2009-01-29

ബ്ലോഗര്‍മാരുടെ ശ്രദ്ധയ്ക്ക്

ബര്‍ക്കാ ദത്തിനെ മോശമായി ചിത്രീകരിച്ചു എന്നതുകൊണ്ട് ഇന്ത്യന്‍ സിറ്റിസണ്‍ ആയ, പക്ഷെ നെതര്‍ലാന്‍സില്‍ താമസിക്കുന്ന ചെയ്തന്യാ എന്ന ബ്ലോഗര്‍ക്കെതിരെ എന്‍.ഡി.ടി.വി കേസെടുക്കകയും സെറ്റില്‍‌‌മെന്റില്‍ അദ്ദേഹം നിരുപാധികം മാപ്പ് പറയുകയും ചെയ്തു.
 
ചെയ്തന്യാ എഴുതിയ വാചകങ്ങള്‍ ശ്രദ്ധിക്കുക. അതു കൂടാതെ പോസ്റ്റില്‍ ബര്‍ക്കാ ദത്തിനെ വിഡ്ഡിയെന്നും മറ്റും അഭിസംബോധന ചെയ്തിരുന്നു.
 
  • a lack of ethics, responsibility and professionalism by Ms. Dutt and NDTV Limited;
  • that Ms. Dutt and NDTV's reporting at the scene of the Mumbai attacks during November 2008, resulted in jeopardizing the safety and lives of civilians and / or security personnel caught up in and / or involved in defending against the attacks in Mumbai in November 2008;
  • that Ms. Dutt was responsible for the death of Indian Servicemen during the Kargil Conflict. 

  • ഇന്ത്യയില്‍ ബ്ലോഗര്‍മാര്‍ക്കെതിരെയുള്ള ആ‍ദ്യ കേസിതാണെന്ന് തോന്നുന്നു. ഈ കേസില്‍ ഏറ്റവും ശ്രദ്ധേയം ബ്ലോഗര്‍ നെതര്‍ലന്‍സ്റ്റില്‍ താമസം എന്നതാണ്. നെതര്‍ലന്‍സ് അമേരിക്കയേക്കാളും സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലൊന്നാണ്. പക്ഷെ അതുകൊണ്ട് കാര്യമുണ്ടായില്ല എന്ന് തോന്നുന്നു. ലീഗലി ഫൈറ്റ് ചെയ്തിരുന്നെങ്കില്‍ കേസ് എങ്ങിനെ പരവ്യസാനിപ്പിക്കുമെന്ന് അറിയാന്‍ സാ‍ധിച്ചേനെ. പക്ഷെ അതിനു പകരം രണ്ട് പാര്‍ട്ടികളും തമ്മില്‍ ഒരു സെറ്റില്‍മെന്റിനു വരുകയും ബ്ലോഗര്‍ മാപ്പ് പറയുകയും പ്രസ്തുത പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
     
    1. വ്യക്തിപരമായ ഇന്‍സള്‍ട്ട്, ഇഡിയറ്റ് (വിഡ്ഡി) എന്ന വാക്കിനു പോലും ഉണ്ട് എന്ന് മനസ്സിലാക്കുക. വിമര്‍ശനം വ്യക്തികള്‍ക്കു നേരെ തിരിയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
     
    2. വിമര്‍ശനം സ്ഥാപനങ്ങള്‍ക്ക് നേരെ തിരിയുമ്പോള്‍ അസത്യമല്ലാത്തതൊക്കെ വ്യക്തിപരമായ അഭിപ്രായം എന്ന മട്ടില്‍ മാത്രം എഴുതുവാന്‍ ശ്രദ്ധിക്കുക.
     
    3. ഓരോ വിമര്‍ശന പോസ്റ്റ് എഴുതുമ്പോഴും നിങ്ങളൊരു പത്രാധിപരാണെന്നും വസ്തുതകള്‍ ശ്രദ്ധിക്കണമെന്നും വ്യക്തികളെ തേജോവധം ചെയ്യരുതെന്നും, അല്ലെങ്കില്‍ അതിനു വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കണമെന്നും അറിയുക.

    4. ടീം ബ്ലോഗുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.
     
