2009-11-11

അനോണി ആന്റണിക്ക് മറുപടി

ഇഞ്ചി:-
പ്രശ്നം, തൊലിവെളുപ്പിനെ പറ്റിയുള്ളത്, ജാതീയതയുമായും അധികം ബന്ധമില്ല എന്ന് തോന്നുന്നു. സായിപ്പിന്റെ തൊലിവെളുപ്പിനു വേണ്ടി ഇതേ ഫെയർനെസ്സ് ക്രീമുകൾ ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും ഇതേ അളവിൽ വിൽക്കപ്പെടുന്നുണ്ട്. സായിപ്പിന്റെ ഗോൾഡൻ ഹെയറിനു വേണ്ടി തലമുടി ഇവിടെയെല്ലാം ബ്ലീച്ച് ചെയ്യപ്പെടുന്നുണ്ട്. അതേ സമയം ബ്രൌണിഷ് ടാൻ കിട്ടാൻ വേണ്ടി സായിപ്പ് ഉള്ള ക്രീം എല്ലാം തേച്ച് നട്ടുച്ച വെയിലിലും കിടക്കുന്നു അല്ലെങ്കിൽ സോണ പോലെയുള്ള സംഭവങ്ങളിൽ കിടക്കുന്നു. സൌന്ദര്യം വർദ്ധിപ്പിക്കണം എന്നതിലുപരി ഇതിൽ മറ്റെന്തെങ്കിലും ഉണ്ടാവണമെന്നില്ല എന്ന് തന്നെ കരുതുന്നു.

ആന്റണി:-
ഇത് വാസ്തവ വിരുദ്ധമാണ്‌ ഇഞ്ചീ. വ്യക്തമായും അങ്ങനെ അല്ലെന്ന് കാണിച്ചു തരാം


ആന്റണിയുടെ മറുപടി പോസ്റ്റ് ഒരു അരമണിക്കൂർ മുൻപാണ് കണ്ടത്. വാസ്തവ വിരുദ്ധമാണ് എന്ന് ആന്റണി പറയുകയും ആന്റണിക്കു ‘തെളിയിക്കുവാൻ’ വേണ്ടി ആന്റണി രണ്ട് തരം ഗൂഗിൾ സേർച്ച് നടത്തുകയും ചെയ്തതിനു മറുപടി മാത്രമാണീ പോസ്റ്റ്. അല്ലാതെ വെളുക്കാനുള്ള ക്രീമിനുള്ള മാർക്കെറ്റിങ്ങോ അല്ലെങ്കിൽ വെളുത്ത ക്രീം തേക്കണമെന്നോ അല്ലെങ്കിൽ വെളുത്ത തൊലിയുടെ രാഷ്ട്രീയത്തെക്കുറിച്ച് മറന്നതുകൊണ്ടോ അല്ല.

ഇതെഴുതുവാൻ പ്രധാന കാരണം ഗൂഗിൾ ഇപ്പോൾ വലിയ കമന്റുകൾ അനുവദിക്കുന്നില്ല. അല്ലെങ്കിൽ ആന്റണിയുടെ യാതൊരു തെളിവുമില്ലാതെ ‘അഭിപ്രായം’ മാത്രമായി പറയുന്ന പല പോസ്റ്റുകളിൽ ഒരു പോസ്റ്റായി ഇതും അവഗണിച്ചേനെ. പ്രശ്നം എങ്ങിനെ നമ്മൾ ഗൂഗിൾ സേർച്ച് വഴി അല്ലെങ്കിൽ നമുക്ക് വേണ്ടുന്ന കാര്യം മാത്രം കാണുന്നു എന്നതു മാത്രമാണ്. കോസ്മെറ്റിക്ക് ചരിത്രം നോക്കാൻ ലൈബ്രയിൽ പോവാനോ ഒന്നും ഇപ്പോൾ തൽക്കാലം നിർവ്വാഹമില്ല. അതുകൊണ്ട് എനിക്കറിയാവുന്ന ചരിത്രം ചുരുക്കിപ്പറയാം.

ആന്റണി സേർച്ച് ചെയ്തത് ഫെയർനെസ്സ് ക്രീം, ഫെയർനെസ്സ് ക്രീം യു.എസ്.എ (ഇതിൽ യു.എസ്.എ എന്താണ് സാംഗത്യം എന്ന് മനസ്സിലായില്ല). ആ റിസൾട്ടിന്റെ അടിസ്ഥാനത്തിൽ വെച്ച് മാത്രം ഞാൻ പറഞ്ഞത് വാസ്തവിരുദ്ധമാണെന്ന് സ്ഥാപിക്കുകയാണ്. അതിനു നമിക്കാതെ എന്തു ചെയ്യും? ഫെയർനെസ് ക്രീം എന്ന് പറയുന്നത് ഒരു ഇന്ത്യൻ കോമൺ യൂസേജ് വാക്ക് മാത്രമാണ്. skin whitening, skin bleaching എന്നിങ്ങനെ പോകുന്നു അല്ലാതെയുള്ള രാജ്യങ്ങളിൽ അവയ്ക്കുപയോഗിക്കുന്ന പേരുകൾ. ഏറ്റവും വലിയ സ്കിൻ വൈറ്റനിങ്ങ് കോണ്ട്രോവേർസി ആയ മൈക്കൾ ജാക്സണെ ആന്റണി സൌകര്യപൂർവ്വം മറന്നു പോയി എന്നത് വെച്ച് തുടങ്ങാം.

