എനിക്കില്ലേ
ഒരു വൃക്ഷമാകണം
എന്റെ ശിഖരങ്ങള്‍ താഴ്ത്തി ചെറുകിടാങ്ങള്‍ ഊഞ്ഞാലാടണം
എന്റെ ഇലകള്‍ അവര്‍ക്കായി കളിക്കോപ്പാക്കണം
എന്റെ തണലില്‍ അവര്‍ കൂടുകൂട്ടണം
പിന്നെയില്ലേ
എനിക്ക് കടലാകണം
തീരത്ത് നിന്നെന്നെ അമ്മേയെന്ന് വിളിക്കുമ്പോള്‍
ആര്‍ത്തലച്ച് അവരെ മാറോടണയ്ക്കണം
പൈതങ്ങളുടെ കണ്ണീരൊപ്പി
എന്റെ സിരകളില്‍ ഉപ്പ് രസം നിറയ്ക്കണം
എന്നിട്ടില്ലേ
എനിക്കൊരു പക്ഷിയാകണം
ചുണ്ടില്‍ തീറ്റവെച്ചെന്റെ കുഞ്ഞുങ്ങളെയൂട്ടണം
അവയ്ക്ക് മീതെ അടയിരിക്കണം
പിന്നെ മെതുവേ തള്ളിമാറ്റി പറക്കാന്‍ പഠിപ്പിക്കണം
പിന്നെയെനിക്ക് ഭൂമിയാകണം
സര്‍വ്വം ക്ഷമിച്ച് ചവുട്ടിമെതിക്കാന്‍ കിടന്നുകൊടുക്കണം
എന്റെ പൊടിയില്‍ ഉരുണ്ട് പിരളാന്‍
എന്നെ കുത്തി നോവിക്കാന്‍
എന്നിലേക്ക് ആറടിയില്‍ അലിയാന്‍
എന്നെയൊരു സ്ത്രീയായി ജനിപ്പിച്ച ദൈവമേ!
നിനക്ക് ഞാന്‍ എന്തു പകരം തരും?
2008-03-29
എനിക്കില്ലേ...
Subscribe to:
Post Comments (Atom)
33 പ്രതികരണങ്ങള്‍:
അമ്മ
ഉമ്മ ;)
ഹൃദയത്തെ തൊട്ട കവിത.
എന്നെയൊരു സ്ത്രീയായി ജനിപ്പിച്ച ദൈവമേ!
നിനക്ക് ഞാന്‍ എന്തു പകരം തരും?
കൊള്ളാം ലളിതമായ, ഹൃദ്യമായ വരികള്‍..
നല്ല ചിന്തകള്‍....നല്ല വരികള്‍!! ബ്ലോഗില്‍ വല്ലപ്പോഴും വന്നു പിറക്കുന്ന നല്ല കവിതകളീല്‍ ഒന്ന്!
“കവിത ഒരനുഭവമാകുന്നു..” എന്നു കേട്ടിട്ടുണ്ട്; അറിഞ്ഞതിപ്പോള്‍...ഒന്നുകൂടി ഒന്നു വായിക്കട്ടെ...
[ഞാന്‍ പണ്ടെഴുതിയ വരികളിവിടെ]
:P
വളരെ ലളിതമായ, സുന്ദരമായ വരികള്‍..
ഇഷ്ടമായി...
മാതൃവാത്സല്യത്തിന്റെ ചൂടറിഞ്ഞ ആര്‍ക്കും വായനയുടെ ഉപരിതലത്തില്‍ ഉപേക്ഷിക്കുവാന്‍ കഴിയില്ല ഈ കവിതയെ.
നുണഞ്ഞ മുലപ്പാലും
ഊട്ടിയ ഉരുളയും
അങ്ങനെ ഓര്‍മ്മിപ്പിക്കുന്നത് എന്റെ ഉമ്മാനെയാണ്
വളരെ നന്നായിരിക്കുന്നു.
റ്റച്ചിങ്ങ് ന്ന് പറഞ്ഞാ റ്റച്ചിങ്ങ്!
എന്റെ പെണ്ണേ...
