2009-07-06

പർദ്ദ


വൻ‌മരങ്ങളെ മൂടുന്ന പായലാണ്.

പച്ചപ്പ് മറച്ച് നബി(കൾ) മൂടിക്കെട്ടുമ്പോൾ
അവയിലെ പിടയ്ക്കുന്ന കണ്ണുകൾ
മനുഷ്യരാണെന്നോർമ്മപ്പെടുത്തലിൽ
എത്ര ആയിരത്തൊന്നു രാവുകളാണ്
അലാവുദ്ദീനു നഷ്ടപ്പെടുത്തിയത്.

അവയിലെ വേരുകൾ ആഴ്ന്നിറങ്ങി
എത്ര കടലുകൾ തേടിയാണ് യാത്ര പോയത്
പായൽക്കെട്ടുകൾക്കുള്ളിലെ ഫലങ്ങൾ
എത്ര കിളികളിലാണ് പൊട്ടിമുളച്ചത്
കണ്ണുചിമ്മുന്ന നക്ഷത്രങ്ങളിൽ എത്ര
സുറുമയാണ് രചിക്കപ്പെട്ടത്.

നേദാ സുൽത്താനേ
മരിക്കും മുൻപേ കറുപ്പിൽ മുക്കിയിട്ടും
മരണത്തിൽ ചുവപ്പിക്കുവാൻ നിനക്കായല്ലോ പെണ്ണേ!


for Neda Soltan

34 പ്രതികരണങ്ങള്‍:

Haree said...

അയ്യോട!
ഈ ബ്ലോഗ് പൂട്ടിന്ന് ഇന്നലത്തെ മനോരമ ‘യുവ’യിലുണ്ടായിരുന്നല്ലോ!
--

ഇട്ടിമാളു അഗ്നിമിത്ര said...

ഹരീ.. ഞാനും അതു വായിച്ചു തന്നെ വന്നതാ...

അപ്പൊ ഇഞ്ച്യെ... :) ഇനിയും കാണാം ട്ടൊ

Riaz Hassan said...

മുറി വൈധ്യന്‍ ആളെ കൊല്ലും....

അരവിന്ദ് :: aravind said...

നന്നായിട്ടുണ്ട്.

സു | Su said...

ലിങ്കിൽ പോയാലേ മുഴുവൻ പിടിയും കിട്ടൂ അല്ലേ? പോയി നോക്കി മനസ്സിലാക്കിക്കോളാം. :)

സാബിഖ് said...

കവിതയുടെ ലേബലുകൾ മനസ്സിലായി. പക്ഷെ
എഴുത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടൊ എന്ന സംശയം ഉണ്ട്.
വലിയ വലിയ വിഷയങ്ങളെ കുറിച്ചെഴുതുന്ന ആളുകെൾ എന്തുകൊണ്ടാണ് പർദ്ദയെ അടിച്ചമർത്തലിന്റെ പര്യായമായി മാത്രം കാണുന്നത്?
അതിനെ ഒരു വസ്ത്രമായി മനസ്സിലാക്കൻ അധിബുദ്ധി ആവശ്യമൂണ്ടൊ...?
സ്ത്രീ സ്വാതന്ത്ര്യം എന്നാൽ വസ്ത്രത്തിന്റെ നീളം കുറയുന്നതിനനുസരിച്ച് കൂടുന്ന എന്തോ സാധനം ആണൊ...?
തുറന്ന മനസ്സൊടേ വേണം കാര്യങ്ങൾ മനസ്സിലാക്കാൻ.
എല്ലാ വാർത്തകൾക്കു ഒരു വലിയ കഥ പറയാനുണ്ടാവും.

Baiju Elikkattoor said...

സാബിഖ്,

"എന്തുകൊണ്ടാണ് പർദ്ദയെ അടിച്ചമർത്തലിന്റെ പര്യായമായി മാത്രം കാണുന്നത്?
അതിനെ ഒരു വസ്ത്രമായി മനസ്സിലാക്കൻ അധിബുദ്ധി ആവശ്യമൂണ്ടൊ...?"

തീര്‍ച്ചയായും ഇല്ല. അത് ഒരു വസ്ത്രമല്ല, മറിച്ച് ഒരു അധിനിവേശത്തിന്റെ ചിഹ്നം ആണെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല; സാമാന്യബുദ്ധി മതി. വ്യക്തി സ്വാതന്തൃത്തിന്റെ മേലുള്ള കടന്നു കയറ്റത്തിനുള്ള ഉപകരണം! ഒരു തുണി കഷണം വസ്ത്രമാകുന്നത് അത് ധരിക്കുന്ന ആളിന് പൂര്‍ണ സ്വതന്തൃയത്തോട്‌ ധരിക്കണോ അല്ലെങ്കില്‍ അത് മാറ്റി മനസ്സിന് ഇണങ്ങിയ മറ്റെന്തെങ്കിലും ധരിക്കാനോ ഉള്ള സ്വാതന്ത്യം ഉള്ളപ്പോള്‍ ആണ്. അല്ലാതെ ഏതെങ്കിലും വിശ്വാസത്തിന്റെ പേരില്‍ അടിച്ചേല്പ്പിക്കപെടുമ്പോള്‍ അല്ല. ഗുരുവായൂര്‍ അമ്പലത്തില്‍ ചൂരിദാര്‍ പാടില്ല, സാരി മാത്രമേ ധരിക്കാവൂ എന്നത് വ്യക്തി സ്വതണ്ട്യത്തിനു മേലുള്ള കടന്നു കയറ്റമല്ലേ, ചൂരിദാര്‍ മാന്യമായ വേഷം അല്ല
എന്നുണ്ടോ?

ഞാന്‍ ജോലി സമയത്ത് ഫുള്‍ സ്ലീവ്സ് ഷര്‍ട്ട്‌ മാത്രമേ ധരിക്കാവു, ഹാഫ് സ്ലീവ്സോ ടി ഷര്‍ട്ടോ ധരിക്കാന്‍ പാടില്ല എന്ന് എന്‍റെ തൊഴില്‍ ദാതാവ് പറഞ്ഞാല്‍ ഫുള്‍ സ്ലീവ്സ് ഷര്‍ട്ട്‌ എന്നെ സംബന്ധിച്ച് കടന്നു കയറ്റത്തിന്റെ ചിഹ്നമായി മാറുന്നൂ. എന്ത് കൊണ്ടെന്നാല്‍, എനിക്ക് അത് ധരിക്കുവാന്‍ മാനസീകമായി തല്പരിയം ഇല്ലെങ്കിലും സാഹചരിയം എന്നെ അത് ധരിക്കുവാന്‍ നിബന്ധിതന്‍ ആകുന്നു. അത് പോലെ ജയിലില്‍ കുറ്റവാളികള്‍ ധരിക്കുന്ന വേഷം, പോലീസിന്റെയും പട്ടാളത്തിന്റെയും യൂണിഫോം, എല്ലാം വസ്ത്രങ്ങള്‍ എന്നതില്‍ ഉപരി സാഹചരിയം വ്യക്തിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചില ചിഹ്നങ്ങള്‍ ആകുന്നു. എന്നാല്‍, ഇതൊക്കെ സാമൂഹികമായ ചില കൃത്യ നിര്‍വചനത്തിന് അവിഭാജ്യം ആകുമ്പോള്‍, പര്‍ദ്ദ എന്ന ചിഹ്നം ഒരു വ്യക്തി അണിയാന്‍ നിര്‍ബന്ധിത ആകുന്നതു ആ വ്യക്തിയുടെ ജനനം ഒരു പ്രത്യേക ലിംഗത്തില്‍ ആയി പോയി എന്നത് കൊണ്ട് മാത്രം ആകുന്നു!

