2008-12-29

ചവിട്ടുപടികള്‍

എപ്പോഴെങ്കിലും ചവിട്ടുപടികളായിട്ടുണ്ടോ?
കയ്യിങ്ങിനെ ഉള്ളിലോട്ട് വളച്ച് പിടിച്ച്
വിരലുകള്‍ നിവര്‍ത്തിവെച്ച്
കാലിങ്ങനെ മുന്നോട്ട് കുത്തിവളഞ്ഞ്
കസേരയില്ലാത്ത ഇരിപ്പില്‍
എത്ര നേരം നിന്നു കൊടുക്കണം എന്നറിയുമോ?

എന്തൊരു നാറ്റമാണ് ചിലരുടെ വിയര്‍പ്പ്
ചിലര്‍ക്കാകട്ടെ എന്തൊരു വണ്ണമാണ്
ചിലപ്പോള്‍ ചവിട്ടി മുന്നോട്ടായുന്നവര്‍
കണ്ണിലാവും വിരലുകള്‍ കുത്തുക
വായിലിട്ടാല്‍ കടിക്കുകയെങ്കിലുമാകാം
മൂക്കിന്റെ തുമ്പില്‍ പിടിച്ച് കയറി
മുടിയിലൂയലാടി പെടഞ്ഞ് മുന്നോട്ടാഞ്ഞ്

എന്നിട്ടും ചിലപ്പോള്‍ മുഴുവന്‍ പടികളും കയറാതെ
ഇടയ്ക്ക് വെച്ച് നെഞ്ചിന്‍ കൂടില്‍ ഉടക്കി നില്‍ക്കുകയാണ് ചിലര്‍!

11 പ്രതികരണങ്ങള്‍:

Calvin H said...

യ്യ്യൊ ഞാന്‍ ഇട്ട കമന്റ് എവിടേ?

siva // ശിവ said...

ജീവിതത്തില്‍ ചവിട്ടു പടികളാകാന്‍ കഴിയുന്നവര്‍ എത്ര ഭാഗ്യമുള്ളവര്‍....

അങ്കിള്‍ said...

ഈ ഗവിദയെ “എന്തൊരു നാറ്റമാണ് ചിലരുടെ വിയര്‍പ്പ്“ എന്ന വരി ഒഴിവാക്കിയാല്‍, നമ്മള്‍ പിഞ്ചു കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതിനോട് ഉപമിക്കാം.

Areekkodan | അരീക്കോടന്‍ said...

പുത്തനാണ്ടാശംസകള്‍.

കാദര്‍ കോയ said...

ഇത്താ , ദ്‌ ത്തിരി കടന്ന്‍ പോയില്ലാ .. കവിതാന്നൊക്കെ പറഞ്ഞാ ...ദിപ്പോ !!!

വിദുരര്‍ said...

പടി പൂജ

പകല്‍കിനാവന്‍ | daYdreaMer said...

ഇനിയും ഒത്തിരി പടവുകള്‍ കയറട്ടെ...!!
പുതുവത്സരാശംസകള്‍ ... പുതു വര്‍ഷത്തില്‍ നല്ല എഴുത്തുകള്‍ പിറക്കട്ടെ....

Latheesh Mohan said...

ഹേയ്..നന്നായി

Sundaran said...

No.
Don't.
Never ever.

A step back in time, you find the bow and arrow.

Be a bow&arrow.
Be a smile.
Never a stepladder.
----------------------------------

(Come on, take a smile from me.
For the New Year and all other Years.)

അരവിന്ദ് :: aravind said...

നല്ല കവിത.
WWE കണ്ടിട്ട് എഴുതിയതാണല്ലേ?.
:-)

ദൈവം said...

sso, gambheeram!