2007-02-16

വീട് എങ്ങിനെ അലങ്കോലമാക്കാം - I

മുഖവുര
കണ്ടൊ, ആ ടൈട്ടില്‍ അകത്തളം (Interior Decoration) അല്ലെങ്കില്‍ വീട് എങ്ങിനെ മനോഹരമാക്കാം എന്നാണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ ക്ലിക്കിയെന്നു വരില്ല. അതുപോലെയൊരു ടൈട്ടില്‍ കാണുമ്പോള്‍ അതു ശ്രദ്ധയാകര്‍ഷിക്കുന്നു. :) അതു തന്നെയാണ് ഒരു വീടിനെ മനോഹരമാക്കി ഇടുന്നതിന്റെ പുറകിലെ അടിസ്ഥാന ശാസ്ത്രം. Interior Decoration-നെ ക്കുറിച്ച് കോഴ്സുകളും, അനവധി പുസ്തകങ്ങള്‍ ലൈബ്രറിയിലും, ഇന്റെര്‍നെറ്റില്‍ ലേഖനങ്ങളും ഉണ്ട്. അതു തന്നെ വീണ്ടും ആവര്‍ത്തിച്ച് ബോറടിപ്പിക്കുന്നില്ല. എനിക്കറിയാവുന്ന കാര്യങ്ങള്‍ അധികം ടെക്നിക്കല്‍ അയിപ്പോവാതെ വിശദീകരിക്കാം.

എന്തിനാണ് Interior Decoration? അതാണ് എപ്പോഴും എനിക്കേറ്റവും ഇഷ്ടപ്പെട്ട ചോദ്യം. എല്ലാം വെള്ള പെയിന്റടിച്ച്, അടിച്ചു വാരി വൃത്തിയാക്കിയിട്ടാല്‍, പിന്നെ അതിനെക്കുറിച്ച് ഇതുപോലെ വേവലാതിപ്പെടേണ്ട കാര്യമുണ്ടൊ? ഇതൊക്കെ പൈസക്കാര്‍ക്ക് കാശു കളയാനുള്ള ഒരു പരിപാടിയല്ലെ? അകത്തളം മനോഹരമാക്കുന്നതു ആദ്യമേ ശ്രദ്ധിച്ചാല്‍ ഏറ്റവും ചിലവു കുറഞ്ഞു ചെയ്യാവുന്ന കാര്യമേയുള്ളൂ. എന്തിനു പാലൊഴിച്ച കാപ്പി കുടിക്കുന്നു, കട്ടന്‍ അടിച്ചാല്‍ പോരെ എന്നുള്ള ചോദ്യത്തിന്റെ ഉത്തരമാണ് എന്തിനാണ് അകത്തളം മോടിപിടിപ്പിക്കുന്നു എന്നതിനും. :-)

ഇങ്ങിനെ വിചാരിക്കൂ. ഒരു വീടൊക്കെ നമ്മള്‍ വെച്ചു. ഇനി ഫര്‍ണിച്ചര്‍ വാങ്ങിക്കണം, കര്‍ട്ടന്‍ തയ്യക്കണം, കാര്‍പെറ്റ് വാങ്ങിക്കണം, പെയിന്റടിക്കണം അങ്ങിനെ അങ്ങിനെ. ഫര്‍ണിച്ചര്‍ വാങ്ങിക്കുമ്പോള്‍ ഒരു ചെറിയ ശ്രദ്ധ, കര്‍ട്ടനു തുണി വാങ്ങിക്കുമ്പോള്‍ ഒരു ചെറിയ ശ്രദ്ധ, കാര്‍പെറ്റും പെയിന്റിനും ഒരു ചെറിയ ശ്രദ്ധ. അതു മതി, വീട് മനോഹരമാകുവാന്‍. വീടിന്റെ അകത്തളം നിങ്ങളുടെ പേര്‍സണാലിറ്റിയെ സൂചിപ്പിക്കണം എന്നു വിശ്വസിക്കുന്നവളാണ് ഞാന്‍. (അതുകൊണ്ടാണല്ലൊ ബാച്ചിലേര്‍സ് റൂമില്‍ പോകുവാന്‍ പെണ്‍കുട്ടികള്‍ ഭയക്കുന്നതു) :)

എന്നു വെച്ചാല്‍, ഫര്‍ണിച്ചര്‍ പച്ച നിറത്തിലുള്ളതാണെങ്കില്‍, അതിനു ചേരുന്ന നിറങ്ങളായ കര്‍ട്ടനോ, കാര്‍പെറ്റോ വാങ്ങിക്കുവാണെങ്കില്‍ നിങ്ങള്‍ കര്‍ട്ടനു മുടക്കുന്ന അതേ വിലക്ക് ഗുണം രണ്ടിരട്ടിയാവില്ലെ? മോടി പിടിപ്പിക്കുന്നതിനു പ്രത്യേകിച്ചു പണചെലവ് അവിടെ വേണ്ടല്ലൊ. അതു തന്നെ കാര്‍പെറ്റിലും ഒക്കെ ശ്രദ്ധിച്ചാല്‍ മനോഹരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാം.

പലര്‍ക്കും പറ്റുന്നത്, ഒരു വീട് വാങ്ങിച്ചു കഴിഞ്ഞാല്‍ പിന്നെ അതില്‍ സാധനങ്ങള്‍ കുത്തി നിറക്കാനുള്ള തത്രപ്പാടാണ്. എന്ത് എങ്ങിനെ ചേരുന്നു, ഏത് നിറം എന്നൊന്നുമില്ല. കുറേയധികം സാധങ്ങള്‍ വാങ്ങിച്ചു കൂട്ടുക. എന്നിട്ട് പിന്നെ വീട്ടില്‍ വന്നിരുന്ന്, അതിനെയൊക്കെ എവിടെ ഫിറ്റ് ചെയ്തു വെക്കാം എന്ന് ആലോചിക്കുക. അങ്ങിനെയല്ല അതു ഒരിക്കലും ചെയ്യേണ്ടത്. അതു ആ വീടിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്.

വീടു വെച്ചു. പിന്നീട് അതിനെ കുറച്ചു നാള്‍ ശ്വസിക്കാന്‍ വെറുതെ വിടുക. പതുക്കെ പതുക്കെ ഒരു ഒന്നോ രണ്ടോ മാസം കൊണ്ട് ആ വീടിനു ഒരു പേര്‍സണാലിറ്റി കൈവരും. എന്തൊക്കെ എവിടെയൊക്കെ വേണമെന്ന് ഒരു രൂപം കിട്ടും. എന്തൊക്കെ വേണ്ടാന്നും. ഒരു ഐഡിയ മനസ്സില്‍ വന്നാല്‍, പിന്നെ അതിനെക്കുറിച്ച് വളരെയധികം ആലോചിക്കുക. ഒരു മാസം എങ്കിലും അതേ ഐഡിയ നിങ്ങളുടെ മനസ്സില്‍ ഉണ്ടെങ്കിലേ അത് വീട്ടില്‍ വേണമെന്ന് കടലാസില്‍ അടയാളപ്പെടുത്താവൂ. അതാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങിനെ ചെയ്യുമ്പോള്‍ കാശു പാഴായിപോകില്ല, മാത്രവുമല്ല മനോഹരമായ ഒരു അകത്തളം നമുക്കുണ്ടാവുകയും ചെയ്യും.

എന്റെ റെക്കമെന്റേഷന്‍ അഅളുകള്‍ക്ക് കൊടുക്കുന്നത്. മിനിമം ആറു മാസമെങ്കിലും താമസിച്ചതിനു ശേഷമെ ഇന്റീരിയറിനെക്കുറിച്ച് ആലോചിക്കാവൂ എന്നാണ്. അത്രയും നാളുകള്‍ തിരക്കു പിടിച്ച തീരുമാനങ്ങളില്‍ നിന്നും അബദ്ധങ്ങളില്‍ നിന്നും ഒക്കെ നമ്മളെ രക്ഷിക്കും.