“എനിക്കില്ലേ......”
നിന്നെയൊന്നുമ്മ വെക്കാന്‍ തോന്നുന്നു..
നല്ല കവിത, തൊട്ടല്ലോ കുട്ടീ..എന്റെ ഖല്‍ബിനെ..
എനിക്കു വൃക്ഷമാകാം..കടലാകാം..പക്ഷിയാകാം.. ഭൂമിയാകാം...
ഞാനൊരമ്മയാണല്ലൊ.......
എന്നെയൊരു അമ്മയാക്കിയ ദൈവമേ!
നിനക്ക് ഞാന്‍ എന്തു പകരം തരും?
അവരസൂയപ്പെടും..
ആണുങ്ങളേയ് :)
തലക്കെട്ടില്‍ മാത്രമെ കവിതയുള്ളൂ. ചിലപ്പോള്‍ മാത്രം സംഭവിക്കുന്ന അത്ഭുതങ്ങള്‍ ആവാതിരിക്കട്ടെ ഇഞ്ചിയുടെ നല്ല കഥകളും കവിതകളും.
(ഉമ്പാച്ചിയുടെ ചില മികച്ച കവിതകള്‍ വായിച്ച് ഇങ്ങോട്ട് വന്നതിന്‍റെ ഹാങ്ങ് ഓവര്‍ ആകാം എനിക്ക് :))
കവിത എന്നത് ഒരു ആരോപണമാണ് സുനീഷേ.
നന്നായിരിക്കുന്നു....
“എനിക്ക് കടലാകണം
തീരത്ത് നിന്നെന്നെ അമ്മേയെന്ന് വിളിക്കുമ്പോള്‍
ആര്‍ത്തലച്ച് അവരെ മാറോടണയ്ക്കണം
പൈതങ്ങളുടെ കണ്ണീരൊപ്പി
എന്റെ സിരകളില്‍ ഉപ്പ് രസം നിറയ്ക്കണം“
ഓര്‍മ്മകള്‍ ഒ.എന്‍.വി യിലേയ്ക്കും പോയി,
(ഉപ്പ് എന്ന കവിത)
“പിന്നെയൊരു നാള്‍
കടല്‍ കണ്ടു ഞാന്‍
കാണാതായ തന്‍ മക്കളെയോര്‍ത്ത്
നെഞ്ചു ചുരന്ന പാലെങ്ങുമൊഴുകി
പരക്കുന്നൊരമ്മയെ കണ്ടു ഞാന്‍.“
അവിടെ മക്കളെ കാണാതായ അമ്മ,
ഇവിടെ ആ മക്കളുടെ കണ്ണീരലിയിച്ച്
വീണ്ടും ഉപ്പു രസം തന്നില്‍ നിറയ്ക്കുന്നു..
നന്നായിരിക്കുന്നു കവിത
:)
നല്ല വരികള്‍!!
സോറി.. എന്റെ കളിക്കുടുക്കമനസ്സിന് ഇതൊന്നും എടുത്താല്‍ പൊന്തുന്നില്ല. ഇവിടെ ഈ കവിത എവിടെയൊക്കെയോ തൊട്ടു എന്നെഴിവച്ചവര്‍ അതെന്തുവകുപ്പിലാണ് എന്നും കൂടി എഴുതാന്‍ സൌമനസ്യം കാണിച്ചിരുന്നെങ്കില്‍ ഇതിനെ ഒരരുക്കാക്കാമായിരുന്നു.
എനിക്കേറ്റവും
പ്രിയ്യപ്പെട്ട മകളേ
നീ നിന്റെ
ലോലഭാവത്തിന്റെ വസന്തങ്ങള്
പ്രണയത്തിന്റെ പൂന്തോട്ടങ്ങള്
മാത്ര്ത്വത്തിന്റെ മഞ്ഞുപെയ്യുന്ന
വയലേലകള്
അവറ്ക്ക് തന്നെ കൊടുത്തേക്കുക
എന്തുകൊണ്ടെന്നാല്
ഞാന് ആകാശവും
അവര്
എന്റെ നെഞ്ചില്നിന്നുദ്ഭവിച്ച
പക്ഷികളുമാകുന്നു.