"സ്ത്രീ സ്വാതന്ത്ര്യം എന്നാൽ വസ്ത്രത്തിന്റെ നീളം കുറയുന്നതിനനുസരിച്ച് കൂടുന്ന എന്തോ സാധനം ആണൊ...?"

ഇത് വെറും ബാലിശമായ ചോദ്യമാണ്. പര്‍ദ്ദ ധരിക്കാതെ തന്നെ വൈവിധ്യമാര്‍ന്ന വേഷത്തില്‍ മാന്യമായി സമൂഹത്തില്‍ ഇടപെടുന്ന സ്ത്രീകളെ കാണുന്നില്ല എന്നുണ്ടോ. അതുപോലെ, ശരിയായ വിധം നഗ്നത മറയുന്ന രീതിയില്‍ വസ്ത്ര ധാരണം നടത്താനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരടിയതും സ്ത്രീകള്‍ തന്നെ എന്ന് ഓര്‍ക്കുക.

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

ഒരു പാട് മുസ് ലീ പര്‍ദ്ദ ധാരിപെണ്‍കൊടിമാര്‍ ബ്ലോഗെഴുതുന്നുണ്ടല്ലോ. അവരാരെങ്കിലും ഇതൊരു അടിച്ചമര്‍ത്തലിന്റെ സിമ്പലാണെന്ന് പറഞ്ഞ് ഇത് പോലൊരു കവിതയെഴുതിരുന്നെങ്കില്‍ പറയുന്നതില്‍ അത്പം കാര്യമുണ്ടെന്ന് ധരിക്കാമായിരുന്നു.

മുസ് ലീം പെണ്‍കൊടികള്‍ പര്‍ദ്ദ ധരിക്കുന്നതിന് കവിതയെഴുതുന്നവര്‍, അവരോടുള്ള ആത്മാര്‍ത്ഥമായ സ്നേഹത്തില്‍ നിന്നാണെന്നാതായും കരുതാന്‍ വയ്യ. :)

പര്‍ദ്ദ ഇന്ന് സത്യത്തില്‍ ഒരു ഫാഷനാണ്. സ്ത്രീകള്‍ തന്നെയാണ് അത് തിരെഞ്ഞെടുക്കുന്നത്. ഫ്രാന്‍സില്‍ പര്‍ദ്ദ നിരോധിച്ചപ്പോള്‍ അതി നീക്കാന്‍ വേണ്ടി സമരം ചെയ്തവര്‍ മുസ് ലീം പുരുഷന്മാരല്ല.

Calvin H said...

"മുസ് ലീം പെണ്‍കൊടികള്‍ പര്‍ദ്ദ ധരിക്കുന്നതിന് കവിതയെഴുതുന്നവര്‍, അവരോടുള്ള ആത്മാര്‍ത്ഥമായ സ്നേഹത്തില്‍ നിന്നാണെന്നാതായും കരുതാന്‍ വയ്യ. :)"

ഉവ്വുവ്വ്... മനുഷ്യരെ മുസ്ലീമെന്നോ ഹിന്ദുവെന്നോ വേർതിരിച്ച് കാണാത്തവരുടെ ചിന്തകൾ, പ്രിയ ചിന്തകൻ , താങ്കൾക്ക് ഒരുകാലത്തും മനസിലാകാൻ പോവുന്നില്ല കെട്ടൊ.

സാബിഖ് said...
This comment has been removed by the author.
സാബിഖ് said...

പ്രിയ ബൈജു...
അധിനിവേശം പൊലുള്ള കനമുള്ള വാക്കുകൾ പർദ്ദക്ക് പിന്നിൽ കെട്ടിവെക്കുമ്പൊൾ താങ്കൾ വെറുതെ വിടുന്നത് അധിനിവേശത്തിന്റെ യധാർത്ഥ ചിഹ്നങ്ങളെയാണ്.
അല്ലെങ്കിൽ പർദ്ദ എങ്ങോട്ടാ‍ണ് അധിനിവേശം നടത്തിയത് എന്നെങ്കിലും പറയ്യെണ്ടിയിരുന്നു.
പർദ്ദ എന്നല്ല,ഏതൊരു വസ്ത്രധാരണ രീതിയും,അടിച്ചെൽ‌പ്പിക്കപ്പെടുന്നതിനെ ആരാണ് ന്യായീകരിച്ചത്.എന്റെ പ്രതികരണത്തിലേതായാലും അത്തരം ഒരു സൂചന ഇല്ലായിരുന്നു.ആ ഒരു അടിച്ചമർത്ത്ലിനെ ഓഫീസിലെ ഫുൾസ്ലീവ് വസ്ത്രരീതിയുമായി താരതമ്യം ചെയ്തതൊക്കെ സാമാന്യീകരണത്തിന്റെ ഏതു തട്ടിലാണ് കൊണ്ടുവെക്കേണ്ടത്...?
പിന്നെ പർദ്ദ ധരിക്കാതെ സമൂഹത്തിൽ മാന്യമായി ഇടപെടുന്നതു പൊലെ പർദ്ദ ധരിച്ചുകൊണ്ടും സ്ത്രീകൾ സമൂഹത്തിൽ മാന്യമായി ജീവിക്കുന്നുണ്ട്.
എന്റെ ചൊദ്യം അപ്പോഴും അവിടെ തന്നെ ഉണ്ട്.ഒരു വസ്ത്രധാരണ രീതിയെ എന്തടിസ്ഥാനതിലാണ് അടിച്ചമർത്തലിന്റെ ചിഹ്നമായി അടയാളപ്പെടുത്തുന്നത് എന്ന്.
ഞാനറിയുന്ന അധിക സ്ത്രീകളും പർദ്ദയെ സൌകര്യപ്രതമായ ഒരു വസ്ത്രമായി കരുതുന്നവരാണ്-നമ്മളൊക്കെ പാന്റ്സും ഷർട്ടും ധരിക്കുന്ന അതെ എളുപ്പത്തോടുകൂടി.

Nasrajan said...

