ഡിസ്ക്ലൈമര്‍: വാന്‍ഗോ എന്റെ അപ്പൂപ്പനല്ല. റഫേല്‍ എന്റെ അമ്മായിഅപ്പനുമല്ല.
ആവനാഴിയുടെ ഈ കമന്റ് വായിച്ചതില്‍ പിന്നെ ഇങ്ങിനെയൊരു പോസ്റ്റെഴുതാന്‍ തരിക്കുന്നു. അതായത് ഫിഗറേറ്റീവ് ചിത്രകാരനു വേണമെങ്കില്‍ അബ്സ്റ്റ്രാക്റ്റ് എളുപ്പത്തില്‍ വരക്കാമത്രേ. പക്ഷെ അബ്സ്റ്റ്രാക്റ്റ് അല്ലെങ്കില്‍ ആധുനിക ചിത്രകാരനു ഫിഗറേറ്റീവോ അല്ലെങ്കില്‍ അതുപോലെയുള്ള ‘ജീവന്‍ തുടിക്കുന്ന’ ചിത്രങ്ങള്‍ വരക്കാന്‍ ബുദ്ധിമുട്ടാവുമെന്ന്. ഇത് പണ്ടും കേട്ടിട്ടുണ്ട് ബ്ലോഗില്‍ ഉടനീളം. അതായത് വൃത്തത്തില്‍ കവിത എഴുതാനറിഞ്ഞൂടാത്തവരാണ് ആധുനിക കവി. അല്ലെങ്കില്‍ കുടുംബചിത്രങ്ങള്‍ പിടിക്കുന്നത് മാത്രമാണ് സിനിമ. അല്ലെങ്കില്‍ കഥയില്‍ ഒരു തുടക്കവും, ഒടുക്കവും പോയിന്ററും ഇല്ലെങ്കില്‍ ഇതെന്ത് കഥ? അതായത് ഇത്ര ബുദ്ധിമുട്ടി മനസ്സിലാക്കാനുള്ളതാണോ കല? വെറുതെ പാര്‍ക്കില്‍ കൂടി നടക്കുന്ന ഫീലിങ്ങ് കിട്ടാനാണ് കല ആസ്വദിക്കുന്നത്. ഒരല്പം ചിന്തിച്ചാല്‍ എന്ത് എന്നുള്ളത് വോഡാഫോണിന്റെ പരസ്യമല്ലേ? അതല്ലാണ്ട് ചിന്തിക്കണമെന്നല്ലല്ലോ അവര്‍ ഉദ്ദേശിക്കുന്നത്?
വേറേയുമുണ്ട്. ഒരു ഗോമ്പറ്റീഷന്‍ വെച്ചാല്‍ ആധുനിക കവികളും, ആധുനിക സിനിമക്കാരും ആധുനിക ചിത്രകാരന്മാരും തോറ്റ് തുന്നമ്പാടിപ്പോവും. കാരണം അവര്‍ക്ക് വൃത്തത്തിലും ഒന്നും സംഭവങ്ങള്‍ ഉണ്ടാക്കാനറിയില്ലല്ലോ? അതാണല്ലോ ഗോമ്പറ്റീഷനില്‍ ഗപ്പ് കിട്ടാനുള്ള പ്രധാന ഐറ്റം. അതായത് ആധുനിക കലാകാരന്മാരെ പിടിച്ച് നിങ്ങക്ക് ദേ ഞങ്ങള്‍ പറയുന്ന വൃത്തത്തില്‍ ഒറ്റക്കാലില്‍ തപസ്സ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നീയൊന്നും കലാകാരനല്ല. ഡിങ്ങി ഡിങ്ങാ! കലയെന്ന് വെച്ചാല്‍ കടിഞ്ഞാണില്ലാതെ മുന്നോട്ട് പായുന്ന കുതിരയല്ല, ഞങ്ങള്‍ക്ക് വേണ്ടപ്പോള്‍ കറന്നെടുക്കാന്‍ കഴിയുന്ന തൊഴുത്തില്‍ കെട്ടിയ കറവപ്പശുവാണ്.
ഇതേ ഞങ്ങള്‍ക്ക് പുതിയ സെല്‍ ഫോണും ബ്രെയിന്‍ മാപ്പിങ്ങും ഒക്കെ വേണം, പക്ഷെ ഞങ്ങള്‍ക്ക് കലയില്‍ ആധുനികത കണ്ണെടുത്താല്‍ കണ്ടൂടാ. ഈ പുതിയ സാധനങ്ങളൊക്കെ ഉടേതമ്പുരാന്‍ നൂലെക്കെട്ടി താഴേക്ക് ഇടുന്നതല്ലേ ഫിനിഷ്ഡ് പ്രോഡക്റ്റായി. (ക്രിസ്തുമസ്സിനു ഐഫോണ്‍ വന്നത് സത്യമായും നൂലേക്കെട്ടിയായിരുന്നു). പക്ഷെ കലയില്‍ പുതിയ പരീക്ഷണങ്ങളോ? ബ്ഫാ!! നിങ്ങള്‍ക്കൊക്കെ കല എന്താന്ന് അറിയുമോ?
ഒരു സിനിമയില്‍ രണ്ടേ രണ്ട് സീന്‍, ഒന്‍പത് ക്യാമറ ഉറപ്പിച്ച് വെച്ചേക്കുന്നു, അതില്‍ അമ്മ എവിടെ? അപ്പന്‍ എവിടെ? തറവാടെവിടെ? എന്നിട്ട് സിനിമ ഉണ്ടാക്കി വെക്കുന്നു. ആധുനികതയാണത്രേ. അതു കണ്ട് ആസ്വദിക്കാന്‍ കുറേ കോന്തന്മാരും. ചിത്രകലയില്‍ ക്യാന്‍വാസില്‍ കുറച്ച് പെയിന്റിന്റെ തുള്ളികള്‍ മാത്രം. എന്നിട്ട് അത് മില്യണ്‍ ഡോളറിനു സേലില്‍ വെച്ചേക്കുന്നു. ഇവന്മാരുടെ ഒക്കെ കാര്യം. കാശുണ്ടെങ്കില്‍ അത് അളന്ന് കളയണം. അല്ലാതെ ഈ ആധുനിക കലാകാരന്മാരുടെ പൊട്ടത്തരത്തിനു കാശ് വാരി എറിയുക അല്ല വേണ്ടത്. ഫോട്ടോഗ്രാഫിയില്‍ നൊസ്റ്റാള്‍ജിയ ഇല്ലെങ്കില്‍, കുറേ പച്ചക്കളര്‍ ഇല്ലെങ്കില്‍ സോറി ഞങ്ങള്‍ മല്യാളികള്‍ക്ക് രസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
അബ്സ്റ്റ്രാക്റ്റ് വരക്കാനറിയുന്നവന്‍ എന്തിനു ഈ ‘ജീവന്‍ തുടിക്കുന്നത്‘ വരക്കണം? അല്ല അത് വരക്കാന്‍ സാധിക്കാത്തവരുണ്ടെങ്കില്‍ അത് വലിയ പാപമാണോ? അല്ലെങ്കില്‍ അതാണോ ലിറ്റ്മസ് ടെസ്റ്റ്? അല്ലെങ്കില്‍ ഹിപ്‌ഹോപ്പുകാരന്‍ ഒപ്പേറാ പാടണോ? കഥകളി ഇല്ലെങ്കില്‍ നൃത്തമില്ല? പാവം ആഫ്രിക്കക്കാര്‍, ജീവകോശങ്ങളില്‍ ഓരോ അണുവിലും നൃത്തവും സംഗീതവും ജന്മനാ കിട്ടിയിട്ടുള്ളവരെന്ന് വിശേഷിപ്പിക്കപ്പെടുന്ന അവര്‍ക്ക് കഥകളിയൊന്നും അറിഞ്ഞൂടാ.
എനിക്ക് ലാന്‍സ്കേപ്പും പോട്രേയിറ്റ്സും ഒക്കെ കാണുമ്പോള്‍ യാതൊരു താല്പര്യവും തോന്നാറില്ല. എന്ന് വെച്ച് അത് ഞാന്‍ വാങ്ങാതെയിരിക്കുകയോ ആസ്വദിക്കാതിരിക്കുകയോ ചെയ്യുന്നില്ല എന്ന് അര്‍ത്ഥമാക്കണ്ട. പക്ഷെ അതേ സമയം ആധുനിക കല കണ്ടാല്‍ ‘മനസ്സിലായില്ല’ എന്നരൊറ്റ കാരണം കൊണ്ട് പുച്ഛിച്ച് തള്ളുന്നത് കാണുമ്പോള്‍ അതിനെതിരെ ഡയലോഗ് അടിക്കുന്നതു കാണുമ്പോള്‍.....കാണുമ്പോള്‍ ഒന്നുമില്ല, വെറുതെ പറഞ്ഞെന്ന് മാത്രം. സാര്‍ന്മാരെ ആധുനികത എന്നത് ഒരു ക്ലാസ്സിഫിക്കേഷന്‍ മാത്രമാണ്. ഒരന്‍പത് വര്‍ഷം കഴിയുമ്പോള്‍ ചിലപ്പോള്‍ അത് പാരമ്പര്യമാവും, അത് വരെ ക്ഷമി.
2009-02-06
ആധുനികതയുടെ ഡിംഗോളിഫിക്കേഷന്‍
-
Inji Pennu
at
3:07 PM
വിഭാഗം: എനിക്കൊന്നും മനസ്സിലാവുന്നില്ല, പ്രതിഷേധം, ലേഖനം
Subscribe to:
Post Comments (Atom)
28 പ്രതികരണങ്ങള്‍:
ഓണ്‍ ടോപിക്:
സാറന്മാരെ എന്നൊക്കെ വിളിച്ച് ഇഞ്ചി ഒരു പോസ്റ്റെഴുതിയിടുമ്പോ കാണാതെ പോയില്ലെങ്കില്‍ മോശമല്ലേ?