    ഇതിനെതിരെ ബ്ലോഗര്‍മാര്‍ വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. അതിലൊരു പോസ്റ്റാണിത്.
    ആ പോസ്റ്റിലെ ലിങ്കിലൂടെ ചെയ്തന്യയുടെ യഥാര്‍ത്ഥ പോസ്റ്റ് ഗൂഗിള്‍ കാഷെയില്‍ നിന്നു ലഭ്യമാണ്.
      
    അനുബന്ധ പോസ്റ്റുകള്‍

    27 പ്രതികരണങ്ങള്‍:

    ജയരാജന്‍ said...

    ഹ്‌മ്‌മും...രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ഒക്കെ ഒരു ഉളുപ്പുമില്ലാതെ വ്യക്തിഹത്യ നടത്തിയാണ് മാധ്യമങ്ങൾ വാഴുന്നത്. പക്ഷേ അവന്മാർ വിമർശനത്തിന് അതീതരോ?
    ഒരു വിധത്തിൽ ഇത് നന്നായി; കൂടുതൽ പേർ ഇതേപ്പറ്റി അറിയാൻ ഇതൊരു കാരണമായേക്കും. ആ പ്രതിഷേധക്കുറിപ്പിലെ വാചകങ്ങൾ “This is pathetic. This reeks of a double standard so despicable it probably violates some journalistic ethic. There, I said it. Sue me!!”. കൂടുതൽ ആൾക്കാർ പ്രതികരിക്കട്ടെ. എൻഡിടിവിക്ക് എല്ലാവരുടെയും വായ മൂടാൻ പറ്റില്ലല്ലൊ?

    നാട്ടുകാരന്‍ said...

    നന്നായിട്ടുണ്ട് ......അഭിനന്ദനങ്ങള്‍!
    എന്‍റെ നാട്ടു കാഴ്ചകള്‍ കണ്ടിട്ടുണ്ടോ?

    Unknown said...

    അനോണിയായി ഇഷ്ടം പോലെ തെറി വിളിക്കാനുള്ള ബ്ലോഗവകാശം നഷ്ടപ്പെട്ടു പോകുമോ എന്തോ ?

    Haree said...

    മറ്റൊരു പോസ്റ്റില്‍ മാരീചന്‍ എഴുതിയതില്‍ കൂടുതലൊന്നും അതിലില്ല. പക്ഷെ, ‘idiont’, 'f... up' എന്നീ വാക്കുകള്‍ തീര്‍ച്ചയായും അവരെ വ്യക്തിപരമായി അവഹേളിക്കലാണ്. പോസ്റ്റിലെ പ്രസക്ത കാര്യങ്ങള്‍ പിന്‍‌വലിക്കാതെ, വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മാപ്പു പറയുകയോ, ആ ഭാഗങ്ങള്‍ പോസ്റ്റില്‍ നിന്നും നീക്കം ചെയ്യുകയോ ചെയ്താല്‍ മതിയായിരുന്നെന്നു തോന്നുന്നു.

    ബുദ്ധിപരമായി ചിന്തിച്ചാല്‍ ആ ബ്ലോഗര്‍ ചെയ്തതാണ് നല്ലത്. വായിക്കേണ്ടവരൊക്കെ ആ പോസ്റ്റ് വായിച്ചു കഴിഞ്ഞു, ഇനിയും വായിക്കാത്തവര്‍ ഇപ്പോള്‍ ഗൂഗിള്‍ കാഷെയില്‍ പോയി വായിക്കുകയും ചെയ്യും (അതിന്റെ കോപ്പികള്‍ ഇനി സുലഭമായിരിക്കും എന്നത് പറയേണ്ടതില്ലല്ലോ!). NDTV-ക്കും, റിപ്പോര്‍ട്ടര്‍ക്കും സ്വന്തം വിലയും പോയി!
    --

    Ignited Words said...

