2009-02-05

ആണ്‍കുട്ടികളുടെ കവിത

ആരിനാലോ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ

മുഖം മറച്ചിരുന്നുവെങ്കിലും

അവളുടെ തുടകള്‍ കാണുവാന്‍ സാധിച്ചിരുന്നു


വാര്‍ത്താ ചാനലിലെ സ്ത്രീയുടെ മാറുകള്‍

ഊഹിക്കാന്‍ കഴിഞ്ഞിരുന്നു

 

ജോലി സ്ഥലത്തെ പ്രായമായ സ്ത്രീ

കൊച്ചുമകനെപ്പോലെയെന്ന് കെട്ടിപ്പിടിക്കുമ്പോള്‍

എട്ടാം ക്ലാസ്സിലെ ടീച്ചറുടെ മണം

 

ലിംഗമേ, നമ്മളിരുവരും മാത്രമുള്ള ഏകാന്തതയില്‍

എത്രയോ കഥകള്‍ നിനക്കായ് പകര്‍ന്നു വീണ്ടും വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു

നീ എപ്പോഴെങ്കിലും എന്നില്‍ നിന്നു അടര്‍ന്നു പോകുമോ

എന്നു മാത്രമാണ് കുറ്റബോധത്തോടെ ഞാന്‍ ഓര്‍ക്കാറുള്ളത്. 

35 പ്രതികരണങ്ങള്‍:

Anonymous said...

ഇതു 'ഗവിദ'യല്ല, 'ഗദ'യാണ്‌. എങ്കിലും നന്നായിട്ടുണ്ട്.

Anonymous said...

ബെസ്റ്റ്.

എങ്കിലും,
ആണ്‍കുട്ടികളുടെ കവിത എന്ന തലേക്കെട്ട് ശരിയായില്ല.
ആണുങ്ങള്‍ എന്നു മതിയായിരുന്നു?

മലമൂട്ടില്‍ മത്തായി said...

Did not enjoy this poem much. But then at least the world has a pretty good idea what the men want. Here is an interesting article from NYT on What women want.

http://www.nytimes.com/2009/01/25/magazine/25desire-t.html?_r=1&scp=1&sq=What%20women%20want&st=cse

ഗുപ്തന്‍ said...

ഈയിഞ്ചിച്ചെക്കന്‍ !!

അയല്‍ക്കാരന്‍ said...

മാറുകള്‍? മാറിടങ്ങള്‍? അതോ മറുകുകളോ?
പിന്നെ ഇരുവര്‍ക്കും കൂടി ഒരേകാന്തത: അങ്ങനെയൊന്നില്ല തന്നെ. എവിടുന്നെങ്കിലും ഒരുവള്‍ ഓടിവരും

സുനീഷ് said...

ആണത്തം എപ്പോഴും പെണ്ണത്തത്തെ തേടിക്കൊണ്ടിരിക്കുന്നെന്നാണോ? അല്ലാത്ത സമയങ്ങളും ഉണ്ട് ഇഞ്ചീ.
ഇനീയിപ്പോള്‍ അങ്ങനെ സാന്മാന്യവല്‍ക്കരണമല്ല എന്നു പറഞ്ഞാല്‍ സത്യം തന്നെയാണത്.
ആണ്‍കുട്ടികളുടെ ഒരു കവിത ഡി. വിനയചന്ദ്രന്‍ അടുത്തയിടയ്ക്ക് എഴുതിയിരുന്നു. സം‌-ഗീതം എന്ന പേരില്‍... ഒക്ടോബര്‍ 10 2008-ല്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്...
വിഷ്ണുമാഷിന്‍‌റെ വര്‍ഗ്ഗീസ് പുണ്യാളനും അസ്സല്‍ ആണ്‍കുട്ടികളുടെ കവിത ആണ്...

Mr. സംഭവം (ചുള്ളൻ) said...

INSANE !!

ചങ്കരന്‍ said...

സത്യങ്ങള്‍ പറഞ്ഞേ അടങ്ങൂ എന്നാണോ?

Haree said...

