
മലയാളം ബ്ലോഗൊന്നു ഓടിച്ച് വായിച്ചാൽ പിങ്ക് ചഡ്ഡികൾ അയച്ച് കൊടുക്കേണ്ട മുത്താലിക്ക്മാർ അങ്ങ് പ്രീഡിഗ്രീ ലെവൽ മുതൽ പി.എച്.ഡി ലെവൽ വരെ ഉണ്ട്. ഒളിഞ്ഞും തിരിഞ്ഞും ഇവരുടെ സ്ത്രീവിരോധം (classic cases of misogyny) പോസ്റ്റിലൂടെയും കമന്റിലൂടെയും അപ്പപ്പോൾ വൃണമായി പൊട്ടിപ്പുറപ്പെടാറുണ്ട്. അവർക്കൊക്കെ അവഗണനയാണ് ഏറ്റവും നല്ല മരുന്ന്. പോത്തിനോട് പോത്ത് കാലപ്പൻ (കട:മൂർത്തി) വേദം ഓതിയിട്ട് നടക്കില്ല, പിന്നെയാണ് ഈ പഞ്ഞം പിടിച്ച ഞാൻ.
എന്നാലും ഈ പോസ്റ്റ് കണ്ടപ്പോൾ, അതും വിവരം വിദ്യാഭ്യാസം ഉള്ളവരെന്ന് കരുതുന്നവരുടെ ശരിയായ ഉള്ളിലിരുപ്പ് അറിയുമ്പോൾ പാവം വിഡ്ഡിത്തത്തിൽ പി.എച്.ഡി എടുക്കുന്ന ബ്ലോഗ് മുത്താലിക്ക്മാരൊക്കെ എവിടെ, ഇവരെവിടെ? പ്രവീൺ തൊഗാഡിയ ഗൈനക്കോളജിസ്റ്റ് ആണെന്ന് കേട്ടിട്ടുണ്ട് (ഉറപ്പില്ല), അപ്പോൾ ഗർഭിണികളെ ശൂലം കൊണ്ട് കുത്തിക്കീറേണ്ടതുണ്ട് എന്ന ലോജിക്കിനു ആയം കൂടും. അതുപോലെയാണിതും. വിവരമുണ്ട്, വിദ്യാഭ്യാസമുണ്ട്, ഫോളൊവേർസ് ഉണ്ട്, അപ്പോൾ ആയം കൂടും.
അതുകൊണ്ട് തന്നെ ഏറ്റവും ചീഞ്ഞ പിങ്ക് ചഡ്ഡിക്ക് എന്തുകൊണ്ടും അർഹൻ നമത് തന്നെ. കേരളത്തിന്റെ സദാചാരം സൂക്ഷിക്കേണ്ടത് മലയാളി സ്ത്രീകളാണല്ലോ? അതും നഴ്സുമാർ? ഈ ബാംഗ്ലൂരും മുംബൈയും ദില്ലിയും പിന്നെ പ്രവാസവും ഒന്നും ബാക്കി മലയാളികളാരും കണ്ടില്ലിത്തതുകൊണ്ട് അവിടെയൊന്നും ബാക്കിയുള്ളവരാരും ജോലി ചെയ്യാത്തതുകൊണ്ട് ആളുടെ പോസ്റ്റിനു വിശ്വാസ്യതയുടെ 916ഉം ഉണ്ട്.
Image courtesy(http://rishikdhar.com/neoriz-musings/)
2009-10-27
നമതിനൊരു പിങ്ക് ചഡ്ഡി
Subscribe to:
Post Comments (Atom)
69 പ്രതികരണങ്ങള്‍:
അതുകൊണ്ട്
സദാചാരം സൂക്ഷിക്കേണ്ടത്
?????
ആരാവോ?
2007 ഡിസംബര്‍ യില്‍ എഴുതിയ ആ പോസ്റ്റിനു ഇപ്പോള്‍ ഒരു ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിന്റെ ലോജിക് എനിക്ക് മനസിലായില്ല . എനി സ്പെസിഫിക് റീസണ്‍ ????????
ഇഞ്ചീ,
ഇപ്പോഴാണ് ആ പോസ്റ്റ് കണ്ടത്. എന്ത് പറയാന്‍... സ്വന്തം കുടുംബത്തെ പോറ്റാന്‍ അന്യനാട്ടില്‍ പോയി, പലതരം രോഗികളുടെ മലവും മൂത്രവും കോരി , രാപ്പകലില്ലാതെ, ഉറക്കം പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു വിഭാഗമുണ്ട്- ആയിരങ്ങള്‍- ഭൂമിയിലെ മാലാഖമാര്‍. അവരെ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല, ഇങ്ങനെ അപവാധമെന്കിലും പറയാതിരുന്നാല്‍ മതിയായിരുന്നു....
ഇങ്ങനെ എഴുതുന്നവന്റെ അമ്മയുടെയോ പെങ്ങളുടെയോ പ്രൊഫഷനെ കുറിച്ച് ആരെങ്കിലും അടചാക്ഷേപിചാലെ അവനു അതിന്റെ ദണ്ണം മനസ്സിലാവൂ.
എന്റെ പെങ്ങളോ അമ്മയോ ഒരു നേഴ്സ് അല്ല. പക്ഷെ ഞാന്‍ സ്വന്തം പെങ്ങളെ പോലെ സ്നേഹിക്കുന്ന ഒരു കൂട്ടുകാരി ഉണ്ട്. എനിക്ക് എന്നെക്കാള്‍ നന്നായി അറിയുന്നത് അവളെയാണ്. അവള്‍ നഴ്സിംഗ് കഴിഞ്ഞു വന്നിട്ടും ഒരു മാറ്റവുമില്ല. എന്റെ പഴയ അതെ കൂട്ടുകാരി. അവളുടെ നിഷ്കളങ്കതക്ക് ഒന്നും പറ്റിയിട്ടില്ല.. എന്റെ പെങ്ങളാണ് അവള്‍ ഇപ്പോഴും.
ഇത്തരത്തില്‍ അടചാക്ഷേപിക്കുനത് കാണുമ്പോള്‍.... നേഴ്സ് മാരിലും ഗള്‍ഫുകാരന്റെയും പട്ടാളക്കാരന്റെയും ഭാര്യമാരിലും മറ്റും വേശ്യകളെ മാത്രം കാണാന്‍ ശ്രമിക്കുന്ന ഇവന്മാരെ കുറിച്ച് എന്ത് പറയാന്‍... കാമം കരഞ്ഞു തീര്‍ക്കുന്ന കോവര്‍ കഴുത എന്നോ? അതോ സദാ ചാരം വാരുന്നവര്‍ എന്നോ???
“ബാംഗ്ലൂര്‍, മാംഗ്ലൂര്‍ ഭാഗങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളില്‍ ചെറിയൊരു ശതമാനമെങ്കിലും മറ്റു രീതികളില്‍ പോക്കറ്റ്മണിയും സുഖങ്ങളും കണ്ടെത്തുന്നവരാണ്.” - കേരളത്തിനു പുറത്തെത്തിയാല്‍ പെണ്‍കുട്ടികള്‍ വിവാഹേതര ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാണ് നമതു പറയുന്ന ആശയം. ഇനി ഈ പോസ്റ്റ് വായിക്കുമ്പോള്‍ തോന്നിയ സംശയങ്ങള്‍;
> ഇതിനെ സദാചാരവുമായി ബന്ധപ്പെടുത്തുന്നതിനോടാണോ എതിര്‍പ്പ്? അതോ
> ഇങ്ങിനെയുണ്ടാവുന്നില്ലെന്നോ? അതുമല്ലെങ്കില്‍
> ഇങ്ങിനെയാവുന്നതില്‍ തെറ്റില്ലെന്നോ?
“വരിഞ്ഞു മുറക്കപ്പെട്ട, നിഴലിന്‍റെ ചലനങ്ങളെ പോലും സംശയിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ താല്‍പ്പര്യമില്ലാത്ത സമൂഹത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ ചെന്നെത്തുന്നതോ?” - ഇതു തന്നെയാണ് ഈ മാറ്റത്തിന്റെ ഉത്തരമെന്നു തോന്നുന്നു. ഇതില്‍ ആണ്‍/പെണ്‍ വേര്‍തിരിവിന്റെ കാര്യമില്ല; ഇരു കൂട്ടരും സ്വാതന്ത്ര്യത്തോടെ തങ്ങള്‍ക്കു വേണ്ടതു ചെയ്യുന്നു. പക്ഷെ ആണുങ്ങള്‍ ചെയ്താല്‍ അതു മിടുക്കും പെണ്ണുങ്ങള്‍ ചെയ്താല്‍ അതു പിഴക്കലും; ഈ കാഴ്ചപ്പാടിന്റെ എക്സ്റ്റന്‍ഷനായി മാത്രമേ നമതിന്റെ പോസ്റ്റിനെ കാണുന്നുള്ളൂ; “ഒരു ദേശത്തിന്‍റെ സ്ത്രീത്വത്തിന്‍റെ അന്തസ്സ് ഇടിഞ്ഞു താഴുകയാണ്.” - ഈ സ്വാതന്ത്ര്യത്തോടെയുള്ള ജീവിതം അന്തസ്സിടിക്കുന്നതാണെങ്കില്‍, സ്ത്രീത്വത്തിന്റെ അന്തസ്സുമാത്രമായി ഇടിയുകയില്ല, ഒപ്പം പുരുഷന്മാരുടെയും ഇടിഞ്ഞു താഴുന്നുണ്ട്.
--
നന്ദി ഇഞ്ചി. ഹരിയുടെ കമന്‍റിലാണ് പോസ്റ്റ് ശ്രദ്ധിച്ചത്. ഡിസംബര്‍ 2007ലെഴുതിയ പോസ്റ്റിനു ഇപ്പോള്‍ കിട്ടുന്ന പരസ്യത്തിനു നന്ദി. അത്ര പഴയ പോസ്റ്റിനു മറുപടികളില്ല. എഴുതുന്നതിനോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യാം എന്ന സ്ഥിരം നിലപാട്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതു പോലെ എഴുതാനോ ചിന്തിക്കാനോ സാധിക്കില്ല. ഇത്രയും ട്രാഫിക്കും കമന്‍റും ഇറ്റ്സ് ടൂ മച്ച് ഫോര്‍ മീ ടു ഹാന്‍ഡില്‍. പ്രതീക്ഷിക്കുന്നില്ല, അതില്‍ താല്‍പ്പര്യവുമില്ല. സ്ഥിരം പരിമിതികള്‍. പരിമിത വൃത്തങ്ങള്‍. ഇഫ് മൈ മെമ്മറി ഈസ് കറക്ട്, അതിനുശേഷവും ഇഞ്ചി പല തവണ കമന്‍റിട്ടിരുന്നു.
2008 മാര്‍ച്ചില്‍ ഇഞ്ചിയിട്ട കമന്‍റാണിത്. It is hard to imitate legends, especially the ones in your genealogy.
ഇതാണ് പോസ്റ്റ്.
http://disorderedorder.blogspot.com/2008/03/blog-post_24.html
എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമെല്ലാം വ്യതിയാനവിധേയമാണ്. അതുകൊണ്ടു തന്നെ പോസ്റ്റിനു ഹേതുവായ വികാരത്തെ കാരണത്തെ ബഹുമാനിക്കുന്നു.
ഹ ഹ ഹ ഹ ഹ !!!
ഇഞ്ചിയപ്പോള്‍ ഇന്നലെയോ മിനഞ്ഞാന്നോ മറ്റോ ആണോ നമതിന്റെ അമ്മാവന്‍ സിന്‍ഡ്രോം വായിക്കാന്‍ തുടങ്ങീത് ? 2007 ഡിസംബറിലെ പോസ്റ്റിന് ഇനി ജട്ടിയയച്ചിട്ടെന്ത് കാര്യം ?
