2006-05-26

ആരാവണം?

(ഇതിലെ കുട്ടിയും അച്ഛനും മാറുന്നില്ല.പല പല സന്ദര്‍ഭങ്ങളിലുള്ള അവരുടെ ആശയ വിനിമയം ആണു)

കുട്ടി: എനിക്കു ഒരു ഫോട്ടോഗ്രാഫര്‍ ആവണം. എന്നിട്ടു മഴയുടെ പുറകേ പോകണം. മഴക്കു വേണ്ടി കാത്തിരിക്കണം.മഴയുടെ താളം എന്റെ ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കണം.

അച്ച്ഛന്‍ : അവളുടെ ഒരു ഫോട്ടോഗ്രാഫി. ഈ കാമെറക്കു നിനക്കു ആരു കാശു തരും? നീ ഒരു ഡോക്ട്ര് ആയാല്‍ മതി. എന്റെ ഏറ്റവും വലിയ ആഗ്രഹമാണു നീ ഒരു ഡോക്സ്ടര്‍ ആയി കാണുക എന്നതു.

കുട്ടി: പക്ഷെ അച്ഛാ, എനിക്കു ഡോക്ട്ര് ആവണ്ടാ. ബൈയൊളജി എനിക്കിഷ്ടമല്ല. മാത്രെമല്ല ഡോക്ട്ര് ഒത്തിരി ഡെഡിക്കേഷന്‍ വേണ്ട ജോലിയാണു. എനിക്കതില്ല.

അച്ഛ്ന്‍ : നിനക്കെന്തു അറിയാം? ഒരു ഡോക്ട്രിനു നാട്ടില്‍ കിട്ടുന്ന വില നിനക്കു അറിയുമോ? വേറെ ഒരു ജോല്ലിക്കും അത്രേ വിലയില്ല. ജീവിതം സുഖം ആണു. അവളുടെ ഒരു മഴയും കാറ്റും. നീ സ്വപ്നലോകത്തില്‍ ആണു.

കുട്ടി: അച്ഛാ! പക്ഷെ എനിക്കു ആരുടേയും മരണം കാണെണ്ടാ. എനിക്കു ബൈയോള‍ജിയില്‍ ആണു ഏറ്റവും കുറവു മാര്‍ക്കു.

അച്ഛന്‍: അതാണു നിന്നോടു ഞാന്‍ പഠിക്കാന്‍ പറയുന്നേ. എടീ നിനക്കറിയുമോ, എനിക്കു ഒരു ഡോക്ട്ര് അവാന്‍ ആയിരുന്നു ഏറ്റവും ആഗ്രഹം. ഞാന്‍ പഠിക്കാഞ്ഞിട്ടല്ല. അന്നു പഠനത്തിനുള്ള കാശ് ഇല്ലാത്ത കൊണ്ടു അതു നടന്നില്ല. ഇന്നിപ്പൊ നിനക്കു എണ്ട്രന്‍സ് കിട്ടീല്ലെങ്കില്‍ ഒരു സീറ്റ് മേടിച്ചു തരാന്‍ എനിക്കു പറ്റും.

കുട്ടി: എനിക്ക് അച്ഛന്റെ കാശൊന്നും വേണ്ടാ. കാശു കൊടുത്തു പഠിച്ചിട്ടു എനിക്കു ഒന്നും ആവെണ്ടാ. എനിക്കു എന്തായലും ഫോട്ടൊഗ്രാഫി മതി. അച്ഛന്റെ ആ പഴയ യാഷിക്കേടെ എസ്.എല്‍.ആര്‍ എനിക്കു തരുവൊ? ഞാന്‍ ഒന്നു ട്രൈ എങ്കിലും ചെയ്യട്ടെ.

അച്ഛ്ന്‍ : ആ മോഹം നിന്റെ മനസ്സില്‍ വെച്ചാല്‍ മതി. നിനക്കു ഫോട്ടോഗ്രാഫി പഠിക്കണമെങ്കില്‍ തന്നെത്താന്‍ കാശു ഉണ്ടാവുംബോള്‍ ക്യാമറ മേടിച്ചു പഠിച്ചാല്‍ മതി. എന്റെ ക്യാമറ തൊട്ടെന്നാങ്ങാനും അറിഞ്ഞാല്‍. അവളുടെ ഒരു ഫോട്ടോഗ്രാഫി.

കുട്ടി: പക്ഷെ ,അച്ഛാ!

*******************************

കുട്ടീ : എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ജേര്‍ണലിസ്റ്റ് ആവണം എന്നാണു. എന്നിട്ടു ഈ ലോകം മൊത്തം കറങ്ങി എനിക്കു എല്ലാവരുടേയും കഥകള്‍ പകര്‍ത്തണം. ഐ ഈവണ്‍ ഹാവ് തോട്ട് അബൌട്ട് എ പ്രോജക്റ്റ് ...എനിക്കീ ലോകത്തുള്ള റെഫ്യൂജി കാമ്പ്സ് എല്ലാം സന്ദര്‍ശിക്കണം. ഐ വാന്റു റൈറ്റ് ദെയര്‍ സ്റ്റോറീസ്...

