് ഏത് ഇടത് നേതാവാണ് പറഞ്ഞത്??....

ഒരു തരത്തില്‍ കരാര്‍ മുസ്ളിം വിരുദ്ധം തന്നെയാണ്.... മുസ്ലിം വിരുദ്ധം മാത്രമല്ല, ഹിന്ദു-കൃസ്ത്യന്‍-സിഖ്-പാഴ്സി-ബുദ്ധ-ജൈന-നിരീശ്വര വിരുദ്ധം.

"ജാതി-മത ഭേദമില്ലാതെ സര്‍വ്വരേയും അടിമകളാക്കുന്ന ഭികരക്കരാറാണിത്"

ഈ ലേഖനത്തിന്റെ മറുപടിയായി എഴുതിയ ഇതും പിന്നെ ഇതും ഒന്ന് വായിച്ചിരിക്കുന്നത് നല്ലതാണ്.... അന്തിമ അഭിപ്രായ രൂപീകരണത്തിനും ഭാവിപരിപാടികള്‍ക്കും.

നോട്ട്: "കണ്ണടച്ച് ഇരുട്ടാക്കുവാന്‍ വളരെ എളുപ്പമാണ്"

Mr. K# said...

ആണവക്കരാര്‍ മുസ്ലിം വിരുദ്ധം എന്ന് ഏത് ഇടത് നേതാവാണ് പറഞ്ഞത്??....

പറഞ്ഞ സഖാവിന്റെ പേര്‍ എം.കെ. പാന്‍ഥേ.പോളിറ്റ് ബ്യൂറോ മെമ്പര്‍ ആണ്‍. പറഞ്ഞത് ഇവിടെ. ലിന്ക് വര്ക്ക് ആകുന്നില്ലെന്കില്‍ ഗൂഗിള്‍ കാഷില്‍ ഇവിടെ കിടക്കുന്നുണ്ട്.

ദേശാഭിമാനി പറഞ്ഞത്.
"ന്യൂഡല്‍ഹി: ആണവകരാറിനെതിരെ ഇന്ത്യയിലെ മുസ്ളിങ്ങള്‍ക്കിടയില്‍ രോഷം പുകയുന്നതായി സര്‍വെ. കരാറിനെ അനുകൂലിക്കുന്ന സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഷഹീദ് സിദ്ദിഖി പത്രാധിപരായുള്ള 'നയി ദുനിയ' ഉറുദു വാരികയാണ് സര്‍വെ പ്രസിദ്ധീകരിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പറഞ്ഞതുപോലെ രാജ്യത്തെ 70 ശതമാനം മുസ്ളിങ്ങളും ആണവകരാറിനെതിരാണെന്ന് സര്‍വെ പറയുന്നു. 85 ശതമാനം മുസ്ളിങ്ങളും കടുത്ത ശത്രുവായി കരുതുന്നത് അമേരിക്കയെയാണെന്നും 70 ശതമാനം പേരും യുപിഎ സര്‍ക്കാര്‍ തങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വിശ്വസിക്കുന്നതായും പറയുന്നു. ആണവകരാറിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷവും സമാജ്വാദി പാര്‍ടി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ആ ഘട്ടത്തില്‍ മുസ്ളിങ്ങള്‍ മുലായത്തിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, കരാര്‍ വിഷയത്തില്‍ മുലായം കരണംമറിഞ്ഞതോടെ പലരും അദ്ദേഹത്തെ ഉപേക്ഷിച്ചു. കരാറിനെതിരെ നിലകൊള്ളുന്ന മായാവതിയെ പിന്തുണയ്ക്കാന്‍ മുസ്ളിം പുരോഹിതരും മറ്റും തയ്യാറായിട്ടുണ്ട്. പ്രമുഖ ഷിയാ പുരോഹിതന്‍ മൌലാന ഖാലീദ് റഷീദ് കഴിഞ്ഞ ദിവസം മായാവതിയുടെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. മുലായം മുസ്ളിങ്ങളെ വഞ്ചിച്ചുവെന്ന് വിമത എസ് പി എംപി മുനവര്‍ ഹസ്സന്‍ കുറ്റപ്പെടുത്തുന്നു. "

മായാവതി പറഞ്ഞത് ഇവിടെ.