ദാണ്ടെ കുറേക്കൂടി കാലികമാക്കി പുതുക്കിയ 2009ലെ മിസോജിനി ഇവിടേണ്ട് : “പൂവന്‍ കൂവാതായ” നാട്ടില്‍ “തലയും മുലയും തെറിച്ച” പെണ്ണുങ്ങള്‍ കുടുംബങ്ങളില്‍ “ഫ്രണ്ട് സീറ്റ് ഡ്രൈവിംഗ് തുടങ്ങിയ”പ്പോള്‍ സംഭവിച്ച ആകാശം ഇടിഞ്ഞു വീഴലിനെപ്പറ്റിയുള്ള pretentious rhetoric !
ആഞ്ഞൊന്നു മുക്കിയാല്‍ പൊട്ടിപ്പോവാനും മാത്രം കട്ടിയുള്ള ഒരു കഷ്ണം ‘തൊലി’യുടെ ചുറ്റുമാണ് സദാചാരം വിളഞ്ഞു പൂക്കുന്നതെന്ന് വിചാരിച്ച് കുത്തിയിരിക്കുന്ന വളിവയറന്‍ സമൂഹങ്ങള്‍ക്ക് ഇതുപോലുള്ള തവളകള്‍ തന്നെയാണ് പറ്റിയ “വാച്ച്മാന്‍”മാര് !
കിട്ടാത്തതിന്റെ കൊതിക്കെറുവെന്നോ, കാമഭ്രാന്തന്മാരുടെ തനിനിറം എന്നോ പറഞ്ഞോളൂ..
പക്ഷേ പത്തു വര്‍ഷത്തോളമായി നടത്തുന്ന പാലാ-ബാഗ്ലൂര്‍ യാത്രകള്‍...
ബാച്ചിയായി കൂട്ടുകാരൊത്ത് താമസിച്ച കുറേ വര്‍ഷങ്ങള്‍ !!
എന്തെല്ലാം കണ്ടിരിക്കുന്നു.
കണ്ടറിഞ്ഞത് അസത്യമാവുന്നതെങ്ങനെ..?
എല്ലാവരുമല്ല...എങ്കിലും തീര്‍ത്തും ന്യൂനപക്ഷവുമല്ല...(നഴ്സുമാര്‍ എന്നു മുദ്ര കുത്താന്‍ ഞാനില്ല..മലയാളി മങ്കമാര്‍...നഴ്സാവാം...സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍ ആവാം...)
മലയാളീ ചെക്കന്മാര്‍ എന്താ യോഗ്യരാണോ..?
അല്ലേയല്ലേ...അടച്ചു തന്നെ പറയട്ടെ ...കുരുത്തക്കേട് കാണിക്കാത്തവര്‍ തുലോം വിരളം.!!
ഹാ..ഹാ..പക്ഷേ..സദാചാരത്തിന്റെ താക്കോല്‍ കാത്തു സൂക്ഷിക്കേണ്ടത് സ്ത്രീകളല്ലേ...അല്ലേ..
പണ്ടേ ഉള്ള ചില ചൊല്ലുകള്‍...( വേണ്ടവര്‍ക്ക് തിരുത്താം..)
1. "ഇല വന്നു മുള്ളേല്‍ വീണാലും....."
2. "ചെളി കണ്ടാല്‍ ചവിട്ടാത്ത ആണുങ്ങളുണ്ടോ.. വെള്ളം കാണുമ്പോള്‍ കഴുകുകയും ചെയ്യും.."
"പ്രവീൺ തൊഗാഡിയ ഗൈനക്കോളജിസ്റ്റ് ആണെന്ന് കേട്ടിട്ടുണ്ട് (ഉറപ്പില്ല), അപ്പോൾ ഗർഭിണികളെ ശൂലം കൊണ്ട് കുത്തിക്കീറേണ്ടതുണ്ട് എന്ന ലോജിക്കിനു ആയം കൂടും."
ഒന്നൊറപ്പിച്ചിട്ടു വാ ചേച്ചി,സെതല്‍വാദും ശൂലവും അതുപോലെ ഒന്നു കൂടി ഉറപ്പിക്ക്. ഏതെങ്കിലും ഒരുത്തന്‍ കാമം ബ്ലോഗ്ഗെഴുതി തീര്‍ത്താലും അതിനു തെഗ്ഗാഡിയായുടെ മേലോട്ടു തന്നെ കേറണം. എന്നാലല്ലേ ‘ചില’ പിന്തുണക്കാര്‍ വരുകയുള്ളൂ അല്ലേ..
പ്രവീണ്‍ ഓങ്കോളജിസ്റ്റാ. ഓങ്കിയടിക്കും മുണ്ടം. സാതനം അമേരിക്കനാ- സിറ്റിസണാന്നോ റെസിഡന്റ് ആണൊ ... ഇടക്കിടക്ക് ഇന്ത്യേല്‍ വന്ന് ഭാരത മാതാവിന്റെ നെഞ്ചതു ശൂലം കേറ്റീട്ട് പോകും.
gender gap ഇന്റെ കാര്യത്തില്‍ നമ്മള്‍ വളരെ പുറകില്‍ ആണ് ഇഞ്ചീ. നമ്മുക്ക് പുറകിലായി പാക്കിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ ചില രാജ്യങ്ങള്‍ മാത്രം. താങ്കള്‍ പറഞ്ഞ misogyny ആയി ഇതിനു നേരിട്ട് ബന്ധം ഉണ്ടോ എന്നറിയില്ല. കാണും അല്ലെ?
സൂരജ് ലിങ്ക് ഇട്ട ആ പോസ്റ്റ് വായിച്ചപ്പോഴേ വല്ലാതെ തോന്നിയതാണ് ഇതും കൂടെ വായിച്ച ശേഷം പിന്നെ :-/
പോട്ടെ ഇഞ്ചി ...
സാരല്ല ...
ന്നാലും ആ പോസ്റ്റ് നു അറിയാതെ ആണേലും പബ്ലിസിറ്റി കൊടുക്കണ്ടാര്‍ന്നു
ജയറാമോ മുകേഷോ ദേവയാനിയെ പ്രണയിച്ചതു പോലെ അങ്ങോര് ഈ വയസാം കാലത്ത് ഒരു പ്രണയത്തിലകപ്പെടുകയും അത് നഴ്സാണെന്ന് വൈകി മാത്രം അറിയുകയും ചെയ്യട്ടെ എന്ന് വരം കൊടുത്തിരിക്കുന്നു... മംഗലം ഭവ:
ഇഞ്ചിയുടെ ആശയത്തിനു പിന്തുണയുണ്ട്--ലിങ്ക് കണ്ടപ്പോള്‍ പിന്ക് ചഡ്ഡി ഇപ്പോഴേ കിട്ടിയുള്ളോ എന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും
വി കെ എന്‍ സാംസ്കാരികമായ കാഴ്ചയില്‍ ശുദ്ധീകരിച്ചെടുത്ത് ബാഹ്യമായി ആഘോഷിച്ച മെയില്‍ ഷോവനിസ്റ്റ് ഭാഷയുടെ അറിഞ്ഞോ അറിയാതെയോ ഉള്ള ആവര്‍ത്തനത്തിലാണ് നമത് തുടങ്ങിയത്. പക്ഷെ ആ ബാഹ്യതയ്ക്ക് അപ്പുറം പോകാനുള്ള കരുത്തും കാമ്പും വികെ എന്നിന്റെ എഴുത്തിനുണ്ടായിരുന്നു. നമത് പതിയെപതിയെ മധ്യവര്‍ഗ സുരക്ഷിതത്വങ്ങളുടെ ഉപോല്പന്നമായ ചില കപട ‘ധാര്‍മിക‘ മൂല്യങ്ങളുടെ പ്രഘോഷകനാകുന്നതും കണ്ടു. ഷോവനിസ്റ്റ് ഭാഷയും സമീപനവും ഇപ്പറഞ്ഞ ധാര്‍മികമൂല്യങ്ങളും ഒരുമിച്ചു ചേരുന്നതിന്റെ ഫലമാണ് ഇടയ്ക്കിടെ സ്ത്രീ ധാര്‍മികതയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍. (സൂരജ് പറഞ്ഞതല്ലാതെയും പലതുണ്ട്. അടുത്തകാലത്തും)
എഴുത്തിലെ നമതിന്റെ പ്രതിഭ ഗൌരവമായി എടുക്കുന്നവര്‍ക്ക് വേദനയുണ്ടാക്കുന്നതാണ് നിലപാടുകളിലെ ഈ പ്രശ്നം എന്ന് നമതിന് മനസ്സിലാവേണ്ടതാണ്. ആ വേദന ഇവിടെ പങ്കുവയ്ക്കുന്നു.
പണ്ട് കേരളത്തിലെ ആണുങ്ങളെല്ലാം ഞരമ്പു രോഗികളാണെന്ന് ഒരു കമന്റില്‍ പറഞ്ഞതിന് താങ്കള്‍ക്കും കിടക്കട്ടെ ഒരു ചഡ്ഡി (പിങ്ക് വേണ്ട,യെല്ലോ മതി..)
നമതിണ്റ്റെ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. 17 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന ആളാണ് ഞാന്‍. എല്ലാത്തരം ആളുകളേയും പരിചയമുണ്ട്. ഡല്‍ഹിയിലെ നഴ്സുമാരെക്കുറിച്ച് നമതിണ്റ്റെ പോസ്റ്റില്‍ പറയുന്നത് തികച്ചും തെറ്റാണ്. ഇതിണ്റ്റെ സോഴ്സ് എന്താണാവോ ?.
ഒരു ഗോളടിച്ചാൽ തിരിച്ചടിച്ചു കളിക്കുന്ന രീതിയിൽ പ്രതികരിക്കുവാൻ പന്തുകളിയല്ലല്ലോ സ്ത്രീകളുടെ ജീവിതം ഹാരിസേ. തെങ്ങുമ്മേക്കേറാനും മൂത്രമൊഴിച്ച് അക്ഷരമാല എഴുതാനും സ്ത്രീസമത്വത്തെ വെല്ലുവിളിക്കുന്ന അഴകൊഴമ്പൻ ഷൊവനിസം പ്രകടിപ്പിക്കുവാൻ ഇത്തരമൊരു പോസ്റ്റിനു കീഴിലും കഴിയുന്നുണ്ടല്ലോ. കഷ്ടം!
ആര്‍ക്കെങ്കിലും ഒരു ഷഢിയോ,ബനിയനോ ...കെര്‍ച്ചീഫുപോലുമോ വാങ്ങി അയച്ചു കൊടുക്കുംബോള്‍
ഒരു പുതിയ പീസെങ്കിലും ആയിക്കൂടെ പെണ്ണേ...!!!
ഇത്ര പ്രതികാരത്തോടെ“ഏറ്റവും ചീഞ്ഞ പിങ്ക് ഷഢി” അയച്ചുകൊടുക്കാന്‍ മാത്രം വ്യക്തിപരമായി നമത് ഇഞ്ചിപ്പെണ്ണിനെ എന്തെങ്കിലും ദ്രോഹം ചെയ്തിരിക്കുമോ ? രോഗം ഭീകരം തന്നെ :)
ഓ..രാജ്,പെട്ടെന്നങ്ങ് തീരുമാനത്തിലെത്തിയല്ലോ എന്നെപ്പറ്റി.
നമതിന്റെ പോസ്റ്റില്‍ അക്കാലത്ത് തന്നെ ഞാനിട്ട കമന്റ് ശ്രദ്ധിച്ചുവോ താങ്കള്‍.
ഒരു തരം ജനറലൈസേഷനും താല്പര്യമില്ല എനിക്ക്...ആണിനെതിരായാലും പെണ്ണിനെതിരായാലും.
അഴുകൊഴമ്പന്‍ ഷോവനിസ്റ്റുന്നൊക്കെയുള്ള പ്രയോഗം കോളേജില്‍ പഠിക്കുമ്പോള്‍
പെണ്ണുങ്ങളെ ആകര്‍ഷിക്കാന്‍ ബുജികള്‍ മറ്റുള്ളവരെ വിളിക്കുന്നത് കേട്ടിട്ടുണ്ട്.
ഞാനാരോടും മൂത്രമൊഴിക്കാനും തെങ്ങുമ്മെക്കേറാനുമൊന്നും പറഞ്ഞില്ലല്ലൊ കുഞ്ഞേ.
അക്കാലമൊക്കെ കഴിഞ്ഞിട്ട് ഒരുപാടായി..ഗ്രോ അപ് മേന്‍.
