നിങ്ങള്‍ ലോകപൊളിറ്റിക്സ് കാലത്തും വൈകിട്ടും കാപ്പിക്കൊപ്പം കടിയായി കഴിക്കാറുണ്ടോ?
നിങ്ങളുടെ തീന്മേശയിലും മറ്റും ചൂടുപിടിച്ച സംവാദങ്ങള്‍ ഭക്ഷണത്തോടൊപ്പം എന്നും ഉണ്ടാവാറുണ്ടൊ?
ഇതൊക്കെ ആളുകള്‍ എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ലാ, എന്തുകൊണ്ട് ആരും പ്രതികരിക്കുന്നില്ലാന്ന് വിഷമിക്കാറുണ്ടൊ?
ആര്‍ക്കെങ്കിലും ഇതെല്ലാം കൂട്ടിക്കുഴച്ച് ഒരു സിനിമയാക്കാന്‍ നട്ടെല്ലുണ്ടാവണേയെന്ന് വിചാരിക്കാറുണ്ടൊ?
എന്നാല്‍ അങ്ങിനെ ഒരാള്‍ക്ക് നട്ടെല്ലുണ്ടായി. വേറെ ആര്‍ക്കുമല്ല, സ്റ്റീഫന്‍ ഗഗാന്‍ എന്ന ട്രാഫിക്കിന്റെ തിരകഥാകൃത്തിന്. അങ്ങിനെ അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും ചെയ്ത സിനിമയാണ് സിറിയാന. യുദ്ധത്തിനെതിരേ പ്രതികരിച്ച സിനിമാതൊഴിലാളികളെ ബുഷ് ഭരണകൂടവും റിപ്പബ്ലിക്കന്‍ റൈറ്റ് വിങ്ങും ഒറ്റപ്പെടുത്തിയതാണിവിടെ. എന്നിട്ടും ഈ സാഹചര്യത്തില്‍ ഇതുപോലൊരു സിനിമ പിടിക്കണമെങ്കില്‍ തന്റേടം തന്നെ വേണം.
ഈ സിനിമ കാണെണമെങ്കില്‍ ഒരു മിനിമം റിക്ക്യര്‍മെന്റ് സമകാലീന വാര്‍ത്തകളെക്കുറിച്ച് ഒരു ബേസിക്ക് അവബോധം വേണമെന്നുള്ളതാണ്. കാരണം പ്രമേയം കടുകട്ടിയാണ്. അതും പോരാഞ്ഞിട്ട് മൂന്ന് വ്യത്യസ്ത കഥകളെ കോര്‍ത്തിണക്കിയുള്ളൊരു ഞാണിന്മേല്‍ കളിയാണ്. മാത്രമല്ല, സിനിമയുടെ പേസ് വളരെ വേഗത്തിലാണ്, ഒരു നിമിഷം കണ്ണെടുത്താല്‍ വളരെയധികം കാര്യങ്ങള്‍ മനസ്സിലാവാതെ പോവും.
എക്സോണ്‍ എന്ന അമേരിക്കന്‍ എണ്ണ കമ്പനിയുടേയും എണ്ണയെന്നെ പൊന്മുട്ട കൊണ്ട് സമ്പല്‍ സമൃധമായ സൌദി അറേബ്യയും ആണീ സിനിമയില്‍ പ്രതിപാദിക്കുന്നതു. പക്ഷെ അത് തെളിച്ചു പറയുന്നില്ല. മനസ്സിലാക്കാവുന്നതേയുള്ളൂ.
സിനിമയുടെ മുഖ്യ കഥാതന്തു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ വറ്റാത്ത എണ്ണസമ്പത്തില്‍ കൊളുത്തിട്ട് പിടിക്കുന്ന അമേരിക്കന്‍ രാഷ്ട്രീയമാണ്. വളരെയധികം ശ്രദ്ധിച്ചാണ് കഥ ഒരുക്കിയിട്ടുള്ളത്. എങ്ങോട്ടും ആരോടും ചായ്‌വില്ലാതെ. അതൊരു എടുത്തു പറയേണ്ട പ്രത്യേകതയാണ് ഈ സിനിമയുടെ.