    ബർക്കാ ദത്ത് വിമർശനത്തിനതീതയാണൊ? കോഡ് ഓഫ് കോണ്ടക്റ്റ് ആദ്യം വേണ്ടതു ബർക്കാ ദത്തിനെപോലുള്ള എക്സ്ക്ലൂസിവ് റിപ്പോർട്ടർമാർക്കാണു. മോശമായി ചിത്രീകരിക്കാനും, വസ്തുതകളെ വളച്ചൊടിക്കാനും അവർക്കുള്ള കഴിവി(?) ന്റെയത്രയും വരുമൊ മറ്റുള്ളവർക്ക്. പ്രതികരിച്ചിട്ടു കാര്യമില്ല. കാരണം മുഖ്യധാരാമാധ്യമങ്ങൾ ബർക്കാ ദത്തിനൊപ്പമായിരിക്കും, എന്നാലും അണ്ണാൻ കുഞ്ഞിനു തന്നാലായതെന്നു വിചാരിച്ചു സപ്പോർട്ടാം.


    ഓഫടി:
    യെന്തരു സുകുമാരണ്ണാ. നിങ്ങക്കിപ്പഴും തീർന്നില്ലേ അനോണിമാരടുത്തൊള്ള കലിപ്പുകളൊന്നും . അവരു തെറിമാത്രല്ലണ്ണാ പറയണതു.കാര്യങ്ങളു പറയേണ്ടിടത്തു പറയേണ്ടതു പോലെ മാനം മരിയാദക്കു പറയണ അനോണിമാരാണു കൂടോലും കേട്ടാ. അതോ നിങ്ങള യേതേലും അനോണി ചീത്തവിളിച്ചാ.ഇത്തറക്കു കലിപ്പുകളു വരാനായിട്ട്.:))

    അണ്ണനെ പോല 12*8 സൈസില് ഒരു ക്ലാസപ്പ് ഫോടോയെടുത്ത് ഫിറ്റി ബ്ലാഗിയാ മതിയെന്നൊരു തിട്ടൂരമങ്ങൊട്ടെറക്കണ്ണാ. ഹോ കലിപ്പുകളൂ തീരണില്ലണ്ണാ.

    അണ്ണനറിഞ്ഞൂടാത്ത ഒരു പാടു കാരിയങ്ങളൊണ്ടണ്ണാ ഈ വെർച്വൽ സ്പേസിൽ. അതൊക്ക ഒന്നങ്ങോട്ടു പഠിക്കാൻ നോക്ക് ആദ്യം. അനോണി എന്നും അനോണിയായിട്ടു തന്ന ഇരിക്കാനൊള്ള ഒരുഫാടു വിദ്യകളൊക്കെ ഇവിടൊണ്ടന്നു ചെലപ്പൊ മനസ്സിലാക്കും ;)

    ഗുപ്തന്‍ said...

    ഈ ബാര്‍ കാ ദത്തിന് മലയാളം വായിക്കാനറിയാത്തത് ഭാഗ്യം. അല്ലേല്‍ ആരൊക്കെ മാപ്ഫൂ പറയേണ്ടി വന്നേനേ എന്റീശ്വരന്മാരേ... ഇവിടാരാണ്ടൊക്കെ ലവന്‍ പറഞ്ഞത് തന്നെ എഴുതീട്ടൊണ്ടാരുന്നു.


    ബൈ ദ വേ ഇഞ്ചീടെ പോയിന്റെന്താ :)

    Inji Pennu said...

    കഴിഞ്ഞ പോസ്റ്റില്‍ ഇന്ത്യയില്‍ കേസില്ലല്ലോ ഇല്ലല്ലോ എന്ന് കുറച്ച് പേര്‍ വന്ന് കരഞ്ഞിരുന്നു. അപ്പൊ ദേ ഇനി കരയണ്ട, കേസൊരെണ്ണം വന്നിട്ടുണ്ട് എന്ന് പറഞ്ഞതാണ്.

    Ignited Words said...

    ഇതിനു മുന്നെ ഗൂഗിളിനോടു മുംബൈ ഹൈക്കോർട്ടാണൊയെന്നറിയില്ല, ഏതോ കേസിൽ ഒരു ബ്ലോഗറുടെ വ്യക്തിവിവരങ്ങൾ നൽകാനായി നോട്ടിസ് കൊടൂത്തിട്ടുള്ളതായി എവിടെയോ വായിച്ച ഒരോർമ്മയുണ്ട്. ബ്ലോഗിൽ തന്നെയാണു. ഏതോ സ്ഥാപനത്തിനെതിരായി ബ്ലോഗെഴുതിയെന്നൊ മറ്റോ ആണു കേസ്.

