വളരെ പഴയ ഒരു സര്‍ക്കാര്‍ ബോര്‍ഡാണ്, ഇതിന്റെ അടുത്ത് നിന്ന് ഫോട്ടോം പിടിച്ചത് വല്ലോ പാമ്പും കടിക്ക്വോ എന്ന് പേടിച്ചിട്ടാണ്. അത്രേം തുരുമ്പും കാടും പിടിച്ച് കിടക്കാണ്. ഒന്നില്ലെങ്കില്‍ ഇംഗ്ലീഷില്‍ എഴുതുക, അല്ലെങ്കില്‍ മലയാളത്തില്‍ എഴുതുക? ഇത് ആര്‍ക്ക് മനസ്സിലാവാനാണ്? ഇംഗ്ലീഷ് മാത്രം അറിയാവുന്ന ആള്‍ക്ക് ഈ മലയാളം ബോര്‍ഡ് മനസ്സിലാവില്ല, മലയാളം മാത്രം മനസ്സിലാവുന്നവര്‍ക്ക് ഇംഗ്ലീഷില്‍ എന്തുന്നാ എഴുതിയേക്കുന്നേ എന്നോ ഇതെന്ത് സ്ഥാപനമാണെന്നും മനസ്സിലാവില്ല. അപ്പോള്‍ ഇത് രണ്ടും അറിയാവുന്നവര്‍ക്കാണ് സര്‍ക്കാര്‍ പരിഗണന. ഇങ്ങിനെ എത്ര ബോര്‍ഡുകള്‍ വേണം കേരളത്തില്‍?
രഞ്ജിനി ഹരിദാസാണ് അല്ലെങ്കില്‍ ടിവി അവതാരികമാരാണ് മലയാളത്തില്‍ കലര്‍പ്പ് കലര്‍ത്തിയെതെന്നും ഒക്കെ നല്ല മുറവിളിയാണെപ്പോഴും. അതിനു മുന്‍പ് മലയാളത്തിനു 916 മാറ്റായിരുന്നല്ലോ? പണ്ടും ഇപ്പോഴും ഇങ്ങിനെയൊക്കെത്തന്നെയായിരുന്നു എന്ന് എന്റെ നിഗമനം. ഭാഷയുടെ രൂപാന്തരങ്ങള്‍ ചിലപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നു മാത്രം. പണ്ട് കുറച്ചുംകൂടി കട്ടിയുള്ള വാക്കുകളും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. അതിനു മാറ്റം വന്നു. അത് സ്വാഗതാര്‍ഹമാണ്. ഇത് എല്ലാ ഭാഷയിലും കാണാവുന്നതാണ്. ഷേക്സ്പിയറന്‍ ആംഗ്ലോ സാക്സണ്‍ ( പഴയ ഇംഗ്ലീഷ് ഭാഷ) അല്ലല്ലോ ഇപ്പോള്‍ ഉപയോഗിക്കുന്നത്? അതുകൊണ്ടുണ്ടായ ഗുണം കൂടുതല്‍ പേര്‍ക്ക് ഇംഗ്ലീഷ് എളുപ്പത്തില്‍ പഠിക്കുവാന്‍ സാധിച്ചു എന്നതാണ്.
ഇങ്ങിനെ തോന്നാന്‍ ചിലപ്പോള്‍ മറ്റൊരു കാരണം ഇതാവും. മുന്‍പൊക്കെ അന്യോന്യം സംസാരിക്കുന്നതും കൂടിയാല്‍ ഒരു റേഡിയോവും കേള്‍ക്കുമായിരുന്നിരിക്കും. പുതുമാദ്ധ്യമങ്ങള്‍ വന്നതോട് കൂടി ലോകത്ത് മുഴുവന്‍ അശാന്തിയാണെന്നും പുതിയ മരുന്നുകള്‍ വന്നതോട് കൂടി ലോകത്ത് മുഴുവന്‍ മാരകരോഗങ്ങളാണെന്നും ഒക്കെ തോന്നാറില്ലേ?. അത് പോലയേയുള്ളൂ ഇതും എന്ന് തോന്നിയിട്ടുണ്ട്.
അതിന്റെ അര്‍ത്ഥം മലയാളം വെറുതേ അങ്ങ് ജീവിച്ചോളുമെന്നല്ല. അതിനെ പ്രോത്സാഹിപ്പിക്കേണ്ടതും, കേരളത്തിലുള്ള എല്ലാ പാഠ്യപദ്ധതയിലും കര്‍ശനമായി ഉള്‍പ്പെടുത്തേണ്ടതുമുണ്ട്. എന്റെ അനുഭവത്തില്‍ ജീവിതകാലം കൊണ്ട് പഠിക്കാനും സംസാരിക്കാനും പറ്റാതിരുന്ന മലയാളം ബ്ലോഗിലൂടെ എനിക്ക് സാധിച്ചു. അങ്ങിനെ എന്റെ നോട്ടത്തില്‍ മലയാളം വികസിക്കുകയാണ്. ശുദ്ധ മലയാളമൊന്നുമായിരിക്കില്ല, പക്ഷെ മലയാളം.
തോന്നല്‍ ചിലപ്പോള്‍ തെറ്റാവാം. തെറ്റാവാതെ ഇരിക്കട്ടെ.
സമര്‍പ്പണം : വെള്ളെഴുത്തിന്റെ മരിക്കയാണോ മലയാളമേ നീ? എന്ന പോസ്റ്റിനു.
2009-04-01
മലയാലം കുരച്ച് കുരച്ച് അറിയും - കേരള സര്‍ക്കാര്‍
-
Inji Pennu
at
5:38 PM
വിഭാഗം: response, ചിത്രങ്ങള്‍
Subscribe to:
Post Comments (Atom)
26 പ്രതികരണങ്ങള്‍:
എന്റെ അനുഭവത്തില്‍ ജീവിതകാലം കൊണ്ട് പഠിക്കാനും സംസാരിക്കാനും പറ്റാതിരുന്ന മലയാളം ബ്ലോഗിലൂടെ എനിക്ക് സാധിച്ചു.
ബ്ലോഗിലൂടെ മലയാളം സംസാരിക്കാനും പഠിച്ചോ?
ഓ..തപാലിൽ നീന്തൽ പഠിക്കുന്ന പോലെ അല്ലേ.
