പ്രിയ സരോജിനി,
കുറേ നാളായി നിനക്ക് കത്തെഴുതണം എന്ന് വിചാരിച്ചിട്ട്. നമ്മളുടേത് എത്ര വര്‍ഷത്തെ അഗാധ സൌഹൃദമാണ്. അത് കൊണ്ട് കുറേ നാള്‍ മിണ്ടാതെ ഇരുന്നാലും പെട്ടെന്ന് ഒരാവശ്യത്തിനു മനസ്സ് തുറക്കുവാന്‍ നിന്നെയാണെനിക്ക് ഓര്‍മ്മ വരിക. അല്പം വിഷമത്തിലാണ് എഴുതുന്നത്.
മൂത്ത മകനു വിപ്രോയില്‍ വലിയ ഉദ്യോഗം കിട്ടി അവന്‍ ബാംഗ്ലൂര്‍ക്ക് മൂന്ന് വര്‍ഷം മുന്‍പ് സ്ഥലം മാറിയത് അറിഞ്ഞു കാണുമല്ലോ. കഴിഞ്ഞ മാസം അവനൊന്ന് തലകറങ്ങി വീണു. പരിശോധിച്ചപ്പോള്‍ കൊളസ്റ്റ്റോള്‍ 264 എന്ന് കാണിക്കുന്നു. അത് വളരെ കൂടുതലാണാത്രേ. അവനു ഇരുപത്തഞ്ച് വയസ്സേ ആയിട്ടുള്ളൂ. ഈ ചെറുപ്രായത്തില്‍ ഇങ്ങിനെയാണെങ്കില്‍? എന്റെ അടുത്തായിരുന്നു എന്റെ കുട്ടി മൂന്ന് വര്‍ഷം മുന്‍പ് വരെ. അവനെ ഞാന്‍ പൊന്നു പോലെ നോക്കിയതാണെന്ന് നിനക്കറിയാമല്ലോ?
നിലത്തൂന്ന് ഒരു പേപ്പര്‍ എടുത്ത് വെയ്ക്കാന്‍ ഞാന്‍ അവനെ സമ്മതിച്ചിട്ടില്ല. ഒന്ന് തുണി കഴുകാന്‍ പോയിട്ട് തുണി മടക്കാന്‍ പോലും അവനറിയില്ല. ഉണ്ണുന്ന പ്ലേറ്റ് പോലും എങ്ങിനെ അടുക്കളയില്‍ കൊണ്ട് തരണമെന്ന് എന്റെ മകന് അറിയില്ല. അത്രയ്ക്കും പൊന്നു പോലെയാണ് എന്റെ മകനെ ഞാന്‍ വളര്‍ത്തിയത്. നിനക്കറിയാമല്ലോ അല്ലേ? നീ കണ്ടിട്ടുള്ളതല്ലേ ഇവിടെ വരുമ്പോള്‍.
എനിക്ക് സഹിക്കുന്നില്ല സരോജം, എന്നിട്ടെന്റെ മകനു ഇപ്പോള്‍ ഈ അസുഖം. എന്റെ കുട്ടി എന്റെ അടുത്തൂന്ന് പോയതാണ് കുഴപ്പം. പക്ഷെ നല്ല ജോലിയാണെങ്കില്‍ പിന്നെ എന്ത് ചെയ്യും? ആ നശിച്ച ബാംഗ്ലൂര്‍ക്ക് പോയതാണ് എല്ലാത്തിനും കാരണം. ഇടയ്ക്ക് രണ്ട് വിദേശ യാത്രകളും ഉണ്ടായിരുന്നു. അവന്‍ ആഹാരം വെളിയില്‍ നിന്നാണ് കഴിക്കുന്നത്. അത് സൂക്ഷിക്കണം എന്ന് ഡോക്ടര്‍ പറയുന്നു. താമസിക്കുന്ന സ്ഥലത്ത് പാചകം ചെയ്തു കഴിക്കാന്‍ സൌകര്യമുണ്ടെങ്കിലും ഞാനവിടെ ചെന്ന് നില്‍ക്കാതെ ആരു അവനു പാചകം ചെയ്തു കൊടുക്കും? അവന്‍ താമസിക്കുന്ന ഒറ്റ മുറി അടിച്ചു വാരാനും മറ്റും ഞാന്‍ ബാംഗ്ലൂര്‍ ഉള്ള എന്റെ ഒരു സുഹൃത്തിനെ വിളിച്ച് ആളെ ഏര്‍പ്പാടാക്കി കൊടുത്തിട്ടുണ്ടായിരുന്നു. അല്ലെങ്കില്‍ എന്റെ മകന്‍ പൊടിയടിക്കാനും മറ്റും അറിയാതെ വിഷമിച്ച് വല്ലോ ആസ്മയോ കൂടി വരുത്തിവെച്ചേനെ.
