ഒരുപാട് കഥകള്‍ എഴുതാനുണ്ടെന്നിരിക്കേ ഭാഷ അറിയാതെ, ഇല്ല്ലാതെ കുഴുങ്ങുമ്പോഴാണ്...
ഭാഷയില്ലാത്തവര്‍ സ്നേഹിച്ചത് എങ്ങിനെയാവും? അവര്‍ അമ്മാമ്മമാരുടെ മടിയില്‍ കിടന്നു കഥകള്‍ കേട്ടതെങ്ങിനെയാവും? കൈകളും വിരലുകളും കൊണ്ട് അമ്മാമ്മാര്‍ കഥ പറയുമ്പോള്‍ ഉണ്ണികള്‍ നോക്കിക്കിടന്നത് അവരുടെ കണ്ണുകളാവണം. അവ നിറഞ്ഞു കവിയുന്നതും ചുരുങ്ങുന്നതും ചുളിയുന്നതും ചിരിക്കുന്നതും ഉണ്ണികള്‍ക്ക് എത്രയെത്ര കഥകള്‍ മനസ്സിലാക്കികൊടുത്തിട്ടുണ്ടാവണം. രാത്രികളില്‍ മാനം നോക്കി കിടക്കമ്പോള്‍ മാനത്തെ നക്ഷത്രങ്ങള്‍ അമ്മാമ്മയുടെ കണ്ണുകളാണെന്നും അവ വീണ്ടും ചിമ്മി കഥകള്‍ പറയുന്നുണ്ടാവുമെന്നും ഉണ്ണികള്‍ക്ക് തോന്നിയുട്ടുണ്ടാവണം.
കണ്ണുകള്‍ കൊണ്ടു കഥ പറഞ്ഞവരല്ലേ പില്‍ക്കാലത്ത് കണ്ണുകള്‍ മൂടിക്കെട്ടി പലവിധ ഭാഷകള്‍ ചമച്ചത്? സ്നേഹം നഷ്ടപ്പെടുത്തിയതും അങ്ങിനെയാവണം. കണ്ണുകളിലേക്ക് നോക്കാതെ അക്ഷരങ്ങള്‍ മാത്രം കണ്ടു തുടങ്ങിയതും അന്നു മുതല്‍ക്കാവണം. നെഞ്ചിന്റെ താളം കേള്‍പ്പിക്കാതെ വാക്കുകളും അക്ഷരങ്ങളും കൊണ്ട് താരാട്ടുണ്ടാക്കിയതും അവര്‍ തന്നെയാവാണം. തൊട്ടില്‍ കെട്ടി മാറ്റിപാര്‍പ്പിച്ചതും അപ്പോള്‍ മുതല്‍ക്കായിരിക്കണം.
വാക്കുകള്‍ കൊണ്ട് അകല്‍ച്ച സൃഷ്ടിക്കും മുന്‍പേ സ്നേഹിച്ചിരുന്നത് കൈകളില്‍ മുറുക്കേപിടിച്ചും ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചുമാവണം. മുഖത്ത് വീഴുന്ന നിശ്വാസങ്ങള്‍ കവിളില്‍ കവിത രചിച്ചിരുന്നിരിക്കണം. അകലങ്ങളിലിരിക്കുന്നവരെ സ്നേഹിക്കാനാവുമോ ഭാഷ ചമച്ചത്? അക്ഷരങ്ങള്‍ കൊണ്ട് കടലാസ്സുകെട്ടുകള്‍ നിറക്കും മുന്‍പേ അകലങ്ങളിലിരിക്കുന്നവരെ സ്നേഹിച്ചിരുന്നത് സ്വപ്നങ്ങള്‍ വഴിയല്ലേ?
ആലിംഗനങ്ങളും ചുംബനവും സ്വപ്നങ്ങളും എനിക്ക് നഷ്ടപ്പെടുത്തിയവരേ, അക്ഷരങ്ങളുടെ തടവറയില്‍ എന്നെ തളച്ചവരേ...എനിക്ക് പകര്‍ന്നു തന്ന ഭാഷ കൊണ്ട് ഞാന്‍ നിങ്ങളെ ഭര്‍ത്സിക്കട്ടേ...ദ്രോഹികള്‍!