മലയാളം, ബ്ലോഗിൽ വന്നിട്ടാണല്ലേ പഠിച്ചത്. വെറുതെയല്ല പണ്ട് ദളിതരും മറ്റു ചൂഷിതവർഗങ്ങളുമെല്ലാം അവരുടെ സാംസ്കാരിക ഐഡന്റിറ്റി നിലനിർത്തണമെന്നു വാദിച്ചത്.
സംസ്കാരം എന്തെന്നും ഐഡന്റിറ്റി എന്തെന്ന്നുമൊക്കെ നന്നായറിയാം.
ആതേല്ലൊ അനോണി. സംസാരിക്കുന്ന ഭാഷയില്‍ കമന്റിടാനും, എഴുതുന്ന ഭാഷയില്‍ ബ്ലോഗെഴുതാനും പഠിച്ചു. എപ്പടി?
ഈ ദളിതരും ചൂഷിതര്‍വര്‍ഗ്ഗരില്‍ തൊണ്ണൂറ് ശതമാനവും മലയളം പറയൂല ചേട്ട, അപ്പോ അതല്ലേ? പഴ്യ കണക്കൊക്കെ എടുത്തോണ്ട് വരാന്‍ കുറച്ച് ദിവസായിട്ട് ക്ലാസ്സൊക്കെ കിട്ടിയോ? ;) ... അന്നത്തെ കലിപ്പ്സൊന്നും ഇപ്പോഴും തീരണില്ലേ അണ്ണാ? അയ്യേ! അയ്യയ്യേ!
ചിന്തനീയം. നമ്മള്‍ ഇപ്പോഴും പഴയ ആ സായിപ്പന്മാരുടെ വാലാട്ടികള്‍ തന്നെ. നമ്മുടെ അടിമത്തം ഒട്ടും കുറഞ്ഞിട്ടില്ല. എന്നാല്‍ തമിഴ്നാട് പോലെ അമിതമായ ഭാഷാ തീവ്രവാദവും അരുത്.
എന്തിനേറെ പറയുന്നു, Kerala എന്നതിനു പകരം Keralam എന്ന് ആംഗലേയത്തില്‍ എഴുതിക്കാന്‍ പോലും നമുക്കാവുന്നില്ല! തിരുവനന്തപുരം ഇപ്പോഴും Trivandrum തന്നെ. നമ്മടെ സ്ഥാനാര്‍ഥി ശശി സാറും Trivandrum എന്നുതന്നെയാണ് ഉപയോഗിക്കുന്നത്.
പിന്നെ, അവസാനം "ഒരു പേരിലെന്തിരിക്കുന്നു" എന്നു ചോദിച്ചു സമാധാനപ്പെടാം.
പുവർ മല്യാളം. പുവർ മല്യാളീസ് എന്നാണ് ചില “മല്യാളീസ്” പറയുന്നത്. ട്രെയിനിലോ മറ്റോ കയറിയാൽ, ബാക്കിയുള്ളവരൊക്കെ മലയാളം മാത്രേ പഠിച്ചിട്ടുള്ളൂ എന്ന മട്ടിൽ ഇംഗ്ലീഷ് പറയും. നമ്മളു വല്ല മംഗളമോ മനോരമയോ വായിക്കുമ്പോൾ പുച്ഛത്തോടെ നോക്കി എവിടെന്നെങ്കിലും അടിച്ചെടുത്ത ഒരു ബെസ്റ്റ് സെല്ലർ തുറക്കും. വായിക്കുകയൊന്നുമല്ല ഉദ്ദേശം. കാണിക്കലാണ്. എന്നുവെച്ചാൽ, മുന്നിലിരിക്കുന്ന പുവർ മല്ലൂസിനു ഇംഗ്ലീഷ് അറിയാൻ വഴിയില്ലല്ലോ. ;) പോയിട്ടുള്ള സകല സ്ഥലത്തും, യാത്രയിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മറ്റുനാട്ടുകാർ അവരുടെ ഭാഷയേ പറയൂ. ഇംഗ്ലീഷ് അല്ല പരസ്പരം പറയുന്നത്. പക്ഷെ, ചില മലയാളികൾ! ഹോ...സഹിച്ചൂടാ. ഇന്ത്യയിൽ മാത്രേ ചുറ്റിയിട്ടുള്ളൂ. ഇംഗ്ലീഷിന്റെ സ്പെല്ലിംഗ് പോലും പഠിച്ചിട്ടില്ലാത്ത ചിലർ മറുനാട്ടിലെത്തി, സ്വന്തം നാട്ടുകാരോടുപോലും കുരച്ചു കുരച്ചു പൊങ്ങച്ചം കാണിക്കുന്നതു കേൾക്കുമ്പോൾ ഇതിനെയൊക്കെ ഞാനെന്തെങ്കിലും ചെയ്തുപോകും എന്നുവിചാരിക്കും. അതുപിന്നെ എനിക്ക് ഇംഗ്ലീഷ് അറിയാഞ്ഞിട്ടുള്ള വിഷമം ആണെന്ന് വിചാരിക്കാം. ;) ഇനി അമേരിക്കയിലൊക്കെ പോയിട്ടുവേണം, ഉറക്കെ മലയാളവും പറഞ്ഞ് ചുറ്റിനടക്കാൻ. പക്ഷേ, തിരിച്ചുവന്നാൽ ഞാനും “കൊരച്ചു കൊരച്ചു’ മല്യാളം പറയും.
നമ്മുടെ ഭാഷയെ അവഗണിക്കുന്നവരോട് എനിക്കു പുച്ഛമാണ്. സാഹചര്യം കാരണം മറ്റു ഭാഷകൾ, തൊഴിലിനോ, ആശയവിനിമയത്തിനോ വേണ്ടിവരും. എന്നുവെച്ച് ഇനിയിപ്പോ മലയാളമെന്തിന് എന്നു ചോദിക്കരുത്. ഭാഷാസ്നേഹം, തമിഴന്മാരേയും, ആന്ധ്രക്കാരേയും കർണാടകക്കാരേയും ഒക്കെ കണ്ടുപഠിക്കണം.
