2008-03-04

മാര്‍ച്ച് അഞ്ച് 2007

മാര്‍ച്ച് അഞ്ച്. മലയാളം ബ്ലോഗിങ്ങിലെ മാത്രമല്ല ഇന്ത്യന്‍ ഇംഗ്ലീ‍ഷ് ബ്ലോഗിങ്ങിലെ തന്നെ ഒരു സുപ്രധാന ദിനമായിരുന്നു കഴിഞ്ഞ വര്‍ഷം(2007) മാര്‍ച്ച് അഞ്ച്. ഒരു ഉപമ പറയാന്‍ ശ്രമിച്ചാല്‍ പാണ്ടി ലോറിയായ യാഹൂവിനു (Yahoo and Yahoo India) മുന്‍പില്‍ തവളകളെപ്പോലെ ബ്ലോഗര്‍മാര്‍ ചതഞ്ഞരയേണ്ടി വരുമെന്ന് കരുതിയിട്ടും, പിച്ചച്ചട്ടിയില്‍ നിന്ന് കൈയ്യിട്ടുവാരുന്ന മുതലാളി ധാര്‍ഷ്ട്യം നിശബ്ദമായൊരു സമരം കൊണ്ട് ബ്ലോഗേര്‍സ് നേരിട്ട ദിനമാണ് മാര്‍ച്ച് അഞ്ച് 2007. മലയാളത്തില്‍ എഴുപത്തഞ്ചോളം ബ്ലോഗുകളും ഇംഗ്ലീഷില്‍ എണ്‍‌പതോളം ബ്ലോഗുകളും അവരവരുടെ ബ്ലോഗില്‍ പ്ലക്കാര്‍ഡുയര്‍ത്തി യാഹൂ എന്ന കോര്‍പ്പറേറ്റ് ഭീമനെതിരെ സമരം ചെയ്ത ദിനം.

ഈ സമരത്തിനു പുറകില്‍ ഒരുപാട് പേരുടെ അധ്വാനത്തിന്റെ സമര്‍പ്പണത്തിന്റെ നേരിന്റെ കഥയുണ്ട്. അതിന്റെ ചുരുളഴിക്കുവാന്‍ തുനിയുകയാണ്. എന്തുകൊണ്ട് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നു എന്ന് ചോദിച്ചാല്‍ ഒരു സമരം കഴിഞ്ഞിട്ട് അതുണ്ടാക്കിയ ചലനങ്ങളും പ്രത്യാഘാതങ്ങളും നിരീക്ഷിക്കുവാനും സമരത്തെക്കുറിച്ചൊരു അവലോകനം തയ്യാറാക്കുവാനും കുറച്ചധികം സമയം എടുത്തു എന്നുള്ളതാണ്.

കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചും, ഭാ‍ഷയെക്കുറിച്ചും, ഭക്ഷണ രീതികിളെക്കുറിച്ചും ഇന്റര്‍നെറ്റില്‍ ഇന്ത്യന്‍ ബ്ലോഗുകള്‍ എഴുതി തുടങ്ങി. പ്രൊഫഷണല്‍ നിലവാരമുള്ള ചിത്രങ്ങളോട് കൂടി, പഠിച്ചെഴുതിയ പല നല്ല ലേഖനങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ ഇന്ത്യയെ, ഇംഗ്ലീഷിലും ഇന്ത്യന്‍ ഭാഷകളിലും വായനക്കാര്‍ക്കും പുറം‌ലോകത്തിനും പരിചയപ്പെടുത്തി. ഇങ്ങിനെ ബ്ലോഗര്‍മാര്‍ എഴുതിയിരുന്നത് ധനത്തിനു വേണ്ടിയോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായോ അല്ല. മറിച്ച് സ്വന്തമായി വളരെയധികം താല്‍പര്യത്തോട് കൂടി ബ്ലോഗര്‍മാര്‍ ഇത് ഗൌരവപൂര്‍വ്വം നിര്‍വ്വഹിച്ചിരുന്നു. അത്രമാത്രം കണ്ടന്റ് (content) ഇന്ത്യയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ മുന്‍പെങ്ങുമില്ലാത്തതുപോലെ നിറയുവാന്‍ തുടങ്ങി. മാധ്യമങ്ങളില്‍ സാധാരണയായി വന്നിരുന്നതിനേക്കാളും രസകരമായി പ്രത്യേക ചിട്ടകളോ ഫോര്‍മാറ്റുകളോ ഇല്ലാതെയുള്ള സ്വതന്ത്രമായ ബ്ലോഗ് എഴുത്ത്, ഇന്റര്‍നെറ്റില്‍ പോര്‍ട്ടലുകളെ ആശ്രയിച്ചിരുന്ന വളരെയധികം വായനക്കാരെ ആകര്‍ഷിച്ചു. ബ്ലോഗുകളുടെ വളരുന്ന വായനക്കാരേയും പ്രശസ്തിയേയും കണ്ട് പകച്ച് നിന്നത് ഇന്ത്യന്‍ ഇന്റര്‍നെറ്റ് മാധ്യമങ്ങളാണ്. ബ്ലോഗര്‍മാരെ ആകര്‍ഷിക്കുവാന്‍ sulekha.com, rediff.com എന്നിങ്ങനെ പലരും ഫ്രീ ബ്ലോഗിങ്ങ് സ്പേസ് കൊടുക്കുവാന്‍ നിര്‍ബ്ബന്ധിതരായി.

ഇന്ത്യന്‍ പത്രങ്ങളും മാസികകളും ജോലിക്ക് ആളെ വെച്ച് ചെയ്യാവുന്നതിലും ഭംഗിയായി, വ്യക്തികളുടെ ബ്ലോഗുകള്‍ കണ്ടന്റ് എഴുതുന്നതു തോല്‍പ്പിക്കുവാന്‍ ഇന്ത്യന്‍ പത്രമാധ്യമങ്ങള്‍ കണ്ടു പിടിച്ച ഒരു ഏളുപ്പ വഴി ഈ ഫ്രീ കണ്ടന്റ് കണ്ണടച്ച് കോപ്പിയടിക്കുക എന്നതായിരുന്നു.

വളരെ എളുപ്പമായിരുന്നു ഈ കോപ്പിയടി. ബ്ലോഗുകള്‍ ഒരു വ്യക്തിയുടേതാണ്, സ്വാധീനമോ മസില്‍ പവറോ ഇല്ലാത്ത തികച്ചും സാധാരണക്കാരന്റേത്. ബ്ലോഗര്‍ പോലുള്ളവര്‍ സൌജന്യമായി തരുന്ന സ്പേസിലാണ് മിക്കവരും ബ്ലോഗ് ചെയ്യുന്നതും. ഒരുപാട് ആസ്തിയും സ്വാധീനവും ഉള്ള മാധ്യമങ്ങള്‍ അതില്‍ നിന്ന് കൈയ്യിട്ട് വാരിയാല്‍ ആരു ചോദിക്കാന്‍? അങ്ങിനെയൊരു ധാര്‍ഷ്ട്യം ഇന്ത്യന്‍ മാധ്യമങ്ങള്‍ വെച്ച് പുലര്‍ത്തിയിരുന്നു. ബ്ലോഗില്‍ എന്ത് പോസ്റ്റിട്ടാലും നല്ലതാണെങ്കില്‍ അവര്‍ അടിച്ചു മാറ്റിയിരിക്കും, വള്ളിപുള്ളി വിടാതെ. ഇത് ചോദിക്കുവാന്‍ ഈമെയിലുകള്‍ അയച്ചാലോ ഫോണ്‍ ചെയ്താലോ അവര്‍ തീരെ ഗൌനിക്കാതെ മോഷ്ടിച്ച മുതല്‍ എടുത്ത് മാറ്റുവാന്‍ പോലുമുള്ള മര്യാദയോ സന്നദ്ധതയോ പ്രകടിപ്പിച്ചിരുന്നിമില്ല. മാത്രമല്ല, ജോലിക്ക് പുതിയതായി കയറുന്ന ഒരു പത്രപ്രവര്‍ത്തകനു ഏറ്റവും എളുപ്പമുള്ള ട്രെയിനിങ്ങും ഈ ഇന്റര്‍നെറ്റില്‍ സേര്‍ച്ചുക, കിട്ടുന്നതൊക്കെ കോപ്പിയടിച്ച് വെക്കുക ആയിരുന്നു. ആരു ചോദിക്കാന്‍? ടൈംസ് ഓഫ് ഇന്ത്യ മുതല്‍ rediff.com വരെ ഇത് നിര്‍ബാധം തുടര്‍ന്നു പോന്നു.

അങ്ങിനെ ബ്ലോഗര്‍മാര്‍ സ്വന്തം കണ്ടന്റ് ഈ വമ്പന്‍ സ്രാവുകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു വഴിയും കാണാതെ സഹികെട്ട് ഇരിക്കുന്ന അവസരത്തിലാണ് യാഹൂ എന്ന മള്‍ട്ടി നാഷണല്‍ കമ്പനി ഇതുപോലെ ഒരു നീച പ്രവര്‍ത്തി ചെയ്യുന്നത്. അവര്‍ ചെയ്തതാകട്ടെ, ബുള്‍ഡോസര്‍ വെച്ച് ചേരികള്‍ നിലം‌പരിചാക്കുന്നതു പോലെ ഒരു പ്രവര്‍ത്തിയും. യാഹൂ പോലെ ഒരു കമ്പനിക്ക് മുതല്‍ മുടക്കാന്‍ വരുമാനം ഇല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ ബ്ലോഗില്‍ നിന്ന് കണ്ടന്റ് കാശ് കൊടുത്ത് വാങ്ങുവാന്‍ സാധിക്കാഞ്ഞിട്ടോ അല്ല. പക്ഷെ ശുദ്ധ നിഷേധം കാണിച്ചാല്‍, ഇന്ത്യയല്ലേ ഇത്, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ആരു ചോദിക്കാന്‍?

അങ്ങിനെ അവര്‍ മനോഹരമായി അവരുടെ ഇന്ത്യന്‍ പോര്‍ട്ടല്‍ നാനാവിധ ഭാഷയില്‍ ഞൊടിയിട കൊണ്ട് തയ്യാറാക്കി. അതില്‍ 60% കണ്ടന്റും ഹിന്ദി മുതല്‍ മലയാളം ബ്ലോഗുകളില്‍ നിന്ന് കണ്ണുമടച്ച് മോഷ്ടിച്ചത്. വെറുതെ മോഷ്ടിക്കുകയല്ല, സമര്‍ത്ഥമായ കള്ളത്തരം. ഹിന്ദിയില്‍ ഉള്ളത് ഗുജറാത്തിയിലും, ഗുജറാത്തിയില്‍ ഉള്ളത് മലയാളത്തിലുമിട്ടാല്‍ ആരു കണ്ട് പിടിക്കാന്‍? ചിത്രങ്ങളടക്കം അവര്‍ സമര്‍ത്ഥമാ‍യി അവരുടെ പേജുകള്‍ നിറച്ചു. മറ്റൊന്നിനും കോപ്പി റൈറ്റ് ഇല്ലെങ്കിലും ചിത്രങ്ങള്‍ക്ക് കോപ്പി റൈറ്റ് ഉണ്ടെന്ന് പോലും അറിയാത്ത പെരുങ്കള്ളന്‍. ജീവിച്ചിരിക്കുന്ന ഹിന്ദി കവികളുടെ ബുക്കുകളില്‍ നിന്ന് മോഷ്ടിച്ച് പോര്‍ട്ടലില്‍ ഇട്ടാല്‍, എന്തായാലും ഇന്റര്‍നെറ്റ് എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അവര്‍ക്ക് അത് കണ്ട് പിടിച്ച് ചോദിക്കാന്‍ പറ്റില്ലല്ലോ. അങ്ങിനെ അത്ര വിദഗ്ദമായി യാഹൂ ബുള്‍ഡോസര്‍ കൊണ്ട് സാധാരണാക്കാരുടെ ബ്ലോഗുകളേയും ശബ്ദമുണ്ടാക്കില്ലെന്ന് ഉറപ്പുള്ളവരേയും ഇടിച്ചു നിരപ്പാക്കി.

വടക്കേ അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും നല്ല പ്രശസ്തിയും നിയമങ്ങളുമുള്ള ഒരു കമ്പനി ഇങ്ങിനെ ചെയ്യുമെന്ന് ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇന്ത്യക്കാരെല്ലാം ഇവര്‍ പറയുന്നത് കേട്ട് പഞ്ചപുച്ഛമടക്കി നിന്നുകൊള്ളുമെന്ന് അവര്‍ കരുതിക്കാണുമോ ആവോ? എന്തായാലും അതുപോലെ ഒരതിക്രമം വടക്കേ അമേരിക്കയലല്ല, ചൈനയില്‍ പോലും കാണിക്കുവാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാവില്ല. പക്ഷെ ഇന്ത്യയില്‍ കാണിക്കാം. നമ്മള്‍ ഒന്നും ചോദിക്കില്ലല്ലോ? യാഹൂ പോര്‍ട്ടലില്‍ സ്വന്തം ബ്ലോഗിന്റെ കണ്ടന്റ് മോഷ്ടിച്ചതായാലും ഒന്ന് കണ്ടാല്‍ മതി എന്ന് കരുതുന്നവര്‍ ഉണ്ടാകുമെന്ന് അവര്‍ കരുതിയിരുന്നോ ആവോ?

എന്തായാലും സൂര്യഗായത്രി എന്ന ബ്ലോഗറുടെ കണ്ടന്റ് യാഹൂ പോര്‍ട്ടലില്‍ അവരുടെ അനുവാദമില്ലാതെ വന്നത് ആ ബ്ലോഗര്‍ക്ക് സ്വീകാര്യമായില്ല. അങ്ങിനെയാണ് യാ‍ഹൂ സമരം തുടങ്ങുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ നിഷേധാത്മകമായ നിലപാട് പിന്‍‌തുടരാം എന്ന് യാഹുവും ചിന്തിച്ചിരുന്നിരിക്കണം.

സൂര്യഗായത്രിക്കും മറ്റുള്ള ബ്ലോഗേര്‍സിനും യാഹുവില്‍ നിന്ന് വേണ്ടത് ഒരു മാപ്പായിരുന്നു. യാഹുവിന്റെ പോര്‍ട്ടലില്‍ ഒരു പരസ്യമായ മാപ്പ് പറച്ചില്‍. ചെയ്തത് അന്യായമാണെന്ന് സമ്മതിച്ചുകൊണ്ടുള്ള മാപ്പ്. ഒരു മാതൃക. മറ്റുള്ള മാധ്യമങ്ങള്‍ ഇനി ഇങ്ങിനെയൊന്ന് തുടരില്ലായെ‍ന്ന് ഉറപ്പ് വരുത്താനുള്ള മാതൃക. അതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ മറ്റൊരു ബ്ലോഗറുടെ കണ്ടന്റ് മോഷ്ടിച്ച ദീപിക ദിനപത്രത്തിനോട് എത്ര പ്രാവശ്യം പറഞ്ഞിട്ടും അവര്‍ ചിത്രം എടുത്ത് മാറ്റാത്തതു കൊണ്ട് അവസാനം മോഷ്ടിച്ച വസ്തുവിനു invoice അയക്കുമെന്ന് പറഞ്ഞ ഉടനേ ദീ‍പിക വേഗം മാപ്പ് പറഞ്ഞ് എടുത്ത് മാറ്റിയ ഒരു ഉദാഹരണം യാഹു മോഷണത്തിനു തൊട്ട് മുന്‍പ് നടന്നിരുന്നു. അതുകൊണ്ട് യാഹുവിനോട് പ്രതിഫലം ചോദിക്കാമെന്നും കോടതി കയറ്റാമെന്നും ഒരു നിലപാട് പ്രത്യക്ഷമായി എടുക്കണം എന്ന് തിരുമാനിക്കപ്പെട്ടു. അങ്ങിനെയെങ്കിലും ഒരു ശക്തമായ നിലപാട് എടുത്തെങ്കിലേ കുറഞ്ഞത് ഒരു മാപ്പ് എങ്കിലും അവരില്‍ നിന്നും കിട്ടുകയുള്ളൂ എന്ന് മുന്‍കാല അനുഭവങ്ങള്‍ പഠിപ്പിച്ചിരുന്നു.

ഈയിടെ മലയാളം ബ്ലോഗില്‍ നടന്ന ഒരു സമരമാണ് ഹരികുമാര്‍ സംഭവം. കൌമുദി എടുത്ത നിലപാടും എല്ലാവരും ശ്രദ്ധിച്ച് കാണും. ഇതേ നിഷേധാത്മകമായ നിലപാട് ഒരായിരം വട്ടം ആവര്‍ത്തിച്ചാല്‍ ഇങ്ങിനെ കൊട്ടിയടയ്ക്കപ്പെടുന്ന വാതിലുകള്‍ക്ക് മുന്‍പില്‍ നിങ്ങളുടെ നിലപാട് എന്താവും? ബ്ലോഗുകളോടുള്ള തുടരേ തുടരേ കാണിച്ചിരുന്ന ഇതേ അവഗണനാത്മക നിലപാടുകള്‍ കാരണമാണ് യാഹൂ പോലെ ഒരു വമ്പന്‍ കമ്പനി വന്നപ്പോള്‍ മുന്നും പിന്നും നോക്കാതെ പലരും സമരത്തിനു ഇറങ്ങിയത്. തോല്‍ക്കുമെന്ന് ഞാനുള്‍പ്പടെ പലരും ഉറപ്പിച്ചിരുന്നിട്ടും ഇതിനു മുന്നിട്ട് ഇറങ്ങാന്‍ ആത്മവിശ്വാസം കിട്ടിയത് നേരിനും സത്യത്തിനും സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും വല്ലപ്പോഴുമെങ്കിലും ഒരു വിജയം ഉണ്ടാവും എന്നൊരു വിശ്വാസത്തിലായിരുന്നു. എന്തായാലും ഇതുപോലെ ഒരു വമ്പനെ ഇനി കിട്ടില്ല എന്നും ഈയവസരത്തില്‍ ബ്ലോഗര്‍മാരുടെ കണ്ടന്റിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ശരിയായ അവബോധം എങ്കിലും ഉണ്ടാക്കുവാന്‍ ഇതിലും നല്ല ഒരു അവസരം ഇല്ലായെന്നും സമരത്തിനു നിന്ന പലരും മനസ്സിലാക്കിയിരുന്നു. അങ്ങിനെ സമരവും സമര പരിപാടികളും തുടങ്ങി.

യാഹൂ സമരത്തിന്റെ ഒരു പ്രധാന പ്രത്യേകത ഇത് സൂര്യഗായത്രിയ്ക്ക് വേണ്ടിയുള്ള സമരമായിരുന്നില്ല എന്നതാണ്. ബ്ലോഗുകള്‍ക്ക് വേണ്ടിയുള്ള, അവയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരമായിരുന്നു. സൂര്യഗായത്രിക്ക് പകരം അവിടെ എക്സ് അല്ലെങ്കില്‍ വൈ എന്ന ആളാണെങ്കിലും സമരത്തിനു മാറ്റം വരുമായിരുന്നില്ല. കാരണം, സമരത്തിന്റെ കോര്‍ ടീമില്‍ ഉണ്ടായിരുന്നവരെല്ലാം സൂര്യഗായത്രിയുടെ ബ്ലോഗ് വായിക്കും എന്നല്ലാതെ അവരെ നേരിട്ട് പരിചയമോ എന്തിനു ഒരിക്കല്‍ പോലും ഒരു ഈമെയിലോ അയച്ചിരുന്നില്ല. യാഹൂ സമരത്തിന്റെ തിളക്കം ഇത് വ്യക്ത്യാധിഷ്ഠിതമല്ലായിരുന്നു എന്നുള്ളതാണ്.

എങ്കിലും എല്ലാ സമരത്തിനുമെന്ന പോലെ യാഹൂ സമരവും കാര്യമായ വിമര്‍ശനം പല തരത്തിലും നേരിട്ടിരുന്നു. സമരത്തെ എതിര്‍ത്ത ബ്ലോഗേര്‍സ് വിട്ട് പോയത് ഈയൊരു പ്രധാന കാര്യമാണ്. എന്റെ അമ്മയുടെ സാമ്പാറും നിങ്ങളുടെ സാമ്പാറും ഒന്നല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നതും അതുകൊണ്ടാണ്. പലരും ഇത് ചിന്തിച്ചത് സാമ്പാര്‍ നിലയിലാണ്, എന്ന് വെച്ചാല്‍ വളരെ താഴ്ന്ന നിലയില്‍. ഉയര്‍ന്ന തലത്തില്‍ ചിന്തിക്കാന്‍ ശ്രമിച്ചില്ല. പലര്‍ക്കും സിനിമയും മറ്റും റിപ്പ് ചെയ്ത് കാണുന്നതുകൊണ്ട് യാഹുവിനെതിരെ സമരം ചെയ്യാമോ എന്നെല്ലാം ആശയക്കുഴപ്പമുണ്ടായിരുന്നു. പബ്ലിക്ക് റോഡില്‍ പോലീസ് വണ്ടി ഒരാളെ ഇടിച്ച് തെറിപ്പിക്കുന്നത് പോലെയല്ലല്ലോ അമ്മമ്മയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റില കട്ടാല്‍?

ഇത്രയും വലിയ ഒരു കമ്പനി ഇതുപോലെ ബ്ലോഗ് കണ്ടന്റ് അനുവാദമില്ലാതെ തിന്നാല്‍ നാളെ ബ്ലോഗ് എഴുതുവാന്‍ ഒരാള്‍ക്ക് എങ്ങിനെ പ്രചോദനം കിട്ടും? ഈ പ്രചോദനം ഇല്ലെങ്കില്‍ സാധാരണക്കാരന്റെ ശബ്ദം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ബ്ലോഗ് എങ്ങിനെ നിലനില്‍ക്കും? ഇതുപോലുള്ള ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കതെ ബ്ലോഗര്‍മാര്‍ സ്വന്തം ബ്ലോഗുകളെ തന്നെ താഴ്ത്തിക്കെട്ടി, നമുക്ക് യാഹൂവിനോട് ക്ഷമിക്കാം, വിട്ടു കളയൂ, യാഹൂവില്‍ ജോലി ചെയ്യുന്നവരുടെ ഭാവി ഇത്യാദി ബാലിശമായ ന്യായങ്ങള്‍ പല തരത്തിലും കൊണ്ടു വന്നിരുന്നു. സമരത്തിനു സ്ത്രീകള്‍ മുന്‍പില്‍ നിന്നതുകൊണ്ട് അശ്ലീലവും ചുവരെഴുത്തും, കൂണ് പോലെ അനോണിമസ് ബ്ലോഗുകളും എല്ലാം അല്പം കൂടുതലായി ഈ സമരത്തില്‍ മലയാളം ബ്ലോഗുകളില്‍ ഉണ്ടായി.

ഈ വിമര്‍ശനത്തിലൊന്നും അണുവിട പതറാതെ തികഞ്ഞ ലക്ഷ്യബോധത്തോടു കൂടി കുറച്ച് ബ്ലോഗര്‍മാര്‍ ഈ സമരം നയിക്കുവാന്‍ ഒരു കോര്‍ ടീം ഉണ്ടാക്കി. കോര്‍ ടീമിനു ചുറ്റും സഹായിക്കുവാന്‍ സന്നദ്ധരായുള്ള ഓരോ ജോലികള്‍ ഏറ്റെടുത്ത ചെറിയ ചെറിയ ഗ്രൂപ്പുകള്‍. അങ്ങിനെ ഒരു ദിവസം പോലും വിശ്രമമില്ലാതെ രണ്ടര മാസത്തെ നീണ്ടു നിന്ന അധ്വാനമായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. ജോലിക്കാര്യങ്ങാളും വീട്ടുകാര്യങ്ങളും വരെ താല്‍ക്കാലികമായി നിറുത്തിവെച്ച് ഇതിനുവേണ്ടി രാപ്പകല്‍ പലരും അധ്വാനിച്ചു. പത്രപ്രവര്‍ത്തകരുമായി സംസാരിക്കുക. അവര്‍ക്ക് വേണ്ടുന്ന മാറ്റര്‍ എത്തിച്ചു കൊടുക്കുക. പല വാ‍തിലുകളും മുട്ടുക. തുറക്കപ്പെടാത്ത വാതിലുകള്‍ക്ക് മുന്‍പില്‍ പിന്നേയും ഒരിഞ്ച് വിട്ടുകൊടുക്കാതെ നില്‍ക്കുക. ഇങ്ങിനെ പലപ്പോഴും നാണംകെട്ടും പലതവണ പരാജയങ്ങളുണ്ടായിട്ടും ഈ സമരം മുന്‍പോട്ട് പോയി. Saja.org, Reuters എന്നീ മാധ്യമ സംഘടനകളും U.S, U.K, Spain എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ പത്രങ്ങളേയും മാധ്യമ സംഘങ്ങളേയും സമീപിച്ചിരുന്നു.

എവിടുന്നെല്ലാം സഹായഹസ്തവുമായി ആളുകള്‍ വന്നുവെന്നുള്ളത് വളരെ പ്രത്യാശയും അത്ഭുതകരവുമായ കാര്യമായിരുന്നു. ചൈനയിലെ ഒരു ബ്ലോഗ് വായനക്കാരി അവരുടെ പരിമിതമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് മോഷ്ടിക്കപ്പെട്ട കണ്ടന്റിന്റെ സ്ക്രീന്‍ ഷോട്സും മാറ്ററും എല്ലാം അയച്ച് തന്നതു മറക്കനാവാ‍ത്തതാണ്. ബ്ലോഗില്‍ നിശബ്ദ വായനക്കാര്‍ ആയിരുന്നവരില്‍ ഒരാളാണ് സമരത്തിനെക്കുറിച്ച് ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ തരപ്പെടുത്താന്‍ ഒരുപാട് സഹായിച്ചത്. അങ്ങിനെ അപ്രതീക്ഷിതമായി ഒരുപാട് ആളുകള്‍ സമരത്തിനു വേണ്ടി മുന്നോട്ട് വന്ന് സഹായിച്ചു. പേരിനോ പെരുമയ്ക്കോ വേണ്ടിയല്ലാതെ ആത്മാര്‍ത്ഥമായി പലരും സഹകരിച്ചു. ഇന്ദിര എന്ന പ്രശസ്ത ബ്ലോഗര്‍ അവരുടെ ബ്ലോഗ് തന്നെ ഇതിനു വേണ്ടി ഉപയോഗിക്കുവാന്‍ വിട്ടു തന്നിരുന്നു. അത്രമാത്രം വിപുലമായിരുന്നു സമരത്തിന്റെ പാത. ബ്ലോഗേര്‍സ് എന്നൊരു കൂട്ടായ്മയോ സംഘടനയോ ഇല്ലെങ്കില്‍ പോലും ബ്ലോഗ് വായനക്കാരും ബ്ലോഗ് എഴുത്തുകാരും എത്ര വലിയ വെര്‍ച്ചുവല്‍ ശൃംഖലയുടെ കണ്ണികളാണെന്നുള്ളത് ആശാവഹമാണ്. യാഹൂ സമരം അത് കാര്യമായി തന്നെ തെളിയിച്ചു.

ഇന്ത്യന്‍ മാധ്യമങ്ങളായ Hindu, Times of India, Rediff.com എന്നീ മാധ്യമങ്ങളെ സമരത്തിന്റെ വാര്‍ത്തകളുമായി സമീപിച്ചപ്പോള്‍, യാഹൂ ഒരുപാട് പരസ്യം നല്‍കുന്നതാണ് അത് കൊണ്ട് പിണക്കാന്‍ വയ്യ എന്ന തരത്തിലുള്ള ഒഴുക്കന്‍ മറുപടികളായിരുന്നു. എന്നാല്‍ ciol.com, dataquest India എന്നീ മാധ്യമങ്ങള്‍ സമരത്തിനു നല്ല കവറേജ് തന്നെ കൊടുത്തിരുന്നു. ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കുവാന്‍ സാധിക്കും ഇന്ത്യന്‍ മാധ്യമങ്ങളുടെ പത്രധര്‍മ്മവും, എത്ര മാത്രം ബുദ്ധിമുട്ടാണ് ഇവരെ സമീപിക്കുവാനും എന്നുള്ളത്. സാധാരണക്കാരായ ബ്ലോഗര്‍മാരാരും അവര്‍ക്ക് ഒരിക്കലും പരസ്യം കൊടുക്കുന്നില്ലല്ലോ?

ഇതിനിടയില്‍ ഇന്ത്യന്‍ യാഹൂ സൂര്യഗായത്രിക്കെതിരെ പല വശംകെട്ട കളികളും നോക്കി. ഭീഷണി മുതല്‍ തികഞ്ഞ അവഗണന വരെ നടത്തി. ഇതെല്ലാം ധീരമായി നേരിട്ട് അവസാനം വരെ പിടിച്ച് നിന്ന വ്യക്തിയാണ് സൂര്യഗായത്രി എന്ന ബ്ലോഗര്‍. അവരുടെ ശക്തമായ നിലപാടാണ് ഈ സമരത്തിനെ ഇത്രയും മുന്‍‌പോട്ട് നയിച്ചത്. സൂവിന്റെ മോഷ്ടിച്ച കണ്ടന്റിനു പ്രതിഫലവും പോര്‍ട്ടലില്‍ ഒരു കോളമനിസ്റ്റിന്റെ ജോലി വരേയും യാഹുവിന്റെ കണ്ടന്റ് പ്രൊവൈഡര്‍ വാഗ്ദാനം ചെയ്തു, പരസ്യമായി മാപ്പ് പറയാതെയുള്ള കോമ്പ്രമൈസിനു സമ്മതിക്കാമെങ്കില്‍. ജോലിയോ പ്രതിഫലമോ വേണ്ട ഇനി ഇത് പോലെയൊരു അനീതി മറ്റൊരു ബ്ലോഗറിനോടും ആവര്‍ത്തിക്കരുതെന്നും അതുകൊണ്ട് തന്നെ മാപ്പ് പറയാതെ ഒരു കോമ്പ്രമൈസിനും തയ്യാറല്ലായെന്നുമുള്ള സൂവിന്റെ നിലപാടായിരുന്നു സമരത്തിന്റെ ഊര്‍ജ്ജം മുഴുവനും. കേസിനും കോടതിക്കും പോകുവാന്‍ പറയുവാന്‍ എളുപ്പമാണെങ്കിലും അതാണ് ശരിയായ മാര്‍ഗ്ഗം എങ്കിലും ഇന്ത്യന്‍ കോടതികളിലുള്ള സമയനഷ്ടവും കേസ് കൊടുക്കുന്ന ആളുടെ സ്വകാര്യതയുടെ നഷ്ടവും ഓര്‍ത്തുകൊണ്ടും അത് അവസാ‍ന മാര്‍ഗ്ഗമായി മാറ്റിവെയ്ക്കപ്പെട്ടു. അതല്ലാതെ എന്തെങ്കിലും ശക്തമായ സമരമുറകുളുണ്ടോയെന്ന് ആലോചിച്ചു വരികയായിരുന്നു.

അങ്ങിനെ എത്തും പിടിയും കിട്ടാതിരുന്ന ഒരവസരത്തിലാണ് ഇംഗ്ലീഷ് ബ്ലോഗിലെ രണ്ട് സ്ത്രീ സുഹൃത്തുകള്‍ (Revathi and Shaheen) ഒരു സമര ദിവസം തന്നെ നിശ്ചയിച്ച് എല്ലാവരും യാഹുവിനെതിരെ ഒരുമിച്ച് പോസ്റ്റ് ഇടണമെന്ന് നിര്‍ദ്ദേശിക്കുകയും ഇനിയും തോല്‍‌വിയും പരിഹാസവും ഉണ്ടാവുമെന്ന് ഭയന്നിട്ടും അവസാനമായി ഇതെങ്കിലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന് കരുതുകയും മാര്‍ച്ച് അഞ്ചെന്നൊരു ദിനം പ്രഖ്യാപിക്കുകയും അന്ന് ഇതിനെതിരെ നിലകൊണ്ടവരെല്ലാം പോസ്റ്റ് ഇടുകയും ചെയ്തത്.

