ഇന്നു സോഫിയായുടെ ഭാഗ്യദിനമാണു. ഇനി മുതല്‍ അങ്ങോട്ടുള്ള ജീവിതം ഓര്‍ത്തു സോഫിയായ്ക്കു മനസ്സില്‍ ഒരു വല്ലാത്ത സമാധാനം നിറഞ്ഞു. മഴ കഴിഞ്ഞു പുളിമരത്തിന്റെ ചുവട്ടില്‍ നടക്കുംബോള്‍ മരം കുസൃതി കാട്ടി പിന്നേയും മഴ പെയിക്കുംബോള്‍ ഉള്ള ഒരു കുളിര്‍മ്മ. പണ്ടു പരീക്ഷയ്ക്കു പാസ്സായി എന്നു ക്ലാസ്സില്‍ വായിച്ചു പറയുംബോഴുള്ള ഒരു സന്തോഷം. പെട്ടെന്നു ഒരു കൊച്ചു കുഞ്ഞായതു പോലെ. സോഫിയാക്കു അലസമായി ചുരുണ്ടു കൂടി കിടക്കാന്‍ തോന്നി.
പക്ഷെ ഈ സന്തോഷത്തിന്റെ നടുവിലും സോഫിയായുടെ കണ്ണുകള്‍ നിറയുന്നുണ്ടു. സന്തോഷാശ്രുക്കള്‍ ഒന്നുമ്മല്ല. ചുറ്റും നില്‍ക്കുന്നവര്‍ കരയുന്നണ്ടു. സോഫിയാക്കു അങ്ങിനെ ആണു. ആരുടെയും സങ്കടം കാണാന്‍ ഉള്ള മന:കരുത്തില്ല. ആരു കരഞ്ഞാലും,സിനിമയിലായാലും,ടി.വി യിലായാലും, ആരെങ്കിലും കരയുന്നതു കാണുംബോള്‍ സോഫിയായുടെ കണ്ണുകളും നിറഞ്ഞു കവിയും. എന്താന്നു അറിയില്ല. കഞ്ഞുനാളില്‍ മലംബുഴ ഡാം എന്നു വിളിച്ചു കൂട്ടൂകാരികള്‍ സോഫിയായെ കളിയാക്കാറുണ്ടു. “അതീവ സുന്ദരി ആയ മലംബുഴ ഡാം”. ആരു കളിയാക്കിയാലും സോഫിയായ്ക്കു അവരെ ഒക്കെ ഇഷ്ടം ആണു. “എപ്പൊഴും ഇങ്ങിനെ ചിരിച്ചോണ്ടു ഇരുന്നാല്‍ പല്ലെല്ലാം കൊഴിയും കേട്ടൊ” അമ്മാമ്മ പണ്ടു വഴക്കുപോലെ സ്‌നേഹത്തോടെ പറയുമായിരുന്നു.
തലയില്‍ വട്ടത്തില്‍ ഉള്ള വെള്ള മുടിക്കെട്ടു വെച്ച്, കയ്യുകള്‍ കൂപ്പി പിടിച്ചു വെള്ള വസ്ത്രധാരിയായ ഒരാള്‍ കിടപ്പുണ്ടു.സോഫിയായുടെ ഭര്‍ത്താവാണു അതു. ഇന്നു അദ്ദേഹം മരിച്ച ദിവസമാണു. ശവം ഇനിയും അടക്കീട്ടില്ല. കന്യാസ്ത്രീകള്‍ ചുറ്റും നിന്നു പ്രാര്‍ത്‌ഥനകള്‍ ഉറക്കെ വായിക്കുകയാണു. സിസ്റ്റ് ര്‍ റോസാമരിയ.... “ഇത്രേം പാവമായല്‍ നീ എങ്ങിനെ മക്കളെ നോക്കി ജീവിക്കും മോളെ?.” പണ്ടു തന്റെ മുറിവുകളില്‍ തലോടി പറഞ്ഞതു സോഫിയ ഓര്‍ത്തു.