സ്വന്തം ബ്ലോഗില്‍ അല്പം സ്ത്രീവിരോധം എഴുതുന്നവര്‍ക്കൊക്കെ പിങ്ക് ഷഢിയാണോ? ബ്ലോഗില്‍ പുരുഷവിരോധം എഴുതുന്ന പെണ്ണുങ്ങള്‍ക്കൊക്കെ നീല ബ്രാ കൊടുക്കണോ?
നമതിന്റെ പോസ്റ്റിനുള്ള വിയോജിപ്പ് നമതിന്റെ പോസ്റ്റില്‍ തന്നെ കമന്റായി ഇട്ടാല്‍ മതിയായിരുന്നല്ലോ. ഇങ്ങനെ ഒരാളെ തിരഞ്ഞുപിടിച്ച് അയാളെ വില്ലനാക്കി വഴിയേ പോവുന്നവര്‍ക്കൊക്കെ വന്ന് കല്ലെറിയാന്‍ അവസരമൊരുക്കുന്നതെന്തിന്? ഇരകളുടെ കുറവുണ്ടായിട്ടാണോ പുതിയ ഇരകളെ സൃഷ്ടിക്കുന്നത്?
നമത് (എന്റെ അറിവില്‍) ഒരു പബ്ബിലും പോയി പെണ്ണുങ്ങടെ വയറ്റത്തു തൊഴിക്കുന്നില്ല. വഴിയേ പോവുന്ന കമിതാക്കളെ പിടിച്ച് കെട്ടിക്കുന്നില്ല. പുള്ളിക്ക് ശരിയെന്നു തോന്നിയ ഒരു കാര്യം അയാളുടെ ബ്ലോഗില്‍ എഴുതി. അതിനെ കൊട്ടിഘോഷിച്ച് പുള്ളിയെ തച്ചുകൊല്ലേണ്ട കാര്യമില്ല.
നമതിന്റെ നിലപാടുകള്‍ നമതിന്റെ നിലപാടുകളാണ്. അതിനോട് ഞാന്‍ യോജിക്കുന്നോ വിയോജിക്കുന്നോ എന്നതല്ല - ഇങ്ങനെ നിലപാടുകളുടെ പേരില്‍ ഓരോരുത്തരെ വില്ലനാക്കുന്ന പരിപാടി അത്ര നല്ലതിനല്ല.
എനിക്കു സന്തോഷമായി അമ്മുക്കുട്ടി.. സന്തോഷമായി.. നമതിനു ഒരു ഡസന്‍ പിങ്ക് ജട്ടി എന്റെ പറ്റിലും.
എന്താ സിമിയേ ഈ പറയണത്? അപ്പോ പ്രവര്‍ത്തി ചെയ്യുന്നതില്‍ മാത്രേ കുഴപ്പമുള്ളൂ എന്നാണൊ? അക്ഷരങ്ങളൊക്കെ കട്ടപ്പുറത്താ?
നമത് = സ്ത്രീവിരോധം = ഇര - എത്ര മനോഹരമായ സമവാക്യം.
പിങ്ക് സലാമുണ്ടേ..
നമതിന്റെ ആ പോസ്റ്റിന് പ്രസക്തിയുണ്ട്. ബാംഗ്ലൂരിലെ കാര്യങ്ങളിൽ കുറച്ചു ശരിയുണ്ട്. എന്നിട്ട് പിങ്ക് കോണാൻ അയച്ചു കൊടുത്തോ..?
സിമി,
ഞാൻ മറ്റൊരു പോസ്റ്റിനു ബ്ലോഗുകളിൽ ഓട്ടപ്രദക്ഷിണം ചെയ്ത സമയത്ത് നമതിന്റെ ബ്ലോഗിൽ ഇന്നലെ എത്തുകയും വിനോദ് നായർ എന്നൊരാളുടെ കമന്റ് കാണുകയും ആ പോസ്റ്റ് വായിക്കുകയും ചെയ്തു. പോസ്റ്റ് വായിച്ചുകൊണ്ടിരുന്നപ്പോൾ തിളച്ച രക്തത്തിന്റെ പുകയിൽ സത്യം പറഞ്ഞാൽ എന്നെഴുതി, എപ്പോ എഴുതി എന്തിനെഴുതി എന്നൊന്നും നോക്കാൻ തോന്നിയില്ല. ഇവിടെ പലരും പറഞ്ഞപ്പോഴാണ് പഴയ പോസ്റ്റെന്ന് മനസ്സിലായത്,ഒരാൾ കമന്റിട്ടപ്പോൾ അത് ഇപ്പോഴെഴുതിയ പോസ്റ്റെന്ന് കരുതിയുള്ളൂ. എപ്പോ എഴുതി എന്നൊന്നും പ്രസക്തമേ അല്ലെങ്കിലും, ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നി.
ഇനി നമത് ഇതിനു മുൻപും ഇമ്മാതിരി സിമി പറയുന്ന ‘അല്പസ്വല്പ‘ സ്ത്രീവിരോധം ഇഷ്ടം പോലെ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ വന്ധ്യതയ്ക്ക് കാരണം സ്ത്രീകളാണെന്ന് എഴുതിപിടിപ്പിച്ച പോസ്റ്റിൽ ഞാൻ ചെന്ന് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്, അതുപോലെ അമ്മായിഅമ്മ മരുമകൾ പ്രശ്നത്തിൽ എന്റെ അമ്മായിഅമ്മയെക്കുറിച്ച് ഇഞ്ചിമാങ്ങയിൽ പോസ്റ്റിട്ടും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നമത് എപ്പോഴും സ്നേഹപൂർവ്വം ഇങ്ങിനെ വിയോജിപ്പുകൾ കൂട്ടിവെക്കുന്നതല്ലാതെ എന്തെങ്കിലും പ്രത്യേകമായി ചെയ്യുന്നത് കണ്ടിട്ടില്ല, ആളത് തന്നെ ഒരു രസം പിടിച്ച് തുടർന്നുകൊണ്ടേയിരിക്കും. അല്പസ്വല്പം സ്ത്രീവിരോധം പാടില്ല എന്നൊന്നും എവിടേം നിയമില്ല. സ്ത്രീകളെ അറിയാത്തിടത്തോളം കാലം ഇത് പ്രകടമാണ്. സൂരജോ കാൽവിനോ തന്ന ലിങ്കുകൾ ഒക്കെ ഇപ്പോഴാണ് കാണുന്നതും. അത് നന്നായി, തിളച്ച് തിളച്ച് അവിയായി, ഞാനിപ്പോ അനീമിക്കായി.
പക്ഷെ ഈ പ്രസ്തുത പോസ്റ്റ് അല്പസ്വല്പ സ്ത്രീവിരോധമായി എനിക്ക് തോന്നിയില്ല. ഇത് ഏതെങ്കിലും പെൺകുട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ കരണത്ത് അടി കിട്ടേണ്ട തരത്തിലുള്ള പ്രകടനമാണ്. ഇത് അങ്ങേയറ്റത്തെ ക്രൂരതയാണ്. താഴെത്തട്ടിലുള്ള സ്ത്രീകൾ കിട്ടാവുന്ന ജോലികൾ ചെയ്തു ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ നോക്കുമ്പോൾ അവരെ അതിക്രൂരമായി ഉപദ്രവിക്കുകയാണ്. അത് അങ്ങിനെ സ്നേഹപൂർവ്വം വിയോജിച്ച് കൊണ്ട് പോവാൻ എനിക്ക് അല്പം എന്നല്ല കാര്യമായ തന്നെ ബുദ്ധിമുട്ടുണ്ട്. ഒരു ടൺ വിയോജനം തന്നെ വേണം എന്ന് തോന്നി. ആളെഴുതുന്ന പലതും സമാനസ്വഭാവമുള്ളതാണ്, അതുകൊണ്ട് തന്നെ സ്ത്രീകളെ വില്ലനാക്കാൻ ഒരു സെക്കന്റ് പോലും മടിയില്ലാത്ത ആൾക്ക്, സ്ത്രീകൾ കാരണം സദാചാരം എന്ന് മുറവിളി കൂട്ടുന്ന ആൾക്ക് ഏറ്റവും പ്രതികാത്മകമായി എന്തു ചെയ്യാമോ അതേ ഞാൻ ചെയ്തുള്ളൂ. പിങ്ക് ചഡ്ഡി എന്നത് സദാചാരം സ്ത്രീകളിൽ വെച്ചു കെട്ടുന്ന മുത്താലിക്ക്മാർക്കെതിരെ വളരെ പ്രതീകാത്മകമായി നടത്തിയ ഒരു സമരമുറയാണ്. അത് ഞാൻ ആവർത്തിച്ചുള്ളൂ, കാരണം നമത് അവിടെ പറഞ്ഞ ആ നഴ്സ് കുട്ടികൾക്കോ ഒന്നും നമതിന്റെ പോസ്റ്റിന്റെ താഴെ വന്ന് കമന്റിട്ട് സ്നേഹപൂർവ്വം വിയോജിപ്പ് പ്രകടിപ്പിക്കാൻ നേരമില്ലല്ലോ!
പിന്നെ സിമി പറയുന്ന ഈ പുരുഷ വിരോധം, സ്ത്രീകൾ സ്വന്തം അവകാശങ്ങൾക്കെതിരെ പോരാടിത്തുടങ്ങിയപ്പോൾ, മറ്റൊന്നുമല്ല, ഞങ്ങളും മനുഷ്യരാണ് എന്നൊരു അവകാശം മാത്രം, ഇരിക്കപ്പൊറുതിയില്ലാതെ കുറച്ച് ഷൊവനിസ്റ്റികൾ എടുത്ത് ചാർത്തിയ വാക്കാണത്. തീർച്ചയായും പുരുഷാധിപത്യത്തിന്റെ അടിക്കല്ല് ഇളകുന്നത് അങ്ങിനെയങ്ങ് സമ്മതിച്ച് തരുവാൻ ബുദ്ധിമുട്ടുണ്ട്. ദളിതരും അവർണ്ണനും അവകാശം ചോദിക്കുമ്പോഴും ഇതേ ഈ വിരോധം എന്ന് വാക്ക് എടുത്ത് വീശാറുണ്ട്. അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല, ചോദിച്ചുകൊണ്ടേയിരിക്കും!
ഹാരിസ്-ചിത്രകാരനെപ്പോലെയുള്ളവർക്കൊന്നും എന്റെ കയ്യിൽ മറുപടിയില്ല. ഇത് നമത് എന്നെ എടീ എന്ന് വിളിച്ചു ഞാൻ എടാ എന്ന് വിളിച്ചു എന്ന പോസ്റ്റായി വ്യാഖ്യാനിച്ചാൽ നിങ്ങളുടെ ബുദ്ധിക്ക് തന്നെ നഷ്ടം. എനിക്കൊന്നുമില്ല. ഒരു ചുക്കുമില്ല. ചുണ്ണാമ്പുമില്ല.
നമതേ,
താങ്കളുടെ പോസ്റ്റ് എനിക്കിഷ്ടപ്പെട്ടെങ്കിൽ നാളേയും ഞാൻ കമന്റിടും. എന്ന് കരുതി? എനിക്ക് മനസ്സിലായില്ല താങ്കൾ പറഞ്ഞതിന്റെ അർത്ഥം.
ബ്ലോഗ് തുടങ്ങിയ ആദ്യ കാലങ്ങളില്‍ കണ്ട ഒരു പോസ്റ്റ് ആണ്. അന്നേ അതിന് വിയോജനകുറിപ്പ് എഴുതിയിരുന്നു.
