2006-06-01

പിറന്നാള്‍ സമ്മാനം

അഞ്ചു ചെറിയ മെഴുകുതിരികള്‍, ഇന്നു പകല്‍ അമ്മ ഉണ്ടാക്കിയ പ്ലം കേക്കിന്റെ ഐസി‍ങ്ങിന്റെ മുകളില്‍ പറ്റി പിടിച്ചു ഇരിക്കുന്നുണ്ടു. രേഷ്മ കവിള്‍ വീര്‍പ്പിച്ചു, “ഫൂ‍ ഫൂ” എന്നു കയ്യില്‍ ഊതിനോക്കി പരിശീലനം നടത്തുവാണു. എന്നാല്ലല്ലേ എല്ലാവരും വരുമ്പോള്‍ മെഴുകുതിരികള്‍ തെറ്റാണ്ടു ഒറ്റ പ്രാവശ്യം കൊണ്ട് ഊതാന്‍ പറ്റൂ.

എന്നാ അമ്മേ രേഷ്മമോളുടെ ഹാപ്പി ബര്‍ത്തഡേ എന്നു ലല്ലൂന്റെ പിറന്നാളിനു ശേഷം ചോദിക്കാന്‍ തുടങ്ങിയതാണു. രണ്ടു മാസം ഒത്തിരി വലിയ മാസം ആണെന്ന് രേഷ്മക്കു മനസ്സിലായി.

ലല്ലൂനു എന്തെല്ലാം സമ്മാനങ്ങള്‍ ആണു കിട്ടിയതു. എല്ലാം മനസ്സില്‍ ഒര്‍ത്തു വെച്ചിട്ടുണ്ടു. അതൊക്കെ മോള്‍ക്കു ഇന്നു കിട്ടുമെന്നു അമ്മ പറഞ്ഞിട്ടുണ്ടു. ഇന്നു കാലത്തു അമ്പലത്തില്‍ നിന്നു വന്ന ശേഷം, പപ്പ ദില്ലിയില്‍ നിന്നു വിളിച്ചായിരുന്നു. പപ്പ എപ്പോഴും രേഷ്മ മോളുടെ ഹാപ്പി ബര്‍ത്തഡേ മിസ്സ് ചെയ്യും.പക്ഷെ സാരമില്ല, ഏറ്റവും വലിയ ട്ടെഡ്ഡി ബേര്‍ കൊണ്ടു തരാം എന്നു പപ്പ പറഞ്ഞിട്ടുണ്ടു. എന്നിട്ടു വേണം ലല്ലൂനെ കാണിക്കാന്‍. പക്ഷെ അവള്‍ക്കു തൊടാന്‍ കൊടുക്കൂല്ല, അമ്മ എത്ര പറഞ്ഞാലും. “ഷേര്‍ രേഷ്മാ” എന്നു അമ്മക്കു പറയാം. അമ്മേടെ അല്ലല്ലൊ ട്ടെഡ്ഡി ബേര്‍.

അമ്മയും അമ്മായ്യീം അടുക്കളേല്‍ നല്ല മണമുള്ള സാധനങ്ങള്‍ ഉണ്ടാക്കുവാണു. അമ്മാവനും വിനുചേട്ടനും രാത്രി എല്ലാരും വരുമ്പോഴെ വരൂ. വിനുചേട്ടന്‍ എന്താണാവൊ കൊണ്ടു വരുന്നെ. അമ്മാവന്‍ എപ്പോഴും രേഷ്മക്ക് കൊണ്ടു വരുന്ന ആ ഫോറിന്‍ മിട്ടായി ഇന്നു നിറയെ കൊണ്ടു വരുമായിരിക്കും. അതു വിനുചേട്ടനും അമ്മയും ലല്ലൂം കാണാണ്ടു എവിടെയാ ഒളിച്ചു വെക്കാ? ഇനി ഒളിക്കാന്‍ പുതിയ സഥലം കണ്ടു പിടിക്കണം. കഴിഞ്ഞ പ്രാവശ്യം ഒളിച്ചു വെച്ചതു മൊത്തം ഉറുമ്പു തിന്നു. അമ്മാവനും രേഷ്മക്കും മാത്രം അറിയാവുന്ന ആ സഥലം ഉറുമ്പു എങ്ങിനെയാ കണ്ടു പിടിച്ചേ ആവൊ?

“ഹാപ്പി ബര്‍ത്തഡേ റ്റൂ യൂ‍........രേഷ്മ മോള്‍......... റ്റൂ‍ യൂ.......ബ്ലെസ്സ് യൂ...”
“.......”
“ഊതു” “ഊതു മോളെ” “എല്ലാം ഊതു”
“........”
“അഹ്! ഇനി അമ്മക്കു ഒരു പീസ് കൊടുക്കൂ”
“.....”
“ഇപ്പൊ ഒന്നും തുറക്കണ്ടാ രേഷ്മ, നീ അതെല്ലാം നാശമാക്കും”
“രേഷ്മേടെ പുതിയ പാവാടയും ബ്ലൌസും നല്ല രസായിട്ടുണ്ടു കേട്ടൊ, ആരാ മേടിച്ചു തന്നെ..”
“............”

“ബാ, മോള്‍ക്കു അമ്മാ‍വന്‍ ചോറു തരാം...”

“..........................”
“അമ്മാവാ, മുട്ടായി ഒളിപ്പിച്ചു വെക്കണ്ടേ?”
“ബാ, എന്നാല്‍. ആരൊടും പറയണ്ട കേട്ടൊ, അമ്മയൊടൊരിക്കലും. രേഷ്മേടെ അമ്മ അതു ലല്ലൂനു ഉടനെ കൊടുക്കും”
“ഇല്ല്ല. ആരോടും പറയൂല്ലാ, പ്രോമിസ്! അമ്മാവന്‍ വിനുവേട്ടനോടു പറയുമോ?”
“....”
“മോള്‍ ഡാഡ്ഡിയോടു പറയുമൊ?”
“ഇല്ലല്ലോ, ഡാഡ്ഡി മുട്ടായി ഒത്തിരി തിന്നാല്‍ മോളെ വഴക്കു പറയും.”
“........”
“.........”
“ബാ, ഇവിടെ മതി. പാവാട ഊരി കയ്യില്‍ പിടിച്ചോ മോളു, പാവടയിട്ടു ഒളിപ്പിച്ചു വെച്ചാല്‍ ഉറുമ്പു പിന്നേം കണ്ടു പിടിക്കും.കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ....”
“.................”
“ആരോടും പറയണ്ടാട്ടോ, അമ്മാവന്‍ എപ്പോഴും രേഷ്മമോള്‍ക്കു മാത്രെ മുട്ടായി മേടിച്ചു തരൂളൂ കേട്ടൊ”
“പ്രോമിസ്സ്.”
“പ്രോമിസ്സ്. മോള്‍ക്കു മാത്രം, മോളെ മാത്രമല്ലെ അമ്മാവനു ഏറ്റവു ഇഷ്ടം, മുട്ടായി ഇനീം എത്ര വേണേലും തരും”

5 പ്രതികരണങ്ങള്‍:

Praju and Stella Kattuveettil said...

ഇത്‌ ഇപ്പ്പോഴാ കണ്ട.. പിറന്നാള്‍ വിശേഷം വായിച്ച്‌ വായിച്ച്‌ വന്നപ്പ്പോള്‍ നെഞ്ചിനകത്തൊരു വെള്ളിടി വെട്ടിയ ഫീലിംഗ്‌. കമന്റുകള്‍ക്കൂടി വായിച്ചപ്പോള്‍ ഫീലിംഗ്‌ കമ്പ്ലീറ്റായി.
ഞാന്‍ ഇവിടെ(America il) കൂടുതലും കേട്ടിരിക്കുന്നത്‌ രണ്ടാനഛന്മാരുടെ, അല്ലെങ്കില്‍ അമ്മയുടെ കാമുകന്റെ ക്രൂരതകളാണ്‌. നാലും അഞ്ചും വയസുള്ളകുട്ടികളെ കൊണ്ടു കോടതിയില്‍ വിശദീകരിപ്പിക്കുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട്‌.

കരീം മാഷ്‌ said...

ബ്ലോഗിലാദ്യമായി ഒരു പോസ്റ്റു വായിക്കേണ്ടിയിരുന്നില്ല (പ്രത്യേകിച്ചു കമണ്ടുകള്‍ വായിക്കേണ്ടിയിരുന്നില്ല) എന്നു തോന്നിയതു വക്കാരിയുടെ ഈ ലിങ്കു വഴി വന്ന ഇഞ്ചിപ്പെണ്ണിന്റെ പിറന്നാള്‍ സമ്മാനമെന്ന കഥ വായിച്ചാണ്‌.
ഈ കനല്‍ കെടാന്‍ ഞാന്‍ ഇനി എന്തൊക്കെ ചെയ്യണം പടച്ചോനെ!

മുസ്തഫ|musthapha said...

സന്തോഷത്തോടെ വായിച്ച് തുടങ്ങി ദേഷ്യത്തോടും സങ്കടത്തോടും അവസാനിപ്പിച്ച ഒരു പോസ്റ്റ്!

ഇന്നലെ ഓഫീസില്‍ നിന്നും മടങ്ങുന്ന വഴി കൂട്ടുകാരനുമായി സംസാരിച്ചിരുന്നു ഇങ്ങിനെ ഒരു സംഭവത്തെപറ്റി (സ്കൂള്‍ ബസ്സിലെ ജോലിക്കാരന്‍ ഒരു പിഞ്ചുബാലികയെ ബസ്സില്‍ വെച്ച് പീഢിപ്പിച്ച സംഭവം!).

‘എത്ര അടുത്തവരായാലും മക്കളെ തനിച്ച് ആരുടെ അടുത്തും വിടരുത്...’ എന്നത് തന്നെയായിരുന്നു രണ്ട്പേരും പങ്ക് വെച്ച വികാരം!

പക്ഷെ, അങ്ങിനെയെല്ലാം വിചാരിച്ച് മക്കളെ സ്കൂള്‍ ബസ്സിലും മറ്റും വിടാതിരിക്കാനാവുമോ?

ശക്തമായ ശിക്ഷാനടപടികള്‍ ജനമദ്ധ്യത്തില്‍ വെച്ച് നടപ്പാക്കിക്കൊണ്ടാവണം ഇത്തരക്കാരെ കൈകാര്യം ചെയ്യേണ്ടത് - മാംസത്തിന് വേദനിക്കുന്നതിനേക്കാളും പതിന്മടങ്ങായിരിക്കും അഭിമാനത്തിനേല്‍ക്കുന്ന ക്ഷതം!

Unknown said...

ഇവിടിപ്പോ എന്താ പറയുക എന്നറിയില്ല.
മനസ്സില്‍ ഒരിക്കലും കെടാത്ത് ഒരു നെരിപ്പോട് കൂടി എരിഞ്ഞു തുടങ്ങാന്‍ ഇത് കാരണമായി .

ഇതേ പോലെ മുന്‍പൊരിക്കല്‍ മനസ്സിലേക്ക് തീ കോരിയിട്ട ഒന്നാണ് അതുല്ല്യേച്ചി എഴുതിയ ഇതും.

വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ മനസ്സിലേക്കോടിയെത്തിയതും അതു തന്നെ.

ലോകത്തൊരു കുഞ്ഞുങ്ങള്‍ക്കും ഇതുപോലെ അനുഭവം ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെ...

Inji Pennu said...

79 comments:
Inji Pennu said...
ഒരു പിറന്നാള്‍ സമ്മാനം.

9:22 PM, June 01, 2006
ബിന്ദു said...
ഇതില്‍ എന്തെങ്കിലും നിഗൂഢത ഒളിഞ്ഞിരിക്കുന്നുണ്ടോ??

10:05 PM, June 01, 2006
kumar © said...
LG, എനിക്ക് ഒപ്പം വായിച്ചെത്താനാകുന്നില്ല. ചിന്തകള്‍ നിഗമങ്ങള്‍ എവിടെയൊക്കെയോ കുരുങ്ങുന്നു.
എന്തായിരുന്നു ശരിക്കും? ബിന്ദു പറഞ്ഞപോലെ എന്തെങ്കിലും നിഗൂഢതകള്‍ വല്ലതും?

4:19 AM, June 02, 2006
ശ്രീജിത്ത്‌ കെ said...
പിറന്നാള്‍ സമ്മാനം എന്ന് പറഞ്ഞത് ആര്‍ക്കാ? ഒരു ക്ലൂവും കിട്ടുന്നില്ലല്ലോ. നിഗൂഢത എന്നൊന്നും പറയല്ലേ എന്റെ ബിന്ദൂ, കേട്ടിട്ട് പേടിയാകുന്നു.

5:01 AM, June 02, 2006
തണുപ്പന്‍ said...
നിഗൂഢത ഒളിഞ്ഞല്ല, തെളിഞ്ഞ് തന്നെ നില്‍ക്കുന്നണ്ട്, പറ്റുമെങ്കില്‍ കണ്ട് പിടിച്ചോ...അല്ല പിന്നെ, എല്‍ജിയോടാ കളി ?

5:03 AM, June 02, 2006
viswaprabha വിശ്വപ്രഭ said...
hm!

കേക്കു മുറിക്കുന്നതിലും വേഗത്തില്‍, അതിലും ചെറിയ തുണ്ടങ്ങളാക്കി അവനെ നമുക്കു അരിഞ്ഞുനുറുക്കണം!

അവന്‍ ശരിക്കുമുണ്ടോ? അതോ ഭാവനയാണോ?
എന്നിട്ട് രേഷ്മയാണോ ഒടുവില്‍ ഇതൊക്കെ വിളിച്ചു പറഞ്ഞത്?

5:37 AM, June 02, 2006
kumar © said...
ഇപ്പോള്‍ എനിക്ക് മനസിലായി. വിശ്വത്തിന്റെ കമന്റും ചേര്‍ത്ത് വച്ച് വായിച്ചപ്പോള്‍.
എന്റെ മനസ് ആ വഴിക്കു പോയില്ല.
കഷ്ടം.

ശരിക്കും അങ്ങനെയാണോ എല്‍ജി?. അങ്ങനെ അല്ല എന്നു പറയു.

5:53 AM, June 02, 2006
വക്കാരിമഷ്‌ടാ said...
മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന സിനിമ ഓര്‍മ്മ വരുന്നു

5:55 AM, June 02, 2006
സു | Su said...
വക്കാരീ,
അത് ഓര്‍മ വന്നിട്ടാ ഞാന്‍ കമന്റ് വെക്കാതെ പോയത്.

എല്‍.ജി അതു തന്നെയല്ലേ ഉദ്ദേശിച്ചത് എന്തോ...

5:59 AM, June 02, 2006
പെരിങ്ങോടന്‍ said...
damn them*

വേറെന്താ പറയ്യാ?

6:31 AM, June 02, 2006
മുല്ലപ്പൂ || Mullappoo said...
ച്ഛേ.. അതാണൊ .. അതാവണ്ട...
അല്ലന്നു പറയൂ ലേഖാജി

6:44 AM, June 02, 2006
kumar © said...
LG ഉദ്ദേശിച്ചത് അതു തന്നെ ആയിക്കോട്ടെ മുല്ലപൂവേ.
ഞാനും അതാകരുതേന്ന് ആഗ്രഹിച്ചു ആദ്യം. പിന്നെ എനിക്കവനെ കാണാന്‍ കഴിയുന്നുണ്ട്. കയ്യില്‍ മിഠായിഉം ചുണ്ടിലൊരു ചതിവിന്റെ ചിരിയും തേച്ചുവച്ച് കടന്നുവരുന്ന അവനെ. അവന്‍ ഈ സമൂഹത്തിന്റെ ഭാഗമാണ്. പുരുഷന്റെ വൃത്തികെട്ട മുഖമാണ് (ഇതിന്റെ ഭീകരമായ സ്ത്രീരൂപവും ഉണ്ട്)നമുക്കവനെ ഉന്മൂലനം ചെയ്യാനകില്ല. പകരം നമുക്ക് നമ്മുടെ രേഷ്മമാരെ അവന്റെ കാണാപ്പുറത്തു കൊണ്ടുപോയൊളിപ്പിക്കാം.
നമ്മുടെ കണ്ണും മനസും അവള്‍ക്ക് ചുറ്റും കെട്ടിയിടാം.
കരുതിയിരിക്കാം. പിന്നെ കൊത്തിയരിയുന്നതിലും എത്രയോ ഭേദമാണത്.
(പത്രങ്ങളില്‍ വന്ന ഓരോ സംഭവത്തിലും വാര്‍ത്തയിലും തെളിഞ്ഞുനിന്ന് ഒരു വേദനിപ്പിക്കുന്ന സത്യമാണ്, ജന്മം നല്‍കിയവരുടെ അശ്രദ്ധ. അതാണ് ഏറെ ഖേദകരം)

7:09 AM, June 02, 2006
മുല്ലപ്പൂ || Mullappoo said...
"ജന്മം നല്‍കിയവരുടെ അശ്രദ്ധ"
അങ്ങനെ പറയല്ലേ കുമാറേ...
എന്നെപ്പോലെയുള്ള working mothers എന്തു ചെയ്യും.. :(

7:20 AM, June 02, 2006
kumar © said...
ഞാന്‍ ഉദ്ദേശിച്ചത്, കേരള‍ത്തില്‍ നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ്. അതിലെല്ലാം മുഴച്ചുനിന്ന ഒരു അശ്രദ്ധയെക്കുറിച്ചാണ്.

