ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ബി.ജെ.പിയുമായി ബാന്ധവത്തിനു പോയിട്ടുണ്ട്. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയതയുടെ ഭീഷണിയും മതന്യൂനപക്ഷ പീഡനവും അതുകാരണം ശക്തിപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഈ കക്ഷികളെ ബി.ജെ.പി മുന്നണിയില്‍ നിന്ന് അടര്‍ത്തി എടുത്ത് വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തുക എന്നതല്ലേ ശരിയായ രാഷ്ട്രീയം - ടി.എം. തോമസ് ഐസക്
ആശയം: രാജ്
ചിത്രത്തില്‍ ക്ലിക്ക്യാ വല്‍തായിട്ട് കാണാം.
2009-03-26
സി.പി.എമ്മും ക്ടാങ്ങളും
-
Inji Pennu
at
7:43 PM
വിഭാഗം: lok sabha election 2009, കുത്തിവര
Subscribe to:
Post Comments (Atom)
105 പ്രതികരണങ്ങള്‍:
വര ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നല്ലോ ഇഞ്ച്യേ :)
എനിക്കിതൊന്നും കണ്ടാല്‍ ചിരി വരാറില്ല. സാമൂഹ്യനീതി മത്തങ്ങാടെ കുരു എന്നു പറഞ്ഞ് ബ്ലോഗ് മുഴുവന്‍ അലറി നടക്കുന്ന ചിംഗങ്ങള്‍ ഈയിടെയായി അയലത്തൂടെ ആരെങ്കിലും പിണറായി കോടിയേരി എന്നെങ്ങാനും പറഞ്ഞാണ്ടുപോയാല്‍ പണ്ടു നിക്കര്‍ പരുവത്തില്‍ മുദ്രാവാക്യം വിളിച്ച അതേ സ്പിരിറ്റില്‍ സിന്ദാാാാാാാാബാദ് എന്ന് നീട്ടിവിളിച്ച് ചാടി വീഴുന്നതുകാണുമ്പോള്‍ ചിരിവരാറുണ്ട്. അതുതന്നെ ധാരാളം :)
തെറ്റുകള്‍ ഏറ്റുപറയുകയും,തിരുത്താന്‍ തയ്യാറുമാണെങ്കില്‍ ശ്രീരാമസേനയെ വരെ കൂടെ കൂട്ടണം.അല്ലാതെ നിങ്ങള്‍ ജീവിതം കാലം മുഴുവന്‍ ‘പബ്ബില്‍ കേറി പെണ്‍പിള്ളേരെ അടിച്ചോടിക്കുന്ന പണി’ ചെയ്യാതാല്‍ മതി എന്നാണോ അവരോട് പറയേണ്ടത് ?
ഹാ ഹാ നല്ല തമാശുണ്ട്!
തെറ്റുകള്‍ ആരോട് ഏറ്റു പറയണം തുളസി? പിണറായിയോട് പറഞ്ഞാല്‍ മതിയോ? അതോ പിണറായിയോട് ഒന്ന്, കാരാട്ടിനോട് ഒന്ന്, പിന്നെ അച്യുതാനന്ദനോട് ഒന്ന് എന്ന രീതിയിലാണോ? കാരണം ഓരൊരുത്തര്‍ ഓരോ രീതിയാലാണല്ലോ പറയുന്നത്. ഈ തെറ്റിനൊക്കെ പാപമോചനം ആരോട് ചോദിച്ചിട്ടാണ് സഖാക്കന്മാര്‍ നിര്‍വ്വഹിക്കുക സാധാരണ? അല്ല അച്ചന്മാര്‍ക്ക് പാപമോചനം കൊടുക്കാന്‍ പറ്റീലെങ്കില്‍ മെത്രാനോട് ചോദിക്കുന്ന ഒരു പതിവുണ്ട് കത്തോലിക്കാ സഭയില്‍. അത് വെച്ച് ചോദിച്ചതാണ്. പബ്ബില്‍ കയറി സ്ത്രീകളെ ആക്രമിച്ച സ്ത്രീകളോട് ഇവര്‍ മാപ്പ് പറയുമോ? ഈ തെറ്റുകള്‍ ഇവര്‍ കോണ്‍ഗ്രസ്സുകാരോടോ ബി.ജെപിക്കാരോടോ ഏറ്റു പറഞ്ഞാല്‍ കുഴപ്പുമുണ്ടോ? അവര്‍ക്ക് പാപമോചനത്തിനുള്ള അധികാരമില്ലേ? അല്ല ഒന്ന് അറിഞ്ഞിരിക്കനാണ്, നാളെ പലര്‍ക്കും ഉപകാരമാവുമല്ലോ?
ഇഞ്ചിപ്പെണ്ണ് ഇതൊന്നു നോക്കാമോ?
http://www.youtube.com/watch?v=j6osNDLt-pQ
ഇതു സി.പി.എം.പാര്‍ട്ടീ മീറ്റിങ്ങിനകത്തു പറഞ്ഞതല്ല, പൊതുജനമധ്യത്തില്‍ പറഞ്ഞതാണ് എന്നാണെനിക്കു തോന്നിയത്. അതോ എനിക്ക് തെറ്റി ഇനി ഇതും ഡോക്റ്റേഡ് ടേപ്പ് ആണോ ആവോ?
ഓഫ്: വര കിടു
കാട് കയറല്ലേ.
തെറ്റ് ഏറ്റുപറയേണ്ടത് തെറ്റു ചെയ്തവരോട്.‘എടുക്കുമോ‘ എന്ന ചോദ്യത്തിന് അതിനവര്‍ തയ്യാറാണെങ്കില്‍ എടുക്കുന്നതില്‍ എന്താണു തെറ്റ് എന്നാണ് ചോദിച്ചത്.
എടുക്കുന്നതില്‍ ഒരു തെറ്റുമില്ല. അവര്‍ക്ക് മേലുള്ള ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല എന്ന് ശക്തമയി തെളിഞ്ഞാല്, അങ്ങിനെ സംസ്ഥാന/കേന്ദ്ര ഇന്റലിജെന്‍സും മുഖ്യമന്ത്രിയും കാബിനെറ്റും എല്ലാം കൂടി ജനങ്ങളോടു സ്ഥിരീകരിച്ചാല്‍, അവരെ നിരീക്ഷിച്ച് അവര്‍ തീവ്രവാദ/വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്ന് ബോദ്ധ്യം വന്നാല്‍. അല്ലാതെ കള്ളന്‍ ഞാന്‍ കള്ളനല്ല എന്ന് അധികാരത്തിനു വേണ്ടി അവസരവാദ രാഷ്ട്രീയം പറയുമ്പോഴല്ല.
ഇഞ്ചിപ്പെണ്ണിന്റെ പാപമോചന ക്രൈറ്റീരിയ :
#1 അവര്‍ക്ക് മേലുള്ള ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല എന്ന് ശക്തമയി തെളിഞ്ഞാല്..
#2 അങ്ങിനെ സംസ്ഥാന/കേന്ദ്ര ഇന്റലിജെന്‍സും മുഖ്യമന്ത്രിയും കാബിനെറ്റും എല്ലാം കൂടി ജനങ്ങളോടു സ്ഥിരീകരിച്ചാല്‍,
#3 അവരെ നിരീക്ഷിച്ച് അവര്‍ തീവ്രവാദ/വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്ന് ബോദ്ധ്യം വന്നാല്‍.
“ശക്തമായി തെളിയുന്ന”ത് ലാബ് ടെസ്റ്റ് വല്ലോം ഉണ്ടോ ആവോ !!
സംസ്ഥാന/കേന്ദ്ര ഇന്റലിജന്‍സും മുഖ്യമന്ത്രിയും കാബിനറ്റും എല്ലാം കൂടി ജനങ്ങളോട് സ്ഥിരീകരിച്ചാല്‍ മതിയെങ്കില്‍ നാട്ടിലുള്ള അസംഖ്യം കോടതികളെ അങ്ങ് പിരിച്ചുവിടുന്നതാവും നല്ലത്. ജ്യുഡീഷ്യറി എന്ന മൂന്നാം കാലേ അങ്ങ് വെട്ടിക്കളഞ്ഞാല്‍ അത്രയും നല്ലത്. “നിരീക്ഷിച്ച്” ബോദ്ധ്യം വന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ഏജന്‍സി എവിടെയാണാവോ !
വേറെ കേസുകളു പുറകേ വരും. അപ്പഴും ഇതേ ക്രൈറ്റീരിയ തന്നെ അളക്കാന്‍ വയ്ക്കണേ ഇഞ്ചീ.
ഇനി ഒരു താര്‍ക്കിക കുയുക്തി:
ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ ഒരു തീവ്രവാദിബന്ധമുള്ള ആളാണെന്ന് ഒരാള്‍ ആരോപിക്കുന്നു. മുകളില്‍ പറഞ്ഞ മൂന്നു ക്രൈറ്റീരിയയിലും ഇഞ്ചിയെ കുറ്റവിമുക്തയാക്കിയിട്ടില്ലാത്തതിനാല്‍ ഇഞ്ചി കുറ്റക്കാരിയല്ല എന്ന് പറയാനാവില്ലല്ലോ അല്ലേ ;)))
അമ്മപ്പശുവിന്റെ കണ്ണുകള്‍ എന്തൊരു സ്വീറ്റ് ആണ്!.... :)
ഉന്മേഷെ, ആ ലിങ്കിനു നന്ദി..... ഞാന്‍ മദിനി ഫാനായി !
ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരപ്രവര്‍ത്തിക്കു ചുക്കാന്‍ പിടിച്ച ഒരുത്തനെ ഒരുളുപ്പുമില്ലാതെ പൊക്കിപിടിച്ച് "Advani for PM"
എന്നു കാച്ചുമ്പോള്‍ കോടതി കുറ്റക്കാരനല്ലെന്നു വിധിച്ച മദിനിയെത്രയോ ഭേദം - Madini for PM കാച്ചിയാലോ ?
"അല്ലാതെ കള്ളന്‍, ഞാന്‍ കള്ളനല്ല എന്ന് അധികാരത്തിനു വേണ്ടി അവസരവാദ രാഷ്ട്രീയം പറയുമ്പോഴല്ല."
ഇപ്പോള്‍ മദനി അധികാരത്തിനുവേണ്ടിയാണോ എല്‍.ഡി.എഫുമായി സഹകരിക്കുന്നത്? അയാളെ മുന്നണിയിലെടുത്തോ?അയാളുടെ പാര്‍ട്ടിയുടെ ആരെങ്കിലും മത്സരരംഗത്തുണ്ടോ? ഒരാള്‍ അനുഭാവം പ്രകടിപ്പിക്കുമ്പോള്‍, തങ്ങളുടെ ലക്ഷ്യ്ങ്ങളെ അത് ബാധിക്കുകയില്ലെങ്കില്‍ സഹായം തള്ളീക്കളയുന്നതാണോ ബുദ്ധി?
കമ്പില്‍ നാറാത്തെ റോഡിലൂടെ ഉടുതുണിയുരിഞ്ഞ് ചെരിപ്പുമാലയിട്ട് മുസ്ലീം ലീഗുകാര്‍ തല്ലിനടത്തിച്ച അബ്ദുല്ലക്കുട്ടിയെ ഇപ്പോള്‍ അവര്‍തന്നെ പൊക്കി നടക്കുന്നില്ലേ? ആര്‍ക്കാണ് അവസരവാദം??
അടിസ്ഥാന വിഷയങ്ങളിലെ പാളിച്ചകളെ പ്രതിരോധിക്കാന്‍ സദ്ദാമിനെ ഉപയോഗിച്ചത് പോലെ, ഇപ്പോള്‍ മദനിയെ ഉപയോഗിക്കുന്നു. സദ്ദാം അനേകായിരം വരുന്ന കുര്‍ദുകളെ കൊന്നൊടിക്കിയതിനെ മറക്കുകയും (കുര്‍ദുകള്‍ സുന്നീ വിഭാഗക്കാരും ഷാഫി ഇമാമിനെ പിന്തുണ്ടരുന്നവരുമാണ്, കേരളത്തിലെ മുസ്ലിംങ്ങളെ പോലെ തന്നെ) സാമ്രാജ്യത്വ വിരുദ്ധനെന്ന പോലെ എടുത്തെഴുന്നള്ളിച്ചത് പോലെയുള്ള ഒരു തന്ത്രം. മദനി, ആലപ്പുഴയില്‍ ഒരു സമ്മേളനത്തില്‍ ഖുറാനും നബി വചനങ്ങളും ഉപയോഗിച്ച് തീവ്രവാദത്തെ അതിനിശിതമായി എതിര്‍ത്തത് കണ്ട് അത്ഭുതപ്പെട്ടുവെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനായ ആരിഫ് എം എല്‍ എ പറയുന്നത് കണ്ടു. ഇതേ മദനി, ഖുറാനും നബിവചനങ്ങളുമുപയോഗിച്ച് തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. നയങ്ങളില്‍ മാറ്റം വരുത്താന്‍ പരിശുദ്ധഖുറാനെ വരെ ചാഞ്ഞും ചെരിഞ്ഞും ഉപയോഗിച്ച ഈ വിരുതനെ, ഇന്ന് തീവ്രവാദത്തെ തള്ളിപ്പറഞ്ഞു എന്ന് പറഞ്ഞു എന്ന ന്യായീകരണത്തില്‍ പൊതു സമൂഹത്തിന്റെ അംഗീകാരത്തിനായി കൊണ്ടു വരിക പോലും ചെയ്യരുത്. രാഷ്ട്രീയ പ്രവര്‍ത്തനമെന്ന അംഗീകാരത്തിലേക്കല്ല, സാമൂഹ്യസേവനമെന്ന ക്ലേശകരമായ കര്‍മ്മത്തിലേക്കാണ് ഹേറ്റ് സ്പീച്ചിന്റെ ഈ മുസ്ലിം സിംബല്‍ ഇറങ്ങി ചെല്ലേണ്ടത്.
inji, dont think all the world is dark whn u close ur eyes...
ഇഞ്ചീ,
ഒന്നുരണ്ടു കാര്യങ്ങള്‍ പറഞ്ഞോട്ടെ...
മദനി ഏതോ വലിയ അപരാധിയാണെന്ന ധാരണ ഒട്ടേറെപ്പേരില്‍ ഉറച്ചുപോയിട്ടുണ്ടു്. നരോധപാട്യ മുതല്‍ ഇങ്ങുകേരളത്തിലെ പുതുപ്പള്ളിത്തെരുവു വരെ പലരും സൌകര്യപൂര്‍വ്വം മറക്കുകയും ചെയ്യും.
മദനിയുടെ ഐഎസ്എസ് കാല പ്രസംഗങ്ങള്‍ കേരള സമൂഹത്തില്‍ ഒട്ടേറെ ദുഷ്പ്രവണതകള്‍ക്കു് തുടക്കമിട്ടു എന്നതു് നിസ്സംശയമാണു്. എന്നാല്‍ അതിനു കളമൊരുക്കിയതു് ബാബറി മസ്ജിദിനു നേരെ നടന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമായിരുന്നു എന്നതും നമ്മള്‍ കണ്ടില്ലെന്നു് നടിക്കുന്നു. ചെറുപ്പകാലത്തു് താന്‍ ചെയ്ത തെറ്റുകളെ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നു് പറഞ്ഞുകൊണ്ടു് സ്വയം കഴുകി ശുദ്ധീകരിക്കാനായി ഒരു മനുഷ്യന്‍ നിങ്ങളുടെ മുമ്പില്‍ വന്നു കൈനീട്ടുന്നു. അവന്റെ ജീവിതത്തില്‍ നിന്നു് നിങ്ങളുടെ ഭരണകൂടം ചീന്തിയെടുത്ത ഒന്‍പതു വര്‍ഷങ്ങള്‍ക്കു് പകരം വയ്ക്കാന്‍ തുലാസിന്റെ മറുതട്ടില്‍ അദ്വാനിമാരും മോഡിമാരും തൊഗാഡിയമാരും താക്കറേമാരും പോയിട്ടു് ശ്രീരാംസേനക്കാര്‍ പോലുമില്ല. എന്നിട്ടും നിങ്ങളവനെ ആട്ടിയകറ്റുന്നു.
അവന്‍ പിന്നെ എവിടേക്കു് പോകണമെന്നാണു് നിങ്ങള്‍ പറയുന്നതു്. തിരിച്ചു് പഴയ തെറ്റുകള്‍ ആവര്‍ത്തിക്കണമോ? വീണ്ടും ഐഎസ്എസ് ഉണ്ടാക്കേണമോ?
ഇന്നിപ്പോള്‍ മനോരമ എഴുതിയിരിക്കുന്നതു് ബസ് കത്തിക്കല്‍ എന്ന വലിയ തീവ്രവാദ പ്രവര്‍ത്തനം നടത്തിയവര്‍ക്കു് സൂഫിയ മ്അദനിയുമായി ബന്ധമുണ്ടെന്നാണു്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ കേസ് അന്വേഷിച്ചില്ലത്രേ!കളമശ്ശേരിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വക ബസ് കത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയായിരുന്ന മുഖ്യമന്ത്രി. അദ്ദേഹം തന്നെയായിരുന്നു ആഭ്യന്തരമന്ത്രി. പിന്നെയും നീണ്ട ഒന്‍പതുമാസം യുഡിഎഫ് തന്നെയാണു് കേരളം ഭരിച്ചതു്. ആരുടെ സമ്മര്‍ദ്ദത്തെ കുറിച്ചാണു് മനോരമ എഴുതുന്നതു്?
മ്അദനി കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടു് ജയിലില്‍ കിടന്ന കാലത്തായിരുന്നു നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണ നേടിയതു്. അന്നു് വയലാര്‍ രവിക്കും ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും മ്അദനിയോടു് അയിത്തമില്ലായിരുന്നു. അവര്‍ കോയമ്പത്തൂര്‍ പോയാണു് മ്അദനിയുമായി സംഭാഷണത്തിലേര്‍പ്പെട്ടതു്. അന്നു് മദനി പോട്ട പ്രകാരം ജയിലിലടയ്ക്കപ്പെട്ട വിചാരണത്തടവുകാരനായിരുന്നു. ഇന്നിപ്പോള്‍ ആ കേസില്‍ പങ്കില്ലെന്നു് കോടതി വിധിച്ചതിനെ തുടര്‍ന്നു് വിട്ടയക്കപ്പെട്ട മ്അദനിയാണു് പരസ്യമായി തന്റെ ഭൂതകാലത്തെ തള്ളിപ്പറഞ്ഞു് മതനിരപേക്ഷമായ ഒരു രാഷ്ട്രീയത്തിനു് വേണ്ടി ജനങ്ങളെ സമീപിക്കുന്നതു്. മ്അദനിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ഇടതുപക്ഷമുന്നണിയില്ലാതിരുന്നിട്ടും അവര്‍ പരസ്യമായി തന്നെ സിപിഐ(എം)നു് അനുകൂലമായി സംസാരിക്കുമ്പോള്‍ കുലുങ്ങുന്നതു് ആരുടെ കോട്ടകൊത്തളങ്ങളാണു്?