വീട്ടില്‍ പല മുറികള്‍ ഉണ്ടെന്ന് ഇരിക്കട്ടെ. ഒരോ മുറിക്കും ഒരോ ഉപയോഗങ്ങളാണ്. ഒരോ വ്യക്തിത്വമാണ്. അതുകൊണ്ട് തന്നെ ഒരൊ മുറിക്കും പ്രത്യേകം പ്രത്യേകം പദ്ധതികള്‍ വേണം. കുട്ടികളുടെ മുറിയില്‍ കടും നിറങ്ങളാണ് നല്ലതെങ്കില്‍, പ്രായം ചെന്നവരുടെ മുറിക്ക് ചിലപ്പോള്‍ ഇളം നിറങ്ങളായിരിക്കും ചേരുക. അതുകൊണ്ട് തന്നെ, ഒരു വീടിനു മൊത്തം ഒരേ തരം കര്‍ട്ടണൊ, ഒരേ തരം കാര്‍പെറ്റോ വാങ്ങിക്കരുത്. ഞാന്‍ കണ്ടിട്ടുണ്ട്, പൂമുഖം മുതല്‍ അടുക്കളയുടെ വാതില്‍ വരെ ഒരേ നിറത്തിലുള്ള കര്‍ട്ടനുകള്‍. എനിക്കത് ഒരു ആശുപത്രിയോ സ്കൂളോ ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് റേഷന്‍ കടയില്‍ നിന്ന് കിട്ടിയ പോലെ എല്ലാ മുറിയിലും ഒരേ സാധങ്ങള്‍ കൊണ്ട് നിറക്കരുത്.

ഓരോ മുറിക്കും ഒരു പ്രത്യേകത ഉണ്ടാവും. ആളുകളില്‍ നമ്മള്‍ കണ്ണുകള്‍ അദ്യം ശ്രദ്ധിക്കില്ലേ? അതുപൊലെയാണ് മുറികള്‍ക്കും. ഒരു പ്രത്യേകത. അതിപ്പൊ ഒരു തൂണാവും, ഒരു ജനല്‍ ആവും, ഒരു പ്രത്യേക ഷേപ്പ് ആവും, കൊത്തുപണികള്‍ ആവും. എന്തു അലങ്കാരം ചെയ്യുമ്പോഴും ഈ പ്രത്യേകത ഉയര്‍ത്തിക്കാട്ടുകയാണ് എപ്പോഴും ചെയ്യേണ്ടത്. എന്നു വെച്ചാ‍ല്‍ വായും വെളിച്ചവും ഉള്ള ഒരു വലിയ ജനല്‍ ഒരു മുറിയിലുണ്ടെങ്കില്‍, അത് കട്ടിയുള്ള കര്‍ട്ടന്‍ കൊണ്ട് മൂടുകയോ ആ ജനലിലേക്ക് പോകാന്‍ കഴിയാത്ത വിധം ഫര്‍ണിച്ചര്‍ കൊണ്ട് നിറക്കുകയോ ചെയ്യരുത്. ആ ജനലിനെ മുറിയുടെ പ്രധാന ആകര്‍ഷഘടകമാക്കി വെച്ച് വേണം മുറി അലങ്കരിക്കാന്‍.

ഒരോ മുറിക്കും ഒരു തീം ഉള്ളത് വളരെ നല്ലതാണ്. ഈ തീം വെച്ച് നമുക്ക് പലതും എളുപ്പത്തില്‍ തീരുമാനിക്കാം. ഒരു ഉദാഹരണത്തിനു: ലിവിംഗ് റൂമില്‍, പൂക്കളുടെ തീം എന്ന് വിചാരിക്കുക. അതുകൊണ്ട് പൂവിന്റെ പാറ്റേര്‍ണ്‍ ഉള്ള കാര്‍പെറ്റുകള്‍, തുണികള്‍, കര്‍ട്ടനുകള്‍ ഇങ്ങിനെ വാങ്ങിക്കാം. അല്ലെങ്കില്‍ നോട്ടിക്കല്‍(nautical) തീം ആണ് നിങ്ങള്‍ക്കിഷ്ടമുള്ളതെന്നിരിക്കട്ടെ. അതാവുമ്പോള്‍ ഷിപ്പിന്റെ പ്രിന്റുകള്‍, ചെറിയ ഷിപ്പിന്റെ മോഡലുകള്‍ അങ്ങിനെ. ഇതു കൊണ്ട് തന്നെ ആ മുറിക്ക് ഒരു പ്രത്യേകത കൈവരുന്നു. പക്ഷെ, ശ്രദ്ധിക്കേണ്ടത് ഇതാണ്. ഒരു തീം തിരഞ്ഞെടുക്കുമ്പോള്‍, അതിപ്പോള്‍ വിക്ടോറിയന്‍ തീം ആണെങ്കില്‍ അതില്‍ contemporary കൊണ്ട് മിക്സ് ചെയ്യരുത്. ഒരു തീമില്‍ തന്നെ ശ്രദ്ധിക്കുക.

ഇനി ശ്രദ്ധിക്കേണ്ട പ്രത്യേകം പ്രത്യേകം കാര്യങ്ങളിലേക്ക് കടക്കാം.

-1-

മറ്റെന്തിനേക്കാളും ആദ്യം നമ്മള്‍ ശ്രദ്ധിക്കുന്നതു ഫര്‍ണിച്ചര്‍ വാങ്ങുവാനാണല്ലൊ. മനസ്സിലും പിന്നീട് ഒരു കടലാസിലും ആദ്യമേ ഒരു പ്ലാന്‍ തയ്യാറാക്കുക. ഒരു മുറിയുടെ 60% കൂടുതല്‍ ഒരിക്കലും ഫര്‍ണിച്ചര്‍ വാങ്ങരുത്. ശ്വാസം മുട്ടുന്ന മുറികളെ കാണുമ്പോള്‍ എനിക്ക് വളരെയധികം വിഷമം വരാറുണ്ട്. ഇന്നലെ ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോയതിന്റെ ആഫട്ടര്‍ ഇഫക്റ്റാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതാന്‍ പ്രചോദനം. എല്ലാ മുറികളിലും നിറയേ ഫര്‍ണിച്ചര്‍, അങ്ങോട്ടോ ഇങ്ങോട്ട് പോകണമെങ്കില്‍ ഒരു മൂന്ന് വട്ടം പലതും പ്രദക്ഷിണം വെക്കണം. ഫര്‍ണിച്ചറുകള്‍ കൊണ്ട് ആഡംബരമല്ല പ്രധാനം, അതിന്റെ ഉപയോഗമാണ്. അതാണ് ആദ്യം മനസ്സിലാക്കേണ്ടത്.