കലയിലെ ആധുനികത ന്യായീകരിച്ച് ലേഖന കര്‍ത്താവ് (ഇതിന്റെ സ്ത്രീലിംഗം ഇനി എന്താണാവോ?)ബ്ലോഗില്‍ എന്തുമാവാമെന്ന് കരുതിയോ?
അടെടാ, അധുനികത കലയില്‍ മതി , മലയാള ഭാഷയില്‍ വേണ്ട എന്ന് സാരം ഡിംഗോളിഫിക്കേഷന്‍ എന്ന വാക്കിന്റെ ശരിയായ പദപ്രയോഗം ഡിങ്കോളിഫിക്കേഷന്‍ എന്നാണ് കങ്കയുടെ ങ്ക അതിന് പകരം ഇംഗ്ലീഷ് വാക്കായ മാംഗോ എന്ന ദ്യൊതകം വരുന്ന അക്ഷരം ഇവിടെ എഴുതിയത് തന്നെ വായനക്കാരെ മറ്റേതൊ ഇംഗ്ലീഷ് ബ്ലോഗിലേക്ക് വഴിതിരിച്ചുവിടാനുള്ള ഗൂഡാലാചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇനി വിഷയേതരം: ആവനാഴിയുടെ കമന്റ് വായിച്ചിട്ട് അബ്സ്റ്റ്രാക്റ്റ് ആര്‍ട്ട് മോശാണെന്ന് ധ്വനി തോന്നിയില്ലല്ലൊ അല്ല ആ കമന്റിന് എന്തെങ്കിലും അര്‍ത്ഥം ഒളിഞ്ഞു കിടക്കുന്നുണ്ടോ? ഇത് വായിച്ചിട്ട് ദോശയാണോ ഇഡ്ലിയണോ ബ്രേക്ഫാസ്റ്റിനിഷ്ടം എന്ന് ചോദിക്കുന്നത് പോലെ എനിക്ക് തോന്നിയുള്ളൂ.
ഇഞ്ചി, സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്നങ്ങ് വിചാരിച്ചാ തീരില്ലെ മനസിലാകാത്ത ഈ പ്രതിഷേധം?
ഓഫ് ടോപ്പിക്ക്:
കഥകളി മാത്രമല്ല നൃത്തം... എന്നാല്‍ അതിന്‍റെ സ്ഥാനം മറ്‌റേത് നൃത്തകലയേക്കാളും മഹനീയമാണ്. ആര്‍ക്കും നൃത്തം ചെയ്യാം... നല്ലയൊരു കഥകളി നടന്‍ ആകണമെങ്കില്‍ വര്‍ഷങ്ങളോളം നീണ്ട പരിശീലനവും കഠിനാദ്ധ്വാനവും കലയോടുള്ള സമര്‍പ്പണവും ആഭിമുഖ്യവും ഗുരുത്വവും തുടങ്ങി പല ഗുണങ്ങള്‍ സ്വായത്തമാക്കിയേ പറ്‌റൂ...
(4 വര്‍ഷം മാത്രം കഥകളി പഠിച്ച് ചില സാഹചര്യങ്ങളാല്‍ മനസ്സില്ലാമനസ്സോടെ പഠനം നിര്‍ത്തി, അന്നു നിര്‍ത്തിയതില്‍ ഇപ്പോഴും ഖേദിക്കുന്ന കഥകളിയുടെ ഒരു ആരാധകന്‍)
ഇപ്പോഴും എവിടെ നിന്നെങ്കിലും ഒരു പദം കേട്ടാല്‍ വിരലുകള്‍ താളം പിടിക്കാന്‍ തുടങ്ങും...
തീര്‍ച്ചയായും. കഥകളിയെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു, അതിനു വേണ്ടുന്ന തപസ്യയും. പക്ഷെ ആധുനിക കലകളോടോ പുത്തന്‍ പരീക്ഷങ്ങളോടോ പുച്ഛഭാവം കാട്ടരുത് എന്നേയുള്ളൂ. ലെറ്റ് ദെം എക്സ്പിരിമെന്റ്. കലയല്ലേ അണുവായുധം ഒന്നുമല്ലല്ലോ പൊട്ടിത്തെറിക്കാന്‍?
കഥകളിയും ഒരുമാതിരി മനസിലാകാത്ത സാധനമാ. തല്പര്യവും ഇഷ്ടവും രണ്ടാണ്. കല എന്തായിരുന്നാലും ആസ്വതിക്കാന്‍ പറ്റണം.
ഇഞ്ചിജീ വളരെക്കാലം കൂടിയാണ് തത്രഭവതിയുടെ ഒരപോസ്‌റ്റില്‍ കയറി കമന്റുന്നത്.
പി.ഭാസ്‌കരനെയും ബാബുരാജിനെയും കുറിച്ച് രസകരമായ ഒരു കഥ കേട്ടിട്ടുണ്ട്. കഥ എന്നു പറഞ്ഞതു കൊണ്ട് അതില്‍ സത്യം ഉണ്ടായിക്കൂടെന്നില്ലല്ലോ.
ഒരുപുഷ്‌പം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ മുടിയില്‍ ചൂടാന്‍ എന്ന മട്ടില്‍ ഒന്നാന്തരം കേകയില്‍( അതോ കാകളിയോ വൃത്തവൃത്താന്തത്തില്‍ വ്യുല്‍പ്പത്തി ശ്ശി കഷ്ട്യാണേയ്..) പാക്കരന്മാഷ് എഴുതിക്കൊടുത്തു വിട്ട പദ്യം ഒരു പുഷ്‌പം മാാാാത്രമെന്‍ന്‍ ഹൃദയത്തില്‍ സൂക്ഷിക്കാാാം.. എന്ന മട്ടില്‍ അതിഗംഭീരമായി ഹിന്ദുസ്ഥാനി ടച്ചില്‍ ബാബുരാജ് ചിട്ടപ്പെടുത്തിയതു കേട്ട് പാക്കരമ്മാഷ് അന്തം വിട്ടുപോയെന്നും ഇതെങ്ങെ സാധിക്കുന്നു എന്നു ചോദിച്ചെന്നും. പി ഭാസ്‌കരന്‍ എഴുതിയ ഏതാണ്ടെല്ലാ കവിതകളും നല്ല നാടന്‍ വൃത്തത്തിലുള്ളവയായിരുന്നു.
ഇതേ കഥ ദേവരാജന്മാഷിനെ വച്ചും പറയാറുണ്ട്. അപ്പോള്‍ പാട്ട് വേറെയാവുമെന്നു മാത്രം.പക്ഷേ, അവയൊന്നും പദ്യങ്ങളാണെന്ന് നമുക്കാര്‍ക്കും തോന്നാറില്ലല്ലോ. എന്താ കാരണം അതില്‍ ഒരു ജീനിയസ് ടച്ച് ഉണ്ടായിരുന്നു. സംഗീതം കൊടുക്കുന്നതും തലയോട്ടിയില്‍ ജീനിയസിന്റെ സീലു കുത്തിയവരായിരുന്നു.
വയലാര്‍ എഴുതിയ പാട്ടുകളില്‍ പലതിലും വൃത്തത്തിന്റെ ഗുലുമാലുകളുണ്ടായിരുന്നില്ല. അവയല്ലേ മലയാളികളുടെ ഏറ്റവും വലിയ സര്‍ഗമുതലുകളിലൊന്നായി നാം ഇന്നും കൊണ്ടാടുന്നത്.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഏതാണ്ടെല്ലാ കവിതകളും കൃത്യമായ വൃത്തനിയമങ്ങള്‍ പാലിക്കുന്നവയാണ്. വിയോഗിനി മുതല്‍ വലിയ സംസ്‌കൃതവൃത്തനിയമങ്ങള്‍ പാലിക്കുന്നവ. ചുള്ളിക്കാടിന് 55 ആവാറായെങ്കിലും അങ്ങേരെക്കാള്‍ വലിയ ആധുനിക കവിയായിട്ടില്ലല്ലോ തീക്കുനി പവിത്രനും സെബാസ്റ്റ്യനും മോഹനകൃഷ്‌ണനുമൊന്നും.
പുഴയില്‍ വീണൊഴുകുന്ന മഴ മാഞ്ചോട്ടിലോടിക്കളിക്കുന്ന എന്റെ കൊച്ചുമകളാണ് എന്ന് സച്ചിദാനന്ദനെഴുതിയത് വായിക്കുമ്പോള്‍ ആ മഴക്കുട്ടിയുടെ കാ്യഹൃദ്യത നാമനുഭവിക്കുന്നത് വൃത്തവും ചതുരവും നോക്കിയിട്ടല്ലല്ലോ.
കഥകളി പോലെ അത്രയും അബ്‌സ്‌ട്രാക്‌റ്റ് ആയ വേറൊരു നൃത്തരൂപം കേരളത്തിലുണ്ടോ എനിക്കറിയില്ല. അതില്‍ ആശാരി രാമന്‍നായര്‍ തടിനോക്കാന്‍ പോയ കഥകളൊക്കെ കളിഭ്രന്തുള്ളവര്‍ പറഞ്ഞു കേട്ടപ്പോള്‍ ഇത്ര അബ്‌സ്‌ട്രാക്‌റ്റ് ആയ ഒരു സാധനം പഴയ ആസ്വാദനക്കാര്‍ എങ്ങനെ ആസ്വദിച്ചു എന്ന് അതിശയം തോന്നാറുണ്ട്.
വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍ റീയലിസ്റ്റാക്കണോ അതിനെക്കാള്‍ പ്രശസ്‌തമായ പൂക്കളുടെ ചിത്രം ലോകത്തുണ്ടോ.. അടൂരിന്റെ വിധേയന്‍ സിനിമ ലോകമെങ്ങുമുള്ളവര്‍ ആസ്വദിച്ചത് വടക്കേ മലബാറിലെ ഒരു ഗ്രാമത്തിലെ യജമാനന്റെയും ഭൃത്യന്റെയും ജീവിതകഥ എന്ന മട്ടിലാണോ. എല്ലാവരുടെയുമുള്ളിലെ പട്ടേലരെയും തൊമ്മിയെയും അറിയാതെ കണ്ടെത്തിപ്പോകുന്നതു കൊണ്ടല്ലേ...