മിഡില്‍ ഈസ്റ്റിലെ രാജ്യഭരണത്തിലുള്ള അമേരിക്കയുടെ കൈകടത്തുലുകള്‍ വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. അതില്‍ എനിക്ക് പ്രിയപ്പെട്ടൊരു ഡയലോഗ്. രാജാവിനോട് മൂത്ത പുത്രന്‍ ചോദിക്കുന്നതും, അതിനു രാജാവിന്റെ മറുപടിയും, മകന്‍ തിരിച്ച് പറയുന്നതും.
"Who will be emir?"
"Your brother."
"He's barely qualified to run a brothel, much less a country!"
മറ്റൊരു ഇഷ്ടപ്പെട്ട ഡയലോഗ്. വെള്ളക്കാരിയായ ജൂലി വുഡമാന്‍ അറബികളുടെ വലിയ കുടുമ്പങ്ങളും അവര്‍ തമ്മില്ലുള്ള ബന്ധവും കാണുമ്പോള്‍ ഭര്‍ത്താവിനോട് ചോദിക്കുന്നതും അദ്ദേഹത്തിന്റെ മറുപടിയും.
“Arabs are very family-oriented...as a people. Is that racist?”
“Sure! A little.”
എനിക്ക് പ്രിയപ്പെട്ട ജോര്‍ജ്ജ് ക്ലൂണിയും മാറ്റ് ഡേമണും ആണ് ഇതിലെ രണ്ട് അഭിനേതാക്കള്‍. അവര്‍ അവരുടെ ഭാഗങ്ങള്‍ നന്നായി തന്നെ ചെയ്തുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ. ജോര്‍ജ്ജ് ക്ലൂണിക്ക് ഗോള്‍ഡന്‍ ഗ്ലോബും ഓസ്കാറും നേടിക്കൊടുത്ത ചിത്രമാണിത്.
(സ്വല്‍പ്പം പൊങ്ങച്ചം : പണ്ട് എന്നാല്‍ വളരെ പണ്ട്, എന്ന് വെച്ചാല്‍ ജോര്‍ജ് ക്ലൂണി ജനിക്കുന്നതിനും മുമ്പ്, ഈ ജോര്‍ജ് ക്ലൂണി ആള്‍ കൊള്ളാലൊ, ഭാവിയുള്ള നടനാണെന്ന് ഞാന്‍ പറഞ്ഞത് കേട്ട് ചുറ്റും കൂടിയിരുന്നവര്‍ പരിഹസിച്ചു. ഒരു മനുഷ്യനും അറിഞ്ഞൂടാത്തവരയേ നിനക്ക് ഇഷ്ടപ്പെടൂന്ന് പറഞ്ഞെന്നെ കളിയാക്കി. ഇപ്പോഴോ ഡിങ്ങി....ഡിങ്ങാ..)
പോരായ്മകളായി ചൂണ്ടിക്കാട്ടാവുന്നത്, ട്രാഫിക്കിന്റെ അത്രയും ടൈറ്റ് സ്ക്രിപ്റ്റും സംവിധാനവും ഒത്തിട്ടില്ല. മാത്രമല്ല, ഇത്രേം കടുകട്ടി പ്രമേയത്തിന് വളരെ കടുകട്ടിയായ ഒരു സിനിമാ ഫോര്‍മാറ്റ്, സിനിമയെ സാധാരണ പ്രേഷകരില്‍ നിന്ന് മാറ്റി നിറുത്തിയേക്കാം.