അച്ഛന്‍ : ഷട്ട് അപ്പ്! നീ ഇനി ഒരക്ഷരം മിണ്ടരുതു. എടീ സാധാരണ മനുഷ്യര്‍ ചിന്തിക്കുന്ന പോലെ ചിന്തിക്കണം. എടീ ഇവിടെ നാലു നേരവും നിനക്കൊക്കെ തിന്നാന്‍ തരാനും, ഉടുപ്പു മേടിക്കാനും, സ്കൂളില്‍ അയക്കാനും എനിക്കു പറ്റുന്നതു ഇസ് ഓണ്‍ലി ബിക്കോസ്, ഐ വര്‍ക്ക് വെരി വെരി ഹാര്‍ഡ്. നിന്റെ പോലെ അയിരുന്നു ഞാന്‍ എങ്കില്‍ ഇപ്പൊ പിച്ച ചട്ടി എടുക്കാന്‍ പോലും കഴിയില്ല.

കുട്ടി: അച്ഛാ, പക്ഷെ,സ്വന്തമായി സങ്കടം പങ്കുവെക്കാനും,സ്നേഹം പങ്കുവെക്കാനും ഒന്നുമില്ലാതെ,സ്വന്തം വീട്ടില്‍ നിന്നു ആട്ടി ഇറക്കപ്പെടേണ്ടി വരുന്ന ആളുകളുടെ കാര്യം.ഐ തിങ്കു ദാറ്റ് ഈസ്സ് ദ മോസ്റ്റ് ട്ടെറിബ്ബിള്‍ ട്രാജഡി. ആരു പറഞ്ഞു ജേര്‍ണ‍‍ലിസ്റ്റുകള്‍ക്കു ജീവിക്കാന്‍ പറ്റൂല്ല എന്നു. എനിക്കു വലിയ കാശുകാരി ഒന്നും ആവെണ്ടാ.എനിക്കു ആവശ്യത്തിനു മതി.

അച്ഛന്‍: നിനക്കതു തോന്നും.കാര‍ണം,നീ എപ്പൊ കൈ നീട്ടുംബോഴും കാശെടുത്തു തരാന്‍ എന്റെ കയ്യില്‍ ഉള്ളതു കൊണ്ടു നിനക്കതു തോന്നും.കാരണം നിനക്കു സ്വപ്നം കണ്ടാല്‍ മതിയല്ലൊ. നീ ആദ്യം സ്വന്തം കാര്യം നോക്കൂ,സ്വന്തം വീട്ടിലുള്ളോരുടെ.എന്നിട്ടാകാം, മറ്റുള്ള വീട്ടിലെ കാര്യം.

കുട്ടീ : അച്ഛനെന്താ എപ്പോഴും ഇങ്ങിനെ കാശിന്റെ കാര്യം പറയണതു?

അച്ഛ്ന്‍ : എടീ, യൂ കാന്‍ അഫോര്‍ഡ് റ്റു ഡ്രീം ,സ്റ്റുപിഡ് ഡ്രീംസ് ലൈക് ദിസ്, ബിക്കോസ് ഐ ആം പുട്ടിങ് ഫൂഡ് ഓണ്‍ ദ ട്ടേബിള്‍.

കുട്ടീ: ബട്ട്, ഡു യൂ തിങ്ക്, ഒണ്‍ലി റിച്ചു കിഡ്ശ് ആര്‍ ഡ്രീമിങ്ങ്? ഒണ്‍ലി ദേ ആ‍ര്‍ ബികമ്മിങ്ങ് ജേര്‍ണലിസ്റ്റ്?

അച്ഛന്‍ : ദാറ്റ്സീറ്റ് ! നോ മോര്‍ ട്ടോക് അബൌട്ട് ദിസ്.

******************************************

അച്ഛ്ന്‍ : നോക്കൂ. എനിക്കു സന്തോഷമായി. നീ കണക്കില്‍ മിടുമിടുക്കി .എപ്പോഴും ഫുള്‍ കിട്ടുന്നുണ്ടു. ബട്ട് ഡോണ്ട് ഫോര്‍ഗെറ്റ് ബൈയോളജി.

കുട്ടി : എനിക്കു കാണാപാഠം പഠിക്കാന്‍ വയ്യ. ഒരോ ഓരൊ ലാറ്റിന്‍ പേരുകള്‍!

അച്ഛ്ന്‍ : നിനക്കൊന്നിനും വയ്യ. വയറു നിറയുംബോള്‍ അങ്ങിനെ ആണു എന്നു കാരണവന്മാര്‍ പറഞ്ഞിട്ടുണ്ടു. വിശന്നിരുന്നു പഠിച്ചാലേ നിനക്കൊക്കെ എന്തെകിലും തലയില്‍ കയറൂ.

കുട്ടി: എന്നാല്‍ എനിക്കിനി ആഹാരം തരണ്ട.

