കർത്താവ് എന്റെ കാവൽക്കാരൻ (ആരോഹണഗീതം)
സങ്കീർത്തനങ്ങൾ 121
പർവ്വതങ്ങളിലേക്കു ഞാൻ
കണ്ണുകൾ ഉയർത്തുന്നു; എനിക്കു
സഹായം എവിടെ നിന്നു വരും?
എനിക്കു സഹായം കർത്താവിൽ നിന്നു
വരുന്നു;
ആകാശവും ഭൂമിയും സൃഷ്ടിച്ച
കർത്താവിൽ നിന്നു.
നിന്റെ കാൽ വഴുതാൻ അവിടുന്നു
സമ്മതിക്കുകയില്ല; നിന്നെ
കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല.
ഇസ്രായേലിന്റെ പരിപാലകൻ
മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
കർത്താവാണു നിന്റെ കാവൽക്കാരൻ
നിനക്കു തണലേകാൻ അവിടുന്നു
നിന്റെ വലതുഭാഗത്തുണ്ടു.
പകൽ സൂര്യനോ രാത്രി ചന്ദ്രനോ
നിന്നെ ഉപദ്രവിക്കുകയില്ല.
സകല തിന്മകളിൽനിന്നും കർത്താവ്
നിന്നെ കാത്തുകൊള്ളും;
അവിടുന്നു നിന്റെ ജീവൻ
സംരക്ഷിക്കും.
കർത്താവു നിന്റെ വ്യാപാരങ്ങളെ
ഇന്നുമെന്നേക്കും കാത്തുകൊള്ളും.
2009-09-26
അമ്മ തൊട്ട പ്രാർത്ഥന
-
Inji Pennu
at
4:38 PM