2007-12-14

ബ്ലോഗ് പൂട്ടുന്നു

നല്ല ടൈട്ടില്‍ അല്ലേ? ക്ലിക്കാത്തവരും ക്ലിക്കും. ഇങ്ങിനെയാണ് ടൈട്ടില്‍ എഴുതേണ്ടതെന്ന് പറയുകയായിരുന്നു.
എന്തിനാ പൂ‍ട്ടുന്നത്? കാരണമുണ്ട്. ഇന്നലെ മുഴുവന്‍ കുത്തിയിരുന്നു ശമ്പളം കിട്ടുന്ന ജോലിയെല്ലാം തീര്‍ത്ത് പിന്നെ ശമ്പളം കിട്ടാത്ത എന്നാല്‍ മനസുഖം കിട്ടുമെന്നൊക്കെ നമ്മളെ പറഞ്ഞ് പറ്റിച്ച അടുക്കള ജോലി ചെയ്ത് വീക്കെണ്ടിലേക്കുമൊക്കെയുള്ള കുറേയധികം കറികളും ഒക്കെ ഉണ്ടാക്കി വെച്ചിട്ട് ഫ്രിഡ്ജില്‍ പലവിധത്തിലുള്ള പ്രോഡ്ക്റ്റ് ലേബലുകളുള്ള പ്ലാസ്റ്റിക്ക് പാത്രങ്ങളുടെ സമ്മേളനനഗരിയാക്കി രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോ ഫ്രിഡ്ജിന്റെ ഓട്ടം നിലച്ചു. ഈയൊരൊറ്റ കാരണം കൊണ്ട് മാത്രം ചിലപ്പോള്‍ ഇവിടെ ക്ലിക്കിയിരുന്നെങ്കില്‍....(സിമ്പലിടണേ!)
മലയാളത്തിന്റെ നഷ്ടം എന്ന് ബ്ലോഗാഭിമാനിയിലോ (ഒ, യവന്മാര്‍ പൂട്ടിപ്പോയല്ലേ?) വാരവിചാരത്തിലോ വന്നേനെ. ച്ഛേ! ഞാന്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല്ല എന്നൊരു കാച്ചും സൈഡ് പറ്റി കാച്ചായിരുന്നൂ. പറഞ്ഞിട്ടെന്ത് കാര്യം? അതിനുള്ള ധൈര്യവും മണ്ണാങ്കട്ടയും കോപ്പും വേണ്ടേ? ആത്മഹത്യ പോലെയായി ബ്ലോഗ് ഡിലീറ്റുന്നതും. ആത്മഹത്യ ധൈര്യമില്ലാത്തതുകൊണ്ട് മാത്രം ചെയ്യാതിരുന്ന ഒരു വികാരപ്രകടനം. പോസ്റ്റുകളിലൊക്കെ ജീവിതം പോലേ കുറേ അക്ഷരതെറ്റുകളും വികാരങ്ങളും. ഇതെങ്ങിനെ പണ്ടാരം അവസാനിപ്പിച്ച് ഓടിയൊളിക്കും? കഷ്ടം! എന്നാല്‍ ഈ നിമിഷം ഇതിനെയൊരു വൃത്തിയില്ലാത്ത കവിതയാക്കിയാല്ലോ എന്ന ചിന്തയുമുണ്ടേ. പക്ഷെ വരികള്‍ മുറിച്ചിടാന്‍ വയ്യ ഇനിയും. വാല് മുറിച്ചിട്ട് പല്ലിയെന്ന് പറഞ്ഞ് നടക്കുന്ന ഒരു സാധനമാണോ കവിത എന്ന് എന്നോട് തന്നെ ഞാന്‍ ചോദിക്കുന്നൂ. അയ്യോ പോകല്ലേ പോകല്ലേ എന്ന് പറയാന്‍ പിള്ളേരേം പെറ്റിട്ടില്ലല്ലോ മാതാവേ!