പോതുവേ പറയുന്ന വാക്കുകള്‍ ഉള്ളിലേക്കെടുക്കാതിരിക്കൂ മുല്ലപ്പൂവേ. എന്റെ വീട്ടിലുമൂണ്ട് ഒരു അഞ്ചുവയസുകാരി.
നമ്മുടെ ഉള്ളില്‍ നമ്മളറിയാത്ത അശ്രദ്ധയും.

7:24 AM, June 02, 2006
ദേവന്‍ said...
വേദനിക്കുന്നു. എനിക്കോര്‍ക്കാനിഷ്ടമില്ലാത്ത കാരണങ്ങളാല്‍ വേദനിക്കുന്നു. എല്‍ ജി, ഇനിയിങ്ങനത്തെ കഥ പറയല്ലേ. രേഷ്മ ശരിക്കും ഇല്ല, ചുമ്മാ ഭാവന. ഒന്നുമില്ല. വെറുതേ ഒരോ കഥ. മനുഷ്യനെപ്പേടിപ്പിക്കാന്‍ ഉമ്മാക്കി വന്ന കഥ പറയുന്നു .

7:47 AM, June 02, 2006
Reshma said...
എന്തേ ഇത്രയും പേര്‍ക്ക് ഇത് ഓടാഞ്ഞതെന്ന് അല്‍ഭുതം.മനസ്സിന്റെ നന്മയാവാം. എന്നാലും..

അവന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട് വിശ്വേട്ടാ. കണ്ണും കാതും കൂര്‍പ്പിച്ച് നിക്കാം, നമ്മുക്കുള്ളവരെ കാക്കാന്‍.

7:58 AM, June 02, 2006
അചിന്ത്യ said...
As peringodan said, damn them all. And they are everywhere, in all possible sizes and shapes.

Strange that you too should call the "lure" that seals one's fate as chocolate.The most well-researched book on the issue written by an Indian that I have come across is the one written by Pink Virani. And its called "Bitter Chocolate".
The bitterness of certain chocolates is here to stay for a long time, lle LG? No use wishing it away, Dev.

ഇവടെ ആദ്യായിട്ടാ. കുമാറാ പറഞ്ഞെ ഇവടെ ഇങ്ങനെ ഒരുസമ്മാനപ്പൊതി തുറന്ന കഥ. നന്നായി എല്‍‍ജീ പറഞ്ഞത്.

8:01 AM, June 02, 2006
achinthya said...
ooops the author's name is Pinky Virani and not Pink Virani as I had typed
Love

8:03 AM, June 02, 2006
Inji Pennu said...
ഭാവന ഒന്നുമല്ല.ഇത്രേം ക്രൂരമായ കാര്യം എന്റെ ഭാവനയില്‍ നിന്നു വിരിയാന്‍ പാടാണു.
രേഷ്മ ഉണ്ടു,ജീവനോടെ ഇപ്പോഴും. ഒന്നല്ല ഒരായിരം. രേഷമമാര്‍ ഒന്നും ആരോടും പറയുന്നില്ല എന്നേ ഉള്ളൂ.

മണ്‍‍സൂണ്‍ വെഡ്ഡിങ് കണ്ടിട്ടു ഒരു കൂട്ടുകാരി എന്നോടു പറഞ്ഞു. നടക്കാത്ത കാര്യങ്ങള്‍ !മീരാ നാ‍യ്യര്‍ ആ കാനഡായില്‍ താമസിച്ചു സായിപ്പ്ന്മാരുടെ സംസ്കാരത്തില്‍ നിന്നു കിട്ടിയതാണു എന്നു...എന്തൊരു അഹന്ത നമുക്കെല്ലം,നമ്മുടെ ഇടയില്‍ ഇതൊന്നുമില്ല ,
നമ്മളെല്ലാം പരിശുദ്ധര്‍ എന്നുള്ള പ്രഖ്യാപനം.

പണ്ടു ഐഡ്സ് എന്ന മാരകരോഗത്തെകുറിച്ചു ഇണ്ട്യക്കാരെ ബോധവാന്മാരാക്കണ്ടേ എന്നു ഏതോ മന്ത്രിയോടു ചോദിച്ചപ്പോള്‍ ,അദ്ദേഹം പറയുവാണു, “എയ്! ഇണ്ട്യാക്കാര്‍ എല്ലാം പരിശുദ്ധര്‍ ആണു. ഞങ്ങള്‍ അങ്ങിനെ ഇമ്മോറല്‍ ആയി ഒന്നും ചെയ്യാറില്ലത്രെ!“ ഇന്നു ഇന്‍ഡ്യയാണത്രെ രണ്ടാം സ്ഥാനത്തു.

ആര്‍ക്കെങ്കിലും ഇവിടെ ഇങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അനോണിമസ് ആയി കമന്റാന്‍ അപേക്ഷ.അനുഭവങ്ങളില്‍ വെച്ചു നമ്മുടെ കുട്ടികളെ നമുക്കു ചേര്‍ത്തു പിടിക്കാലോ.

അചിന്ത്യേ ജി,
ഞാന്‍ ആ ബുക്കിനെ പറ്റി പണ്ടെങ്ങോ കേട്ടിട്ടുണ്ടു.
ആ ഫോറിന്‍ മുട്ടായില്‍ ഉറുംബു അരിച്ച പോലെ രേഷ്മയിലും ഉറുംബു അരിച്ചു എന്നു ഞാന്‍ ഒരു ഉപമ പോലെ പറയാന്‍ ശ്രമിച്ചതാണു.

ആര്‍ക്കും ഇതിലെ കഥ മനസ്സിലായില്ലെങ്കില്‍ എന്റെ എഴുത്തിന്റെ തെറ്റാണു അതു.പക്ഷെ വേറെ എങ്ങിനെയാ എഴുതാ എന്നു എനിക്കറിയില്ല.
ഗ്രാഫിക് ആയി എഴുതാന്‍ ഉള്ള ധൈര്യം ഇല്ല.
മത്രെമല്ല എനിക്കങ്ങനെ എഴുതാന്‍ ഇഷ്ഠവുമല്ല.
കമന്റില്‍ കൂടി മനസ്സിലായി എന്നു കരുതുന്നു.

9:06 AM, June 02, 2006
ബിന്ദു said...
എല്‍ ജീ.. എനിക്കു സംശയം തോന്നി, പക്ഷേ.. അമ്മാവന്‍! എന്റെ അമ്മാവന്‍ എനിക്കു അമ്മാവനാണ്‌, സഹോദരനെപ്പോലെയാവും ഇടക്ക്കു, ഒരു സുഹൃത്തിനെപ്പോലെ തുറന്നു സംസാരിക്കാം. ഞങ്കല്‍ തമ്മില്‍ 2 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ, അതുകൊണ്ട്‌ തന്നെ എല്ലാ അമ്മാവന്മാര്‍ക്കും ഞാന്‍ ആ ഒരു സ്ഥാനം കൊടുത്തു. അതുകൊണ്ട്‌ ഈ അമ്മാവനെ അവിശ്വസിക്കാന്‍ തോന്നിയില്ല എന്നതാണ്‌ സത്യം. എന്നാല്‍ ഇതൊരു സാധാരണ പിറന്നാള്‍ അല്ല എന്നും തോന്നി. അതാണ്‌ നിഗൂഢത ഉണ്ടോ എന്നു ചോദിച്ചത്‌. അപ്രിയമായ സത്യം ! :(

9:17 AM, June 02, 2006
Anonymous said...
This has happened to me. The scenario is eerily similar. My mother's own brother. He was staying with us for studying pre-degree. I think I was 4. It continued until I was 6. My life was affected a lot, but later I made sure, I should win – not that monster. So I forgave him completely and plucked out the hatred from my heart. That made me feel better and I could lead a normal life. He has children, that too girls. That sometimes scares me. But I can’t do anything.

You never talk about such things in Indian society. But it is there as predominant as any other society. You should teach your kids from very tender age that these and that are private and none can touch it. It is very important. Also, the more close a relative is to your child, the more careful you should be. Never leave your child alone ALONE with anyone, even if he is like God. My mother was not working. So you see, it is not that parents are not careful. None thinks about this! Especially from your close relatives.

May there not be any more Reshmas!

9:17 AM, June 02, 2006
Kuttyedathi said...
എല്‍ജി പ്ലീസ്‌... ഈ തെരക്കിനിടയിലും ഈ കഥ വന്നു പറഞ്ഞു കുത്തി നോവിക്കാന്‍ സമയം കിട്ടിയല്ലേ ?... നമുക്കെന്തു ചെയ്യാനാവും എല്‍ജി. കണ്ണും കാതും തുറന്നു വച്ചു കൂട്ടിരിക്കാനല്ലാതെ. പക്ഷേ എത്ര നാള്‍ നമ്മുടെ ചിറകിനടിയില്‍ പൊതിഞ്ഞു വച്ചു സൂക്ഷിക്കാന്‍ പറ്റും ?

കുമാര്‍, മാതാപിതാക്കളുടെ അശ്രദ്ധ എന്നു പറയാന്‍ പറ്റുമോ ? രേഷ്മ മോള്‍ക്കവളുടെ അമ്മാവനൊരു ചോക്കളേറ്റു കൊടുക്കരുതെന്നു വിലക്കാന്‍ പറ്റുമോ ? ആ ചോക്കളേറ്റു ലല്ലുവിനു കൊടുക്കാതെ ഒളിപ്പിക്കാനൊരു സ്ഥലം കണ്ടു പിടിക്കാന്‍ അമ്മാവന്റെ കൂടെ മുറിയിലേക്കൊന്നു പോകരുതെന്നു പറയണമായിരുന്നോ ?

പത്രങ്ങളില്‍ നാം ദിവസേന കാണുന്നത്‌, കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയല്‍വക്കക്കാരന്‍ വന്നു വിളിച്ചു കൊണ്ടു പോയി..... കുട്ടി കളിക്കുമ്പോള്‍ മുഴുവന്‍ നേരവും നമുക്കു പോയി കൂട്ടിരിക്കാന്‍ പറ്റുമോ ?

കടയില്‍ പോയ കുട്ടിയെ...... കുട്ടിയെ കടയിലൊന്നും വിടാതെ വീട്ടില്‍ തന്നെ പൂട്ടി വയ്ക്കണമെന്നാണോ ?

വേണ്ടിവരുമല്ലേ... അല്ലെങ്കില്‍ കശ്മലന്മാര്‍ അവരെ ....

ഈശ്വരാ,നമ്മള്‍ അനുഭവിച്ച സ്വാതന്ത്ര്യം പോലും നമ്മുടെ മക്കള്‍ക്കു നിഷേധിക്കപ്പെടുകയാണല്ലേ.. ?

9:26 AM, June 02, 2006
Kuttyedathi said...
എല്‍ജിയുടെ കമന്റിപ്പൊളാ കണ്ടത്‌. എല്‍ജിയുടെ എഴുത്തിന്റെ പരാജയമല്ല എല്‍ജി. ആദ്യ വായനയില്‍ ത്തന്നെ പലര്‍ക്കും മനസ്സിലായല്ലോ.

പെണ്മക്കളുള്ള മാതാപിതാക്കന്മാര്‍..ഇതതാവരുതേ ഈശ്വരാ....എന്നുള്ളില്‍ പ്രാര്‍ത്ഥിച്ചു പോയതു കൊണ്ട്‌, ഇതതല്ല...എന്നുള്ളില്‍ വീണ്ടും വീണ്ടും പറഞ്ഞു നോക്കി..അല്ലന്നു വിശ്വസിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ്‌.

അല്ലെങ്കിലും കല്ലു മോളുടെ പപ്പായ്ക്കും, പവിത്രയുടെ അമ്മയ്ക്കും, ആച്ചിയുടെ അച്ഛനും,ജോലി ചെയ്യുന്ന മുല്ലപ്പൂവിനും, ഹന്നമോളെ ഡേ കെയറിലാക്കി ജോലിക്കു പോകേണ്ടി വരുന്ന എനിക്കുമൊക്കെ 'ഏയ്‌... ഇതതാരിക്കില്ല...ഇങ്ങനെയൊന്നും ഈ ലോകത്തില്ല' എന്നു വിശ്വസിക്കാനല്ലേ ഇഷ്ടം തോന്നൂ.

അങ്ങിനെ എല്ലാരും ചിന്തിച്ചെങ്കില്‍..അതെല്‍ജിയുടെ എഴുത്തിന്റെ വിജയമല്ലേ..

9:34 AM, June 02, 2006
Inji Pennu said...
കുട്ട്യേടത്തി,
കുട്ട്യേടത്തീടെ ആദ്യത്തെ കമന്റു വായിച്ചു ഞാന്‍ കരഞ്ഞ് പോയി.അതോ അതിനുമുംബുള്ള അനോണിമസ്സിന്റെ കമന്റു കൊണ്ടാണോ എന്നു അറിയില്ല.....

ബിന്ദൂക്കുട്ടീടെ പോലത്തെ മാത്രം അമ്മാവന്മാരും ചേട്ടന്മാരും എല്ലാര്‍ക്കും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

അനോണിമസ്സിന്റെ അച്ഛ്ന്‍ വീട്ടില്‍ ഉണ്ടയിരുന്നോ? ഇല്ല എന്നു എന്റെ മനസ്സു പറയുന്നു.

എന്താണു എന്നു അറിയില്ല.പല കൂട്ടുകാരികളുടെയും ഞാനൊരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കഥകള്‍ എനിക്കു കേള്‍ക്കെണ്ടി വരുന്നതു.....ഞാനും അവരുടെ ഒപ്പം കരയുമെന്നുള്ളതുകൊണ്ടാണോ എന്നു അറിയില്ല..
ഇതെല്ലാം കേള്‍ക്കുംബോള്‍ ഒരു പെണ്‍കുട്ടി എനിക്കു ജനിക്കരുതേ എന്നു ഞാന്‍ എപ്പോഴും ആഗ്രഹിക്കാറുണ്ടു.

9:47 AM, June 02, 2006
viswaprabha വിശ്വപ്രഭ said...
എല്‍ജീ,

എല്‍ജിയുടെ പോസ്റ്റ് ഇരുപതു വട്ടമെങ്കിലും ഞാന്‍ വായിച്ചുനോക്കിയിട്ടാണ് ആദ്യത്തെ കമന്റ് ഇട്ടത്.

മനസ്സിലാവാതെയല്ല, മനസ്സിലായി എന്നു മനസ്സില്‍ ഉറപ്പിക്കാന്‍ വേണ്ടി.
പിന്നെ,
എത്ര സുന്ദരമായി, എത്ര ഗോപ്യമായി, എന്നിട്ടും എത്ര വ്യക്തമായി എല്‍ജി എഴുതിയിരിക്കുന്നു എന്ന് അത്ഭുതപ്പെട്ടുകൊണ്ട്...

ആരെയും നോവിക്കാതെ, എല്ലാവരെയും നോവിച്ചുകൊണ്ട് അങ്ങനെ എഴുതാന്‍ അസാമാന്യമായ കഴിവുവേണം.

ആ കഴിവിനൊത്തുചേര്‍ന്നു പോകാന്‍ തക്ക ഒരു കമന്റു ഞാന്‍ , ആരെയും നോവിക്കാതെ, എല്ലാവര്‍ക്കും നോവു പകര്‍ത്തിക്കൊണ്ട്, എങ്ങനെയെഴുതും എന്നോര്‍ത്തുകൊണ്ട്...
അങ്ങനെയാണ് ഞാന്‍ ആ പോസ്റ്റ് ഇരുപതു വട്ടമെങ്കിലും വാക്കും വാക്കും പേര്‍ത്തും പേര്‍‍ത്തും വായിച്ചിരുന്നത്...
വായിച്ചു തരിച്ചിരുന്നത്...
തരിച്ചിരുന്നത്....

എല്‍ജീ, നന്നായി എഴുതിയിരിക്കുന്നു...

9:51 AM, June 02, 2006
kumar © said...
കുട്ടിയേടത്തി, എന്നോടുള്ള ചോദ്യങ്ങള്‍ക്കവസാനം താങ്കള്‍ തന്നെ പറഞ്ഞു. “വേണ്ടിവരും“
ശരിയാണ്. നമ്മുടെ ചിന്തയെങ്കിലും അവര്‍ക്ക് പിന്നില്‍ പോവേണ്ടിവരും. മനസില്‍ ഒരു കരുതലെങ്കിലും അവര്‍ക്ക് തുണപോകേണ്ടിവരും.
പോയേ മതിയാവൂ.
വേറെന്താ വഴി? അറിവുള്ളവര്‍ പറഞ്ഞുതരു.
അനുഭവമുള്ളതെന്നു പറഞ്ഞ അനോണി വാക്കുകള്‍ ഞാന്‍ എടുത്തുപറയാം. Never leave your child alone ALONE with anyone, even if he is like God.
വഴിമുഴുവന്‍ കൊതിപ്പിക്കുന്ന നിറങ്ങളാണ്‌. നിറത്തില്‍ പൊതിഞ്ഞ ഇരുട്ടാണ്.

