2006-05-15

മകള്‍

വാതില്‍ പൊളിഞ്ഞു വീഴുമെന്നു തോന്നുന്നു.അതു പോലെ ശക്തമായിട്ടാണു മുട്ടുന്നതു. ജീവനില്ലാത്ത ആ കതകിനു പൊലും ആ ആര്‍ത്തുവിളിക്കുന്ന ദീനരോദനം കേട്ടു നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത പോലെ. വേഗം പോയി ഒരു വലിയ ഭാരമുള്ള കസേര ഞാനും പിള്ളേരുടെഅചഛനും കൂടി വലിച്ചു തള്ളി കതകിനടുത്തേക്കു നീക്കിയിട്ടു. ഉള്ളിലേക്കു ആരു കടക്കാന്‍ ശ്രമിച്ചാലും ഒരു വലിയ അലമാരിയും ഇനി ഇപ്പൊ ഈ കസേരയും താണ്ടണം. ഒരോ അഞ്ചു മിനിട്ടിലും ജനലുകളെല്ലാം ഭദ്രമല്ലേ എന്നു ഒന്നും കൂടെ ഭര്‍ത്താവു ഉറപ്പു വരുത്തുന്നുണ്ടു.വേറെ എന്തു ചെയ്യാന്‍ ഇന്നു ഇനി?

എന്നിരുന്നലും അടച്ചിട്ട ജനാലകള്‍ക്കൂടി പുറത്തെ കരിയുന്ന ഗന്ധം കൂടികൂടി വരുന്നേ ഉള്ളൂ.
അതെ,മനസ്സില്‍ എത്ര അല്ല എന്നു പറയാന്‍ ശ്രമിചിച്ചിട്ടും മാസം കരിയുന്ന ഗന്ധം തന്നെ അതു. എല്ലവരും ഈ മുറിയില്‍ തന്നെ ഉണ്ടെങ്കിലും ആരും ആരേയും മുഖത്തുനോക്കാന്‍ ധൈര്യപ്പെടുന്നില്ല. പുറത്തു നിന്നു തള്ളി വരുന്ന ആ ഗന്ധത്തിനു മുകളില്‍ ആര്‍ക്കും ആരേയും കാണാന്‍ കഴിയാത്ത പോലെ.

പുറത്തു നിന്നു ഒരു വലിയ ആരവം കേള്‍ക്കുന്നുണ്ടു. വാതിലിലെ മുട്ടു പൊടുന്നനെ നിന്നു.
“ഭഗവാനേ!“ , എന്റെ സപ്തനാടികലും തളരുന്നു. ഒന്നിനും കഴിയുന്നില്ല. കണ്ണുകള്‍ അടച്ചു ശ്വാസം പോലും വിടാതെ കിടന്നു. ആരെയോ ഞാന്‍ ഒളിക്കുന്ന പോലെ. ആ‍ ആരവം കടന്നുപോയി. ഒരു നൂറു മണിക്കൂര്‍ കഴിഞ്ഞ പോലെ അതൊന്നു കടന്നു പോവാന്‍. വാതില്‍ക്കലെ ആ ശക്തമാ‍യ മുട്ടിനും ആ നിലവിളിക്കും വേണ്ടി എന്റെ മനസ്സു തുടിച്ചു. എന്നെ എപ്പോഴും അമ്മാ എന്നേ അവള്‍ വിളിച്ചിട്ടുള്ളൂ. മകളെപ്പോലെ തന്നെ അവളെ ഞാന്‍ സ്നേഹിച്ചിരുന്നു. “ഈശ്വരാ!“ എന്താണു ഞാന്‍ സ്നേഹിച്ചിരുന്നു എന്നു പറയുന്നതു.

പുറത്തു നിന്നു ഒരു തളര്‍ന്ന സ്വരം എന്റെ മകളെ വിളിക്കുന്നു. ഹാവൂ! ആരും അവളെ ഇപ്പോഴും കണ്ടിട്ടില്ല. ആ ആരവത്തിനു മുന്നില്‍ നിന്നു അവള്‍ എവിടെ ഒളിച്ചു കാണും ? ഇനിയും അവള്‍ക്കു ജീവിക്കാന്‍ നിമിഷങ്ങള്‍ ബാക്കി വെച്ചിട്ടുണ്ടു അവര്‍.

“നിങ്ങള്‍ ആരെ എ‍ങ്കിലും സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍ നിങ്ങളേയും അവരുടെ കൂട്ടത്തില്‍ തന്നെ കൂട്ടും. വഞ്ചകരെ ആണു ആദ്യം ഞങ്ങള്‍...” അതു മുഴുമിപ്പിക്കാതെ അവര്‍ എന്റെ മകളെ വൃത്തികെട്ട കണ്ണുകള്‍ കൊണ്ടു അടിമുടി നോക്കുന്നതു ഒരു തളര്‍ച്ചയോടെ നോക്കി നിക്കാനെ കഴിഞ്ഞുള്ളൂ ഇന്നലെ. “ഇല്ലാ! ആര്‍ക്കും ഇവിടെ ഞങ്ങള്‍ വാതില്‍ തുറക്കില്ല” ,എന്റെ ഭര്‍ത്താവും ആണയിട്ടു അവര്‍ക്കു ഉറപ്പു നല്‍കി. അദ്ദേഹത്തിന്റെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു.

പെട്ടന്നു പുറത്തു ന്നിന്നു ആരുടേയൊ ആട്ടഹാസം എന്റെ ചെവിയില്‍ വീണു. കൂടെ അവളുടെ ഭയാനകമായ അലര്‍ച്ചയും. അവന്റെ കൂട്ടുകാ‍രെ അവന്‍ സന്തോഷത്തോടെ വിളിക്കുന്നതു കേള്‍ക്കാം. അവളുടെ നിര്‍ത്താതെ ഉള്ള അപേക്ഷകളും.

ഞാന്‍ ചെവിപൊത്തി. എന്റെ മകളെ നോക്കുവാന്‍ എനിക്കു ധൈര്യമില്ല.അവളെ അചഛന്‍ ബന്ധനസ്ത ആക്കിയിരിക്കുകയാണു. കരഞ്ഞു കരഞ്ഞു അവള്‍ തളര്‍ന്നു കാണണം.ഈ ലോകത്തില്‍ ഇപ്പോള്‍ എന്റെ മകള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നതു എന്നെ ആയിരിക്കും. പക്ഷെ അവള്‍ക്കു എന്തു അറിയാം?

ഒന്നും അറിയില്ല,സ്വന്തം മകള്‍ മുന്നില്‍ എരിഞ്ഞു തീരുന്നതു കാണുവാന്‍ ഒരു പെറ്റവയറിനും ഒരു അചഛനും ഒരു ജ്യേഷ്ട്നും കഴിയില്ല.

അവള്‍ക്കു അതു മനസ്സിലാവില്ല. കൂട്ടുകാരിയുടെ നെഞ്ചു വിങ്ങുന്ന രോദനം മാത്രമെ അവള്‍ക്കു ഈ പ്രായത്തില്‍ മനസ്സിലാവുള്ളൂ. ഈ പ്രായം. വെറും പതിമൂന്നു വയസ്സില്‍ വെളിയില്‍ എരിഞ്ഞടങ്ങുന്ന അവളുടെ കൂട്ടുകാരി ഈ വീടിനെ നോക്കി ശാപവാകുകള്‍ ഉരുവിട്ടുവോ? അറിയില്ല. ഞാന്‍ ചെവി പൊത്തിയിരുന്നുവല്ലോ?

1 പ്രതികരണങ്ങള്‍:

Inji Pennu said...