പിന്നെ 'ഞാന്‍' (ഞാനല്ലേ!! ബ്ലോഗര്‍ ഞാന്) പറഞ്ഞത്.
"ജാതി-മത ഭേദമില്ലാതെ സര്‍വ്വരേയും അടിമകളാക്കുന്ന ഭികരക്കരാറാണിത്"
ദേശാഭിമാനിയില്‍ വന്ന പത്രവാര്ത്ത വായിച്ചു ഞാനങ്ങു വിശ്വസിച്ചു പോയി ഞാനേ. അതാണ്‍ ഈ കരാറില്‍ ജാതി, മതം എന്നിവ അടിസ്ഥാനമായി വല്ല വകുപ്പും ഉണ്ടോ എന്ന് ചോദിച്ചത്.

ചൈനയെ ദുര്ബലപ്പെടുത്തുന്ന ഒരു നീക്കത്തിനും അനുവദിക്കുന്നില്ല എന്ന് പറഞ്ഞ ആളാരാണെന്ന് ചോദിച്ചില്ലല്ലോ? ;-)

നോട്ട്: കണ്ണടച്ചാല്‍ ഇരുട്ടാവുന്നത് കണ്ണടച്ചയാള്ക്ക് മാത്ര്മാണ്‍.

A Cunning Linguist said...

@ കുതിരവട്ടന്‍

ആണവക്കരാര്‍ മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന് ഏതവന്‍ പറഞ്ഞാലും വിവരക്കേട് തന്നെയാണ്. ഈ അപകടക്കരാര്‍ മുസ്ലിമിനെ മാത്രമല്ല എന്നെയും നിങ്ങളെയും ഇഞ്ചിപ്പെണ്ണിനേയും ജോക്കറിനേയും ഈ രാജ്യത്തെ എല്ലാവരെയും അപകടകരമായി തന്നെ ബാധിക്കും. മുസ്ലി‌ം വിരുദ്ധത കൊണ്ട് വന്നത് മായവതിയാന്റിയാണെന്നാണ് എനിക്കറിയാവുന്നത്. പിന്നെ "ആണവക്കരാര്‍ മുസ്ലിം വിരുദ്ധം" എന്നല്ലല്ലോ പന്ഥേ പറഞ്ഞിരിക്കുന്നത്?....ആണോ? ഒരു സര്‍വ്വേയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷവും ഈ കരാറിന് എതിരാണെന്ന് പറഞ്ഞു എന്നല്ലേ പന്ഥെ പറഞ്ഞത്?

Mr. K# said...

"ഒരു സര്‍വ്വേയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷവും ഈ കരാറിന് എതിരാണെന്ന് പറഞ്ഞു എന്നല്ലേ പന്ഥെ പറഞ്ഞത്?"

അതേയ് ഇനിക്ക് ഇംഗ്ളീഷ് വലിയ പിടിപാടില്ല. പാന്‍ഥേ സഖാവ് ആ സര്വേയെക്കുറിച്ച് പറഞ്ഞ വരി ഒന്നു ക്വോട്ട് ചെയ്യുമോ? ഞാന്‍ ctrl+f അടിച്ചു നോക്കിയിട്ടും കിട്ടിയില്ലേ.ഏതു സര്വേയെക്കുറിച്ചായിരുന്നോ ആ സഖാവ് പറഞ്ഞത്. അറിയാനുള്ള ആഗ്രഹം കൊണ്ടാ.

രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു കരാറിനെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിനിടക്ക് ഉത്തരവാദിത്വപ്പെട്ട(?) ഒരു പാര്ട്ടിയുടെ തലമുതിര്ന്ന അംഗം, "ഭൂരിപക്ഷം മുസ്ലീമുകളും ഈ കരാറിനെതിരാണ്‍,കരാറിനനുകൂലമായി തീരുമാനമെടുക്കുന്നതിനു മുമ്പ് രണ്ട് പ്രാവശ്യം ചിന്തിക്കണം" എന്നു പറഞ്ഞാല്‍ ഈ കരാറില്‍ മതം അടിസ്ഥാനമാക്കി എന്തെന്കിലും വകുപ്പുണ്ടോ എന്ന് ആരായാലും ചോദിക്കും ഞാനേ.