പിന്നെ സർക്കാർ കാര്യം! അതു മുറപോലെ. ഒന്നിലും മലയാളം ഉൾപ്പെടുത്തില്ല. സ്വന്തം ഭാഷ വികസനത്തിനു എന്തോ തടസ്സം വരുന്നതുപോലെ അവഗണിക്കും. കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് തടസ്സമാവും മലയാളം മാത്രം പഠിച്ചാൽ. അത് സാധാരണക്കാരായാലും വല്യ വല്യ ആൾക്കാരായാലും പറയുന്ന കാര്യമാണ്. സർക്കാരിനു മാത്രം തോന്നീട്ടുകാര്യമില്ല. ഞങ്ങളുടെ മേൽ മലയാളം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത് എന്നൊരു ചോദ്യവും നേരിടേണ്ടിവരും. അതുകൊണ്ട് ജനങ്ങൾ തന്നെ മാറണം. നമ്മുടെ ഭാഷ എന്നത് നമ്മുടെ സമ്പത്തുപോലെയാണെന്ന് തോന്നണം. സർക്കാരിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കഴുതകൾ വോട്ടിട്ടുകൊടുക്കുന്നതിനനുസരിച്ച് അതങ്ങനെ മാറിവരും.
മറ്റുള്ള ഭാഷകൾ ചോറും, മലയാളം കഞ്ഞിയുമാണെന്ന് തോന്നുന്നെങ്കിൽ, ഇടയ്ക്ക് സമയം കിട്ടുമ്പോൾ ആലോചിക്കുക. ആ കഞ്ഞി കുടിച്ചല്ലേ നാം വളർന്നതെന്ന്.
അല്ലാ...ചോദിക്കാൻ മറന്നു ഈ മലയാളംന്ന് വെച്ചാൽ എന്താ?
ബുഹഹഹഹഹഹഹ (ഇത് ഇംഗ്ലീഷ് ചിരിയാണ്)
മലയാളം എന്റെ മലയാളം
മനോഹരം എന്തു മനോഹരം
മലയാളം എന്റെ മലയാളം
മനോഹരം എന്തു മനോഹരം.
(ഉണ്ട്. എനിക്കു വേറെ ജോലിയുണ്ട്. ഞാൻ പോകുന്നു.)
പോസ്റ്റ് എഴുതേണ്ട കൃത്യസമയത്ത് ഈ ഫോട്ടോ എങ്ങനെ സംഘടിപ്പിച്ചു?എന്തായാലും ഈ വിഷയത്തിൽ ഇഞ്ചി പറഞ്ഞ പല കാര്യങ്ങളോടും എനിയ്ക്കു യോജിപ്പാണ്.അതു കൂടാതെ, നമ്മുടെ പഠന രീതിയാണു മാറേണ്ടത്.പ്രൈമറി തലം വരെയെങ്കിലും മാധ്യമം മാതൃഭാഷയിലായിരിയ്ക്കണം.സത്യത്തിൽ ഇംഗ്ലീഷ് സംസാരിയ്ക്കുന്നവർ അല്ലല്ലോ ലോകത്ത് കൂടുതലുള്ളത്.നമ്മൾ മാത്രമാണ് ഇംഗ്ലീഷിനു അമിത പ്രാധാന്യം നൽകുന്നത്.അതിനു കാരണമായി പറയുന്നതോ, വിദേശങ്ങളിൽ ജോലിയ്ക്കു പോകേണ്ടി വരുമെന്ന കാരണവും.എന്നാൽ ഇവിടെ തന്നെ തൊഴിൽ കിട്ടുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നുവെങ്കിൽ , അല്ലെങ്കിൽ അതൊരു സർക്കാരിന്റെ കടമ ആയിരുന്നുവെങ്കിൽ അത്തരം ഒരു പ്രശ്നമുണ്ടാകുമായിരുന്നില്ല.അതു മാത്രവുമല്ല, ഒരു ന്യൂനപക്ഷം വിദേശത്ത് പോകുന്നതിനായി , ബാക്കി എല്ലാവരും ഇംഗ്ലീഷ് പഠിയ്ക്കേണ്ടി വരിക എന്നതാണു മറ്റൊരു വിചിത്രമായ കാര്യം.എന്നിട്ടോ, ഏതൊക്കെ വിദേശ രാജ്യങ്ങളിലാണു ഇംഗ്ലീഷ് ഉപയോഗിയ്ക്കാൻ പറ്റുന്നത്? വളരെ ചുരുക്കമല്ലേ ?
എന്റെ ഒരു സുഹൃത്ത് ഇപ്പോൾ സ്പെയിനിൽ ജോലി ചെയ്യുന്നു.അവൻ ഒരിയ്ക്കൽ ഫോൺ ചെയ്തപ്പോൾ പറഞ്ഞു.അവരുടെ വീട്ടിൽ 3 സഹോദരങ്ങൾ ഉള്ളതിൽ അവൻ മാത്രമാണു ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചത്.എന്നാൽ ഇംഗ്ലീഷ് പഠിച്ച അവൻ ജോലി ചെയ്യുന്നത് ഇംഗ്ലീഷ് വിരോധികളായ സ്പെയിൻ കാരുടെ നാട്ടിലും, ഇംഗ്ലീഷ് പഠിയ്ക്കാത്ത ചേട്ടൻ ജോലി ചെയ്യുന്നത് ഗൾഫിലും...എപ്പടി?
സാമൂഹിക വ്യവസ്ഥയിലും, വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും മാറ്റം വരാതെ എത്ര വിലപിച്ചാലും മാതൃഭാഷ വികസിക്കില്ല.ഭാഷ എന്നത് സംസ്കാരമാണ്.മുല്ലപ്പൂക്കളെ കോർത്തിണക്കുന്ന ഒരു നൂലിന്റെ സ്ഥാനമാണു ഭാഷയ്ക്കുള്ളത്.അവ തലമുറകളെ കൂട്ടിയിണക്കുന്നു, അങ്ങനെ സ്വന്തം സംസ്കാരം കൈമാറ്റം ചെയ്യപ്പെടുന്നു.അതു മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് സർക്കാരുകളുടേയും പൊതു സമൂഹത്തിന്റേയും ചുമതലയാണ്.
മലയാള ഭാഷയ്ക്കു നാം കാണാത്ത ശക്തിയും സൌന്ദര്യവുമുണ്ടെന്ന് കാണിച്ചു തന്ന ഒ.വി.വിജയന്റെ മകൻ അദ്ദേഹത്തോട് പറഞ്ഞത് “ അച്ഛൻ എല്ലാം എനിയ്ക്കു തന്നു, പക്ഷേ അച്ഛന്റെ ഭാഷ മാത്രം എനിയ്ക്കു തന്നില്ലല്ലോ, ഇനി വേറെ എന്തു കിട്ടിയിട്ടു കാര്യം?” എന്നാണ്.ചെറുപ്പം മുതൽ കേരളത്തിനു വെളിയിലും വിദേശത്തും പഠിയ്ക്കാനിടവന്ന ഒരു മകന്റെ വിലാപമാണിത്.വിജയൻ എഴുതിയ മഹത്തായ ഒരു പുസ്തകം പോലും മകനു വായിയ്ക്കാനാവാതെ വരിക എന്ന ദുരവസ്ഥ.വിജയൻ തന്നെ ഇത് പിന്നീടു എടുത്തു പറഞ്ഞിട്ടുണ്ട്.
