എന്റെ കഥകളെല്ലാം വറ്റി തീര്‍ന്ന പുഴയുടേയും മുഷിഞ്ഞ തോര്‍ത്തു മുണ്ടു ഉടുത്ത കുഞ്ഞേട്ടന്റേയും
പൊരിവയലില്‍ ഞാറു നടുന്ന കല്യാണിയുടേയും ആയിരുന്നു. അവരുടെ സന്തോഷങ്ങള്‍ എന്റെ കഥകളില്‍ ഞാന്‍ ആഘോഷിച്ചു. അവരുടെ തീരാത്ത ദുരിതങ്ങള്‍ എന്റെ പേനത്തുംബില്‍ കണ്ണീര്‍ കണങ്ങളായി. പക്ഷെ അവരുടെ സ്വകാര്യ നിമിഷങ്ങളെ ഞാന്‍ ആര്‍ക്കും പങ്കുവെച്ചില്ല. എന്തൊക്കെ ആണെങ്കിലും( കലയല്ലേ എന്ന ‘സ്വാത്രന്ത്യം‘ ഉണ്ടെങ്കിലും ) ഞാനൊരു പെണ്ണെഴുത്തുകാരിയല്ലേ?
കഥകളില്‍ ആരും ആരേയും കൊന്നുമില്ല,രക്തം തളം കെട്ടി കിടന്നുമില്ല. കൊല്ലാതെ തന്നെ എന്തെല്ലാം കഥകള്‍ പുഴക്കു പറയാന്‍ ഉണ്ടു എന്നു അറിയൊ? ജീവിതമായിരുന്നു എന്റെ കഥയിലെ വില്ലന്‍.
ഒരായിരം തവണ വായിച്ചു ശരിപ്പെടുത്തി എന്റെ പ്രൊഫസ്സറെ കാണിക്കും. അദ്ദേഹം ആണു എന്നോടു മലയാളം വാരികള്‍ക്കു അയച്ചു കൊടുക്കാന്‍ പറഞ്ഞതു. എന്നെ വളരെ അധികം നിര്‍ബന്ദിച്ചു.അങ്ങിനെ ബ്രൌണ്‍ നിറത്തില്ലുള്ള പൊസ്റ്റു് കവറുകള്‍ ഞാന്‍ അഫ്സലിക്കായുടെ കടയില്‍ നിന്നു നിത്യമായി മേടിക്കാന്‍ തുടങ്ങി.
“ആപ്പ്ലിക്കേഷനാണോ കുട്ടീ? അപ്പൊ നീയ്യു പഠിത്തം കഴിഞ്ഞു ആപ്പീസറാവാന്‍ പോവാണോ?”
ഞാന്‍ ഒരു ചിരിയിലൊതുക്കും ഉത്തരം.
കുറേ കത്തുകള്‍ ക്ഷാമപണത്തോടെ തിരിച്ചു വന്നു. വേരെ കുറേ കത്തുകള്‍ പത്രമാഫീസുകളില്‍ കാണാതെ ആയി. പിന്നെ എനിക്കു ഒരു വാശി പോലെയായി. പണ്ടു മനസ്സിനുള്ളില്‍ ഉള്ളതു എഴുതി തീര്‍ത്തു കഴിഞ്ഞാല്‍ അതു മാത്രെം മതിയായിരുന്നു. പക്ഷെ അയച്ചു കൊടുക്കാന്‍ തുടങ്ങിയതോടെ എന്റെ മനസ്സിനേക്കാളും, ഇതു അച്ചടിച്ചു വരാന്‍ വേണ്ടി മാത്രെം എഴുതുവാന്‍ തുടങ്ങി.അപ്പോള്‍ പോയതിനേക്കളും വേഗതയൊടെ കത്തുകള്‍ തിരിച്ചുവരാന്‍ തുടങ്ങി. അവരുടെ മേശക്കു മുകളില്‍ ഒരു രണ്ടു ദിവസം വെക്കാന്‍ പോലും അവര്‍ക്കു അറപ്പുള്ളതു പോലെ.
അന്നേരം എന്റെ ക്രിമിനല്‍ ബുദ്ധിയില്‍ ഒരാശയം തെളിഞ്ഞു.അന്നേ വരെ എഴുതിയിട്ടില്ലാത്ത ഒരു കഥ ഞാന്‍ എഴുതി. വളരെ എളുപ്പമായിരുന്നു. മനസ്സില്‍ വിങ്ങലില്ലാതെ എഴുതാന്‍ പറ്റിയ കഥ. എനിക്കു തിരിച്ചു വന്ന എല്ലാ കഥകളില്‍ നിന്നും ഓരൊ ഓരൊ വരികള്‍ ഞാന്‍ എടുത്തു. പിന്നെ അതു എന്റെ കഥയില്‍ എവിടെയെല്ലാമോ ഞാന്‍ കോര്‍ത്തിണക്കി. യാതൊരു സംബന്ധവുമില്ലാത്ത ഒരു കഥ അങ്ങിനെ ഞാന്‍ ശെരിപ്പെടുത്തി എടുത്തു. എന്റെ കഥ ഞാന്‍ തന്നെ വായിച്ചു ചിരിച്ചു മണ്ണു കപ്പി.
