2006-05-18

ഫാമിലി വിസ

ഉമ്മറത്തു ഒരു പത്രവും പിടിച്ചു സ്കൂളില്‍ നിന്നും വരുന്ന മകളേയും കാത്തു അച്ഛ്ന്‍ ഇരിപ്പു തുടങ്ങീട്ട് കുറേ നേരമായി. അമ്മ അടുക്കളയില്‍ ഒരു രണ്ടു കൊല്ലം ഉണ്ടാക്കാന്‍ മറന്നു പോയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കില്‍ ആണു.

സ്കൂള്‍ ബസ്സ് മുറ്റത്തു വന്നതും, ഗേറ്റ് തുറന്നതും,അച്ഛ്നെ കണ്ടതും, “അമ്മേ!“ എന്നു വിളിച്ചു അമ്മുക്കുട്ടി
വീട്ടിനുള്ളിലേക്കു ഓടികയറിയതും അച്ഛ്ന്‍ പത്രം മടക്കി വെക്കുന്നതിനുള്ളില്‍ കഴിഞ്ഞിരുന്നു.

“അമ്മേ!,അമ്മേനെ എന്താ മുറ്റത്തു കാണാഞ്ഞേ?” അമ്മുക്കുട്ടി ചിണുങ്ങി.
“അപ്പൊ,ദേ അച്ഛനല്ലേ മുറ്റത്തു മോളേയും കാത്തു എത്ര നേരായീന്നോ?“
“അമ്മേ, പെട്ടി നിറച്ചു സാധനം ഇണ്ടോ?”

അച്ഛ്ന്‍ മടക്കി വെച്ച പത്രം വീണ്ടും നിവര്‍ത്തി വായന തുടര്‍ന്നു.

1 പ്രതികരണങ്ങള്‍:

Inji Pennu said...

43 comments:
Inji Pennu said...
ഒരു കുഞ്ഞി കഥ എഴുതി. ബ്ലോഗര്‍ക്കു സമര്‍പ്പിക്കുന്നു.

11:56 PM, May 18, 2006
ശ്രീജിത്ത്‌ കെ said...
ഒരു അതുല്യ ചേച്ചി സ്റ്റൈല്‍. ചെറുതെങ്കിലും മനസ്സില്‍ തട്ടുന്ന കഥ. നന്നായിട്ടുണ്ട്. അക്ഷരങ്ങള്‍ കൊണ്ട് കുഞ്ഞെങ്കിലും ആശയം കൊണ്ട് കഥ വലുത് തന്നെ. നന്നായിരിക്കുന്നു.

3:43 AM, May 19, 2006
Inji Pennu said...
പൊ! ശ്രീജിത്തെ! ഇതു എന്റെ മാത്രെം
സ്റ്റൈല്‍. :-) നന്ദി.
ആ അമ്മുക്കുട്ടി ഞാനും,ഉമ്മറത്തു ഇരുന്നു അന്നു നെഞ്ചു കലങ്ങിയതു എന്റെ അച്ഛനും ആണു.

9:24 AM, May 19, 2006
Kuttyedathi said...
എല്‍ജിയേ,

കഥ നന്നായിരിക്കുന്നു. ഒരു ഓഫ്റ്റോപിക്കു ചോദിക്കുവാണേ. ഈ പേസ്റ്റ്രി ഷീറ്റ്‌ എവിടെയാ മേടിക്കാന്‍ കിട്ടുന്നെ ? ഗ്രോസറി ഷോപ്സില്‍ ഫ്രീസര്‍ സെക്ഷനിലാണോ ? എന്താ എഴുതിയിരിക്കുക ? പേസ്റ്റ്രി ഷീറ്റ്‌ എന്നു തന്നെയാണോ ?

എല്‍ജീടെ എഗ്‌ പഫ്ഫ്‌ ഇന്നു തന്നെ റ്റ്രൈ ചെയ്യണം.