ആധുനികനാണ് എന്നും പറഞ്ഞ് കാന്‍വാസില്‍ മുറുക്കിത്തുപ്പി മഹത്തായ ചിത്രം രചിക്കുന്ന തട്ടിപ്പുകാര്‍ക്ക് രണ്ടോ നാലോ പടം വില്‍ക്കാന്‍ കഴിഞ്ഞേക്കും. അതിനപ്പുറം അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാറുണ്ടോ. വൃത്തത്തില്‍ ആനമൂത്രം പോലെ പദ്യമൊഴുക്കിയ എത്രയോ കവികുഞ്‌ജരന്മാരുണ്ട് നമ്മുടെ നാട്ടില്‍ അവരാരും വൈലോപ്പിള്ളിയോ കടമ്മനിട്ടയോ ഇടശ്ശേരിയോ ആയില്ലല്ലോ.
സര്‍ഗാവിഷ്‌കാരത്തിന്റെ കാര്യത്തില്‍ ഓരോരുത്തരും അവരവരുടേതായ ശൈലി സ്വീകരിക്കുന്നു. ഓരോ കലാരൂപവും കാലത്തിനനുസരിച്ച് ഓരോ രൂപഭാവങ്ങള്‍ കൈവരിക്കുന്നു. രൂപമോ ഭാവമോ രീതിയോ എന്തായാലും അതില്‍ സര്‍ഗാത്മകതയുടെ ഒരുമിന്നല്‍ വെളിച്ചമുണ്ടെങ്കില്‍ ആസ്വാദകര്‍ക്ക് അതു തിരിച്ചറിയാനാവും. പിന്നെ ഗോമ്പറ്റീഷനില്‍ ഗപ്പു കിട്ടുന്ന കാര്യം.
കെ.പി.അപ്പന്‍ സാറിന് ഒരു ഗോമ്പറ്റീഷനിലും ഒരൊറ്റ ഗപ്പും കിട്ടിയിട്ടില്ല. സോസറുപോലും കിട്ടിയില്ല. സുരേഷ് ഗോപിക്കും അജയ്‌ദേവ്‌ഗണിനും ഇന്ത്യയിലെ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട്. തിലകന് സഹനടനുള്ള ചില കുഞ്ഞു കപ്പുകളേ കിട്ടിയിട്ടുള്ളൂ. വാന്‍ഗോഗിന് എത്ര ഗപ്പുകള്‍ കിട്ടി...
പോസ്‌റ്റ് ഇഞ്ചിയുടെതായതു കൊണ്ട് ചുമ്മാ എഴുതിപ്പോയെന്നേയുള്ളൂ. സര്‍ഗാത്മകത ഒരുത്തന്റെയും ഒരുത്തിയുടെയും മുഴക്കോലു കൊണ്ട് അളന്ന് ലക്ഷണം നോക്കി വിലയിരുത്തേണ്ട ഒന്നല്ലല്ലോ. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞുപോട്ടെ ഇഞ്ചീ അതിനെയൊക്കെ ഇങ്ങനെ( ദേ! ഞാനിപ്പ ചെയ്‌തതു പോലെ) സീരിയസായിട്ട് എടുക്കാനുണ്ടോ..
വളരെ മോശം പോസ്റ്റ്.
ആവനാഴി പറഞ്ഞത് മനസ്സിലാവാതെ വളരെ ചൈല്‍ഡിഷ് ആയി പ്രതികരിച്ചിരിക്കുന്നു.
തുടക്കവും ഒടുക്കവുമില്ലാതെ എഴുതുന്ന കഥകളില്‍ നല്ലതുമുണ്ട്, ചവറുമുണ്ട്.
തിരിച്ചും. എല്ലാത്തിലും അതു പോലെ തന്നെ. രണ്ടിലും നെല്ലും പതിരും തിരിച്ചറീഞ്ഞാല്‍ കല രക്ഷപെട്ടു.
ആധുനികതയില്‍ എന്തും എന്തുമാകാം എന്ന നിലയില്‍ (ഒരു കുത്തും രണ്ട് വരയുമിട്ട് അണ്ടകടാഹം എന്ന് പറഞ്ഞാല്‍ How creatrive എന്നു നിവിളീക്കുന്ന "പ്ലാസ്റ്റിക് ബുജികള്‍" ഉണ്ടല്ലോ)വന്നതാണ് അതിന്റെ അപചയം. ഒരു പോര്‍ടേയ്റ്റോ ലാന്‍ഡ് സ്കേപ്പോ മനോഹരമായി വരക്കാന്‍ ചിത്രകല-അല്ലെങ്കില്‍ ചിത്രമെഴുത്ത് അറിഞ്ഞേ തീരൂ. ഒരു മോഡേണ്‍ ചിത്രകാരനാവാന്‍ എനിക്ക് നല്ല ഒരു ക്രിയേറ്റീവ് ഐഡിയ മതി. പക്ഷേ ആ ഗ്യാപ്പില്‍ കള്ള നാണയങ്ങള്‍ ഇടിച്ചു കയറുകയും പൊതുജനം അത് സ്വീകരിക്കുകയും ചെയ്തപ്പോഴാണ് പരിഹാസ്യമായത്.
എന്റെ സി ഇ ഒയുടെ പെയിന്റിംഗ് കളക്ഷന്‍ കാണുവാന്‍ എനിക്ക് അവസരമുണ്ടായി. With all due resepects to the artists ചിലതൊക്കെ കണ്ടിട്ട് അതിന്റെ വിലയും കേട്ടിട്ട് കരച്ചില്‍ വന്നുപോയി. അത്യാവശ്യം പടം വരക്കന്ന എനിക്ക് മണിക്കൂറുകള്‍ കൊണ്ട് നിര്‍മ്മിക്കാവുന്ന സാധാരണ ചിത്രങ്ങള്‍..ഒരു ഐഡിയയുമില്ല, എന്നാല്‍ "മോഡേന്‍ ആണുതാനും.
Utter waste of money.
വിഷയേതരം ആണേയ്.
പേജിന്റെ മോളില്‍ ആ തോക്കിന്റെ പടം എന്തിനാ ഇഞ്ചിയേയ്? (കണ്ടപ്പോ ചുമ്മാ ഒരു ഞെട്ടല്‍) അനാവശ്യം പറേന്നവരെ വെടിവെക്കാനാണോ? അതോ അത് ഇനി ഒരു അബ്സ്ട്രാക്റ്റ് ചിത്രമെങ്ങാനുമാണോ?
അതൊരു അതിഭയങ്കര ഗോമ്പ്ലിക്കേറ്റഡ് അബ്സ്റ്റ്രാക്റ്റ് ചിത്രമാണ് അനോണി കുഞ്ഞേ.
ഉപ്പായി, ഉപ്പായിക്ക് ഈ ‘മോഡേണ്‍’ ആര്‍ട്ട് വരക്കാന്‍ പറ്റും എന്ന് പറയുന്നതില്‍ എന്തോ പ്രശ്നമുണ്ട്. മോഡേണ്‍ ആര്‍ട്ട് എന്താണെന്ന് മനസ്സിലാക്കാത്തതിന്റെ ഒരു പ്രശ്നം. മോണാലിസയെ വരച്ച് കഴിഞ്ഞപ്പോള്‍ പലരും കോപ്പി ചെയ്തു വരച്ചിട്ടുണ്ട്. മോണാലിസയെ എനിക്ക് വേണമെങ്കില്‍ ഒപ്പിക്കാം. ചെറുതിലേ മെയിന്‍ പരിപാടി രവിവര്‍മ്മയുടെ ചിത്രങ്ങള്‍ വരക്കലായിരുന്നു. ഒരുമാതിരി നന്നായി തന്നെ അത് ചെയ്യാന്‍ പറ്റുമായിരുന്നു. അതുകൊണ്ട് ഞാന്‍ രവിവര്‍മ്മ ആവുമോ? അതേ സമയം ഒരു സണ്‍ഫ്ലവര്‍ ഏകദേശം ഒപ്പിക്കാന്‍ സാധിക്ക്മെങ്കിലും അത് ആ കാലത്ത് ജെനറേറ്റ് ചെയ്ത ഫീലിങ്ങ് ഐ കനോട്ട് റീപ്രൊഡ്യൂസ്സ് അല്ലേ? ആ തിങ്കിങ്ങ് ഐ കനോട്ട് അല്ലേ?
എല്ലാത്തിലും നെല്ലും പതിരുമുണ്ട്. ആധുനികതയിലും ഉണ്ട് പാരമ്പര്യത്തിലും ഉണ്ട്. അതുകൊണ്ട്? ആവനാഴിയുടെ കമന്റുകളും പൊതുവേ ആളുകള്‍ ധരിച്ചു വെച്ചിരിക്കുന്നതും ഉപ്പായി പറയുന്നതുപോലെയാണ് എന്ന് തോന്നിയതുകൊണ്ടാണ് ഞാനും പുച്ഛിച്ചത്.
ലാന്റ്സ്കേപ്പ് പോട്രെയിറ്റ് ഒക്കെ വരക്കാന്‍ ഒരു കൊല്ലം ട്രെയിനിങ്ങ് കൊണ്ട് സാധിക്കും. ‘ജീവന്‍ തുടിച്ച്’ നിക്കും. ആ ബേസിക്ക് കഴിവ് വെച്ച് എത്രയൊക്കെ ദൂരങ്ങളില്‍ ചിത്രകലയില്‍ എത്താമെന്നതാണ് ഒരു കല കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ അവിടെ തന്നെ സ്റ്റക്കായി പോവലല്ല. കഥ എഴുതാന്‍ അക്ഷരവും മറ്റും അറിയാവുന്നതുകൊണ്ടും കുറേ കഥകള്‍ സാലി വെഡ്സ് ഹാരി എഴുതുന്നതുകൊണ്ടും കാര്യമില്ലല്ലോ?
കല ഒരു കാലത്തിന്റെ ദിശാസൂചികയാണ്. അത് ആ കാലത്തിനെ അതിജീവിക്കുമ്പോള്‍ അതൊരു ജീനിയസ് വര്‍ക്കുമാവുന്നു.