നമ്മള്‍ അനുഭവിച്ച സ്വാതന്ത്ര്യം ഈ തലമുറയ്ക്കില്ല. അത് ആണായാലും പെണ്ണായാലും. ആണ്‍കുട്ടികളുടെ കാര്യമാണ് ഏറ്റവും പേടിപ്പിക്കുന്ന ദു:ഖകരമായ സത്യം.

10:00 AM, June 02, 2006
Kuttyedathi said...
എല്‍ജി, അങ്ങനെയാണെങ്കില്‍ കുട്ടികളേ വേണ്ടാ എന്നു പ്രാര്‍ത്ഥിക്കേണ്ടി വരും. കാരണം, പെണ്‍ കുട്ടികളേക്കാള്‍ ഭീകരമായി ഇന്ന് ആണ്‍കുട്ടികള്‍ ഉപയോഗിക്കപ്പെടുന്നു. ഇനിയങ്ങോട്ടുള്ള കാലം, അവരെയാണു നാം നമ്മുടെ ചിറകിന്റെ അടിയില്‍ പൊതിഞ്ഞു കൂടുതല്‍ സൂക്ഷിക്കേണ്ടത്‌.

10:06 AM, June 02, 2006
Reshma said...
എല്‍ജീസേ, നമ്മള്‍ തമ്മില്‍ എന്ത് anonymity?
‘മനസ്സ് വളരുന്നതിന് മുന്‍പ് ശരീരം വളര്‍ന്നത് എന്റെ കുറ്റമല്ല എന്നറിയാന്‍ ഒരുപാട് ഒരുപാടൊരുപാട് കാലം അതിന് മുന്‍പേ ഈ ദുനിയാവില്‍ എനിക്ക് മാത്രം എന്തോ കുഴപ്പമുണ്ടെന്ന തോ‍ാന്നലുകളും ആള്‍കൂട്ടത്തിനിടയിലും ചുറ്റുമാരുമില്ലത്തപ്പോഴും നുഴഞ്ഞ് വന്ന കൈകളെയും കണ്ണുകളെയും പേടിച്ച് വെറുത്ത് പിന്നെ ആരോട് എന്തിന് എന്നറിയാത്ത സ്വന്തത്തോടായതും എങ്ങെനെയോ എന്തോ കുറ്റം ഞാന്‍ ചെയ്തെന്ന് വിശ്വസിച്ച് ഉള്ളിലേക്ക് വലിഞ്ഞ് കയറിയതും കുട്ടിക്കാലത്തെ പെട്ടന്ന് കൊന്ന് തന്ന ഓര്‍മ്മകളും...ഈ വാചകത്തിന് ഫുള്‍ സ്റ്റോപ്പില്ല’
ഇത്രയേ എനിക്കും ആവൂ.

ഒരു സോപ്പ് പെട്ടിക്കുള്ളില്‍ എന്ന പോലെയാ ഞാന്‍ വളര്‍ന്നത്. പെട്ടിക്കുള്ളിലും ഉറുമ്പുകള്‍ ഉണ്ടാവുമെന്ന് സ്നേഹിച്ചവര്‍ അറിയാതെ പോയി. നമ്മുടെ നാട്ടില്‍, നമ്മുടെ വീട്ടില്‍ ഇതൊന്നും ഇല്ലെന്ന് കരുതുന്നത്...സ്വയം വരിച്ച അജ്ഞത കൈ വിടേണ്ടതുണ്ട്.
കുട്ട്യേടത്തി പറഞ്ഞ freedom- protection issue ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് തോന്നുന്നു.

പിന്നെ എല്‍ജീസേ,പെണ്‍കുട്ടികള്‍ വേണം.ധൈര്യമുള്ളവരായി, സ്നേഹമുള്ളവരായി നമ്മടെ അനുഭവങ്ങളില്‍ നിന്നു കിട്ടുന്ന അറിവുമായി നമ്മക്കും അവരെ വളറ്ത്തിയെടുക്കേണ്ടേ?

10:21 AM, June 02, 2006
ശനിയന്‍ \OvO/ Shaniyan said...
എല്‍ജീ,

ഇതുപോലെ ഒരു വിഷയം ഇത്ര നന്നായി എഴുതാന് കഴിഞ്ഞതിന് അഭിനന്ദനങ്ങള്‍..

ഭാവി തലമുറയേ വീണ്ടും കളരിപ്പയറ്റും കരാട്ടേയും ഒക്കെ പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കി വിടേണ്ടി വരുമല്ലോ ദൈവമേ..

10:37 AM, June 02, 2006
താര said...
പ്രിയ എല്‍ജീ,
ആദ്യ വായനയില്‍ത്തന്നെ നിഗൂഢതയുടെ പൊരുള്‍ മനസ്സിലായി. ഇങ്ങനെ ഒരു കഥ വേണ്ടിയിരുന്നില്ലയെന്നും തോന്നിപ്പോയി. പക്ഷെ ഇപ്പോള്‍ തോന്നുന്നു നന്നായി എന്ന്!

ഏറ്റവും പേടിക്കേണ്ട കാലമാണ് കൌമാരം. അവിടെ തെറ്റുന്നവരാണ് പിന്നീടും തെറ്റുകള്‍ തുടരുന്നത്.

എപ്പോഴും എനിക്ക് തോന്നിയിട്ടുള്ള കാര്യമാണ്; എല്ലാ സ്കൂളിലും കോളേജിലുംഒരു കൌണ്‍സലിംഗ് സെന്റ്റര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്!!
ആരെങ്കിലും ഇങ്ങനെ ഒരു പരീക്ഷണത്തിന് മുന്‍കൈ എടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു....ഭാവിയിലെങ്കിലും, മനോനില കൈവിടാത്ത മനുഷ്യര്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

10:47 AM, June 02, 2006
വക്കാരിമഷ്‌ടാ said...
കാലം മാറുന്നു-നമ്മളും മാറണം. പണ്ട് നമ്മളനുഭവിച്ച പല സ്വാതന്ത്ര്യങ്ങളും നമ്മുടെ അടുത്ത തലമുറയ്ക്ക് കിട്ടില്ല. നമുക്കു കിട്ടാത്ത പലതും അവര്‍ക്ക് കിട്ടുകയും ചെയ്യും-ചിലത് നല്ലത്, ചിലത് ചീത്ത, ചിലത് നമ്മള്‍ എന്നും ഓര്‍ക്കുന്നത്, ചിലത് എത്ര ആഗ്രഹിച്ചാലും മറക്കാന്‍ പറ്റാത്തത്.

ഒരു ബാലന്‍സ്‌ഡ് സമീപനം വേണമെന്നു തോന്നുന്നു. സ്വഭാവശുദ്ധിയുള്ള അമ്മാവന്മാരേയും നീചന്മാരായ അമ്മാവന്മാരേയും ഒരേ രീതിയില്‍ കാണാന്‍ നമുക്ക് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റില്ല. എന്തിനേയും ഏതിനേയും സംശയത്തോടെ നോക്കാനും അവരോട് പറയാന്‍ പറ്റില്ല. അതേ സമയം അവരുടെ പൂര്‍ണ്ണ സുരക്ഷിതത്വം നമ്മള്‍ ഉറപ്പാക്കുകയും വേണം. വേണ്ട ഒരു കാര്യം കുട്ടികള്‍ക്ക് മാതാപിതാക്കന്മാരോട് എന്തും തുറന്നു പറയാനുള്ള ഒരു സാഹചര്യവും അന്തരീക്ഷവും വീട്ടില്‍ ഉണ്ടാക്കുക എന്നുള്ളതാണ്. എന്തുണ്ടെങ്കിലും അച്ഛനോടും അമ്മയോടും ഒരു മടിയും കൂടാതെ പറയാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിനവരെ പരിശീലിപ്പിക്കണം. അങ്ങിനെയെങ്കില്‍ വേണ്ടാത്തതായ ഒരു നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അച്ഛനമ്മമാര്‍ക്ക് ഉടന്‍ അതിനെപ്പറ്റി വിവരം കിട്ടും. പിന്നെ അവര്‍ക്ക് വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കും. പക്ഷേ വേണ്ടതെന്ത്, വേണ്ടാത്തതെന്ത് എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കാനും സാധിക്കണം. തന്നോട് ചെയ്തത് സ്വാഭാവികമായ ഒരു കാര്യമല്ല എന്ന് കുട്ടികള്‍ക്ക് മനസ്സിലായാലേ അവര്‍ക്ക് അക്കാര്യം അച്ഛനോടും അമ്മയോടും പറയാന്‍ പറ്റൂ.

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന സമീപനം ചെറുപ്പം മുതല്‍ക്കേ വീട്ടിലുണ്ടാവണം. അന്നന്നു നടന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് അന്നു വൈകുന്നേരം തന്നെ പറയാനും അത് കേള്‍ക്കാനുള്ള ക്ഷമ അച്ഛനമ്മമാര്‍ക്കുണ്ടാകാനും സാധിക്കണം. പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കാര്യങ്ങള്‍ പലതും നമ്മള്‍ അറിയുന്നില്ല എന്നുള്ളതും നമ്മുടെ അജ്ഞത ആള്‍ക്കാര്‍ മുതലെടുക്കുന്നതുമാണ്. പിന്നെ സംയമനത്തോടെയുള്ള സമീപനവും അവശ്യം വേണ്ട ഒരു കാര്യമാണ്.

11:01 AM, June 02, 2006
പാപ്പാന്‍‌/mahout said...
ഈ തലമുറയുടെയോ വരും തലമുറയുടെയോ മാത്രം ശാപമല്ല ഇതെന്നു കമന്റുകളില്‍ നിന്ന് മനസ്സിലാകുമല്ലോ. പെണ്‍‌കുട്ടികള്‍ക്കുമാത്രമുള്ളതുമല്ല. പക്ഷേ ആണ്‍‌കുട്ടികളില്‍ അത്രയും ആഴമുള്ള മാനസികമുറിവുകള്‍ ഉണ്ടാവുന്നില്ലായിരിക്കാം (എന്റെ അഭിപ്രായം, എല്ലാവര്‍ക്കും അങ്ങനെയാണോ എന്നറിയില്ല). കൂടുതല്‍ ഞാനും എഴുതുന്നില്ല. ഇത്രമാത്രം: എന്റെ കുട്ടികള്‍ ഞങ്ങളുടെ കണ്‍‌വെട്ടത്തില്ലാത്ത സമയത്തെല്ലാം എനിക്കു ഉള്ളില്‍ അവരെ ഓര്‍ത്ത് അകാരണമായ ഭീതിയാണ്‍. അനുഭവങ്ങള്‍ തന്ന പാഠം.

“ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും, ഓര്‍ത്തുപോകു, ന്നോര്‍മ്മ ബാക്കിയിന്നും"

11:35 AM, June 02, 2006
Immigrant in Canada said...
I am sorry..i can't comment..you know why!

11:45 AM, June 02, 2006
സു | Su said...
ആദ്യം വന്ന് വായിച്ചപ്പോള്‍ ബിന്ദുവിന്റെ കമന്റ് മാത്രമേ കണ്ടുള്ളൂ. ബിന്ദുവിന് അതില്‍ ഒളിഞ്ഞിരിക്കുന്നത് മനസ്സിലായില്ലെങ്കില്‍ എന്തിന് ഞാനായിട്ട് ബിന്ദുവിന്റെ സന്തോഷം നശിപ്പിക്കണം എന്ന് വിചാരിച്ച് തിരിച്ചുപോയി. പിന്നെ നോക്കുമ്പോഴേക്കും വിശ്വത്തിന്റെ കമന്റ് വന്നിരുന്നു. കുമാര്‍ വീണ്ടും എടുത്ത് ചോദിച്ചതുകൊണ്ടാണ് വക്കാരിയോട് യോജിച്ച് അങ്ങനെ ആയിരിക്കുമോ എല്‍ ജി ചിന്തിച്ചത് എന്നും ചോദിച്ച് പോയത്. കുമാറിനെ പേടിപ്പിക്കാതിരിക്കാന്‍. ഇനി എന്താ? എല്ലാവര്‍ക്കും എല്ലാം മനസ്സിലായി.

ഓരോ മുക്കിലും മൂലയിലും അവന്‍ ഉണ്ട്. മുഖത്ത് പുഞ്ചിരിയും ഉള്ളില്‍ കൊലച്ചിരിയും ആയിട്ട്. കുഞ്ഞുങ്ങളുടെ കൂടെ എവിടെയൊക്കെ പോവും? കണ്ണൊന്ന് തെറ്റാന്‍ കാത്ത് നില്‍ക്കുകയാണവന്‍. നമ്മുടെ പൂന്തോട്ടത്തിലെ ദൈവം തന്ന പൂക്കളെ കശക്കിയെറിയാന്‍.

പത്രത്താളുകളില്‍ അപൂര്‍വം മാത്രം കാണുന്ന എത്രയോ എണ്ണത്തിനെ ഞാന്‍ വെട്ടിനുറുക്കി,ചതച്ച് , പിരിച്ച് ചവുട്ടിക്കൂട്ടിയിരിക്കുന്നു. അതൊക്കെ വെറും സ്വപ്നത്തില്‍ മാത്രമാണല്ലോന്നുള്ള നിസ്സഹായതയില്‍ അലറിവിളിച്ചിരിക്കുന്നു.

ലിഫ്റ്റില്‍ ഒറ്റയ്ക്ക് പോകരുത്, സ്കൂള്‍ വാനില്‍ ആരും ഇല്ലെങ്കില്‍ കയറരുത്, ഇടവഴിയില്‍ ഒറ്റയ്ക്ക് പോകരുത്, സന്ധ്യ കഴിഞ്ഞാല്‍ വീട്ടിനു വെളിയില്‍ പോകരുത്, അമ്മയോട് പറയാതെ എവിടെയും പോകരുത്, കൂട്ടുകാരികളുടെ വീട്ടില്‍ അവരില്ലെങ്കില്‍ പോകരുത്, ആരെങ്കിലും എന്തെങ്കിലും തന്നാല്‍ വാങ്ങിക്കഴിക്കരുത് ....അരുത്...അരുത്.. അരുത്... ഈ അച്ഛന്‍പെങ്ങള്‍ക്ക് വട്ടാ‍ണോന്ന് 8 വയസ്സുകാരി വിചാരിച്ചുകാണും.

ബ്ലോഗില്‍ കമന്റ് വരുമ്പോള്‍, അല്ലെങ്കില്‍ മെയില്‍ വരുമ്പോള്‍ മൊബൈലില്‍ അറിയുന്നപോലെ കുഞ്ഞുങ്ങള്‍ക്ക് ആപത്തുവരുമ്പോള്‍ അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍... അത് വെറും ഒരു എങ്കില്‍ മാത്രം ആണെന്ന് വേദനയോടെ മനസ്സിലാക്കാം.

എല്ലാ കുഞ്ഞുങ്ങള്‍ക്കും നേരെ കണ്ണടച്ചിരിക്കാനേ എനിക്കു കഴിയൂ. പ്രാര്‍ത്ഥന മനസ്സിലുണ്ട്. പക്ഷെ കണ്ണിലിനി ഒരിത്തിരി കണ്ണീരില്ല. ആര്‍ക്കും വേണ്ടി ചിലവിടാന്‍. ഇനി കണ്ണില്‍ നിന്ന് വരാന്‍ രക്തമേയുള്ളൂ. നരാധമന്മാരുടെ മേലേയ്ക്ക് ഒഴുക്കാന്‍. ചുടുരക്തം. അവരതില്‍ പിടഞ്ഞ് ചാവുന്നത് കണ്ട് ഹൃദയത്തിന് അല്‍പ്പമെങ്കിലും തണുപ്പ് വരുത്താന്‍.

11:55 AM, June 02, 2006
ബിന്ദു said...
വക്കാരിയുടെ അഭിപ്രായം തന്നെയാണ്‌ എനിക്കും. അച്ഛനും അമ്മയും കൂട്ടുകാരാവുക, അതേയുള്ളൂ മാര്‍ഗം. അറിയില്ല എന്തുമാത്രം എനിക്കതില്‍ വിജയിക്കാന്‍ പറ്റുമെന്ന്‌....... എന്നാലും ശ്രമിക്കുക തന്നെ.

1:13 PM, June 02, 2006
Inji Pennu said...
ഇതില്‍ കമന്റിട്ട അനുഭവസ്തര്‍ക്കു ഒത്തിരി നന്ദി. അധികം വേദനിക്കില്ലെങ്കില്‍ ആരാണു, അല്ലെങ്കില്‍ എത്രയും അടുത്ത ആളുകള്‍ ആണു എന്നു എനിക്കറിയാന്‍ ആഗ്രഹം ഉണ്ടു.
അനോണിമസ് ആയി മതി.
കാരണം എപ്പോഴും വളരെ ,അല്ലെങ്കില്‍ കുടുംബത്തോടു ഏറ്റവും അടുത്തുള്ളവര്‍ ആണതു. കുടുംബത്തില്‍ അപ്പന്മാരുടെ സാമീപ്യം കുറയുംബോഴാണു ഇതു കൂടുതല്‍ എന്നു എന്റെ ഒരു തിയറി. അതാണു ഞാന്‍ കഥയിലെ രേഷ്മേടെ അച്ഛ്നെ ദില്ലിയാല്ലിക്കയതു.