ഈ പോസ്റ്റിനു മറുപടി എഴുതിയില്ലെങ്കില്‍ ഞാന്‍ ധരിക്കുന്ന വേഷത്തോടുള്ള അന്യായമാവും അത്. ഒരു വേഷം, അതു ധരിക്കുന്ന ആളുടെ മനസിനെ പ്രതിഫലിപ്പിക്കുന്നുവെങ്കില്, പര്ദ ധരിക്കുന്ന ആളെ നിങ്ങള്ക്കു ഒരു ആദര്ശത്തില്‍ വിശ്വസിക്കുന്ന വ്യക്തിത്വമായി കാണാം. അല്ലെങ്കില്, അങങന്യേ കാണാവൂ.

കാലാകാലങങളായി എല്ലാ ഫെമിനിസ്റ്റുകളുടെയും ഉറക്കം കെടുത്തുന്നതു വസ്ത്രത്തിന്റെ നീളം മനസ്സിന്റെ വിസ്ത്റുതിയെ നിറ്ണയിക്കുന്നു എന്ന ഒരു വിഡ്ഡിത്തമാണെന്നു വരുമ്പോള്, "വിരോധാഭാസം", എന്നു പറയാതെ വയ്യ. കാരണം, അതു സ്വന്തം മനസ്സിന്റെ സങ്കുചിത മനോഭാവമാണു കാണിക്കുന്നതു.

ആരാണു പര്ദ അടിചേല്പ്പിക്കുന്നത്? ഒരു മത വിശ്വാസമോ? അതോ പുരുഷ് വറ്ഗമോ? അതോ പുതിയ തലമുറയോടു അസൂയ തോന്നുന്ന ഒരു കൂട്ടം വയസ്സന്മാരോ? "മതവിശ്വാസം" എന്നാണു നിങ്ങളുടെ ഉത്തരം എങ്കില്‍ അതൊരിക്കലും "അധിനിവേശം" അല്ല, നമ്മുടെ മതേതര രാജ്യത്തില്. അതിനു സ്വാതന്ത്ര്യം എന്നു പറയും, അതാണു സത്യവും . നമ്മള്‍ മലയാളികള്, പുരോഗമന ചിന്താഗതിയുടെ ജാഡയില്, മറവില്, പലപ്പോഴും ഒരു അസഹിഷ്ണുവിനെ ഒളിപ്പിക്കുന്നു. ഞാന്‍ കറുത്ത പറ്ദ ധരിക്കാറില്ല, പകരം, എന്റെ വേഷം ഇസ്ലാമികമാവണം എന്നു നിറ്ബന്ധമുന്ട്. അതിനെ പരിഹസിക്കുന്നവരെ ഞാന്‍ കേരളത്തില്‍ മാത്റമേ കണ്ടിട്ടുള്ളൂ. കേരളത്തിലെ ഹൊസ്പിറ്റലില്‍ ബി. പി നോക്കുന്ന നഴ്സ് പറഞു, ഫുല്‍ സ്ലീവിന്റെ മീതെ വെചു ബി.പി ചെക്ക് ചെയ്താല്‍ ശെരിയാവില്ല എന്നു. ഇപ്പൊ അമേരിക്കയില്‍ 3 ചെക്കപ്പും ചെയ്ത സായിപ്പുമാര്ക്ക് ഇല്ല, അങ്ങനെ ഒരു പരിഹാസം. :-)

പറ്ദ എനിക്കു ബഹുമാനം മാത്രമേ നേടി തന്നിട്ടുള്ളു, കാരണം, അധിനിവേശം സമ്ഭവിക്കുന്നതു വേഷതില്‍ അല്ല, മനസ്സിലാണു. അതു കൊന്ടു, ഈ കാര്യം ഇതു ധരിക്കുന്നവറ്ക്കു വിട്ടെക്കു, അവറ്ക്കു പരാതിയില്ലെങ്കില്, പിന്നാറ്ക്ക്!! ഇനി, പറ്ദ ധരിക്കുന്ന ആറ്ക്കെങ്കിലും പരാതി ഉണ്ടെങ്കില്, അതു വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്റ്യം ഉണ്ടല്ലൊ നമ്മുടെ നാട്ടില്?

Calvin H said...

“ഇനി, പറ്ദ ധരിക്കുന്ന ആറ്ക്കെങ്കിലും പരാതി ഉണ്ടെങ്കില്, അതു വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്റ്യം ഉണ്ടല്ലൊ നമ്മുടെ നാട്ടില്?“

എഴുതപ്പെട്ട നിയമങ്ങൾ മാത്രമല്ല സോദരീ വിലക്കുകൾ ഏർപ്പെടുത്തുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴുള്ള സ്വാതന്ത്ര്യമെങ്കിലും നിലനിർത്തുകയും വേണമല്ലോ

ബഷീർ said...

ഇഞ്ചിപ്പെണ്ണിന്റെ മനസ്സിൽ നിന്നാണ് ആദ്യം മുന് വിധിയുടെയും ഇസ്ലാം വിരോധത്തിന്റെയും പർദ്ദ നിക്കേണ്ടത്.

Anonymous said...

Against Burqa = Against Islam

So Islam = Burqa ?

Anonymous said...

even Burqa = it is enough to Against Islam

ബഷീർ said...

ബുർഖ / പർദ്ദ ഇവിടെ ഒരു പ്രതീകം മാത്രം. എന്തെങ്കിലും വേണ്ടേ ഒരു വള്ളി..

ആ വേഷം ധരിക്കുന്ന ഒരു സഹോദരിയുടെ അഭിപ്രായം . അതിനെ മാനിക്കുന്നു

chithrakaran:ചിത്രകാരന്‍ said...

ബൈജു ഏലിക്കാട്ടൂരിന്റെ
കമന്റ് വളരെ പ്രസക്തമായിരിക്കുന്നു.

അടിമത്വത്തിന്റെ ഔദ്യോഗിക വസ്ത്രമായ പര്‍ദ്ദ ആര്‍ക്കും
ധരിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല.
ഇഷ്ടമുള്ളവര്‍ ധരിക്കുക.
അല്ലാത്തവര്‍ ധരിക്കാതിരിക്കുക.

ഈ അടിമവസ്ത്രം അത്ര ആകര്‍ഷകമായ മഹനീയമായ ഫാഷന്‍ വസ്ത്രമായിരുന്നെങ്കില്‍
നമ്മുടെ നാട്ടിലെ കൃസ്ത്യാനികളും,ഹിന്ദുക്കളുമായ
സ്ത്രീകള്‍ ചൂരീദാറുപോലെ പര്‍ദ്ദയേയും ഹൃദയത്തിലേക്ക്
സ്വീകരിച്ച് അതിന്റെ
മതജീര്‍ണ്ണതയുടെ പുഴുക്കും നാറ്റവും ഇല്ലാതാക്കുമായിരുന്നില്ലേ ?
പര്‍ദ്ദ മാത്രമേ മാന്യമായ വേഷമുള്ളു
എന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനെയാണ്
എതിര്‍ക്കേണ്ടത്.