ദേഷ്യം കൊണ്ടു ചീറി പാ‍ഞ്ഞു വന്ന അച്ഛ്ന്റെ കയ്യില്‍ നിന്നു കുട്ടി ഓടി റൂമില്‍ കയറി വാതില്‍ അടച്ചു.
അടച്ചിട്ട കതകിന്റെ വെളിയില്‍ നിന്നു...
അച്ഛ്ന്‍ : ഇനി നീ എന്നു ഭക്ഷിക്കണ്ട. അഹങ്കാരം കൊണ്ടു നീ തുള്ളുകയാണു. നിനക്കൊക്കെ പകരം എന്തെങ്കിലും നട്ടു വളര്‍ത്തി ഇരുന്നെങ്കില്‍ അതിനെങ്കിലും നന്ദി ഉണ്ടായേനെ.

****************************

അച്ഛന്‍ : കംബ്യൂട്ടര്‍ അല്ലെങ്കില്‍ ഇലക്ട്ട്രോണിക്സു. അതു മാത്രം പൂരിപ്പിച്ചാല്‍ മതി.

കുട്ടി : പക്ഷെ, എനിക്കു ആര്‍ക്കിട്ടെക്ചര്‍ എഞ്ചിനീയറിങ്ങിനോടാണു താല്‍പ്പര്യം. പ്രത്യേകിച്ചു ഓള്‍ഡ് ആങ്ങഷ്യന്റ് ആര്‍ക്കിട്ടെക്ചര്‍.

അച്ഛന്‍ : അതു നീ സ്വപ്നത്തില്‍പ്പോലും വിചാരിക്കണ്ട. ഞാന്‍ പറഞ്ഞ ആ രണ്ടു ബ്രാഞ്ചും മതി. ഞാന്‍ എല്ലാരോടും ചോദിച്ചു. എവരിബഡി സജ്ജെസ്റ്റ്ഡ് ദാറ്റ്.

കുട്ടി : എന്റെ ഇഷ്ടം ഇല്ലെ? ആരാണു ഈ എവരിബഡ്ഡി?

അച്ഛ്ന്‍: നീ പറയുന്നതു കേട്ടാല്‍ മതി. ഈ രണ്ടു ബ്രാഞ്ചു കിട്ടീല്ലെങ്കില്‍ ഞാന്‍ വേറെ എവിടെ എങ്കിലും അഡ്മിഷന്‍ മേടിച്ചു തരാം.

കുട്ടീ : എനിക്കു തന്നെത്താന്‍ പഠിച്ചിട്ടു കിട്ടിയെങ്കില്‍ മതി. ഐ ഡൊണ്ട് വാണ്ഡ് യൂര്‍ മണി റ്റു ബയ് മീ എ കരിയര്‍.

അച്ഛ്ന്‍ : (പൊട്ടിചിരിച്ചോണ്ടു) ഇറ്റ് ഈസ് നോട്ട് ഈവണ്‍ ഫണ്ണി! വാട്ട് യൂ ആര്‍ നൌ ഇസ്സ് വിത്ത് മൈ മണി. നിന്റെ വിവരമില്ലായ്മ കേട്ടോണ്ടിരിക്കാന്‍ എനിക്കു നേര‍മില്ല. വെഗം ഫോം ഫില്‍ ചെയ്തു തരൂ. ഇന്നത്തെ പോസ്റ്റില്‍ തന്നെ അയക്കണം.

കുട്ടി: പ്ലീസ് ഞാന്‍ ലാസ്റ്റ് ഓപ്ഷന്‍ എങ്കിലും ആയിട്ടു ആര്‍ക്കിട്ടെക്ച്ച്ര്‍ വെച്ചോട്ടെ? എല്ലാ പഴയ കെട്ടിടങ്ങള്‍ക്കും ഒരു കഥ ഉള്ള പോലെ....

അച്ഛ്ന്‍ : നിന്റെ വിവരമില്ലായ്മ കേള്‍ക്കാന്‍ എനിക്കു നേരമില്ലായെന്നു പറഞ്ഞില്ലേ? ആ രണ്ടു ഓപ്ഷനും വെച്ചു വേഗം ഫോം തരൂ.

കുട്ടി: പ്ലീസു. എനിക്കു കെട്ടിടങ്ങള്‍ പണിയണം അച്ഛാ.

അച്ഛ്ന്‍: ഞാന്‍ ഫില്‍ ചെയ്തോളാം. ഐ വാണ്ട്ഡ് യൂ റ്റൂ ബി കം എ ഡോക്ട്ര്. നീ എന്നെ ഡിസ്സപ്പോയിന്റു ചെയ്തു അതില്‍. ഇതില്‍ നീ എന്നെ ഡിസ്സപ്പോയിന്റ് ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ലാ.

കുട്ടി: പക്ഷെ...

അച്ഛ്ന്‍: നൌ ജസ്റ്റ് കീപ് ക്വയ്റ്റ്. ഹാവിന്റ് ഐ ട്ടോള്‍ഡ് യൂ ചില്‍ഡ്രണ്‍ ഷുഡ് ഒണ്‍ലി ബീ സീന്‍ ,നോട്ട് ഹേര്‍ഡ്?

1 പ്രതികരണങ്ങള്‍:

Inji Pennu said...

34 comments:
ഉമേഷ്::Umesh said...
കൊള്ളാം ബോണ്‍ജീ. പുലിയാണു കേട്ടാ.

2:45 PM, May 26, 2006
സന്തോഷ് said...
LG, ബ്രില്യന്‍റ്! മനസ്സില്‍ തട്ടുന്നതു പോലെ എഴുതിയിരിക്കുന്നു.