ഞാന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അവനീ ബുദ്ധിമുട്ടൊന്നും വരില്ലായിരുന്നു. എനിക്ക് പക്ഷെ ഇളയവളുടെ പഠിത്തം കഴിയാതെ മാറി നില്‍ക്കാന്‍ സാധിക്കില്ല. അവള്‍ക്ക് കുടുംബം നടത്താനും ജോലികളെല്ലാം ചെയ്യാനും അറിയാം. ചെറുപ്പത്തിലേ അവളെ ഞാന്‍ എല്ലാം പഠിപ്പിച്ചിരുന്നതുകൊണ്ട്, ഒന്ന് മാറി നില്‍ക്കണമെങ്കില്‍ എനിക്ക് നില്‍ക്കാം, പക്ഷെ പത്തൊന്‍പത്കാരിയായ മകളെയിട്ടേച്ച് മകന്റെ ഒപ്പം പോകുവാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. ഞാന്‍ അവിടെ അവന്റെ കൂടെ ചെന്ന് നിന്നാല്‍ എല്ലാം ശരിയാവും സരോജം. അവന്റെ എല്ലാ കാര്യവും എനിക്ക് ചെയ്യുവാന്‍ സാധിക്കുമല്ലോ. അപ്പോള്‍ പിന്നെ യാതൊരു അസുഖവും എന്റെ കുഞ്ഞിനു വരില്ല എന്ന് എനിക്കുറപ്പാണ്. ഇവളുടെ പഠിത്തം കഴിയാതെ ഇവളേയും കൊണ്ട് അങ്ങോട്ട് പോകുവാനും സാധിക്കില്ല. പിള്ളേരുടെ അച്ഛനും ഞാന്‍ തന്നെ അടുത്ത് വേണം എല്ലാത്തിനും.
ഞാന്‍ ഒരുപാട് എഴുതിപ്പോയോ സരോജം? എന്റെ വിഷമം ഒന്ന് ഇറക്കി വെയ്ക്കാന്‍ നീ മാത്രമേയുള്ളൂ. എന്തായാലും ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി. അവനെ എത്രയും പെട്ടെന്ന് പെണ്ണ് കെട്ടിക്കണം. അപ്പോള്‍ പിന്നെ കുഴപ്പമില്ല. ചൂലടിക്കാനും, തുണി മടക്കാനും, പാചകം ചെയ്യാനും ഒരാളായല്ലോ. അവന്റെ കാര്യം പിന്നെ അവള്‍ നോക്കിക്കോളും. ഇവന്റെ ഈ കൊളസ്റ്റ്റോളിന്റെ കാര്യമൊക്കെ പിന്നെ താനേ താഴ്ന്ന് നോര്‍മല്‍ ആവും. അവള്‍ നോക്കിക്കോളുമല്ലോ എല്ലാം. അല്ലെങ്കില്‍ എനിക്ക് പറഞ്ഞെങ്കിലും കൊടുക്കാമല്ലോ മരുമകള്‍ക്ക്.
അവന്റെ പ്രായം ചെറുതാണെന്നൊന്നും നീ ഓര്‍ക്കണ്ട സരോജം. എനിക്കൊരു മരുമകളെ തപ്പിത്തരണം. ഞങ്ങളുടെ കുടുംബത്തില്‍ അവന്റെ വകേലൊരു ഇളയച്ഛനു അല്പം മാനസികപ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ കല്ല്യാണം കഴിപ്പിച്ചത് ഇരുപത്തിരണ്ട് വയസ്സിലാണ്. ഇവനിപ്പോ ഇരുപത്തഞ്ചായില്ലേ?
നിനക്കും കുട്ടികള്‍ക്കും സുഖമാണല്ലോ അല്ലേ? നിനക്ക് പിന്നെ പെണ്‍കുട്ടികളായതുകൊണ്ട് ഈ വക വിഷമങ്ങള്‍ ഒന്നുമില്ലായല്ലേ? ഭാഗ്യവതി!
നിന്റെ അടുത്ത കൂട്ടുകാരി
- സ്വന്തം സിന്ധു.
2007-12-09
കൊളസ്റ്റ്റോള്‍
Subscribe to:
Post Comments (Atom)
21 പ്രതികരണങ്ങള്‍:
എന്നാല്‍ നമുക്കു സരോജിനി ദേ മോളെ തന്നെ ആലോചിക്കാം .... പയ്യന് ഇഷ്ടപ്പെടുമോ എന്തോ....
പറയാന്‍ ശ്രമിച്ചതെന്താന്നു നന്നായി മനസ്സിലായി ഇഞ്ചി.