ഫര്‍ണിച്ചര്‍ വാങ്ങിക്കുമ്പോള്‍ അത് ഉപയോഗിക്കാനുള്ളതായിരിക്കണം. പ്രത്യേകിച്ചും കുട്ടികള്‍ ഉള്ള വീടുകളില്‍. ഞാന്‍ കണ്ടിട്ടുണ്ട്, ആളുകള്‍ പുതുപുത്തന്‍ ഫര്‍ണിച്ചര്‍ വാങ്ങിച്ച്, കുട്ടികളെ അതു തൊടാന്‍ സമ്മതിക്കില്ല, അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കൂടി സമ്മതിക്കില്ല. അതുകൊണ്ടെന്തു കാര്യം? വല്ലപ്പോഴും വരുന്ന അഥിതികള്‍ക്കായല്ല മറിച്ച് നമ്മള്‍ക്ക് വേണ്ടിയാണ് നമ്മള്‍ വീട് മോടിപിടിപ്പിക്കേണ്ടത്. കേരളത്തിലെ വീടുകളുടെ ഒരു പ്രത്യേകതയാണ്, എത്ര സാധാരണക്കാരന്റേതാണെങ്കിലും ഒരു അഥിതി മുറി. എന്നിട്ട് എപ്പോഴോ വരുന്ന അഥിതിക്ക് വേണ്ടി അതു വൃത്തിയാക്കി സൂക്ഷിക്കുകയും മോടി പിടിപ്പിക്കുകയും, വീട്ടിലുള്ളവര്‍ എല്ലാം തിങ്ങി താമസിക്കുകയും ചെയ്യും.

ഫര്‍ണിച്ചര്‍ മെറ്റീരിയത്സ് -

തുണി - തുണി ഊരി കഴുകാവുന്നതാണെങ്കില്‍ ഇതു വളരെ നന്നായിരിക്കും. പക്ഷെ അതിനു നല്ലയിനം തുണികള്‍ ഉള്ള ഫര്‍ണിച്ചര്‍ തന്നെ വാങ്ങിക്കണം. അല്ലെങ്കില്‍ ഒരു കഴുകലോട് കൂടി അതിന്റെ ഷേപ്പ് നഷ്ടപ്പെടുകയും, നിറം മങ്ങുകയും ചെയ്യും. ഇതിന്റെ ഗുണം ഇത് എത്ര നിറമുള്ളതും എത്ര പാറ്റേര്‍ണ്‍സ് ഉള്ളതും ലഭ്യമാണെന്നുള്ളതാണ്. വില പല റേഞ്ചില്‍ ഉണ്ട് താനും. മുഴുവന്‍ തുണി കൊണ്ടുള്ളതോ, അല്ലെങ്കില്‍ തടിയിലോ, മുളയിലോ, ഗ്രാസ്സിലോ, മെറ്റലോ, തുണിയുടെ കുഷ്യന്‍ വെച്ചവയോ എല്ലാം ലഭ്യമാണ്. ഒരുപാട് റേഞ്ചുകള്‍ ഉള്ളതാണ് തുണിയുടെ പ്രത്യേകത.

തുകല്‍ (Leather) - ഇത് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഒരു മെറ്റീരിയല്‍ ആണ്. കാലാകാലങ്ങളോളം കിടന്നോളും. വെള്ളം, ജ്യൂസിവ വീണാലും, ഒരു തുണി കൊണ്ട് തുടച്ചാല്‍ മതിയാവും. പക്ഷെ ഇതിനു നല്ല വിലയുണ്ട്. നല്ല ഇനം തുകല്‍ ഫര്‍ണിച്ചറിനു അസാമാന്യ വിലയാണ്. മാത്രമല്ല, വാങ്ങിക്കുമ്പോള്‍ ഇത് നന്നായി നോക്കി തന്നെ എടുക്കണം. അല്ലെങ്കില്‍ കാര്യമായി തന്നെ കബളിപ്പിക്കപ്പെടാം. മാത്രവുമല്ല, നല്ല നിറങ്ങള്‍ക്ക് നല്ല വില തന്നെ കൊടുക്കണം. അധികം ചോയ്സുകള്‍ ഇല്ല താനും. പക്ഷെ ഇതിന്റെ പ്രൌഡി ഒന്ന് വേറെ തന്നെയാണ്.

റെക്സിന്‍ (Mock Leather) - ഇതാണ് കുട്ടികള്‍ ഉള്ള ഒരു വീട്ടില്‍, അവരൊന്നു വലുതാവുന്ന വരെ പ്രധാനമായും ഞാന്‍ ആളുകള്‍ക്ക് റെക്കമെന്റ് ചെയ്യാറുള്ള മെറ്റീരിയല്‍. ഏറ്റവും വില കുറഞ്ഞതും ആണിത്. ഒരു പാട് കാലം കിടക്കുകയും ചെയ്യും. തുകല്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപ്പിക്കുകയും ചെയ്യും. അറിയാവുന്നവര്‍ക്കെ പലപ്പോഴും മനസ്സിലാകാറുള്ളൂ. ഉപയോഗിക്കാന്‍ ഏറ്റവും നല്ലതാണിത്.

ഫര്‍ണിച്ചറിന്റെ ഷേപ്പ് തിരഞ്ഞെടുക്കുന്നതിലും ഉണ്ട് അനവധി കാര്യങ്ങള്‍. ഒരു ചെറിയ മുറിയില്‍, തടിച്ച പൊന്തന്‍ ഫര്‍ണിച്ചറുകളേക്കാളും ലൈറ്റ് ഫ്രേമുള്ള ഫര്‍ണിച്ചറുകളാണ് നല്ലത്. കടും നിറങ്ങളുള്ള ഫര്‍ണിച്ചറുകളും അരുത്. അത് മുറിയെ ഇടുങ്ങിയതാക്കി കാണിക്കും. തുണിയോ റെക്സിനോ ഇടുങ്ങിയ മുറികളില്‍ മതിയാവും. തുണിയാണ് അഭികാമ്യം. കാരണം അതു മുറിക്കൊരു calm and cool appearance കൊടുക്കുന്നു.

ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ അത് സെറ്റ് ആയിട്ട് വാങ്ങിക്കണം എന്നൊരു നിര്‍ബന്ധം ഉള്ള പൊലെ തോന്നിയിട്ടുണ്ട് പലര്‍ക്കും. അതിന്റെ ആവശ്യമില്ല. മാത്രമല്ല, മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഒരു വലിയ സോഫയേക്കാളും നല്ലത്, രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന ഒരു ലവ് സീറ്റാണ്. കാരണം, മിക്കപ്പോഴും സോഫയുടെ നടുക്ക് ഇടുങ്ങി ഇരിക്കാന്‍ പലര്‍ക്കും മടിയാണ്.

മുറിയുടെ വ്യാപ്തി അനുസരിച്ചു ഒരു ലിവിങ്ങ് മുറിയില്‍ - ഒരു ലവ് സീറ്റ്, അതിനു അഭിമുഖമായി ഒരു കസേര, സൈഡില്‍ ഒരു കസേര എന്നിവ മതിയാവും. മുറിക്ക് അല്‍പ്പം കൂടി നീളവും വീതിയും ഉണ്ടെങ്കില്‍ ഒരു സോഫാ, രണ്ട് കസേര അപ്പറവും ഇപ്പറവും മതിയാവും.അല്ലാതെ, സോഫാ വാങ്ങിയാല്‍ അതിനൊരു ലവ് സീറ്റും പിന്നെ സിംഗിള്‍ ചെയറും ഒക്കെ വാങ്ങി നിറക്കണമെന്ന് അഖിലിത നിയമമൊന്നുമില്ല. ഒരു പാട് അഥിതികള്‍ വരുമ്പോള്‍ എന്തായാലും മടക്കി വെക്കാവുന്ന കസേരകളോ, അല്ലെങ്കില്‍ ഫൈബര്‍ ഗ്ലാസ്സിന്റെ സ്റ്റാക്കബിള്‍ കസേരയോ ഉപയോഗിക്കാമല്ലൊ. ഫര്‍ണിച്ചര്‍ ഇടുമ്പോള്‍ ഇരിക്കുന്ന ആളുകളുടെ കാലൊ കൈയോ തട്ടാതെ മറ്റൊരു ആള്‍ക്ക് എഴുന്നേല്‍ക്കാനും പോകാനും വരുവാനും സാധിക്കണം. (മുറിയിലെ ഷെല്ഫുകളെ കുറിച്ചും, ടേമ്പിളിനെ കുറിച്ചും പിന്നീട്)

സോഫയും കസേരകളും എല്ലാം ഒരേ നിറമാവുകയും വേണ്ട. മിക്സ് ആന്റ് മാച്ച് കോമ്പിനേഷന്‍ ആണ് എപ്പോഴും ആകര്‍ഷകം. നിറങ്ങളെക്കുറിച്ച് പിന്നീട്...(തുടരും)

38 പ്രതികരണങ്ങള്‍:

Haree said...