ആത്മനിന്ദ (ഈയടുത്ത് പഠിച്ചൊരു കട്ടിവാക്കാണേ) എന്നൊരു ലേബല്‍ കൊടുത്താല്‍ ഗൂഗിള്‍ പിണങ്ങുമോ? ഇങ്ങിനേം ബ്ലോഗ് എഴുതാം. അല്ലേ? യപാര ധൈര്യം വേണം എന്ന് തോന്നുന്നു. ഹല്ല ആരു ചോദിക്കാന്‍? റീഡര്‍ ലിസ്റ്റോ പിന്മൊഴിയോ ചോദിക്കുമോ? ഇതുവരേയും ഉറങ്ങാതെ ഫ്രിഡ്ജിനെ നോക്കി വിലപിച്ച് നാ‍ല് മണിയ്ക്ക് എഴുതിയിട്ടതാകുമോ ഇനിയുള്ള ജീവിതത്തില്‍ പൊങ്ങ് തടിപോലെ കിടക്കുന്നത് പോസ്റ്റ്? ആകട്ടെ. ആര്‍ക്ക് ചേതം?

നര്‍മ്മം എന്ന ലേബല്‍ എന്നെ നോക്കി പല്ലിളിച്ച് ചിരിക്കുന്നു.

25 പ്രതികരണങ്ങള്‍:

സജീവ് കടവനാട് said...

അയ്യോ പോകല്ലേ പോകല്ലേ...


innu pootti naaLe thurakkum ennaakaam.

ദീപു : sandeep said...

അയ്യോ പൂട്ടി പോകല്ലേ... അയ്യോ പൂട്ടി പോകല്ലേ...


Is that a joke or are you really closing down. [;)]

if first
That was an awesome title.
else
It is too bad...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ക്ലിക്കാത്തവനും ക്ലിക്കും എന്നതു നേരു തന്നെ.നര്‍മ്മം എന്ന ലേബല്‍ ഇണങ്ങുന്നുണ്ട് എന്ന് നിസ്സംശയം പറയാം. നിത്യജീവിതത്തിലെ കൊച്ചു കൊച്ചു പ്രശ്നങ്ങളാണല്ലോ നര്‍മ്മമാകുന്നത്. വെളുപ്പിനു നാലു മണിക്കെഴുതുന്നത് നല്ലതാണ്. ഫ്രിഡ്ജ് പണി മുടക്കിയില്ലായിരുന്നെങ്കില്‍ അതിനാകുമായിരുന്നൊ? (ഇതിനു മുമ്പും നാലു മണിക്ക് പോസ്റ്റിയിട്ടുണ്ടൊ എന്ന് നോക്കാതെയാണേ ഈ കമന്റ്)

Anonymous said...

നല്ല ഹെഡ്ഡിംഗ്, നല്ല ടെമ്പ്ലേറ്റ്, നല്ല ഡിസൈന്‍, നല്ല അവതരണം.

ബിന്ദു said...

നര്‍മ്മം എന്നെഴുതിയതുകൊണ്ടു രണ്ടു ഹ ഹ എങ്കിലും വച്ചില്ലെങ്കില്‍ മോശമാവുമോ?
അയ്യോ പോകല്ലേ പോകല്ലേ എന്നു പറഞ്ഞില്ലെങ്കില്‍ പരിഭവമാവുമോ?
എന്തു തന്നെയായാലും ഒന്നു പറയാതെ വയ്യ
വെറുതെ മോഹിപ്പിക്കരുത്‌ !!! ;)

വേണു venu said...

ബിന്ദു പറഞ്ഞതു തന്നെ.
ആന കൊടുത്താലും ആശ കൊടുക്കരുത്. വെറുതേ ആശിപ്പിച്ചു.:)

reshma said...

എനിക്കൊന്നും മനസ്സിലാവുന്നില്ല. എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് താനും.

ഭൂമിപുത്രി said...

ഇഞ്ചിപ്പെണ്ണെന്താപോകാന്‍ കാര്യമെന്നന്വേഷിച്ചെത്തിയതാണു...
ഒരു ‘ചീക്കപ്പെട്ടി’(ഒരമ്മൂമമയിട്ടപേരാണു-പഴയ വസ്തുക്കള്‍ തിന്നാനുള്ള ദേഷ്യത്തിന്‍)യ്ക്കൊക്കെ തണുപ്പിക്കാ‍ന്‍ കഴിയുന്നതാണോ ഇഞ്ചിയുടെ ശൌര്യം?

സാക്ഷരന്‍ said...

അപ്പ പൂട്ടിയില്ലല്ലേ ...
വെറുതേ ആശിപ്പിച്ചു

പൂട്ടുമ്പ പറയണേ ...