എന്തൊക്കെ ആണെങ്കിലും ശവം അടക്കുന്ന വരെ സോഫിയാക്കു ഒരു ഭീതി ഇല്ലാതില്ല. ചിലപ്പോള്‍ കണ്ണു തുറന്നെങ്കിലോ.
ആരൊ കുറെ കാപ്പി ഗ്ലാസ്സുമായി നടക്കുന്നു. ആരാണാവൊ അതു? ഇതിനു മുംബു കണ്ടിട്ടില്ല.വളരെ അധികം പേര്‍ വീട്ടില്‍ കൂടിയിട്ടുണ്ടു. പലരേയും സോഫിയാക്കു അറിയില്ല. പലരുടേയും മുഖം ആദ്യം ആയിട്ടാണു കാണുന്നതു. അവരേയും പറഞ്ഞിട്ടു കാര്യമില്ല. കല്ല്യാണം കഴിഞ്ഞ് മൂന്നു മാസം മുതല്‍ക്കു ആരെങ്കിലുമായി കൂട്ടു കൂടാന്‍ തന്നെ ഭയമായിരുന്നു. പണ്ടു അലറി വിളിച്ചു കരഞ്ഞപ്പോള്‍ ഇന്നു വന്നവരൊക്കെ ഒന്നു വന്നിരുന്നെങ്കില്‍. ചിരവ കൊണ്ടു തലക്കു അടിയേറ്റു രക്തം ഒലിപ്പിച്ചു ബോധരഹിതയായി കിടന്നപ്പോള്‍ ആരെങ്കിലും അന്നൊരു കാപ്പി ഗ്ലാസ്സുമായി വന്നിരുന്നെങ്കില്‍. ആ മുറിവിന്റെ വേദനയും അന്നത്തെ ആ മന്‍സ്സിന്റെ നീറ്റലും ആലോചിച്ചപ്പോള്‍ സോഫിയ പൊട്ടി പൊട്ടി കരഞ്ഞു.
“സാരമില്ല മോളെ, ജീവിതമല്ലേ?. ദൈവം തിരിച്ചു വിളിച്ചാല്‍ നമ്മള്‍ക്കു ഒന്നും ചെയ്യാന്‍ കഴിയില്ലല്ലൊ.” ആരൊ അടുത്ത് ഇരുന്നു ആശ്വസിപ്പിച്ചു.
അന്നു ചിരവ കൊണ്ടു തലക്കടിച്ച ആളാണു ഇന്നു അനക്കമറ്റു കിടക്കുന്നതു. ഇങ്ങിനെ ഒന്നുമറിയാതെ കിടക്കാന്‍ സോഫിയ എത്ര തവണ കൊതിച്ചിട്ടുണ്ടു. തന്റെ പൊന്നു മക്കളെങ്കിലും അമ്മയോടുള്ള ക്രൂരത കാണാതിരിക്കാന്‍. സോഫിയ ആ മുഖ:ത്തേക്കു ഒന്നു സൂക്ഷിച്ചു നോക്കി. കുഞ്ഞുങ്ങളുടേതു പൊലെയുള്ള മുഖം. പെണ്ണു കാണാന്‍ വന്നപ്പോള്‍ സോഫിയ അതാണു ശ്രദ്ധിച്ചതു.
“എന്റെ ഭാര്യ ജോലിക്കു പോവുന്നതു എനിക്കിഷ്ടമല്ല. അതിപ്പൊ എം.എ കാരിയാണെങ്കിലും ശെരി.”