9:47 AM, May 19, 2006
Inji Pennu said...
അതു ശെരി. Pastry ഷീറ്റ് പറഞ്ഞു തരാന്‍ വേണ്ടി അല്ലേ കഥ നന്നായി എന്നു പറഞ്ഞേ? :)

ഈ വാള്‍മാര്‍ട്ടിലും, ക്രോഗര്‍,പബ്ലിക്സ്,
പാത്മാര്‍ക്കിലും ഒക്കെ ഫ്രോസ്ന്‍ സെക്ഷനില്‍ ,
ഈ പൈ,ബിസ്ക്റ്റ് ഇതൊക്കെ ഉണ്ടാ‍ക്കാന്‍ ഉള്ള മാവു ഇരിക്കുന്ന സ്ഥലത്തു ഉണ്ടു. പഫ് Pastry എന്നാണു പറയുക. മറ്റെ ‘ഫിലൊ‘ എന്നു വെറെ ഉണ്ടു. അതു മേടിക്കരുതു. പഫ് ഉണ്ടാക്കാന്‍ ചപ്പാ‍ത്തി മാവ് പോലെ തന്നെ ഇരിക്കണം. Pepperidge Farm Puff Pastry

9:57 AM, May 19, 2006
Kuttyedathi said...
നന്ദ്രി എല്‍ജി. എന്നാലും അങ്ങിനെ പറഞ്ഞൂല്ലോ... പേസ്റ്റ്രി ഷീറ്റിനു വേണ്ടി ഞാന്‍ കഥ നന്നായീന്നു പറഞ്ഞെന്ന്.... എനിക്ക്‌ ഫീലായീട്ടോ.... ഞാന്‍ കരയുവാ... കൂട്ടില്ല എല്‍ജിയോട്‌.. ഇനി മിണ്ടൂല്ലാ..

10:08 AM, May 19, 2006
താര said...
എല്‍ജീ, കുഞ്ഞിക്കഥ, സുന്ദരിക്കഥ..മനസ്സിലൊരു കുഞ്ഞു നൊമ്പരം കൂടി വന്നോന്നൊരു സംശയം..പോട്ടെ...
എല്‍ ജീ ടെ ഫുള്‍ ഫോം എന്താ?:)

10:12 AM, May 19, 2006
Inji Pennu said...
യ്യൊ! സോറി ഉണ്ടുട്ടോ.ഞാന്‍ വെറുതെ തമാശിക്കന്‍ നോക്കിയതാണു. കുട്ടേടത്തി പ്ലീസ് കരയരുതു. ഹന്ന കുട്ടി എന്തു വിചാരിക്കും? എന്റെ ഒരു കൂട്ടുകാരിക്കും ഹന്ന എന്നു മോളുണ്ടു. ദൈവത്തിന്റെ ദാനം എന്നല്ലെ അതിനര്‍ത്ഥം?

10:31 AM, May 19, 2006
Kuttyedathi said...
ഹന്നമോളു ചോദിക്കുവാ.. 'അമ്മ എന്തിനാമ്മേ കരയണേ' ന്നു..

ഞാന്‍ പറഞ്ഞു... "ആ എല്‍ജി ചേച്ചി അമ്മേ വഴക്കു പറഞ്ഞൂ'ന്ന്..

അപ്പോ പറയുവാ... 'എല്‍ജി ചേച്ചി ചുമ്മാ തമാശ പറഞ്ഞതാമ്മേ' ന്ന്..

ആണല്ലേ... ഹി ഹി... ചുമ്മാ.. വെള്ളിയാഴ്ചാന്നു പറഞ്ഞാല്‍ ആപ്പീസില്‍ യാതൊരു പണിയുമില്ലാത്ത ദിവസാ എല്‍ജിക്കുട്ടി... (അതോ എല്‍ജി ചേച്ചിയോ...ആവോ..ആര്‍ക്കറിയാം.. എന്തായാലും അമേരിക്കയില്‍ എന്നെക്കാളും സീനിയറാ...) ...ആഹാ... അല്ലാത്ത ദിവസങ്ങളില്‍ പിന്നെ ആപ്പീസിലങ്ങു മല മറിക്കുവല്ല്യോ...എന്നല്ലേ ഇപ്പോ ഓര്‍ത്തത്‌ ? അതും ശരിയാ... എന്നാലും വെള്ളിയാഴ്ചക്കൊരു പ്രത്യേക റ്റേയ്സ്റ്റാണേ....