പയ്യന്‍സ് ജീ, ഒരുപാട് നാള്‍ക്ക് ശേഷം കണ്ടതില്‍ വളരെ സന്തോഷം.
സീരിയസായി എടുത്തത്, അപ്പോഴത്തെ ഒരു മൂഡില്‍, ഒരു കൈതരിപ്പ്, പിന്നെ ഗൂഗിളിന്റെ നെഞ്ചത്ത് വെറുതെ ഒരു ബ്ലോഗും :) ആഹ് പോട്ട്.
ഹൊഹൊ!
എന്താണാവോ മനസ്സിലാക്കാന്‍ പറ്റാത്ത ഈ അതിഭയങ്കര മോഡേണ്‍ ആര്‍ട്ട്!
മോണോലിസക്ക് എന്താണിത്ര യുനീക്ക്‌നെസ്സ് എന്ന് ഒത്തിരി ചിന്തിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാരീസില്‍ ആ ഒറിജിനല്‍ പെയിന്റിംഗിന്റെ മുന്നില്‍ രണ്ട് മണിക്കൂര്‍ നിന്നു തന്നെ. മ്യൂസിയത്തില്‍ ആളെക്കൂട്ടാന്‍ വേണ്ടി അതൊരു ഹൈപ്പ് ആണോ എന്നു വരെ തോന്നിപ്പോകും. എത്രയോ നല്ല പെയിന്റിംഗുകള്‍ ഹിസ്റ്റോറിക്കലായും മറ്റും അവിടെ തന്നെയുണ്‍റ്റ്! മോണോലിസയുടെ മുന്നിലെ തിരക്കില്ല ഒന്നിലും. പിന്നെ മോണോലിസ മോഡേണ്‍ ആര്‍ട്ടാണോ? അല്ലല്ലോ?
മോണോലിസയുടെ ആര്‍ട്ടിസ്റ്റിക്കല്‍ വാല്യു എന്താണെന്ന് ഇഞ്ചിപ്പെണ്ണിന് ഗൂഗിള്‍ നോക്കാതെ അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരണേ. അത് വരച്ച കാലം, വരച്ച ചുറ്റുപാട് ഇതൊന്നുമല്ല.
യഥാര്‍ത്ഥ മോണോലിസയാണെന്ന് പറയാതെ, അത് ചന്തയില്‍ കൊണ്ടു വെച്ചാല്‍ ഈ കണ്ട ആസ്വാദകരില്‍ എത്ര പേര്‍ തിരിച്ചറിയുമെന്ന് കണ്ടറിയണം.
മോണോലിസ പോട്ടെ, പാവം.
ഈ ആധുനിക ചിത്രം കുത്തിവരയ്കുന്നതില്‍ ഞാന്‍ നേരത്തെ പറഞ്ഞ ഐഡിയയ്ക് വലിയ ഒരു പ്രാധാന്യമുണ്ട്. അതിന്റെ ആസ്വാദനം കാണുന്നവനെ അനുസരിച്ചാണെന്നുള്ളതാണ്‍ അതിന്റെ ക്യാച്ച്. ഇതൊക്കെ ഇതൊക്കെ മനുഷ്യന്റെ ബിഹേവിയറല്‍ പാറ്റേണുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാന്‍ഡ്സ്കേപ്പ് വരച്ചാല്‍ അങ്ങനെയല്ല-അതിന്റെ ആസ്വാദനം ഒരു ഫിക്സ്ഡ് സ്കേലുമായി ബന്ധപ്പെട്ടാണ്‍. കാണുന്നവര്‍ക്കെല്ലാം യുണിഫോമായി വിലയിരുത്താന്‍ സാധിക്കും. തീരെ സബ്‌ജെക്റ്റീവ് അല്ല എന്ന്.
ഈ സബ്‌ജെക്റ്റീവ് ഗ്യാപ്പ് ഉപയോഗിച്ചാണ്‍ പല മോഡേണ്‍ കലാകാരന്മാരും കഞ്ഞി കുടിച്ചു പോകുന്നത്. ഒരു ആര്‍ട്ടിസ്റ്റിക് ബബിളിന്റെ പുറത്ത് അങ്ങ് വില കിട്ടുന്നു. എന്നാണാവോ ഇതിലൊന്നും യാതൊരു ഇണ്ട്രിന്‍സിക് വാല്യു ഇല്ല എന്ന് മനസ്സിലായി "വിപണി" തകര്‍ന്നടിയുന്നത്!
ആസ്വദിക്കാന്‍ ഒരു യുണിഫോം കംപേരേറ്റീവ് സ്കേലുള്ള പടം വരയും സബ്‌ജെക്റ്റീവായ മോഡേണ്‍ ആര്‍റ്റും വിലയിരുത്തുന്നതില്‍ ഒത്തിരി വ്യത്യാസമുണ്ട്. ജീവസ്സുറ്റ ഒരു ലാന്‍ഡ്സ്കേപ്പ് മോശമെന്ന് പറയുന്നതില്‍ ഒരര്‍ത്ഥവും കാണുന്നില്ല. വെറുതേ കുത്തും വരയുമിടുന്നതിനെ ഉദാത്തമായ കലാസൃഷ്ടിയാണെന്ന് കരുതാനും സാധ്യമല്ല.
ഇനി ഞാന്‍ ഓഫീസില്‍ കണ്ട പടം, വെളുത്ത ഒരു ക്യാന്വാസില്‍ നടുക്ക് ഒരു മഞ്ഞ വട്ടം(ജിലേബി പോലെ). ദി ഐ എന്ന് പേര്‍. വില പറയുന്നില്ല. എന്തരൊ എന്തോ.
കാലം, കഥ, സാഹചര്യം എന്നിവയൊക്കെ പണ്ടു വരച്ച ഒരു ചിത്രത്തിന്റെ വാല്യു കൂട്ടുമെന്നു സമ്മതിച്ചാല്‍ തന്നെ, ഇന്നു ജീവിക്കുന്ന പല മോഡേണ്‍ ആര്‍ട്ട്‌വാലകളുടെ പടങ്ങള്‍ക്കും ഇത്രയും ഡിമാന്റ് എന്തു പ്രധിഭാസന്ത്തിന്റെ പുറത്താണ്‍ എന്നുള്ളതാണ്‍ എന്റെ കണ്‍ഫ്യൂഷന്‍.
സ്വര്‍ണ്ണം കൊണ്ട് പശുക്കിടാവിനെയുണ്ടാക്കിയ ഒരുത്തന്‍ ഉണ്ടല്ലോ....ബ്രിട്ടനില്‍ ഈയിറ്റെ റിക്കാര്‍ഡ് സേലില്‍ പോയത്? പുള്ളിയുടെ മാനുഫാച്ചറീംഗ് രീതിയുടെ പ്രത്യേകത കൊണ്ടാണത്രേ അതിന്‍ ഇത്ര വില എന്നു കേട്ടു.
കലാസ്വാദനം പോണ പോക്കേ?
പിന്നെ ഒരു ലാന്‍ഡ്സ്കേപ്പ് അതു പോലെ തന്നെ എത്ര പേര്‍ക്ക് വരയ്കാന്‍ പറ്റും എന്നുള്ളതും ഭയങ്കര ഒരു ചലഞ്ച് ആണ്‍. എളുപ്പവഴി മോഡേണ്‍ ആവുക എന്നതുമാണ്‍.
വിത്ത് ആള്‍ ഡ്യൂ റെസ്പെക്റ്റ് ഒരു മലയാളി ചിത്രകാരിയുടെ പടം ഈയിടെ ബ്ലോഗില്‍ കണ്ടല്ലോ? അതിനെന്താ ചിത്രകല മാത്രമായെടുത്താല്‍ പ്രത്യേകത എന്ന് മനസ്സിലായില്ല.
ചിത്രകലയും കൂടെയുള്‍പ്പെടൂന്ന ഒരു ബണ്‍ഡില്‍ ആണ്‍ വിഷയമെങ്കില്‍ ഓ കെ
ഈ സബ്‌ജെക്റ്റീവ് ഗ്യാപ്പ് ഉപയോഗിച്ചാണ്‍ പല മോഡേണ്‍ കലാകാരന്മാരും കഞ്ഞി കുടിച്ചു പോകുന്നത്.
the so-called art "connoisseurs" and "critics" too. The saying goes like "If everybody could understand everything, there wont be any experts in this world".
These connoisseur and and critics use this abstractive pre-post modernistic impressionalistic to create that illusion of a differentiating factor with the public.
Its a rich mans world. Multi-bilion business. Experts artificial create value to keep the "market" up and running, Money is more colourful than the paint, and then the public simply follow.
ഈ സബ്‌ജെക്റ്റീവ് ഗ്യാപ്പ് ഉപയോഗിച്ചാണ്‍ പല മോഡേണ്‍ കലാകാരന്മാരും കഞ്ഞി കുടിച്ചു പോകുന്നത്.
the so-called art "connoisseurs" and "critics" too. The saying goes like "If everybody could understand everything, there wont be any experts in this world".
These connoisseur and and critics use this abstractive pre-post modernistic impressionalistic style to create that illusion of a differentiating factor with the public.
Its a rich mans world. Multi-bilion business. Experts artificial create value to keep the "market" up and running, Money is more colourful than the paint, and then the public simply follow.
