എന്റെ മരണം ഞാനാരേയും അറിയിച്ചില്ല
മരിച്ചന്നും ഏഴിന്റന്നും നാൽപ്പത്തൊന്നിനും
ആഘോഷമായ പാട്ട് കുർബാനയോടൊപ്പം,
കഞ്ഞിയും ബിരിയാണിയും വീത്തി
കുളിച്ച് നീണ്ട് നിവർന്ന് സുഖിച്ചു മരിച്ചു
പക്ഷെ ഇപ്പോൾ എന്റെ പേടിയതല്ല
ഇനി ഞാൻ ജീവിച്ചു ദ്രവിക്കുന്നേരം
അവർ ഇടയ്ക്കിടക്ക് മരിക്കുമ്പോൾ
ഏഴിനും നാൽപ്പൊത്തിനും
എന്നെ ക്ഷണിച്ചില്ലെങ്കിലോ?
മരണവും അറിയിച്ചില്ലെങ്കിലോ?
2009-09-24
പ്രതികാരം
-
Inji Pennu
at
12:49 AM
Subscribe to:
Post Comments (Atom)
10 പ്രതികരണങ്ങള്‍:
"ഏഴിനും നാല്‍പ്പൊത്തിനും" - നാല്‍പ്പൊത്തിനും എന്നു തന്നെയാണോ? നാല്‍പ്പത്തൊന്നിന് അങ്ങിനെയും പറയാറുണ്ടോ?
വീത്തുക = ?
--
വീത്തുക = ഒഴിക്കുക
ല്ലേ ഇഞ്ചീ.. :)
പ്രതികാരം തന്നെ. നല്ല പ്രതികാരം .
നന്നായി വേദനിച്ചും കാണും
ans
എന്റെ മാതാവേ , എനിക്കൊന്നും മനസ്സിലായില്ലല്ലോ
എന്റെ മാതാവേ , എനിക്കൊന്നും മനസ്സിലായില്ലല്ലോ
വിളിച്ചില്ലെങ്കിലും പോണം.. മരിച്ചു പോയ ആളു വന്നു ഇവനെ ഞാന്‍ അറിയൂല്ല എന്നു പറയൂല്ലല്ലോ.. ധൈര്യമായി പോയി പായസം കുടിച്ചാട്ടെ..
കർത്താവു നിന്റെ വ്യാപാരങ്ങളെ
ഇന്നുമെന്നേക്കും കാത്തുകൊള്ളും
അമ്മ തൊട്ട പ്രാര്‍ത്ഥനക്ക് കമന്റ്സ് ഇടാന്‍ പറ്റാത്തത് കൊണ്ട് ഇവിടെ ...
"ദൈവമേ സ്തുതി നിനക്ക് യോഗ്യമാവുന്നു ബരെക്മോര്‍ ."
പിന്നെ ഇഞ്ചി പെണ്ണെ നിന്നെ വായിച്ചു ( പഴേ പോസ്റ്സ് ) കഴിനപ്പോ തോന്നണത് ..
നിന്റെ പേര് ഇഞ്ചി പെണ്ണ് എന്ന് പോര
(ഇഞ്ചി) പുല്‍ തൈലപെണ്ണ് എന്ന പേരാ കൂടുതല്‍ ചേരുക
പുല്‍ തൈലത്തിന്റെ കത്തുന്ന സുഗന്ധവും എരിവും നീറ്റലും ഒക്കെ യാണ് ആ വരികള്‍ക്ക് !
touching.
എവിടെയോ മുറിവേല്‍പ്പിച്ച പോലെ..
Post a Comment