ഇനി മിസ്റ്റര്‍ 'ഞാന്‍' ആദ്യം അഭിപ്രായപ്പെട്ടതു പോലെ, ഭൂരിപക്ഷം മുസ്ലീമുകളും ഈ കരാറിനെതിരാണ്‍, ഭൂരിപക്ഷം ഹിന്ദുക്കളും ഈ കരാറിനെതിരാണ്‍, ഭൂരിപക്ഷം ക്രിസ്ത്യാനികളും ഈ കരാറിനെതിരാണ്‍, ഭൂരിപക്ഷം പാഴ്സികളും ഈ കരാറിനെതിരാണ്‍, ഭൂരിപക്ഷം സിഖുകാരും ഈ കരാറിനെതിരാണ്..... എന്ന് പറഞ്ഞു വരുന്നതിനിടയില്‍ തൊണ്ടയിലെ വെള്ളം വറ്റിപ്പോയതിനാല്‍ ഭൂരിപക്ഷം മുസ്ലീമുകളും ഈ കരാറിനെതിരാണ്‍ എന്ന് മാത്രം പറഞ്ഞ് നിര്ത്തിയതായിരിക്കാം, അല്ലെന്കില്‍ നിന്നു പോയതായിരിക്കാം. ആ സാധ്യതയും തള്ളിക്കളയാനാവില്ല. അതായിരിക്കുമോ ഞാനേ കാരണം?

പാന്‍ഥേയുടെ അഭിപ്രായപ്രകടനത്തിനു മുമ്പ് അതിലും സൂപ്പര്‍ ഡയലോഗ് തട്ടിവിട്ട വേറൊരു വിദ്വാനുണ്ടായിരുന്നു."ചൈനയെ ദുര്ബലപ്പെടുത്തുന്ന യാതൊരു നീക്കവും അനുവദിക്കില്ല" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതു കൂടി കണക്കിലെടുത്ത് നോക്കിയാല്‍ പാന്‍ഥേയുടെ യഥാര്ത്ഥ ഉദ്ദേശം ആണവകരാറിനെ എതിര്ക്കാന്‍ എന്തെന്കിലും തൊടുന്യായം പറയുക എന്നായിരുന്നോ എന്നും സംശയിച്ചു പോവില്ലേ ഞാനേ? യഥാര്ത്ഥകാരണം മുസ്ലീമുകള്‍ 'പ്രത്യേകിച്ച്'ആണവകരാറിനെതിരായതുകൊണ്ടല്ലാ എന്ന് ഞാനിനെപ്പോലെ ഈ ഞാനും കരുതിപ്പോവുന്നു.

ഈ പോസ്റ്റും ഒന്ന് നോക്കിക്കോളൂട്ടോ.

A Cunning Linguist said...

ആണവകരാറിനെതിരെ ഇന്ത്യയിലെ മുസ്ളിങ്ങള്‍ക്കിടയില്‍ രോഷം പുകയുന്നതായി സര്‍വെ. കരാറിനെ അനുകൂലിക്കുന്ന സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഷഹീദ് സിദ്ദിഖി പത്രാധിപരായുള്ള 'നയി ദുനിയ' ഉറുദു വാരികയാണ് സര്‍വെ പ്രസിദ്ധീകരിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പറഞ്ഞതുപോലെ രാജ്യത്തെ 70 ശതമാനം മുസ്ളിങ്ങളും ആണവകരാറിനെതിരാണെന്ന് സര്‍വെ പറയുന്നു. 85 ശതമാനം മുസ്ളിങ്ങളും കടുത്ത ശത്രുവായി കരുതുന്നത് അമേരിക്കയെയാണെന്നും 70 ശതമാനം പേരും യുപിഎ സര്‍ക്കാര്‍ തങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വിശ്വസിക്കുന്നതായും പറയുന്നു. Source

ആണവക്കരാര്‍ മുസ്ലിം വിരുദ്ധമാണെന്ന് എനിക്കഭിപ്രായമില്ല. ഈ രാജ്യത്തെ ജനങ്ങളെ ഒട്ടാകെ ദോഷകരമായി ബാധിക്കുന്ന കരാറാണ്. ഇതില്‍ രാഷ്ട്രീയം കൊണ്ട് വന്നിട്ട് ഒരു കാര്യവുമില്ല. സത്യ സ്ഥിതി എല്ലാവരും മനസ്സിലാക്കണം, രാഷ്ട്രീയമെല്ലാം മാറ്റി വെച്ചിട്ട്.