കഥക്കു മുകളില്‍ ഞാന്‍ ഒരു ഉപസംഹാരം എഴുതി. അതും ആംഗലേയത്തില്‍.
“I am trying my hands on experimental writing in Malayalam. I am not sure why none has ever explored this field in Malayalam literature whereas all over the World, we can already find thousands of such formats. There is a touch of magic realism in this, but this format is very new and experimental. I want to see Malayalam literature in par with World Literature, but only if we break the mould of old fashioned thinking..... " അങ്ങിനെ എനിക്കു വായിക്കു വഴങ്ങാത്ത പല വാക്കുകളും ഉപയോഗിച്ചു ഞാന്‍ ഒരു കസര്‍ത്തു കസര്‍ത്തി.
ഞാന്‍ എഴുതിയതു എനിക്കു തന്നെ പലതും മനസ്സിലായില്ല. എന്താണു ഈ എക്സ്പിരിമെന്റല്‍ എഴുത്തു എന്നു എനിക്കു കേട്ടുകെള്‍വി പോലുമില്ല. പക്ഷെ, ആ ക്ഥ ഞാനയച്ചു കൊടുത്ത 4 മാസികകളില്‍ മൂന്നുപേര്‍ക്കും പ്രസദ്ധീകരിക്കണം എന്നു പറഞ്ഞു എനിക്കു കത്തു വന്നു,പകര്‍പ്പവകാശം വേണം എന്നും. നാട്ടുകാരുടെ തല്ലു ഭയന്നു ഞാന്‍ ആര്‍ക്കും മറുപിടി അയച്ചില്ല.അഫസലിക്കേടെ മുഖത്തു എങ്കിലും നോക്കണ്ടെ? :-)
2006-05-02
പറ്റിച്ചേ!
-
Inji Pennu
at
9:58 PM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
2 പ്രതികരണങ്ങള്‍:
10 comments:
Kuttyedathi said...
എല്‍ജീസേ,
ഒന്നു കൂടി വിശദീകരിച്ചു പറയാം. ഇപ്രാവശ്യമെങ്കിലും എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ എന്നു നോക്കൂ.
മലയാളം ബ്ലോഗുകളില്‍ വരുന്ന കമന്റുകളൊക്കെ അപ്പപ്പോള്‍ പിന്മൊഴി സൂചിക
യില്‍ വരാറുണ്ട്. കൂടുതല്‍ ആള്‍ക്കാരും ഈ സൂചിക നോക്കി അവിടെ കാണുന്ന പുതിയ പുതിയ കമന്റുകളില്‍ നിന്നാണു ബ്ലോഗിലെത്താറ്. എല്‍ജിയുടെ ബ്ലോഗിലെ കമന്റുകള്‍ പക്ഷെ അവിടെ എത്തുന്നില്ല. അതുകൊണ്ടാണു പലരും എല്‍ജിയുടെ പോസ്റ്റുകള്‍ കാണാതെ പോകുന്നതും. കമന്റുകള്‍ സൂചികയില്‍ വരാന്‍ എല്‍ജിയുടെ ബ്ലോഗിന്റെ സെറ്റിങ്ങ്സില്‍ comment notification address ആയി pinmozhikal@gmail.com എന്നു വക്കണം.
ബ്ലോഗിനു വേണ്ട എല്ലാ സെറ്റിങ്ങും ദാ ഇവിടെ
നിന്നു വായിക്കാം.
ഇപ്പോള്‍ എന്തെങ്കിലുമൊക്കെ മനസ്സിലായോ ? ഇല്ലെങ്കില്‍ പറയൂട്ടോ.
12:50 PM, May 02, 2006
Inji Pennu said...
കുട്യേടത്തി,
ഇപ്പൊ കുറച്ചു മനസ്സിലായി എന്നു തോന്നുന്നു.ഒരു
Tubelight ആണേ! ഇന്നലെയാണു മലയാളത്തില്‍ ബ്ലൊഗാം എന്നു മനസ്സിലായതു.
പിന്നയല്ലെ സെട്ടിങ്സു മനസ്സിലാവുന്നതു ..:-) എന്നാലും താങ്ക്യുട്ടൊ.
