റോശാക്കുട്ടിയെ കാണാന്‍ അമ്മുകുട്ടിക്ക് പോണം.
അമ്മുക്കുട്ടി അമ്മേനോട് കൊറേ പറഞ്ഞപ്പൊ അമ്മ കൊണ്ടോവാന്ന് പറഞ്ഞു. റോശാക്കുട്ടിക്ക് ഓപ്പറേഷനായതാ. വലിയ കണ്ണടയുള്ള ഡോക്ടര്‍ വയറ്റുമേ മുറിച്ചു എന്നിട്ട് അമ്മേന്റെ കയ്യിലുള്ളത്തെ തയ്യല്‍മെഷീന്‍ കൊണ്ട് തയ്ച്ചു എന്നാ ഇന്നലെ ശാരദാന്റി പറേണ കേട്ടത്. അമ്മുക്കുട്ടീനെ പണ്ട് ഡോക്ടര്‍ മുറിച്ചപ്പൊ റോശാക്കുട്ടി ഒരു വല്ല്യ കൊറേ മഞ്ഞ റോശാപ്പൂവും പിന്നെ ഉണ്ണീശോന്റെ പടവും കൊണ്ട് വന്ന് തന്നതാ. അപ്പൊ റോശാക്കുട്ടിക്ക് കൊടുക്കാന്‍ ഫോര്‍ വലിയ ഓറഞ്ചും പിന്നെ ചാമ്പക്കായും പിന്നെ അമ്മുക്കുട്ടീന്റെ ഫേവിറേറ്റ് ഫേമസ് ഫൈവും ഒക്കെയിണ്ട്. എല്ലാം കൊടുക്കണം, നെറയേ ഉമ്മയും കൊടുക്കണം.
റോശാക്കുട്ടി വല്ല്യ വായിലു നൊലോളിച്ചോ ആവോ? ഏയ് ഇല്ല്യ, റോശാക്കുട്ടി ബ്രേവ് ഗേളാന്ന് അമ്മ പറഞ്ഞു. ബ്രേവ് ഗേള്‍സ് കരയില്ല്യ. അമ്മുക്കുട്ടിയും ബ്രേവാണ്. റോശാക്കുട്ടിക്ക് ഉമ്മ കൊടുക്കുമ്പൊ അമ്മുക്കുട്ടീം കരയില്ല്യ.
2007-09-21
ബ്രേവ് ഗേള്‍സ്
Subscribe to:
Post Comments (Atom)
22 പ്രതികരണങ്ങള്‍:
-:)
ഫോറ് വല്യ ഓറഞ്ച് ഞാന്‍ അടിച്ച്മാറ്റും നോക്കിക്ക്യോ;)
അമ്മുക്കുട്ടി ബ്രേവ് ഗേള്‍ മാത്രമല്ലാ ഗുഡ് ഗേള്‍ കൂടിയാണ്..!
ആ ഓറഞ്ചുകളെല്ലാം അമ്മുക്കുട്ടിയുടെ വകയാണെന്നെങ്ങാന്‍ റോശാക്കുട്ടിയോടു നുണ പറഞ്ഞാല്‍ ...
അമ്മുക്കുട്ടിയും ബ്രേവാണ്
:)
നന്നായിട്ടുണ്ട്.
മോള് ബ്രേവാന്നു പറയുന്ന അമ്മ ബ്രേവാവ്വോ? ആവോ. ബാച്ചിലേഴ്സെങ്ങനെ അറിയാനാ :-)
ബ്രേവ് ഗേള്‍!
:)
റോശാക്കുട്ടി ബ്രേവ് ഗേളാന്ന് അമ്മ പറഞ്ഞു.
ബ്രേവ് അമ്മുക്കുട്ടി, ഓറഞ്ച് റോശാക്കുട്ടിയുടെ മൌത്തില്‍ പുട്ട് ചെയ്യുമ്പോള്‍ റോശാക്കുട്ടി ബൈറ്റ് ചെയ്യാതെ നോക്കണം. അപ്പോ ബ്രേവൊന്നും ആവില്ല, ബിഗ് മൌത്തില് കരയണത് ഞാന്‍ കാണും
ധൈര്യ ശാലിനികള്‍ തന്നെ.:)
അസാമാന്യ ധൈര്യം തന്നെ!
;)
ഇതെന്താ ‘ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന ലേബലില്‍ വന്നത് എന്ന് കുറച്ച് നേരം ആലോചിച്ച് ഇരുന്നു.
റോശാക്കുട്ടിയും അമ്മുക്കുട്ടിയും, ബാക്കി എല്ലാ കുട്ടികളും ബ്രേവ് ഗേള്‍സ്. ബ്രേവ് ഗേള്‍സ് കരയ്യേ ഇല്ല.