ഈ ഒരു ചോദ്യമാകും നമ്മുടെ പിൻ തലമുറ നമ്മളോടും ചോദിയ്ക്കുക !
"അതിന്റെ അര്‍ത്ഥം മലയാളം വെറുതേ അങ്ങ് ജീവിച്ചോളുമെന്നല്ല. അതിനെ പ്രോത്സാഹിപ്പിക്കേണ്ടതും, കേരളത്തിലുള്ള എല്ലാ പാഠ്യപദ്ധതയിലും കര്‍ശനമായി ഉള്‍പ്പെടുത്തേണ്ടതുമുണ്ട്. എന്റെ അനുഭവത്തില്‍ ജീവിതകാലം കൊണ്ട് പഠിക്കാനും സംസാരിക്കാനും പറ്റാതിരുന്ന മലയാളം ബ്ലോഗിലൂടെ എനിക്ക് സാധിച്ചു. അങ്ങിനെ എന്റെ നോട്ടത്തില്‍ മലയാളം വികസിക്കുകയാണ്. ശുദ്ധ മലയാളമൊന്നുമായിരിക്കില്ല, പക്ഷെ മലയാളം."
വികസിച്ചു വികസിച്ച് മലയാളം ഒരു സിംഹവാലന്‍ കുരങ്ങായി മാറാതെ നോക്കേണ്ടതുണ്ടെന്ന് ഇഞ്ചിപ്പെണ്ണു തന്നെ പറഞ്ഞുവെക്കുന്നു. മേല്‍പ്പറഞ്ഞ പ്രോല്‍സാഹനം ഏതളവില്‍ നടക്കുന്നുണ്ട് എന്നതും ആശങ്ക ഉളവാക്കുന്നു. എല്ലാ മലയാളികളും ബ്ലോഗേര്‍സ് അല്ലല്ലോ.(എല്ലാ മൃഗങ്ങളും പുലികളല്ലാത്തതു പോലെ :) ). വര്‍ത്തമാനകാല വികസനഘട്ടത്തില്‍ (ഹമ്പോ!) ഇംഗ്ലീഷ് കലര്‍ത്താതെ മലയാളം സംസാരിക്കുന്നത് ഒരു ഗോമ്പറ്റീഷന്‍ ഐറ്റമായി മാറിയിരിക്കമ്പോള്‍ കുറച്ചു ദശകങ്ങള്‍ക്കപ്പുറം എല്ലും തോലുമെങ്കിലും ബാക്കിയുണ്ടാകുമോ?
'കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് ലിമിറ്റഡ്' - ഇത് ആ സ്ഥാപനത്തിന്റെ പേരല്ലേ, അത് ഇംഗ്ലീഷിലോ, മലയാളത്തിലോ, തമിഴിലോ, തെലുങ്കിലോ, ഹിന്ദിയിലോ എഴുതിയാലും 'കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് ലിമിറ്റഡ്' തന്നെ അല്ലെ. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ പേര് മലയാളം ലിപികളില്‍ എഴുതിയത് ഭൂരിപക്ഷം ആളുകള്‍ക്കും വായിക്കാന്‍ കഴിയണം എന്ന ഉദ്ദേശമല്ലേ? ഇനിയിപ്പോള്‍ ആ പേരിന്‍റെ മലയാളം തര്‍ജ്ജമ ('കേരള കാര്‍ഷിക വ്യവസായ - അപ്പോള്‍ corporation ന്‍റെ മലയാളം എന്ത്! - ക്ലിപ്തം') വേണം എന്നോ മറ്റോ ആണോ ഉദേശിക്കുന്നത്. അങ്ങനെയെങ്കില്‍ അത് ഫോട്ടോയില്‍ കാണുന്ന സ്ഥാപനത്തിന്റെ പേര് ആകുന്നതെങ്ങനെ? 'ഇഞ്ചി പെണ്ണ്' എന്ന ബ്ലോഗറുടെ ID ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ 'Inji Pennu' എന്ന് തന്നെ അല്ലെ എഴുതാറ്, അതോ 'ginger girl' (ഇംഗ്ലീഷ് മാത്രം അറിയാവുന്നവര്‍ക്ക് വേണ്ടി) എന്നെഴുതുമോ?
പൂര്‍ണമായും യോജിക്കുന്നു. മലയാളം എഴുതി പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാനും. മുകളില്‍ അനോണി പറഞ്ഞതിനോട് - അനോണി സാറേ എന്നെ പോലെ കുറച്ചു പേരുണ്ട്. സാഹചര്യം കൊണ്ട് മലയാളം പഠിക്കാന്‍ കഴിയാതെ പോയവര്‍ . സംസാരിക്കാനും വായിക്കാനും കുഴപ്പമില്ലായിരുന്നു. എഴുതേണ്ട ആവശ്യം വന്നിട്ടില്ല അത് കൊണ്ട് ഇത് വരെ എഴുതിയിട്ടില്ല. ഈ ബ്ലോഗും ബ്ലോഗറും വരമൊഴിയും ഒന്നും ഇല്ലെങ്കില്‍ തെണ്ടി പോയേനെ. തെറ്റ് കൂടാതെ വായിക്കാന്‍ കഴിയുന്നത് കൊണ്ടാണല്ലോ തെറ്റ് കൂടാതെ ഇംഗ്ലീഷ് ഉപയോഗിച്ച് ടൈപ്പ് ചെയ്തു കൂട്ടുന്നത്..ഏത്?
ഇഞ്ചീ... ഒരു ചെറിയ തിരുത്ത്... VJ എന്ന അര്‍ത്ഥത്തിലാണു പ്രയോഗിച്ചതെങ്കില്‍ അവതാരിക എന്നല്ല അവതാരക എന്നു എഴുതുക. അവതാരിക എന്നാല്‍ Preface.