62 comments:
Marthyan said...
നന്നായിട്ടുണ്ട്‌ :)

3:17 PM, May 15, 2006
ശനിയന്‍ \OvO/ Shaniyan said...
എല്‍ ജീ, വനരോദനങ്ങള്‍..
അതെ, അതവള്‍ക്ക് മനസ്സിലാവില്ല..
:(

11:33 PM, May 15, 2006
Anonymous said...
good one

=kannus

11:56 PM, May 15, 2006
Inji Pennu said...
നന്ദി. നന്ദി. എന്റെ വേദന നിങ്ങളൊടും പങ്കു വെക്കുംബോള്‍ കുറച്ചു ഒരാശ്വാസം. വീണ്ടും വരിക.

പിന്നെ ശനിയന്‍ ചേട്ടനു ഇതു ആറൈയാമായിരിക്കും എന്നു തോന്നുന്നു. ശനിയന്‍ ചേട്ടനു എല്ലാം ആറിയാം എന്നു പിന്മൊഴികള്‍ കാണുംബോള്‍ തോന്നുന്നു. ശെരിയാണൊ എന്നു നൊക്കാട്ടെ :-)

ഈ കരിപ്പെട്ടി എങ്ങിനെയാ ഉണ്ടാക്കുന്നേ എന്നു അറിയോ? എന്തിന്റെ ബൈ പ്രോട്ക്റ്റ് ആണു അതു?

10:23 AM, May 16, 2006
ശനിയന്‍ \OvO/ Shaniyan said...
എല്ലാമറിയുന്നവന്‍ മേളിലിരിക്കുന്നവന്‍ മാത്രമല്ലേ എല്‍ ജീ? അവിടെ ഞാനാര്?

എന്റെ അറിവിലുള്ളത്:

കരുപ്പെട്ടി എന്നത് ചക്കര ആണെന്നാണ് എന്റെ അറിവ്. അത് ശരിയാണെങ്കില്‍, അത് പനങ്കള്ളിന്റെ ബൈ പ്രോഡക്റ്റാണ്. പുതുതായി ചെത്തിയിറക്കിയ, പുളിക്കാത്ത പനങ്കള്ളില്‍ നിന്ന് ഉണ്ടാക്കുന്ന ശര്‍ക്കരക്ക് സമാനമായ ഖര പദാര്‍ഥം.

ഇത് ഉണ്ടാക്കുന്നത് ദിവസങ്ങളോളം വെയിലത്ത് വറ്റിച്ചോ മറ്റോ ആണെന്നാണ് ഓര്‍മ്മ.

കൂടുതല്‍ അറിയുന്നവര്‍ പറയൂ..

11:00 AM, May 16, 2006
പാപ്പാന്‍‌/mahout said...
"ചുട്ടരച്ച ചമ്മന്തി കൂട്ടി
കാലത്തേ കഞ്ഞി മോന്തി
അക്കാനി കാച്ചി പതനിയാക്കി
ഇന്നും കരിപ്പെട്ടിയുണ്ടാക്കി
തന്നയച്ചു പൂങ്കുഴലി തങ്കമണിത്തേന്‍‌കുഴലി"

എന്നാണ്‍ ഇപ്പറഞ്ഞ സാധനത്തിന്റെ മെത്തേഡ് ഓഫ് സിന്തസിസ്. കൂടുതലറിയാന്‍ “കരിമ്പന” എന്ന ജയന്‍-ചിത്രം കാണുക.

5:37 PM, May 16, 2006
Reshma said...
Green-blogwali LGക്ക് ഇങ്ങനെ ഒന്നും കൂടെയുണ്ടെന്ന് അറിഞ്ഞില്ല, ഇത് ഞാനാ പച്ചച്ച ചട്ണിക്കാരി. നന്നായിട്ടുണ്ട്. ‘പറ്റിച്ചേ’രസായിട്ടുണ്ട്, നടന്ന സംഭവം ആണോ?

5:34 PM, May 17, 2006
Inji Pennu said...
രേഷേ്മ,
അപ്പൊ ഒളിച്ചിരിക്കാ? ഞാന്‍ എപ്പോഴും രേഷേ്മെടെ ബ്ലോഗ്ഗില്‍ പൊയി നോക്കും,എന്നു എന്തെങ്കിലും കൂക്ക് ചെയ്തിട്ടുണ്ടൊ എന്നറിയാന്‍.
എവിടെ? വേഗം ഒരു മലബാറി വിഭവം പൊസ്റ്റു ചെയ്തു എന്നെ കൊതിപ്പിക്കൂ.

പിന്നെ,അതു നടന്ന സംഭവം ആണു.
കുറച്ചൊക്കെ മാറ്റി.അത്രെ ഉള്ളൂ.

10:31 PM, May 17, 2006
Inji Pennu said...
വൈ ഈസ് പിന്മൊഴികള്‍ നോട്ട് റിഫ്രറഷിങ്ങ്?

8:50 PM, May 18, 2006
evuraan said...
എല്‍ജ്യേ,

അതു പിന്മൊഴി ബ്ലോഗിനേപറ്റിയാവും, അല്ലേ?

പെരിങ്ങോടരുടെ ഭാഷയില്‍ പറഞ്ഞാല്‍, ചാകാറായ അതിനെ ഇങ്ങനെ കൊണ്ട് നടക്കുന്നുവെന്നേയുള്ളൂ.

പകരം, പിന്മൊഴി ഗ്രൂപ്പോ, പിന്മൊഴി സൂചികയോ ഉപയോഗിക്കൂ.

8:54 PM, May 18, 2006
Inji Pennu said...
ഹൊ! എതെന്താന്നേ, എനിക്കിപ്പൊഴും പതുക്കെ കത്തുന്നെ? താങ്ക്യൂ ! എരുവാന്‍ ചേട്ടാ. ആ വിശാലമാന്‍സ്ക്കന്‍ ആണു ഇതിനുത്തരവാദി. :)ആ ചേട്ടന്റെ ബ്ലോഗില്‍ നിന്നു പോവുന്ന ലിങ്കാണു ഞാന്‍ ഉപയോഗിക്കുന്നതു. എനിവേ,താങ്ക്യൂ ലോട്ട്സ്!! ഞാന്‍ എന്റെ ലിങ്കു അപ്ഡേറ്റ് ചെയ്തു. ഇനി എന്തെല്ലാം കാണാനുണ്ടോ ആവൊ!

9:27 PM, May 18, 2006
evuraan said...
എരുവാനോ...? എന്റയ്യോ? അതാരാ? :-D

9:53 PM, May 18, 2006
Inji Pennu said...
അയ്യോ! സോറി ഉണ്ടു കേട്ടൊ. ഒരു ഉപകാരം ചെയ്തിട്ടു പേരു പോലും നെരെ ചോവ്വേ എഴുതീല അല്ലേ?

10:19 PM, May 18, 2006
വക്കാരിമഷ്‌ടാ said...
ഹ..ഹ.. ഏവൂര്‍ജിക്ക് ഇങ്ങിനെയൊരു ഓമനപ്പേരുണ്ടെന്ന് അറിഞ്ഞിരുന്നില്ല :)

10:19 PM, May 18, 2006
Inji Pennu said...
യ്യോ! വക്കാ‍രി ചേട്ടാ, പാവം ആ ചേട്ടനെ (എനിക്കു പേരു എഴുതാന്‍ പേടി,ഇനിയും തെറ്റിയാലോ?) കളിയാക്കല്ലെ. അവസാനാം എന്റെ കുഴപ്പം കാരെണം ആ ചേട്ടനു പേരു വീഴണ്ടാ.