ഉപ്പസ്
പ്രധാന പ്രശ്നം ആധുനിക ചിത്രകല എന്നു പറഞ്ഞാല്‍ ‘മനസ്സിലാവാത്തെ എന്തോ‘ എന്നുള്ള ഒരു ഡെഫനിഷന്‍ ആണ്. അത് തെറ്റാണ്. മനസ്സിലാവാത്ത എന്നല്ല, മനസ്സിലാക്കാന്‍ ശ്രമിക്കാത്ത എന്നാക്കണം. ചിത്രകല അദ്യം തുടങ്ങിയത് ഒരു പകര്‍ത്തെഴുതു പോലെയാണ്. കാണുന്നത് വരക്കുക. പിന്നീട് പിന്നീട് അത് കൂടുതല്‍ സങ്കീര്‍ണമായി എന്നേയുള്ളൂ. ഇതിലെ സങ്കീര്‍ണത WYSINWUG എന്നതാണ്. അതായത് അത് സൂചകങ്ങളും ബിംബങ്ങളും മറ്റുമായി. കരയുന്ന സ്ത്രീ എന്ന് ഒരു ചിത്രം വരക്കുമ്പോള്‍ ഒരു സ്ത്രീ കരഞ്ഞോണ്ട് ഇരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ലാതായി. ഒരു സ്ത്രീ പോലും അവിടെ ചിത്രത്തില്‍ വരേണ്ടന്നായി..അത്രേയേയുള്ളൂ . അതൊരു വ്യത്യാസ ചിന്താഗതിയല്ലേ? അല്ലെങ്കില്‍ എല്ലാവരും കരയുന്ന സ്ത്രീ എന്ന് തന്നെ
വരച്ചോണ്ട് ഇരുന്നാല്‍ ബോറാവില്ലേ? അതല്ല ചിത്രകല ലാന്റ്സ്കേപ്പാണ് ഏറ്റവും മഹത്തരം എന്ന് സ്വയം വിശകലനം ആണെങ്കില്‍ ഒക്കെ, ഓരോരുത്തര്‍ക്കും ഓരോ ടേസ്റ്റ് എന്നേയുള്ളൂ.
പക്ഷെ അങ്ങിനെയല്ലാതെ ഇഷ്ടപ്പെടുന്നവര്‍ വെറുതേ നാട്യം എന്ന് പറയുമ്പോഴാണ് ലാന്റ്സ്കേപ്പ് മാത്രം ഇഷ്ടപ്പെടുന്നവര്‍ പൈങ്കിളി ആസ്വാദകരെന്നും പറയാന്‍ തോന്നുന്നത്.
ആധുനികത മാത്രമല്ല അബ്സ്റ്റ്രാക്റ്റ്. ആദ്യത്തെ അബ്സ്റാക്ക്റ്റ് എന്നു പറയുന്നത് ചൈനീസ് ലിപികളായിരുന്നു. വളരെ പഴയ ചിത്രങ്ങളും ഇന്നത്തേക്കാളും കൂടുതല്‍ സങ്കീര്‍ണമായിരുന്നു.
ഏത് സ്ത്രീ? എന്ത് ചിത്രം വരച്ചു? ലിങ്ക് തരുമോ?
ഏയ്..അധിനുക ചിത്രകല എന്നത് മനസ്സിലാവാത്ത എന്തോ എന്നൊന്നും ആരും തെറ്റിദ്ധരിച്ചിട്ടില്ല.
അതൊക്കെ വളരെ ഫാസ്റ്റായുള്‍ല ജനറലൈസേഷന്‍സ് ആണ്‍. എന്നാല്‍ ആധുനിക ചിത്രകല എന്ന ലേബലില്‍ പടച്ചു വിടൂന്നതെന്തും വിശിഷ്ഠമാണെന്നുള്ള ഒരു മിനിമം ഗ്യാരന്റി നല്‍കുന്ന സമൂഹമുണ്ടല്ലോ..അതിനെയാണ്‍ പരിഹസിക്കാന്‍ തോന്നുന്നത്. മനസ്സിലാവാത്തതെല്ലാം ശ്രേഷ്ഠം എന്ന് വിശ്വസിക്കുന്നവരേക്കാള്‍ ഭേദമാണ്‍ മനസ്സിലാവാത്തത് ശ്രേഷ്ഠമല്ല എന്ന് വിശ്വസിക്കുന്നവര്‍. രണ്ടും തെറ്റാണെങ്കിലും.
ഈ പറഞ്ഞ ശ്രേഷ്ത്മായ മോഡേന്‍ പെയിന്റിംഗുകള്‍ സ്വന്തമായി വിലയിരുത്തി സത്യസന്ധമായി ആസ്വദിക്കുന്ന എത്ര പേര്‍ ഉണ്ട്?
വെറുതേ ഒരു ഫോളോവേര്‍സ് മെന്റാലിറ്റിയാണ്‍ പലര്‍ക്കും. ഏതെങ്കിലും സായിപ്പന്മാര്‍ പറയും ദാ അത് ഒരു ത്രികോണം, അത് പുതിയ ഒരു ആംഗിള്‍, ഉടനെ എല്ലാവരും കൂടെ അതിന്റെ പിന്നാലെ. മോണോലിസക്ക് പുരികമില്ലാത്തതിന്‍ ബുജികള്‍ കൊടുത്ത റീസണ്‍സ് കേട്ടിരിക്കുമല്ലോ?
ഉണ്ടക്കിയവനേക്കാള്‍ ബോധമാണ്‍ സൃഷ്ടിയെപ്പറ്റി ഇത്തരം എക്സ്പേര്‍ട്ടുകള്‍ക്ക്. ഏത് ചിത്രത്തിന്റേയും വില ഇപ്പോള്‍ അവരെ അനുസരിച്ചാണ്‍-അവരെ നിയന്ത്രിക്കുന്നതോ വലിയ ഓക്ഷനീര്‍സും. വലിയ ലോബീയിംഗും സെലക്റ്റീവ് പ്രൊമോഷനും മറ്റും നടക്കുന്ന ഏരിയയാണ്‍ മോഡേണ്‍ ചിത്രകല.
ഈ മനസ്സിലാകാഴിക, എല്ലാ കലാരൂപങ്ങള്‍ക്കും ഇത് ബാധകമാണ്‍. ഇത്തിരി കോമണ്‍ മാന്‍ ലെവലില്‍ കൊണ്ടു വന്നാല്‍ മെറ്റാലിക്ക, ഡീപ്പ് പര്‍പ്പിള്‍, ലെഡ് സെപ്പലിന്‍ മുതലായ ഹെവി മെറ്റലും ഡെത്ത് മെറ്റലുമൊക്ക "ആസ്വദിക്കുന്ന" പിള്ളേരെ കണ്ടിട്ടില്ലേ? റോക്ക് കള്‍ച്ചറിനെ പറ്റി എന്തറിഞ്നിട്ടാണ്‍? വെറുതേ ഒരു സ്റ്റൈല്‍, ഒരു സെല്‍ഫ് ഗ്രാറ്റിഫിക്കേഷന്‍..സെല്‍ഫ് പ്രൊമോഷന്‍..റ്റീ ഷര്‍ട്ട് ലെവല്‍ ആസ്വാദനം എന്ന് ഞാന്‍ കളിയാക്കുമായിരുന്നു ഇത്തരത്തിലെ ഒരു ഫാനിനെ.
ഇഞ്ചി പറഞ്ഞത് പോലെ കരയുന്ന പെണ്‍കുട്ടി അബ്സ്ട്റാക്റ്റായി വരക്കാന്‍ വലിയ പാടാണ്‍. ബ്രില്ല്യന്റ് ആയി അത് ചെയ്യാനും കഴിയും, അതിന്‍ എന്നും ഡിമാന്റും കാണും. ആ പ്രൊസസ്സിനെ റിവേഴ്സ് ചെയ്യുകയാണ്‍ പലരും ചെയ്യാറ്..എന്തെങ്കിലും വരഞ്ഞിട്ട് പറ്റിയ ഒരു പേര്‍ കണ്ടു പിടിക്കാന്‍ നടക്കും..ഉള്ളതാണ്‍. ലാന്‍ഡ് സ്കേപ്പ് വരക്കുന്നവര്‍ക്ക് ആ ഒരു ലീവേ ഇല്ല. താഴ്വാരം വരച്ചാല്‍ അങ്ങനെ തന്നെയിരിക്കണം. ചിത്രകല എന്നതിനെ മാത്രമെടുത്താല്‍ പകര്‍ത്തുന്നത് വലിയ ഒരു പ്രയാസം പിടിച്ച സംഗതിയായാണ്‍ തോന്നുന്നത്. നോക്കി വരയ്കാന്‍ കഴിയാത്തത് കൊണ്ടാണ്‍ ചിത്രകലയില്‍ താല്പര്യം നശിച്ചതും. റീ പ്രൊഡക്റ്റീവ് ചിത്രകല എല്ലാത്തിന്റേം ബേസിസ് ആണ്‍. അത് വരക്കാന്‍ കഴിയാത്തവന്‍ എന്നും അബ്‌സ്റ്റ്റാക്റ്റും കൊണ്ടിരിക്കേണ്ടി വരും. അത് ബുദ്ധി കൂടിയതിന്റെ ലക്ഷണമോ മാറ്റി ചിന്തിക്കുന്നതോ ആയി കാണാന്‍ കഴിയില്ല..മനസ്സില്‍ തോന്നുന്നത് വരയ്കാന്‍ കഴിയണം, യോജ്യമായ സ്റ്റൈലുകളില്‍-അതിന്‍ മോഡേനിസ്റ്റുകള്‍ക്ക് (ജെനറലൈസേഷന്‍ അല്ല)ചില പരിമിതികള്‍ കണ്ടിട്ടുണ്ട്.
ഉപ്പസ്
ഉപ്പായി പറയുന്നതിനൊന്നും എതിരഭിപ്രായമില്ല. പക്ഷെ ആധുനിക ചിത്രകല മനസ്സിലാക്കുന്നവരില്ല എന്നാണോ പറഞ്ഞ് വരുന്നത്? സായിപ്പ് പറയുന്നതൊക്കെ ബെസ്റ്റാണെന്ന് എന്നതുകൊണ്ട് മാത്രമാണോ അതൊക്കെ ആളുകള്‍ ആസ്വദിക്കുന്നത്? ഫ്രോഡായിട്ട് ചിത്രകല മാത്രമല്ല, ചില തമാശകള്‍ കേട്ടാല്‍ പോലും ആളുകള്‍ ചിരിക്കാറുണ്ട്, കുറച്ചധികം ജനങ്ങള്‍ കുറേയൊക്കെ ഫേക്കിന്റെം മറ്റതിന്റേയും പുറകേ പോകാറുണ്ട്. ഇതൊക്കെ ഇല്ലാത്ത ഒരു കാര്യവുമില്ല ഈ ലോകത്തില്‍.