സസ്നേഹം,
സന്തോഷ്
പിന്‍‍കുറിപ്പ്: അക്ഷരത്തെറ്റുകള്‍ സൂക്ഷിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ.

3:15 PM, May 26, 2006
Immigrant in Canada said...
LG.. we all are an extension to our parents ego..nothing else..

3:30 PM, May 26, 2006
prapra said...
മക്കള്‍ക്ക്‌ നല്ലത്‌ വന്നു കാണാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍. പക്ഷെ അവര്‍ പലപ്പോഴും മക്കളുടെ വികാരങ്ങള്‍ ഉള്‍കൊള്ളാന്‍ മറക്കുന്നു. സ്നേഹം കൊണ്ടുള്ള വീര്‍പ്പുമുട്ടലില്‍ ആഗ്രഹങ്ങള്‍ അടക്കി വയ്ക്കാന്‍ വിധിക്കപ്പെട്ട മക്കളും. പക്ഷേ ഇതു ഒരു കോണില്‍ കൂടിയുള്ള വീക്ഷണം അല്ലേ ആകുന്നുള്ളൂ.

3:41 PM, May 26, 2006
പെരിങ്ങോടന്‍ said...
കൊള്ളാം നന്നായിരിക്കുന്നു. പക്ഷെ ആ ഇംഗ്ലീഷ് വാചകങ്ങള്‍ ഒരുപാടുള്ളപ്പോള്‍ ഇംഗ്ലീഷില്‍ തന്നെ എഴുതിക്കൂടെ? വായിക്കുവാന്‍ എളുപ്പമായേന്നെ.

3:41 PM, May 26, 2006
ബിന്ദു said...
എല്‍ ജി.. വളരെ നന്നായി.. ഇതിലെ കുട്ടിയും അച്ഛനും മാറുന്നുണ്ടൊ അതോ ഒരേകുട്ടിയും അച്ഛനും തന്നെയാണോ??? ഇതില്‍ അച്ഛനേയും അത്രക്കങ്ങോട്ടു കുറ്റം പറയാന്‍ എനിക്കു തോന്നുന്നില്ല, അച്ഛന്മാരെല്ലാം ഇങ്ങനെയേ ചിന്തിക്കൂ എന്നു തോന്നുന്നു. ചിത്ര രചന പഠിക്കണം എന്നാഗ്രഹിച്ച എന്നോടു എന്റെ അച്ഛന്‍ പറഞ്ഞത്‌ രാജ രവി വര്‍മ ഒരാളല്ലെ ഉള്ളൂ എന്നു. അച്ഛന്‍ പറഞ്ഞതില്‍ തെറ്റൊന്നും അന്നും ഇന്നും തോന്നുന്നില്ല.

4:00 PM, May 26, 2006
Anonymous said...
ഡോ എല്ല് ജീ
ഇജ്ജു പുലിയാണു കേട്ടാ. ശകലം സോഷ്യല്‍ ആംഗിളു പോസ്റ്റ്‌ ഇട്ടാ എരിഞ്ഞു കേറും അന്റെ ബ്ലോഗ്‌

4:08 PM, May 26, 2006
Mrs Chathan said...
ഇത് ഒറു കേട്ടു പഷകിയ theme aanu (too difficult to type in malayalam). you get an 'a' for effort, and a c+ for originality.
raja ravivarma athra veliya artist aano? enikku thonnunilla. aanennu vachalum inimuthal vere artists undavan padille?
enikku vakkil aakanam ennu paranjappol ente dad sammathichilla. veetteennu otippoyi njan revenge cheythu.

4:41 PM, May 26, 2006
കേരളഫാർമർ/keralafarmer said...
എന്റെ ഒരു GB limit കടന്നതുകാരണം ചെറിയ ഒരു കമെന്റ്‌. LG കർഷകൻ എന്ന ലിങ്ക്‌ ഉൾപ്പെടുത്തിയതിൽ സന്തോഷം.

8:49 PM, May 26, 2006
സാക്ഷി said...
നന്നായിട്ടുണ്ട് എല്‍ജി.
വ്യത്യസ്ഥത പുലര്‍ത്തുന്ന പോസ്റ്റുകള്‍.

11:42 PM, May 26, 2006
Anonymous said...
'brilliant'athre. malayalam blogukalude nilavaram ithil ninnariyam.

11:43 PM, May 26, 2006
Inji Pennu said...
ഹി!ഹി!ഹി! എനിക്കീ അനോണിമസ് ചേട്ടനെ അങ്ങടു പിടിച്ചു. സത്യം പറഞ്ഞുവല്ലൊ. നേരു പറഞ്ഞാ, ഞാന്‍ കോമ്പ്ലിമെന്റ്സ് ഒക്കെ കേട്ടു വല്ലാണ്ടു പൊങ്ങിപ്പോയിരുന്നു... ചാത്തന്‍ ചേച്ചിയാണോ അനോണിമസ് ?.