ആണവക്കരാറിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുതിരവട്ടനടക്കം ഇവിടത്തെ ബഹുഭൂരിപക്ഷത്തിനും അറിവില്ല. അന്ധമായ തീവ്രവലത്‌പക്ഷാനുകൂല കാഴ്ചപ്പാട് (അതോ തീവ്ര‌ഇടത്‌വിരുദ്ധ കാഴ്ചപാടോ?) ഈ കാര്യത്തില്‍ എടുക്കുന്നത് ആണവക്കരാറിന്റെ ദോഷങ്ങളെ നേരെ കണ്ണടയ്ക്കുന്നത് പോലെയാണ്. ആണവക്കരാര്‍ ഒരിക്കലും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പ് വരുത്തുന്നില്ല Energy sustainability, energy sovereignty തുടങ്ങി കുറെ കാര്യങ്ങള്‍ കൂടി നമ്മള്‍ ഏത് ഊര്‍ജ്ജ സ്രോതസ്സിനെ പറ്റി ചര്‍ച്ച ചെയ്യുമ്പോഴും സംസാരിക്കേണ്ടതാണ്. ആണവ വൈദ്യുതിയുടെ ചിലവ് എന്ന് പറയുന്നത് 7-8 രൂപയാണ്, യൂണിറ്റിന്. ഇഞ്ചി പറഞ്ഞത് വെറും ക്യാപ്പിറ്റല്‍ കോസ്റ്റ് മാത്രമാണ്. end user-ഉടെ കയ്യില്‍ നിന്ന് ഈടാക്കുന്നത് capital cost മാത്രമല്ല, operating cost, maintenance cost, decommissioning cost എല്ലാം ഉള്‍പെടും.

ഇതൊന്നും തന്നെ satisfy ചെയ്യാതെ ഈ കരാര്‍ ഏത് വിധത്തിലാണ് ഇന്ത്യയെ ഗുണകരമായി ബാധിക്കുക എന്ന് "ബഹു. ആണവാനുകൂലികള്‍" ഒന്നെനിക്ക് പഠിപ്പിച്ച് തന്നാലും. രാഷ്ട്രീയം വിട്ട് കള... അമേരിക്കന്‍ മുതലാളിക്ക് വേണ്ടി അടിമപ്പണി ചെയ്യാന്‍ നമ്മുടെ നേതാക്കള്‍ വരെ ക്യൂ നിക്കുന്ന ഈ രാജ്യത്ത്, പ്രജകളില്‍ പലരിലും സമാന symptoms കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.... സാങ്കേതികമായി ഈ ആണവന്‍ എന്ത് മേന്മയാണുള്ളത്? ഒന്നുമില്ല! നമ്മുടെ അമേരിക്കന്‍ വിധേയത്വം കൂട്ടുക എന്ന് മാത്രമാണ് ഈ കരാറിന്റെ ഒരേയൊരു ലക്ഷ്യം....

Mr. K# said...

മിസ്റ്റര്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്‍.
"ഒരു സര്‍വ്വേയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷവും ഈ കരാറിന് എതിരാണെന്ന് പറഞ്ഞു എന്നല്ലേ പന്ഥെ പറഞ്ഞത്?"

ഏതു സര്വേയെക്കുറിച്ചാണ്‍ പാന്‍ഥേ പറഞ്ഞത് എന്നാണ്‍ ചോദിച്ചത്. താന്കള്‍ ക്വോട്ട് ചെയ്തിരിക്കുന്നത് ദേശാഭിമാനിയില്‍ നിന്നും. ഇനി ദേശാഭിമാനിക്ക് പാന്‍ഥേ എന്നോ മറ്റോ പേരുണ്ടോ എന്തോ? അല്ലാതെ പാന്‍ഥേയുടേ പ്രസ്താവനയെക്കുറിച്ച് ആ വാര്ത്തയില്‍ ഒരക്ഷരം പോലുമില്ലല്ലോ. ഒന്നുമില്ലെന്കിലും ചുമ്മാ കട്ട് ആന്ഡ് പേസ്റ്റ് ചെയ്തോണം.

