2009-03-23

നാളത്തെ വാര്‍ത്തകള്‍

അബ്ദുല്‍ നാസ്സര്‍ മദനിക്കും നവീന്‍ പട്നായിക്കിനും ശേഷം കൊക്കോക്കോളയ്ക്കും ഇന്ത്യയിലെ വിളിപ്പേരു ഇടതുപക്ഷം ശാപമോക്ഷം കൊടുത്തിരിക്കുന്നു. കൊക്കോക്കോള കമ്പനിക്കാര്‍ ഇനി മുതല്‍ പ്ലാച്ചിമടയിലെ ഭൂഗര്‍ഭജലം മലിനമാക്കില്ല എന്ന് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിക്കു ഉറപ്പുകൊടുത്തുവത്രേ. എത്ര ലിറ്റര്‍ ജലം വലിച്ചെടുത്താലും ‘ഭൂഗര്‍ഭജലം വറ്റിക്കില്ല’ എന്നു് കോക്കോകോള ഫാക്റ്ററികള്‍ക്ക് മുന്നില്‍ ഒരു ബോര്‍ഡു് എഴുതിവെക്കുമെന്നും എല്ലാ ദിവസവും അങ്ങിനെ ഒരു പ്രസ്താവന ഇറക്കാമെന്നും കോക്കോക്കോളയുടെ ചെയര്‍മാന്‍ ഉറപ്പ് കൊടുത്തതിന്മേലാണ് പുതിയ സംഭവവികാസങ്ങള്‍ ഉരുത്തിരിഞ്ഞിരിക്കുന്നതു.

കുറേയധികം നാള്‍ കോക്കോക്കോളയെ ഉപരോധിച്ച പ്ലാച്ചിമടയിലെ കര്‍ഷകര്‍ ഇനിയെങ്കിലും മാനുഷിക പരിഗണന കൊക്കോക്കോളയോടു കാണിക്കണമെന്നും പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തുതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം കര്‍ഷകര്‍ മറക്കണമെന്നും, മലിനമാക്കില്ല എന്ന് കൊക്കോക്കോള പറഞ്ഞാല്‍ കണ്ണടച്ച് വിശ്വസിക്കണമെന്നും, വിശ്വസിക്കരുത് എന്ന് പറയുന്നവര്‍ കൊക്കോക്കോളയെ വീണ്ടും ഭൂഗര്‍ഭമലിനതയിലേക്കല്ലേ തള്ളിവിടുന്നതെന്നും ഒരു കോക്കോക്കോളാ കുടിച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി സഖാവ് പിണറായി വിജയന്‍ പ്രവര്‍ത്തകരോടു ആരാഞ്ഞു. ഇനി മുതല്‍ എല്ലാ പാര്‍ട്ടിയോഗങ്ങളിലും ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിനു പകരം കൊക്കോക്കോള ആയിരിക്കും ചേര്‍ക്കുക എന്നും പാര്‍ട്ടി ഒന്നടങ്കം തീരുമാനിച്ചു. കൊക്കോക്കോള കുടിക്കുവാന്‍ ബക്കറ്റ് പോലും ആവശ്യമില്ലാത്തതും അണികളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. ബൂര്‍ഷ്വാസികള്‍ മാത്രം കുടിച്ചിരുന്ന കൊക്കോക്കോള ഇനി മുതല്‍ പട്ടിണിപ്പാവങ്ങള്‍ക്കു കൂടി ലഭ്യമാക്കിയതിനു പിണറായി വിജയന്റെ ദീര്‍ഘവീക്ഷണത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നു കൊക്കൊക്കോള ചെയര്‍മാന്‍ കമ്പനി മീറ്റിങ്ങില്‍ പ്രശംസിച്ചു. മറ്റുള്ളവര്‍ക്ക് കുടിക്കാന്‍ കിട്ടാത്തതിന്റെ കുശുമ്പാണ് വിമര്‍ശനങ്ങളെന്നും പിന്നീടു നടന്ന പത്ര/ബ്ലോഗ് സമ്മേളനങ്ങളില്‍ പാര്‍ട്ടി തന്ത്രഞ്ജര്‍ ആവര്‍ത്തിച്ചു.