ബാക്കിയെല്ലാം ചരിത്രമാണ്. സമരത്തിനെ കാര്യമായി നിരീക്ഷിച്ചിരുന്ന യാഹൂ (യു.എസ്) പബ്ലിക്ക് റിലേഷന്‍സ് ഓഫീസ് മുന്നിട്ട് ഇറങ്ങുകയും യാഹൂ ഇന്ത്യ നിവൃത്തികെട്ട് അവരുടെ പോര്‍ട്ടലില്‍ മാപ്പ് പറയുകയും ചെയ്തു. അങ്ങിനെ യാഹൂ എന്ന ഗോലിയാത്തിനെ ഇരുന്നൂറോളം ഡേവിഡുമാര്‍ ഞങ്ങളുടെ കണ്ടന്റ് ഞങ്ങളുടേതാകും പൈങ്കിളിയേ എന്ന ഗാനം പഠിപ്പിച്ചു. ഇതിനു വേണ്ടി അന്ന് സമരത്തിനു മുന്‍പിട്ട് ഇറങ്ങിയവരും പ്രത്യേകിച്ച് സമരം നയിച്ച സൂര്യഗായത്രിക്കും ഇതിനുവേണ്ടി അന്ന് ഒരുമിച്ച് നിന്ന് പോസ്റ്റ് ഇട്ടവരുടേയും വിജയത്തിന്റേയും സന്തോഷത്തിന്റേയും ദിനമാണ് മാര്‍ച്ച് അഞ്ച് 2007. ബ്ലോഗുകള്‍ക്ക് വേണ്ടി, സാധാരണക്കാരന്റെ ശബ്ദത്തിനു വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലം കണ്ട ദിനം. ബ്ലോഗ് ചരിത്രത്തിലെ തന്നെയൊരു നാഴികക്കലാണ് ഈ ദിനം.

യാഹൂ പ്രശ്നം അവസാനിച്ചത് അങ്ങിനെയാണ്. സമരത്തില്‍ പ്രത്യക്ഷമായി കോടതിയും പ്രതിഫലവും എന്ന നിലപാട് എടുക്കേണ്ടി വന്നത് അങ്ങിനെ ഒരു ഉമ്മാക്കി കാട്ടിയെങ്കിലേ ഒരു മാപ്പെങ്കിലും കിട്ടുകയുള്ളൂ എന്നുള്ളതുകൊണ്ടായിരുന്നു. അത് സമരത്തിനെ വിജയിപ്പിച്ച നല്ലൊരു തന്ത്രമായിരുന്നു. ഒരിക്കല്‍ പോലും പ്രതിഫലമോ അല്ലെങ്കില്‍ അങ്ങിനെ ഒരു കാര്യമോ ഇതിന്റെ ചര്‍ച്ചകള്‍ക്കിടയില്‍ വന്നിട്ടില്ല. പരസ്യമായി മാപ്പില്‍ കുറഞ്ഞതോ കൂടിയതോ ഒന്നും ലക്ഷ്യത്തില്‍ ഇല്ലായിരുന്നു താനും. അങ്ങിനെ പരസ്യമായ മാപ്പ് യാഹൂ പറഞ്ഞതോട് കൂടി സമരപ്പന്തല്‍ അഴിച്ചു മാറ്റുകയും ചെയ്തു.

ഇതുപോലെ ഒരു സമരം നയിച്ച യാഹൂവിന്റെ കോര്‍ ടീം എന്തുകൊണ്ട് മറ്റുള്ള ബ്ലോഗ് കോപ്പിറൈറ്റ് വയലേഷനില്‍ ഇടപെടുന്നില്ല എന്നൊരു ചോദ്യം എപ്പോഴും ഉയരാറുള്ളതാണ്. ഇങ്ങിനെ ഒരു കോര്‍ ടീം ഉണ്ടാക്കിയത് യാഹൂ പ്രശ്നത്തിനു വേണ്ടി മാത്രമായിരുന്നു. യാഹൂ എന്ന വമ്പനെ നേരിടാന്‍ അത് ആവശ്യമായിരുന്നു. യാഹൂ പ്രശ്നം കഴിഞ്ഞതോട് കൂടി ആ ടീം പിരിച്ചു വിടുകയും ചെയ്തു. അങ്ങിനെ ഒരു ടീം ഇപ്പോള്‍ നിലവിലില്ല. ബ്ലോഗുകളില്‍ ഇനി സംഭവിക്കാനിരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഈ ടീം ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധ്യമല്ല. ഒരുപാട് സമയവും അധ്വാനവും വേണ്ടുന്ന കാര്യങ്ങളാണിവ. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ഇത് എല്ലായ്പ്പോഴും സാധിക്കുന്ന കാര്യവുമല്ല. ഇങ്ങിനെയുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ ഇതുപോലെ ആവശ്യമുള്ളവര്‍ ചേര്‍ന്ന് ഒരു ടീം രൂപീകരിച്ച് അതിനു വേണ്ടി കാര്യമായി പ്രവര്‍ത്തിക്കണം.

തുടര്‍ന്ന് എല്ലാവരും ബ്ലോഗ് എഴുത്തിലേക്കും മറ്റും തിരിഞ്ഞെങ്കിലും സമരം ഉണ്ടാക്കിയ ഗുണങ്ങള്‍ എന്തെല്ലാം എന്ന് എഴുതിയെങ്കിലേ ഇത് പൂര്‍ണ്ണമാവൂ.

ഒരു വര്‍ഷമായി ഞാന്‍ വ്യക്തിപരമായി ഓരോ കോപ്പിറൈറ്റ് വയലേഷനും ശ്രദ്ധയില്‍ പെട്ടത് നിരീക്ഷിച്ചിരുന്നു. യാഹു സമരത്തിനു മുന്‍പ് എല്ലാ മാസവും എന്ന നിരക്കില്‍ ഇന്ത്യന്‍ പത്രങ്ങള്‍ കോപ്പിറൈറ്റ് വയലേഷനുകള്‍ കാണിച്ചിരുന്നുവെങ്കില്‍, യാഹൂ സമരത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നോ രണ്ടോ വയലേഷനുകളേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മാത്രമല്ല, ഇപ്പോള്‍ ഇതൊരു വയലേഷന്‍ ആണെന്ന് ഒരു ബ്ലോഗര്‍ ചൂണ്ടിക്കാട്ടിയാല്‍ തന്നെ, അത് ചെയ്തവര്‍ പെട്ടെന്ന് മെയിലില്‍ മാപ്പ് പറഞ്ഞ് അത് എടുത്തുമാറ്റുകയും ചെയ്യുന്നു.

ഇത് ഒരു ചെറിയ കാര്യമല്ല. ബ്ലോഗ് എന്നാല്‍ എന്തോ ഒരാള്‍ എവിടെയോ ഇരുന്ന് കുത്തിക്കുറിക്കുന്ന ഒന്നല്ലായെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ അങ്ങിനെ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. വേണമെങ്കില്‍ ചിതറിക്കിടക്കുന്ന ഈ തവളകള്‍ക്ക് ഏത് പാണ്ടി ലോറിയേയും മറിച്ചിടാമെന്നും!


ചേര്‍ത്ത് വായിക്കേണ്ടവ:
1. ബ്ലോഗിലെ കളവ്.

2. March 5th 2007. Protest Event.

3. Copyright Violations - Team Blog for recording Copyright Violations evidence and news.

4. Yahoo says sorry.

119 പ്രതികരണങ്ങള്‍:

വിന്‍സ് said...

ഒരു കൂട്ടായ്മക്കു എന്നതൊക്കെ ചെയ്യാന്‍ കഴിയും എന്നു കാണിച്ച സംഭവം.

Haree said...

നല്ല പോസ്റ്റ്.

ഇതിനു ശേഷം എന്തുണ്ടായെന്ന് പലയിടത്തും പലരും ചോദിച്ചു കണ്ടിരുന്നു. ഏറ്റവും വലിയ നേട്ടം, ബ്ലോഗേഴ്സ് തന്നെ കോപ്പിറൈറ്റ് വയലേഷനെക്കുറിച്ച് ബോധവാന്മരായെന്നതും; പിന്നെ, ബ്ലോഗില്‍ നിന്നുമുള്ള കണ്ടന്റ് മോഷണം ചോദ്യം ചെയ്യുവാനാരുമുണ്ടാവില്ലെന്ന തെറ്റിദ്ധാരണ മാറിയെന്നതുമാണ്. പിന്നീട് ഇത്രയും ഗൌരവപൂര്‍ണ്ണമായി കാണേണ്ട മോഷണങ്ങള്‍ ബ്ലോഗുകളില്‍ (മലയാളത്തില്‍) ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.

പക്ഷെ ശുദ്ധ നിഷേധം കാണിച്ചാല്‍, ഇന്ത്യയല്ലേ ഇത്, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍. ആരു ചോദിക്കാന്‍? - ഇത് ഈ രംഗത്ത് മാത്രമല്ലെന്നു തോന്നുന്നു. ഇന്ത്യയായതുകൊണ്ട് എന്തുമാവാം, എങ്ങിനെയുമാവാം എന്നൊരു ധാരണ, സേവന-വിപണന രംഗത്തുള്ള മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കു പോലുമുണ്ടെന്നു തോന്നുന്നു. എന്റെയൊരു അനുഭവം ഇവിടെ കുറിച്ചിരുന്നു.
--

രാജ് said...

'ഒരു പെണ്‍കുട്ടി ചീത്തയാക്കപ്പെട്ടു.'

ഭാഷയിലും അതിന്റെ വ്യവഹാരങ്ങളിലും പ്രശ്നവും പ്രശ്നവല്‍ക്കരിക്കപ്പെടുന്നതും പെണ്‍കുട്ടിയാവുന്നതു്‌ ഒരു ലിംഗ്വസ്റ്റിക് ദൂഷ്യം മാത്രമാണോ? മലയാളി നിലപാടുകളില്‍ നിന്നു വ്യക്തമാകുന്നതു നേരെ എതിരുള്ള ഒരു ചിത്രമാണ്‌.

യാഹൂ പ്രശ്നം, യാഹൂ വിവാദം എന്നെല്ലാം സൂചിപ്പിക്കുമ്പോഴും പ്രശ്നമാക്കിയതും വിവാദമാക്കിയതും യാഹൂവിന്റെ കണ്ടന്റ് മോഷണത്തിനെതിരെ പ്രതികരിച്ചവരാകുന്നത് (പാവം യാഹൂ) മേല്പറഞ്ഞതിന്റെ മറ്റൊരു വകഭേദമാണ്‌. യാഹൂ കണ്ടന്റ് മോഷണത്തിനു തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ പ്രശ്നബാധിതരാണ്‌ വ്യക്തിപരമായും മാനസികമായും ഏറെ പീഡിപ്പിക്കപ്പെട്ടതും, ഒറ്റപ്പെട്ടതും. ചീത്തയാക്കപ്പെട്ട പെണ്‍കുട്ടിയോടു കാണിക്കുന്ന അതേ മാനസിക അകല്‍ച്ചയും നിലപാടുകളും സമരക്കാരില്‍ ചിലര്‍ക്കെതിരെ ഉപയോഗിക്കുന്നതും, യാഹൂ സമരത്തിനു മുമ്പും പിമ്പുമെന്ന രീതിയില്‍ മലയാളം ബ്ലോഗ് സമൂഹത്തെ വിശകലനം ചെയ്യാവുന്നതും ഇതിന്റെ മറ്റൊരു മുഖമാണ്‌.

നിന്ദിക്കപ്പെട്ട്, ഒറ്റപ്പെട്ട്, അപവാദങ്ങളിലും വിവാദങ്ങളിലും പെടുത്തി പീഡിപ്പിക്കപ്പെട്ട സമരക്കാരോടു പ്രത്യക്ഷത്തില്‍ ആദ്യമായി അനുഭാവം പ്രകടിപ്പിക്കുകയാണ്‌, വ്യക്തിപരമായി അതിനു വരുത്തിയ ഒരുകൊല്ലക്കാലമെന്ന താമസം അതിന്റെ നന്മയെ ബാധിക്കുന്ന ഒന്നാവില്ലെന്ന് പ്രത്യാശിക്കട്ടെ.

aneeshans said...

യാഹൂവിനെതിരെ നടന്ന സമരം മൂലമോ അല്ലാതെയോ രണ്ട് പാതിയില്‍ ആയ കുറെ ആളുകളെങ്കിലും ഇപ്പോഴും ബാക്കി കാണും. എന്തുമാവട്ടെ ഇഞ്ചിയുടെ ഈ ലേഖനം ഒരു കൂടിച്ചേരലിനും, പുനര്‍ചിന്തയ്ക്കും ഇട വരുത്തട്ടെ എന്ന് പ്രത്യാശിക്കുന്നു.

Jayarajan said...

ഇഞ്ചിയേച്ചീ, കറിവേപ്പിലയിലെ പോസ്റ്റും, ഇരുനൂറ്റിച്ചില്വാനം പ്രതികരണങ്ങളും വായിച്ചിരുന്നു. പക്ഷേ, എന്തായിരുന്നു, എങ്ങനെയായിരുന്നു സമരം അവസാനിച്ചത്‌ എന്നറിയില്ലായിരുന്നു; നന്നായി ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടത്‌. സമരം വിജയിപ്പിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
ഓ. ടോ: ഇഞ്ചിയേച്ചിയെ എവുരാന്‍ജി "പെണ്‍ പുലി" എന്ന വിളിപ്പേര്‌ നല്‍കി ആദരിച്ചത്‌ ഈ പ്രതിഷേധത്തിനിടയിലല്ലായിരുന്നോ?

un said...

താങ്കള്‍ സൂചിപ്പിച്ചതു പോലെ യാഹൂ പ്രശ്നം വെറുമൊരു പാചകക്കുറിപ്പ് മോഷണത്തിനെ പ്രശ്നമല്ല എന്നു സമ്മതിക്കുന്നു. പക്ഷേ
പാതി വഴിയില്‍ ഉപേക്ഷിച്ച കൌമുദി/ഹരികുമാര്‍ പ്രശ്നത്തില്‍ ഈ ഒത്തൊരുമയും നിശ്ചയ ദാര്‍ഡ്യവും ഇല്ലാതെ പോയല്ലോ എന്ന വിഷമം ബാക്കിയുണ്ട്. അതിനെയും വെറുമൊരു വ്യക്തിയുടെ വിഡ്ഡിത്തരങ്ങളായി അവഗണിച്ചില്ലേ നമ്മളില്‍ പലരും? if i am not wrong, താങ്കള്‍പോലും അവിടെ ഒരഭിപ്രായവും പ്രകടിപ്പിച്ചു കണ്ടില്ലല്ലോ?? യാഹൂ പ്രശ്നം പോലെ തന്നെ ഗുരുതരമല്ലേ ഒരു വാരികയില്‍ വന്ന ബ്ലോഗിങ്ങിനെയും ബ്ലോഗര്‍മാരെയും കുറിച്ച് വന്ന വസ്തുതക്ക് നിരക്കാത്ത പ്രസ്താവനകള്‍??

bodhappayi said...

Most of us were in darkness or may be misdirected about this yahoo deal. Kudos to SU and the 'core team' for all their hard work.

If you have reason, belief will follow... :)

ദൈവം said...

പണ്ട് പണ്ട് മലയാളത്തില്‍ ഒരു എഴുത്തുകാരനുണ്ടായിരുന്നു.
എഴുതിയത് പേരുപോലും വയ്ക്കാതെ എഴുതിയിടത്ത് ഇട്ടുപോകും.
അര്‍ക്കും എടുക്കാം, അദ്ദേഹത്തിന്റെ പേരിലോ മറ്റാരുടേയെങ്കിലും പേരിലോ എവിടേയും പ്രസിദ്ധീകരിക്കാം, എങ്ങനേയും ഉപയോഗിക്കാം, നശിപ്പിച്ചുകളയാം...
ചട്ടമ്പിസ്വാമികള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

അതിനുശേഷമാണ്‌ വിജയന്മാഷ് ജനിച്ചത്.
കൊച്ചിയിലെ ഒരു വേദിയില്‍ ഒരു പ്രഭാഷകന്‍ അദ്ദേഹത്തെ അച്ചാലും മുച്ചാലും തെറി പറഞ്ഞു.
തുടര്‍ന്ന് മാഷ് ഒരു മണിക്കൂറോളം സംസാരിച്ചു, തൊട്ടു മുമ്പു കേട്ട വാക്കുകള്‍ ഓര്‍ക്കുക പോലും ചെയ്യാതെ.

ഇതൊന്നുകൊണ്ടും അനീതിക്കെതിരെ നിസ്വാര്‍ത്ഥവും സത്യസന്ധവുമായി നടക്കുന്ന കലാപങ്ങളുടെ മാറ്റ് കുറയുന്നില്ല. നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചവരല്ല ഇവരാരും.
നല്ല മനസ്സുകളില്‍ നിന്ന് മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്ക് ഇരട്ടി നഷ്ടം ഉണ്ടാക്കി വക്കണമെന്ന് നാറാപിള്ള. എങ്കിലും ഒരു കലഹത്തിനും കാരണമാകാതിരിക്കുക മഹത്തായൊരു സാധ്യതയാണെന്ന് സ്നേഹാദരം...

Ziya said...

യാഹൂ പ്രശ്‌നത്തില്‍ ബ്ലോഗേഴ്‌സിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കുകയും ഏവൂരാന്റെ ആവശ്യ പ്രകാരം കാര്‍ട്ടൂണ്‍ വരച്ചു നല്‍കുകയും എന്റെ ബ്ലോഗില്പ്രതിഷേധപ്പോസ്റ്റ് ഇടുകയും ചെയ്തവനാണ് ഞാന്‍.

എന്നാല്‍ ഈയടുത്ത് ഒരു മലയാളവാരിക മലയാളബ്ലോഗുകളെ അടച്ചാക്ഷേപിച്ചപ്പോള്‍ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ യാഹൂ സമരനായകരെ കാണാഞ്ഞത് അത്ഭുതപ്പെടുത്തി. ഇഞ്ചിപ്പെണ്ണ് വിശദീകരിക്കുമോ കാരണം?

(സൂവും ഹരികുമാറും എക്സും വൈയും ആയ വ്യക്തികള്‍ മാത്രമാണെന്ന് എനിക്കറിയാം)

CHANTHU said...

അറിയാത്ത വിവരങ്ങള്‍ പലതും പറഞ്ഞു തന്നതിന്‌ നന്ദി.

ഹരിത് said...

ഇതു എനിക്കോരു പുത്തന്‍ അറിവായിരുന്നു. വളരെ മഹത്വമുള്ള ഒരു വിഷയമാണിതു. ഒന്നാം സ്വാതന്ത്ര്യ സമരം പോലെ . നന്ദി ഇഞ്ചി.

Inji Pennu said...

പേരയ്ക്കേ

ഹരികുമാര്‍ പ്രശ്നം ഈ പോസ്റ്റില്‍ ചോദിക്കേണ്ടിയിരുന്നില്ല. അതിനുള്ള മറുപടി ഇവിടെ ഇടുന്നത് ശരിയല്ല എങ്കിലും,

എന്റെ പോസ്റ്റില്‍ ഞാ‍ന്‍ എഴുതിയത് വായിച്ചു കാണുമല്ലോ?


"ബ്ലോഗുകളില്‍ ഇനി സംഭവിക്കാനിരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഈ ടീം ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധ്യമല്ല. ഒരുപാട് സമയവും അധ്വാനവും വേണ്ടുന്ന കാര്യങ്ങളാണിവ. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ഇത് എല്ലായ്പ്പോഴും സാധിക്കുന്ന കാര്യവുമല്ല. ഇങ്ങിനെയുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ ഇതുപോലെ ആവശ്യമുള്ളവര്‍ ചേര്‍ന്ന് ഒരു ടീം രൂപീകരിച്ച് അതിനു വേണ്ടി കാര്യമായി പ്രവര്‍ത്തിക്കണം. "


എല്ലാവര്‍ക്കും എല്ലാ നേരത്തും എല്ലാ ബാറ്റിത്സും പ്രിയപ്പെട്ടതാവില്ല. ചൂസ് യുവര്‍ ബാറ്റിത്സ് എന്ന് കേട്ടിട്ടില്ലേ? പേരയ്ക എന്നിലേക്ക് ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്ന് വിരല്‍ പേരയ്കയിലേക്ക് ചൂണ്ടട്ടേ?
(ഈയടുത്ത് മലയാളം ബ്ലോഗില്‍ നടന്ന പ്രശ്നങ്ങളാ‍യ)
1. പേരയ്ക്ക് എന്തുകൊണ്ട് ചില്ല് എന്‍‌കോഡിങ്ങ് പ്രശ്നത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചില്ല?
2. എന്തുകൊണ്ട് രാം മോഹന്റെ അശ്ലീല പോസ്റ്റില്‍ അഭിപ്രായം പ്രകടിപ്പിച്ചില്ല?
3. എന്തുകൊണ്ട് ഞാനിടപെടാറുള്ള ബ്ലോഗിലെ പല സംവാദങ്ങളിലും പങ്കെടുക്കുന്നില്ല?

ഇതെല്ലാം എനിക്കും തിരിച്ചും ചോദിക്കാം. പക്ഷെ ഞാന്‍ ചോദിക്കില്ല. കാരണം അത് പേരയ്ക്കയുടെ വ്യക്തി സ്വാതന്ത്ര്യമാണ്. I wont hold you responsible for this or anything that will happen in future. ഞാനൊരു മെഷീനല്ല, എനിക്ക് ഇന്‍സ്പിരേഷന്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല. ഈ ലോകത്ത് ഇഷ്ടം പോലെ പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് എന്തുകൊണ്ടു ഇടപെട്ടില്ല എന്നുള്ളത് തികച്ചും അനാവശ്യവും ബാലിശവുമായ ചോദ്യമാണ്.

എങ്കിലും ഉത്തരം പറയാം ശ്രമിക്കട്ടേ.
ഹരികുമാര്‍ പ്രശ്നം ഞാന്‍ അറിയുന്നത് വളരെ താമസിച്ചാണ്. അങ്ങിനെ ഒരു ബ്ലോഗ് ഞാന്‍ കണ്ടതു പോലുമില്ല. ഓര്‍മ്മയുണ്ടോ പേരയ്ക്കയുടെ പോസ്റ്റില്‍ തന്നെ ഞാന്‍ ചോദിച്ചിരുന്നു ആരെയാണ് കളിയാക്കുന്നത് എന്ന്? ഞാന്‍ ഇതുവരെ കൌമുദി വായിച്ചിട്ടില്ല, എന്തിനു അങ്ങിനെ ഒരു മാഗസിന്‍ കണ്ടിട്ട് പോലുമില്ല. അതുകൊണ്ട് ഏതോ ഒരു obscure മാഗസിനില്‍ ആരോ എന്തോ പറഞ്ഞെന്നുവുള്ളത് നേരു പറഞ്ഞാല്‍ എന്നില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.

എന്നിട്ടും എന്താ കാര്യമെന്നറിയാന്‍ ഞാന്‍ അവിടെ ഹരികുമാറിന്റെ ബ്ലോഗില്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ ഇഷ്ടം പോലെ അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയലുണ്ട്. ഞാന്‍ നേരിട്ട് കണ്ടതാണത്. അതുകൊണ്ട് തന്നെ പിന്നീട് അതില്‍ ഒന്നും പ്രതികരിക്കാന്‍ തോന്നിയില്ല. ആരാദ്യം തുടങ്ങി എന്നുള്ളത് എനിക്ക് ശരിയായി അറിയില്ലാത്തതുകൊണ്ട് തന്നെ എനിക്കതില്‍ ഒരു അഭിപ്രായവും രൂപീകരിക്കാന്‍ സാധിച്ചില്ല. ഇരുനൂറ് അല്ല ആയിരം പേര് ജയ് വിളിച്ചാലും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യത്തിനു നാട്ടുകാരെന്തു കരുതും, എന്റെ ഇമേജ് കൂടുമല്ലോ ഇമ്മാതിരി കാര്യങ്ങള്‍ക്കൊന്നും വേണ്ടി ഞാന്‍ ഒന്നും ചെയ്യില്ല. അത് കട്ടായം! എനിക്ക് പരിപൂര്‍ണ്ണമായി മനസ്സിലായ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയേ ഞാന്‍ നില്‍ക്കൂ. അങ്ങിനെ നിന്നാല്‍, ഞാന്‍ എന്റെ മുഴുവന്‍ ഊര്‍ജ്ജവും അതിനു വേണ്ടി ചിലവഴിക്കുകയും ചെയ്യും. ഒരു കാര്യം ചെയ്യുന്നതിനോടുള്ള ആത്മാര്‍ത്ഥ എനിക്കിച്ചിരെ കൂടുതുലുള്ള കൂട്ടത്തിലാണ്. അതുകൊണ്ടു അവ വ്യക്തമായി മനസ്സിലാക്കാതെ ഞാന്‍ ചെയ്യുമില്ല.

പക്ഷെ ഹരികുമാര്‍ ലാപുടാജിയെ പരമാര്‍ശിച്ചതും തീര്‍ത്തും അനാവശ്യമായി തോന്നി. പക്ഷെ Lapuda should have put a post on his blog. Harikumar used his medium to fight back at bloggers, so Lapuda should have done the same, and used his medium. If you ask me that would have been the first step. In Yahoo, Su was the one who was violated and she stood upfront, not me or anyone else. No one else can fight someone else's battle other than they themselves. We can only give support. I think that was the first mistake done in Kaumudi Issue. If Lapuda lacks the convicition to fight his own battles, then none else can be blamed. If he had put a post on his blog, definitely I would have given my support in that blog since he is one of the good bloggers I have faith in.

ഇനി കൌമുദിയില്‍ അനോണിമസുകളുടെ ആക്രമണം എന്ന് പറഞ്ഞ് ആക്ഷേപിച്ചു എന്ന് സൂചിപ്പിച്ച് പോസ്റ്റിട്ട ആള്‍ നല്ല ആളു തന്നെ. എനിക്ക് ചിരിയാണ് വന്നത് പേരയ്ക്കേ. അഞ്ചല്‍ക്കാരന്‍. ബെസ്റ്റ് ആള്‍! വ്യക്തിഹത്യ പോസ്റ്റ് എന്നെക്കുറിച്ചു (ലിങ്ക് ശ്രദ്ധിക്കുക) തന്നെ ഇട്ട ആള്‍. അതേ ആള്‍ എന്നിട്ട് അയ്യോ ബ്ലോഗും ബ്ലോഗേര്‍സും പരിപാവനമാണ് എന്നും പറഞ്ഞ് പോസ്റ്റിടുക. ഹഹ. എനിക്ക് ഓര്‍മ്മയോ ബുദ്ധിയോ ദൈവകൃപ കൊണ്ട് നശിച്ചിട്ടില്ല. എന്നിട്ട് അതേ ആളിട്ട പോസ്റ്റില്‍ പോയി "അയ്യോ ബ്ലോഗില്‍ അനോണിമസ് ശല്യമോ?" എന്നൊക്കെ ആശ്ചര്യപ്പെടാന്‍ എനിക്ക് പറ്റില്ല.

പിന്നെ ബ്ലോഗില്‍ ഇഷ്ടം പോലെ അനോണിമസ് സംഘങ്ങളുണ്ടെന്ന് എനിക്ക് നന്നായി അറിയാം. യാഹൂ പ്രശ്നം മുതല്‍ ഇങ്ങോട്ട് വരെ ദിവസേന എന്ന കണക്കിനു ഞാന്‍ തന്നെ ഇരയായിട്ടുമുണ്ട്. എന്റെ ഞരമ്പ് രോഗികള്‍ (ലിങ്ക് ശ്രദ്ധിക്കുക) എന്ന പോസ്റ്റ് അതിന്റെയൊരു ബാക്കിപത്രമാണ്. അതേ ഞാന്‍ വന്ന് അങ്ങിനെ ഇല്ല എന്ന് എങ്ങിനെ പറയും?

പിന്നെ ഇതിനൊക്കെ ഒരുപാട് സമയവും കോണ്ടാക്റ്റ്സും ടീം വര്‍ക്കും എല്ലാം വേണം, അല്ലാതെ 300 ബ്ലോഗ് കമന്റ് കിട്ടിയാലോ രണ്ട് ബ്ലോഗര്‍മാരുടെ ഫോണ്‍ കിട്ടിയാലോ കൌമുദി നടുങ്ങില്ല. അത് ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിക്കാഞ്ഞത് നിങ്ങളുടെ ടീം വര്‍ക്കിന്റേയും സമരത്തിന്റെ നടത്തിപ്പിന്റേയും കുഴപ്പം എന്നേ ഞാന്‍ പറയൂ. അല്ലാതെ ബ്ലോഗ് ഉപയോഗിക്കുന്ന എല്ലാവരും അവിടെ കമന്റ് വെച്ചാലും ഇത് തന്നെയല്ലേ സംഭവിക്കൂ. നിങ്ങളുടെ സമരം വിജയിക്കാത്തതിനുള്ള കാരണങ്ങള്‍ തേടേണ്ടത് നിങ്ങളിലാണ്, എന്നിലല്ല.

ബ്ലോഗില്‍ മിക്ക കാര്യങ്ങളിലും ഇടപെട്ടിരുന്ന എത്രയോ പ്രോമിനന്റ് ബ്ലോഗര്‍മാര്‍ യാഹൂ പ്രശ്നത്തില്‍ പരിപൂര്‍ണ്ണ നിശ്ബദത പാലിച്ചിരുന്നു.
ഞാന്‍ ഇന്നേ വരെ അവരോട് ചോദിച്ചിട്ടില്ല, അതെന്തായെന്ന്? അത് അവരുടെ സ്വാതന്ത്ര്യം! അതാദ്യം ഞാന്‍ മനസ്സിലാക്കിയില്ലെങ്കില്‍ യാഹൂ ചെയ്ത വയലേഷന്‍ എനിക്കെങ്ങിനെ മനസ്സിലാവും പേരയ്ക്കേ?


സിയേ,
സിയ യാഹൂനു കാര്‍ട്ടൂണ്‍ വരച്ചതുകൊണ്ട് ഞാന്‍ സിയയുടെ ഇഷ്ട വിഷയങ്ങളില്‍ എല്ലാം അഭിപ്രായം പറയണമോ? ഞാന്‍ ജീവിക്കുന്നത് വെള്ളരിക്കപട്ടണത്തിലല്ല. അവിടുന്ന് താമസം മാറ്റി. സിയ വരച്ചിട്ടുണ്ടെങ്കില്‍ അത് സിയക്ക് വേണ്ടിയാണ്, അല്ലാതെ എനിക്ക് വേണ്ടിയല്ല. ആ സ്ഥിരം പല്ലവി അങ്ങ് നിറുത്തിയേക്കൂ. ഇത് ഗുണ്ടാസംഘങ്ങളോ പിരിവോ അല്ല, ഞാന്‍ നിനക്ക് ചെയ്തു നീ എനിക്ക് ചെയ്യൂ എന്നൊക്കെ കരുതാന്‍. അവനവനു തോന്നുന്നെങ്കില്‍ മാത്രം പോസ്റ്റിട്ടാലോ കമന്റിട്ടാലോ മതി. അല്ലാതെ ആരേയും ആരും നിര്‍ബന്ധിച്ചില്ല. എല്ല്ലാവരേയും വാനില്‍ കയറ്റിക്കൊണ്ട് പോയി പൊറോട്ടയും മുട്ടക്കറിയും വാങ്ങിത്തരാം എന്ന് പറഞ്ഞിരുന്നില്ല യാഹൂ പോസ്റ്റിട്ടാല്‍. സിയ കാര്‍ട്ടൂണ്‍ വരച്ചതു കൊണ്ടു സിയ ഇനി ചെയ്യുന്ന സകല നല്ല കാര്യങ്ങള്‍ക്കും കൊള്ളരുതായ്മകള്‍ക്കും ഞാന്‍ കൂട്ട് നിക്കത്തുമില്ല. അങ്ങിനെ കണ്‍‌വിന്‍സ്ഡ് അല്ലാതെ ഒ, എല്ലാരും ചെയ്തു അപ്പൊ ഞാനും ചെയ്തു എന്ന മട്ടില്‍ ചെയ്തുവെങ്കില്‍ ഡോണ്ട് ബ്ലേം മീ, ബ്ലേം യുവര്‍സ‌ല്‍‌വസ്.

