2006-11-26

ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകത

പിന്നേയും പിച്ചവെച്ചു നടക്കുവാന്‍ പഠിക്കട്ടെ.
നഷ്ടപ്പെട്ടതൊന്നും ഓര്‍മ്മി‍ക്കാതിരിക്കുവാന്‍ മനസ്സിനെ പഠിപ്പിക്കട്ടെ.

നെടുവീര്‍പ്പുകള്‍ തമ്മില്‍ അകലം ഉണ്ടായിരിക്കട്ടെ.
കൃഷ്ണമണികള്‍ ദൂരെയൊന്നിനേയും തേടാതിരിക്കട്ടെ.
ചുണ്ടുകള്‍ വിരിയുന്നത് ഹൃദയത്തില്‍ നിന്നാകട്ടെ.
കണ്ണുകളില്‍ പിന്നേയും കണ്ണുനീര്‍ പൊടിയട്ടെ.

സഹതാപമോരോന്നും ചാമ്പലാ‍കട്ടെ.
സാന്ത്വനങ്ങള്‍ വിരസമാകാതിരിക്കട്ടെ.

കൊന്തമണികളില്‍ പതിയുന്ന വിരലടയാളങ്ങള്‍ മൃദുവായിരിക്കട്ടെ.
നാളത്തെ പുലരിയില്‍, നെറ്റിയിലെ കുരിശടയാളം എന്റെ വിരലുകൊണ്ട് തന്നെയാകട്ടെ.

:-( :-( :-( :-(

19 പ്രതികരണങ്ങള്‍:

Manjithkaini said...

ഇതു ഡിലിറ്റ് ചെയ്യുമ്പോള്‍
അബദ്ധമൊന്നും പറ്റാതിരിക്കട്ടെ

പറ്റുന്ന അബദ്ധങ്ങളാരും
കാണാതിരിക്കട്ടെ

കണ്ടറിഞ്ഞുവരുന്നവര്‍
എല്ലാം വിശ്വസിക്കട്ടെ
(ഉത്തരാധുനികം)

qw_er_ty

sreeni sreedharan said...

എന്തു പറ്റി??
കാര്യമായിട്ടാണോ?
:(

വേണു venu said...

കവിതയ്‍ക്കൊരു പ്രത്യേകതയുണ്ടല്ലോ. നല്ല വരികള്‍.

kusruthikkutukka said...

മെല്ലെ.. പിച്ച വെച്ച് പിച്ച വെച്ച് നടന്നാട്ടെ...:)
പ്ലീസ് റെയിസ് ചെയ്യരുത് , ചെയിസ് ചെയ്യാന്‍ പാടാണപ്പാ :)

പഴയ പോസ്റ്റുകള്‍ ഒക്കെ എവിടെ..
തട്ടിന്പുറത്തു ഒളിപ്പിച്ചു വെച്ചതാണോ? അതോ തട്ടിന്പുറത്തിന്റെ തക്കോല്‍ കാണാതായിപ്പോയോ?
(കാണാതായ കീ ഒക്കെ തപ്പി എടുക്കുന്ന വിദ്യ ഉണ്ടല്ലോ ..... )
qw_er_ty

ലിഡിയ said...

ഞാന്‍ പോസിറ്റീവ് തിങ്കിങ്ങിന്റെ ഒരു ബുക്ക് വാങ്ങി കാര്യമായി പഠിച്ചോണ്ടിരിക്കുവാ, അപ്പോ ഇഞ്ചി കുട്ടിയേ ഒന്നും സാരമില്ല...പോയ പോസ്റ്റൊക്കെ പോട്ടെ, ഒക്കെ നല്ലതിന്, ഇഞ്ചീനെ എല്ലാവരും എന്ത് മിസ്സ് ചെയ്തൂന്ന് വല്ല അറിവുമുണ്ടോ..ഇഞ്ചിപെണ്ണേ...ഇഞ്ചിപെണ്ണേ...(മീനുക്കൂട്ടീ ഇന്‍ ഏയ് ഓട്ടോ സ്റ്റയില്‍) എന്ന് ഞങ്ങളൊക്കെ എന്ത് മാത്രം തിരഞ്ഞ് നടന്നു.