    ഗുപ്തന്‍ said...

    http://en.wikipedia.org/wiki/Barkha_Dutt


    ഈ ലേഖനത്തില്‍ കൂടുതല്‍ വിവരങ്ങളും ലിങ്കുകളും ഉണ്ട്.

    ഇഞ്ചീ.. ഈ ഒരു സംഭവം വെറുതെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതല്ല എന്നു തോന്നിയതുകൊണ്ട് ചോദിച്ചതാണ്. എനിക്ക് എന്‍ ഡി റ്റി വി കിട്ടാത്തതുകൊണ്ടാണ്. കിട്ടിയ ഒരു മനോരമ ലേഖകനെ ഞാനും തെറിവിളിച്ചിരുന്നു -അക്രമമൊക്കെ കഴിഞ്ഞ്.

    ദൃശ്യമാദ്ധ്യമങ്ങള്‍ കാട്ടിയ പോക്രിത്തരത്തിന് അര്‍ഹിക്കുന്ന വിമര്‍ശനമേ ബ്ലോഗോസ്ഫിയറില്‍ നിന്നു വന്നുള്ളൂ എന്നേ എനിക്ക് തോന്നിയുള്ളൂ. ഇത്തരം ഒരു കേയ്സ് ഉണ്ടായതുതന്നെ അപമാനവും ആ സ്ത്രീയുടെ അഹങ്കാരവും ആയിട്ടേ എനിക്ക് കാണാനാവൂ. അയാള്‍ കേസിന് പോയിരുന്നെങ്കില്‍ എന്ന് ആ‍ശിക്കാനല്ലാതെ എന്തു ചെയ്യാന്‍.

    ബ്ലോഗ് വിമര്‍ശനത്തിനും നിയമത്തിനും ഉപരിയാണെന്നു ഞാനും കരുതുന്നില്ല. പക്ഷെ ബര്‍ക്കാ ദത്തിന് കിട്ടാനുള്ളത് ബ്ലോഗില്‍ നിന്നെങ്കിലും കിട്ടണം എന്ന ബ്ലോഗനീതിക്കാണ് എന്റെ പിന്തുണ. :)

    ഗുപ്തന്‍ said...

    My point is, what you needed to cite was not just any legal precedent but a valid and worthwhile legal precedent. You could have waited for one :).

    That's my personal opinion.

    Inji Pennu said...

    ഗുപ്തരേ അതിനുള്ള വേറെ പോസ്റ്റ് എനിക്ക് എഴുതണം(എനിക്ക് രണ്ട് കയ്യുള്ളൂ). :) ഇംഗ്ലീഷിലന്നെ വേണം. അവരെന്നെ അമേരിക്കേലു വന്നു പിടിക്കോന്ന് അറിയണമല്ലോ?

    Inji Pennu said...

    ങ്ങാ അല്ലല്ല... ഇനി വിമര്‍ശിക്കുമ്പോള്‍ ഡോസ് ഇച്ചിരെ കൂട്ടിയാലും സാരമില്ല്യ, തെറി കുറച്ചേരെ എന്നാണുദ്ദേശിക്കുന്നത്.

    വികടശിരോമണി said...

    മര്യാദയില്ലാതിരുന്നാൽ എവിടെയും നമുക്ക് മര്യാദയില്ലാത്തവനാവാം,കേസ് നടത്താം,ജയിലീക്കിടക്കാം.അല്ലെങ്കിൽ അതൊക്കെ ബുദ്ധിമുട്ടാണ്.അത്രേയുള്ളൂ.

    Suraj said...

    ബര്‍ഖയ്ക്ക് കിട്ടേണ്ടത് തന്നെ ഇത് എന്നതില്‍ ഒരു ഡൌട്ടുമില്ല. പക്ഷേ “Ms. Dutt was responsible for the death of Indian Servicemen during the Kargil Conflict ” എന്നൊക്കെ എഴുതിപ്പിടിപ്പിച്ചത് ഇത്തിരി കടന്നുപോയി.