ബൈ ദ ബൈ,എനിക്കെപ്പോഴും വക്കാരി ചേട്ടനോടു ഒരു കാര്യം ചോദിക്കണം എന്നു തോന്നും.പക്ഷെ ചേട്ടനെ എപ്പോഴും ബിസി ആയിട്ടെ കണ്ടിട്ടുള്ളൂ.
“ആ വാലേന്നു കുച് മിലേഗ?....ഒരു മോതിരം ഇണ്ടാക്കാനാ..”

രാത്രി കിടക്കുംബൊ പേടിയാവണു.

10:58 PM, May 18, 2006
വക്കാരിമഷ്‌ടാ said...
ബോണ്‍ജീ, ബിസ്സിയോ, ഞാനോ..? ഹേയ്.. വല്ലപ്പോഴും നാലു തടിപിടിക്കാന്‍ പോവും. പിന്നെ കുറെ എഴുന്നള്ളത്തിനും. മിക്കവാറും ഞാന്‍ ഫ്രീ തന്നേന്ന്.

പക്ഷേ, എന്റെ വാലേലെ മാത്രമല്ല, മൊത്തം രോമോം പാപ്പാന്റെ കസ്റ്റഡീലാ. പാപ്പാനെ അറിയൂല്ലോ അല്ലേ. ഒന്നു ചോദിക്ക്വോ?

3:38 AM, May 19, 2006
Inji Pennu said...
അയ്യൊ ആറിയില്ല ഞാനിപ്പൊ വന്നെ ഉള്ളൂ ഇവിടെ,
അതുല്ല്യ ചേച്ചി ആണൊ? ജുസ്റ്റ് ഗസ്സിങു.. ഇനി ഇപ്പൊ അല്ലെങ്കില്‍ പ്ലിസ് ദേഷ്യപ്പെടല്ലെ.

9:20 AM, May 19, 2006
ശ്രീജിത്ത്‌ കെ said...
അയ്യോ, ഈ എല്‍ജിയെക്കൊണ്ട് തോറ്റു. പാപ്പാന്‍ ഈ പോസ്റ്റില്‍ തന്നെ മുന്‍പു കമന്റ് ഇട്ടിട്ടുണ്ടല്ലോ? എവിടെയാ കണ്ണ്? ചെവി പൊത്തിയിരുന്നു എന്ന് പറഞ്ഞപ്പോള്‍ കണ്ണും അടച്ചിരുന്നു എന്ന് വിചാരിച്ചില്ല. :D

9:29 AM, May 19, 2006
Inji Pennu said...
ഓ! ശ്രീജിത്തേ , കണ്ണു തീരെ പിടിക്കണില്ല്യ.
ആരാ കമ്മന്റിയേനെക്കാളും എന്റെ ബ്ലോഗില്‍ കമന്റു വീണു എന്ന് സന്തോഷിക്കണ ട്ടൈമില്‍ ആളുകളെ എങ്ങിനെ കാണാന്‍?.

പക്ഷെ ശ്രീജിത്തിനെ നല്ലോണം ഓര്‍മ്ം ഉണ്ടു. ഒരു ടൈ കെട്ടിയ ഫോട്ടാ ജീവിതത്തില്‍ മറക്കൂല്ല. :-) .അതു വെച്ചു ഒരു കഥക്കു തന്നെ സ്കോപ്പു് ഉണ്ടു. :) പെട്ടന്നു എഴുതി തീരാന്‍ പറ്റത്ത കഥ

9:45 AM, May 19, 2006
വക്കാരിമഷ്‌ടാ said...
ഹ..ഹ.. യെല്ല്‌ജീ... നമ്മുടെ പാപ്പാനേ.. പപ്പാനേ എന്നു പറയുന്നതില്‍‌ക്കൂടിയുണ്ട് ഒരു ആന, പാപ്പ് ആനേ. അത്രയ്ക്കാ ദേഹത്തിന് ആനയോടുള്ള സ്നേഹം.

ദോ ഈ പാപ്പാന്‍ mahout [aka paappaan] ദോ ഈ പാപ്പാന്‍

മണ്‍-ജിത്തേ... കണ്ടോ നമ്മളൊക്കെ എത്ര ഭേദം അല്ലേ :)

9:55 AM, May 19, 2006
ശ്രീജിത്ത്‌ കെ said...
എല്‍ജിക്കു എന്നെ നേരിട്ടറിയുമോ? ഇല്ലാതെ തന്നെ എന്റെ ആ ഫോട്ടോ കണ്ട് പിടിച്ചോ, ഗൊച്ചു ഗള്ളി. എനിക്കത് ഇഷ്ടപ്പെട്ടു. ആ ഫോട്ടോ എടുത്തതിന്റെ പിന്നില്‍ നടന്ന മണ്ടത്തരം ഫോട്ടോ സഹിതം ഞാന്‍ പിന്നീട് എഴുതാട്ടോ. വക്കാരീ, ഈ ഇല്‍ജിയെ ഇനി ഒരോരുത്തരെ ആയി പരിചയപ്പെടുത്തിക്കൊടുക്കുന്ന കര്‍മ്മം നമുക്കങ്ങ് ഏറ്റെടുത്താലോ?

10:03 AM, May 19, 2006
Inji Pennu said...
എപ്പോഴൊ എവിടെയൊ ആരൊ എതോ ഫോട്ടൊ ഇട്ടിട്ടു ഇതി ശ്രീജിത്തിനു വേണ്ടി സമര്പ്പിക്കുന്നു എന്നു എഴുതി ഒരു ലിങ്കും കൌടുത്തു .അതില് മൊത്തം ചേട്ട്ന്റെ പല പലസൈസിലും ഷൈപ്പിലും ഉള്ള കുരേ ഫോട്ടാം ഉണ്ടായിരുന്നു. ചേട്ടന് കണ്ടില്ലേ? മൊത്തം കണ്ടില്ല ഞാന്. ഒരു ചെറുക്കന്റെ ഫോട്ടാ ആല്ബം തുറന്നു വെച്ചാല് കെട്ടിയോന്സ് എന്തു വിചാരിക്കും? പക്ഷെ ആ ട്ടൈ കെട്ടിയത് എനിക്കു മറ്ക്കാന് പറ്റണില്ല്യ. അതിപ്പൊ മണ്ടത്തരം എന്നു പ്രത്യെകിച്ചു പറയേം എഴുതേം വേണ്ടാ. ആ ഫോട്ട കണ്ടാല് തന്നെ മതി. :)അയ്യൊ! എന്നെ അങ്ങിനെ പബ്ലിക്കായി ഒന്നും പരിചയപ്പെടുത്തി കളയരുതു. ഇങ്ങിനെ സൈട് പറ്റി നിന്നാല് മതി. ഇവിടെയുള്ള ട്ടിപ്പര് ലോറികളുടെ അടുത്തു വെറും ഒരു ബി.എസ്.എല്.ആര് ഒതുങ്ങി ഇരുന്നോളാം :)

10:36 AM, May 19, 2006
Inji Pennu said...
മണ്‍ജിത്തോ? അതാരാണു അപ്പാ ഇനി? മാഹൌട്ട് എന്നാല്ലെ പാപ്പാന്റെ പെരു?
ഈ ബ്ലോഗിലെ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഞാന്‍ കാ‍ണിക്കുന്ന ഈ ഇന്റെറസ്റ്റ് വല്ലൊ പൊസ്തകം പടിക്കാന്‍ കാണിച്ചിരുന്നെങ്കിലു,ഞാന്‍ ആരായെനെ ഇപ്പൊ?