എന്റമ്മേ... ഇതിനിയും തുടരുമെന്നോ...
--
അതേ, വീടു വെക്കുന്നതുമുതല്‍ക്കേ വ്യക്തിസ്വഭാവം പ്രകടിപ്പിക്കണമെന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. എനിക്ക് എന്റെ മുറി രണ്ടു തട്ടുകളിലായി, മുകളിലത്തേത് മേല്‍ക്കൂരയോഗ് ചേര്‍ന്ന്, അവിടെ കിടക്ക, അതിന്റെ അടിയില്‍ കമ്പ്യൂട്ടര്‍ വെക്കുവാനുള്ള സ്ഥലം, പൊക്കം അഡ്ജസ്റ്റ് ചെയ്യുവാനായി, ആ ഭാഗം മാത്രം സ്റ്റെപ്പിട്ട് താഴേക്കിറങ്ങാം. എന്തു ചെയ്യാനാ, നാലു മനുഷ്യേരു കാട്ടുന്ന പോലെ ചെയ്തൂടേടാ, എന്നു ചോദിച്ച് പേരന്റ്സ് ഒരു സാധാരണ മുറി തന്നെ ഉണ്ടാക്കിത്തന്നു.
--
എന്റെ മുറിക്കും തീമുണ്ട്... വൈല്‍ഡ് ലൈഫ് :) ഹി ഹി ഹി...
--

ബിന്ദു said...

ഇതിപ്പോള്‍ വീടെങ്ങനെ അലംകോലമാക്കാം എന്നല്ലെ. അതിനിപ്പോള്‍ ഇതുവായിക്കണ്ട, എന്റെ സല്‍‌പുത്രിയോടൊന്നു കണ്ണു കാണിച്ചാല്‍ പോരെ.:)
ഓഫ്: ഇതുപോലെയുള്ള നിര്‍ദ്ദേശങ്ങള്‍ വിവരിക്കുമ്പോള്‍ ചിത്രം സഹിതം വിവരിച്ചാല്‍ നന്നായിരിക്കും. :)

സു | Su said...

നല്ലപോലെ അലങ്കരിച്ച വീട്ടില്‍ വരുന്ന അതിഥിക്ക് എന്തൊക്കെ കൊടുക്കും എന്നറിഞ്ഞിട്ടുവേണം സന്ദര്‍ശനം.

പിന്നെ, സോഫയൊന്നും വേണ്ട. പായ മതി. അസൂയയും കുശുമ്പും ഉള്ളവര്‍ വീട്ടില്‍ വന്നാല്‍, അത് പൊട്ടിച്ച് പൊട്ടിച്ച് ഇരുന്നോളും. നമുക്ക് വേറെ വാങ്ങുകയും ചെയ്യാം. ;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഉപദേശം നന്നായി.
“എന്റെ റെക്കമെന്റേഷന്‍ ആളുകള്‍ക്ക് കൊടുക്കുന്നത്. മിനിമം .....................................അബദ്ധങ്ങളില്‍ നിന്നും ഒക്കെ നമ്മളെ രക്ഷിക്കും“

അതു പുറത്താക്കുന്നില്ല.. വേണേല്‍ വന്നു വായിക്കട്ടെ...

തമനു said...

നല്ല ലേഖനം..

ബാക്കി പോരട്ടെ.

കുറുമാന്‍ said...

ഉപയോഗപ്രദമായ ലേഖനം ഇഞ്ചി. അടുത്ത ഭാഗം വേഗം പോരട്ടെ

ബിന്ദുവിന്റെ കമന്റും രസിച്ചു :)

Santhosh said...

അപ്പോ അങ്ങനെയും ആവാം അല്ലേ...

പതിവില്‍ക്കൂടുതല്‍ അക്ഷരത്തെറ്റുണ്ടല്ലോ. ‘പ്രൌഡി’ ഉള്‍പ്പടെ. തിരക്കായിരിക്കും, അല്ലേ:)

Anonymous said...

കാശുകൊടുത്തു വാങ്ങുന്ന സന്തോഷങ്ങള്‍ നിറങ്ങളുടെ ചേര്‍ച്ചയോടെ,അളവുകളുടെ കൃത്യതയോടെ വെയ്ക്കേണ്ടുന്ന സ്ഥലത്ത് വെച്ചാല്‍ വീടായി...?

( ഞാന്‍ കെട്ടുന്ന വീട്ടിന്റെ അടിയിലെ ഭൂഗര്‍ഭ മുറിയില്‍ ഒരു ബാറും, ഡാന്‍സ് ഫ്ലോറൂം ഒരു ഡി ജെ സ്റ്റാന്റും ഉണ്ടാക്കുമെന്ന് പറയുന്ന ഒരു അനിയനുണ്ടെനിക്ക് :) )

മനോജ് കുമാർ വട്ടക്കാട്ട് said...

നാട്ടില്‍ ഞാനെന്റെ വീടുപണിയുടെ അവസാന ലാപിലാണ്‌.

ഇഞ്ചി പറഞ്ഞതു പോലെ താമസം തുടങ്ങി കുറച്ചു കഴിഞ്ഞേയുള്ളൂ, ഇന്റീരിയര്‍ തുടങ്ങുന്നുള്ള പരിപാടികള്‍. സൗകര്യത്തില്‍ അവാമല്ലോ.

(തുളസീടെ അനിയനെ എനിക്കിഷ്ടപ്പെട്ടു. രണ്ടെണ്ണം വിട്ടിട്ട്‌ ചെന്നാല്‍ ഇപ്പോള്‍ പോലും എന്നെ അച്ഛന്‍ വീട്ടില്‍ കേറ്റില്ല!)

കുറുമാന്‍ said...

ഞാന്‍ കെട്ടുന്ന വീട്ടിന്റെ അടിയിലെ ഭൂഗര്‍ഭ മുറിയില്‍ ഒരു ബാറും, ഡാന്‍സ് ഫ്ലോറൂം ഒരു ഡി ജെ സ്റ്റാന്റും ഉണ്ടാക്കുമെന്ന് പറയുന്ന ഒരു അനിയനുണ്ടെനിക്ക് - തുളസിയേ, കഴിഞ്ഞ തവണ പലതവണ ട്രൈ ചെയ്തിട്ടും തന്നെ കാണാന്‍ പറ്റിയില്ല. അടുത്ത തവണ തന്നെ കണ്ടില്ലെങ്കിലും തന്റ്റ്റെ അനിയനെ എന്തായാലും കാണണം :) - ഇഞ്ചിയേ, ഓഫിനു മ്യാപ്പ്

kusruthikkutukka said...

ഇഞ്ചിയാന്റീ...
ടീച്ചര്‍മാരു എപ്പോഴും പറയും സ്റ്റിക് ടു സബ്ജെക്റ്റ് /ഹെഡ്ഡിങ്ങ്..... പിന്നെ എല്ലാം റെഡി ആക്കി വെക്കു ...അലങ്കോലമാക്കല്‍ ടെയിക്ക്സ് ഓണ്‍ലി 72 സെക്കന്റ്സ് .....