ശശി തരൂര്‍, ഒരു മലയാളി ബ്ലോഗര്‍ അദ്ദേഹം ഇന്ത്യയില്‍ വോട്ടര്‍ ആയതു നിയമപരമാണെങ്കില്‍ താങ്കള്‍ എന്‍ ആറ് ഐ പദവി ഉപേക്ഷിച്ചോ എന്ന ചോദ്യത്തിനു ഇതുവരെ മറുപടി പറയാത്തതു പോകട്ടെ, നുണ മറുപടിയായി എഴുതി ആ പൊസ്റ്റില്‍ പിടിപ്പിച്ചതു സംഭവം നടന്നതു മലയാളം ബ്ലോഗിലായതി കൊണ്ടാണു.
കൈപ്പളിയുടെ കണക്കനുസരിച്ചു വെറും 2000-2500 പൊസ്റ്റുകള്‍ വരുന്ന മലയാളം ഭൂലോകത്തില്‍. അപ്പോള്‍ കണ്ടകശനി ഡോട്ട് ബ്ലോഗ്‌സ്പോട്ട് ഡോട്ട് കോമിനു മറുപടി നല്‍കേണ്ടതില്ല.
അമേരിക്കന്‍ രാഷ്ട്രീയം ബ്ലോഗറുമാര്‍ നിയന്ത്രിക്കുന്ന ഈ കാലത്തു ഇംഗ്ലീഷും മലയാളവും തമ്മിലുള്ള വിത്യാസത്തെ പറ്റി എന്തിനു ഇഞ്ചിപെണ്ണെ, ദുഃഖിക്കുന്നു?
ബൈജു എലിക്കാട്ടൂര്‍ ഉന്നയിച്ചതു ന്യയമയ ഒരു ചോദ്യമാണെന്നു തോന്നുന്നു.കേരളാ അഗ്രോ ഇന്‍ഡസ്റ്റ്രീസ് ലിമിറ്റഡ് എന്നത് ഒരു പേരാണ്.യഥാര്‍ത്ഥ പ്രശ്നം ആ ബോര്‍ഡിന്റെയല്ല, മറിച്ച് കേരളത്തിലെ കര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം എന്തിനു ഇത്തര്‍ം ഒരു പേരു സ്വീകരിച്ചു എന്നതാണ്.
രഞ്ജിനി ഹരിദാസിന്റെ ഭാഷയെക്കുറിച്ചുള്ള ചര്‍ച്ച അവരുടെ സംസാരത്തില്‍ കടന്നുവരുന്ന ആംഗല പദങ്ങളുടെ എണ്ണത്തിലും, തവണയിലും മാത്രം ഒതുങ്ങിപ്പോകേണ്ടതല്ല.മലയാളത്തില്‍ ഒരന്യ ഭാഷാ പദവും കടന്നുവരാന്‍ പാടില്ല എന്നത് ഒരു തരം ഭാഷാ പരമായ മൌലീക വാദമാണ്. സജീവമായ ഒരു ഭാഷയ്ക്ക് അതിന്റെ വളര്‍ച്ചയ്ക്കായി നിരവധി ഘടകങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.അതിലൊന്നാണ് അതിന്റെ പദാവലി.നിരന്തരം വളരുകയും,വളര്‍ച്ചയിലൂടെ സമകാലികമാകുകയും ചെയ്യുന്ന ഒന്നായിരിക്കേണ്ടതുണ്ട് അതിന്.അതിനായ് അന്യ ഭാഷകളില്‍ നിന്ന് വാകുകല്‍ കടം കൊള്ളുകയും,അന്യഭാഷാ പദങ്ങളെ സ്വാംശീകരിക്കയും ഒക്കെ ചെയ്തിട്ടുണ്ട് ഇംഗ്ഗ്ലീഷ് ഉള്‍പ്പെടെയുള്ള ലോകത്തെ എല്ലാ ഭാഷകളും.സ്വിച്ച് പോലെയുള്ള ഒരു പദത്തിനു വൈദ്യുത ഗമനാഗമന നിയന്ത്രണ യന്ത്രമെന്നൊക്കെയുള്ള പരിഭാഷകള്‍ അത്തരം ശ്രമങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്.(ഇംഗ്ലീഷിന്റെ ഈ മലയാള തര്‍ജിമയെ തിരിച്ചു വീണ്ടും ഇംഗ്ഗ്ലീഷിലേയ്ക്ക് തര്‍ജിമ ചെയ്തു നൊക്കു.കിട്ടുന്നത് സ്വിച്ചെന്ന വാക്കയിരിക്കുമൊ? ക്യാറ്റിനെ മലയാളത്തിലാക്കുമ്പോള്‍ പൂച്ചയെന്നും, തിരിച്ച് ഇംഗ്ഗ്ലീഷിലാക്കുമ്പോള്‍ ക്യാറ്റെന്നും കിട്ടുന്നതുപോലെ..!)രഞ്ചിനി ഹരിദാസ് മലയാളം പോലെ SYLLABLE TIMED ആയ ഒരു ഭാഷയെ stress timed ആക്കി മാറ്റുകയാണ്.അതുണ്ടാക്കുന്ന മലയാളത്തിന്റെയോ ഇംഗ്ലീഷിന്റെയോ അല്ലാത്ത ആക്സന്റാണ് യഥാര്‍ത്ഥ പ്രശ്നം.അത് വിദ്യാ സമ്പന്നരായ ഉപരി മധ്യവര്‍ഗ്ഗങ്ങളുടെ സ്റ്റാറ്റസ് സിംബലാക്കി മാറ്റപ്പെടുന്നിടത്താണ് അതിന്റെ രാഷ്ട്രീയം. ഈ രാഷ്ട്രീയം ഏറ്റെടുക്കുന്ന മാധ്യമങ്ങളുടെ ഭാഷാപരമായ നിലപാടാണ് പ്രശ്ന വിഷയം.
Totally support Baiju's comment. I think the example in the post is a wrong one. Its like arguing that government should translate "municipal bus stand ' to malayalam and then the translation should be put in the name board
for me language only a communication medium. whats the big deal about language. while studying in colleage I opposed teaching in English. I struggle to write english even now, I read wren and martin grammer book for writting.
some one commented that mallus use english while speaking. I think mallus never talk in english when they meet another mallu. at least thats what i hear from all other guys around the world.
people strongly suggest malayalam medium.. hmm.. If thats the case, why all malayalam medium LP schools are closing in villages? 'am sure all the guys who commented here are sending their kids to english medium... hahaha .. its a joke.
some mallus insert english words while they speak, not because they want, its beacuse they are exposed english 90% time. so they are tend to insert words here and there.
see the reply from injipennu?
