2006-11-25

നഷ്ടപ്പെട്ടു എന്നു കരുതിയവ

അങ്ങോട്ടുമിങ്ങോട്ടും സെറ്റിങ്ങ്സ് മാറ്റി മാറ്റി, ഒരു ദിവസം ഠപ്പേന്ന് എന്റെ പഴയ ബ്ലോഗ് എനിക്ക് നഷ്ടമായി.
അതിലെ പോസ്റ്റുകള്‍ എല്ലാം ശനിയന്‍ എനിക്ക് അയച്ചു തന്നു. പക്ഷെ മടിയായി. ചവറുകള്‍ പിന്നേം കൊണ്ടിടണോയെന്ന് തോന്നി. പക്ഷെ ഏവൂര്‍ജിയും പോസ്റ്റൊക്കെ തപ്പി ഒരു ലിങ്കായി അയച്ചു തന്നു. പിന്നെ എങ്ങിനാ ? അതോണ്ട് അതില്‍ നിന്ന് എടുത്ത് പിന്നേം പോസ്റ്റുന്നു. കമന്റൊക്കെ നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. നല്ല രസമായിരുന്നു, പ്രത്യേകിച്ചു ജബീന്ദര്‍ പ്രസാദ് എന്ന പാപ്പേട്ടന്റെ ഒരു കമന്റ് എനിക്ക് മറക്കാന്‍ പറ്റില്ല. :-)

5 പ്രതികരണങ്ങള്‍:

Santhosh said...

പുറം ലോകം എന്ന തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളിലൊന്നില്‍ അക്ഷരത്തെറ്റുണ്ട്. ഇഞ്ചിയുടെ ഈ-മെയില്‍ അറിയില്ലാത്തതിനാല്‍ ഇവിടെ കമന്‍റായി ഇടുന്നു. തിരുത്തിയാല്‍ ഈ കമന്‍റ് ഡിലീറ്റ് ചെയ്തേക്കുക.

qw_er_ty

വിശ്വപ്രഭ viswaprabha said...

എല്ലാ കമന്റുകളും അവിടെ തിരിച്ചെത്തും!

ഒന്നും നഷ്ടപ്പെട്ടുപോവരുത് നമുക്ക്!

Inji Pennu said...

ഓ, സന്തോഷേട്ടാ, ഞാന്‍ ഈ കൊരട്ടി കണ്ടില്ലാ..ശ്ശെടാ.. ഈ കൊരട്ടി വല്ല്യ പാടാണു. ആ ഏവൂര്‍ജിയോട് പറഞ്ഞിട്ട് ഒരു മൈന്റ് പോലുമില്ല എന്നെ. ബീറ്റായില്‍ ആയതുകൊണ്ട് എന്റെ ഈമെയിലേക്ക് കമന്റ്സൊന്നും വരില്ല്ല, ഞാന്‍ ഒരോ പോസ്റ്റിലും പോയി നോക്കണം, അതോണ്ട് കൊരട്ടിയും ഇംഗ്ലൂഷില്‍ എഴുതുന്ന കമന്റ്സും വരില്ല. :(
അതിനു ഏവൂര്‍ ജീ ഒന്ന് കനിഞ്ഞിരുന്നുവെങ്കില്‍...

വിശ്വേട്ടാ, പ്ലീസ് ചുമ്മാ ബുദ്ധിമുട്ടണേ എന്തിനാന്നെ? സാരൂല്ല്യ..

Inji Pennu said...

താങ്ക്സ്ട്ടൊ സന്തോഷേട്ടാ, തുളസീന്റെ ലിങ്കല്ലേ ഞാന്‍ തിരുത്തിയിട്ടുണ്ട്. താങ്ക്സ്

സു | Su said...

അത്ര നല്ല കമന്റൊന്നും ആവില്ല, എന്നാലും, ആ പോസ്റ്റൊക്കെ ഇനീം പബ്ലിഷ് ചെയ്താല്‍, ഞാനും കമന്റ് വെക്കാം.