എനിക്ക് ആ പ്രശ്നത്തില്‍ അല്പസ്വല്പം എതിര്‍പ്പുകളുണ്ടായിരുന്നിട്ടും ഞാനവിടെ വന്ന് ആ പോസ്റ്റില്‍ അലമ്പത്തരം കാണിച്ചോ? അല്ലെങ്കില്‍ എന്റെ എതിര്‍പ്പ് പ്രകടിപിച്ച് ഷൈന്‍ ചെയ്തോ? അല്ലെങ്കില്‍ കുറേ അനോണിമസ് ബ്ലോഗുകള്‍ എഴുതി സമരക്കാരെ കളിയാക്കിയോ, എന്നിട്ട് എന്റെ ഐഡി മാറിപ്പോയി സമരക്കാരെ ചീത്ത വിളിച്ചോ? യേത്? ;) അല്ലാതെ യാഹൂ പ്രശ്നത്തിന്റെ സമയത്ത് ഇപ്പോള്‍ ഹരികുമാര്‍ പ്രശ്നത്തിന്റെ മുന്നില്‍ നിന്ന പല മഹാന്മാരും ഒരു മഹതിയും കാണിച്ചതൊക്കെ സ്ക്രീന്‍ ഷോട്ട്സോട് കൂടി എന്റെ ഫോള്‍ഡറില്‍ ഇപ്പോഴും കിടപ്പുണ്ട് സിയാ. അതാണ് ഞാന്‍ ചെയ്ത മര്യാദ. നിങ്ങള്‍ക്കൊരു ഫേവിറേറ്റ് ഇഷ്യൂ വുണ്ട്. അതിനെ ബഹുമാനിച്ച് ഞാന്‍ നിങ്ങളെ പരിഹസിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തില്ല. എന്റെ കാര്യം നോക്കി ഞാന്‍ പോയി. അതാദ്യം പഠിക്കേണ്ട കാര്യമാണ്. മറ്റുള്ളവരുടെ സ്പേസ് ബഹുമാനിക്കുക എന്നത്. എന്നിട്ട് സിയ ചോദ്യങ്ങളുമായി വാ...ഉത്തരം പറയാന്‍ ശ്രമിക്കാം.

പിന്നെ ഞാന്‍ മാത്രമല്ലല്ലോ, ഞാന്‍ പെട്ടെന്ന് ആ പോസ്റ്റ് ഓടിച്ചു നോക്കിയിട്ട് നളന്‍, ചന്ദ്രക്കാരന്‍, പച്ചാളം ഇവര്യൊക്കെ ഒന്നും അതില്‍ മിണ്ടിയിട്ടില്ല. അവരോടൊന്നും ആര്‍ക്കും ചോദിക്കണ്ടേ? ;)അതോ അതും കൂടി എന്റെ തലയില്‍ ഇരിക്കട്ടേ എന്ന് കരുതിയോ? കൊള്ളാമല്ലോ. അങ്ങാടിയില്‍ തോറ്റതിനു എന്ന് കേട്ടിട്ടേയുള്ളൂ!

Anonymous said...

ഇഞ്ചീ,ആരു പറഞ്ഞു എന്നതിനെക്കാള്‍ എന്തു പറഞ്ഞു എന്നതല്ലേ പ്രധാനം?
-പ്രധാനി.

Inji Pennu said...

പ്രധാനി.
ഹരികുമാറിന്റെ ആക്ഷേപം അനോണി സംഘങ്ങളും ആക്രമണങ്ങളും ആയിരുന്നു. അതിനെതിരെ കൊടിപിടിക്കാന്‍ പോസ്റ്റിട്ട ഒരാള്‍ അങ്ങിനെ എന്നെ തന്നെ ചെയ്തിട്ടുണ്ടെങ്കില്‍ അവിടെ പോയി അങ്ങിനെ മലയാളം ബ്ലോഗില്‍ ഇല്ല എന്ന് പറയണമെങ്കില്‍ ഞാന്‍ കാണിക്കുന്നത് എന്നോട് തന്നെയുള്ള ആത്മവഞ്ചനയാണ്. അത് ഡിസ്‌ഹോണസ്റ്റിയാണ്. അതുകൊണ്ടാണ് ആ പോസ്റ്റില്‍ അഭിപ്രായം പറയാതെ ഇരുന്നത്. ഇത് മറ്റൊരാള്‍ ആയിരുന്നെങ്കിലും ഞാന്‍ ആ പോസ്റ്റില്‍ അഭിപ്രായം പറയില്ല എന്നുള്ളതും സത്യമാണ്, കാരണം ഞാന്‍ പറഞ്ഞില്ല്ലേ അവിടെ രണ്ട് വശക്കാരും ആവശ്യത്തിനു കളിയാക്കുന്നതും മറ്റും ഞാന്‍ എപ്പോഴോ നോക്കിയപ്പോള്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ എനിക്കതില്‍ അഭിപ്രായം ഇല്ലായിരുന്നു. പിന്നെ പോസ്റ്റിട്ട ആളുടെ വിശേഷം പറഞ്ഞത് അങ്ങിനെ ബ്ലോഗില്‍ ഉണ്ട്, അതിന്റെ തെളിവും കാ‍ണിച്ചതാണ്. അങ്ങിനെ ബ്ലോഗില്‍ ഉണ്ടാവുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കുന്ന ഒരാള്‍ക്കും എന്നോട് ഒന്നും ചോദിക്കാന്‍ ന്യായമായ അവകാശമില്ല എന്ന് തന്നെ മനസ്സിലാക്കുക.

ഓഫ്: പിന്നെ ഇതു യാഹൂ പോസ്റ്റാണ്. ഒന്ന് ഓര്‍മ്മപ്പെടുത്തുന്നതാണേ.

un said...

ഇഞ്ചിപ്പെണ്ണ്,
“പലരും ഇത് ചിന്തിച്ചത് സാമ്പാര്‍ നിലയിലാണ്, എന്ന് വെച്ചാല്‍ വളരെ താഴ്ന്ന നിലയില്‍. ഉയര്‍ന്ന തലത്തില്‍ ചിന്തിക്കാന്‍ ശ്രമിച്ചില്ല.”

കൌമുദിപ്രശ്നത്തിലും പലരും ചിന്തിച്ചതും അതേ നിലയില്‍ തന്നെയായിപ്പോയന്നു തോന്നിയതുകൊണ്ട് മാത്രമാണ് ഇവിടെ കമന്റിട്ടത്. എല്ലാവര്‍ക്കും എല്ലാ യുദ്ധങ്ങളിലും പങ്കുചേരാനാവില്ല. സത്യം. കൌമുദി പ്രശ്നത്തില്‍ താങ്കള്‍ അഭിപ്രായം പറഞ്ഞു കണ്ടില്ല എന്നു ഇവിടെ ചോദിക്കാന്‍ ഒരേയൊരു കാരണമേയുള്ളൂ. അത് ലാപുട,വിത്സന്‍, ചിത്രകാരന്‍ തുടങ്ങി ചില വ്യക്തികള്‍ക്കു നേരെ മാത്രം ഉള്ള മറ്റൊരു ബ്ലോഗറുടെ പരാമര്‍ശങ്ങള്‍ മാത്രമായിരുന്നില്ല. മലയാള ബ്ലോഗര്‍മാരെ ഒന്നടങ്കം കരി തേച്ചു കാണിക്കാനുള്ള ഒരു ഒരു മാധ്യമത്തിന്റെ കുത്സിത ശ്രമങ്ങള്‍ക്കെതിരെയായിരുന്നു. യാഹൂ ചെയ്ത അത്ര തന്നെ ഗൌരവമുള്ള പ്രശ്നം. ഒരു പക്ഷേ, അതേ സ്വഭാവമുള്ളതും. അതുകൊണ്ട് മാത്രമാണ് താങ്കള്‍ അഭിപ്രായം പറയാഞ്ഞതെന്തേ എന്നു ചോദിച്ചത്. ഇക്കാസ്-ജാസ്മിന്‍ കല്യാണമാമാങ്കത്തിന് അഞ്ഞൂറടിക്കാന്‍ വരാഞ്ഞതെന്തേ എന്നു ചോദിക്കാതിരുന്നതും.

ആ പ്രശ്നം ഒത്തു തീര്‍പ്പായിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ആ സമരത്തിന്റെ മാഹാത്മ്യം അയവിറക്കുമ്പോള്‍ അതേ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു പ്രശ്നത്തില്‍ അവലംബിച്ച മൌനത്തെക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്. അതിന് താങ്കള്‍ക്ക് താങ്കളുടേതായ കാരണങ്ങളുണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് ഇനിയൊന്നും ചോദിക്കുന്നില്ല.
Principles,Ethics മണ്ണാങ്കട്ട!!

ഇത് യാഹൂ സമരവിജയത്തിന്റെ വാര്‍ഷികാഘോഷ പോസ്റ്റായതിനാല്‍ കമന്റ് നീട്ടുന്നില്ല. ആഘോഷങ്ങള്‍ പൊടിപൊടിക്കട്ടെ!!

Ziya said...

ഇഞ്ചി വിശദീകരണത്തിനു നന്ദി.
ആതു മാത്രമേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ താനും. (മറുപടി തരേണ്ട ബാധ്യത ഇഞ്ചിക്ക് ഇല്ലെന്ന് അറിഞ്ഞിട്ടും).
ഞാന്‍ കാര്‍ട്ടൂണ്‍ വരച്ചതുകൊണ്ട് എന്റെ ഇഷ്ട വിഷയങ്ങളില്‍ എല്ലാം ഇഞ്ചി അഭിപ്രായം പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടില്ലല്ലോ?
താങ്കള്‍ എവിടെയാണ്‍ താമസിക്കുന്നത് എന്നും ഞാനന്വേഷിച്ചില്ല :)

പിന്നെ ഞാന്‍ വരച്ചതും പോസ്റ്റിട്ടതും ഒക്കെ എനിക്കു വേണ്ടി മാത്രമാണെന്ന് പറയുന്നത് കഷ്‌‌ടമാണ്. അത് ഞാനുള്‍പ്പടെയുള്ള മുഴുവന്‍ ബ്ലോഗേഴ്‌സിനും വേണ്ടിയാണ്. “ഒ, എല്ലാരും ചെയ്തു അപ്പൊ ഞാനും ചെയ്തു ” എന്ന രീതിയിലല്ല.അതൊരു സ്പിരിറ്റാണ്. ഞാന്‍ അങ്ങനെയാണ്‍ കരുതുന്നത്. പൊറോട്ടക്കും മുട്ടക്കറിക്കും വേണ്ടിയല്ല. വ്യക്തിപരമായ യാതൊരു കാര്യവും ഞാന്‍ കണക്കിലെടുത്തതുമില്ല.
അതിന്റെ പേരില്‍ ഗുണ്ടാപ്പിരിവും പ്രത്യുപകാരാഭ്യര്‍ത്ഥനയുമായി ഞാന്‍ ആരെയുംസമീപിച്ചതുമില്ല.

ഇവിടെ കൌമുദി പ്രശ്‌നത്തില്‍ യാഹൂ സമരത്തിനു നേതൃത്വം നല്‍കിയവരില്‍ ചിലരുടെ അഭാവം ശ്രദ്ധയില്പെട്ടു. കാര്യമായ കാരണങ്ങള്‍ വല്ലതുമുണ്ടോ എന്നാരാഞ്ഞ് ഒരു കമന്റിട്ടു. ഇന്‍ചി അതിനു വളരെ വിശദമായ മറുപടീ തന്നു.

കൌമുദി സമരത്തിനു(?) നേതൃത്തം നല്‍കിയത് ഞാനല്ല. അതെന്റെ ഫേവറിറ്റ് ഇഷ്യൂവുമല്ല.
യാഹൂ പ്രശ്‌നത്തിലെന്ന പോലെ, മലയാള ബ്ലോഗുകളെ ആക്ഷേപിച്ച കൌമുദിക്കെതിരേ എന്റെ പ്രതിഷേധം ഞാന്‍ അവിടെ അറിയിച്ചു.
എന്റെ സ്പേസില്‍ ഒതുങ്ങിക്കൂടാന്‍ മനസ്സു വന്നില്ല. അത്രയേ ഉള്ളൂ.

എന്തായാലും താങ്കളുട് നിലപാട് വിശദീകരിച്ചതില്‍ ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു കൊണ്ട് ഈ വിഷയം ഇവിടെ അവസനിപ്പിക്കുന്നു.

Unknown said...

പബ്ലിക്ക് റോഡില്‍ പോലീസ് വണ്ടി ഒരാളെ ഇടിച്ച് തെറിപ്പിക്കുന്നത് പോലെയല്ലല്ലോ അമ്മമ്മയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റില കട്ടാല്‍?
അടിസ്ഥാനപരമായി നോക്കിയാല്‍ കൊടി പിടിക്കണമെങ്കില്‍ ചെല്ലം സ്വന്തം അമ്മമ്മയുടെ ആവണം എന്നര്‍ത്ഥം. ഇത്ര ക്ലീനായി വിശദീകരണം തന്ന ഒരു കാര്യത്തില്‍ വീണ്ടും എന്ത് ‘നിലപാട് അറിയിക്കല്‍’ ആണ് ബാക്കിയുള്ളത് കൂട്ടരേ.ഇപ്പോള്‍ വണ്ടിയിടിച്ച് റോഡില്‍ വീണത് പണ്ട് അമ്മമ്മ എന്ന് പറഞ്ഞ മലയാളം ബ്ലോഗ് തന്നെയല്ലേ എന്നൊക്കെ പോറോട്ടയും മുട്ടക്കറിയും കഴിച്ച് ഏമ്പക്കം വിട്ടിരുന്നാല്‍ സംശയം വരുന്നത് സ്വാഭാവികം. അത് നിങ്ങളുടെ ഡയറ്റിന്റെ പ്രശ്നമാണ് .

ഗുപ്തന്‍ said...

ഇത് യാഹൂ ഇഷ്യൂവില്‍ മുന്‍‌നിരയില്‍ നിന്ന ഒരാള്‍ പ്രതിഷേധത്തിന്റെ മാര്‍ഗത്തെക്കുറിച്ചും വിജയത്തെക്കുറിച്ചുമൊക്കെ ന്യായമായും കൊണ്ടുനടക്കുന്ന euphoria. നന്നായി. :)

ഇനി യാഹൂ വിഷയം മലയാളം ബ്ലോഗില്‍ ഉണ്ടാക്കിയ കോണ്‍സീക്വന്‍സസിനെകുറിച്ച് ,അതുവരെ ആക്റ്റീവായിരുന്ന പലരും അപ്രത്യക്ഷരായതെങ്ങനെ എന്നതുള്‍പടെ ചേര്‍ത്ത്, കളികളുടെ കഥകള്‍ അറിയാവുന്ന ആരെങ്കിലും വിശദമായ ഒരു കുറിപ്പുകൂടി ഇട്ടാല്‍ സമരചരിത്രം പൂര്‍ത്തിയാവും.

എല്ലാം കഴിഞ്ഞ് ഏപ്രില്‍ ഒടുവില്‍ മാത്രം മലയാളം ബ്ലോഗില്‍ എത്തിയ ഒരാളുടെ ക്യൂരിയോസിറ്റി ആയി കൂട്ടിയാല്‍ മതി.

Unknown said...

ചില സംശയങ്ങള്‍ കുറെ കാലമായി പല സ്ഥലങ്ങളില്‍ ചോദിക്കുന്നതാണ്. ഇപ്പോഴെങ്കിലും ഉത്തരം കിട്ടും എന്ന് കരുതുന്നു.

1)യാഹൂ സത്യത്തില്‍ മാപ്പ് പറയുക ഉണ്ടായോ?

2)അവരുടെ മലയാളം പോര്‍ട്ടലില്‍ പാചക സെക്ഷനിലെ ഉള്‍പ്പേജില്‍ ബ്ലോഗര്‍മാരുടെ വികാരം മനസ്സിലാക്കുന്നതിനോടൊപ്പം ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും കണ്ടന്റിന്റെ ഉത്തരവാദിത്തം വെബ്ദുനിയയ്കാണ് എന്ന് പറയുകയുമല്ലേ യാഹു ചെയ്തത്? അത് തുടക്കം മുതല്‍ തന്നെ ഉള്ള യാഹുവിന്റെ നിലപാട് ആയിരുന്നില്ലേ?

Kumar Neelakandan © (Kumar NM) said...

യാഹുവിനെ മുട്ടുകുത്തിച്ചു, യാഹു മാപ്പു പറഞ്ഞു എന്ന് ഒരുവര്‍ഷത്തിനുശേഷം ഇവിടെവന്നു ഇങ്ങനെ പറയുമ്പോള്‍ ചില സംശയങ്ങള്‍:

നൂറുകണക്കിനു പ്രതിഷേധ പോസ്റ്റുകള്‍ ഇടാന്‍ ആഹ്വാനം/അപേക്ഷ നടത്തിയ കോര്‍ ടീമിലുള്ളവര്‍ക്ക് ഒരു പോസ്റ്റിലൂടെ എങ്കിലും യാഹു മാപ്പ് പറഞ്ഞ വാര്‍ത്തയും അവരുടെ മാപ്പു പറയല്‍ അടക്കം അക്കാലത്തുതന്നെ ഒരു വിജയ പോസ്റ്റ് പബ്ലീഷ് ചെയ്യാമായിരുന്നു. ആ മാപ്പുപറയലിനെ എന്തുകൊണ്ടാണ് കോര്‍ ടീം ഒരു പബ്ലിസിറ്റിയും കൊടുക്കാതെ ഒളിപ്പിച്ചുവച്ചത്?

ഒരു മാപ്പായിട്ട് യാഹു പറഞ്ഞത് ഞാന്‍ ഒരിടത്തും കണ്ടില്ല (അത് വേറേ ആരുടേയും കുഴപ്പമല്ല). പക്ഷെ ഈ പോസ്റ്റില്‍ എങ്കിലും അതിന്റെ ലിങ്ക് ഒന്നു ചേര്‍ക്കാമായിരുന്നില്ലേ?. കുറഞ്ഞപക്ഷം യാഹു പറഞ്ഞ മാപ്പിന്റെ ഒരു ഒരു സ്ക്രീന്‍ഷോട്ട് എങ്കിലും ഇവിടെ ചേര്‍ക്കാമായിരുന്നു. യാഹുവിനെതിരെ സമരം ചെയ്തവര്‍ക്ക് വായിക്കാന്‍, തങ്ങളുടെ സമരം വിജയമായിരുന്നു എന്നു കാണാന്‍ അത് വേണ്ടതല്ലേ?

Anonymous said...

പൊറോട്ടയും മുട്ടക്കറിയും സാമ്പാറും എന്നു കേട്ടു വന്നതാ. (പിന്നെ ദില്‍‌ബു‍ ഇങ്ങോട്ട് വെച്ചു പിടിക്കുന്നതും കണ്ടു.)

മീറ്റായിരിക്കുംന്നാ വിചാരിച്ചേ. കഷ്ടായി..കൊതിച്ച വയറിന്റെ ശാപം എനിക്ക് പേറേണ്ടി വരുമോ?

ഇഞ്ചീ, ഐ പി പിടിക്കല്ലേ..ഇതു ഞാനാ, ഒരു പാവം.

ചര്‍ച്ച ഒന്നു മൂത്താല്‍ അവതരിക്കാം. അതു വരെ, യാഹുവിന്റെ വിജയത്തിന് ആശംസകള്‍.
(പിന്നെ ആ നീണ്ട കമന്റ് ഒഴിവാക്കാമായിരുന്നു. ആവശ്യമാണോ ഇല്ലയോ എന്നല്ല, കുഴിച്ചു മൂടിയ പല പ്രശ്നങ്ങളും ഇവടെ ജെ സി ബി വെച്കു പൊക്കി, റ്റിപ്പറില്‍ കൊണ്ടുവന്നടിക്കാന്‍ സ്യാധത കാണുന്നു. ഒഴിവാക്കാമെങ്കില്‍, ഒഴിവാക്കണം. ഒരു യുദ്ധം കൂടി കാണാനുള്ള കരുത്ത് എന്റെ ഹൃദയത്തിനില്ല. വാര്‍ട്ട് ഹീക്കാ)

Inji Pennu said...

ദില്‍ബാസുരോ
യാഹൂ പോസ്റ്റ് ഇടാഞ്ഞതും ഇതുകൊണ്ടൊക്കെ തന്നെ.
എന്ത് പോസിറ്റീവ് ആയിട്ട് എഴുതിയാലും അവിടെ വന്ന് കുത്തിത്തിരുപ്പും ആവശ്യമില്ലാത്ത ചോദ്യോത്തരങ്ങളും ഉണ്ടാക്കിക്കളയും. എന്നിട്ട് അതൊരു ഭയങ്കര വിവാദമാക്കും. എന്നിട്ട് നാട് നീളെ പരിഹാസവും തമാശയും നടത്തും. ഇതൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ!

പിന്നെ കൌമുദി പ്രശ്നം, യാഹൂ പ്രശ്നം തീര്‍ന്നതോട് കൂടി എനിക്കങ്ങ് വിവരം വെച്ച്..
പണ്ടൊരിക്കല്‍ അതുല്യ പറഞ്ഞിട്ടുണ്ട്. ബ്ലോഗിനെ എന്തെങ്കിലും പറഞ്ഞാ‍ാല്‍ നോവാന്‍ ബ്ലോഗെന്റെ അമ്മായിഅപ്പന്‍ അല്ലല്ലോ എന്ന്.
പിന്നെ ദേ ദില്‍ബാസുരന്‍ തന്നെ പണ്ട് ചിത്രകാരന്റെ
പോസ്റ്റില്‍ പറഞ്ഞതുപോലെ (അതൊന്നു തിരുത്തിയാല്‍)
ഹ ഹ ഹ...അങ്ങനെയൊക്കെ പറയാന്‍ പാട്വോ ? ബ്ലോഗ് എന്ന് പറഞ്ഞാല്‍ എനിക്ക് എന്റെ വീടിന്റെ ഉമ്മറം പോലെയാണ്. എന്റെ ബന്ധുമിത്രാദികളും കൂട്ടുകാരും മാത്രമുള്ള സ്ഥലം. അവിടെ പരിചയമില്ലാത്തവര്‍ വന്നാലോ? അതും നമ്മള്‍ക്ക് പരിചയമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നവരും എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്നവരും ഒക്കെയായാല്‍. അതൊന്നും ശരിയാവില്ല മാഷേ. ആഭ്യന്തര പ്രശ്നമാണ് എല്ലാം! (ഇപ്പോള്‍ അമ്മമ്മയുടെ ചെല്ലത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിക്കാണും എന്ന് കരുതുന്നു)

ഇപ്പോള്‍ അതുല്യേനേം ദില്‍ബാസുരനേം ആണങ്ങിട് ഞാന്‍ ഫോളേ ചെയ്യണതേ!

കുമാര്‍
കോപ്പിറൈറ്റ് വയലേഷന്‍സ് എന്നൊരു ബ്ലോഗിന്റെ ലിങ്ക് ഈ ലേഖനത്തില്‍ കൊടുത്തിട്ടുണ്ട് കുമാര്‍. ദയവായി ആ ബ്ലോഗും ലിങ്കും വാര്‍ത്തകളും നോക്കുക്ക. ഇനിയും എന്നിട്ട് കണ്ടില്ല കണ്ടില്ല എന്ന് പറയരുതേ. ഒന്നും ഒളിപ്പിച്ച് വെച്ചിട്ടില്ല. അതൊക്കെ വായിക്കാനുള്ള ക്ഷമ ഉണ്ടാവണം.

പേരയ്ക്കേ,
അതേ പ്രിന്‍സിപ്പിള്‍ ഉള്ളതുകൊണ്ടാണ് എതിര്‍പ്പുണ്ടായിട്ടും മിണ്ടാതെ ഇരുന്നത്. എന്റെ എതിര്‍പ്പ് ഞാന്‍ പറഞ്ഞ് കഴിഞ്ഞു. ഞാന്‍ പ്രശ്നം കണ്ടത് അങ്ങിനെയാണ്. യാ‍ഹൂവിനെ അങ്ങിനെ കണ്ടവരുണ്ടാവും. അത് അവരുടെ സ്വാതന്ത്ര്യം, എന്നും പറഞ്ഞ് ഞാന്‍ വന്ന് എന്റെ എതിര്‍പ്പ് പ്രകടിപ്പിച്ച് സമരപ്പന്തല്‍ കുളമക്കാനോ കല്ലെറിയാനോ ശ്രമിച്ചില്ല. അത് എന്റെ എതിക്സ് തന്നെ.

ഗുപ്താ
ഗുപതന്റെ ക്യൂരോസിറ്റിക്ക് എന്റെ കയ്യില്‍ ഉത്തരമില്ല. ഉദ്ദേശശുദ്ധിയ്ക്കും!

ഉപ്പായിമാപ്ലേ..:)
സോറി ഇനി പൊറോട്ടയും ചിക്കനും തരാം :)

ഗുപ്തന്‍ said...

ഉദ്ദേശ്യശുദ്ധി മനസ്സിലായല്ലോ; അത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ. :)

Unknown said...

അപ്പൊ ഞാനൊക്കെ വന്ന് കുത്തിത്തിരുപ്പ് ഉണ്ടാക്കിയാലോ എന്ന് പേടിച്ചാണ് പോസ്റ്റ് ഇടാഞ്ഞത് അല്ലേ? ബെസ്റ്റ്. (ഞാനൊക്കെ ഒരു സംഭവം ആയി മാറി അല്ലേ?) അല്ലാതെ ചോദ്യം വന്നാല്‍ പറയാന്‍ കൈയ്യില്‍ സെറ്റപ്പ് ഇല്ലാഞ്ഞിട്ടല്ല. സോറി ചോദ്യം ചോദിക്കുന്നത് കുത്തിതിരിപ്പാണല്ലോ. നമ്മള്‍ ഒരു പോസ്റ്റിടും ബ്ലോഗന്മാര്‍ അത് തൊണ്ട തൊടാതെ അങ്ങ് വിഴുങ്ങിക്കോളണം അല്ലേ? അത് ഇഞ്ചി കുറച്ച് കാലം മുമ്പ് താമസിച്ചിരുന്നു എന്ന് പറഞ്ഞ വെള്ളരിക്കാപട്ടണത്തില്‍ ചിലപ്പോള്‍ നടന്നു എന്ന് വരും. സംശയങ്ങള്‍ക്ക് ഇപ്പോഴും മറുപടി കിട്ടിയില്ല. കണ്ടിടത്തോളം ഉരുണ്ട് കളി ആണ് ഉദ്ദേശിക്കുന്നത്. എങ്കില്‍ സൂക്ഷിയ്ക്കണം ഡ്രെസ്സില്‍ ചെളി ആവും.

ഓടോ: അമ്മമ്മയുടെ ചെല്ലത്തിന്റെ കാര്യം മനസ്സിലായത് കൊണ്ടാണല്ലോ കമന്റ് വെച്ചത്.യേത്? എന്റെ കമന്റ് തപ്പി കുറച്ച് കഷ്ടപ്പെട്ടു എന്ന് തോന്നുന്നു. അത് കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല. ഞാന്‍ പീഡനം നടത്തി എന്നാണോ? മൈ ഗോഡ്.. :)

Inji Pennu said...

ദില്‍ബാസുരോ
സ്വന്തം ഉടുപ്പില്‍ പറ്റിയ ചെളി ഇങ്ങോട്ട് തേപ്പിക്കാന്‍ നോക്കണ്ട.
അയ്യോ മഹദ് വചനങ്ങളൊക്കെ ഞാന്‍ ഉപ്പിലിട്ട് വെച്ചിണ്ടേ. എടുക്കാന്‍ ബുദ്ധിമുട്ടില്ല്യ.
വിഷമിക്കണ്ട.

കുമാറിനു കൊടുത്ത മറുപടി വായിച്ചു നോക്കണം. പരദൂഷണവും അടുത്ത കഥയും ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ്! യേത്? അതോ വായിക്കാന്‍ അറിഞ്ഞൂടേ? ഓ മൈ ഡോഗ്!

Unknown said...

ഇതാണ് ഇഞ്ചി പറഞ്ഞ ബ്ലോഗില്‍ കണ്ടത്
What happened after March 5th? Did Yahoo apologise?
Yahoo (sort of) apologized without naming the bloggers or their blogs. They played with the media giving out statements that they will be apologizing, but they kind of did a half-baked apology, apologizing only for non-attribution. Bloggers had stated many times, issue is not about attribution but it is only about copyright violation and stolen contents. The apology was put in Malayalam in the recipe section under 'continental' (whatever that is).

Why is the apology appeared on Yahoo's Malayalam portal not sufficient?
There were following problems with the apology:

Yahoo didn't send an apology to the affected bloggers through email or postal address.
Statement of apology didn't specifically mention the name of the affected blogger(s) or the blog(s).
It was not visibly linked anywhere from the portal.
Yahoo was constantly moving the apology page in the portal - may be to prevent link information being spread through email.
The so-called 'Apology' appeared just in Malayalam portal whereas their malpractice is spread over several languages.

ചുരുക്കി പറഞ്ഞാല്‍ സമരപ്പന്തലും കോര്‍ കമ്മറ്റിയുമൊക്കെ ഊ..ഊറാമ്പിലിയെ കണ്ട പാറ്റയെ പോലെ ആയി എന്നര്‍ത്ഥം. എല്ലാ കൊല്ലവും ഇമ്മാതിരി ‘യാഹൂ ജയന്തി’ പോസ്റ്റ് ഇട്ട് നിര്‍വൃതി അടയാം എന്ന് മാത്രം. നടക്കട്ടെ.:)

ഓടോ: ഡോഗിനെ വിളിച്ചത് കണ്ടു.

Inji Pennu said...

അവിടെ യാഹൂ അപ്പോളജൈസ് ചെയ്തതും അതിനെ അഞ്ചു വിവിധ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും അജയ് നമ്പ്യാരെ പുറത്താക്കീത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത്തും ഒന്നും ദില്‍‌ബാസുരന്‍ കണ്ട് കാണാന്‍ വഴിയില്ല. കാരണം ഉദ്ദേശ്യം മറ്റു പലതുമാണാല്ലോ. ഉറക്കം നടിക്കുന്നവനെ വിളിച്ചുണര്‍ത്തണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവുമില്ല. ഫുള്‍ പേജ് വന്നാലും ഏ എന്ത് എപ്പൊ എന്നൊക്കെ ചോദിച്ചോണ്ടേയിരിക്കും. ഇതൊക്കെ കുറേ നാളായില്ലേ...പുതുമയില്ല!

പിന്നെ എല്ലക്കൊല്ലം പോസ്റ്റ് ഇടണോ നിര്‍വൃതി അടയണോ എന്നൊക്കെയുള്ളത് എന്റെ പ്രശ്നങ്ങളല്ലേ? ഉപദേശകമിറ്റിയില്‍ ആളെ ഇപ്പൊ എടുക്കുന്നില്ല, യേത്?

പിന്നെ ബ്ലോഗര്‍മാര്‍ ബ്ലോഗര്‍മര്‍ക്ക് വേണ്ടത് വിശ്വസിച്ചോളും ആരെഴുതിയാലും. അവര്‍ ആരും വിഡ്ഡികളല്ല! ആക്കാന്‍ നോക്കേം വേണ്ട.

ഓഫ്: ഗോഡിനെ വിളിച്ചത് ഞാനും കണ്ടു.

Anonymous said...

1.Yahoo Apologizes to Food Blogger - Blogher
2.Yahoo apologizes to Indian housewife - Computer World
3.Yahoo apologizes to Indian housewife - IT World
4.Yahoo apologizes to Indian housewife - Info World
5.Yahoo Apologizes to Blogger - PC World
6.Yahoo regrets using blogger's recipe - CIOL

Kumar Neelakandan © (Kumar NM) said...

ഇഞ്ചീ.. എന്റെ സംശയങ്ങള്‍ക്ക് ഉത്തരത്തിനായി ഇഞ്ചി തന്ന ലിങ്കിലേക്ക് ഞാന്‍ പോയി.
എന്റെ സംശയങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവിടെ കണ്ട ഉത്തരങ്ങളിലേക്ക് പോകും മുന്‍പ് ഞാന്‍ എന്റെ ചോദ്യം ഒന്നുകുടി വ്യക്തമാക്കാം.

1. നൂറുകണക്കിനു പ്രതിഷേധ പോസ്റ്റുകള്‍ ഇടാന്‍ ആഹ്വാനം/അപേക്ഷ നടത്തിയ കോര്‍ ടീമിലുള്ളവര്‍ക്ക് ഒരു പോസ്റ്റിലൂടെ എങ്കിലും യാഹു മാപ്പ് പറഞ്ഞ വാര്‍ത്തയും അവരുടെ മാപ്പു പറയല്‍ അടക്കം അക്കാലത്തുതന്നെ ഒരു വിജയ പോസ്റ്റ് പബ്ലീഷ് ചെയ്യാമായിരുന്നു. ആ മാപ്പുപറയലിനെ എന്തുകൊണ്ടാണ് കോര്‍ ടീം ഒരു പബ്ലിസിറ്റിയും കൊടുക്കാതെ ഒളിപ്പിച്ചുവച്ചത്?