"ആതേല്ലൊ അനോണി. സംസാരിക്കുന്ന ഭാഷയില്‍ കമന്റിടാനും, എഴുതുന്ന ഭാഷയില്‍ ബ്ലോഗെഴുതാനും പഠിച്ചു. എപ്പടി? "
മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍
പൊതുവെ എനിക്കു പറയാനുള്ളത് വിശാഖ് ശങ്കര്‍ എനിക്കു പറയാന്‍ കഴിയുന്നതിലും ഭംഗിയായി പറഞ്ഞുകഴിഞ്ഞു. വേറെ എന്തിനെപ്പറ്റി വേവലാതിപ്പെട്ടാലും, ഭാഷയെപ്പറ്റിയുള്ള വേവലാതി മാത്രം എനിക്കു മനസ്സിലാകുന്നില്ല. മുക്കുവന്‍ പറഞ്ഞതുപോലെ ആശയവിനിമയത്തിനുള്ള ഒരുപകരണം മാത്രമാണു ഭാഷ. അതെന്നും അപൂര്‍ണ്ണമായിരുന്നാലേ അതിനു വളര്‍ച്ചയുള്ളൂ. പൂര്‍ണ്ണതയിലെത്തുന്ന ഭാഷ മരിക്കുന്നു (ഉദാ: സംസ്കൃതം). ഭാഷ വളരുന്നത് പുതിയ വാക്കുകളിലൂടെയും, പ്രയോഗങ്ങളിലൂടെയുമാണല്ലോ. പുതിയവാക്കുകള്‍ മറ്റുഭാഷകളില്‍നിന്നും (ഇന്നത്തെ മലയാളത്തിന്റെ കാര്യമെടുത്താല്‍ ഇംഗ്ലീഷില്‍ നിന്നും, ഹിന്ദിയില്‍ നിന്നും) കടമെടുക്കുന്നതിനോട് എനിക്കൊരഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു ഭാഷയിലെ ഒരു വാക്കിന് അതിന്റെ ആശയവുമായുള്ള ബന്ധം നമ്മുടെ മനസ്സില്‍ സ്ഥാപിതമായിക്കഴിഞ്ഞതാണെങ്കില്‍ (സ്വിച്ച്, ബസ്, കമ്പ്യൂട്ടര്‍), നമ്മളെന്തിനു ബുദ്ധിമുട്ടി അതിനൊരു തത്‌സമം കണ്ടുപിടിക്കണം? മറ്റു ഭാഷകളില്‍ നിന്നു കടമെടുത്താണ് ഇംഗ്ലീഷ് പുഷ്ടിപ്പെട്ടത്. അമേരിക്കന്‍ ഇംഗ്ലീഷ് ബ്രിട്ടീഷുകാരുടെതിനെക്കാള്‍ vibrant ആവാന്‍ കാരണം ഇന്നത്തെക്കാലത്ത് പുതിയ വാക്കുകള്‍ കടമെടുത്തു സ്വന്തമാക്കാനും അതു ചളുപ്പില്ലാതെ പ്രയോഗിക്കാനും കൂടുതല്‍ അവസരവും, കഴിവും അമേരിക്കയിലാണെന്നതുകൊണ്ടാകാം.
രഞ്ജിനി ഹരിദാസ് എന്നവര്‍ ഏതോ പ്രത്യേക ആക്സന്റില്‍ സംസാരിക്കുന്ന ആരോ ആണെന്നു മനസ്സിലാക്കുന്നു. മറ്റുള്ളവരുടെ ഇടയില്‍ തന്റെ യുണീക്‌നെസ്സ് (മൗലികത?) കാണിക്കാന്‍ അവരെടുക്കുന്ന തന്ത്രമാവാം. ഇവിടെ നിന്നും രണ്ടു കാര്യങ്ങള്‍ സംഭവിക്കാം: (൧) കേരളത്തില്‍ എല്ലാവരും രഞ്ജിനി ഹരിദാസിനെപ്പോലെ സംസാരിച്ചുതുടങ്ങും; മലയാളത്തിന്റെ ആക്സന്റ് രഞ്ജിനിയുടെ ആക്സന്റാവും; അവരുടെ യുണീക്‌നെസ്സ് നഷ്ടപ്പെടും; അടുത്ത രഞ്ജിനി വേറെ ഏതെങ്കിലും ഗോഷ്ടി കണ്ടുപിടിക്കും. -അല്ലെങ്കില്‍- (൨) എല്ലാവരും രഞ്ജിനിയെ കളിയാക്കും; ആ ആക്സന്റ് ഇഷ്ടമായവരും അപഖ്യാതി പേടിച്ച് അതുപയോഗിക്കാതിരിക്കും; രഞ്ജിനിയോടുകൂടി ആ ആക്സന്റും തീരും. ഫലം രണ്ടായാലും, മലയാളം മരിക്കുന്നില്ല. അങ്ങനങ്ങു മരിക്കാനാണ് മലയാളത്തിന്റെ ഭാവമെങ്കില്‍ ചുമ്മാ മരിച്ചോട്ടെ ("തുമ്മിയാല്‍ തെറിക്കുന്ന...").
മുക്കുവൻ ജീ,
some one commented that mallus use english while speaking. I think mallus never talk in english when they meet another mallu. at least thats what i hear from all other guys around the world.
അങ്ങനെ സംസാരിക്കും എന്നു ഞാനും പറഞ്ഞിട്ടുണ്ട്. (വേറാരെങ്കിലും എവിടേലും പറഞ്ഞിട്ടുണ്ടോന്ന് എനിക്കറിയില്ലല്ലോ). ഞാൻ കണ്ട കാര്യം പറഞ്ഞതാ. അല്ലാതെ, കണ്ട നീയവിടെ നിൽക്ക്, കേട്ട ഞാൻ പറയട്ടേന്ന് പറഞ്ഞതല്ല.
people strongly suggest malayalam medium.. hmm.. If thats the case, why all malayalam medium LP schools are closing in villages? 'am sure all the guys who commented here are sending their kids to english medium... hahaha .. its a joke.
കുട്ട്യോളെ ഇംഗ്ലീഷ്മീഡിയത്തിൽ വിട്ടില്ലെങ്കിൽ വല്യ വല്യ ക്ലബ്ബിൽ എടുക്കൂല. അതോണ്ടല്ലേ? ;) പിന്നെ ജോക്ക് ആണെങ്കിൽ ഞാനും ചിരിക്കും. ബുഹഹഹഹഹഹ.