2007-09-15
ദ്രോഹികള്‍
-
Inji Pennu
at
7:01 AM
വിഭാഗം: മനോധര്‍മ്മം
Subscribe to:
Post Comments (Atom)
29 പ്രതികരണങ്ങള്‍:
ബൈബിളിലെ ബാബേല്‍ കഥ പ്രകാരം ഭാഷ മനുഷ്യരെ പരസ്പരം മനസ്സിലാക്കാതിരിക്കാനുള്ളതാണ്. പക്ഷെ ജന്തുക്കള്‍ക്കും അവരുടേതായ ഭാഷയുണ്ട്. ആനകള്‍ക്ക് അഞ്ചു മൈലില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്ന ശബ്ദവീചികള്‍ പുറപ്പെടുവിക്കാനും മനസ്സിലാക്കാനും സാധിക്കും. ഡോള്‍ഫിനുകള്‍ക്കും ഇതുപോലെ സംവേദനപ്രക്രിയകളുണ്ട്.
സ്നേഹം എന്ന ഇന്‍സ്റ്റിങ്ക്റ്റ് ഇതിനൊക്കെ അപ്പുറത്തല്ലെ?
മലയാളികള്‍ക്ക് ശാരീരികമായ സ്നേഹപ്രകടനങ്ങള്‍ കുറവാണ് (ഇപ്പോഴത്തെ കാര്യമല്ല) . ടൌണിലെ പരിഷ്കാരവുമായി എന്റെ അമ്മായി വന്നു ചിറ്റയെ കെട്ടിപ്പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ചിറ്റ ഞെട്ടി മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
സ്പര്‍ശനത്തിനും ഉപരിയാണ് സ്നേഹസങ്കേതങ്ങള്‍.
ഐ മീന്‍ SMS/text message, e-mail.....
--ഒരു ദ്രോഹി.
ദൈവദോഷം പറയരുതു്. ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടു കൂടിയായിരുന്നു. വചനം ദൈവമായിരുന്നു. മനുഷ്യന്‍ ഉണ്ടാകുന്നതു് പിന്നെ എത്രയോ കാലം കഴിഞ്ഞിട്ടാണു്...
വചനത്തിനു ഭാഷയുണ്ടായിരുന്നു. ആ ഭാഷയില്‍ ദൈവം മനുഷ്യനോടു സംസാരിച്ചു. പിന്നെ ദ്രോഹികള്‍ ബാബേല്‍ സംഭവത്തിനു ശേഷം പല ഭാഷകളുണ്ടാക്കി...
തന്നെ, തന്നെ,... ദ്രോഹികള്‍ ഒരുപാടു ഭാഷകളുണ്ടാക്കി. C, C++, Java, VB, ... എന്നാണോ എനിക്കു കമ്പ്യൂട്ടറിനെ കെട്ടിപ്പിടിച്ചു പ്രോഗ്രാം ചെയ്യാന്‍ പറ്റുക?
:)
ഈ കുറിപ്പുകൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല. ‘വെറുതെ’ ഒരു കുറിപ്പായിരിക്കും അല്ലേ??
ഐ... ഇതെന്തത്....!
അപ്പൊ ഭാഷ വേണ്ടാന്നാ പറയണേ..!
ഐ...ആകെ കണ്‍ഫ്യൂഷനായി.... ഞാന്‍ പോണൂ...പിന്നെ വരാം... ചര്‍ച്ചകള്‍ തുടരട്ടെ...!
:)
സ്നേഹം പങ്കുവെക്കാന്‍ വാക്കുകള്‍ ധാരാളമെന്നും, യേശു അയ്യായിരം പേരെ ഊട്ടിയത് സ്നേഹവാക്കുകള്‍ കൊണ്ടു തന്നെയാവണം എന്നും പറഞ്ഞ് വെച്ചു പോയ ഒരു ബ്ലോഗറെ ഓര്‍മ്മ വന്നു.
