മുന്‍പൊരിക്കല്‍ ഒരു സുഹൃത്തിന്റെ ഒരു ഇംഗ്ലീഷ് ആത്മകഥ ബ്ലോഗ് ഒരു ബുക്കാക്കി ഇറക്കുവാന്‍ വേണ്ടി കുറേയധികം നാള്‍ ഒരു ഈസി സോഫ്റ്റ്വേര്‍ തേടി നടന്നിരുന്നതാണ്. രണ്ടോ മൂന്നോ ക്ലിക്കില്‍ ബ്ലോഗ് മൊത്തം ഡൌവണ്‍ലോഡ് ചെയ്ത് ഒരു ബുക്ക് ഫോര്‍മാറ്റാക്കണം എന്നായിരുന്നു ആവശ്യം. എന്നിട്ട് അതു പ്രിന്റ് ചെയ്യണം. അല്ലാതെ എല്ലാം പിഡിഎഫിലാക്കി, പിന്നെ ഫോര്‍മാറ്റ് ചെയ്തു പ്രിന്റിങ്ങിനു കൊടുത്തു അതുപോലെ സമയം മെനക്കെടുത്തുന്ന പരിപാടിയല്ലാതെ, എളുപ്പത്തില്‍ ഒന്ന് തേടി നടന്നിരുന്നു.
Blurb -ന്റെ കാര്യം അന്ന് അറിയില്ലായിരുന്നു. അങ്ങിനെയാണ് എപ്പോഴോ കഴിഞ്ഞ മാസം ഇത് കണ്ണില്‍ പെട്ടത്. ഡെമോ കണ്ടിട്ട് അടിപൊളി. മലയാളം പ്രിന്റ് ചെയ്യുമോ എന്ന് അറിയില്ല. യു.എസ് -ലെ ബുക്കിന്റെ വില വെച്ചു നോക്കുമ്പോള്‍ വിലയും തരക്കേടില്ല. ഇതുപോലത്തെ കുറേയധികം സോഫ്റ്റ് വേറുകള്‍ വന്നാല്‍ വില താഴും. അത് വരണം. ഇതുപോലെ മറ്റെന്തെങ്കിലും ഉണ്ടോ എന്നൊന്നും എനിക്ക് അറിവില്ല. ഉണ്ടെങ്കില്‍ ഒന്ന് കമന്റ് ചെയ്യണേ.
ബ്ലോഗില്‍ നിന്ന് ബുക്കിലേക്ക് പോകുവാന്‍ യാതൊരു താല്‍പര്യമോ പ്രോത്സാഹനമോ കൊടുക്കാത്ത ആളാണ് ഞാന്‍. അതിന്റെ ആവശ്യം ഇല്ല എന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു. Save Paper Save Trees എന്ന പോളിസിയാണ് എന്റേത്.
എങ്കിലും, ഒരു കുഞ്ഞിന്റെ ഒരു വര്‍ഷം റെക്കോര്‍ഡ് ചെയ്തത് (ദത്തന്റെ ബ്ലോഗ് പോലെ), അല്ലെങ്കില്‍ തുളസിയുടെ ഫോട്ടോ ബ്ലോഗ് പോലെ, അല്ലെങ്കില്‍ പ്രമോദിന്റെ കവിതകള്‍ പോലെ, മറ്റൊരാള്‍ക്ക് ഒരു കോഫീ ടേബിള്‍ ബുക്ക് പോലെ ഒരു സമ്മാനം കൊടുക്കുവാന്‍ ഇത് വളരെ നല്ല കാര്യമായി എനിക്ക് തോന്നുന്നു.
Just FYI!
2008-03-09
ബ്ലോഗ് ബുക്കാക്കണോ?
Subscribe to:
Post Comments (Atom)
7 പ്രതികരണങ്ങള്‍:
നല്ല കാര്യം തന്നെ. മലയാളം അച്ചടിക്കുമോന്ന് അറിയില്ലല്ലോ. അല്ലേ? ഇതൊക്കെ ചെയ്തിട്ട് ബ്ലോഗ് വായിക്കാത്ത നാലു മിത്രങ്ങള്‍ക്ക് കൊടുത്താല്‍ അവരും കൂടെ ശത്രുക്കളാവുമോ? ഹി ഹി.
വേറെ ഏതെങ്കിലും ഉണ്ടോന്ന് അറിയാന്‍ തിരഞ്ഞുനടക്കണം. പുസ്തകങ്ങളും സി.ഡി കളും ഒക്കെ. തിരഞ്ഞുകിട്ടിയാല്‍ പറയാം.
ഇഞ്ചി.:-) ആ ക്യാപ്ഷനിലെ not a complete idiot.. അവശേഷിക്കുന്ന പാര്‍ട്ടുകള്‍ ഒരാക്രിക്കടയില്‍ കണ്ടു. അയച്ചു തരട്ടേ? :-))
ഇഞ്ചി.. തൊട്ടുമുന്‍പുള്ള പോസ്റ്റില്‍ കമന്‍റുകൂട്ടം! 118 പേരുടെ ഇടയ്ക്കു കിടന്നു തള്ളാന്‍ വയ്യ. അതിവിടെ രേഖപ്പെടുത്തുന്നു. നല്ല പോസ്റ്റിനും പഠനത്തിനും സംഭവവിവരണത്തിനും അഭിനന്ദനങ്ങള്‍!
Thanks for this info. This sounds pretty good!
‘ Save Paper Save Trees ‘
നല്ല ഐഡിയ....
നമതേ,
ആ സ്പേര്‍ പാര്‍ട്ട്സ് കട നല്ല പരിചയമുണ്ടല്ലേ?
:):)
ബ്ലര്‍ബ് ഫ്രീയാണല്ലോ.. നോക്കട്ടേ എന്റെ ബ്ലോഗ് ബുക്കാക്കി. പക്ഷേ ആര്‍ക്കു കൊടുക്കാനാ.. ? ഓ...ചുമ്മയിരിക്കുമ്പം നമുക്കു തന്നെ വായിക്കാലോ..
Post a Comment