എന്റെ മാഷേ ഇതു ഞാന്‍ തന്നെ തന്ന ലിന്കല്ലേ? പാന്‍ഥേ പറഞ്ഞതിന്റെയും ദേശാഭിമാനി പറഞ്ഞതിന്റെയും ലിന്ക് ഞാന്‍ വെവ്വേറെയല്ലേ തന്നത്. ചുമ്മാ വീണിടത്ത് കിടന്ന് ഉരുളരുത്.

അല്ലെന്കില്‍ ക്രിത്യമായി പറ, എവിടെയാണ്‍ പാന്‍ഥേ ഏതെന്കിലും സര്വേയെ ആധാരമാക്കിയാണ്‍ ഇത് പറഞ്ഞത് എന്ന് പറഞ്ഞിരിക്കുന്നത്?

A Cunning Linguist said...

വീണിടത്ത് കിടന്ന് ഞാന്‍ ഉരുളുന്നില്ല. ഞാന്‍ പറഞ്ഞത് തെറ്റ് തന്നെയാണ്. സമ്മതിക്കുന്നു. അത്തര്മൊരു തെറ്റിധാരണ ഉണ്ടാക്കിയതില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. :)

ഞാന്‍ ഈ പോസ്റ്റില്‍ ചെയ്ത കമന്റുകളില്‍ ചില കാര്യങ്ങള്‍ക്കൊനും വ്യക്തമായ ഉത്തരം നല്‍കുവാന്‍ ഒരു ആണവാനുകൂലിയും തയ്യാറായിട്ടില്ല. ഞാന്‍ ഒന്ന് കൂടി വ്യക്തമാക്കാം.

1) ആണവക്കരാര്‍ ഊര്‍ജ്ജ സുരക്ഷ ഉറപ്പ് വരുത്തുന്നുവോ? എങ്കില്‍ എങ്ങനെ? (വേണം/വേണ്ട. പിന്നെ കാരണവും)

2) ഊര്‍ജ്ജ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് അമേരിക്കയുടെ അടിമപ്പണി ചെയ്യേണ്ടി വരില്ലേ? (വേണം/വേണ്ട. പിന്നെ കാരണവും.)

3) നാല്‍പത് വര്‍ഷത്തേക്കുള്ള ഇന്ധനമേ കരാര്‍ തരുന്നുള്ളു. അതിന് ശേഷം?

4) IAEA-യുടെ സുരക്ഷ മാനദണ്ഡങ്ങളനുസരിച്ച് പ്ലൂട്ടോണിയം നിര്‍മ്മാണത്തോത് വര്‍ഷത്തില്‍ നൂറ് ഗ്രാമായി നിജപ്പെടുത്തുകയും, ഏത് സമയത്തും സൂക്ഷിക്കാവുന്ന പ്ലൂട്ടോണിയത്തിന്റെ അളവ് ഒരു കിലോഗ്രാം ആക്കുകയും വേണം. ഈ മാനദണ്ഡങ്ങള്‍ follow ചെയ്തില്ലെങ്കില്‍ അമേരിക്കയ്ക്ക് കരാറില്‍ നിന്നും പിന്‍വാങ്ങാം. ഇനി മാനദണ്ഡങ്ങള്‍ അനുസരിച്ചാലോ, ഇന്ത്യയുടെ 3-stage nuclear program-ന്റെ രണ്ടാം സ്റ്റേജിലേക്ക് വേണ്ടുന്ന പ്ളൂട്ടോണിയത്തിന് ബുഷണ്ണന്റെ ഷൂസ് കഴുകിയ വെള്ളം കുടിച്ച് വയര്‍ നിറയ്ക്കേണ്ടി വരും.

5) ഇന്ത്യയില്‍ നിന്ന് തന്നെ, ഇന്ത്യന്‍ സാങ്കേതിക വിദ്യയും അസംസ്കൃതവസ്തുക്കളും ഉപയോഗിച്ച് ഊര്‍ജ്ജം നിര്‍മ്മിക്കാമെന്നിരിക്കെ, അതിനുള്ള സാങ്കേതിക പക്വത നമ്മുക്കുണ്ടെന്നിരിക്കെ, എന്ത് കൊണ്ട് ആണവ വൈദ്യുതിക്ക് വേണ്ടി ഇത്ര നിര്‍ബന്ധം പിടിക്കുന്നു?

6) IAEA-യിലെ ഡ്രാഫ്റ്റ് എന്ത് കൊണ്ട് ഒളിപ്പിക്കുവാന്‍ ഇവിടത്തെ ഗവണ്‍മെന്റ് ശ്രമിച്ചു?