അടിമച്ചങ്ങല മഹനീയമായ ആഭരണവും,
പര്‍ദ്ദ അഭിമാനം നല്‍കുന്ന കുലീന ഫാഷന്‍ വസ്ത്രവുമാണെന്ന്
കരുതുന്നതും,പ്രചരിപ്പിക്കുന്നതും സ്വന്തം മനസ്സിലെ അടിമത്വത്തിന്റെ
വിധേയാവസ്ഥയുടെ പ്രകടനമാണെന്ന്
മറ്റുള്ളവര്‍ക്ക് ചിന്തിക്കാനും,എഴുതാനുമുള്ള
അവകാശമെങ്കിലും നല്‍കരുതോ ?

ഇതിപ്പോള്‍... പര്‍ദ്ദയെ ന്യായീകരിക്കാന്‍
എന്തൊരാവേശമാണ് കാണിക്കുന്നത് !!!
കേരളീയരായ മലയാളികളാണെന്നുപോലും
ഇവര്‍ മറന്നുപോകുന്നല്ലോ കര്‍ത്താവെ !

Inji Pennu said...

പർദ്ദയിൽ നിന്ന് നേദാ സുൽത്താനിലേക്ക് എത്ര ദൂരം? പർദ്ദയെക്കുറിച്ച് വാചാലരാവുമ്പോൾ നേദാ സുൽത്താനെ മറക്കാൻ ശ്രമിക്കുന്നത് പർദ്ദ കൊണ്ട് ചെവിയും ഹൃദയവും ഒക്കെ മൂടിവെക്കപ്പെട്ടതുകൊണ്ടാണോ?

Anonymous said...

inji chekkan veendum vanno?

Anonymous said...

## അതെ, അതെ. This is just overheated rhetoric.
അതൊക്കെ പോട്ടെ.
പതിനെട്ട് വയസ്സ് കഴിയാതെ ആരെങ്കിലും കന്യാസ്ത്രീ ആവുന്നുണ്ടോ? എനിക്കറിഞ്ഞൂട. അതാണ് ഞാനീ ചോദിക്കുന്നത്. അങ്ങിനെ എന്തെങ്കിലും തെളിവോ മറ്റുമുണ്ടോ? ##

ആയമ്മ തെളിവ് ചോദിച്ച ഒരു കാലം അത്. ഇന്നോ?? സഭയെയും 'കന്യാ'സ്ത്രീയെയും തൊട്ടു കളിക്കരുത് .thats it.

## അല്ലാതെ ഈ കന്യാസ്ത്രീകളെയല്ലാം കെട്ടിയിടുക ആണോ? പ്രസവിച്ച് മക്കളുള്ളതുകൊണ്ട് മാത്രം നരകതുല്യമായ ദാമ്പത്യത്തില്‍ കെട്ടപ്പെട്ട് പോകുന്ന സ്ത്രീകളേക്കാളും ഭേദമാവില്ലേ? ##

!!!!!!!! (?????)

##എല്ലാ പ്രശ്നങ്ങളും കൂടി കൂട്ടുക്കുഴച്ച് കിട്ടുന്ന വടിയെല്ലാം എടുത്ത് തല്ലാന്‍ ലേഖകന്‍ നോക്കുമ്പോള്‍ ഒരു ഇഷ്യൂവിനോടുള്ള ഹിപ്പോക്രസിയാണ് കാണിക്കുന്നത്. ###

ഒവ്വ, ഒവ്വ, ഹിപ്പോക്രാറ്റ് അല്ലാത്ത ഒരു കൊച്ചമ്മ(പ്പന്‍).

##പൌരോഹിത്യം നിര്‍ബന്ധമാണെങ്കില്‍ ഇന്ത്യയിലെ അറേഞ്ചഡ് മാരേജുകളും ഒരു തരം നിര്‍ബന്ധവും മനുഷ്യാവകാശലംഘനവും ആവും. ###

അറേഞ്ചഡ് മാരേജുകളും പര്‍ദ്ദയും മനുഷ്യാവകാശ ലംഘനം,!! കന്ന്യാസ്ത്രീ മഠത്തിലെ മറ്റേ പരിപാടി സ ്വര്‍ഗ്ഗ കവാടത്തിലേക്കുള്ള, സ്വാതന്ത്രത്തിന്റെ വിഹായസിലെക്കുള്ള യാത്ര.

##ഈ പ്രശ്നത്തെ സഭയും ലൈംഗികതയും ബ്രഹ്മചര്യവും മനുഷ്യാവകാശലംഘനമെന്നെല്ലാം കൂട്ടിക്കുഴക്കുന്നതിലെ ‘അതിബുദ്ധിയും’ ....##

വല്ലതും തലേല്‍ കേറിയാ.?? പര്‍ദ്ദയും, സേനയും ഒക്കെ തോണ്ടിക്കോ. സഭയെ തൊട്ടു കളിക്കണ്ടാ.

##ഇതൊക്ക്യാണ് ഫെമിനിസം എന്നൊക്കെ വിചാരിച്ച് വെച്ചിരിക്കുന്നവരുടെ തലയില്‍ അല്പം വെളിച്ചം വീശണേ ദൈവമേ എന്ന് പ്രാര്‍ത്ഥിക്കാനേ കഴിയൂ. പ്രത്യേകിച്ച് ചിലരുടെ ഒക്കെ പെട്ടെന്ന് പൊട്ടിമുളച്ച ആ അതിഭയങ്കര സ്ത്രീ-സ്നേഹം കാണുമ്പോള്‍! ###

അദ്ധന്നെ. ഇപ്പൊ പോട്ടിമുളച്ച......

##എന്ന് വെച്ചാല്‍ എനിക്ക് ബുര്‍ക്കാ ധരിക്കണമെങ്കില്‍ ധരിക്കാം, പക്ഷെ അത് എന്റെ മേല്‍ നിര്‍ബന്ധിക്കപ്പെടരുത്...##

അങ്ങനെ എല്ലാരും "എന്നെ ആരും നിര്‍ബന്ധിച്ചില്ല' എന്ന് പറഞ്ഞാ മതിയല്ലോ..അങ്ങനെ പറയുന്ന ആയിരമല്ല,പതിനായിരമല്ല...തൊള്ളാ യിരങ്ങളെ ഹാജരാക്കണോ??? വേണോന്ന് ?

Inji Pennu said...

അനോണി ഇത്രയും ചാടിത്തുള്ളിയിട്ടും നേദാ സുൽത്താനിലേക്ക് എത്തുന്നില്ലല്ലോ?

