2006-11-29

അവള്‍ക്ക് പോകണമെന്ന്

അവള്‍ക്ക് പുറത്ത് കടക്കണമെന്ന്.
എന്നിലിരുന്നവള്‍ പഴകിയെന്ന്.
എന്റെ ഓര്‍മ്മകള്‍ അവള്‍ക്ക് ഭാരമെന്ന്.

അവളില്ലെങ്കില്‍ ഞാന്‍ ?
കണ്ണുകള്‍ വരികള്‍ക്കിടയിലേത് വായിക്കില്ലേ?
ചെവികള്‍ കേള്‍ക്കേണ്ടാത്തതിനു കാത് കൂര്‍പ്പിക്കില്ലെ?
മനസ്സൊരു ബിന്ദുവോളം ചുരുങ്ങില്ലേ?
ഇരുട്ടെനിക്ക് പ്രിയാമാവില്ലേ?

മറക്കാനും പൊറുക്കാനും ചിണുങ്ങാനും -
കഥകള്‍ പറയാനും പാട്ടുകള്‍ മൂളാനും
എന്നെ പഠിപ്പിച്ചതവളല്ലേ?

അവള്‍ പടിയിറങ്ങുമ്പോള്‍ --
കളിയും ചിരിയും അവള്‍ ആവശ്യപ്പെടില്ലേ?
ഹൃദയം പൊതിഞ്ഞവളില്‍ സൂക്ഷിക്കില്ലേ?

എന്റെ ബാല്യം,
എന്നിലെ കുട്ടി,
അവള്‍ക്ക് പുറത്ത് കടക്കണമെന്ന്.

:-( :-(

13 പ്രതികരണങ്ങള്‍:

വിഷ്ണു പ്രസാദ് said...

പ്രൊഫൈലിലെ ഫോട്ടോ മാറ്റുന്നത് സംബന്ധിച്ചാണോ...:).നന്നായിട്ടുണ്ട്.

Anonymous said...

നന്നായിരിക്കുന്നു. അവള്‍ പോകില്ലെന്ന പ്രതീക്ഷയോടെ...:) ആശംസകള്‍.

കുറുമാന്‍ said...

ഹായ്, ഇഞ്ചിപെണ്ണ് വന്നേ, നാലുകെട്ടും തോണിയും തിരിച്ചു കൊണ്ടു വന്നേ :)

ആശംസകള്‍ (ചുമ്മാ കിടക്കട്ടേന്ന് ഒരെണ്ണം)

അനംഗാരി said...

ഇഞ്ചിയേ, ഒരു പുനര്‍ജന്മം നല്ലതാണ്.
പിന്നെ അടിച്ച് പോയ ബ്ലോഗുകള്‍ തപ്പിതരാന്‍ ബ്ലോഗറിന് എന്തോ പുതിയ സംവിധാനമുള്ളതായി ഹെല്‍പ്പില്‍ ഉണ്ടെന്ന് കേട്ടു. ഒന്ന് ശ്രമിച്ച് നോക്കരുതോ? കിട്ടിയാല്‍ ഒരു ബ്ലോഗ്, പോയാല്‍ ഓ!ഒന്നുമില്ല.

Peelikkutty!!!!! said...

അവളോട് പോണ്ടാന്നു പറ :)

thoufi | തൗഫി said...

ഇഞ്ചീ..
:)

വേണു venu said...

ആരെതിര്‍‍ത്താലും പോയല്ലാ പറ്റൂ.

സിദ്ധാര്‍ത്ഥന്‍ said...

മനസ്സൊരു ബിന്ദുവോളം ചുരുങ്ങില്ലേ?

bindu, note this statement.
;)

അരവിന്ദ് :: aravind said...

:-)
സൂപ്പര്‍...
വളരെ ഇഷ്ടപ്പെട്ടു ഇഞ്ചീ.

(എന്നാലും ആ നാലുകെട്ടിനെന്നതാ പറ്റിയേ?)

ഡാലി said...

അയ്യോ ബാല്യേ പൂവല്ലേ, അയ്യോ ബാല്യേ പൂവല്ലേ ... എന്ന് ചിന്താവിഷ്ടയായ ശ്യമള സ്റ്റൈലില്‍ ഒന്ന് പറഞ്ഞ് നോക്കിക്കേ.

ബിന്ദു said...

ഒരു കോലുമിഠായി വാങ്ങിക്കൊടുത്താല്‍ പോവാതെയിരിക്കുമോ?ചുമ്മതൊന്നു ട്രൈ.

Inji Pennu said...

വിഷ്ണുമാഷേ, ഹഹ..നന്ദി
തനിമാ‍ാസ്, പോയീന്നാ തോന്നണെ.
കുറുമാന്‍ ചേട്ടാ, നന്ദി (ചുമ്മാ കിടക്കട്ടേന്ന് )
അനാംഗരി മാഷേ, ഏവൂര്‍ജിയും ശനിയനും എടുത്തു തന്നു. അവരുള്ളപ്പോള്‍ നമ്മള്‍ എന്തിനു ബുദ്ധിമുട്ടണം?
പീലീസ്: പറഞ്ഞുനോക്കി, പോയീന്നാ തോന്നണെ.
മിന്നാമിനുവെ, സന്തോഷം
വേണുവേട്ട, അതെ.
സിദ്ധര്‍ത്ഥേട്ടാ,ഹിഹി.ഞങ്ങളെ തമ്മില്‍ അടിപ്പിക്കാനല്ലേ. നടക്കൂല്ലാട്ടൊ
അരവിന്ദ്ജി:എപ്പോഴും സൂപ്പര്‍ എന്നു പറഞ്ഞാല്‍ അടി മേടിക്കും. ങ്ങാ.നാലുകേട്ടു റീകണ്‍സ്റ്റ്ര്ക്റ്റ് ചെയ്തോണ്ടിരിക്കുവാ.
ഡാലിക്കുട്ട്യേ: ഹഹ. നോക്കീന്നെ,രക്ഷയില്ല.
ബിന്ദൂട്ട്യേ: ഐസ്ക്രീം കൊടുക്കാന്ന് പറഞ്ഞിട്ട് വരെ രക്ഷയില്ല.പിന്നെയാണ് കോലുമുട്ടായി :)

വല്യമ്മായി said...

തുളസിയുറ്റെ ബ്ളോഗിലേക്ക് ലിങ്ക് ചെയ്തിടത്ത് അക്ഷരതെറ്റുണ്ട്ണ്ട്ടാ.
qw_er_ty