ഇനി ഈ വാക്കുകൾ സേർച്ച് ചെയ്തു നോക്കൂ. skin whitening OR skin bleaching. എവിടെയെത്തി? ആന്റണി പറയുന്ന ഇന്ത്യൻ സൈറ്റുകളിൽ എത്തുന്നുണ്ടോ? അതോ അല്ലാതെയുള്ള സൈറ്റുകളിൽ എത്തുന്നുവോ? ഇനി അതിനോടൊപ്പം ‘skin whitening Africa’ എന്ന് സേർച്ച് ചെയ്യൂ? എവിടെയെത്തി?

ആദ്യം വരുന്ന വിക്കി ആർട്ടികൾ ശ്രദ്ധിച്ചുവോ? ഇനി അതിൽ കുറച്ച് രാജ്യങ്ങളുടെ ചരിത്രം പറയുന്നുണ്ട്. അതിൽ പറയാത്ത ചരിത്രവുമുണ്ട്.

വിക്ടോറിയൻ കാലങ്ങൾ വരെ പൊതുവേ സ്ത്രീകൾക്കും പുരുഷന്മാർക്കും pale skin അല്ലെങ്കിൽ porcelain skin ആയിരുന്നു ഫാഷൻ. ആ സമയങ്ങളിലുള്ള ചരിത്രം വായിക്കണ്ട, മിനിമം കഥാ പുസ്തകങ്ങൾ വായിച്ചാൽ പാലു പോലെ വെളുത്ത തൊലിയെക്കുറിച്ച് പരാമർശിക്കുന്നത് കാണാം. ഒന്നും വേണ്ട, ക്വീൻ എലിസബത്ത് എന്ന സിനിമ കണ്ടാലും മതി. രാജകുടുംബത്തിലെ സ്ത്രീകൾ വയലിൽ പണിയെടുക്കുന്ന സ്ത്രീകൾ പോലെ ഇരുണ്ടതല്ല എന്നതായിരുന്നു അന്നത്തെ ആ പേയിൽ സ്കിനിന്റെ പുറകിൽ ഉണ്ടായിരുന്ന മാനസികാവസ്ഥ. ഇത് യൂറോപ്പിൽ മാത്രമായിരുന്നില്ല. ജപ്പാൻ, ചൈന, മുതൽ ആഫ്രിക്കൻ ട്രൈബുകളിൽ വരെ ഇങ്ങിനെയൊരു വെളുത്ത തൊലി ഭ്രമം ഉണ്ടായിരുന്നതായി കാണാം. ജപ്പാനിലെ സ്ത്രീകൾ അവരുടെ തൊലി മുഴുവൻ വെളുത്ത പെയിന്റ് പോലെ അടിച്ചിരുന്നു. ആഫ്രിക്കൻ സ്ത്രീകൾ ചുവന്ന മണ്ണ് ഉപയോഗിച്ച് തങ്ങളുടെ തൊലിയെ സൂര്യപ്രകാശത്തിൽ നിന്ന് രക്ഷിച്ച് പോന്നിരുന്നു. ക്ലിയോപാത്ര എന്ന ഈജ്യപ്ഷ്യൻ സുന്ദരി പാലിൽ കുളിച്ചിരുന്നു എന്ന് പറയുന്നതു ഇതേ തൊലിപ്പുറത്തെ വെളുപ്പിനോടുള്ള ആഗ്രഹം കൊണ്ടാണ്. കുങ്കുമപ്പൊടി പാലിൽ കലക്കി അറേബ്യൻ സുന്ദരികൾ ഗർഭകാലത്ത് സേവിക്കുന്നത് കുഞ്ഞ് വെളുത്തിരിക്കുവാനാണത്രേ. അതായത് കാലാകാലങ്ങൾ മുതലേ തൊലി വെളുപ്പ് ഒരു സമ്പന്ന ചിഹ്ന്നമായി ലോകമെമ്പാടും കരുതിപ്പോന്നിരുന്നു, ഇപ്പോഴും കരുതുന്നു. അതുകൊണ്ട് ഇതൊരു ഇന്ത്യൻ പ്രതിഭാസമല്ല, അതുകൊണ്ട് തന്നെ അതിനെ മുഴുവനുമായും അനോണി ആന്റണി എഴുതിയതുപോലെ ജാതീയതയുമായി ബന്ധിപ്പിക്കാൻ സാധിക്കില്ല എന്നു മാത്രമേ ഞാൻ പറഞ്ഞുള്ളൂ. (തമാശ അതല്ല, ഇന്ത്യയിലെ സുന്ദരികളെക്കുറിച്ച് അവഗാഹമുള്ള യൂറോപ്പിലോ അമേരിക്കയിലോ ഉള്ളവരോട് ചോദിച്ചാൽ അവർ പറയുന്നത് കൂർഗിലെ വെളുത്ത ആദിവാസി സ്ത്രീകളെക്കുറിച്ചാണ്.) പറഞ്ഞ് വന്നത്, ഇന്ത്യയിൽ ജാതീയമായി വെളുത്ത തൊലിയെ ഏതെങ്കിലും ഒരു ചരടിൽ ബന്ധിപ്പിക്കാമെങ്കിലും, ലോകത്തെമ്പാടുമുള്ളതുപോലെ അതൊരു സമ്പന്നവർഗ്ഗ ചിഹ്നമായായോ ഒരു സൌന്ദര്യവർദ്ധക ഉപാധിയായോ കരുതുന്നു എന്ന് കരുതാനേ എനിക്ക് സാധിക്കുന്നുള്ളൂ.