That was so silly of Namath എന്നാണ് ആ പോസ്റ്റ് വായിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയത്. ഓരോ നിമിഷവും മനസ്സു കൊണ്ട് നാട്ടിൽ ജീവിക്കുന്ന ഞാനുൾപ്പെടെയുള്ള പ്രവാസി നേഴ്സുമാരെ കുറിച്ച് എത്ര വികലമായൊരു കാഴ്ചപ്പാടാണ് , നഴ്സ് എന്ന ഗ്രൂപ്പിനെ അടച്ചാക്ഷേപിക്കുക വഴി,നമത് ആ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത് എന്നോർത്ത് വിഷമവും തോന്നി. പിന്നെ തോന്നി, നമതിനു നമതിന്റേതായ കാഴ്ചപ്പാടുകളുണ്ടാവുമല്ലോ. ഒരുപക്ഷെ ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പോലുള്ളവരെയാണ് നമത് കൂടുതലായി കണ്ടിരിക്കുന്നതെങ്കിൽ ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് സത്യമാവണമല്ലോ. എങ്കിൽ നമത് സഹതാപാർഹൻ. സജ്ജനസംസർഗ്ഗമാണല്ലോ നമുക്കു മതുള്ളവരിൽ വിശ്വാസം ഉണ്ടാകാൻ ഒരു കാരണം. അത് വേണ്ടത്ര കിട്ടാതെ പോകുന്നത് ഒരു ദുരവസ്ഥ. ഇനിയിപ്പൊ വികലമായൊരു കാഴ്ചപ്പാടിന്റെ പുറത്താണ് അത്തരമൊരു പോസ്റ്റെങ്കിൽ അപ്പോഴും നമത് സഹതാപം അർഹിക്കുന്നു
ഏതായാലും 2007-ലെ ആ പോസ്റ്റിലുടെ കണ്ട നമതിന്റെ കാഴ്ചപ്പാടിനു എന്തായാലും മാറ്റം വന്നിട്ടുണ്ടാകണം. തെരുവുതെണ്ടികൾക്ക് പിറന്നാൾ സദ്യ വിളമ്പുന്നപെൺകുട്ടിയെ നമത് കണ്ടു [മലയാളിയാകാൻ വഴിയില്ല, എങ്കിലും]. പിന്നീടും കണ്ടു, നമതിന്റെ പോസ്റ്റിൽ ചില സ്ത്രീ നന്മകൾ. നല്ലത് നമുക്കു ചുറ്റുമുണ്ടായാൽ മാത്രാം പോരല്ലോ. അത് കാണാനുള്ള കാഴ്ച കൂടി വേണം. നമതിന്റെ പോസ്റ്റിൽ കണ്ട ആ “തമസ്സ്” സത്യമായാലും മിഥ്യയായാലും അതിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കപ്പെടട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
1. വ്യക്തിയിൽനിന്ന് വ്യക്തിയിലേയ്ക്ക് വ്യത്യാസമുള്ള ഏതെങ്കിലും ഒരു പ്രവൃത്തി/പ്രവണതയെ തൊഴിലോ ലിംഗമോ തൊട്ട് ഏതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തിൽ ഏകീകരിച്ച് പ്രസ്താവിയ്ക്കുന്നത് പ്രധിഷേധാറ്ഹമാൺ.
2. സാമ്പത്തികസമ്മറ്ദ്ധം കാരണം ഏതു സ്ത്രീയായാലും അങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ അതിൽ കുറ്റവാളി മുഖ്യമായും സമൂഹമാൺ. അപരിചിതനുമായുള്ള രതി ആസ്വദിയ്ക്കുക സ്ത്രീകളെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്നാൺ പറയപ്പെടുന്നത്. അപ്പോൾ കാരണങ്ങൾ മറ്റെന്തെങ്കിലുമാകണം എന്ന് മനസ്സിലാക്കാനുള്ള മാൻസിക വളറ്ച്ച് പ്രബുദ്ധമലയാളികളായ നാം കാണിക്കേണ്ടതാൺ.
3. നെഴ്സുമാറ് ‘പൊതുവിൽ’ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് അന്വേഷിയ്ക്കുന്നതേ ക്രൂരമാൺ. അത്തരം അന്വേഷണങ്ങൾ ഇരകളെ നിറ്മ്മിയ്ക്കുക മാത്രമേ ചെയ്യൂ.
4. ഒരു സ്ത്രീയുടെ (പുരുഷന്റെയും) രതി ആ വ്യക്തിയുടെ മാത്രം കാര്യമാൺ. ബഹുഗമനം തെറ്റാണോ എന്ന കാര്യത്തിൽത്തന്നെ ഒരു തീരുമാനമായിട്ടില്ല. അത് തെറ്റാൺ എന്നു തെളിയിക്കപ്പെടുമ്പോൾ മാത്രമേ വ്യഭിചാരം എന്ന പദം തന്നെ നിലവിൽ വരുന്നുള്ളൂ.
5.ശരീരത്തിലും മനോഹരമായ ഒരു കലാരൂപമില്ല. സ്പർശനവും പ്രദറ്ശനവും തൊട്ട് സഹശയനം വരെ പലരീതിയിൽ അതു സമാനിയ്ക്കുന്ന സ്ത്രീയോട് പുരുഷൻ ബഹുമാനവും കടപ്പാടുമാണുണ്ടാകേണ്ടത്. രതിയിലെ കലയെയും കായികവിനോദത്തെയും കണ്ടെത്താനാകാതെവരുമ്പോളാൺ അതിൽ നാം അശ്ലീലം കാണുന്നത്.
Madhusudanan Perati,
:-)
Chitrakaran deserves not panties , but used napkins
ഏതാ ആാ നമത്? എനിക്കൊരു അപരനോ ച്ഛെ മ്ലേച്ഛം
മലയാളം ബ്ലോഗൊന്നു ഓടിച്ച് വായിച്ചാൽ പിങ്ക് ചഡ്ഡികൾ അയച്ച് കൊടുക്കേണ്ട മുത്താലിക്ക്മാർ അങ്ങ് പ്രീഡിഗ്രീ ലെവൽ മുതൽ പി.എച്.ഡി ലെവൽ വരെ ഉണ്ട്. ഒളിഞ്ഞും തിരിഞ്ഞും ഇവരുടെ സ്ത്രീവിരോധം (classic cases of misogyny) പോസ്റ്റിലൂടെയും കമന്റിലൂടെയും അപ്പപ്പോൾ വൃണമായി പൊട്ടിപ്പുറപ്പെടാറുണ്ട്. "
ഇഞ്ചീ ഇതിന്റെ താഴെ ഒരു ഒപ്പ്.
പുകയാനും കത്താനും നിന്നാല്‍ നമ്മള്‍ ചാരമാവുന്ന കേസ് കെട്ടുകളാണ് അധികോം. ഒരു മൂന്നാല് പോസ്റ്റ് വായിച്ചു വിവര വില പട്ടികേ കുറിച്ച് ഒരു ഐഡിയ കിട്ടിയാല്‍ പിന്നെ അങ്ങോട്ട് പോവാതിരിക്കുന്നതാണ് നല്ല പോളിസി!
വി കെ എന്‍ എന്നൊക്കെ കേട്ടിട്ട് പേടിയാവുന്നു - ഈശ്വരാ അങ്ങേരു എന്ത് പാപം ചെയ്തിട്ടാ ഇതിലൊക്കെ വന്നു പെട്ട് ആത്മാവിനും ഗതി പിടിക്കാതാവോ എന്തോ!
ഇപ്പോള്‍ ഈ വിധം ഒരു പോസ്റ്റ് വേണ്ടാര്‍ന്നു. വേറെ എഴുതാന്‍ സബ്ജക്റ്റ് ഉണ്ടല്ലൊ
വികെയെന്നിനെക്കുറിച്ച് പറഞ്ഞത് വിവാദമാക്കല്ലേ :) മെയില്‍ ഷോവനിസം അതിന്റെഹാസ്യാത്മകമായ സാധ്യതകളില്‍ ഏറ്റവും നന്നായി ഉപയോഗിച്ചത് മലയാളത്തില്‍ അദ്ദേഹമാണ് എന്നു തോന്നിയിട്ടുണ്ട്. പക്ഷെ പരോക്ഷമായ മിസോജിനിയിലേക്കും സ്ത്രീക്ക് മാത്രം (പുരുഷനുബാധകമല്ലാത്ത) ധാര്‍മിക കോഡുണ്ടാക്കുന്നതിലേക്കും അദ്ദേഹം ഒരിക്കലും അധഃപതിച്ചിട്ടില്ല.
ഇഞ്ചീ, നമതിന്റെ ബ്ലോഗ് വിരളമായി മാത്രം വായിക്കുന്ന ഒരാളാണ് ഞാന്‍ - അവിടെയുള്ള പോസ്റ്റുകള്‍ ഒന്നും കണ്ടില്ല, എന്തോ - ലതീഷിനെ കുറെപ്പേര്‍ കൂട്ടം ചേര്‍ന്ന് അപഹസിക്കുന്നതു കണ്ടിട്ട് കുറച്ചുനാളുകള്‍ക്കു ശേഷം ഈ പോസ്റ്റും കണ്ടപ്പോള്‍ അടുത്ത ഇരയെ നമ്മള്‍ സൃഷ്ടിക്കയാണോ, ഒരാളെ പിടിച്ച് എല്ലാവര്‍ക്കും കല്ലെറിയാനായി മരത്തില്‍ കെട്ടിയിട്ടുകൊടുക്കുകയാണോ എന്നു തോന്നി.
നമത് (എന്നല്ല, ആരായാലും) സ്ത്രീകളെ വികലമാക്കുമ്പോള്‍ ഇങ്ങനെയുള്ള കൂവലുകളും കൊട്ടുകളും വരട്ടെ. അതുകൊണ്ട് നമതോ മറ്റാരെങ്കിലുമോ തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ തിരുത്തും എന്ന് പ്രതീക്ഷയില്ല - ചിലതൊക്കെ ജീവിതത്തില്‍ നിന്നല്ലേ പഠിക്കൂ - ഒരുപക്ഷേ തെറ്റായ കാഴ്ച്ചപ്പാടുകള്‍ വിളിച്ചുപറയുന്നത് നിലയ്ക്കുന്നെങ്കില്‍ നിലയ്ക്കട്ടെ.
ഗുപ്തന്റെ ആദ്യത്തെ കമന്റ് കൂടെ നോക്കൂ സിമി. നമതിന്റെ എഴുത്ത് ഇഷ്ടമുള്ള ആളാണ് ഞാനും. നമതിന്റെ ഇത്തരം ചില പോസ്റ്റുകളും, വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴുള്ള വഴുക്കൻ മറുപടികളും വല്ലാതെ അലോസരപ്പെടുത്താറുണ്ട്. എങ്ങിനെ ചിന്തിക്കേണം എന്നത് നമതിന്റെ മാത്രം ഇഷ്ടമാണെങ്കിലും നമതിന്റെ എഴുത്തിന്റെ ഗൌരവത്തോടെ എടുക്കുന്നവർക്ക് ഇതൊരു വേദന തന്നെയാണ്.
വടവോസ്കിയുടെ കമണ്റ്റിനു താഴെ ഒപ്പ്. ഇരുപത് വര്‍ഷമായി ഞാനിവിടെ. ഇതൊന്നുംഅറിയില്ലായിരുന്നു. ഒരു കാര്യം ഉറപ്പ്. പത്രത്തിണ്റ്റെ മൂന്നാം പേജില്‍ ഇതിനെ സാക്ഷ്യപ്പെടുത്തുന്ന രീതിയില്‍ ഒന്നും വരുന്നില്ല. (ഒറ്റപ്പെട്ട വല്ല സംഭവവുമാണെങ്കില്‍ സ്വന്തം മകളെ പീഡിപ്പിച്ച ഒരു തന്തയെക്കുറിച്ച്‌കേരളത്തീന്നൊരു വാര്‍ത്ത വായിച്ചിരുന്നു. അതുകൊണ്ട് അവിടത്തെ തന്തമാരെല്ലാം...