അതല്ലല്ലോ ഇവിടുത്തെ പ്രശ്നം, ആധുനികത എന്ന വെച്ചാല്‍ അല്ലെങ്കില്‍ ആധുനികത വരക്കുന്നത് പാരമ്പര്യമായി ചിത്രകല ഇന്നതാണ് എന്ന് ആരോ പറഞ്ഞ് വെച്ചിരിക്കുന്ന ആ റൂട്ടില്‍ വണ്ടി ഓടിക്കാന്‍ അറിയാത്തതുകൊണ്ടാണ് എന്ന് പറയുമ്പോഴാണ് പ്രശ്നം. അതായത് ഞാന്‍ പോസ്റ്റില്‍ പറഞ്ഞതുപോലെ ഇത് ഒരു ഗോമ്പറ്റീഷനോ ഗപ്പ് കിട്ടാനുള്ളതോ അല്ല. അല്ലെങ്കില്‍ ആധുനിക ചിത്രകാരന്മാര്‍ക്ക് ലാന്റ്സ്കേപ്പോ പോട്രേയിറ്റോ വരക്കാനറിയണമെന്നോ അല്ലെങ്കില്‍ വരക്കാന്‍ അറിഞ്ഞൂടാത്തതുകൊണ്ടാണ് ‘എളുപ്പപ്പണിക്കാണ്‘ ആധുനികതയിലോട്ട് പോകുന്നതൊക്കെ പറഞ്ഞാല്‍ ചിരിക്കാതെ എന്ത് ചെയ്യും? അതെന്ത് പറച്ചിലാണ് ഹേ?
എനിക്ക് മെക്കലാഞ്ചലോനേം ജാക്സണ്‍ പൊളൊക്കിനേം ഒക്കെ ഇഷ്ടാണ്. എനിക്ക് രണ്ട് പേരേയും വലുതായി ഒന്നും മനസ്സിലാവാറില്ല. എനിക്ക് ചിത്രകല അങ്ങിനെയങ്ങ് പഠിച്ച് ആസ്വദിക്കാനൊന്നും അറിഞ്ഞൂട. സിസ്റ്റീന്‍ ചാപ്പലിന്റെ മുകളും നോക്കി ഇങ്ങിനെ ഇരുന്നിട്ടുണ്ട്, ന്യൂയോര്‍ക്ക് മ്യൂസിയമിലെ ഡ്രിപ്പ് പെയിന്റിങ്ങുകള്‍ നോക്കിയും ഇങ്ങിനെ വാ പൊളിച്ച് ഇരുന്നിട്ടുണ്ട്‍. അറിയാവുന്നത് വെച്ച് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കാറുണ്ട്. ജാക്സണ്‍ പോളോക്ക് പെയിന്റിങ്ങിനെ ഗമ്പ്ലീറ്റിലി മാറ്റി മറിച്ചില്ലേ? അതൊന്നു റീപ്രൊഡ്യൂസ് ചെയ്യാന്‍ പറ്റുമോ? (പറ്റുമെങ്കില്‍ അറിയിക്കണേ, വീ കാന്‍ ഹിറ്റ് സം മാര്‍കെറ്റസ്) ഇറ്റ് ഈസ് എ മോമെന്റ് ഫ്രോസണ്‍ ഇന്‍ ക്യാന്‍വാസ് എന്ന് തോന്നിയിട്ടുണ്ട്. അതിനു ഒരു ഡെഫനിഷിന്റേം ബൌണ്ഡ്രീസില്‍ അത് നില്‍ക്കുന്നുമില്ല. അതുകൊണ്ട് ജാക്സണ്‍ പോളോക്കിനു ഫിഗറേറ്റീവ് വരക്കാനറിഞ്ഞൂടാത്തോണ്ട് ആയിരിക്കും എന്നൊക്കെ പോലെ പറയുന്നത് ഇടി കിട്ടാഞ്ഞിട്ടാണ്..
ഒരാൾ അയാളുടെ രണ്ടു മക്കളോടൊപ്പം കൊച്ചിയിൽനിന്ന് കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്ര തൃശൂറ് കഴിഞ്ഞ് കുന്നംകുളത്തേയ്ക്കെത്തുമ്പോൾ വഴിയരുകിൽ ഒരാൾക്കൂട്ടം കണ്ട് ഡൈവറ് ബസ്സ് നിറ്ത്തി.
റോഡരുകിൽ തമ്പടിച്ചിരുന്ന നാടോടികൾക്കിടയിൽ ഒരു കശപിശ നടക്കുകയായിരുന്നു. മദ്യപിച്ച് ലക്ക് കെട്ട ഒരാൾ ഭയങ്കരമായി ചീത്ത വിളിച്ചുകൊണ്ട് അയാളുടെ ഭാര്യയെ മറ്ദ്ധിയ്ക്കുന്നു. എന്നിട്ട് അരിശം തീരാതെ അയാൾ ആളുകൾ നോക്കിനിൽക്കേ തീപ്പെട്ടിയുടെത്ത് അവരുടെ കുടിലിൻ തീ വെച്ചു.
വീട്ടിലെത്തിയപ്പോൾ എന്താൺ കണ്ടതെന്ന് അച്ചൻ മക്കളോട് ചോദിച്ചു.
തീവെച്ചയാൾ തമിഴനാൺ. മൂത്ത മകൻ പറഞ്ഞു. അയാൾ തെക്കു പടിഞ്ഞാറൻ തമിഴ്നാട്ടിൽനിന്ന് വരുന്നയാളാണെന്ന് അയാളുടെ ആക്സന്റ് വെച്ച് കോയമ്പത്തൂരിൽ പഠിച്ച എനിയ്ക്ക് പറയാൻ കഴിയും. എങ്കിലും അയാൾ ഉപയോഗിച്ച ഭറ്ത്സനപദങ്ങൾ പലതും ശരാശരി മലയാളിയ്ക്ക് മനസ്സിലാവാത്തത്രയും പ്രാദേശികമായിരുന്നതിനാൽ അതുകേട്ട് അവിടെയുള്ള ആറ്ക്കെങ്കിലും പ്രത്യേകിച്ച് എന്തെങ്കിലും മുഷിപ്പ് തോന്നിയിരിയ്ക്കാനിടയില്ല.
രണ്ടാമത്തെ മകൻ പറഞ്ഞത് ഇങിനെയാൺ:
ചീത്തവിളിച്ചുകൊണ്ട് അയാൾ തീപ്പെട്ടിക്കൊള്ളി അങ്ങോട്ടിട്ടതും വേനൽക്കാലനട്ടുച്ചയിൽ പൊരിഞ്ഞുനിന്നിരുന്ന ഓലക്കുടിൽ ആഞ്ഞുകത്താൻ തുടങ്ങി. സമീപത്തെ മരങ്ങളിൽ കാറ്റുവീശുന്നുണ്ടെന്ന് കണ്ട ഞാൻ തീ അടുത്ത കുടിലുകളിലേയ്ക്ക് അത് പടരുമോ എന്ന് ഒരുവേള സംശയിച്ചു.
തീ കത്തിയപ്പോൾ കുടിലിന്റെ ഇറയത്തുനിന്ന് ഒരു പൂച്ച എണീറ്റോടി. ഇറയത്ത് അത് പെറ്റുകിടക്കുകയായിരുന്നെന്നും കുഞ്ഞുകാലുകൾ വലിച്ചുവെച്ച് അതിന്റെ അഞ്ചാറ് കുഞ്ഞുങ്ങൾ അതിനെ പിന്തുടരാൻ ശ്രമിയ്ക്കുന്നുണ്ടെന്നും ഞാൻ കണ്ടു.
മറുപടികളിൽനിന്ന് മനസ്സിലാക്കേണ്ടത് ഇതാൺ. രണ്ടുമക്കളും ഉയറ്ന്ന നിരീക്ഷണപാടവം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവരുടെ ഓറിയെന്റേഷൻസ് വളരെ വിരുദ്ധമാൺ. മൂത്തവന്റേത് വളരെ വോകലും വെറ്ബലുമായ അഭിരുചിയാൺ. സംഭാഷണം സമൂഹജീവിതത്തിന്റെ അടിസ്ഥാനമാകയാൽ അത് കൂടുതൽ ബഹിറ്മുഖമാൺ.
രണ്ടാമത്തെയാളുടെ നിരീക്ഷണം വളരെ ദൃശ്യപരമാൺ. ശബ്ദങ്ങളെ ഏറെക്കുറെ നിരസിയ്ക്കുന്ന അത് താരതംയേന ഇന്റ്രോവേറ്ട്ടഡ് ആൺ.
ചിത്രകല പൊതുവിലും ആധുനികകല പ്രത്യേകിച്ചും ഉയറ്ന്ന ദൃശ്യാഭിരുചി ഉള്ളവരെ ഉദ്ധേശിച്ചാൺ. എൻഫീൽഡ് പരസ്യത്തിലെ സം പീപ്പിൾ വിൽ നെവെറ് ഗെറ്റ് ഇറ്റ് എന്ന വാചകം പുച്ഛമില്ലാതെ പറഞ്ഞാൽ വലിയ സത്യമാൺ.
(ചിന്തകൾ കൂടുതൽ നീണ്ടതിനാൽ ബാക്കി ഇവിടെ: http://panchasarabharani.blogspot.com/2009/02/blog-post_07.html)
ഒരു പ്രത്യേക ചിത്രകാരനെ ചുറ്റിപ്പറ്റിയല്ല ഡിസ്കഷന്‍ എന്നു തോന്നുന്നു. ജാക്സണ്‍ പൊള്ളോക്ക് അതിഭയങ്കരനാണെങ്കില്‍ മോഡേണ്‍ ആര്‍ട്ടിസ്റ്റുകള്‍ക്കെല്ലാം ജാമ്യം കിട്ടില്ലല്ലോ?
