വിശേഷങ്ങൾ പറയാൻ ബ്ലോഗ് ഉപയോഗിക്കരുതെന്ന് കുറേ നാളായി പ്രതിജ്ഞ എടുത്തിരുന്നതാണ്. എന്നാലും, വല്ലപ്പോഴും തെറ്റിക്കാനല്ലെങ്കിൽ എന്ത് പ്രതിജ്ഞ എന്നു പോലെ,
പുന്നാര അനിയന്റെ കല്യാണം ആയിരുന്നു. അതുമല്ല വിശേഷം. അതിനു ഫോട്ടോ എടുത്തത്, ഫോട്ടോഗ്രാഫറായി ജനിക്കുകയും മനുഷ്യനായി ജീവിക്കുകയും ചെയ്യുന്ന ഭൂതകാലക്കുളിരിന്റെ പത്രാധിപരാണ്. സൂഫി സംഗീതത്തിന്റേയും ലാറ്റിൻ അമേരിക്കയുടേയും ഇടയിലെ യാത്രകളിലെപ്പോഴെങ്കിലും എവിടെയെങ്കിലും ആ പട്ടം കുരുങ്ങിപ്പോയാലോ എന്നോർത്ത് ഒഫീഷ്യലായി വെക്കാൻ ധൈര്യമുണ്ടായിരുന്നില്ല. പക്ഷെ വിളിച്ച ഉടനേ പറന്നെത്തുകയും, മിഴിവുറ്റ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. അധികം ഒന്നും സംസാരിക്കാത്ത, കാഴ്ചകളെല്ലാം ഫ്രേമിലൂടെ മാത്രം കാണുന്ന, ചിത്രങ്ങളിൽ ജീവനൂതി ഉണർത്തുന്ന തുളസിപ്പൂക്കളുടെ അനേകം ആരാധകരിൽ ഒരു ഇടം എനിക്കും. (വളരെ പണ്ട് സന്തോഷ് ശിവൻ ഒരു സുഹൃത്തിന്റെ പെങ്ങടെ കല്യാണത്തിനു വന്നു ഫോട്ടോ എടുത്തിരുന്നു, അളു പിന്നീട് വല്യ ഫേമസ് ആയപ്പോൾ സ എന്ന് മിണ്ടിയാൽ എന്റെ സുഹൃത്ത്, ഒ അവൻ എന്റെ പെങ്ങടെ കല്യാണത്തിനു ഫോട്ട് എടുത്തതല്ലേ എന്ന് പറഞ്ഞ് കളയും. അതുപോലെ കുറേ നാൾ കഴിയുമ്പൊ എനിക്കും ഒന്ന് അഹങ്കരിക്കാലോ എന്നോർത്ത് ) :)
2009-07-17
തുളസിപ്പൂക്കൾ
Subscribe to:
Post Comments (Atom)
23 പ്രതികരണങ്ങള്‍:
ചുള്ളന്റെ റേറ്റ് എത്ര്യാ? എനിക്കും ഒരു കല്യാണം കഴിക്കാനുണ്ട് ;-)
അധികം ഒന്നും സംസാരിക്കാത്ത, കാഴ്ചകളെല്ലാം ഫ്രേമിലൂടെ മാത്രം കാണുന്ന, ചിത്രങ്ങളിൽ ജീവനൂതി ഉണർത്തുന്ന...
തുളസി..
എനിക്കും ഒന്നു കാണാനും, ഇത്തിരി ഇടപഴകാനും ഭാഗ്യമുണ്ടായി..
(:
ആശംസകൾ !!!(ഇഞ്ചിക്കല്ല....അനിയന്!)
ഇഞ്ചീ, ഇങ്ങനെയുള്ള വിവരങ്ങള്‍ പ്രതിജ്ഞ തെറ്റിച്ചിട്ടായാലും പറയണം. അനിയന് എല്ലാ നന്മകളും!
ഏതായാലും ആ 'മകന്‍'പോസ്റ്റ് ഒന്നുകൂടി വായിക്കാനായി! :)
ചേച്ചിയുടെ മോളെ ഓര്‍മ്മ വന്നു. ഞാന്‍ എടുക്കേണ്ട താമസം, അവള്‍ എന്റെ തോളത്ത് തലപൂഴ്ത്തി ഉറങ്ങിക്കളയും, അഞ്ചു മിനിട്ട് പോലും വേണ്ട ഉറക്കം പിടിക്കാന്‍. തോളില്‍ ഭാരം തോന്നുമ്പോള്‍ മനസ്സിലാക്കാം അവള്‍ ഉറങ്ങിയെന്ന്. അവളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും relaxed ആയിട്ടുള്ള സ്ഥലം എന്റെ തോളിനും കഴുത്തിനും ഇടയിലുള്ള ഭാഗമാണെന്ന് തോന്നിയിട്ടുണ്ട്. അവള്‍ വലുതായി. ഇനി തോളത്ത് വെക്കാന്‍ പറ്റില്ല. എങ്കിലും ഞാന്‍ തന്നെ അവള്‍ക്ക് ജീവന്‍. അങ്ങനെ ഞാനും അച്‌ഛനായി :P )
കുട്ടികളുടെ favourite ആയിമാറാന്‍ കഴിയാത്തവര്‍ കുട്ടികളെ വളര്‍ത്താന്‍ യോഗ്യരല്ല എന്ന് എനിക്ക് തോന്നുന്നു :)
പോസ്റ്റിനെക്കാളും വലിയ കമന്റ്!!! സോറി :)
എന്നാലും ഇച്ചിരീം കൂടി ചിത്രങ്ങളിടാരുന്നു. :-)
അനിയന്‍സിന് ആശംസകള്‍...