പക്ഷെ അത്യാവശ്യം സിനിമാപ്രേമികള്‍ കണ്ടിരിക്കേണ്ട ഒരു സിനിമയാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഇങ്ങിനെയുള്ള സിനിമകള്‍ വരേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും പല കൊള്ളരുതായ്മകള്‍ക്കും മൌനം നടിക്കുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പല വമ്പന്‍ രാഷ്ട്രങ്ങളും ഒരു വലിയ കോര്‍പ്പറേറ്റ് ബിസിനസ്സ് പോലെയാണ് പല പൊളിറ്റിക്കല്‍ നീക്കങ്ങളും നടത്തുന്നത്, പ്രത്യേകിച്ച് ജനാധിപത്യം എന്ന് മുറവിളി പ്രത്യക്ഷമായി വിളിച്ച് കൂവിയിട്ട് പിന്‍വാതിലിലൂടെ അരാജകത്വത്തെ പിന്താങ്ങുന്നതു.
ഈ സിനിമ കാണുന്നതിന് മുമ്പ് തുറുപ്പുഗുലാനോ പോലുള്ള തട്ടുപൊളിപ്പന്‍ പടങ്ങള്‍ കണ്ട് മനസ്സും ചിന്തയും മൊത്തം ശൂന്യമാക്കാണം :). എന്നിട്ട് ഈ സിനിമ കാണണം എന്നപേക്ഷ. ഇതിന്റെ മൊത്തം എഫക്റ്റ് കിട്ടണമെങ്കില്‍.
2006-09-20
സിറിയാന
Subscribe to:
Post Comments (Atom)
1 പ്രതികരണങ്ങള്‍:
19 comments:
Inji Pennu said...
സിറിയാന
നിങ്ങള്‍ ലോകപൊളിറ്റിക്സ് കാലത്തും വൈകിട്ടും കാപ്പിക്കൊപ്പം കടിയായി കഴിക്കാറുണ്ടോ?
നിങ്ങളുടെ തീന്മേശയിലും മറ്റും ചൂടുപിടിച്ച സംവാദങ്ങള്‍ ഭക്ഷണത്തോടൊപ്പം എന്നും ഉണ്ടാവാറുണ്ടൊ?
ഇതൊക്കെ ആളുകള്‍ എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ലാ, എന്തുകൊണ്ട് ആരും പ്രതികരിക്കുന്നില്ലാന്ന് വിഷമിക്കാറുണ്ടൊ?
5:42 PM, September 20, 2006
സന്തോഷ് said...
റ്റ്രാഫിക് (ഡഗ്ലസ് ചേട്ടനും മകളും [സോറി, ഭാര്യയും] അഭിനയിച്ചതല്ലേ ഉദ്ദേശിച്ചത്?) കണ്ട് വട്ട് പിടിച്ച ഒരു മനുഷ്യനാണ് ഞാന്‍. സിറിയാന കാണാന്‍ തരമായിട്ടില്ല.
സ്ക്രിപ്റ്റും സംവിധാനവും റ്റ്രാഫികിന്‍റെ അത്രയും പോരെന്നാണോ പറഞ്ഞത്? അതിലും മോശമാവാന്‍ പറ്റുമോ?
6:33 PM, September 20, 2006
ബിന്ദു said...
ഇന്നു രാവിലെ ചായയുടെ കൂടെ കഴിച്ച ലോകപൊളിറ്റ്ക്സ് സാന്‍ഡ്‌വിച്ച് ഈ നേരമായിട്ടും ദഹിച്ചിട്ടില്ല. ഇനി വിശക്കുമ്പോള്‍ ആകട്ടെ.;)
6:38 PM, September 20, 2006
Inji Pennu said...