പാപ്പാന്‍ ഭയങ്കര ഗൌരവക്കരാന്‍ ആണു എന്നു തോന്നുന്നു. ഞാന്‍ കണ്ടിരിക്കണ “ഫിറ്റ്” പപ്പാന്മാരുടെ പോലെ അല്ല. മൊത്തം ആന്‍‍ഗലേയം. ഈ പാപ്പാനോടു ചോതിച്ചാല്‍,
“വാട്ട് വാല്‍?” എന്നു ചോദിചാല്ലൊ. എന്തിനാ വെറുതെ പപ്പാന്റെ ചീത്ത കൂടി ഇനി ഞാന്‍ എന്റെ ജീവിതത്തില്‍ കേക്കുന്നെ?

10:37 AM, May 19, 2006
ശ്രീജിത്ത്‌ കെ said...
മണ്‍-ജിത്തിനെക്കുറിച്ച് ഇതാ ഇവിടെ. http://mandatharangal.blogspot.com/2006/04/blog-post_27.html#c114623244111988101. (ഇത്തവണ ഹൈപ്പര്‍ലിങ്കില്ല. എന്റെ ലിങ്കൊന്നും ശരിയാകുന്നില്ല ഈയിടെയായിട്ട്.)

11:20 AM, May 19, 2006
Inji Pennu said...
ഇയ്യൊ!!!! എന്റെ ഈശോ മറിയം യൌസേപ്പേ. ഞാന്‍ എന്നിട്ടു കുട്ട്യെടത്തീടെ ഹബ്ബി ആണു എന്നു വിചാരിച്ചൂല്ലൊ? ദൈയ്‌വമേ! ഞാന്‍ കരുതി ഒരു ആള്‍ ആണു എന്നു.എല്ലരേം എനിക്കു അറിയാം എന്നു പോസു കാണിച്ചു നേരെ വെച്ചു കാച്ചി. തംബുരാനേ! ഇനി ഇപ്പൊ കുട്ടേടത്തി,ശരിക്കും കരയും പിണങ്ങും എന്ന തോന്നണേ?

11:25 AM, May 19, 2006
prapra said...
എല്ലാം കൈവിട്ടു പോയി.

11:30 AM, May 19, 2006
വക്കാരിമഷ്‌ടാ said...
...ദിപ്പോ....ങ്ങെനിയാ.....ഇനി...ആരാ...ഒന്ന്.....

11:37 AM, May 19, 2006
Kuttyedathi said...
യെല്‍ജിയേ, ആകെ കണ്‍ഫ്യൂഷ്യസായല്ലേ ഈ പയലുകളെല്ലാം കൂടി എല്‍ജിയെ തല്ലു കൊള്ളിക്കും.

എന്റെ കണവന്‍ മന്‍ജിത്ത്‌
. (മനസ്സിനെ ജയിച്ചവന്‍ എന്നൊക്കെയാണര്‍ത്ഥം... എന്നെ ജയിക്കാന്‍ പറ്റിയില്ല, ഞാന്‍ കണ്ണും കയ്യും കാണിച്ചതില്‍ വീണു.. പിന്നെയാ മനസ്സിനെ ജയിക്കണത്‌ ). അല്ലറ ചില്ലറ ബ്ലോഗ്ഗിംഗും
പിന്നെ ആര്‍ക്കും വേണ്ടാത്ത ഒരു വിക്കിപീടിയയും
കെട്ടിപിടിച്ചങ്ങനെ ഇതുവഴിയൊക്കെ നടക്കുന്നു.


മറ്റതു നമ്മുടെ അഖിലാണ്ഡ മണ്ടന്‍, മണ്ട ശിരോമണി, വെജിറ്റേറിയന്‍ സാമ്പാറില്‍ പുഴു വളര്‍ത്തി നോണ്‍ വെജ്ജാക്കിയവന്‍, അനങ്ങാക്കള്ളന്‍ ശ്രീജിത്ത്‌... ലവനു നമ്മുടെ ജപ്പാനില്‍ നിന്നുള്ള കുട്ടിയാന വക്കാരിയിട്ട പേരാണു മണ്‍ജിത്ത്‌... മണ്ടത്തരങ്ങള്‍ മാത്രം ചെയ്യുന്നവന്‍...

11:47 AM, May 19, 2006
Inji Pennu said...
ഇനി ആ കമന്റു ടിലീറ്റ് ചെയ്താല്‍ അതിലും കുഴപ്പമാവുമോ? ദൈവമെ! കുട്ട്യെടത്തി! സത്യമായിട്ടും മഞ്ചിത്തു എന്നു പറഞ്ഞാല്‍ മണ്ടന്‍ ആണു എന്നു എനിക്കു അറിയത്തിലായിരുന്നു. പിന്നെയാണു ശ്രീമാന്റെ കമന്റു കണ്ടതു. പ്ലീസ് ക്ഷമിക്കുക.ഞാന്‍ ആ കമന്റു ദിലീറ്റ് ചെയ്യാം! പിണങ്ങരുതു പ്ലീസ്..:(

11:47 AM, May 19, 2006
Kuttyedathi said...
മണ്ടി പെണ്ണേ..... ഇത്രേം ചിന്ന മണ്ടത്തരങ്ങള്‍ക്കൊക്കെ പെണങ്ങാനോ... ? ഞാനോ..?. ഏയ്‌ ഞാനാ റ്റൈപ്പല്ല.... അല്ലെങ്കിലും ഞാന്‍ കണ്ണൂര്‍ ഭാഗത്തേക്കൊന്നും ഇതുവരെ പോയിട്ടുമില്ലാന്നേ... :))

11:54 AM, May 19, 2006
Inji Pennu said...
ഹാവൂ സമാധാനമായി. ഇവിടെ വേറൊരു ബ്ലോഗില്‍ പൊരിഞ്ഞ അടിയുടെ ഓര്‍മ്മ വന്നു ഞാന്‍ ഒന്നു വിരണ്ടു. (വക്കാ‍രിക്കു മാത്രെമല്ല,നമ്മുക്കു വിരളാല്ലൊ).

അപ്പൊ ഹബ്ബി മണ്ടന്‍ അല്ല,മണ്ടന്മാര്‍ക്കു വിക്കി കൊടുക്കുന്ന ആളാണു എന്നു ഇപ്പൊ മനസ്സിലായി.

എഗ്ഗ്പഫസ് കാരെണം അല്ലേ പിണങ്ങാഞ്ഞേ?:)
എന്റെ പാചകവിധി ബ്ലൊഗ് ഇഷ്ട്പെട്ടു എന്നു അറിഞ്ഞതില്‍ സന്തോഷം ഉണ്ടു.

12:19 PM, May 19, 2006
Anonymous said...
ഹോ.. ഞാനൊന്നു മാറിയപ്പോഴേക്കും ഇവിടെ ഇത്രയൊക്കെ നടന്നോ?? കുട്ടിയേടത്തീ.. എനി ഹെല്‍പ്‌??