അന്നു അങ്ങിനെ പറഞ്ഞപ്പോള്‍ സോഫിയക്കു ഉള്‍പ്പുളകമായി. അല്ലെങ്കിലും ജോലിക്കു പോകുവാന്‍ സൊഫിയാക്കു ഇഷ്ട്മല്ലായിരുന്നു. പത്തു മക്കളേയും പ്രസവിച്ചു ഭര്‍ത്താവിന്റേയും കുഞ്ഞുങ്ങളുടേയും കാര്യം മാത്രം നോക്കി ജീവിക്കന്‍ ആണു എന്നും ആഗ്രഹിച്ചതു. മനസ്സു വായിച്ചതു പോലെ ഒരാള്‍. ‘അമ്മേ എനിക്കു നൂറു വട്ടം സമ്മതം.” എന്നു പറഞ്ഞു സോഫിയ പുളിമരചോട്ടിലേക്കു ഓടി.
“ഇനി എങ്ങിനെ ഈ കുട്ടീം രണ്ടു മക്കളും ജീവിക്കും? അയാള്‍ക്കു മാത്രമല്ലെ ജോലി ഉണ്ടായിരുന്നതു.
ഉണ്ടായിരുന്നതെല്ലാം കുടിച്ചു നശിപ്പിക്കേം ചെയ്തു.” ആരോ അടക്കം പറയുന്നതു സോഫിയായുടെ ചെവിയില്‍ വീണു.
അവര്‍ക്കെങ്ങിനെ അറിയാം സോഫിയായുടെ ഭാഗ്യ ദിനത്തെപറ്റി? ഇനി മുഖത്തു കരുവാളിച്ച പാടുകള്‍ ഉണ്ടാവില്ല. സിഗരട്ടു കുറ്റികളാല്‍ ദേഹം മൊത്തം വ്രണപ്പെടില്ല. കാല്പാദത്തിന്റെ അടി വരെ സിഗരട്ടു കുറ്റിയുടെ വട്ടത്തില്‍ ഉള്ള വ്രണങ്ങളാണു. ഇന്നലെ അടിവയറ്റില്‍ തൊഴിച്ചതിന്റെ വേദന ഇന്നും മാറിയിട്ടില്ല. ഒരു നാള്‍ കൈ കൊണ്ടു തടഞ്ഞപ്പോള്‍ കൈയില്‍ വെട്ടു കിട്ടിയതിന്റെ പാടില്‍ സോഫിയ ഒന്നു തടവി. അതു ഇനിയും ഉണങ്ങിയിട്ടില്ല. തുന്നലുകളില്ലൂടെ നീറ്റ് ഇപ്പോഴും ഉണ്ടു. ഇനി ഈ മുറിവുകള്‍ ഉണങ്ങുംബോള്‍ പുതിയതൊന്നും ഉണ്ടാവില്ലല്ലൊ. സോഫിയ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ആരോ അപ്പോഴും സോഫിയായെ തലോടി ആശ്വസിപ്പിച്ചു.
ഇന്നു പകല്‍ കാപ്പിയും കൊണ്ടു കിട്പ്പുമുറിയുടെ വാതില്‍ക്കല്‍ വന്നപ്പൊള്‍, ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ഭര്‍ത്താവിനെ കണ്ടതു മുതലാണു സോഫിയായുടെ ഭാഗ്യം തെളിഞ്ഞതു. ആദ്യം സോഫിയാക്കു അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല...പണ്ടു തന്നെ ഇതേപോലെ ശ്വാസം മുട്ടിച്ചിട്ടുണ്ടു. അതുപൊലെ എന്തെങ്കിലും ആണൊ? കെട്ടു സ്വയം അഴിച്ച് “നീ ഞാന്‍ മരിച്ചു എന്നു കരുതി ആശ്വസിക്കുകയാണു അല്ലേടി?” എന്നു അലറി പാഞ്ഞു വന്നെങ്കിലൊ...?
അതോര്‍ത്തപ്പോള്‍ സോഫിയ പതുക്കെ ശവത്തെ ഒന്നു തൊട്ടു നൊക്കി. തണുപ്പു ഉണ്ടു. ശവത്തിന്റെ മരവിപ്പിക്കുന്ന തണുപ്പു. വല്ലപ്പോഴും സ്‌നേഹം കാണിക്കുംബോള്‍ സോഫിയാക്കു ഉള്ളില്‍ തോന്നിയിരുന്ന അതേ തണുപ്പ്. “ഇല്ല, ഇനി എനിക്കു മുറിവുകള്‍ ഉണ്ടാവില്ല . എന്നു എന്റെ ഭാഗ്യദിനമാണു!”