വീണ്ടും പറയട്ടെ, ബസ് കത്തിക്കുന്നതു് പൊതുമുതല്‍ നശീകരണ കുറ്റം ചുമത്താവുന്ന കുറ്റമാണു് എന്നിരിക്കിലും അതു് തീവ്രവാദമാണെന്നു് മനോരമയും മാതൃഭൂമിയും മാരീചന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ ചില ചാനല്‍ കൊടിച്ചികളുമാണു് നമുക്കു പറഞ്ഞുതരുന്നതു്. അതു് തീവ്രവാദമാണെങ്കില്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ഗ്യാരിജില്‍ കടന്നുകയറി അവിടെ കിടന്നിരുന്ന അസംഖ്യം ബസുകള്‍ തകര്‍ക്കുകയും രാജേഷ് എന്ന പാവം കണ്ടക്ടറെ തല്ലിക്കൊല്ലുകയും ചെയ്ത എബിവിപിക്കാരെ എന്താണു് വിളിക്കേണ്ടതു്? നാടൊട്ടുക്കു് നടക്കുന്ന സമരങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുന്ന എല്ലാ പാര്‍ട്ടികളിലും പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരെ എന്താണു് വിളിക്കേണ്ടതു്? കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഇല്ലാത്ത വ്യവസായി ബന്ധം ആരോപിച്ച് സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറി രാജിവച്ചുവെന്ന കള്ളവാര്‍ത്ത കൊടുത്ത മനോരമ ചാനലിനെ എന്താണു് വിളിക്കേണ്ടതു്?
വന്നുവന്നു് ഇപ്പോള്‍ എല്ലാവര്‍ക്കും ആദര്‍ശഭ്രമം കയറിയിരിക്കയാണു്. യുഡിഎഫിനു് എന്തുമാകാം. ഞാനുമീസഭയുടെ മകനല്ലേ എന്നു് കെവി തോമസിനു് ചാനല്‍ ക്യാമറയുടെ മുന്നില്‍ ദയനീയമായി കേഴാം. എന്നാല്‍ സിപിഎം ചെയ്തുകൂടാ. ഇഷ്ടമല്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നേ ഇതിനെ വിശേഷിപ്പിക്കേണ്ടതുള്ളൂ.
ഇവിടെ ഓര്‍മ്മകളിലുണ്ടായിരിക്കേണ്ട ഒരു കാര്യമുണ്ടു്. തലശ്ശേരി കലാപത്തെ കുറിച്ചു് കേട്ടിട്ടുണ്ടോ എന്നറിയില്ല. അന്നു് ഒരു മുസ്ലീം പള്ളി സംരക്ഷിക്കാന്‍ രക്തസാക്ഷിയാകേണ്ടി വന്ന സഖാവു് കുഞ്ഞിരാമന്റെ പാര്‍ട്ടിയാണു് സിപിഐ(എം). ആ പാര്‍ട്ടിക്കു് ഒരു പരസ്യ നിലപാടെടുക്കാന്‍ മറ്റാരുടെയും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല.
ഈ ശക്തമായി തെളിയിക്കുന്നതെങ്ങനാ സൂരജേ... മിനിമം ഒരെമ്പതു കിലോ തൂക്കമുളളവര്‍ അന്വേഷണ സംഘത്തിലുണ്ടായിരിക്കണം എന്നു തീരുമാനിച്ചാല്‍ മതിയോ...
സംസ്ഥാനയ കേന്ദ്ര ഇന്റലിജന്‍സുകള്‍ ഏതുകാലത്താണ് ജനസമക്ഷം തെളിവു നല്‍കിയിട്ടുളളത്? കുറ്റവാളിയാര്, അല്ലെന്ന് ജനങ്ങളോട് പറയുകയാണോ മുഖ്യമന്ത്രിയുടെയും കാബിനറ്റിന്റെയും ജോലി..
അവരെ നിരീക്ഷിച്ച് അവര്‍ തീവ്രവാദ/വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്ന് ബോദ്ധ്യം വന്നാല്‍.
ആര് നിരീക്ഷിക്കും... ആര്‍ക്കാണ് ബോധ്യം വരേണ്ടത്...? ഇക്കാര്യത്തിലൊക്കെ സമൂഹം അംഗീകരിച്ച എന്തെങ്കിലും നടപടിക്രമമോ കീഴ്‍വഴക്കമോ ഉണ്ടോ...........?
അല്‍പം പഴയൊരു വാര്‍ത്ത ഉദ്ധരിക്കാം...അല്‍പം നീണ്ടു പോകുന്നതില്‍ ഇഞ്ചി സദയം ക്ഷമിക്കുമല്ലോ... കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി 2002 ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് ഒരു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ആ മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ആര്‍ ബാലകൃഷ്ണപിളള. തീവ്രവാദിയായ മദനിയെ പിണറായി വിജയന്‍ കെട്ടിപ്പിടിച്ചെന്ന് അതിയാന്‍ കഴിഞ്ഞ ദിവസം പ്രസംഗിക്കുന്ന ദൃശ്യം മനോരമയില്‍ കണ്ടിരുന്നു. പിഡിപി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പിളള പ്രസംഗിച്ചത് 2002 നവംബര്‍ 1 ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ...........
... മദനി തീവ്രവാദിയല്ല. ആണെന്ന് ഞാന്‍ പറയുകയില്ല. യഥാര്‍ത്ഥ തീവ്രവാദികള്‍ ഇവിടെ വേറെയില്ലേ. അദ്വാനിയും കല്യാണ്‍ സിംഗും ഉമാഭാരതിയുമൊക്കെയല്ലേ യഥാര്‍ത്ഥ തീവ്രവാദികള്‍. ന്യൂനപക്ഷ ധ്വംസനം നടത്തുന്ന നരേന്ദ്ര മോഡിയല്ലേ മറ്റൊരു തീവ്രവാദി. എന്‍എസിഎസിനു പോലും സ്വീകാര്യനല്ലാത്ത പ്രവീണ്‍ തൊഗാഡിയയെപ്പോലുളള നേതാക്കളെയല്ലേ സര്‍ക്കാര്‍ ഇവിടെ സ്വീകരിച്ചാനയിച്ചത്. യഥാര്‍ത്ഥത്തില്‍ ഇവിടെ നീതി നിഷേധിക്കുകയാണ്. മദനിയെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ ഇപ്പോള്‍ രാമായണത്തിലെ സുഗ്രീവനെപ്പോലെയാണ്. തന്നെ സഹായിച്ച ശ്രീരാമന് കൊടുത്ത വാക്കു മറന്ന് ജ്യേഷ്ഠഭാര്യയുമായി കഴിഞ്ഞവനാണ് സുഗ്രീവന്‍. പിഡിപി സഹായത്തോടെ കൊല്ലത്ത് നാലു സീറ്റാണ് യുഡിഎഫിന് കിട്ടിയത്. ജയിലില്‍ കിടക്കുന്ന മദനി പുറത്തു നില്‍ക്കുന്ന മദനിയെക്കാള്‍ ശക്തനാണെന്ന് ബോധ്യപ്പെടാന്‍ പോവുകയാണെന്ന് ബാലകൃഷ്ണ പിളള പറഞ്ഞു.
ഇക്കുറിയും യുഡിഎഫിനായിരുന്നു പിഡിപിയുടെ പിന്തുണയെങ്കില്‍ കേരളത്തില്‍ ഒരു കോലാഹലവുമുണ്ടാവില്ലായിരുന്നുവെന്ന് ഉറപ്പല്ലേ....
@തുളസി
>>>തെറ്റ് ഏറ്റുപറയേണ്ടത് തെറ്റു ചെയ്തവരോട്.
*മദനി തെറ്റ് ചെയ്തവരോട് തെറ്റ് ഏറ്റു പറഞ്ഞോ?
@സൂരജ്
>>>ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ ഒരു തീവ്രവാദിബന്ധമുള്ള ആളാണെന്ന് ഒരാള്‍ ആരോപിക്കുന്നു.
*ഇതിപ്പോ മദനി തീവ്രവാദിബന്ധമുണ്ടായിരുന്ന ആളാണെന്ന് ആരോപിക്കുന്നത് ഒരാളല്ലല്ലോ സൂരജ്.
@നളന്‍
>>>ഉന്മേഷെ, ആ ലിങ്കിനു നന്ദി..... ഞാന്‍ മദിനി ഫാനായി !
*ഇപ്പോ ആവുന്നെയുള്ളു. സി.പി.എം കൂടെ കൂട്ടിയപ്പോഴെ ആവേണ്ടതായിരുന്നില്ലെ. ;)
>>>...എന്നു കാച്ചുമ്പോള്‍ കോടതി കുറ്റക്കാരനല്ലെന്നു വിധിച്ച മദിനിയെത്രയോ..
*അഡ്വാനി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടുണ്ടോ അണ്ണാ. അതോ ചിലകേസുകളില്‍ കോടതി വിധിക്കുന്നതും, വേറെ ചിലതില്‍ നമ്മള്‍ തീരുമാനിക്കുന്നതും ആണ് ശരിയെന്നാണൊ? (അഡ്വാനി നല്ലവനാണെന്ന് ഇതിന് അര്‍ത്ഥമില്ല.)
tracking
@ ചിലനേരത്ത്:തീവ്രവാദം വളര്‍ത്താന്‍ കൂട്ടുനിന്നുഎന്നു പഴികേട്ടയാള്‍ പിന്നീട് തീവ്രവാദത്തിനെതിരെ സംസാരിക്കുന്നുവെന്നത് വളരെ സ്വാഗതാര്‍ഹമായ കാര്യമല്ലേ.രാഷ്ട്രീയപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവും തമ്മില്‍ വേലികെട്ടിത്തിരിക്കേണ്ടത്ര അന്തരമുണ്ടോ? തെറ്റുകള്‍ തിരുത്താനുള്ളതാണ്. എത്രയും പെട്ടെന്നാണോ അത്രയും നല്ലത്
എന്നാലപ്പഴേ ഫാനായീ...
എപ്പം ഫാനായീ യെന്നു ചോദിച്ചാമതിയണ്ണാ... ഇനി ഫാനാവാന്‍ ആര്‍ക്കെങ്കിലും കപ്പം കൊടുക്കണോ ആവോ !!
അഡ്വാനി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടുണ്ടോ അണ്ണാ.
അപ്പോ അദ്വാനി പള്ളി പൊളിച്ചിട്ടേയില്ല,,........ശ്ശെ.. ഈ റ്റി വി ക്കാരെ കോടതി കയറ്റണം സ്റ്റുഡിയോവില്‍ ഷൂട്ടു ചെയ്തതൊക്കെ സത്യമാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതിനു.... പാവം അദ്വാനി.
അദ്വാനിയിന്നും അഴിയെണ്ണാതെ സ്വതന്ത്രമായി നടക്കുന്നെങ്കില്‍ അതെന്തുകൊണ്ടാണെന്നു കാണുമ്പോഴാണു ഭീകരതയുടെ റീച്ച് എവിടെവരെയെത്തിയെന്നതു ഭയാനകമാകുന്നത്...
കുറ്റം ചെയ്യാത്തവന്‍ 9 കൊല്ലം അഴിയെണ്ണേണ്ടിവന്നത് അതേ ഭീകരതയുടെ ഇരയായതും വെറും സാന്ദര്‍ഭികമല്ല.
Pramod.KM said...
@ ചിലനേരത്ത്:തീവ്രവാദം വളര്‍ത്താന്‍ കൂട്ടുനിന്നുഎന്നു പഴികേട്ടയാള്‍ പിന്നീട് തീവ്രവാദത്തിനെതിരെ സംസാരിക്കുന്നുവെന്നത് വളരെ സ്വാഗതാര്‍ഹമായ കാര്യമല്ലേ.രാഷ്ട്രീയപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവും തമ്മില്‍ വേലികെട്ടിത്തിരിക്കേണ്ടത്ര അന്തരമുണ്ടോ? തെറ്റുകള്‍ തിരുത്താനുള്ളതാണ്. എത്രയും പെട്ടെന്നാണോ അത്രയും നല്ലത്
യെസ് ..ബസ് കത്തിച്ച കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയും അതില്‍ ഭാര്യയുടെ പങ്ക് അന്വേഷിക്കപ്പെടുകയും അതേ കേസില്‍ ഉള്ളയാള്‍ ശരിക്കും ഭീകരാക്രമണങ്ങളില്‍ പങ്കാളിയാവുകയും അതേക്കുറിച്ചുള്ള അന്വേഷണം സംസ്ഥാനം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ടയായ ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വഴി മരവിപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുമ്പോള്‍ എത്രയും പെട്ടെന്നാവുന്നതാണ് നല്ലത്. അല്ലെങ്കില്‍ താമസിച്ചുപോവും.
Friday, March 27, 2009 3:57:00 AM
ഏയ്, തെറ്റൊക്കെ അത്ര പെട്ടെന്ന് ഏറ്റുപറയാനും മാനസാന്തരപ്പെടാനും പാടുണ്ടോ? അതിനൊക്കെ മിനിമം ഒരഞ്ഞൂറുകൊല്ലം കഴിയുകയും ഏറ്റുപറച്ചിലിന്റെ പ്രസക്തിതന്നെ ഇല്ലാതാവുകയും വേണ്ടേ? കുറ്റത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ഇടയിലുള്ള കാലയളവില്‍ കുറ്റത്തിന്റെ നേട്ടങ്ങള്‍ മുഴുവന്‍ അനുഭവിക്കുകയും എറ്റുപറച്ചിലിനുശേഷവും അവ ഉപേക്ഷിക്കാതിരിക്കുകയും വേണ്ടേ?
ഹൂ ചേട്ടോയ്,
>>>ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ ഒരു തീവ്രവാദിബന്ധമുള്ള ആളാണെന്ന് ഒരാള്‍ ആരോപിക്കുന്നു.
*ഇതിപ്പോ മദനി തീവ്രവാദിബന്ധമുണ്ടായിരുന്ന ആളാണെന്ന് ആരോപിക്കുന്നത് ഒരാളല്ലല്ലോ.
അപ്പോ എത്ര പേര് മിനിമം വേണം ആരോപിച്ചുറപ്പിക്കാന്‍ ? ഹൂ ചേട്ടന്‍ പറഞ്ഞുതരുന്ന ആ “മിനിമം നമ്പര്‍ ഫോര്‍ ആരോപിക്കത്സ്” കൂടെ ഇഞ്ചിപ്പെണ്ണിന്റെ പാപമോചന ക്രൈറ്റീരിയായില്‍ നാലാമതായി ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും ഇഞ്ചീ :))
അഞ്ചാം പാപമോചന ക്രൈറ്റീരിയയായി ദി അള്‍ട്ടിമേറ്റ് ആര്‍ഗ്യൂമെന്റ് വയ്ക്കാവുന്നതാണ്: “ഒടയതമ്പുരാനിറങ്ങി വന്ന് ഡിക്ലെയര്‍ ചെയ്യണം ഇയാള്‍ കുറ്റവാളിയല്ല എന്ന്”
പിന്നെ, ഹൂച്ചേട്ടോ,
“അഡ്വാനി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടുണ്ടോ അണ്ണാ”
മദനിയില്‍ ആരോപിക്കപ്പെട്ട് മൂപ്പരകത്തായ കുറ്റങ്ങള്‍ക്കാണ് കോടതി മൂപ്പരെ വെറുതേ വിട്ടത് എന്ന് അറിയാഞ്ഞിട്ടല്ലല്ലോ അല്ലേ അദ്വാനിച്ചോദ്യം ? :))
ഓ, സോറി ഓര്‍ത്തില്ല, ഇഞ്ചീസ് ക്രൈറ്റീരിയ ഫോര്‍ പാപമോചനംസില്‍ കോടതി ഡിക്ലെയര്‍ ചെയ്യുന്നതില്ലല്ലോ അല്ലേ..
ഏറ്റുപറച്ചിലിന്റെ പേറ്റന്റ് വത്തിക്കാനാണെന്നറിയില്ലേ ചന്ദ്രക്കാരാ?
ഈ മനോരമക്കാരുടെ ഒരു കാര്യം. :( പോലീസില്‍ കൊടുത്ത മൊഴി ഒക്കെ വ്യാജമായി ഉണ്ടാക്കിയ രേഖകള്‍ ഒക്കെ എടുത്തു ന്യൂസില്‍ കാണിച്ചു കളയും. പാവം മഅദനി
2007 കഴിഞ്ഞിട്ട് മാനസാന്തരപ്പെടാന്‍ എത്ര ദിവസം കെടക്കുന്നു !
---
@തുളസി
>>>തെറ്റ് ഏറ്റുപറയേണ്ടത് തെറ്റു ചെയ്തവരോട്.
*മദനി തെറ്റ് ചെയ്തവരോട് തെറ്റ് ഏറ്റു പറഞ്ഞോ?“
---
അതറിയില്ലേ ? മഅദനി ഇനി 105 കോടി ജനത്തെയും ഓരൊരുത്തരെയായി വീട്ടിപ്പോയി കാണും. എന്നിട്ട് തെറ്റ് ഏറ്റു പറയും. ഹൂവിന്റെ വീടെവിടെയാന്ന് മഅദനിക്ക് കൃത്യമായി എഴുതി അറിയിക്കണേ. എന്നിട്ട് വേണം വീട്ടിലുവന്ന് തെറ്റ് ഏറ്റു പറയാന്‍. ഏറ്റു പറയാനുള്ള ഫോര്‍മാറ്റ്- ഐ.എസ്.എസ് സ്പേസ് ----
അതേയതേ ഈ മനോരമക്കാരന്റെ ഒരു കാര്യം :ലവന് അന്വേഷണാത്മകം നടത്തുമ്പോള്‍ ചെറി പിക്കിങ്ങിന്റെ അസ്ക്യത വരും. ദേ കണ്ടില്ലേ ചില വാര്‍ത്തകള് കണ്ണീപ്പെടൂല്ല.ഔതകുട്ടിച്ചായന്റെ കണ്ണുദീനമാവും.
തിരു: ശംഖുംമുഖം മുന്‍ അസിസ്റ്റന്റ് കമീഷണര്‍ എസ് സനല്‍കുമാറിന്റെ വീട് ആക്രമിച്ച് പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഹരി ജി നായരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും മനോരമ ചാനല്‍ ക്യാമറാമാനുമായ സീനു മുരുക്കുംപുഴയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ വീട് ആക്രമണമെന്ന് പൊലീസ് അറിയിച്ചു.2009 ഫെബ്രുവരി 24ന് രാത്രി രണ്ടരയോടെയാണ് കമീഷണറുടെ കുമാരപുരത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. കാര്‍ഷെഡ്ഡില്‍ കിടന്ന കാറിന്റെ പുറകുവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ബോംബ് ഇട്ട് കത്തിക്കുകയും വീടിന്റെ മുകളിലത്തെയും താഴത്തെയും നിലകളിലെ മുന്‍വശത്തെ വാതിലുകള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു. തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശബരീനാഥിനെ മനോരമ ചാനലില്‍ അഭിമുഖത്തിനെന്നപേരില്‍ വിളിപ്പിച്ചാണ് രേഖകളും മറ്റും അടങ്ങിയ ബാഗ് തട്ടിയെടുത്തത്. ബിഎംഡബ്ള്യു കാറിന്റെയും ഫ്ളാറ്റിന്റെയും താക്കോലും തട്ടിയെടുത്തവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന് ശബരീനാഥിനെ കൈമാറി. അതിനുശേഷമാണ് ശബരിയെ ശംഖുംമുഖം എസിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ശബരീനാഥിന്റെ കുറ്റസമ്മതമൊഴിയില്‍ സീനു മുരുക്കുംപുഴ പണവും മറ്റും തട്ടിയെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ ഹാജരാക്കി. ഇതേതുടര്‍ന്ന് പൊലീസ് സീനു മുരുക്കുംപുഴയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് സീനു ദുബായില്‍ ഒളിവില്‍ പോയി.
തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ പകപോക്കാന്‍ സീനു അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ എസിയെ സസ്പെന്‍ഡ് ചെയ്തത്. ഇതറിഞ്ഞ് രഹസ്യമായി തിരുവനന്തപുരത്ത് വന്ന സീനു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
ശര്യാ..തട്ടി എടുത്തതാവാന്‍ സാധ്യത ഒള്ളതുകൊണ്ട് വീഡിയോയില്‍ കാണിച്ച രേഖ തീര്‍ച്ചയായും വ്യാജമായിരിക്കും
മനോരമ ചാനല്‍ കണ്ട് സമയം കളയാതെ കൈരളി ചാനല്‍ ദേശാഭിമാനി പത്രം എന്നിവ വഴി പ്രബുദ്ധത നേടടോ വിവരം കെട്ട അനോണീ. തികയാതെ വന്നാല്‍ കേരള കൌമുദി കൂടി വായിച്ചോ.
ലാവ്ലിന്‍ കള്ളന്‍ പിണറായി കളിക്കുന്ന തുറുപ്പു മ്മദനി തന്നെയാ... സൂഫിയാ മദനിയുടെ കൂട്ടുകാരന്‍ കാഷ്മീരില്‍ വെടിയേറ്റ് മരിച്ചതോന്നും ആള്‍ അറിഞ്ഞിട്ടില്ല.
ഇതെല്ലാം എന്തു തീവ്രവാദം അല്ലെ സഖാക്കളെ?
ഒരു ബസു കത്തിക്കല്‍ മാതമായിരുന്നൊ കളമസ്സേരിയില്‍ നടന്നതു? കേരളത്തില്‍ മത തീവ്ര വാദികള്‍ ഉറഞ്ഞു തുള്ളുന്നതും നോക്കി, അവരെ കൊടിയേരി സംരക്ഷിക്കുംബോള്‍, സഖാക്കളെ നിങ്ങള്‍ക്കു നാണമില്ലല്ലൊ ഇതെല്ലം ഉമ്മഞ്ചാണ്ടിയുടെ കാലത്താണു എന്നു പറയാന്‍? ഇപ്പോള്‍ എന്താ സഖാക്കളെ ഒന്നു ചോദ്യം ചെയ്യാന്‍ പോലും കൊടിയേരിയുടെ പോലിസിനു നാക്കു പൊന്താത്തത്?
കാഷ്മീരില്‍ കൊല്ലപ്പെട്ട മലപ്പുറം തീവ്ര വാദി യുടെ അമ്മയുടെ വാക്കുകള്‍ നിങ്ങള്‍ ഓര്‍ക്കുന്നതു നാന്നായിരിക്കും.ആ അമ്മ നിങ്ങളോടു ക്ഷ്മിക്കുമൊ?
പണ്ട് ഗാന്ധിജയന്തിയ്ക്കോ മറ്റോ ഒരു ദിവസം ആളുകൾ വീടിനുപുറത്തിറങ്ങി സാമൂഹ്യസേവനം നടത്തുന്ന ഒരു പതിവുണ്ടായിരുന്നു. ഇങ്ങനെയൊരുദിനത്തിൽ കുറച്ച് ചെറുപ്പക്കാറ് ചേറ്ന്ന് നാടിൻ ഉപകാരമുള്ള എന്തെങ്കിലും ചെയ്തിട്ടുതന്നെ കാര്യമെന്ന് തീരുമാനിച്ചു.
റോഡിലേയ്ക്കിറങ്ങിയ അവറ് ആദ്യം അടുമുടി അഴുക്കിൽക്കുളിച്ച ഒരു യാചകനെയാൺ. അവനെ ഒന്ന് കുളിപ്പിച്ച് വൃത്തിയാക്കാമെന്ന് തീരുമാനിച്ച് ചെറുപ്പക്കാറ് അവനെ ഓടിച്ചിട്ട് പിടിച്ച് ഒരു മരത്തിൽ ചേറ്ത്ത്കെട്ടി. എന്നിട്ട് വലിയ ബ്രഷും സോപ്പുമെല്ലാം കൊണ്ടുവന്ന് വെള്ളമടിച്ച് അവനെ കുളിപ്പിച്ചുതുടങ്ങി.
ഡാ നോക്കെഡ്ഡാ! കുറച്ച് ഉരച്ചുകഴിയുമ്പോൾ ഒരു ചെറുപ്പക്കാരൻ പറയുകയാൺ: ഇവൻ നല്ല വെളുത്തിട്ടാൺ!
എന്തുവെളുത്തിട്ട് എന്ന് അപ്പോൾ യാചകൻ വലിയ ദേഷ്യത്തിൽ: അതെന്റെ ബനിയനാൺ!
മനോരമ ചാനലിനെ അങ്ങനെയങ്ങ് വാഴ്ത്താതെ അനോണീ,
ആ നെറികെട്ട ചാനലാണു് കോഴിക്കോടു് ജില്ലയില്‍ സുനില്‍കുമാര്‍ എന്നൊരു ബ്രാഞ്ച് സെക്രട്ടറി സിപിഎമ്മില്നിന്നു് രാജിവച്ചുവെന്നു് കള്ളവാര്‍ത്ത കൊടുത്തതു്. രാജിക്കു് കാരണമായി മനോരമയുടെ മനോരാജ്യത്തു് വിരിഞ്ഞതോ, നല്ല യമണ്ടന്‍ നുണയും. കാലമേറെയായി സംഘടനാപ്രവര്‍ത്തനരംഗത്തുള്ള ഡിവൈഎഫ്ഐയുടെ ജില്ലാ പ്രസിഡന്റായ അവിടുത്തെ ലോക്‍സഭാ സ്ഥാനാര്‍ത്ഥി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഫാരീസിസ് നോമിനി ആണുപോലും. ഡിവൈഎഫ്ഐ പോലെയൊരു സംഘടനയുടെ ജില്ലാ സെക്രട്ടറിയാകാന്‍ ഇത്രയെളുപ്പമായിരുന്നുവെങ്കില്‍ എല്ലാവരും ഫാരിസിന്റെ പുറകേ പോയേനേ.
രണ്ടു് കള്ളങ്ങള്‍ ചേര്‍ത്തുചമച്ച ഈ വാര്‍ത്ത (സുനില്‍കുമാര്‍ ഇപ്പോഴും ബ്രാഞ്ച് സെക്രട്ടറി തന്നെയാണു്. രാജിവച്ചിട്ടില്ല. അതാണു് ഒന്നാമത്തെ കള്ളം. സ്ഥാനാര്‍ത്ഥിയുടെ ഫാരിസ് ബന്ധം രണ്ടാമത്തെ കള്ളം) ലക്ഷ്യം വച്ചതു് ആരെയായിരുന്നു എന്നു് അനോണിക്കറിയില്ലെന്നുണ്ടോ?
ഇനിയും പോകട്ടെ. ഞാന്‍ മുന്‍ കമന്റില്‍ ചോദിച്ചിരുന്ന ചോദ്യം ആവര്‍ത്തിക്കുകയാണു്. പിഡിപിക്കാര്‍ ബസ് കത്തിച്ചാല്‍ മാത്രമേ (അവരാണു് കത്തിച്ചതെന്നു് ഇതിനര്‍ത്ഥമില്ല) അതു് തീവ്രവാദപ്രവര്‍ത്തനമാവുകയുള്ളോ? ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടപ്പോള്‍ കത്തിയതു് ബസ് മാത്രമായിരുന്നില്ലല്ലോ. അതൊക്കെ ഏതു ഗണത്തില്‍ പെടും? അന്നു് ന്യൂഡല്‍ഹിയില്‍ ഓടി നടന്നു് തലപ്പാവു വച്ചവരെ വകവരുത്തിയ ഇത്തവണയും സ്ഥാനാര്‍ത്ഥിയായ സജ്ജന്‍കുമാര്‍ ഏതുഗണത്തില്‍ പെടും? തിരുവനന്തപുരത്തു് കെഎസ്ആര്‍ടിസി ഗ്യാരീജില്‍ കയറി മുഴുവന്‍ ബസും തല്ലിത്തകര്‍ത്ത എബിവിപിക്കാരുടെ നടപടി ഏതുഗണത്തില്പെടും?
തീവ്രവാദബന്ധം ആരോപിക്കപ്പെട്ടവര്‍, ഇനി ഒരുവേള തീവ്രവാദികള്‍ തന്നെ അനോണിയുടെ സുഹൃത്തുക്കളായിരുന്നു എന്നു് വയ്ക്കുക. അവരുടെ തീവ്രവാദബന്ധത്തെ കുറിച്ചു് അനോണിക്കു് ഒന്നും അറിഞ്ഞുംകൂട. എന്നിട്ടും ഏതാനും ഫോണ്‍ കോളുകളുടെ പേരില്‍ അനോണിയെ തീവ്രവാദബന്ധം ആരോപിച്ചു് വിചാരണ കൂടാതെ അകത്തിടുന്നതിനെയാണു്, അല്ലെങ്കില്‍ അതിനെക്കൂടിയാണു്, സ്വേച്ഛാധിപത്യം എന്നു പറയുന്നതു്. അതു വേണമെന്നാണോ ആഗ്രഹം?
ബസ് കത്തിച്ച കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയും അതില്‍ ഭാര്യയുടെ പങ്ക് വ്യക്തമാവുകയും അതേ കേസില്‍ ഉള്ളയാള്‍ ഭീകരാക്രമണങ്ങളില് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും,(ഇനി അതു വല്ല ആന്റ്ണിയുടെ കളിയുമാണോ ആവൊ?) വേറൊരാള്‍ ആഭ്യന്തരമന്ത്രിയുടെ കൂടെ നടക്കുകയും അതേക്കുറിച്ചുള്ള അന്വേഷണം സംസ്ഥാനം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ടയായ ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വഴി മരവിപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുമ്പോള്‍ എന്തൊന്നു തീവ്രവാദം? ബീ ജെ പി , ലക്ഷറെ എല്ലാം എത്ര ഡീസന്റാ....
മദനിയെ വെറുതെ വിടുക, ലാവ്ലിന്‍ കള്ളനെ മുഖ്യനാക്കുക, കഴിയുമെങ്കില്‍ മദനിയെ ആഭ്യന്തരമന്ത്രി ആക്കാന്‍ സ്രമിക്കുക... കുംബസാരിചു ആള്‍ പരിശുദ്ധന്‍ ആയതല്ലെ!!
പ്രതിപക്ഷ ബഹുമാനം അനോണിക്കുമാവാം. ഗുണ്ടയെന്നൊക്കെ കോടിയേരിയെ വിളിക്കുന്നപക്ഷം പലരേയും പല പേരുകളില്‍ വിളിക്കേണ്ടി വരും. എന്തിനാ വെറുതേ?
@ഹൌ
>>മഅദനി ഇനി 105 കോടി ജനത്തെയും ഓരൊരുത്തരെയായി വീട്ടിപ്പോയി കാണും.
* ഹോഹൊ അപ്പോ മദനി 105 കോടി ജനത്തിനോട് തെറ്റ് ചെയ്തോ? എന്തായാലും അതൊന്നും വേണ്ടന്നെ. സിപിയെമ്മിനോട് സന്ധി ചേര്‍ന്നതോടെ അങ്ങേര് പുണ്യാളനായന്നെ. ചെയ്ത തെറ്റൊക്കെ ആവിയായി പോയി. ;)
@സൂരജ്,
>>>മദനിയില്‍ ആരോപിക്കപ്പെട്ട് മൂപ്പരകത്തായ കുറ്റങ്ങള്‍ക്കാണ് കോടതി മൂപ്പരെ വെറുതേ വിട്ടത് എന്ന് അറിയാഞ്ഞിട്ടല്ലല്ലോ അല്ലേ അദ്വാനിച്ചോദ്യം ? :))
*അദ്വാനിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും തന്നെ കോടതിയില്‍ നിലനിന്നിട്ടില്ല. അതുകൊണ്ട് കോടതി വെറുതെ വിട്ടത് കൊണ്ട് നിരപരാധി എന്ന വാദം വേണ്ട എന്നേ ഉദ്ദേശിച്ചുള്ളു. ഇനി അതല്ല ചില കേസുകളില്‍ കോടതി വിധി വളരെ കൃത്യവും, ചിലകേസുകളില്‍ പുറമെ നിന്നുള്ള ഇടപെടലുകളും എന്നാണെങ്കില്‍ ....... :)
മദനിയെ തെറ്റുകാരനെന്ന് എല്ലാവരും ധരിച്ചിരുന്ന കാലത്ത് യുഡിഎഫിന്റെ കൂടെ കൂട്ടിയപ്പോള്‍ ഹൂവിനു് ഇതേ ആവി ഉണ്ടായിരുന്നോ ആവോ?
അതേ പോലെ അദ്വാനി പകല്‍ വെളിച്ചത്തില്‍ നടത്തിയ രഥയാത്രയും ബാബറി പള്ളിപൊളിക്കാന്‍ നല്‍കിയ നേതൃത്വവുമൊന്നും ആരും ടെലിവിഷനില്‍ പോലും കണ്ടിട്ടുമില്ലല്ലോ അല്ലേ?
സെബിനേ ഇതു വെള്ളരിക്കാപട്ടണം ഒന്നും അല്ലല്ലോ ഒരാള്‍ക്കെതിരേ പോലീസ് മൊഴി (പോലീസെടുത്ത മൊഴി ) എന്നൊരു ഡോക്കുമെന്റ് ഉണ്ടാക്കി കാണിച്ചിട്ട് ആരോപണം ഉന്നയിച്ച് സുഖമായിരിക്കാന്‍. അതിന്റെ വാലില്‍ ലോകത്തുള്ള എല്ലാ കേസും കൊണ്ടുവന്ന് കെട്ടണ്ടാ. (പ്ലാച്ചിമടയും കൊക്കോക്കോലയും ഇതുവരെ വന്നില്ല ഭാഗ്യം). അത്ര വ്യക്തമായി ഒരു വാര്‍ത്ത അത് മനോരമ പറഞ്ഞാലും അതില്‍ കാര്യം കാണും.
ഇനി ആ വാര്‍ത്തയുടെ പേരില്‍ ബസ് കത്തിച്ചവന്മാരെ മുതല്‍ വെടികൊണ്ട് ചത്തവരെയും മൊഴികൊടുത്തവരെയും വരെ വിശുദ്ധരായിട്ട് പ്രഖ്യാപിക്കണമെങ്കില്‍ ആവാം. സ്വന്തം ആസനത്തില്‍ വിരലിട്ടിളക്കി അതു മൂക്കിനു നേരേ പിടിച്ച് എന്തു സുഗന്ധം എന്നു പറഞ്ഞോളൂ അത് നാട്ടുകാര്‍ മുഴുവന്‍ വിശ്വസിക്കണം എന്ന് വിചാരിക്കരു
ഹ ഹ ഹ സെബിന്‍, ചിരിപ്പിക്കല്ലെ. കോണ്‍ഗ്രസ്സുമായി മദനി കൂട്ടു ചേര്‍ന്നാലും ഞാനിതൊക്കെ തന്നെ പറഞ്ഞേനെ. പിന്നെ പണ്ടത്തെ കൂട്ടു ചേരലിനെ കുറിച്ച് ഇപ്പോ എതിര്‍ത്ത് സംസാരിക്കുന്നതില്‍ കാര്യമില്ലെങ്കില്‍ പോലും പറയട്ടെ, അന്ന് കോണ്‍ഗ്രസ്സ് ചെയ്തത് വളരെ മോശം തന്നെയായിരുന്നു.
പിന്നെ സെബിന്‍, അദ്വാനി എന്നല്ല അദ്വാനി പ്രതിനിധീകരിക്കുന്ന രാക്ഷ്ട്രീയ പാര്‍ട്ടിയെ പോലും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം എന്ന് തീവ്രമായി ആഗ്രഹിക്കുന്നവാനാണ് ഈയുള്ളവനും. അദ്വാനി പരാമര്‍ശം വരാനുള്ള കാരണം വായിച്ചാല്‍ ആര്‍ക്കും മനസ്സിലാവും എങ്കിലും അതൊക്കെ മനസ്സിലാക്കിയാല്‍ നമ്മളെങ്ങനെ എതിര്‍പക്ഷത്തിന് ലേബല്‍ ചാര്‍ത്തും അല്ലെ. ആദ്യപാരയില്‍ കോണ്‍ഗ്രസ്സ് ചായ്‌വും, രണ്ടാം പാരയില്‍ ഭാജപാ ചായ്‌വും കണ്ടുപിടിക്കനുള്ള ആ ചൂണ്ടയിടലുണ്ടല്ലോ... ആ ബുദ്ധിക്ക് പ്രണാമം. രാഷ്ട്രീയം = കക്ഷി രാഷ്ട്രീയം എന്ന ഫോര്‍മുലയില്‍ എനിക്ക് താല്‍പ്പര്യമില്ലാ സുഹൃത്തെ.
ഒരു ട്രാക്ക് കിടന്നോട്ടെ ഇഞ്ചി. ആൾക്കാരെന്താ പറയുന്നേന്ന് അറിയാല്ലൊ...
ഇനി അദ്വാനി പരാമര്‍ശ്ശത്തിലുള്ള വിശദീകരണം. യഥാര്‍ത്ഥത്തില്‍ ആ കമന്റ് വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളു എങ്കിലും മനസ്സിലാക്കില്ല എന്ന് വാശി പിടിച്ചാല്‍ പിന്നെന്തു ചെയ്യും.
സെബിന്‍ പറഞ്ഞ പോലെ മാധ്യമങ്ങളിലൂടെ പകല്‍ വെളിച്ചത്തിലെന്നപോലെ ജനങ്ങള്‍ കണ്ട ബാബറി മസ്ജിദ് പൊളിക്കലിന് നേതൃത്വം നല്‍കിയ വ്യക്തിപോലും “വേണ്ടത്ര തെളിവുകളുടെ അഭാവത്താല്‍” സസുഖം ജനങ്ങള്‍ക്കിടയില്‍ വിഹരിക്കുമ്പോള്‍ മദനികേസില്‍ മാത്രം കോടതി വിധിയോടെ അയാള്‍ പുണ്യാളനായി എന്ന വാദത്തിനെതിരായായിരുന്നു ആ കമന്റ്. അങ്ങിനെയാണെങ്കില്‍ കോടതി ശിക്ഷിച്ചിട്ടില്ലത്ത അദ്വാനിയും പുണ്യാളന്‍ തന്നെയല്ലെ എന്നായിരുന്നു ചോദ്യം. അല്ലാതെ അദ്വാനി പുണ്യാളനാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ല.
ഹൂ ചേട്ടോ,
അദ്വാനിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും തന്നെ കോടതിയില്‍ നിലനിന്നിട്ടില്ല. അതുകൊണ്ട് കോടതി വെറുതെ വിട്ടത് കൊണ്ട് നിരപരാധി എന്ന വാദം വേണ്ട എന്നേ ഉദ്ദേശിച്ചുള്ളു.