ഹഹഹ സന്തോഷേട്ടാ.. അത് ഡഗ്ലസ് ചേട്ടനോട് പൊതുവേ തോന്നുന്ന ഒരു കുശുമ്പില്‍ നിന്ന് സംജായതമാണൊ? :-)
ഇവിടെ പാവം ദിലീപിനെതിരെ എല്ലാരും കൊടിപിടിക്കണത് കണ്ടപ്പോഴും അത് തന്നെയാണ് എനിക്ക് തോന്നിയത്. ദിലീപിന് ഇത്രേം ശത്രുക്കളുണ്ടായത് മഞ്ചു വാര്യരെ കല്ല്യാണം കഴിച്ചതു മുതലാണ് :)
എനിക്ക് ട്രാഫിക്ക് വളരെ നല്ല സ്ക്രിപറ്റും സ്റ്റോറി ടെല്ലിങ്ങ് രീതിയുമായിട്ട് തോന്നി. വളരെ അധികം പ്രത്യേകതയുള്ളത്. ഒരു സാധാരണ ആന്റി-ഡ്രഗ് സിനിമയേ അല്ല. ഓരോ സീനും പിടിച്ചു കുലുക്കുന്നതെല്ലേ? ഒരോ സീനിലും ഒരു ചെറിയ ഡയലോഗിന് ആയിരം അര്‍ത്ഥങ്ങള്‍...എന്റെ ഒരു പ്രിയപ്പെട്ട സിനിമയാണത്...
എന്താണതില്‍ മോശമായി തോന്നിയത്?
9:23 PM, September 20, 2006
സന്തോഷ് said...
ഇഞ്ചീ, സംജാതം എന്ന് അഞ്ചു തവണ എഴുതൂ.
അല്ല, അതില്‍ നിന്ന് സംജാതമായതല്ല. അല്ലേലും മിസ്. ജോണ്‍സിനെ എനിക്കത്ര പഥ്യമല്ല (സത്യമായും). അതിനേക്കാള്‍ എത്ര മെച്ചമാണ്, വരിക്കച്ചക്കച്ചുള പോലിരിക്കുന്നെങ്കിലും, ഡ്രൂ:)
റ്റ്രാഫിക്കില്‍ എന്താ മോശമായിത്തോന്നിയത് എന്നാണോ? എന്താ മോശമായിത്തോന്നാത്തത് എന്നതായിരുന്നു കൂടുതല്‍ നല്ല ചോദ്യം. റിലീസായ ഇടയ്ക്ക് കണ്ടതാണ്. അതിനാല്‍ ഇപ്പോള്‍ കാരണങ്ങള്‍ പറയാന്‍ ഒന്നും ഓര്‍മ കിട്ടുന്നില്ല.
11:46 PM, September 20, 2006
Adithyan said...
ഡ്രൂ കീ ജയ് ;)
11:57 PM, September 20, 2006
Inji Pennu said...
സന്തോഷേട്ടാ
സംജാതം ( 5 ടൈംസ്)
പിന്നെ ട്രാഫിക്കിനെപറ്റി കുറ്റം പറഞ്ഞാല്‍ അമ്മയാണെ സഹിക്കൂല്ല. അത് അങ്ങിനെ ഒഴുക്കന്‍ മട്ടില്‍ പറയാണ്ട്, എന്താണെന്ന് തെളിച്ച് പറയണം. കഥ പറഞ്ഞ രീതി ഇഷ്ടമായില്ലേ? എന്താണ് പ്രശ്നം?
qw_er_ty
12:17 AM, September 21, 2006
സന്തോഷ് said...
ഹൊ, ഇത് പുലിവാലായല്ലോ. റ്റ്രാഫിക് ഞാന്‍ കാണുന്നത് 2000-ലാണ്. അത് ഇഷ്ടമായില്ല, എന്നു മാത്രമല്ല, ഭയങ്കരബോറുമായിരുന്നു. കഥയും ആഖ്യാന രീതിയും മറ്റും തന്നെ മുഖ്യ കാരണങ്ങള്‍. ഇനി എന്തുകൊണ്ടിഷ്ടപ്പെട്ടില്ല എന്നതിന് കൃത്യമായ കാരണം വേണമെങ്കില്‍ ആ പടം ഒന്നു കൂടി കാണേണ്ടി വരും. അതിന് ഇഞ്ചി അല്പം ക്ഷമ കാണിക്കണം.
12:42 AM, September 21, 2006
പെരിങ്ങോടന്‍ said...
സിറിയാന കാണണം. ക്ലൂണി നമ്മുടെയും ഫാവ്. മൂപ്പരുടെ തട്ടുപൊളിപ്പനുകളാണു പ്രിയം. ‘ഓഷ്യന്‍സ് ഇലെവന്‍’ പോലുള്ളവ.