2006-04-27
സോഫിയായുടെ ഭാഗ്യം
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
12 comments:
ബിജു വര്‍മ്മ said...
എല്‍ജീ,
വളരെ വളരെ വളരെ നന്നായിരിക്കുന്നു. വളരെ ടച്ചിംഗ് ആണ് സംഭവം. ഒരു നിര്‍ത്തുമില്ലാതെ വായിച്ചു തീര്‍ത്തു. വളരെ കാര്യമാത്രപ്രസക്തമായി ഇങ്ങിനെ പറഞ്ഞവസാനിപ്പിക്കാന്‍ അപാര കഴിവ് തന്നെ വേണം.
കീപ്പ് അപ്പ് ദ ഗുഡ് വര്‍ക്ക്
9:58 PM, April 27, 2006
പെരിങ്ങോടന്‍ said...
സാധാരണ കഥയായി തുടങ്ങിയെങ്കിലും അവസാന വരികളില്‍ കഥയ്ക്കു പൊടുന്നനെ ജീവന്‍ വയ്ക്കുകയാണുണ്ടായതു്. നന്നായിരിക്കുന്നു.
5:17 AM, April 28, 2006
ഉമേഷ്::Umesh said...
എല്‍ജീ,
നല്ല കഥ. അല്പം കൂടി ഒന്നു തേച്ചുമിനുക്കിക്കൂടേ? ഇനിയും വളരെ നന്നാവും എന്നണു് എനിക്കു തോന്നുന്നതു്.
അതുല്യയുടെ (http://atulya.blogspot.com/) പെട്ടെന്നെഴുതിത്തീര്‍ത്ത കഥകള്‍ വായിക്കാറുണ്ടോ? ഇത്തരം പ്രമേയങ്ങള്‍ ഏറ്റവും കുറഞ്ഞ വാക്കുകളിലൂടെ ആ അതുല്യയായ കഥാകാരി അവതരിപ്പിക്കുന്നതു കാണാം.
8:41 AM, April 28, 2006
Kuttyedathi said...
കഥ നന്നായിരിക്കുന്നു. ഭര്‍ത്താവു മരിക്കുമ്പോള്‍ ഏതെങ്കിലും സ്ത്രീക്കാശ്വാസം തോന്നുമോ ? ഉവ്വാരിക്കുമല്ലേ ? സോഫിയായുടെ പോലെയുള്ള ജീവിത സാഹചര്യങ്ങളില്‍ കൂടി കടന്നു പോയാല്‍ ...
എല്‍ജിയെ ഞാനിപ്പൊളേ കണ്ടുള്ളൂ. കമന്റുകളൊന്നും പിന്മൊഴിയിലും സൂചികയിലും എത്തുന്നില്ലല്ലോ എല്‍ജി.
1:00 PM, April 28, 2006
Kuttyedathi said...
സ്വര്‍ഗ്ഗസ്ഥനായ 'ഞങ്ങളുടെ' പിതാവല്ലേ, എല്‍ജി , 'എന്റെ' എന്നു മുകളില്‍ പറഞ്ഞിട്ടു താഴേക്കു വരുമ്പോള്‍ എല്ലാം ഞങ്ങളുടെ എന്നു കാണുമ്പോള്‍ ഒരപാകത.
അവിടെ കമന്റിടാന്‍ പറ്റാത്തതുകൊണ്ടിവിടെ ഇട്ടതാണേ.
1:05 PM, April 28, 2006
Inji Pennu said...
ചേട്ടന്മാരെ,
സത്യം പറഞ്ഞാല്‍ എനിക്കു കഥ ഒന്നും എഴുതാന്‍ അറിയില്ല.