ഭ്രാന്തന്‍ തുണിവാരിച്ചുറ്റിയിരുന്നെങ്കിലും,
അവന്റെ നഗ്നത വെളിവായിരുന്നു;
നൂറുമൈല്‍ വേഗത്തില്‍ പന്തെറിയുന്നവന്റെ
നെഞ്ചുവിരിപ്പ് കണ്ട് കോരിത്തരിച്ചിരുന്നു;
അയലത്തെ പയ്യനെ അനുജനെപ്പോലെയെന്നു
പറഞ്ഞ് കെട്ടിപ്പിടിക്കുമ്പോള്‍ നിശ്വാസങ്ങള്‍ക്ക്
ശക്തികൂടിയിരുന്നു;
...
:-)
--

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാവം പെണ്‍കുട്ടി.... ഒരു 70 കളിലെ പെണ്‍കുട്ടിയുടെ മനസ്സിലുള്ള ആണ്‍കുട്ടി...സത്യങ്ങള്‍ ആണുങ്ങളുടെ മനസ്സില്‍ തന്നെ ഇരിക്കട്ടെ... അതല്ലെ പെണ്ണുങ്ങള്‍ ഇപ്പോഴും വെറും പെണ്ണുങ്ങളായി മാത്രം ഇരിക്കുന്നത്...ഈ കവിത അതിനു ജീവിക്കുന്ന ഒരു തെളിവും....

പപ്പൂസ് said...

അവസാനഭാഗത്തെ ലിംഗത്തോടുള്ള ആ സ്വകാര്യം പറച്ചില്‍ ആണിനും പെണ്ണിനും ഒരു പോലെ അപ്ലിക്കബിള്‍ ആയതിനാല്‍ ആ പ്രസ്താവന ആണ്‍കുട്ടികളുടെ ഈ ഗവിദയില്‍ നിന്നും നീക്കം ചെയ്ത് ഇഞ്ചിപ്പെണ്ണ് മാപ്പു പറയണമെന്ന് എല്ലാ ആണ്‍കുട്ടികള്‍ക്കും വേണ്ടി ഞാന്‍ ഉറക്കെയുറക്കെ ആവശ്യപ്പെടുന്നു!

Inji Pennu said...

i dont think so pappoose. women don't have castration anxiety, nor do women treat their sexual organs as "equals". boo! :)

ധൂമകേതു said...

ഇഞ്ചീ താങ്കളില്‍ നിന്നും കവിത എന്ന പേരില്‍ വരേണ്ടിയിരുന്ന ഒന്നല്ല ഇത്‌, അതും ' ആണ്‍കുട്ടികളുടെ കവിത' എന്ന പേരില്‍. ഇതു കണ്ടാല്‍ തോന്നും ലോകത്തുള്ള ആണ്‍കുട്ടികളൊക്കെ ഈയൊരു മാനസികാവസ്ഥക്കാരാണെന്ന്. ഇനി "പെണ്‍കുട്ടികളുടെ/പെണ്ണുങ്ങളുടെ കവിത" എന്ന പേരില്‍ ഈ മാനസികാവസ്ഥയില്‍ ഒരു കവിത എഴുതിയാലും ഇതില്‍ നിന്നും വലിയ മാറ്റമൊന്നും കാണുകയില്ല. കഷ്ടം എന്നു മാത്രമേ ഇതു വയിച്ചപ്പോള്‍ പറയാന്‍ തോന്നിയുള്ളൂ. ഇനി 'ഇഞ്ചി'യുടെ ബ്ളോഗില്‍ spicy ആയ ഒരു subject ഇട്ട്‌ അല്‍പം ബഹളം ഉണ്ടാക്കാം എന്നാണെങ്കില്‍ O.K. അതില്‍ എനിക്കൊന്നും പറയാനില്ല. എങ്കിലും generalize ചെയ്ത്‌ ഇങ്ങനെയൊരു പ്രസ്താവ്യം ഒഴിവാക്കാമായിരുന്നു. ഇങ്ങനെ വികലമായി ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ ഭാവിയില്‍ സ്വന്തം കൊച്ചുമകനെ കെട്ടിപ്പിടിക്കുമ്പോള്‍ മനസ്സില്‍ വാത്സല്യത്തിനു പകരം ഭയമായിരിക്കും ഇഞ്ചിക്കു തോന്നുക.