അത്തരം ജനറലൈസേഷന്‍ വിവരക്കേടാണ്. )
നഴ്സുമാരെ പരിചയമില്ല. പക്ഷേ അവരുടെ കഷ്ടപ്പാടുകളെ ക്കുറിച്ചു ഏറെ വാര്‍ത്തകളുണ്ടായിരുന്നുകുറച്ചു കാലം മുമ്പ്. (മലയാളം പറഞ്ഞതിനാല്‍ ജോലിപോയി എന്നതുമായി ബന്ധപ്പെട്ട്). അറിയാവുന്നതു കോയമ്പത്തൂരില്‍ കെ ജി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഒരു നഴ്സിനെയാണ്. എസ്.എസ്.എല്‍. സി ക്ക് തൊണ്ണുറു ശതമാനം മാര്‍ക്കു വാങ്ങി വിജയിച്ചിട്ടുംനഴ്സാകേണ്ടി വന്നവള്‍. അനിയണ്റ്റെ പഠിപ്പ് കഴിയാറായി. അവനൊരു ജോലി കിട്ടിയിട്ടു വേണം ബോണ്ടില്‍ നിന്നുംരക്ഷപ്പെട്ട് എം.ബി. എ ചെയ്യാന്‍ എന്നൊക്കെ സ്വപനം കണ്ട് രോഗിയും പരിചാരകനും (ഇയുള്ളവന്‍) ഉറങ്ങുമ്പോള്‍ രാത്രി മങ്ങിയ വെളിച്ചത്തില്‍ ഇരുന്നു വായിച്ചിരുന്ന മെലിഞ്ഞ ഒരു മീനാക്ഷിപുരം കാരി.
ഞാന്‍ കണ്ട ആനയാണല്ലോ ആന. എന്നാല്‍ അങ്ങിനെ മതി. ഇത്തരക്കാരില്‍ നിന്നും കേള്‍ക്കുന്നതിനേക്കാള്‍ നല്ലതും ഇത്തരം ഇമെയില്‍ (വാര്‍ത്തയുടെ സ്രോതസ് സുഹൃത്തിണ്റ്റെ ഇമെയില്‍ ആണെന്നു മുകളില്‍ കണ്ടു) വായിച്ചു നിഗമനങ്ങളിലെത്തുന്നതിനേക്കാള് നല്ലതും ഇതു തന്നെ.
കാല്‍വിന്‍,
പറഞ്ഞതിനോട് യോജിക്കുന്നു, അതേ സമയം - ഓരോരുത്തരുടെ അനുഭവങ്ങളും സ്വഭാവത്തിലുള്ള ചായ്‌വുകളുമാണ് ഒരു വ്യക്തിയുടെ സമൂഹത്തോടും തന്നോടുതന്നെയുമുള്ള കാഴ്ച്ചപ്പാടുകളെ നിര്‍ണ്ണയിക്കുന്നത്. സ്ത്രീകള്‍ ലൈംഗിക (ഭോഗത്തിനുള്ള) ഉപകരണങ്ങളാകണമെന്നുള്ള attitude ഉള്ള ഒരാള്‍ക്ക് പരിചയപ്പെടുന്ന സ്തീകളെ (ചുരുങ്ങിയപക്ഷം മിക്കവരെയും) ലൈംഗിക ഉപകരണങ്ങള്‍ എന്ന കാഴ്ച്ചപ്പാടില്‍ കാണാന്‍ പറ്റും. ചില സാഹചര്യങ്ങള്‍ കൊണ്ട് (കൂട്ടുകെട്ടുകള്‍, എത്തിപ്പെട്ട സാഹചര്യങ്ങള്‍, തുടങ്ങിയവ) അങ്ങനെ സ്ത്രീകളെ ലഭ്യമായ ഒരാള്‍ക്കും തന്റെ കാഴ്ച്ചപ്പാട് സ്ത്രീ = ലൈംഗിക ഉപകരണം എന്ന മട്ടില്‍ കാണാന്‍ പറ്റും. ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകള്‍ സമൂഹത്തോടുള്ള അവരുടെ പ്രതികരണങ്ങളെ നിര്‍ണ്ണയിക്കുന്നു. ബ്ലോഗും ഒരാളുടെ സമൂഹത്തോടുള്ള വിനിമയമാണ് - ആത്മഭാഷണം എന്ന നിലയിലെങ്കിലും.
ഒരു കാട്ടില്‍ പലതരം ജീവികളുള്ളതുപോലെ - സമൂഹത്തിലും പലതരക്കാര്‍ കാണും, എല്ലാവരെയും നന്നാക്കണം എന്ന ചിന്ത പണ്ടേ ഉപേക്ഷിച്ചതാണ് (ഒരുട്ടോപ്യയും സ്വപ്നം കാണുന്നില്ല). അതില്‍ കുറെ ഒക്കെ തള്ളേണ്ടത് തള്ളണം. കുറെ ഒക്കെ നന്നെന്നു തോന്നുന്നതിനോടൊപ്പം നന്നെന്നു തോന്നാത്തതിനെയും ജീവിക്കാന്‍ അനുവദിക്കണം. എന്നാല്‍ ഒരാള്‍ (ഒരാളുടെ എഴുത്ത്) സമൂഹത്തിനു രോഗമാവുമ്പോള്‍ അതിനെ എതിര്‍ക്കേണ്ട രീതിയില്‍ എതിര്‍ക്കണം (വ്യക്തിയെയല്ല, എഴുത്തിനെ) - ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കാളും സമൂഹത്തിന്റെ ആരോഗ്യം പ്രധാനാമാവുന്നതുകൊണ്ട്.
അതിലുണ്ടായിരുന്നത് ഒരു പ്രദര്‍ശനമാണ്. ഒരു ഒളിഞ്ഞു നോട്ടവും. ഈ രണ്ടു ഊടു വഴികളെയും സമര്‍ത്ഥമായി സംതൃപ്തമാക്കിയതാണ് ആ പ്രവൃത്തിയുടെ ജനപ്രിയതയുടെ ഹേതു. പക്ഷേ ഉള്ളില്‍ അത് ഒരു രക്ഷാകര്‍ത്താവിനെ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് ഫലത്തില്‍ അതാരെയും നോവിക്കില്ല. ശരിയായി ആരെയും പ്രതിനിധീകരിക്കില്ല. റോങ് സൈഡ് ഡ്രൈവിന്റെ താത്കാലികമായ സുഖമാണ് അതു നല്‍കിയത്.
- എന്നാണ് പിങ്ക് ജട്ടി അയപ്പിനെപ്പറ്റി ശ്രീമാന്‍ വെള്ള പറഞ്ഞിരിക്കണത്. വായിച്ചിട്ടില്ലേ?
പ്രസിദ്ധീകരിയ്ക്കുന്നതിന്റെ ധാറ്മ്മികത എന്നൊന്നുണ്ട്. പുറത്ത് പറയണ്ടതും അകത്ത് പറയണ്ടതും വേറ്തിരിച്ചുകാണാൻ സഹായിക്കുന്ന രീതിയിലുള്ള ജീവിതപരിചയമാൺ നമ്മുടെ ഇൻകുബേറ്ററ് ജീവിതങ്ങൾ പലപ്പോഴും നമുക്ക് നിഷേധിയ്ക്കുന്നത്. എല്ലാം നാട്ടുകാരോട് വിളിച്ചുപറയുമ്പോൾ ആനന്ദം ലഭിയ്ക്കുന്നത് അധോമുഖത്വത്തിനു വിപരീതമായ സ്വഭാവദൂഷ്യം തന്നെയാൺ.
എന്റെ ജീവിതം ഒരു തുറന്ന പുസ്തകം എന്നൊക്കെ പറയാൻ ആ പുസ്തകത്തിലെ കഥാപാത്രങ്ങളായി വരുന്ന ആളുകളുടെ അനുവാദം ആദ്യം വാങ്ങിയിരിയ്ക്കണം, അല്ലെങ്കിൽ സംഭവിയ്ക്കുന്നത് മേൽപ്പറഞ്ഞ വിക്റ്റിമൈസേഷൻ തന്നെയാൺ.
“മലയാളം ബ്ലോഗൊന്നു ഓടിച്ച് വായിച്ചാൽ പിങ്ക് ചഡ്ഡികൾ അയച്ച് കൊടുക്കേണ്ട മുത്താലിക്ക്മാർ അങ്ങ് പ്രീഡിഗ്രീ ലെവൽ മുതൽ പി.എച്.ഡി ലെവൽ വരെ ഉണ്ട്. ഒളിഞ്ഞും തിരിഞ്ഞും ഇവരുടെ സ്ത്രീവിരോധം (classic cases of misogyny) പോസ്റ്റിലൂടെയും കമന്റിലൂടെയും അപ്പപ്പോൾ വൃണമായി പൊട്ടിപ്പുറപ്പെടാറുണ്ട്.”
ഇഞ്ചീ :)
കഷ്ടം എന്നെ പറയാന്‍ പറ്റു.... നമത് ബൈല്‍ റ്റെസ്റ്റു നടത്തുന്നതു നല്ലതാണ്.......പതിനഞ്ചു വര്‍ഷ്ങ്ങളായിട്ട് ഇങ്ങിനെ ഒരു മലയാളിക്കൂട്ടത്തെ ഡല്‍ഹിയിലും പരിസരപ്രദേശത്തും കാണാഞ്ഞത് ഒരുപക്ഷെ എന്റെ കാഴ്ചകുറവാകാം....."ചുവന്ന പെയിന്‍റു കൊണ്ട് ചുണ്ടില്‍ ചുട്ടികുത്തി ഏറ്റവും അധികം കുഴഞ്ഞാടുന്നതും തെറ്റായ ശരീരഭാഷയില്‍ റോന്തുചുറ്റുന്നതും മലയാളി മങ്കമാരാണ്." കണ്ട ഒരു ശതമാനത്തെയോ രണ്ടുശതമാനത്തെയോപറ്റി ഇങ്ങിനെ എഴുതിവിടുമ്പോള്‍ ബാക്കിയുള്ള തൊണ്ണൂറ്റൊന്‍പതു ശതമാനത്തെപ്പറ്റി ഓര്‍ക്കേണ്ടതായിരുന്നു.(ബാക്കിയുള്ള സംസ്ഥാനങ്ങളിലെ കണക്ക് ഇതിലും എത്രയോ കൂടുതലാണ്) ഒരുപാടു മലയാളിപെണ്‍കുട്ടികളായ നെഴ്സുമാരെ പരിചയപ്പെട്ടിട്ടുണ്ട്....തലയില്‍ മുഴുക്കെ എണ്ണ്തേച്ചുകുളിപ്പിച്ച് മലയാളിത്തം ഏഴുജന്മം കഴിഞ്ഞാലും കഴുകിക്കളയാന്‍ പറ്റില്ലെന്നു തോന്നുന്ന ഇവരെ കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്.....ഇവരൊക്കെ മാന്യമായിജീവിക്കാന്‍ വളരെ കഷ്ടപ്പെട്ട് ജോലിയെടുക്കുന്നവരാണ്. ഒരു വിവാദം സൃഷ്ടിക്കാന്‍ വേണ്ടി എന്തുംഎഴുതിവിടാനുള്ള പ്രവണത നന്നല്ല.ഇതിന്റെ കൂടുതല്‍ വശങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല.... ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ചേച്ചീയെന്നു വിളിച്ച് സ്നേഹം തരുന്ന അവരോടുചെയ്യുന്ന വലിയ തെറ്റാവും.പോസ്റ്റു പഴകിയാലെന്താ കിട്ടേണ്ടതു കിട്ടുക തന്നെവേണം
അപ്പോ അതാണ് ഈ ചഡ്ഡി വിവാദം.
വെറുതെയല്ല കഴിഞ കുറച്ച് ദിവസമായി ബൂലോകത്ത് കയറുമ്പോള്‍ ഒരു നാറ്റമടിക്കുന്നത്.ഞാന്‍ കരുതി എന്റെ കമ്പ്യൂട്ടറില്‍ വല്ല പല്ലിയും ആത്മഹത്യ ചെയ്തതാന്ന്.ഇപ്പോഴല്ലേ ഇത്രയും ഷഡ്ഡികള്‍ ഇവിടെ തൂക്കിയിട്ട വിവരം അറിഞത്.
ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുവായതുകൊണ്ട് ചോദിക്കുവാ ‘ചഡ്ഡി‘ എന്ന് പറഞാലെന്തുവാ?