താങ്കള്‍ ഉദ്ദേശിക്കുന്ന ആ “ഉദ്ദേശ്യം” ഇഞ്ചിയോട് പറയുന്നതാവും നല്ലത്. കാരണം ഇഞ്ചിയാണ് അപരാധി/നിരപരാധി ഡിക്ലറേഷന് പുതിയ ക്രൈറ്റീരിയയും കൊണ്ടു വന്നത്.അതിനു ഞാനിട്ട കമന്റില്‍പ്പിടിച്ചാണല്ലോ ഹൂ ചേട്ടന്‍ തൂങ്ങിയത്. കണ്ടില്ലെങ്കില്‍ ദേ ഇവിടെയുണ്ട്.
സൂരജണ്ണോ,
അല്ലല്ലോ സൂരജണ്ണ അണ്ണന്റെ കമന്റില്‍ തൂങ്ങിയല്ലായിരുന്നു അദ്വാനി പരാമര്‍ശ്ശം. ഇവിടെ നളന്‍ പറഞ്ഞ >>>ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരപ്രവര്‍ത്തിക്കു ചുക്കാന്‍ പിടിച്ച ഒരുത്തനെ ഒരുളുപ്പുമില്ലാതെ പൊക്കിപിടിച്ച് "Advani for PM"
എന്നു കാച്ചുമ്പോള്‍ കോടതി കുറ്റക്കാരനല്ലെന്നു വിധിച്ച മദിനിയെത്രയോ ഭേദം - Madini for PM കാച്ചിയാലോ ?<<< എന്നതിനുള്ള മറുപടിയായിരുന്നു അത്. അത് കൊണ്ട് അണ്ണന്‍ കുറച്ച് വിട്ട് പിടി. :)
കോടതികുറ്റക്കാരനല്ലന്ന് വിധിച്ചു എന്നല്ലെ “ഹൂ” അണ്ണാ നളൻ പറഞ്ഞത്?
@യാരിദ്|~|Yarid
അങ്ങിനെ തന്നെയല്ലെയണ്ണാ ഞാനും പറഞ്ഞത്?
ആരെന്തൊക്കെ പറഞ്ഞാലും, ആ ഡയപ്പര്‍ കമന്റു കലക്കീടി ഇഞ്ചീ!
പ്രിയ ചന്ത്രക്കാരന്
നോം ദേശമംഗലം അംശം പ്രാക്കര ഇല്ലത്തെ വാമദേവന്‍ നമ്പൂരി. ആയ കാലത്ത് ശ്ശി സംബന്ധോം വാരസ്സാര്യായിട്ട് സേവേം നാലഞ്ചു അടിയോടി ഭൃത്യന്മാരും എണ്ണമില്യാത്തത്ര കൂട്ടര് പറമ്പിലും പാടത്തൊക്ക്യായിട്ട് പെരുമാറാനും അങ്ങനെ സുഖായിട്ട് എന്ന് ച്ചാല്‍ തേവര്‌ടെ കടാക്ഷം കൊണ്ട് മുട്ടില്യാണ്ടെ കഴിഞ്ഞതായിരുന്നു. പിന്നെ ഈ യോഗക്ഷേമക്കാര് വന്ന് ഒക്കെ ഇല്യാണ്ടാക്കി അതു കഴിഞ്ഞ് കമ്യൂണിസ്റ്റാര് കൂനിന്മേ കുരു പോലെ പൊന്തിവരൂം ചെയ്തു. ഇപ്പൊ സത്യം പറഞ്ഞാ അഷ്ടിക്ക് വഹേല്യാ. കെഴക്കേ അതിരിലെ ശങ്കരന്റെ മക്കളൊക്കെ വല്യെ സ്തിതീലായിട്ടൊക്ക് എന്നും കാണാറുണ്ട്. അയിന് അശേഷം മുഷിപ്പില്യാട്ടോ ഇവിടാര്‍ക്കും. മിടുക്കരാണ് അവരൊക്കെ, ഇന്റെ ചെറ്യേതങ്ങള് അവരെ പഠിപ്പിച്ചിട്ടുംണ്ട്. ആ കഥ നിക്കട്ടെ... ഇപ്പൊ അങ്ങേയ്ക്ക് എഴുതാനുണ്ടായ കാരണം എന്താച്ചാല്‍ നിങ്ങടെയൊക്കെ പുത്യേ ഭേദ്യം കൊണ്ട് സവര്‍ണ്ണനായിട്ടാണ് ഇല്ലത്തുള്ളോരൊക്ക്യേ കൂട്ട്യേക്ക്യണേ ഭ്രാന്ത് വന്ന് നെടുമ്പെരേല് കെട്ടിട്ടീരിക്ക്യണ ഇളേതിനും സവര്‍ണ്ണത്വംണ്ട്ന്ന് ആരോ പറഞ്ഞ് കേട്ടു. പത്തഞ്ഞൂറ് കൊല്ലം കഴിഞ്ഞാലും നമ്പൂരിമാര്‍ക്ക് ശാപമോക്ഷം ഇല്യാന്നോ അവരു ചെയ്ത പാപങ്ങള്‍ക്ക് പരിഹാരായിട്ട് സവര്‍ണ്ണരെ ഒറ്റപ്പെടുത്തണെന്നോ പടിക്കല് എപ്പഴും മുദ്രാവാക്യം കേക്കാം. എന്നാ ഇപ്പൊ കൊറച്ചൂസായിട്ട് ഒന്നും കേക്കാനും ഇല്യാ. അപ്പൊഴാണ് നോം പത്രത്തില് മദനിക്ക് ശാപമോക്ഷം കൊടുത്ത കഥ വായിക്ക്യണേ. നാരായണ നാരായണ! കലികാലത്തില് ഭഗവാന്റെ ഇങ്ങന്യൊരു അവതാരം വിജയന്‍ എന്ന പേരിലു ഇണ്ടാവുംന്ന് ആരു കരുതീരിക്ക്യണൂ അല്ലേ! അങ്ങ് കരുതിയാല് ഈയുള്ളോന്റേം അകത്തുള്ളോരുടേം ശാപമോക്ഷത്തിന്റെ ശിപാര്‍ശ മുന്നോട്ട് നീക്കാന്‍ പറ്റുംന്ന് പലരും പറേണുകേട്ടു. ദയവായിട്ട് ഈ വൃദ്ധനെ ഒന്ന് പരിഗണിക്കണം. ശാപമോക്ഷം വാങ്ങിത്തരണം. ഇനി റ്റീവിക്കാര്‍ക്ക് വേണെങ്കില് അതിന്റെ കാഴ്ചപ്പിടിക്ക്യേ ഒക്ക്യാവാം സംഭാരോം കൊടുക്കാം. ശ്ശ്യൊന്നും ഇല്ലെങ്കിലും ഇല്ലക്കാരുടേം ശാന്തിക്കാരുടേം വോട്ടും കിട്ടാന്‍ ഭഗവാന്റെ കടാക്ഷം അതോണ്ട് ണ്ടാവും. നോം അസാരം പ്രതീക്ഷയോടെ അവിടുത്തെ മറുപടി കാത്ത് ഇരിക്ക്യാണ്. പൂണൂലും അഴിച്ചു വച്ചു.
അങ്ങയുടെ കനിവുണ്ടാകുവാന്‍ ഭഗവതിയോട് പ്രാര്‍ത്ഥിച്ചുകൊണ്ട്,
പ്രാ. വാമദേവന്‍ (ആ അശ്രീകരം പിടിച്ച വാലും കളഞ്ഞൂട്ടോ)
അപ്പോള്‍ മദനി മാലാഖയായി..കാരണമെന്താ സഖാക്കള്‍ അങ്ങനെയങ്ങ് പ്രഖ്യാപിച്ചു!
അദ്വാനിയെക്കുറിച്ച് സഖാക്കള്‍ ഇവിടെ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്. അയാളിങ്ങനെ സ്വതന്ത്രമായി നടക്കുന്നതാണ് ഏറ്റവും പരിഹാസ്യം!
എന്നു വെച്ച് സഖാക്കള്‍ പറയുന്നതും ചെയ്യുന്നതും എല്ലാം ശരി എന്നുള്ള സ്ഥിതി വന്നാല്‍ രാമന്‍ മാറി ഭ്രാന്തിന് കാരണം അരിവാളാകും എന്നേ വരുന്നുള്ളൂ.
ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഹിന്ദുത്വ പാര്‍ട്ടിയും വര്‍ഗ്ഗ പാര്‍ട്ടിയും. രണ്ടു പേര്‍ക്കും കണ്‍ഫ്രന്റേഷണല്‍ ഫിലോസഫിയാണ്. ശത്രുത, കേഡര്‍ പാര്‍ട്ടികള്‍, വിപ്ളവം , വെട്ട് കുത്ത്, വിമോചനം.
ഐഡിയോളജിക്കലായി മനുഷ്യത്വം അല്പമുണ്ടെങ്കിലും ഇന്നത്തെ കമ്യൂണിസ്റ്റുകള്‍ ബിജെപിക്കാര്‍ക്ക് തുല്യമാണ്. അവര്‍ക്ക് അധികാരം കിട്ടിയാലും മനുഷ്യന് സ്വാതന്ത്ര്യമോ സമാധാനമോ കാണില്ല..
രണ്ടിനേം തള്ളിക്കളയുകയാണ് വേണ്ടത്.
ബി എസ് പിക്ക് വോട്ട് ചെയ്യുക! മായാവതി ഫോര്‍ പി എം!
ഇന്നാട്ടില്‍ എല്ലാം തീരുമാനിക്കുന്നത് ഞങ്ങളാ. ഞങ്ങള്‍ പറഞ്ഞാല്‍ ഏത് വര്‍ഗീയക്കാരനും തികഞ്ഞ മതെതരവാധിയാകും. അതുപോലെ തിരിച്ചും. ഏത് അഴിമതിക്കാരനും അഴിമാതിയില്ലാതവനാവും.
എന്തിനാ ഇന്ജീ ഇങ്ങിനെ ബഹളം വെക്കുന്നത്. പാവം വിജയേട്ടന്‍ ഒന്നു ജീവിച്ചു പൊക്കോട്ടെ. ആ വി.എസിനെ ഒതുക്കാന്‍ ഏത് ചെകുത്താനെയും ഞങ്ങള്‍ കൂട്ടും. അങ്ങിനെ ഞങ്ങളുടെ ശക്തി കാണിച്ചു കൊടുക്കും. അതുകൊണ്ട് ഇന്ജീ പ്ലീസ്......
ഓഫ് ടോ. (പൊതു ജനം എന്നകഴുത, തിരിച്ചു കുതിയില്ലെന്കില്‍)
ഹൂ അണ്ണനു പറഞ്ഞ കാര്യം മനസ്സിലാവാഞ്ഞിട്ടൊന്നുമല്ല..... വെറുതേ കണ്‍ഫ്യൂഷനോമാനിയയുമായിട്ടാ അല്ലേ!
"സെബിന്‍ പറഞ്ഞ പോലെ മാധ്യമങ്ങളിലൂടെ പകല്‍ വെളിച്ചത്തിലെന്നപോലെ ജനങ്ങള്‍ കണ്ട ബാബറി മസ്ജിദ് പൊളിക്കലിന് നേതൃത്വം നല്‍കിയ വ്യക്തിപോലും “വേണ്ടത്ര തെളിവുകളുടെ അഭാവത്താല്‍” സസുഖം ജനങ്ങള്‍ക്കിടയില്‍ വിഹരിക്കുമ്പോള്‍ മദനികേസില്‍ മാത്രം കോടതി വിധിയോടെ അയാള്‍ പുണ്യാളനായി എന്ന വാദത്തിനെതിരായായിരുന്നു ആ കമന്റ്."
ഈ അദ്വാനി പത്തു പന്ത്രണ്ടുകൊല്ലം ജയിലില്‍ കിടന്നതിനുശേഷം കോടതിയും നിയമവും കിണഞ്ഞു പരിശ്രമിച്ചിട്ടും കുറ്റക്കാരനല്ലെന്നു വിധിച്ചതൊന്നുമല്ലല്ലോ.. പോട്ടെ എത്ര ദിവസം ഈ ഭീകരപ്രവര്‍ത്തനത്തിനു, എല്ലാ തെളിവുകളും ഉണ്ടെന്നിരിക്കെ അഴിയെണ്ണി ? ഇനി തെളിവില്ലെന്നാണോ ? ഇഞ്ചി സ്റ്റൈലില്‍ പറഞ്ഞാല്‍ ഇളിപ്പിക്കല്ലേ !!!
അതേ കോടതി ഒന്‍പതു കൊല്ലം ഒരു തെളിവുമില്ലാതെ ഒരുത്തനെ ഇന്നു തെളിയിക്കും നാളെ തെളിയിക്കും എന്ന പ്രതീക്ഷയില്‍ ഒന്‍പതുകൊല്ലം കിണഞ്ഞു പരിശ്രമിച്ചിട്ടും തോറ്റു തുന്നം പാടിയത്..?
അപ്പം എന്തേ അണ്ണാ ഈ വിവേചനം ? കോടതിക്കു വരെ ?
മദനി മുസല്‍മാനായതു കോണ്ടോ ? അതിന്റെ ചുരുക്കല്ലേ ഈ പോസ്റ്റ് തന്നെ ? ബുഷണ്ണന്‍ എല്ലാ മുസല്‍മാന്മാരും ഭീകരാണേന്നു പറഞ്ഞാല്‍ ഇഞ്ചിക്കു അതേറ്റുപാടാതിരിക്കാന്‍ കഴിയുമോ ?
മദനിയെപ്പോലെയുള്ളവരാണ് മുസല്‍മാന്‍ എന്നു കണ്ട്പിടിക്കുന്ന ഇവിടെ കമന്റിട്ടിരിക്ക്ണ്‍ നളനെപ്പോലെയുള്ള വിവരമ്കേട്ട്‌വരെ എന്തു ചെയ്യണം? തന്റെയൊക്കെ മാനസിക നെലവാരം ഇത്രഅധപതിച്ചതാണോ....മദനിയെപ്പോലെ ഇരിക്കുന്നവരാണോടോ ഇന്ത്യയിലെ മുസല്‍മാന്??? മദനി എന്നത് ഏത് കേരളത്തിലെ മുസല്‍മാനാടോ കേള്‍ക്കാന്‍ ഇഷ്ടം???? തനിക്കൊക്കെ ഇസ്ലാം എന്താണു എന്നു അറിയോ? ഒരു മുസല്‍മാന്റെ തോളത്തു കയ്യട്ട്ട്ടു നടക്കാന്‍ തനിക്കൊക്കെ അറപ്പായിരിക്കും. അല്ലെങ്കില്‍ ഇതുപോലെ ഞങ്ങളെ അധിക്ഷേപിക്കാന്‍ തോന്നില്ല. ഞങ്ങളെയൊക്കെ മദനിയായിക്കാണാന്‍ ബുഷ് മുതലിങ്ങോട്ട് തനിക്ക് വരെ ആഗ്രഹം കാണും. നടക്കില്ലടോ! ഞങ്ങളുടെ കുട്ടികളെ ബലിയാടാക്കീട്ട് വേണം നെനക്കൊക്കെ രാഷ്ട്ര്രീയ തെണ്ടിത്തരത്തിനും അധികാരത്തിനും ഇറങ്ങാന്‍ അല്ലോടോ!! ഒരു മകന്‍ വള്രന്നു വരുമ്പോള്‍ പേടിയാണ്‍..അവന്‍ ഒരു താടി വെച്ചാല്‍ പോലും....അങ്ങിനെ ഭയന്ന് ഇരിക്ക്ക്കുന്ന വീട്ടില്ര്കുന്നോരെയൊക്കെ തനിക്ക് മദനിയാക്കണമല്ലോടോ ? താന്ക്കെ മദനിയ്ടെ പ്രസംഗ്ം കെട്ട്ട്ട്ട്ണോ? എന്നാ ഞങ്ങള്‍ കേട്ടിട്ട്ങ്ങ്. മദനിയെപ്പോലെ ഖുറാനെവരെ ഹറാമക്കി മാറ്റുന്ന ഞങ്ങള്‍ക്ക്ക് വേണ്ടെങ്കിലോ?
നീയൊക്കെ വേണമെങ്കില്‍ ഈ പറയുന്ന
അമേരിക്കയിലും പോയി വിടുപണി ചെയ്യും. ഞണ്‍ടെ മക്കളെ പ്രോത്സാഹിപ്പിച്ച് പ്രകോപിപ്പിക്കും...ഓന്‍ എവ്ടെയെങ്കിലും എന്നട്ട് തെണ്ടിത്തിരിഞ്ഞ് നടക്കം. എന്ന്ട്ട് നെനെക്കൊക്കെ അവനെ ബലിയാടാക്കി നെന്റെ ഒക്കെ കാര്യം ഉറപ്പിക്കണം!!,/,.
ചന്ദ്രമതി ഫെബ്രുവരിയില്‍ read: http://koodothram.vox.com/
"അതേ കോടതി ഒന്‍പതു കൊല്ലം ഒരു തെളിവുമില്ലാതെ ഒരുത്തനെ ഇന്നു തെളിയിക്കും നാളെ തെളിയിക്കും എന്ന പ്രതീക്ഷയില്‍ ഒന്‍പതുകൊല്ലം കിണഞ്ഞു പരിശ്രമിച്ചിട്ടും തോറ്റു തുന്നം പാടിയത്..?
അപ്പം എന്തേ അണ്ണാ ഈ വിവേചനം ? കോടതിക്കു വരെ ?"
ലതു നളന്‍ സാറ് ബറഞ്ഞത്!
അപ്പോള്‍ കോട്ടൂരാന്‍ അച്ചനെയും ഞമ്മക്ക് കൂടെ കൂട്ടാല്ലോ അല്ലെ സഗാവേ? ഗൊറെ ക്രിസ്ത്ത്യാനി വോട്ടും കിട്ടും!
(ഇതുവരെ നല്ലകാര്യങ്ങള്‍ മാത്രം ചെയ്ത പാര്‍ട്ടി നമ്മുടെ പാര്‍ട്ടി. അല്ലെ സഗാവെ?)
വെറുതെ വന്നതാ....
വന്നപ്പൊ ഒരു കാര്യം പറഞിട്ട് പോവാന്ന് കരുതി...
എല്ലാരും പറയുന്നുണ്ടല്ലോ...ഞാനും പറയും...
എന്താ പറഞാല്....???? മനസ്സലുള്ളത് പറയാന്‍ എനിക്കും അവകാശമുണ്ട്...
ഇഞിപ്പെണ്ണിന് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഉണ്ടാവില്ലാ...എന്ന് അവര്‍ തന്നെ പറയുന്നു...
അദ്വാനിയും വര്‍ഗ്ഗിയവാദിയാണ് മദനിയും വര്‍ഗ്ഗിയവാദിയാണ് ഇപ്പറയുന്ന പിണറായിം വര്‍ഗ്ഗിയവാദിയാണ്....