ബിന്ദു

12:26 PM, May 19, 2006
Inji Pennu said...
അയ്യടി മനമേ! ബിന്ദു!!!! ചുമ്മ ചിരിച്ചോണ്ടു ഇരിക്കണ മനുഷ്യന്മാരെ കണ്ടിട്ടു സഹിക്കണില്ല്യാ അല്ലേ? ഒരു ഹെല്‍പ്പര്‍! കുട്ട്യേടത്തി തലേം കുത്തി വീണാല്‍ ഹെല്ല്‍പ്പാണ്ടു ചിരിച്ചോണ്ടു നോക്കി ഇരിക്കുമായിരിക്കും,ഇപ്പൊ ദേ എന്തൊരു ഹെല്പ്!! :)

12:36 PM, May 19, 2006
Anonymous said...
അല്ലാ.. (പരുങ്ങി, ശരിക്കും പരുങ്ങി) ചോദിച്ചില്ലല്ലൊ എന്നൊരു വാക്കു കുട്ടിയേടത്തി പിന്നെ പറയരുതെന്നേ ഉദ്‌ദേശിച്ചുള്ളു.
ഹായ്‌ L G, nice to meet you !!
ബിന്ദു :)

12:41 PM, May 19, 2006
Kuttyedathi said...
എന്റെ ബിന്ദുവേ, തല്‍ക്കാലം ഡിസ്കസ്‌ ചെയ്തു സോള്‍വാക്കീന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പോ തൊടങ്ങ്വല്ലേ.. ഇത്രേം ദിവസം ഞങ്ങളു ക്ഷമിച്ചു, പെട്ടി ഒക്കെ അണ്‍പായ്ക്‌ ചെയ്യണമല്ലോ, പിന്നെ അയക്കാനുള്ള ജിലേബിയും പാലപ്പ ചട്ടിയുമയക്കണമല്ലോ, പിന്നെ രാത്രി പകല്‍ ഉറക്കത്തിന്റെ സമയമൊക്കെയൊന്നു മാറി, താളം കണ്ടെത്തണമല്ലോ എന്നൊക്കെയോര്‍ത്ത്‌...

ഇനി മാപ്പില്ല... എന്താ ബ്ലോഗിനു പേരെന്നൊക്കെ കണ്ടുപിടിച്ചല്ലോല്ലേ... ? ബിന്ദൂസ്‌ കോര്‍ണര്‍, ബിന്ദുവിന്റെ ചായക്കട, ബിന്ദുവിന്റെ ലോകം, അല്ലെങ്കില്‍ അനോണി മുതല്‍ ബിന്ദു വരെ, ഇല്ലെങ്കില്‍ ബിന്ദുവിന്റെ ബ്ലോഗിനു പേരു നിര്‍ദ്ദേശിക്കുക എന്നൊരു മല്‍സരം നടത്താം.

12:42 PM, May 19, 2006
മന്‍ജിത്‌ | Manjith said...
എന്നാപ്പിന്നെ എന്റെ സന്തോഷം കൂടി ഉണ്ടോളൂ എല്‍ കെ ജീ.

പാചക ബ്ലോഗ് വ്യത്യസ്തം. അതിലെ ചിത്രങ്ങള്‍ ബഹുകേമം. ഞാന്‍ കണ്ട പാചക ബ്ലോഗുകളില്‍ മികച്ചത്.

12:42 PM, May 19, 2006
Inji Pennu said...
ഹൊ!നേരു പറഞ്ഞല്‍ എന്റെ തല മുകളിലു മുട്ടണുണ്ടു.ഇന്നു കുറേ സോറി പറഞ്ഞാല്‍ എന്താ,കുട്ട്യേടത്തിക്കും കുടുംബത്തിനും എന്റെ പാചകം ബ്ലോഗു ശ്ശ്യ പിടിച്ചു എന്നു പറഞ്ഞല്ലോ.
..മതി..അത്രേം മതി....ഇന്നു എനിക്കിനി ഊണു വേണ്ടാ. :) (അധികം പാചക ബ്ലോഗൊന്നും നിങ്ങളു കണ്ടിട്ടില്ല എന്നു എന്റെ മനസ്സില്‍ തോന്നുണ്ടെങ്കിലും...)

1:10 PM, May 19, 2006
Inji Pennu said...
ഹായ് ബിന്ദു! നൈസ് റ്റു മീറ്റ് യൂ ട്ടൊ.
പണ്ടു എന്റെ കൂട്ടുകാരീനെ ബിന്ദു കുന്ദു എന്നു വിളിക്കുമായിരുന്നു. അപ്പൊ ബ്ലോഗിനു ബിന്ദുകുന്ദു എന്ന പേരാണു എന്റെ വിനീത സജ്ജഷന്‍!

1:13 PM, May 19, 2006
Anonymous said...
എന്തൊരു മനപ്പൊരുത്തം !! ഞാനതൊങ്ങോട്ടു ചോദിക്കാനായിട്ട്‌ ഇരിക്കുക ആയിരുന്നു, ഇവിടെ ഞങ്ങള്‍ തമ്മില്‍ എന്നും തല്ല്‌, എന്തു വിളിക്കും എന്റെ ബ്ലോഗിനെ എന്നതിനെ പറ്റി, ഒരാള്‍ പറഞ്ഞ പേരു മറ്റേയാള്‍ക്കു ഇഷ്ടപെടില്ല, അങ്ങനെ അങ്ങനെ... എന്നാല്‍ ശരി തുടങ്ങിക്കോളു... എറ്റവും നല്ല പേരു നിര്‍ദേശിക്കുന്ന ആള്‍ക്കു ...(ഞാനെന്റെ ആദ്യത്തെ പോസ്റ്റ്‌ സമര്‍പ്പിക്കുന്നതായിരിക്കും ... പോരെ? ) :)

ബിന്ദു

1:13 PM, May 19, 2006
Kuttyedathi said...
സന്തോഷിച്ചര്‍മാദിക്കാന്‍ വരട്ടെ, എല്‍ജി. ഇതവസാനം എല്‍ജിക്ക്‌ തന്നെ പാരയായില്ലെങ്കില്‍, ഈ കുട്ട്യേടത്തി ഒരു ശല്യമായല്ലോ..എന്നെല്‍ജി പിറുപിറുത്തില്ലെങ്കില്‍ .... ഇല്ലെങ്കില്‍ എല്‍ജീടെ പേര്‌ എല്‍ജീടെ പട്ടിക്കിട്ടോ...

ഇനിയങ്ങട്ടു സംശയങ്ങളുടെ കുത്തൊഴുക്കായിരിക്കും.., എല്‍ജിയേ, കറി പ്ലാന്റും കറി ലീഫ്‌ പ്ലാന്റും തമ്മില്‍ എന്താ വ്യത്യാസം?, ചട്ടി, ചാണകം, മണ്ണ്‍ എല്ലാം ഹോം ഡീപ്പോയില്‍ കിട്ടുമോ ?, മിന്റിന്റെ സീടെവിടെ കിട്ടും ?, കറിവേപ്പിലക്കു സീടാണോ, അതോ തൈ ആണോ നല്ലത്‌, റോസാ ച്ചെടിയുടെ കമ്പു കിട്ടുമോ, റോസ വിന്ററില്‍ എടുത്തകത്തു വക്കണോ ?....

ആഹ... ഇതു സാമ്പിള്‍ വെടിക്കെട്ടു മാത്രം... ഓ..അപ്പാര്‍റ്റ്‌മെന്റില്‍ ജീവിക്കുന്ന എനിക്കെന്തോന്നു കറിവേപ്പ്‌, എന്തോന്നു മുളക്‌...ഇതൊക്കെ വീടു മേടിച്ചവര്‍ക്കു പറഞ്ഞിട്ടുള്ളതാന്നേ.. എന്നോര്‍ത്തു നെടുവീര്‍പ്പിട്ടിരുന്ന എന്നെ... ഇതാ അപാര്‍റ്റ്‌മെന്റിലുള്ളവര്‍ക്കും ഗാര്‍ഡനുണ്ടാക്കാം..വരിക വരിക സഹജരേ...എന്നു പറഞ്ഞ്‌ ഇന്‍സ്പിരേഷന്‍ കൊണ്ടു നിറച്ചു കളഞ്ഞില്ലേ എല്‍ജി.

ഹാവൂ... ഇനി എന്നെ പിടിച്ചാല്‍ കിട്ടൂല്ലാ...

