2006-07-11

നിശബ്ദത

രേണു ആകെ വെപ്രാളത്തിലാണ്. ആലോചിക്കുമ്പൊള്‍ ഒരെത്തും പിടിയും കിട്ടുന്നില്ല.

വൈകിട്ട് ചെന്നിട്ട് വേണം സ്കൂള്‍ പ്രോജെക്റ്റി‍ന് അവന്റെ ഒപ്പം ഇരിക്കാന്‍. അതിനു വേണ്ടി അവന്‍ പുറകെ നടക്കാ‍ന്‍ തുടങ്ങിയിട്ട് ഒരാഴ്ച ആയി. സമയം കിട്ടണ്ടെ? ഇന്ന് തന്നെ അവളുടെ അഡ്മിഷന്റെ കാര്യത്തിലും ആലോചിച്ച് ഒരു തീര്‍പ്പുണ്ടാക്കാണം. ഇനിയും താമസിച്ചാല്‍ ശരിയാവില്ല. ഇന്ന് പരിപ്പ് മാത്രം വെച്ചാല്‍ മതി. പച്ചക്കറികള്‍ നല്ലതൊന്നും വാങ്ങിക്കാന്‍ കിട്ടിയില്ല, തീ‍ പിടിച്ച വിലയാണ്. രണ്ടാളുടെ ശമ്പളത്തില്‍ പോലും ജീവിക്കാന്‍ പറ്റാണ്ടായിരിക്കുന്നു. എന്നാലും അവള്‍ക്കിഷ്ട്മുള്ള കോഴ്‍സിനു തന്നെ ചേരട്ടെ. ഇനിയത്തെ കാലത്ത് പെണ്‍കുട്ടികള്‍ക്ക് എന്തും പഠിക്കാം. അവളുടെ അഭിരുചി അല്ലെങ്കില്‍ അവള്‍ ഉഴപ്പിയാലൊ. പിന്നെ വഴുതനങ്ങ മാത്രം ആണ് വില കുറച്ച് കണ്ടത്. അദ്ദേഹത്തിനാണെങ്കില്‍ വഴുതനങ്ങ തീരെ ഇഷ്ടവുമല്ല. വഴുവഴുപ്പാണത്രെ. അവനും അതേപോലെ തന്നെ. രണ്ടു പേരും മുഖം കോടിക്കും വഴുതനങ്ങയാണ് അത്താഴത്തിന് എന്നറിഞ്ഞാല്‍. അച്ഛന്റെ സ്വഭാവും ബുദ്ധിയും അവന് അതേപോലെ കിട്ടിയുട്ടുണ്ട്. പ്രോജെക്റ്റൊക്കെ അവന്‍ തന്നെത്താനെ കണ്ടുപിടിച്ചു, റിസര്‍ച്ച് ഒക്കെ ചെയ്തു. ഇനി അതില്‍ വെട്ടി ഒട്ടിക്കേണ്ട വാക്കുകള്‍ ഓഫീസില്‍ നിന്ന് പ്രിന്റ് എടുത്തുകൊണ്ട് വന്നിട്ടുണ്ട്. രാഗവ് സാര്‍ കാണാതെ, പശയുടെ കുപ്പിയും എടുത്തിട്ടുണ്ട്. കയ്യില്‍ ഇരുന്ന കടലാസുകള്‍ എണ്ണി നോക്കി...പതിനാല് പേപ്പറുകള്‍. അക്ഷരങ്ങള്‍ എല്ലാം വലിയ ഫോണ്ടില്‍ തന്നെ ടയ്പ് ചെയ്തിട്ടുണ്ട്. ഒക്കെ വെട്ടി ഒട്ടിച്ച് വരുമ്പോഴേക്കും ഒരു നേരം പിടിക്കുമായിരിക്കും. നാളേയും ഓഫീസ് ഉള്ളതാണ്. ഒരു പന്ത്രണ്ട് മണിക്കെങ്കിലും എല്ലാം കഴിഞ്ഞൊന്ന് നടു നിവര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍. പരിപ്പിന്റെ കൂടെ കുറച്ച് ചീരയും ചേര്‍ത്താല്‍ നന്നായേനെ, ഫ്രിഡ്ജില്‍ ഇന്നലെ വെച്ച തോരന്റെ കുറച്ചു ഇരുപ്പുണ്ടാവുമോ,ആവൊ?..........