7) അമേരിക്ക പോലും ഇപ്പോള്‍ ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളുടെ പിന്നാലെയാണ്. എന്ത് കൊണ്ട് ഇന്ത്യയുടെ തലയില്‍ ഈ ആണവനെ കെട്ടി വയ്ക്കുന്നു?

8) ആണവക്കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യയുടെ സര്‍വ്വ അരിഷ്ടതകളും തീരുമോ? കുറഞ്ഞത് ഊര്‍ജ്ജ മേഖലയിലെങ്കിലും? T&D losses, equipment efficiency തുടങ്ങിയവ ഒന്നും മെച്ചപ്പെടുത്തേണ്ട കാര്യമില്ലേ, ഈ ആണവന്‍ വന്ന് കഴിഞ്നാല്‍?

9) From the perspective of energy security, energy sovereignty and energy sustainability, is the nuclear power technically feasible?

10) ആണവ വൈദ്യുതി ചിലവ് കൂടിയതാണെന്നിരിക്കെ (കാരണം മുമ്പത്തെ കമന്റില്‍ പറഞ്ഞ് കഴിഞ്ഞു), ഈ ആണവ വൈദ്യുതി എങ്ങനെയാണ് കാര്‍ഷിക-വ്യവസായ മേഖലകളില്‍ പുത്തനോജ്ജസ്സ് നല്‍കുന്നത്? കാര്‍ഷിക-വ്യവസായ ചിലവുകള്‍ കൂടുമ്പോള്‍ ഉല്‍പ്പന്ന വിലയും കൂടുന്നു, അങ്ങനെ സിംബാബ്വെയിലെ പോലെ "കോടി ശതമാനം" പണപ്പെരുപ്പം നമ്മുക്ക് നമ്മുടെ രാജ്യത്തും പ്രതീക്ഷിക്കാം. അവസാനം രൂപ മാറ്റി ഡോളറുമാക്കാ, ഗാന്ധിജിയെ മാറ്റി വാഷിങ്ങ്ടണെയുമാക്കാം.

ഈ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍ തന്ന് എന്ന് enlighten ചെയ്താലും...

ജയ് ആണവക്കരാര്‍.... ജയ് അമേരിക്ക....

Anonymous said...

ഈ കരാര്‍ തികചും ആണവ രാജ്യങളുടെ തൊട്ടുകൂടായ്മയിക്കു എതിരെ ഉള്ളതാണു. പിന്നെ ഭാരതത്തിനു യുറേനിയം കരുതലായി സൂക്ക്ഷിക്കാം പിന്നീടുള്ള ആണവ ആയുഥതിനു...അല്ലെങില്‍ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ ന്‍ടെ പ്രവര്‍ത്തനതിനു വേണ്‍ടി....കമ്മ്യൂണിസ്റ്റ് കാര്‍ ചുമ്മാ രാഷ്ട്രീയം കളിക്കുവാ.....ഇതു പോലെ ചുമ്മാ കിദന്നു കുരച്ചില്ലങില്‍ അവര്‍ക്കു പിടിച്ചു നില്ക്കാന്‍ പറ്റില്ലാ................

ദേശാടകന്‍ said...

Dear Inji and Frndz,

Hope all are watching TV and reading news paper.

please dont miss today's news...

ശ്രീവല്ലഭന്‍. said...

ഇന്നത്തെ ന്യൂസ് കണ്ടപ്പോള്‍ ഇതു വഴി ഒന്നു കേറി എന്നെ ഉള്ളു :-)

പോട്ടെ ഇനി ആണവ കരാറിനെകുറിച്ചുള്ള മറ്റു പോസ്ടുകളിലെയ്ക്കും!

Mr. K# said...

ഇന്നത്തെ പത്രത്തിലെ വാര്ത്ത ഇതാണ്‍ -> വാഷിംഗ്ടണ്‍: ഇന്ത്യക്ക് ആണവ സാങ്കേതികവിദ്യ കൈമാറില്ലെന്നും ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ അടിയന്തരമായി റദ്ദാക്കുമെന്നും അമേരിക്ക.