ഇനി ഞാൻ അനോണി ആന്റണി അല്ലല്ലോ, സാധാരണയായ ഇഞ്ചിപ്പെണ്ണ് അല്ലേ? അതുകൊണ്ട് ഞാൻ പറയുന്നതിനു ലിങ്കുകളുടെ ബലം ഇല്ലെങ്കിൽ ഞാൻ പോലും വിശ്വസിക്കില്ല. അപ്പോൾ ലിങ്കുകൾ ഇല്ലെങ്കിൽ നാട്ട് നടപ്പ് ശരിയാവാത്തതുകൊണ്ട് എനിക്കും ഒന്ന് ഓടിച്ച് സേർച്ചിയതിൽ കിട്ടിയ കുറച്ച് ലിങ്കുകൾ.

1.
Whiteness in Japanese culture
In Japan, the preference for skin that is white and free of blemishes and spots has been around for a long time. There is a proverb that says "The color white will hide the Seven Misfortunes. (For fair-skinned girls, although they may have unattractive spots, they don't stand out.)"


2.
Skin Bleaching, Self-Hate, and Black Identity in Jamaica - ജമൈക്കയിലും മറ്റു കരീബിയനിലും ഈ തൊലിവെളുപ്പ് സംസ്കാരത്തെക്കുറിച്ച് നിരന്തരം പഠനങ്ങൾ നടക്കാറുണ്ട്. അതിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഇതാണ്.
The Afrocentric view concerning Jamaicans who bleach their skins is that they suffer from self-hate, a result of the lingering psychological scars of slavery. The self-hatred thesis is tested by comparing the self-esteem scores of a small convenience sample of skin bleachers with the scores of a control group. The two groups have almost the same average scores above the median, which indicates that skin bleaching did not occur because of low self-esteem.

3.
Skin whitening has a long history in Asia, stemming back to ancient China and Japan, where the saying "one white covers up three ugliness" was passed through the generations.

In their early bid to lighten up, Chinese ground pearl from seashells into powder and swallowed it to whiten their skin, says Chinese University chemical pathology professor Christopher Lam Wai-kei, while across the Yellow Sea, Geisha girls powdered their faces chalk white.

4.
Skin Deep
Skin-bleaching products were common in the United States among African-Americans during the 1920s and 1930s. Advertisements for creams and ointments such as Bleach and Glow, Plough's Black and White, Artra and Nadinola appeared in black publications. These, like Artra, bluntly advertised that they would offer a change, promising "lighter, lovelier skin." By the 1950s, it was no longer politically correct to advertise "skin-lighteners," and so a more subtle approach was used: Creams and lotions were advertised to help "even the skin tones," "clear complexions," and "help with hyper-pigmentation."

ഇനി ആന്റണി പറയുന്നതുപോലെ ഇങ്ങിനെയുള്ള ക്രീമുകളുടെ ഉള്ളിൽ പതിയിരിക്കുന്ന കെമിക്കലുകൾ പ്രത്യേകിച്ച് മെർക്കുറി പോയിസനിങ്ങ് (ഇത് ഫെയർ ആന്റ് ലവ്ലിയിൽ ഉണ്ടോ എന്ന് എനിക്ക് ഇപ്പോൾ അറിയില്ല, അതിനെക്കുറിച്ച് വിശദമായി പഠിച്ച് ഒരു പോസ്റ്റ് ആരെങ്കിലും ഇടുമെന്ന് കരുതുന്നു)
താഴെയുള്ള ലിങ്കുകൾ ഏതൊക്കെ രാജ്യങ്ങളിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് മാത്രമാണ്.

The second clue: In Mexico, as in other countries such as Saudi Arabia and Pakistan, most of the patients with clinical evidence of mercury poisoning were women. Even in the Southwestern Unites States, 96 percent of the more than 300 patients found to have abnormal mercury levels were female.