90% വീടുകളിലും നടക്കുന്ന കാര്യം.
പഴയ ബാംഗ്ലൂര്‍ കാല ജീവിതത്തിനിടയില്‍ അമ്മ ഇങ്ങനെയും ഒരു കത്തെഴുതിയല്ലെ?
ഓ:ടോ:ഏത് തരം കറി വെക്കണം?പായസം?എരിശേരി,പുളിശേരി..?ചില്ലി ചിക്കന്‍? ഞാന്‍ റെഡി.
ഇതൊക്കെ വെക്കാനറിയാവുന്ന ഒരു ബാഗ്ലൂരുകാരി പെണ്ണിനെയൊന്ന് കാണിച്ച് തരണേ..
ഇപ്പഴത്തെക്കാലത്ത് ഒരു സിന്ധുവും ഇങ്ങനെയൊരു കത്തെഴുതുമെന്ന് തോന്നുന്നില്ല. ;)
കല്യാണം കഴിപ്പിക്കുക തന്നെയാണ് നല്ല വഴി. പയ്യന്‍ പണിയെടുക്കാന്‍ പഠിച്ചോളും. അവന്‍ കെട്ടുന്ന പെണ്ണ്, കൊളസ്റ്റ്റോള്‍ വന്നില്ലെങ്കിലും ശീമക്കുമ്പളങ്ങ പോലെ ആവുകയും ചെയ്യും.
ഇപ്പോള്‍ ഓര്‍ക്കുകയായിരുന്നു, എന്റെ അനിയന്മാര്‍ ഊണു കഴിഞ്ഞാല്‍ കിണ്ണം മോറി വെയ്ക്കണം, കഴിച്ച സ്ഥലം വ്ര്‌ത്തിയാക്കികൊള്ളണം, അവനവന്റെ വസ്ത്രം കഴുകിക്കൊള്ളണം, അങ്ങനെ അമ്മ കുറേ നിയമാവലികള്‍ ഉണ്ടാക്കിയിരുന്നു... അമ്മയെ ഇപ്പോഴാണ് കുടുതല്‍ ഞാന്‍ മനസ്സിലാക്കിയത്! :)
രസായി, ഇഞ്ചീ..
സുവേച്ചിയുടെ കമന്റിനു താഴെ എന്റെ ഒരു ഒപ്പൂടേ:)
എന്റെ കൊളസ്റ്ററോള്‍ വളരെക്കാലമായി 220-ല്‍ തന്നെയാണ്‍ ഡോക്ടര്‍. എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? :) red wine കുടിച്ചാല്‍ കൊളസ്റ്ററോളിനൊരു തടയാകുമെന്ന് ഫ്രഞ്ചുകാര്‍ പറയുന്നുണ്ട്. അതു ശരിയാണോ ഡോക്ടര്‍?
ഹഹഹ
പാരവെപ്പാണെങ്കില്‍ ഇങ്ങനെ വേണം, ഇടം വലം നോക്കാതെ. :)
-സുല്‍
രസമുള്ള അവതരണം, ആണ്‍കുട്ടികളെ ചീത്തയാക്കുന്ന അമ്മമാര്‍ വായിക്കട്ടെ ഇത്.
അമ്മയായാല്‍ ഇങ്ങനെ വേണം:)
പ്രത്യ്യേകിച്ചും “അവന്റെ പ്രായം ചെറുതാണെന്നൊന്നും നീ ഓര്‍ക്കണ്ട സരോജം”എന്നു തുടങ്ങുന്ന ഖണ്ഡിക വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞുപോയി..:)
apart from joke the Cholesterol stuff is really getting us... my room mate who is about to turn 25 now has his Cholesterol level in 270s. After that we all cut down our meaty food habits and now on strict diets and workouts and back to vegetebles...
None of us are thinking about marriage as a solution to this though :)
ആ അമ്മയെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലണം. ഹല്ല പിന്നെ! ഞങ്ങടെ വര്‍ഗ്ഗത്തിലൊന്നിനെ സ്നേഹിച്ച് (യഥാര്‍ത്ത ഫെമിനിസം?) കൊളസ്റ്റ്രോളുകാരനാക്കിയതിന്. ഈ പെണ്ണുങ്ങളല്ലെങ്കിലും ഇങ്ങിനെയാ മുന്‍ പിന്‍ ചിന്തിക്കില്ല.
കുഞ്ഞിക്കോരന്‍ പണി മെട്രൊക്ക് വേണ്ടി സിമന്റ് ചാക്കു ചുമക്കല്‍, കുഴക്കല്‍.
കൊളസ്റ്റ്രോള്‍ കൂടി അറ്റാക്. സൈറ്റില്‍ ജനനം മരണം.
