2007-09-06

റസിയായുടെ ചിരി

റസിയായുടെ ചിരി
പൊട്ടി പൊട്ടി
ഉറക്കേ ഉറക്കേ
കണ്ണ്പെടാതെ കണ്മഷി -
തൊട്ടഞ്ചു വയസ്സുകാരി
ചിരിച്ചു മയക്കി

റസിയായുടെ ചിരി
പൊട്ടി പൊട്ടി
ഉറക്കേ ഉറക്കേ
പത്ത് വയസ്സ് നിനക്ക്
മെതുവേ ചിരിയെന്നുമ്മ

റസിയായുടെ ചിരി
പൊട്ടി പൊട്ടി
ഉറക്കേ ഉറക്കേ
കൂത്തിച്ചിയെന്ന്
ആണ്‍വീട്ടുകാര്‍

റസിയായുടെ ചിരി
പൊട്ടി പൊട്ടി
ഉറക്കേ ഉറക്കേ
പുത്യാപ്പ്ലായുടെ മയ്യത്ത് കണ്ട്
ഭ്രാന്തിന്റെ വക്കില്‍

ഭ്രാന്തി ചിരി നല്ലത്
റസിയായുടെ ചിരി
പെണ്ണിന്റെ ചിരി
ഉറക്കേയെങ്കില്‍
ഭ്രാന്ത് തന്നെ
നല്ലത്!

12 പ്രതികരണങ്ങള്‍:

Haree said...

അവസാനത്തെ കണ്‍‌ക്ലൂഷനില്‍ റസിയ എന്ന കുട്ടിത്തം മാറാത്ത അഞ്ചുവയസുകാരിയുടെ ചിരി സ്വീകാര്യമാണെന്നത് എന്തേ വിട്ടുപോയി?

പഴയവീഞ്ഞ് പുതിയ കുപ്പിയില്‍. പക്ഷെ ബോറായില്ല. :)
--

വിഷ്ണു പ്രസാദ് said...

തെരഞ്ഞെടുത്ത വിഷയവും ക്രാഫ്റ്റും നന്നായി.ഒരല്പം എഡിറ്റിങ് നടത്തിയാല്‍ ഒന്നാന്തരം.

Pramod.KM said...

വിഷ്ണുമാഷ് പറഞ്ഞതന്നെ.:)
ഇതെങ്ങനെ ഒത്തെടി റസിയേ?

സു | Su said...

നന്നായിട്ടുണ്ട് ഇഞ്ചീ :)

Inji Pennu said...

എങ്ങനിയാ ഇത് എഡിറ്റാ വിഷ്ണുമാഷേ, എനിക്കറിയില്ല്യ? :( പറ്റുമെങ്കില്‍ പറഞ്ഞ് തരുമൊ?

ഇട്ടിമാളു അഗ്നിമിത്ര said...

റസിയ ചിരിക്കട്ടെന്നെ.. അതെങ്കിലും സ്വന്തമായുണ്ടല്ലൊ...

സഹയാത്രികന്‍ said...

അതെ, ഇട്ടിമാളൂ പറഞ്ഞതാ ശരി... റസിയയെങ്കിലും ചിരിക്കട്ടെ....
:)

വേണു venu said...

കണ്ണ്പെടാതെ കണ്മഷി -
തൊട്ടഞ്ചു വയസ്സുകാരി
ചിരിച്ചു മയക്കിയ ചിരി ചിരിക്കട്ടെ, എല്ലാ റസിയമാരും.:)

Physel said...

റസിയായുടെ ചിരി
പൊട്ടി പൊട്ടി
ഉറക്കേ ഉറക്കേ
കൂത്തിച്ചിയെന്ന്
ആണ്‍വീട്ടുകാര്‍

ഈ വിളി ആദ്യം വിളിക്കുന്നത് ആണിന്റെ മാതാവോ അല്ലെങ്കില്‍ സഹോദരിയോ ആയിരിക്കും.അതെ അവരും പെണ്ണു തന്നെ അല്ലേ........!!

vimathan said...

ഇഞ്ചീ,അപ്പോള്‍ താങ്കള്‍ക്ക് കവിതയും വഴങും. നന്നായി

പരസ്പരം said...

ഈ റസിയ എന്ന പേര് അടിച്ചമര്‍ത്തപ്പെട്ട മുസ്ലീം യുവതിയുടെ ഒരു മുഖമുദ്രയായി മാ‍റിയിട്ടുണ്ട്. പാവം റസിയാക്കാര്‍! അതോ പെരുമഴക്കാലം കണ്ടതിന്റെ ഹാങ്ങോവറാണോ? എന്താ‍യാലും കവിത നന്നായിട്ടുണ്ട്.

Anonymous said...

ഇതിലെവിടെയാണു കവിത?