അകലങ്ങളിലുള്ളവരെ സ്നേഹിക്കാനാണ് ഭാഷ. ദൂരങ്ങളിലിരുന്ന്, ഞാനിവിടെയുണ്ടെന്നറിയിക്കാനും, നീയവിടെയുണ്ടെന്നറിയാനും, ഭാഷ വേണം. കെട്ടിപ്പിടിച്ച്, മുഖം തരാതെ കരയാന്‍, കൈകളില്‍ മുറുക്കെപ്പിടിച്ച് സ്നേഹം അറിയിക്കാന്‍, നെറ്റിയിലൊരു ചുംബനം തന്ന്, എന്റെ പ്രാര്‍ത്ഥനകള്‍ സഫലമാവുന്നുണ്ടെന്ന് പുഞ്ചിരിയോടെ പറയാന്‍, ദൈവം, എനിക്കൊരു അവസരം തരുന്നതുവരെ എനിക്ക് ഭാഷ കൂടിയേ തീരൂ. അതുകൊണ്ട് ദ്രോഹികള്‍ എന്ന്, ഭാഷ പകര്‍ന്നുതന്നവരെ വിളിക്കണോ, ആ ഭാഷയിലൂടെ മാത്രം സ്നേഹം പ്രകടിപ്പിക്കാന്‍ എന്നെ നിര്‍ബ്ബന്ധിക്കുന്ന, ദൈവങ്ങളെ വിളിക്കണോ, എന്നുള്ള ആലോചനയിലാണ് ഞാനിപ്പോള്‍.
ആദ്യമായി ഇഞ്ചിയുടെ ഒരു പോസ്റ്റ് എനിക്ക് മനസിലായില്ല എന്ന ഒരു കമന്റ് വെക്കേണ്ടിവരുന്നു!:)
എല്ലാരുടേയും കമന്റ് കണ്ടിട്ട് ഇത് സ്നേഹത്തിനെ പറ്റിയാണെന്ന് കരുതുന്നു!:)
സ്നേഹം പ്രകടിപ്പിക്കുന്തോറും കുറഞ്ഞ് വരുന്ന ഒരു സാധനമാണെന്നതാണ്‍ സത്യം! സ്നേഹം കിട്ടുന്ന ആള്‍ തിരിച്ചെന്തെങ്കിലും ചെയ്യേണ്ടേ എന്ന ഒരു മനോക്ലേശത്തില്‍ പെടാറാണ്‍ പതിവ്. ശരിയല്ലേ?
പണ്ട് പ്രശസ്തനായ ഒരു സ്വാമിയോട് സ്നേഹത്തിനെ വിവരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ‘കാ കാ’ എന്ന് പറഞ്ഞതായി ഒരു കഥ കേട്ടിട്ടുണ്ട്. കാശ്, കാമം എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത് എന്ന് പാമരനായ ഞാന്‍ ഒരു വ്യാഖ്യാനം കൊടുക്കുന്നു!:)
സൂ പറഞ്ഞതുപോലെ അടുത്തില്ലാത്തവരെ സ്നേഹിക്കാന്‍ ഭാഷയല്ലാതെ വേറെന്തുണ്ട്?
പിന്നെ നമ്മളെ സംബന്ധിച്ചിടത്തോളം സ്നേഹം മുതലായ വികാരങ്ങളെല്ലാം മനസ്സിലൊതുക്കി വെച്ചിരിക്കുന്നതുകൊണ്ട് നന്നായി പറയാന്‍ അറിയാന്‍ വയ്യെങ്കില്‍ ഭാഷ ഇല്ലാതിരിക്കുന്നത് തന്നെയാവും നല്ലത്. പക്ഷേ ചിലപ്പോളൊക്കെ ഉള്ളിലിരുപ്പ് പുറത്ത് വരുന്നത് ഭാഷവഴിയാണ് താനും.
ഇഞ്ചിയോട് നൂറ്റിപ്പത്ത് ശതമാനം യോജിക്കുന്നു!
പണ്ടു പഠിക്കുന്ന കാലത്തും, ബാച്ചിയായിരുന്നപ്പോഴും ഈ "ദ്രോഹി"കള്‍ കാരണം എത്ര പെണ്‍കുട്ടികളോട് സ്നേഹം നേരെ ചൊവ്വേ പങ്കു വയ്കാനാകാതെ ഞാന്‍ കഷ്ടപ്പെട്ടിട്ടുണ്ട്!
ആ വേദനയൊന്നും, അതൊന്നും ആര്‍ക്കും മനസ്സിലാവൂലാ...
:-)
(പ്ലീസ്..ഒന്നും ചെയ്യരുത്..ഞാന്‍ പൊയ്കോളാം.)
ഞാന്‍ ആലോചിക്കയായിരുന്നു, ഏത് യുഗത്തിലാണ് ഞാന്‍ ജീവിക്കുന്നതെന്ന്. അല്ല എനിക്ക് എന്തും എങ്ങിനെയും ആലോചിക്കാലോ, അതാ.