1:25 AM, May 27, 2006
Anonymous said...
എല്‍ജി, വളരെ നന്നായിട്ട് എഴുതിയിട്ടുണ്ട്.
ഉമേഷ് പറഞ്ഞപോലെ പുലിയെഴുത്ത്.
പക്ഷെ ഇതിനു കുമര്‍ജിയുടെ പുതിയ കാര്‍ട്ടൂണ്‍ പോസ്റ്റില്‍ നിന്നുള്ള ഇന്‍സ്പിറേഷന്‍ വല്ലതും ഉണ്ടോ?

7:20 AM, May 27, 2006
വിശാല മനസ്കന്‍ said...
പോസ്റ്റ് കൊള്ളാം. എനിക്കിഷ്ടപ്പെട്ടു.
മക്കളുടെ താല്പര്യം കൂടി കണക്കിലെടുക്കുന്ന മാതാപിതാക്കളെക്കിട്ടുന്നത് വലിയ ഭാഗ്യം തന്നെ.

ഒരു ഓഫ്റ്റോപ്പിക്ക്:

ഇപ്പോള്‍ വ്യാഴാഴ്ചകളില്‍ ഫസ്റ്റ് സ്റ്റാന്റേഡില്‍ പഠിക്കുന്ന പൊന്നച്ചന്‍ എന്നെ അറബി പഠിപ്പിക്കുന്നുണ്ട്. അവള്‍ ചോദിക്കുന്നതിന് എല്ലാം ഞാന്‍ ഉത്തരം പറഞ്ഞാല്‍
‘എന്നെ എപ്പോഴും ഈ അച്ഛന്‍ തോല്പിക്കു’ ന്ന് പറഞ്ഞ് എന്നോട് ‘കട്ടി’ ആവും.

കഴിഞ്ഞ ആഴ്ച ഞാന്‍ ‘മനപ്പൂര്‍വ്വം‘ കുറെ തെറ്റു വരുത്തി.

അപ്പോള്‍ അവളുടെ കമന്റ്

‘ശ്ശോ! ഇത്രക്കും മരമണ്ടനായ ഒരു അച്ഛനായിപ്പോയല്ലോ എന്റെ. കഷ്ടം.’ എന്ന്.

7:55 AM, May 27, 2006
ചില നേരത്ത്.. said...
എന്തൊരു ഭാഗ്യവാനായ കുട്ടി!!!
നോക്കൂ..അവനെപ്പോഴും പഠിക്കുകയാണ്, നിന്നെ പോലെ അലസനല്ല, അവനെ കണ്ടു പഠിക്കൂ. എന്നൊന്നും പറയുന്നില്ലല്ലോ അച്ഛന്‍.
ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെട്ടില്ലെങ്കിലും താരത‌മ്യപ്പെടുത്തി ജീവിതത്തെ ദുഷ്ക്കരമാക്കിയില്ല ഈ അച്ഛന്‍.

എന്തെല്ലാം ആകാമെന്ന് വിചാരിച്ചിട്ട് ഒന്നുമാകാതെ പോകുന്നവരുടെ ഇക്കഥ ഹൃദയസ്പൃക്കായിരിക്കുന്നു.

8:58 AM, May 27, 2006
സു | Su said...
എല്‍ ജീ :) നല്ല കാര്യങ്ങള്‍. എന്നിട്ട് എല്‍.ജി എന്തൊക്കെ ആയി?

(അക്ഷരത്തെറ്റൊക്കെ ശരിയാക്കൂ)

12:01 PM, May 27, 2006
ബിന്ദു said...
എവിടെ?? രണ്ടുമൂന്നു ദിവസായിട്ടു കാണാനില്ലല്ലൊ.

2:22 PM, May 29, 2006
ശനിയന്‍ \OvO/ Shaniyan said...
എന്റെ വീട്ടില്‍ ഇക്കാര്യം തിരിച്ചായിരുന്നു.. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു..

നല്ല വിഷയം, യെല്‍ജിയേ..

അനോന്യേ, എന്നാപ്പിന്നെ സ്വന്തമായി എഴുതി നിലവാരം ഒന്നു കാണിച്ച് തരരുതോ? ഇങ്ങനെ വായിട്ടലച്ചോളും.. പ്രവര്‍‌ത്തിക്കാന്‍ പറ്റുമോ? ങേഹേ..

8:26 PM, May 29, 2006
മന്‍ജിത്‌ | Manjith said...
ആര് ആവണം വേണ്ട, ആരാവണം മതി.
കാത്തു ഇരിക്കേണ്ട, കാത്തിരുന്നാല്‍ മതി.
നിനക്കു അറിയുമോ വേണ്ട, നിനക്കറിയുമോ എന്നോ നിനക്ക് അറിയുമോ എന്നോ ആവാം.
സുഖം ആണല്ല, സുഖമാണോ മതി.
കാരെണം അല്ല കാരണം.

വേറേ പണിയൊന്നുമില്ലാത്തതിനാല്‍ ചെയ്ത പണിയാണേ...:))

9:12 PM, May 29, 2006
സു | Su said...
എങ്ങോട്ട് പോയീ?