മാപ്പ് കൊടുക്കേണ്ടവര്‍ക്കുള്ള ലിസ്റ്റുകള്‍ തയ്യാറായിവരുകയാണെന്നും തിരഞ്ഞെടുപ്പ് ഫലങ്ങളനുസരിച്ച് പാര്‍ട്ടി കാലനുസൃതമായി മാറിക്കൊണ്ടിരിക്കുമെന്നും ക്ഷമലിസ്റ്റില്‍ മുന്‍പന്തിയില്‍ മുകേഷ് അമ്പാനിയാണെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍. (മുന്‍പെങ്ങോ അമ്പാനിയെ എറിയാന്‍ പോക്കറ്റില്‍ കല്ലിട്ട് നടന്ന സഖാക്കള്‍ക്ക് വേണ്ടി ക്ഷമയ്ക്കുള്ള പാര്‍ട്ടിക്ലാസ്സിന്റെ അദ്ധ്യായങ്ങള്‍ തയ്യാറായി വരുകയാണ്. കാലാനുസൃതമായി ധൃതഗതിയില്‍ പാഠപുസ്തകം മാറ്റി പരിചയമുള്ളതുകൊണ്ട് പോളിറ്റ് ബ്യൂറോ നേരിട്ട് അതിന്റെ ചുമതല കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയെ ഏല്പിക്കുകയായിരുന്നു)


ഓഫ്: എന്റെ ബ്ലോഗ് ആരും ദയവായി ആര്‍ക്കും കാണിച്ചുകൊടുക്കരുത്. ചിത്രകാരന്റെ ബ്ലോഗ് കാണാതായതില്‍ പിന്നെ അല്പം പേടിയുണ്ട്.

24 പ്രതികരണങ്ങള്‍:

കൂട്ടുകാരന്‍ | Friend said...

കൊക്കോ കോള കടലില്‍ കലക്കി ബക്കറ്റില്‍ കോരി വച്ച് കൊടുക്കുമോ? അതോ പൊന്നാനിയില്‍ ബിരിയാണിച്ചോറിന്ടെ കൂടെ കൊടുക്കുമോ ? രണ്ടായാലും ഇഞ്ചികോള ഉറപ്പാ അല്ലെ ?

keralafarmer said...

ഇഞ്ചീ,
ഇലക്ഷന്‍ എന്നത് വലിയ ചെലവുള്ളതാണ്. അതിന് അംബാനി സഹോദരന്മാര്‍, റ്റാറ്റാ, ബിഗ്ബസാര്‍, സമ്പന്നര്‍, വ്യവസായികള്‍, മാധ്യമങ്ങള്‍ മുതലായവ ഇലക്ഷന്‍ കഴിയുന്നതുവരെ മിത്രങ്ങളാണ്.
എന്തായാലും ബ്ലോഗ് ശില്പശാലകളിലെ ചിത്രകാരനും പിണറായിക്കൊപ്പം വേദിപങ്കിടുന്ന മദനിയും ഒരു ത്രാസില്‍ ഇരുവശത്തുമായി ഒരേപോലെ തൂങ്ങും.
തിരുവനന്തപുരത്ത് ഇലക്ഷനില്‍ മത്സരിക്കുന്ന പ്രമുഖരില്‍ എന്തുകൊണ്ടും യോഗ്യന്‍ ശശിതരൂറാണെന്നിരിക്കെ പിണറായി ഗ്രൂപ്പുകാര്‍ തരൂറിന്റെ ജാതകമെഴുതുന്നു. അവരാരും മദനിയുടെ ജാതകം മറിച്ചു നോക്കുന്നതുപോലുമില്ല.

ജയരാജന്‍ said...