ഇതാര്ക്കും അറിയില്ലായിരുന്നൂ എന്ന് പറഞ്ഞാണ്‌ ഇപ്പോഴത്തെ അന്കം. ഇന്നലെ ഇതും പറഞ്ഞ് കുട്ടിവിപ്ല്വകാരികള്‍ ഡല്ഹിയില്‍ റോഡ് ഉപരോധിച്ചത്രേ. ഇഞ്ചിയുടെ ഈ ലേഖനത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
"ഹൈഡ് ആക്റ്റ് അമേരിക്കയുടെ ആഭ്യന്തര നയമാണെങ്കിലും അവ ഇന്ത്യക്ക് ബാധകമെന്ന് പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയെല്ലാമാണ്. ആണവ എൻ‌റിച്ചമെന്റോ റീപ്രോസ്സസ്സിങ്ങ് സാങ്കേതിക വിദ്യയോ ഇന്ത്യക്ക് ലഭ്യമാക്കില്ല. ഇനിയൊരു അണുവായുധ പരീക്ഷണം ഇന്ത്യ നടത്തിയാൽ എല്ലാ സഹകരണവും നിർത്തലാക്കപ്പെടും. എല്ലാ വർഷവും ഇന്ത്യയുടെ ആണവ പദ്ധതികളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് കോൺ‌ഗ്രസ്സിനു റിപ്പോർട്ടുകൾ സമർപ്പിക്കണം."

ഇന്നത്തെ ന്യൂസ് പേപ്പറില്‍ പുതിയതായി എന്തെന്കിലും പറഞ്ഞിട്ടുണ്ടോ?

Riaz Hassan said...

utter nonsense,

Sapna Anu B.George said...

ഇത്രയേറെ മിനക്കെട്ട് എഴുതിയ വിവരങ്ങള്‍ക്കായീ വളരെ നന്ദി ഇഞ്ചി

Sapna Anu B.George said...

ഇത്രയേറെ മിനക്കെട്ട് എഴുതിയ വിവരങ്ങള്‍ക്കായീ വളരെ നന്ദി ഇഞ്ചി

Magician RC Bose said...

താങ്കളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാരണം താങ്കള്‍ക്ക് എല്ലാമറിയാം....

യാമിനിമേനോന്‍ said...

നന്നായിരിക്കുന്നു. അല്പം ബുദ്ധിമുട്ടി മുഴുവന്‍ വായിച്ചെടുക്കുവാന്‍..പക്ഷെ ഒരു സ്ത്രീ ഇത്രക്ക് നന്നായി ഈ വിഷയത്തെ കുറിച്ച് എഴുതിയതില്‍ സന്തോഷം..

namath said...

ഇഞ്ചീ...
പൂഹോയ്.. കൂയ്!!
(സ്വന്തമായി തോണിയുള്ളതുകൊണ്ടും തോണിക്കാരിയാണെന്നും ബ്ലോഗിനക്കരെയാണെന്നുമുള്ള കണക്കുകൂട്ടലിലുമാണ് ആദിദ്രാവിഡ സങ്കേതത്തില്‍ കൂവി വിളിച്ചത്)
ജീവനോടുണ്ടോ?:-))))))

Anonymous said...

Mr Dorgan tried to introduce an amendment calling for the end of US nuclear trade if India detonates a nuclear device in future but the Senate rejected it.

ee communist mandabudhikal enthellam aayirunnu pulambiyirunnathu india bomb potticha indiaye mookkilu valikkum indiayude entho kalanju poyi ennokkeyalle senate thanne anganathe sadhyathakale thallikkalanjirikkunnu.

Indian politics should creative enough to make sure that the JANTA is aware of the nations progress, the hurdles it is expected to face from Nuclear waste to Energy management. JANTA should raise their voice for a transparent governance, not to play blame game or induce their dogma and express their hatred.

Jai hind.

Anonymous said...

