കൊടും മഞ്ഞിനു ചൂടാണ്. വിന്റര്‍ കോട്ടിന്റെ പുറത്ത് കിടക്കുന്ന കൈവിരലുകള്‍ പൊള്ളിപ്പോവാറുണ്ട്. വെറും രണ്ട് മണിക്കൂറുകള്‍ കൊണ്ട് നിറുത്താതെ പെയ്യുന്ന മഞ്ഞ് ഉറഞ്ഞു കൂടുന്നത് ഉരുകണമെങ്കില്‍ ദിനങ്ങളെടുക്കും. മനുഷ്യമനസ്സുകളില്‍ ഉറഞ്ഞുകൂടുന്ന വെറുപ്പും അതുപോലെയാണ്. ഉരുകാന്‍ വര്‍ഷങ്ങളെടുക്കും, തുടങ്ങാന്‍ നിമിഷങ്ങളും.
മഞ്ഞ് പോലെ ഉറഞ്ഞിരുന്ന പകയേയും അതുരുക്കാന്‍ ശ്രമിക്കുന്ന സാധാരണ മനുഷ്യരുടേയും കഥയാണ് സ്നോ ഫോളിങ്ങ് ഓണ്‍ സീഡര്‍സ്. സീഡര്‍ മരങ്ങളുടെ മണമുള്ള ആദ്യപ്രണയവും രണ്ടാം ലോക മഹായുധക്കാലത്ത് വടക്കേ അമേരിക്കയിലെ ജപ്പാന്‍വംശജകരോടുള്ള വര്‍ഗ്ഗവിവേചനവും പകയുമാണ് കഥാതന്തു. 1995-ല്‍ പ്രസിദ്ധീകരിച്ച ഡേവിഡ് ഗൂറ്റാര്‍സന്‍-ന്റെ നോവലിനെ ആസ്പദമാക്കിയെടുത്ത സിനിമയില്‍, സാധാരണ കാണപ്പെടാറുള്ള നോവല്‍ സിനിമാ പരിണാമങ്ങളുടെ കല്ല് കടികള്‍ തീര്‍ത്തുമില്ല. വളരെ ശ്രദ്ധേയമായി നെയ്തെടുത്ത ചെറിയ നുറുങ്ങ് ഫ്ലാഷ്ബാക്ക് കൊണ്ടുള്ള തിരക്കഥയും മനോഹരമായി നിഴലുകളെ ഉപയോഗിക്കുന്ന സിനിമാറ്റോഗ്രഫിയും അഭിനന്ദനം അര്‍ഹിക്കുന്നു. സ്കോട്ട് ഹിക്സിന്റെ മികവുറ്റ സംവിധാനവും സിനിമയിലുടനീളമുള്ള തീക്ഷ്ണമായ അഭിനയ മുഹൂര്‍ത്തുങ്ങളും ഈ സിനിമയെ പ്രിയപ്പെട്ടതാക്കുന്നു. എങ്കിലും ബെസ്റ്റ് സെല്ലിങ്ങ് ബുക്കായിരുന്ന നോവല്‍ 1999-ല്‍ സിനിമയായി പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ടോ അധികം ശ്രദ്ധിക്കപ്പെട്ടില്ല.
വടക്കേ അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിലെ കോടതിമുറിയും തെറ്റിദ്ധരിക്കപ്പെട്ട ജപ്പാന്‍ങ്കാരനും റ്റു കില്‍ എ മോക്കിങ്ങ് ബേര്‍ഡിലെ സമാന ദൃശ്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. കുറ്റവാളിയായി ആരോപിക്കപ്പെട്ട വ്യക്തിയോടുള്ള വിദ്വേഷം ഒരു വെള്ളക്കാരനെ അയാള്‍ കൊന്നു എന്നതുകൊണ്ടല്ല മറിച്ച് ആ മനുഷ്യന്‍ മറ്റൊരു വര്‍ഗ്ഗമായിപ്പോയതുകൊണ്ടെന്ന് കൊലചെയ്യപ്പെട്ടവനു വേണ്ടി വാദിക്കുന്ന സ്റ്റേറ്റിന്റെ വക്കീല്‍ പല ഹിന്റുകളിലൂടെ ജൂറിയെ ഓര്‍മ്മപ്പെടുത്തുന്ന സീനുകള്‍ തികച്ചും സിനിമയുടെ ആംഗിളില്‍ ശ്ലാഘനീയവും അതേസമയം അത് കണ്ട് കൊണ്ടിരിക്കുന്ന മനുഷ്യമനസ്സാക്ഷിക്ക് മുഖമടച്ചൊരു അടിയുമാണ്. എന്തിനേയും എങ്ങിനെയെല്ലാം വളച്ചൊടിക്കാമെന്നുള്ള താക്കീതും.
എത്ര ചെറിയ പ്രമേയങ്ങള്‍ക്കും ഭൂലോക സത്യങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഈ സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒരു മിന്നായം പോലെയുള്ള ഒരു നോട്ടം, ഒരു ചിരി, ഒരു കെട്ടിപ്പിടുത്തം ഇവയെല്ലാം വര്‍ഷങ്ങളായി ഉറഞ്ഞുകൂടിയ മഞ്ഞുമലകള്‍ ഉരുക്കാന്‍ കഴിയുമെന്നും.