എന്നു നിന്നോട് ആരു പറഞ്ഞെടീ? (അലറുന്നു.)
ബ്രേവറി!!! :)
--
സൂവിന്റെ കമന്റ് വായിച്ച് ചിരിവന്നു.
:)
അലര്‍ച്ച കേട്ട് ബ്രേവ് ഗേള്‍സ് എപ്പ ഓടീന്ന് ചോദിച്ചാല്‍ മതി..
കമന്റ് ഇടാന്‍ പോയതാ..അപ്പ ദാ..സൂ അലറുന്നു...ഞാന്‍ സ്കൂട്ടായി..
അമ്മൂസേ,
റോശാക്കുട്ടിയ്ക്ക് ഓപ്പറേഷനാന്നു അമ്മ പറഞ്ഞപ്പോ റോശാക്കുട്ടി കരുതീത് പണ്ട് അനുമോള്‍ക്ക് ചെയ്തപോലെ രണ്ട് ചെറിയ ഓട്ട മാത്രേ ഉണ്ടാവൂന്നാ. പച്ചേല് ഒറക്കം കഴിഞ്ഞ് ഏന്റ്റപ്പോ എല്ലായിടത്തും സ്റ്റാപ്പളറടിച്ച് കളിച്ചിരിക്കുണു ആ വട്ടന്‍ ഡോക്ടര്‍. റോശക്കുട്ടി ബ്രേവ് ഗേളല്ലേ അതുകാരണം കരഞ്ഞില്ല. ആ ഡോക്ടര്‍ വന്നപ്പോ സൂ അലറിയ പോലെ അലറി. ആ ഡോക്ടിട്ടര്‍ ഓടിയ ഓട്ടം കണ്ടാ ചിരീ വരും.
പിന്നേ അമ്മൂസ് കൊടുത്തയച്ച ചാമ്പക്ക 6 ദിവസം കഴിഞ്ഞാണു ഈ കൊരങ്ങന്മാര്‍ തന്നത് അതോണ്ട് ഒരെണ്ണം കേടായി. അതിനു പകരം ഒരു കൂട് ചാമ്പക്ക ഇനിം കൊടത്തയക്കൂട്ടാ.
(ബിന്ദൂട്ടി നീയാണോ ഓറഞ്ച് കൊടുത്ത് വീട്ടേ?)
റോസാക്കുട്ടി
ഹഹഹ.. പുളിയുള്ള ഓറഞ്ച് ആയിരുന്നു അല്ലേ റോസാക്കുട്ടി?
ഈ അമ്മുകുട്ടിയേം, റോസക്കുട്ടിയേം എവിടെയോ കണ്ടിട്ടുണ്ടല്ലൊ, എന്തായാലും ബ്രേവ് ഗേള്‍സ് തന്നേ!
ഇഞ്ചിപ്പെണ്ണേ ഓര്‍മ്മയുണ്ടോ എന്നെ? ഇടയ്ക്കൊക്കെ ഈ വഴി വരാറുണ്ട്ട്ടോ.
പിന്നെ പഠിക്കണ പുസ്തകം വായിക്കണ പോലെ അഞ്ചാറാവര്‍ത്തി വായിച്ചു ഈ കഥ. വരികള്‍ക്കിടേല് എന്തെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോന്നൊരു സംശയം...:)
[എന്റെ അമ്മുക്കുട്ടിയും ഒരു ബ്രേവ് ഗേളാ! (അച്ഛനും അമ്മയും കൂടെ ഉണ്ടെങ്കില്‍!!!]:)
സ്നേഹം, താര.
ബ്രേവ് ഗേള്‍സും കരയുന്നതിനുപകരംആണുങ്ങളെപ്പോലെ അട്ടഹസിക്കും അല്ലേ? :)
നല്ല കഥ:)
ഇഞ്ചിയേയ്,
വലുപ്പമില്ലായ്മയുടെ വലുപ്പം അനുഭവപ്പെട്ടു വായിച്ചപ്പോള്‍. ചെറുതെങ്കിലും മികച്ചു നിന്നൂ ഈ കഥ.
ഇവിടത്തെ ബാലിശമായ കമന്‍റ്റുകള്‍ വായിച്ചപ്പോള്‍, എന്തോ, ഇത്തിരി സങ്കടംതോന്നി. പക്ഷെ കളിയെ കളിയായും കാര്യത്തെ കാര്യമായും സമീപിക്കുന്ന വായനക്കാര്‍ കുറച്ചെങ്കിലുമുണ്ടാവും, എപ്പോഴും.
സസ്നേഹം
ദൃശ്യന്‍
Post a Comment