വൈകിട്ടു ഗ്രോസറി ഷോപ്പില്‍ പോകുമ്പോള്‍ എന്തൊക്കെ മേടിക്കണമെന്നു ലിസ്റ്റുണ്ടാക്കല്‍ മാത്രമാണു വെള്ളിയാഴ്ചകളില്‍ ചെയ്യുന്ന ഒരെയൊരു ജോലി...

ചുമ്മാ.. ബോറടിക്കാതിരിക്കാന്‍... വെര്‍തെ പറഞ്ഞതല്ലേന്ന്... എല്‍ജീടെ കുക്കിംഗ്‌ ബ്ലോഗ്‌ കൊറേ വായിക്കനുണ്ട്‌. ഇഷ്ടായീട്ടോ..

10:42 AM, May 19, 2006
Inji Pennu said...
താരേ,എല്‍.ജിയുടെ ഫുള്‍ ഫോം പറഞ്ഞാല്‍ ഗമ്പ്ലീറ്റ് പോയില്ലെ? എന്തിനാണു ഫുള്‍ഫോം ആറിയണേ? എന്തെങ്കിലും ഫോറം പൂരിപ്പിക്കാന്‍ ഉണ്ടൊ?

10:49 AM, May 19, 2006
താര said...
ചമ്മി, ചമ്മി...ചുമ്മാ ചുമ്മാ ചോദിച്ചതാ...ഫുള്‍ ഫോം വേണ്ട..ഹാഫ് ഫോം മതി...:D

10:57 AM, May 19, 2006
Kuttyedathi said...
എല്‍ ജി ക്കെനിക്കറിയുന്ന ഒരു ഫുള്‍ ഫോം local Guardian ആണ്‌. ഈശ്വരന്മാരേ, ഹോസ്റ്റല്‍ ജീവിത കാലത്തീ എല്‍ജി എന്നെ എത്ര സഹായിച്ചതാണെന്നറിയാമോ ? ഒരു സിനിമ കാണണമെന്നു തോന്നുമ്പോള്‍, ഒരു ഐസ്ക്രീം തിന്നണമെന്നു തോന്നുമ്പോള്‍, ഇന്‍ഡ്യന്‍ കോഫീ ഹൌസിലെ ഒരു മസാല ദോശ തിന്നണമെന്നു തോന്നുമ്പോള്‍, ഇച്ചരെ പൊറോട്ടയും ബീഫും തിന്നണമെന്നു തോന്നുമ്പോള്‍, (പിന്നെ ലൈനുമായിട്ടൊന്നു ഫോണില്‍ സൊള്ളണമെന്നു തോന്നുമ്പോള്‍..അന്നു മൊബൈല്‍ വന്നിട്ടില്ല.).... ഒക്കെ വാര്‍ഡന്‍ കന്യാസ്രീയോടു 'സിസ്റ്റര്‍...എല്‍ ജീ ടെ വീട്ടിലൊന്നു പൊക്കോട്ടെ ', സിസ്റ്റര്‍, എല്‍ ജീ ടെ മോളുടെ പുറന്നാള്‍, നൂലുകെട്ട്‌, മാമോദീസ..., ഇങ്ങനെ യെത്ര യെത്ര നുണകള്‍....

ദൈവമേ, എല്‍ ജി ഇല്ലായിരുന്നെങ്കില്‍... !

11:04 AM, May 19, 2006
prapra said...
ദേ, പിന്നെയും ഫുള്‍ ഫോം!
ശ്രീജിത്തേ, L G-ടെ ഫുള്‍ ഫോം ഒന്നു പറഞ്ഞു കൊടുത്തെ, 4 പീപ്പിള്‍ അറിയട്ടെ. അല്ലെങ്കില്‍ ഞാന്‍ പറയാം, Lucky Goldstar.

11:04 AM, May 19, 2006
ശ്രീജിത്ത്‌ കെ said...
ഞാനൊന്ന് അക്രോണിം ഫൈന്ററില്‍ പോയി നോക്കി. എല്‍ജിക്ക് അവിടെ നിറയെ ഫുള്‍ഫോമുകള്‍.

ലൈഫ് ഗ്വാര്‍ഡ്, ലിക്വിഡ് ഗ്യാസ്, ലേസര്‍ ഗ്വൈഡഡ്, ലോജിസ്റ്റിക്ക് ഗ്രൂപ്പ്, ... എന്റമ്മോ, എന്തുമാത്രം ഫുള്‍ഫോമുകള്‍. താര ഇതിലൊന്നു സെലെക്റ്റ് ചെയ്തോ.