നിശബ്ദത.

മുംബായിലെ ചര്‍ച്ച് ഗേറ്റ് സ്റ്റേഷനിന്‍ നിന്ന് ട്രെയിന്‍ യാത്ര തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

1 പ്രതികരണങ്ങള്‍:

Inji Pennu said...

31 comments:
ഇന്ദു | Indu said...
:(

10:28 PM, July 11, 2006
ദിവാ (ദിവാസ്വപ്നം) said...
എല്‍ജിച്ചേച്ചീ സിന്ദാബാദ്.....

നന്നായിരിക്കുന്നു. ഡെല്‍ഹിയിലെ സരോജിനിനഗര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ കൊല്ലം നടന്ന സ്ഫോടനത്തില്‍ മരിച്ച കുടുംബത്തിന്റെ കാര്യം ഓര്‍മ്മ വന്നു പോയി.

അതില്‍ മരിച്ച യുവാവിനെയോര്‍ത്ത് അയാളുടെ ഭാര്യ ഇരുപത്തെട്ടുകാരിയായ മകളെയും കെട്ടിപ്പിടിച്ച് നിലവിളിക്കുന്ന ദൃശ്യം ഇപ്പോഴും ഞെട്ടലുളവാക്കുന്നു.

വേണമെന്ന് വച്ച് ചെയ്യുന്ന ഈ പാതകങ്ങള്‍ക്കൊക്കെ പരലോകത്തെന്ത് ശിക്ഷ കൊടുക്കുമോ എന്തോ... ശിക്ഷ ഇഹലോകത്തില്‍ തന്നെയാണെങ്കില്‍, ഒരു മനുഷ്യജന്മവും ശരീരവും മതിയാകുമോ ആ ശിക്ഷ ഏറ്റുവാങ്ങാന്‍ ?

10:39 PM, July 11, 2006
ദിവാ (ദിവാസ്വപ്നം) said...
‘ഇരുപത്തെട്ടുകെട്ടു‘കാരിയായ മകള്‍ എന്ന് വായിക്കുക

ആ മകളുടെ ഇരുപത്തെട്ടുകെട്ടിനോ ചോറൂണിനോ മറ്റോ ആടയാഭരണങ്ങള്‍ വാങ്ങാന്‍ പോയതാണ് ആ മകനും അയാളുടെ അഛനും അമ്മയും അനിയനും. എല്ലാം മലയാളികള്‍.


(ഈയിടെയായി മുഴുവന്‍ അക്ഷരത്തെറ്റാണ്)

10:41 PM, July 11, 2006
kuma® said...
ഒന്നുമറിയാതെ ഒരു നിമിഷം കൊണ്ട് നിരനിരയായി പൊട്ടിചിതറിയവരുടെ ശവം പല പ്ലാറ്റ് ഫോമുകളില്‍ നിന്നും ഇപ്പോഴും മാറ്റിയിട്ടില്ല. ചില‍തൊന്നും കണ്ടെടുത്തിട്ടില്ല.
നഗരത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.
NDTV യിലും മറ്റും വരുന്ന അച്ഛനെ കാത്തിരിക്കുന്ന മക്കളുടേയും മക്കളെ കാത്തിരിക്കുന്ന മാതാ പിതാക്കളുടേയും എസ് എം എസ് കള്‍ സ്ക്രോളുകളായി നെഞ്ചിലേക്ക് ഇറങ്ങി വരുന്നു. ഇതു ഇവിടെ ഇപ്പോഴും തെളിയുന്ന യാഥാര്‍ത്ഥ്യമാണ്.

അതിനിടയില്‍ അതിനെ ചുറ്റിപ്പറ്റി ഒരു കഥ. ആ കഥയുടെ വിജയത്തിനുവേണ്ടി യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു ലിങ്ക്.
ചിന്തയില്‍ എവിടെ ഒക്കെയോ ലിങ്കുകള്‍ മുറിയുന്നു എല്‍ ജി.