--
അതുശരി... അങ്ങനെയാണ് കാര്യങ്ങള്‍..... ഭൂതകാലക്കുളിരിന്റെ പത്രാധിപര്‍ക്ക് കൊടിയ വലതുപക്ഷ വ്യതിയാനം.. സഖാക്കളേ, പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കൂ, ആ സാമദ്രോഹിയെ.................
ആശംസകൾ !!!(ഇഞ്ചിക്കല്ല...അനിയനും "ഭൂതകാല" തുളസിക്കും!)
nn_TT pOTTam ellaam eviTe? :)
my keyman is not working after some windows updates including IE8 :(
ഇതാണ് പൊങ്ങച്ചം! :-)
പഴേ പോസ്റ്റില്‍ ഒരു ചേച്ചിക്കുട്ടീടെ സ്നേഹം മുഴുവന്‍ കണ്ടു..:)
അനിയനും,കാഴ്ചകളെല്ലാം ഫ്രേമിലൂടെ ആവാഹിക്കുന്ന തുളസിക്കും ആശംസകള്‍..:)
പ്രതിഷേധിക്കുന്നു. :| ഞാനും നല്ല ഫോട്ടോയെടുക്കും. ബിരിയാണി എനിക്കും ഇറങ്ങും. (തുളസ്യേ, ഒന്നും വിചാരിക്കണ്ടാട്ടോ).
അനിയാ ആശംസകൾ. :)
രാജേ, കഴിക്കുന്നതൊക്കെക്കൊള്ളാം. വിളിക്കാൻ മറക്കണ്ട. എനിക്ക് സാരി വാങ്ങുമ്പോൾ ആകാശനീലയോ, പിങ്കോ, മതി. പച്ചയായാലും കുഴപ്പമില്ല.
മാരീച്ചോ, ഈ പോളിറ്റ് ബ്യൂറോയൊക്കെ ഇന്നെലെ ഇണ്ടായതല്ലേ ;)
അനിയന് ആശംസകൾ..:)
അനിയന് മംഗളാശംസകള്‍ ...
തുളസിക്കുട്ടി തകര്‍ത്തൂല്ലേ?
ഇഞ്ചിയാണോ ആ ഫോട്ടൊയ്ടെ ഇടത്ത് കണ്ണാടി വച്ച് നീല സാരിയുടുത്ത് നിക്കുന്നത്? :)
:) കുറേ ആശംസകള്‍.
ഓഫ്: രാജേ, ഫോട്ടോസ് ഞാനെടുത്താല്‍ മത്യാവോ?
കല്യാണത്തിന് വന്നവരുടെ എല്ലാം നിഷ്കളങ്ക ഭാവത്തില്‍ ഒരു അഞ്ഞൂറ് ക്ലോസപ്പ്! എന്നിട്ട് ആല്‍ബത്തില്‍ എല്ലാവരുടേം ഫോട്ടോയുടെ അടിയില്‍ പേരും വച്ച്... ശോ.. പുതിയ ഒരു ട്രെന്റ് തന്നെ തുടങ്ങുമായിരിക്കും.
ഒന്നും തരണ്ടാന്ന്! :)
all best wishes for the bride n groom. ചേച്ചിയമ്മയുടെ അനിയന്‍ പെട്ടെന്നങ്ങ് വളര്‍ന്നു കല്യാണചെക്കനായി അല്ലെ ഇഞ്ചി? ഇനി പിടിച്ചാല്‍ കിട്ടില്ലാട്ടോ - ചേച്ചിയമ്മ വെറും ചേച്ചിയാവുന്ന കാലായി! (അനുഭവം ഗുരു!) ആ മകന്‍ പോസ്റ്റ് വളരെ ഇഷ്ടായ ഒന്നാണ്.
എങ്ങനെയൊക്കെയായിരിക്കും ഫ്രെയിമുകള്‍ ! കാണാന്‍ കൊതി.
അനിയന്‍, ഭാഗ്യദേവന്‍
തുളസി, പാവം :)
ആശംസകള്‍.
ഡായ് ദുഷ്ട്, പറഞ്ഞ്പോലുമില്ല.
ദ് ഏതു പള്ളിയാ ഇഞ്ചി പെണ്ണെ ?
Post a Comment