2:21 AM, May 30, 2006
Anonymous said...
എല്‍ജീ, ഇതെന്റെ കൂടെ കഥയാണ്...കഥയല്ല, ഇന്നും നീറ്റലോടെ ഞാനോര്‍ക്കുന്ന സത്യം! അഛന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമോടിയെത്താന്‍ ഞാന്‍ വല്ലാതെ കഷ്ടപ്പെട്ടത്!!..എന്റെ നന്മ മാത്രമെ അഛന്‍ ആഗ്രഹിച്ചിരുന്നുള്ളു..പക്ഷെ എന്റെ കഴിവുകളെ മനസ്സിലാക്കാന്‍ അഛന് കഴിഞ്ഞിരുന്നില്ല...ഇന്ന് എല്ലാം പഠിച്ചിട്ടും ഒന്നുമാകാന്‍ കഴിഞ്ഞില്ല എന്ന വേദനയിലും അഛനെ ഞാന്‍ കുറ്റപ്പെടുത്തില്ല; പക്ഷെ പ്രാര്‍ത്ഥിക്കും എന്നെങ്കിലും ഒരിക്കല്‍ അഛന്‍ എന്നെ മനസ്സിലാക്കണേ എന്ന്!

5:03 AM, May 30, 2006
Inji Pennu said...
ബിന്ദൂകുട്ടീ,
ഒന്നും പറയണ്ടാ.ഈ കഴിഞ്ഞ മൂന്നു ദിവസായിട്ടു വിരുന്നുകാരോടു വിരുന്നുകാരു. ഞാന്‍ ഇവിടെ 24 മണിക്കൂര്‍ തടുകട നടത്തുവായിരുന്നു ഈ മൂന്നു ദിവസം. തട്ടുകട പൂട്ടാന്നു വെച്ചപ്പോള്‍ ‍ദേ,അമ്മാവനും പിള്ളേരെല്ലാം കൂടി ഇന്നു വൈകിട്ടു മുംബായില്‍ നിന്നു ഇവിടെ ഇറങ്ങും എന്നു അറിയിപ്പു കിട്ടി. അപ്പൊ ഇനി പതിഞ്ചു ദിവസം തട്ടുകട ഉഷാര്‍.ദോശ,ഇഡ്ഡ്ലി,
പുട്ടു,കോയി ബിരിയാണി...അങ്ങിനെ എന്താന്നു വെച്ചാല്‍ പറഞ്ഞാല്‍ മതി..ഐറ്റം റെഡ്ഡി. :)

ശനിയന്‍ ചേട്ടാ (ഹൊ! എന്തൊരു പേരു, ഒരു മനുഷ്യനെ എങ്ങിനാ ശനിയാ എന്നു വിളിക്കാ)
പാവം അനോണിമസ്സല്ലേ, പുള്ളിക്കാരന്‍ / പുള്ളിക്കാരിയോ അഭിപ്രായം പറയുന്നതു നല്ലതല്ലേ? അല്ലാണ്ടു ഒരു സിനിമ മോശം എന്നു നമ്മളൊക്കെ പറയുംബോള്‍ നമ്മള്‍ സിനിമാ എടുത്തിട്ടല്ലല്ലോ പറയണതു?
പ്ലീസ് ഒന്നും വിചാരിക്കരുതു ഞാന്‍ ഇങ്ങനെ പറയുന്നതുകൊണ്ടു. എനിക്കു വേണ്ടി വാദിച്ചിട്ടു ഞാന്‍ കാലു വാരി എന്നു വിചാരിക്കരുതുട്ടോ...
പ്ലീസ്.:) ശനി ഭഗവാനേ എന്നു വിളിക്കട്ടേ ഇനി മുതല്‍,അപ്പൊ ഒരു ബഹുമാനം ഉള്ള പോലെ ആ വിളിയില്‍?

മഞ്ചിത്തേട്ടാ,
ഞാന്‍ ആദ്യം കരുതി, ചേട്ടന്‍ എന്തോ പദ്യം എഴുതിയതാണു എന്നു. ഞാന്‍ റ്റ്യൂണ്‍ ഒക്കെ ഇട്ടു നോക്കി.സത്യം! എനിക്കൊന്നും മനസ്സിലായില്ല. കുട്ട്യേടത്തി എനിക്കു വിവരം ഇല്ലാ‍ന്നു പറഞ്ഞപ്പോള്‍ ഇത്രേം ഞാന്‍ പോലും എന്റെ ബുദ്ധിയെപറ്റി കരുതീല്ല. ഒരു പത്തു തവണ വായിച്ചപ്പോള്‍ ആണു കാര്യം എന്താണു എന്നു മനസ്സിലായേ.. താങ്ക്യൂട്ടൊ. ഇങ്ങനെ പ്ലീസ് എനിക്കു പറഞ്ഞു തരണം. മലയാളം ആദ്യമായിട്ടാണു ഞാന്‍ എഴുതുന്നതു. ഇങ്ങിനെ പറഞ്ഞാലെ, എനിക്കറിയൂ.. എന്നോടു അക്ഷരത്തെറ്റ് മാറ്റൂ എന്നു കുറേ പേരു പറഞ്ഞിട്ടും എനിക്കു മൊത്തമായി കാര്യം മനസ്സിലാവുന്നില്ലായിരുന്നു.വീണ്ടും വീണ്ടും താങ്ക്യൂ.