ഹോ....മലയാളം മരിച്ചുപോയാൽ, മലയാളം മാത്രമറിയാവുന്ന എന്നെപ്പോലത്തവരുടെ ഗതി എന്തായിരിക്കും. ആലോചിക്കുമ്പോൾ വിശക്കുന്നു. വല്ലതും കഴിക്കട്ടെ. ;)
(ഇഞ്ചീ യൂ കൊല്ലു മി) ;)
സത്യത്തില്‍ എന്തിനാണ് ഇങ്ങനെ ഭാഷയെ കൊല്ലുന്നേ
മലയാളത്തിൽ എഴുതിയ ഇംഗ്ലീഷ് ബോർഡിന്റെ പോട്ടം പിടിക്കാനാണോ ഇത്ര കഷ്ടപ്പെട്ടത്? മിക്ക സർക്കാർ സ്കൂളുകൾ, കെ എസ് ആർ ടി സി എന്നു വേണ്ട കേരളത്തിലെ മുക്കിലും മൂലയിലുമുള്ള ഏത് സർക്കാർ സ്ഥാപനത്തിന്റെ ബോർഡ് വേണമെങ്കിലും ഒരു പാമ്പിനെയും പേടിക്കാതെ എടുക്കാമല്ലോ? “ഇങ്ങിനെ എത്ര ബോര്‍ഡുകള്‍ വേണം കേരളത്തില്‍?” എന്ന് ഇഞ്ചി തന്നെ പറയുന്നുമുണ്ട്.
പക്ഷേ ഈ ഒരു ഫോട്ടോ വച്ച് പണ്ടും ഇപ്പോഴും മലയാളത്തിന് ഒരു കുഴപ്പവുമില്ല എന്ന് വാദിക്കുന്നത് കുറച്ച് കടന്ന കയ്യല്ലേ? സർക്കാരിന്റെ വ്യവഹാര ഭാഷ എന്നും സാധാരണക്കാർക്ക് ദുർഗ്രാഹ്യമായിരുന്നു. ഭരണ ഭാഷ മലയാളം ആക്കാനുള്ള ശ്രമങ്ങൾ ഇന്നും എവിടെയുമെത്തിയിട്ടില്ല എന്നും കൂടി ഓർക്കുക.
“രഞ്ജിനി ഹരിദാസാണ് അല്ലെങ്കില്‍ ടിവി അവതാരകരാണ് മലയാളത്തില്‍ കലര്‍പ്പ് കലര്‍ത്തിയെതെന്ന്” പറയുന്നവരോട് വാദിക്കുവാൻ ഈ പോസ്റ്റ് മതിയാവുമായിരിക്കും.
മലയാളം അറിയാത്ത / പഠിക്കാത്ത കുട്ടികൾ കേരളത്തിൽ കൂടി വരുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. പണ്ടൊക്കെ നഗരങ്ങളിലും പട്ടണങ്ങളിലും ഒതുങ്ങിനിന്നിരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ടൌണുകളിലേക്കും നാട്ടിൻപുറങ്ങളിലേക്കും കുടിയേറിയിരിക്കുന്നു. പണക്കാരന്റെയും, ഗൾഫ്കാരന്റെയും മക്കൾ മാത്രമല്ല അല്പസ്വല്പം ഭേദപ്പെട്ട നിലയിലുള്ള സാധാരണക്കാരന്റെ മക്കളും ഇന്ന് ഇത്തരം വിദ്യാലയങ്ങളിൽ ആണ് അക്ഷരമഭ്യസിക്കുന്നത്. യാതൊരു നിലവാരവുമില്ലാത്ത ഇത്തരം വിദ്യാലയങ്ങൾക്കുള്ള ഏക മേന്മ അവിടെ ഇംഗ്ലീഷിൽ മീഡിയം ആണെന്നത് മാത്രമാണ് :(
ഒരു ഭാഷ എന്ന നിലയിൽ മലയാളം തീർച്ചയായും വെല്ലുവിളി നേരിടുന്നുണ്ട്. അതിനെ നിഷേധിക്കാൻ ശ്രമിച്ചത് കൊണ്ട് കാര്യമില്ല - ഈ വെല്ലുവിളികളെ നേരിടാൻ ഭാഷയെ സ്നേഹിക്കുന്ന ഓരോ മലയാളിയും തയ്യാറാകേണ്ടിയിരിക്കുന്നു
അടുത്ത തലമുറയിലേയ്ക്കു മലയാളം എത്രത്തോളം (പ്രത്യേകിച്ചും എഴുത്ത്) എത്തുന്നുണ്ടെന്ന കാര്യത്തില്‍ എനിയ്ക്കു നല്ല സംശയം തോന്നാറുണ്ട്. അതും നാട്ടില്‍ പൂര്‍ണ്ണമായും ആ സ്ഥിതിയിലായിക്കഴിഞ്ഞിട്ടില്ല എന്നു തന്നെ വിശ്വസിയ്ക്കുന്നു.
പിന്നെ കേരളത്തില്‍, ഇംഗ്ലീഷിനു കൊടുക്കുന്ന പ്രാധാന്യം ഒരു വാസ്തവം തന്നെയാണെന്നും തോന്നാറുണ്ട്. അത് ഒരു സുപ്രഭാതത്തില്‍ മാറുന്ന ഒരു സമീപനമാണെന്നു തോന്നുന്നില്ല.അതിനൂപകരം “സ്പോക്കന്‍ ഇംഗ്ലീഷ്”-നു ഒരു ക്ലാസ് ഇംഗ്ലീഷ്മീഡിയത്തിലും, മലയാളം മീഡിയത്തിലും എന്തുകൊണ്ട് ഒരുപോലെ ഉള്‍പ്പെടുത്തിക്കൂടാ..
അപ്പോ മലയാളം സംസാരിച്ചാല്‍ ഫൈന്‍,മലയാളം സംസാരിച്ചാല്‍ കുട്ടി ഇംഗ്ലീഷ് മറന്നുപോയാലോ തുടങ്ങിയ ‘ആധികള്‍’ ഒഴിവാകയില്ലേന്ന് തോന്നുന്നു.മലയാളം ഭാഷ പാഠ്യപദ്ധതിയില്‍ ഉണ്ടാവുകയും ചെയ്യും-കുട്ടികള്‍ എളുപ്പത്തില്‍ സ്കൂളില്‍ നിന്നും ഭാഷ (കള്‍) പഠിയ്ക്കയും ചെയ്യുന്നു. ഇംഗ്ലീഷ് വേണ്ടായെന്നോ അല്ലെങ്കില്‍ മലയാളം വേണമെന്നോ ‘നിര്‍ബന്ധബുദ്ധി’/ പിടിവാശി/അടിച്ചേല്‍പ്പിയ്ക്കല്‍ ഒക്കെയാവുന്നതിലും ഭേദം ഇതുവല്ലതുമാവുമെന്നും തോന്നുന്നു.