ഈ ദ്രോഹികള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ഉറ്റവരെയും ഉടയവരെയും സുഹൃത്തുക്കളെ ഒക്കെ നേരില്‍ കാണുമ്പോള്‍, ഞാന്‍ എല്ലാര്‍ക്കും കയറി ആലിംഗനവും ചുംബനവും ഒക്കെ കൊടുത്ത് ആകെ ഫീലിങ്ങം ആക്കിയേനെ;).
പിന്നെ ഫോണിലൂടെയും മെയിലിലൂടെയും ചാറ്റ് വിന്‍ഡോയിലൂടെയും ഒക്കെ എങ്ങിനെ ഇവരുമായി ബന്ധപ്പെടണം എന്ന് ഓര്‍ത്ത് മിഴുങ്ങസ്യാ ഇരിക്കുമായിരുന്നു:)
‘ഹ ഹ ഹ’ എന്നെഴുതാത്തതുകൊണ്ട് എന്റെ SMS/text message തമാശ പിടി കിട്ടിയില്ല എന്നു തോന്നുന്നു.
ഹോ എന്നോളും ബുദ്ധിയുള്ള, high IQ ഉള്ള ആരുമില്ലേ ഇവിടെ?
ഭാഷയിലൂടെ മാത്രം ഏവരുമറിയുന്ന ഇഞ്ചിതന്നെ ഇങ്ങിനെയെഴുതണം! :)
ആക്ച്വലി, ആലിംഗനത്തിലൂടെയും ചുംബനങ്ങളിലൂടെയും മറ്റുമുള്ള സ്നേഹപ്രകടനങ്ങള്‍ നമുക്കിടയിലുമില്ലേ? വളരെ ഒതുക്കത്തില്‍, ചുരുക്കം പേരോടേ അത്രയും അടുപ്പം ഓരോരുത്തരും കാട്ടാറുള്ളൂ, എന്നുമാത്രം. എന്നാല്‍ വിദേശീയര്‍ക്ക് അങ്ങിനെയല്ലല്ലോ? അപ്പോളവിടെ ഭാഷയില്ലേ? ഭാഷയുള്ളതും ഇല്ലാത്തതുമൊന്നുമല്ല അപ്പോള്‍ പ്രശ്നം, ഓരോയിടത്തും ഓരോ രീതി. അത്രയേയുള്ളൂ.
ഇനി ഇതൊന്നുമല്ലേ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്? എങ്കില്‍ ഓഫിനു സോറീട്ടോ ... :P
--
എതിരന്‍ :) ചുമ്മാ ഒരുദിവസം ആയായിട്ട് സൂര്യനു മുന്നേ ഏറ്റപ്പൊ നട്ടപ്രാന്ത് തോന്നിയതാണ്. ഇങ്ങിനെ കോമ്പ്ലിക്കേറ്റഡ് ചോദ്യങ്ങള്‍ ചോയിച്ച് മനുഷ്യനെ ബുദ്ധിമുട്ടിക്കരുത് :)
ഉമേഷേട്ടാ...കഷ്ടപ്പെട്ട് ബുദ്ധിമുട്ടി രണ്ട് വാക്കുകള്‍ മുട്ടിച്ച് വെക്കുമ്പൊ ഉടനേ വന്ന് കളിയാക്കിക്കോണം.. :) ഹന്ത കഷ്ടമേ! :)
ബെനഡിക്റ്റ് സാര്‍, വെറുതേ ഇട്ട കുറിപ്പല്ല. സാര്‍ ഇവിടെ വന്ന് കമന്റ് വെക്കോന്ന് അറിയാന്‍ ഇട്ട കുറിപ്പാണ്. അപ്പൊ വെറുതേ ആയില്ല്യ!ല്ലെ?:)
സഹയാത്രികന്‍ :) പിന്നീടൊരു വരവിനുള്ള സ്റ്റഫില്ല്യ :)
രേഷ്... ;) അതാരാണാവോ? വിവരമുള്ള ആളാന്ന് തോന്നണൂല്ലൊ, ബ്ലോഗ് ഡിലീറ്റിയല്ലേ?:)
സൂവേച്ചി.. :)
സതീഷ്, സ്നേഹത്തെക്കുറിച്ചാണ്, അരവിന്ദന്‍സ് താഴെ പറഞ്ഞപോലെയൊക്കെ തന്നെ...ഹ്ഹ്ഹ്!:) കാ കാ എന്ന് പറഞ്ഞത് സിംഗപൂര്‍ ഗവണ്മിന്റിനോടാണാവോ? കാക്കയെ അവര്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ കൊടുത്തത് അപ്പളാവണം :)