ഈ ഇന്ത്യാ മഹാരജ്യത്ത് ഏതൊരു മതസ്തനും മറ്റൊരു മതസ്തന് അസൗകര്യമുന്ടാക്കാതെ രീതിയില്‍ ജീവിക്കാന്‍ അവകാശവും കടമയുമന്ട്
പല മതസ്തര്‍ സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുന്ന ഈ രാജ്യത്ത് ഒരു മുസ്ലിം പള്ളി പൊളിച്ച് അവിടെ ക്ഷേത്രം പണിയാന്‍ ഒരഉ ഹിന്ദുവും പറയില്ലാ.... ഏതെങ്കിലും കാളിയന്‍ തീണ്ടിയ വിഷജന്തുക്കള്‍ പറഞിട്ടുണ്ടവും....അല്ലെങ്കില്‍ കാളക്കൂടം മനസ്സില്‍ കണ്ടു നടക്കുന്നവനാവും അദ്വാനി....എന്നിട്ട് അതിന്റെ പേരില്‍ വീണ്ടും ഊറ്റം കൊള്ളുകയും ചെയ്യുന്നു..... പ്രായത്തിനനുസരിച്ച് വിവരം വെച്ചിട്ടില്ലത്ത ചെക്കര്‍മാര്‍ ഈ ഇന്ത്യയില്‍ ഒരു അന്യ മതക്കാരന്‍ കൈ പൊക്കിയാല്‍ കൈ വെട്ടും കാലുകുത്തിയാല്‍ കാല്‍ വെട്ടും എന്നൊക്കെ വിളിച്ച് കൂവുമ്പോള്‍ അതിന് പ്രോല്‍സാഹനവും പിന്തുണയും...എന്നിട്ടും പറയുന്നു...ഇന്ത്യക്കാരനാണെന്നു....!!! എവിടത്തുകാരനാണ് ഇയ്യാളൊക്കെ...??? ഒരു ലജ്ജയുമില്ലേ....ഇതൊക്കെ ചെയ്തുകൂട്ടുംപോഴും ഇന്ത്യക്കാരനാണ് എന്നു പറയാന്‍,....????? ഏതു ദൈവമാണ് ഇതിന് അധികാരം നിങ്ങള്‍ക്ക് തന്നത്...
അദ്വാനിയോടും വരുണന്മാരോടും ഒരു വാക്ക് - ശബരിമല അയ്യപ്പന്റെ ഏറ്റവും അടുത്ത സുഹ്ര്ത്തായിരുന്നു വാവര്‍..ആ വാവരെ തൊഴുതിട്ടല്ലാതെ ശബരിമല സന്നിദ്ദിയില്‍ എത്താന്‍ സാദിക്കില്ലാ...അത് മറക്കരുത്.....
മദനി വര്‍ഗ്ഗിയ പ്രവര്‍ത്തനം നടത്തിയിരുന്നു എന്ന് എല്ലാരും ഒരുപോലെ സമ്മതിക്കുന്നു...മദനിയും...
എന്നാല്‍ താന്‍ ചെയ്തത് തെറ്റാറ്റയിരുന്നു...എന്ന് മദനി ഇതുവരെ പറഞിട്ടില്ലാ...ഇനി വര്‍ഗ്ഗിയ പ്രവര്‍തനങ്ങളില്‍ ഏര്‍പ്പെടില്ലാ എന്നും തെറ്റ് ചെയ്തതിന് ഞാന്‍ ഈ രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു എന്നും മദനി പറഞിട്ടില്ലാ...സി.പി എം ആണ് മുസ്ലിംകലുടെ കൂടെ നില്‍ക്കുന്നത് എന്നും പറഞൊണ്ടാണ് മദനി അവരുടെ കൂടെ കൂടിയിരിക്കുന്നത്...അപ്പൊപിന്നെ മദനി എങ്ങനെ മതേതരവാദിയാവും..???
മദനിയോട് ഒരു വാക്ക് - ജൂതന്റെ മയ്യത്ത് കൊണ്‍ടുപോയപ്പോള്‍ എഴുനേറ്റ് നിന്ന് ബഹുമാനിച്ചയാളാണ് റസൂലുള്ള (സ). എല്ലാവര്‍ക്കും ജീവിക്കനും മരിക്കനുമുള്ള അവകാശമുണ്ട്..ആ അവകാശത്തെ ബഹുമാനിക്കുകയും വേണം...
പണ്ട് എന്നല്ലാ പ്രാചീനകാലത്തിലായാലും വര്‍ഗ്ഗീയതയിലും തീവ്രവാദത്തിലും ഏര്‍പ്പെട്ടിരുന്നവര്‍ തങ്ങളുടെ നിരപരാധിത്വം നീതിപീഡത്തിനുമുന്പില്‍ തെളിയിക്കണം...അല്ലെങ്കില്‍ അവര്‍ ജനങ്ങള്‍ക്ക് മുന്പില്‍ മാപ്പു സാക്ഷിയാവണം...അത് അറിയാനുള്ള അവകാശം ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ഉണ്‍ട്.... അത് ഇഞ്ചിപെണ്ണ് പറഞ്ഞത് ശരിയാ....
മദനിയുടെ സഹായം സ്വീകരിച്ചതല്ലാതെ മറ്റോരു ബന്ദവുമില്ലാ എന്നു പറയുന്ന പിണറായി വിജയനും വര്‍ഗ്ഗിയവാദിയാണ് ഒപ്പം അവസരവാദിയും ... വര്‍ഗ്ഗിയവദികളുടെയും വര്‍ഗ്ഗിയ വാദികളായിരുന്നവരുടെയും (നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടില്ലാത്ത) സഹായം സ്വീകകരിക്കലും വര്‍ഗ്ഗിയവാദം തന്നെയാണ്...അല്ലാതെ നിങ്ങള് തമ്മില്‍ കല്യാണവൊന്നും കഴിഞിട്ടില്ലാ എന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം..കൂടുതല്‍ വിശദീകരിച്ച് ഉള്ള മാനം കളയേണ്ടാ...ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ...അതുപോലെ ഒരു സഹായം ചെയ്താല്‍ തിരിച്ചും ചെയ്തു കൊടുക്കണം.. അതൊണ്ടാണോ... തീവ്രവാദി വിരുദ്ദ സ്ക്വാഡിനെ പിരിച്ച് വിട്ടത്....??? ലോകം മുഴുവന്‍ തീവ്രവാദത്തിനെതിരെ അന്വേഷണം ഴക്തമാകുമ്പോള്‍ കേരളത്തില്‍ തീവ്രവാദം എന്നന്നേക്കുമായി അസ്തമിച്ചു എന്നു ബഹുമാനപ്പെട്ട അഭ്യന്തരമന്ത്രിക്ക് ദൈവവിളിയുണ്ടായോ...???അല്ലെങ്കിലും ആര് എവിടെ നിരപരാധിത്വം തെളിയിക്കല്‍..??? സി.പി. എമ്മിനെ അനുകൂലിക്കുതാണ് മതേതരത്വം...എതിര്‍ക്കലാണ് വര്‍ഗ്ഗിയതാ... എന്ത് കോടതി ഇവിടെ...??? ബൂര്‍ഷ്വാ കോടതികളും ബൂര്‍ഷ്വാ മധ്യമങ്ങളും ആണല്ലോ ഈ നാട്ടിലുള്ളത്...അല്ലേ സഖാക്കളേ...???
ലോകത്തുള്ള എല്ലാ മതേതര പാര്‍ട്ടികളെയും കൂട്ടി ഒരു മഹാ മതേതര മുന്നണിയണ്ടാക്കി (മൂന്നാമന്‍) രാജ്യത്തെ നയിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന മഹാന്മാരുടെ അജണ്ട കൊള്ളാം...കൊള്ളാം....
പിണറായിയോട് ഒരു വാക് - ഈ സമയത്ത് കാറല്‍ മാക്സ് എങ്ങാനും മുന്‍പില്‍ വന്നു പെട്ടാല്‍ എന്തു സംഭവിക്കും എന്ന് ചിന്തിച്ചിട്ടുന്ടോ...???
ഇന്ത്യാ രാജ്യം ഹിന്ദു രാജ്യമാക്കാര്‍ ശ്രമിക്കുന്ന അദ്വാനിയോടും....
മുസ്ലിം രാജ്യമാക്കാര്‍ ശ്രമിക്കുന്ന മദനിയോടും....
ഈ കലക്കവെള്ളത്തില്‍ കിടന്ന് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന പിണറായിയോറ്റും സി.പി.എം നോടും അവസാനമായി....
നിങ്ങള്‍ക്ക് അതിനു കഴിയില്ലാ....പക്ഷേ നിരപരാധികളായ ഈ രാജ്യത്തെ ജനങ്ങളുടെ രക്തത്തിന്റെ മണം നിങ്ങളുടെ ഈ നിലപാടുകളിലുണ്ട്....ഭാവിയില്‍ സ്വന്തം ജനതയുടെ ചോരവീണ് ഈ മണ്ണ് ചുവന്നാല്‍ ഉറപ്പായിട്ടും മതേതരത്വം മുഖമുദ്രയാക്കിയ ഈ രാജ്യം നിങ്ങളോട് കണക്ക് ചോദിക്കും....
അനോനികള്‍ മുണ്ടുപൊക്കിക്കാണിപ്പ് തുടങ്ങി. ഇഞ്ചിയുടെ ബ്ലോഗ്നിയമങ്ങള്‍ പോസ്റ്റീന്ന് ഒരുദ്ധരണി:-
I am not responsible for any comments on this blog other than the comments I put. Please do not indulge in hate speech. Anonymous option is open for freedom of speech, use it wisely.
ഇതിന്റെയർത്ഥം പിന്നീട് ആരു എന്തെഴുതിയാലും ഞാൻ ബാദ്ധ്യസ്ഥ അല്ലായെന്നല്ല, മറിച്ച് ഞാൻ ഹേറ്റ് സ്പീച്ച് പ്രോത്സാഹിപ്പിക്കുന്നില്ല എന്നു മാത്രമാണ്. ഇതെഴുതിയതിനു ശേഷവും ഒരാൾക്കെതിരേയോ ഒരു സമൂഹത്തിനെതിരേയോയുള്ള കമന്റുകൾ ഞാൻ നീക്കം ചെയ്തില്ലെങ്കിൽ എനിക്കെതിരെ നിയമസാധുതയുണ്ട്.[ലിങ്ക്]
@നളന്‍
മാഷെ “കണ്‍ഫ്യൂഷനോമാനിയ“ ഹ ഹ ഹ എന്നെയങ്ങ് കൊല്ല്. കോടതിക്കു “പോലും വിവേചനം” അണ്ണാ അണ്ണന്‍ തന്നെ പറയുന്നു, വേണ്ടത്ര തെളിവുകള്‍ ഉണ്ടായിട്ടും, കോടതി ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനിത്തിന് ചുക്കാന്‍ പിടിച്ചവരെ ശിക്ഷിച്ചില്ല എന്ന്. അതു തന്നെയല്ലെ മാഷെ ഞാനും പറഞ്ഞത്. അങ്ങിനെയുള്ള കോടതി ഒരാളെ കുറ്റവിമുക്തനാക്കിയാല്‍ ഉടനെ അതു മാത്രം കോടതി ശരിയായി ചെയ്തു എന്നാണൊ? അപ്പോള്‍ അതാണ് ക്രിറ്റീരിയ. നമ്മള്‍ക്കനുകൂലമായി കോടതി വിധിച്ചാല്‍ കോടതി വളരെ ശരി. അല്ലെങ്കില്‍ കോടതി പക്ഷപാതി. ഹ ഹ ഹ നടക്കട്ടെ.
ഇഞ്ചിപ്പെണ്ണേ,
പോസ്റ്റിൽ കൊടുത്തിരിയ്ക്കുന്ന കാർട്ടൂണിലെ ഹാസ്യത്തെ ഉൾക്കൊള്ളുന്നു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ജമാ അത്ത് ഇസ്ലാമിയുമായി “രഹസ്യ” ചർച്ച നടത്തിയിട്ടു വരുന്ന പടം ഈ ചാനൽ വീരന്മാർ ഒളിച്ചിരുന്നു പകർത്തി ടി.വി യിൽ കാണിച്ചിരുന്നു.ചെന്നിത്തല സാറാകട്ടെ അതൊട്ടു നിഷേധിച്ചിട്ടുമില്ല.
അതിനടുത്ത ദിവസം, ഓർത്തഡോക്സ് സഭയെ അനു നയിപ്പിയ്ക്കാൻ പി.ജെ കുര്യൻ അരമനയിൽ പോയി കൈ മുത്തമിടുന്ന പടവും ചാനലുകളിൽ വന്നിരുന്നു.ആ മുത്തമിടലിന്റെ ശക്തികൊണ്ട് അവർ നിർത്തിയിരുന്ന 4 സ്ഥാനാർത്ഥികളേയും പിൻവലിയ്ക്കുകയും ചെയ്തു.സഭയുടെ എല്ലാ ആവശ്യവും നടത്തി കൊടുക്കാമെന്ന് കുര്യൻ പറഞ്ഞതായി വാർത്തയും വന്നു.
കെ.വി തോമസ് ഡൽഹിയിൽ പോയി “തിരുമ്മി” ശരിയാക്കിയ സീറ്റ് കിട്ടിയ ഉടനെ രാത്രി തന്നെ അച്ചാരു പറമ്പിൽ തിരുമേനിയെ കാണാനാണു ആദ്യം പോയത്.എന്നിട്ട് “ഞാൻ സഭയുടെ പുത്രനാണു.സഭയ്ക്കു വേണ്ടിയാണു ഇതുവരെ പലതും ചെയ്തത്.ഇനിയും അവസരം കിട്ടിയാൽ സഭയ്ക്കു വേണ്ടി പലതും ചെയ്യണം” എന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു.
ഈ മൂന്നു കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു കാർട്ടൂണിന് പറ്റിയ വിഷയമാണോ ഇഞ്ചിപ്പെണ്ണേ?
ദാ വരുന്നു അടുത്ത അവതാരം. സാമുദായിക നേതാക്കളെകണ്ട് പിന്തുണ ചോദിക്കാത്ത ഒരു നേതാവും ഇല്ല കേരളത്തില്‍ (ഇന്ത്യയിലും പുറത്തും). ഇവിടെ ആ വിഷയമല്ല ചര്‍ച്ച ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ എം എ വരെ പഠിക്കേണ്ട കാര്യമുണ്ടോ സാര്‍ ?
കേട്ടപ്പൊ ചൊറിയുന്നുണ്ട് അല്ലെ അനോണി..?
നളാ വെറുതേ വളവള പറയാതെ.
പാര്‍ട്ടി നേതൃത്വം എന്ത് തോന്ന്യാസവും ചെയ്താല്‍ റാന്‍ മൂളുന്നതേയ്, തന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ പഴയ ഫ്യൂഡല്‍ വ്യവസ്ഥതയുടെ അവശേഷിപ്പ് നട്ടെല്ലില്‍ ഉള്ളത് വേറെ രൂപത്തില്‍ വെളിയില്‍ വരുന്നതാവും.
ബി ജെപിയെ ശത്രുവായി കാണുന്നത് ശരി. അതു കാരണം കുറച്ച് റെസ്പെക്റ്റ് ഒക്കെയുണ്ടായിരുന്നു.
ഇപ്പോള്‍ ഇതാ പറയുന്നു മദനി പുണൈആളന്‍ ആണെന്ന്! ബി ജെ പിയേപോലെ തന്നെ, ഒരു പക്ഷേ അതിലും ഭീകരമായി തീവ്രവാദവും രാജ്യദ്രോഹവും പ്രസംഗിച്ചു കൊണ്ടു നടന്ന ഒരുത്തനെ, അതും ഈയിടെ പോലും തീവ്രവാദി ബന്ധം ആരോപിക്കപ്പെട്ട ഒരുത്തനെ മുസ്ലീങ്ങളുടെ പ്രതിരൂപമാകി കൊണ്ടു നടക്കുന്നു!
പരട്ട കമ്യൂണിസ്റ്റുകള്‍ക്ക് വോട്ടിനിത്രയും ആക്രാന്തമാണെന്ന് അറിയില്ലായിരുന്നു. ഹിന്ദുക്കളെല്ലാം നിങ്ങള്‍ക്ക് മോഡികളാണ്. അത് പോട്ടെ, ഇപ്പോള്‍ മുസ്ലീമെന്നാല്‍ മദനിയാണ്! അദ്ദേഹം പുണൈആളച്ചന്‍, മാലാഖ, ഒല്ലക്കേടെ മൂട്!
നാണം വേണം നാണം. പത്ത് വോട്ട് കുറവ് കിട്ടിയാലും വേണ്ടില്ല, പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വ്യതാസമില്ല എന്ന് കാണിക്കുകയാണ് വേണ്ടത്..അല്ല, കാരാട്ട് തറവാട് ഭരിക്കുന്ന വിപ്ലവ പാര്‍ട്ടിയില്‍ അതിനിപ്പോള്‍ സ്കോപ്പ് ഇല്ലല്ലോ.
വല്ല ഇസ്ലാമിക് റെവലൂഷണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നോ മറ്റോ പേരു മാറ്റടേ.
- - -ദാ വരുന്നു അടുത്ത അവതാരം. സാമുദായിക നേതാക്കളെകണ്ട് പിന്തുണ ചോദിക്കാത്ത ഒരു നേതാവും ഇല്ല കേരളത്തില്‍ (ഇന്ത്യയിലും പുറത്തും). ഇവിടെ ആ വിഷയമല്ല ചര്‍ച്ച ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ എം എ വരെ പഠിക്കേണ്ട കാര്യമുണ്ടോ സാര്‍ ?
ഇല്ല! ഇല്ല! ഇല്ല ! ആ വിഷയം ഇവിടെയെന്നല്ല ഒരവടയും ചര്‍ച്ച ചെയ്യില്ലല്ലോ. കാരണം സി.പി.എം സാമുദായിക നേതാക്കളുടെ പിന്തുണ വാങ്ങുമ്പോഴല്ലേ അതു തീവ്രവാദത്തെ പിന്തുണയ്ക്കലും മതന്യൂനപക്ഷപ്രീണനവും ആവൂ.
>>>ബി ജെപിയെ ശത്രുവായി കാണുന്നത് ശരി. അതു കാരണം കുറച്ച് റെസ്പെക്റ്റ് ഒക്കെയുണ്ടായിരുന്നു.
>>>പരട്ട കമ്യൂണിസ്റ്റുകള്‍ക്ക് വോട്ടിനിത്രയും ആക്രാന്തമാണെന്ന് അറിയില്ലായിരുന്നു.
>>>കാരാട്ട് തറവാട് ഭരിക്കുന്ന വിപ്ലവ പാര്‍ട്ടിയില്‍ അതിനിപ്പോള്‍ സ്കോപ്പ് ഇല്ലല്ലോ.
അനോനിക്ക് ഉണ്ടായിരുന്നു എന്നുപറയുന്ന "റെസ്പക്റ്റ്" അളവുതൂക്കങ്ങള്‍ എത്ര എന്ന് വ്യക്തമാവുന്നുണ്ട് :-P ഇത്രയും "റെസ്പക്റ്റ്" ഉള്ളവരെ ഒരു പാര്‍ട്ടിക്കും കൊടുക്കരുതേ റബ്ബേ!!!
ithu kaanuka. http://www.youtube.com/watch?v=nfI_jS66_Is
ഒമ്പതു കൊല്ലം പോയിട്ട് ഒമ്പതു മാസം, പോട്ടേ, ഒമ്പതു ദിവസം ജയിലില്‍ കിടന്നാല്‍ മദനി അല്ലാ സാക്ഷാല്‍ ഒസാമാ വരെ തീവ്രവാദം വിടും. സംശയമുണ്ടെങ്കില്‍ ഈ ഡയലോഗടിക്കണവന്മാരെ പിടിച്ചൊന്ന് ജയിലില്‍ ഇട്ടു നോക്ക്. അല്ല പിന്നെ!