അപ്പോ നന്നായി ഒന്ന് കുരിശ് വരച്ച് തുടങ്ങിക്കേ..

:-)

-പാര്‍വതി.

Siju | സിജു said...

പുതിയ ബ്ലോഗിന് എല്ലാ ആശംസകളും
qw_er_ty

Anonymous said...

കാലം മുന്നോട്ടുരുളട്ടേ
ചക്രങ്ങള്‍ മണ്ണില് പുതയാതെ
വിദ്യ മറക്കാന് പഠിക്കതെ
കവജകുണ്ഠലങ്ങള്‍
സൂര്യനെ പോലെ തിളങ്ങട്ടെ.

ദ്രോണരെ ഗുരുവായ് സ്വീകരിക്കാതെ
കുലച്ചാല്‍ കൊള്ളുന്ന അമ്പായ് പതിക്കട്ടെ.
ഭൂമിയിലും
ആകാശത്തും.

തീയായ്
തിരയായ്
തിരമാലയായ്.
കുരിശടലായാളം
വിരലുകള്‍ക്കൊണ്ട് നെറ്റിയില് തന്നെ പതിക്കട്ടെ

ഇത്രയൊക്കെ ആണെങ്കിലും എന്നിട്ടുമെന്തേ...??

ടി.പി.വിനോദ് said...

അസ്തിത്വമെന്നത്
നിഴലും വെളിച്ചവും കലര്‍ന്ന ഒരു ലീലയാണ്.
പ്രതീക്ഷയുടെയും നിരാശയുടെയും ഒരു കളി.
സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും,
ജീവിതത്തിന്റെയും മരണത്തിന്റെയും കളി.
അസ്തിത്വം ഒരു ദിത്വമാണ്-
വിപരീത ധ്രുവങ്ങളുടെ ഒരു പ്രക്ഷുബ്ധത,
വിരുദ്ധചിഹ്നങ്ങളുടെ സംഗീതം.

അതറിയുന്നതിനുവേണ്ടി,
അതിനെ തിരിച്ചറിയാന്‍,
അതിനെ അതേപടി അനുഭവിക്കുവാന്‍,
അതിനപ്പുറം പോകേണ്ടിയിരിക്കുന്നു.
ഈ മറികടക്കലിനെയാണ് സാധന
എന്നു വിളിക്കുന്നത്.
യഥാര്‍ഥത്തിലുള്ള നേട്ടം കൈവരിക്കല്‍.
ഇതിലേക്കുള്ള താക്കോല്‍
സാക്ഷീഭാവമാണ്.
കര്‍ത്താവിന് (doer)ഗുഡ് ബൈ പറഞ്ഞുകോണ്ട്
സാക്ഷി എന്ന തലത്തില്‍ ജീവിക്കുക.
നാടകം വീക്ഷിക്കുക മാത്രം ചെയ്യുക,
അതില്‍ ആണ്ടു പോയേക്കരുത്
പകരം, നിരീക്ഷണത്തില്‍ ആണ്ടുപോവുക.
ഇപ്പോള്‍ സന്തോഷവും ദു:ഖവും
ജനനവും മരണവും
വെറും ഒരു ലീലയായി അവശേഷിക്കുന്നു.
അവ നിങ്ങളെ ബാധിക്കുന്നില്ല.
അവയ്ക്കതിന് കഴിയില്ല.
‌ -ഓഷോ
( ഓഷോയുടെ കത്തുകളുടെ സമാഹാരത്തില്‍ നിന്നും കിട്ടിയത്. ഇതു വായിച്ചിട്ട് കുറച്ചുകാലമായി. ബ്ലോഗില്‍ ജീവിതത്തോടുള്ള സ്നേഹം ഏറ്റവും പ്രകാശോന്മുഖമായി സാക്ഷ്യപ്പെടുത്തുന്ന ഒരു പോസ്റ്റിന് കമന്റായി ഇടണമെന്ന് അന്നേ ആലോചിച്ചിരുന്നു)

ആശംസകള്‍

qw_er_ty

Promod P P said...