വക്കാരിജിക്ക് ടെലിപതി അറിയില്ല്യാ ല്ലേ? ദൂരങ്ങിളിരിക്കുന്നവരെ നിശബ്ദമായും സ്നേഹിക്കാം. ഷാരൂക് ഖാന്‍ എന്നെയൊക്കെ പണ്ട് സ്നേഹിച്ചിരുന്ന പോലെ... :) :)
അരവിന്ദന്‍സ്, മനസ്സിലായടോ,മനസ്സിലായി. ആ വേദന മനസ്സിലായതുകൊണ്ടല്ലേ എഴുതിയത്.. :) ഡെഡിക്കേറ്റും ചെയ്യാം :)
മയൂരാജി, ഭാഷയില്ലായിരുന്നെങ്കില്‍ എന്ന് ഞാനൊന്ന് ഏതോ ദുര്‍ബല നിമിഷത്തില്‍ പല്ല് തേക്കാണ്ട് വന്ന് കമ്പ്യൂട്ടറിന്റെ മുന്നേ കാലത്തെ ഏറ്റപ്പൊ ഇരുന്നതിനു എന്ന് പ്ലീസ് ഇങ്ങിനെ ശിക്ഷിക്കരുത്... :)
"ദ്രോഹികള്‍" എന്നു പറയാനും എഴുതാനും ഭാഷ വേണം, സുഖാക്ഷേമം ആരായുന്നതിനും വേണം ഭാഷ.
എല്ലാം ഭാഷതന്നെയല്ലേ... ആലിംഗനവും ചുംബ നവും സ്പര്‍ശനവും ഒരു നോട്ടവും ... പിന്നെ സിയും സി + + ഉം വിബിയും എല്ലാത്തിനും ഭാഷയുടെ ഛായ തന്നെയല്ലേ... ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് കൂടുമാറ്റം നടത്താനല്ലേ നമുക്ക് പറ്റൂ...
ഇഞ്ചീ..
എനിയ്ക്കു സ്നേഹിയ്ക്കാന്‍ ഭാഷയൊന്നും വേണ്ട എന്നാണ് ഞാന്‍ കരുതീര്ന്നത്, കാരണം അതു ഭാഷയിലൂടെ പറയാന്‍ എനിയ്ക്ക് ബുദ്ധിമുട്ടായിരുന്നു...:), അല്ലെങ്കില്‍ ചമ്മലായിരുന്നു, പക്ഷെ എനിയ്ക്ക് (ശാരീരികം)എക്സ്പ്പ്രഷനും കുറവായിരുന്നു... :)
പിന്നെ എങ്ങനെയാ എന്നല്ലേ.. oru നോട്ടം, ഒരു പ്രവ്ര്‌ത്തി, പിന്നെ സംഗീതം, സാമീപ്യം etc,etc.. തുടങ്ങിയ പൊടിക്കൈകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
പക്ഷെ, സ്നേഹിയ്ക്കുന്നുണ്ടെന്നറിയിയ്ക്കാന്‍ ഭാഷയും (വെര്‍ബല്‍) എനിയ്ക്ക് വേണമെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്! എന്റെ പൊടിക്കൈകള്‍ ഏല്‍ക്കാത്തവരുടെയടുത്ത്... തുടക്കത്തിലൊരല്പം ചമ്മലായിരുന്നുവെങ്കിലും, ഇപ്പോളത് ശീലമായി...
പിന്നെ, ദൂരെയിരിയ്ക്കുന്നവരെ നിശ്ശബ്ദമായും സ്നേഹിയ്ക്കാം എന്നതിനോട് എനിയ്ക്കും യോജിപ്പാണേ..
ഒരു നീണ്ട നിശ്ശബ്ദതയ്ക്കു ശേഷവും, പഴയതിന്റെ തുടര്‍ച്ചയെന്നോണം സംസാരിയ്ക്കാനോ പരുമാറാനോ ദൂരം തടസ്തപ്പെടുത്തിയിട്ടില്ല, എന്നെ സംബന്ധിച്ചിടത്തോളം...