Roby said...

തനിമലയാളത്തില്‍ കാണുന്ന പല ടൈറ്റിലുകളും ഇങ്ങനെയൊക്കെയാണ്‌...
ഇഞ്ചിയും വിദ്യ പഠിച്ചു അല്ലേ...

Inji Pennu said...

ഹഹ റോബിയേ. അത് തന്നെ കാര്യം :) ഞാനും കണ്ടു. അപ്പൊ എനിക്കും കിട്ടണം പൂട്ട് :)

G.MANU said...

ayyO chechee povallE....ayyO chEchee povallE...

Anonymous said...

:(
എനിക്ക് ഇതിഷ്ടപ്പെട്ടില്ലാട്ടോ......
ഇഞ്ജിയെപ്പോലൊരു ഒന്നാം കിട ബ്ലോഗറില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ലെന്നു പറയുന്നതാവും ശരി...
ബ്ലോഗിങ്ങിന്റെ വസന്തകാലം കണ്ടിട്ടുള്ള ആര്‍ക്കും ഇന്നത്തെ ഈ മൂല്യച്യുതി സഹിക്കാന്‍ പറ്റില്ല...
പറഞ്ഞതു തെറ്റാണെങ്കില്‍ സദയം ക്ഷമിക്കുക.....

Inji Pennu said...

അനോണിമസേ പ്ലീസ് പ്ലീസ് വിട നല്‍കൂ. ശാന്തമാവൂ. ഈ മൂല്യചുതി ഇന്തോ-അമേരിക്കന്‍ ബ്രൌണ്‍ കൈകളില്‍ നമുക്ക് ആരോപിക്കാം. ലോലഹൃദയമാവാതെയിരിക്കൂ. നമുക്ക് വഴീണ്ടാക്കാം :). ഒന്നാം കിടക്കാര്‍ മാറി നിന്നാലല്ലേ മറ്റുള്ളവര്‍ക്ക് അവസരം കിട്ടൂ.
;) :)

ആശ്വാസമായി, ആരെങ്കിലും രണ്ട് തുള്ളി കണ്ണുനീര്‍ വീഴ്ത്തിയല്ലോ. നമുക്ക് ഇനി സമാധാനായി ബ്ലരിക്കാം.

Anonymous said...

നര്‍മ്മം എന്ന ലേബലിന്റെ മര്‍മ്മത്തില്‍ ഒരു നര്‍മ്മക്കാരിയില്ലേ?

ഏ.ആര്‍. നജീം said...

ശൊ, പൂട്ടുന്നു എന്നൊക്കെ കേട്ടു ആഹ്ലാദത്തോടെ ത്രിബിള്‍ ക്ലിക്ക് ചെയ്ത് ഈ ബ്ലോഗില്‍ എത്തിയപ്പോ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നു ഒന്നും മനസിലായില്ല... :(

ഒന്ന് തെളിച്ച് പറ പോവ്വോ ഇല്ല്യോ..? :)

ഏ.ആര്‍. നജീം said...
This comment has been removed by the author.
അഭയാര്‍ത്ഥി said...

ഫ്രിഡ്ജ്‌ റിപ്പയര്‍ ചെയ്താല്‍ വീണ്ടും എഴുതിത്തുടങ്ങാമല്ലൊ?.
പഴയ കറികളൊക്കെ എടുത്ത്‌ കളഞ്ഞ്‌ , ഇനി ആ പഴയ നാലുകെട്ടന്‍
കള്‍ച്ചറിലേക്ക്‌ മടങ്ങു.
എല്ലാം ഫ്രെഷ്‌. നാലുകെട്ടിലെ ഊട്ടുപുരയില്‍ തൂശനിലയില്‍ വിളമ്പിയാല്‍ മതി.
ബാക്കി വരുന്നത്‌ നാളേക്ക്‌ വെക്കാതെ അഗതികള്‍ക്ക്‌ കൊടുക്കുക.

പഴയ ഒളിവറന്ത കുട്ടുത്താപന ആസിയ സേവ വിഭാഗത്തില്‍
ഒരു തോണിപ്പാട്ട്‌ വരുന്നു....
ഇറത്തോം ......

പ്രയാസി said...