ആ അവസാനത്തെ വരി ഒരു പ്രശ്നമല്ലേ അനോണി? അത് എഴുതണായിരുന്നോ? നിർബന്ധിക്കപ്പെടുന്ന വസ്ത്രങ്ങളും ചിഹ്നമങ്ങളും കാരണമല്ലേ നേദ കൊല്ലപ്പെട്ടത്? അതാരും അറിയാതെ പോയതും എവിടേയും മുറവിളി ഉയരാത്തതും പൈപ്പ്‌ലൈൻ വലിപ്പിക്കാനുള്ള വ്യഗ്രതയിലാണോ?


എനിക്കെതിരെയാണ് അനോണിക്ക് ചൊറിച്ചില്ലെങ്കിൽ അത് ഇങ്ങിനെ ചൊറിഞ്ഞ് തന്നെ തീരൂള്ളൂ.
ഇതും
ഇതും എഴുതിയിട്ടുണ്ട്.

അനോണിയ്ക്ക് തരുന്നതല്ല ലിങ്കൊന്നും, പ്രശ്നവും ഉദ്ദേശ്യവും മനസ്സിലായതുകൊണ്ടും ആ കമന്റ് എവിടുന്നു പൊട്ടിമുളച്ചു എന്ന് അറിഞ്ഞതുകൊണ്ടുമാണ്ട്ടോ. അല്ലാതെ അനോണിയെ നന്നാക്കാണമെന്ന് ഉദ്ദേശം ഏതുമില്ലേ! ;)

സാബിഖ് said...

ഇഞ്ചി...
ഭരണകൂട വിരുദ്ധ സമരങ്ങളുടെ 'രക്ത സാക്ഷിയാണ്‌' നെദ സുൽത്താന എന്ന കാര്യം ആരും നിഷേധിച്ചിട്ടില്ല. എന്നാൽ ഇത്തരം സമരങ്ങളിൽ സംഭവിക്കുന്ന മരണം ഒരു പുതിയ വിശേഷവുമല്ല.അതായത്‌ ലോകത്തിന്റെ വിവിധ്‌ ഭാഗങ്ങളിൽ ഇങ്ങങ്ങനെ കൊല്ലപ്പെടുന്നവരിൽ ഒരാൾ മത്രമാണ്‌ നെദ .ശ്രീലങ്കയിൽ മരിച്ചുവീണ ആയിരക്കണക്കിനു തമിഴരെ കുറിച്ച്‌ എത്ര കവിതകൾ എഴുതേണ്ടിവരും.എന്തുകൊണ്ടാണ്‌ നെദ സുൽതാന്റെ മരണത്തിനു മാത്രം പ്രത്യെക അർത്ഥം കിട്ടുന്നത്‌?അതവിടുത്തെ സ്ത്രീകളോടുല്ല സമീപനതിന്റെയും, വസ്ത്രം അടിചെൽപ്പിക്ക്കുന്നത്‌ കാരണവുമാണെന്ന്‌ പറയുന്നത്‌ കാണുമ്പോൾ എഴുത്തു കാരിയുടെ ആത്മാർത്ഥതയിൽ സംശയമുണ്ടാവുക സ്വാഭാവികം.

കഴിഞ്ഞ ദിവസം ജർമനിയിലെ ഒരു കോടതി വളപ്പിൽ വച്ച്‌ ഒരു യുവതി കുത്തേറ്റു മരിച്ചത്‌,തനിക്ക്‌ അഭിമാനം തോന്നിയ വസ്ത്രം ധരിച്ചതിനായിരുന്നു.മത ഭീതിയുടെയും വംശീയതയുടെയും ലേറ്റസ്റ്റ്‌ യൂറൊപ്യൻ ഉദാഹരണം.എന്തൂകൊണ്ടാണ്‌ ഇതൊന്നും മാധ്യമങ്ങൾക്ക്‌ വിഷയമാകാത്തത്‌..?

ജനാധിപത്യ പ്രക്രിയ്യയിൽ തെരഞ്ഞെടുപ്പ്‌ കൃത്രിമങ്ങളെ കുറിച്ച്‌ പരാതികൾ ധാരാളം ഉണ്ടാവാറുണ്ട്‌.അങ്ങ്‌ ഫ്ലൊറിഡ മുതൽ ഇവിടെ ഇന്ത്യയിൽ വരെ അത്‌ ഉണ്ടായിരുന്നു.അത്തരം പരാതികൾ ലോകവ്യപക ചർച്ച്ക്ക ഇതുവരെ വിധെയ മായിട്ടില്ല.ഇറാൻ ഇലക്ഷൻ twitterലെയും bloggers ന്റെയും ഇഷ്ടവിഷയമായി ഇപ്പൊഴും നിലനിൽക്കുന്നു.നിലനിർത്തുന്നു അമേരിക്കയിലേയും യൂറൊപ്പിലേയും മാധ്യമങ്ങൾ.ഈജിപ്ത്‌ പോലുള്ള രാഷ്ട്രങ്ങളിലെ ജനാധിപത്യ അട്ടിമറി ഇവരൊന്നും കണ്ടില്ലെന്ന്‌ നടിക്കൻ കാരണം ഒന്നേ ഉള്ളൂ..അത്‌ വളരെ വ്യക്തവുമാണ്‌.
അറിയാലോ കണ്ണാടച്ചാൽ ഇരുട്ടാവില്ല.

തനിനിറം said...

മൊത്തം സ്ത്രീകളുടെയും അഭിപ്രായം സ്വരൂപിച്ചതുപോലെയാണല്ലൊ പര്‍ദാനുകൂലികള്‍ സംസാരിക്കുന്നത്. എന്റെ നാട്ടില്‍ എനിക്കറിയാവുന്ന ഭൂരിഭാഗം സ്ത്രീകളും സ്വന്തം താത്പര്യപ്രകാരമല്ല പര്‍ദയിലേയ്ക്ക് മാറിയത്. പുരുഷന്മാരുടെ ആവശ്യപ്രകാരമാണ്.
നേരിട്ട് ചോദിച്ചാല്‍ തീര്‍ച്ച്യായും പര്‍ദ ഇഷ്ടപ്പെട്ടാണ് ധരിക്കുന്നതെന്നേ ആരും പറയൂ.
അല്ലാതുള്ള അഭിപ്രായപ്രകടനം പടച്ചോനോടുള്ള അവഹേളനമായിപ്പോകുമോ എന്ന് അവര്‍ പേടിക്കുന്നു.
അവരുടെ ഇഷ്ടക്കേടുകള്‍ അവരോട് അടുത്താല്‍ മനസ്സിലാകും.
പര്‍ദയെപ്പോലെ ശരീരം മറയ്ക്കുന്ന മറ്റുവസ്ത്രങ്ങള്‍ ഉണ്ടെന്നിരിക്കെ പര്‍ദയെ വിശുദ്ധീകരിക്കുന്നതിന്റെ ന്യായീകരണം മനസ്സിലാകുന്നില്ല.