അപ്പനേം അമ്മേം കൊന്നു കളയുമെന്നു ഭീഷണി മുഴുക്കി കുട്ടികളെ പേടിപ്പിക്കുന്ന അമ്മാവന്മാരും കസിന്‍സും ഉണ്ടു. കുട്ടികള്‍ അതുകൊണ്ടു ഭയന്നു മൂടി വെക്കുന്നു. രണ്ടു വയസ്സു മുതലേ, കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണം എന്നു പറയപ്പെടുന്നു.
പ്രധാനമായി ഓരാളെ മാത്രെഅം ചൂണ്ടി അല്ല പറയേണ്ടതു,പക്ഷെ അനോണിമസ്സിന്റെ കമന്റു നോക്കൂ‍,കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കേണ്ടതു
...എനിക്കു അതു എഴുതാന്‍ പറ്റുന്നില്ല. വേറെ ആര്‍ക്കെങ്കിലും എഴുതാന്‍ പറ്റുമെങ്കില്‍ എഴുതുക...

ഇതു ഇന്നത്തെ തലമുറയുടേതൊ,നാളത്തെയോ അല്ല.പണ്ടു തോട്ടെ ഉള്ളതാണു. ഇന്നത്തെ തലമുറ അതു വിളിച്ചു പറയാന്‍ തുടങ്ങിക്കഴിഞ്ഞു. നാളെ ,അതു ആ ചെകുത്താന്മാരുടെ മുഖത്തു നോക്കി പറയാനും,വേണ്ടി വന്നാല്‍ ജയിലില്‍ അവരെ അടപ്പിക്കാനും ഉള്ള ധൈര്യം കിട്ടട്ടെ.....പക്ഷെ ആര്‍ക്കും അതു ഇനി ഉണ്ടാവാതെ ഇരിക്കട്ടെ.

2:57 PM, June 02, 2006
Kuttyedathi said...
അപ്പന്മാരുടെ അസാന്നിധ്യം മാത്രമാണോ എല്‍ജി പ്രശ്നം ? പിതാവ്‌ തന്നെ പീഡിപ്പിക്കുന്ന/പീഡിപ്പിച്ച വാര്‍ത്തകള്‍ക്കും നമ്മുടെ നാട്ടില്‍ തീരെ പഞ്ഞമില്ലല്ലോ. അതിനെയും നമ്മുക്ക്‌ അമ്മയുടെ ശ്രദ്ധക്കുറവ്‌ എന്നു പറയാം. പക്ഷേ, ഏതൊരമ്മയും സ്വപ്നത്തില്‍ പോലും ചിന്തിക്കില്ലല്ലോ, ജന്മം കൊടുത്ത മകളെ ഒരച്ഛന്‍ കാമവെറി തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന് ?

3:08 PM, June 02, 2006
Anonymous said...
It was my uncle. The man who should have taken the role of my father also stole my childhood innocence.
Some people wrote..there should be a link.between parents and kids.. and the children should be able to talk to their parents. He forgot to write, parents should also have the open mind..to think that may be my brother isn't like the angel i thought he would be,
Because I told my mother about it and she slapped me..

3:12 PM, June 02, 2006
Anonymous said...
I am the first anonymous (call me X) who wrote. And I had the similar experience from my mother too! (Just like the other anonymous). Very strange! I too told my mom about her brother ,she told me "Shut up! From where did you learn to talk like this?"

What I said was "He put his
'thing' in my underwear" I was 4 or 5! How dirty can I be? And my mom never ever said anything to her brother nor did she ask me not to go near him anymore.But when he knew I told her,he left the house that day itself. I know think whether she understood what I said or she protected her younger brother? I dont know,cos I knew if it was my child,I would have killed him-instantly. I have been able to forgive my "uncle" but not my mother in that aspect.

3:18 PM, June 02, 2006
Anonymous said...
I am the 2nd anon
I have never been able to forgive that bastard or my mother

3:52 PM, June 02, 2006
വഴിപോക്കന്‍ said...
വിശ്വപ്രഭയുടെ കമന്റ്‌ കൂടി ചേര്‍ത്തു വീണ്ടും വായിച്ചപ്പോഴാണ്‌ പറയാതെ പറഞ്ഞതു മനസ്സിലായത്‌... കൂടുതല്‍ graphic ആക്കാത്തതു നന്നായി.

anonymous പോസ്റ്റ്‌ വായിച്ചു ഞെട്ടി. താഴേക്കിടയിലുള്ള പ്രത്യേകിച്ചും വിദ്യാഭ്യാസം കുറഞ്ഞ സമൂഹത്തിന്റെ ഇടയിലേ ഇത്തരം devils ഉള്ളു എന്നായിരുന്നു ധാരണ. അങ്ങനെ അല്ലെ newsല്‍ ഒക്കെ കേട്ടിട്ടുള്ളൂ..

പേടിച്ചു പുറത്തു പറയാത്തതാകും കൂടുതലും

3:59 PM, June 02, 2006
Inji Pennu said...
ഞാന്‍ എന്താ ഇനി പറയേണ്ടതു? സ്വന്തം അപ്പനും അമ്മയും ആണു ആ ചെകുത്താന്മാരെക്കാളും ദുഷ്ഠര്‍ എന്നു ഞാന്‍ എങ്ങിനെ എഴുതാ? എന്തുകൊണ്ടാണു അനോണിമസ് കമന്റുകള്‍ പിന്മൊഴിയില്‍ വരാത്തതു?
ഇപ്പോഴും അനോണിമസ് ആയി ഈ കാര്യം വെക്കാന്‍/പോസ്റ്റാന്‍ തോന്നുന്ന കുട്ടികളുടെ ഭീതി -- അതു എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു

മുറിവുകള്‍ ഉണങ്ങട്ടെ ഇതുകൊണ്ടു.....

3:59 PM, June 02, 2006
പാപ്പാന്‍‌/mahout said...
A comment like this, ie with no Malayalam (Unicode?) letters, will not be displayed on pinmozhi.

4:04 PM, June 02, 2006
.::Anil അനില്‍::. said...
ഒപ്പം ജോലിചെയ്യുന്ന ഒരു സുഹൃത്ത് കുറച്ചുനാള്‍ മുമ്പ് പറഞ്ഞു. ‘കുട്ടികളെ ഒരിക്കലും അപരിചിതരുമായി അടുക്കാന്‍ വിടരുത്. നമ്മളൊന്നും ജീവിച്ച കുട്ടിക്കാലമല്ല ഇപ്പോള്‍’

4:10 PM, June 02, 2006
പാപ്പാന്‍‌/mahout said...
യു എ ഇ യിലെ ഒരു മലയാളി പെണ്‍‌കുട്ടി എഴുതിയതു വായിക്കൂ. ഇങ്ങനെയൊരാളെ പരിചയമുണ്ടെങ്കില്‍ സൂക്ഷിക്കൂ.

4:35 PM, June 02, 2006
Anonymous said...
We live in a community where we are asked to keep it everything to ourselves. I know a mother who was afraid to left her daughter with the kid's own grandfather when she had to go shopping or for marriage. I have friends who have similar stories of their so called "loving chittappanmar and ammavanmar".

5:50 PM, June 02, 2006
Reshma said...
മൌനങ്ങളായിരുന്നോ നമ്മെ കെട്ടിയിട്ടത്?
related topic: ഈ മാര്‍ച്ചില്‍ Blank noise project (blanknoiseproject.blogspot.com)eve teasing-നെതിരെ ഒരു കാമ്പെയില്‍ നടത്തിയിരുന്നു. ദിവസങ്ങളോളം അന്നു വരെ പറയാതെ, പേരിടാതെ വെച്ചിരുന്നതെല്ലം ബ്ലോഗുകളില്‍ വെളിച്ചം കണ്ടു. അതോണ്ട് എന്ത് കാര്യം എന്ന് ചോദിക്കാം. sensationalism എന്ന് പറഞ്ഞ് വിമര്‍ശിക്കാനും ആളുണ്ടായിരുന്നു. LG സമയം കിട്ടുമ്പോള്‍ ഈ കൊച്ച് പോസ്റ്റ് ഒന്ന് വായിച്ച് നോക്കിയേ: http://kaajukatli.blogspot.com/2006/03/blank.html

6:05 PM, June 02, 2006
ദേവന്‍ said...
ഒളിച്ചോടാനും പറ്റുന്നില്ല. ഞാന്‍ മടങ്ങിയെത്തി. മൂന്നില്‍ ഒരു പെണ്‍കുഞ്ഞും അഞ്ചില്‍ ഒരു ആണ്‍കുഞ്ഞും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്രേ
http://www.teachmorelovemore.org/HealthSafetyDetails.asp?catid=82 ആ സൈറ്റ്‌ ഒരുപാടു സുരക്ഷാ നടപടികള്‍ പറയുന്നുണ്ട്‌, പലതും ഉപാകാരപ്രദമാണെന്നും തോന്നുന്നു.


അനിലേട്ടാ,
കുട്ടികള്‍ക്ക്‌ സ്വാഭാവികമായും അപരിചിതരെ പേടിയാണെന്നതിനാലാവാം, മിക്കപ്പോഴും ഈ പാതകം ചെയ്യുന്നത്‌ കുട്ടിയും അതിന്റെ രക്ഷിതാക്കളും വിശ്വസിക്കുന്ന ആളുകള്‍ തന്നെയാണ്‌.

പാപ്പനേ,
താങ്കളുടെ അനുമാനം ശരിയായിരിക്കണം. ക്രൂരതക്ക്‌ ഇരയായ കുട്ടി ഏതെങ്കിലും പ്രായത്തില്‍ വച്ച്‌ ആ സംഭവം തന്റെ കുറ്റം മൂലമല്ലാത്ത ഒരപകടം എന്ന് അതിനെ എഴുതി തള്ളി, ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കും ശുദ്ധികലശം നടത്തിക്കഴിയുമ്പോള്‍ മാത്രമേ ആ പീഡനാനുഭവത്തില്‍ നിന്നും മുക്തി കിട്ടുന്നുള്ളു. ആണ്‍കുട്ടികള്‍ മിക്കവരും ചെറുപ്പം മാറുമ്പോഴേക്ക്‌ "പണ്ടെനിക്ക്‌ കാര്‍ മുട്ടി പരിക്കേറ്റു" എന്നു പറയുന്ന നിസ്സംഗതയോടെ ഈ കാര്യങ്ങള്‍ മറക്കും(ഞാനും അങ്ങനെ മറന്നു), എന്നാല്‍ അങ്ങനെ മറന്ന ഒരൊറ്റ പെണ്‍കുട്ടിയെപ്പോലും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. ഈ ത്രെഡിലും കണ്ടില്ല. അത്ര വത്യാസം ഇതിലുണ്ടെന്ന് എനിക്കും തോന്നുന്നു.

7:03 PM, June 02, 2006
പാപ്പാന്‍‌/mahout said...
“ചാരിത്ര്യം എന്ന സാധനം കൊണ്ടുനടക്കേണ്ടത് ഓരോ പെണ്‍‌കുട്ടിയുടെയും ചുമതലയാണ്‍. അതു നഷ്ടപ്പെട്ടാല്‍ അവളുടെ കുറ്റമാണ്‍” എന്നു സമൂഹം നിശ്ചയിച്ച ഒരു നിയമമുണ്ടല്ലോ, അതായിരിക്കാം ഒരു പരിധി വരെ ആണും പെണ്ണും ഈ അനുഭവങ്ങളെ നേരിടുന്നതില്‍ കാണിക്കുന്ന വ്യത്യാസത്തിനുകാരണം എന്നു തോന്നുന്നു. കുറ്റബോധത്തെക്കാള്‍ ഭയം എന്ന വികാരമാണ് എന്നെ സംബന്ധിച്ചിടത്തോളം തോന്നിയിരുന്നത്. പ്രായപൂര്‍ത്തിയായതോടെ, ഞാനിനി കുട്ടിയല്ല എന്ന ധൈര്യം തോന്നിത്തുടങ്ങിയതോടെ, ആ ബാധകളെല്ലാം മങ്ങിയ ഓര്‍മ്മകളാകുകയും ചെയ്തു.

7:29 PM, June 02, 2006
Anonymous said...
It isn't guilt or afraid of the society that makes me mad
It is the total failure of the society, that encourages such behaviour,
the failure of my mother who didn't stand by me
and my own failure, not knowing what was right and wrong.
There are a lot of manyanmar( sexually frustrated perverts!) that wear the holy outlook and do unthinkable to innocent children. There are also others who blame people like me, when we openly tell what happend(wasn't it the way you dressed? ..
Some even ask..is it a figment of your imagination or really happend..
There are also police officers who are supposed to uphold the fundamental value of human rights, who refuse to accept a complaint against their own senior officer.."I am sorry madam, as long as I sit in this chair, I will not take a complaint against my boss" was his response..
So each of you who is part of this society holds responsibility to protect children like me. You all failed..miserably
Anon 2

7:50 PM, June 02, 2006
Adithyan said...
ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍... ഇതൊരു പുതിയ സത്യമല്ല. നമുക്കെല്ലാം അറിയാവുന്ന ഒരു സത്യം. പക്ഷെ ഞെട്ടിപ്പിക്കുന്നത്‌ എന്നു ഞാന്‍ പറഞ്ഞത് - ഇവിടെ കമന്റ്‌ വെച്ച ഒട്ടു മിക്കവാറും പേരും സ്വന്തം അനുഭവങ്ങളാണു വര്‍ണ്ണിച്ചത്.

ലൈംഗിക പീഡനം എന്നത് ഒരു ഒറ്റപ്പെട്ട സംഭവം എന്നതിനെക്കാള്‍ സാമാന്യനിയമം ആണ് എന്നു തോന്നിപ്പോകുന്നു.

9:15 PM, June 02, 2006
Inji Pennu said...
ഇപ്പൊ ഇതെല്ലാം വായിച്ചപ്പോള്‍ ഈ ഇരുപതു പേരുള്ള ബ്ലൊഗില്‍ ഇത്രേം പേര്‍ക്കു ഇതു അനുഭവമാകുംബോള്‍, ഇതില്‍ ഇങ്ങിനെ പെരുമാറിയവര്‍ ഉണ്ടാവില്ല്ലേ എന്നു എനിക്കു സംശയം. മനസ്സിന്റെ വൈകല്ല്യമാവാം,ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടാവാം,ഇതു വേണ്ടായിരുന്നു എന്നു തോന്നാം,അല്ലെങ്കില്‍ പണ്ടു കുഞ്ഞുനാളില്‍ ഉണ്ടാ‍യ അതേ അനുഭവം വേറെ ഒരാള്‍കൂം കൂടി ഇരിക്കട്ടെ എന്നു കരുതിയതാവാം,ചികത്സ നേടണ്ടവര്‍ ആവാം?
അങ്ങിനെ ഏതെങ്കിലും അനോണിമസ് പോസ്റ്റു വെക്കുമോ ആവൊ? ക്രൂശിക്കാനല്ല,കുറ്റബോധം തോന്നുണ്ടെങ്കില്‍?

10:15 PM, June 02, 2006
Anonymous said...
മറവിലാണ്ടു കിടന്ന ഒരുപാട് രാത്രികളെ നീ ഓര്‍മ്മിപ്പിച്ചു. നന്ദിയാണോ തിരികെത്തരേണ്ടത്?

ആദ്യം സ്വവര്‍ഗ്ഗഭോഗിയായ ഒരു സ്കൂള്‍സുഹൃത്ത്...
പൊടിപിടിച്ച കെമിസ്ട്രി ലാബിലെ രാസവസ്തുക്കളുടെ മണത്തിനുമേല്‍ ഒരു വിയര്‍പ്പുനാറ്റം.
പിന്നെ കാമം അടക്കാന്‍ കുരുന്നുകളെ തേടി നടന്ന ഒരു സ്ത്രീ... അതും ഒരു ബന്ധു തന്നെ.
പിന്നെ വളരെ അകന്ന ഒരു ബന്ധുവും സ്വവര്‍ഗ്ഗഭോഗിയും ആയിരുന്ന ഒരാള്‍....
ഭീകരമായ ഒരു രാത്രിയ്ക്കു ശേഷം‍, അടുക്കളയില്‍ നിന്ന് കറിക്കത്തിയെടുത്ത് ആയുധമാക്കേണ്ടി വന്നു.
പിന്നെയെന്നും എന്നോടൊപ്പം ഒരു ആയുധമെന്നോണം ഞാനൊരു പിച്ചാത്തി സൂക്ഷിച്ചു.
എങ്കിലും ഒരായുഷ്കാലം മുഴുവന്‍ ഉണങ്ങാത്ത മുറിവുകള്‍ എന്തു ചെയ്യണമെന്നറിയില്ല.

കുട്ടികളെ ചോദ്യം ചെയ്യാന്‍ പഠിപ്പിക്കുക, എല്ലാ വിശ്വാസങ്ങളെയും. അത്രമാത്രമേ നമുക്ക് ചെയ്യാനാവൂ.

മുല്ലപ്പൂവിന്റെ ചോദ്യത്തിന് ഒരു മറുപടിയേ ഉള്ളൂ. നമ്മുടെ കുട്ടികളെക്കാള്‍ വലുതല്ല ജോലിയും കരിയറും. എതിരഭിപ്രായങ്ങള്‍ ഉണ്ടാവാം. പക്ഷേ ഇതെന്റെ വിശ്വാസം. ദയവായി ചോദ്യം ചെയ്യാതിരിക്കുക.