എല്‍ ജി യുടെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈ കടത്തുന്നില്ല.
ഇവിടെ എന്തും കഥയാവും. ഇതിനു മുന്‍പും ഒരുപാട് ആയിട്ടുണ്ട്.
യാഥാര്‍ത്ഥ്യത്തെ തോല്‍പ്പിക്കുന്ന കഥകള്‍. ഇതുവായിച്ചിട്ട് നന്നായി എന്നു പറയാനോ, 'എല്‍ ജി ചേച്ചിയേ സിന്ദാബാദ്' എന്നവിളിക്കു പിന്‍ പറ്റാനോ എനിക്കാവുന്നില്ല. ശരികള്‍ തമ്മിലുള്ള അകലം.

എല്‍ ജി, നിങ്ങളുടെ ഒരുപാട് പോസ്റ്റുകളില്‍ എന്റെ ഇഷ്ടങ്ങള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഇങ്ങനെ എഴുതാനാണ് തോന്നിയത്. ക്ഷമിക്കുക.

11:00 PM, July 11, 2006
Dreamer said...
LG, Wonderful piece of work..
Lets mourn, my heart...
:(

11:02 PM, July 11, 2006
Inji Pennu said...
കുമാറേട്ടാ
ആ വാക്കുകള്‍ക്ക് ഒരായിരം നന്ദി.. കഥയായി എഴുതിയതല്ല. ആ ട്രെയിനില്‍ ഒരു നിമിഷം രേണുവിന്റെ കൂടെ ഇരുന്ന് പോയതാണ്.മനസ്സില്‍ നിന്ന് മായാതെ ഇരിക്കാന്‍ എഴുതിയതാണ്. സാധാരണ എഴുതിക്കഴിഞ്ഞാല്‍ ഞാന്‍ പിന്മൊഴിയിലേക്ക് ഒരു കമന്റ് ഇടാറുണ്ട്.
ന്യൂസൊക്കെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്ന് യാത്ര ചെയ്തു പോയതാണ്. എനിക്ക് കുമാറേട്ടന്‍ പറഞ്ഞത് പൂര്‍ണ്ണമായും മനസ്സിലായി. നല്ല
അര്‍ത്ഥത്തിലേ ഞാനതു എടുക്കുന്നുള്ളൂ..വേദന കൊണ്ട് പറയുന്നതാണ് എന്ന് മനസ്സിലായി..
എന്റെ അമ്മേടെ മൂത്ത ചേച്ചിയും ഈ മീരാ റോഡില്‍ ഉണ്ട്..എനിക്ക് വിളിക്കാന്‍ പോലും പേടിച്ചിട്ട് ഇരിക്കുവാണ്..ആന്റി ജോലി കഴിഞ്ഞ് വരുന്ന സമയമാണ്...

അതിനെ ‘വിജയിപ്പിക്കാന്‍‘ ലിങ്ക് എന്നൊന്നും പ്ലീസ് പറയരുതേ. ഒരു കഥയും വിജയിപ്പിക്കണമെന്ന് വിചാരിച്ച് എഴുതുന്നതല്ല.കഥ മാത്രമല്ല,ഒന്നും അങ്ങിനെ ചെയ്തിട്ടില്ല. മനസ്സില്‍ വരുന്നത് കോറി ഇടുന്നു.അത്ര മാത്രം.ദയവായി തെറ്റിദ്ധരിക്കരുത്.
വേദനിപ്പിച്ചെങ്കില്‍ ഒത്തിരി ക്ഷമ ചോദിക്കുന്നു.

ഓരൊരൊ വേദനകള്‍ മറക്കാന്‍ ഓരോന്നും ചെയ്യാറില്ലെ, അതുപോലെ..ദയവായി എടുക്കുക...