ഓ ടോ": റ്റൂ ലോങ്ങ്... പ്രിന്റ് ഔട്ട് എടുത്ത് അമ്മക്കു കൊടുക്കാം ... അപ്പൊ നമുക്കു അലങ്കോലമാകാന്‍ പുതിയ സെറ്റപ്പു കിട്ടുമല്ലൊ....

റീനി said...

ഇഞ്ചീ, ഒന്നു വൈറ്റ്‌ ചെയ്യണേ. ആദ്യം വലിയൊരു ചട്ടിയില്‍ വലിയൊരു കറിവേപ്പിന്‍ ചെടി പിടുപ്പിച്ച്‌ ലിവിങ്ങ്‌റൂമിലെ ജനലിനടുത്ത്‌ വച്ചിട്ടു മതി ഫര്‍ണിച്ചര്‍ ഇടുന്നത്‌. കറിവേപ്പുചെടി ഇല്ലാത്ത പ്രവാസി മലയാളി വീടുകള്‍ ഉണ്ടോ? സംശയം ഉണ്ടേല്‍ നിര്‍മ്മലയോട്‌ ചോദിച്ചാല്‍ മതി.(നിര്‍മ്മലയുടെ "കറിവേപ്പ്‌ പഠിപ്പിച്ചത്‌")

Siju | സിജു said...

താല്പര്യമുള്ള ഒരു വിഷയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദീണ്ട്ട്ടാ..
പക്ഷേ ഈ പൊസ്റ്റിന്റെ ഇന്റീരിയര്‍ ഡെക്കറേഷന്‍ അത്ര നന്നായില്ല, കൂട്ടുകാരിയുടെ വീടു കണ്ടു തിരക്കിലെഴുതിയതു കൊണ്ടാ... കുറച്ചു വെയിറ്റ് ചെയ്തു കൂടാരുന്നോ :-)

Siju | സിജു said...

ചേച്ചിയുടെ ചേച്ചിയും ബ്ലോഗില്‍ വന്നോ...
ഒരു ഡവുട്ട് പോലെ :-)

qw_er_ty

krish | കൃഷ് said...

ഇഞ്ചീ.. ലേഖനം നന്നായിട്ടുണ്ട്‌. ഇന്റീരിയര്‍ ഡക്കറേഷനൊക്കെ പഠിച്ചിട്ടുണ്ടെന്നു തോന്നുന്നല്ലോ.. ആവശ്യം വരുമ്പോള്‍ ഇഞ്ചിയെ കണ്‍സല്‍ട്ട്‌ ചെയ്യാംട്ടോ.
(അലങ്കോലമാക്കാനല്ലാ..)

കൃഷ്‌ | krish

paarppidam said...

Adipoli, chechiye ee rahasyangalokke paranjukodutthum aalukale upadesichum njangade kanjikudi muttikkalle. aalukal veedinmel kooduthal kaasuchilavaakkiyaale njangalkku kanjikudichu pokanakoo!

nannaayirikkunnu. thudarnnum ezhuthumallo?

Anonymous said...

ഇഞ്ചീ..:) വീട് അലങ്കോലമക്കല്‍് ഇഷ്ടപ്പെട്ടു.
തുടരട്ടെ..
എന്റെ വീട് ഒഴിഞ്ഞു കിടക്കുന്നു.ഇനിപ്പൊ ഒരു തീമിനെ പറ്റി ആലോചിച്ചു തുടങ്ങട്ടെ.

അനംഗാരി said...

ആദ്യം ഇഞ്ചിയുടെ അലങ്കോലമായ വീട് ഞങ്ങളൊന്ന് കാണട്ടെ.എന്നിട്ട് ഈ ലേഖനത്തെ വിലയിരുത്താം.
ബിന്ദൂട്ടി പറഞ്ഞത് പോലെ പോട്ടം കൂടിയുണ്ടെങ്കിലേ വായനക്കും കാഴ്ചക്കും ഒരു സുഖമുള്ളൂ.
വീട് അലങ്കോലമാക്കുന്നതിന് മുന്‍‌പ് തന്നെ വീടിനെ കുറിച്ചും ഒരു ധാരണ വേണം.എങ്കിലേ അത് അനുസരിച്ച് അലങ്കോലമാക്കാന്‍ പറ്റൂ:)

ഓ:ടോ:ബാക്കി ഭാഗം ചിത്രസഹിതം പോരട്ടെ.

മുസ്തഫ|musthapha said...

ഇഞ്ചി, നല്ല ലേഖനം.

തറവാടി said...

"
മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഒരു വലിയ സോഫയേക്കാളും നല്ലത്,

രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന ഒരു ലവ് സീറ്റാണ്. കാരണം,

മിക്കപ്പോഴും സോഫയുടെ നടുക്ക് ഇടുങ്ങി ഇരിക്കാന്‍ പലര്‍ക്കും മടിയാണ്"

this is the highlight

:)

Visala Manaskan said...

വളരെ നല്ല ലേഖനം ഇഞ്ചീ. വെരി നൈസ്.

Mrs. K said...

ബിന്ദു പറഞ്ഞതാ ശരി. അലങ്കോലമാക്കാനാണെങ്കില്‍ എന്തിനാ ഇതൊക്കെ വായിച്ചുപഠിക്കുന്നെ? മക്കളെയങ്ങിറക്കി വിട്ടിട്ട് സിനിമാസംവിധായകന്‍ പറയുന്ന സ്റ്റൈലില്‍ ഒരു ആക്ഷന്‍ പറഞ്ഞാപ്പോരെ? അങ്ങനെ അലങ്കോലമാക്കുന്ന മക്കളുള്ളപ്പോള്‍ മാതാപിതാക്കള്‍ എങ്ങനെ ആത്മസംയമനം പാലിക്കും(സെല്‍ഫ് കണ്ട്രോളിന്റെ മലയാളം അങ്ങനെ അല്ലെ?) എന്നതിനെ പറ്റിയും കൂടി ഒരു ലേഖനം എഴുതണേ പ്ലീസ്.

വേണു venu said...

വളരെ ഉപയ്യോഗ പ്രദമായ ലേഖനം.
ഫര്‍‍ണീച്ചറുകളുടെ അതി പ്രസരം കാരണം ശ്വാസം മൂട്ടുന്ന സ്വീകരണ‍ മുറികള്‍ ശ്രദ്ധിച്ചിട്ടുണ്ടു്.

രാജ് said...

അത്യാവശ്യം ഡീസന്റായി ബോറടിപ്പിച്ചു.

അലിഫ് /alif said...

ഇത് കൊള്ളാമല്ലോ, ഇക്കണക്കിന് പോയാല്‍ ഞങ്ങള്‍ ആര്‍ക്കിടെക്ട്സിന്‍റെ കഞ്ഞികുടി മുട്ടിയത് തന്നെയെന്നാദ്യം തോന്നിയെങ്കിലും, ഇത്തരം ലേഖനങ്ങള്‍ ആവശ്യമാണെന്നും തോന്നി. കാരണം ആള്‍ക്കാര്‍ക്ക് അവബോധം കൂടുമ്പോളാണ് കൂടുതല്‍ കണ്‍സള്‍ട്ടേഷന്‍ ആവശ്യമായി വരികയെന്ന സിദ്ധാന്തക്കാരനാണ് ഞാന്‍.
ഇഞ്ചി, കുറച്ച് കൂടി ഗൌരവത്തില്‍ ഈ വിഷയത്തെ സമീപിച്ചാല്‍ കുറച്ച് കൂടി നന്നാക്കാം, ഒപ്പം ചിത്രങ്ങളും മറ്റും ചേര്‍ക്കുകയാണെങ്കിലും. പരിശ്രമത്തിന് ആശംസകള്‍, തുടരുക.
ബിന്ദു വിന്‍റെ കമന്‍റ് കലക്കന്‍.