ഹഹഹഹ - ‘നർമം’ എന്ന ലേബൽ ഉള്ള സ്ഥിതിക്ക് ചിരിച്ചില്ലെങ്കിൽ മോശമല്ലേ? :)

“തിരുവനന്തപുരത്ത് ഇലക്ഷനില്‍ മത്സരിക്കുന്ന പ്രമുഖരില്‍ എന്തുകൊണ്ടും യോഗ്യന്‍ ശശിതരൂറാണെന്നിരിക്കെ...” എന്താണ് കേരളഫാർമർ യോഗ്യതയുടെ മാനദണ്ഡം?
ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പരിചയം? സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളോടുള്ള സമീപനം? മികച്ച നിയമവിദഗ്ധൻ?
അതോ ഐക്യരാഷ്ട്രസഭയിലെ മുൻ ഉദ്യോഗസ്ഥനെന്നത് മാത്രമാണോ യോഗ്യതാലക്ഷണം?

Anonymous said...

ശശി തരൂരിന്റെ "ലോക വിവരം" അറിയാന്‍ ഈ ലിങ്കിലുള്ളതും കൂടി ഒന്ന് നോക്കിക്കോളൂ. ഇസ്രയേല്‍ പത്രമായ haaretz ല്‍് വന്ന ലേഖനമാണ്.

Anonymous said...

കൊക്കകോള യോ കര്‍ഷകരോ അല്ല എവിടെ പ്രശ്നം... നമുക്കില്ലാത്തത് നല്ല നിയമങ്ങളും അത് നടപ്പിലാക്കാന്‍ പറ്റുന്ന നിയമപലകരുമാണ് .... എന്തിലും കുറ്റം കണ്ടെത്തുന്ന മലയാളി, നെ എന്നാണ് നന്നാവുക?

Siju | സിജു said...

എന്തൊരു ദീര്‍ഘവീക്ഷണം :-)

Anonymous said...

ഓഫ്
ഫര്‍മേറെ,
ചിത്രകാരന്റെ കെട്ടു ഇതുവരെ തലയില്‍ നിന്നിറങ്ങിയില്ല എന്ന് തോന്നൂ. കൂടുതല്‍ ചിത്രകാരനെ ആലോചിരുന്നാല്‍ ചിലപ്പോള്‍ വയസുകാലത്ത് വട്ടായിപ്പോകും, സൂക്ഷിക്കണം.......!

keralafarmer said...

അനോണി,
വയസ്സുകാലത്ത് വട്ട് വരുമെങ്കില്‍ പാര്‍ലമെന്റിലെത്തുന്ന എണ്‍പത് ശതമാനത്തിനും വട്ടാകാതെയല്ലെ സൂക്ഷിക്കേണ്ടത്. ചിത്രകാരനെ കാണാനില്ലാത്ത വിവരം അനോണി അറിഞ്ഞില്ലെ? ചെമ്മരിയാടുകളെപ്പോലെ പാര്‍ലമെന്റില്‍ നിന്ന് വാക്കൌട്ട് നടത്തിയും സഭയില്‍ ബഹളം വെച്ചും കോടികള്‍ മുടിക്കുന്നത് ഏത് നാട് നന്നാക്കാനാണാവോ?

Vadakkoot said...

Funny post :)

btw, wat happened to chithrakaran's blog? Did google remove it?

Anonymous said...

ഫാര്‍‍മര്ക്ക് എന്തിന്റെ സൂക്കേടാ,
ചിത്രകാരന്റെ ബാധ ഉണ്ടോ എന്നോരു സംശയം.

ഇവനെ പോലെയുള്ള നാറികളാണ് ബ്ലോഗേര്‍സിന്റെ സ്വതന്ത്യ അഭിപ്രായങ്ങള്ക്ക് വിലങ്ങു തടിയാകുന്നത്‍‍.

ഇനി ഇപ്പോ വരും ഇവന്റെ മറ്റോരു വകയിലെ അളിയന്‍‍ ശ്രേയസ്സ് അണ്ണന്‍‍, ചിത്രകാരന്‍‍‍ ബ്ലോഗ് പൂട്ടി യെന്ന് ഭൂലോകമാകെ വിളിച്ചു കൂവാനുള്ള കോണ്ട്രാകറ്റ് അണ്ണന്‍‍ എറ്റെടുത്തിരിക്കുന്നു.

:-p :D

Anonymous said...