2:02 PM, May 19, 2006
Inji Pennu said...
ഇല്ല കുട്ടേടത്തി,എന്തോരം സംശയം ചോദിച്ചാല്ലും എനിക്കു നോ പ്രോബ്ലെം.
സന്തോഷമേ ഉള്ളൂ. എല്ല്ലാരും ഒന്നു പച്ചക്കണമെന്നു ആഗ്രഹം ഉള്ളതു കൊണ്ടു തന്നെ.

അപാര്‍ട്ട്മെന്റില്‍ എന്തെല്ല്ലം ഉണ്ടാക്കാം എന്നു അറിയോ? അപാര്‍ട്ട്മെന്റില്‍ ആയിരുന്നു എന്റെ ഏറ്റവും വലിയ കൊണ്ടു പിടിച്ച കൃഷി. സ്ഥലം ഇല്ലല്ലൊ എന്ന വേദ്നയില്‍ നിന്നും എന്തെല്ലാം ഉണ്ടായി എന്നു അറിയോ?

ഹോം ടിപ്പൊനേക്കാളും വാള്‍-മാര്‍ട്ട് ആണു നല്ലതു.അവിടെയാണു വിലകുറവു.
അപാര്‍ട്ട്മെന്റില്‍ ആയതുകൊണ്ടു പ്ലാസ്റ്റിക് ചെടിചട്ടി മേടികുക്ക. എന്നിട്ടു ട്ടോപ്പ്സോയിലും,
കൌ മാനുവറും മേടിച്ചു, 1:1 ചേര്‍ക്കുക.പിന്നെ വിത്തിടുക.വെള്ളം ഒഴിക്കുക.

റൊസ് - തണുപ്പു കാലത്തു ഉള്ളില്‍ വെക്കണ്ടാ. തണുപ്പത്തു ഇല എല്ലാം പോകുമെങ്കിലും,സ്പ്രിങു‍ ആവുംബോഴെക്കും അതു പിന്നേയും വരും.വെള്ളം ഒഴിക്കണം പക്ഷെ.റോസ് ചെടിയോടെ വാള്‍-മ്മാര്‍ട്ടില്‍ കിട്ടും.

കറിവേപ്പില ചെടിയല്ല കറിപ്ലാന്റ് .കറി പ്ലാന്റ് സായിപ്പിന്റെ എന്തോ ചെടിയാണു. കറിവേപ്പില നമ്മുടെ സ്വന്തം. കറിവേപ്പില വളരെ സൂക്ഷിക്കണം. തണുപ്പ് ഒട്ടും സഹിക്കില്ല. അതുകൊണ്ടു ഒരു അറുപതു ഫാരന്‍ഹീറ്റു ആവുംബോഴെക്കും ഉള്ളില്‍ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വെക്കണം.അതുപോലെ ഒരു 10 ഇഞ്ചു പോട്ടില്‍ വെച്ചാല്‍ അതിനു കുറേ സ്ഥലം കിട്ടും വളരാന്‍.
ഇണ്ട്യന്‍ കടകളില്‍ കിട്ടും ചെടിയായിട്ടു മേടിക്കാന്‍.വിത്തൊക്കെ ഇട്ടാല്‍ കുറേ നാളു പിടിക്കും. ഇണ്ട്യന്‍ കടകളില്‍ കിട്ടീല്ലെങ്കില്‍ ഞാന്‍ ലിങ്കുകള്‍ തരാം.

അതുപോലെ വാള്‍-മാറ്ട്ടിലും ഹോം-ടിപ്പോട്ടിലും ഒക്കെ ഒരു കൊല്ലം ഗാരന്റിയുണ്ടു ചെടിക്കൊക്കെ.
അതുകൊണ്ടു ബില്ല് സൂക്ഷിച്ചു വെച്ചാല്‍ ഇനി ഇപ്പൊ കുട്ട്യേടത്തി ഉപ്പു വെള്ളാം ഒഴിച്ചു കരിച്ചതാണെങ്കിലും ശരി,ഒരു കൊല്ലം അവരു അതേ ചെടി റീപ്ലേസ് ചെയ്യും. വാള്‍-മാര്‍ട്ടിലാണു കേട്ടൊ ചെടിക്കൊക്കെ വിലക്കുറവു.

സീഡുകള്‍ ഹോംഡിപ്പോട്ടിലാണു നല്ലതു.
അവരുടെ ഗാര്‍ഡ്ന്‍ സെന്റ്രില്‍ കിട്ടും. കുറേ അധികം വിത്തു കിട്ടും അവിടെ.

മുളകു,ചീര റ്റുമാറ്റൊ അങ്ങിനെ എന്തെല്ലാം വളര്‍ത്താമെന്നു അറിയോ? വെള്ളം എന്നും ഒഴിച്ചു കൊടുക്കണം എന്നു മാത്രെം.
നമ്മുടെ കൂട്ട് ചീര വിത്തു ഒക്കെ ഈ ഓറിയന്റില്‍ കടകളില്‍ കിട്ടും. അല്ലെങ്കില്‍ evergreenseeds.com

ഇനിയും ചോദിച്ചോളൂ കേട്ടൊ.കുട്ട്യേടത്തിയുടെ ഗാര്‍ഡന്‍ കണ്ടു സായുജ്യമടാ‍യാല്ലൊ.

2:04 PM, May 19, 2006
Inji Pennu said...
കുട്ട്യേടത്തി,
ഡിഡ് യൂ സീ ദിസ് ? അതോ ചെടി മേടിക്കാന്‍ ഓടിയോ?

3:50 PM, May 19, 2006
Kuttyedathi said...
കണ്ടെല്‍ജിയേ. കുത്തിയിരുന്നു വായിക്കുവാരുന്നു എല്‍ജിയുടെ റെസിപ്പികളും ഗ്രീന്‍ ബ്ലോഗ്‌ പ്രോജക്റ്റുമൊക്കെ. എല്ലാം കഴിഞ്ഞിട്ടു മറുപടി ഇടാനിരുന്നതാ.

ഇത്രയും ഡീറ്റെയില്‍ടായിട്ട്‌ എന്റെ പൊട്ട സംശയങ്ങള്‍ക്കൊക്കെ മറുപടി തന്നതിനു റൊമ്പ നന്ദ്രി. ഞാനിനിയും ശല്യം ചെയ്തു കൊണ്ടിരിക്കും , ഓരോന്നൊക്കെ ചോദിച്ച്‌.

ഇന്നിപ്പോ ഫസ്റ്റ്‌ പ്രയോറിറ്റി മുട്ട പപ്സാണേ. ആദ്യം തീറ്റ, പിന്നേയുള്ളൂ ഗാര്‍ഡനിംഗ്‌. മാത്രോമല്ല, ഹന്നമോളിതിനോടൊക്കെ എങ്ങനെ പ്രതികരിക്കും എന്നുള്ള വേവലാതിയും ഉണ്ട്‌. ആദ്യത്തെ ദിവസം തന്നെ അവള്‍ ചട്ടിയെടുത്തവളുടെ തലയില്‍ കമത്തി, മണ്ണും ചാണകോം മുഴുവന്‍ കാര്‍പറ്റിലാക്കിയില്ലെങ്കില്‍ നോക്കിക്കോ...എന്നാണു മകളുടെ സ്വഭാവം അമ്മയെക്കാള്‍ നന്നായിട്ടറിയുന്ന മന്‍ ഭീഷണിപ്പെടുത്തിയത്‌.