2:18 AM, September 21, 2006
പുള്ളി said...
എന്നാല്‍പ്പിന്നെ സിറിയാനയാനപ്പുറത്താവാം ഈ ഞാറാഴ്ച കുര്‍ബാന...
3:34 AM, September 21, 2006
താര said...
ഇഞ്ചിപ്പെണ്ണേ കാലത്ത് കാപ്പിക്കൊപ്പം ഇഞ്ചിബ്രെഡ്ഡാ കഴിച്ചത്. പിന്നെ തീന്‍ മേശയില്‍ ചൂടുപിടിച്ച ചോറും കറികളുമുണ്ടാവാറുണ്ട്.
പിന്നെ നല്ല ‘ട്രാഫിക്’ ഉള്ള റോഡ് കണ്ടിട്ടുണ്ട്...സിറിയാന എന്നു പറയുന്ന ആനയെ കണ്ടിട്ടേയില്ല... :)
എന്റെ കുട്ടിപ്പെണ്ണേ ഈ സിനിമകളെക്കുറിച്ചൊന്നും ഒരു ചുക്കുമറിയില്ല. അതോണ്ട് അഭിപ്രായം പറയുന്നില്ല. എന്നാലും ഇങ്ങനത്തെയൊക്കെ നല്ല സിനിമകളുണ്ടെന്ന് മനസ്സിലായി. ഇനിയും എഴുതൂ..എനിക്കിങ്ങനെയെങ്കിലും കുറച്ച് വിവരം കിട്ടട്ടേ..:)
7:08 AM, September 21, 2006
സു | Su said...
സിറിയാന കണ്ടില്ല. എവിടെനിന്നെങ്കിലും കിട്ടിയാല്‍, കാണാന്‍ സാധിച്ചാല്‍ കാണും. മനസ്സിലായില്ലെങ്കിലും സാരമില്ല.
11:12 AM, September 21, 2006
RP said...
ഇന്ചിപ്പെണ്ണിനോട് അസൂയ വരണൂ!
സ്വസ്ഥമായിരുന്ന് ഒരു സിനിമ കണ്ട കാലം മറന്നു.
11:58 AM, September 21, 2006
റോബി said...
I could finish only one hour of syriana even afer 3 sittings. I am not getting any interest in that. Syriana and constant gardener are the ony two movies made in hollywood in 2005, that are notable for political content..
Traffic was terrific...!!
we expect more reviews...
10:50 PM, September 21, 2006
Anonymous said...
ഇഞ്ജീ....
സോറി ആദ്യമേ പറഞ്ഞോട്ടേ...
ഓഫ് റ്റ്ടോപിക് ആണു കേട്ടോ
മാത്രമല്ല അനോനിയും....
രണ്ടും ബൂലോകത്തില്‍ കാപിറ്റല്‍ പണിഷ്‌മന്റ് കൊടുക്കുന്ന കുറ്റം
ഇതൊക്കെ പോരാഞ്ഞ്, ഇഞ്ജീടെ പോസ്റ്റ് അല്ല ഈ കമന്റിനു ആധാരം. കൈപ്പള്ളീടെ പോസ്റ്റ് ആണു. ( അവിടെ അനോനി സമ്മതിക്കില്ല .... അതോണ്ടാ ഇതിവിടെ ഇടുന്നതു... കേട്ടോ........ അപ്പോ സോറി ഒന്നൂടേ.... )
...........................
Dear folks at Blogspot.
Malayalam is the(change 'the' to 'a') language spoken by about 35 million people all over the world. Its( change to "It is" ) the L( lower case'l')anguage spoken mainly in the state of Kerala in India. Although Malayalam has not become a Lingua Franca in any other nation, It(lower case 'i') has a growing number amungst (amOngst) blogspot users from all over the world. Microsoft currently supports Malayalam.