ഫാര്‍‍മര്ക്ക് എന്തിന്റെ സൂക്കേടാ,
ചിത്രകാരന്റെ ബാധ ഉണ്ടോ എന്നോരു സംശയം.

ഇവനെ പോലെയുള്ള നാറികളാണ് ബ്ലോഗേര്‍സിന്റെ സ്വതന്ത്യ അഭിപ്രായങ്ങള്ക്ക് വിലങ്ങു തടിയാകുന്നത്‍‍.

ഇനി ഇപ്പോ വരും ഇവന്റെ മറ്റോരു വകയിലെ അളിയന്‍‍ ശ്രേയസ്സ് അണ്ണന്‍‍, ചിത്രകാരന്‍‍‍ ബ്ലോഗ് പൂട്ടി യെന്ന് ഭൂലോകമാകെ വിളിച്ചു കൂവാനുള്ള കോണ്ട്രാകറ്റ് അണ്ണന്‍‍ എറ്റെടുത്തിരിക്കുന്നു.

:-p :D

പകല്‍കിനാവന്‍ | daYdreaMer said...

:)ഹഹഹ...
“തിരുവനന്തപുരത്ത് ഇലക്ഷനില്‍ മത്സരിക്കുന്ന പ്രമുഖരില്‍ എന്തുകൊണ്ടും യോഗ്യന്‍ ശശിതരൂറാണെന്നിരിക്കെ...”

ചിതല്‍ said...

ലേബലില്‍ -
ഒരു സുഖം,
എന്ന് എഴുതാമായിരുന്നു...
:)

Mr. X said...

ലത് കലക്കീ ട്ടാ...

(ഇതേ ലൈനില്‍ ഞമ്മളും ഒരു പാസ്റ്റ് അങ്ങട് ഇട്ടു കയിഞ്ഞാ ഇത് കാണുന്നത്)

Anonymous said...

ഇനീപ്പ കോളായും വടേം ആക്കുമാരിക്കും..

തിര്വന്തോരോ...ആ പാവം തെന്നലേടെ ഇരിപ്പൊക്കെ കാണണം, തരൂരിനെ കണ്ട് തരിച്ചിട്ടായിരിക്കും...അവിടെ നിക്കാന്‍ വേറാരും 'യോഗ്യര'ല്ലല്ലോ...

(ഭാര്‍മേറെടെ പടം ഉഗ്രന്‍ - കുത്താന്‍ കൊമ്പെടുത്ത മഹിഷി ആണോ)

Inji Pennu said...

ജയരാജാ

യ്യോ ഇദ് തമാശയല്ലാട്ടാ. പിന്നെ സഖാക്കന്മാരു കമ്പ്ലെയിന്റ് കൊടുത്താലോ പേടിച്ച് നര്‍മ്മം എന്നൊരു ലേബലിട്ട് തടിതപ്പണതല്ലേ?

തരൂറിനെ നിറുത്തുന്നത് ജയിച്ചാല്‍ ഫോറിന്‍ മിനിസ്റ്റര്‍ ആക്കാനായിരിക്കും എന്ന് പറയുന്നു. അതുകൊണ്ട് തിരുവനന്തപുരത്തുകാരെയെല്ലാം അറിയണം എന്നൊക്കെ പറഞ്ഞാല്‍ അത് എത്ര കണ്ട് ശരിയാവുമെന്ന് അറിയില്ല. ഫോറിന്‍ മിനിസ്റ്ററുടെ എക്സ്പീരിയന്‍സിനു തരൂറിനു യോഗ്യതയുണ്ടെന്ന് തോന്നുന്നു. കൂടെ തിരുവനന്തപുരത്തിനു വേണ്ടിയും എം.പി എന്ന നിലയില്‍ ചെയ്യാന്‍ തിരുവനന്തപുരത്തുകാരുടെ ഇടയില്‍ പ്രവര്‍ത്തിക്കണം എന്നൊന്നുമില്ല. എത്രയോ ഐ.എ.എസുകാരും പോലീസ് മേധാവികളും മുതല്‍ രാഷ്ട്രീയക്കാരും വരെ ആളുകള്‍ അങ്ങിനെ മാറി മാറി നിന്നു ഭരിക്കുന്നു/
മത്സരിക്കുന്നു. ചിലപ്പോള്‍ നന്നായി അവരുടെ കോണ്‍‌സ്റ്റിറ്റുയന്‍സില്‍ മറ്റാരേക്കാളും നന്നായി അവര്‍ ചെയ്യാറുമുണ്ട്. സൊ അത് വിട്.
ശശി തരൂറിന്റെ യോഗ്യതയില്ലായ്മയും ഉദാഹരണത്തിനു നീലന്റെ യോഗ്യതയും ഒക്കെ കണക്കാണ്. പിന്നെ തരൂറിനെപ്പറ്റി തിരുവനന്തപുരത്തുകാരനല്ല രാഷ്ട്രീയക്കാരനല്ല്ല എന്ന് മാത്രമേ ഒരു കുറ്റം ചാര്‍ത്താന്‍ കഴിയൂ എന്ന് തോന്നുന്നു.