മകളേ..ഇതമ്മയുടെ ആത്മാവാണീ ചട്ടിയില്‍, തൊട്ടാല്‍ കൈ വെട്ടും എന്നൊക്കെ പറഞ്ഞാല്‍ അവള്‍ക്കു മനസ്സിലാകുന്ന പ്രായമായിട്ടു പോരേ ഇതൊക്കെ എന്നു മന്‍ നിരുത്സാഹപ്പെടുത്തിക്കളഞ്ഞു. അപ്പോളേക്കും അടുത്ത ആള്‍ വരും, അപ്പോ പിന്നെ അതിനു പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായം വരെ കാത്തിരിപ്പ്‌, പിന്നെ അടുത്ത ആള്‍,...അങ്ങനെയങ്ങനെ പിള്ളാരു വേണോ.. ചട്ടി വേണോ... എന്നു തര്‍ക്കം മൂത്ത്‌ ഒരു തീരുമാനത്തിലെത്താന്‍ പറ്റാതെ അടിച്ചു പിരിഞ്ഞു ഞങ്ങള്‍:))

4:19 PM, May 19, 2006
Inji Pennu said...
അയ്യേ! ഈ മഞ്ചിത്തു ചേട്ടനു ഒരു വിവരോമില്ല കുട്ട്യേടത്തി. ഹന്നമോളു അങ്ങിനെ ഒന്നും ചെയ്യില്ല.ഹന്നാമോളെക്കൊണ്ടു എല്ലാം ചെയ്യിപ്പിച്ചാല്‍ മതി. കുഞ്ഞു പിള്ളേര്‍ക്കാണു ഏറ്റ്വും ഇന്റ്ര്സ്റ്റ്. ഈ ടി.വ്വിയും കംബ്യൂട്ടറിലും മാത്രെം കളിക്കുന്ന് പിള്ളേര് ഇച്ചിരെ മണ്ണിലും കളിക്കട്ടെ.പാറ്റിയൊയില്‍ നിങ്ങളെന്തിനാ കാര്‍പ്പ്റ്റ് ഇട്ടിരിക്കുന്നേ?

ഈ കെട്ടിയൊന്മാരെല്ലാം ഇങ്ങിനെ ആയാല്ലൊ!

4:26 PM, May 19, 2006
ഉമേഷ്::Umesh said...
കുട്ട്യേടത്തി കണ്ണും കയ്യും കാട്ടി മന്‍‌ജിത്തിനെ വീഴ്ത്തിയെന്നോ? കുറേ പുളിക്കും... പാട്ടുപാടി ഏടത്തിയെ വീഴ്ത്തിയെന്നാണല്ലോ പുള്ളിക്കാരന്‍ പറഞ്ഞതു്?

4:27 PM, May 19, 2006
ഉമേഷ്::Umesh said...
ഏടത്ത്യേ, ഈ പറഞ്ഞത്രയും പിള്ളേരെ ഉണ്ടാക്കാനാണു പ്ലാനെങ്കില്‍ മിക്കവാറും ചട്ടി തന്നെ വേണ്ടിവരും :-)

4:37 PM, May 19, 2006
Inji Pennu said...
അപ്പൊ അതു ശെരി! പടിപ്പിക്കാ‍ന്‍ വിട്ടിട്ടു സ്റ്റേജും നോക്കി ഇരിക്കുവായിരുന്നു അല്ലേ? എന്നാണു ആ
കഥ എഴുതണേ? എനിക്കു മറ്റുള്ളൊരുടെ പ്രേമകഥ വായിക്കാന്‍ ഭയങ്കര ഇഷ്ടം ആണു!

അപ്പൊ കുട്ട്യെടത്തി കുറവിലങ്ങാടാണോ പടിച്ചേ? സ്ക്കൂളും അവിടെ ആയിരുന്നൊ? എന്നാല്‍ ഒരു ഡാനിയേലമ്മ എന്ന ഒരു കന്യാസ്ത്രീ വല്ലതും പടിപ്പിച്ചിട്ടുണ്ടൊ?

4:46 PM, May 19, 2006
മന്‍ജിത്‌ | Manjith said...
ആദ്യമായൊരാള്‍ മഞ്ചിത്തു ചേട്ടാന്നു വിളിച്ചു. തൃപ്തിയായെല്‍‌ജീ. ഈ ബ്ലോഗ് ഞാന്‍ തന്നെ നൂറു കടത്തിക്കോളാം.

5:06 PM, May 19, 2006
evuraan said...
മന്‍‌ജിത്തേ,

ആരും ചേട്ടാന്നു വിളിച്ചില്ലാന്നുള്ള അപകര്‍ഷത വേണ്ടാ.

പുള്ളിക്കാരിയത് ചോദിച്ചു മേടിക്കുന്നതല്ലേ -- ഏറ്റ ഒരു തൂലികാ നാമമല്ലേ.. കുട്ട്യേടത്തി.

ഈ ഏവൂരാനെന്നൊക്കെ ഇട്ട നേരത്തെങ്ങാനും കുട്ടേട്ടനെന്നോ അമ്മാവനെന്നോ ഏട്ടനെന്നോ അപ്പൂപ്പനെന്നോ പേരിടാഞ്ഞത് ബുദ്ധിമോശമായിപ്പോയി.

എന്നാലും എന്റെ ഒരു രഹസ്യമുണ്ട് -- കക്ഷിയെ മിസ്സിസ്സ് മന്‍‌ജിത്തെന്നോ, സുജയെന്നോ, സോദരീന്നോ വിളിച്ച് ഏടത്തീ വിളിയൊന്നൊഴിവാക്കാം... :)

ഇനി എനിക്കിട്ട് താങ്ങല്ലേ ശ്രീമതി മന്‍‌ജിത്തേ.. :)

5:13 PM, May 19, 2006
Inji Pennu said...
ഇതാ ഇപ്പൊ നന്നായെ.എനിക്കിങ്ങനെ ചേട്ട്നും ചെച്ചീം എന്നൊക്കെ വിളിക്കുന്നതാ ഇഷ്ടം. അപ്പൊ ഒരൂസം ഈ അമേരിക്കയിലു വന്നപ്പൊ , ഒരു കാര്‍ന്നോരെ (50+ കാണും അയാള്‍ ) ഞാന്‍ ജൊര്‍ജ്ജേട്ടാ എന്നു വിളിച്ചു. അയാള്‍ എന്നെ കൊന്നില്ല എന്നേ ഉള്ളൊ. “ഡോന്റു കോള്‍ മീ ജോര്‍ജ്ജേട്ടന്‍ ,കോള്‍ മീ ജോര്‍ജ്ജ് ഓര്‍ ഡോക്ട്ട്ര് ജോര്‍ജ്ജു” എന്നു അലറി എന്നെ അന്റാര്‍ട്ടിക്കാ പോലെ ആക്കി.അതേ പിന്നെ,
അമേരിക്കന്‍ മലയാളീസിനെ കാണുംബൊ ആകെ തപ്പല്‍ ആണു. ഹല്ലൊ, “ചേ” ശ്രീജിത്,
“ചേ” കുമാര്‍ എന്ന് അറിയാണ്ടു എല്ലാ‍ പേരിന്റെയും കൂടെ പഴയ ശീലമായ “ചേ” വരും. പക്ഷെ “ചേ” മുഴുമുപ്പിക്കില്ല.ഇനിയും ഐസ് ആവാണ്ടല്ലൊ?

5:39 PM, May 19, 2006
പാപ്പാന്‍‌/mahout said...
"ഛേ, ജോര്‍ജ്ജ്”, “ഛേ, ശ്രീജിത്ത്” എന്നൊക്കെ പറയാത്തിടത്തോളം കാലം കുഴപ്പമില്ലൈ.