അനോണിമസ് ചേട്ടാ,
ഈ കഥ ശരിക്കും പറഞ്ഞാല്‍ മുഴുവാനിയിട്ടില്ല. അവിടെന്നും ഇവിടെന്നും ഒക്കെ എഴുതുന്നതാണു...പക്ഷെ എനിക്കു അനോണിമസ് ചേട്ടന്‍ പറയുന്നതു കൃത്യമായി മനസ്സിലാവും...ഞാന്‍ പറയുന്നതും..ഇനി പറയാന്‍ ഉദ്ദേശിക്കുന്നതും..പറയാതെ ഇരിക്കുന്നതും എന്നു എനിക്കെന്തോ തോന്നുന്നു.

3:52 PM, May 30, 2006
പെരിങ്ങോടന്‍ said...
യെല്‍ജി, ചേട്ടാ ചേച്ചീ വിളി ബൂലൊഗത്തില്‍ നിരോധിച്ചതായി പ്രഖ്യാപിച്ചു വക്കാരി ഉത്തരവ് ഇറക്കിയിരിക്കുന്നു. യെന്നെ ആദ്യം ചേട്ടായെന്നും പിന്നെ കോമ്പ്ലാന്‍ ബോയ് എന്നോ ഗ്ലൂക്കോസ് അങ്കിള്‍ എന്നോ വിളിച്ചതിനും പണി ഞാന്‍ പിന്നെ തര്‌ണുണ്ടു്. ജാഗത്രൈ.

4:17 PM, May 30, 2006
Kuttyedathi said...
ഗസ്റ്റിനെ ഒക്കെ ഓടിക്കെല്‍ജിയേ... അയ്യോ... എനിക്കാണെങ്കില്‍ ചുമ്മാ കൊച്ചു വര്‍ത്താനം പറയാന്‍ എല്‍ജി ഇല്ലാഞ്ഞിട്ടാകെ വല്ലായ്ക. ലോങ്ങ്‌ വീക്കെന്‍ഡില്‍ ചേട്ടനുമൊത്തെവിടേലും സൊള്ളാന്‍ പോയതാണേന്നു വിചാരിച്ചു. തട്ടുകടയാരുന്നല്ലേ.. ശോ... മിസ്‌ യൂ. ഓടിക്കെന്നേ എല്ലാത്തിനേം..:)

4:42 PM, May 30, 2006
ശനിയന്‍ \OvO/ Shaniyan said...
യെല്‍ജിയേ, ധൈര്യമായി വിളിച്ചോളൂ :).. എല്ല്ലാര്‍ക്കും വിളിക്കാനല്ലേ ആ പേര് ഇട്ടിരിക്കണേ?

:)

5:48 PM, May 30, 2006
Inji Pennu said...
എന്റെ കുട്ട്യേടത്തിയെ,
ഒന്നും പറയണ്ടാ..മൂന്നാലു ദിവസം മുംബു വരെ ഞാന്‍ ഗാന്ധാരീടെ ആരാധിക ആയിരുന്നു. ഒരു മിനി ഗാന്ധാരി ആവണെം എന്നു ആഗ്രഹം ഉണ്ടായിരുന്നു താനും.
എന്റെ ഗസ്റ്റുകളുടെ പിള്ളേരെയും അമ്മാവന്റെ മക്കളേയും ഒക്കെ രണ്ടു ദിവസം ഒറ്റക്കു (അപ്പനും അമ്മയും ഒക്കെ ഷോപ്പിങ്ങ്,മറ്റു വീറ്റുകള്‍ വിസിറ്റ്)
നോക്കിയതില്‍പ്പിന്നെ എനിക്കു വട്ടു പിടിച്ചോണം ആയി.ഇങ്ങോട്ട് വിളിക്കുംബോ ഇതൊക്കെ അങ്ങോട്ട് പോവുന്നു. ആദ്യം പറയും ഇഡ്ഡ്ലി മതി യെന്നു, അതു പകുതി കടിച്ചെട്ടു പറയും ചപ്പാത്തി ഉണ്ടൊ എന്നു. ടി.വി റിമോട്ടുകള്‍ എറിഞ്ഞു കളിക്കാന്‍ ഉള്ളതല്ല എന്നു പറയുംബോള്‍ ഉടനെ ഒറ്റ ഒരെണ്ണത്തിനും മലയാളം മനസ്സിലാവാത്ത പോലെ ഇരിക്കും.ഇവിടെ അടുക്കളേല്‍ കിടന്നു കുത്തി മറയുംബോള്‍ ഒരാള്‍ക്കു ഹാരിപ്പോട്ടര്‍ വേണം,മറ്റൊരാള്‍ക്കു ഫാനില്‍ തൂങ്ങി കളിക്കാന്‍ പറ്റുവൊ എന്നു അറിയണം...ഹൊ! എന്റെ പൊന്നേ! എന്നാല്‍ അപ്പനും അമ്മയും വരുംബൊ ഈ തലതെറിച്ച പിള്ളേരുടെ അയ്യോ പാവം അഭിനയം കണ്ടാല്‍ മമ്മൂട്ടി പോലും നാണിച്ചു പോവും.
എനിക്കിപ്പോഴാണു മനസ്സിലായെ,സ്കൂള്‍ അവധി തരുംബോ എന്റെ അമ്മ എന്തിനാ ഗവണ്മെന്റിനെ പ്രാകിക്കൊണ്ടു ഇരുന്നേ എന്നു.
നാട്ടുകാരു എന്തിനാണു കല്യാണം കഴിഞ്ഞ ഉടനെ
പിള്ളേരായില്ലെ എന്നു അടുത്ത ദിവസം മുതല്‍ ചോദിക്കുന്നെ എന്നു ഇപ്പൊ മനസ്സിലായി..നീയും അനുഭവിക്കടീ എന്നാണു....