ഞമ്മള് പണ്ട് കാട്ടില്‍ കിളികളെ ബെട്ടി ബെച്ച് നടന്നോനാണ്. രാമായണം ബായിച്ചാല്‍ ആരെങ്കിലും പറയ്യ്‌വോ അത്? മാനിഷാദാ എന്ന് കേട്ടപ്പം ഞമ്മക്ക് ബന്നു മനമ്മാറ്റം പിന്നെയല്ലേ 10 കൊല്ലം ജയ്യിലില്‍ കെടന്ന മദനിക്ക് ബന്നതില്‍ അല്‍ഭുതം.
Could anybody reply,who is the number 1 culprit? Advani,Shivraj Patil or Chandi/Antony...
yes, I agree Madani is 'Terrorist'..Who did stop providing 'evidence' to court and collaborate with Madani for his escape?Advani ?
I am mentioning about the 'evidence' appearing 'now' in some mainstream media.
Where were the evidence then?
Who was in power in state and Centre then?
Was Jayalalitha, a partner of NDA then?
At last, not least......when all the hypocratic arguements fail...finger pointing towards court even...(No, no I have faith in Indian constitution...if and only if Madani does support me)
OT: In 2004 election Imam Bhkari of Delhi had given an open statement to support BJP.No,no that was not minority appeasement,thats known as Ekaathma manavikatha !!!
> "മദനി, ആലപ്പുഴയില്‍ ഒരു സമ്മേളനത്തില്‍ ഖുറാനും നബി വചനങ്ങളും ഉപയോഗിച്ച് തീവ്രവാദത്തെ അതിനിശിതമായി എതിര്‍ത്തത് കണ്ട് അത്ഭുതപ്പെട്ടുവെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനായ ആരിഫ് എം എല്‍ എ പറയുന്നത് കണ്ടു. ഇതേ മദനി, ഖുറാനും നബിവചനങ്ങളുമുപയോഗിച്ച് തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. നയങ്ങളില്‍ മാറ്റം വരുത്താന്‍ പരിശുദ്ധഖുറാനെ വരെ ചാഞ്ഞും ചെരിഞ്ഞും ഉപയോഗിച്ച ഈ വിരുതനെ, ഇന്ന് തീവ്രവാദത്തെ തള്ളിപ്പറഞ്ഞു എന്ന് പറഞ്ഞു എന്ന ന്യായീകരണത്തില്‍ പൊതു സമൂഹത്തിന്റെ അംഗീകാരത്തിനായി കൊണ്ടു വരിക പോലും ചെയ്യരുത്.
>> രാഷ്ട്രീയ പ്രവര്‍ത്തനമെന്ന അംഗീകാരത്തിലേക്കല്ല, സാമൂഹ്യസേവനമെന്ന ക്ലേശകരമായ കര്‍മ്മത്തിലേക്കാണ് ഹേറ്റ് സ്പീച്ചിന്റെ ഈ മുസ്ലിം സിംബല്‍ ഇറങ്ങി ചെല്ലേണ്ടത്"
ഖുറാനില്‍ വിശ്വസിക്കുന്ന ഒരു ജനസമൂഹത്തിനുമുന്നില്‍ ജിഹാദ് എന്നാല്‍ ഇസ്ലാമിതര മതസ്തരുമായുള്ള ശാരീരിക യുദ്ധമാണെന്നും സാമ്രാജ്യത്വവുമായുള്ള പോരാട്ടത്തിന്റെ മാര്‍ഗ്ഗം മതതീവ്രവാദമാണെന്നും ചിലരെങ്കിലും പ്രചരിപ്പിക്കുമ്പോള്‍ 'എനിക്കു തെറ്റിപ്പോയി മക്കളേ, അങ്ങനെയല്ല മതം പഠിപ്പിക്കുന്നത്' എന്ന്‍ ഖുറാനെ തന്നെ ഉദ്ധരിച്ചുകൊണ്ടു മഅദനി വരുമ്പോള്‍, "ഇവിടെ മതേതരത്വവും ഭീകരവിരുദ്ധതയും പഠിപ്പിക്കാന്‍ ഞങ്ങളുണ്ട്, 'വേണ്ട, നിങ്ങളു പോയി പഴയ തീവ്രവാദം തന്നെ പ്രസംഗിക്ക്" എന്നുപറയാനും മാത്രം ചിലനേരത്തിനേപ്പോലെ വിഡ്ഢികളല്ലല്ലോ എല്ലാരും.
മഅദനി ഏതു രീതിയില്‍ പ്രായശ്ചിത്തം ചെയ്യണം എന്ന് മഅദനി നോക്കിക്കോളും. സാമൂഹ്യസേവനം ചെയ്ത് പ്രായശ്ചിത്തം ചെയ്യണമെന്ന തീട്ടൂരങ്ങള്‍ പുറപ്പെടുവിക്കാന്‍ ചിലനേരത്ത് ഏതു കോടതിയിലെ ജഡ്ജിയാണെന്നറിഞ്ഞാല്‍ കൊള്ളാം ?
അണ്ണാ അണ്ണന്‍ തന്നെ പറയുന്നു, വേണ്ടത്ര തെളിവുകള്‍ ഉണ്ടായിട്ടും, കോടതി ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനിത്തിന് ചുക്കാന്‍ പിടിച്ചവരെ ശിക്ഷിച്ചില്ല എന്ന്. അതു തന്നെയല്ലെ മാഷെ ഞാനും പറഞ്ഞത്. അങ്ങിനെയുള്ള കോടതി ഒരാളെ കുറ്റവിമുക്തനാക്കിയാല്‍ ഉടനെ അതു മാത്രം കോടതി ശരിയായി ചെയ്തു എന്നാണൊ?
ഈ ഹൂ അണ്ണന്റെ ഒരു കാര്യം..
"അങ്ങിനെയുള്ള കോടതി ഒരാളെ കുറ്റവിമുക്തനാക്കിയാല്‍" അതെന്തേ അണ്ണാ ആദ്യത്തേതു പോലെ കുറ്റവിമുക്തനാക്കാന്‍ കാലതാമസം അതും ഒന്‍പതു കൊല്ലം ? അപ്പൊ അതുമാത്രം കോടതി ശരിയായി ചെയ്തു വെന്നു അണ്ണന്റെ കണ്‍ഫ്യൂഷന്‍ ബുദ്ധിയില്‍ പറയാം.... അതണ്ണന്‍ മാത്രമങ്ങ് വിശ്വസിച്ചോണ്ടാ മതി. ഒന്‍പതു കൊല്ലം കഴിഞ്ഞെന്തോന്നു ശരിയും തെറ്റുമണ്ണാ, അതെങ്ങിനെ ശരിയാവുമണ്ണാ, ഒരു നിരപരാധിയെ ഒന്‍പതു കൊല്ലം ശിക്ഷിക്കുന്നതെങ്ങിനെ ശരിയാകുമണ്ണാ ?
അണ്ണാ ഒന്‍പതു കൊല്ലം ഒരാളെ തെളിവില്ലാതെ അകത്തിടുകയും , അതേ കോടതി മറ്റൊരാളെ തെളിവുകളുണ്ടായിരിക്കെ ഒരു ദിവസം പോലും ശിക്ഷിക്കാതിരിക്കുകയും ചെയ്തതില്‍ നിന്നും ഹൂ അണ്ണനൊന്നും മനസ്സിലായില്ലേ ? ഒരേ കോടതി , ഒരേ നിയമം..പെന്നന്തേരു വ്യത്യാസം അണ്ണാ, ഒന്നുമില്ലേ, ഒണ്ടല്ലോ, അതാണു ..... എന്തേ വിധി രണ്ടു രീതിയില്‍ ? അതാണു ... ഈ ഹൂ അണ്ണനു മനസ്സിലായാലും മനസ്സിലാവൂല....
അല്ലാതെ അണ്ണന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പോലെ അതു പോക്കാണെങ്കില്‍ ഇതും പോക്കാണെന്ന ലോജിക്ക് ഇഞ്ചിക്കു പറഞ്ഞു കൊടുത്തു നോക്ക് , ചിലപ്പോള്‍ ഏറ്റേക്കും. ഒന്‍പതു കൊല്ലം = ഒന്‍പതു സെക്കന്റ് എന്നൊരു പുതിയ തിയറിക്കു സ്കോപ്പുണ്ട്.
ഇഞ്ചിപ്പെണ്ണേ,
"യൂണിഫോം സിവിൽ കോഡ് കൊണ്ട് വരാൻ വേണ്ടിയെങ്കിലും ആറ് മാസമെങ്കിൽ ആറ് മാസം ബിജെപി കേന്ദ്രത്തിൽ ഭരിക്കണമെന്ന് അറിയാതെ ആഗ്രഹിച്ചു പോവാറുണ്ടെന്ന് ഒരു കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവളെന്നെ കൊല്ലാൻ വന്നു. ഒരു നല്ല കാര്യത്തിനു വല്ലപ്പോഴും ചെകുത്താനെ കൂട്ട് പിടിക്കുന്നതിൽ തെറ്റില്ല എന്ന് എന്റെ പക്ഷം "എന്ന് സ്വന്തം ബ്ലോഗില്‍ തന്നെ പോസ്റ്റെഴുതിയ ഇഞ്ചി അടുത്തത് ഇനി സ്വന്തം കാര്‍ട്ടൂണ്‍ ഇതുപോലെ വരച്ചു വയ്ക്കണേ.
ഓരോരോ ആദര്‍ശദണ്ണമിളക്കങ്ങള്. ഹാവൂ !
ഇഞ്ചിപ്പെണ്ണ് തന്നെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ: ലോകത്തിന്റെ കണ്ണില്‍ ഏറ്റവും തൈറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും വിശ്വാസവുമാണ് മുസ്ലീമും ഇസ്ലാമും.ഏറ്റവും കൂടുതല്‍ പറ്റിക്കപ്പെട്ട ഒരു ജനതയായതുകൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട് എന്നിട്ടും തീവ്രവാദത്തെ തള്ളിപ്പറയുന്ന മദനിയെ സമ്മതിക്കണം!!
ചുമ്മാ ഇരിക്കട്ട്:
ഇന്നലെ NDTV Big Fightല്‍ കണ്ടത്:
ഇനി തീവ്രവാദത്തില്‍ന്റെ വഴികളിലേക്ക് പി.ഡി.പി. മടങ്ങില്ല എന്ന ഉറപ്പു തരാമോ എന്നചോദ്യത്തിന് യേസ് എന്ന മറുപടി പറഞ്ഞ പിഡിപി വക്താവായ ഹസനെ കയ്യടിച്ച് അഭിനന്ദിച്ചത് കോണ്‍ഗ്രസിന്റെ മണി ശങ്കര്‍ അയ്യര്‍.
ഒരു നല്ല കാര്യത്തിനു വല്ലപ്പോഴും ചെകുത്താനെ കൂട്ട് പിടിക്കുന്നതിൽ തെറ്റില്ല എന്ന് എന്റെയും പക്ഷം.
മീറ്റിങ് പിരിച്ചു വിട്ടിരിക്കുന്നു. എല്ലാരും പിരിഞ്ഞു പോയേ
ജനശക്തി സർ,
'വേണ്ട, നിങ്ങളു പോയി പഴയ തീവ്രവാദം തന്നെ പ്രസംഗിക്ക്" എന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ? ഞാൻ പറഞ്ഞതെന്തെന്ന് തീരുമാനിക്കാനുള്ള എന്റെ യോഗ്യത എന്തെന്ന് ,നിങ്ങളുടെ അവസാന പാരഗ്രാഫിൽ ഇങ്ങിനെ “സാമൂഹ്യസേവനം ചെയ്ത് പ്രായശ്ചിത്തം ചെയ്യണമെന്ന തീട്ടൂരങ്ങള്‍ പുറപ്പെടുവിക്കാന്‍ ചിലനേരത്ത് ഏതു കോടതിയിലെ ജഡ്ജിയാണെന്നറിഞ്ഞാല്‍ കൊള്ളാം ?” ചോദ്യം ചെയ്ത നിലക്ക് പ്രത്യേകിച്ചും.
കാര്യഗൌരവം മഅദനിക്ക് പിടികിട്ടിയത് കൊണ്ടാവും ഇനി പൊന്നാനിയിലെ ഇലക്ഷൻ കഴിഞ്ഞിട്ടേ മടങ്ങി പോകൂ എന്നറിയിച്ചിരുന്നയാൾ കേരള ജാഥയ്ക്ക് വട്ടം കൂട്ടുന്നത്!
മകാനനായ ഡാക്കിട്ടര് സൂരജ് സാര്..
..അയ്യം കേട്ടാ! ചേട്ടന്മാര് ചാറ്റില് തോനേ പറഞ്ഞ് തന്നട്ടും ഇഞ്ചിയുടെ ബ്ലോഗ്
തപ്പിപ്പേറുക്കി അരിച്ചെടുത്തും ഇത്രയൊക്കെ കണ്ട് പിടിക്കാനേ കഴിഞ്ഞുള്ളോ? എന്തരെടേ? പഴയ പിക്ക് അപ്പൊക്കെ പോയാ? ചേട്ടന്മാര് പണ്ടെന്തിരോ പറഞ്ഞ് അത് തുളസീടേ ബ്ലോഗില് വാപൊളിച്ചും പൊളിക്കാതേം ചിരികള് മാറി മറിഞ്ഞിട്ട് പിന്നെ തിരിച്ച് തോനേ കിട്ടി ട്രൌസറു
കീറിപ്പോയത് സാറിനു ഓര്മ്മ ഇല്ലെങ്കിലും ഞങ്ങളൊക്കെ അന്ന് ചിരിച്ച് ആപ്പീസ് പൂട്ടിപ്പോയി കേട്ടാ. ഇനിയും തമാശകള് തുടരണം കേട്ടാ, പ്രത്യേകിച്ച് വിക്കി വായിച്ചുള്ള സാറിന്റെ രാഷ്ട്രീയ വി…വി…വി..ജ് ജ് ജ് ഞാനങ്ങള്... (മുഖസ്തുതി ആണെന്ന് തോന്നരുത്, നല്ല തര്ജ്ജമ കേട്ടാ) അണ്ണന്റെ എല്ലാ തമാശയും തൂത്തുവാരിക്കൂട്ടി ഒരു പോസ്റ്റിട്ട് അനോണിമാഷിനെ എല്പിക്കണമെന്ന് കരുതീട്ട് നാളേറെയായി..
സാര് ചിരിപ്പിക്കുന്നത് നിറുത്തിപോവ്വല്ലോ കരുതി കണ്ടട്രോള് അടിച്ചിരിക്കാണ്..
ഭഗവാനേ, ഈ സൂരജിനു ഇങ്ങിനെ സ്വന്തം കാലില്‍ വെടിവെച്ച് കളിക്കുന്ന ശീലമുണ്ടെന്ന് ഞാനിപ്പഴാണേ അറിഞ്ഞേ, എന്റെ ബ്ലോഗില്‍ വന്ന് ഇങ്ങിനെ പറഞ്ഞപ്പൊ ഞാന്‍ പോട്ടേന്ന് വെച്ചു, മാരീചന്റേം ബ്ലോഗില്‍ ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്.. അപ്പോള്‍ മഅദനി ചെകുത്താനാണെന്ന് സ്വയം അങ്ങ് സമ്മ്യിച്ച് തന്നതിനു റൊമ്പ താങ്ക്സ്. അല്ല ഞാനൊരു അതിഭയങ്കര അവസരവാദിയും അതിലും ഭയങ്കര ഭീകരയും അതിലും കൊടിയ സാമ്രാജത്വമൂരാച്ചിയും ആണെങ്കില്‍? അല്ല ആണെങ്കില്‍? സിപിഎംനു മഅദനിയെപ്പോലെ ഇപ്പോഴും അന്വേഷണം നേരിടുന്ന ഒരാളുമായി സ്റ്റേജിലും അല്ലതേയും പൊളിറ്റിക്കല്‍ ഗിമിക്ക്സ് കളിക്കാമെന്ന് എന്തെങ്കിലും ന്യായം ഇതില്‍ സൂരജ് കണ്ട് പിടിച്ചോ? അതായത് ഒന്നും പറയാന്‍ കിട്ടുന്നില്ലെങ്കില്‍ ഇവളാരുവാ ഞങ്ങളെ ചോദ്യം ചെയ്യാന്‍ എന്ന്? അത്തേല്‍ തട്ടി സൂരജിന്റെ അതിഭയങ്കര ലോജിക്കുകള്‍ ടാന്‍ജെന്‍ഷ്യലായി തെറിക്കുന്നതു കാണുമ്പോ ഒന്നും പറയാനില്ല ഷേം ഷേം സൂരജേ ഓള്‍ ദ ഗേള്‍സ് നോ യുര്‍ നേം എന്ന് പറയാന്‍ മാത്രം തോന്നുന്നു.
ഹൊ! ഇക്കണക്കിനു അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ അമേരിക്കയില്‍ താമസിക്കുന്ന ആ സിപിഎംകാരൊക്കെ എങ്ങിനെ ഇനി അമേരിക്കയെ കുറ്റം പറയും? ഹൊ! എന്റെ ദൈവമേ! അങ്ങിനെ ആരേയും കണ്ട് മുട്ടാന്‍ ബ്ലോഗില്‍ പോലും ഇടവരുത്തരുതേ...
“അണ്ണന്റെ എല്ലാ തമാശയും തൂത്തുവാരിക്കൂട്ടി ഒരു പോസ്റ്റിട്ട് അനോണിമാഷിനെ എല്പിക്കണമെന്ന് കരുതീട്ട് നാളേറെയായി”
അയ്യോ ബൂലോക വാച്ചുമാനായി വിശ്വം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന അനോണിസാറേ...ഇങ്ങനെ ഫീഷണിപ്പെടുത്തല്ലേ, പേടിയായിട്ട് മൂത്രം പോണതിപ്പോ അറീണില്ല...ആവൂ!! :P
അപ്പോള്‍ മഅദനി ചെകുത്താനാണെന്ന് സ്വയം അങ്ങ് സമ്മ്യിച്ച് തന്നതിനു റൊമ്പ താങ്ക്സ്
ഓ ! ഇനിയത് എന്റെ വായിലോട്ട് വച്ചുതരണം. അതാണല്ലോ ലാസ്റ്റ് ഡൈവ് ;) ഉവ്വ നടക്കട്ട്.
സൂരജ്
അടവ് ഭയങ്കരമായി കാണിക്കുന്നത് സൂരജല്ലേ? എന്തൊക്കെയോ ഔട്ട് ഓഫ് കോണ്ടക്സ്റ്റ് ലിങ്ക് പൊക്കിപ്പിടിച്ച് ഞാന്‍ ഒരു ആഴ്ച മുന്‍പോ മറ്റോ കമന്റ് നിറുത്തി ഒരു ബ്ലോഗില്‍ വരെപ്പോയി എന്തൊക്കെയോ സ്ഥാപിക്കാന്‍ നടത്തുന്ന ഈ സില്ലി ഗേംസ്. ആരെ തോപ്പിക്കാന്‍? എന്നിട്ട് എന്തെങ്കിലും പ്രത്യേകമായി സ്ഥാപിച്ച് കണ്ടുമില്ല. മഅദനിയുമായി സി-പി-എം കളിക്കുന്നത് തറ പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍ ഒന്നു മാത്രമാണെന്ന് മനസ്സിലാക്കാന്‍ ശീലിച്ചു പോയ സയന്റിഫിക്ക് പ്രൂഫുകള്‍ പോയിട്ട് ബി.കോം ഫസ്റ്റ് ക്ലാസ്സ് പോലും വേണ്ട, വെറും ബേസിക്ക് കോമണ്‍ സെന്‍സ് മതി. പക്ഷെ എല്ലാവര്‍ക്കും അത് ഒരേ അളവില്‍ കിട്ടണമെന്ന് എനിക്ക് പ്രത്യേകിച്ച് വാശിയൊന്നുമില്ല കേട്ടോ.