എന്റെ ഒരു കൂട്ടുകാരന് എല്‍ജി എന്ന് തന്നെയായിരുന്നു പേര്. പക്ഷെ അവന്‍ ആണായിരുന്നു. ഇത് പെണ്ണല്ലേ? ആണോ? അല്ലേ? ആവോ? ആവില്ലേ?

11:15 AM, May 19, 2006
Inji Pennu said...
അപ്പൊ ഈ കുട്ടേടത്തിയുടെ ഹബ്ബി ആണല്ലെ ഇവിടെ എല്ലാരും ഈ പറയുന്ന മഞ്ചിത് സിങ്ങ്.
അപ്പൊ പണ്ടേ കുട്ടേടത്തിക്കു എന്റെ വില നല്ലോണം അറിയാമായിരുന്നു അല്ലേ! യൂ അര്‍ വെല്‍ക്കം! :) . പിന്നെ, ആ ഹന്നമോള്‍ക്കുള്ള വിവരം അമ്മക്കു ഇല്ലാണ്ടു പോയി ഇല്ലെ? :)
ഞാന്‍ ചേച്ചി ആയിരിക്കാനാണു സാധ്യത. വിവരം കൊണ്ടു. :) തമാശിക്കുന്നതാണേ. ബൈ ദ് ബൈ -ബോസ്സിന്റെ ഫോണ്‍ നംബര്‍ എന്താണു എന്നാ പറഞ്ഞേ? വെള്ളിയാഴ്ചകളിലെ ലിസ്റ്റ് എഴുത്തു ഇപ്പൊ നിര്‍ത്തി തരാം :)
വ്യാഴാഴ്ചായാണു എനിക്കു ഏറ്റവും ഇഷ്ടമുള്ള് ദിവസം. നാളെ വെള്ളിയാഴ്ചാ ആണ് എന്നുള്ളതുകൊണ്ടു.



താരേ,ചമ്മിക്കാന്‍ പറഞ്ഞതല്ലെങ്കിലും ഫ്രീ ആയിട്ടു ചമ്മിയതിനു ഐ ആം ഹാപ്പി

പണ്ടു ഹാപ്പി ട്ട് ഷര്‍ട്ടു ഉണ്ടായിരുന്നതു ഓര്‍മ്മ ഉണ്ടോ?

11:20 AM, May 19, 2006
പാപ്പാന്‍‌/mahout said...
ഒരു സാമ്പാര്‍ കുടിയനായ എനിക്കു എല്‍‌ജി എന്നും ഒന്നു മാത്രം -- എല്‍‌ജീ കൂട്ടുപെരുംകായം (തീവണ്ടീടെ പടമുള്ള പായ്ക്കറ്റ്).

11:22 AM, May 19, 2006
വക്കാരിമഷ്‌ടാ said...
പാപ്പാനേ, താങ്ങൂ.. ഈ യെല്ല്‌ജീ, യെല്ല്‌ജീ എന്നു കണ്ടപ്പോള്‍ മുതല്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ, ഉണ്ടല്ലോ, ഉണ്ടില്ലേ, എന്നാലുണ്ണ് എന്നുള്ള ചിന്ത ഇങ്ങിനെ മനസ്സിനെ മഥിച്ചു മഥിച്ചു മദം പൊട്ടി...

എല്‍. ജീ കൂട്ടുമ്പെരുങ്കായം........ ഹോ എന്തൊരാശ്വാസം. നണ്ട്രീ പാപ്പാനെ.

അതിന്റെ ആ മഞ്ഞ കളറിലുള്ള തുണി സഞ്ചിയില്‍ ചുവന്ന അക്ഷരത്തില്‍ എല്‍. ജീ എന്നെഴുതിയിരിക്കുന്നതൊക്കെ.. ORമകളേ.. ORമകനേ

11:28 AM, May 19, 2006
മന്‍ജിത്‌ | Manjith said...
എല്‍ ജി എന്നാല്‍ ലീനാ ജോര്‍ജാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ ലെന ജോര്‍ജാകും. അതുമല്ലെങ്കില്‍ പിന്നെ എല്‍ ജിയെന്നാല്‍ എല്‍ ജി തന്നെ. അല്ലേ യെല്‍ ജീ?