കുട്ട്യേടത്തീടെ മിസ്സ് യൂ കണ്ടപ്പൊ അങ്ങടു സുഖിച്ചു.
ഈ പിള്ളേരെല്ലാം കൂടെ ഇവിടെ കിടന്നു എന്തു കാണിച്ചാലും ശരി,കുട്ട്യേടത്തിയോടു ഇച്ചിരെ വര്‍ത്താനം പറഞ്ഞിട്ടേ ഉള്ളൂ എന്നു കരുതി.

10:24 AM, May 31, 2006
Kuttyedathi said...
ഗാന്ധാരിയെ ഒക്കെ റ്റാര്‍ജറ്റ്‌ വച്ചാല്‍ ബുദ്ധിമുട്ടാവില്ലേ എല്‍ജിയേ ? ഞാന്‍ കുറച്ചൂടി ചെറിയ ഒരു ചലഞ്ച്‌ തരാം. എന്റെ ചേച്ചി. വെറും ആറു പിള്ളാരേയുള്ളൂ. ഒന്നെത്തി പിടിക്കാന്‍ പറ്റുമോ എന്നു നോക്കൂ. ആദ്യമൊക്കെ ഞാനും ചേച്ചിയുടെ ഒപ്പമെത്തണമ്ന്നൊക്കെ ഓര്‍ത്തിരുന്നു. ഇപ്പോ ഒരു പകുതിയെങ്കിലും എത്തണമ്ന്നാ. ദൈവമേ, അടുത്തതെങ്കിലും ഇരട്ടകളാവണേന്നു മുട്ടിപ്പായിട്ടു പ്രാര്‍ത്ഥിക്കാം.

അപ്പന്റേയും അമ്മയുടേയും മുന്നില്‍ നല്ല പുള്ളകളായിട്ടഭിനയിക്കാന്‍ ഈ പിള്ളാരെ കഴിഞ്ഞിട്ടേയുള്ളൂ. എന്തോരും തലതെറിച്ചതുങ്ങളാണേങ്കിലും, വൈകിട്ടു പാരന്റ്സ്‌ വരുമ്പോ, എല്ലാം വിശുദ്ധന്മാരാകും.

എന്തായാലും എല്‍ജിയും കുറച്ചനുഭവിക്കെന്നേ. എന്നാലേ ഹന്നമോള്‍ ചട്ടി എടുത്തു കമത്തുമെന്നൊക്കെ പറഞ്ഞതിന്റെയൊരു പൊരുള്‍ പിടികിട്ടുള്ളൂ.

10:44 AM, May 31, 2006
ശനിയന്‍ \OvO/ Shaniyan said...
ഇക്കണക്കിനു പോയാ നാട്ടുകാരു വിളിക്കണ പേര് സത്യമാവുമല്ലോ എല്‍ജീ?

10:50 AM, May 31, 2006
Inji Pennu said...
എഹ്? എന്തു പേരു എനിക്കിട്ടു? ആരിട്ടു? പ്ലീസ് പറയൂ..

കുട്ട്യേടത്തി ,എനിക്കും കൂടി വേണ്ടി പ്രാര്‍ത്ഥികാവോ.പ്ലീസ്......

11:17 AM, May 31, 2006
ശനിയന്‍ \OvO/ Shaniyan said...
അല്ല, ബോണ്‍-ജീ ന്നേ..

11:42 AM, May 31, 2006
Kuttyedathi said...
എന്തിനു വേണ്ടിയാ എല്‍ജിയേ പ്രാര്‍ത്ഥിക്കേണ്ടത്‌ ? ഇരട്ടകള്‍ ഉണ്ടാവാനാ ? മന്‍ പറയുന്നു, ചൈനയിലൊരു ചേന ഉണ്ടെന്ന്. അതു കഴിച്ചാല്‍ ഇരട്ട കുട്ടികള്‍ ഉണ്ടാവുമത്രേ. ആവോ, നേരാണോയെന്തോ...

11:48 AM, May 31, 2006
ബിന്ദു said...
അയ്യോ.... അവിടെ ആകെ കുളമായിക്കിടക്കുകയാണോ? സഹായം വല്ലതും വേണോ?? ഞാനും പ്രാര്‍ത്ഥിക്കാം ട്ടോ ;)

12:27 PM, May 31, 2006
സു | Su said...
എല്‍ ജീ :(
എന്നോട് മിണ്ടാന്‍ പോലും സമയം ഇല്ലാണ്ടായോ?

11:32 PM, May 31, 2006
archana said...
LG,
"Alberto" prsnam vallathumundakkundo? Innu news kettappol LG-ide thottathinte karyam orthu poyi. Hope eveything is OK.

1:17 PM, June 12, 2006