നന്നായിട്ടുണ്ട്.
ആദ്യവരികളിലെ എന്റെ, എന്റെ, എന്റെ ഒഴിവാക്കാമായിരുന്നു എന്നു തോന്നി :)
ഇഞ്ചി ശരിക്കും അത്ഭുതപ്പെടുത്തി ഈ കവിതയിലൂടെ.
“അമ്മ” -
വല്ലാതെ മോഹിയ്ക്കുന്നു,
മോഹിപ്പിയ്ക്കുന്നു...
പരന്നു തണല്‍ വിരിക്കാനും ,
നിറഞ്ഞൊഴുകിപ്പരക്കാനും,
ഇളം ചുണ്ടുകളിലേയ്ക്കു
തന്നെത്തന്നെ പകരാനും....
മോഹം, ആവേശം, കൊതി....പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ടു പലപ്പോഴും. തോല്‍പ്പിക്കാനെന്നപോലെ, വാക്കുകളും ചിലപ്പോള്‍ പിണങ്ങും, ആശയങ്ങളില്‍ നിന്നും പിടിതരാത്ത വാക്കുകളായി, അഥവാ രൂപമില്ലാത്ത വാക്കുകളായി- ആരേയും കാണിക്കാനാവാതെ....
ഇഞ്ചീ, നന്നായിട്ടുണ്ട്, ഇവിടെ വാക്കുകള്‍ ‘സമര്‍ഥ'ങ്ങളാകുന്നു.
നന്ദി വരികള്‍ക്ക്.
ജ്യോതിര്‍മയി.
"മ്മ"വിളികേട്ട നിന്‍റെ കാതോരം
വേണുനാദം കേട്ട പോല്‍ പുളകിതയായില്ലേ,
എന്‍റെ കിടത്തവും യിരുത്തവും ചെറു നടത്തവും
പുതുമഴ വീണ മണ്ണിന്‍നിര്‍വൃതിപോല്‍ തുടുത്തില്ലേ.
എന്‍ ജീവന്‍റെ നാളം കൊടുങ്കാറ്റിലുമുലയാതെ
മറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......
അറിയാതെയെങ്കിലും എന്‍റെ മറു വാക്കിനാല്‍
നിന്‍റെ മനമൊന്നു പിടച്ചെങ്കില്‍ "മാപ്പ്",
നല്ലൊരു ചിക്കണ്‍ ബിരിയാണി വെച്ചു തന്നോളൂ, പകരം.
inspiring!
ചിലത് വായിയ്ക്കുമ്പോള്‍, ചേര്‍ത്തു വെയ്ക്കാന്‍ തോന്നും,
ചിലത് പേടിപ്പിയ്ക്കാറുണ്ട്, വേദനിപ്പിയ്ക്കാറുണ്ട്,
ചിലത് ഇങ്ങനെയാണ്.. ഒരു പ്രചോദനമാണ്. ജീവിയ്ക്കാന്‍, സ്നേഹിയ്ക്കാന്‍, പാടാന്‍, എഴുതാന്‍ ..
(ബ്ലോഗുകളെ ഏറെ സ്നേഹിച്ചു തുടങ്ങിയിരിയ്ക്കുന്നു! എന്നു ചുരുക്കം) :)
നല്ല കവിത.. ഓര്‍ത്തുവെക്കാന്‍ തോന്നുന്ന വരികള്‍.
മണ്ണും മരവും കടലും സുന്ദരം തന്നെ..!! പക്ഷെ സ്ത്രീജന്മം പുണ്യജന്മം എന്നത് വെരും സീരിയല്‍ പരസ്യം മാത്രമാണ്..എതായാലും കവിത നന്നായി... ഇഷ്ടായി...!!
അടുത്തിരുന്ന് സംസാരിക്കണ പോലെ ഉണ്ട്. :)
ആത്മഗഥം
excellent!
നല്ല ഭാവന...ഇനിയും എഴുതൂ...
Post a Comment