ഗുപ്തന്‍ said...

പിണറായിസ്റ്റ് പാര്‍ട്ടിയല്ലേ..ഇതും നടന്നേക്കാം ഇതിനപ്പുറത്തും നടന്നേക്കാം :))

Anonymous said...

എറ്രണാകുളത്തെ എന്റെ വോട്ട് സിന്ധു ജോയിക്ക്. എന്തു നല്ല പാട്ടാ... (പാവം അബ്ദുള്ളക്കുട്ടി)

ചീര I Cheera said...

ഓഫ്.
ഇവിടെ ഒരു ഗദേം, ഗവിദേം പിന്നെ ഒരു മനോദര്‍മ്മോം ഒന്നും തീരെ കാണാനില്ലല്ലോ എന്നൊന്നോര്‍ത്തു നോക്കായിരുന്നു.
ആകപ്പാടെ ഒരു “മടുപ്പന്‍” മണം???
:)

KK said...

:) .............

Suraj said...

‘നാളത്തെ “മംഗളം” വാര്‍ത്ത’ എന്നിട്ടാല്‍ നര്‍മ്മം എന്നെഴുതിവച്ചതുകൊണ്ട് ചിരിയെങ്കിലും പൊട്ടിയേക്കും.

ജനശക്തി said...

തരൂരിന്റെ ഇസ്രയേല്‍ ബാധ

ജനശക്തി said...

സ്വര്‍ഗ്ഗീയപ്പാര്‍ട്ടി, വര്‍ഗീയപാര്‍ട്ടി

Inji Pennu said...

സൂരജേ
നര്‍മ്മം എന്നെഴുതിയതു എന്നെയാരെങ്കിലും പേരെടുത്തെഴുതിയതിനു ക്രൂശിക്കാതെ ഇരിക്കാനാണ്, അല്ലാണ്ട് ചിരിക്കേണ്ട കാര്യമല്ലല്ലോ ഇതൊക്കെ. അത്രയ്ക്കും ഭേഷല്ലേ. എനിക്കും ചിരി ഒന്നും ഒട്ടുമേ വന്നില്ല. പണ്ടൊക്കെ ചിരി വരുമായിരുന്നു, ഇപ്പോ ഞാന്‍ നന്നായി, ഈയടുത്തായിട്ട് ഞാന്‍ സീരിയസാ.

സൂരജിനെയൊക്കെ പിന്നെ ചിരിപ്പിക്കണമെങ്കില്‍ ഭയങ്കര ബുദ്ധിമുട്ടുമാണ്. ചുമ്മാ കോണ്‍‌ഗ്രസ്സ് പാര്‍ട്ടി അല്ലെങ്കില്‍ ദാ ഇപ്പൊ ‘ശശി തരൂര്‍’ എന്നു മാത്രം എഴുതിയാല്‍ മതി, സൂരജ് ഒരായിരം സ്മൈലി ഇട്ടുകളയും. സൂരജിനാവശ്യത്തിനുള്ള ചിരി കിട്ടുന്നതുകൊണ്ട് പിന്നെ ഇനീം വേണ്ടല്ലോ.