In every case, clinical questioning revealed that the women had used skin-whitening creams -- many for years. In other words, these women had tried so desperately to whiten their skin color that they had poisoned their bodies by applying mercury-based "beauty creams."


Skin Whitening A Global Practice
Skin lightening products account for nearly half of the cosmetics industry and are in high demand in Asia, Africa and the Caribbean, though the products can often cost $5 a bottle and the chemicals used in them can cause health defects such as scarring of the skin, or even cancer.

ആന്റണി തന്നതുപോലെ ദാണ്ട് മാദ്ധ്യമ ലിങ്ക്.

Tanzania counts cost of 'white skin'

ടൈറാ ബാങ്ക്സ് എന്ന ആഫ്രിക്കൻ അമേരിക്കൻ സിറ്റ് കോമിന്റെ ഒരു ലിങ്കാണിത്. ആഫ്രിക്കൻ അമേരിക്കൻ/ ലാറ്റിൻ അമേരിക്കൻ ടിവി ചാനലുകളിലും അവരുടെ മാഗസിനുകളിലുംമെല്ലാം സ്ഥിരം ഇതിനെക്കുറിച്ച് ചർച്ചയുണ്ടാവാറുണ്ട്.

ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു: ഇതു വെളുത്ത തൊലി നല്ലതെന്നോ അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ളതോ അല്ല പോസ്റ്റ്. നമുക്ക് വേണ്ടുന്ന വിവരങ്ങളിലൂടെ മാത്രം ഗൂഗിൾ സേർച്ചിനെ കൊണ്ട് പോകുന്ന മറിമായത്തെക്കുറിച്ച് മാത്രമാണ്. എന്റെ വിലയേറിയ ഇത്രയും സമയം നഷ്ടപ്പെടുത്തിയ അനോണി ആന്റണിക്ക് നന്ദി. ആന്റണിയുടെ ബാക്കിയുള്ള വാദങ്ങളെക്കുറിച്ച് പിന്നീട് സമയം പോലെ വിശദമായി പോസ്റ്റിടാം, അതിലൊന്നും എനിക്ക് കാര്യമായ എതിർപ്പൊന്നുമില്ല താനും.

ഇനി, ഒരൊറ്റ ചോദ്യം: തലയിൽ ഡൈ തേക്കാത്ത ഒരിക്കലും തേക്കാൻ സാധ്യതയില്ലാത്ത അങ്ങിനെ പ്രതിജഞ എടുത്ത ചേട്ടന്മാർ ഒന്നെഴുന്നേറ്റ് നിൽക്കുക.

30 പ്രതികരണങ്ങള്‍:

Umesh::ഉമേഷ് said...

തലയിൽ ഡൈ തേക്കാത്ത ഒരിക്കലും തേക്കാൻ സാധ്യതയില്ലാത്ത അങ്ങിനെ പ്രതിജഞ എടുത്ത ചേട്ടന്മാർ ഒന്നെഴുന്നേറ്റ് നിൽക്കുക.

ഡെസ്കിനു മുകളിൽ കയറി നിൽക്കണോ ടീച്ചർ? :)

ഏതായാലും ആന്റണിക്കും ഇഞ്ചിയ്ക്കും നന്ദി. ചർച്ച നടക്കട്ടേ.

നായര്‍ said...

മുടി നരയ്ക്കാനുള്ള പാകമാകുന്നതിനുമുമ്പേതന്നെ കഷണ്ടി കേറിയ എന്നെപ്പോലുള്ള ഹതഭാഗ്യരുടെ ഹൃദയം കറുപ്പിക്കുന്ന ചോദ്യമായല്ലോ ആ അന്തിമപ്രശ്നം. എന്തായാലും എഴുന്നേറ്റുനിന്നു. ഡെസ്കിന്റെ മുകളില്‍ ഉമേഷ് കയറിയതുകൊണ്ട് അവിടെ ഇനി ഇടമുണ്ടെന്നുതോന്നുന്നില്ല. ഞാനിനി ബെഞ്ചേല്‍ നില്‍ക്കേണ്ടി വരുമെന്ന് തോന്നുന്നു

Cartoonist said...

പാത്തുമ്മയുടെ നായമ്മാര്‍ക്കെന്തും പറയാം. കാരണം ലോലഹൃദയവും വിക്ടോറിയന്‍ പേലവതൊലിയും ഉള്ള പെണ്ണാള്‍മാരെ ഭദ്രമായി വീട്ടിലിരിത്തീരിക്യല്ലെ ! :)

ഇനി ഉമേഷിനോടാണ് കോര്‍ക്കല്‍.
അങ്ങനൊരു പ്രതിജ്ഞ എടുത്താരുന്നതായി വോര്‍ക്കുന്നു. ഡെസ്ക്കിനെയോര്‍ത്ത് മാത്രം ഭൂമിയെ ചുംബിച്ചു നില്‍ക്കുന്നു.