“അല്ല ഞാനൊരു അതിഭയങ്കര അവസരവാദിയും അതിലും ഭയങ്കര ഭീകരയും അതിലും കൊടിയ സാമ്രാജത്വമൂരാച്ചിയും ആണെങ്കില്‍? അല്ല ആണെങ്കില്‍? “
“...മതപ്രീണനം മറയില്ലാതെ നടത്തുന്ന കോൺഗ്രസ്സ് യൂണിഫോം സിവിൽ കോഡ് ജന്മത്ത് കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കണ്ട. പുരോഗമനം വീമ്പടിക്കുന്ന മതപ്രീണനം ഒളിച്ചു നടത്തുന്ന കമ്മ്യൂണിസ്റ്റുകാരും ഇതിനെതിരാണ്. യൂണിഫോം സിവിൽ കോഡ് കൊണ്ട് വരാൻ വേണ്ടിയെങ്കിലും ആറ് മാസമെങ്കിൽ ആറ് മാസം ബിജെപി കേന്ദ്രത്തിൽ ഭരിക്കണമെന്ന് അറിയാതെ ആഗ്രഹിച്ചു പോവാറുണ്ടെന്ന് ഒരു കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവളെന്നെ കൊല്ലാൻ വന്നു. ഒരു നല്ല കാര്യത്തിനു വല്ലപ്പോഴും ചെകുത്താനെ കൂട്ട് പിടിക്കുന്നതിൽ തെറ്റില്ല എന്ന് എന്റെ പക്ഷം..”
മതപ്രീണനം ഒളിച്ചുനടത്തുന്നവരെന്ന് ഇഞ്ചിക്ക് പണ്ടേ ബോധ്യമുള്ള “കമ്മ്യൂണിസ്റ്റുകാരെ”ക്കുറിച്ചുള്ള ഇഞ്ചിയുടെ newfound concerns ഓര്‍ത്താല്‍ ലോജിക്ക് ടാഞ്ജന്‍ഷ്യലായും സര്‍ക്കുലറായുമൊക്കെ തെറിക്കുന്നതെങ്ങനെയെന്ന് പെട്ടെന്ന് മനസിലാവും ട്ടോ:))
സൂരജ് ഞാനാ പറഞ്ഞത് ബി.ജെ.പിയെ അധികാരത്തില്‍ കൊണ്ട് വരണമെന്ന് പറഞ്ഞ വല്ല പോസ്റ്റുമായിരുന്നോ? അല്ലല്ലോ അല്ലേ? ചുമ്മാ കിടന്ന് ഉരുളല്ലേ സൂരജേ.
ചുമ്മായിരി.
പണ്ട് സഗാക്ക്ന്മാര്‍ എമര്‍ജന്‍സിയും പിന്നെ രാമക്ഷേത്രം പണിയൂല എന്ന് എഴുതിക്കൊടുത്തു എന്നൊക്കെ പറഞ്ഞ് ഈ പറഞ്ഞവന്മാരെ സപ്പോര്‍ട്ടിയുട്ടുണ്ട്. അതില്‍ കൂടുതലൊന്നും ഇതിലുമില്ല.
സൂരജേ എന്റെ നേരെ എത്ര ചാടിയാലും എത്ര കുരച്ചാലും യൂ ആര്‍ ബാര്‍ക്കിങ്ങ് അറ്റ് ദ റോങ്ങ് ട്രീ. അതായത് ഒന്നുകൂടി, ഞാനെന്ന വ്യക്തി ഇവിടെ പ്രസക്തമേ അല്ല. ഗെറ്റിങ്ങ് ഇറ്റ്? ഇനീം എക്സ്പ്ലെയിന്‍ ചെയ്യാന്‍ നേരമില്ല.
യൂ ആര്‍ ബാര്‍ക്കിങ്ങ് അറ്റ് ദ റോങ്ങ് ട്രീ. അതായത് ഒന്നുകൂടി, ഞാനെന്ന വ്യക്തി ഇവിടെ പ്രസക്തമേ അല്ല. ഗെറ്റിങ്ങ് ഇറ്റ്? ഇനീം എക്സ്പ്ലെയിന്‍ ചെയ്യാന്‍ നേരമില്ല.
‘ഒളിച്ചു വര്‍ഗീയ പ്രീണനം’ നടത്തുന്നു എന്നുറപ്പുള്ള അതേ ട്രീയുടെ മൂട്ടില്‍ ‘പിന്നേയും ദേ വര്‍ഗീയ പ്രീണനംസ്’ എന്ന് ബാര്‍ക്കു ചെയ്യുന്നതും “ബാര്‍ക്കിംഗ് അറ്റ് ദ റോംഗ് ട്രീ തന്നെയല്ലേ ഇഞ്ചീ ?
മദനിക്കുള്ള ‘പാപമോചന’ത്തിനുള്ള 3-fold Path-ഉം ഇനീം “എക്സ്പ്ലെയിന്‍” ചെയ്യില്ലേ ?
ഒളിച്ച് വര്‍ഗ്ഗീയ പ്രീണനം അല്ലല്ലോ ഇപ്പോള്‍ ചെയ്യുന്നത് സൂരജേ. ദേര്‍ ഈസ് എ ബിഗ് ഡിഫ്രന്‍സ്. ഇല്ലേ?
എക്സ്പ്ലെയിന്‍ ചെയ്യുന്നുണ്ട് സൂരജേ , ബ്ലോഗ് മാത്രമല്ലോ. കുടുമ്മത്ത് കാര്യങ്ങളൊരുപാടുണ്ട്. അതൊന്നു ഒതുക്കട്ടെ. എല്ലാവര്‍ക്കും അടുത്ത സെക്കന്റില്‍ തന്നെ എല്ലാത്തിനും മറുപടി കിട്ടണമെന്ന് ഈ ബ്ലോഗില്‍ എവിടേയും എഴുതി വെച്ചിട്ടില്ല.
സൂരജിനു സിപിഎം കാണിക്കുന്നത് പ്രശ്നമല്ല, വോട്ടിനു വേണ്ടി ഇതൊക്കെ കാണിക്കണം എന്നാണെങ്കില്‍ ഓക്കെ. ആ വാദത്തില്‍ ഒരു അപാകതയും ഇല്ല. അത് നേരെ ചൊവ്വേ മാരീചന്‍ വ്യക്തമായി എടുത്ത സ്റ്റാന്റ് പോലെയാണ്. പക്ഷെ അങ്ങിനെയൊന്നും പറയാതെ ചുമ്മാ എന്നെയെന്തോന്നോ ഡിസ്‌ക്രെഡിറ്റ് ചെയ്ത് എന്തെങ്കിലും സ്ഥാപിക്കാനാണ് മോഹമെങ്കില്‍ ഇറ്റ് വോണ്ട് വര്‍ക്ക്, വെരി സിമ്പിള്‍. ആവേശം കുറച്ചിട്ട് വേറെ എന്തെങ്കിലും കൊണ്ടു വരാന്‍ സാധിക്കുമോ എന്ന് നോക്കൂ. അപ്പോള്‍ വായിക്കാനോ തല്ലു കൂടാനോ ഒരു രസമെങ്കിലുമുണ്ട്. ഇതു ചുമ്മാ ഒരുമാതിരി... വേസ്റ്റ് ഓഫ് ടൈം.
ഒളിച്ച് വര്‍ഗ്ഗീയ പ്രീണനം അല്ലല്ലോ ഇപ്പോള്‍ ചെയ്യുന്നത് സൂരജേ. ദേര്‍ ഈസ് എ ബിഗ് ഡിഫ്രന്‍സ്. ഇല്ലേ?
‘ഒളിച്ചുനടത്തുന്ന’ പ്രീണനത്തില്‍ പ്രതിഷേധിച്ചുതന്നെ ഇഞ്ചി പറഞ്ഞത് ചെകുത്താനുമായി കൂട്ടുകൂടാം എന്നല്ലേ ;) അപ്പൊ ‘ഒളിച്ചല്ലാതെ’ നടത്തുന്നതിന് പ്രതിഷേധിച്ച് ആരുമായി കൂട്ടുകൂടുമോ എന്തോ!
പിന്നെ, വ്യക്തിപരമായി ഡിസ്ക്രെഡിറ്റ് ചെയ്യുന്നതായിട്ടൊന്നും കാണണ്ട. മദനി ചില ആശയങ്ങളിലെ ഐക്യത്തിന്റെ പേരില്‍ ഇടതുകക്ഷികളുമായി സഹകരിക്കുന്നത് ഭീകരതയ്ക്കുള്ള പ്രോത്സാഹനമായി വിമര്‍ശിക്കുന്ന, പരിഹാസങ്ങള്‍ക്ക് വടിയാക്കുന്ന ആളുകളും വിശുദ്ധിയുടെ കനക സിംഹാസനത്തിലിരുന്നൊന്നുമല്ലല്ലോ “വിമര്‍ശിക്കുന്നത്” എന്നേ സൂചിപ്പിച്ചുള്ളൂ.
സൂരജിനു സിപിഎം കാണിക്കുന്നത് പ്രശ്നമല്ല, വോട്ടിനു വേണ്ടി ഇതൊക്കെ കാണിക്കണം എന്നാണെങ്കില്‍ ഓക്കെ.
ഈയുള്ളവന്റെ നിലപാട് ദേ ഇവിടെയുണ്ട്.
@നളണ്ണോ,
നമിച്ചു. അപ്പോ കോടതിയുടെ വിവേചനം ആണു വിഷയം. എന്താല്ലെ നമ്മുടെ കോടതി ഇങ്ങനെ. സ്വന്തം പൊരേല്‍ കഞ്ഞിവെള്ളോം, ഉണക്കമീന്‍ വറുത്തതും കഴിച്ച്, ഒരു ഉറുമ്പിനേക്കൂടെ നോവിക്കാതെ കഴിഞ്ഞ മദനിയെ (ശ്ശൊ എനിക്ക് സങ്കടം വരുന്നു. ഗദ് ഗദ്) 9 വര്‍ഷം ജയിലലടച്ച കോടതി.
ഞാന്‍ നിര്‍ത്തി അണ്ണാ.
ഒരു കാര്യം കൂടെ പറഞ്ഞോട്ടേ ആദ്യമാദ്യം സഖാക്കള്‍ പറഞ്ഞിരുന്നത് മദനി പശ്ചാത്തപിച്ചു. കുറ്റം ഏറ്റു പറഞ്ഞു, ഇപ്പോ നന്നായി. നന്നാവാന്‍ ഒരവസരം കൊടുത്തതാണ്, ഇല്ലെങ്കില്‍ അയാള്‍ വീണ്ടും തീവ്രവാദിയായിക്കളയും എന്നൊക്കെയായിരുന്നു. ഇപ്പോ എന്തായാലും പൂര്‍വ്വാശ്രമത്തില്‍ തന്നെ കുറ്റവിമുക്തനാക്കീലെ അതിനിരിക്കട്ടെ ഒരു സലാം. നിരപരാധി ........ വിജയിക്കട്ടെ. നിഷ്കളങ്കന്‍ ......... വിജയിക്കട്ടെ. :)
‘ഒളിച്ചുനടത്തുന്ന’ പ്രീണനത്തില്‍ പ്രതിഷേധിച്ചുതന്നെ ഇഞ്ചി പറഞ്ഞത് ചെകുത്താനുമായി കൂട്ടുകൂടാം എന്നല്ലേ.
@ഹ ഹ ഹ സുരജേ, അപ്പോ ഇഞ്ചി പറയുന്നതനുസരിച്ചാണ് ഇപ്പോ സി.പി.എം ന്റെ പ്രവര്‍ത്തനങ്ങള്‍ :D,
മുകളില്‍ പറഞ്ഞത് ചുമ്മാതാ കേട്ടോ. പക്ഷെ ഇനിയൊന്ന് സി.പി.എം നെ വിമര്‍ശ്ശിക്കണമെങ്കില്‍ വ്യക്തിപരമായി വിശുദ്ധിയുടെ കനക സിംഹാസനത്തിലിരിക്കുന്നവരാകണമല്ലെ. അല്ലാത്തവര്‍ വിമര്‍ശ്ശിക്കാന്‍ പാടില്ല. ഇതിപ്പോ മമ്മൂട്ടിയുടെ ചില ചലചിത്രങ്ങളിലെ കോമാളികളിയെ വിമര്‍ശ്ശിച്ച എന്നോട് “നീ ആദ്യം പോയി കണ്ണാടി നോക്കടാ. എന്നിട്ട് വിമര്‍ശ്ശിക്ക് മമ്മൂക്കയെ” എന്ന് ഒരു മമ്മൂട്ടി ആരാധകന്‍ പറഞ്ഞതു പോലുണ്ടല്ലൊ.
“ മഅദനിയുമായി സി-പി-എം കളിക്കുന്നത് തറ പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍ ഒന്നു മാത്രമാണെന്ന് മനസ്സിലാക്കാന്‍ ശീലിച്ചു പോയ സയന്റിഫിക്ക് പ്രൂഫുകള്‍ പോയിട്ട് ബി.കോം ഫസ്റ്റ് ക്ലാസ്സ് പോലും വേണ്ട, വെറും ബേസിക്ക് കോമണ്‍ സെന്‍സ് മതി.“
======================
ശരിയാണ് ഇഞ്ചീ...
ഇടതുപക്ഷം അവരുടെ പരിപാടി നടപ്പിലാക്കാൻ നോക്കുകയാണു.അല്ലാതെ മദനിയുടെ പരിപാടി അല്ല.വേണേൽ ഇഞ്ചിയ്ക്കു കൂടാം.അപ്പോൾ പണ്ട് ഇഞ്ചി അങ്ങനെ ഇങ്ങനെ ഒക്കെ ബ്ലോഗിൽ എഴുതിയിരുന്നു, അതുകൊണ്ട് ഇനി കൂട്ടാനേ പറ്റില്ല എന്ന് ആരും പറയില്ല.
ഒരു രണ്ട് തെരഞ്ഞെടുപ്പുകൾ മുൻപ് വരെയുള്ള കാലം ഒന്നു ഓർത്തു നോക്കിക്കേ..മുംബൈയിൽ നിന്നും, ഗുജറാത്തിൽ നിന്നും ഒക്കെയുള്ള പലരും,മണ്ഡലത്തിൽ ഒന്നു വരിക പോലും ചെയ്യാതെ മഞ്ചേരിയിൽ നിന്നും പൊന്നാനിയിൽ നിന്നും ഒക്കെ ജയിച്ച് പാർലമെന്റിലേയ്ക്കു പോയിട്ടില്ലേ?ഇപ്പോളോ..? ബഷീറും അഹമ്മദും മുട്ടിടിച്ചല്ലേ മത്സരിയ്ക്കുന്നത് തന്നെ? എങ്ങനെ വന്നു ഈ മാറ്റം? മഞ്ചേരി ചുവന്നില്ലേ? തിരൂർ ചുവന്നില്ലേ?മങ്കട ചുവന്നില്ലേ?തിരുവമ്പാടിയോ? കുറ്റിപ്പുറമോ? അരുണ്ടിപ്പോൾ ധൈര്യമായി മലപ്പുറം ജില്ലയിൽ മത്സരിക്കാൻ? കണ്ണു തുറന്നു യാഥാർത്ഥ്യങ്ങൾ കാണൂ..ചുമ്മാ മദനി മദനി എന്ന് ജപിച്ചു കൊണ്ടിരുന്നാൽ കാൽക്കീഴിൽ ബാക്കിയുള്ള മണ്ണുകൂടി ഒലിച്ചു പോയിക്കഴിഞ്ഞേ വിവരം അറിയുകയുള്ളൂ...ആ ജമാ അത്തെ ഇസ്ലാമിയെ എങ്കിലും കൂടെ നിർത്താൻ നോക്കൂ ആ സമയത്ത്...!
നമിച്ചു. അപ്പോ കോടതിയുടെ വിവേചനം ആണു വിഷയം.
എന്താ ഹൂ അണ്ണാ വിവേചനം ഒരു വിഷയമല്ലേ ? ഒരാളുടെ ഒന്‍പതു കൊല്ലം ഒരു വിഷയമേയല്ലായിരിക്കാം താങ്കള്‍ക്ക്.
ഒരാളെ കോടതിക്കു നിരപരാധിയാണേന്നു പെട്ടന്നു ബോദ്ധ്യം വന്നു, വേറൊരാളെ നിരപരാധിയെന്നു ബോദ്ധ്യപ്പെടാന്‍ ഒന്‍പതു കൊല്ലം... കണ്ടിട്ടൊന്നും തോന്നുന്നില്ലേ ?
ആദ്യത്തെയള്‍ക്കെതിരെ തെളിവുകളുണ്ടായിരുന്നുവെന്നു ഹൂ അണ്ണനും സമ്മതിക്കുമല്ലോ, അല്ലേ
അപ്പോ ആദ്യത്തെയാളെപ്പറ്റി ഇത്രവേഗമങ്ങു ബോദ്ധ്യപ്പെട്ടെങ്കില്‍ അതിലൊരു സ്പെല്ലിംഗ് മിസ്റ്റേക്കുണ്ടല്ലോ ഹൂ അണ്ണാ.
ആ വിവേചനം മനസ്സിലാക്കിയാല്‍ പിന്നെ, താങ്കള്‍ പറയുന്ന വിഷയമാവേണ്ടതിനെ അതെങ്ങിനെ ബാധിച്ചുവെന്നു ഞാനായിട്ടു പറഞ്ഞതരേണ്ടതില്ലല്ലോ.
കോടതികളില്‍ കവടിയും പലകയും ഇലക്ട്രോ കാറ്ഡിയോ ഗ്രാം ബ്ലഡ് റ്റെസ്റ്റ് ത്രാസ് റ്റെയ്‌ലറുടെ ടേപ്പ് മുതലായ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം ഇനി നിരപരാധിത്വം അളക്കാന്‍. എല്ലാരുടേം ‘ത്വം’ ങ്ങളെല്ലാം ഒരേ സ്പീഡില്‍ അളന്നുവിടാല്ലോ
ശരിയാണ് ഇഞ്ചീ...
ഇടതുപക്ഷം അവരുടെ പരിപാടി നടപ്പിലാക്കാൻ നോക്കുകയാണു.അല്ലാതെ മദനിയുടെ പരിപാടി അല്ല.