ഞാന്‍ തപ്പിയിട്ട് ഇങ്ങനെയാണ് കിട്ടിയത്
This might give you an idea
ഗുപ്തന്‍ ഉദ്ദേശിച്ചത് മനസ്സിലാവാഞ്ഞിട്ടല്ല. വി കെ എന്‍ ആഘോഷമാക്കിയത് ഷവനിസം മാത്രമല്ല ഷവനിസ്റ്റ്‌കളെ കൂടിയാണ്. പിന്നെ സ്ത്രീയെ അപഹസിച്ച് ഷേക് സ്പിയര്‍ തുടങ്ങി ഇങ്ങോട്ട് പ്രതിഭകള്‍ പലരും സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കപ്പെടുന്ന പലതും എഴുതിയിട്ടുണ്ട്. അവരില്‍ പലരും ജീവിച്ചിരുന്ന കാലഘട്ടവും വേറെയാണ്. കാക്ക കുളിച്ചാല്‍ നൂറ്റാണ്ടുകള്‍ക്കു അപ്പുറത്തും ഇപ്പുറത്തും ഐരാവതം ആകാത്ത സ്ഥിതിക്ക് ഐരാവതങ്ങള്‍ക്ക് ചര്‍ച്ചയില്‍ എന്ത് കാര്യം എന്നൊന്ന് വണ്ടറടിച്ചതാ!
ഫെമിനിസ്റ്റുകളുടെപിങ്ക് പാന്റീസിന്റെ മനശ്ശാസ്ത്ര രഹസ്യങ്ങള്‍ ചിത്രകാരന്‍ അന്വേഷിക്കുന്നു...!!!
മുള്ളുകളെ കുറിച്ചുള്ള ബഹളവും
പൂവിനെ കുറിച്ചുള്ള കുശുകുശക്കലും
തോട്ടത്തില്‍ നിന്നും പുറത്താക്കിയത് ഗായകരെയാണോ?
ലിംഗപ്പോരിനിടയില്‍ ഇരുപക്ഷത്തിനുമായി ഒരു പാട്ട്
സിമി
സ്ത്രീപക്ഷമെന്നത് ഒരു സ്ത്രീയ്ക്കു മാത്രമുള്ളതോ അല്ലെങ്കിൽ സ്ത്രീകൾ എല്ലാം സ്ത്രീപക്ഷമെന്നോ അർത്ഥമില്ല. എന്റെ എത്രയോ സ്ത്രീ വിരുദ്ധ നിലപാടുകൾ വായനയിലൂടേയും അനുഭവങ്ങളിലൂടേയും എനിക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. സിമി പറയുന്ന സാമൂഹികപരമായ ചുറ്റുപാടുകളും നമ്മളിൽ അടിച്ചേൽപ്പിക്കുന്ന അധികാരകേന്ദ്രങ്ങളിൽ നിന്നു ഉരുത്തിരിയുന്നതുമായ ഒരുപാടു നിലപാടുകളുണ്ട്, അവയോടുള്ള കലഹമല്ലേ രാഷ്ട്രീയത്തിന്റെ ആദ്യപടി?
നമത് എന്ന വ്യക്തി ഇവിടെ പ്രസക്തമാവുന്നത്, അദ്ദേഹത്തിന്റെ ക്രെഡിബിളിറ്റി ഒന്നുകൊണ്ട് മാത്രമാണ്. മറ്റാരെങ്കിലുമാണെങ്കിൽ ഇഗ്നോറൻസ് ഈസ് ദ ബെസ്റ്റ്. എന്നാൽ തുടർച്ചയായി സ്ത്രീ വിരുദ്ധ / വ്യാജ സംരക്ഷൻ നിലപാടു എടുക്കുന്ന പോസ്റ്റുകൾ വരുമ്പോൾ തീർച്ചയായും ആരായാലും പ്രതികരിക്കണ്ടേ? ഞാനോ മറ്റാരെങ്കിലും ഇതിലും നന്നായോ ചെയ്യേണ്ടിയിരുന്നതാണത്. എനിക്ക് പ്രതികരിച്ച് മനസ്സിലാക്കിപ്പിച്ചു കൊടുക്കാനോ ബേബിസിറ്റിങ്ങിനോ ഒന്നും ഇപ്പോൾ നേരമില്ലാത്തുകൊണ്ട് എന്നാലാവുന്ന ഒരു ചെറിയ ഒച്ച എങ്കിലും എടുക്കണമെന്നു തോന്നി, അത്ര മാത്രം, അതിൽ ആരെയെങ്കിലും കല്ലേലോ മറ്റോ പിടിച്ചുകെട്ടി വിക്റ്റിമൈസ് ചെയ്യുന്നു എന്നൊക്കെ തോന്നുന്നത് സിമിയുടെ ബ്ലോഗ് വായനയുടെ ഒരു വലിയ ന്യൂനതയാണ്.
കാരണം, എത്ര എനിക്കൊരു പരിചയവുമില്ലാത്ത സ്ത്രീകളാണ് സിമി ഈമെയിൽ അയക്കാറുള്ളത് ബ്ലോഗി മലയാളി സമൂഹത്തിന്റെ തികഞ്ഞ ഒരു പരിച്ഛേദമാവുന്നതിനെക്കുറിച്ചും അവർക്ക് പ്രതികരിക്കാൻ ഭയമാവുന്നതിനെക്കുറിച്ചും എങ്ങിനെ പിടിച്ചു നിക്കുന്നു എന്ന് ചോദിച്ചുകൊണ്ടും? ഞാൻ പിടിച്ചൊന്നും നിക്കുന്നില്ല, എന്റെ ബോധക്കുറവാണ് എന്ന് സത്യം പറഞ്ഞാൽ അവർക്കറിയില്ലല്ലോ! അത്രമാത്രം മിസോജിനി ആറ്റിറ്റ്യൂഡ് ബ്ലോഗിലുണ്ട്, അതും കൊടികുത്തിയവരിൽ നിന്ന് വന്നിട്ടുണ്ട്. അതിഭയങ്കരമായി രാഷ്ട്രീയത്തെക്കുറിച്ച് മാത്രം വാ തുറക്കുന്ന ഒരു ബ്ലോഗർ തന്നെ, ഗർഭപാത്രം നിനക്കുള്ളതുകൊണ്ടാണ് ഇത്രയെങ്കിലും വില, അല്ലെങ്കിൽ സ്ത്രീകൾക്ക് ഒരു വിലയുമുണ്ടാവില്ല എന്ന് വരെ യാതൊരു സങ്കോചവുമില്ലാതെ കമന്റിട്ടിട്ടുണ്ട്.
നല്ല അളവിൽ തന്നെ പല കൊടി കുത്തിയ ക്രെഡിബിൾ ബ്ലോഗേർസിലും അറിഞ്ഞോ അറിയാതെയോ ഈ ഒരു സ്ത്രീ വിരുദ്ധത കാര്യമായി തന്നെ പ്രകടമാണ്. പ്രശ്നം സ്ത്രീ വിരുദ്ധത ആണത്തമായി കേരളത്തിലെ മീശതടവുന്ന വിഡ്ഡികൾ വ്യാഖ്യാനിച്ചിട്ടുണ്ട്. അതേ സമയം, ഇതൊരു ജാതിയുടേയോ മതത്തിന്റെയോ പേരിലുള്ള ആക്ഷേപമാവട്ടെ, എത്ര പേരു ചാടി ഇറങ്ങിയേനെ. ഒന്നും വേണ്ട, നഴ്സുമാർ മിക്കതും ക്രിസ്ത്യാനികളായിരുന്നു, എന്നാൽ അങ്ങിനെ ഒന്ന് എഴുതി നോക്കട്ടെ, ക്രിസ്ത്യാനിപെൺകുട്ടികൾ പകൽ ഒരു ജോലിയും അല്ലത്തപ്പോൾ മറ്റു പലതും ചെയ്യുന്നുവെന്ന്. എത്ര പേരവിടെ ചാടിയിറങ്ങിയേനെ? അപ്പോൾ പൊതുവേ സ്ത്രീകളെക്കുറിച്ചാണെങ്കിൽ അതൊരു നാണംകെട്ട ആണത്തത്തിൽ ഒതുക്കാൻ പലർക്കും താല്പര്യമുണ്ട്. ഇതിൽ വിദ്യഭ്യാസ നിലവാരം ഒന്നും ഒരു ഘടകമേ അല്ല. കാരണം, ഈ തികഞ്ഞ സ്ത്രീ വിരുദ്ധ നിലപാടുകൾ കാരണം ഒരു ബോധക്കേടിനു ദേഷ്യം പിടിച്ച് ഒരിക്കൽ ബ്ലോഗ് വരെ ഡിലീറ്റി (ഇത് ഞാൻ എന്തെങ്കിലും ഭയങ്കരമായി ചെയ്തു, അല്ലെങ്കിൽ എന്റെ കാര്യം പറയുന്നു മട്ടിൽ വായിക്കരുത്, ഈയടുത്തുള്ള ഒരു ഉദാഹരണം നിർഭാഗ്യവശാൽ ഞാനായിപ്പോയി എന്ന് മാത്രം).
(contd)
മരമാക്രി പോലെയുള്ള പെവേർട്ട്ഡ് പബ്ലിക്ക് ന്യൂയിസൻസിനെ സഹിക്കാൻ/ഇഗ്നോർ ചെയ്യാൻ കേരളത്തിൽ കുറച്ച് കാലം എങ്കിലും ജീവിക്കേണ്ടി വന്നിട്ടുള്ള ഒരു പെൺകുട്ടിക്ക് എളുപ്പം കഴിയും. അതുപോലെയുള്ള പേവേർട്ട്സിനെ പൊതുവേ കലുങ്കിൽ ഇരിക്കുന്നവന്റെ അത്ര പോലും മൈന്റ് ചെയ്യാറില്ല. എന്നാൽ അവരിൽ നിന്ന് രക്ഷിക്കാൻ എന്ന വ്യാജേന എത്തുന്ന രക്ഷകർ എടുക്കുന്ന തികഞ്ഞ സ്ത്രീ വിരുദ്ധ നിലപാടുകൾ (രണ്ട് കൊടികുത്തിയ ബ്ലോഗേർസിന്റെ) സഹിക്കാതെ, എന്നാൽ വിക്റ്റിം ഇല്ലെങ്കിൽ ഇവർക്കൊക്കെ ഇങ്ങിനെ എന്നെ കഷ്ടപ്പെട്ട്ബുദ്ധിമുട്ടി രക്ഷിക്കേണ്ടല്ലോ എന്ന് കരുതി ബുദ്ധിമോശത്തിനു ബ്ലോഗ് ഡിലീറ്റി. എന്നാലാവുന്ന ഒരു നിശബ്ദ പ്രതിഷേധം. എനിക്ക് എതിരെയായതുകൊണ്ട് ഞാൻ നിശ്ശബ്ദം ബ്ലോഗ് ഡിലീറ്റി എന്റെ അരിശം തീർത്തു, മറ്റാർക്കെങ്കിലും എതിരെയായിരുന്നെങ്കിൽ എനിക്ക് തിരിച്ച് ചോദിക്കാനെങ്കിലുമോ ഒരു കമന്റിടാനെങ്കിലുമോ തോന്നിയേനെ അവരുടെ നിലപാടുകൾക്കെതിരെ. അതായത് ഈമെയിലിൽ ഒരു മുഖം, പബ്ലിക്കിൽ മറ്റൊരു മുഖം. കാരണം പബ്ലിക്കിൽ ഈ ആണത്തം ഒരു ഫാക്റ്റർ ആണ്, അതിൽ കയ്യടി കിട്ടിയില്ലെങ്കിലോ? പൊതുജന സമ്മതി പ്രശ്നമാണല്ലോ! സ്ത്രീകൾക്കെതിരെ നടക്കുന്ന ഒന്നിനെതിരെ പ്രതികരിക്കുമ്പോൾ ഒരല്പം സാമൂഹ്യബോധത്തോടെയും ആത്മാർത്ഥയോടേയും ഏതൊരു മനുഷ്യജീവിയോടും ചെയ്യേണ്ടുന്ന പോലെ തന്നെയല്ലേ ചെയ്യേണ്ടത്? അല്ലാതെ വിക്റ്റിമിനെ പിന്നേയും അബ്യൂസ് ചെയ്യുകയും മറ്റും ചെയ്യുന്നത് ഈ ഉള്ളിന്റെഉള്ളിലെ ബേസിക്ക് ആറ്റിറ്റ്യൂഡ് മൂലമാണ് (അറിഞ്ഞോ അറിയാതെയോ).