മോഡേണ്‍ ആര്‍ട്ടിനോട് പുശ്ചമില്ലെങ്കിലും ആ ലേബലില്‍ വരുന്ന ഒട്ടുമിക്കതിനേയും athinte അതിന്റെ ആര്ട്ടിസ്റ്റിക് വാല്യുവോ, വിലയോ വെച്ച് അംഗീകരിക്കാന്‍ ബുദ്ധിമുറ്റുണ്ട് എന്നേ ഞാന്‍ പറഞ്ഞുള്ളൂ. മാത്രമല്ല ലാന്‍ഡ് സ്കേപുകളും മറ്റും വരയ്കുന്നതിനെ കുറച്ചു കാണുന്നതിലും അര്‌ത്ഥമുണ്ടെന്ന് തോന്നുന്നില്ല-ചിത്രകാരന്റെ കോഗ്നിറ്റീവ് കോണ്ട്രിബ്യൂഷന്‍ അതില്‍ കുറവാണെങ്കില്‍ പോലും.(അതാണല്ലോ അതിനോട് പുശ്ചം)
Some will never get it ശരിയാണ്. അതാണ് the million dollar രക്ഷാ വാചകം. :-)
എന്നു വെച്ച് മോഡേണ്‍ അര്‍ട്ടിസ്റ്റുകള്‍ മോശമെന്ന് ജനറലൈസേഷനുമില്ല-പല്ല കള്ളനാണയങ്ങള്‍ക്കും അന്തിയുറങ്ങാന്‍ പറ്റുന്ന വിശാലമായ ഒരു കൂരയാണ് എന്ന ഉറച്ച അഭിപ്രായമുണ്ട് താനും.
ബൈ
യഥാതഥാവിഷ്കരണങ്ങളുടെ വഴി ഉപേക്ഷിച്ച്,കല നടന്നു തുടങ്ങിയത് ആധുനികത എന്ന് നാമിന്നു വിവക്ഷിക്കുന്ന സമീപകാലത്തൊന്നുമല്ല.ആ അന്വേഷണത്തിന്റെ ഫലമാണ് കൂടിയാട്ടവും കഥകളിയും ഒക്കെ.അബ്സ്ട്രാക്റ്റ് എന്നു നാമിന്നു വിളിക്കുന്ന പലതിനേക്കാളും അബ്സ്ട്രാക്റ്റ്.
യാഥാസ്ഥിതികവീക്ഷണം സൃഷ്ടിക്കുന്ന പ്രശ്നം കലയെ സെക്ട് ആയി തിരിക്കുന്നു എന്നതുകൂടിയാണ്.കഥകളിഭ്രാന്തർ,മേളഭ്രാന്തർ,കർണാടകസംഗീതഭ്രാന്തർ-ഇത്തരം ശൈലീകൃതകലാസ്വാദകരായ മിക്കവരും പറയും അവരുടെ ഇഷ്ടകലയാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്ന്.അതിനേപ്പറ്റി വിവരമില്ലാത്തവൻ മന്ദബുദ്ധിയാണെന്ന്.
ചിത്രകല മുതൽ സൈബർ സാഹിത്യം വരെയുള്ള ആധുനികതയിൽ കള്ളനാണയങ്ങൾക്കും ഇടമുണ്ട് എന്നത് സത്യമാണ്.
നമുക്ക് എല്ലാം മനസ്സിലാവണമെന്നില്ലല്ലോ? റോക്കറ്റ്സ് സൈന്‍സും ബ്രെയിന്‍ സര്‍ജറിയും. കലയും ചിത്രകലയും അതുപോലെ തന്നെ. അതിലെന്താണ് പ്രശ്നമെന്ന് അറിയില്ല. അതൊരു എസ്കേപ്പ് റൂട്ടാണെന്ന് തോന്നുന്നില്ല. പക്ഷെ കലയില്‍ മാത്രം അത് ആക്സ്പറ്റ് ചെയ്യാന്‍ നമുക്ക് സാധിക്കാത്തത് കലയും കലാസ്വാദനവും അബ്സ്റ്റ്രാക്റ്റ് ആണെന്ന്തുകൊണ്ട് തന്നെ.
ചുമ്മാ എന്തെലും കാട്ടിക്കൂട്ടുന്നതാണ് അബ്സ്റ്റ്രാക്ക്റ്റ് എന്ന പേരില്‍ ഇറങ്ങുന്നതു എന്നൊക്കെ തോന്നുന്ന അറിവില്ലായ്മ തന്നെയാണ്. ലാന്റ്സ്ക്കേപ്പ് ഒക്കെ വരച്ചാല്‍ നാലാള് ഹായ് നല്ലത് എന്നെങ്കിലും പറയും, അബ്സ്റ്റ്രാക്റ്റോ അല്ലെങ്കില്‍ എന്തെങ്കിലും നൂതനമായത് വരച്ചിട്ട് അതൊന്നു ആസ്വാദകരുമായി സംവേദിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടാണ്. കാരണം അതിനു എഫര്‍ട്ട് വേണമെന്നത് തന്നെ. അബ്സ്റ്റ്രാക്റ്റാണ് ഏറ്റവും പെട്ടെന്ന് ഫെയില്വറാവാന്‍ പറ്റുന്നത്. അല്ലാതെ തിരിച്ചല്ല. മറ്റേതിനു ഒരു മിനിമം ഗ്യാരന്റിയുണ്ട്.
(ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞു, ആബ്സ്റ്റ്രാക്റ്റായിട്ടും അല്ലാതെയും എല്ലാത്തിലും ഫേക്ക്‍നെസ്സ് ഉണ്ട്. എവിടെയോ ഈയടുത്ത് വായിച്ചപ്പോലെ മലയാളം സീരിയലില്‍ മുഴുവന്‍ വള്ളുവനാടന്‍ ഭാഷയാണ്..പക്ഷെ അബ്സ്റ്റ്രാക്റ്റില്‍ കുറച്ച് കൂടുതല്‍ ഫേക്ക്നെസ്സ് ഉണ്ടെന്ന് സമ്മതിചു തരാന്‍ ബുദ്ധിമുട്ടുണ്ട്)
പ്രിറ്റൻസ് എന്നത് വിശേഷപ്പെട്ട ഒരു അത്യന്താധുനികസങ്കേതമാൺ. അതിൻ ഇന്റലക്ച്വൽ നാട്യവുമായി ബന്ധമേതുമില്ല. ഇത് ചിലപ്പോളൊക്കെ നാഗരികനാട്യം എന്ന സ്വാഭാവികാവസ്ഥയുടെ ഒരു ശുദ്ധവും കലാപരവുമായ റെപ്ലികേഷനാണ്.
താങ്കളുടെതന്നെ അഞ്ചുസെന്റ് എന്ന കഥയിൽ ഈ സങ്കേതം രസകരമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഗുപ്തന്റെ ചില പോസ്റ്റുകളിലും ഈ രീതി കാണുന്നുണ്ട്. പൾപ്ഫിക്ഷനിൽ സാമുവൽ ജാക്സന്റെ കഥാപാത്രത്തിന്റെ പെരുമാറ്റത്തിൽ ഈ സങ്കേതത്തിന്റെ സൂചനകളുണ്ട്.(ചിലപ്പോൾ അയിറണിയുമാകുന്നുണ്ട്)
കുഴിച്ച് നോക്കിയാൽ ഇത് ഐറണിയുടെ ഒരു വേരിയേഷനാണെന്ന് തോന്നുന്നു. ഐറണിയിൽ നാം വിപരീതം പറയുമ്പോൾ ഇവിടെ പറയേണ്ടതിന്റെ ഒരു വകഭേദം പറയുന്നു. താങ്കളുടെ കഥയിലെ കുട്ടി (സ്വാഭാവികമായി) ആട്ടിങ്കുഞ്ഞിനെ ഇഷ്ടപ്പെടുമ്പോൾത്തന്നെ (അസ്വാഭാവികമായി) വഴിയിലെ പരസ്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അതിൽ എഴുത്തുകാരന്റെ വശത്തുനിന്ന് ഒരു കൃത്രിമത്വം എയ്സ്തറ്റിക്കായി ഫോഴ്സ് ചെയ്യപ്പെടുകയാൺ. അതിൽ ഒരു രസവും അതിനേക്കാളേറെ അറ്ത്ഥപരമായ ഒരു നേട്ടവും ഉണ്ടാവുന്നുണ്ട്.
ഈ കഥയിൽനിന്ന് പെരിങ്ങോടന്റെ ജോണി ഡെപ്പിന്റെ കുടുംബം എന്ന കഥയിലേക്ക് വരുമ്പോൾ അവിടെ തീറ്ത്തും ഐറണിയാൺ പ്രയോഗിക്കപ്പെടുന്നത്. കുട്ടി തീവ്രവാദിയാകുന്നു. തീവ്രവാദി കുട്ടികളെപ്പോലെ ഹോട്ട് ചോക്ലേറ്റ് കുടിക്കുന്നു. എല്ലാം 180 ഡിഗ്രിയിലാൺ തിരിയുന്നത്. എന്നാൽ ട്രീസയുടെ അവസ്ഥകളിൽ അത്തരം ഷോക്കുകളില്ല. മറിച്ച് ചോദ്യങ്ങളെ നിറ്മ്മിക്കുന്ന, നേറ്രേഖയിൽനിന്ന് മയത്തിലുള്ള വ്യതിയാനങ്ങളാണുള്ളത്.
രണ്ടുകഥകളിലും താങ്കൾ സൂചിപ്പിച്ച ഫെയ്ക്കിങ്ങ് ചിന്തോദ്ദീപകമായി പ്രയോഗിക്കപ്പെടുന്നു. Art is a lie that helps us to realize the truth എന്ന് പികാസ്സോ പറയുന്നു. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തിൽ ഭാഷ വ്യാജമോ വിവറ്ത്തിതമോ(ഞാങ്കണ്ടുപിടിച്ച വാക്കാൺ, കേരളപാണിനീയം ഞാനെഴുതിയതാൺ) നാടകീയമോ വികാരപരമോ ഇനി മറ്റെന്തെങ്കിലുമോ ആയതുകൊണ്ട് കല അസ്വീകാര്യമാവുന്നില്ല. യാഥാറ്ത്യത്തെ രസകരമായി ഫെയ്ക് ചെയ്യുന്നതിനാണല്ലോ കല എന്നുപറയുന്നത്.