2. ഒരു മാപ്പായിട്ട് യാഹു പറഞ്ഞത് ഞാന്‍ ഒരിടത്തും കണ്ടില്ല (ഇഞ്ചി ഇതിലെ കമന്‍ില തന്ന ലിങ്കില്‍ പോലും പറയുന്നത് " Yahoo (sort of) apologized without naming the bloggers or their blogs എന്നാണ്).

ഈ പോസ്റ്റില്‍ എങ്കിലും യാഹു പറഞ്ഞു എന്നു പറയുന്ന മാപ്പിന്റെ ലിങ്ക് എങ്കിലും ഒന്നു ചേര്‍ക്കാമായിരുന്നില്ലേ?. കുറഞ്ഞപക്ഷം യാഹു പറഞ്ഞ മാപ്പിന്റെ ഒരു ഒരു സ്ക്രീന്‍ഷോട്ട് എങ്കിലും ഇവിടെ ചേര്‍ക്കാമായിരുന്നു. യാഹുവിനെതിരെ സമരം ചെയ്തവര്‍ക്ക് വായിക്കാന്‍, തങ്ങളുടെ സമരം വിജയമായിരുന്നു എന്നു കാണാന്‍ അത് വേണ്ടതല്ലേ?

ഇഞ്ചി എന്നോടു പോയി നോക്കാന്‍ പറഞ്ഞ കോപ്പീറൈറ്റ് വയലെഷന്‍സ് എന്ന സൈറ്റില്‍ ഞാന്‍ പോയപ്പോള്‍ എന്റെ ചോദ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കിട്ടിയ ഉത്തരം ഇതായിരുന്നു.

What happened after March 5th? Did Yahoo apologise?
Yahoo (sort of) apologized without naming the bloggers or their blogs. They played with the media giving out statements that they will be apologizing, but they kind of did a half-baked apology, apologizing only for non-attribution. Bloggers had stated many times, issue is not about attribution but it is only about copyright violation and stolen contents. The apology was put in Malayalam in the recipe section under 'continental' (whatever that is).

ഇതായിരുന്നോ ഈ ഒന്നാം വര്‍ഷം ആഘോഷിക്കുന്ന വിജയം?

Why is the apology appeared on Yahoo's Malayalam portal not sufficient?

There were following problems with the apology:

Yahoo didn't send an apology to the affected bloggers through email or postal address.
Statement of apology didn't specifically mention the name of the affected blogger(s) or the blog(s).
It was not visibly linked anywhere from the portal.
Yahoo was constantly moving the apology page in the portal - may be to prevent link information being spread through email.
The so-called 'Apology' appeared just in Malayalam portal whereas their malpractice is spread over several languages.
ഇതും അവിടെ കണ്ടതു തന്നെ. ഇതായിരുന്നോ ഈ കൊട്ടി ഘോഷിക്കുന്ന വാര്‍ഷികം? ഇതായിരുന്നോ മുട്ടുകുത്തിക്കല്‍?

പക്ഷെ ഇപ്പോഴും എന്റെ ചോദ്യങ്ങള്‍ മൂന്നും ഉത്തരമില്ലാതെ തന്നെ ഇവിടെ ഇരിക്കുന്നു. ദില്‍ബാസുരനോടു പറഞ്ഞതു തന്നെ ഉത്തരങ്ങള്‍ എന്ന മറുപടിക്കും അപ്പുറം ഒരു ഉത്തരം തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

ഗുപ്തന്‍ said...

ഹുയ്യൊ!!! ഈ അനോണികളെ കൊണ്ടുള്ള പ്രയോജനങ്ങളേ...

പീസീ വേള്‍ഡ് മുതല്‍ റിപോര്‍ട്ട് ചെയ്ത അപ്പോളജി വന്നത് മാ‍ാര്‍ച്ച് എട്ടിന്.

ഇത് (ദില്‍ബന്‍ ക്വോട്ട് ചെയ്ത ഭാഗം ഉള്‍പടെ) മാര്‍ച്ച് 29 ന് ഇഞ്ചി ഇട്ട പൊസ്സ്റ്റില്‍ നിന്ന്:

Why is the apology appeared on Yahoo's Malayalam portal not sufficient?
There were following problems with the apology:

Yahoo didn't send an apology to the affected bloggers through email or postal address.
Statement of apology didn't specifically mention the name of the affected blogger(s) or the blog(s).
It was not visibly linked anywhere from the portal.
Yahoo was constantly moving the apology page in the portal - may be to prevent link information being spread through email.
The so-called 'Apology' appeared just in Malayalam portal whereas their malpractice is spread over several languages.
Why is WebDunia blamed now? i.e. after March 5th?
When content plagiarising was spotted, there were no indication that Webdunia was the contractor who supplied the contents from blogs. After bloggers protest on March 5th, Yahoo! made a public statement that Webdunia is the contractor who supplied the copied content. After the 'apology' statement on March 9th, Yahoo's contents had a footer that said, 'source: webdunia' under each article in the portal. From that day onwards, Yahoo! and Webdunia were considered co-defendants in this copyright violation.

After the protest on March 5th, were there any other incidents of copyright violation?
Yes. After March 5th, when the issue got public attention, many bloggers came forward to report more violations. Pictures and other literature were reported stolen from couple of blogs and even poems of contemporary authors were lifted without any consent from the respective parties. Details:

Food pictures were copied from various blogs. Yahoo! removed the copyright statements and watermarks from the pictures. Some pictures were tilted and modified. Criminal intend is evident here.
Yahoo! copied pictures from Telugu food blogs and used them in their Gujarati portal. Possibly under the impression, a Telugu speaking person would naturally not visit a Gujarati language portal.
Another incident of copying a Hindi poem is also reported.
See List of Evidence (at the begining for updates).

Posted by Inji Pennu at 3/29/2007 02:43:00 PM


(ഇതിനു കോപ്പീ റൈറ്റിനു കേസുകൊടുക്കല്ലേ ചേച്ചീ അക്നോളജ് ചെയ്തിട്ടുണ്ട്.)

പിന്നെ അജയ് നമ്പ്യാരെയും മറ്റേ ചേച്ചിയെയും മാറ്റിയത് സിഫിയോട് കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കേണ്ടിവന്ന നാണക്കേടുകോണ്ടോ അതോ...

സംശയമാണേ....

Sreejith K. said...

നല്ല ഉദ്യമം. യാഹൂ എന്നെ ഇന്നലെ കണ്ടപ്പോഴും പറഞ്ഞു, “അളിയാ, ഒരു വര്‍ഷമായിട്ടും നാണക്കേട് മാറിയില്ല” എന്ന്. നമുക്ക് ഒന്നൂടെ യാഹൂനെതിരേ സമരം പ്രഖ്യാപിച്ചാലോ, അവരു ഇനിയും മാപ്പ് പറയുമോ എന്നറിയാലോ.

ഗുപ്തന്‍ said...

ഞാന്‍ നേരത്തെ ചോദിച്ച സംശയം ദേ ഇവിടെനിന്നുണ്ടായതാണ് കേട്ടോ. :) ‘ഉദ്ദേശ്യശുദ്ധി‘കൊണ്ടുണ്ടായതല്ല.

http://www.technacular.com/2007/01/29/portal-wars-in-india-sify-sues-yahoo-inc/

sreeni sreedharan said...

ലാക്മെ ഫാഷന്‍ ഷോ - സിഫി ഇഷ്യുവില്‍ നിന്ന് തലയൂരിയതിന് പിന്നാലെയാണ് അതിന് കാരണക്കാരായവരുടെ യാഹൂകൂട്ടത്തില്‍ ഉള്ള അജയ് നമ്പ്യാരെ പുറത്താക്കിയത് എന്ന് കേള്‍‍ക്കുന്നു(അത് പോലും കിംവതന്തിയാണ്. http://www.watblog.com/2006/11/05/sify-files-case-against-yahoo-india-managing-direc/) . എല്ലാം വ്യക്തമായി , തെളിവ് സഹിതം , കൃത്യമായി എന്നൊക്കെ പറയുന്ന ഇഞ്ചി എന്തിനാണ് വ്യക്തമായ തെളിവില്ലാതെ ഇത്തരം ആരോപണം ഉന്നയിക്കുന്നത്. യാഹൂ നേരിട്ട് അജയിനെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിരുന്നോ?


ഇനി ഇറാക്കിന്റെ അമേരിക്ക ആക്രമിച്ചതും യാഹൂ കണ്ടെന്റ് മോഷ്ടിച്ചത് കൊണ്ടാണോ?
അതോ പണ്ട് ചേരക്കുഞ്ഞ് പറഞ്ഞപോലെ ഞാനും മൂര്‍ഖന്‍ ചേട്ടനും കൂടെ ഇന്നലെ ഒരാളെ കൊത്തീട്ട് ഹൌ... അയാളതാ ചത്ത് മലച്ച് നീലച്ച് കിടക്കുന്നു

Inji Pennu said...

കുമാറേ
1. ഒളിപ്പിച്ചു വെച്ചു എന്നതുകൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? കോപ്പിറൈറ്റ് വയലേഷന്‍ എന്ന ടീം ബ്ലോഗില്‍ എല്ലാം അപ്പപ്പോള്‍ തന്നെ അപ്‌ഡേറ്റിയിരുന്നു.
ആഘോഷിക്കുന്നത് അന്നും ആവാമായിരുന്നു. വേണ്ട എന്ന് കരുതിയത്, അന്ന് ബ്ലോഗില്‍ മിണ്ടിയാല്‍ അടിയായിരുന്നു. ഇന്ന് ഒരുകൊല്ലം കഴിഞ്ഞ് ഇത്രയും പോസിറ്റീവ് ആയിട്ട് പോസ്റ്റിട്ടിട്ടും ഇതൊക്കെ തന്നെ നടന്നു. അതു മുന്നില്‍ കണ്ടു കൊണ്ട് തന്നെ പിന്നേയും തര്‍ക്കത്തിനും വിവാദത്തിനും ഒന്നും ആര്‍ക്കും നേരമോ മൂഡോ ഇല്ലായിരുന്നു. (മനുഷ്യരാണേ!)
ഒളിപ്പിച്ചു വെച്ചു എന്നൊക്കെ കുമാര്‍ ആരോപിക്കുന്നത് ശുദ്ധ അസംബന്ധം തന്നെ. ടൈംസ് ഓഫ് ഇന്ത്യയില്‍ വരെ വന്ന വാര്‍ത്ത ആര്‍ക്കും ഒളിപ്പിച്ച് വെക്കാന്‍ പറ്റില്ലല്ലോ?

2. യാഹൂ അവരുടെ സൈറ്റില്‍ മാപ്പ് പറയണം എന്ന ആവശ്യം ആണ് യാഹൂ പി.ആര്‍ ഇനു മാര്‍ച്ച് അഞ്ചിനു ശേഷം കോമ്പ്രമൈസ് സംസാരത്തില്‍ വെച്ചത്. അത് അവര്‍ ചെയ്യുകയും ചെയ്തു.
പക്ഷെ ഏതൊരു സമരത്തിനുമെന്നപോലെ സമരത്തില്‍ പങ്കെടുത്തിരുന്ന പ്രവര്‍ത്തിച്ചിരുന്ന മനീ‍ഷ (ഇംഗ്ലീഷ് ബ്ലോഗര്‍), ബീ (ഇംഗ്ലീഷ് ബ്ലോഗര്‍) ഇവര്‍ക്കൊക്കെ യാഹുവിന്റെ അപ്പോളജി അത്രയും മാത്രം പോരായിരുന്നു. പക്ഷെ സൂര്യഗായത്രിക്കു അത് മതിയായിരുന്നു. അവര്‍ക്ക് കമ്പ്ലെയിന്റ് ഇല്ലാത്തിടത്തോളം കാലം, മറ്റാര്‍ക്കും ചോദിക്കാന്‍ അവകാശമില്ലല്ലോ? സൂവിന്റെ ആഗ്രഹപ്രകാരം പിന്നീട് സമരം ഒന്നും മുന്നോട്ട് പോയില്ല.

ആ എഫ്.എ.ക്യൂ ഇട്ടത് ഞാനാണ്. അത് ഇട്ടത് ഇപ്രകാരമാണ്.
മാര്‍ച്ച് അഞ്ചിനു ശേഷവും എവൂരാന്‍ വെബ്‌ദുനിയയെ വിമര്‍ശിച്ച് ഇട്ട പോസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കിരണ്‍ ഒരു പോസ്റ്റിട്ടിരുന്നു. അങ്ങിനെയാണ് ഇനി ഒരു എഫ്.എ.ക്യൂ ഇട്ട് എന്തൊക്കെ നടന്നു എന്ന ടൈം ലൈന്‍ ഇടാമെന്ന് കരുതിയത്. അന്ന് സമരക്കാരില്‍ ഉണ്ടായിരുന്ന ഇത്രയും അപോളജി പോരാ എന്നുള്ള അഭിപ്രായവും ഞാന്‍ അതുപോലെ അപ്പാടെ എഴുതി വെച്ചു. അതൊരു ചരിത്രക്കുറിപ്പ് പോലെയാണ്.

പക്ഷെ സൂര്യഗായത്രിക്ക് നീതി ലഭിച്ചു എന്ന് അവര്‍ക്ക് തോന്നി. എനിക്കും തോന്നിയിരുന്നു. പലര്‍ക്കും തോന്നിയിരുന്നു. സമരം നില്‍ക്കുകയും ചെയ്തു.
എല്ലാ സമരത്തിനും ബോണ്‍സ് ഇത്രേം മതി, അല്ല അത്രയും പോരാ ഇനിയും വേണം എന്നൊക്കെ ഉണ്ടാവുമല്ലോ. ഇതും അതുപോലെ തന്നെ. പക്ഷെ സൂവാണ് മുന്നില്‍ നിന്നത്. സൂവിനു ഇനി വേണ്ട എന്ന് തോന്നിയപ്പോള്‍ സമരം ഫിസ്സ് ഔട്ട് ആയി.

ഇനി കുമാര്‍ അന്ന് യാഹുവിന്റെ അപ്പോളജി അവരുടെ സൈറ്റില്‍ കണ്ടില്ലെ‍ല്ലെങ്കില്‍ അന്ന് അവരുടെ വാര്‍ത്ത കുമാര്‍ കണ്ടില്ലായെന്നേയുള്ളൂ. അതിപ്പൊ എല്ലാവരും എല്ലാം കാണണമെന്നില്ലല്ലോ. ആ ലിങ്ക് യാഹൂ വിദഗ്ദമായി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു.

ഇനി ഇതാണോ കൊട്ടിഘോഷിക്കുന്നതൊക്കെ ചോദിച്ചാല്‍ അത് കുമാറിന്റെ നെഗറ്റീവ് പെര്‍സ്പെക്റ്റീവ്. ഒരു ചുക്കും ഇവിടെ നടത്തില്ല എന്നൊക്കെ കുറേ തമാശക്കാര്‍ പറഞ്ഞോണ്ട് നടത്തിനൊക്കെ ഒരു ചെറിയ ചുക്കെങ്കിലും നടന്നല്ലോ എന്നുള്ളതും പിന്നീട് ഇതുപോലെയുള്ള വയലേഷനുകള്‍ നടന്നില്ലായെന്നുള്ളതും എന്റെ പോസിറ്റീവ് പെര്‍സ്പെക്റ്റീവ്. എന്റെ പെര്‍സ്പെക്റ്റീവ് ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതി. എടുക്കാം എടുക്കാതെയിരിക്കം.
എങ്ങിനെ വേണമെങ്കിലും ഒരു യുദ്ധമോ സമരമോ വീക്ഷിക്കാം. ഹിറ്റലറും സുബാഷും ഇപ്പോഴും ജീ‍വിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ടല്ലോ!

ഗുപതാ
താങ്കളോട് അല്പം ബഹുമാനം ഉള്ളതുകൊണ്ട് പറയുകയാണ്. ഫോര്‍ ദ ലാസ്റ്റ് ആന്റ് ഫൈനല്‍ ടൈം, പരദൂഷണവും ഗോസിപ്പും കാലങ്ങളോളം കേട്ടതു വെച്ച് എന്റെ മെക്കിട്ട് കേറല്‍ ദയവ് ചെയ്തു നിറുത്തുക. താങ്കള്‍ ആ സമയത്ത് ഇവിടെ ഇല്ലായിരുന്നു. എന്താണ് നടന്നേ എന്നുള്ള ഊഹാപോഹങ്ങളും പിന്നാമ്പുറ ഗോസിപ്പുകളും വെച്ച് കുറേ നാളായി താങ്കള്‍ എന്നോട് കാണിക്കുന്ന ഈ സര്‍ക്കസൊക്കെ നിറുത്തുക.
തിങ്ക് എ മോമന്റ് ഫോര്‍ ഗോഡ്സ് സേക്സ്!

Inji Pennu said...

ശ്രീജിത്തേ.
നമുക്ക് എന്ന പ്രയോഗം വേണ്ട. ശ്രീജിത്ത് എന്തു വങ്കത്തരവും കാണിച്ചുകൊള്ളുക. ഞാനില്ല.

പച്ചാളമേ, ഞാന്‍ ഒന്നും ഉന്നയിച്ചില്ലല്ലോ. അജയ് നമ്പ്യാരെ പുറത്താക്കിയ ‍ന്യൂസ് കണ്ടോ എന്നല്ലേ ചോദിച്ചുള്ളൂ. പതിയേ കമന്റൂ തിരക്കിടല്ലേ എന്നാലേ ഭാവം വരൂട്ടാ‍! അതില്‍ യാഹൂ കണ്ടന്റിന്റെ കാര്യവും (കിംവദന്തിയാവാം)അവര്‍ എഴുതിയിട്ടുണ്ട്. ഒരാളെ അങ്ങിനെ മാറ്റണമെങ്കില്‍ കുറേ കുറ്റം പൈല്‍ അപ്പ് ചെയ്തു കാണണം. (അയ്യോ, യാഹൂ പ്രശ്നത്തില്‍ ഇറാക്കിനെ അമേരിക്ക ആക്രമിച്ചാ? ഞാനറിഞ്ഞില്ലാട്ടാ)

Inji Pennu said...

ഗുപതാ
“(ഇതിനു കോപ്പീ റൈറ്റിനു കേസുകൊടുക്കല്ലേ ചേച്ചീ അക്നോളജ് ചെയ്തിട്ടുണ്ട്.)”

Kindly avoid addressing me as ചേച്ചീ or something else, okay? അതൊക്കെ മറ്റു വല്ലവരുടെ അടുത്തും മതി.

Sreejith K. said...

ഇത്ര നാളും ഇഞ്ചി അല്ലേ ചെയ്തോണ്ടിരുന്നത്. മടുത്തോ? ഇനിത്തൊട്ട് ഞാന്‍ ചെയ്യണം എന്നാണോ പറഞ്ഞ് വരുന്നത്. താങ്ക്സ്. ആ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കാം. സന്തോഷമേ ഉള്ളൂ.

ഗുപ്തന്‍ said...

ഇഞ്ചിയോട് അതേ ബഹുമാനം എനിക്ക് തിരികെയും ഉണ്ട്. ഒരു കോക്കസിന്റെയും ആളായിട്ട് ഞാന്‍ ഒരിടത്തും സംസാരിച്ചിട്ടില്ല. അതിനുദ്ദേശ്യവും ഇല്ല. ബ്ലോഗേഴ്സില്‍ ജി റ്റോക്കിലോ മെയിലിലോ ഒരു ഗ്രൂപ്പിന്റെയും പ്രതിനിധികളെ ഉള്‍പെടുത്തിയിട്ടും ഇല്ല. ഞാന്‍ പതിവായി സംസരിക്കുന്നവരും ഇഞ്ചിയോട് തികഞ്ഞ ബഹുമാനമുള്ളവര്‍ മാത്രമാണ്. ഇതില്‍ എന്നല്ല ഏത് വിഷയത്തിലും വിഷയത്തോട് മാത്രമേ ഞാന്‍ ബ്ലോഗില്‍ പ്രതികരിച്ചിട്ടുള്ളൂ.. വ്യക്തികളോടല്ല. (വിഷയം തമാശ അല്ലെങ്കില്‍).

ഇവിടെയും വിഷയം തന്നെയാണ് പ്രശ്നം. ഒരുപാടുമുറിവുകള്‍ ഉണ്ടാക്കിയ ഒരു ഇഷ്യൂവിന് ഒരു വീരസമരത്ത്ന്റെ ചായം കൊടുക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണിതെന്ന് തോന്നി. ഇതൂവരെ ഇവിടെ കണ്ട പ്രതികരണങ്ങളില്‍ ഒരു യുദ്ധാന്തരീക്ഷം ഇല്ലാത്തതുകൊണ്ട് മാത്രമാണ് പ്രതികരിച്ചതും. ഇഞ്ചി പോസ്റ്റില്‍ പറഞ്ഞ ക്ലെയിംസ് ന്യായികരിക്കാവുന്നതാണെന്ന് എനിക്ക് ബോധ്യമില്ല. നിറുത്തുന്നു.

(ഉള്ള ബഹുമാനത്തിന് എനിക്ക് കുറവൊന്നും വന്നിട്ടില്ല. ഇതുവരെ.)

Inji Pennu said...

മനസ്സിലായില്ല ശ്രീജിത്തേ. ഇത്രയും നാളും എന്ന് വെച്ചാല്‍? എന്ത് നടത്തി ഞാന്‍? അല്ല താങ്കളാ‍രാ? ബ്ലോഗറാ?

Inji Pennu said...

ഗുപതന്‍
ഒരുപാടുമുറിവുകള്‍ ഉണ്ടാക്കിയ ഒരു ഇഷ്യൂവിന് ഒരു വീരസമരത്ത്ന്റെ ചായം കൊടുക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണിതെന്ന് തോന്നി.

മുറിവുകളോ? സൂവിന് കിട്ടിയ മുറിവുകളോളം വരില്ല. തീര്‍ച്ചയായും അഭിപ്രായ വ്യത്യാസങ്ങളുട്ണായി. അതൊക്കെ എല്ലാ പ്രശ്നത്തിനും ഉണ്ടാവുന്നതാണ്. മൂവിങ്ങ് ഫോര്‍വേര്‍ഡ് മാത്രമേയുള്ളൂ അതിന്റെ പോളിസി. തെറ്റ് ചെയ്തവര്‍ക്ക് മുറിവ് ഉണ്ടാവുന്നത് പിന്നെ സ്വാഭാവികവും.
ഒരു വീരസമരത്തിന്റെ പരിവേഷവും ഇല്ല. ഉണ്ടായത് പച്ചനെ പച്ചനെ എഴുതിയിട്ടുള്ളൂ. വീരസമരത്തിന്റേം പലരും സ്പെന്റ് ചെയ്ത മണിക്കൂറിന്റേം ഒക്കെ കണക്കെഴുതിയിരുന്നെങ്കില്‍ ഇതിലും നല്ലൊരു സംഭവം ആക്കാമായിരുന്നു. അങ്ങിനെ ഉണ്ടായതുകൊണ്ട് തീര്‍ച്ചയായും പിന്നീട് വയലേഷനുകള്‍ കാര്യമായി അല്ല മിനിമം ആയി എന്നുള്ളതും സത്യമാണ്. അത് ഡൌണ്‍ പ്ലേ ചെയ്യണ്ട.

Sreejith K. said...

ഞാനാരാന്ന് ഇഞ്ചിക്ക് അറിയിക്കെങ്കില്‍ ഇഞ്ചി എന്നോട് ചോദിക്കണം ഞാനാരാണെന്ന്. ഇനി ഇഞ്ചി ആരാണെന്ന് എനിക്കറിയില്ലെങ്കില്‍ ഞാന്‍ ഇഞ്ചിയോട് ചോദിക്കും ഇഞ്ചി ആരാണെന്ന്. പോയി ടാസ്കി വിളി ഇഞ്ചീ.

Inji Pennu said...

ശ്രീജിത്തേ, മതി. ഇനി മതീട്ടാ. ചെളിക്കുണ്ടില്‍ കല്ലെറിയാന്‍ എനിക്ക് താത്പര്യമില്ല.

Kumar Neelakandan © (Kumar NM) said...

ഇഞ്ചി പറഞ്ഞ കുമാറിന്റെ നെഗറ്റീവ് പെഷ്പെക്ടീവില്‍ വായിച്ചതുകൊണ്ടാവും
“ആഘോഷിക്കുന്നത് അന്നും ആവാമായിരുന്നു. വേണ്ട എന്ന് കരുതിയത്, അന്ന് ബ്ലോഗില്‍ മിണ്ടിയാല്‍ അടിയായിരുന്നു.“ ഈ വരികള്‍ എത്തിയപ്പോള്‍ ഉള്ളില്‍ ചിരിവന്നു. വളരെ നല്ല വിശദീകരണം.

“പക്ഷെ സൂര്യഗായത്രിക്കു അത് മതിയായിരുന്നു. അവര്‍ക്ക് കമ്പ്ലെയിന്റ് ഇല്ലാത്തിടത്തോളം കാലം, മറ്റാര്‍ക്കും ചോദിക്കാന്‍ അവകാശമില്ലല്ലോ? സൂവിന്റെ ആഗ്രഹപ്രകാരം പിന്നീട് സമരം ഒന്നും മുന്നോട്ട് പോയില്ല“
അങ്ങനെ എങ്കില്‍ പോസ്റ്റുകള്‍ ഇട്ട നൂറുകണക്കിനാള്‍ക്കാരെ അതറിയിക്കാനുള്ള കടമ കോര്‍ ടീമിനുണ്ടായിരുന്നു. ഇതുമാത്രമേ ഞാന്‍ പറയാന്‍ ശ്രമിച്ചുള്ളു.

ഒരു ചെറിയ കാര്യം കൂടി. ഈ പ്രശ്നത്തിന്റെ പിന്നില്‍ ഉണ്ടായിരുന്ന കോര്‍ ടീം എന്നാല്‍ മലയാളം ബ്ലോഗേര്‍സ് ആയിരുന്നു എന്നൊരു തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു. ഒരുപാടു പരിശ്രമിച്ച അവരേ കാളും കൂടുതല്‍ കുറേ ഇംഗ്ലീഷ് ബ്ലോഗേര്‍സിന്റെ പേരുകള്‍ മാത്രം പോസ്റ്റിലും കമന്റുകളിലുമായി കണ്ടപ്പോള്‍ ആ ധാരണ മാറികിട്ടി.

ഉത്തരമായി പറഞ്ഞ വാക്കുകള്‍ക്കും അതുപറയാന്‍ എടുത്ത ശ്രമത്തിനും നന്ദി.
വേറൊന്നും പറയാനും ചോദിക്കാനും ഇല്ല.

Inji Pennu said...

കുമാര്‍
അങ്ങനെ എങ്കില്‍ പോസ്റ്റുകള്‍ ഇട്ട നൂറുകണക്കിനാള്‍ക്കാരെ അതറിയിക്കാനുള്ള കടമ കോര്‍ ടീമിനുണ്ടായിരുന്നു

ഇത് വളരെ ശരിയാണ്. പക്ഷെ എങ്ങിനെ ഇതു ചെയ്യും? എന്തു ചെയ്യണം എന്നൊക്കെ ആകെ പസിള്‍ഡ് ആയിരുന്നു എല്ലാവരും. അതു സ്വാഭാവികം. അത്രയും നീണ്ട ഒത്തിരി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്ന സമരമായിരുന്നു. എനിക്ക് വ്യക്തിപരമായി പറഞ്ഞാല്‍ പണ്ടാരം ഒന്ന് എങ്ങിനെയെങ്കിലും നിന്നാല്‍ മതിയെന്നായിരുന്നു.

sreeni sreedharan said...

അജയ് നമ്പ്യാരെ പുറത്താക്കീത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത്തും ഒന്നും

പച്ചാളമേ, ഞാന്‍ ഒന്നും ഉന്നയിച്ചില്ലല്ലോ
ഇത് രണ്ടും ഒരാള് തന്നെയല്ലേ പറഞ്ഞത് ? അതോ ഇനി ഏതെങ്കിലും ഫേക്ക് ഐഡിക്കാരന്‍/ക്കാരി ആണോ അത് ഇട്ടത്? അപ്പോള്‍ നമ്പ്യാരെ എന്തിനാണ് പുറത്താക്കിയതെന്ന് ഇഞ്ചിക്കും എനിക്കും അറിയില്ല എന്നും, അത് യാഹൂന്റെയും നമ്പ്യാരുടേയും വ്യക്തിപരം/കോര്‍പ്പറേറ്റ് നയം ആണ് എന്നും അനുമാനിക്കാം അല്ലേ?

പതിയേ കമന്റൂ തിരക്കിടല്ലേ എന്നാലേ ഭാവം വരൂട്ടാ‍, ആലോചിക്കാം ഇഞ്ചി.

Unknown said...

അജയ് നമ്പ്യാരെ യാഹുവില്‍ നിന്ന് പുറത്താക്കിയതും മലയാളം ബ്ലോഗര്‍മാരാണ് എന്ന വിവരം ഇപ്പോഴാണ് അറിഞ്ഞത്. അതിന് പ്രത്യേകമായി പോസ്റ്റ് ഇടല്‍ ഉണ്ടായിരുന്നോ? ഇതൊന്നും ഉറക്കം നടിക്കുന്നത് കൊണ്ടാവാം ഞാന്‍ അറിഞ്ഞില്ല.
കഷ്ടം.

വന്ന് വന്ന് എട്ടുകാലി മമ്മൂഞ്ഞിന് വരെ കോമ്പറ്റീഷന്‍ ആയി. :)

Ziya said...

സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്?
യാഹൂ പ്രശ്നത്തില്‍ പോസ്റ്റ് നാട്ടിയ, തൊണ്ട കീറിയ എന്നപ്പോലെയുള്ളവര്‍ വഞ്ചിക്കപ്പെട്ടോ? ആകെ കണ്ഫൂഷന്‍ ആയല്ലോ?

ആ സമരം ജയിച്ചോ തോറ്റോ എന്നറിയാന്‍ ഒരു കൊല്ലം കാത്തിരിക്കേണ്ടി വന്നവരുടെ സുകൃതം :)

Inji Pennu said...

പച്ചാളമേ,
നല്ല തമാശ. ആ കോപ്പിറൈറ്റ് ബ്ലോഗില്‍ അങ്ങിനെയുള്ള വാര്‍ത്തകള്‍ കണ്ടില്ലേ എന്നേ ചോദിച്ചുള്ളൂ. അതൊക്കെ അവിടെ പോസ്റ്റിയിട്ടുണ്ട്.
അതില്‍ അവര്‍ യാഹൂ കോപ്പിറൈറ്റ് വിവാദം സൂചിപ്പിച്ചിട്ടുമുണ്ട്. വാക്കുകള്‍ കുത്തിതിരുകാന്‍ ശ്രമിക്കല്ലേ.

പച്ചാളത്തിന്റേം ദില്‍ബനും പ്രശ്നം ചൊറിച്ചിലും എന്താണ്? യാഹൂ സമരമേ നടന്നിട്ടില്ലാന്ന് വരുത്തിതീര്‍ക്കണോ? അതോ യാഹൂ മാപ്പ് പറഞ്ഞില്ലാന്ന് വരുത്തി തീര്‍ക്കണോ? അതോ മറ്റു വല്ലതുമാണോ? എന്തായാലും ഉദ്ദേശം ഈ അലമ്പാക്കുക എന്നതാണ്, മുന്‍പ് യാഹൂ പോസ്റ്റും ഒക്കെ ചെയ്തിരുന്നതുപോലെ. നല്ല കാര്യം. നടക്കട്ടെ.

എന്തായാലും ഞാന്‍ ഈ അലമ്പത്തരത്തെക്കുറിച്ച് പറഞ്ഞിരുന്നത് തന്നെ അച്ചട്ടായി സംഭവിച്ചു. അത് പ്രതീക്ഷ ഒട്ടും തെറ്റിയില്ല.

സിയാ
>>യാഹൂ പ്രശ്നത്തില്‍ പോസ്റ്റ് നാട്ടിയ, തൊണ്ട >>കീറിയ
ഇതൊക്കെ നാട്ടിലെ രാഷ്ട്രീയ കളികളുടെ ബാക്കിയല്ലേ? നന്നായി രസിച്ചു ആ ഡയലോഗ്!

sreeni sreedharan said...