    പിന്നെ, ലീഗല്‍ നീക്കങ്ങളുടെ ആരംഭത്തില്‍ തന്നെ “കലങ്ങിപ്പോയ” ഈ കേസ് ഒരുവിധ പ്രിസിഡന്‍സും ഉണ്ടാക്കുന്നില്ല. നീതിന്യായവ്യവസ്ഥിതിക്ക് പുറത്ത് നെഗോഷ്യേറ്റ് ചെയ്തപ്പോഴേ അതിന്റെ ലീഗല്‍ പ്രാധാന്യം കഴിഞ്ഞു.

    (ചുരുക്കിപ്പറഞ്ഞാല്‍ ചിലപ്പോ ചിത്രകാരന്‍-പൊന്നമ്പലം കേസായിരിക്കും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു ബ്ലോഗ്സംബന്ധ ഇന്ത്യന്‍ കേസ് ആകാന്‍ സാധ്യത! അമ്പോ ഈ മല്ലൂസിന്റെ ഒരു കാര്യമേ, എല്ലാത്തിലും നമ്പര്‍ വണ്‍ ! ;)

    പ്രയാണ്‍ said...

    ബര്‍ഘാദത്തിന് കിട്ടിയത് പോര എന്നാണ് എന്റെയും അഭിപ്രായം.ഉളള്ളില്‍ കുടുങ്ങിയ ഫാമിലിയെകാത്ത് പുറത്തിരിക്കുന്നവരോട് "how do you feel" എന്നു ചോദിച്ച് ക്യാമറ സൂം ചെയ്തപ്പോള്‍ ‍ചെകിട്ടത്തൊരടിയാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്.

    Vadakkoot said...

    വിവാദലേഖനത്തിന്റെ ഗൂഗ്ള്‍ കാഷെ
    ഇവിടെയുണ്ട്. ഒരു സാധാരണ വിമര്‍ശനം മാത്രമായിട്ടാണ് എനിക്ക് തോന്നിയത്. Vantage Point എന്ന ബ്ലോഗിലെ ഈ പോസ്റ്റ് വായിച്ചു നോക്കൂ.
    പിന്നെ, ഇത് ഇന്ത്യയിലെ ആദ്യത്തെ കേസ് ഒന്നുമല്ല. മുകളിലെ ബ്ലോഗിന്റെ ഉടമസ്ഥനായ ഗൌരവ് ഇതുപോലത്തെ കേസില്‍ പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെക്കാണാം

    Vadakkoot said...

    ലിങ്ക് മാറിപ്പോയി :(
    വിവാദപോസ്റ്റ് ഇവിടെയുണ്ട് (സത്യമായിട്ടും അവിടെത്തന്നെയുണ്ട്).

    Anonymous said...

    Uhm?! As I see it:

    The blogger exercised his freedom to criticize Ms Dutt/NDTV.
    NDTV/Ms Dutt exercised their freedom to defend themselves legally (presumably).
    The blogger retracted his criticism, (again, presumably) because he had nothing to back up his allegations, with. He had the freedom to stand by his statement, and defend himself legally, didn't he?

    I don't think it's fair to imply that NDTV/Ms Dutt should simply sit back and take someone publicly maligning them, just because they happen to be part of the 'Big Bad Indian News Media'.

    Do keep in mind that anyone who is shown in poor light on NDTV (by Ms Dutt or anyone else) also has the freedom to legally (or otherwise, as is often the practice) defend themselves.

    :Alex

    t.k. formerly known as thomman said...

    ഞാന്‍ ഇതുവരെ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ പൊന്നമ്പലം ചിത്രകാരനെതിരേ കേസ് കൊടുത്തത് ‘ദാ ലവന്‍ അശ്ലീലം എഴുതിയേ’ എന്നു പറഞ്ഞാണ്. അത്തരം vigilante-കള്‍ ഏതു രംഗത്തായാലും പ്രശ്നക്കാരാ‍ണ്. ഈ കേസില്‍, വിമര്‍ശിച്ചയാളും അതിന്നിരയായ സ്ഥാപനവും വ്യക്തിയും തമ്മിലാണല്ലോ എതിരിടുന്നത്. ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കു തന്നെ കോട്ടം വരുന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ അതിന്നെ ഇത്തരത്തില്‍ നേരിടുന്നത് കുറെയൊക്കെ കോര്‍പ്പറേറ്റ് പി.ആറീന്റെ ഭാഗമാണെന്നു തോന്നുന്നു.

