തെറ്റായി വായിക്കപ്പെടുന്ന ഒരു വരി, തെറ്റായി വായിക്കപ്പെടുന്ന ഒരു വാർത്ത, തെറ്റായി വായിക്കപ്പെടുന്ന ഒരു പ്രസ്താവന. അത് ലോകം തന്നെ മാറ്റി മറിക്കുന്ന ഒന്നായാലോ? അങ്ങിനെ ഒരു തെറ്റായ പ്രസ്താവനയുടെ ഇരുപതാം വാർഷികമാണ് നവംബർ ഒൻപത്. ഒരു ദിവസം കൊണ്ട് പടുത്തുയർത്തിയ ബെർലിൻ മതിൽ ജനങ്ങളാൽ തകർക്കപ്പെട്ട ദിവസം.
ആഴ്ചകൾക്ക് മുൻപ് മാത്രം, പുതുതായി നിയമിക്കപ്പെട്ടിരുന്ന കിഴക്കൻ ജർമനിയുടെ കമ്മ്യൂണിസ്റ്റ് വക്താവ്, ഗുന്തർ ഷാബോവിസ്കിയുടെ നാവിൽ വികടസരസ്വതി വിളയാട്ടം വരുത്തിവെച്ച ‘വിന’ ഒരു ജനതയുടെ സ്വാതന്ത്ര്യവും ഏകാധിപത്യത്തിന്റെ വേരുകൾക്കേറ്റ ക്ഷതവുമാണ്.
1989 നവംബർ ഒൻപതിനു നടത്തിയിരുന്ന നീണ്ട പത്രസമ്മേളനത്തിൽ ഗുന്തർ തനിക്ക് അപ്പോൾ ലഭിച്ച ഒരു പ്രസ്താവന വായിക്കുന്നു. അതിൽ എഴുതിയതു പ്രകാരം, കിഴക്കൻ ജർമ്മനിക്കാർക്ക് ഇനി മുതൽ പാസ്പ്പോർട്ടുകൾ ലഭിക്കുമെന്നും അത് പ്രകാരം അവർക്ക് രാജ്യത്തിനു വെളിയിലേക്ക് യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം സർക്കാർ അനുവദിക്കുന്നു എന്നുമായിരുന്നു. അതിനു മുൻപ് ഒന്നോ രണ്ടോ ഇതര കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു അവർക്ക് യാത്രാനുമതി. പ്രസ്താവന കേട്ട് ഒരു നിമിഷം നടുങ്ങിയിരുന്ന പത്രപ്രവർത്തകർ ഗുന്തറെ വളഞ്ഞു. അമേരിക്കൻ ടെലിവിഷൻ അവതാരകൻ ടോം ബ്രോക്കോ ഈ പ്രസ്താവന ഒന്നു കൂടി വായിക്കാൻ ആവശ്യപ്പെടുന്നു. മുഴുവൻ ക്യാമറക്കണ്ണുകളും സാക്ഷിയാകെ, ബെർലിൻ മതിലിന്റെ ഗേറ്റുകളിൽ കൂടിത്തന്നെ കിഴക്കൻ ജർമ്മനിക്കാർക്ക് പോകാമെന്നു ഗുന്തർ ആവർത്തിക്കുന്നു.
എന്നാൽ ജർമ്മൻ ഡെമോക്രാറ്റിക്ക് റിപബ്ലിക്ക് പോളിറ്റ് ബ്യൂറോ തീരുമാനിച്ചത് അങ്ങിനെയൊന്നുമായിരുന്നില്ല. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിയുടെ മാറ്റൊലി അത്യധികം കൂടിക്കൊണ്ടിരുന്ന കിഴക്കൻജർമ്മനിയിൽ ജനങ്ങൾക്ക് താൽക്കാലിക കണ്ണിൽ പൊടി എന്ന മട്ടിൽ ഒരു പ്രസ്താവന ആയിരുന്നു അത്. ഗുന്തർ ആകട്ടെ പോളിറ്റ് ബ്യൂറോയുടെ മീറ്റിങ്ങുകളിൽ ഒന്നും പങ്കെടുത്തുമിരുന്നില്ല. പാസ്പോർട്ടുകൾക്ക് അപേക്ഷിക്കുമ്പോൾ ദേശീയ സുരക്ഷയുടെ പേരിൽ അത് നിരാകരിക്കുവാനും മറ്റുമായിരുന്നു പൊതുവേയുള്ള സർക്കാർ പദ്ധതി. അല്ലാതെ ഗുന്തർ പ്രസ്താവിച്ചതുപോലെ ഇന്ന് ഇപ്പോൾ ഈ നിമിഷം കിഴക്കൻ ജർമ്മനിയിലെ ജനങ്ങൾക്ക് ബെർലിൻ മതിലിലെ ഗേറ്റുകളിലൂടെ പശ്ചിമ ജർമ്മനിയിലേക്ക് പോകാം എന്നായിരുന്നില്ല. ഉറക്കം തൂങ്ങിയിരുന്നതുകൊണ്ടോ മദ്യപിച്ചിരുന്നതുകൊണ്ടോ അതോ പത്രപ്രവർത്തകർ വളഞ്ഞതുകൊണ്ടുള്ള വെപ്രാളത്തിലോ എന്തോ ഗുന്തർ, എപ്പോൾ മുതൽ എന്ന ചോദ്യങ്ങൾക്ക്, ഇപ്പോൾ തന്നെ ഈ നിമിഷം തന്നെ ഇത് നടപ്പിലാക്കുമെന്ന് പ്രസ്താവിക്കുക കൂടി ചെയ്തു.