ഇഞ്ചീ, ഈ സമയല്യാത്ത സമയത്ത്
എന്തിനിങ്ങനെ വ്യാപരിക്കുന്നു ?

കരീം മാഷ്‌ said...

“തലയിൽ ഡൈ തേക്കാത്ത ഒരിക്കലും തേക്കാൻ സാധ്യതയില്ലാത്ത അങ്ങിനെ പ്രതിജഞ എടുത്ത ചേട്ടന്മാർ ഒന്നെഴുന്നേറ്റ് നിൽക്കുക“.

ഡൈയോ.. അതെന്താണു ടീച്ചര്‍?
ഷാമ്പൂ മാത്രം തേക്കുന്നവര്‍ക്കു ക്ലാസ്സിലിരിക്കാവോ?

സുഗ്രീവന്‍ :: SUGREEVAN said...

“തലയില്‍ ഡൈ തേക്കാത്ത ഒരിക്കലും തേക്കാന്‍ സാധ്യതയില്ലാത്ത അങ്ങിനെ പ്രതിജഞ എടുത്ത ചേട്ടന്മാര്‍ ഒന്നെഴുന്നേറ്റ് നില്‍ക്കുക.”

-:)

ദ്വാണ്ടെ നമ്മുടെ എം എഫ് ഹുസൈന്‍ കൊന്നത്തെങ്ങിന്റെ മോളില്‍ കേറിനിന്ന് രണ്ട് കൈയും പൊക്കിക്കാണിക്കുന്നു.....
-:)

kidu aniyan said...

ആന്റണിച്ചേട്ടന്‍ ആടിനെ പട്ടിയാക്കുന്നതില്‍ എക്സ്പര്‍ട്ടാണ്‌. ഈ പോസ്റ്റ് കിടു ഇഞ്ചിപ്പെണ്ണേ. ഉമേഷിനെപ്പോലെയുള്ള മറ്റു ചേട്ടന്മാര്‍ വേഗം ഡൈയ്യേക്കേറിപ്പിടിച്ചു. ആടിനെ പട്ടിയാക്കാന്‍ ആന്റണിച്ചേട്ടനു മൗനാനുവാദം.

ഷൈജൻ കാക്കര said...

മലയാളി മങ്കമ്മാരും കുങ്കുമം കലക്കി കുടിക്കുന്നുണ്ട്‌

ഗർഭിണികൾ കാരറ്റ്‌ ജ്യൂസ്‌ കുടിച്ചാൽ കുട്ടികൾ വെളുക്കുമോ? അതൊ നമ്മുടെ പോക്കറ്റോ?

എൻ മകൻ വെളുക്കണമെന്നാഗ്രഹത്താൽ
ഭാര്യയുടെ പ്രസവം ഇഗ്ഗ്ലണ്ടിലാക്കി!

Anonymous said...

തറ്ക്കവിഷയത്തെക്കുറിച്ച് കാര്യമായ അറിവില്ല. തറ്ക്കം കൂടുതൽ നടന്നാൽ കൂടുതൽ മനസ്സിലാവും.
ആന്റണി മറുപടി പറയുമാറാകട്ടെ.

അവസാനത്തെ ചോദ്യം പലതവണ വായിച്ചിട്ടും ഇഞ്ചി ഉദ്ധേശിച്ചത് മനസ്സിലായില്ല. ‘ഇൻഫീരിയോറിറ്റി കോമ്പ്ലക്സുകൾ ഉണ്ടായിരിയ്ക്കണം‘ എന്നാണോ?

Anonymous said...

ആത്മവിശ്വാസം ഒരു ശീലത്തിന്റെ പ്രശ്നം കൂടിയാൺ. എനിയ്ക്ക് അതില്ല ഇതില്ല എന്നു വിശ്വസിച്ച് നടക്കാനാണെങ്കിൽ എല്ലാവറ്ക്കുമുണ്ടാകും ഓരോ കാരണങ്ങൾ. പകരം എനിയ്ക്ക് അതുണ്ട് ഇതുണ്ട് എന്നു പറഞ്ഞ് ആറ്മാദിയ്ക്കാൻ നാം ശീലിയ്ക്കേണ്ടത് അത്യാവശ്യമാൺ.

ആളുകൾ നിനക്കതില്ല, നീ കറുത്തവനാൺ, നീ ഉയരം കുറഞ്ഞവനാൺ എന്നൊക്കെ സൂചിപ്പിയ്ക്കുന്നത് മേൽക്കോയ്മയ്ക്കു വേണ്ടിയുള്ള സംഘറ്ഷങ്ങളുടെ ഭാഗമാൺ. പോടചെക്കാ എന്നു പറയേണ്ടിടത്ത് അങ്ങിനെത്തന്നെ പറയാൻ കഴിയുന്നതും ആത്മവിശ്വാസത്തിന്റെ അളവായിരിയ്ക്കും.