വീണ്ടും സ്വാഗതം welcome back
ഹാവു.. ഇനി ഇപ്പോള്‍ "ബ്ലോഗ്‌ ഡിലിറ്റ്‌ ആയി പോയ ഇഞ്ചിയെ പോലെ" എന്ന പ്രയോഗം ആരും ഉപയോഗിക്കില്ലാലൊ
qw_er_ty

ബിന്ദു said...

നേര്‍വഴി തന്നെ നീ നടന്നുപോയീടേണം.. ഡിലീറ്റുബട്ടണ്‍ കാണുമ്പോള്‍ മനസ്സു പാളാതെയിരിക്കേണം.... നിന്നെ ഞാന്‍ എന്നുമേ കാണുമാറാകണം...:)

Kiranz..!! said...

ഇഞ്ചീ..അവസാനത്തെ ആ വരികള്‍ എവിടെയൊക്കെയോ തറച്ചു.നന്നായെഴുതിയിരിക്കുന്നു.

qw_er_ty

ബിന്ദു said...

ഇഞ്ചീ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താ? ശരിയാണല്ലൊ, എന്തോ ഒരു ...:(

qw_er_ty

Adithyan said...

ഇത് പിന്നേം തുടങ്ങിയല്ലേ...

ഫ്ലോറിഡ വഴി വന്ന വഴിക്ക് പല വിവരങ്ങളും കിട്ടി ;) ബിവേര്‍!

Inji Pennu said...

മന്‍ജിത്ത് ബായ്,ആ മൊട്ടപടം പ്രൊഫൈലില്‍ വെച്ചിരുന്നെങ്കില്‍ എനിക്ക് മൊട്ടേന്ന് വിളിക്കായിരുന്നു. ഐശ്വര്യമായി ബായിന്റെ കയ്യാണല്ലൊ ഇവിടെ പതിഞ്ഞെ:).

താര എന്തിനാ പോയേ? അതല്ലേ?
പച്ചാളം കുട്ടീ, ഒന്നും പറ്റീല്ലാ.
വേണുവേട്ടാ, ഈ വട്ടിനു ലേബലൊന്നും ഇടല്ലേ.
കുസൃതി,പഴേതൊക്കെ എലി തിന്നു.:)
പാറുക്കുട്ട്യേ, ഞാന്‍ കുരിശു വരച്ചു.ഇനി ആളൊളെ കുരിശു വരപ്പിക്കണം :)
സിജു: ഓകെ.
രാജുമാഷേ:എനിക്കൊന്നും മനസ്സിലായില്ല :(
ലാപുടാ ജി: ആ ലാസ്റ്റ് പാരഗ്രാഫ് കണ്ട് കോരിത്തരിച്ചു.താങ്കള്‍ വളരെ ജെനെറസ് ആണ്.
പക്ഷെ ഇത്രേം വല്ല്യ കമന്റ് ആദ്യം കണ്ടപ്പൊ ഞാന്‍ കരുതി എന്നെ എന്തോ ചീത്ത വിളിക്കണതാണെന്ന്. അയ്യ്! ഓഷോ...
പണ്ടെന്നെ ഒഷോന്റെ വാക്കുകള്‍ ഒരു കൂട്ടുകാരന്‍ കേള്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ ചെവി പൊത്തുമായിരുന്നു :)

തഥാഗതര്‍ജീ:ശ്ശൊ!എന്നാ തുടങ്ങണ്ടായിരുന്നു. അങ്ങിനെ ഒരു പ്രയോഗം ഉണ്ടെങ്കില്‍ അങ്ങിനെ എങ്കിലും നാലാള്‍ അറിയുമായിരുന്നേനെ :)

കവയത്രി ബിന്ദൂട്ടിയേ: അടുത്ത കവിസമ്മേളനം എന്നാ? :)

കിരണ്‍സ്: കുരിശു വരപ്പിച്ചൊ? :)

ആദിയേ: എനിക്ക് പേടിയൊന്നുമില്ല. രണ്ട് തോക്കുള്ള കാര്യം മറന്നൊ? :)

Anonymous said...