11:21 PM, July 11, 2006
Achinthya said...
എല്‍ജിക്കുട്ട്യേ,
ഇന്നലെ രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് അവടെള്ള ബന്ധുക്കള്‍ടേം കൂട്ടുകാരടേം വിവരങ്ങള്‍ കിട്ടീം കിട്ടാന്ടേം പരിഭ്രമിച്ച് (വലിയൊരു ദുരന്തത്തിനിടയ്ക്കും സ്വന്തം ആളുകള്‍ടെ സുരക്ഷയെച്ചൊല്ലി വ്യാകുലപ്പെടണത് സ്വര്‍ത്ഥതയാവാം) രാവിലെ മെയില്‍ നോക്ക്യേപ്പോ സ്ഥിരം റ്റ്രൈയിന്‍ യാത്രക്കാരിയായ ഒരുത്തി അയച്ച ചോര മണം നിറഞ്ഞ മെയില്‍ വായിച്ചു വട്ടായി ഇവടെ കേറി നോക്ക്യേപ്പഴാ ഇതു ക്കണ്ടേ .ഒരു വിഷമം. പക്ഷേ വിമര്‍ശിക്കാനാവില്ല്യ. പല ഉദാത്തസാഹിത്യകൃതികളേം പോലെ ഇതും ദുരന്തങ്ങള്‍ താങ്ങാനാവാത്ത ആത്മവിന്‍റെ തേന്ങലുകള്‍ വാക്കുകളായി പൂറത്തു വന്നതാവാം.
പക്ഷികള്‍ ചത്തൊടുങ്ങിയാലൊടുങ്ങട്ടെ
രാമായണം ഒന്നെഴുതിയല്ലോ...
ഹന്ത ഭാഗ്യം കവീണാം !!!

11:30 PM, July 11, 2006
evuraan said...
ബോണ്‍ജീ,

ഭാവുകങ്ങള്‍..!!

11:37 PM, July 11, 2006
Inji Pennu said...
ഉമേച്ചി, ഞാന്‍ ഈ ലിങ്കില്‍ പോയി നോക്കുവായിരുന്നു ഇന്ന് ഉച്ച മുതല്....

ഫോണ്‍ ബെല്ലടിക്കുമ്പൊ പേടിയായിട്ട് പാടില്ല്യ.
പിന്നെ ഇന്ന് ഒരു ജോലിയൊന്നും ചെയ്യാണ്ട് കുറച്ചു കറങ്ങി നടന്ന്..ചിരിക്കാനൊക്കെ എന്തേലും കിട്ടുമോന്ന് നോക്കി നടക്കുവാണ്....
ഉച്ച മുതല്. പിന്നെ മായാണ്ടിരിക്കാന്‍ കോറി ഇട്ടതാണ്. ദയ്‌വായി ക്ഷമിക്കുക.

11:39 PM, July 11, 2006
ദിവാ (ദിവാസ്വപ്നം) said...
സോറി കുമാര്‍ ഭായീ,

പെട്ടെന്നൊരാവേശത്തില്‍ അറിയാതെ സിന്ദാ‍ബാദ് വിളിച്ച് പോയതാണ്. പാടില്ലായിരുന്നു.

12:52 AM, July 12, 2006
മുല്ലപ്പൂ said...
എല്‍.ജി പറഞ്ഞപോലെ..
“ചിരിക്കാനൊക്കെ എന്തേലും കിട്ടുമോന്ന് നോക്കി നടക്കുവാണ്....”
ഈ മനസ്സോടെ ആണു ഞാന്‍ പലപ്പോഴും ബ്ലോഗുകള്‍വായിക്കറ്.. പത്രങ്ങളും ടി വി യും തരാത്ത എന്തെങ്കിലും ഒന്നു വായിക്കാന്‍...

പക്ഷേ...

12:57 AM, July 12, 2006
മുല്ലപ്പൂ said...
എല്‍.ജി ടെ കഥകള്‍ ആണു എനിക്കു കൂടുതല്‍ ഇഷ്ടം....

1:11 AM, July 12, 2006
വര്‍ണ്ണമേഘങ്ങള്‍ said...
ഇങ്ങനെ എത്ര പേര്‍...
ഉറ്റവരെയും,ഉടയവരെയും പറ്റി ചിന്തിച്ചും, ദൈനം ദിന ജീവിതത്തിലെ പെടാപ്പാടുകള്‍ ചിന്തിച്ചും, കണ്ണികളായി പിണഞ്ഞ്‌ വളരുന്ന ചിന്തകളുടെ കൂമ്പാരത്തില്‍ തനിയേ ഇരുന്നവര്‍ പൊടുന്നനേ ചിതറിത്തെറിച്ച്‌.....
വേദനിച്ചു പോകുന്നു.

2:01 AM, July 12, 2006
കുറുമാന്‍ said...
എല്‍ ജീ എന്തെഴുതണം എന്നെനിക്കറിയില്ല, പക്ഷെ,
ചിതറികിടക്കുന്ന പ്രൊജക്റ്റ് പേപ്പറുകള്‍ക്കും, പശകുപ്പിക്കും മുകളില്‍ കട്ടപിടിച്ച ചോര ഞാന്‍ കാണുന്നു.