ആധിനിക പാശ്ചാത്യ വസ്ത്രം ധരിച്ച (ജീന്‍സും ടീ ഷര്‍ട്ടും അടിപൊളിയായി ധരിച്ചയാള്‍) പുരുഷന്‍ തന്റെ ഭാര്യയെ പര്‍ദയണിയിക്കുമ്പോള്‍ നിങ്ങള്‍ക്കും അറബിവേഷം ധരിച്ചുകൂടേ എന്ന് ഭാര്യ ചോദിച്ചാല്‍ എത്ര ഭര്‍ത്താക്കന്മാര്‍ അനുസരിയ്ക്കും, സൌമ്യമായി പ്രതികരിയ്ക്കും?

(സ്ത്രീ ശരീരം അന്യപുരുഷന്മാര്‍ കാണാതിരിക്കാനാണല്ലൊ പര്‍ദ ധരിക്കാന്‍ പറയുന്നത്. അപ്പോള്‍ പര്‍ദ ധരിക്കാത്ത അന്യസ്ത്രീകളെ കണ്ട് കാമമുണ്ടാകാതിരിക്കാന്‍ ഈ പുരുഷന്മാര്‍ എന്ത് മുങ്കരുതലാണാവോ എടുത്തിട്ടുണ്ടാവുക. അതോ നമുക്ക് എന്തുമാകാമെന്നാണോ?)

പിന്നെ ഇസ്ലാം വിഷയങ്ങള്‍ എന്തെഴുതിയാലും കുറേപേര്‍ അസഹ്ഷ്ണുതയോടെ ചാടിവീഴുന്നത് കാണാം. ഇസ്ലാമിനെ തകര്‍ക്കാനുള്ള ഗൂഡനീക്കമാണത്രെ! ഇതിനെക്കാളെത്രയോ ക്രിസ്തുവിനെക്കുറിച്ചും ക്രിസ്ത്യാനികളെക്കുറിച്ചും നെറ്റില്‍ വരുന്നു. അങ്ങനെ തുമ്മിയ തെറിയ്ക്കുന്ന മൂക്കായിരുന്നെങ്കില്‍ ഈ മതങ്ങളൊക്കെ എന്നേ പോയേനെ!
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുമ്പോഴാണ് അതിനു വളര്‍ച്ചയുണ്ടാകുന്നത്.

ആയിരത്തിലേറേ വര്‍ഷമായി ഇസ്ലാം കേരളത്തിലെത്തിയിട്ട്. ഒരു പത്ത് പതിനഞ്ച് വര്‍ഷം മുന്‍പുവരെ ഇല്ലാതിരുന്ന പര്‍ദ പെട്ടെന്നെങ്ങനെ ഇത്ര പ്രചാരത്തിലായി? അന്വേഷിച്ചുപോകുമ്പോല്‍ ഒരു പര്‍ദകമ്പനിയുടെ താത്പര്യങള്‍ വ്യക്തമായി കാണാം. ഒപ്പം ഗള്‍ഫ് സ്വാധീനവും.

കണ്ണനുണ്ണി said...

ഇഷ്ടമില്ലാതിരുന്നിട്ടും പര്‍ദയില്‍ വീര്‍പ്പു മുട്ടുന്ന എത്രയോ പേര്‍...

പക്ഷെ ഈ ചിത്രത്തെ ആ ആശയവുമായി ബന്ധിപ്പിച്ചത് മനോഹരമായിരിക്കുന്നു.

Anonymous said...

ഈ വർത്ത കൂടി

Egypt mourns 'headscarf martyr'

Marwa Sherbini is being hailed as the shahida, or martyr, of the Hijab
http://news.bbc.co.uk/2/hi/middle_east/8136500.stm

The body of a Muslim woman, killed in a German courtroom by a man convicted of insulting her religion, has been taken back to her native Egypt for burial.
Marwa Sherbini, 31, was stabbed 18 times by Axel W, who is now under arrest in Dresden for suspected murder.
Husband Elwi Okaz is also in a critical condition in hospital, after being injured as he tried to save his wife.
Ms Sherbini had sued her killer after he called her a "terrorist" because of her headscarf.
The case has attracted much attention in Egypt and the Muslim world.
German prosecutors have said the 28-year-old attacker, identified only as Axel W, was driven by a deep hatred of foreigners and Muslims.
'Martyr'
Medics were unable to save Ms Sherbini who was three months pregnant with her second child. Her three-year-old son was with the family in court when she was killed.
Axel W and Ms Sherbini and family were in court for his appeal against a fine of 750 euros ($1,050) for insulting her in 2008, apparently because she was wearing the Muslim headscarf or Hijab.
Newspapers in Egypt have expressed outrage at the case, asking how it was allowed to happen and dubbing Ms Sherbini "the martyr of the Hijab".
Senior Egyptian officials and German diplomatic staff attended the funeral in Alexandria along with hundreds of mourners.
Media reports say Mr Okaz was injured both by the attacker and when a policeman opened fire in the courtroom.

ഇത്രയു അസ ഹിഷ്ണുതയോ ഈ വസ്ത്ര വിരോധികൾക്ക് .ഇഞ്ചിയും ഇഞ്ചി തിന്ന കുരങ്ങുകളും മോങ്ങുന്നത് എന്തിന്റെ പേരിലാണെന്ന് മനസ്സിലാക്കാം കൂടുതൽ അന്വേഷണങ്ങൾ ആവശ്യമില്ല.

Anonymous said...

സ്വയവും അര്‍മ്മാദിച്ച് ചുറ്റുമുള്ളവരേയും ചൊറിയുംബോഴാണ് എല്ലാ കൈക്രീയകളും ചൊറിച്ചിലായി തോന്നുന്നത്.അതിനു സ്വയം മരുന്ന് അന്വേഷിച്ചോ.എനിക്ക് വേറെ പണിയുണ്ട്.
എങ്കിലും പറയുന്നത്തില്ള്ള,മുമ്പ്‌ പറഞ്ഞതിലുള്ള വൈരുധ്യം,ഹിപ്പോക്രസി എന്നിവ കാണുമ്പോ ഇനിയും എഴുതും.

അനോണി ഓപ്ഷന്‍ ഉള്ളതിനാല്‍ മാന്യമായി എഴുതി.അതിനു അനോണി,അനോണി എന്ന് പറഞ്ഞു വെപ്രാളപ്പെടെണ്ട.എന്റെ ഉദ്ദേശ്യവും ജാതകവും അറിഞ്ഞോ ഇല്ലയോ എന്നത് അങ്ങുന്നു തിരുമനസിന്റെ ടെന്‍ഷന്‍.എനിക്ക് പ്രായമാവുമ്പോ, "നന്നാക്കാന്‍' ഉള്ള ആ ട്യൂഷന്‍ ക്ലാസ്സില്‍ ചേര്‍ക്കണേ.അതുവരെ പ്ലീസ്‌ ഒന്ന് ക്ഷമി.