അല്ല സുനില്‍ കൃഷ്ണന്‍ സഗാവേ... ഏത് എടതു പക്ഷ്ത്തെയാ ഉദ്ദേശിച്ചതു. സിപി എമ്മിനല്ലാതെ ഈ പറയുന്ന എടതുപക്ഷത്തില്‍ ആരാ മദനിയെകൂൂട്ടണമെന്നു പറയുന്നത്..? സി പി എമ്മില്‍ തന്നെ ജയവിജയന്മാരല്ലാതെ വേറെ ആരാ.. നിങ്ങളെപ്പോലെ ലോക്കല്‍ സെക്രട്ടറി എന്നു കേക്കുമ്പഴേ എണീറ്റ് നിക്കുന്ന കുറച്ച് പേരും ഒണ്ടെന്നു മറക്കുന്നില്ല കേട്ടോ. പോട്ട് കേരളം എന്താ തീരുമാനിച്ചിരിക്കുന്നതെന്ന് എലക്ഷന്‍ കയിയുംബം കാണാല്ലോ..? ഇവിടൊക്കെത്തന്നെ കാണൂല്ലേ..? പൊയ്ക്കളയല്ലേ
ഹലോ മിർച്ച് മസാല,
ഇപ്പോൾ 37 വയസ്സായി..ഇതിനു മുൻപ് പല ഇലക്ഷനും കണ്ടിട്ടുണ്ട്.വോട്ടും ചെയ്തിട്ടുണ്ട്..ചിലർ ജയിക്കുകയും ചിലർ തോൽക്കുകയും ചെയ്തിട്ടുണ്ട്.അന്നൊന്നും എങ്ങും ഓടിപ്പോയി ഒളിച്ചിരുന്നിട്ടില്ല.ഇലക്ഷനിൽ ജയവും തോൽവിയും ഉണ്ടാകും.ആത്യന്തികമായി എങ്ങോട്ടു നീങ്ങുന്നു എന്നതാണു പ്രധാനം.താങ്കളുടെ കമന്റിനു കാരണമായ എന്റെ കമന്റിൽ പറഞ്ഞിരുന്ന ഏതെങ്കിലും കാര്യങ്ങൾ വസ്തുതകൾക്ക് വിരുദ്ധമാണെങ്കിൽ അതു പറയുക.ചർച്ചയാവാം.ചുമ്മാ തർക്കത്തിനു വേണ്ടി തർക്കിയ്ക്കല്ലേ.1987 ഇൽ ഇടതു പക്ഷത്തിനു ഭൂരിപക്ഷം കിട്ടിയ നിയമ സഭാ ഇലക്ഷനിൽ പോലും മലപ്പുറം ജില്ലയിലെ 12ൽ 12സീറ്റും യു.ഡി എഫ് നേടിയിരുന്നു.
ഇന്നങ്ങനെ സംഭവിയ്ക്കുമെന്ന് പറയാനാവുമോ? ഒരു ബനാത്ത് വാലയോ , സുലൈമാൻ സേട്ടോ ഒന്നും എന്തേ ഇപ്പോൾ മലപ്പുറത്ത് മൽസരിയ്ക്കാൻ വരുന്നില്ല?????
ബഹുമാന്യരായ സുഹൃത്തുക്കളേ,
നിങ്ങള്‍ ഈ വാഗ്വാദങ്ങളൊക്കെ നടത്തി എന്തു സ്ഥാപിച്ചെടുക്കാന്‍ പോകുന്നു?
മദനി മോശക്കാരനാണെന്നൊ, മദനിയെ കൂടെ കൂട്ടിയതു മോശമാണെന്നോ അതോ CPI(M) മോശമാണെന്നോ?
ഇവിടെ കമന്റുകള്‍ ചാര്‍ത്തുന്ന എല്ലവര്‍ക്കും വ്യക്തമായ രഷ്ട്രീയമുണ്ട്... രാഷ്ട്രീയ കാഴ്ചപ്പാടുകളുമുണ്ട്.എന്നാല്‍ ഇതൊന്നുമില്ലാത്ത നിഷ്പക്ഷമതികളായ വലിയൊരു വിഭാഗത്തിന്റെ വോട്ടുകള്‍ എങ്ങോട്ടു മറിയുന്നു എന്നതിനെ അടിസ്ഥനമാക്കിയാനു മിക്കവാറും എല്ലാ സ്ഥാനാര്‍ത്ഥികളും ജയിക്കുന്നത്.ആ ഗണത്തില്‍ പെടുന്ന കയ്യാലപ്പുറത്തെ തേങ്ങ എന്ന വിഭാഗം വോട്ടര്‍മാരെ ഉദ്ദേശിച്ചാണ് ഈ കമന്റ് യുദ്ധം നടക്കുന്നതെങ്കില്‍, അതിലുമൊക്കെ എത്രയോ നല്ലത് അവനവന്‍ വിശ്വസിക്കുന്ന പര്‍ട്ടിക്കാര്‍ക്കു വോട്ടു ചെയ്യണം എന്നു നീളത്തില്‍ ഒരു മെയില്‍ ഉണ്ടാക്കി കഴിയാവുന്നിടത്തോളം ആള്‍ക്കാര്‍ക്കു അയച്ചു കൊടുക്കുക എന്നതാണ്.അല്ലാതെ ഈ കമന്റ് യുദ്ധം വായിച്ചിക്കുന്നവരില്‍ ആര്‍ക്കു വോട്ടു ചെയ്യണം എന്നറിയാതെ അന്തിച്ചിരിക്കുന്നവര്‍ അധികം ഉണ്ടാവില്ല.
ഇനി അതുമല്ലാതെ യുദ്ധം തീരുമ്പോള്‍ ഇഞ്ചി പോയി CPI(M) നു വോട്ടു ചെയ്യുമെന്നും മാരീചന്‍ പോയി കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുമെന്നും പ്രതീക്ഷ ആര്‍ക്കെങ്കിലും ഇവിടെ ഉണ്ടോ???
സോ.. ഗോ ടു യുവര്‍ ക്ലാസസ്സ്....
N.B: നിഷ്പക്ഷത ഒരു നിലപാടേയല്ല.. ഞാന്‍
നിഷ്പക്ഷനുമല്ല.
അരാഷ്ട്രീയ വാദി എന്നു വിളിച്ചു തരം താഴ്ത്തരുത് പ്ലീസ്..
ആത്യന്തികമായി എങ്ങോട്ടു നീങ്ങുന്നു എന്നതാണു പ്രധാനം.താങ്കളുടെ കമന്റിനു കാരണമായ എന്റെ കമന്റിൽ പറഞ്ഞിരുന്ന ഏതെങ്കിലും കാര്യങ്ങൾ വസ്തുതകൾക്ക് വിരുദ്ധമാണെങ്കിൽ അതു പറയുക.ചർച്ചയാവാം
ആത്യന്തികമായി എങ്ങോട്ടു നീങ്ങുന്നു എന്നതു തന്നെയാണ് സുനിലേ പ്രശ്നം. ഇടതു പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പുകളെ കുറിച്ചുല്ല കാഴ്ചപ്പാടും ഇടതു പക്ഷ സഖ്യത്തെക്കുറിച്ചു പൊതുവെയുള്ള കാഴ്ചപ്പാടും എല്ലാം പ്രശ്നമാണ്. ഇടത്പക്ഷത്തെ പാര്‍ട്ടിയെക്കാളും വോട്ടുകള്‍ കൂടുതല്‍ നേടിത്തരാന്‍ കഴിവുള്ള ഒരുത്തന്‍ വന്നു വാതിലില്‍ മുട്ടുമ്പോള്‍ ആദര്‍ശം കാശിക്കു പോട്ടെ, ഇപ്പോള്‍ ജയമാ വലുതു എന്നു പറയുന്നതിനെ ഇടത് വീക്ഷണം എന്നല്ല പറയുക, അവസര വാദം എന്നാണ്. സി പി എം ഒഴികെ ഏത് ഇടതു പാര്‍ട്ടിയാണ് പി ഡി പി സഖ്യത്തെ അംഗീകരിക്കുന്നതു?. ഇല്ല ഇല്ല എന്ന് അവര്‍ പരസ്യമായി പര്‍ഞ്ഞു കഴിഞ്ഞില്ലേ.
"ഇടത്പക്ഷത്തെ പാര്‍ട്ടിയെക്കാളും വോട്ടുകള്‍ കൂടുതല്‍ നേടിത്തരാന്‍ കഴിവുള്ള ഒരുത്തന്‍ വന്നു വാതിലില്‍ മുട്ടുമ്പോള്‍ ആദര്‍ശം കാശിക്കു പോട്ടെ, ഇപ്പോള്‍ ജയമാ വലുതു എന്നു പറയുന്നതിനെ ഇടത് വീക്ഷണം എന്നല്ല പറയുക, അവസര വാദം എന്നാണ്.."
അണ്ണാ,അണ്ണാ.ഒരു സംശ്യം.അപ്പൊ ആ ഈ എമ്മെസും,വിസും നായനാരുമൊക്കെ മലപ്പുറത്തെ കുഞ്ഞാലി ഇല്ലേ,സഖാവ് കുഞ്ഞാലി,പഴയ എമ്മെല്ലേ..അദ്ദേഹത്തെ കുത്തിക്കൊന്നെന്നു സി.പി.എമ്മുകാര്‍ തന്നെ ഹാലിളകി പ്രസംഗിച്ചു, കേസില്‍ ഒന്നാം പ്രതിയായി വേട്ടയാടിയ ആര്യാടന് വോട്ടു തേടിയത്,അതേവി എസും,നായനാരുമൊക്കെ--13 വര്‍ഷത്തിനുള്ളില്‍ 'കൊലയാളി' ആര്യാടന് വോട്ടു തേടിയതും വല്ല ഓര്‍മ്മയുണ്ടോ..അppozhum "ജയ വിജയന്‍ മാര്‍' ആണോ ലോക communistലുടെ നേതാക്കള്‍ !!! വിമോചന സമര ഭടന്മാരായ ടി.കെ.ഹംസ യെയും നംബാടനെയും മന്ത്രിയും എംപിയും ആക്കിയത് ആദര്‍ശം മൂത്തിട്ടാ?ദശകങ്ങളോളം വിയപ്പോഴുക്കി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ വേറെ എത്ര നിസ്വന്‍മാര്‍ ഉണ്ടായിരുന്നു.അണ്ണാ, വിട്ടുപിടി, ആദര്‍ശം "ഇപ്പോള്‍",അതെ "ഇപ്പോള്‍" കാശിക്കു പോയി എന്നൊന്നും പറയല്ലേ, സാറിന് ചോപ്പന്മാരെ അന്നും ഇന്നും കണ്ടൂടാ,അത് പറയണ്ണാ, അതിനെന്താ ഒരു നാണം, ഒരു ചമ്മല്‍.ആദര്‍ശ കഷായം വിട്ടു കുടി..
അനോണിമസെ,
.......ഇടത് വീക്ഷണം എന്നല്ല പറയുക, അവസര വാദം എന്നാണ്..
ഇടത് വീക്ഷണം എന്നല്ലെ മാഷെ മിര്‍ച്ചി സാന്റ്വിച്ച് പറഞ്ഞത്. സി.പി.എം വീക്ഷണം എന്നല്ലല്ലോ. ഞങ്ങള്‍ ഇടതു പക്ഷാശയങ്ങളില്‍ വിശ്വസിക്കുന്നവരാണെ, ഇടതു പക്ഷം എന്നു വച്ചാല്‍ സി.പി.എം എന്നോര്‍ക്കേണ്ടതില്ല എന്നൊക്കെ പറഞ്ഞ് നടന്നിരുന്ന പല സഖാക്കളുടേയും തനിനിറം ഇപ്പൊ കാണാനുണ്ട്. അത്രക്കും സന്തോഷം.
പിന്നെ, ഞങ്ങള് പണ്ടെ പോക്കാണെ എന്നും പറഞ്ഞ് - വിജയന്റെ സ്തുതിപാടകരാവുമ്പോള്‍ തള്ളിപറയുന്നത് സ്വന്തം പ്രസ്ഥാനത്തെയാണെന്നത് മറക്കണ്ട.
സുനില്‍ കൃഷ്ണന്‍ സഖാവേ ജമാ അത്തെ ഇസ്ലാമിയെ വേഗം മതേതര ചേരിയിലേക്ക് മാറ്റി എഴുതിക്കോ. അവര്‍ പിന്തുണ എല്‍ ഡി എഫിനെന്ന് പ്രഖ്യാപിച്ചു. കാന്തപുരം പണ്ടേ മതേതരന്‍ ആണല്ലോ. ഇനി മുജാഹിദ് മടവൂര്‍ മുതലായ മതേതരമുസ്ലീമുകള്‍ ഉടനേ വരാനുണ്ട് :)
@മട്ടൺ സാൻഡ്‌വിച്ച്,
സി.പി.എമ്മിന്റെ നിലപാടാണു ഞാൻ പറഞ്ഞത്.മറ്റു ഇടതു പക്ഷ പാർട്ടികൾക്ക് വ്യത്യസ്ത നിലപാടുകൾ ഉണ്ടായിരിയ്ക്കാം.അതുകൊണ്ടാണല്ലോ അവർ വ്യത്യസ്ത പാർട്ടിയായി നില നിൽക്കുന്നത്.കഴിഞ്ഞ കാലങ്ങളിൽ ഇവർ ഓരോരുത്തരും എടുത്ത നിലപാടുകൾ ജനങ്ങളുടെ മുന്നിൽ ഉണ്ട്.അടിയന്തിരാവസ്ഥയിൽ അധികാരത്തിന്റെ അപ്പക്കഷണം നുണഞ്ഞവരും ഇക്കൂട്ടത്തിൽ ഉണ്ട്.ജനങ്ങൾ വിലയിരുത്തട്ടെ.32 പേർ മാത്രം ഇറങ്ങിപ്പോന്ന് രൂപീകരിച്ച ഒരു പാർട്ടിയ്ക്കു ജന പിന്തുണ ഉണ്ടായത് നിലപാടുകളിലെ വ്യക്തത മൂലമാണ്.
@ അവസാനത്തെ അനോണി,
അനോണികൾക്ക് മറുപടി എഴുതേണ്ടകാര്യമില്ല.എന്നാൽ ഇക്കാര്യത്തിൽ പറയാനുള്ളത്, ഇടതു പക്ഷ നയങ്ങളെ അംഗീകരിച്ച് വോട്ടു ചെയ്യാൻ താങ്കൾ വന്നാൽ താങ്കൾക്കും ചേരാം എന്നു മാത്രം..താങ്കളുടെ നയം സി.പി.എം അംഗീകരിച്ചാൽ വോട്ടു ചെയ്യാം എന്നു പറഞ്ഞു വന്നാൽ നടക്കില്ല.( ഓർത്തഡോക്സ് സഭയിലെ ബാവയുടെ കൈ മുത്തി പി.ജെ കുര്യൻ എന്താ പറഞ്ഞത്? “സഭയുടെ ആവശ്യങ്ങൾ പരിഗണിയ്ക്കും” എന്ന്...അതും ഇതും തമ്മിൽ വ്യത്യാസം ഉണ്ട്)
ഒരു പേര് വാലേല്‍ എഴുതി ഒട്ടിച്ച് നമ്മടെ ഹു ഒക്കെ വരുന്നതുപോലെ വരാന്‍ രണ്ടുമിനിറ്റ് മതി സഖാവേ പക്ഷെ അതെന്തിന് പാഴാക്കണം.
എന്തായാലും സമാധാനമായി. മഅദനിയുടെയും ജമാ അത്തിയുടെയും മുജാഹിദിന്റെയും പിന്തുണവാങ്ങിയത് ആര്‍ക്കും ഒന്നും വാഗ്ദാനം ചെയ്യാാതെയാണല്ലോ.
എന്നാലും സഖാവിനെ സമ്മതിക്കണം. ലങ്ങേരുടെ ചെവിട്ടിന്റെ കീത്ത് തന്നെ ചെന്ന് നിന്നുകളഞ്ഞല്ലോ. ഒക്കെ കേട്ടില്ലേ
അനോണിയായ സുഹൃത്തേ,
എന്നെപ്പോലെ ഒരാളോടു സംസാരിയ്ക്കാൻ പോലും താങ്കൾ എന്തിനാണീ അനോണിയായി വരുന്നത് എന്നാണു മനസ്സിലാവാത്തത്.ആരോഗ്യകരമായ ഒരു സംവാദമല്ലേ നടക്കുന്നത്?തെറി വിളി അല്ലല്ലോ.
താങ്കൾ അവസാനം എഴുതിയത് മനസ്സിലായില്ല.എങ്കിലും ഈ ചർച്ച ഇനി ഇവിടെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.മറ്റൊരാളുടെ ബ്ലോഗ് ആണിത്.ഈ പോസ്റ്റിട്ട ഇഞ്ചി മറ്റൊരു പോസ്റ്റും ഇട്ട സ്ഥിതിയ്ക്കു ഇതിൽ തുടരുന്നതിൽ അർത്ഥമില്ല.
മറ്റൊരിടത്തു കാണാം ഇനി...അല്ലെങ്കിൽ നേരിട്ട് സംവദിയ്ക്കാം..
അനോണീ, വാര്‍ത്ത കേള്‍ക്കുമ്പൊ ശരിക്ക് ചെവിട്ട് തൊറന്ന് കേക്കണം.
മദനി-രണ്ടത്താണി വിഷയം സുന്നികളെ ഭിന്നിപ്പിച്ചെന്നും പൊന്നാനിയില് രണ്ടാത്താണിയേക്കാള്‍ തങ്ങള്‍ക്കഭിമതന്‍ ബഷീറാണെന്നും കൂടി ജമായത്തെ ഇസ്ലാമിക്കാരന്‍ പറഞ്ഞിട്ടുണ്ട്. പൊന്നാനിയില്‍ ബഷീറിനെയും വയനാട്ടില്‍ ഷാനവാസിനെയുമാണ് ജമായത്തെ ഇസ്ലാമിക്കാര്‍ പിന്തുണയ്ക്കുന്നത് കേട്ടോ.
"പിന്നെ, ഞങ്ങള് പണ്ടെ പോക്കാണെ എന്നും പറഞ്ഞ് - വിജയന്റെ സ്തുതിപാടകരാവുമ്പോള്‍ തള്ളിപറയുന്നത് സ്വന്തം പ്രസ്ഥാനത്തെയാണെന്നത് മറക്കണ്ട."
നിങ്ങള്‍ പണ്ടെ പോക്കാണെ എന്ന് ഹു ച്ചി അല്ലെ പറഞ്ഞത്.അത് കൊണ്ടല്ലേ, സി.പി.എം വീക്ഷണം എന്നല്ല,ഇടതു വീക്ഷണം എന്നല്ലേ പറഞ്ഞത് എന്ന് അടിവരയിട്ടു പറയുന്നത്.എങ്കില്‍ ഹു ച്ചി സി.പി.എം കാരെ കുറിച്ചോര്‍ത്തു,അവരെ ഉജാലയിട്ട് വെളുപ്പിച്ചു ആദര്ഷിപ്പിക്കാന്‍ നോക്കല്ലേ, അവറ്റകള്‍ പണ്ടേ അങ്ങനെയാ...ആ കഷായം വിട്ടു കുടി.--ഓ പിന്നെ,ഞാന്‍ പ്രസ്ഥാനത്തെ തള്ളിപ്പറ യുമ്പോ,ഹു ച്ചിടെ അണ്ണാക്ക് വരള്വല്ലേ..എന്ത് നല്ല സം പൂജ്യ സ്നേഹം
ഒരു പോസ്റ്റിടുമ്പോള്‍ പ്രതികരിച്ചവരോട് തിരിച്ച് പ്രതികരിക്കുന്നത് വെറുമൊരു ഈഗോ ക്ലാഷിലേക്ക് മാത്രമായി ചുരുങ്ങിപ്പോവുന്നത് ഒഴിവാക്കാനും എനിക്ക് പറയാനുള്ളത് മുഴുവനായി പറയുവാനും ഇവിടെ ഒരു പോസ്റ്റിട്ടു.. അതില്‍ കൂടുതലൊന്നും എനിക്ക് ഈ സംവാദത്തില്‍ പറയുവാനില്ല. പ്രതികരിച്ചവര്‍ക്ക് നന്ദി.
Post a Comment