Anonymous said...

ആരിനാലോ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ


മുഖം മറച്ചിരുന്നുവെങ്കിലും


അവളുടെ തുടകള്‍ കാണുവാന്‍ സാധിച്ചിരുന്നു

(ശരിയാണ്...ഹിന്ദി സിനിമയില്‍. നായികയെ ബലാത്സംഗം ചെയ്തിട്ട് പോയ നായകന്‍..എഫക്റ്റ് കിട്ടാന്‍ വേണ്ടി നായികയെ അര്‍ദ്ധനഗ്നയാക്കി ഇരുത്തിയിരിക്കുന്ന സം‌വിധായിക. തുടകള്‍ നോക്കാതിരിക്കാന്‍ അത് റിയല്‍ ലൈഫ് ഒന്നുമല്ലല്ലോ?)


വാര്‍ത്താ ചാനലിലെ സ്ത്രീയുടെ മാറുകള്‍


ഊഹിക്കാന്‍ കഴിഞ്ഞിരുന്നു

(മന്ദിരാ ബേദി ലോകകപ്പ് ക്രിക്കറ്റിന് അണിഞ്ഞരുങ്ങി വന്ന പോലെ വന്നാല്‍ ഊഹിക്കാന്‍ ബാക്കിയൊന്നും കാണില്ല)

ജോലി സ്ഥലത്തെ പ്രായമായ സ്ത്രീ

കൊച്ചുമകനെപ്പോലെയെന്ന് കെട്ടിപ്പിടിക്കുമ്പോള്‍

എട്ടാം ക്ലാസ്സിലെ ടീച്ചറുടെ മണം

(ശരിയാണ്-എട്ടാം ക്ലാസ്സിലെ ടീച്ചറും കൊച്ചുമകനേ എന്ന് കരുതി കെട്ടിപ്പിടിച്ചിരുന്നു. ഒന്‍പതാം ക്ലാസ്സ് ആയപ്പോഴേക്കും വാര്‍ദ്ധക്യത്താല്‍ അവര്‍ മരിച്ചു പോയി. കുഴമ്പിന്റെ മടുപ്പിക്കുന്ന മണമായിരുന്നു അവര്‍ക്ക് -ഓഫീസിലെ സ്ത്രീ കെട്ടിപ്പിടിക്കുമ്പോള്‍ ശ്വാസം മുട്ടുന്നുവെങ്കിലും അതില്‍ ആ പാവം ടീച്ചറെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നോ?)


ലിംഗമേ, നമ്മളിരുവരും മാത്രമുള്ള ഏകാന്തതയില്‍

എത്രയോ കഥകള്‍ നിനക്കായ് പകര്‍ന്നു വീണ്ടും വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു

(സന്ധ്യകളില്‍ അല്ലേ? ആരുമില്ലാത്ത നേരത്ത് അമ്പലത്തില്‍ ശിവലിംഗത്തിന് മുന്നില്‍ നിന്നാണ് ഞാനെന്റെ സങ്കടങ്ങള്‍ പറയാറ്.....)

നീ എപ്പോഴെങ്കിലും എന്നില്‍ നിന്നു അടര്‍ന്നു പോകുമോ

എന്നു മാത്രമാണ് കുറ്റബോധത്തോടെ ഞാന്‍ ഓര്‍ക്കാറുള്ളത്.
(പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ പിന്നെ പബ്ലീക്കായി ദൈവ വിശ്വാസം കുറച്ചിരിക്കുന്നു....മനസ്സില്‍ എന്നും നീയുണ്ടാവുമോ? ആര്‍ക്കറീയാം)

അടിക്കുറീപ്പ് : "ആണ്‍കുട്ടികള്‍" ഒരിക്കലും ലിംഗം, പൃഷ്ടം, യോനി, കാര്‍കൂന്തല്‍ എന്നൊന്നും ഒരിക്കലും ഉപയോഗിക്കാരില്ല. കു, കൂ, പൂ , മ എന്നൊക്കെ തുടങ്ങുന്ന വാക്കുകളാണ് ഉപയോഗിക്കാറ്. കവി പെണ്ണാണെന്നും കവിതയെഴുതാന്‍ പ്രായമായിട്ടില്ലെന്നും ഈ കവിത തെളീയിച്ചിരിക്കുന്നു. when you are trying to hit, hit hard, else you lose a chance.