11:39 AM, May 19, 2006
Inji Pennu said...
മണ്‍ജിത് എന്ന മുഴുവന്‍ പേരു കാണുംബ്ബോള്‍ തന്നെ മഞ്ചിത്തു സിങ്ങെന്നും, മ്ഞ്ചിത് ലാലെന്നും വിളിക്ക്കന്‍ തോന്നുന്ന എനിക്കു ,ഇതൊരു പൂകാക്കൂ പേരു ആണു എന്നു ആറിഞ്ഞിട്ടു അല്‍ഭുതം. അപ്പൊ ഈ എല്‍.ജി എന്നു വെച്ചാല്ല് എന്റെ “എല്ലിനു” ഇച്ചിരെ ബഹുമാനം ഇരിക്കട്ടെ എന്നു കരുതി ഒരു ‘ജി‘ ഇട്ട്താണു. :)

12:06 PM, May 19, 2006
ദേവന്‍ said...
ഇത്ര ഗംഭീരന്‍ ബ്ലോഗ്ഗിംഗ്‌ ഇവിടെനടക്കുന്നുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ?! എവൂരാന്റെ പുതുക്കിപ്പണിത പാതാളക്കരണ്ടിയില്‍ പീ സീ സര്‍ക്കാര്‍ ജൂനിയറിന്റെ "അക്ഷയ്‌ പാത്ര" പോലെ എന്തെങ്കിലും മാജിക്ക്‌ ഒപ്പിച്ചിട്ടുണ്ടോ? അതില്‍ നിന്ന് എടുക്കുംതോറും കൂടി വരുന്നു!!

5:25 PM, May 19, 2006
Inji Pennu said...
അതിലു മാജിക്ക് ഒന്നുമില്ല ദേവേട്ടാ.ഞാന്‍ തന്നെയാ എന്റെ ബ്ലോഗില്‍ 80% ശതമാനം കമന്റിയേക്കുന്നെ.സത്യായിട്ടും കമന്റു കൂട്ടാന്‍ ഒന്നുല്ലാട്ടൊ. വെള്ളിയാഴ്ച്ച അല്ലേ,ഇങ്ങനെ ഉമ്മറപ്പടിയിലിരുന്നു കൊച്ചു വര്‍ത്താനം പറഞ്ഞുന്നേ ഉള്ളൂ..

6:10 PM, May 19, 2006
ഡ്രിസില്‍ said...
ഡിയര്‍ എല്ലെ.. (ജി കൂട്ടാതെ വിളിച്ചു നോക്കിയതാ :) )
കലക്കന്‍ പോസ്‌റ്റിംഗ്.. :)
പിന്നെ... സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താത്ത കാലത്തോളം നമ്മുടെ ബ്ലോഗീ-ബ്ലോഗന്മാര്‍ അതുമിതും ഫുള്‍-ഫോം ഇടും.. മറക്കേണ്ട.. അതോണ്ട്.. ഒന്ന് പറ എന്റെ സുഹൃത്തേ... താനാരാ...!!???

3:01 AM, May 20, 2006
ദേവന്‍ said...
താപ്പാനേ പാപ്പാനേ,
എല്‍ ജീ കായം;
അതിന്റെ മഞ്ഞ കൂട്‌;
ആ കൂടുകള്‍ കുറേയെണ്ണം വരുന്ന മഞ്ഞ സഞ്ചി;
ആ സഞ്ചിയും തൂക്കി രാവിലേ റെയില്‍ വേയില്‍ ജോലിക്കു പോകുന്ന അയ്യങ്കാര്‍;
അയ്യങ്കാരുടെ പിറകേ പട്ടു പാവാടയൊക്കെയിട്ട്‌ പുള്ളിക്കുടയും ചൂടി കോളേജിലോട്ട്‌ പോകുന്ന മോള്‍ കല്‍പ്പന;
എനിക്കും കായം നോവാള്‍ജിയ.

5:55 AM, May 20, 2006
Inji Pennu said...
ഡ്രിസിലേട്ടാ‍,
ഈ ഇലക്കുള്ളില്‍ കേറി ഇരിക്കുന്നതു എന്തിനാ?