ഫുട്ബോൾ കളിയ്ക്ക് പ്രാധാന്യമുള്ള മലബാറിലെ എന്റെ കൌമാരകാലത്ത് ഉയരക്കുറവുകൊണ്ടും ഭാരക്കുറക്കുറവുകൊണ്ടും ആ കളി നന്നായി കളിയ്ക്കാൻ കഴിയാതെ പോയത് അക്കാലത്ത് എന്നെ വളരെ വിഷമിപ്പിച്ചിട്ടുണ്ട്. പകരം ക്രിക്കറ്റ് ഒരു വിധം നന്നായിക്കളിച്ചാൺ ഞാൻ ആ പുളി തീറ്ത്തിട്ടുള്ളത്.

ഞാൻ ഒരു ഭയങ്കര സംഭവമാണെന്നല്ല. എന്റെ ജീവിതത്തിൽനിന്ന് തന്നെ ഒരു സിമ്പിൾ ഉദാഹരണം എടുത്തുപറഞ്ഞു എന്നേ ഉള്ളൂ:)

Umesh::ഉമേഷ് said...

കിടു അനിയാ,

ആന്റണിയെ സപ്പോർട്ടു ചെയ്തതല്ല. വിവരമില്ലായ്മയാണു്. ആദ്യം ആന്റണി പോസ്റ്റിട്ടപ്പോൾ അതു ശരിയാണെന്നു തോന്നി. പിന്നെ ഇഞ്ചിയുടെ കമന്റു കണ്ടപ്പോൾ അതാണു ശരിയെന്നു തോന്നി. പിന്നെ ആന്റണിയുടെ പോസ്റ്റു കണ്ടപ്പോൾ അതാണു ശരിയെന്നു തോന്നി. ഇപ്പോൾ ഇഞ്ചി പറയുന്നതാണെന്നു തോന്നി. അതുകൊണ്ടാണു് അതിനെപ്പറ്റി ഒന്നും പറയാഞ്ഞതു്. കെമിസ്ട്രി തീരെ വിവരമില്ല. വെളുപ്പിന്റെ ചരിത്രം അത്ര പോലുമില്ല.

വെളുപ്പിനോടു നമുക്കു് ആരാധന തോന്നിയതു് ചോമാതിരിമാർ വന്നപ്പോഴാണോ വെള്ളക്കാർ വന്നപ്പോഴാണോ എന്നറിയില്ല. പഴയ കഥകളിലെ പെണ്ണുങ്ങളൊക്കെ കറുത്തിട്ടായിരുന്നു. ഗൗരി എന്ന പാർ‌വ്വതി മാത്രം അപവാദം. ഗൗരി പിന്നെ കാളി ആയി (ഭദ്രകാളിയല്ല) എന്നും കേട്ടു. സിനിമാപ്പാട്ടെഴുതിയവർക്കും "കറുകറുത്തൊരു പെണ്ണാണേ...", "കറുത്ത പെണ്ണേ, നിന്നെ..." എന്നൊക്കെയാണെഴുതിയതു്. ആകെയുള്ള അപവാദം "വെണ്ണയോ, വെണ്ണിലാവുറഞ്ഞതോ, വെളുത്ത പെണ്ണേ..." എന്നതു മാത്രം.

ഗൂഗിൾ സേർച്ചിന്റെ കാര്യം ഇഞ്ചി പറഞ്ഞതു നേരു്. പണ്ടൊക്കെ മനുഷ്യർ ശബ്ദതാരാവലിയും അമരകോശവും ഷിക്കാഗോ മാനുവലും റെൻ & മാർട്ടിനുമൊക്കെ ക്വോട്ടു ചെയ്തിരുന്നു. ഇപ്പോൾ ഗൂഗിളാണു്. രാമായണം തുറന്നു് ഏഴു വരിയും ഏഴക്ഷരവും തള്ളി ഫലം പറയുന്നതു പോലെയാണു്. എവിടെയൊക്കെ ഏതു കാണ്ഡമാണെന്നറിയാമെങ്കിൽ ഏതു ഫലവും കൊണ്ടുവരാൻ എളുപ്പം.

ഒരു ശ്ലോകം ചൊല്ലി ഞാൻ വിരമിക്കുന്നു:

കുളിച്ചിടുമ്പോഴയി സുന്ദരീ, സോ-
പ്പളിച്ചു തേയ്ക്കായ്ക നിറം വരുത്താൻ;
കിളുർത്തു നിൽക്കും മുടി പോലുമിന്നു
വെളുത്തു പോമെന്നിഹ തോന്നിടുന്നു...

t.k. formerly known as thomman said...

(Sorry I don't have keyman installed on this machine, and Google transliteration sucks.)

Recently NY Times put out an article about racism in South Korea and most of that is related to skin color, as they tend to look down on dark skinned peoples like immigrant Indians. See this excerpt from it:
South Korea, a country where until recently people were taught to take pride in their nation’s “ethnic homogeneity” and where the words “skin color” and “peach” are synonymous, is struggling to embrace a new reality. Here is the full article.