ഇഞ്ചിയെ ഒരു ബ്ലോഗര്‍ എന്ന നിലയില്‍ അറിയാമെങ്കിലും, പോസ്റ്റുകളിലൂടെ കടന്നുപോകുമെങ്കിലും ഇതുവരെ ഒരു കമന്റിടാന്‍ ഞാന്‍ ശ്രമിച്ചീട്ടില്ല. പക്ഷെ ഭാഷ സ്നേഹം പകര്‍ന്നിടാന്‍ മാത്രമെന്ന വിധത്തില്‍ എഴുതുകയും ഭാഷ ഒരു ദ്രോഹമായിപ്പോയി എന്ന് എഴുതി അവസാനിപ്പിക്കുകയും ചെയ്തപ്പോള്‍ അതിനോട് വിയോജിച്ചു കൊണ്ട് ഒന്നു കുറിക്കണമെന്നു തോന്നി. ഭാഷകൊണ്ടാണു സ്നേഹിക്കുന്നതെന്ന മുന്‍വിധിയില്‍ എഴുതിപ്പോയതുകൊണ്ട് സംഭവിച്ചുപോയതാണിത്. ഭാഷ, അതറിയാത്തവര്‍ക്ക് വെറുമൊരു ശബ്ദം മാത്രമാണ്. പക്ഷെ സ്നേഹത്തിനത് ഒരു തടസ്സമാവുന്നില്ല. ഭാഷയില്ലാതെ കഥകളില്ല, അനുഭവങ്ങളും, സ്വപ്നലോകങ്ങളും മാത്രമേ ഉള്ളു. സ്പര്‍ശനം, ചിരി, ഒരു നോട്ടം ഒക്കെ സ്നേഹം പങ്കിടാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളാണ്, അതൊക്കെ ചെറിയ ലോകങ്ങളില്‍ മനുഷ്യര്‍ ഒത്തൊരുമിച്ച് ഒരു ചക്രവാളത്തിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന നാള്‍. പക്ഷെ മനുഷ്യന്‍ ശരീരം കൊണ്ട് അകലാന്‍ വിധിക്കപ്പെട്ട ഇക്കാലത്ത് ഭാഷയില്ലാതെ സ്നേഹം പ്രകടിപ്പിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണാനല്ലേ കഴിയൂ... അതുകൊണ്ട് ഒന്നും ശപിക്കപ്പെട്ടതാവുന്നില്ല മിത്രമേ, എല്ലാം കാലോചിതമായ മാറ്റങ്ങള്‍ മാത്രം, അതും മനുഷ്യനന്മക്കുവേണ്ടി, എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതില്‍ ഊന്നിയായിരുക്കും അത് സ്നേഹത്തിന്റെ പ്രതിഫലനത്തിലൊതുങ്ങുമോ അതോ ഇന്റര്‍പോളിന്റെ അന്വേഷണത്തിലൊടുങ്ങുമോ എന്നത്.
സ്നേഹപൂര്‍വ്വം
സത്യം പറഞ്ഞാല്‍ ശരിയ്ക്കും മനസ്സിലായില്ല...
പക്ഷെ ഇതു വായിച്ചപ്പോള്‍ എന്റെ നാട്ടിലെ പൊട്ടനെ ഓര്‍മ്മിച്ചു... അങ്ങേരുടെ പേരറിയില്ല. ആംഗ്യങ്ങള്‍ മാത്രമുപയോഗിച്ച് എങ്ങനെയാണദ്ദേഹം ജീവിയ്ക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്... നാട്ടില്‍ നടക്കുന്ന ഒരുവിധം എല്ലാ പ്രധാന കാര്യങ്ങളും അദ്ദേഹം അറിയുകയും കാണുന്നവരെ അറിയിയ്ക്കുകയും ചെയ്യുന്നു!!!! അപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷ എന്താണ് ???
സ്നേഹിക്കാന്‍ ഭാഷ വേണമെന്നില്ല. ശരി തന്നെ.
അല്ലെന്ന് പറഞ്ഞാല്‍ സംസാരിക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്നേഹമെന്ന വികാരമില്ലെന്ന് സ്ഥാപിക്കേണ്ടി വരും.
ഭാഷ(സംഭാഷണം) ഒന്നും ആവശ്യമില്ലെന്നേ...
ഞാന്‍ ആഗ്യഭാഷ കൊണ്ട് ചിലരോട് സംസാരിച്ചിട്ടുണ്ട്. അവരുടെ ആംഗ്യഭാഷ കുറച്ചൊക്കെ എനിക്കും മനസ്സിലാകും.