Anonymous said...

സ്വന്തം ഇഷ്ടപ്രകാരമല്ലാ‍തെ, ഒരു വസ്ത്രം അടിച്ചേല്പിക്കുമ്പോഴാണ് അത്, അധിനിവേശത്തിന്റെയും മേധാവിത്വത്തിന്റെയും ചിഹ്നമാകുന്നത്. പർദ്ദ മാത്രമാണ് ഇസ്ലാമിൽ അനുവദനീയമായിട്ടുള്ളത് എന്നത് ശരിയല്ല. ശരീരഭാഗങ്ങൾ മുഴുവനും മറയുന്ന ഏതു വസ്ത്രവും അനുവദനീയമാണ്. കേരളത്തിൽ ഇന്നു കാണുന്ന രീതിയിൽ പർദ്ദ വ്യാപകമാവാനുള്ള കാരണം പർദ്ദ കമ്പനികളുടെ മാർക്കറ്റിംഗ് തന്ത്രങ്ങളാണ്.
അറേബ്യൻ രാജ്യങ്ങളിൽ പർദ്ദക്ക് സമാനമായ വേഷവിധാനം തന്നെയാണ് പുരുഷന്റേതും. പർദ്ദ പോലെ തന്നെ നീളം കുപ്പായമാണ് അവിടങ്ങളിൽ പുർഷന്മാർ ധരിക്കുന്നത്. ഒരു ജനവിഭാഗത്തിന്റെ വിശ്വാസം, ആചാരാ‍നുഷ്ടാനങ്ങൾ, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളൊക്കെ അവരുടെ വസ്ത്രധാരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അടിമത്വത്തിന്റെയും,അധിനിവേശത്തിന്റെയും പ്രതീകമായി പർദ്ദയെ കാണുന്നവരുണ്ട് എന്നത് ശരി തന്നെ. എന്നാൽ മാന്യതയുടെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമായി പർദ്ദയെ നോക്കിക്കാണുന്നവരുമുണ്ടെന്ന വസ്തുത വിസ്മരിച്ചു കൂടാ. അത് ഓരോരുത്തരുടെയും കാഴ്ചപ്പാടനുസരിച്ചിരിക്കും. മാധവിക്കുട്ടി ( സുരയ്യ ) അവരുടെ അവസാന കാല ജീവിതത്തിൽ പർദ്ദ വളരെയധികം ഇഷ്ടപ്പെട്ടിരുന്നുവെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചതാണ്. വിശാസപരവും വ്യക്തിപരവുമായ കാരണത്താലല്ലാതെ, ഏതെങ്കിലും ഒരു ബഹ്യ ശക്തിയുടെ പ്രേരണയാലാണ് മാധവിക്കുട്ടി പർദ്ദയണിഞ്ഞതെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഏതാണ്ട് പർദ്ദയോട് സാദൃശ്യമുള്ള വേഷവിധാനം തന്നെയാൺ കന്യാസ്ത്രീകളും ധരിക്കുന്നത്. അവരും ശിരോവസ്ത്രം ധരിക്കുന്നു. പക്ഷെ, അത് അത്രമാത്രം ചർച്ച ചെയ്യപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യാറില്ല. മാത്രവുമല്ല, അതിന് വ്യാപകമായ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു. വിശുദ്ധിയുടെ പ്രതീകമായി സമൂഹം അംഗീകരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഒരു കന്യാസ്ത്രീക്ക് ജീൻസും ടീ ഷർട്ടും ധരിച്ചു കൂടാ? അല്ലെങ്കിൽ പാവാടയും ബ്ലൌസും, അല്ലെങ്കിൽ സാരി ആയിക്കൂടാ? അതൊന്നും മാന്യമായ വസ്ത്രമല്ലാ എന്നുണ്ടോ? അതൊന്നുമല്ല, കന്യാസ്ത്രീകളുടെ വേഷം മതത്തിന്റെ ചിഹ്നമായി കാണണം എന്നാണ് ഉത്തരമെങ്കിൽ പർദ്ദയെയും അങ്ങനെ കണ്ടാൽ മതിയല്ലോ! അപ്പോൾ പ്രശ്നം അതല്ല, സമീപനത്തിലുള്ള വ്യത്യാസമാണ് കാരണം. മുസ്ലിം സ്ത്രീകൾ പർദ്ദ മാത്രമേ ധരിക്കാവൂ എന്നു ശാസിക്കുന്നതു പോലെ തന്നെ അപകടകരമാണ് അവർ പർദ്ദ ധരിക്കരുതെന്ന് വാശിപിടിക്കുന്നതും പർദ്ദ ധരിക്കുന്നവരെ അവഹേളിക്കുന്നതും. പകരം ഓരോരുത്തരുടെയും വസ്ത്രം അവരവർ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. അത് പർദ്ദയായാലും പാവാടയായാലും. വിശ്വാസത്തിന്റെ പേരിലോ, അചാരത്തിന്റെ പേരിലോ,ഫാഷന്റെ പേരിലോ, എന്തെങ്കിലുമായിക്കൊള്ളട്ടേ!
പിന്നെ മുസ്ലിമല്ലാത്തവർക്ക് പർദ്ദക്കെതിരെ വിമർശിക്കാൻ അവകാശമില്ലെന്ന ധാരണ എനിക്കില്ല. ഒരു പൊതു സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ ആർക്കും ഏതു വിഷയത്തെയും മാന്യമായി വിമർശിക്കാൻ അവകാശമുണ്ട്. ഇഞചിയും അതു തന്നെയാൺ ഇവിടെയും ചെയ്തിട്ടുള്ളത് എന്ന വിശ്വാസമാണ് എനിക്കുള്ളത്. എന്നാൽ പർദ്ദ തങ്ങളുടെ സ്വാതന്ത്ര്യത്തെയോ, വ്യക്തിത്വയോ ബാധിക്കുന്ന ഒരു വിഷയമല്ല എന്ന് അതുപയോഗിക്കുന്നവൽ വിശ്വസിക്കുന്നിടത്തോളം കാലം അതിനെതിരെയുള്ള വിമർശനങ്ങൾ അവഗണിക്കപ്പെടുക തന്നെ ചെയ്യും.
വിശ്വാസപരമായി, മുസ്ലിം എന്നാൽ പൂർണ്ണമായ സമർപ്പണത്തിന്റെയും അടിമത്വത്തിന്റെയും ( ദൈവത്തോട് മാത്രം-പുരുഷനോടല്ല ) പാത തന്നെയാണ്. ഒരു നല്ല വിശ്വാസി ഒരു നല്ല അടിമയാണ്. അവഹേളിക്കുന്നവർക്ക് അങ്ങനെ ചെയ്യാം. അതൊന്നും ഒരു വിശ്വാസിയുടെ മനസ്സിനെ കീഴ്പ്പെടുത്തുകയില്ല. എല്ലാ അവഹേളനത്തിന്റെയും അവഗണനയുടെയും അപ്പുറത്ത് ദൈവത്തോടുള്ള അങ്ങേയറ്റത്തെ അടിമപ്പെടലാണ് യധാർഥ വിശ്വാ‍സം എന്നു കരുതുന്നവർക്ക് അതൊരു വിഷയമല്ല.
ഇഞ്ചിയുടെ മുസ്ലിംകളോടുള്ള കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് പർദ്ദയോടുള്ള സമീപനമെന്ന അഭിപ്രായമെനിക്കില്ല. മറിച്ച്, ഈ വിഷയത്തിൽ അവരുടെ സമീപനം ഇതാണെന്ന് മാത്രമേയുള്ളൂ. അതിനെ അനുകൂലിക്കുന്നവർക്ക് അങ്ങനെയാവാം, എതിർക്കുന്നവർക്ക് അങ്ങനെയും!
ഞാൻ പർദ്ദ ധരിക്കാറില്ല, എന്നെ ആരും അതിൻ നിർബന്ധിക്കാറുമില്ല!!