We urge you to consider acknowledging this language as one of your interface languages. Further (,) we would like you to appoint moderators who would be willing to identify and remedy illegal, anti-social and malicious material on Blogspot. This is a language that is very new on the Internet and the need for implementing m(e)asures to monitor and report such content is of the (dont need 'the' here) utmost importance ('to' or 'for') our safety and security.
This does not imply censorship or anything contrary(coflicting is a better word) to the "First Amendment" however certain checks and measures to monitor child pornography, illegal activities, etc should be clearly within the purview of Blogspot..( this sentence should be : However, certain checks and measures to monitor child pornography AND other illegal activites should be........ instead of 'etc' )
Thank you
Proof is in numbers: Given below is a list of Blogs in Malayalam Unicode.
തിരുത്തുകളെല്ലാം ബ്രാക്കറ്റില്‍ ഇട്ടിട്ടുണ്ടു....
പിന്നേ കൈപ്പള്ളീ ഇതു തന്റെ ഇങ്ങ്ല്ളീഷിന്റെ വിമര്‍ശനമൊന്നുമല്ല കേട്ടോ....
ഒരു ഓഫീഷ്യല്‍ ലെറ്റര്‍ എഴുതുംബോ തെറ്റ് കൂടാതെ എഴുതണം അതോണ്ടാ.....
അപ്പോ ഇഞ്ജീ സോറി ഒന്നൂടെ.........
3:25 PM, September 24, 2006
കൈപ്പള്ളി said...
Thanks.
you got me.
:-)
12:23 PM, September 26, 2006
Magic Lens said...
I'd been looking at the dvd at blockbuster for quite sometime but didnt get enough motivation to watch the same unill i read your review...now i just cant wait, thanks.
I recently watched a Nic Cage movie 'Lord of war'..i'd like to hear what you have to say abt that movie. I fell in love with the screenplay, what a wonderful
choice of words..
pinne aa 'thuruppugulaan' movie kandathinde vishamam ithuvare theernittilla...i wish someone would've warned me..what a waste of time n $$ it was!!
5:15 PM, September 28, 2006
Thulasi said...
റോബര്‍ട്ടൊ ബെനിന്‍ഞ്ഞിയുടെ The Tiger and the Snow എന്ന സിനിമ കണ്ടുവോ?
സിറിയാനയെ കുറിച്ച് കേട്ടിട്ടെയുള്ളു കാണാന്‍ പറ്റിയില്ല ഇതുവരെ.ട്രാഫിക്ക് ഇഷ്ട സിനിമകളില്‍ ഒന്നാണ്.അതിലെ മെക്സികന്‍ കഥാഭാഗം ചിത്രികരിച്ചിരിക്കുന്ന രീതിയും, ലാറ്റിന്‍ അഭിനേതാക്കളുടെ പ്രകടനവും ഒക്കെ കൊണ്ട് ഗംഭീരമായ സിനിമ.
3:42 AM, September 29, 2006
paarppidam said...
സിനിമയെക്കുറിച്ചുള്ള താങ്കളുടെ വിശകലനം കൊള്ളാം.നന്നായിരിക്കുന്നു.പക്ഷെ തുറുപ്പുഗുലാന്‍ ഒന്നുകൂടി കാണേണ്ട കാര്യം ആലോചിക്കുമ്പോഴാ വിഷമം. ചിന്തിക്കുവനും ആശയങ്ങളെ ഉള്‍ക്കൊള്ളുവാനും ഉള്ള കഴിവ് എന്നേ മലയാളിമനസ്സിനു നഷ്ട്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. രാജമാണിക്യവും മറ്റും കൊയ്ത വിജയവും നല്ല ഒരു ചിത്രം ഒരുക്കാന്‍ പാടുപെടുന്ന പ്രിയനന്ദനനെപ്പോലുള്ളവര്‍ തങ്ങളുടെ ചിത്രത്തിനു പ്രേക്ഷകരെയും പ്രദര്‍ശനശാലകളെയും കിട്ടാതെ അലയുകയാണ്.
5:42 AM, September 29, 2006
qw_er_ty
Post a Comment