ആര്‍ക്കെങ്കിലും ഒരു വിഷമം ഉണ്ടാവുംബോള്‍ ആളുകള്‍ എന്താ പറയുക എന്നു അറിയൊ?
“ആഹ്! അവന്റെ പോക്കു കണ്ടപ്പൊഴെ കരുതിയതാണ്”
“എപ്പോഴും അംബലത്തിലും പള്ളിയിലും ഒന്നും പോയിട്ടു കാര്യമില്ലന്നേ,നമ്മള്‍ നല്ല മനുഷ്യരായാല്‍ മതി”
“ഓ,വല്ലപ്പോഴുമെങ്കിലും ദൈവത്തിനും കുറച്ചു സമയം നീക്കിവെക്കണം..അല്ലാണ്ടു നല്ല പ്രവര്‍ത്തികള്‍ മാത്രെം ചെയ്തിട്ടു കാര്യമില്ല”
“അവന്‍/അവള്‍ പാവം!പക്ഷെ അവന്റെ അപ്പൂപ്പ്ന്/അമ്മാാവനു/അമ്മക്കു കുറചു ഹുങ്കു കൂടുതല്‍ ആയിരുന്നു.അതിന്റെ ഫലം ആവും”
ഒരാളോടു എന്തെങ്കിലും പറയുംബോള്‍ നമ്മള്‍ മുപ്പതുവട്ടം ചിന്തിക്കണം.ദൈവം ദുഷ്ട്ടനെ പന പോലെ വളര്‍ത്തും എന്നു കേട്ടിട്ടില്ല്ലേ?അല്ലാതെ ഒരാള്‍ക്കു ഒരു കഷ്ട്ടകാലം വന്നാല്‍ അതു അയാളുടെ കുറ്റമാക്കാന്‍ നോക്കുന്നതു കഷ്ട്ടം തന്നെ.
കഷ്ട്ട്കാലം ഇല്ലാത്ത ആളുകള്‍ ഉണ്ടൊ?എങ്കില്‍ എനിക്കൊന്നു പരിചയപെട്ടാല്‍ കൊള്ളാംായിരുന്നു.
*****
ഈ അമേരിക്കകാരുടെ കാര്യം പറഞ്ഞാല്‍ ചിരിക്കു വകയുള്ളതാണെ.“കയ്റ്റീ ക്യൂറിക്കു“ എന്നു പേരുള്ള ഒരു ട്ടെലിവിഷന്‍ അവതാരിക ഉണ്ട്.അവരു ഒരു ചാനലില്‍ നിന്നു വെറെ ഒരു ചാനലിലേക്കു മാറുകയാണത്രെ.അവാരാണത്രെ,ആദ്യമായി ഒരു സ്ത്രീ ഒറ്റക്കു ചാനലില്‍ വാര്‍ത്തകള്‍ വായിക്കാന്‍ പോവുന്നതു.ഇത് 2006 ആണ് എന്നു ഓര്‍ക്കണം. സ്ത്രീ സ്വാതത്ര്യം ഞങ്ങളുടെ കൂത്തവകാശം ആയി വെച്ചിരിക്കുന്ന അമേരിക്കയിലാണു എന്നും ഓര്‍ക്കണം.ഒരു സ്ത്രീ വാര്‍ത്ത വായിച്ചാല്‍ അതു ഗൌരവമായി എടുക്കുമോ എന്ന സംശയത്തില്‍ ആണത്രെ എല്ലാവരും.Will viewers accept their evening news from someone wearing mascara?. എന്തൊരു കഥ!
*****
കേരളത്തില്‍ തിരഞ്ഞെടുപ്പു അല്ലേ? ഇനി ഒരു ചിരിക്കാലം!
2006-04-19
ഈ ആളുകള്‍ എന്തെല്ലം തരക്കാര്‍!
-
Inji Pennu
at
9:51 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
5 comments:
ഇബ്രു said...
L .G
മഴനൂലു വഴിയാണിവിടെ ഊര്‍ന്നിറങ്ങിയത്..സ്വാഗതം.
തുടര്‍ന്നെഴുതൂ.
സസ്നേഹം
www.ibru.blogspot.com
1:24 AM, April 25, 2006
Thulasi said...
സ്വാഗതം.
തെരെഞ്ഞെടുപ്പ് കാലം തന്നെയാണ് പക്ഷെ അങ്ങനെ ചിരിച്ചൊഴിവാക്കാന്‍ പറ്റുമോ?
1:32 AM, April 25, 2006
Binoy mathew said...
തിരഞ്ഞെടുപ്പ് കാലത്ത് എന്തിത്ര ചിരിക്കാന്‍...? രാഷ്ട്രീയ നാടകങ്ങളെ ഓര്‍ത്താണെങ്കില്‍ ചിരിക്കാം... പക്ഷെ തിരഞ്ഞെടുപ്പ് പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യം തന്നെ ആണ്. വോട്ടു ചെയ്യുന്നതു കൊണ്ട് കാര്യമില്ല എന്നു പറയുന്നവര്‍ തന്നെ അയിരിക്കാം പലപ്പോഴും രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കള്‍. അല്ലെങ്കില്‍ പരോക്ഷമായെങ്കിലും അതിന്റെ ഫലം അനുഭവിക്കുന്നവര്‍
binOy mathew
(read me @ www.kulirma.blogspot.com)
9:02 AM, April 25, 2006
Immigrant in Canada said...
election time: i remember the pirivu karu and how ammachi would chase them off our property...
6:54 PM, April 25, 2006
Inji Pennu said...
എന്റെ അമ്മേ! രാഷ്റ്റ്രീയം എന്നു ഒരു അക്ഷരം എഴുതിയാല്‍ എല്ലവര്‍ക്കും തിളക്കുവാണല്ലോ?
3:25 PM, April 26, 2006
qw_er_ty
Post a Comment