അതുണ്ടല്ലോ
നാണം, വിയർപ്പ്,
നമ്മെ ചുറ്റിയ ഇരുട്ട്
ഇതെല്ലാം ഞൊടിയിട കൊണ്ട്
എനിക്ക് കെട്ടഴിച്ച് വിടാം
പക്ഷെ
കരിഞ്ഞ ഉപ്പുമാവിന്റെ ഉമ്മകൾ
കൺമഷി കൊണ്ടുള്ള മീശ
അസൂയ
മൌനം
ഒരുമിച്ചു ഖനിച്ച നുണകൾ
ഇപ്പോഴും കുരുങ്ങിക്കിടക്കുകയാണാല്ലോ
2009-09-19
Subscribe to:
Post Comments (Atom)
5 പ്രതികരണങ്ങള്‍:
ശരിക്കും കുരുക്ക് തന്നെ!
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ !!!!
കരിഞ്ഞ ഉപ്പുമാവിന്റെ ഉമ്മകൾ
കൺമഷി കൊണ്ടുള്ള മീശ== നല്ല പ്രതീകങ്ങൾ!
:) അങ്ങന്യാണ്
ചിലതൊക്കെ എളുപ്പമാണ്
എളുപ്പമല്ലാത്തത് ചില അടയാളങ്ങളാണ്
കിടക്കുമിങ്ങനെ പച്ചകുത്തിയ പോലെ
മറന്ന് പോയി എന്നാശ്വസിച്ചിരിക്കുമ്പോള്‍
വാതിലില്‍ മുട്ടും .
ഈ ചെറിയ വരികളില്‍
ഒളിപ്പിച്ചിരിക്കുന്ന
ആഴം കണ്ടില്ലെന്ന് നടിക്കാനാവില്ല....
ആശംസകള്‍
അതു മാത്രമല്ലല്ലോ.
ഒടിഞ്ഞ പുരികം കൊണ്ടു പറഞ്ഞ പരാതികളോ, ക്ഷീണിച്ചു വൈകി വന്നപ്പോള്‍ ടിവിയുടെ മുന്നില്‍നിന്നും ശ്രദ്ധ തിരിയാത്തതോ, കിടക്കുംമുമ്പുള്ള തലവേദനകളോ, ഇവയും കുരുങ്ങിക്കിടക്കുകയല്ലേ?
Post a Comment