The higher social status of light-skinned African Americans among their own community is a well documented social reality here in the U.S.

The craze for light skin is widespread among non-Caucasians and Indians have plenty of company around the world.

വികടശിരോമണി said...

ഞാനെന്തായാലും ഓടിപ്പോയി മേശേടെ മോളിൽ കേറി നിൽക്കുന്നു.

കെ said...

ദേഹം വെളുത്തിരുന്നാല്‍ സന്തോഷം, പക്ഷേ മുടി (കുടുംബവും) വെളുത്തു തുടങ്ങിയാല്‍ സങ്കടം
ദേഹം കറുത്തിരുന്നാല്‍ സങ്കോചം, പക്ഷേ, മുടി കറുത്തിരുന്നാല്‍ ബഹു സന്തോഷം
ദേഹം വെളുപ്പിക്കാനും മുടി കറുപ്പിക്കാനും ബഹുരാഷ്ട്രക്രീമുകള്‍...

വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ പരിധിയില്‍ ഇതും പെടുമോ എന്റെ കാറല്‍ മാര്‍ക്സ് പുണ്യാളാ...............

ഇട്ടിമാളു അഗ്നിമിത്ര said...

അവസാന ചോദ്യത്തിന് ചേട്ടത്തിമാർക്ക് ഉത്തരം പറയാമൊ.. എങ്കിൽ, ഞാൻ ഇവിടെ ഒക്കെ തന്നെണ്ട്.. ;)

റൊമാന്‍സ് കുമാരന്‍ said...

പെങ്ങളേ,
ഇതൊരു ഈഗോ പ്രശ്നമായി കാണണോ? ആന്റ്ണിയുമായി സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്നമല്ലേയുള്ളൂ ഇതില്‍. ഇങ്ങനെ തമ്മില്‍ തല്ലുന്നതിനു പകരം ആരെങ്കിലും ഒരു വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായാല്‍ ഇത്തരം ചര്‍ച്ചകള്‍ വേണ്ടി വരില്ലല്ലോ?

Anonymous said...

ഉമേഷേട്ടാ...

ആകെയുള്ള അപവാദം "വെണ്ണയോ, വെണ്ണിലാവുറഞ്ഞതോ, വെളുത്ത പെണ്ണേ..." എന്നതു മാത്രം.

അപ്പോള്‍ ഇതോ ...
"വെളുത്ത പെണ്ണേ വെളുത്ത് പെണ്ണേ മനസ്സിലെന്താണ്‌ "

(എങ്ങനെ മുടി കറുപ്പിക്കാം എന്നാരിക്കും. ) :)

Anonymous said...

ഇഞ്ചീ,

വെറുമൊരു ആവേശത്തിന്റെ പുറത്തല്ല പോസ്റ്റ് ഇട്ടതെന്നു മനസ്സിലായി. കാരണം നടത്തിയ അന്വേഷണങ്ങളുടെ ലിങ്കുകളെല്ലാം പോസ്റ്റില്‍ സമൃദ്ധമായി കാണാമല്ലോ.
പോസ്റ്റ് വായിച്ചപ്പോള്‍ ഒരു സംശയം.

"കുങ്കുമപ്പൊടി പാലില്‍ കലക്കി അറേബ്യന്‍ സുന്ദരികള്‍ ഗര്‍ഭകാലത്ത് സേവിക്കുന്നത് കുഞ്ഞ് വെളുത്തിരിക്കുവാനാണത്രേ."

ഈ ഒരു വിശ്വാസം കേരളത്തിലെ സ്ത്രീകള്‍ക്കുമുണ്ടല്ലോ.എനിക്ക് തോന്നുന്നത് പോഷകഗുണമുള്ള പാല്‍ കുടിക്കാന്‍ വേണ്ടി മുതിര്‍ന്നവരൊപ്പിച്ച ഒരു പണിയായിരിക്കും ഇതെന്നാണ്. ഈ വിദ്യ അറേബ്യയിലുമുണ്ടോ?
ഹരി

റൊമാന്‍സ് കുമാരന്‍ said...

കുങ്കുമപ്പൊടി പാലില്‍ കലക്കി ഗര്‍ഭകാലത്ത് സേവിച്ചാല്‍ കുഞ്ഞ് വെളുത്തിരിക്കുവാനാണെന്നു പറയുന്നത് വെറുതേയാണ്. അതേ സമയം അറബിപാല്‍കായത്തിന് ഈ ഗുണമുണ്ട് എന്നു അപ്പനപ്പൂപ്പന്മാര്‍ തൊട്ടേ പറഞ്ഞുകേട്ടിട്ടുണ്ട്.

അനോണി ആന്റണി said...


ആന്റണീടെ തല

കായങ്കൊളംവാൾ... said...