ഞാന്‍ ഇരിങ്ങല്‍ said...

കവി പെണ്ണാണൊ എന്നുള്ളതല്ല പ്രശ്നം. കവി പെണ്ണല്ല എന്നുള്ളതാണ് പ്രശ്നം. എന്തായാലും കവിത, കവിത ആകാത്തിടത്തോളം എന്തായിട്ടും കവിതയിൽ അത് ബാധിക്കുന്നേയില്ല.

ആൺകുട്ടിയായ കവിക്കുട്ടിയുടെ കവിത കവിതയായില്ലെന്ന് പറയേണ്ടി വരുന്നത് കവിതയിലെ കവിതയില്ലായ്മ തന്നെയാണ്.

t.k. formerly known as thomman said...

ന്താ, പഴമോ മറ്റോ ആണോ ലിംഗം കുറച്ചുകഴിഞ്ഞാല്‍ പൊഴിഞ്ഞു വീഴാന്‍? :-)

Anonymous said...

ആഹഹ! മനോഹരം.

കവിതയിലെ, ലിംഗമേ,........ എന്ന ആ ഒരു വിളിയുണ്ടല്ലോ..ഹൃദയഭേദകം തന്നെ.

ഹ വീണപുഷ്പമേ.....
ഓഹ് ക്യാപ്റ്റന്‍! മൈ ക്യാ‌പ്റ്റന്‍.....

ഇതൊനോടൊക്കെ ചേര്‍ത്ത് വയ്കാം...
ലിംഗമേ........മേ-മേ-മേ-മേ എന്നുള്ള ആ വിളി.

കണ്ണു നിറക്കുന്ന ആ വിളി.

ഹാറ്റ്സ് ഓഫ് ഇഞ്ചീ!

Rejeesh Sanathanan said...

അടര്‍ന്ന് പോകില്ല...അടര്‍ത്തിക്കൊണ്ട് പോകാതിരുന്നാല്‍ മതിയായിരുന്നു.....:)

Anonymous said...

ലോരേന ബോബ്ബിടിന്റെ
ആരാധിക ആണോ ഇഞ്ചി?

Anonymous said...

അല്പം എഴുത്തിന്റെ അസുഖമുളള പെണ്ണുങ്ങളുടെ വികലമായ വിചാരങ്ങള്‍ വാക്കുകളായി പുറത്തുവരുന്നത് ആദ്യമായി കാണുന്നതല്ലാലോ !!!!!!

Zebu Bull::മാണിക്കൻ said...

ഈ ബ്ലോഗ് പോസ്റ്റ് തുറന്ന വാതിലിലൂടെ

സൊളിഡയര്‍ റ്റിവിയുടെ മാന്‍‌മിഴി ഗീതാഞ്ജലി അയ്യരും,

കാച്ചിയ എണ്ണ മുടിയില്‍ മണക്കുന്ന രാധട്ടീച്ചറും,

ഗുരുനിതംബിനികളായ കുറെ പഴയ തെന്നിന്ത്യന്‍ മദാലസസിനിമാതാരങ്ങളും

മനസ്സിലേയ്ക്കു കടന്നുവന്നു

എന്റെ പൗരുഷത്തെ യോഗനിദ്രയില്‍നിന്നുണര്‍‌ത്താന്‍ ശ്രമിച്ചു

'വയാഗ്ര' വാങ്ങാന്‍ കാശില്ലെന്നറിയാവുന്ന എന്റെ ലിംഗം

പരിഭ്രാന്തനാവാതെ

ശാന്താകാരത്തില്‍ ഭുജഗശയനം തുടര്‍‌ന്നു.

My Photos said...