1.‘ആണവക്കടൻപകൾ’ എന്ന ഭാഗത്തിന്റെ അവസാനത്തെ വാചകത്തിൽ “മാ‍ത്രവുമല്ല” എന്നുപയോഗിച്ചതു എന്തറ്ഥത്തിലാണു?
“ഇന്ത്യയുടെ റിയാക്റ്ററുകൾ നിരീക്ഷിക്കുന്നത് ഒരു അന്താരാഷ്ട്ര ഏജൻസിയുമാണ്. ഇങ്ങിനെ നിരീക്ഷിക്കുന്നത് എന്തുകൊണ്ടും ആണവസുരക്ഷക്ക് പ്രധാനമാണ്. ആ‍ണവ സുരക്ഷയിൽ ലോകോത്തര മാനദണ്ഡങ്ങൾ ഉണ്ടാവുന്നത് പൊതുജനങ്ങൾക്ക് ഉപകരിക്കുകയേ ഉള്ളൂ. മാത്രവുമല്ല സിവിലിയൻ ആവശ്യത്തിനു തരുന്ന യുറേനിയം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്നു മാത്രമാണ് ഈ ഏജൻസി പ്രധാനമായും നിരീക്ഷിക്കുക.”
അന്താരാഷ്ട്ര ഏജെൻസിയാണു അമേരിക്കയല്ല നിരീക്ഷിക്കുന്നതെന്നതു അനുകൂലമായി പറയുന്നു. ആണവസുരക്ഷക്കു അന്താരാഷ്ട്രമാനദണ്ഡമുണ്ടാകുന്നതു നല്ലതാണെന്നു എവിടെയും തൊടാതെ, എന്നാൽ അന്താരാഷ്ട്ര ഏജെൻൻസി നോക്കുന്നതുകൊണ്ടു സുരക്ഷ ഉറപ്പു വരുമെന്നു ധ്വനിപ്പിച്ചുകൊണ്ട് പറയുന്നു. സുരക്ഷാമാനദണ്ഡങ്ങളല്ല അന്താരാസ്ട്രന്മാറ് നോക്കുന്നതെന്നു തെളിച്ചുപറയാതെ, അവറ്നോക്കുന്നത് യുരേനിയം വകുപ്പു മറ്റി ചെലവാക്കുന്നില്ല എന്നുറപ്പുവരുത്താനാണെന്നു അശ്വത്താമാ ഹതഃ കുഞ്ജരഃ എന്ന മട്ടിൽ അവസാനിപ്പിക്കുന്നു. അവിടെ “മാത്രവുമല്ല” എന്നുപറഞ്ഞിരിക്കുന്നതു, “ഒന്നുകിൽ ഞാൻ സദ്യക്കു പോകാം, ഏട്ടൻ വയൽ‌പ്പണിക്കു പൊയ്ക്കോളൂ , അതല്ലെങ്കിൽ ഏട്ടൻ വയൽ‌പ്പണിക്ക്കു പൊയ്ക്കോളൂ, ഞാൻ സദ്യക്കു പോകാം, എന്നു പറയുന്നതിലെ “അതല്ലെങ്കിൽ” പോലെ മനോഹരമായ ചെപ്പടിവിദ്യയാകുന്നു.
പണ്ട് ഇസ്മായിൽ കേരളനിയമസഭയിലവതരിപ്പിച്ച ‘ആദിവാസി ഭൂമിസം രക്ഷണബില്ല്” എന്ന ആദിവാസിചൂഷണബില്ലിൽ ‘വനഭൂമി’ എന്നു പ്രയോഗിക്കേണ്ടസ്തലത്തു ‘കൃഷിഭൂമി’ എന്നുപയോഗിച്ച് പറ്റിക്കാൻ ശ്രമിച്ച്തു ഓർമവന്നു.
2. ലേഖനത്തിന്റെ അവസാനഭാഗം ഒരു ടിപ്പിക്കൾ ആറെസ്സെസ്സ് ലേഖനത്തിലെ ഉദ്ബോധനമ്പോലെയുണ്ട്.
ദേശസ്നേഹമൊക്കെ പിന്തിരിപ്പൻ-ബൂർഷ്വ-ഫസിസ്റ്റ് ആയുധ്ങ്ങളാണെന്ന് ധരിക്കുന്ന മളയാളിക്കു എന്തായാലും ഇതു രുചിക്കില്ല.
3. നല്ല ലേഖനം. ഇതിനെ സങ്ഘപരിവാറ് എതിറ്ക്കുന്നതെന്തുകൊണ്ടാണു?ഇതൊരദ്ഭുതമല്ലേ? എൻഡീഫും മാർക്സിസ്റ്റുകളും ചേറ്നെതിറ്ക്കുന്ന ഐ കരാറിന്ര് ബീജേപി എതിറ്ക്ക്ന്നു.

Anonymous said...

it was absolutely useful for me..
very nice..thought provoking blog..
Keep going on..