ആളുകൾ കയ്യടിക്കാൻ കൂടുന്തോറും മാറിമറിയുന്ന രാഷ്ട്രീയ നിലപാടുകൾക്ക് പച്ചയായ ഉദാഹരങ്ങൾ എത്രയെണ്ണം!
ബാക്കിയെല്ലാത്തിലും തികഞ്ഞ രാഷ്ട്രീയം പ്രകടിപ്പിക്കുന്നവർ പോലും ഇതുപോലെയുള്ള നിലപാടുകളാണ് എടുക്കാറുള്ളത്. അതുകൊണ്ട് എവിടെയെങ്കിലും ഞങ്ങളുടെ സ്വരം കേൾക്കണ്ടേ? അല്ലാതെ ഞാൻ ഈ പോസ്റ്റിട്ടെന്ന് കരുതി നമതോ മറ്റാരെങ്കിലുമോ ഒന്നും മാറില്ല. അവരെ മാറ്റാനുമുള്ളതല്ല ഈ പോസ്റ്റ്. പക്ഷെ ഒരാൾ പ്രതികരിക്കുന്നത് ഇങ്ങിനേയും ഒരു സ്വരം നിങ്ങൾ കേൾക്കേണ്ടതാകുന്നു എന്ന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. നാളെ അത് മറ്റാർക്കെങ്കിലും കൂടുതൽ ഒച്ചയിൽ പ്രതികരിക്കാൻ.
അപ്പൊ ഇതാണ് “ചഡ്ഡിവിവാദം”...
പക്ഷേ എനിയ്ക്ക് ഇതില്‍ വലിയ വിവാദമൊന്നും തോന്നുന്നില്ല. സ്ത്രീപക്ഷത്തെ ഒന്നടങ്കം ആക്ഷേപിയ്ക്കുന്നത് എന്തായാലും ശരിയല്ല...
“..അതുകൊണ്ട് തന്നെ ഏറ്റവും ചീഞ്ഞ പിങ്ക് ചഡ്ഡിക്ക് എന്തുകൊണ്ടും അർഹൻ നമത് തന്നെ.“
കഷ്ടം!!!
നമതിനു കൊടുത്ത ജട്ടിയുടെ നിറം പിങ്കോ പച്ചയോ ആവട്ടെ ആ ജട്ടി ഇഞ്ചിയുടെയോ ചുക്കിന്റെയോ അല്ലെങ്കില്‍ ഏത് നാലുകെട്ടിലെ തമ്പുരാട്ടിയുടെയോ ആവട്ടെ. കുഴപ്പമില്ല. പക്ഷേ കൊടുക്കുമ്പോള്‍ ചീഞ്ഞ് നാറുന്നത് കൊടുക്കരുത്. കുറഞ്ഞ പക്ഷം ഒന്നലക്കിയിട്ടിങ്കിലും. അല്ലെങ്കില്‍ തമ്പുരാട്ടിയുടെ ജട്ടിയുടെ നാറ്റം ബൂലോഗത്തില്‍ മൊത്തം വ്യാപിയ്ക്കും.
നല്ല ആശയ സമരം ബാക്കിയാകുന്ന ബ്ലോഗ് .ആശംസകള്‍
പോങ്ങുമ്മൂടന് പറഞ്ഞതു
തന്നെയാണു കാര്യം.
ഇഞ്ചി എന്ന ബ്ലോഗര്‍ (ആണോ പെണ്ണൊ നപുംസകമോ എന്നതു വിഷയമല്ല.)ചെയ്ത തോന്നിവാസം എന്നാണ് ചിത്രകാരന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
അന്യനു നല്‍കുന്ന പിച്ചയാണെങ്കിലും,ഭക്ഷണമാണെങ്കിലും,സമ്മാനമാണെങ്കിലും,പരിഹാസമാണെങ്കിലും,ഒരു നിസാര വാക്കാണെങ്കില്‍ പോലും ...അതിനൊരു മൂല്യബോധം വേണം. കൊടുക്കുന്നതില്‍ തുപ്പി വച്ചോ,തൂറി വച്ചോ,മൂത്രമൊഴിച്ചുവച്ചോ, കൊടുക്കുന്നത് ഇഞ്ചിയുടെ പ്രതിഷേധമായിരിക്കാം. പക്ഷേ,അതു മനുഷ്യത്വത്തിനു നിരക്കുന്നതല്ലെന്ന് മനസ്സിലാക്കാനുള്ള ആത്മബോധം പോലും ആര്‍ജ്ജിച്ചിട്ടില്ലാത്ത ഒരു വ്യക്തിയെ പെണ്ണാണെന്ന ആനുകൂല്യം നല്‍കി എങ്ങിനെയാണ് ന്യായീകരിക്കാനാകുക ? സ്വന്തം തന്തക്കുപോലും ഇത് പൊറുക്കാനാകുമോ ?
ഇമ്മതിരി രോഗമുള്ള കുറേ പേരോട് 2006 മുതല്‍ ചിത്രകാരന് കൊളത്തേണ്ടി വന്നിട്ടുണ്ട്.
എന്നാലും അവറ്റക്ക് എന്താണ് കാരണം എന്നുപോലും മനസ്സിലാകുമെന്ന് പ്രതീകഷയില്ല. മനുഷ്യ മനസ്സാണ് !!!
സാംസ്ക്കാരികത എന്നാല്‍ ഇംഗ്ലീഷും പണവുമാണെന്ന്
വിശ്വസിച്ചു നടക്കുന്ന ഇത്തരം സാധനങ്ങള്‍ പ്രസരിപ്പിക്കുന്ന അവരുടെ നാറിയ ഷെഢിയുടെ മണം പെണ്‍കോന്തന്മാരെപ്പോലെതന്നെ,അല്ലെങ്കില്‍ അടിമ മനസ്സുള്ളവരെപ്പോലെ.... മറ്റു ആത്മാഭിമാനമുള്ള മനുഷ്യരും ഇഷ്ടപ്പെട്ടുകൊള്ളണമെന്ന ന്യായം എന്തായാലും
അംഗീകരിക്കാനാകില്ല.
ഇതില്‍ നമതോ, ഇഞ്ചികളോ, പെണ്‍പക്ഷമോ,ആണ്‍പക്ഷമോ,മനുഷ്യ പക്ഷമോ ഒന്നും തന്നെ കക്ഷിചേരേണ്ട ആവശ്യം വരുന്നില്ല. അല്ലാതെ തന്നെ കൃത്യം ശുദ്ധ തോന്ന്യാസമാണ്.
ഇത് ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗറുടെ അപമര്യാദയുടെ മാത്രം പ്രശ്നമാണ്.
ഇഞ്ചിയുടെ ചീഞ്ഞ ഷെഢിയുടെ നാറ്റം ബ്ലോഗില്‍ നിന്നും മടക്കിയെടുക്കാന്‍ ഇഞ്ചിക്ക്
മനോവികാസമുണ്ടാകട്ടെ എന്ന് ഇഞ്ചിയുടെ ദൈവത്തിന്റെ കൂംബിന് രണ്ടിടി കൊടുത്തുകൊണ്ട് ചിത്രകാരന്‍ പ്രാര്‍ത്ഥിക്കുന്നു.
മര്യാദക്ക് നമതിനോടും നാറ്റം സഹിച്ച മറ്റു ബ്ലോഗര്‍മാരോടും ഇഞ്ചി മാപ്പു പറയേണ്ടിയിരിക്കുന്നു.
എന്നിട്ട് അലക്കി വൃത്തിയാക്കിയ ഇഞ്ചിയുടെ ഷെഢിയോ ബ്രായോ എന്തുവേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും അയച്ചു സായൂജ്യമടയുക. നോ പ്രശ്നം :)
ഇതിനായി കരിവാരമോ,ഷെഢിവാരമോ,മൌന ജാഥയോ ഒന്നും തന്നെ ചിത്രകാരന്‍ നടത്തില്ല.
അതുകൊണ്ട് ജാഥകളൊന്നും ഭയപ്പെടേണ്ടതില്ല.
സൌകര്യമുണ്ടെങ്കില്‍ മാപ്പുപറഞ്ഞാല്‍ മതി.
ഇനി ഈ ചൂലു ഷഢിയുടെ ആത്മാവ് ചിത്രകാരന്റെ മനസ്സിനെ അലോസരപ്പെടുത്തരുത്. അഥവ അലോസരപ്പെടുത്തിയേ അടങ്ങു എന്നാണെങ്കില്‍ സകല പൊലയാടിമക്കളേയും ബൂലോകത്തില്‍ നിന്നും പടിയടച്ച് പിണ്ഢം വച്ച് ഒരു ഹോമം അങ്ങട് നടത്തും. ഓം... പോത്തുകാലാന്‍ ലാടമുത്തപ്പാ... ശരണം ഓം..ഹ്രിം..ശ്രിം...ക്ലിം..(ഒരു മണ്‍ കുടത്തിലേക്ക് ഇഞ്ചിയുടെ ഷഢി മണം ആവാഹിച്ച് നാക്കില വാട്ടിയതുകൊണ്ട് മൂടിക്കെട്ടി ഒഴുകുന്ന പുഴയിലൊഴുക്കുന്നു.:)
......................................
അടിക്കുറിപ്പ്:
കാപ്പാത്തണം ഇഞ്ചി ഭഗവതി . അടിയന്റെ മന്ത്ര സിദ്ധിയുടെ കള്ളി പൊളിക്കരുത് തായേ...മഹാമായേ... ജഗദീശ്വരി... ഹഹഹഹ......
ഓഹ്!
മൈ ലിലില്‍ ഗേള്‍ ഇഞ്ചി, ഇപ്പ്ഴും ഇണ്ടോ ഇവ്ടെ.
കേരള്‍സ്,മരമാക്രി,നമത്,ചിത്രകാരന്‍. മലയാളികള്‍റ്റെ പേരുകളയാന്‍ ഒരു വഷളന്മാന്‍.ഇവര്‍ടെ ഒക്കെ വീട്ടിലെ സ്ത്രീകള്‍ടെ കാര്യം ഓര്‍ക്കുമ്പോ കസ്റ്റം
hey Inji,
stop writin in malayalam yaar, these silly malayali folks dont deserv u :)
Inji Pennu,
"remind me of those words i missed, those songs i lost!"
:):):)
നമതിനു പിങ്ക് ചഡ്ഡി ആണെങ്കില്‍ ചിത്രകാരനു ഒരു സാനിറ്ററി പാഡ് തന്നെ അയച്ച് കൊടുക്കൂ.. അതും ഉപയോഗിച്ചതു.. അയാള്‍ അതു ആഗ്രഹിക്കുന്നുണ്ട്..
അയാളുടെ ഭാര്യക്ക് നിന്ന് പോയ ആര്‍ത്തവത്തിനും അതു മറുമരുന്നാവും..
പ്ലീസ്,ആരും ചിത്രകാരനെ ഇന്‍സള്‍ട്ട് ചെയ്യരുത്.അടുത്ത ചട്ടമ്പിസ്വാമികളോ, സഹോദരന്‍ അയ്യപ്പനോ ആകാനുള്ളാ സാധനമാണ് :)
ചിത്രകാരാ, താങ്കള്‍ ഉണ്ടാക്കിയ അത്രക്കും നാറ്റം ഈ പോസ്റ്റ് ഉണ്ടാക്കുന്നില്ല. ചെറായി മീറ്റ് കഴിഞ്ഞപ്പോള്‍ അതെല്ലാം എല്ലാരും മറന്നു എന്നു കരുതുന്നുണ്ടോ? തന്നോടൊന്നും ആരും മറുപടി പറയാത്തത് വെറുതെ പറഞ്ഞ് ഞങ്ങളുടെ സമയവും നഷ്ടപ്പെടുത്തുന്നതെന്തിന് എന്നോര്‍ത്ത് മാത്രമാണ്. താന്‍ അര്‍ഹിക്കുന്നത് അവഗണന മാത്രം ആണ്.