ഇഞ്ചീ,
പച്ചാളം തമാശയൊന്നും പറഞ്ഞില്ല ഇവിടെ, ഒന്നും അലമ്പാക്കാനും ശ്രമിച്ചിട്ടില്ല. യാഹുസമരം നടന്നിട്ടില്ലെന്നും ഞാന്‍ പറഞ്ഞിട്ടുമില്ല അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചിട്ടുമില്ല.
ഇങ്ങനെയൊക്കെ ഞാന്‍ പറഞ്ഞൂന്ന് ഇഞ്ചി വരുത്തിതീര്‍ക്കാതിരുന്നാല്‍ മതി!

യാഹു മാപ്പ് പറഞ്ഞിട്ടില്ല എന്ന് തന്നെയാണ് എന്‍റെ അറിവ് അവരു ഖേദം പ്രകടിപ്പിച്ചത് അന്ന് ഞാനും കണ്ടിരുന്നു.

എന്തായാലും ചോദിച്ചതിനു ഉത്തരം മുട്ടുമ്പോളുള്ള ഇഞ്ചിയുടെ ഭാഷ കൊള്ളാം!!

Unknown said...

ഇത് കുറേ ആയല്ലോ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഇഞ്ചീ. അലമ്പാക്കുന്നേ എന്നെ പീഡിപ്പിയ്ക്കുന്നേ എന്നൊക്കെ. ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ പിന്നെ അടുത്ത പരിപാടി ചൊറിയുന്നതായി തോന്നലും പീഡനം ആരോപിച്ച് നെഞ്ചത്തടിയും ആരോപണങ്ങളും ഒക്കെ ആണ്. ചൊറിയും ചിരങ്ങും ഡോഗിനെ വിളിക്കലും ഒക്കെ ആയി താങ്കളുടെ ഭാഷ മോശമാവുന്നു ഇഞ്ചീ. ഇഞ്ചി ഇത്രയ്ക്ക് തറ ആയി സംസാരിക്കാത്തതാണല്ലോ. ആ പുകള്‍പെറ്റ പ്രതിപക്ഷ ബഹുമാനം ഒക്കെ എവിടെ? ഇവിടെ എന്റെ കമന്റ്സ് വായിച്ച് നോക്കൂ എവിടെയെങ്കിലും നിങ്ങളെ ഞാന്‍ ചൊറിഞ്ഞോ എന്ന്. കഷ്ടം ഇത്രയ്ക്ക് അധപതിച്ചല്ലോ നിങ്ങള്‍.

Sreejith K. said...

എന്റെ അറിവില്‍ ഇതൊക്കെയാണ് സംഭവം.

1) യാഹൂവിനു മലയാളം പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ ഒരു ദിവസം മോഹം ഉദിച്ചു. അവര്‍ ഈ പ്രൊജക്റ്റ് വെബ്ദുനിയക്ക് കൊടുത്തു. പക്ഷെ സമയം അനുവദിച്ചത് ഒരേ ഒരു ആഴ്ച.
2) വെബ്ദുനിയ ഇത് ചെയ്യാന്‍ ഏല്‍പ്പിച്ചത് ക്യാമ്പസ്സില്‍ നിന്ന് പഠിച്ചിറങ്ങിയ ഉടനേ ഉള്ള കുറച്ച് പുതിയ പിള്ളാരെ. എവിടുന്ന് എങ്ങിനെ കണ്ടന്റ് ഒപ്പിക്കണം എന്നാരും പറഞ്ഞുകൊടുത്തുമില്ല.
3) ഒരാഴ്ചയ്ക്കകം ചെയ്യാന്‍ മാത്രം കണ്ടന്റ് ഒപ്പിക്കാനുള്ള വ്യഗ്രതയില്‍ അവര് പല ബ്ലോഗില്‍ നിന്ന് കുറേ പാചകക്കുറിപ്പുകള്‍ കോപ്പി & പേസ്റ്റ് ചെയ്തു. ഇതിന്റെ ഉറവിടം ആരും അന്വേഷിക്കാതിരുന്നതിനാല്‍ അത് യാഹൂ പോര്‍ട്ടലില്‍ പ്രത്യക്ഷപ്പെട്ടു.
4) എന്നാല്‍ ഉറവിടം മനസ്സിലായ ബ്ലോഗര്‍മാര്‍ ശബ്ദമുയര്‍ത്തി. തെറ്റ് മനസ്സിലായ വെബ്ദുനിയ പരാതി പറഞ്ഞ സു-വിനെ നേരിട്ട് ബന്ധപ്പെട്ടു. ഈ തെറ്റ് വരുത്തിയ പിള്ളാര്‍ക്ക് ഒരു വര്‍ഷം കിട്ടുന്ന ശമ്പളത്തിനോളം വരുന്ന തുക, പോസ്റ്റ് മോഷ്ടിക്കപ്പെട്ട പോസ്റ്റ് ഓരോന്നിനും ഒന്ന് വീതം എന്ന് തരാം എന്ന് പറഞ്ഞു.
5) പക്ഷെ വെബ്ദുനിയ തരുന്ന ഇന്ത്യന്‍ മണീസ് വേണ്ട, യാഹൂ തരുന്ന ഡോളേര്‍സ് മതി എന്ന് പറഞ്ഞ് ചിലര്‍ പ്രതിഷേധം തുടര്‍ന്നു. കോടതി കയറാന്‍ വരെ ചിലര്‍ തയ്യാറായി. എന്നാല്‍ ഇന്ത്യയിലെ വക്കീലന്മാര്‍ കേസ് നിലനില്‍ക്കില്ല എന്ന് പറഞ്ഞ് അവരെ മടക്കി. തുടന്ന് കോലാഹലവും ബന്ധും ഹര്‍ത്താലും ഒക്കെ ആയി ബ്ലോഗില്‍ ആകെ ബഹളം. ചിലര്‍ക്ക് അവസാനം എങ്ങിനെയെങ്കിലും തല ഊരിയാല്‍ മതി എന്ന അവസ്ഥയില്‍ വരെ എത്തി.

ഇതില്‍ കൂടുതല്‍ എന്താ സംഭവിച്ചേ എന്നറിയാന്‍ ആഗ്രഹം. എനിക്കറിയാവുന്നത് ഇതാണ്.

യാഹൂ ഒഴുക്കന്‍ മട്ടില്‍ ഖേദം പ്രകടിപ്പിച്ച് എല്ലാവരേയും പറ്റിച്ചു. വെബ്‌ദുനിയ ഈ കേസ് സമാധാനപരമായി നേരിട്ട അവിടുത്തെ ജോലിക്കാര്‍ക്ക് പ്രമോഷന്‍ സഹിതം അഭിനന്ദനങ്ങള്‍ കൊടുത്തു. ബ്ലോഗര്‍മാര്‍ ഭൂരിഭാഗവും അത് മറന്നു. ചിലര്‍ വര്‍ഷാവര്‍‍ഷം വാര്‍ഷികം ആഘോഷിക്കുന്നു. അതിന്റെ ഇടയ്ക്കെപ്പോഴോ ഡോളറിന്റെ വില ഇടിഞ്ഞു. സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലുകയും ചെയ്തു.

രാജ് said...

പണ്ട് സ്കൂള്‍ കാലത്തെ ഒരു കളിയുണ്ട്, നുണപറയുമ്പോഴുള്ള തെറ്റ് ഒഴിവാക്കാന്‍ ഒരു കൈ പിന്നില്‍ മറച്ചുവച്ച് ചൂണ്ടുവിരലും പെരുവിരലും വളച്ചു തൊട്ടുപിടിക്കും. ഒരു കുട്ടിക്കളി, പിന്നെ എന്തു നുണയും പറയാനുള്ള ലൈസന്‍സായി. ചില കുട്ടിക്കളികള്‍ കാണുമ്പോള്‍ വീണ്ടും ഓര്‍ത്തുപോകുന്നത് ഈ ‘മൈനറുകളെ’യാണ്.

യാഹൂ മാപ്പ് പറഞ്ഞിട്ടില്ല, ഹാഫ്-ബേക്കണ്‍ ആയൊരു വളവളാ ക്ഷമാപണം പോസ്റ്റ് ചെയ്ത് അവന്മാര്‍ കടന്നു കളഞ്ഞു. അതിന്‌?

മാപ്പ് പറയുന്നതും തെറ്റുകള്‍ സമ്മതിക്കുന്നതും എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല, അതിനു മിനിമം മനുഷ്യത്വം വേണം. യാഹൂ അത് പ്രകടിപ്പിച്ചില്ല, എങ്കില്‍ തന്നെയും ഇവിടെ ‘കുമാരേട്ടനും കുട്ടികളും’ ഇഞ്ചിയുടെ ഏത് വാദത്തിന്റെ മുനയൊടിക്കുവാനാണ് നോക്കുന്നത്? യാഹൂ മാപ്പ് പറഞ്ഞെന്ന ഇഞ്ചിയുടെ ലേഖനത്തിലെ ഒരു വരിയുടേയോ? യാഹൂ തെറ്റ് ചെയ്തെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍ ബ്ലോഗില്‍ നിന്ന് പകര്‍പ്പവകാശനിയമം ലംഘിച്ച് എടുത്തുപയോഗിച്ച കണ്ടന്റ് അവര്‍ എടുത്തു മാറ്റിയതെന്തിനാണ്? പരസ്യമായ മാപ്പ് പറച്ചിലിനേക്കാളും കുറ്റം ഏറ്റ് പറയുന്നത് തന്നെയല്ലേ അത്?

മനുഷ്യര്‍ പലവിധമാണ് തെറ്റ് ചെയ്താല്‍ തെറ്റില്‍ നിന്ന് ഒളിച്ചോടുന്നവര്‍ ചിലര്‍, തെറ്റ് സമ്മതിച്ച് തിരുത്തുവാന്‍ ശ്രമിക്കുന്നവര്‍ ചിലര്‍.

കണ്ടന്റ് മോഷ്ടിച്ച്, അതിനെ ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയും, നിന്ദിക്കുകയും ചെയ്തവര്‍ ഗത്യന്തരമില്ലാതെ ആ കണ്ടന്റ് മോഷണത്തെ ശരിവയ്ക്കുന്നു എന്ന മട്ടില്‍ ഒരു പോസ്റ്റിടുകയും കണ്ടന്റ് മാറ്റുകയും ചെയ്യുന്നു. ഇതില്‍ മാപ്പ് എന്ന വാക്ക് കാണാഞ്ഞിട്ടാണോ ഇത്ര തുള്ളല്‍? ഈഗോ എന്നൊക്കെ കേട്ടിട്ടുണ്ട്, അല്പത്തരം എന്ന് പലരും പ്രയോഗിച്ച് കണ്ടിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് നാണം വേണം സാര്‍, മട്ടാഞ്ചേരി വാങ്ങാന്‍ കിട്ടും.

അല്ലെങ്കില്‍ നാണമില്ലാത്തവന്റെ ആസനത്തില്‍ വളര്‍ന്ന ആലിന്റെ തണല്‍ കൊള്ളുക (ഇപ്പൊ ചെയ്യുന്നത് തന്നെ തുടരുക എന്നര്‍ഥം)

Sreejith K. said...

രാജേ, നിനക്ക് സംസാരിക്കാന്‍ സമയം തരാം. കുറുമാന്‍ വിഷയത്തിന്റെ വാര്‍ഷികം വഴിയേ വരുന്നുണ്ട്.

ഓ.ടോ: കുമാറേട്ടനും കുട്ടികളും എന്ന പ്രയോഗം ക്ഷ പിടിച്ചു. ഈ സൈസ് വേറെ ഉണ്ടോ കയ്യില്‍?

Inji Pennu said...

ചോദിച്ചതിനു ഉത്തരം മുട്ടിയെന്നും മറ്റും പച്ചാളം പറഞ്ഞാല്‍ അത് സത്യമാവില്ലല്ലോ? ദുരുദ്ദേശമില്ലാതെ നന്നായി ചോദിച്ചവര്‍ക്ക് കൃത്യമായി ഉത്തരം കൊടുത്തിട്ടുണ്ട്. അങ്ങിനെയല്ലാത്ത ഉദ്ദേശ്യങ്ങളുള്ളവരെ മനസ്സിലാക്കാനുള്ള വകതിരിവും എനിക്കിപ്പോളുണ്ട്. ചോദ്യത്തിന്റെ ഉത്തരം കിട്ടിയല്ല എന്ന് ടേപ്പ് റിക്കോര്‍ഡര്‍ പോലെ പറഞ്ഞുകൊണ്ടിരിക്കാം. ലൂപ്പിലിടാം. സത്യമാവണമെന്നില്ല.

ഖേദം പ്രകടിപ്പിച്ചു/ മാപ്പ് പറഞ്ഞില്ല -- വാക്കുകൊണ്ടുള്ള കളികളെല്ലാം കൊണ്ടു സ്വയം തൃപ്തിയടയാം. അതിലൊന്നും കാര്യമില്ലല്ലൊ പക്ഷെ!
ഈ ഭാഷയും അധ:പതനവും അയ്യോ താങ്കളോടുള്ള ബഹുമാനവും ഒക്കെ പഴയ നമ്പറുകളല്ലേ? പുതിയതൊന്നുമില്ലേ?



>>5) പക്ഷെ വെബ്ദുനിയ തരുന്ന ഇന്ത്യന്‍ മണീസ് വേണ്ട, യാഹൂ തരുന്ന ഡോളേര്‍സ് മതി എന്ന് പറഞ്ഞ് ചിലര്‍ >>പ്രതിഷേധം തുടര്‍ന്നു.

ശ്രീജിത്തിന്റെ ആദ്യത്തെ വരി ‘എന്റെ അറിവില്‍ ഇതൊക്കെയാണ് സംഭവം.‘ ഇത് ഡിസ്ക്ലൈമറായി വായിക്കുന്നു. മണ്ടത്തരം ബ്ലോഗ് എഴുതിയിരുന്ന ശ്രീജിത്തിന്റെ അറിവല്ലേ? പറഞ്ഞിട്ട് കാര്യമില്ല.

>>വെബ്‌ദുനിയ ഈ കേസ് സമാധാനപരമായി നേരിട്ട അവിടുത്തെ ജോലിക്കാര്‍ക്ക് പ്രമോഷന്‍ സഹിതം അഭിനന്ദനങ്ങള്‍ കൊടുത്തു.

ആ അപ്പൊ ഇത് സത്യമാ അല്ലേ. എന്നിട്ടെന്തായിരുന്നു ചില അഭിനയം? ഹഹ! വെബ് ദുനിയേലെ ഒരു ബ്ലോഗാറിനു പ്രൊമോഷന്‍ കിട്ടിയതു ആദ്യം വീട്ടമ്മയായ ബ്ലോഗറെ ഭീഷണിപ്പെടുത്തി അതു വഴങ്ങാതെ വന്നപ്പോള്‍ ജോലി പോവുമെന്ന് കരഞ്ഞും നൊലോളിച്ചും ചാറ്റില്‍ ഉണ്ടായിരുന്ന മിക്ക ബ്ലോഗര്‍മാരേയും തെറ്റിദ്ധരിപ്പിച്ചും നുണക്കഥകള്‍ പ്രചരിപ്പിച്ചും ആണും പെണ്ണും കെട്ട കളി കളിച്ചതിനാവും. നാണമില്ലാത്തവര്‍ അതിനേക്കുറിച്ചു പോലും വീമ്പ് പറയും.. പ്രോമോഷന്‍ കിട്ടാന്‍ നേരായ വഴി അറിയാത്തവര്‍ക്ക് ഇതൊക്കെ പറ്റിയേ തീരൂ.

പിന്നെ വ്യക്തിബന്ധങ്ങള്‍ ദുരുപയോഗപ്പെടുത്തി ഭീഷണിപ്പെടുത്താന്‍ വെബ് ദുനിയക്ക് സൂവിന്റെ ഫോണ്‍ നമ്പര്‍ ചിലര്‍ എത്തിച്ചുകൊടുക്കുന്നു. എന്നിട്ട് ബ്ലോഗില്‍ വന്നു രണ്ടും കെട്ട വേഷം ആടുന്നു. അതേ നാണമില്ലാത്തവര്‍ ഇപ്പോഴും കമന്റിടുന്നു..

എന്റെ ബ്ലോഗില്‍ ആര്‍ക്ക് സംസാരിക്കാന്‍ സമയം എന്നൊക്കെ ഇപ്പൊ ശ്രീജിത്താണോ തീരുമാനിക്കുന്നേ? അതിനു ഇതു ബാംഗ്ലൂര്‍ hitler ഗ്രൂപ്പല്ല ശ്രീജിത്തേ. ഇത് വേറെ ബ്ലോഗാ. വഴിതെറ്റിയോ?

Sreejith K. said...

വഴി ഒന്നും തെറ്റിയിട്ടില്ല ഇഞ്ചീ, ചെളിക്കുണ്ടായതുകൊണ്ട് തന്നെയാ വീണ്ടും വീണ്ടും കല്ലെറിയുന്നത്. സു-വിന്റെ ഫോണ്‍ നമ്പര്‍ വെബ്ദുനിയയ്ക്ക് കൊടുത്തത് ഞാന്‍ അല്ല. അത് സു തന്നെയാണ്. സൂവിനോട് ആ നമ്പര്‍ ഒന്ന് കൊടുക്കാമോ എന്ന് ചോദിച്ചത് ഞാനാണെന്നേ ഉള്ളൂ.

ഇഞ്ചിയുടെ കുട്ടികളെ വഴക്ക് പറഞ്ഞതിനാണോ ബാംഗ്ലൂര്‍ ഗ്രൂപ്പിനെ ഹിറ്റ്ലര്‍ ഗ്രൂപ്പ് എന്ന് വിളിച്ചത്? കുട്ടിക്ക് വിഷമം ആയി എന്ന് മമ്മിയോട് പറഞ്ഞോ ആവോ.

Inji Pennu said...

ചെളിക്കുണ്ടിന്റെ കാര്യം ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ? കുട്ടികളുടെ കാര്യം രാജും?

അപ്പൊ അതേ കാര്യം തിരിച്ച് പറയുന്നത് ബോറാ. വേറെ വല്ലോ പുതിയത് ഇല്ലെങ്കില്‍ ഇത് നിറുത്താം?

Sreejith K. said...

ഒരുകൊല്ലമായല്ലൊ യാഹൂ യാഹൂ എന്ന് പറയുന്നത്. ഇഞ്ചിക്ക് ബോറഡിച്ചില്ലല്ലോ. ഞാന്‍ ഇപ്പൊ തുടങ്ങിയതല്ലേ ഉള്ളൂ. ഇപ്പോഴേ നിര്‍ത്തുന്ന കാര്യം പറഞ്ഞാലോ.

Unknown said...

പുതിയത് വേണം എന്ന് നിര്‍ബന്ധമാണോ ഇഞ്ചീ? പിന്നെ ദില്‍ബന്‍ പീഡിപ്പിച്ചു എന്നൊന്നും പറയരുത്.

കിഷോർ‍:Kishor said...

നല്ല ലേഖനം.

"...ഞങ്ങളുടെ കണ്ടന്റ് ഞങ്ങളുടേതാകും പൈങ്കിളിയേ എന്ന ഗാനം പഠിപ്പിച്ചു"...

എന്ന വരികള്‍ വായിക്കുമ്പോള്‍ ഞാനറിയാതെ ചിരിക്കുന്നുണ്ടായിരുന്നു! :-)

Kumar Neelakandan © (Kumar NM) said...

രാജ് നീട്ടിയത്ത് എന്ന പെരിങ്ങോടാ എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ല. വ്യക്തിപരമായി നിങ്ങള്‍ പ്രതികരിച്ചതിനൊക്കെയും അതിനപ്പുറവും വ്യക്തമായ മറുപടി കയ്യില്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷെ താങ്കളുമായി വ്യക്തിപരമായ ഒരു സംവാദത്തിനു തീരെ താല്പര്യമില്ല. നിങ്ങളുടെ പിന്നില്‍ മുഴച്ചു മുറ്റി മൂത്തു തളിര്‍ത്തു നില്‍ക്കുന്ന ആലുകളുടെ തണലിലേക്ക് വരാന്‍ താല്പര്യമില്ലാത്തതുകൊണ്ടുതന്നെയാണെന്നു കൂട്ടിക്കോളൂ.

എനിക്കറിയാമായിരുന്നു നിങ്ങള്‍ ഇവിടെ എത്തുമെന്ന്. പക്ഷെ ഇത്തരത്തില്‍ ഒരു ഭാഷയല്ല ഞാന്‍ പ്രതീക്ഷിച്ചത്. ഞാന്‍ ഇഞ്ചിയോട് സംസാരിച്ച രീതി ഇതിനു മുകളിലെ എന്റെ കമന്റുകള്‍ വായിച്ചാല്‍ അറിയാം. തിരിച്ചും മാന്യമായി തന്നെ ഇഞ്ചി ഉത്തരം തന്നു. പക്ഷെ നിങ്ങള്‍ക്കുമാത്രം അതിങ്ങനെ ഒക്കെ തോന്നി എങ്കില്‍ അതിന്റെ ചികിത്സ എന്റെ കയ്യിലില്ല. മഞ്ഞപ്പിത്തത്തിനു മട്ടാഞ്ചേരിയില്‍ മരുന്നുണ്ടോ എന്നും അറിയില്ല.

എങ്കിലും നിങ്ങള്‍ പറഞ്ഞതില്‍ നിന്നും ഒരു പൊന്‍ മുത്ത് എടുത്ത് നിങ്ങളുടെ കൈകളിലേകു തന്നെ വച്ചു തരാന്‍ തോന്നുന്നു. അത് ഇതാണ് "ഏറ്റവും ചുരുങ്ങിയത് നാണം വേണം സാര്‍,"

കുമാറും കുട്ടികളും എന്ന പ്രയോഗത്തിനെ കുറിച്ച് ശ്രീജിത്ത് പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്. ഇനി അഥവാ ബൂലോകം മുഴുവനും അങ്ങനെ പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ല. സന്തോഷമേയുള്ളു, കാരണം ഇതിനു മുന്‍പ് ഇവിടെ ഇഞ്ചിക്കു ഇഷ്ടമില്ലാത്ത കമന്റുകള്‍ വച്ചവര്‍ (നിങ്ങള്‍ ഉദ്ദേശിച്ച കുട്ടികള്‍ ആരൊക്കെ എന്ന് തരം തിരിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞില്ല) എല്ലാം മോശക്കാരാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.

താങ്ങളോട് കൂടുതല്‍ സംസാരിക്കാന് താല്പര്യവും ഇല്ല.‍നന്ദി. വിഷയത്തില്‍ നിന്നും മാറി സംസാരിച്ചതിനു ഇഞ്ചിയോട് ക്ഷമചോദിക്കുന്നു.

Anonymous said...

പെരിങ്ങോടാ :-) ഹഹ
താങ്കള്‍ സത്യം ഇങ്ങിനെ വെട്ടിത്തുറന്നു വിളിച്ചു പറയുമ്പോള്‍ പലരുടേയും നെഞ്ചകം പൊള്ളിപ്പോവും. അടങ്ങിയിരിക്കടോ ;).

സു | Su said...

ഇഞ്ചിയിട്ട വ്യക്തമായ വസ്തുതകള്‍ എഴുതിയ പോസ്റ്റില്‍ക്കയറി ഒന്നും പറയേണ്ട എന്നു കരുതിയാണ് ഒന്നും മിണ്ടാതിരുന്നത്.

ശ്രീജിത്തിന്,

നാലാം പോയന്റ്.

4) എന്നാല്‍ ഉറവിടം മനസ്സിലായ ബ്ലോഗര്‍മാര്‍ ശബ്ദമുയര്‍ത്തി. തെറ്റ് മനസ്സിലായ വെബ്ദുനിയ പരാതി പറഞ്ഞ സു-വിനെ നേരിട്ട് ബന്ധപ്പെട്ടു. ഈ തെറ്റ് വരുത്തിയ പിള്ളാര്‍ക്ക് ഒരു വര്‍ഷം കിട്ടുന്ന ശമ്പളത്തിനോളം വരുന്ന തുക, പോസ്റ്റ് മോഷ്ടിക്കപ്പെട്ട പോസ്റ്റ് ഓരോന്നിനും ഒന്ന് വീതം എന്ന് തരാം എന്ന് പറഞ്ഞു.

വെബ് ദുനിയ നേരിട്ട് ബന്ധപ്പെടാന്‍ എന്റെ ഫോണ്‍ നമ്പറും, എന്തിന് മെയില്‍ ഐഡി പോലും എവിടേം പബ്ലിഷ് ചെയ്തുവെച്ചിട്ടില്ലായിരുന്നു. മുല്ലപ്പൂ എന്ന ബ്ലോഗര്‍ എന്റെ ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറില്‍ വിളിക്കുകയും, ശ്രീജിത്തിനു എന്തോ കാര്യം ഉണ്ട് യാഹൂ കേസിനെക്കുറിച്ച് സംസാരിക്കാന്‍, സു വിന്റെ നമ്പര്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോടുത്തോട്ടെ എന്നു ചോദിക്കുകയും ചെയ്തു. സുവിനോട് ചോദിക്കാതെ വേണ്ട. വൈകുന്നേരം വിളിച്ചു ചോദിച്ചോളൂ എന്ന് ചേട്ടന്‍ പറയുകയും ചെയ്തു. ചേട്ടന്‍ വീട്ടില്‍ വന്ന സമയത്ത് മുല്ലപ്പൂ വിളിക്കുകയും ചെയ്തു. ശ്രീജിത്തിന്റെ കാര്യം പറയുകയും ചെയ്തു. ബ്ലോഗര്‍മാരെയൊന്നും അധികം പരിചയം എനിക്കില്ല. ശ്രീജിത്തിനെ മീറ്റില്‍ കണ്ടതല്ലേ എന്നൊരു പരിചയം വെച്ചാണ് ചേട്ടന്റെ മൊബൈല്‍ നമ്പര്‍ കൊടുത്തത്. അത് ശ്രീജിത്ത് എന്ന മഹാനു മറ്റു പലര്‍ക്കും ചോര്‍ത്തിക്കൊടുക്കാന്‍ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കില്‍ കൊടുക്കുകയും ഇല്ലായിരുന്നു. പിന്നെയല്ലേ പരിചയം ഇല്ലാത്തവരുടേയും ഉണ്ടെന്ന് ഭാവിക്കുന്നവരുടേയും ഒക്കെ വിളി വന്നത്.

മറ്റുള്ളവരുടെ ഫോണ്‍ നമ്പറോ അഡ്രസ്സോ അനുവാദമില്ലാതെ കൈമാറ്റം ചെയ്യുന്നത് തെറ്റാണെന്ന് ശ്രീജിത്തിനു ഇനിയും അറിയില്ലേ? അതോ ഒരു കമന്റില്‍ പറഞ്ഞതുപോലെ അതിനുള്ള പ്രായം ആയില്ലേ? ഇത്രയും കാലം, യാഹൂ കേസില്‍ എന്റെ കൂടെ നിന്നിരുന്ന ടീമിനോടേ ഞാന്‍ ഇതു പറഞ്ഞിട്ടുള്ളൂ. അതും വെബ് ദുനിയയ്ക്ക് എന്റെ നമ്പര്‍ എങ്ങനെ കിട്ടി എന്നു ചോദിച്ചപ്പോ.

മറ്റു പോയന്റിന്റെയൊക്കെ ഉത്തരം ഇഞ്ചിയുടെ പോസ്റ്റില്‍ വ്യക്തമായിട്ടുണ്ട് ശ്രീജിത്തേ. അതൊക്കെയൊന്നു വായിച്ചുമനസ്സിലാക്കൂ. സ്വയം മനസ്സിലാക്കിയതിന്റെ കൂടെ അതും ഒക്കെയൊന്നു മനസ്സിലാക്കണം കേട്ടോ. ;)

ശ്രീജിത്തേ അവര്‍ അതൊക്കെയാണോ പറഞ്ഞത്? ഞങ്ങളുടെ ഫോണ്‍ ചോര്‍ത്തിക്കേട്ടതാണോ? ഭയങ്കരം തന്നെ. ;)
ഇല്ലാത്തതൊക്കെ ഉണ്ടാക്കിപ്പറഞ്ഞാലുണ്ടല്ലോ വകുപ്പ് വേറെയാ ശ്രീജിത്തേ. ബുദ്ധിയില്ലെങ്കില്‍ മറ്റുള്ളവരോടൊക്കെ ഒന്ന് ചോദിക്കുന്നത് നന്ന്. താന്‍ ഞങ്ങളുടെ ഫോണ്‍ നമ്പര്‍ അനുവാദമില്ലാതെ പലര്‍ക്കും കൊടുത്ത വിഡ്ഡിത്തം അവിടെത്തന്നെയുണ്ട്. ഇനിയും അത്തരം മണ്ടത്തരം ആവര്‍ത്തിക്കല്ലേ. ആശയങ്ങളും ഭാവനകളും കുറേ ഉണ്ടെങ്കില്‍ ബ്ലോഗില്‍ ഇടാം. പക്ഷേ മറ്റുള്ളവരെ പരിഹസിക്കാന്‍ ഉപയോഗിച്ചാലുണ്ടല്ലോ കാര്യങ്ങളൊക്കെ അങ്ങ് മാറിപ്പോകും.

പിന്നെ ദില്‍ബാസുരാ, ബെന്നി എന്റെ ഫ്രണ്ടാണ്. അങ്ങനെയൊക്കെ പറ്റിപ്പോയി എന്നും പറഞ്ഞ് ചേട്ടനെ വിളിച്ചു സെന്റിയടിച്ചപ്പോള്‍ ഈ വീറും വാശിയുമൊന്നും കണ്ടില്ലല്ലോ. അപ്പോ ദില്‍ബാസുരന് നിലത്തുനിന്ന് വര്‍ത്തമാനം പറയാനും അറിയാം അല്ലേ? ഇവിടെക്കിടന്നു തകര്‍ക്കുന്നതു കണ്ടാല്‍ പാവം ബ്ലോഗേഴ്സ് വിചാരിക്കും ദില്‍ബാസുരന് എന്തൊരു ഉത്സാഹം, കാര്യങ്ങളൊക്കെ എത്ര അറിയാം എന്ന്. ;)

Sreejith K. said...

സുവിന്റെ ഫോണ്‍ നമ്പര്‍ അന്നെനിക്ക് അറിയില്ലായിരുന്നു. മുല്ലപ്പൂവിനു ആ നമ്പര്‍ കൊടുത്തത് സൂ തന്നെയാണ്‍. സൂ മണിച്ചേട്ടന്റെ നമ്പര്‍ മുല്ലപ്പൂവിനു കൊടുത്തത് വെബ്ദുനിയയില്‍ എത്തിയത് എന്റെ കൈയ്യിലൂടെയല്ല. മുല്ലപ്പൂ എന്റെ പേരവിടെ പറയാന്‍ കാരണം മണിച്ചേട്ടനും സൂവിനും അറിയാവുന്ന ഒരു ആള്‍ എന്ന നിലയ്ക്ക് മാത്രം ആവണം.

ഓ.ടോ: സൂ, ഈ ഭീഷണി പോലത്തെ സ്വരം വേണ്ട. അതൊക്കെ കേട്ടാല്‍ പേടിക്കുന്ന പ്രായം ഒക്കെ കഴിഞ്ഞു.

Jayarajan said...