നഗരത്തില്‍ ചില്ലുകൂട്ടില്‍ വളര്‍ന്ന എനിക്കു പുഴയും തുംബയും തുളസിയും തോണിയും നാലുകെട്ടും ഒക്കെ സിനിമയിലെ കണ്ടിട്ടുള്ളൂ.
പിന്നെ എന്തൊക്കെയോ അറിയാതെ കുത്തി കുറിക്കുന്നു. തെറ്റുകള്‍ ദയവായി ക്ഷമിക്കുക.
ജീവിതത്തില്‍ ആദ്യമായിട്ടാണു മലയാളത്തില്‍ എഴുതാന്‍ ശ്രമിച്ചതു.Englishil കുറച്ചൊക്കെ കുത്തിക്കുറിചിറ്റുണ്ടു...
എന്നെ അഭിനന്ദിച്ച ചേട്ടന്മാര്‍ക്കു വളരെ നന്ദി.
ഒത്തിരി നന്ദി.
എനിക്കു Kuttyedathi പറഞ്ഞതൊന്നും മനസ്സിലായില്ല.
8:08 PM, April 28, 2006
സാക്ഷി said...
നല്ല കഥ. വേറിട്ട ചിന്ത.
നന്നായി പറഞ്ഞിരിക്കുന്നു.
11:27 PM, May 14, 2006
ശനിയന്‍ \OvO/ Shaniyan said...
എല്‍ജീയെ,
നന്നായി എഴുതിയിരിക്കുന്നു.. വളരെ ലളിതമായ ആവിഷ്കരണം..
കഥ എഴുതുന്ന ആളല്ല തീരുമാനിക്കേണ്ടത് എഴുതാനറിയുമോ എന്ന്. അത് ബാക്കിയുള്ളവര്‍ തീരുമാനിച്ചോളും.. എഴുതുക എന്ന ധര്‍മ്മം മാത്രം നടത്തി, ബാക്കി ബാക്കിയുള്ളവര്‍ക്കു വിട്ടേക്കൂ..
8:10 PM, May 29, 2006
ശനിയന്‍ \OvO/ Shaniyan said...
:) ഇടാന്‍ മറന്നു..
8:11 PM, May 29, 2006
ആനക്കൂടന്‍ said...
കഥ നന്നായിട്ടുണ്ട്. പെക്ഷെ, ഇതെന്താ മൊത്തത്തിലൊരു ഫുട്ബോള്‍.
നടക്കുംബോള്‍-നടക്കുമ്പോള്‍
പറയുംബോഴുള്ള-പറയുമ്പോഴുള്ള
പെയിക്കുംബോള്‍-പെയ്യിക്കുമ്പോള്‍
കാണുംബോള്‍-കാണുമ്പോള്‍
മലംബുഴ-മലമ്പുഴ
കാണിക്കുംബോള്‍-കാണിക്കുമ്പോള്‍
ഒന്ന് ശരിയാക്കിക്കൂടെ? പ്ലീസ്...
2:14 AM, May 30, 2006
Immigrant in Canada said...
Lg: I was sitting down and going through each of your writing.. you hv a way to describe pain.. tht is felt by mnay of us..in one way or the other.. you describe it so very well.. I could see sophia standing near the tree and breathing a sigh of relief..I could see her bewildered look at the body of her husband hanging on the fan and wondering if he would resuurect!! and then going and poking the body and checking the temp.. it was simply superb.. If only I could describe simple feelings like the way you do!
5:12 PM, June 06, 2006
bejoy said...
L.G,
EE blogger jeevikalkkidayilekku adyamayanu varunnathu.adyamayanu oru bloggerkku ezhuthunnethum.
L.G ezhuthiyathu ellam sundaramanu.valare sundaram.
ee blog lokathe valare adbhuthathode yanu njan kanunnathu.
4:33 AM, July 13, 2006
Post a Comment