ഞാന്‍ തന്നെ ഈ കാര്യത്തില്‍ എക്സ്പെര്‍ട്ട്.
:)
ഉപാസന
തന്നതില്ല പരനുള്ളുകാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍.
ഇന്നുഭാഷയപൂര്‍ണ്ണമിങ്ങഹോ....
എന്നു് പറഞ്ഞറിയിക്കാനും കവിയ്ക്കൊരു ഭാഷ വേണമായിരുന്നു.:)
ഇഞ്ചീ, ദ്രോഹികളൊന്നുമല്ല.ഏയു്.:)
ഇഞ്ചിപ്പെണ്ണ്,
"വെറുതെ" എഴുതിയതാണെന്നു തോന്നി ഇത്. ലേബല്‍ പോലെ തന്നെ.
ഇതെഴുതാനും ഭാഷ വേണ്ടി വന്നുവല്ലോ.
ഭാഷ തീര്‍ച്ചയായും സംസ്ക്കരിയ്ക്കപ്പെട്ട ചേഷ്ടകളാണ്. ശാരീരികമായി പ്രകടിപ്പിയ്ക്കാന്‍ പറ്റാത്തത് പറയാന്‍ ഭാഷ. അത് മനുഷ്യന്‍ സ്വയം സംസ്ക്കരിച്ചെടുത്തത്.
ഇഞ്ചിയ്ക്ക് കഴമ്പുള്ളതുകൊണ്ടാവണം ഇങ്ങനെയെഴുതിയപ്പോള്‍ ആളുകള്‍ ചര്‍ച്ചാന്‍ വന്നത്. കൂട്ടത്തില്‍ കൊള്ളാമെന്നു തോന്നിയ ഒരാള്‍ വട്ടു പറഞ്ഞാല്‍ ഏറ്റുമെതിര്‍ത്തും പിടിയ്ക്കുമല്ലോ യഥാര്‍ത്ഥ സ്നേഹിതര്‍.
:)
kalakkan post
ശ്ശൊ..കണ്‍ഫ്യൂഷന്‍..മൊത്തം കണ്‍ഫ്യൂഷന്‍!
ഇഞ്ചിപ്പെണ്ണിനോട് ഈ ‘ദ്രോഹികളു”ടെ കൂട്ടില്ലാതെ ഞാന്‍ എങ്ങനെ സ്നേഹം പ്രകടിപ്പിക്കും!!! എങ്ങിനെ ഇതിനൊന്ന് കമന്റും!!
ഒന്ന് നേരിട്ട് വര്വോ ചേച്ചീ..?;)
.............
വാക്കെങ്ങനെ
പരിഭ്രമിക്കുന്ന മണങ്ങളായി,
വിരലീമ്പുന്ന കുട്ടിയുടെ രുചിയായി,
ഇലക്കീഴില്‍ അടക്കം പറയുന്ന
ആകാശവും ഭൂമിയുമായി,
ഞാനിവിടെയുണ്ട്, ഞാനെവിടെയുണ്ട് എന്ന്
ഓരോ ഹൃദയവും തൊടുന്ന മരണമായി
എന്നും അറിയണം.
..............
[ഡി.വിനയചന്ദ്രന്റെ ‘ഉള്ളിരിപ്പ്’ എന്ന കവിതയില്‍ നിന്നും]
പ്രേമലേഖനങ്ങള്‍ എഴുതിയിട്ടില്ലാത്തവരും കിട്ടിയിട്ടില്ലാത്തവരും മാത്രമേ ഭാഷയെ വെറുക്കൂ:)
മിണ്ടില്ല ഞാന്‍ മിണ്‍...ടില്ല
:)
ഈ ബൂലൊകത്തു കാണുന്ന ഭാഷാ പ്രയോഗങ്ങള്‍ കണ്ടിട്ട് എനിക്കു കൊതി തോന്നറുണ്ട് ... ഈശ്വരാ എന്നെയും ഒരു എഴുത്തുകാരനാക്കൂ... എത്ര നാളാന്ന് വച്ചാ ഇതൊക്കെ വായിച്ച് മാത്രം ജീവിക്കുന്നെ??
സ്പര്‍ശനം സ്നേഹം പകരാന്‍ നല്ലതാണ്... ഉറപ്പ്. 100 വാക്കുകളെക്കള്‍ ഒരു ഷാളനം പ്രയോജനപ്പെടും ത്തീര്‍ച്ച!!
Post a Comment