മുക്കുവന്‍ said...

1. വീടിന്റെ ബേസ് മെന്റ് ഓര്‍ ടറ്സ്സ് വേണം.
2. അതിനു ചേര്‍ന്നൊരു ബാറും.
3. ഒരറ്റത്ത് ഒരു ബാത് റൂം.
4. ആറ് പേര്‍ക്കിരിക്കാവുന്ന ഒരു റൌണ്ട് റ്റേബിള്‍ ആന്‍ഡ് ചെയേര്‍സ്, സ്മോള്‍ അടിക്കുബോള്‍ കുറച് 28 കളിക്കാന്‍.

sandoz said...

ഇഞ്ചീസേ.........ഞാന്‍ മാഷിന്റെ പോസ്റ്റ്‌ വായിക്കാന്‍ വന്നതൊന്നുമല്ലാ.......വരണവനും പോണവനും ബിന്ദൂന്റെ കമന്റ്‌....ബിന്ദൂന്റെ കമന്റ്‌....എന്ന് കമന്റണ കേട്ട്‌....എന്താ ഈ ബിന്ദു...അലക്കിയേക്കണേ എന്ന് നോക്കാന്നോര്‍ത്തു വന്നതാ.........പിന്നെ വന്നതല്ലേ എന്നോര്‍ത്ത്‌ വായിച്ചു......നാളെ തന്നെ ലോണിനു അപേക്ഷ കൊടുക്കണം......വീട്‌ വച്ചിട്ട്‌ വേണമല്ലോ മുറിയെ കുറിച്ച്‌ ചിന്തിക്കാന്‍........അടുത്തത്‌ ഒരു വീട്‌ എങ്ങനെ എളുപ്പത്തില്‍ പൊളിച്ച്‌ വില്‍ക്കാം എന്നുള്ളത്‌ ആയിക്കോട്ടെ......

Unknown said...

എന്റെ വീടിന്റെ പ്ലാനൊക്കെ ഞാനുണ്ടാക്കി കഴിഞ്ഞു. വാതില്‍ കടന്ന് വന്നാലുടന്‍ ബര്‍ഗര്‍ കിങിന്റെ ലേറ്റസ്റ്റ് മെന്യു തോരണം തൂക്കിയത് കാണാം. ചുമരില്‍ മാലയിട്ട് ചന്ദനത്തിരി കത്തിച്ച് മിന്നുന്ന ലൈറ്റാല്‍ അലങ്കരിച്ച കെ.എഫ്.സി ഫൌണ്ടര്‍ കേണല്‍ ഹാര്‍ലാന്റ് സാന്റേഴ്സിന്റെ പടം (അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിയ്ക്കട്ടെ). വീടിന്റെ എതിര്‍വശമുള്ള പിറ്റ്സാ ഹട്ടിലേയ്ക്ക് പോകാന്‍ ഭൂഗര്‍ഭ പാത. ഇനിയുമുണ്ട് പലതും പക്ഷെ സീക്രട്ടാണ്. :-)

ഓടോ: ഒരു പായയും തലയിണയും വിശറിയും ഉണ്ടെങ്കില്‍ എവിടെയും നമ്മള്‍ ഹാപ്പി. :-)

Devadas V.M. said...

ഇന്റീരിയല്‍ വിവരണം നനായിരിക്കുന്നു. ഫോട്ടോസ് കൂടി വേണം എന്ന അഭിപ്രായത്തോട് യോജിക്കുന്നു.
ഓ.ടോ
ദില്‍ബൂ എനിക്ക് അത്രകൂടി വേണ്ടാ. 3:50 കോടുത്താല്‍ നല്ല അസ്സല് കോട്ടയം മനോരമ കിട്ടും..

മുസ്തഫ|musthapha said...

ദില്‍ബാ... നിന്‍റെ പ്ലാനില്‍ ഒരു അറ്റാച്ച്ഡ് മെഡിക്കല്‍ ക്ലിനിക് മിസ്സായില്ലേയെന്നൊരു സന്ദേഹം :)

ശാലിനി said...

“മിനിമം ആറു മാസമെങ്കിലും താമസിച്ചതിനു ശേഷമെ ഇന്റീരിയറിനെക്കുറിച്ച് ആലോചിക്കാവൂ എന്നാണ്. അത്രയും നാളുകള്‍ തിരക്കു പിടിച്ച തീരുമാനങ്ങളില്‍ നിന്നും അബദ്ധങ്ങളില്‍ നിന്നും ഒക്കെ നമ്മളെ രക്ഷിക്കും“ ഇത് നല്ലൊരു നിര്‍ദ്ദേശമാണ്.

എന്റെ ഒരു കൂട്ടുകാരി, 25 ലക്ഷം ബ്ഡ്ജ്റ്റില്‍ വീടുപണി തുടങ്ങി, ഇപ്പോള്‍ ആ അതിരൊക്കെ ഭേദിച്ച് ചിലവ് പൊയ്ക്കോണ്ടിരിക്കുന്നു. എന്നെ വിഷമിപ്പിച്ചതതല്ല, പ്ലാന്‍ കണ്ട്, എന്തിനാ ഇത്രയും വലുപ്പം മുറിക്ക്, ബേഡ് റൂമില്‍ സോഫാസെറ്റും ഉദ്ദേശിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് - ഓ “ഒരു കട്ടിലും ഒരു ടേബില്‍ ലാമ്പുമല്ലേ നമ്മള്‍ ബേഡ് റൂമില്‍ വയ്ക്കൂ, ഇത്രയും സ്ഥലം പിന്നെ, ഇവിടെ നമ്മള്‍ ഇടുങ്ങിയ റൂമില്‍ താമസിക്കുന്നു, നാട്ടില്‍ ചെന്ന് കുറച്ചു വിശാലമായി ജീവിക്കാമെന്നു കരുതി“ എന്നാണ്. നമമള്‍ ഇവിടെ പ്ലാന്‍ വരച്ച്, കമ്പ്യൂട്ടറില്‍, ഓരോ മുറിയേയും പ്രത്യെകം എടുത്ത് ഫര്‍ണീച്ചര്‍ മാറ്റിയും മറിച്ചും ഇട്ട്, അങ്ങനെ ഓരോ ദിവസം വീടിങ്ങനെ മനസില്‍ പണിതുകൊണ്ടിരിക്കുമ്പോള്‍, ആള്‍ക്കാര്‍ ഒരു ഒരുക്കവുമില്ലാതെ വീടുപണിയുന്നതു കാണുമ്പോള്‍ ശരിക്കും വിഷമം തോന്നും. അടുക്കളെയെകുറിച്ചു പോലും മുകളില്‍ പറഞ്ഞ എന്റെ കൂട്ടുകാരിക്ക് ഒരു അഭിപ്രായവും പറയാനില്ല. രണ്ടുനില വയ്ക്കുന്നതിന്റെ കാരണം പറയുന്നത്, ഞങ്ങളുടെ ബന്ധുക്കള്‍ക്കാര്‍ക്കും രണ്ടുനില വീടില്ല എന്നതാണ്.

പറഞ്ഞുവന്നത്, ഇതുപോലെയുള്ള പോസ്റ്റുകള്‍ ആള്‍ക്കാര്‍ക്ക് പ്രയോജനപെടട്ടെ എന്നാണ്. അലിഫിന്റേയും, പാര്‍പ്പിടത്തിന്റേയും ബ്ലോഗുകളും കൂടി ചേര്‍ത്ത് വായിച്ചാല്‍ കൂടുതല്‍ പ്രയോജനപ്പെടും.

Yamini said...