1:46 PM, May 02, 2006
Kuttyedathi said...
വന്നല്ലോ വനമാല! എല്‍ജിയുടെ കമന്റുകള്‍ സൂചികയില്‍ എത്തി കേട്ടോ.
ഹോ, സമാധാനമായി. നേരം വെളുത്തിതു വരെ ഒരു കുന്തോം ചെയ്തില്ലല്ലോന്നോര്‍ത്തിരിക്കുവാരുന്നു. എന്തായാലും ഇന്നത്തെ ദിവസം ധന്യമായി.
അപ്പോള്‍ ഇനി തകര്‍ത്തെഴുതൂ എല്‍ജി.
1:56 PM, May 02, 2006
ശനിയന്‍ \OvO/ Shaniyan said...
കൊള്ളാലൊ കുട്ട്യേടത്തി ടീച്ചറേ.. എന്തായാലും ഇന്നൊരു നല്ല കാര്യം ചെയ്തൂ ട്ടാ.. എല്‍ജീസേ, അപ്പോ നമുക്ക് തോണി തുഴയല്ലെ?
2:10 PM, May 02, 2006
ശനിയന്‍ \OvO/ Shaniyan said...
ആ വേഡ് വെരിഫികേഷന്‍ കൂടെ ഇട്ടാ നന്നായിരുന്നു ട്ടോ..
2:11 PM, May 02, 2006
Nileenam said...
ഇതെന്താ ഈ പിന്മൊഴി?
ഒന്നും മനസ്സിലാവണില്ലല്ലോ ഈശ്വരാ!!!!
11:40 PM, May 03, 2006
archana said...
Njanum ivide vannu, kollamallo katha, kutty midukkiyanettoo.
11:48 PM, May 03, 2006
ശനിയന്‍ \OvO/ Shaniyan said...
പിന്മൊഴികള്‍ എന്നത് മലയാളം കമന്റുകള്‍ സ്വരുക്കൂട്ടി വെക്കാനും അത് ട്രാക്ക് ചെയ്യാനുമുള്ള സൂത്രമാണ്..
ഇവിടെ നോക്കൂ..
http://groups.google.com/group/blog4comments
12:22 AM, May 04, 2006
വിശാല മനസ്കന്‍ said...
‘എന്റെ കഥകളെല്ലാം വറ്റി തീര്‍ന്ന പുഴയുടേയും മുഷിഞ്ഞ തോര്‍ത്തു മുണ്ടു ഉടുത്ത കുഞ്ഞേട്ടന്റേയും
പൊരിവയലില്‍ ഞാറു നടുന്ന കല്യാണിയുടേയും ആയിരുന്നു‘
അതാണ് ഞങ്ങള്‍ക്ക് വേണ്ടതും. നല്ല എഴുത്ത്. കൂടുതല്‍ എഴുതുക.
പുരാണത്തിലേക്കൊരു ലിങ്ക് ഇട്ടത് കണ്ടു. ഈ കുഞ്ഞേട്ടനോടും കല്യാണ്യേച്ചിയോടുമുള്ള ഇഷ്ടമാവാം അതിന്റെ പിന്നിലും എന്ന്‍ മനസ്സിലായി. സന്തോഷം.
‘അന്നേരം എന്റെ ക്രിമിനല്‍ ബുദ്ധിയില്‍ ഒരാശയം തെളിഞ്ഞു‘ :)
11:33 PM, May 09, 2006
Inji Pennu said...
ഹൊ! ഇനി എനിക്കെന്തു വേണം. വിശാലമനസ്കന്‍ എന്റെ കുടിയും സന്ദര്‍ശിച്ചുവല്ലൊ. താങ്ക്യൂ.
പക്ഷെ ആര്‍ക്കും ഇതൊന്നും വേണ്ടാ വിശാലേട്ടാ.
എല്ലര്‍ക്കും സോഫിയായുടെ അവിഹിത ബന്ധത്തിന്റേയും,മനോജിന്റെ പ്രതികാരത്തിന്റേയും മതി എന്നാണു എനിക്കു തോന്നുന്നെ. ഇല്ലേ?
4:01 PM, May 10, 2006
മുന്‍പേ ശ്രദ്ധിക്കേണ്ടിയിരുന്ന ഈ ബ്ലോഗ് ഇപ്പോള്‍ ആദ്യപോസ്റ്റുകള്‍ മുതല്‍ ഞാന്‍ വായിച്ചുനോക്കുകയാണുകേട്ടോ.
അല്ല, ആ എക്‍സ്‌പെരിമെന്റല്‍ കഥ വായിക്കാന്‍ എന്താ വഴി? ;)
Post a Comment