7:10 PM, May 19, 2006
യാത്രാമൊഴി said...
നന്നായിട്ടുണ്ട് എല്‍.ജി.
എല്‍.ജിയുടെ “ഇഞ്ചിയും മാങ്ങയും” ബ്ലോഗും കൊള്ളാം. വിഭവങ്ങളുടെ പടം സഹിതമുള്ള വിവരണം അടിപൊളി..

ഭാവുകങ്ങള്‍!

9:07 PM, May 19, 2006
prapra said...
പാപ്പാനെ,
ഛെ..ഛെ, ഇത് ആ ഛെ അല്ലെ. ‘ചെഗുവേര’ എന്നു പറയുന്നതിലെ ‘ചെ’. ജോ ഇപ്പൊള്‍ വന്നു ലാല്‍ സലാം പറയും.

11:17 PM, May 19, 2006
Kuttyedathi said...
ബിന്ദുവിന്റെ ഇനിയും പിറക്കാത്ത ആ ബ്ലോഗിന് എന്റെ വക ഒരു പേരിരിക്കട്ടെ

"ബിന്ദൂരം"

:)

8:12 AM, May 20, 2006
പെരിങ്ങോടന്‍ said...
ബ്ലോഗായ ബ്ലോഗു മുഴുവന്‍ കമന്റ് മഴയാണല്ലോ ;) ഒരുനാള്‍ എന്റെ ബ്ലോഗും പൂക്കും കായ്ക്കും പിന്നെ സെഞ്ച്വറിയടിക്കും :)

9:01 AM, May 20, 2006
സിദ്ധാര്‍ത്ഥന്‍ said...
ബിന്ദുവിന്റെ ബ്ലോഗ്‌ റ്റൈറ്റില്‍സോങ്ങായി ഞാന്‍ തന്നെ രചിച്ചു സംഗീതസംവിധാനം നിര്‍വഹിച്ച ഒരു കവിതയും ഇരിക്കട്ടെ.

"സുഖമൊരു ബിന്ദൂ
ദുഃഖമൊരു ബിന്ദൂ
ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു..
ബിന്ദൂരം അതു ബിന്ദൂരം"

ഞാനൊരു പാവം വഴിപോക്കനാണേ.

എല്‍ക്കേജി ടീച്ചറേ പാചകോം വാചകോം ഒക്കെ നന്നാവുന്നുണ്ടു്‌ കേട്ടോ.

9:07 AM, May 20, 2006
പെരിങ്ങോടന്‍ said...
"ഒരു നൂറു മണിക്കൂര്‍ കഴിഞ്ഞ പോലെ അതൊന്നു കടന്നു പോവാന്‍." ബീബീസീലെ ഈ ലേഖനം പെട്ടെന്നു് ഓര്‍മ്മ വന്നു.

സിദ്ധു ഹാഹാ എല്‍ജീ പിണങ്ങുന്ന റ്റൈപ്പാണോ ആവോ! പാചകം ഞാന്‍ നോക്കീല്ലാ, വാചകത്തില്‍ മയങ്ങി :)

9:08 AM, May 20, 2006
Anonymous said...
കുട്ടിയേടത്തീ, ശനിയാഴ്ച ആയിട്ടും രാവിലെ തന്നെ എഴുന്നേറ്റു എന്നു തോന്നുന്നല്ലൊ. :)

നല്ല കവിത സിദ്‌ധൂജി. :)

ബിന്ദു

10:14 AM, May 20, 2006
Inji Pennu said...
യാത്രാമൊഴി (എങ്ങിനെയാ ഇനി വിളിക്കാ,
യാത്രാചേട്ടന്നാ? ),

സത്യമായിട്ടും ആരെങ്കിലും നന്നായി എന്നു പറയുംബൊ ഭയങ്കര സന്തോഷം വരും.ഇച്ചിരെ പൊങ്ങും. അതറിഞ്ഞൊണ്ടാണു എന്നു തോന്നുന്നു ദൈവം അകാശം കുറേ ദൂരെ പണിതെ.ഇല്ലേ?

സിദ്ധാ‍ത്തേട്ടാ,
:) അതു എനിക്കു ഇഷ്ടപ്പെട്ടു! എല്‍.കെ.ജി ട്ടീച്ചറേ എന്നുള്ള വിളി. പ്രത്യേകിച്ചു എല്ലാം നന്നവുന്നുണ്ടു എന്നു പറഞ്ഞിട്ടു ഇനി ഇപ്പൊ എന്നെ രണ്ടു തെറി പറഞ്ഞാലും..
എനിക്കിഷ്ട്പ്പെടും. :) യ്യൊ! എന്നും പറഞ്ഞു തെറി വിളിക്കരുതു കേട്ടൊ. :)

പെരിങ്ങോടന്‍ ചേട്ടാ,
വാചകകസര്‍ത്തിനു പണ്ടേ എനിക്കു ട്ടീച്ചര്‍മാരു ദിവസേന കൈ വെള്ള്മേ,അവാര്‍ഡ് തരുമായിരുന്നു. :)

12:21 PM, May 20, 2006
kumar © said...
പാചകവും ‘ചേ’യും ഒക്കെ വായിച്ചു.
എല്‍ ജി, മകള്‍ പുറത്തുണ്ട് ഇരുട്ടില്‍. അതു മറന്നു പോകരുത്.
60 കമന്റില്‍ ചിലതെങ്കിലും അവളിലേക്ക് തിരിച്ചുവിടണം. അല്ലെങ്കില്‍ പുറത്തെ മണത്തെ ഉള്ളിലെ പാലപ്പത്തിന്റെ മണം മറയ്ക്കും.
നന്നായി.

1:08 PM, May 20, 2006
Inji Pennu said...
കുമാരേട്ടാ,
ആദ്യമേ പുറത്തു എരിഞ്ഞു തീരുന്നവള്‍
‘മകളെപ്പൊലെ’ എന്നു ഞാന്‍ പറഞ്ഞിരുന്നുവല്ലോ,എന്റെ ‘മകള്‍‘ എങ്കില്‍ ഞാന്‍ അവളെ ഉള്ളില്ലേക്കു വിളിച്ചു അടച്ചിട്ട് മുറിക്കുള്ളില്‍ ഹൃദയത്തോടു അടുപ്പിച്ചു സുരക്ഷിതയക്കിയേനെ. പുറത്തെ ഇരുട്ടില്‍
‘മകളെപ്പോലെ’ ഉള്ളവള്‍ എരിഞ്ഞു തീര്‍ന്നതുകൊണ്ടു എന്റെ ‘മകള്‍ക്കു’ ഇനി ഒന്നും ‘സംഭവിക്കല്ലൊല്ലോ’ . അവളെ ഞാന്‍ സുരിക്ഷിത ആക്കിയില്ലേ? അതോ ഉവ്വൊ?

1:28 PM, May 20, 2006
kumar © said...
LG, (ഇതു പഴയ എല്‍ജിക്കായം ആണോ അതോ ഹൌസ് ഹോള്‍ഡ് ശ്രേണിയിലെ എല്‍ജിയോ :) )
കഥ എനിക്കു മനസില്ലായി. അകത്തുള്ള മകളേയും പുറത്തുകരിയുന്ന മകളേയും മനസിലായി.
ഈ ലോകത്ത് അവരൊക്കെ സുരക്ഷിതരായി ഇരുന്നോട്ടെ. അകത്തുള്ള മകള്‍ക്കെങ്കിലും വേണ്ടി നമുക്കതിനു ശ്രമിക്കാം. പുതിയ വിന്നിമാരും താരമാരും ജനിക്കാതെ നോക്കാം. നമ്മളാണ് നോക്കേണ്ടതും. നന്നായി.

1:43 PM, May 20, 2006