ഇഞ്ചി...വരികള്‍ മനസ്സില്‍ പതിഞ്ഞു.കണ്ണില്‍ ഇത്തിരി കണ്ണീരും പൊടിഞ്ഞു.(നല്ല മനക്കട്ടിയുള്ള കൊച്ചാണെ എല്ലാരുടെ കണ്ണിലും.അതൊണ്ട് കരയ്ണതു രഹസ്യമയാ എപ്പൊഴും:)
ഇഞ്ചിയ്ക്ക് നല്ലതെ വരൂ.
ആദ്യായിട്ടാ മലയാളത്തില്‍ റ്റ്യ്പ് ചെയ്യുന്നെ.സ്വന്തം ബ്ലൊഗില്ല.അതൊണ്ട് അനൊണിയായി.ക്ഷമിക്കൂ.
മാളു

Anonymous said...

ഹായ് അമ്മൂസേ, എത്രൂസായി കണ്ടീട്ട്. ഞാന്‍ കൊണ്ടെ തന്ന റോസാപൂക്കള് വാടിയോ? ഇവിടെ ഇനിയും നെറച്ച് വിരിഞ്ഞീട്ടുണ്ട്. നല്ല പീച്ച് കളറിലുള്ളത്. അത് അടുത്ത തവണ വരുമ്പോ കൊണ്ടരാട്ടാ. ഉമ്മ.
റോസാകുട്ടി

reshma said...

വെല്‍ക്കം ബാക്ക് ഇല്ല. അപ്പോ ഇനി നാലു കെട്ടില്‍ ആള്‍ താമസം ഉണ്ടാവ്ട്ടെ:)

qw_er_ty

evuraan said...

ഇഞ്ചീ,


(ഡിലീറ്റിപ്പോയ) പഴയ പോസ്റ്റുകള്‍ കുറെയൊക്കെ തപ്പിയെടുത്ത് ദാ ഇവിടെയിട്ടുണ്ട്.

(അവയിനി കാണേണ്ട എന്നു കരുതി ഡിലീറ്റ് ചെയ്തതാണെങ്കില്‍, ഞാന്‍ ഈ ചെയ്തത് ദുരുദ്ദേശപരമെന്നാവും, അല്ലേ? അങ്ങിനെയെങ്കില്‍, അറിയിക്കുക, ഉടനടി ഞാന്‍ ഈ ലിങ്കിയതു ഡിലീറ്റുന്നതാണു.)

ഇനി, അങ്ങനെയല്ല, ഒന്നു രണ്ടെണ്ണം ഇനിയും മിസ്സിയിട്ടുണ്ടെങ്കില്‍ അറിയിക്കുക, തപ്പിയെടുക്കാമോന്ന് നോക്കട്ടേ..

Inji Pennu said...

ഏവൂര്‍ജീ,എനിക്ക് വയ്യ! നന്ദി ഞാന്‍ എങ്ങിനെ ചൊല്ലേണ്ടൂ? മന:പൂര്‍വ്വം ഡിലീറ്റ് ചെയ്തതല്ലാ. വിശ്വസിക്കൂ..പ്ലീസ്.

പിന്നെ ഗൂഗിളില്‍ നിന്ന് തപ്പിയെടുത്ത് പിന്നേം ഇടാന്‍ ഒക്കെ എനിക്ക് മടിയായി. പുത്തന്‍ വേസ്റ്റ് ബാസ്കറ്റില്‍ പഴയ ചവറു കൊണ്ടിടണ്ടാന്ന് കരുതി.

പോസ്റ്റുകള്‍ പോയതിനേക്കാളും കമന്റ്സ് പോയതാണു എനിക്ക് ദു:ഖകരം ആയിത്തോന്നിയത്. :(

ഈ ലിങ്കില്‍ നിന്ന് ഞാന്‍ കോപ്പി പേസ്റ്റ് ചെയ്ത് ബ്ലോഗില്‍ ഇട്ടോളാം.

ശ്ശെടാ നിങ്ങളെല്ലാം കൂടി ഇങ്ങിനെ സ്നേഹിച്ചു സ്നേഹിച്ചു മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കൂലല്ലൊ.. :-)