എന്റെ അണ്ണന്മാരേ,
ഓർമ്മയായകാലം മുതൽ തൊലി വെളുക്കാൻ മരുന്നു തേച്ചു നടന്ന ഒരു നിർഭാഗ്യവാൻ ആണു ഞാൻ. കുടുംബം വെളുത്തതല്ലാതെ കിം ഫലം...
ഇഞ്ചിക്കുട്ടീ, മോളായിട്ടിനി എന്തിനാ...

Anonymous said...

ഞെക്കിപ്പിഴിഞ്ഞ് മുഴുവന്‍ ഊറ്റിയെടുത്ത ഒരു ഫെയര്‍നെസ്സ്ക്രീം ട്യൂബ് അന്റണിച്ചായന് അയച്ചുകൊടുത്തേക്ക് ഇഞ്ചി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സത്യത്തിൽ ഈ വെളുപ്പിനു ഇത്ര അഴക് ഉണ്ടോ? നമ്മുടെ പുരാണങ്ങളിൽ വെളുത്തതായി പറയുന്നത് പാർവതി മാത്രമേ മാത്രമേയൂള്ളൂ..കാർമേഘ വർണ്ണനും കൃഷ്ണയും എല്ലാം..

എനിക്കു തോന്നുന്നത് വൈദേശിക ആക്രമണങ്ങളും അവരുടെ തൊലിവെളുപ്പും തന്നെയാണു ഭാരതത്തിൽ അതിനോട് ഒരു അഭിനിവേശം ഉണ്ടാക്കിയത് എന്നാണ്.

Anonymous said...

Hello "t.k. formerly known as thomman"

I dont have keyman installed on my machine and yes translator sucks! and that is the same case with your quotes from nytimes!
How did u relate that article and
"അനോണി ആന്റണിക്ക് മറുപടി" ????
Did u read that at least once?

t.k. formerly known as thomman said...

anony,
Looks like you are English challenged and I cannot help you with that.

The main point is right there, qouted in my comment already. Though the Koreans discriminate dark skinned Indians, they seem to appreciate the whites (haven't you read the story about the Korean woman married to a German, and envied by others?)

Anonymous said...

കൃത്യമായ ഈ കൊസ്മോളജിക്കല്‍ ശാസ്ത്രീയ അപഗ്രഥനത്തിന് നന്ദി. പ്രപഞ്ച സത്യങ്ങളുടെ ചുരുളഴിച്ച് പായ വിരിച്ചു നിവര്‍ത്തി തോര്‍ത്തി കിടത്തുന്ന ഈ പോസ്റ്റ് തീര്‍ത്തും വിജ്ഞാന പ്രദം.വിക്കി,ഗൂഗിള്‍ സെര്‍ച്ച് ഇവയുടെ കുറിക്കു കൊള്ളുന്ന ഉപയോഗവും നന്നായി.ഇനിയും തുടരുക.
എന്ന്

വെബ്‌ ഹാന്‍ട്ല് അനോണി.

OAB/ഒഎബി said...

വെളുക്കേണ്ടവർ ഹൈഡ്രജൻ പരോക്സൈഡ് തേക്കുക.(ചില ക്രീമുകളിൽ മിക്സാക്കുന്നുണ്ട്) നല്ലോണം വെളുക്കും...പിന്നെ എന്തെങ്കിലും സംഭവിച്ചാ എന്നെ പറേര്ത് :) :)

Anonymous said...

ഞാന്‍ കരുതി ദേവന്‍ വല്യ കോപ്പിലെ ബുദ്ധിജീവി ആണെന്ന്‌ :)

KURIAN KC said...

കറുപ്പിനഴക്‌ ഓ... (മൂന്നാല് പ്രാവശ്യം)
വെളുപ്പിനഴക് ഓ... (ഇതും ഒരു മൂന്നാല് പ്രാവശ്യം)

രാവുണ്ണി said...

“കാലാകാലങ്ങള്‍ മുതലേ” എന്നത് ശരിയായ പ്രയോഗമാണെന്നു തോന്നുന്നില്ല. “കാലാകാലങ്ങളായി”, “ജന്മജന്മാന്തരങ്ങളായി” എന്നൊക്കെയാണ്.

Zebu Bull::മാണിക്കൻ said...

സിനിമാപാട്ടുകളിലെ ‘കറുത്ത പെണ്ണുങ്ങ’ളിൽ വലിയ കാര്യമില്ല - വെളുത്ത പെണ്ണുങ്ങളെയാണ് ഇഷ്ടം എന്നത് ‘സ്വർ‌ണ്ണത്തോടു ഭയങ്കരമായ ഇഷ്ടമുണ്ട്’ എന്നൊക്കെ പറയുന്നതുപോലെയാണ്. ഉള്ളിൽ ഇഷ്ടം കാണും, പക്ഷേ അതു പുറത്തുപറഞ്ഞാൽ തന്റെ പുരോഗമനവാദജാട പൊളിയുമല്ലോ എന്നൊരു ഭയവും. അല്ലെങ്കിൽ നല്ല കറുമ്പികളായ എത്ര സിനിമാനായികമാർ നമുക്കുണ്ട്?