    മറിച്ച്, vigilante-കളുടെ പ്രതികരണം തികച്ചും പ്രവചാതീതമാകാമെന്നതുകൊണ്ടാണ് അവരുടെ നീക്കങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടത്. ടെക്ക് ബ്ലോഗുകളില്‍ ഏറ്റവും വലിയ ഒന്നായ Techcrunch-ന്റെ സ്ഥാപകന്‍ മൈക്കേല്‍ അരിംഗ്‌ടന് കുറച്ച് ദിവസം മുമ്പ് മ്യൂണിക്കില്‍ വച്ചുണ്ടായ ഒരു അനുഭവത്തെപ്പറ്റി വായിച്ചതുകൊണ്ടുകൂടിയാണ് ഈ കമന്റിട്ടത്. എഴുതിയത് ഇഷ്ടപ്പെടാതെ വന്നാല്‍, കാര്യങ്ങള്‍ കൈയാങ്കളിയിലേക്ക് നീങ്ങുന്നതിനെപ്പറ്റി അദ്ദേഹം ഈ പോസ്റ്റില്‍ പറയുന്നുണ്ട്.

    അനോണി ആന്റണി said...

    ചിരിക്കാതെ എന്തു ചെയ്യും?

    കുറേയേറേ ലിങ്കുകള്‍ ദേശിപണ്ഡിറ്റില്‍
    http://www.desipundit.com/2009/01/28/blogger-silenced-by-ndtv/

    കഥ:
    ഇവരുടെ മാദ്ധ്യമപ്രവര്‍ത്തനരീതി കഠിനമായി വിമര്‍ശിക്കപ്പെട്ടപ്പോള്‍ ഒരു വിശദീകരണക്കുറിപ്പ് ഇട്ടു. അതില്‍ ഡസന്‍ കണക്കിനു ആളുകള്‍ വന്ന് കുറ്റാരോപണം നടത്തി. അവര്‍ കൂടുതല്‍ വിശദീകരണം നടത്തി ആളുകള്‍ ഇക്കണ്ട ചോരയ്ക്കെല്ലാം നിങ്ങളാണ്‌ സമാധാനം പറയേണ്ടതെന്ന രീതിയിലായി. ഇടയ്ക്ക് ഒരു ബ്ലോഗര്‍ വന്ന് തെറിയും പറഞ്ഞിട്ട് പോയി. ആകെ നട്ടം തിരിഞ്ഞ അവര്‍ കോടതിയില്‍ പോയി. വിരണ്ട ബ്ലോഗര്‍ പോസ്റ്റ് പിന്‍‌വലിച്ചു നാഷ്ടാംഗം നമസ്കരിച്ചു. ഇപ്പോ ഇന്റര്‍നെറ്റില്‍ ആ ബ്ലോഗര്‍ പറഞ്ഞതിനെക്കാള്‍ വലിയ ആരോപണങ്ങള്‍ മുട്ടിയിട്ട് ഇറങ്ങാന്‍ വയ്യ.
    ഗുണപാഠം :- നെറ്റിലെഴുത്തുകാര്‍ക്ക് "ബ്ലോഗറായാലും തെറി പറയരുത്"
    ഗുണപാഠം :- നെറ്റിയിലെഴുത്തുകാര്‍ക്ക് "ഒരു നാക്കിനെയല്ലാതെ ഒരഭിപ്രായത്തെ ഇല്ലാതെയാക്കാന്‍ ആര്‍ക്കും കഴിയില്ല


    പഞ്ചതത്രത്തിലെ കുരുവിക്ക് പൊന്‍‌പണം കിട്ടുന്ന കഥ ഓര്‍മ്മയുണ്ടോ :)

    അരവിന്ദ് :: aravind said...