2:16 AM, July 12, 2006
ദേവരാഗം said...
ഇരട്ട സഹോദരങ്ങളായ കുട്ടികള്‍ യൂണിഫോമിട്ട്‌ സ്കൂളിലേക്ക്‌ നടക്കുമ്പ്പോല്‍ പെട്രോള്‍ ബോംബ്‌ വന്നു വീണ്‌ ഒരുത്തി കരിഞ്ഞു മരിക്കുന്നത്‌ കണ്ട മറ്റേവള്‍ (ഇതു നടന്നതും ബോംബേയില്‍) എന്റെ കൂടെ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഇങ്ങനെ എന്തെങ്കിലും കണ്ടാലൊ കേട്ടാലോ ഓടി രക്ഷപ്പെടുകയേയുള്ളു ഞാന്‍. ഈ പോസ്റ്റും ഞാന്‍ വായിച്ചില്ല എല്‍ ജി.

2:26 AM, July 12, 2006
ഇടിവാള്‍ said...
കഷ്ടം ! ;(

എല്ജീ വളരേ നന്നായിരിക്കുന്നു !
സമയോചിതം !

2:42 AM, July 12, 2006
മഴനൂലുകള്‍... said...
:|

ഓഫിസ്‌ കഴിഞ്ഞ്‌ നേരത്തേ വീട്ടിലെത്തിയ അപൂര്‍വ്വം ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ.
റ്റീവി ഓണ്‍ ചെയ്തപ്പോള്‍ കണ്ടതീവാര്‍ത്തയും.
അതിലേയ്ക്കു നോക്കി തളര്‍ച്ചയോടെ റൂം മേറ്റ്‌ പറഞ്ഞതാണിപ്പോഴും കാതുകളില്‍...
'അച്ഛന്‍... അച്ഛന്‍ ജോലികഴിഞ്ഞു വരുന്ന സമയവും വഴികളുമാണത്‌...'

അദ്ദേഹത്തിനപായമൊന്നുമില്ലെന്നറിഞ്ഞു. പക്ഷേ അസ്വസ്ഥതകള്‍ വീണ്ടും ബാക്കിയായി...

ദേവരാഗം പറഞ്ഞതുപോലെ, കണ്ണുകളടച്ചിരിയ്ക്കുകയാണ്‌ ഞാന്‍... എന്നിട്ടും കാഴ്ചകള്‍ പിന്തുടരുകതന്നെയാണ്‌ :(

3:03 AM, July 12, 2006
kuma® said...
എല്‍ ജി രാവിലെ പത്രത്തില്‍ കണ്ടതും ചാനലുകളില്‍ കണ്ടതും ഒക്കെ ചേര്‍ന്ന് രൂപം കൊണ്ട മനസാണ് അങ്ങനെ ഒരു കമന്റ് എഴുതിയത്. മനപൂര്‍വ്വമല്ല.

ഈ ദുരന്തത്തിന്റെ ചൂടാറുമ്പോള്‍ നാളെ ഞാനും ഇത് വിഷയമാക്കിയേക്കാം. പക്ഷെ ചിന്നിത്തെറിച്ച ശരീരങ്ങളിലെ ചൂടാറും മുന്‍പു ഇതു വായിച്ചതു കൊണ്ടാണ് അങ്ങനെ ഒക്കെ തോന്നിയത്. ഇത് വായിക്കുന്നതിനും അല്‍പ്പം മുന്‍പ് ബോംബൈയില്‍ നിന്നും വന്ന ഒരു കോള്‍ ‘രക്ഷപ്പെട്ട’ ഒരു പഴയ സഹ പ്രവര്‍ത്തകന്റെ, അതും ചെവിയില്‍ കിടന്നു മൂളുകയായിരുന്നു.

എല്‍ജിക്ക് വിഷമമായെങ്കില്‍ ക്ഷമിക്കൂ.
എന്റെ കമന്റു തെറ്റിദ്ധരിക്കപ്പെടാതിരിക്കട്ടെ.

3:19 AM, July 12, 2006
mariam said...
lg, നിങ്ങള്‍ക്കു ആ "ഇതു" ഉണ്ടു!!

4:34 AM, July 12, 2006
അരവിന്ദ് :: aravind said...
എല്‍ ജി..നന്നായി എഴുതിയിരിക്കുന്നു.