ഗുന്തർ പറഞ്ഞത് കാട്ടുതീ പോലെ പടർന്നു. ബെർലിൻ മതിലിന്റെ രണ്ട് വശത്തും ജനങ്ങൾ നിമിഷങ്ങൾക്കകം തടിച്ചുകൂടി. കിഴക്കൻ ജർമ്മനിക്കാരെ വരവേൽക്കാൻ പശ്ചിമജർമ്മനിക്കാരും, പശ്ചിമജർമ്മിനിയിലോട്ടോന്ന് കടക്കുവാൻ കിഴക്കൻജർമ്മിനിക്കാരും. മതിലിനു കാവൽ നിന്നിരുന്ന കാവൽക്കാർക്കാകട്ടെ ആഭ്യന്തര വകുപ്പിലെ പ്രധാനപ്പെട്ട നേതാക്കളെ ആരേയും വിളിച്ചിട്ട് കിട്ടുന്നിമില്ല. ചരിത്രത്തിന്റെ ഒരു വിചിത്രമായ കളി നോക്കണേ. ചരിത്രം വാതിലിൽ വന്നു മുട്ടുയിപ്പോൾ പോളിറ്റ് ബ്യൂറോ സുഖനിദ്രയിൽ ആയിരുന്നിരിക്കണം.
മേലാധികാരികളിൽ നിന്നു യാതൊരു ഉത്തരവുകളും കിട്ടാതെ, കവിഞ്ഞൊഴുകുന്ന ജനപ്രവാഹത്തെ ഭയന്ന്, നിവർത്തിയില്ലാതെ പട്ടാളക്കാർ ഗേറ്റുകൾ തുറന്ന് കൊടുത്തു. ലോകത്തിന്റേയും യൂറോപ്പിന്റേയും ജർമ്മിനിയുടേയും ചരിത്രം മാറ്റിക്കുറിച്ച വികടസരസ്വതി വിളയാട്ടം!
എല്ലാ മതിലുകൾക്കും ഈ ഗതി വന്നിരുന്നുവെങ്കിൽ!
2009-11-09
ചരിത്രത്തിലെ വികടസരസ്വതി വിളയാട്ടം!
-
Inji Pennu
at
2:11 PM
വിഭാഗം: രാഷ്ട്രീയം, ലേഖനം
Subscribe to:
Post Comments (Atom)
12 പ്രതികരണങ്ങള്‍:
എല്ലാ മതിലുകളും ഒരു നാൾ ഇടിച്ചു നിരത്തും..!!
നിറവുള്ള അറിവ് !!!
വികടസരസ്വതിക്ക് നന്ദി പറയാം.
ഇത് പണ്ട് കുംഭകര്‍ണന്‍ വരം ചോദിച്ച പോലെ ആയി . ഇവിടെയും നാട്ടുകാര്‍ക്ക് ഒരു അനുഗ്രഹം ആയി. കുംഭകര്‍ണനു ആഗ്രഹിച്ച വരം കിട്ടിയിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി.
it was not because Guenter Schabowski didnt attend the PB meeting, the PB plan was to make a statement to pacify the people temporarly, he gave a statement on nov 6th that based on a PB decision to allow freedom to travel , but some how this was interrepted by people as that they will create a body to allow travel permits.
this led to mass domonstrations again, this was a huge shock to communist party who thought their staement will stop the demonstrations, so he planned another press meeting in which he told their will be freedom to travel and under pressure from media he had to say from now,
the news broke out and within hours both sides of the wall was crowded with east and west germans and the gurds who got confused opened the gates.
that was the end of communism in western europe.
Vinod,
It is said, Gunter was not present for the PB meetings that took these decisions, thats why he said the regulations are with immediate effect (which were not true). Thats what caused the ripple at the end of the meeting
ആകസ്മികതകളാല്‍ ചിരിത്രം സൃഷ്ടിക്കപ്പെടുകയോ വഴി മാറിപ്പോവുകയോ ചെയ്യാറുണ്ട്.
പോസ്റ്റ്, മതില്‍ തകര്‍ത്തതിന്റെ ഇരുപതാം വാര്‍ഷികവേളയില്‍ സമുചിതമായി...
വായിച്ചു...!
sunil krishnaa money
vaayichchu enn haajar vachchillenkil thattikkalayum..mmm
ഒന്നൂടി പറഞ്ഞേ,ആരു വരുത്തി വെച്ച വിനാന്ന്?:)
സമയോചിതം.
കരിങ്കാലി കരുണാകരനും ചതിയൻ ഗോർബച്ചേവും പിന്നെ നസ്രാണികളുടെ പോപ്പും കൂടി ബെർലിൻ മതിൽ പൊളിച്ചിട്ടു വർഷം എത്രയായി. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയെ, റഷ്യക്കാർ പണിതു തന്ന മതിൽ അവർ തന്നെ പൊളിച്ചു, അത്ര തന്നെ.
mathilukal thakaratte..engineyayalum..illenkilum thakarkkapedum..
ishtaayi
നല്ലപോസ്റ്റ് പെണ്ണേ..
Post a Comment