    ഇഡിയറ്റ് എന്നൊക്കെ വിളിക്കുന്നത് മാനനഷ്ടമാണെന്ന് പറഞ്ഞ് കേസ് കൊടുക്കാമെങ്കില്‍
    എന്‍ ഡി റ്റി വിയില്‍ തന്നെ ദി ഗ്രേറ്റ് ഇന്ത്യന്‍ തമാശ എന്നു പറഞ്ഞ് കാണിക്കുന്ന കാര്‍ട്ടൂണില്‍ രാഷ്ടീയക്കാരെ എന്തെല്ലാം പറയുന്നുണ്ട്? എന്തൊക്കെ കോമാളി വേഷത്തില്‍ കാണിക്കുന്നുണ്ട്?

    ഹിപോക്രാറ്റ്സ്!

    പട്ടാളക്കാരുടെ ജീവന്‍ അവര്‍ കാരണം പോയി എന്ന് എഴുതിയതാകും പ്രശ്നമായത്. അതിച്ചിരെ ഓവറായി.

    ഇങ്ങനെ പോയാല്‍ നാട്ടില്‍ സിനിമാല നിരോധിക്കുമല്ലോ..കാര്‍റ്റൂണിസ്റ്റുകള്‍ എല്ലാം അകത്തായത് തന്നെ! ആക്‌ച്വലി ലോകം താലിബാനിസത്തിലേക്ക് പോകുകയാണെന്ന് തോന്നുന്നു..എല്ലാവര്‍ക്കും ഭയങ്കര ഇന്‍‌ടോളറന്‍സ്....എന്തരോ എന്തോ.

    ഗുപ്തന്‍ said...

    @സൂരജ് , അരവിന്ദ്

    കാര്‍ഗില്‍ യുദ്ധകാലത്ത് ബര്‍ഖയുടെ ഇടപെടലുകള്‍ സൈന്യത്തിന്റെ സുരക്ഷിതത്വത്തെ അപകടപ്പെടുത്തുന്നതായിരുന്നു എന്നുപറഞ്ഞത് കുന്തേ അല്ല ; ഇന്ത്യയുടെ നേവല്‍ ചീഫ് അഡ്മിറല്‍ സുരേഷ് മേത്ത പറഞ്ഞകാര്യങ്ങള്‍ ആവര്‍ത്തിച്ചതേയുള്ളൂ അയാള്‍.. പക്ഷെ ആ‍ര്‍മി ചീഫ് മാലിക്ക് ബര്‍ക്കയുട്ടെ ഇടപെടല്‍ ‘അമിതാവേശം ഉള്ളതായിരുന്നു’ എന്നു പറഞ്ഞെങ്കിലും അവര്‍ കാരണം അപകടമുണ്ടായിട്ടില്ല എന്ന് പറഞ്ഞിരുന്നു.

    കാര്‍ഗില്‍ വിജയത്തെക്കുറിച്ച് ആവശ്യത്തിലധികം ഓപ്റ്റിമിസ്റ്റിക് ആയ വിവരണം ആണ് മാലിക്ക് തന്നിരിക്കുന്നത് എന്ന് ഇപ്പോള്‍ പരക്കെ മനസ്സിലായിട്ടുണ്ട്. അപ്പോള്‍ അഡ്മിറല്‍ മേത്ത പറഞ്ഞതാവണം സത്യം .


    http://www.hindustantimes.com/StoryPage/StoryPage.aspx?id=083f8b3a-4b81-476a-9d85-9ac6770d20ac << വാര്‍ത്ത ഇവിടെ

    absolute_void(); said...

    article in Pune Mirror: http://tinyurl.com/acew7p

    ckuntes withdrawal post: http://ckunte.com/archives/withdrawal

    From some of the major indiblogs:

    http://retributions.nationalinterest.in/ndtvs-assault-on-free-speech/

    http://www.vmohanty.com/posts/open-letter-to-ndtv/

    http://www.prempanicker.com/index.php?/site/when_free_speech_bears_a_price_tag/

    http://blogibberish.com/?p=61

    http://www.labnol.org/india/indian-bloggers-vs-ndtv-barkha-dutt/6853/

    http://www.ipatrix.com/muffling-a-blogger/

    http://www.desipundit.com/2009/01/28/blogger-silenced-by-ndtv/

    http://thecomicproject.blogspot.com/2009/01/throw-constitution-away.html

    http://www.venkateshsridhar.com/why-ndtv-lost-my-respect/

    absolute_void(); said...