ഈ പോസ്റ്റിനെ വേറെയൊരുതരത്തിലും ദയവായി ആരും കാണരുതേ..ഒരു വീട്ടമ്മയുടെ ദുരന്ത(? അവര്‍ രക്ഷപെട്ടിരിക്കണേ എന്ന് ഞാന്‍ ആശിക്കുന്നു)കഥ എല്‍‌ജി എഴുതിയെന്ന് മാത്രം. എല്‍‌ജിയുടെ മനസ്സിന്റെ നൊമ്പരം ഈ പോസ്റ്റില്‍ കാണാലോ?

5:03 AM, July 12, 2006
ഓലപ്പന്തന്‍ said...
മുംബൈ സ്ഫോടനങ്ങള്‍ ക്കു ശേഷം മുംബൈ സ്ഫോടനം : ഹെല്‍പ്പ് ലൈന്‍ ബ്ലോഗ് (http://mumbaihelp.blogspot.com) എന്ന ബ്ലോഗ്‌ ഒരുപാടു പേരുടെ ആശങ്കകളകത്തി.നമുക്കും വേണ്ടെ അടിയന്തിര ഘട്ടങ്ങളില്‍ അങ്ങനെ ഒരു സംവിധാനം?ലോകമെങ്ങും പരന്നു കിടക്കുന്ന മലയാളം ബ്ലോഗര്‍മാരുള്ളപ്പോള്‍? സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്കും പ്രയോജനപ്പെടട്ടെ!ബ്ലോഗ്‌ ആക്റ്റിവിസം കേരളത്തിലും പടരട്ടെ!അഭിപ്രായങ്ങള്‍ ഇവിടെഇവിടെ അറിയിക്കുക.

5:16 AM, July 12, 2006
ബിന്ദു said...
എല്ജീസെ... ആന്റിയുടെ വിവരം കിട്ടിയോ??

1:00 PM, July 12, 2006
Achinthya said...
എല്‍ജിക്കുട്ട്യേ ,
എന്തായിതു , ക്ഷമിക്കുകാ ന്നൊക്കെ? അയ്യയ്യോ...ഓരോരുത്തര്‍ ഓരോ കാര്യങ്ങള്‍ക്ക് ഓരോ പോലെ പ്രതികരിയ്ക്കും. അത്ര്യേ ഉള്ളൂ.
ഞാനങ്ങനെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ലാട്ടോ.
ആ സമയത്ത് ഒരു ഞെട്ടല്‍. എന്ന് വെച്ച് ആരും അതില്‍ നൊന്ത് ജീവിതം അവസാനിപ്പിക്കിണില്ല്യ.ഞെട്ടാം വിറയ്ക്കാം വിതുമ്മാം, ധാര്‍മ്മികരോഷം പ്രകടിപ്പിക്കാം.1991 -പെണ്‍കിട്ടികള്‍ടെ വര്‍ഷത്തില്‍ പാലക്കാട് നടന്ന വര്‍ഗ്ഗീയകലാപങ്ങളോടനുബന്ധിച്ച് നടന്ന വെടിവെയ്പില്‍ പാതിയടഞ്ഞ കണ്ണുകളും കുഞ്ഞുടുപ്പില്‍ വെടിയുണ്ട തുളച്ച ചോരാപ്പാടുമായിപോയ 11കാരി സിറാജുന്നീസയെ ഞാന്‍ മറന്നേ പോയി.
സ്നേഹം

9:49 PM, July 12, 2006
mariam said...
സമാനമായ ഒരു കഥനരീതി സുഭാഷ്‌ ചന്ദ്രന്റെ "ഉരുളക്കിഴങ്ങു തിന്നുന്നവര്‍" എന്ന കഥയിലുണ്ടു. വാന്‍ഗ്ഗോഗിന്റെ "The Potato Eaters" എന്ന പെയ്ന്റിംഗില്‍ വന്നെത്തുന്ന കഥ.

12:39 AM, July 13, 2006
അജിത്‌ | Ajith said...
സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം ഒരു നൊടിയിടയില്‍ തരിപ്പണമാകുന്ന അവസ്ഥ.. ഇവര്‍ ചെയ്യുന്നത്‌ ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? എന്തു ആശയത്തിന്‌ മേല്‍??