ഒരു സത്യം പറഞ്ഞാല്‍.. അല്ല സത്യം പറയാനുള്ളതാണല്ലൊ.. മോശമായിപ്പോയി..

“ബ്ലോഗു പൂട്ടുന്നു” എന്നല്ല..!

“അയ്യൊ.. എന്റെ ബ്ലോഗു പൂട്ടിക്കുന്നേ..” എന്നായിരുന്നു വേണ്ടത്..

സംഭവം ഗൊള്ളാട്ടാ..;)

absolute_void(); said...

അപ്പോ പോകാന്‍ പ്ലാനില്ലല്ലേ? വെറുതേ മോഹിപ്പിച്ചു.

krish | കൃഷ് said...

ഇഞ്ചിയേ.. ബ്ലോഗ് പൂട്ടണോ അതോ ഫ്രിഡ്ജ് പൂട്ടണോ.
വീക്കെന്‍ഡിന് വീട് പൂട്ടിയിട്ട് ഒരു ഔട്ടിംഗ്..അതും ഈ തണുപ്പത്തേ.. അതുവേണ്ടാ.

ചുമ്മാ പൂട്ടുന്നേ ന്നും പറഞ്ഞ് .. ച്ഛേയ്..
:)

നവരുചിയന്‍ said...

ഞാന്‍ കരുതി നമ്മളെ പോലുള്ള വഷളന്‍മാര്‍ ബ്ലോഗ് തുടങ്ങിയ സങ്കടത്തില്‍ പൂട്ടി പോയതാരിക്കും എന്ന് . പബ്ലിസിറ്റി സ്ടുന്റ്റ് ആണ് അല്ലെ .....
ഇനി ഇങ്ങനെ ചെയ്യരുത് . ഇനിം മണ്ടന്‍ ആകാന്‍ വയ്യ അതാ

chithrakaran ചിത്രകാരന്‍ said...

ഇഞ്ചിയില്ലാത്ത ഇഞ്ചിക്കറിപോലെ ...
സുല്ലില്ലാത്ത തേങ്ങയടിപോലെ..
ആത്മാവില്ലാത്ത ശരീരം പോലെ..

ഓര്‍ക്കാനെവയ്യ !!!:)
ബ്ലൊഗ് പൂട്ടി ഒരു മാതൃക കാണിക്കു...
അനുകരിക്കാന്‍ ചിത്രകാരനും ആഗ്രഹമുള്ള കാര്യമാണത്. കഴിയില്ലെങ്കിലും!

സാജന്‍| SAJAN said...

ഇഞ്ചിയേ ചുമ്മാ കൊതിപ്പിച്ചു,
ഈ ടൈറ്റിലൊക്കെ കുറഞ്ഞ ഗ്രേഡ് അല്ലേ, ഇതിനൊക്കെയും ആളുകള്‍ വരാണ്ടിരിക്കും അപ്പൊ പിന്നെ മറ്റൊരു സ്റ്റൈല്‍ ഉണ്ട്
ലൈം ജ്യൂസിനെ പറ്റിയോ, ബ്രാ ക്കെറ്റിനെപ്പറ്റിയോ , ആരേലും സ്വയം ഭൂവായതിനെപ്പറ്റിയോ ഒക്കെ ടൈറ്റില്‍ എഴുത് എന്നിട്ട് ചുമ്മാ ഹിറ്റ് കൌണ്ടെര്‍ നോക്കി വെറുതേ കോള്‍മയിര്‍ കൊള്ളൂ, അവസാനം ലോകത്തില്‍ മലയാളികള്‍ ഉള്ള ഇത്രയും രാജ്യങ്ങളുണ്ടോ എന്നു ചിന്തിച്ച് അന്തം വിട്ടുപോവരുതെന്ന് മാത്രം:)

ദിലീപ് വിശ്വനാഥ് said...

ഇതിപ്പൊ ഒരു ചുക്കും മാത്രമല്ല, ഇഞ്ചിയും മനസ്സിലായില്ല. എന്നാലും പൂട്ടി പോവുമ്പോള്‍ താക്കോല്‍ എവിടെയനെകിലും ഒന്നു കൊടുത്തേല്‍പ്പിച്ചു പോയാല്‍ വല്ലപ്പോഴും വന്നൊന്നു അടിച്ചുവാരിയിടാം.