ഓഹോ, ഇവിടെ പൊരിഞ്ഞ അടി നടക്കുകയാണല്ലോ?
Copyright Violations -ന്‌ ഒരു Team Blog തുടങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. അതുകൊണ്ടായിരിക്കാം ഈ സമരത്തിന്റെ അന്ത്യം എങ്ങനെയായിരുന്നു എന്നറിയാഞ്ഞത്‌... (അല്ല, അതെങ്ങനെയാ, ഇവിടെ ഇങ്ങനെ ഒരു പ്രശ്നം നടന്ന കാര്യം തന്നെ അറിഞ്ഞത്‌ 4-5 മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ :()
ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ അടിയൊക്കെ കാണുമ്പോള്‍, എന്തുകൊണ്ട്‌ ഇങ്ങനെയൊരു പോസ്റ്റ്‌ നേരത്തെയിട്ടില്ല എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.
എന്നാലും അഞ്ചല്‍ക്കാരന്‍ വ്യക്തിഹത്യ ചെയ്തു എന്ന് ഇഞ്ചിയേച്ചി ചൂണ്ടിക്കാട്ടിയ പോസ്റ്റ്‌ ഇപ്പോള്‍ വായിക്കുമ്പോള്‍ ഇഞ്ചിയുടെ ഔഷധ മൂല്യത്തെക്കുറിച്ചൊരു സാദാ പോസ്റ്റ്‌ ആയേ എനിക്ക്‌ തോന്നിയുള്ളൂ (എന്റെ വായനയുടെ കുഴപ്പമാകാം..)
പരസ്പരം ഒരുപാട്‌ തെറ്റിദ്ധാരണകളുമുണ്ടെന്നു തോന്നുന്നു. എല്ലാം ഇവിടെ പറഞ്ഞ്‌ തീരട്ടെ...
പക്ഷെ, {പബ്ലിക്ക് റോഡില്‍ പോലീസ് വണ്ടി ഒരാളെ ഇടിച്ച് തെറിപ്പിക്കുന്നത് പോലെയല്ലല്ലോ അമ്മമ്മയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റില കട്ടാല്‍?
അടിസ്ഥാനപരമായി നോക്കിയാല്‍ കൊടി പിടിക്കണമെങ്കില്‍ ചെല്ലം സ്വന്തം അമ്മമ്മയുടെ ആവണം എന്നര്‍ത്ഥം} ഇങ്ങനെയൊരര്‍ത്ഥം കണ്ടെത്തിയതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല :(

സു | Su said...

ശ്രീജിത്തേ, ഉരുണ്ടുകളിക്കുന്നതൊക്കെ കൊള്ളാം കേട്ടോ. നമ്പര്‍ കൊടുത്തു എന്നും പറഞ്ഞ് പല്ലിളിക്കുന്ന സ്മൈലി യാഹൂ മെസ്സഞ്ചറില്‍ ഇട്ടത് ഞാന്‍ മറന്നിട്ടൊന്നുമില്ല. വേണ്ട വേണ്ട എന്നുവിചാരിക്കുമ്പോ, പറയിപ്പിച്ചേ അടങ്ങൂ അല്ലേ? മുല്ലപ്പൂവിന് നമ്പര്‍ കൊടുത്തു. ബ്ലോഗ് മീറ്റില്‍ കണ്ടപ്പോള്‍. അതു കൊടുത്തത് താന്‍ ആണെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞോടോ? മുല്ലപ്പൂ നമ്പര്‍ ചോദിച്ചിട്ട് ശ്രീജിത്ത് ചോദിച്ചുകൊണ്ടിരിക്കുന്നു, കൊടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍, ആ, ബ്ലോഗ് മീറ്റിലൊക്കെ പരിചയപ്പെട്ടതല്ലേ, കൊടുക്കുന്നതില്‍ കുഴപ്പമില്ല എന്ന് വിചാരിച്ച് കൊടുത്തോ എന്നു പറഞ്ഞതാണ്. ഇനിയിപ്പോ ഒന്നേ ചെയ്യാനുള്ളൂ ശ്രീജിത്തേ, മുല്ലപ്പൂവിനെ വിളിച്ച് സ്വാധീനിച്ച് ഞങ്ങളുടെ നമ്പറേ മുല്ലപ്പൂവിന് അറിയില്ല എന്നു വരുത്തിത്തീര്‍ക്കുക. എന്തായാലും ഉരുളാന്‍‍ തീരുമാനിച്ചതല്ലേ. അവിടം വരെ ഒന്നു ഉരുണ്ടുകള. ;)

ഭീഷണിയും പരിഹാസവും ഒന്നും എന്നോടും വേണ്ട. അതൊക്കെ കണ്ട് മടുത്തു. പുതിയ നമ്പര്‍ എന്തെങ്കിലും ഉണ്ടങ്കില്‍ ഇറക്ക്. നമുക്കൊന്നു നോക്കാം. ഓക്കെ? ശ്രീജിത്ത് ബ്ലോഗറേ;)

Inji Pennu said...

ശ്രീജിത്തേ
ഇനി കൊടുത്തില്ല കൊടുത്തില്ല എന്ന് ശ്രീജിത്തിനു ആയിരം തവണ ആവര്‍ത്തിക്കാം. തടിതപ്പണമല്ലോ. സൂവിന്റെ നമ്പര്‍ പറന്ന് ചെന്ന് വെബ് ദുനിയേടെ കയ്യിലേക്കെത്തിയെന്നു ഇനി വെബ് ദുനിയായും വന്ന് പറയുമായിരിക്കും. കാരണം ശ്രീജിത്തിനു നമ്പര്‍ വേണമെന്ന് മുല്ലപ്പൂ ആവശ്യപ്പെടുകയും നിമിഷങ്ങള്‍ക്കുള്ളില്‍ വെബ് ദുനിയാക്കാര്‍ വിളിക്കുകയും ചെയ്തതൊക്കെ പ്യൂവര്‍ കോയിന്‍സിഡന്‍സ്.

എന്നിട്ട് ഇതെല്ലാം കഴിഞ്ഞ ശേഷം അനുവാദമില്ലാതെ ഒരാളുടെ നമ്പറും കൊടുത്ത ശേഷം സൂവിന്റെ യാഹൂ പോസ്റ്റില്‍ വന്ന്
സൂവിന്റെ ബ്ലോഗ് ഫ്ലാഗ് ചെയ്യാന്‍ സാധിക്കും എന്നെല്ലാം ഒരു ഭീഷണിയും മുഴക്കാം. പക്ഷെ ഒന്നും ഏറ്റില്ല അല്ലേ? സാരമില്ല. പാണ്ടി ലോറിയും തവളയും ഒക്കെ അങ്ങട് നടക്കുമെന്ന് കരുതിയല്ലേ അല്ലേ? അന്നേരം ഇതൊക്കെ അവിടെ വിളിച്ചു പറയാമായിരുന്നു. പറയാതിരുന്നത് ഞങ്ങളുടെ മാന്യത എന്ന് തന്നെ കൂട്ടിക്കോളൂ. സൂവിനു സപ്പോര്‍ട്ട് കൊടുത്തിരുന്ന അത്രയും ബ്ലോഗര്‍മാരെ വഞ്ചിക്കാന്‍ ശ്രീജിത്ത് എന്ന ഒരൊറ്റ ആള്‍ക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ലല്ലോ. കഷ്ടം! എന്നിട്ട് അവിടെ ആ പോസ്റ്റില്‍ ഒരു സമാധാന ശ്രമം എന്ന കണ്ണില്‍പ്പൊടിയും! വെബ് ‌ദുനിയേടെ ആളല്ല എന്നൊരു നാടകവും! ഈ നാട്ടില്‍ കണ്ടിട്ടുണ്ട് ഇതുപോലുള്ള രണ്ടു വശത്തും കളിക്കുന്ന രാഷ്ട്രീയം!

പാവം. ഒരുപാട് പേര്‍ തെറ്റിദ്ധരിപ്പിച്ചു അല്ലേ? അയ്യോ ഇതിനിടയില്‍ ഇന്ത്യയില്‍ ലോയര്‍മാര്‍ എന്തു പറഞ്ഞുവെന്ന്? ഹമ്മേ ഇന്ത്യയിലെ ബാര്‍ അസ്സോസിയേഷന്‍ മൊത്തം ശ്രീജിത്തിനോട് ഇതൊക്കെ വന്നു പറഞ്ഞുവല്ലേ?
എന്നാലേ ഈ ലിങ്കൊക്കെ ഒന്ന് വായിക്കണേ.
ആ ബ്ലോഗിന്റെ സൈഡിലുള്ളതൊക്കെ ലോയര്‍മാരാട്ടൊ. ശ്രീജിത്ത് സംസാരിച്ച പോലത്തെ വെബ് ദുനിയാവിലെ ലോയര്‍മാരല്ല.

എന്റെ മാന്യതയ്ക്ക് ഈ പോസ്റ്റില്‍ ഞാന്‍ വെബ് ‌ദുനിയാന്ന് കമാന്നൊരക്ഷം മിണ്ടിയില്ല. കാരണം പോസ്റ്റ് പോസിറ്റീവ് ആയിക്കോട്ടെ എന്ന് കരുതി. പക്ഷെ സമ്മതിക്കില്ലല്ലോ. അന്ന് അലമ്പാന്‍ നിന്നവര്‍ തന്നെ ഇന്നും. ഒന്നും മാറിയിട്ടില്ല. എങ്ങിനെ മാറാ‍ന്‍?


ഓഫ് : ജയരാജാ,
ആ പോസ്റ്റിട്ടത് ഒരു വലിയ പോസ്റ്റിനു ശേഷം ആയിരുന്നു. പത്ത് ഇരുന്നൂറ് അനോണികള്‍ നടമാടിയ ഒരു പോസ്റ്റ്. അതൊക്കെ ഒരു കഥയാണ്. അഞ്ചല്‍ക്കാരന്റെ പോസ്റ്റിലെ അവസാനത്തെ നന്ദുവിന്റെ കമന്റ് വായിച്ചോക്കൂ. കാര്യം കുറച്ചൊക്കെ മനസ്സിലാവും.

Sreejith K. said...

രണ്ടാളും ഫോണ്‍ നമ്പറില്‍ പിടിച്ചല്ലോ. കൊച്ചുകള്ളികള്‍. അന്ന് പ്രശ്നം രമ്യതയില്‍ ആക്കാന്‍ സൂവിന്റെ നമ്പര്‍ വേണം എന്ന് വെബ്‌ദുനിയയില്‍ നിന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്റെ കയ്യില്‍ ഇല്ല, മുല്ലപ്പൂവിന്റെ കയ്യില്‍ കാണും എന്ന് ഞാന്‍ അവരോട് പറഞ്ഞു. ബാക്കി ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. സൂവിന്റെ ഫോണ്‍ നമ്പര്‍ അന്നും ഇന്നും എനിക്കറിയില്ല.

സൂവിന്റെ ബ്ലോഗില്‍ അന്ന് ഞാന്‍ യാഹൂവിനു പകരം വീട്ടാനും പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നൊരു കമന്റ് ഇട്ടിരുന്നു. അതുശേഷം ആ കമന്റിനു ഖേദം പ്രകടിപ്പിച്ചുകൊണ്ട് മറ്റൊന്നും ഇട്ടിരുന്നു. ആ കമന്റ് ഒരു ആവേശത്തിന്റെ പുറത്ത് ഇട്ടുപോയതാണെന്ന് ഞാന്‍ അതില്‍ വ്യക്തമാക്കിയിരുന്നതുമാണ്.

ഈ കേസ് കോടതി ഫയലില്‍ പോലും സ്വീകരിക്കില്ല എന്നത് എന്നോട് പറഞ്ഞത് വെബ്‌ദുനിയയുടെ വക്കീലന്മാര്‍ അല്ല. കേരളത്തിലെ മറ്റ് പ്രഗല്‍ഭരായവര്‍ ആണ്‍. പേരെടുത്ത് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അതിന്റെ ആവശ്യവും ഇല്ലെന്ന് തന്നെ കരുതുന്നു. ഇനി കേസിനു പോയാല്‍ പുല്ലു പോലെ ജയിച്ചു വരും എന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുണ്ടെങ്കില്‍ തര്‍ക്കിച്ച് ജയിക്കാന്‍ ഞാന്‍ നിയമം പഠിച്ചിട്ടില്ല. പഠിച്ചു കഴിഞ്ഞിട്ട് പറയാം. ഇഞ്ചി കൊല്ലാകൊല്ലം ഇങ്ങനെ പോസ്റ്റ് ഇടുന്നുണ്ടെങ്കില്‍ എനിക്ക് സൌകര്യമായി.

സു | Su said...

അപ്പോ, ശ്രീജിത്തേ, ഉരുണ്ടുകളിയങ്ങനെ തുടരുന്നു അല്ലേ. ആരോടെങ്കിലും ഒന്നു പിടിച്ചുനിര്‍ത്താന്‍ പറയെന്നേ.

ശ്രീജിത്ത്‌ കെ said...
വഴി ഒന്നും തെറ്റിയിട്ടില്ല ഇഞ്ചീ, ചെളിക്കുണ്ടായതുകൊണ്ട് തന്നെയാ വീണ്ടും വീണ്ടും കല്ലെറിയുന്നത്. സു-വിന്റെ ഫോണ്‍ നമ്പര്‍ വെബ്ദുനിയയ്ക്ക് കൊടുത്തത് ഞാന്‍ അല്ല. അത് സു തന്നെയാണ്. സൂവിനോട് ആ നമ്പര്‍ ഒന്ന് കൊടുക്കാമോ എന്ന് ചോദിച്ചത് ഞാനാണെന്നേ ഉള്ളൂ.

ഇവിടെനിന്ന്

ശ്രീജിത്ത്‌ കെ said...
സുവിന്റെ ഫോണ്‍ നമ്പര്‍ അന്നെനിക്ക് അറിയില്ലായിരുന്നു. മുല്ലപ്പൂവിനു ആ നമ്പര്‍ കൊടുത്തത് സൂ തന്നെയാണ്‍. സൂ മണിച്ചേട്ടന്റെ നമ്പര്‍ മുല്ലപ്പൂവിനു കൊടുത്തത് വെബ്ദുനിയയില്‍ എത്തിയത് എന്റെ കൈയ്യിലൂടെയല്ല. മുല്ലപ്പൂ എന്റെ പേരവിടെ പറയാന്‍ കാരണം മണിച്ചേട്ടനും സൂവിനും അറിയാവുന്ന ഒരു ആള്‍ എന്ന നിലയ്ക്ക് മാത്രം ആവണം.

ഇവിടെക്കൂടെ വന്ന്
ശ്രീജിത്ത്‌ കെ said...
രണ്ടാളും ഫോണ്‍ നമ്പറില്‍ പിടിച്ചല്ലോ. കൊച്ചുകള്ളികള്‍. അന്ന് പ്രശ്നം രമ്യതയില്‍ ആക്കാന്‍ സൂവിന്റെ നമ്പര്‍ വേണം എന്ന് വെബ്‌ദുനിയയില്‍ നിന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്റെ കയ്യില്‍ ഇല്ല, മുല്ലപ്പൂവിന്റെ കയ്യില്‍ കാണും എന്ന് ഞാന്‍ അവരോട് പറഞ്ഞു. ബാക്കി ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. സൂവിന്റെ ഫോണ്‍ നമ്പര്‍ അന്നും ഇന്നും എനിക്കറിയില്ല.

ഒടുവില്‍ എത്തിനിന്നത് എവിടെ? ;) ഉരുളൂ ശ്രീജിത്തേ ഉരുളൂ. ലക്ഷം ലക്ഷം പിന്നാലെ ഉണ്ടാവുമായിരിക്കും. ;)

പെട്ടെന്ന് പെട്ടെന്ന് മാറ്റിപ്പറയുന്നതൊക്കെ വിഴുങ്ങാന്‍ ബ്ലോഗര്‍മാരൊക്കെ മണ്ടത്തരത്തിനാണോ പഠിക്കുന്നത്? ;)

Sreejith K. said...

ഇത് മൂന്നും പരസ്പര വിരുദ്ധം ആണോ സൂ? എനിക്ക് മലയാളം അത്ര നിശ്ചയം ഇല്ലാത്തോണ്ട് അങ്ങിനെ തോന്നുന്നില്ല.

സു | Su said...

ഹാവൂ മലയാളം നിശ്ചയം ഇല്ലെന്ന് പറഞ്ഞല്ലോ. അത്രയും ഭാഗ്യം. ആദ്യത്തെ കമന്റില്‍ പറഞ്ഞതില്‍ സുവാണ് നമ്പര്‍ കൊടുത്തത് എന്ന്. രണ്ടാമത്തേതില്‍ മുല്ലപ്പൂ ആയിരിക്കും എന്ന്. മൂന്നാമത്തേതില്‍ മുല്ലപ്പൂ കൊടുത്തതില്‍ ഒരു അറിവുമില്ല എന്ന്. ;) അപ്പോ മുല്ലപ്പൂവിനെ അറിയാം. വെബ് ദുനിയക്കാരോട് മുല്ലപ്പൂവിനോട് ചോദിച്ചുവാങ്ങാന്‍ പറഞ്ഞു എന്നിടത്തെത്തി. ഞാനൊരു കമന്റ് ഇട്ടിരുന്നില്ലെങ്കില്‍ ഞാന്‍ വെബ് ദുനിയയെ വിളിച്ചു എന്നായേനെ. എന്തൊരു സൂത്രം. ;) ഇനിയും ഉരുളൂ ശ്രീജിത്തേ.

Sreejith K. said...

മുല്ലപ്പൂവിന്റെ പേര്‍ പറയാതിരിക്കാനാണ്‍ ആദ്യത്തെ കമന്റ് അങ്ങിനെ ഇട്ടത്. സൂ മുല്ലപ്പൂവിന്റെ പേര്‍ വലിച്ചിഴച്ച സ്ഥിതിക്ക് രണ്ടാമത്തെ കമന്റിലും മുന്നാമത്തെ കമന്റിലും മുല്ലപ്പൂ വഴി തന്നെയാണ്‍ നമ്പര്‍ വെബ്‌ദുനിയയുടെ കയ്യില്‍ എത്തിയത് എന്ന് ഞാന്‍ സമ്മതിച്ചു. അതിന്റെ ഇടയില്‍ നടന്ന സംഭാഷണം എനിക്കറിയില്ല. എത്ര പേരു വഴി കൈമറിഞ്ഞു എന്നും അറിയില്ല. ഒന്നേ അറിയൂ. ആ നമ്പര്‍ എന്റെ കയ്യില്‍ വന്നിട്ടില്ല, ഞാന്‍ ചോദിച്ചിട്ടുമില്ല.

Jayarajan said...
This comment has been removed by the author.
Jayarajan said...

ഹി! ഹി! ഹി! മലയാളം ബ്ലോഗ് വായിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായെങ്കിലും ലൈവ് അടി കാണുന്നത് ഇപ്പോഴാ :(
(എന്നെ കുറുക്കനോട് ഉപമിക്കരുത് ... ഞാന്‍ വെറുമൊരു നിസ്സഹായ കാഴ്ച്ചക്കാരന്‍)

മുല്ലപ്പൂ said...

ശ്രീജിത്ത്‌ എന്നെ വിളിച്ചു സു ന്റെ നമ്പര്‍ ചോദിച്ചു. സു നെ വിളിച്ചു അനുവാദം വാങ്ങി ഞാന്‍ സു ന്റെ നമ്പര്‍ ശ്രീജിത്ത്‌ നു കൊടുത്തു. അത്രയുമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് വെബ് ദുനിയയില്‍ ആരെയും അറിയില്ല.

സു | Su said...

തമാശ! മുല്ലപ്പൂവിന്റെ പേരു പറയാതിരിക്കണം. വെബ് ദുനിയയ്ക്ക് നമ്പര്‍ കൊടുത്തത് ഞാന്‍ ആണെന്നു പറയാന്‍ തനിക്കു നാണമില്ലേടോ? ഇല്ലെങ്കില്‍ വല്ലിടത്ത് നിന്നും ഇരന്നുവാങ്ങൂ. അല്ലെങ്കില്‍ മറ്റുള്ളവരും തന്നെപ്പോലെയാണെന്ന് തനിക്കു തോന്നും. മുല്ലപ്പൂവാണ് ചോദിച്ചതെന്നും, കൊടുത്തിരിക്കുന്നതും മുല്ലപ്പൂ വഴിയാണെന്നും ഒക്കെ തനിക്കറിയാം. എന്നിട്ട് വെബ്ദുനിയയ്ക്ക് നമ്പര്‍ കൊടുത്തത് സുവാണെന്ന്. ഞാന്‍ ചത്തുപോയെന്ന് കരുതിയോടോ താന്‍? അതോ ഒന്നും മിണ്ടാതെ തന്റെയൊക്കെ മണ്ടത്തരങ്ങളും സഹിച്ച് ഇരിക്കുമെന്ന് കരുതിയോ?

താന്‍ പണ്ട് എന്റെ ബ്ലോഗ് പൂട്ടിക്കും എന്നു ഭീഷണിപ്പെടുത്തിയത് ഞാന്‍ മറന്നിട്ടൊന്നുമില്ല. എന്നിട്ടും നമ്പര്‍ കൈമാറിയത് ഞാനങ്ങ് സഹിച്ചു. ആരോടും തന്റെ പൊട്ടത്തരം പറഞ്ഞുമില്ല. എന്നിട്ടും നിര്‍ത്തുന്നില്ലല്ലോ.

ഇനിയെങ്കിലും ഒന്ന് നന്നാവെടോ. അല്ലെങ്കില്‍ ആരെങ്കിലും നന്നാക്കും.

സു | Su said...

മുല്ലപ്പൂവേ, എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒരു കമന്റ് വേണ്ട സമയത്ത് തന്നെ ഇട്ടല്ലോ. നല്ല മനസ്സിനു നന്ദിയുണ്ട്. നന്ദിയൊരു ചെറിയ വാക്കാണ്. ഞാന്‍ മുല്ലപ്പൂവിന്റെ പേരു പറഞ്ഞതില്‍ ഒന്നും വിചാരിക്കരുത്. ചിലരൊക്കെ എന്തും ആവാം എന്നും വിചാരിച്ച് ഇറങ്ങിയതാണ്.
കുറേ നുണകളും ഊഹാപോഹങ്ങളും കൊണ്ട് എവിടെയൊക്കെയോ എന്തൊക്കെയോ ചെയ്തുവെച്ചിരിക്കുന്നു. ഇനിയെങ്കിലും പലരും മനസ്സിലാക്കട്ടെ എന്താണ് സത്യമെന്ന്.

Anonymous said...

The great Malayali male patriarchism !

കഷ്ടം.

Onlooker said...

.

Anonymous said...

ഇതൊരു ഓഫ്‌ ആണെന്ന്‌ അറിയാം. അഞ്ചല്‍ക്കരന്‍ വ്യക്തിഹത്യ നടത്തിയെന്നു പറയുന്ന ഇഞ്ചി എന്തേ തറവാടിയെ വ്യക്തിഹത്യ നടത്തിയ ഒരു പോസ്റ്റിനെ വായനാലിസ്റ്റില്‍ ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത്‌?

un said...
This comment has been removed by the author.
un said...

കഷ്ടം!!!

മുല്ലപ്പൂ said...

ഞാന്‍ അങ്ങിനെ ഇവിടെ പറഞ്ഞതിനുശേഷം ഒരുപാട് അനോണികള്‍ വന്ന് നടത്തുന്ന പ്രകടനം വളരെ നിരാശ ഉണര്‍ത്തുന്നു.



ശ്രീജിത്ത് മനപൂര്‍വ്വം അങ്ങിനെ പറഞ്ഞതായി ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഒരുവര്‍ഷം പഴക്കമുള്ള ഒരുപാടു കുഴഞ്ഞുമറിഞ്ഞ സംഭവങ്ങളാണ്.

അത് ഓര്‍ത്തെടുത്തപ്പോള്‍ ശ്രീജിത്തിനു പറ്റിയ പിഴവായിരിക്കും ഇത്. ഞാന്‍ വഴിയാണ് വെബ്‌ദുനിയായ്ക്ക് ഫോണ്‍ നംബര്‍ കൊടുത്തതെന്നു ശ്രീജിത്ത് ഓര്‍മ്മപ്പിശകില്‍ വിശസിച്ചിട്ടുണ്ടാവാനെ വഴിയുള്ളു. അല്ലാതെ എന്നെകുറിച്ച് മനപൂര്‍വ്വം സൃഷ്ടിച്ച ഒരു കള്ളമായിട്ട് ഞാന്‍ ഇതിനെ കരുതുന്നില്ല. ഇതിന്റെ പേരില്‍ ശ്രീജിത്തിനെ ക്രൂസിക്കരുത് എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

മറന്നുപോയ ഒരു കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചത് അയാളെ തകര്‍ക്കാനുള്ള ഒരു ആയുധമാകരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്.

Anonymous said...

ഒരോഫും കൂടി:
കവിതയെക്കുറിച്ച് ഒരു മണ്ണും പുണ്ണാക്കുമറിയാത്ത ആള്‍ക്കാര്‍, കേറി എല്ലാ സ്ഥലത്തും കൊണകൊണാന്ന് പറയുന്നതിനെതിരെ ഉള്ള ഒരു വികാരപ്രകടനം ആയാണ് അല്ലാതെ വ്യക്തിഹത്യയായിട്ട് തോന്നുന്നില്ല,ആതിധേയന്റെ പോസ്റ്റ്.മാത്രമല്ല,അവിടെ തറവാടി ആദ്യം തന്നെ ഇട്ട കമന്റില്‍ അദ്ദേഹം സന്തോഷവാനും ഉന്മേഷവദനനും ആയാണല്ലോ ലിങ്കുകളും കൊണ്ട് വന്നിട്ടുള്ളത്. സംഗതി എന്തൊക്കെയായാലും ആള്‍ക്കാര്‍ സന്തോഷത്തോടെയിരിക്കണം,അതാണല്ലോ പ്രധാനം.
-പ്രധാനി.

un said...
This comment has been removed by the author.
Unknown said...

പിന്നെ ദില്‍ബാസുരാ, ബെന്നി എന്റെ ഫ്രണ്ടാണ്. അങ്ങനെയൊക്കെ പറ്റിപ്പോയി എന്നും പറഞ്ഞ് ചേട്ടനെ വിളിച്ചു സെന്റിയടിച്ചപ്പോള്‍ ഈ വീറും വാശിയുമൊന്നും കണ്ടില്ലല്ലോ. അപ്പോ ദില്‍ബാസുരന് നിലത്തുനിന്ന് വര്‍ത്തമാനം പറയാനും അറിയാം അല്ലേ? ഇവിടെക്കിടന്നു തകര്‍ക്കുന്നതു കണ്ടാല്‍ പാവം ബ്ലോഗേഴ്സ് വിചാരിക്കും ദില്‍ബാസുരന് എന്തൊരു ഉത്സാഹം, കാര്യങ്ങളൊക്കെ എത്ര അറിയാം എന്ന്.

ബെന്നി എന്റെ ഫ്രണ്ട് തന്നെയാണ്. അന്ന് പ്രശ്നം തുടങ്ങിയ കാലത്ത് സൂവിന്റെ ചേട്ടനെ വിളിച്ച് സംസാരിച്ചത് വെബ്ദുനിയയ്ക്ക് ഇഷ്യു ചര്‍ച്ച ചെയ്യാന്‍ താല്പര്യമുണ്ട് എന്നുള്ള വാര്‍ത്ത അറിയിക്കാന്‍ വേണ്ടിയാണ്. അത് പറയുകയും ചെയ്തു. യാഹുവിനോട് നേരിട്ടല്ലാതെ വേറെ ആരോടും ചര്‍ച്ചയ്ക്ക് താല്പര്യമില്ല എന്നുള്ള അദ്ദേഹത്തിന്റെ മറുപടി ബെന്നിയെ അറിയിക്കുകയും ചെയ്തു. അതില്‍ ഞാന്‍ 'സെന്റി' അടിച്ച് നിലവിളിയ്ക്കാന്‍ മാത്രം എന്താണ് ഉള്ളത്? കാര്യം പറയുന്നത് ഒന്ന് അതില്‍ മസാല ചേര്‍ക്കുന്നത് വേറൊന്ന്.

ഓടോ: വീറും വാശിയുമൊക്കെ ഞാന്‍ അദ്ദേഹത്തിനോട് എന്തിന് കാണിയ്ക്കണം? മാന്യന്മാരോട് ആ രീതിയില്‍ അതല്ല എങ്കില്‍ അതിന്റെ രീതിയില്‍. അത്രെ ഉള്ളൂ.

സു | Su said...

അതേ ദില്‍ബാസുരാ, അങ്ങനെ മര്യാദയ്ക്ക് ഓരോന്ന് ചോദിച്ചുമനസ്സിലാക്കണം എന്നാണ് ഞാനും പറഞ്ഞത്. എല്ലാവരോടും നല്ല രീതിയില്‍ സംസാരിച്ചാല്‍ പറ്റില്ലേ? ഇപ്പോത്തന്നെ കണ്ടില്ലേ? ഒരു കള്ളം മറയ്ക്കാന്‍ ശ്രീജിത്ത് എത്രത്തോളം ഉരുണ്ടെന്ന്.

Unknown said...

കാര്യം ചോദിച്ച് മനസ്സിലാക്കണമെങ്കില്‍ ചോദിക്കാന്‍ പറ്റണ്ടെ? അപ്പോഴേയ്ക്ക് പീഡനവും ആരോപണവും ഒക്കെ അല്ലേ? മുകളിലെ കമന്റുകള്‍ വായിച്ചാല്‍ അറിയാം സംഭവം നടന്ന സമയത്ത് പോസ്റ്റ് ഇട്ട്‍ാല്‍ അത്ര രസമില്ല്ലാത്ത ചോദ്യങ്ങള്‍ കേള്‍ക്കേണ്ടീ വരും എന്ന് പറഞ്ഞ് മിണ്ടാതിരുന്നു. എന്നിട്ട് ഒരു കൊല്ലം കഴിഞ്ഞ് ചുറ്റും നോക്കി ആരും ഇല്ല എന്ന് കണ്ടപ്പോള്‍ ഒതുക്കത്തില്‍ ഒരു പോസ്റ്റിട്ട് ആഘോഷം. എന്നിട്ട് എല്ലാം ചര്‍ച്ച ചെയ്യാന്‍ തയ്യായാറാണല്ലോ എന്ന് വായപ്പിട്ടും. ബെസ്റ്റ്.

പിന്നെ നല്ല രീതിയില്‍ സംസാരത്തിന്റെ കാര്യം. ആരാണ് തരം താണ ഭാഷ ഉപയോഗിച്ചിരിക്കൂന്നത് എന്ന് വ്യക്തമാണല്ലോ മുകളില്‍. ആ ലെവലിലേക്ക് ഇറങ്ങണ്ട എന്ന് കരുതിയിട്ടാണ്.

ഓഫ്: പിന്നെ ഇതു യാഹൂ പോസ്റ്റാണ്. ഒന്ന് ഓര്‍മ്മപ്പെടുത്തുന്നതാണേ. (കട്:ഇഞ്ചി)

സു | Su said...

ദില്‍ബാസുരാ, തമാശ പറയരുത്. ഇത് നര്‍മ്മപ്പോസ്റ്റല്ല. ചുറ്റും ആരും ഇല്ല എന്നു പറഞ്ഞാല്‍ അതെന്ത്? ഇത്രയും ബ്ലോഗേഴ്സ് ചുറ്റിലും ഉണ്ടല്ലോ. പലരും കമന്റും വെച്ചിട്ടുണ്ടല്ലോ. അതൊന്നും കണ്ടില്ലേ ദില്‍ബാസുരാ. ഒരു കൊല്ലം കഴിഞ്ഞല്ലേ വാര്‍ഷികപ്പോസ്റ്റ് ഇടുക? അല്ലെങ്കില്‍ അതിനുമുമ്പ് ഇടാന്‍ പറ്റിയില്ല എന്നങ്ങ് കരുതിയാല്‍ മതി. പോസ്റ്റ് വായിച്ചിട്ട് മനസ്സിലാവാത്തത് ചോദിക്കണം. അതിലിപ്പോ മനസ്സിലാവാത്തതൊക്കെയുണ്ടോ? ഉണ്ടെങ്കില്‍ ഇഞ്ചി മറുപടി തന്നിട്ടും ഉണ്ടല്ലോ. ഇനി കണ്ടില്ലെന്നും മനസ്സിലായില്ലെന്നുമൊക്കെ നടിച്ചാല്‍ പിന്നെ നീയല്ല, ഞാന്‍ ചോദ്യം ചോദിച്ചാലും രക്ഷയില്ല. ചോദിക്കുന്നതിന്റെ ഇടയ്ക്ക് ചോദ്യങ്ങള്‍ വേണ്ട. നേരിട്ടുള്ള ചോദ്യങ്ങള്‍ മാത്രം മതി. ദില്‍ബാസുരന്‍ എന്ന ബ്ലോഗര്‍ ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗറോട് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതി. പരസ്പരം മത്സരിക്കാന്‍ നിങ്ങളെന്താ ഗോദയില്‍ ഇറങ്ങിയിട്ടുണ്ടോ? പ്രതിപക്ഷബഹുമാനം, പ്രതിപക്ഷബഹുമാനം എന്നൊന്നുണ്ട്. ഞാന്‍ പഠിച്ചുവന്നിട്ട് ദില്‍ബാസുരനേം പഠിപ്പിച്ചുതരാം. ;)

ഗുപ്തന്‍ said...