വളരെ വലിയ ഒരു വിഷയത്തിലേയ്ക്ക് നയിച്ചുകൊണ്ട് പോസ്റ്റിട്ടതിൻ താങ്കൾക്ക് നന്ദി. ആകെ ഒരു കുഴപ്പം റ്റോപികിന്റെ വ്യാപ്തി കാരണം ചിന്തകൾ ലക്കും ലഗാനുമില്ലാതെ ചിതറിപ്പോകുന്നു എന്നതാൺ.
അബ്സ്റ്റ്രാക്ഷനെക്കുറിച്ച് രണ്ട് വാക്ക് പറയണമെന്നുണ്ടായിരുന്നു. കമന്റെഴുതിവന്ന് നോക്കുമ്പോൾ ഞാൻ ഒരു കയറ്റം കയറുകയാൺ. നേരെമുകളിൽ കാടാൺ.
മധൂ
ഇനി എന്റെ എല്ലാ കഥകള്‍ക്കും ഒരു കമന്റ് വെച്ചില്ലെങ്കില്‍ ആളെ വിട്ട് തല്ലിപ്പിക്കും :) . അഞ്ച് സെന്റ് 'നൊസ്റ്റാള്‍ജിയ', 'സ്നെറ്റിമെന്റല്‍' ഒക്കെ ആയി വായിക്കപ്പെട്ടപ്പോള്‍ ഞാന്‍ കഥ എഴുത്ത് നിറുത്തിയതാണ് :)
എനിക്കു ലിറ്ററേച്ചറില്‍ ആധുനികതിയിലെ ഏറ്റവും ഇഷ്ടം മിനിമലിസം ആണ്. എന്നാല്‍ അതില്‍ കാര്‍വറെ വലിയ ഇഷ്ടവുമല്ല. കാര്‍വര്‍ മിനിമലിസ്റ്റ് അല്ല എന്ന വാദഗതിക്കാരിയാണ് ഞാന്‍. അങ്ങിനെയെങ്കില്‍ നമ്മുടെ ഓണ്‍ ആര്‍.കെ അതിലും ബലിയ മിനിമസിറ്റ് അല്ലേ? പിന്നെ എനിക്ക് ഇങ്ങിനെയുള്ളതൊക്കെ ഇങ്ങിനെ തൊലിപ്പുറമേയുള്ളേ വിവരമേയുള്ളൂ. മിക്കതും വിവരക്കെടുമാണ്, അതുകൊണ്ട് ഉറക്കെ പറയാന്‍ മടിയാണ്.
താങ്കള്‍ക്ക് അറിവുള്ളതെല്ലാം താങ്കളുടെ ബ്ലോഗില്‍ എഴുതൂ, ഞാനൊക്കെ വായിച്ച് വിവരം വെക്കട്ട്.
വിവരമുണ്ട് എന്ന് ഒരു വിധം എങ്ങനെയെങ്കിലും വിശ്വസിച്ചുവരുമ്പളേയ്ക്കും വിവരമില്ല എന്നു സ്ഥാപിച്ചുകൊണ്ട് എന്തെങ്കിലും ഒന്ന് സംഭവിയ്ക്കും(കുട്ടിക്കാലം തൊട്ട് ഇങ്ങിനെയാൺ:D), ഉദാഹരണത്തിൻ താങ്കൾ പറഞ്ഞ കാറ്വറ്. ആരാണയാൾ? ഇന്ത്യക്കാരനാണോ? ആറ്കേ, ആറ്കേ നാരായണാണോ? (ജാക്സൻ പൊള്ളോക്കും കേട്ടിട്ടില്ലായിരുന്നു)
ഉറക്കെപ്പറയാനുള്ള മടി ഇവിടെയുമുണ്ട്. മുകളിലത്തെ ചറ്ച്ചാവിഷയം പോലേയുള്ള വിഷയങ്ങൾ ചറ്ച്ച ചെയ്യുമ്പോൾ വസ്തുതാപരമായ തെറ്റുകൾ പെട്ടെന്ന് പറ്റും.ഞാൻ വിക്കി-നോക്കി മാത്രമേ എന്തും പറയൂ. തെറ്റിയാൽ വിക്കിയിലുണ്ട് എന്നുപറയാമല്ലോ.
ആധുനികകലയുടെ സൌന്ദര്യശാസ്ത്രം എന്ന വിഷയം ധാരാളം വായിച്ചിട്ടുണ്ടെന്ന് തന്നെയാൺ വിശ്വാസം. ചിത്രം, കഥ സിനിമ ഒക്കെ വരുമ്പോൾ എനിക്കീ റേഡിയോ കിട്ടിയാൽ പാട്ട് കേൾക്കുന്നതിനുമുമ്പ് പൊളിച്ചുപരിശോധിക്കുന്ന തരം പ്രാന്ത് കുറച്ചുണ്ട്. അതുകൊണ്ട് കീറിമുറിയ്ക്കാൻ വലിയ താല്പര്യമാൺ.
ടി പദ്മനാഭൻ ഒരു മിനിമലിസ്റ്റല്ലേ? ടാഗോറിന്റെ ചില കഥകളിലും കാണാം ആ രീതിയിലുള്ള ഒരു മിനിമലിസം.
കമന്റിടാൻ പ്രധാനമടി എന്റെ അടിസ്ഥാന ഭാഷ വളരെ ഐസ്കോൾഡ് ആണോ എന്ന ശങ്കയാൺ. അപ്പോൾ വാംതും മോഡസ്റ്റിയുമൊക്കെ വരുത്താൻ എക്സ്ട്രാ എഫ്ഫറ്ടിടണം, അധ്വാനിയ്ക്കണം.
ലെമൺ ഡിസനിലെ റിലേറ്റഡ് പോസ്റ്റ് വായിച്ചു. കടലിനെ കുടത്തിലാക്കുന്ന മട്ടിൽ ഒരു ബുദ്ധിമുട്ടുണ്ട് ഈ വിഷയത്തിൽ. അവിടത്തെ കമന്റുകളിൽത്തന്നെ റോംബസിനെപ്പറ്റി ഒരു ചില്ല പൊട്ടി? ഇനിയിപ്പം ജ്യോമെട്രി പറയണ്ടിവരില്ലേ? അടുത്തപടിയിൽ റോമൻ ശില്പകല വരില്ലേ?
ഇഞ്ചീ, ഓഫിനുമാപ്പ്
മധുസൂധനന്‍,
ഇതായിരുന്നു റോംബസിനെ പറ്റി വന്ന കമന്റ്:
"സമചതുരമെങ്കിലും 45 ഡിഗ്രി ചെരിച്ചുവെച്ചാല്‍ അതേ ചിത്രത്തെ റോംബസ് എന്നോ ഡയമണ്ട് എന്നോ പേരിട്ട് വിളിക്കുന്നു."..
ഇതു ശരിയല്ല. സമീപ വശങ്ങള്‍ പരസ്പരലംബങ്ങള്‍ ആകുന്ന റോംബസുകള്‍ സമചതുരങ്ങളാണ്. അപ്പോ, എല്ലാ സമചതുരവും റോംബസാണ്, എന്നാല്‍ തിരിച്ചങ്ങനെയല്ല.
ജ്യോമട്രി വലിയ പിടിയില്ല എന്നാലും കമന്റില്‍ പറയന്നതു പോലെ എല്ലാ സമചതുരവും റോംബസ് ആണല്ലോ. അപ്പോള്‍ 45 ഡിഗ്രി ചെരിച്ചുവെച്ച സമചതുരം, സമചതുരത്തേക്കാള്‍ റോംബസ് ആയാണ് കാഴ്ചക്കാരന് അനുഭവപ്പെടുന്നത് എന്നേ ഞാന്‍ പറഞ്ഞുള്ളൂ.
ഇഞ്ചീ,
ജാക്സണ്‍ പൊള്ളോക്കിന്റെ ചിത്രങ്ങള്‍ ആക്ഷന്‍ പെയിന്റിങ്ങാണ്. (അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസം) അവ റീ പ്രൊഡ്യൂസ് ചെയ്യാമോ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം ആക്ഷന്‍ പെയിന്റിങ്ങില്‍ സൃഷ്ടിയേക്കാളേറെ പ്രാധാന്യം പ്രോസസിനാണ്. (the journey is more important than the destination) പൊള്ളോക്ക് എന്ന പേരില്‍ എഡ് ഹാരിസ് സംവിധാനം ചെയ്ത് അഭിനയിച്ച ഒരു സിനിമയുണ്ട്. പറ്റുമെങ്കില്‍ കാണുക. ദാ ഈ സൈറ്റ് നോക്കൂ. http://www.jacksonpollock.org/ രസകരമാണ്.
ആധുനികമോ അല്ലെ എന്നല്ല...
സര്ഗാത്മകതയുണ്ടോ..എന്ന് നോക്കുക...
പിന്നെ അനുവാചകന് ആസ്വദിക്കാന്‍ കഴിയുന്നുവെങ്കില്‍ ഒരു സൃഷ്ടി പൂര്‍ണ്ണമായി വിജയിച്ചുവെന്നു പറയാം...അതില്‍ നിയമങ്ങളുണ്ടോ ഇല്ലയോ എന്നല്ല, കലയെന്നാല്‍ നിയമാനുസൃതമായി പാകപ്പെടുതേണ്ട ഒന്നല്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്...
അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്...
അതില്‍ വെറുതെ നിയമങ്ങളുണ്ടോ നിബന്ധനകള്‍ എല്ലാമുണ്ടോ എന്ന് നോക്കുന്ന സമയം ആസ്വദിക്കാന്‍ ശ്രമിക്കുക.അല്ലെങ്കില്‍ അവരെ വിട്ടേക്കുക....അവര്‍ വരക്കുന്നതും എഴുതുന്നതും അവര്‍ക്ക് വേണ്ടിയാണെങ്കില്‍ ബാക്കിയുള്ളവരെന്തിനു വെറുതെ ....?!!!
Aaswadanam vykthiparam aanu...i don't like kathakali i like belly dance :)
Post a Comment