പിന്നെ ചാനലുകള്‍ കാരണമോ/ഇംഗ്ലീഷ് പദങ്ങള്‍ ചേരുന്നതുകൊണ്ടോ മലയാളത്തിനു വലിയ പ്രശ്നമുണ്ടെന്നു എനിയ്ക്കും തോന്നിയിട്ടില്ല. അതേ സംയം അതിലും ഒരപകടം പതിയിരിയ്ക്കുന്നുണ്ട് എന്നും തോന്നാറുണ്ട്. ഒട്ടുമിക്ക ടി.വി അവതാരകരും ഒരു പ്രത്യേക ശൈലിയില്‍ (അവരുടെ അംഗചലനങ്ങള്‍ പോലും) അവതരിപ്പിയ്ക്കുന്നതു കാണാം. മലയാളസീനിമയിലെ ഭാഗ്യലക്ഷ്മി ഡബ് ചെയ്യുന്നതു പോലെ ബാക്കിയുള്ള സ്ത്രീ ശബ്ദങ്ങളും ഇപ്പോള്‍ അതേപോലെ ശബ്ദം കൊടുക്കുന്ന പോലെ (എന്റെ തോന്നല്‍). അബോധമനസീനെ വരെ സ്വാധീനിച്ചുണ്ടാകുന്ന ഇത്തരം അനുകരണങ്ങള്‍, പുതിയ തലമുറക്കാര്‍ക്ക് ഒരു ‘അപകടം‘ തന്നെയാണു.
കൂടാതെ ഇത്തരത്തിലുള്ള ‘തീവ്ര‘മല്ലാത്ത പ്രതികരണങ്ങള്‍(വെള്ളെഴുത്തിന്റേതും ചേര്‍ത്തുതന്നെ)വരുന്നതുതന്നെ ചിന്തിയ്ക്കുന്നവരെ എന്തായാലും ചിന്തിയ്ക്കുവാന്‍ സഹായിയ്ക്കും. പലപ്പോഴും ബോധപൂര്‍വമല്ലാതെയെങ്കിലും ഇപ്പറഞ്ഞ അനുകരണ്ണങ്ങളിലോ മറ്റോ പെട്ടുപൊയവര്‍ക്കു ചിന്തിയ്ക്കാനൊരവസരം. ‘തെറ്റു’(?)കളേക്കാളും പ്രതികരണങ്ങള്‍ക്കുതന്നെ മുന്‍തൂക്കം കൊടുക്കുന്നു.
ഭാഷ മരിയ്ക്കുമോ, അറിയില്ല. എന്തായാലും മരിയ്ക്കണ്ട. അത് രൂപാന്തരങ്ങളോടെ തന്നെ അടുത്ത തലമുറയിലേയ്ക്കും എത്തിച്ചേരാനുള്ള അവസരം/കാലാവസ്ഥ ഉണ്ടാവേണ്ടതുണ്ടെന്നാണെന്റെ തോന്നല്‍.
പിന്നെ വായനശാലകളും, മലയാളം ബ്ലോഗുകളും ഒക്കെയുണ്ടല്ലോ.
നന്നായിരിക്കുന്നു....
അമേരിക്കയിൽ അട വെച്ച് വിരിയിക്കുന്ന ഉണ്ണികൾ ഒരു സർക്കാര് കാര്യ്ത്തിനെങ്ങാൻ വന്നാൽ എന്താ ചെയ്ക. ഈ ഇഞ്ചിക്ക് സ്വന്തം കുട്ടികളേപ്പറ്റി ഒരു ചിന്തയുമില്ല.
രഞ്ജിനി ഹരിദാസൊക്കെ വല്ല കൂലിപ്പണിയെടുത്തോ കറ്റമെതിച്ചോ പെട്ടിക്കടയിട്ടോ ജീവിക്കട്ടെന്നേ. എല്ലാർക്കും ഇപ്പോ അമേരിക്കക്ക് പോകാൻ പറ്റുമോ?
പിന്നെ അമേരിക്കയിൽ ഇപ്പോ ഇഞ്ചിക്കൊക്കെ എന്താ വില? വേറെ വിശേഷം ഒന്നുമില്ലല്ലോ?
വളരെ നല്ല പോസ്റ്റ്.
ആശംസകള്‍
ജെ പി @ തൃശ്ശിവപേരൂര്‍
സംസ്ഥാന വൈദ്യുതി വകുപ്പിന്‍റെ പ്രതിമാസ കരചീട്ടു വായിച്ചിട്ടുണ്ടോ?
" സെക്ഷന്‍ ----- പ്രകാരമുള്ള ഡിമാന്‍ഡ് ആന്‍ഡ് ടിസ്കനക്ഷന്‍ നോട്ടിസ്" താരിഫ്, മീറ്റര്‍ റെന്റ്, ടാക്സ്, റീഡിംഗ് ചാര്‍ജ്,ഡിവിഷന്‍, കണക്റ്റട് ലോഡ്, " ഇങ്ങനെ പോകും...ഇതൊക്കെ ശരിയായി പറഞ്ഞുകൊടുക്കാന്‍ ചുമതലപ്പെട്ട സ്ഥാപനം ഏതാണെന്നറിയാമോ?
കേരള ഭാഷാ "ഇന്‍സ്റ്റിട്ട്യൂട്ട്". അതിന്റെ "ചെയര്‍മാന്‍" ഒ എന്‍ വി!
( അദ്ദേഹത്തോട് ആദരവേ ഉള്ളൂ, പക്ഷെ ആദ്ദേഹം ഒരിക്കല്‍ പറഞ്ഞത്, മലയാളം അക്ഷരശുദ്ധിയോടെ പാടിയ ഒരേ ഒരു ഗായിക സുശീല ആണെന്നാണ്! തെവതാരോ.... പൂത്തു എന്ന പാട്ടൊന്നും ആ സാറ് കേട്ടിട്ടില്ലയിരിക്കും.)
നമ്മുടെ ഭാഷയോട് സ്നേഹം മാത്രം പോരാ, കുറച്ച് ഉത്തരവാദിത്തം കൂടെ വേണം. വാക്കിലും,പ്രവര്‍ത്തിയിലും സത്യസന്ധതയും.
Post a Comment