എല്‍ജീ നന്നായിരുന്നു..

1:42 AM, July 13, 2006
Immigrant in Canada said...
when I read your post, I travelled with Renu.. with all the worries of the future..all to be lost in a few seconds.. just for someone to win over an ideology...
We have failed as homo sapiens.. even the wild animals don't kill their own kind like this.. we have the brain and the brawn.. and we take pride in taking innocent lives.. Patheitc aren't we??

2:51 AM, July 13, 2006
പരസ്പരം said...
l.g-എന്തെഴുതണം? ഇതു വാ‍യിച്ച് കഴിഞ്ഞ് എന്നില്‍ ഒരു നെടുവീര്‍പ്പുമാത്രം.ഇങ്ങനെ എത്രയെത്ര പേര്‍...?

4:56 AM, July 13, 2006
Archana said...
LG,
Your lines were rooted from the hurt and pain you felt, and i do not think that it was inappropriate. This is a time of great pain and sorrow,speaking about it is the first step towards the begining of a healing process.

12:44 PM, July 13, 2006
Inji Pennu said...
ഹൊ! ആരാണാ ‘ബി‘ അവിടെ കൊണ്ടിട്ടത്? ഹൊ! എനിക്ക് വയ്യ.. എന്റെ ഒരു കാര്യം! ഞാന്‍ തന്നെ സുല്ലിട്ടു...!!!! എന്നെ പരിചയമുള്ളവര്‍ക്കൊക്കെ നല്ല ക്ഷമ കൊടുക്കണെ കര്‍ത്താവെ എന്ന് മാത്രമെ എനിക്ക് പറയാന്‍ ഉള്ളൂ..!:-)

ഞാന്‍ ആ കമന്റ് എഴുതിട്ട് ക്ലിക്കയതും ഓടുവായിരുന്നു..എന്റെ ഇവിടത്തെ ആന്റി ഓടിവാടീ ദേ പ്രസവിക്കാന്‍ പോണൂടീ എന്നും പറഞ്ഞ് ഫോണില്‍ കൂടി ഒരലര്‍ച്ച....ഞാന്‍ പോയി ബാക്കി പിള്ളേരേം എടുത്തോണ്ട് വീട്ടിലോട്ട് വന്ന് കയറി,ഒരണ്ണത്തിനെ ഉറക്കി,
ബാക്കി ഉള്ളോര്‍ക്ക് ചോറൊക്കെ കൊടുത്തിട്ട് ഇടക്കൊന്ന് ഇതിലോട്ട് കയറിയപ്പൊഴാണ് എന്റെ ഈ ഉഗ്രന്‍ ‘ബി’ പറ്റിച്ച പണി ഞാന്‍ കണ്ടത്... :-)

എന്റെ ഉമേച്ചി,
സത്യം സത്യമായി ഞാന്‍ പറയുന്നു....എനിക്ക് ഉമേച്ചിയോടൊ ഒരു കുഞ്ഞ് പിണക്കം പോലുമില്ല..പിണക്കം പോയിട്ട് അങ്ങിനെ ഒരു ഇച്ചിരെ ‘പി‘ പോലുമില്ല. നിങ്ങള്‍ രണ്ടാളും നല്ല സെന്‍സില്‍ തന്നെയാ പറഞ്ഞെതെന്ന് എനിക്ക് നല്ലോണം തന്നെ ആദ്യേ തന്നെ മനസ്സിലായി...അല്ലെങ്കില്‍ ഇപ്പൊ മൂത്തോരൊടേ കയ്യീന്ന് രണ്ട് വഴക്കും മൂന്ന് അടിയും കൊള്ളുന്നതൊന്നും ഒരു കുഴപ്പവുമില്ല..
ഇടക്കൊക്കെ എനിക്കിങ്ങിനെ വേണം താനും.. ഉമേഷേട്ടന്റെ കയ്യീന്ന് വഴക്ക് കേക്കാന്‍ തന്നെ ഞാന്‍ മന:പൂര്‍വ്വം എന്തെല്ലാം ഒപ്പിക്കുന്നു..(അല്ലാണ്ട് ബുദ്ധി ഇല്ലാഞ്ഞിട്ടല്ല..;-))