അര്‍ണോള്‍ഡ് സ്ചവര്‍സെനഗര്‍ (ഞാന്‍ ഇങ്ങിനെയെ വിളിക്കു)-സിനിമ നടന്‍ ഉലക അഴകന്‍ ടെര്‍മിനെറ്റര്‍ ഗവര്‍ണര്‍. ബൈപാസ്‌ഡ്.
ബില്‍ക്ലോന്തന്‍( ഞാന്‍ ഇങ്ങിനെയെ വിളിക്കു) എപ്പോഴും ഹിലാരിയസ് ആയിട്ടും
ഓടിയിട്ടും ചാടിയിട്ടും ബൈപ്പാസ്‌ഡ്.
പറഞ്ഞ് വന്നത് കൂള സ്റ്റ്രൂള്‍ ഒര് രോഗമല്ല.
എന്നെപറ്റി കഥയെഴുതിയത് അമ്മയെങ്ങാനുമറിഞ്ഞാല്‍. സരോജനി ആന്റി പറയില്ലായിരിക്കും.
എല്ലാ അമ്മമാരും 60-90% ഇങ്ങിനെയൊക്കെതന്നെ.
എന്തായാലും കുളസ്റ്റ്രൂള്‍ കുള്ളാം
കത്തു വായിച്ച് ചിരി വന്നു, എന്നാലും ഇങ്ങനത്തെ ചെറുക്കന്മാരെ (ഉണ്ണുന്ന പാത്രം പോലും അടുക്കളേല്‍ കൊണ്ടു വെക്കാത്ത) ഇപ്പോ കാണാന്‍ കിട്ടുമോ? അങ്ങനെ ആണെങ്കില്‍ അവന്റെ ജീവിതം കട്ടപ്പൊക! വല്ലതും വെച്ചുണ്ടാക്കാന്‍ അറിയാമെങ്കില്‍ തട്ടിമുട്ടി ജീവിക്കാം എന്നു പറയുന്ന കേള്‍ക്കാം friends ഒക്കെ. എന്നാലും അമ്മയെ സമ്മതിക്കണം, 25 വയസ്സേ ആയുള്ളു എങ്കിലും മറ്റേ മാനസികപ്രശ്നത്തിന്റെ history-യും എല്ലാം കൂടെ പാവം.., അല്ലേ ഇഞ്ചിക്കുട്ട്യേച്ചീ ;-)
പാവം സിന്ധു. സിന്ധു അറിയുന്നില്ലല്ലോ പെണ്മക്കള്‍ ഉള്ള അമ്മമാരുടെ വേവലാതികള്‍.
വീട്ടില്‍ എല്ലാ സൌകര്യവും ഉണ്ടായിട്ടും രണ്ടു കുട്ടികളേയും ബോര്‍ഡിങ്ങ് സ്കൂളില്‍ പഠിപ്പിക്കുന്ന എന്‍റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞ മറുപടി സിന്ധുമാരെ ഉദ്ദേശിച്ചായിരുന്നു.:)
വീട്ടിലായിരിക്കുമ്പോള്‍ കറിയില്‍ ഉപ്പുകൂടിയാല്‍,എരിവ് കൂടിയാല്‍ എല്ലാം അമ്മയെ ചീത്തവിളിച്ചിരുന്നു.
ഇപ്പോ ഇവിടെ എരിവുകൂടിയാലും, ഉപ്പില്ലെങ്കിലും ഒരാളേയും കുറ്റം പറയാതെ തിന്നാല്‍ ശീലിച്ചിരിക്കുന്നു.
കുടുംബത്തീ വട്ടുംണ്ടല്ലേ... പാവം.
കുറച്ച് വൈകിയാണിതു വായിച്ചത്.
വളരെ ബോധിച്ചുവെന്ന് പ്രത്യേകം പറയേണ്ടല്ലൊ :)
‘ഗുരുജി’യിലേയ്ക്കൊരു ലിങ്കിടായിരുന്നു.
അതെങ്ങിനെയാണെന്നെ എനിയ്ക്ക് വല്ല്യ പിടിയില്ലാത്തോണ്ടാണ്‍.
ഇതു വായിക്കാന്‍ ഇന്നാണ് അവസരം കിട്ടിയത്..എല്ലാം വായിച്ചു..തകര്‍പ്പന്‍ എന്ന് പറഞ്ഞാല്‍,കുറഞ്ഞു പോകും.പിന്നെ,അസൂയ മൂത്ത് ഇതില്‍ കൂടുതല്‍ പറയാന്‍ നാവും വഴങ്ങുന്നില്ല... :)
ഒന്നും തോന്നല്ലേ...!
Post a Comment