വ്യക്തിത്വം ഉണ്ടായിട്ടുവേണ്ടേ വെളിപ്പെടുത്താന്‍.
ശ്ശെടാ! ഞാനൊന്നു കൊറച്ചു നേരം ഒളിച്ചു ഇരുന്നോട്ടേ?,പ്ലീസ്? ചേട്ടന്‍ ഒന്നെ,രണ്ടേ,മൂന്നേ എണ്ണിക്കൊ...

11:28 AM, May 20, 2006
Inji Pennu said...
ദേവേട്ടാ
ദിസ് ഈസ് നൊട്ട് ഗൂഡ്! ഒരു മലായാള മങ്കയെ വെറും ഒരു കായപ്പൊടി ആക്കിയതില്‍.അതും ആ മഞ്ഞ സഞ്ചി....അയ്യ്യെ!

12:09 PM, May 20, 2006
sami said...
super story ...........i think u r a pravaasi....vazhi thetti vannathaaaaaa just browsing ....anyway keep going...........

1:20 PM, May 21, 2006
Adithyan said...
അള്‍ട്രാ മോഡേണ്‍ കഥയാണല്ലെ... :-?
ഗുഡ്‌ ഗുഡ്‌


യെല്‍ജി - :-) കുട്ട്യേടത്തി പറഞ്ഞപോലെ, കൊറേപ്പേര്‍ടെ ഒക്കെ യെല്‍ജിയായി ഫോണില്‍ വിളിച്ചതും, യെല്‍ജീടെ മോനായി വന്നു വിളിച്ചോണ്ടു പോയതും... ORമകള്‍!! ANDമകള്‍!! (കടപ്പാട് - വക്കാരി)

11:55 PM, May 21, 2006
സാക്ഷി said...
നന്നായിട്ടുണ്ട് എല്‍ജി.
ആ അച്ഛന്‍റെ മനസ്സ് ഒന്നു കൂടി വ്യക്തമായി വരയ്ക്കാമായിരുന്നു.

12:02 AM, May 22, 2006
Inji Pennu said...
ആദിത്യന്‍ ചേട്ടാ,
ആക്ചുവല്ലി നടന്ന സംഭവം ആണു. കഥ ഒന്നുമല്ല.
മോഡേര്‍ണ് ഒന്നുമല്ല. ദൈവമേ! അതു എന്താണു എന്നു ശരിക്കും എനിക്കു അറിയത്തു പോലുമില്ല.

സാക്ഷീ,
ഇന്നു ഓര്‍ക്കുംബോള്‍ അന്ന് എന്റെ അചഛ്ന്റെ മനസ്സു എന്താണു എന്നു എനിക്കു കൃത്യ്മായി മനസ്സിലാവും.പക്ഷെ അതു വായിക്കുന്നവര്‍ക്കു എങ്ങിനെയാ‍ ഇതില്‍കൂടുതല്‍ മനസ്സിലാക്കികൊടുക്കേണ്ടെ എന്നു നേരു പറഞ്ഞാല്‍ അറിയത്തില്ല.അചഛന്റെ മനസ്സു ദൂരെ ദേശത്തു പോയി ആരും അടുത്തു ഒരു കാ‍പ്പി പോലും വെച്ചു കൊടുക്കാന്‍ ഇല്ലാണ്ടു കുടുംബത്തിനു വേണ്ടി ജീവിതം തുലക്കുന്ന ഒരു മനസ്സു ആയിരിക്കണം...മരവിപ്പ് ആയിരിക്കണം.ഇല്ലെ?

12:42 AM, May 22, 2006
Adithyan said...
അങ്ങനെ ഞാനും ചേട്ടനായോ? :-O

എന്റെ പൊന്നു യെല്‍ജീചേച്ചീ, എനിക്കത്ര പ്രായമൊന്നുമില്ല... ചേച്ചിയൊക്കെ എന്നെ ചേട്ടാന്നു വിളിച്ചാ ഈ ബ്ലോഗുലോകത്തെ സുന്ദരിമാരടെ അടുത്ത്‌ എനിക്കൊള്ള യിംപ്രഷന്‍ പോവൂലേ :-?

1:54 AM, May 22, 2006
മഴനൂലുകള്‍ .:|:. Mazhanoolukal said...
എല്‍ജീ,

ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്നു രണ്ടുപേരുടേയും മനോവ്യാപാരങ്ങള്‍...