ലിന്ഗം എന്ന് പറയുന്നതു ആണുങ്ങളുടെ ലൈന്ഗിക അവയവത്തെ കുറിച്ചു മാത്രമാണോ? ഭാഷാതരന്ഗിണീ ആര്നെന്കിലും റെഫര്‍ ചെയ്താല്‍ നന്നായിരുന്നു. ഒറ്റയ്ക്കാവുമ്പോള്‍ ലിംഗതതൊടൂ സ്വകാര്യം പറയുക ആണുങ്ങള്‍ മാത്രമാണോ. പെണ്ണുങ്ങള്‍ യോനി ദലങ്ങളില്‍ അന്ഗുളിവിദ്യയും, കത്രിക്ക പ്രയോഗങ്ങളൊന്നും ഇല്ലാതവരാണോ. അല്ലെങ്കില്‍ ഇന്നത്തെ കാലത്തു അതിന്റെ ആവശ്യമുണ്ടോ?

ഇവിടെ കവി ബുദ്ധിപൂര്‍വ്വം ആണ്‍കുട്ടികളുടെ സ്വയം ഭോഗത്തെ മാത്രം സ്പര്‍ശിക്കുന്നത്, മറ്റെതാകുമ്പോള്‍ മറുഭാഗത്ത് ഒരു പെണ്ണും ഉണ്ടല്ലോ. അതല്ലെന്കില്‍ പിന്നെ വെറും മലപ്പുറം സ്റ്റൈല്‍ ആയിപ്പോവില്ലേ. കൊള്ളാം ഈ പെണ്ബുധ്ഡീ.

Anonymous said...

അല്പം എഴുത്തിന്റെ അസുഖമുളള പെണ്ണുങ്ങളുടെ വികലമായ വിചാരങ്ങള്‍ വാക്കുകളായി പുറത്തുവരുന്നത് ആദ്യമായി കാണുന്നതല്ലാലോ !!!!!!

Exactly....!

വികടശിരോമണി said...

ബാക്ക് കളറും എഴുത്തിന്റെ കളറും ഒന്നായിട്ടാണല്ലോ.എനിക്കു കാണുന്നത്?വായിക്കാനാവുന്നില്ല.ശ്രദ്ധിക്കണേ.

Unknown said...

നല്ല പരീക്ഷണം, അഭിനന്ദനങ്ങള്‍.!

അടരുന്ന ലിംഗം, "Stupid American docta, arways want to cut, cut, cut." എന്നു പോവുന്ന തമാശ മാത്രമോര്‍മ്മിപ്പിച്ചു.

Ignited Words said...

ആ ലാസ്റ്റ് വരികൾ വായിച്ചപ്പോ ഓർമ്മ വന്നതു ജഗതിയുടെ ഒരു പഴയ ഡയലോഗ്

ഈ മഹാനുഭാവന്റെ ശിരസ്സ് പിളർന്ന് അന്തരിക്കണെ..:(

ഗവിദകളുടെയൊക്കെ ഓരോ പോക്കെ.

ഗിരീഷ്‌ എ എസ്‌ said...

വിവാദമായിരുന്നു കവയത്രിയുടെ ലക്ഷ്യമെന്ന്‌ തോന്നിച്ചു..
എന്തിരുന്നാലും
കവിത മനോഹരമായി എന്നുപറയാതെ വയ്യ..
അതി ശക്തമായ ഇത്തരം പ്രയോഗങ്ങളും
കാഴ്‌ചപ്പാടുകളും മനസ്സിലൊതുക്കുന്ന ലലനാമണികള്‍ക്ക്‌
അതിശക്തമായ പ്രചോദനം നല്‍കാന്‍
ഇഞ്ചിപെണ്ണിന്‌ കഴിഞ്ഞുവെന്ന്‌
അഭിമാനിക്കാം.

പെണ്‍കുട്ടിയുടെ കവിത എന്ന പേരില്‍
ഒരു കവിതയെഴുതാന്‍ പലര്‍ക്കും തോന്നും
ഇതു വായിച്ചാല്‍ എന്നു തോന്നി...



ആശംസകള്‍...

Anonymous said...