LG, ദയവായി ഈ പോസ്റ്റും കമന്റുകളും ഒരിക്കലും ഡിലീറ്റ് ചെയ്യരുത്.

12:21 AM, June 03, 2006
Inji Pennu said...
എനിക്കിപ്പൊ ഇതു എഴുതേണ്ടായിരുന്നു എന്നു തോന്നുന്നു. കുറേ മുറിവുകള്‍ കുത്തി തുറന്ന പോലെ. സൂക്ഷിക്കണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

അനോണ്‍-2 ഇന്റെ കമന്റു കേട്ടു എനിക്കു വല്ലാതെയാവുന്നു. പാവം കുട്ടി!. ഇത്രേം ദേഷ്യം അടക്കി പിടിച്ചു എങ്ങിനെ ജീവിക്കുന്നു? ഇത്രേം ആഴത്തില്‍ ഉള്ള മുറിവു ഞാന്‍ വീണ്ടും കുത്തു തുറന്നതിനു ഒത്തിരി ഒത്തിരി ക്ഷമ
ചോദിക്കുന്നു.ക്ഷമിക്കാന്‍ കഴിയട്ടെ മോള്‍ക്കും എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

രേഷ്മേ! ആ ലിങ്കു വേണ്ടായിരുന്നു....റ്റൂ ഗ്രാഫിക്.വായിക്കുംബോള്‍ തന്നെ ഭയപ്പെടുത്തുന്നു! ആ കുട്ടിയുടെ കുഞ്ഞു ഫോട്ടൊ മനസ്സില്‍ നിന്നും മായുന്നുമില്ല.

ലാസ്റ്റ് അനോണിമസിന്റെ കമന്റു വായിച്ചിട്ടു എനിക്കു വല്ലാണ്ട് പേടിയാവുന്നു...ഒരു പണ്ടോരാസ് ബോക്സ് തുറന്ന് പോലെ.

ഞാന്‍ കുറച്ചു ദിവസം മുംബു ഒരു കുഞ്ഞ് റോസാപ്പൂവു കഥയിലെ രേഷ്മക്കു വേണ്ടി സമര്‍പ്പിച്ചിരുന്നു..
http://naalukettu.blogspot.com/2006/05/blog-post_25.html

ഇന്നിതു ഇവിടെ അനുഭവങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു...പ്രാര്‍തഥിക്കുന്നു.
സോറി!.റിയലി സോറി ഫോര്‍ ബ്രിങ്ങിങ്ങ് എവരത്തിങ്ങ് ബാക്ക്...

12:50 AM, June 03, 2006
മുല്ലപ്പൂ || Mullappoo said...
കൂടിക്കിടക്കുന്ന പണി തീര്‍ക്കാനാണു ഇന്നു ഓഫീസില്‍ പക്ഷേ ഇതെല്ല്ലാം വായിച്ചു... :( വയ്യ .. :( L.G

കുമാര്‍ പറഞ്ഞപോലെ ഇതെല്ല്ലാം മന്‍സ്സിലേെക്കെടുക്കാതിരിക്കാം..

1:26 AM, June 03, 2006
Satheesh said...
വായിച്ചിട്ട് കുറെ നേരം തരിച്ചിരുന്നു. പത്രത്തില്‍ വായിക്കുന്നതെപ്പോഴും ‘അപരന്റെ’ കഥയാണല്ലോ..കൂടെ നമ്മളൊരിക്കരിക്കലും അപരന്‍ ആവൂലാന്നുള്ള ഒരു സ്യൂഡോ ഷുവറിറ്റിയും..
ഇങ്ങനത്തെ കഥകള്‍ വേണ്ടെല്‍ജീ. മനസ്സ് വിഷമിക്കാന്‍ വേണ്ടത്ര ഇവിടെ ഇപ്പൊത്തന്നെ സ്റ്റോക്കുണ്ട്. ഇന്നലെ ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയവരെ വായിച്ചിട്ട് കുറെ നേരം തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുകയായിരുന്നു. ഇനിയിപ്പം ഇതായി..

1:49 AM, June 03, 2006
achinthya said...
ഈശ്വരാ
ഇവടെ വരില്ല്യാന്ന് വിചാരിച്ച് മിണ്ടാണ്ടിരിക്കാനും സമ്മതിക്കിണില്യ്യല്ലോ.
Anon-1, opening out about the abusive experience is considered to have a therapeutic effect. May be it helps to ease the strain with which we have been acrrying this very private hell within us.
This is en evil that knows no geographic or class boundaries.And believe me, what we hear is only the tip of the iceberg.

ഇങ്ങനത്തെ സംഭവങ്ങളില്‍ ഒരുപാട് പുറത്ത് പറയപ്പെടാണ്ടെ പോണ്‌ണ്ട്.പല കാരണങ്ങളാലും.ഒന്നമതായി ഇതിനിരയാവണ കുട്ടികള്‍ പേടി, അജ്ഞത (രെഷ്മടെ കഥയിലെ പോലെ),പിന്നെ കേള്‍ക്കനൊരു ചെവിയില്ലായ്മ എന്നിങനെ ഒരുപാട് കാരണങ്ങള്‍ കൊണ്ട് ഇതു പുറത്ത് വിടില്ല്യ.ഈ ഭയം തന്നെ പല കാരണങ്ങളാലും ണ്ടാവാം.അതു അവടെ നിക്കട്ടെ.
ഇനി അഥവാ കുട്ടികള്‍ പറഞ്ഞാത്തന്നെ,പലപ്പഴും അത് വീണ്ടും പൂഴ്ത്തിവെയ്ക്കപ്പെടുണു.ചീത്തപ്പേര് , കുടുംബബന്ധങ്ങള്ടെ സമവാക്യങ്ങളില്‍ അതു വരുത്ത്യേക്കാവുന്ന മാറ്റങ്ങള് ഒക്കെയാവാം ഇതുനു കാരണം.

കുട്ട്യേടത്തി,ഹന്നമോളെ നിങ്ങടെ ചിറകിലൊളിപ്പിക്ക്യല്ലാണ്ടെ വേറെ വഴില്ല്യ കണ്ണാ.

എല്‍ജി ,കുട്ടികളില്ല്യാണ്ടായോണ്ട് രക്ഷണ്ടോ? ഹഹ തല ഇല്ല്യെങ്കി എങ്ങനെ തല വേദന വരും ന്നോ?

വളരെ ചെറുപ്പത്തിലേ ഇത്തരം അനുഭവങ്ങള്‍ ണ്ടായാല്‍ അതിന്‍റെ ഇഫക്റ്റ് പിന്നീടും കണ്ടേക്കാം ,ഇവടെ പലരും പ്രകടിപ്പിച്ചു കാണന ദേഷ്യമടക്കം .ദേവ് ഇതില്‍ ആണ്‍പെണ്വ്യത്യാസത്തിനേക്കാളും എനിക്കു തോന്നണത് വ്യക്തിനിഷ്ഠമായിട്ടുള്‍ല വ്യത്യാസങ്ങളാ ള്ളത് ന്നാ.ദേവാനന്ദന്‍ പിള്ള എത്രയൊക്കെ മസ്സില്‍ പിടിച്ചാലും ആദ്യത്തെ കമെന്‍റിന്ന് തന്നെ സാറിന്‍റെ ഉള്ളിലെ വേദന എല്ലാരും കണ്ടറിഞ്ഞതാ. അതിന് ഒരിക്കലും പണ്ടെന്നോ സൈക്കിളീന്ന് വീണ് കിട്ടിയ, പിന്നീട് വീരശൃംഖലവരെയായ മുറിവിന്‍റെ സുഖകരമായ ചൊറിച്ചിലല്ലായിരുന്നു. എല്ലാ ക്ഒല്ലോം സ്കൂള്‍ ഡേയ്ക്ക് തന്‍റെ സ്പോര്‍ട്‌സ് അദ്ധാപകനെ തല്ലീര്‍ന്ന ഒരു മിടുക്കനെ എനിക്കറിയാം. കോളേജില്‍ ഡിഗ്രി പകുത്യയവണ വരെ അവന്‍ ഈ വഴിപാട് മുടങ്ങാണ്ടേ നടത്തീര്‍ന്നു. Again, in the victim-turned perpetrator cases also boys/men have their own higher ratio.I dont know whether hurt has any gender specifications.ഓരോരുത്തരും അവരവരുടെ ഉള്ളില്‍ ഇതെങ്ങനെ പ്രോസസ്സ് ചെയ്യുണു എന്നതായിരിക്കം ഒരു പക്ഷേ ഇതു നമ്മളെ എങ്ങനെ ബാധിക്കുംന്ന് തീരുമാനിക്കണെ.ഇതിനെക്കുറിച്ച് എലെന്‍ ബാസ്സും ലോറാ ഡേവിസ്സും ചേര്‍ന്നെഴുത്യെ “ദ് കറേജ് റ്റു ഹീല്‍“ എന്ന പുസ്തകം വളരെ ഇന്‍ഫര്‍മേറ്റീവാ.

കുട്ട്യേടത്തീടെ നാട്ടിലു കിട്ടികളെ ഇതിനെതിരെ ബോധവല്‍ക്കരിക്കന്‍ ഒരുപാട് പദ്ധതികള്‍ ണ്ടായിരുന്നു.അതിലൊന്നായിരുന്നു നല്ല സ്പര്‍ശങ്ങളേം ചീത്ത സ്പര്‍ശങ്ങളേം വേര്‍തിരിച്ചറിയാന്‍ അവരെ പഠിപ്പിക്കല്‍.Needless to say it had many pitfalls. What was good touch and what was bad touch? If u, the one who is subjected to the touch is to decide that, then again there is a problem. Some touches which may feel "good" may be bad, if u know what I mean. The hallmark of childhood, namely the innocence and the ability to trust which the children possess , is being destroyed both by the perpetrator as well as the "awareness guru".

വക്കാരി പറഞ്ഞത് വളരെ ശര്യായി തോന്നി. നമ്മടെ മക്കക്ക് നമ്മളല്ലെങ്കി ആരാ ള്ളേ. അവരെ തൊട്ടവനെ നമ്മള്‍ തട്ടുംന്ന്ന് അവരറിയണമ്.We have to keep our eyes open to the predator who comes in the guise of the protector.
Prevention is better than cure nnalle
ellaarkkum sneham (geervvaNam kazhinju)

4:08 AM, June 03, 2006
കണ്ണൂസ്‌ said...
പെണ്‍കുട്ടിയെ തന്നാണ്‌ ദൈവം അനുഗ്രഹിച്ചത്‌ എന്നറിഞ്ഞപ്പോള്‍ ഒരു സുഹൃത്ത്‌ പറഞ്ഞു. "നല്ലൊരു വടി വെട്ടിക്കോ" എന്ന്. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വീടിന്റെ മതിലില്‍ കുത്തിയിരുന്ന് അവിടന്നും ഇവിടന്നും എത്തിനോക്കുന്നവരേയും ചുറ്റിത്തിരിയുന്നവരേം ആട്ടി വിടാന്‍ ആണത്രേ. അന്ന് തമാശയായി തോന്നിയെങ്കിലും ഇപ്പോ അങ്ങിനെ തോന്നുന്നില്ല. വടി വെട്ടി മതിലില്‍ ഇരുന്നാല്‍ പോര, മോളുടെ അടുത്ത്‌ ഇടവും വലവും കാത്ത്‌ നില്‍ക്കണം എന്നതും സത്യം!!

9 വയസ്സായ മകളെ ഫ്ലാറ്റ്‌ ഷെയര്‍ ചെയ്യുന്ന ബാച്ചലേഴ്സിന്റെ അടുത്ത്‌ revealing clothes-ഇല്‍ പറഞ്ഞു വിട്ട്‌, ഒരു അവസരം ഉണ്ടാക്കി അയാളെ black mail ചെയ്ത്‌ 65000 ദിര്‍ഹം വാങ്ങിച്ച ഒരു അച്ഛനെപ്പറ്റിയും ഞാന്‍ കേട്ടിട്ടുണ്ട്‌. ( ഈ കഥ ഒരിക്കല്‍ ദേവനോടും പെരിങ്ങ്‌സിനോടും ജ്യോയൊടും പറഞ്ഞിരുന്നു ഞാന്‍.)

3:17 AM, June 04, 2006
അതുല്യ said...
പണ്ട്‌ ഞാനിതു പോലെ ഒന്നെഴുതി. അന്ന് ദേവന്‍ പറഞ്ഞു, ഈ ആണുങ്ങളെയൊക്കെ കമ്പ്ലീറ്റ്‌ അങ്ങട്‌ കൊന്നാലോ ന്ന്. വേണോ ദേവാ?

പെട്ടന്ന് എഴുതി തീർത്ത കഥ - 23

http://atulya.blogspot.com/2006/01/23.html


ആരെയും കമ്പ്ലീറ്റ്‌ കൊല്ലണ്ടാ, എന്നാലും ചിലരെയെങ്കിലും....


പെണ്‍കുട്ടികളുള്ള എല്ലാവര്‍ക്കും നെഞ്ചില്‍ എന്നും തീ കത്തുന്നു. ഒരാളെ പിടിച്ച്‌ ഏല്‍പ്പിയ്കുന്നത്‌ വരെ. വീട്ടില്‍ വരുന്ന പല അങ്കിള്‍മാരും, ചിറ്റപ്പനും, വല്യച്ചനും വരെ മടിയിലു വച്ച്‌ കൊഞ്ചിയ്കുമ്പോള്‍ വരെ ഒരു കണ്ണുണ്ടാവുന്നത്‌ നല്ലത്‌. ദുബായിലും മറ്റും, 10 ഉം 20 ഉം നിലകളുള്ള കെട്ടിടങ്ങളില്‍ താമസിയ്കുന്ന മാതാപിതാക്കള്‍, കുഞ്ഞുങ്ങളെ ഗ്രോസറിയിലേയ്ക്‌ പറഞ്ഞു വിടാതിരിയ്കുക. ലിഫ്റ്റില്‍ കൂടെയുള്ളവര്‍ ഒരുപക്ഷെ കുഞ്ഞിനെ ഒറ്റയ്ക്‌ കാണുമ്പോള്‍, 10ഉം പതിനചും തവണ നിലം തൊടാതെ കുഞ്ഞിനെ പല രീതിയിലും, എല്‍. ജിടെ ചോക്ലേറ്റ്‌ നല്‍കാന്‍ സാധ്യതയുണ്ട്‌. വളര്‍ന്ന് വരുന്ന കുട്ടികള്‍ ചാറ്റും, മൊബെല്‍ മെസ്സേജും, അങ്ങനെ പലതുമായി സൌഹൃദത്തിലാവുമ്പോ ഒരു കണ്ണുണ്ടാവുന്നത്‌ നല്ലതാണു. പക്ഷെ വീട്ടിലാരെങ്കിലും പിഴയ്കുമ്പോ അവസാനമാവും വീട്ടിലുള്ളവര്‍ അറിയുക. പിന്നെ കണ്ണുസ്സ്‌ പറഞ്ഞ അച്ഛന്മ്മാരും അമ്മമാരും കുറവല്ലാ. ദൈവത്തിനോടെന്നും പ്രാര്‍ത്തിയ്കുക, നല്ല ബുദ്ധി വരുത്തണേ, ആപത്തൊന്നും ഉണ്ടാവരുതെ എന്റെ കുഞ്ഞിനെന്നു.

4:18 AM, June 04, 2006
ദേവന്‍ said...
അചിന്ത്യേ,
ഒരു അനോണിമിറ്റിയും വേണ്ടാതെ ഞാന്‍ കാര്യങ്ങള്‍ പറയുന്നതില്‍ നിന്നു തന്നെ എനിക്കിതിലൊന്നും എന്നെ പട്ടി കടിച്ചയത്ര വിഷമം പോലും ഇല്ലെന്ന് മനസ്സിലായില്ലേ? എല്ലാ ആനിവേര്‍സറിക്കും സാറിനെ തല്ലിയ മൂപ്പര്‍ ഒരു പുലിയാണല്ലോ. അങ്ങനെ വേണം ചുണക്കുട്ടന്മാര്‍. victim turned perpetrator is almost always a male because counting by numbers male pedophiles outnumber female pedophiles by many times .Again the fact that percentage of reported cases of against female pedophiles is far too less than cases reported against male pedophiles may be a distorting factor. എന്തേലും ആകട്ടെ ആണ്‍ പെണ്‍ തിരിക്കുന്നില്ല. മനോരോഗി-രോഗിണി രണ്ടും ഒന്നല്ലേ.

അതുല്യേ,
കാരണം ഞാന്‍ ആ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ആ കഥയുടെ വ്യംഗ്യം പുരുഷന്മാര്‍ 100% ഉം പീഡനക്കാര്‍ ആണ്‌ എനായിരുന്നില്ലേ?
പീഡൊഫൈല്‍, പീഡെറാസ്റ്റ്‌ എന്നീ മനോരോഗികള്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം ആണ്‌. ചിലപ്പോഴെങ്കിലും അതു പുരുഷനാവണമെന്നും ഇല്ല.
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
ഒന്നാമന്‍ ശിശുപീഡനക്കാരന്‍ ആണേ
രണ്ടാമനും അതാണെ
മൂന്നാമനും അതു തന്നെ ആണേ
നാലാമന്‍ ഡിറ്റോ തന്നെ
അഞ്ചാമനും അങ്ങനെ തന്നെ
എന്ന ആ ശൈലിക്കെതിരേ ആണു ഞാന്‍ അന്നു ഒരഭിപ്രായം പറഞ്ഞത്‌.