ഇഞ്ചി,
ഇഞ്ചി പറഞ്ഞ കാര്യങ്ങള്‍ ഒരു പുതുതായി പണിത വീടിനു പറ്റും, പക്ഷെ ഒരു നാല്പതു കൊല്ലം പഴക്കമുള്ള വീടിന് ഇന്റ്റീരിയറ് ഡെകൊരേറ്റ് ചെയ്യാന്‍ നല്ല പ്രയാസമാണെന്നാണ്‍ എന്റ്റെ അഭിപ്രായം. അവിടെ മുന്‍പ് താമസിച്ചവരുടെയും മറ്റുമാ‍യി ആ വീടിനൊരു ക്യാരെക്ടറ് ഉണ്ടായിരിക്കും. അതൊന്നു മാറ്റിയെടുക്കാന്‍ നല്ല പാടാണ്, പ്രത്യേകിച്ചും മുന്‍പുള്ളവര്‍ താമസിക്കുമ്പോഴാണു നമ്മള്‍ വീടു കാണുകയും വാങ്ങുകയും ചെയ്യുന്നതെങ്കില്‍. പിന്നെ, വീടുള്ളത് ഷോക്കേസു പോലെ അടുക്കിയൊതുക്കി വയ്ക്കാനല്ല, മറിച്ച് ഇഷ്ടം പോലെ അലങ്കോലമാക്കാനാണെന്നുമാണ് എന്റ്റെ ഭര്‍ത്താവിന്റ്റെയും കുട്ടികളുടെയും പ്ക്ഷം. അവിടെ ന്യൂനപക്ഷക്കാരിയായ എനിക്കൊരു ശബ്ദവുമില്ല. പഴയ വീടുകളെപ്പറ്റി ഇഞ്ചിക്കെന്തെങ്കിലും സജ്ജഷന്‍സ് ഉണ്ടോ?

അതുല്യ said...

വീട് അലങ്കോലമായിട്ട് കിടക്കാനുള്ളത് തന്നെ. അല്പം ക്ലീനിനെസ്സ് ആവാം എങ്കിലും. അടുക്കി പെറുക്കി സൂക്ഷിച്ച് വയ്കാനുള്ളത് ഹോട്ടല്‍ സ്യൂട്ടുകള്‍. കളിപാട്ടങ്ങളും, മിട്ടായി കടലാസുകളും, ചിത്രബുക്കുകളും, ടീപ്പോയിലേ ചായ ഗ്ലാസുകളും, മറ്റൊരു മൂ‍ലയില്‍ പകുതി കത്തിച്ച് അണച്ച മെഴുകുതിരി കഷ്ണവും, കുഷ്യന്‍ വേര്‍പട്ട സോഫയും, തോര്‍ത്ത് തൂങ്ങി കിടക്കുന്ന കതകും, വിരി അലങ്കോലമായ കിടക്കയും,തുറന്ന വച്ച പഴയ ആല്‍ബവും, മുറത്ത് ചിതറി അരിഞും അരിയാതെയും കിടക്കുന്ന പച്ചക്കറി തുണ്ടുകളും,ഊണു മേശയിലേ സ്കൂള്‍ ബാഗും, തല ചീകുന്ന ചീപ്പും, പാതി കുടിച്ചു വച്ച പാല്‍ ഗ്ലാസ്സും, ചക്കരമുത്തിന്റെ ഹുക്ക് പോയ ഒറ്റ പാദസ്വരവും, ഉമ്മറമൂലയിലേ ഇന്നലെ കത്തിച്ച് വച്ച നില വിളക്കും, ഒഴിഞ സോഫയിലെ ഹെല്‍മറ്റും, അതിന്റെ മുകളില്‍ പുതപ്പിച്ച റെയിന്‍ കോട്ടും, ഉമ്മറത്തേയ്ക് ഇറങുമ്പോ തേങ പൊതിച്ച് മാറ്റിയ വെട്ടുകത്തിയും, ചിതറി കിടക്കുന്ന ചകിരിയും, തിണ്ണ ഉത്തരത്തിലെ കരിമ്പന പിടിച്ച തോര്‍ത്തമുണ്ടുകളും, മഴക്കാലമാവുമ്പോ ഉണങ്ങാത്ത തുണി കൂട്ടിക്കുട്ടി ഇട്ട്, അതിന്റെ നടുവീന്ന് ഒരു തുണി വലിച്ച്, ബാക്കി മുഴുവന്‍ താഴേയ്ക് വഴുതി തൂങിയാടിച്ച്... അതാണു എന്റെ വീട്ടില്‍, ഞാന് മെനക്കട്ട് കാശു ചിലവാക്കാതെ നടത്തിയ ഡിസൈനൈങ്. ഇന്റ്റീരിയറ് ഡിസൈങില്‍ ബുദ്ധി ഊന്നി, കാശ് മുടക്കാതെയോ മുടക്കിയോ മിനുക്കുന്ന ചിലവീടുകളേയും, അതിനകത്തേ ജീവിത രീതികളെയും. കുട്ടികളേയും, കാണുമ്പോഴു തോരണവും, ഇല്ലുമിനേഷന്‍ ബള്‍ബും ഇട്ട ഒരു പോലീസ് സ്റ്റേഷന്‍ എന്നാണു എനിക്ക് തോന്നുക.

ഇഞ്ചിയേ പോസ്റ്റ് കുളമാക്കീല്ലേ? വല്ലപ്പോഴും കീബൊറ്ഡ് ശര്‍മാജി എടുത്തോണ്ട്ണ്‍ പോകുന്നതിനു മുമ്പ് ഒന്ന് കേറി മേയാം ന്ന് കരുതീതാട്ടോ. മാ‍ാപ്പ് 2 കിലോ.

അലിഫ് /alif said...

യാമിനി,
പഴയ വീടിന്‍റെ അകത്തളങ്ങള്‍ മോടിപിടിപ്പിക്കുന്നതാണ് പരിമിതികള്‍ ഉണ്ടങ്കില്‍ കൂടിയും കുറേക്കൂടി എളുപ്പം എന്ന് തോന്നിയിട്ടുണ്ട്. പുതിയ വീടുകള്‍ക്ക് , അതിന്‍റെ നിര്‍മ്മാണാവസ്ഥയില്‍തന്നെ അകത്തളങ്ങള്‍ നന്നാക്കുന്നതിനെ കുറിച്ച് ആലോചിച്ച് ചെയ്യുന്നതിനാല്‍ എളുപ്പമായി തോന്നുന്നു എന്നേയുള്ളൂ. പഴയ വീടുകള്‍, അത് കോണ്‍ക്രീറ്റ് കൊണ്ടുള്ളതായാലും, ഓടുകൊണ്ടുള്ളതായാലും , പുറത്തും അകത്തും ചില ചില്ലറ വ്യതിയാനങ്ങളോടെതന്നെ മൊത്തം രൂപകല്‍പനയിലും മാറ്റം വരുത്താം, പുതിയ ഉടമസ്ഥരുടെ അഭിരുചികള്‍ക്കനുസരിച്ച്. ചില ഭിത്തികള്‍ എടുത്ത് മാറ്റുകയും, വേണ്ടവ കൂട്ടിചേര്‍ക്കുകയുമൊക്കെ ആവാം. ഭിത്തി എടുത്ത് മാറ്റുന്ന സ്ഥലത്ത് നേരത്തേ ‘ആര്‍ച്ച്’ ആണ് ചെയ്തിരുന്നത്, ഇപ്പോള്‍ ഞങ്ങളുപയോഗിക്കുന്നത്, പഴയ റെയില്‍ പാളം കുറഞ്ഞ വിലക്ക് വാങ്ങാന്‍ കിട്ടും, അത് ബീം ആക്കികൊണ്ട് ഭീത്തികള്‍ എടുത്ത് മാറ്റാം, ഈ പാളമൊന്നും പുറത്ത് കാണാത്ത വിധമുള്ള ‘ഡീറ്റൈലുകള്‍‘ ചെയ്തെടുക്കേണ്ടി വരും , അത്രേയുള്ളൂ.
പഴയവീടുകള്‍ പുതുക്കുമ്പോള്‍ നമുക്കൊരിക്കലും ഒന്നിനെയും മാതൃകയാക്കി ചെയ്യാനാവില്ല, അത് ആ വീടിന്‍റെ ‘പ്രത്യേക‘ സാഹചര്യങ്ങളെയും വീട്ടുകാരുടെ അഭിരുചികള്‍ക്കുമനുസരിച്ച് ചെയ്യേണ്ടിവരും, അത് നന്നാവുകയും ചെയ്യുമെന്നാണെനിക്ക് തോന്നീട്ടുള്ളത്.