ഇഞ്ചിയുടെ പോസ്റ്റില്‍ പറയാനുള്ള വിഷയങ്ങള്‍ നേരേ പറഞ്ഞിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്; പറയാതിരുന്നതിലെ ഔചിത്യം മനസ്സിലാവുന്നെങ്കിലും.

സു പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാന്‍ -കൃത്യമായ ഭാഷയില്‍ നിഷേധിക്കാന്‍ - ശ്രീജിത്തിനു പറ്റുമെങ്കില്‍ ഇനി അക്കാര്യത്തില്‍ കമന്റ് യുദ്ധം നടത്തിയാല്‍ പോരേ? എന്തൊക്കെയോ പറയാനുണ്ട് പറയാനുണ്ട് എന്നൊക്കെ പറയുന്നതല്ലാതെ ആരും ഒന്നും പറയുന്നില്ലല്ലോ.

ഇവിടെ മുകളില്‍ കമന്റിട്ടിട്ടുള്ള അനോണികളോട്. ന്യായമായ ഭാഗത്താണ് നിങ്ങള്‍ നില്‍കുന്നതെന്ന് ബോധ്യുമുണ്ടെങ്കില്‍ അവരവരുടെ ബ്ലോഗ് ഐഡന്റിറ്റി ഉപയോഗിച്ചുകൂടേ... മുന്‍പ് ആരോ പറഞ്ഞതുപോലെ കളസം ഇട്ടിട്ട് കൂവ്.

Unknown said...

സൂവിനോട് ഞാന്‍ ഒന്നും ചോദിച്ചില്ലല്ലോ പഠിയ്ക്കാനും പഠിപ്പിയ്ക്കാനും. മാന്യമായി സംസാരീക്കാന്‍ പഠിയ്ക്കൂ ആദ്യം. ഒരുമാതിരി ചന്തപ്പെണ്ണുങ്ങളുടെ സ്വഭാവം എന്റെ അടുത്ത് ഇറക്കരുത്.

സു | Su said...

നീ ചന്തപ്പെണ്ണുങ്ങളെ കുറേ കണ്ടിട്ടുണ്ടാവും മിസ്റ്റര്‍ ദില്‍ബാസുരാ. അതിനെനിക്ക് ഒന്നും ചെയ്യാനില്ല. നിന്റെയൊക്കെ വര്‍ത്തമാനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് കുറേയായി കാണുന്നു. എനിക്കും ആ ലെവലിലേക്ക് വന്നുപറയാന്‍ നല്ല അസ്സലായിട്ട് അറിയാം. അതു നിനക്കും അറിയാമല്ലോ അല്ലേ മിസ്റ്റര്‍ ദില്‍ബാസുരന്‍? അതുകൊണ്ട് പോസ്റ്റ് വെച്ചതിന് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ മര്യാദയ്ക്ക് ഇഞ്ചിയോട് ചോദിക്കുക. അല്ലാതെ ഭീഷണിയും, ഗൂഢാലോചനയും ഒന്നും കൊണ്ട് ഇങ്ങോട്ട് വരണ്ട. പേടിക്കില്ല മിസ്റ്റര്‍ ദില്‍ബാസുരാ പേടിക്കില്ല. വര്‍ത്തമാനത്തിന്റെ മര്യാദ എത്ര വേഗം പോയി എന്നുകണ്ടോ? അതുതന്നെയാണ് ഞാനും പറഞ്ഞത്. വേറൊന്നുമില്ല. തന്നോടൊന്നും ഒന്നും പറയാനുമില്ല. എനിക്ക് ആനപ്പിണ്ടത്തെ മാത്രമല്ല ആനയേയും പേടിയില്ല.

Unknown said...

ഈ രീതിയിലുള്ള നിങ്ങളുടെ കമന്റുകള്‍ക്ക് അതേ നിലവാരത്തിലേക്ക് ഇറങ്ങി വന്ന്‍ ചര്‍ച്ച ചെയ്യാന്‍ എന്റെ അന്തസ്സ് അനുവദിക്കുന്നില്ല. ഇത് വരെ ഞാന്‍ എഴുതിയ കമന്‍ുകളും നിങ്ങള്‍ എഴുതിയ മറുപടിയും വായിച്ചാല്‍ മോശമായ ഭാഷ ഉപയോഗിച്ച് പ്രകോപിപ്പിയ്ക്കാന്‍ ശ്രമിച്ചത് ആരാണ് എന്ന് സ്ഥിരബുദ്ധി ഉള്ള ആര്‍ക്കും മനസ്സിലാവും. ഈ പോസ്റ്റിലെ ചര്‍ച്ച ഞാന്‍ നിര്‍ത്തുന്നു. ഇഞ്ചിയ്ക്ക് നന്ദി.

സു | Su said...

മിസ്റ്റര്‍ ദില്‍ബാസുരാ, തനിക്കു ഞാന്‍ തന്ന ഏത് കമന്റാണ് മോശമായത്? ചന്തപ്പെണ്ണുങ്ങളെപ്പോലെ സംസാരിക്കരുത് എന്നു പറഞ്ഞ കമന്റിനുള്ള മറുപടിയോ? അത് നീയല്ലേ ദില്‍ബാസുരാ മര്യാദ വിട്ട് ആദ്യം സംസാരിച്ചത്? അല്ലേ? നിന്നെ ഞാന്‍ പ്രതിപക്ഷബഹുമാനം പഠിച്ചിട്ട് പഠിപ്പിച്ചുതരാം എന്നു പറഞ്ഞതില്‍ നീയെന്താ മോശം കണ്ടത്? ഒന്നു പറഞ്ഞിട്ടുപോ. എന്തെങ്കിലുമൊക്കെ സംസാരിച്ച് അതിനു മര്യാദയ്ക്ക് ഉത്തരം കിട്ടുമ്പോള്‍, മറ്റുള്ളവരേയും അപമാനിച്ച് ഓടിക്കളയുന്നോ? താന്‍ ഇഞ്ചിയോട് പറഞ്ഞതൊക്കെ എല്ലാവരും കണ്ടു. എന്നോട് ആവശ്യമില്ലാത്തതു പറഞ്ഞിട്ട്, എന്നെ കുറ്റക്കാരിയാക്കുന്നോ?

ഇനി മിസ്റ്റര്‍ ദില്‍ബാസുരന്റെ അന്തസ്സിന് ചേരുന്നത് മറുഭാഗത്തുള്ളവര്‍ താണുവണങ്ങി ഒന്നും മിണ്ടാതെ പറയുന്നതും കേട്ട്, ബഹുമാനിച്ചുകൊണ്ടുള്ള നില്‍പ്പാണോ? ബഹുമാനം എന്നു പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും വേണം ദില്‍ബാസുരാ. എന്തെങ്കിലും നിനക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞു എന്ന് തോന്നിയപ്പോ, നീ നിന്റെ കൂട്ടുകാരിലും, വീട്ടുകാരിലും എത്ര പേരോട് ഒരുമാതിരി ചന്തപ്പെണ്ണുങ്ങളെ എന്നതുപോലെയുള്ള വര്‍ത്തമാനം പറഞ്ഞിട്ടുണ്ട്? ഒന്നോര്‍ത്തുനോക്ക്.

പ്രതിപക്ഷബഹുമാനം പഠിച്ചിട്ട് പഠിപ്പിച്ചുതരാം എന്നുപറഞ്ഞാല്‍ നിനക്കിഷ്ടപ്പെട്ടില്ലെങ്കില്‍ നീ ആദ്യത്തെ വാക്കുകളില്‍ നിര്‍ത്തണമായിരുന്നു.

ഇഞ്ചിയേ ക്ഷമിച്ചുകള. പറയാതെ വയ്യ.

Inji Pennu said...

എന്റെ ബ്ലോഗില്‍ അനോണി ഓപ്ഷന്‍ വെച്ചിരിക്കുന്നത് തെറി പറയാന്‍ അല്ല. ദയവ് ചെയ്ത് മോശമായ ഭാഷ ഉപയോഗിക്കരുത്. ഇത്രയും സത്യം അറിഞ്ഞിട്ടും ശ്രീജിത്ത് ചെയ്തത് അപലപിക്കണമെങ്കില്‍ സ്വന്തം ഐഡിയില്‍ നിന്നു വരാന്‍ സാധിക്കാത്തവരോട് കഷ്ടം എന്നേ പറയേണ്ടൂ. ഈ ഇഷ്യൂ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അനോണിയാവാതെ വരാന്‍ പറ്റുന്നില്ലെങ്കില്‍ കഷ്ടം എന്നേ എനിക്ക് പറയാനുള്ളൂ. മനസ്സിലുള്ളതും സത്യം പറയാനും ഇങ്ങിനെ ഭയക്കണോ? അനോണിമസ് ഓപ്ഷന്‍ പേരില്ലാതെ കാര്യം സംസാരിക്കണം എന്നുള്ളവര്‍ക്കാണ്, അല്ലാതെ കിട്ടുന്ന അവസരത്തിനു ശ്രീജിത്തിനിയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിരോധമുള്ളവരേയോ തെറി പറയാനല്ല.
ശ്രീജിത്ത് എന്നൊരാള്‍ ബ്ലോഗേര്‍സിനോട് ചെയ്തത് നല്ല ഒരു ചതിയാണ്. എന്നിട്ട് ഞാനല്ല ഞാനല്ല എന്ന് ഇത്രേം നേരം ഇവിടെ നിന്ന് പറഞ്ഞു ആളെ കളിയാക്കിക്കൊണ്ടിരുന്നു. ആദ്യത്തെയൊക്കെ ശ്രീജിത്തിന്റെ കമന്റുകള്‍ കണ്ടാല്‍ അറിയാം ആളെ കളിയാക്കാനായിരുന്നു ഉദ്ദേശം എന്ന്. ഇതൊക്കെ പറയാതെ ഇരുന്നതു പഴയ കാര്യങ്ങള്‍ പിന്നേയും കിള്ളി എടുക്കണ്ട എന്നു കരുതിയുള്ള എന്റെ ഒരു മര്യാദ മാത്രമായിരുന്നു. എന്റെ പൊസ്റ്റില്‍ വെബ് ദുനിയ എന്ന് പോലും പറയാതെ ഇരുന്നത് അതുകൊണ്ട് മാത്രമാണ്. ഒരുപാട് മര്യാദ കാണിക്കുമ്പോള്‍ മെക്കിട്ട് കേറാം എന്നൊരു വിചാരമുണ്ടെങ്കില്‍ അത് നടാക്കില്ല. അപ്പോഴേക്കും വെബ് ദുനിയേടെ കൂട്ടുകാരും മെസഞ്ചേര്‍സും കുറച്ച് പേരെത്തി പോസ്റ്റില്‍ കൊസ്റ്റ്യന്‍ ചോദിക്കാനും എന്തോ സ്ഥാ‍പിക്കാനും നോക്കി ആസ് ഇഫ് നതിങ്ങ് ഹാപ്പനെഡ് ഇന്‍ യാഹൂ . ആരെ വിഡ്ഡികളാക്കാന്‍ ആണിവര്‍ നോക്കുന്നത്? യാഹൂ പോസ്റ്റ് ഇട്ടത് ഇരുന്നൂറോളം പേരാണ്. അതില്‍ തന്നെ ദില്‍ബാസുരനൊക്കെ പങ്കെടുത്തില്ല താനും. പിന്നെ എന്തു ചോദ്യം ചെയ്യാനു സ്ഥാപിക്കാനാണാ‍വോ നോക്കുന്നത്? ഇതു തന്നെ ആയിരുന്നു യാഹൂ പോസ്റ്റിലും. എന്നിട്ട് ഇവര്‍ നിഷ്പക്ഷായി ചോദിക്കുന്നു എന്നൊരു നാട്യവും കാണിക്കും. എന്നിട്ടിപ്പോള്‍ അത് നല്ലതായി പൊളിഞ്ഞില്ലേ? ബ്ലോഗിനെക്കാളും കൂട്ടുകാരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അത് കുഴപ്പമില്ല അവരവരുടെ ഇഷ്ടം, പക്ഷെ എന്നും പറഞ്ഞ് ചതിക്കും വഞ്ചനയ്ക്കും നിഷ്പക്ഷതയുടേയും നിഷ്കളങ്കമായ കൊസ്റ്റ്യന്‍ ചോദിക്കുന്നതിന്റേയും പുതിയ മാനങ്ങള്‍ കൊടുക്കരുത്.


ദില്‍ബാസുരന്റെ കമന്റ് തന്നെ..
"കാര്യം ചോദിച്ച് മനസ്സിലാക്കണമെങ്കില്‍ ചോദിക്കാന്‍ പറ്റണ്ടെ? അപ്പോഴേയ്ക്ക് പീഡനവും ആരോപണവും ഒക്കെ അല്ലേ? മുകളിലെ കമന്റുകള്‍ വായിച്ചാല്‍ അറിയാം സംഭവം നടന്ന സമയത്ത് പോസ്റ്റ് ഇട്ടാല്‍ അത്ര രസമില്ല്ലാത്ത ചോദ്യങ്ങള്‍ കേള്‍ക്കേണ്ടീ വരും എന്ന് പറഞ്ഞ് മിണ്ടാതിരുന്നു. എന്നിട്ട് ഒരു കൊല്ലം കഴിഞ്ഞ് ചുറ്റും നോക്കി ആരും ഇല്ല എന്ന് കണ്ടപ്പോള്‍ ഒതുക്കത്തില്‍ ഒരു പോസ്റ്റിട്ട് ആഘോഷം. എന്നിട്ട് എല്ലാം ചര്‍ച്ച ചെയ്യാന്‍ തയ്യായാറാണല്ലോ എന്ന് വായപ്പിട്ടും. ബെസ്റ്റ്. "

ഇതൊക്കെ നല്ല അസ്സല്‍ അലമ്പാണ്. യാതൊരു സത്യവും ഇല്ലാത്തത് പറഞ്ഞുണ്ടാക്കുന്നതാണ് അലമ്പ്! ഇല്ല എന്ന് താങ്കള്‍ക്ക് ആയിരം വട്ടം പറയാം. ആരും ചുറ്റുലുമില്ലാത്തപ്പോള്‍ പോസ്റ്റ് ഇട്ടെന്നോ ദില്‍ബാസുരാ? കൊള്ളാം കേട്ടോ! ചുറ്റുമുണ്ടെങ്കില്‍ ഞാനങ്ങ് പേടിക്കുമോ? ഹയ്യോ!

ഇനിയും കഥകള്‍ മെനയൂ. ബ്ലോഗില്‍ മര്യാദയ്ക്ക് നാലു പോസ്റ്റ് പോലും വെക്കാത്തവര്‍ മലയാളം ബ്ലോഗില്‍ രാഷ്ട്രീയം കളിക്കുന്നതാണ് മലയാളം ബ്ലോഗിന്റെ പ്രധാന പ്രശ്നം. എന്നിട്ട് ഇവരൊക്കെ കൂടി ചാറ്റിലും മറ്റും ആളുകളെക്കുറിച്ച് പരദൂഷണവും ഗോസിപ്പോടും ഗോസിപ്പും. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്ന നാട്യം വേണ്ട ദില്‍ബാസുരാ. നല്ല വ്യക്തമായി അറിയാം എന്താണ് ഉദ്ദേശ്യം എന്ന്. യാഹൂ പ്രശ്നത്തില്‍ എങ്ങിനെയെങ്കിലും ബെന്നിയെ രക്ഷിക്കും എന്ന് നാട് നീളെ പറഞ്ഞോണ്ട് നടന്നിട്ട് കാണിച്ച അല‍മ്പൊക്കെ അറിയാം. അതിന്റെ ഒരു ചെറിയ സാമ്പിളാണിത്. താഴോട്ടും വായിച്ചോക്കണേ. ഇനി അതല്ല ഉദ്ദേശിച്ചേ, വളരെ നിഷ്കളങ്കമായിരുന്നു എന്നൊക്കെ പറയുന്നത് ഒരാളുടെ മുഖത്ത് അടി പറ്റിച്ചിട്ട്, കൊതുകിനെ അടിച്ചു എന്ന മാതിരിയുള്ള തമാശയാണേ! അന്നൊക്കെ ബ്ലോഗില്‍ നടമാടിയ വേഷം കെട്ടുകള്‍ എന്തായിരുന്നു എന്ന് എന്നെക്കൊണ്ട് പിന്നേം എഴുതിപ്പിക്കരുത്. ഇത്തവണ വെറുതേ ജെനറലായി പറഞ്ഞുപോവില്ല.

രസമില്ലാത്ത ചോദ്യങ്ങള്‍ അത് എന്താണാവോ? യാഹൂ പ്രശ്സ്നത്തില്‍ ഡേ റ്റൂ മുതല്‍ രസമില്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. അല്പം എങ്കിലും കോമണ്‍ സെന്‍സ് വേണമേ എന്തെങ്കിലും ഒക്കെ എഴുതിപിടിപ്പിക്കുമ്പോള്‍!
ബാക്കിയെല്ലാവരും വിഡ്ഡികള്‍ ആണെന്ന് കരുതരുതേ! പിന്നെ ദില്‍ബാസുരാ ഒരുപാട് തവണ പീഡനം എന്ന വാക്ക് പറഞ്ഞ് ആളാവല്ലേ. കാണിച്ച പോക്കൂത്തിനൊക്കെ ഞാന്‍ നേരിട്ട് താങ്കളോട് ചോദിച്ചപ്പോള്‍, ചേച്ചി മാ‍പ്പ്, കാലു പിടിച്ച് മാപ്പ് എന്ന് പറഞ്ഞിട്ടുള്ളയാളാണ്. ഒരു തെറ്റും ചെയ്തിട്ടില്ലാത്തതു കൊണ്ടാവുമല്ലോ മാപ്പ് പറഞ്ഞത്!

അതെല്ലാം കഴിഞ്ഞിട്ട് പോലും ദില്‍ബാസുരാ, എന്നെക്കുറിച്ച് ഏതോ #$% അശ്ലീല പോസ്റ്റ് എഴുതിയതിന്റെ ചുവട്ടില്‍ പോയി ഹഹ എന്ന് കമന്റ് വെച്ച മഹാനാണ് താങ്കള്‍! അതുകൊണ്ട് മര്യാദ മാന്യത എന്ന കാര്യങ്ങളൊന്നും പറയാന്‍ അര്‍ഹത തീരെയില്ല കേട്ടോ. ഈ ഒരു വര്‍ഷം ദില്‍ബാസുരനെ പോലുള്ള ഒരു മനുഷ്യന്റെ ഒരു കാരണവശാലും അഭിപ്രായം കൊണ്ടോ കമന്റോ കൊണ്ടോ പോലും അകലച്ച കാ‍ണിച്ചിട്ടും കുത്ത് വാക്കുകള്‍ നിറച്ച ഈ കമന്റ് മാന്യത ആയിരുന്നോ? അവിടെ വന്ന് ഞാന്‍ കമാ എന്നൊരക്ഷം മിണ്ടിയല്ലല്ലോ!

യാഹൂ പ്രശ്നത്തില്‍ വ്യക്തിപരമായ അജണ്ട ഉണ്ടായിരുന്നതു താങ്കള്‍ക്കും ശ്രീജിത്തിനുമാണ്. ബാക്കിയാര്‍ക്കും അല്ല. എന്നിട്ട് മാന്യനാവാനുള്ള ശ്രമം നടത്തല്ലേ! ഇനി അതൊന്നും വിലപ്പോവില്ല. എന്തും കാണിച്ചാല്‍ കുറച്ച് സ്തുതിപാഠകരുണ്ടെന്ന് കരുതി അത് എന്റെ അടുത്ത് നടത്താന്‍ നോക്കണ്ട.

എല്ലായിടത്തും ഓടി നടന്ന് കമന്റും പരിഹാസവും കാണിച്ചിട്ട് അയ്യോ ഞാന്‍ നിഷ്കളങ്കമായാണ് ചോദിച്ചേ എന്നത് വിശ്വസിക്കാന്‍ ഞങ്ങളൊക്കെ ഇന്നലെയല്ല ജനിച്ചത്. ഒരാളെ മാക്സിമം കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കാനും പരിഹസിക്കാനും ശ്രമിക്കും. എത്ര മൌനം പാലിച്ചാലും വായില്‍ കോലോണ്ട് കുത്തിക്കളിക്കും. എന്നിട്ട് തിരിച്ചെന്തെങ്കിലും പറയുമ്പോള്‍ മാന്യമായ ഭാഷ എന്നൊക്കെ അസ്സലായി പറയാം. എന്നിട്ട് തമാശക്കാരായിഷൈന്‍ ചെയ്യാം! ദില്‍ബാസുരന്റേയും ശ്രീജിത്തിന്റേയും ഈ അടവൊക്കെ കുറെ നാളാ‍യി കാണുന്നു. മതി‍ ! ഇനി അത് ഒട്ടും വിലപ്പോവില്ല.

reshma said...

കണ്ടന്റ് മോഷണത്തിനെതിരെയുള്ള പ്രതിഷേധം കഴിഞ്ഞ കൊല്ലം കറിവേപ്പിലയിലെ കമന്റായിട്ട് കൈയ്യും കെട്ടി മാറിനിന്നയാളാണ് ഞാന്‍. സമരമുറകള്‍ ഒന്നും ആരും അറിയിക്കുന്നില്ല എന്നൊരു തോന്നല്‍ അന്നുണ്ടായിരുന്നു. ഈ പോസ്റ്റും കമന്‍സ്റ്റും വായിച്ചതോടെ ആ തോന്നല്‍ മാറികിട്ടി.പത്താള്‍ക്ക് പത്ത് അഭിപ്രായവും ഊഹങ്ങളും കെട്ടുകഥകളും നിറഞ്ഞ മലയാള ബ്ലോഗിന് യാഹുവില്‍ നിന്ന് പാതി വെന്ത ഖേദപ്രകടനം കിട്ടിയത് തന്നെ ഒരു അതിശയമായാണ് ഇപ്പോള്‍ തോന്നുന്നത്. സൂവിന്റേയും, ഈ പോസ്റ്റില്‍ സൂചിപ്പിച്ച കോര്‍ ടീമിന്റേയും നിശ്ചയദാര്‍ഡ്യവും, വിഷയത്തോടുള്ള ആത്മാര്‍ത്ഥയും കൊണ്ട് മാത്രമായിരിക്കണം നീതി ലഭിച്ചത്. അവരോടുള്ള ആദരവ് പ്രകടിപ്പിക്കാതെ വയ്യ.

Unknown said...

മാന്യത ആണോ എന്ന് ചോദിച്ച എന്റെ കമന്റാണ് താഴെ. അതില്‍ എവിടെയാണ് മാന്യത കുറവ് എന്നൊന്ന് കാണിച്ച് തന്നാല്‍ നന്നായിരുന്നു.

ദില്‍ബാസുരന്‍ said...
ബ്ലോഗര്‍മാര്‍ക്കെതിരെ എന്ത് പ്രശ്നം വരുമ്പോഴും ഉയര്‍ന്ന് കേള്‍ക്കാറുള്ള ഒരു ശബ്ദം ഇപ്രാവശ്യം കേള്‍ക്കാഞ്ഞത് രസകരമായി തോന്നി. 'കൂട്ടായ്മ' എന്ന വാക്കാണ് ഇത്. ഇതിന് മുന്നെ യാഹൂ കോപ്പിറൈറ്റ് വിവാദം കത്തിനിന്നിരുന്ന സമയത്ത് ബ്ലോഗ് ഒറ്റക്കെട്ടാവണമെന്നും ഒന്നിച്ച് നില്‍ക്കാത്തവര്‍ പിന്തിരിപ്പന്മാരാണെന്നും എല്ലാം മുറവിളികള്‍ ഉയര്‍ന്നിരുന്നു. ഇപ്രാവശ്യം ബ്ലോഗ് ആക്റ്റിവിസത്തിന്റെ ചെങ്കോലും പതാകയും വഹിക്കുന്ന മാലാഖമാരെ ആരേയും ഈ വഴിക്കൊന്നും ഇത് വരെ കണ്ടില്ല. ബ്ലോഗ് ബ്ലോഗാന്തരം കയറിയിറങ്ങുക ഒന്നും ചെയ്തില്ലെങ്കിലും ഒരു കാലത്ത് പ്രസംഗിച്ച് നടന്ന 'മലയാളം ബ്ലോഗ് നേരിടുന്ന പൊതു പ്രതിസന്ധി' എന്ന പരിഗണന പോലും അര്‍ഹിക്കുന്നില്ലേ ഈ വിഷയം?

മലയാളം ബ്ലോഗിനെയുമതു വഴി ബ്ലോഗേര്‍സിനേയും അടച്ചാക്ഷേപിക്കുന്ന ലേഖനം ആയതിനാല്‍ പ്രസ്തുത ലേഖനത്തില്‍ പുകഴ്ത്തിയും ഇകഴ്ത്തിയും പരാമര്‍ശിക്കുന്നവര്‍ അവരവരുടെ അഭിപ്രായം കൂടി ഇവിടെ രേഖപ്പെടുത്തുന്നത് നന്നായിരിക്കും.

തങ്ങളുടെ വ്യക്തമായ നിലപാടുകളൊ/അജണ്ഡകളൊ ഉള്ള ഇഷ്യൂവില്‍ മാത്രം ഇടപെട്ട് അതിനെ പര്‍വ്വതീകരിക്കുക്കയും, മഹാപ്രസ്ഥാനമായി ഉയര്‍ത്തിക്കൊണ്ട് ബ്ലോഗില്‍ കൊടുങ്കാറ്റു തീര്‍ക്കുകയും ചെയ്യുന്ന പലരും ഇവിടെ പ്രതികരിച്ചു കണ്ടില്ല എന്നതും ശ്രദ്ധേയമാണ്.


അവിടെ വന്ന് ഞാന്‍ കമാ എന്നൊരക്ഷം മിണ്ടിയല്ലല്ലോ! എന്ന് പറഞ്ഞല്ലോ. മിണ്ടിയാല്‍ വിവരമറിഞ്ഞേനേ അപ്പൊ മിണ്ടിയില്ല അത് തന്നെ കാര്യം.

പിന്നെ മാപ്പ് പറഞ്ഞ കാര്യം. ആരോ നിങ്ങളെ പറ്റി പോസ്റ്റ് ഇട്ടതില്‍ ഞാന്‍ കമന്റ് വെച്ച് പ്രോത്സാഹിപ്പിച്ചു എന്ന് പറഞ്ഞ് ഒരു വര്‍ഷം മുന്നെ നിങ്ങള്‍ എനിക്ക് അയച്ച പേഴ്സണല്‍ മെയിലിന് ഞാന്‍ തന്ന മറുപടി ആയിരുന്നു അത്. അങ്ങനെ പ്രോത്സാഹനം ഉദ്ദേശിച്ച് ഇട്ട കമന്റ് അല്ല അത് എന്നും അറിയാതെ എങ്കിലും എന്റെ കമന്റ് കൊണ്ട് അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ കാലില്‍ വീണ് മാപ്പ് പറയുന്നു എന്നും എന്റെ മാന്യത കൊണ്ട് അന്ന് എഴുതിപ്പോയതാണ്. പബ്ലിക്ക് സ്പേസിലിട്ട് വളച്ചൊടിക്കും അതിനെ എന്ന് അന്ന് ഞാന്‍ കരുതിയിരുന്നില്ല.

കളിയാക്കിയുള്ള കമന്റുകളെ പറ്റി രണ്ട് വാക്ക് മാത്രം പറയാം- ഇനിയും പ്രതീക്ഷിയ്ക്കാം. ഓഫീസുകളിലേക്ക് മെയിലയയ്ക്കുകയും കരിങ്കാലി എന്ന് മുദ്രകുത്തി തേജോവധം ചെയ്യുകയും ഒന്നും ചെയ്തില്ലെങ്കിലും ഞാന്‍ അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു ‘ഇദ്’ ഇല്ല. യേത്? ;-)

ഓടോ: വിരട്ടല്‍ കൊള്ളാം. പക്ഷെ ദില്‍ബന്‍ വിരളണമെങ്കില്‍ ഇത് പോര.

- said...

ദില്‍ബാസുരാ, ഇങ്ങനെയൊക്കെ നടന്നാ മത്യോ. ബ്ലോഗറല്ലെ എന്തെങ്കിലുമൊക്കെ എഴുതി ഒരു പോസ്റ്റാക്കന്നേ. :). കമന്റിട്ട് കമന്റിട്ട് ബോറടിച്ചില്ലേ

കരീം മാഷ്‌ said...

യാഹൂ സമരവും ഞാനും.
-----------------
യാഹൂ ഇഷ്യൂവിന്റെ സെറ്റില്‍മെന്റ്‌ എപ്രകാരമായിരുന്നു എന്നു പലതവണ പല ബ്ലോഗുകളില്‍ ചോദിച്ചു സമ്മര്‍ദ്ദമുണ്ടാക്കുകയും ഉത്തരം കിട്ടാത്തതിന്റെ ഫലമായി അതുമായി ബന്ധപ്പെട്ടവരുടെ ബ്ലോഗില്‍ സന്ദര്‍ശനം മതിയാക്കുകയും ചെയ്തവനാണ്‌ ഞാന്‍.
ഇപ്പോള്‍ ഈ വാര്‍ഷിക വേളയിലെങ്കിലും അതിന്റെ ഉത്തരം കിട്ടിയപ്പോള്‍ ആദ്യം സന്തോഷം തോന്നിയെങ്കിലും അവസാനം എന്റെ ചോദ്യം വേണ്ടിയില്ലായിരുന്നുവെന്നു തന്നെ തോന്നി,
(പ്രശ്നങ്ങളെ കൂടുതല്‍ വൈകാരികമാക്കാനും കമണ്ടുകളിലൂടെ പലര്‍ക്കും വിവേകം നഷ്ടപ്പെടാനും ഹേതുവായ സ്ഥിതിക്കു).
ഇപ്പോള്‍ കാര്യങ്ങള്‍ മിക്കവര്‍ക്കും വ്യക്തമായ സ്ഥിതിക്കു ഞാനും ഒരു പുനര്‍ചിന്തനത്തിനു തയ്യാറാവുകയാണ്‌.

1).നമ്മുടെ തന്നെ കുട്ടികള്‍ (വെബ്ദുനിയയില്‍ ട്രയിനികളായി കയറിയ മലയാളികുട്ടികള്‍ക്കു ചുരുങ്ങിയ സമയം കൊണ്ടു മലയാളം കണ്ടന്റുകള്‍ കൊണ്ടു ഒരു യാഹൂ മലയാളം പേജു സെറ്റുചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ അവര്‍ അവര്‍ക്കറിയാവുന്ന ബ്ലോഗുകളില്‍ നിന്നു കഷ്ണമായി കിട്ടിയവ ചേര്‍ത്തതു വിവരമില്ലായമകൊണ്ടാണെന്നു നിഷ്കളങ്കതയോടെ പലതവണ ഏറ്റുപറഞ്ഞിട്ടും അവരോടു ക്ഷമിക്കാന്‍ കഴിയാഞ്ഞവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നല്ലോ എന്ന കുറ്റബോധം എന്നെ ഇന്നും അലട്ടുന്നു.നമുക്കു അവരുടെ ക്ഷമാപണം മാത്രം മതിയായിരുന്നു.(ചുരുങ്ങിയ പക്ഷം ഞാന്‍ എന്ന ബ്ലോഗര്‍ക്ക്‌,ക്ഷമ ചോദിക്കുന്നു, ആത്മാര്‍ത്ഥമായി)
അതിനു ഞാന്‍ എന്റെ മന:സാക്ഷിക്കു കൊടുക്കുന്ന ന്യായം "യാഹൂ പേജുണ്ടാക്കാനേ പറഞ്ഞുള്ളൂ കക്കാന്‍ പറഞ്ഞിട്ടില്ല" എന്നതാണ്‌.