കണ്ണൂസേ
ആ കഥ ഓര്‍മ്മയുണ്ട്‌. അത്‌ ഓഫീസില്‍ ഒരാളും
പറഞ്ഞു (മൂപ്പര്‍ക്ക്‌ ആ കെണിയില്‍ കുടുങ്ങിയ ഒരാളിനെ അറിയാമത്രേ)

ചിലപ്പോഴെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ ഭയങ്കരമായി പിഴക്കുകയും ചെയ്യും. ഇവിടെ ജോലി ചെയ്തിരുന്ന ഒരു കര്‍ണ്ണാടകക്കാരന്‍ എഞ്ജിനിയര്‍ ഒരിക്കല്‍ പണി കഴിഞ്ഞ്‌ ഫ്ലാറ്റിലേക്കു കയറിയപ്പോള്‍ അടുത്ത ഫ്ലാറ്റിലെ പാലസ്തീനിയും എഴു വയസ്സുകാരി മോളും പാസ്സേജില്‍ ഉണ്ട്‌. "നീയാണോ എന്റെ മോളെ കയറി പിടിച്ചത്‌" എന്നു പാലസ്തീനി ചോദിച്ചു. ഈ മനുഷ്യന്‌ അത്‌ ഭയങ്കര അപമാനമായി പോയി. അയാള്‍ വാടാ പോടാ രീതിയില്‍ കുറേ തെറി അങ്ങു പറഞ്ഞു. ആളു കൂടി. കുട്ടി ഈ ബാംഗ്ലൂരിയെ ചൂണ്ടിക്കാട്ടി പറഞ്ഞു ഇവന്‍ എന്നെ പിടിച്ചു, തുണി അഴിച്ചു... പോലീസ്‌ ചോദ്യം ചെയ്തു. കുട്ടിയുടെ മൊഴി പാറ പോലെ ഉറച്ചതാണ്‌, പക്ഷേ പ്രതി സമ്മതിക്കുന്നില്ല, സാക്ഷിയോ മെഡിക്കല്‍ എവിഡന്‍സോ ഇല്ല. ഗതികെട്ട്‌ പോലീസ്‌ ഇടി തുടങ്ങി. കിം ഫലം. നഖം പിഴുതു (കേരളാ പോലീസ്‌ ഷാര്‍ജയില്‍ ട്രെയിനിംഗ്‌ കൊടുത്തിരുന്നോ?ാ‍മൂന്നു മാസം ഇടിച്ചു.

അതിനിടയില്‍ പലസ്തീനിയുടെ കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടു. ഇത്തവണ മുറിവുകളോടെ. ചോദ്യം ചെയ്യലില്‍ പോലീസ്‌ യധാര്‍ത്ഥ കുറ്റവാളിയെ പിടിച്ചു. ഒരു പാക്കിസ്ഥാനി.

കുട്ടിയോട്‌ അന്വേഷിച്ചപ്പോല്‍ ഇങ്ങനെ പറഞ്ഞത്രേ "നേരത്തേ ആ അങ്കിള്‍ എന്റെ അച്ഛനോട്‌ ദേഷ്യപ്പെട്ടു. എനിക്കതു കണ്ട്‌ സങ്കടം വന്നപ്പോ ഞാന്‍ അയാളാ എന്റെ
ഉടുപ്പൂരിയതെന്ന് പോലീസിനോട്‌ പറഞ്ഞു" .

ജയിലില്‍ നിന്നിറങ്ങുമ്പോഴേക്ക്‌ ബാങ്ങളൂരിക്ക്‌ ജോലിയില്ല, ഭാര്യയും മക്കളും ഇനി കാണുകയേ വേണ്ടെന്ന് പറഞ്ഞിരുന്നു. ഇവിടെത്തന്നെ മറ്റൊരു കമ്പനിയില്‍ ജോലിക്കു കയറിയെങ്കിലും രണ്ടു മാസം കൊണ്ട്‌ മരിച്ചും പോയി.

4:54 AM, June 04, 2006
ദേവന്‍ said...
ഒന്നാലോചിക്കുമ്പോള്‍ ഇവിടെ നാടിനെക്കാള്‍ ഭേദമാണ്‌ അതുല്യാ.
ഒന്നുമില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോ ആളുകള്‍ പോലീസിറിയിക്കാനെങ്കിലും ധൈര്യം കാട്ടുന്നു. നാട്ടിലോ? എത്ര കേസുകള്‍ രെജിസ്റ്റര്‍ ചെയുന്ന്നുണ്ട്‌? ഉണ്ടേല്‍ തന്നെ എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? ആര്‍ക്കറിയാം?

5:11 AM, June 04, 2006
അതുല്യ said...
ദേവനു, ഞാനും അതെ പറഞ്ഞുള്ളു. ചിലരെ കുറിച്ചുമാത്രമാണു ഞാനും പറഞ്ഞതും. ചിലര്‍ എങ്കിലും, ആണുങ്ങള്‍ മാത്രമാണു, പെണ്ണുങ്ങളെ "മാനഭംഗപെടുത്താറും, ചാരിത്ര്യം നശിപ്പിയ്കാറും". കിഴക്കേതിലേ രാഗിണി, സുധയേ ബലാല്‍സംഗം ചെയ്തു എന്ന് കേട്ടിട്ടില്ല, രാഗിണി കൊണ്ടുപോയി വിറ്റു, പെണ്‍-വാണിഭക്കാര്‍ക്കു കൂട്ടി കൊടുത്തൂന്ന് കേള്‍കാമെങ്കിലും. വീട്ടില്‍ വന്ന് മടിയിലിരുത്തി കൊഞ്ചിയ്കുന്ന ചില അങ്കിള്‍ മാരെ പേടിയ്കണമെങ്കിലും, കുഞ്ഞിനെ കൊഞ്ചിയ്കുന്ന ആന്റിമാരെ കാണുമ്പോ, മാല/വള പോകാതെ നോക്കിയാമതി കൂടുതല്‍.


Yes, this place is much better. People atleast is scared of the consequences, "if" caught. But, cheating is being done, regularly, as the saying goes, cheating is allowed/done, as long as not detected.

5:21 AM, June 04, 2006
കുറുമാന്‍ said...
ചിലര്‍ എങ്കിലും, ആണുങ്ങള്‍ മാത്രമാണു, പെണ്ണുങ്ങളെ "മാനഭംഗപെടുത്താറും, ചാരിത്ര്യം നശിപ്പിയ്കാറും" - objection your owner.

അതുല്യയുടെ ഈ കമന്റിനോടെതിര്‍പ്പുണ്ട്.
ഇരിങ്ങാലക്കുട സെന്റ്ജോസഫ്സ് കോളേജ് ഹോസ്റ്റലിലെ, അന്തേവാസികളായ പെണ്‍കുട്ടികള്‍ ചേര്‍ന്ന്, ഹോസ്റ്റലിലേക്ക് പാലു കൊണ്ടു വരുന്ന പയ്യനെ, കയ്യും, കലാശവും കാണിച്ച്, ഒരു പലര്‍ച്ച മുറിയില്‍ കയറ്റി.

മൃതതുല്യനായ ആ ചെക്കനെ ആംബുലന്‍സിലാണ് കോളേജതികൃതര്‍ ആശുപത്രിയിലെത്തിച്ചത്. ജീവന്‍ തിരിച്ചുകിട്ടാന്‍ വളരെ പ്രയാസപെട്ടു.

ഗന്ധര്‍വ്വന്‍ മുന്‍പ് പറഞ്ഞ പോലെയുള്ള, ലലനാമണികളും കുറവല്ല എന്ന് ഞാന്‍ ഊന്നി പറയുന്നു.

5:36 AM, June 04, 2006
ദേവന്‍ said...
വിവാദങ്ങള്‍ക്കൊന്നും വയ്യ അതുല്യേ, മൂഡ്‌ ഇല്ലാഞ്ഞൊന്നുമ്മല്ല, ഈ വിഷയം സംസാരിക്കുന്തോറും എന്തോരു ഒരു വിഷമം ഇങ്ങനെ കൂടി വരികയേയുള്ളു.

ആന്റി കളിപ്പിക്കുമ്പോള്‍ അങ്കിള്‍കളിപ്പിക്കുന്നതുപോലെ ഒന്നു സൂക്ഷിക്കുക. കിഴക്കേതിലെ രാഗിണി സുധയെ ബലാത്സംഗം ചെയ്യില്ലായിരിക്കും, പക്ഷേ ഓലപ്പീപ്പീ വിളിച്ചു നടക്കുന്ന സുധയുടെ ഇളയ മകനെ ബലാത്സംഗം ചെയ്തേക്കാം. കേട്ടിട്ടില്ലെങ്കില്‍ കേട്ടോളൂ. കണിട്ടില്ലെങ്കില്‍ കണ്ടോളൂ. ഈ ത്രെഡില്‍ തന്നെ ഇതുപോലൊരു സംഭവന്‍ അനോണി പോസ്റ്റ്‌ ആയി വായിച്ചില്ലേ? തന്റെ ക്ലാസ്സിലെ പതിമ്മൂന്നു വയസ്സുകാരനാല്‍ ഗര്‍ഭിണിയായ ക്ലാസ്‌ റ്റീച്ചറെക്കുറിച്ച്‌ കേട്ടിട്ടില്ലേ pamela rogers turner എന്നു ഗൂഗിളിലോ വിക്കിയിലോ അടിച്ചു നോക്കിക്കോ. കൂടുതല്‍ വേണമെങ്കില്‍ മെയിലില്‍ അയക്കാം, ഇവിടെ ലിങ്ക്‌ ഇട്ട്‌ ആളുകള്‍ക്കു മനോവേദന ഉണ്ടാക്കുന്നില്ല.

ഒരു ആണ്‍കുട്ടി ഇരായാകുന്ന സംഭവങ്ങളില്‍ നാല്‍പ്പത്തൊന്നു ശതമാനത്തിലും കുറ്റവളി സ്ത്രീയാണ്‌ (AHA Report quoted at http://www.malesurvivor.org/Prevention%20&%20Education/Articles/pban.htm }

കഷ്ടകാലമെന്നേ പറയേണ്ടൂ, പുരുഷ മേധാവികളുടെതെന്ന് പറയപ്പെടുന്ന്ന നാട്ടില്‍ സ്ത്രീ പീഡനത്തിനു കിട്ടുന്നതിന്റെ ആയിരത്തിലൊന്നു പരിഗണന പോലും ആണ്‍ ശിശുവിനു കിട്ടുന്നില്ല. അവന്‍ എന്നും സുരക്ഷിതന്‍ എന്ന് എല്ലാവരും അനുമാനിക്കുന്നു. ആരും അവനെ
ശ്രദ്ധിക്കുന്നില്ല. അവന്‍ പരാതിപ്പെട്ടാലോ, ആരും വിശ്വസിക്കുന്നില്ല. അവന്‍ പരാതിപ്പെടുന്നത്‌ ഒരു സ്ത്രീയെക്കുറിച്ചാണെങ്കില്‍ അവനെ നുണയനും കുഞ്ഞിലേ അന്‍സാന്മാര്‍ഗ്ഗി ആയവനും ആക്കി പുറന്തള്ളുന്നു.

ലിംഗം തിരിച്ചു പീഡിതരെ കണ്ടെത്താന്‍ ശ്രമിച്ചതൊന്നുമല്ല, ഞാന്‍ അതിനു നിര്‍ബന്ധിതന്‍ ആയി പോയതുകൊണ്ടാണ്‌. ദുബായില്‍ പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികളുടെ സംഖ്യ പെണ്‍കുട്ടികളുടേതിന്റെ ഇരട്ടി ആണെന്ന് അറിയാമോ? ഇല്ലെങ്കില്‍ നാളെ തുടങ്ങി പത്രം വായിച്ച്‌ കണക്കു സൂക്ഷിക്കുക. ഇതെന്താ ഇങ്ങനെ എന്നു ചോദിച്ചപ്പോള്‍ അടുത്തിരുന്ന ആള്‍ പറയുന്നു "പെണ്‍ കുഞ്ഞ്‌ പുരുഷനെ മാത്രമേ ഭയക്കേണ്ടതുള്ളു ആണ്‍കുട്ടി പുരുഷനെയും സ്ത്രീയേയും ഭയക്കണം" ഇതൊരതിശയോക്തി ആണോ? ആണെങ്കില്‍ ഈ ഇരട്ടിക്കണക്കിന്റെ കാരണമെന്താണാവോ?

5:54 AM, June 04, 2006
അചിന്ത്യ said...
ദേവാ,
തര്‍ക്കിക്കിണില്ല്യ.പാവം അനോണികളെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കണ്ട.They r just learning to come to terms with it.Some go on asking the question , "why me" where as some like us shift to "why this".അതു പോട്ടെ.
ഇവടെ പുരുഷ- സ്ത്രീ പീഡോഫൈലുകള്‍ടെ കണക്കെടുക്കണ കണ്ടു. ഒരു പക്ഷേ ദേവന്‍ പറഞ്ഞത് ശര്യായിരിക്കാം.പക്ഷേ മുഴോനും ശര്യാണോ ന്നും സശയണ്ട്. പെങ്കുട്ടികളെ പീഡിപ്പികുമ്പോ പലപ്പഴും അതു ശാരീരികമായ വേദന ഉള്‍പ്പെടുന്നതാണ്‍. പക്ഷേ ആണ്‍കുട്ടികളെ സ്ത്രീകള്‍ പീഡിപ്പിക്കുമ്പോ അതന്ങനെയാവണം ന്നില്ല്യ.2 പെരുടേം ശാരീരികപ്രത്യേകതകള്‍ തന്ന്നെ കാരണം.I know Im treading over very thin ice here.ഈ പറയണത് എന്‍റെ വിവരക്കേടാവാം.പക്ഷേ ആയമാരുടെ കയ്യില്‍ നിനും ലൈംഗികതയുടെ ബാലപാഠങ്ങള്‍ പഠിച്ച കുട്ടികളെ എനികറിയാം.(കുട്ട്യേടത്തി തുടങ്ങിയവര്‍ ക്ഷമിക്കുക ,എല്ലാരും അങ്ങനെയാണെന്നല്ല ).ഇതിനി പീഡനം ന്നുള്‍ല ഗണത്തില്‍ പെടുത്തണോ, ചൂഷണം ന്നുള്ള ഗണത്തില്‍ പെടുത്തണോന്നുള്ളത് ഭാഷാ ശാസ്ത്രജ്ഞന്മാരടെ തലവേദന. എനിക്ക് പക്ഷേ ഈയൊരു കേസ്സില്‍ രണും തമ്മില്‍ വല്ല്യേ വ്യത്യാസം തോന്നിണില്ല്യ.

കുറുമാന്‍ പറഞ്ഞതും ശര്യാ.പലപ്പഴും കൌമാരക്കാര്‍ , ആണ്‍പെണ്വ്യത്യാസല്ല്യാണ്ടെ തങ്ങള്‍ടെ ഉനറ്ന്നു വരുന്ന ലൈംഗികതയെ തൃപ്തിപ്പെടുത്താന്‍ ചെറിയ കുട്ടികളെ ഉപയോഗിക്കാറ്ണ്ട് ത്രെ.എന്തോ...Its a sick world.