ഇതിനെ കുറിച്ച് വിശദമായൊരു പോസ്റ്റ് ‘ഗൃഹപാഠ’ത്തില്‍ പ്രതീക്ഷിക്കുക.

reshma said...

ശേഡാ! എങ്ങെനെ ഞങ്ങളുടെ കൂട് ഇതിലും അലങ്കോലങ്കോലമാക്കം എന്നറിയാന്‍ ഓടിച്ചാടി വന്നതാരുന്നു. ഇത് ‘ഓടി ബാ, ചറ്റ്പ്പറ്റ് കച്ചോറി ചാട്ട്’ തരാന്ന് പറഞ്ഞിട്ട് കുകുബര്‍ സാന്‍ഡ്വിച്ച് തന്ന പോലെയായല്ലോ.

“വീടു വെച്ചു. പിന്നീട് അതിനെ കുറച്ചു നാള്‍ ശ്വസിക്കാന്‍ വെറുതെ വിടുക.” തല കുലുക്കി സമ്മതിക്കുന്നു. മാസങ്ങള്‍ക്കു ശേഷം കോണുകളില്‍ ഇരുന്ന് കഥ മെനെയുന്ന ഏട്ടുകാലികളെയും, ഫ്രിഡ്ജില്‍ ജ്വലിക്കുന്ന വര്‍ണ്ണങ്ങളില്‍ മോഡേണ്‍ ആര്‍ട്ട് ഒരുക്കുന്ന ആര്‍ട്ടി-ബാക്റ്റീരൈയാസിനേയും ഉപദ്രവിക്കാതെ ശ്വസിക്കാന്‍ വിടണമെന്നു തന്നെയാ എന്റേം ഇന്റീരിയര്‍ ഡെക്കോ ഫിലോ. സ്റ്റ്രാറ്റജിക്കലി പ്ലേസ്ഡ് ചായക്കറകള്‍ക്കും, കുന്നു കുന്നാക്കി ഇട്ട പേപ്പര്‍ കൂമ്പാരങ്ങള്‍ക്കും വീടിന്റെ പേഴ്സണാലിറ്റി ഉറപ്പിച്ചെടുക്കുന്നതിലെ പങ്കിനെ പറ്റി അടുത്ത് ലക്കം...? (കിലോമീറ്റേര്‍സ് ആന്ദ് കിലോമീറ്റേര്‍സ് ഫ്രം ഫ്ലോറിഡാ റ്റൊ കരോലീനാസ് തന്നല്ലേ ഇപ്പോഴും ശരിയുത്തരം?:))

Yamini said...

പ്രിയ അലിഫ്,
നിര്‍ദ്ദേങ്ങള്‍ക്ക് നന്ദിയുണ്ട്.എഞ്ചിനീയരിംഗ് സൈഡ് തീരെയും പിടിയില്ലാത്ത ആളാണ്‍ ഞാന്‍.
ഇഞ്ചിക്കെന്നൊട് പിണക്കമാണെന്നാ തോന്നുന്നെ, ഒരു മറുവെടിയും കണ്ടില്ല ഇതുവരെ....
qw_er_ty

Inji Pennu said...

അയ്യൊ, യാമിനിക്കുട്ടി. പിണക്കൊ? എനിക്കൊ? ഞാന്‍ ആരൊടും പിങ്ങാറില്ല. പിണങ്ങാണെങ്കില്‍ മിണ്ടി കഴിഞ്ഞാല്‍ ഐക്രീമൊ, ചോക്ലേറ്റൊ കിട്ടാന്‍ സാധ്യത ഉള്ളിടത്തെ അതു കുറച്ചെങ്കിലും ചെയ്യാറുള്ളൂ. :)

അങ്ങിനെ വല്ലോ സാദ്ധ്യതയുമുണ്ടൊ?

ഞാനേ അല്പം തിരക്കായിപ്പോയീന്നെ, ഈ പോസിന്റെ അക്ഷരതെറ്റ് തിരുത്തണമെന്ന് വിചാരിച്ചിട്ട് തന്നെ നടന്നില്ല. സത്യം പറഞ്ഞാ ഇത് നാലു പേരു വായിക്കുമെന്ന് തന്നെ കരുതിയില്ല. ഹിഹ്ഹി. എന്നിട്ടെല്ലാരും കൂടി വായിച്ച് സംശയം ചോദിച്ചപ്പൊ, അമ്പമ്പൊ എന്നായി. അതെല്ലാം കൂടി കളക്റ്റ് ചെയ്ത് അടുത്ത പോസ്റ്റിടാന്ന് വെച്ചിട്ടാണെന്നെ. :)

അന്‍‌വര്‍ സാദത്ത് | anwer sadath said...

ഈയിടെയായി വീട്, ഫര്‍ണീച്ചര്‍ എന്നു കേട്ടാല്‍ ഞാന്‍ അവിടെ ഉണ്ടാകും. സംഭവം കിടു...എന്തൊക്കെയോ മനസ്സിലായി, ആ തീം പരിപാടി ക്ഷ പിടിച്ചൂ...അത് നല്ലൊരു ഐഡിയ ആണ്. ഓരോ റൂമിനും ഓരോ തീം. എന്തായാലും ഇപ്പോഴുള്ള റൂമിന്റെ തീം മാറ്റാന്‍ പിതാജി സമ്മതിക്കും എന്നു തോന്നുന്നില്ല... പുതിയ രണ്ട് റൂം സ്റ്റെറ്റപ്പാകുന്നുണ്ട് അതില്‍ ഒന്നിന് ‘love' എന്നും മറ്റേതിന് “music" എന്നും തീം കൊടുക്കാം...പഴയ മുറികള്‍ക്ക് ഇപ്പോഴുള്ള തീം തന്നെ മതി “ അവിയല്‍ “.

പക്ഷേ, പലനിറത്തിലുള്ള സോഫയും കസേരയും മിക്സായിക്കിടക്കുന്നത് ആലോചിക്കാനേ വയ്യ...വൃത്തികേടാകുമോ ? പിന്നെ പല നിറങ്ങളില്‍ ഉള്ള സോഫയും കസേരയും ഉപയോഗിക്കുന്നതു കൊണ്ട് വേറേ ഒരു ഉപയോഗം ഉണ്ട് ‘ ഒരെണ്ണം നശിഞ്ഞു പോയാലും അതിന്റെ സേം പാറ്റേണ്‍ നോക്കി നടക്കണ്ട ‘ എന്തും സ്യൂട്ടാവും. അല്ലേ?

ഇവിടെ വന്നതു കൊണ്ട് വേറേ ഒരു ഉപകാരം കൂടി ഉണ്ടായി അലിഫ് മാഷിന്റെ ബ്ലോഗ് കണ്ടു പിടിച്ചു ...

എന്നാകും അടുത്ത റിലീസ് ?

qw_er_ty