2007-12-08

ബ്ലാക്ക്‌ ബെറി

വലിയ കണ്ണുള്ള ലൈറ്റ്
മുഖം മൂടിയുള്ള ഡോക്ടര്‍
അമ്മയുടെ എലുമ്പിച്ച കൈ
അപ്പാ?

മെസേജിങ്ങും ഈമെയിലും
ഫാസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍
ജീവിതത്തിന്റെ പുറത്ത് തേച്ച
ട്രാഫിക്ക് ജാമുകള്‍

റിക്കവറി റൂം
ഉറക്കം തൂങ്ങുന്ന അമ്മ
ഐവി പോലെ നഴ്സ്
അപ്പാ?

നീളമുള്ള ബില്‍
അപ്പായുടെ സ്പര്‍ശം
തിരക്കുള്ള വാക്കുകള്‍
ബ്ലാക്ക് ബെറിയില്‍ നോട്ടഡ്
മകള്‍/സര്‍ജറി/ബുധന്‍
ഇനി തെറ്റില്ല

ഞാനുമൊരു ബ്ലാക്ക് ‌ബെറി വാങ്ങും അപ്പാ
ഇപ്പോഴല്ല
അപ്പനു മനസ്സ് നരയ്ക്കുമ്പോ
റ്റുഡു ലിസ്റ്റില്‍ ഞാന്‍ എഴുതും
അപ്പാ ഓള്‍ഡ്/ടേക്ക് കേര്‍
റിമൈന്‍ഡ് മീ എവരി ഡേ/9-9:30

6 പ്രതികരണങ്ങള്‍:

vadavosky said...

:):):)

അഭയാര്‍ത്ഥി said...

ദി ബ്ലാക്കര്‍ ദ ബെറി ദ സ്വീറ്റര്‍ ദ ജ്യൂസ്‌, ഐവി റ്റ്വൈന്‍സ്‌ സ്റ്റര്‍ഡി ഓക്ക്‌,
ഇഞ്ചി ചുണ്ണാമ്പ്‌ ചേര്‍ത്തുണക്കിയാല്‍ വീര്യമുള്ള ചുക്കും ചുണാമ്പുമായി മാറുന്നു, എന്നീ ലോകതത്വങ്ങള്‍ നമ്മെ ഓര്‍മപ്പെട്ത്തുന്നു ഈ..... ത.

ഇഞ്ചികുഞ്ഞിന്റെ ജനകീയ വായനയുള്‍പ്പടെ എല്ലാം വായിച്ചിട്ടുണ്ടെങ്കിലും ഈ
കവിതവായിച്ച്‌ ഉത്സവപ്പറമ്പിലുരുന്ന്‌ ഉറക്കച്ചടവില്‍ ചുക്കുകാപ്പി കുടിച്ചപോലെ അന്തം വിട്ട്‌ കുന്തം വിഴുങ്ങി ഇരിക്കുന്നു അപ്പാ.

സു | Su said...

അപ്പന് റിമൈന്‍ഡര്‍ വേണമെങ്കില്‍ മകള്‍ക്കും വേണ്ടിവരും.

അനംഗാരി said...

അപ്പോള്‍ ബ്ലാക് ബെറി ഒരെണ്ണം വാങ്ങി അല്ലേ?
ഏറ്റവും പുതിയ മോഡലാ?


ഓ:ടോ:ഏത് ഇഞ്ചിക്കും കവിതയെഴുതാം....

Kumar Neelakandan © (Kumar NM) said...

ഒരു കൊച്ചു വലിയ പ്രതികാരം!

ദിലീപ് വിശ്വനാഥ് said...

ബ്ലാക്ക് ബെറി പേള്‍ ആണെങ്കില്‍സൂക്ഷിക്കണം. തന്നെ 911 വിളിക്കുന്ന ഒരസുഖം അതിനുണ്ട്.