6:01 AM, June 04, 2006
ചില നേരത്ത്.. said...
ഇക്കഥയിലെ തീമിനെ കുറിച്ചേറെ ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. സധൈര്യം പോസ്റ്റ് ചെയ്ത് മനുഷ്യ മനസ്സാക്ഷിയെ ഉണര്‍ത്തിയതില്‍ എല്‍ ജിയ്ക്ക് അഭിനന്ദനങ്ങള്‍!!
സുഹൃത്തുക്കള്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുള്ള വിഷയങ്ങളില്‍ ഒന്നാണിത്. സ്നേഹ പരിളാലനകളെ സംശയിക്കേണ്ട ദുരവസ്ഥയിലേക്കാണ് നാമെത്തിച്ചേര്‍ന്നിരിക്കുന്നത്. വിശ്വാസ സംഹിതകളിലുണ്ടാകുന്ന അപചയമാണിത്തരം ക്രൂരതകള്‍ക്ക് മനസ്സുറപ്പ് ലഭിക്കുന്നത് എന്നാണെന്റെ തോന്നല്‍. തെറ്റായിരിക്കാം..രോഗത്തെ ചികിത്സിക്കേണ്ടതിലേക്കാണല്ലോ ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടലാണോ ഏറ്റവും നല്ല പ്രതിരോധം?? എല്‍ ജിയുടെ പോസ്റ്റിന്റെ ഉദ്ദേശം അതല്ലല്ലോ..നല്ല മനസ്സുകള്‍ക്കായി പ്രാര്‍ത്ഥിയ്ക്കാം. ഇത്തരം വിഷയങ്ങള്‍ കുടുംബസദസ്സുകളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

6:09 AM, June 04, 2006
achinthya said...
അതുല്യ
ദേവിന്‍റേം എന്‍റേം കമെന്‍റുകള്‍ ചേര്‍ത്തു വെച്ചു വായിച്ചു നോക്കൂ.സ്ത്രീകള്‍ perpetrators (ഈശ്വരാ ഇതിനെന്ത മലയളം)ആവണ കേസൂകള്‍ ഇല്ല്യാത്തതോണ്ടാണൊ, അതോ അവ പുറത്തു വരാത്തോന്‍റാണോ?
ദേവാ , പീഡനത്തിനിരയാവണ കുട്ടികള്‍ക്ക് , ആണൊ പെണ്ണൊ ആവട്ടെ നീതി കിട്ടാവുന്ന ഒരു നിയമസംഹിത ഇന്നും നമ്മക്ക്കില്ല്യ. അതിനുവേണ്ടി കുറേ ആള്‍ക്കാര്‍ മുറവിളി കൂട്ടുണ്ണ്ടെങ്കിലും.ഇത്തരത്തിലൊരു കേസ്സുവിസ്താരം നടക്കുമ്പോ പ്രധാനസാക്ഷി ഈ പാവം കുഞ്ഞാഎന്നുള്ളതു തന്നെ ഒരു വലിയ വീക്ക്പോയിന്‍റാ.വര്‍ഷങ്ങള്‍ക്ക് മുന്‍പ് മര്‍ഗരിറ്റ് ജൊന്‍സൂന്‍ എന്ന ഒരു നാലു വയസ്സുകാരിയെ അവളുടെ അമ്മയുടെ ബോയ് ഫ്രെന്ഡ് മിസ്റ്റര്‍ ഫ്രീമാന്‍ പീഡിപ്പിച്ക ഒരു കേസ്സ് കോട്ടതീല്‍ വന്നു.ഫ്രീമാനെ ചൂണ്ടിക്കാട്ടി ന്യായാധിപന്‍ ചോദിച്ചൂത്രെ, കുഞ്ഞേ ഇയാളാണൊ നിന്നെ ഉപദ്രവിച്ചത് ന്ന്.പാവം ഭയന്ന് വിറച്ച കുട്ടി പറഞ്ഞുത്രെ ഇയാള്‍ എന്നെ ഒന്നും ചെയ്തില്ല്യാന്ന്. ഫ്രീമാനെ കോടതി വെറുതെ വിട്ടേന്‍റെ പിറ്റേ ദിവസാന്ന് തോന്ന്ണൂ. അയാളേ ആരോ അയാള്‍ടെ ഫ്ലാറ്റില്‍ കൊലപ്പെടുത്തി.ഫ്രീമാന്‍ ചരിത്രത്തില്‍ മറഞ്ഞു പോയി. തന്നെ വേദനിപ്പിച്ചവന്‍റെ മുഖം കണ്ടപ്പോ പേടിച്ചു വിതുമ്പിയ ആ കുഞ്ഞിനെ നമുക്കൊക്കെ അറിയാം. “ഫിനോമിനല്‍ വുമ്‌ന്‍ “ എന്ന മനോഹരായ കവീത എഴുത്യേ മായാ ആഞ്ചെലോ ആണിപ്പൊ അവര്‍.As Dev said, we dont get stuck there for ever. But the nerve always will be a lil bit raw :).

6:21 AM, June 04, 2006
ദേവന്‍ said...
അചിന്ത്യ
ആണ്‍കുട്ടികള്‍ക്ക്‌ സര്‍വൈവല്‍ താരതമ്യേന എളുപ്പമാണെന്നു തോന്നുന്നെന്ന് ഞാന്‍ നേരത്തേ തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. നമ്മുടെ നാട്ടില്‍ ഇതിനെതിരേ പ്രതികരിക്കാനുള്ള സംവിധാനം ഒരാണ്‍കുട്ടിക്ക്‌ ഇല്ലാ എന്നും, അതിന്റെ കാരണം അതുല്യ പറഞ്ഞതുപോലെ ആന്റിയുടെ അടുത്ത്‌ എന്നും കുട്ടി സുരക്ഷിതന്‍ ആണെന്ന ജനവിശ്വാസമാണു കാരണം എന്നുമേ ഞാന്‍ പറഞ്ഞുള്ളു.

ശാരീരികമായ പരിക്കുകള്‍ ആണ്‍ കുഞ്ഞിനു കുറവായിരിക്കാം മാനസികമായ പരിക്കുകള്‍ കുറവും ആയിരിക്കാം(അതെനിക്കറിയില്ലത്തതു കൊണ്ട്‌ സമ്മതിച്ചതാണേ) എന്നാല്‍ വിസമ്മതം എന്ന ക്രൈറ്റീരിയ കൊണ്ട്‌ പീഡനം നടന്നോ ഇല്ലയോ എന്ന് തീരുമാനിക്കുക്ക ശാസ്ത്ര അജ്ഞന്‍ ചേട്ടനെ ചൂലെടുത്ത്‌ അടിക്ക്‌. ഏജ്‌ ഓഫ്‌ കണ്‍സന്റ്‌ എന്നു നിയമം ചുമ്മാ എഴുതിയ ഒന്നല്ലാ. 5 വയസ്സുകാരനു സമ്മതിക്കാനും വിസമ്മതികാനുമുള്ള അറിവുണ്ടെങ്കില്‍ അവന്‍ സ്കൂളില്‍ പോകാനും അപ്പിയിട്ടാല്‍ സോപ്പിട്ടു കഴുകാനും നിര്‍ബന്ധിക്കുന്നതെന്തിനാ? അവനു നല്ലതെന്തെന്നോ അവന്റെ അവകാശം എന്തെന്നോ അവനാണൊ അവന്റെ എട്ടിരട്ടി പ്രായമുള്ള എതിരാളിയാണോ കുറ്റവാളി എന്നവനു നിശ്ചയിക്കാന്‍ കഴിവില്ലാത്തതുകോNTaaണ്‌ .

എന്തായാലും ഗവേഷണം നടത്തുന്നു, മിഷേല്‍ എലിയട്ടിന്റെ ഫീമൈല്‍ സെക്സ്വല്‍ അബ്യൂസ്‌ ഓഫ്‌ ചിഡ്രന്‍ കൂടി വായിക്കു(ഞാന്‍ വായിച്ചില്ല്ല സ്തിതിവിവരക്കണക്കുകള്‍ വായിക്കുന്നത്‌ സഹിക്കാന്‍ പറ്റുന്നില്ല
ഈയിടെയായി.)
ക്കെരളത്തിലെ കേസുകള്‍ വേണമെങ്കില്‍ നമുക്കൊക്കെ എഴുതി തുടങ്ങേന്റി വരും . (അചിന്ത്യ എന്ന പേര്‍ ഞാന്‍ ആദ്യം കണ്ടത്‌ ഫ്രെഡി "ഡോക്റ്റര്‍" പീറ്റ്‌ കേസിനെക്കുറിച്ച്‌ എഴുതി കണ്ടപ്പോഴാണ്‌. ഫ്രെഡിയുടെ ഇരകള്‍ പെണ്‍ കുട്ടികള്‍ ആയിരുന്നില്ല, അവര്‍ ആരും പരാതിപ്പെട്ടതും ഇല്ല . ഒരു പിതാവ്‌ തന്റെ മകന്‍ പീഡിപ്പിക്കപ്പെടുന്നത്‌ കണ്ടെത്തിയതാണ്‌. ഇനിയിപ്പോ കുട്ടികള്‍ സമ്മതിച്ചതുകൊണ്ട്‌ ആ മനുഷ്യന്‍ കുറ്റക്കാരന്‍ അല്ലാന്നാണോ?)

6:26 AM, June 04, 2006
അതുല്യ said...
ദേവന്‍, ഞാന്‍ സമ്മതിച്ചു. എല്ജീടെ കഥയ്ക്‌ കോ-റിലേറ്റ്‌ ചെയ്ത്‌ ഞാന്‍ എന്റെ കഥ പറഞ്ഞന്നേയുള്ളു. ആണുക്കുട്ടികളും കണക്കിലധികം പീഢിപ്പിയ്കപെടുന്നു. കണ്ടത്‌ കൈയ്യളവ്‌ കാണാത്തത്‌ കടലളവ്‌ എന്ന മട്ടില്‍.

ലൈംഗീക അഭിനിവേശം എന്നത്‌ ഒരു തീപ്പൊരിയാണു. നമ്മളും കുഞ്ഞുങ്ങളും, എല്ലാരും എല്ലാരും പടക്കപൊടിയും. പഠിയ്കാത്തവനും വിവരമില്ലാത്തവനും ചെയ്യുന്നു എന്നു കരുതിയിരുയ്കുമ്പോള്‍, കാപാലികത്വമുള്ള ജീനിയസ്സുമാരുടെ ലിസ്റ്റ്‌ വേറെ ഒരിടത്ത്‌ നീളുന്നു. അപ്പോ വിവേകമല്ലാ കാര്യം, വികാരമാണു ഇവിടെ കടിഞ്ഞാണിണ്ടത്‌, ആര്‍ക്ക്‌ എപ്പോ ആരെ കാണുമ്പോഴാണു മുഖം മൂടി അഴിഞ്ഞു വീഴുക എന്നത്‌ പ്രവചിയ്കാന്‍ പ്രയാസം.

ദൈവമേ നീ മാത്രം രക്ഷ, കാത്തോളണേ എന്റെ കുഞ്ഞുങ്ങളെ.

പക്ഷെ പെണ്‍കുട്ടികള്‍ പീഠിപ്പിയ്കപെടുമ്പോള്‍, ഒരു പരിധി വരെ, അവരുടെ വസ്ത്ര ധാരണവും, ഇടപെടലുകളുമൊക്കെ ഒരു കാരണമാവരുണ്ട്‌. ഉരുണ്ടു കൊഴുത്ത മാസളമായ ദേഹങ്ങള്‍ "രീവീല്ലിംഗ്‌" വസ്ത്രങ്ങള്‍ കൊണ്ട്‌ മൂടാതെ മൂടി, ചായക്കടയിലെ ചില്ലലമാരിയിലെ ലഡുപോലെ കൊണ്ട്‌ നടക്കുമ്പോള്‍, സാധാരണ പെട്ട ആണ്‍കുട്ടികള്‍ക്ക്‌ എന്തെങ്കില്‍ തോന്നി പോയാല്‍, ഞാന്‍ ചുമ്മാ പോകുമ്പോള്‍, അയാളെന്നെ നുള്ളീി ന്ന് അമ്മയോട്‌ വന്ന് പറഞ്ഞാല്‍, ആ അമ്മയ്കാദ്യം കൊടുക്കണം അച്ഛന്റെ വക കൈനീട്ട്‌ കരണം പുകയുന്ന രീതിയിലുള്ള അടി. പല വീടുകളിലും, അമ്മമാരാണു, പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയ്ക്‌ സപ്പോര്‍ട്ട്‌, എന്നിട്ട്‌ അച്ഛനോട്‌ എതിര്‍ത്ത തട്ടിക്കേറും, അവള്‍ക്ക്‌ ഇതൊക്കെ നല്ലോണ്ണം ചേരും, ഇപ്പൊഴല്ലെ ഇങ്ങനെയിടാന്‍ പറ്റു, നാളെ നിങ്ങളെ പോലെ ഒരു 16ആം നൂറ്റാണ്ടിലേ രാമനെ കെട്ടിയാ അവള്‍ടെ ജീവിതവും എന്റെതു പോലെ......... മകള്‍ പിന്നെയും സെ.മീറ്റര്‍ കുറയ്കുന്നു... പ്രതെയ്യ്കിച്ച കുഞ്ഞിന്നാളിലെ, (2 വയസ്സുള്ളപ്പോള്‍, ബാര്‍ബി ഡൊളിന്റെ 2 ഇഞ്ച്‌ മിഡിയും, റ്റൊപ്പ്പ്പും ഒക്കെ യിറ്റ്ട്‌ കൊഞ്ചിച്ച്‌ കൊണ്ട്‌ നടക്കുമ്പോള്‍, അപ്പോ കാണാന്‍ ഇമ്പമെങ്കിലും, വലുതായി വരുമ്പോള്‍, ഇറക്കമുള്ളവ, ഇറുക്കമില്ലാത്ത ഉടുപ്പുകള്‍ ഈ കുഞ്ഞുങ്ങള്‍..........ച്ചീ........ സോ കണ്ട്രി സ്റ്റൈല്‍, ഹൂ നീഡ്സ്‌ ദിസ്‌ എന്ന് അവര്‍ ചോദിച്ചു പോകുന്നു. (വിശാലാ, കൂട്ടേയെടത്തീ, കണ്ണൂസ്സേ, കുറുമാനേ....... ഞാനിതാ ഓടുന്നു, ഹേയ്‌ എന്റെ അപ്പൂ അങ്ങനെയൊന്നുമല്ലാട്ടോ....)

എന്നാലും കുറുമാനെ... ഒനയ്ക്‌ നാന്‍ സെപ്പറെറ്റ്‌ ആയിട്ട്‌ വെച്ചിരുയ്കേന്‍. ചുമ്മ കഥ വിടുന്നോ എല്ജീടെ ബ്ലോഗില്‍ കയറി?

Lastly, whoever "mis"uses sex without the approval of the "partner", that too especially minor in age, is a pevert and a criminal and to be dealt with severely, rather deserves a lorrino bobbit cut.

6:39 AM, June 04, 2006
അചിന്ത്യ said...
Dev
U didnt get my point.
ഫെഡ്ഡി പീറ്റ്സ് കുറ്റക്കാരനല്ലാന്നാണൊ ഞാന്‍ പറഞ്ജ്ഞെ ന്റ്റെ പിള്ളേ?

ശര്യല്ലാന്നന്ന്യാ ഞാന്‍ പറഞ്ഞെ.ആണ്‍കുട്ട്യായാലും പണ്‍കുട്ട്യായാലൂം ...ഹയ്യോ എനിക്ക് വയ്യ.
ഒന്നുല്ല്യ.

6:40 AM, June 04, 2006
വക്കാരിമഷ്‌ടാ said...
കുറ്റം ചെയ്‌താല്‍ അതിനു തക്ക ശിക്ഷ കിട്ടും എന്നുള്ള സ്ഥിതിവിശേഷം ഉണ്ടെങ്കില്‍ പല കുറ്റങ്ങളും ഉണ്ടാവില്ല. പക്ഷേ:

1. പലപ്പോഴും ചെയ്‌ത കുറ്റങ്ങള്‍ വെളിയില്‍ വരാറില്ല; കാരണങ്ങള്‍
1(a) ഒരു കുറ്റമാണ് തന്നില്‍ ചെയ്യപ്പെട്ടതെന്ന് കുട്ടികള്‍ക്ക് (പീഡനങ്ങളുടെ കാര്യത്തില്‍) ആ സമയം മനസ്സിലാകില്ല.

1(b). ഭീഷണി.

1(c). മാതാപിതാക്കന്മാര്‍ ഇക്കാര്യങ്ങള്‍ അറിയാന്‍ വൈകുന്നു (മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ)

2. കുട്ടികള്‍ മാതാപിതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചാല്‍ തന്നെ മാതാപിതാക്കള്‍ ചിലപ്പോള്‍ വേണ്ട നടപടികള്‍ എടുക്കില്ല. കാരണം:

2(a). അവര്‍ക്ക് വിചാരിക്കാവുന്നതിനും (beyond their wildest imagination) അപ്പുറമാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.

2(b).അവരുടെ കാലത്തൊന്നും കേട്ടുകേള്‍‌വി പോലുമില്ലാതിരുന്ന ഒരു കാര്യം.

2(c).അവര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആള്‍ക്കാരുടെ മേലുള്ള കുറ്റാരോപണം.

2(d).എന്താണ് ചെയ്യേണ്ടതെന്നുള്ള തീരുമാനം എടുക്കാനുള്ള കഴിവില്ലായ്‌മ.

2(e).കുടുംബ‌ബന്ധങ്ങള്‍ നിലനിര്‍‌ത്തേണ്ടതിന്റെ ആവശ്യകത.

വിദേശ രാജ്യങ്ങളിലെ രീതിയും സം‌സ്കാരവും കുടുംബ‌ബന്ധവുമല്ല, നമ്മുടെ രാജ്യത്ത്. പക്ഷേ അതേ കുറ്റകൃത്യങ്ങള്‍ തന്നെ ഇവിടെയും ചെയ്യപ്പെടുന്നു. എങ്കിലും അതിനുള്ള പ്രതികരണം അവിടേയും ഇവിടേയും വ്യത്യാസം. അവിടുത്തേപ്പോലെ തന്നെ ഇവിടേയും ചെയ്യാം. പക്ഷേ അങ്ങിനെ വന്നാല്‍ അവസാനം അച്ഛന്‍ കുട്ടിയെ ഒന്നു തല്ലിയാല്‍ അതുപോലും വേറേ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്ന സ്ഥിതിവിശേഷം വരെ ഇവിടെ വരാം. നേരത്തെ പറഞ്ഞതുപോലെ ഒരു ബാലന്‍‌സ്‌ഡ് സമീപനമാണ് വേണ്ടതെന്നു തോന്നുന്നു.