2.യാഹൂ ഭീമന്‍ മാപ്പുപറയണമെന്ന ആവശ്യം പാതി വഴിയില്‍ വിഴുങ്ങി, രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി സമരം ചെയ്യാന്‍ എല്ലാം സഹിച്ചു കൂടെ നിന്നവരെ കൊടും ചൂടില്‍ തന്നെ വിട്ടു അപ്രത്യക്ഷയായി എന്നു ഗോസിപ്പുകളിലൂടെ (ഉറവിടം എഴുതുന്നതില്‍ കാര്യമില്ല)
നിരന്തരം ക്രൂശിക്കപ്പെട്ട 'സമരനേതാക്കളെ' കുറിച്ചു "പണം പറ്റി" എന്ന ആരോപണം ഞാന്‍ വിശ്വസിക്കുന്നില്ല. (കാരണം 'അവരെയൊക്കെ' ഞാന്‍ വായിക്കുന്നു. ആ അക്ഷരങ്ങളിലൂടെ ആ മനസ്സുകളും.
(നഷ്ടപരിഹാരം പണമായി വാങ്ങിയാലും തെറ്റൊന്നുമില്ലായിരുന്നു.പക്ഷെ അതു മറച്ചുവെച്ചു കൂടെ നിന്ന ബ്ലോഗേര്‍സിനെ ഒറ്റുകൊടുത്തു പാതി വഴിയില്‍ നിന്നു തിരിഞ്ഞോടിയിരുന്നെങ്കില്‍ വലിയ പാതകം തന്നെയാവുമായിരുന്നത്‌)
3.യാഹൂ സമരം കൊണ്ടു കിട്ടിയ നേട്ടം ഇനി ഇതുപോലെ മരൊരു കണ്ടന്റ്‌ തെഫ്റ്റ്‌ നടന്നാല്‍ എന്തൊക്കെ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമെന്നും അതിനുള്ള എളുപ്പവഴികള്‍ എന്തൊക്കെയാണെന്നും അറിവു കിട്ടിയതാണ്‌.ബ്ലോഗില്‍ നിന്നു മോഷ്ടിക്കാന്‍ ശ്രമിച്ചാലുള്ള പ്രതിഷേധത്തെക്കുറിച്ചു ഒരു ഇ-അവബോധം സൃഷ്ടിക്കാന്‍ ഇതിന്നായി.

4.ബ്ലോഗിലെഴുതുന്നവരുടെ രചനകളോടു മാത്രമേ പ്രതിപത്തികാണിക്കേണ്ടതുള്ളൂ.വ്യക്തിപരമായ അടുപ്പം പിന്നീടു വലിയ അകല്‍ച്ചയിലേക്കും ചെളിവാരിയെറിയലിലേക്കും മാറിപ്പോകുന്നതു യാഹൂ സംഭവത്തിന്റെ ബാക്കിപത്രമാണ്‌.

5.ഞാന്‍ ചാറ്റും ഈമെയിലും ആവശ്യത്തിനു ഉപയോഗിക്കാറില്ല. അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കുന്നു.അതിനാല്‍ സമരകാലത്തെ രണ്ടു ചേരിയിലെയും വിവരങ്ങള്‍ അറിയാതെ ഉഹാപോഹങ്ങളില്‍ പെട്ടുലഞ്ഞു.(സ്വകാര്യ ജിമെയിലും ജി ടാക്കും തന്നെയാണു ഈ പ്രശ്നത്തെ ഇത്രക്കും വഷളാക്കിയതാന്നാണെന്റെ നിഗമനം) തീരുമാനങ്ങളും അഭിപ്രായങ്ങളും സുതാര്യമായ രീതിയില്‍ ബ്ലോഗിലൂടെ ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ഈ പ്രശ്നം ഇത്രക്കും സങ്കീര്‍ണ്ണമാവുമായിരുന്നില്ല.ഇതിനെക്കാള്‍ തീഷ്ണമായ അടികള്‍ നാം കൈകോര്‍ത്തു പിരിഞ്ഞിട്ടുണ്ടായിരുന്നു.

6.യാഹൂ പ്രശ്നത്തില്‍ രണ്ടു ചേരിയില്‍ നിന്നു പോരടിക്കവേ സര്‍ഗ്ഗസിദ്ധി പ്രകടിപ്പിക്കാന്‍ പറ്റാതെ മനസ്സു വിഷമിച്ചു ഒരുപാടു പ്രതിഭാശാലികള്‍ ബ്ലോഗിലുണ്ട്‌.അവരുടെ രചനകളെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍ എന്ന നിലക്കു അവ വീണ്ടും പൂര്‍വ്വാധികം സൗന്ദര്യത്തോടെ ബ്ലോഗുകളില്‍ വന്നു കാണണമെന്നും ആഗ്രഹിക്കുന്ന വരുടെ കൂട്ടത്തില്‍ ഈ ഞാനും ഉണ്ട്‌.
7. അവസാനമായി എന്റെ ഒരാഗ്രഹം. വ്യക്തിപരമായ വിദ്വേഷങ്ങള്‍ അവസാനിപ്പിച്ചു രചനാപരമായ കാര്യങ്ങളില്‍ ഒന്നിച്ചു നിന്നു ബ്ലോഗിന്റെ മ്യൂലച്യുതി അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്ന ഒരു മനോഭാവം വളര്‍ത്തിയെടുക്കുക.
എന്റെ കാഴ്ച്ചപ്പാടുകളുമായി യോചിച്ചു പോകാന്‍ സാധിക്കുന്നവര്‍ക്കു അഭിപ്രായം പറയാം. വീണ്ടും പുണ്ണില്‍കുത്തി വലിയ മുറിവാക്കാനും വേദനിപ്പിക്കാനും ശ്രമിക്കാതിരിക്കുക.

Kaippally said...

ഇനി ഞാനും എന്തെരെങ്കിലും പറയാം. സമരം എല്ലാം നല്ലതാണു്. ഇനിയും സമരങ്ങള്‍ ഉണ്ടാകണം. കാരണം സമരത്തിലൂടെ മാത്രമെ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ഈ അടുത്താണു് ഞാന്‍ ചില കാര്യങ്ങള്‍ മനസിലാക്കിയത്. നിയമപരമായി ഇന്ത്യയില്‍ copyright violation സ്ഥാപിക്കാനുള്ള legal frameworkഉം machineryയു ഇല്ല.


അരെങ്കിലും content മോഷ്ടിച്ചാല്‍ "അപ്പിടിസെഞ്ചിടും" "ഇപ്പിടി സെഞ്ചിടും" "മൂക്കില്‍ കേറ്റിക്കളയും" എന്നെല്ലാം ചുമ്മ പറയാം .. അല്പം ബഹളം (കൂട്ടത്തില്‍ അല്പം publicityയും) ഉണ്ടാക്കാം എന്നല്ലാതെ. ഒരുത്തന്‍/ഒരുത്തി വിചാരിച്ചാലും യാഹൂവിനെയല്ല ആരെയും ഒരു [----]ഉം ചെയ്യാന്‍ കഴിയില്ല.

മൃദുല്‍രാജ് said...

100

Anonymous said...

കൈപ്പള്ളി സര്‍,

സാറിനോട് പറഞ്ഞാല്‍ സമ്മതിക്കുകേല , അറിയാം എന്നാലും ഒന്നു പറയാമെന്ന് ബച്ച്. ഈ www എന്ന കുന്ത്രാണ്ടത്തിലിടുന്ന വിവരങ്ങള്‍ക്ക് അതായത് ഡാറ്റയ്ക്ക് സംരക്ഷണം മറ്റു രാജ്യങ്ങള്‍ കൊടുക്കുന്നുണ്ട്. അമേരിക്കയിയില്‍ നിന്ന് ഒരാള്‍ മലയാളം ബ്ലൊഗ് ചെയ്യുന്നു, അത് കട്ടെടുത്താല്‍ അയാള്‍ക്ക് കേസ് കൊടുക്കാം.അവിട്
( വേണമെങ്കില്‍ :))

ഈ നിയമങ്ങള്‍, പ്രത്യേകിച്ച് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇന്ത്യയിലും വരും ചെല്ലാ.:))

ഏതായാലും http://copyright.gov.in/ ഈ ലിങ്കത്തിലെ 5മത്തെ പാര ഒന്നു നോക്ക് ക്ലിയറാവും.

പിന്നെ കേസിനു പോയാല്‍ തോല്‍ക്കുമോ ജയിക്കുമോ എന്ന കാര്യം, കണ്ടറിയണം. നല്ല വക്കീലൊക്കെ ഒണ്ടെങ്കില്‍ നമുക്കൊരു പിടീ പിടിക്കാം. ബൈ ദ വേ കൈപ്പള്ളിക്കൊരു നിയമ ബിരുദം എടുത്തൂടെ.


ഓ ടോ : അനോണിയായതില്‍ ക്ഷമിക്കണട്ടാ. കൈപ്പള്ളിയെ പറ്റി എന്തേലും പറഞ്ഞാ മെക്കിട്ട് കേറാന്‍ വരും. നമുക്ക് വേറേം പണിയുണ്ടേ :))

Anonymous said...

കൈപ്പള്ളീ ഒന്നുകൂടെ

ആദ്യം സമരം ചെയ്യണമെന്നും സമരം ചെയ്തില്ലേല്‍ ഒരു കാര്യം നടക്കുകേലെന്നും പറഞ്ഞിട്ട് പിന്നെ ആരും വിചാരിച്ചാലും ആരേം ഒന്നും ...... ( അയ്യേ !! ) ചെയ്യാന്‍ പറ്റൂല്ലാന്നും പറഞ്ഞത്, ചെല്ലാ മോശം.

ചില കാര്യങ്ങള്‍ ഇങ്ങനെ വൈകി മനസിലാക്കുന്നതാ നല്ലത് :)

Inji Pennu said...

ദില്‍ബാസുരാ, കളിയാക്കാനും അലമ്പ് കാണിക്കാനും താങ്കള്‍ ബ്ലോഗില്‍ സെര്‍ട്ടിഫൈഡ് ആണെന്നേ. അല്ലാന്ന്‍ ഞാന്‍ പറഞ്ഞാല്‍ പോലും ആരും സമ്മതിച്ചു തരില്ല. അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും. പെട്ടെന്ന് എന്നിട്ട് ഇവിടെ വന്ന് മാന്യനായി അഭിനയം വേണ്ടാ എന്നേ പറഞ്ഞുള്ളൂ. പിന്നേ താങ്കള്‍ കളിയാക്കിയാല്‍ ശ്ശൊ ഞാന്‍ ബ്ലോഗ് അങ്ങട് നിറുത്തും! കലുങ്കില്‍ ഇരിക്കുന്നവന്റെ കമന്റ് ആര് ശ്രദ്ധിക്കൂന്നു? അവരുടെ ഫ്രസ്റ്റ്രേഷന്‍ അവര്‍ തീര്‍ക്കുന്നു. പാവങ്ങള്‍! പക്ഷെ മാന്യനാവാന്‍ വരരുത് ട്ടാ‍!

ആയ്യോ ദില്‍ബാസുരാ അടുത്ത കഥയാ? പിന്നെ പെമ്പിള്ളേരേം അവരുടെ വീട്ടുകാരേം ഒക്കെ കാലങ്ങളാ‍യി ഉപദ്രവിച്ചു നടന്നവര്‍ക്ക് ചിലപ്പോ പോലീസിന്റെ ഇടിയും നാട്ടുകാരുടെ ഇടിയും ഇരുട്ടടിയും കിട്ടിയെന്ന് വരും. എന്നെ കാര്യമായി ഉപദ്രവിച്ചിരുന്നതുകൊണ്ട് ലേറ്റസ്റ്റ് ഇനി ഇവിടുന്നാണോ എന്നൊക്കെ സംശയം തോന്നാം.
ഒരു കുഴപ്പവുമില്ല! വിരട്ടല്ലേ ദില്‍ബാ!

>>ഓടോ: വിരട്ടല്‍ കൊള്ളാം. പക്ഷെ >>ദില്‍ബന്‍ വിരളണമെങ്കില്‍ ഇത് പോര.

ഹഹഹഹഹഹ! ഇത് കണ്ടപ്പോ പാവം തോന്നിയോണ്ട് ഒരു ഫ്രീ ഉപദേശം: കൂട്ടുകാര്‍ക്ക് വേണ്ടി തെണ്ടിത്തരം കാണിക്കുമ്പൊ അവര്‍ സ്പിരിറ്റ് കേറ്റും. അവര്‍ക്ക് ഒരു കുരങ്ങനെ ആവശ്യമുണ്ടേ. അത് കഴിഞ്ഞാ അത് കഴിഞ്ഞു. അത് എപ്പോഴെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്. കോളേജൊക്കെ കഴിഞ്ഞു ദില്‍ബാ! പാവം കണ്ടക്ടറോടും വിവരമില്ലാത്തവരോടും മറ്റും കാണിക്കുന്ന നമ്പറുകള്‍ എല്ലായിടത്തും നടക്കില്ല. ഇതേ ഫീല്‍ഡ് വേറെയാ!

ഇത് ഇങ്ങിനെ കണ്ടിന്യൂസായിട്ട് തുടരുന്നത് പോലും ദില്‍ബനെ പോലുള്ളവര്‍ക്ക് ആസ്വാദ്യമായിരിക്കും, ആ അസുഖത്തിനു നിന്ന് തരാന്‍ സമയമില്ല. വേറെ പണീണ്ട്!

Inji Pennu said...

കരീം മാഷേ
ഒന്നാമത്തേയും രണ്ടാമത്തേയും പോയിന്റുകള്‍ എവിടുന്ന് കിട്ടി? എന്റെ ലേഖനം വായിച്ചില്ലേ? അതോ കമന്റ് മാത്രാണോ വായിച്ചത്. ആരു പറഞ്ഞു നേര്‍സറി പിള്ളേരാണ് കണ്ടന്റ് മോഷ്ടിച്ചതെന്ന്? കൊള്ളാമല്ലോ! അങ്ങിനെയൊക്കെ പറഞ്ഞു പിന്നെ അവരുടെ ജോലി ജോലി എന്നൊക്കെ നുണക്കഥകള്‍ ഉണ്ടാക്കി ആളുകളെ തെറ്റിദ്ധരിപ്പിച്ചവര്‍ക്ക് ഗുണം കിട്ടിയതും സത്യമാണെന്ന് കമന്റുകളില്‍ നിന്നു തന്നെ അറിഞ്ഞില്ലേ? എന്നിട്ടും അത് തന്നെ പിന്നേം ദയവ് ചെയ്ത് ആവര്‍ത്തിക്കരുത്. ഇത്രേം പേരെ കരിവാരിത്തേക്കലാ‍വുമത്.

Santhosh said...

ഞാന്‍ നിയമജ്ഞനല്ല. എന്നാലും കൈപ്പള്ളിയുടെ കമന്‍റില്‍ ആധികാരികതയുടെ ചുവയുള്ളതിനാല്‍ ഈ അടുത്തകാലത്തു് വായിച്ച ഒരു വിവരം പങ്കു വയ്ക്കുന്നു.

ഈ ലിങ്കില്‍ പറയുന്നതനുസരിച്ചു്, ഇന്ത്യയില്‍ copyright violation സ്ഥാപിക്കാനുള്ള legal frameworkഉം machineryയു ഇല്ല എന്നു പറയുന്നതില്‍ യാതൊരു കഴമ്പുമില്ല.

വിന്‍സ് said...

ഒള്ളതു പറയാമല്ലോ...സൂപ്പര്‍ പോസ്റ്റും, അതിലും സൂപ്പറായ കമന്റ്സും. കാപ്പിലാന്റെ നാടകം പോലെ ഇരുന്നൂറ്റമ്പതും കഴിഞ്ഞു മുന്നേറാന്‍ ആശംസിക്കുന്നു.

ഹരി കുമാര്‍, കൌമുദി, യാഹൂ, വെബ് ദുനിയ.... ഇവരില്ലായിരുന്നെങ്കില്‍ ഈ ബ്ലോഗുലകം ‘ബ്ലോഗുകള്‍ വാണിടും കാലം, കള്ളവുമില്ല ചതിയുമില്ലാ’ എന്നൊക്കെ പാടി പാടി തോളത്തു കയ്യിട്ടു നടന്നേനെ എന്നു മനസ്സിലായി. ങ്യാഹഹഹ

സോറി... ഞാന്‍ പണ്ടേ എനിക്കോ സുഹ്രുത്തക്കള്‍ക്കോ കുടുംബക്കാര്‍ക്കോ ഗുണമില്ലാത്ത കാര്യത്തില്‍ ഇടപെടാറില്ല. അതു കൊണ്ട് യാഹൂ പ്രശ്നത്തിലും, കൌമുദി പ്രശ്നത്തിലും നീ എവിടെ ആയിരുന്നെടെ കുവ്വേ എന്നു ദയവായി ചോദിക്കരുതെന്നു അപേക്ഷിക്കുന്നു :)

മൃദുല്‍രാജ് said...

അല്ലേ, എന്താ ഇപ്പോ ഈ യാഹൂ പ്രശ്നം ? എന്നു ചോദിക്കുന്ന ഒത്തിരി പുതിയ ബ്ലോഗേഴ്സ് കാണും... അവര്‍ക്കായി ഒരു വാക്ക്.. (ഞാന്‍ പുതിയതല്ല.. കുറെ നാളായി ഇവിടെ ഉള്ളതാ.. പഴയ ബ്ലോഗ് ഡിലിറ്റ് ചെയ്ത് പുതിയ ആളായി വന്നു എന്നേ ഉള്ളൂ.)

നൂറ്റാണ്ടുകളായി മലയാളം ബ്ലോഗേഴ്സില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് കൊഴുത്തു തടിച്ച "യാഹൂ" എന്ന വിദേശിയെ സത്യാഗ്രഹ സമരങ്ങളിലൂടെ മലയാളം ബ്ലോഗ്ഗ് ലോകത്ത് നിന്നു പുറത്താക്കിയ മഹത്തായ "സ്വാതന്ത്ര്യ സമരം" ആയിരുന്നു യാഹൂ സമരം. 2007മാര്‍ച്ച് -5 നു അങ്ങനെ മലയാളം ബ്ലോഗ് സ്വതന്ത്രമായി. ഇപ്പോള്‍ അവിടെ മോഷണങ്ങള്‍ ഇല്ല, കള്ളങ്ങള്‍ ഇല്ല, കുതികാല്‍ വെട്ടില്ല, പാരകള്‍ ഇല്ല, ചീത്ത വിളി ഇല്ല, ഗ്രൂപ്പുകള്‍ ഇല്ല, ചാറ്റിങ് ഇല്ല, വിഴുപ്പലക്കല്‍ ഇല്ല. സമത്വ സുന്ദര ബ്ലോഗ് ലോകം.

അപ്പോള്‍ പിന്നെ എല്ലാ വര്‍ഷവും ഈ ദിനം നമ്മള്‍ അഘോഷിക്കണം എന്നാണ് എന്റെ അഭിപ്രായം.

നമുക്ക് ചെയ്യാവുന്നത്,

1. എവിടെ എങ്കിലും വിജയം കണ്ടാല്‍ വിളിക്കുന്ന "യാഹൂ" എന്നത് വിളിക്കരുത്.
2. യാഹൂ..ചാഹേ കോയി മുഛേ .. എന്ന പാട്ട് പാടാതിരിക്കുക.
3. യാഹൂ ചാറ്റിങ് ബഹിഷ്കരിക്കുക.
4. യാഹൂ റ്റൂള്‍ ബാര്‍ ഉണ്ടെങ്കില്‍ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുക.
5. യാഹൂ മെയില്‍ ഡിലിറ്റ് ചെയ്യുക, എന്നിട്ട് AOL, അല്ലെങ്കില്‍ gmail മാത്രം ഉപയോഗിക്കുക.
6. യാഹൂ സേര്‍ച്ച് ഉപയോഗിക്കരുത്.
7. യാഹൂ ഗ്രൂപ്പ് ഒരിക്കലും പാടില്ല.

അങ്ങനെ നമുക്ക് യാഹൂവിനെതിരെ പ്രതിഷേധം തുടര്‍ന്നു കൊണ്ടേയിരിക്കാം...

Unknown said...

ഇഞ്ചീ,
അനോണിമിറ്റിയുടെ പിന്നില്‍ മറഞ്ഞിരിക്കുന്ന നിങ്ങള്‍ക്ക് വായിച്ചതും കേട്ടതുമായ എന്റെ ഡീറ്റെയിത്സ് വെച്ച് flamebait ചെയ്യാന്‍ എളുപ്പമായിരിക്കും. പക്ഷെ എനിക്കും വേറെ പണിയുണ്ട് and I am not taking the bait. അപ്പൊ ഒക്കെ പറഞ്ഞത് പോലെ. കാണാം.

ഓടോ: ഫ്രീയായിട്ട് തന്ന ഉപദേശത്തിന് നന്ദി. സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞതായിരിക്കും അല്ലേ? ശ്രദ്ധിച്ചോളാം.

Unknown said...

നല്ല ലേഖനം.. ആശംസകള്‍

Pradeep Purushothaman said...

വിജയകരമായ മാര്‍ച്ച് 5 നെ ലോക ബ്ലോഗര്‍ ദിനമായി എന്തുകൊന്ട് പ്രഖ്യാപിച്ചുകൂടാ?
സൈബര്‍ ഹൈവേയിലെ ‘പാണ്ടി ലോറി’ യെ ‘കുഞ്ഞിത്തവളകള്‍’ മറിച്ചിട്ട ദിനമല്ലേ അത്.
എല്ലാ ബൂലോക മലയാളികളും ഗൌരവമായി എടുക്കണം.

വിചാരം said...

123 :)

ഭൂമിപുത്രി said...

ഇഞ്ചി,ഇന്നാണ് ഞാനീ പോസ്റ്റ്കാണുന്നതു.ഈ സംഭവങ്ങളൊക്കെ നടന്നു വളരെക്കഴിഞ്ഞാണ്‍ ഞാന്‍ബ്ലോഗിലെത്തിപ്പെടുന്നതു.
അതുകൊണ്ട്തന്നെ ആവേശമുണര്‍ത്തുന്ന ഈ വിവരങ്ങള്‍ ഒരു പുതിയ അറിവായിരുന്നു.
ഒരു റെസിപ്പി ഇഷ്യുവിനെപ്പറ്റി എവിടെയൊ വായിച്ച നേരിയ ഒരോര്‍മ്മയുണ്ട്.
ഏതായാലും സൂര്യഗായത്രിയ്ക്കും,ഈ അവകാശ സമരം മുന്നില്‍നിന്നു നയിച്ചു വിജയിപ്പിച്ച സന്നദ്ധപോരാളികള്‍ക്കും എന്റെ ഒരു big salute!

Anonymous said...

ആ ശ്രീജിത്ത് എന്ന പയ്യന്‍ നാടുവിട്ടോ ?

വിവാദം ഊതിക്കത്തിക്കാനല്ലാട്ടോ. ഇവന്മാരൊക്കെ പറയുന്ന കാര്യങ്ങളൊക്കെ വിശ്വസിച്ച് ഇരുട്ടിലായിരുന്ന ഒരാളാ ഞാനും. എന്തിന് ചെയ്തു എന്ന് ഇപ്പോഴും മനസിലാവണില്ല.

എന്തായാലും ഈ വിവാദം കൊണ്ട് ചിലരുടെ ഒക്കെ മുഖം മൂടി പൊളിഞ്ഞു വീണു.

മൃദുല്‍രാജ് said...

ഇത്രയും വായിച്ചപ്പോള്‍ ഒരു പ്രധാന സംശയം

ഇഞ്ചി, സു എന്നിവരില്‍ ആരെങ്കിലും മറുപടി തന്നാല്‍ മതി. ആരോ കൊടുത്ത് സു-വിന്റെ നംമ്പര്‍ വെബ് ദുനിയയില്‍ കിട്ടി. (A or B, പ്രശ്നമില്ല ). അതു കൊണ്ട് ഉണ്ടായ പ്രശ്നം എന്തെന്ന് സാധാരണ വായനക്കാരന് മനസ്സിലാകുന്നില്ല. ഒന്നു വിശദീകരിക്കാമോ? അവര്‍ ഭീഷണിപ്പെടുത്തിയോ? അതോ ഫോണ്‍ നമ്പര്‍ യഹൂ-വില്‍ പ്രസിദ്ധപ്പെടുത്തിയോ? അതുമല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ കിട്ടിയത് കൊണ്ട് കേസ് വേറെ ഏതെങ്കിലും ദിശയില്‍ മാറിപ്പോയോ?

ചോദിക്ക്കാന്‍ കാരണം, യാഹൂ പ്രശ്നത്തില്‍ ആ ഫോണ്‍ നമ്പര്‍ ചോര്‍ന്നതിന് എന്താ ഇത്ര പ്രത്യേകത എന്ന് മനസ്സിലാകുന്നില്ല. (ധാര്‍മികമായി ആരായാലും അത് ചെയ്യരുതായിരുന്നു..ശരി തന്നെ). ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അത് ബാധിക്കുന്നവര്‍ തന്നെ അല്ലേ എതിര്‍ കക്ഷിയെ വിളിച്ച് ഫോണ്‍ നമ്പര്‍ കൊടുക്കേണ്ടത് ? ഇതിലും വലിയ ക്രിമിനല്‍ കേസിനു പോലും പ്രതികള്‍ക്ക് വാദിയുടെ നമ്പര്‍ കിട്ടാറുണ്ടല്ലോ.. അപ്പോള്‍ ഈ നമ്പര്‍ ചോര്‍ച്ച കൊണ്ട് സു-വിനുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നു വിശദീകരിക്കാമോ? വെറും ഇ-മെയില്‍, ബ്ലോഗ് ഇവ കൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നോ സു, ഇഞ്ചി തുടങ്ങിയവര്‍ ഉദ്ധേശിച്ചിരുന്നത്?

(എനിക്കു വെബ് ദുനിയയില്‍ ആരെയും അറിയില്ല, ശ്രീജിത്ത്, ദില്‍ബാസുരന്‍ എന്നിവരുമായി ഒരു ബന്ധവും ഇല്ല. ഇഞ്ചിയെ പോലെ ഒരു അനോണി. തല്‍ക്കാലം അഞ്ചാറു മാസമായി യു.എ.എ-യില്‍ വസിക്കുന്നു. മീറ്റിനൊന്നും പോയിട്ടില്ല.)

Inji Pennu said...

>>ഇഞ്ചിയെ പോലെ ഒരു അനോണി.

ഈ പ്രയോഗം വേണ്ടാട്ടൊ. ഇഞ്ചിയെപ്പോലെ ഒരു ബ്ലോഗര്‍ ആണ് ശരിയായ പ്രയോഗം. ‘അനോണി’ യല്ല, ഒരു ബ്ലോഗും അതിനൊരു ഐഡിയുമുണ്ട്. തല്‍ക്കാലം ഇത്രേ ഗൂഗിള്‍ ചോദിച്ചിട്ടുള്ളൂ.

പിന്നെ താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ലും ലേഖനത്തിലും കമന്റുകളിലും വേണ്ടുവോളം ഉത്തരങ്ങളുണ്ട്. അതൊക്കെ വായിച്ചോക്കൂ. ബേബി സിറ്റ് ചെയ്ത് ഉത്തരം കാണിച്ച് നേരാന്‍ ഉദ്ദേശ്യമില്ല.

Anonymous said...

നമ്പര്‍ ചോര്‍ച്ച കൊണ്ട് സു-വിനുണ്ടായ ബുദ്ധിമുട്ടുകള്‍ ഒന്നു വിശദീകരിക്കാമോ? വെറും ഇ-മെയില്‍, ബ്ലോഗ് ഇവ കൊണ്ടുള്ള ഒരു യുദ്ധം ആയിരുന്നോ സു, ഇഞ്ചി തുടങ്ങിയവര്‍ ഉദ്ധേശിച്ചിരുന്നത്?
മൃദുലന്‍ ന്റെത് വളരെ ന്യായമായ ആവശ്യം.
മറുപടി എങ്ങും കണ്ടില്ലല്ലോ ?

പൊതു താല്പര്യം മാനിച്ചു ഉത്തരം പറയുമോ?

Inji Pennu said...

>>പൊതു താല്പര്യം
ഉവല്ലോ തീര്‍ച്ചയായും. അതിനാണല്ലോ എന്നെ ശമ്പളം തന്ന് ഇവിടെ വെച്ചിരിക്കുന്നത് അമേരി‍ക്കന്‍ ഗവണ്‍‌മെന്റ്.

അതിനു മുന്‍പ്, രസീതുണ്ടോന്ന് അന്വേഷിക്കണം.
1. യാഹൂ സമരത്തിനു പങ്കെടുത്തിരുന്നോ?
2. ഉണ്ടെങ്കില്‍ പോസ്സിന്റെ ലിങ്ക്? മലയാളം ബ്ലോഗര്‍ ഐഡി?
3. മുകളില്‍ രണ്ടുമുണ്ടെങ്കില്‍ പൊതു താത്പര്യം എന്ന് പറയുന്നതു എത്ര പേരുണ്ട്? അവരില്‍ എല്ലാവരും പോസ്റ്റിട്ടിരുന്നോ? പോസ്റ്റിട്ട ഇരുന്നോറാളം പേരില്‍ മിനിമം നൂറ് പേരെങ്കിലും അല്ലെങ്കില്‍ പോട്ടേ അന്‍പത് പേര്‍ എങ്കിലും ഉട്ണെങ്കില്‍ ഇതൊരു പൊതു താത്പര്യമായി പരിഗണിക്കാം. കുറച്ച് ബ്ലോഗ് പോസ്റ്റുണ്ടോ സഖാവേ അട്ടിമറിക്കാന്‍?

മൃദുല്‍രാജ് said...

മാപ്പ് തരൂ ബ്ലോഗറേ....

പക്ഷേ ഞാന്‍ ചോദിച്ച ചോദ്യത്തിനൊന്നും ഉത്തരം തരാതെ ഇരുന്നാല്‍ എങ്ങനെ അറിയും ബ്ലോഗറേ.. ഈ ലേഖനത്തിലോ കമന്റുകളിലോ ഇതിനുള്ള ഉത്തരം നല്ല രീതിയില്‍ മനസ്സിലാകുന്ന തരത്തില്‍ ഇല്ല. യാഹുവിനെതിരെയുള്ള യുദ്ധത്തെ പറ്റി മനസ്സിലായി. അതിനിടയില്‍ ഉള്ള ഈ ഫോണ്‍ വിവാദം ആര്‍ക്കും (അതിലുള്‍പ്പെട്ടവര്‍ ഒഴികെയുള്ളവര്‍) മനസ്സിലായിക്കാണും എന്നു എനിക്ക് തോന്നിയില്ല. പറയാന്‍ താല്പര്യം ഇല്ല എങ്കില്‍ വേണ്ട. അത് അറിഞ്ഞാലേ ഇന്നു രാത്രി ഉറങ്ങുകയുള്ളു എന്നൊന്നും എനിക്കില്ല.

പിന്നെ അന്ന് ആ യുദ്ധത്തില്‍ പങ്ക് ചേര്‍ന്നവര്‍ക്കും പോസ്റ്റ് ഇട്ടവര്‍ക്കും മാത്രമേ ഇതൊക്കെ ചോദിക്കാനും അറിയാനും ഉള്ള സ്വാതന്ത്ര്യം ഉള്ളു എങ്കില്‍ ഞാന്‍ ഈ ലേഖനം വായിച്ചിട്ടുമില്ല, കമന്റ് ഇട്ടിട്ടുമില്ല എന്ന് കരുതി പ്രിയ ബ്ലോഗര്‍ ക്ഷമിക്കുക. (അന്നു പൊസ്റ്റിട്ട 200 പേരില്‍ എത്ര പേര്‍ക്ക് ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം അറിയാം എന്ന് എനിക്കറിയില്ല. അവരെ എല്ലാവരേയും ഈ കമന്റുകള്‍ക്കിടയില്‍ കണ്ടുമില്ല.)

Roby said...

ഇന്നത്തെ ബ്ലോഗ് വായനയുടെ ക്വോട്ട സമയം ഈ ഒറ്റ പോസ്റ്റില്‍ തീര്‍ന്നു..:)

ചില സാങ്കേതിക കാരണങ്ങളാല്‍ ഞാന്‍ ബ്ലോഗില്‍ നിന്നും വിട്ടു നിന്ന കാലത്തായിരുന്നു യാഹൂ പ്രശ്നമെന്നതിനാലും കോപ്പിറൈറ്റ് എന്ന ചിന്തയോട് പൂര്‍ണ്ണമായി ആശയപരമായി യോജിക്കാനാകാത്തതിനാലും ഞാന്‍ ഈ പ്രശ്നത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇന്നിതു വായിക്കുമ്പോള്‍ സൂര്യഗായത്രി എന്ന ബ്ലോഗറോടുള്ള ബഹുമാനം ഇരട്ടിക്കുന്നു. നല്ല പോസ്റ്റ്.

(ഞാനറിയാതെ എന്തെല്ലാം ഈ ബൂലോകത്തു നടന്നു...)