കാലമൊരുപാടു കഴിഞ്ഞാണെങ്കിലും അച്ഛന്റെ മനസ്സ്‌ ഇന്ന്‌ മനസ്സിലാവുന്നുണ്ടല്ലോ... :)

2:13 AM, May 22, 2006
Dhanush said...
മനോഹരം. ഒരു കുഞ്ഞി ചാറ്റല്‍ മഴ പോലെ പരിശുദ്ധം.

5:33 AM, May 22, 2006
Inji Pennu said...
sami:വഴി തെറ്റി ഇനിയും വരുമെന്നു കരുതട്ടെ.

ആദിത്യന്‍ അനിയാ, സോറിട്ടൊ.ഇനി അനിയാ കുഞു വാവേ എന്നൊക്കെ വിളിച്ചോളാമെ.

മഴനൂലുകളേ, ഇന്നു മനസ്സിലാവുന്നുണ്ടു.പക്ഷെ വല്ലപ്പൊഴും പത്തു ദിവസത്തില്‍ മാത്രെം കാണുന്ന “അച്ചഛനെ” എങ്ങിനെ മനസ്സിലാക്കാന്‍. ഒരു കടയില്‍ പോവുന്നതിനു പകരം,ഒരു കട വീട്ടില്‍ കൊണ്ടുവരുന്ന ആളായി മാത്രമെ എന്റെ കുഞ്ഞു മനസ്സിനു അന്നു തോന്നിയുള്ളൂ.. ‘ഫാമിലി വിസ‘ ഇല്ലാതെ,
എങ്ങിനെ അമ്മുക്കുട്ടിക്കു അതറിയാന്‍?

11:48 AM, May 22, 2006
Kuttyedathi said...
എന്റെ ഇഞ്ചി മാങ്ങാ കൊച്ചേ,

ഉണ്ണിയപ്പ ചട്ടിയൊന്നുമില്ലന്റെ കുഞ്ഞേ, പിന്നെങ്ങനെ ഉണ്ണിയപ്പമുണ്ടാക്കാനാ എന്നു ചോദിച്ചൊരു നെടുവീര്‍പ്പുമിട്ടു രക്ഷപ്പെടാംന്നു വിചാരിച്ചപ്പോ, ങേ ഹേ..സമ്മതിക്കൂല്ല. അമേരിക്കന്‍ ഉണ്ണിയപ്പ ചട്ടീടെ പടവും ലിങ്കും വെലയും ഇട്ടിരിക്കുന്നോ ?

എന്നാലും ഇരുപതു ഡോളറു കൊടുത്തൊക്കെ ഉണ്ണിയപ്പ ചട്ടി മേടിക്കുകാന്നു വച്ചാലന്യായമല്ലിയോ ? മ്മടെ നാട്ടിലൊരു ചട്ടിക്കൊരു നൂറു രൂപാ ആകുമാരിക്കും. അത്രയല്ലേയുള്ളൂ ? ഇരുപതു ഡോളര്‍ന്നു പറഞ്ഞാലതിന്റെ ഒരു എട്ടു മടങ്ങ്‌. അമ്പമ്പോ... ഞാനില്ല ഇത്രേം വല്യ നഷ്ട ക്കച്ചവടത്തിനൊന്നും.. ആ ചട്ടീലുണ്ണിയപ്പമുണ്ടാക്കി തിന്നാലെനിക്കു തൊണ്ടക്കു കീപ്പോട്ടെറങ്ങൂല്ലായേ . അടുത്ത കൊല്ലം ഞാനും പോകും നാട്ടില്‍. വരുമ്പോള്‍ ചട്ടി ഒരെണ്ണം കൊണ്ടുവരും. അതു വരെ ഉണ്ണിയപ്പത്തിന്‌ ആശയടക്കം.

അപ്പോ സ്വര്‍ഗത്തില്‍ ചെല്ലുമ്പോ കര്‍ത്താവു പറയും.. "നിനക്കുണ്ണിയപ്പം തിന്നാന്‍ ആശ തോന്നി. നീ അതു ചട്ടി മേടിക്കുന്ന വരെ വേണ്ടന്നു വച്ചു ത്യാഗം ചെയ്തു. അതിനാല്‍ മകളേ, നീ സ്വര്‍ഗത്തില്‍ എന്റെ വലതു ഭാഗത്തിരുന്നിനിയുള്ള കാലം മുഴുവനും കൊതി തീരെ ഉണ്ണിയപ്പം തിന്നാലും."