“There are things in this universe that we cannot control, and then there are the things we can. Let fate, coincidence, and accident conspire; human beings must act on reason.” - എന്റെ ഫേവിറേറ്റ് ലൈന്‍.
ഒരു വിഷമം: എത്രയോ സിനിമകള്‍ മലയാള സിനിമാക്കാര്‍ അനുകരിക്കുന്നു. ഇതുപോലെയുള്ള സിനിമകള്‍ അവര്‍ അനുകരിച്ചിരുന്നെങ്കില്‍ :(
2007-09-29
സ്നോ ഫോളിങ്ങ് ഓണ്‍ സീഡര്‍സ്
Subscribe to:
Post Comments (Atom)
10 പ്രതികരണങ്ങള്‍:
:)
" മനുഷ്യമനസ്സുകളില്‍ ഉറഞ്ഞുകൂടുന്ന വെറുപ്പും അതുപോലെയാണ്. ഉരുകാന്‍ വര്‍ഷങ്ങളെടുക്കും, തുടങ്ങാന്‍ നിമിഷങ്ങളും."
നന്നായി എഴുതീട്ടുണ്ട്...
അവസാനത്തെ ആ വിഷമം വേണ്ടാട്ടോ... അവര്‍ അതെങ്ങാനും അനുകരിച്ചാല്‍ ചിലപ്പോള്‍ താങ്കള്‍ തന്നെ ചോദിച്ചു പോകും വേറെത്രയോ ചിത്രങ്ങളുണ്ട് എന്തിനാ ഇത് പോലെ നല്ല ചിത്രങ്ങലേ നശിപ്പിക്കണേന്ന്...
:)
ഓ:ടോ: ഇപ്പോഴത്തെ റീമിക്സ് യുഗത്തില്‍ പല പഴയ ഗാനങ്ങളും കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുന്നില്ലേ...?
ആ സിനിമ ഞാന്‍ കണ്ടില്ല. നോവല്‍ കിട്ടുമോന്ന് നോക്കാം. റ്റു കില്‍ എ മോക്കിംഗ് ബേര്‍ഡ് എന്ന കഥയും കിട്ടിയാല്‍ക്കൊള്ളാമെന്നുണ്ട്. വാങ്ങണം. ബ്ലോഗിലെ ഒരു പോസ്റ്റില്‍ ഒരാള്‍, അത് വായിച്ചിരുന്നോന്ന് കമന്റ് വെച്ചിരുന്നു.
മനുഷ്യമനസ്സുകളില്‍ ഉറഞ്ഞുകൂടുന്ന വെറുപ്പും അതുപോലെയാണ്. ഉരുകാന്‍ വര്‍ഷങ്ങളെടുക്കും. ഉരുകാത്തതും ഉണ്ടാവും.
ബ്ലോഗിലുള്ള സിനിമാക്കാരാരെങ്കിലും വിചാരിച്ചാല്‍ തീരാവുന്ന വിഷമമേയുള്ളൂ. ;)
സിനിമാക്കാരും ബ്ലോഗ്ഗുവായിക്കുന്നവരാകും
റ്റു കില്‍ എ മോക്കിംഗ് ബേര്‍ഡ് എന്റെ ഓള്‍ ടൈം ഫേവറിറ്റുകളില്‍ ഒന്നാണ്. ബുക്കും പടവും കയ്യിലുണ്ട്. ഈ പടത്തെപ്പറ്റി ഇപ്പൊഴാണ് കേള്‍ക്കുന്നത്. IMDB rating കുറവാണല്ലോ... ബാക്കി കണ്ടിട്ടു പറയാം...
സു, pdf net il കിട്ടാനുണ്ട്... കിട്ടിയില്ലേല്‍ മെയില്‍ ഐഡി തന്നാല്‍ അയച്ചു തരാം... എന്റെ ഐഡി പ്രൊഫൈലില്‍ ഉണ്ട്...
സിനിമ കണ്ടിട്ടുണ്ട്. വളരെ ഇഷ്ടായില്ലെങ്കിലും ഇഷ്ടപ്പെട്ടിരുന്നു അന്ന്.
ഇഞ്ചി,
ബ്ലോഗൊന്നും വായിക്കാന് നേരമേ കിട്ടാറില്ല. ഓടിച്ച് നോക്കി പോകാമെന്നു കരുതിയപ്പോള്‍ ഒരു വാചകം പിടിചു നിറ്‍ത്തി.
“മനുഷ്യമനസ്സുകളില്‍ ഉറഞ്ഞുകൂടുന്ന വെറുപ്പും അതുപോലെയാണ്. ഉരുകാന്‍ വര്‍ഷങ്ങളെടുക്കും, തുടങ്ങാന്‍ നിമിഷങ്ങളും.“
വളരേ വളരേ ശരി!! അതൊന്നും അധികമാറ്ക്കും മനസ്സിലാവറില്ല. വായില്‍ തോന്നുന്നത് വിളിച്ച് പറയുകയും ചുറ്റുമുള്ളവരെ വേദനിപ്പിക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്യുന്ന പലരും അതു മനസ്സിലാക്കാറേയില്ല.
നന്നായിട്ടുണ്ട്....
ഇഞ്ചി,
‘Tuesdays With Morrie' വായിചിട്ടുണ്ടൊ?
Post a Comment