നമതെന്ന എഴുത്തുകാരനെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. ഇന്നും. താന്‍ അദ്ദേഹത്തിനു വക്കാലത്ത് ആയി വരണ്ടാ.
i feel very sorry for the replys for the article written by the blogger injipennu, i am not a supporter of feminism, i feel women needs better respect in our society,our society has a pervert look towards women which is very clear in the comments in the article, i dont know the profession of chirakaran, if tomorrow i say all the people in that profession lives by pimping their wife i dont know wether he will come and applaud or critize me, it is very easy to insult , any stupid can do that , it is very difficuilt to say sorry to some one, you need character for that
ശാന്തം, പാപം.
ചെറുപ്പക്കാര്‍ എത്രത്തോളം അധ:പതിച്ചിരിക്കുന്നു.
എന്റെ കൊച്ചുമോളായിരുന്നെങ്കില്‍ അയാളെ അടിച്ചേനെ. തെക്കേതിലെ കളരിഗുരുക്കളുടെ ശിക്ഷണത്തില്‍ അവള് മൂന്നുവര്‍ഷം പഠിച്ചതാ. ഒരുമാതിരി അവന്മാരെയൊക്കെ അടിച്ചിടാന്‍ അവളൊറ്റയ്ക്കു മതി.
“Blogger കെ.ആര്‍. സോമശേഖരന്‍ said...
എന്റെ കൊച്ചുമോളായിരുന്നെങ്കില്‍ അയാളെ അടിച്ചേനെ. തെക്കേതിലെ കളരിഗുരുക്കളുടെ ശിക്ഷണത്തില്‍ അവള് മൂന്നുവര്‍ഷം പഠിച്ചതാ. ഒരുമാതിരി അവന്മാരെയൊക്കെ അടിച്ചിടാന്‍ അവളൊറ്റയ്ക്കു മതി.
Sunday, November 08, 2009 1:12:00 PM ”
..............................
ഹഹഹ...പ്രിയ സോമശേഖരേട്ടാ,
ഇങ്ങനത്തെ അവിവേക വചനങ്ങളൊന്നും ബ്ലോഗില്‍ പറയുന്നത് സുരക്ഷിതമല്ലെന്ന് സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ:) നിങ്ങളുടെ ചെരിപ്പുകൊണ്ട് ഒരാളെ അടിക്കുമെന്ന് പറയുന്നതില്‍ പരിക്കു കുറയും. പക്ഷേ, കൊച്ചുമകളെക്കൊണ്ട് അടിപ്പിക്കും എന്നു പറയുന്നത് ശുദ്ധ വിവരക്കേടാണ്. കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറു വാരിക്കും എന്നുപറയുന്ന ക്രൂരമായ ബുദ്ധിശൂന്യത!!!
ദയവായി വിവേകപൂര്‍വ്വം കമന്റെഴുതണമെന്ന് അഭ്യര്‍ത്ഥന.
താങ്കള്‍ പറഞ്ഞതിലെ അനഭിലാക്ഷണീയമായ ദുരന്തം എന്തെന്നുകൂടി ചിന്തിച്ചു നോക്കുക.
കരാട്ടെ,വാള്‍പ്പയറ്റ്,നെല്ലുകുത്ത്,വെടിവെപ്പ്,തിരുവാതിരകളി,സൈക്കിള്‍ സവാരി.... തുടങ്ങിയ അഭ്യാസങ്ങളൊക്കെ സ്ത്രീകള്‍ പഠിക്കുന്നത് നല്ലതു തന്നെയാണെന്ന് ചിത്രകാരനും അഭിപ്രായമുണ്ട്.ആരോഗ്യകരമായ ജീവിതത്തിനും നന്നായിരിക്കും. സിസേറിയന്‍ കൂടാതെ പ്രസവിക്കാനും ചിലപ്പോള്‍ അതെല്ലാം ഉപകാരപ്പെട്ടേക്കാം.
എന്നാല്‍, ആ വക അഭ്യാസങ്ങളൊക്കെ തങ്ങള്‍ അഭിമുഖീകരിക്കുന്ന പുരുഷന്മാരെ അതിജീവിക്കാനുള്ള വിദ്യയാണെന്ന് ചിന്തിക്കുന്നത് എന്തുമാത്രം ആത്മഹത്യാപരമാണെന്ന് നാം ചിന്തിക്കാറുണ്ടോ ? സ്ത്രീ ആയുധമണിയാതെത്തന്നെ സമൂഹത്തില്‍ ഒരു സ്വതന്ത്ര വ്യക്തിയായി അംഗീകരിക്കപ്പെടുക എന്നതാണ് ശരിയായ മാര്‍ഗ്ഗം. അതിനായി സാംസ്ക്കാരികതയാണ് വളര്‍ത്തിയെടുക്കേണ്ടത്. പെണ്ണിന്റെ ദ്വന്ധയുദ്ധങ്ങളല്ല.(താങ്കളുടെ കാര്യത്തില്‍, ആണായ താങ്കള്‍ ജീവിച്ചിരിക്കെ കൊച്ചുമകളെക്കൊണ്ട് ആരെയോ അടിപ്പിക്കും എന്നാണ് ഭീഷണി ! ആ സംസ്ക്കാരത്തിന്‍ കീഴില്‍ ആണിന്റെ സ്ഥാനം ഭീരുത്വത്തിന്റെ വാലായിരിക്കലാണെന്ന് മനസ്സിലാക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.)
പുരുഷന്റെ ഭീരുത്വവും, സ്ത്രീയുടെ സ്നേഹ ശൂന്യതയുമാണ് നമ്മുടെ സമൂഹത്തിന്റെ ഇപ്പോഴത്തെ നീക്കിയിരുപ്പ് മൂലധനം.
ഇതിനെ ബഹുമാനിക്കാന്‍ കൂട്ടാക്കാത്തവരെ നാം
അക്രമികളായി ചാപ്പ കുത്തുന്നു.
ചിന്തകളിലെ അക്രമ സ്വഭാവം ഒരു സമൂഹത്തിന്റെ അടിമത്വത്തില്‍ നിന്നുള്ള മോചന മാര്‍ഗ്ഗമാണെന്ന് വിശ്വസിക്കുന്നവരെ കൊച്ചുമക്കളെ വിട്ടെങ്കിലും തല്ലിക്കുമെന്ന് പറയുന്ന ഷണ്ഢമായ നമ്മുടെ ആണത്വത്തെയാണ് ചിത്രകാരന്‍ പരിഹസിക്കുന്നത്. പക്ഷേ, ആ പരിഹാസം കേള്‍ക്കുംബോള്‍ പോലും സാരിക്കും,ചൂരിദാറിനും,പര്‍ദ്ദക്കും,നൈറ്റിക്കും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളായ പുരുഷഷണ്ഢത സ്ത്രീകളുടെ ഇക്കിളിപ്പെടുത്തുന്ന ശബ്ദത്തില്‍ മൊഴിയുന്നു...
“സ്ത്രീപുരുഷ തുല്യതക്കു വേണ്ടി പടപൊരുതുന്ന സ്ത്രീകളെ അവരുടെ മറക്കുടക്കു പിന്നിലിരുന്ന് യുദ്ധം ചെയ്യാനുള്ള അവകാശത്തെ പരപുരുഷന്മാര്‍ മനിക്കേണ്ടതല്ലിയോ ???” എന്ന്... ഹഹഹ....
ഈ നപുംസകവാലുകളായ ആണ്‍ രൂപങ്ങളാണ് സ്ത്രീത്വത്തിന്റേയും, നാടിന്റെയും ശാപം എന്നാണ് ചിത്രകാരന് കാണാനാകുന്നത്.
ഈ ആണുങ്ങളെ... “അങ്ങാടിയില്‍ പോയി ആണുങ്ങളുടെ രണ്ടു തല്ലു വാങ്ങി വാ” എന്ന് ഉപദേശിച്ച് സ്നേഹപൂര്‍വ്വം യാത്രയാക്കാനറിയുന്ന സ്ത്രീകളുണ്ടായാല്‍ നമ്മുടെ നാടു രക്ഷപ്പെടും. തുടര്‍ച്ചയായി അങ്ങാടിയിലെ ആണുങ്ങളില്‍ നിന്നും തല്ലു വാങ്ങുന്നവന്‍ ഒന്നുകില്‍ കരുത്തനാകും,അല്ലെങ്കില്‍ വാഴക്ക് വളമാകുകയെങ്കിലും ചെയ്യും.
.............................
ഇവിടെ പെണ്ണെന്ന് അവകാശപ്പെടുന്ന ഇഞ്ചിയുടെ (ഇഞ്ചി പ്പെണ്ണ് എന്ന ബ്ലോഗ് നാമം)വ്യക്തിയെന്ന നിലയിലുള്ള ആത്മാഭിമാനമോ, ആത്മബോധമോ,ചങ്കുറപ്പോ,ആര്‍ജ്ജവമോ,.... ആണെന്നു പ്രൊഫൈല്‍ വിവരണം നല്‍കിയിരിക്കുന്ന ആണ്‍ ബ്ലോഗര്‍മര്‍ക്കാര്‍ക്കുമില്ലെന്ന സത്യം എന്തുകൊണ്ടാണെന്ന് ഒന്ന് അത്മ പരിശോധന നടത്തുന്നതല്ലേ ഉചിതം !
ഇവിടത്തെ ആണ്‍ ബ്ലോഗര്‍മാര്‍ നൂറു വട്ടം കമന്റ് മോഡറേഷന്‍ നടത്തി, ബ്ലോഗ് പൂട്ടി അലമുറയിട്ട് കരഞ്ഞ് ഒലിപ്പിച്ച്, ഓടേണ്ട സമയമയിട്ടുപോലും ഇഞ്ചിയുടെ ബ്ലോഗ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നതുതന്നെ ചിത്രകാരന്റെ ചിന്തകളെ ധന്യമാക്കുന്നു !!!!!!!!!!
അന്തസ്സുള്ള ഇഞ്ചി!!!
പ്രിയമുള്ള ഇഞ്ചി...
നീയാണ് വ്യക്തിത്വത്തിന്റെ കാതല്‍.
മനുഷ്യന്റെ സ്വാതന്ത്ര്യ ബോധത്തിലേക്ക് വളര്‍ന്ന വ്യക്തി.
എന്തിനാണ് നിനക്കീ
ഫെമിനിസത്തിന്റെ മറക്കുട ?
പെണ്‍പക്ഷത്തിന്റെ ചീഞ്ഞളിഞ്ഞ ലേബലുകളൊന്നും നിനക്കു
ചേരില്ല ഇഞ്ചി.
അത്മപ്രകാശത്തിന്റെ ബ്ലോഗോദയം
നിന്റെ നിര്‍മ്മലാക്ഷരങ്ങളില്‍ത്തട്ടി
ഇനിയും വിരിയട്ടെ
ആത്മബോധത്തിന്റെ ആയിരം
മഴവില്‍ വസന്തങ്ങള്‍ !!!
(ഈ വരിയുടച്ച കവിത കാപ്പിലാനോ മറ്റു ദുഷ്ടന്മാരോ പോസ്റ്റാക്കിയാല്‍ ചിത്രകാരന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.)
കമന്റെഴുതാന്‍ നല്‍കിയിരിക്കുന്ന
നല്ല മനസ്സിനു നന്ദി.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.
"നമതിനൊരു പിങ്ക് ചഡ്ഡി" ponnu buulokam muzhuvanum ninte ee post vaayichu kaanum ninte ചഡ്ഡി prethishedathil manamnonthu namathu aathmahathyakku vare shramichu. chithrakaaran blog delete cheithu. appo molu aa ചഡ്ഡി kondu poyi alakkiyedukku adutha thavana vere aarkkenkilum kodukkaam
Hey there,
Thanks for referring to my blog. It is quite flattering to know that I am being pointed to by a blog written in Malayalam. I am curious what your post speaks about since it has already invoked such a huge response from your friends and followers. Would you mind posting an English translation along with it please.
Best,
Rishik
.....(എനിക്കും)....
.
കുറച്ച് പുത്തന്‍ 'പിങ്ക് ചഡ്ഡി ' കിട്ടിയിരുന്നെങ്കില്‍....ല്‍....ല്
ഹാ ഹാ ഹാ (കഷ്ടം)
nammuday naattil maathram kaanunna e sadhaacharapremikaludayellam thani niram?????????????????
Post a Comment