12:14 PM, May 22, 2006
Inji Pennu said...
ഇങ്ങിനെ പിശുക്കുവാണെങ്കില്‍ റവയും ചക്കരയും നെയ്യും ഒക്കെ നാട്ടില്‍ നിന്നു കൊണ്ടു വരുന്നതാണു നല്ലതു. നാട്ടില്‍ റവക്കു 20 രൂപ ,ഇവിടെ $3,
അപ്പൊ 120 രൂപ! എന്റെ അമ്മേ!

ഇതിലും വിലകുറവാണു കടയില്‍ എന്നൊക്കെ തോന്നുന്നു.ഞാന്‍ ഇനി കടയിലോട്ടു ഇറങ്ങുബോള്‍ തപ്പി നോക്കാം.

12:23 PM, May 22, 2006
Inji Pennu said...
ദേ ഇവിടെ ഒക്കെ വില കുറച്ചു ഉണ്ടു.ഇനിയും വില കുറക്കണെമെങ്കില്‍ അവരു കട പൂട്ടിപ്പോവും.:)

Froogle

From Target

കുട്ട്യേടത്തി ഉണ്ണിയപ്പം ഉണ്ടാക്കണം എന്നല്ല.ജ്സ്റ്റ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സേക്ക്.

12:35 PM, May 22, 2006
-സു‍-|Sunil said...
ബോണ്‍ജീ, ഇതൊരു ഗള്‍ഫന്‍ കഥപോലെ തോന്നുന്നു. അഛന്‍ ഗള്‍ഫിലായിരുന്നോ? നല്ല കഥ. -സു-

2:20 AM, May 23, 2006
സ്വാര്‍ത്ഥന്‍ said...
ശ്ശ്ശ്ശ്ശ്ശൊ!!! ഞാനിനിയെങ്ങിനെ നാട്ടീപ്പോകും!

ടച്ചിംഗ് ടച്ചിംഗ്...

5:14 AM, May 23, 2006
Inji Pennu said...
സുനില്‍ചേട്ടാ
അച്ഛ്ന്‍ ഗള്‍ഫില്‍ ആയിരുന്നോ എന്നു ചോദിച്ചാല്‍......അല്ല എന്നും അതെ എന്നും ഉത്തരം....

സ്വാര്‍ത്ഥാ
:) അപ്പൊ മോളു നാട്ടില്‍ ആണോ?

2:56 PM, May 23, 2006
Immigrant in Canada said...
ellugee.. nannayi..kuttinem kathirikkunna achane kanan patti.. aa pathram okke madakkunathum eniikkunnathum okke.. nannayi
Sarah

4:39 PM, May 23, 2006
മന്‍ജിത്‌ | Manjith said...
യുദ്ധഭൂമിയില്‍ നിന്നു വരുന്ന അപ്പനേം കാത്തു ഇരുന്ന ഒരു മകള്‍.

ഈ വരികളില്‍ ഒരു നല്ല കഥ ഒളിഞ്ഞുകിടപ്പുണ്ടല്ലോ ബോണ്‍‌ജീ. ഒരു വരിതന്നെ ഒന്നാന്തരം ഇമേജറിയായി. അപ്പോ അടുത്ത പോസ്റ്റ് അതു കേട്ടാ...

11:43 PM, May 23, 2006
Inji Pennu said...
അതൊക്കെ ഒരു നംബര്‍ ഇട്ടു നോക്കിയതല്ലെ അല്ലേ മഞ്ചിത്തേട്ടാ.:) അല്ലണ്ടു എന്തുട്ടു യുദ്ധ്ഭൂമി? :-)

9:31 AM, May 24, 2006
Satheesh said...
എവിടെയൊക്കെയോ കറങ്ങിതിരിഞ്ഞു വന്നുകയറിയതാ ഇവിടെ... നന്നായിട്ടുണ്ട്...ഇനിയെപ്പോഴാണോ അടുത്തത്?

5:59 PM, May 28, 2006