രോഷ്നി.

Riaz said...

well said roshin, even i am wondering why these Controversy for...i am also frm muslim family and do have sisters, cousins, sister in laws, but never heard that anyone force them to wear pardah...Pls try to love each others and live in peace. dont keep hatred heart against any community or costumes....

ദൈവം said...

powerful

Anonymous said...

സാധാരണക്കാരന്റെ വസ്ത്രവും ഒരു സന്യാസിയുടെ വസ്ത്രവും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. കന്യാസ്ത്രീകള്‍ സന്യാസജീവിതം നയിക്കുന്നവരാണ്. അവരുടെ ഡ്രസ്സ് കോഡാണത്.

ഒരാള്‍ക്ക് അയാള്‍ക്കിഷ്ടമുള്ള ഏത് വേഷവും ധരിയ്ക്കാം. എന്ത് കാര്യമായാലും അത് മഹത്തരമാണെന്ന് അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും അതിനെതിരെ വിമര്‍ശനമോ അഭിപ്രായഭിന്നതകളോ ഉണ്ടാകും. അത് ആശയമായാലും മതമായാലും വസ്ത്രമായാലും.

പര്‍ദയിട്ടതു കൊണ്ട് മോശപ്പെട്ട ഒരാളും നന്നാകാന്‍ പോകുന്നില്ല, ഇടാത്തതുകൊണ്ട്മാത്രം ഒരാളും മോശമാകാനും പോകുന്നില്ല.
നസര്‍ജാന് പര്‍ദ ധരിയ്ക്കുമ്പോള്‍ കിട്ടുന്ന ബഹുമാനം പര്‍ദ ധരിയ്ക്കാത്ത സ്ത്രീകള്‍ക്കും കിട്ടുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നവരോടല്ല കൂടുതല്‍ പുരുഷന്മാര്‍ക്കും കാമം തോന്നുക, വളരെ ഭംഗിയായി വസ്ത്രം ധരിച്ചവരോടണ്. അത് ഹാഫ് സാരിയാകാം, സാരിയാകാം, പര്‍ദയാകാം. വളര്‍ന്ന ചുറ്റുപാടില്‍ മനസ്സിനെ സ്വാധീനിച്ച വസ്ത്രങ്ങളാണ് ഒരു പുരുഷനില്‍ (സ്ത്രീക്കും) പ്രചോദനമുണ്ടാക്കുക. നഗ്നത കാണുന്ന മാത്രയിലുള്ള കൌതുകമേയുണര്‍ത്തൂ. പെട്ടന്നത് വിരസമാകും. മനോഹരമായ കണ്ണൂകള്‍, വിരലുകള്‍ ഇവയൊക്കെ പ്രചോദനം ജനിപ്പിക്കാന്‍ പോന്നതാണ്. അങ്ങനെയിരിക്കെ പര്‍ദ പ്രചോദനം നല്‍കില്ല എന്നുപറയുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല.

വയനാടന്‍ said...

പർദ്ദയുടെ രാഷ്ട്രീയം അവിടെ നിൽക്കട്ടെ.
ഈ വരികൾ അഭിനന്ദനമർഹിക്കുന്നു

Shiyas Mattummal said...

ഇസ്ലാം ഇത്രയേ പറയുന്നുള്ളൂ ... "സ്ത്രീകള്‍ മുഖവും മുന്കയ്യും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറക്കണം കൂടാതെ അംഗ ലാവണ്യം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ആവരുത്. പുരുഷന്മാരനെങ്കില്‍ അരക്ക്ട്ടിനും മുട്ടിനും ഇടയിലുല്ലതെല്ലാം മറച്ച്ചിരിക്കണം. ". യദാര്‍ത്ഥ ഇസ്ലാം വിശ്വാസം അനുസരിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ ഇത്തരത്തിലുള്ള ഒരു വേഷം ധരിക്കുന്നതിനു എന്തിനു വേവലാതിപ്പെടണം. അവര്‍ ഇത്തരത്തിലുള്ള പര്‍ധ ധരിക്കുന്നതിനു പുറമേ, അഞ്ചു നേരം നമ്സകരിക്കുന്നു, ഒരു മാസം മുഴുവന്‍ നോമ്പ് നോക്കുന്നു . ഇതെല്ലം നിര്‍ബന്തത്തിനു വഴങ്ങിയാണോ ചെയ്യുന്നത്.. ഒരു മാസം മുസ്ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നതിനെ(നോമ്പ്)പറ്റിയും വേവലാതി പെടുന്നുണ്ടോ ... നിങ്ങള്‍.
വിശ്വാസത്തിനു വേണ്ടി ..കഷ്ടപ്പെട്ട് ശബരിമല കയറുന്ന ഭക്തര്‍ ഒരിക്കലും അത് ബുദ്ധിമുട്ടായി കാണാറില്ല.
മലയാറൂര്‍ മലകയറുന്ന വിശ്വാസികള്‍ അതൊരു കഷ്ടപ്പടായി കാണാറില്ല..
ഈ കഷ്ടപടിനെപ്പറ്റി ആരും വേവേലതി പെടാറില്ല..
ഇതെല്ലാം ഓരോരുത്തരുടെയും വിശ്വാസമാണ് .. പര്‍ദയും അത് ദാരിക്കുന്നവ്രുടെ വിശ്വാസം അനസരിച്ചു അത് കൊണ്ടുള്ള ബുധിമുട്ടുകള്‍ അവര കണക്കാക്കുന്നില്ല...


എല്ലാവരും അവരവരുടെ വിശ്വാസത്തിനു അനുസരിച്ച് , അന്യര്‍ക്ക് ബുദ്ധിമുട്ടില്ലാതെ എന്ത് ചെയ്താലും അതിനെ എന്തിനു എതിര്‍ക്കണം...