ഉറങ്ങിക്കഴിയുമ്പോള്‍
ഞങ്ങള്‍ പറയും
പാ‍വം പൂച്ച,
കുടിച്ച പൊന്നൊക്കെ
തേട്ടിപ്പോയതു കണ്ടോ
വയറൊട്ടിയതു കണ്ടോ

പൂച്ചേ
നീ റ്റോമും
ഞങ്ങള്‍ ജെറിയുമാണു്
നീ ഒന്നെണീറ്റു്
വാലില്‍ കറക്കിയൊന്നു തട്ടു്
നിന്നെ ലാളിക്കുന്ന
സ്വപ്നം കണ്ടു മടുത്തു

chithrakaran ചിത്രകാരന്‍ said...

സ്ത്രീലിംഗമായാലും പുല്ലിംഗമായാലും ലിംഗം
സമമാണ്. സ്ത്രീയില്‍ സുരക്ഷിതമായി അകത്തേക്ക്
മടക്കിവച്ച രീതിയിലും,പുരുഷനില്‍ പുറത്തേക്ക്
നിവര്‍ത്തിയിട്ട രീതിയിലും ചെറിയൊരു അകം പുറം
വ്യത്യാസമല്ലാതെ , ആജീവനാന്തം ഒരു നഷ്ടബോധം ചുമക്കാന്‍ മാത്രം അനീതിയൊന്നും
എവിടേയും നടന്നു കാണുന്നില്ല.

ഏതായാലും,മനസ്സിനെ കണ്ണാടിക്കൂട്ടിലാക്കാന്‍ കാണിക്കുന്ന ധൈര്യത്തെ,സത്യസന്ധതയെ നമിക്കാതിരിക്കാനാകില്ല.

കവിത നന്നായിരിക്കുന്നു.

Rineez said...

എന്താണു ചേച്ചീ നിങ്ങള്‍ക്കുമില്ലെ

ഗുപ്തന്‍ said...

അമ്മയും പെങ്ങളും എന്നാണോ റിനീസേ ബാക്കി ?

Rineez said...

എന്താണു ചേച്ചീ ഇതൊക്കെ? നിങ്ങള്‍ക്കുമില്ലേ അഛനും ചേട്ടന്മാരും?

അഭിപ്രായ സ്വാതന്ത്ര്യം തലക്കു പിടിച്ചാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും..
സ്ത്രീ ജന്മങ്ങള്‍ എല്ലാം പുണ്യ ജന്മങ്ങള്‍ ആയിപ്പോയത് കൊണ്ട് ഞങ്ങള്‍ക്ക് ആര്‍ക്കും ഇതിനു പകരം വീട്ടാനും കഴിയില്ലല്ലോ അല്ലേ?

ഗുപ്തന്‍ said...

:)

ഹന്‍ല്ലലത്ത് Hanllalath said...

വികലമായ ചിന്തകള്‍ ....

കെട്ടിപ്പിടിക്കലിന്റെ ആ വരികളില്‍
സത്യത്തിന്‍റെ ചെറിയൊരു നുറുങ്ങു വെട്ടം കാണുന്നുണ്ട്...

ആശംസകള്‍...

Alex George said...

ഇത് തെളിയിക്കുന്നത് ഇഞ്ചി ചേച്ചിക്ക് ഇനിയും ആണുങ്ങള്‍ എന്താണ് എന്ന് മനസിലായിട്ടില്ല എന്നാണ്. ഓക്കേ ചിലര്‍ അത്തരത്തില്‍ ഉണ്ടാകും. എന്ന് കരുതി എല്ലാവരും ഇത്തരത്തില്‍ ആണ് എന്ന് കരുതരുത്. ചില പെന്നെഴുതുകാര്‍ തങ്ങള്‍ക്കു ആണുങ്ങളോട് പുച്ചമാണ് എന്ന് കാണിക്കുവാന്‍ വേണ്ടി ചില കോപ്രായങ്ങള്‍ കാട്ടാറുണ്ട്‌. ചേച്ചി അതരതി ആകരുത്. സ്ത്രീകളെ ക്കുറിച്ച് പരയുവനെങ്ങില്‍ ഇതിലും വളരേ ഉണ്ടല്ലോ. പക്ഷെ അതൊന്നും വിവരിക്കുവാന്‍ തല്ക്കാലം ഞാന്‍ ഇല്ല.