    Excellent advice to NDTV from blogbharati

    ഞാന്‍ ഇരിങ്ങല്‍ said...

    വ്യക്തി പരമായി അപമാനിക്കണം എന്ന് ഉദ്ദേശിച്ച് എഴുതുന്ന പോസ്റ്റും കമൻ റുകളും എന്നും നിരുത്സാഹപ്പെടുത്തേണ്ടതും ആവശ്യമെങ്കിൽ കേസെടുക്കേണ്ടതു തന്നെയാണ് എന്നു തന്നെയാണ് എൻ റെ അഭിപ്രായം.
    എന്നാൽ ഒരു സ്ഥാപനം, കമ്പനി തുടങ്ങിയവ ചെയ്ത തെറ്റുകളെ പറയുമ്പോൾ പോലും അപമാനിക്കാൻ ആവരുത് പോസ്റ്റുകൾ, കമൻ റുകൾ അതിലെ തെറ്റിനെ ചൂണ്ടിക്കാണിക്കുകയും അതിൽ വിമർശനം ഉന്നയിക്കുകയുമാ‍ണ് വേണ്ടത്.

    പ്രധാന പ്രശ്നം സ്ഥപനങ്ങൾക്കും കമ്പനികൾക്കും എതിരാകുമ്പോൾ ഏതളവിൽ വിമർശനത്തിൻ റെ കുന്തമുന കൂർപ്പിക്കാം എന്നതാണ്. അതിൽ ഒരു ചർച്ചയൊക്കെ ആവാം എന്ന് തോന്നുന്നു.

    അതുല്യ said...

    "ഇഗ്നെറ്റഡ് വേറ്ഡ്സ് പറഞ case must be this -
    http://www.marketingpilgrim.com/2008/08/google-defamation-suit-in-india-demonstrates-divide-over-freedom-of-speech.html
    ---

    സുകുമാരന്‍ സാറെ, അനോണീ എന്നൊരു സംഗതിയില്ലേന്റെപ്പാ. മുഖമുള്ളൊരാളുണ്ട് ഇതിന്റെ പുറകില്‍, അല്ലാ ഏത് കമന്റിന്റേയും പുറകില്‍. മാധുരീടെ പടം വച്ച് ഞാന്‍ മാധുരീന്ന് എഴുതിയത് കൊണ്ട്, അത് നാട്ടാരങ്ങട് വിശ്വസിയ്ക്കുമോ? അനോണീമിറ്റിയ്ക്ക് ഗൂഗിള്‍ ഓപ്ഷന്‍ കൊടുത്തിട്ടുള്ളപ്പോ, അത് ഉപയോഗ്ഗിയ്ക്ക്ക എന്നത് ബുദ്ധിപരമല്ലേ? ഇനി കേസനും കൂട്ത്തിനും, പോണമെന്നുണ്ടെങ്കില്‍, ഒരു മെയില്‍ ഗൂഗിളീനു അയച്ചാ പോരെ, ലിങ്കില്‍ കാണുന്ന പോലെ സീരിയസ് വിഷയമാണെങ്കില്‍ തീര്‍ച്ചയായും അവരു സഹായിയ്ക്കും. നെറ്റിലെ അഭിപ്രായസ്വാതത്ന്ര്യത്തിനു പടോമ്മ്, ഘനോമ്മ്, നിറോമ്മ് ഒക്കെ വേണമെന്ന് വന്നാല്‍ പിന്നെ എന്താ കഥ! സ്വ.ലേ ന്ന് കേട്ടിട്ടില്ലേ ? ആരോ ആണു, നമുക്ക് അങ്ങേരെ രണ്ട് തെറി വിളിക്കണമെങ്കില്‍, പത്രമുടമയ്ക്ക് നോട്ടീസ് അയച്ചാ മതി. അത് പോലെ തന്നെ ഇതും. വലിയ ലോകവും ചെറിയ ലോകവും അത്ര തന്നെ.

    ഇഞ്ചീ, ഓഫിനു ഒരു നാലേ മുക്കാല്‍ കിലോ മാപ്പ്.

    Vadakkoot said...

    Finally someone courageous enough to republish the original article in its entirety than quoting from it or linking to it. Now whats NDTV gonna do about it?