ഇപ്പോഴത്തെ മാതാപിതാക്കന്മാര്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ തലമുറയിലെ ആള്‍ക്കാരേക്കാളൊക്കെ വളരെയധികം ബോധവാന്മാരാണ്. അതുകൊണ്ട് ഇങ്ങിനത്തെ അവസരങ്ങളില്‍ അവരുടെ സമീപനം പണ്ടത്തെ പല ആള്‍ക്കാരുടേതു പോലാകാനുള്ള സാധ്യത കുറവാണ്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇപ്പോഴത്തെ ഈ തലമുറയാണ് ഭാവിയിലെ അമ്മാവന്മാരും മറ്റുമാകാന്‍ പോകുന്നത് എന്നുള്ളതാണ്. അവരെ എങ്ങിനെ അങ്ങിനെയല്ലാത്തവരാക്കാം?

1. അവരോടുള്ള തുറന്ന സമീപനം. നേരത്തേ പറഞ്ഞതുപോലെ കുട്ടികളിലുള്ള ചെറിയ ഭാവമാറ്റം പോലും പിടിച്ചെടുക്കാന്‍ മാത്രം അടുപ്പം മാതാപിതാക്കന്മാര്‍ക്ക് കുട്ടികളോടുണ്ടാവണം. കുട്ടികള്‍ക്ക് എന്തു കാര്യവും അവരോട് തുറന്നു പറയാന്‍ സാധിക്കണം. ദിവസവും കുറെ മണിക്കൂറുകള്‍ അവര്‍ക്കുവേണ്ടി മാത്രം ചിലവാക്കാന്‍ സാധിക്കണം. അങ്ങിനെ അച്ഛനോടും അമ്മയോടും സ്നേഹവും ബഹുമാനവും ഇഷ്ടവും എല്ലാം എല്ലാ രീതിയിലും അവര്‍ക്ക് തോന്നണം. അച്ഛനമ്മമാരായിരിക്കണം അവരുടെ റോള്‍ മോഡലുകള്‍(അതിനനുസരിച്ചുള്ള സ്വഭാവവും പെരുമാറ്റവുമായിരിക്കണം അച്ഛനമ്മമാരുടേതും--എളുപ്പമല്ല, പക്ഷേ അസാധ്യവുമല്ല).

2. ഈശ്വരവിശ്വാസം. പല കുറ്റങ്ങളും ചെയ്യാതിരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് അച്ഛനോടും അമ്മയോടുമുള്ള ഇഷ്ടത്തോടൊപ്പം ഈശ്വരനിലുള്ള വിശ്വാസവും ഈശ്വരഭയവുമാണ്. നമ്മുടെ പുരാണങ്ങളും കഥകളുമൊക്കെ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. മോറല്‍ ലസ്സണ്‍‌സ് നല്ലവണം അവരെ പഠിപ്പിക്കുക.

3. നല്ല അദ്ധ്യാപകര്‍. പ്രസിഡന്റ് കലാം പറഞ്ഞത് ഒരു വ്യക്തിയെ ഏറ്റവും അധികം സ്വാധീനിക്കുന്ന മൂന്നാള്‍ക്കാര്‍ അച്ഛന്‍, അമ്മ, പ്രൈമറി സ്കൂള്‍ ടീച്ചര്‍ എന്നിവരാണ് എന്നാണ്. നല്ല അദ്ധ്യാപകര്‍ വഴി നല്ല കാര്യങ്ങള്‍ കുട്ടികള്‍ പഠിക്കണം. പക്ഷേ ഇത് ഒരു പരിധി വരെ നമ്മളില്‍ മാത്രം ഒതുങ്ങി നി‌ല്‍ക്കുന്നതല്ല.

എനിക്കിപ്പോഴും തോന്നുന്നത് അച്ഛനും അമ്മയും നല്ലവണ്ണം ശ്രദ്ധിച്ചാല്‍, ശ്രമിച്ചാല്‍ അടുത്ത തലമുറയിലെങ്കിലും ഇത്തരക്കാരുടെ എണ്ണം കുറയ്ക്കാമെന്നുള്ളതാണ്. ഇപ്പോഴാണെങ്കിലും ലോകത്തില്‍ നല്ല ആള്‍ക്കാര്‍ തന്നെയാണ് കൂടുതല്‍. നമ്മള്‍ വളരെയധികം പെസ്സിമിസ്റ്റിക് ആവേണ്ട ആവശ്യമില്ല. പക്ഷേ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഉത്തരവാദിത്തങ്ങള്‍ വളരെ വലുതാണ്. ഒരു തലമുറയെയാണ് നമുക്ക് വാര്‍ത്തെടുക്കേണ്ടത്. നമ്മുടെ ജീവിതം ആസ്വദിച്ചുതന്നെ നമുക്ക് ഇതൊക്കെ ചെയ്യാന്‍ സാധിക്കുമെന്നുതന്നെയാണ് എനിക്കു തോന്നുന്നത്.

പക്ഷേ എന്തൊക്കെ ചെയ്താലും സമൂഹത്തില്‍ പല നിലകളിലുള്ള കുറ്റവാളികള്‍ ഉണ്ടാകും. എല്ലാം നമ്മുടെ മാത്രം നിയന്ത്രണത്തിലല്ല. പക്ഷേ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്താല്‍ ഒരളവുവരെ നമുക്ക് അടുത്ത തലമുറയെ നല്ലവരാക്കാം.

7:45 AM, June 04, 2006
അതുല്യ said...
വക്കാരി very well said.

ഞനിപ്പോഴും ചിന്തിക്കുന്നത്‌ സെക്സ്‌ എന്തുകൊണ്ട്‌ ഇത്രമാത്രം എക്സ്‌-പോഷര്‍ സിദ്ധിച്ചു? റ്റി.വിയും മറ്റു മാധ്യമങ്ങള്‍ക്കും ഒക്കെ ഇതില്‍ അളവറ്റ കൈയില്ലേ? 1980 യിലെ മനോരമയോ മാത്ര്ഭൂമിയോ എടുത്താ നമുക്ക്‌ ഇതുപോലത്തേ വാര്‍ത്തകളോ ഇക്കിളിപെടുത്തുന്ന പരസ്യങ്ങളോ കാണാന്‍ പറ്റുമോ? റ്റി.വിയും. സിഡീയും, മൊബൈലും, സമ്പന്നതുയുമൊക്കെ കൂടി കെണിയില്‍ പെടുത്തിയതല്ലേ നമ്മുടെ തലമുറയേ

8:27 AM, June 04, 2006
അചിന്ത്യ said...
വക്കാരികുമാര്‍,
നന്ദി. ഇത്രക്കൊന്നും ഭംഗ്യായി കാര്യങ്ങള്‍ പറയാന്‍ ഒരു കാലത്തും എന്നെക്കൊണ്ടാവില്ല്യാ.വാക്കുകള്‍ടെ മലവെള്ളപ്പാച്ചിലില്‍ അര്‍ത്ഥം എവട്യൊ മുങ്ങിപ്പോവൂം.

നന്ദി.ആ പറഞ്ഞതൊക്ക്യാ ശരി
സ്നേഹം.

10:27 AM, June 04, 2006
Inji Pennu said...
പക്ഷെ പെണ്‍കുട്ടികള്‍ പീഠിപ്പിയ്കപെടുമ്പോള്‍, ഒരു പരിധി വരെ, അവരുടെ വസ്ത്ര ധാരണവും, ഇടപെടലുകളുമൊക്കെ ഒരു കാരണമാവരുണ്ട്‌.


അതുല്യേച്ചി,എനിക്കു ചേച്ചീടെ അത്രേം വിവരവും വെളിവും ഒന്നുമില്ല. എന്നാലും ഈ സെന്റെന്‍സ് ഇച്ചിരെ കടുപ്പം ആയിപ്പോയി എന്നു എനിക്കു തോന്നുന്നു.അപ്പൊ കന്യാസ്ത്രീകളെ ഉപദ്രവിക്കുന്നതും,കൊച്ചു കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതു ഒക്കെ അതുകൊണ്ടാണല്ലെ? പര്‍ദ്ദ ഇട്ട സ്ത്രീകളെ ആരും ഉപദ്രവിക്കാറില്ലേ? ഇത്രേം ക്രൂരമായ ഒരു കാര്യത്തിനു ചേച്ചി അതിനു ഇരയാവുന്നവരുടെ കുറ്റം കണ്ടു പിടിച്ചതു എന്തൊക്കെ ആ‍ണെങ്കിലും ഈസ് വെരി വെരി സാഡ്!. വളരെ ഇടുങ്ങിയ ഒരു ചിന്താഗതി ആ‍ണതു എന്നു എനിക്കു തോന്നുന്നു. ഉപദ്രവിക്കുന്നവനെ ചേച്ചി ഇതില്‍ കൂടുതല്‍ എന്തു സപ്പോര്‍ട്ട് ചെയ്യാന്‍ ഇനി? പര്‍ദ്ദ ഇട്ടു നടക്കുന്നു ഒരു പെണ്‍കുട്ടിയെ ആരെങ്കിലും ഉപദ്രവിച്ചാല്‍ ചേച്ചി പറയുമല്ലോ,ചിലപ്പൊ കാല്‍പ്പാദം
അവരു ‘എക്സ്പ്പോസെഡ്‘ ആക്കി കാണുമായിരിക്കും എന്നു..കഷ്ടം തോന്നുന്നു എനിക്കു..ഇത്രേം കാലമായിട്ടും ഇത്രേം ലോകം കണ്ടിട്ടും ഇങ്ങിനെ ഒരു അഭിപ്രായം ചേച്ചി എഴുതിയതു....ഐ ഫീല്‍ ട്ടെറ്രിബ്ബ്ബ്ബിള്‍.
പ്ലീസ് ഫീല്‍ ചെയ്യരുതു..എനിക്കതു കണ്ടപ്പോള്‍ എന്തോ പോലെ തോന്നി...

10:53 PM, June 04, 2006
വിശാല മനസ്കന്‍ said...
ഇപ്പോഴാണിത് വായിച്ചത്.
വായിച്ചപ്പോള്‍ ..വായിക്കേണ്ടിരുന്നില്ല എന്ന് തോന്നി! സത്യം.

കുഞ്ഞുങ്ങളുടെ നിഷ്ടകളങ്കമായ ചിരിയും സംസാരവും ഒക്കെ കണ്ട് മനസ് ആര്‍ദ്രമായി പോകേണ്ട സ്ഥാനത്ത്, എങ്ങിനെ തോന്നുന്നു ഇവര്‍ക്ക്? ഹോ!

അമ്മാവനായും വേണ്ടില്ല കൊച്ചച്ചനായാലും വേണ്ടീല്യ

‘കൊന്ന് കളയണം ആ പന്നികളേ’

12:00 AM, June 05, 2006
ദേവന്‍ said...
വക്കാരി
പ്രയോജനപ്രദമായ കമന്റ്‌ ആയിരുന്നു അത്‌.
അചിന്ത്യ,
രണ്ടു രീതിയില്‍ നമ്മള്‍ പറഞ്ഞത്‌ ഒന്നു തന്നെ.
അതുല്യ


ഇവള്‍ സ്കൂള്‍ യൂണിഫോമില്‍ ആയിരുന്നു
പൂന്തുറയിലും പൂവാറിലും തമിഴുനാട്ടിലും ഇവന്‍ കൊന്ന കുഞ്ഞുങ്ങള്‍ക്ക്‌ ആകഷകമായ ഒരു ഉടുപ്പു കൂടി ഇല്ലായിരുന്നു.

12:52 AM, June 05, 2006
kumar © said...
ഞാന്‍ കമന്റു വച്ചിറങ്ങിപ്പോയതിനു ശേഷം ഇന്നാണ് വീണ്ടും വന്നത്. അതിനുശേഷമുള്ള കമന്റുകള്‍ വായിച്ചു.

വായിച്ചു.

വക്കാരിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നു എന്റെയും മനസ്.

1:01 AM, June 05, 2006
ദേവന്‍ said...
എന്തൊക്കെയോ മനസ്സില്‍ വരുന്നു വേറെന്തൊക്കെയോ പറയുന്നു. എഴുത്തു പിഴച്ചു എന്നു പറയുന്നത്‌ ഇതിനാണ്‍!്.

നേരത്തേ പറയാന്‍ വന്നത്‌ ഇതാണ്‌. ഇന്ത്യന്‍ പീഡിയാട്രിക്സ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. എം കെ സി നായര്‍ ശിശുപീഡനത്തിനെതിരേ വലിയ തോതില്‍ പ്രതികരിക്കുകയും ആവുന്നത്ര എല്ലാ സഹായങ്ങളും ചെയ്യുന്ന വ്യക്തിയാണ്‌. എന്തെങ്കിലും തരത്തില്‍ സഹായം ആവശ്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ വിലാസത്തില്‍ ഡോ. നായരെ ബന്ധപ്പെടാമെന്ന് ഐ ഏ പി വെബ്ബില്‍ കാണുന്നു.
E-mail: nairmkc@rediffmail.com

ഐ ഏ പി കേരളം പ്രസിദ്ധീകരിച്ച ഉപകാരപ്രദമായ ഒരു ലേഖനം (പേടിക്കേണ്ട, മരിച്ച കുട്ടികളുടെ സ്റ്റാറ്റിസ്റ്റിക്സ്‌ അല്ല)
http://www.pediatricskerala.com/html/childabuse.htm

1:01 AM, June 05, 2006
മന്‍ജിത്‌ | Manjith said...
മനസിനെ കൊത്തിവലിക്കുന്ന ഈ വിഷയം പൊടിപ്പും തൊങ്ങലുമില്ലാതെ വ്യംഗ്യമായി അവതരിപ്പിച്ച യെല്‍ജീക്ക് നന്ദി, അഭിനന്ദനങ്ങള്‍.

കുട്ടികള്‍ക്കു നേരെയുള്ള പീഡനങ്ങള്‍ എല്ലാക്കാലത്തും എല്ലാ ദേശങ്ങളിലും ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സമീപകാലത്ത് ഇത്തരം വാര്‍ത്തകള്‍ ഏറുമ്പോഴും പീഡകര്‍ക്കു രക്ഷപ്പെടാനുള്ള തരത്തിലാണല്ലോ നിയമവും നിയമവാഴ്ചയും നിലനില്‍ക്കുന്നത്. അടുത്ത നാളില്‍ തിരുവനന്തപുരത്ത് ഇതേ മാനസിക വൈകല്യമുള്ള ഒരുവന്‍ ഒരു കുട്ടിയെ പീഡിപ്പിക്കുക മാത്രമല്ല, പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ചെയ്തതു വാര്‍ത്തയായിരുന്നല്ലോ. അവന്റെ ചരിത്രം പരിശോധിക്കുമ്പോഴാണ് കുഞ്ഞുങ്ങളുടെ നിലവിളി കേള്‍ക്കാത്ത അജ്ഞരായ ന്യായാധിപന്മാര്‍ മുന്നില്‍ത്തെളിയുന്നത്. നാളുകള്‍ക്കുമുന്‍പേ ഇതേ കഥാപാത്രം മറ്റൊരു കുട്ടിയെ ഇതുപോലെ പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി അവനെ വെറുതെവിട്ടു. തെളിവുകള്‍ ശക്തമല്ല പോലും. കോടതിയെ നമസ്കരിച്ചു പുറത്തുവന്ന അവന്‍ മറ്റൊരു കുഞ്ഞിന്റെ ജീവനെടുത്തു. ഈ സംഭവം വായിച്ചപ്പോള്‍ നമ്മുടെ നിയമങ്ങള്‍ എത്ര പ്രാകൃതമാണെന്നു തോന്നിപ്പോയി.

ഇവിടെ അമേരിക്കയില്‍ പീഡനകഥകള്‍ നാള്‍ വരുന്നുണ്ട്. എന്നിരുന്നാലും പീഡകരോടു നിയമം കര്‍ശന സമീപനമാണു സ്വീകരിക്കുന്നതെന്നു തോന്നുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സെക്സ് ഒഫന്‍‌ഡര്‍ എന്ന ലേബല്‍ പതിപ്പിച്ചാണ് ഇവിടെ നിരീക്ഷിക്കുന്നത്. എത്ര ചെറു പീഡനമാണെങ്കിലും പീഡകന്‍ അച്ച്ഛനായാലും അമ്മയായാലും അമ്മാവനായാലും ഈ ലേബല്‍ പതിഞ്ഞിരിക്കും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും ഈ ലേബല്‍ മായുന്നില്ല. മറ്റൊന്ന്, സെക്സ് ഒഫന്‍‌ഡേഴ്സിനെ ഒഴിവാക്കി നടക്കാന്‍ സഹായകമാകുന്ന ഒട്ടേറെ ഘടകങ്ങള്‍ ഇവിടെയുണ്ട്. എന്തിനേറെ ഇത്തരം കുറ്റവാളികള്‍, അല്ലെങ്കില്‍ വൈകൃതമുള്ളവര്‍ എവിടൊക്കെയുണ്ട് എന്നറിയാന്‍ പോലും സംവിധാനമുണ്ട്.

ഒരു തരത്തില്‍ നോക്കിയാല്‍ കുറ്റവാ‍ളിക്ക് പരിവര്‍ത്തനത്തിനുള്ള അവസരം കൊടുക്കാത്തത്ര കഠിനമാണ് ഈ നിയമമെന്നു തോന്നും. പക്ഷേ ഇത്ര പ്രാകൃതവും നിന്ദ്യവുമായ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം ചിലപ്പോള്‍ ഇത്ര കഠിനമാകേണ്ടിവരും എന്നാണെനിക്കു തോന്നുന്നത്.

11:35 AM, June 05, 2006