പിന്നെ, ഞാനതല്ല ഉദ്ദേശിച്ചെ...
നിങ്ങള്‍ പറയുന്നത് ശരിയല്ലേ എന്നേ ഓര്‍ത്തുള്ളൂ.....അപ്പൊ ശരിയാണെങ്കില്‍..
അതൊരുതരം കഴുകത്തരം (? അങ്ങിനെ ഒരു വാക്കുണ്ടോന്ന് അറിഞ്ഞൂടാ..).. അല്ലെങ്കില്‍ വെള്ള ഇംഗ്ലീഷില്‍ പറഞ്ഞാല്‍..paparazzi voyeurism അല്ലേ ? അത്രേ ഉള്ളൂ..അപ്പൊ എനിക്കിച്ചിരെ വിഷമം ആയി...
പോസ്റ്റെടുത്താലൊ എന്ന് കരുതി..പിന്നെ ഞാന്‍ അങ്ങിനെയല്ല ഉദ്ദേശിച്ചെ എന്ന് എനിക്ക് അറിയാം..100% പൂര്‍ണ്ണമായ്യും...അതുകൊണ്ട് എടുത്തില്ല്ല... പിന്നെ പ്രമോദ് മഹാജന്‍ മരിച്ചപ്പോഴും ഞാനിങ്ങിനെ കുറച്ച് വരികളും പിന്നെ ഒരു ലിങ്കും കൊടുത്തിട്ടുണ്ട്.. ..ചുമ്മാ അപ്പൊ തോന്നുന്നത് കോതക്ക് പാട്ട് എന്ന് മട്ടില്‍...ലിങ്ക് കൊടുക്കുന്നത് ആ സംഭവത്തിനെ കുറിച്ച് മറക്കാതെ ഒരു നോട്ട് പോലെ കൊടുക്കുന്നതാണ്..
പിന്നെ, ഈ പറയുന്ന ‘ആവിഷ്കാര സ്വതന്ത്ര്യത്തില്‍‘ ഒന്നും വലുതായിട്ട് വിശ്വസിക്കണ ആളല്ലാട്ടൊ ഞാന്‍.. ഇവിടെ ആരാണ്ട് തമാശക്കാണെങ്കിലും പറഞ്ഞ പോലെ..”മനസ്സില്‍ വരുന്ന വൃത്തികേടുകള്‍ എഴുതിവെക്കാനുള്ള സ്ഥലം അല്ല ബ്ലോഗ്” ..അതു എനിക്ക് വളരെ ശരിയാണെന്ന് തോന്നുന്നു..,നാലു പേരു കാണുന്ന ഒരു സ്ഥലം അണെങ്കില്‍ ആലോച്ചിച്ചു തന്നെ എഴുതണം...
അപ്പൊ..ഇത്രേം വിവരമുള്ള ഉമേച്ചിക്കും കുറുമാ‍ന്‍ ചേട്ടനും ഒക്കെ ഫീല്‍ ആയെങ്കില്‍..
അതിനെക്കുറിച്ച് ഞാന്‍ ആലോചിക്കണം എന്നേ എനിക്ക് തോന്നി...അത്രേ ഉള്ളൂ.അല്ലാതെ എന്നെ വിമര്‍ശിച്ചതു കൊണ്ടല്ല.
വിമര്‍ശിക്കണം.എന്നാലെ ഞാന്‍ ഒക്കെ ശരിയാവുള്ളൂ....അങ്ങിനെ മനസ്സ് തുറന്നു പറയുന്ന കുറേ പേരീ ബൂലോക കുടുമ്പത്തില്‍ ഉള്ളത് തന്നെ ഒരു മഹാഭാഗ്യമായി കരുതുന്നു..ഇതു സത്യം! വിപ്രൊ! ടി.സി.എസ്(കട: കുട്ട്യേട്ടത്തി)

4:09 PM, July 13, 2006
Kuttyedathi said...
ഹാവൂ, സമാധാനമായി. എല്‍‌ജിക്കീ പണിയുള്ള കാര്യം ഇപ്പൊളാ അറിഞതു. അടുത്ത പ്രസവത്തിനു പോകുമ്പോള്‍ പത്തിരുപത്തി നാലു മണിക്കൂറു നേരത്തേയ്ക്കാണെങ്കിലും ഈ കുരുന്നകരിയെ ആരെ ഏല്‍പ്പിച്ചിട്ടു പോകുമെന്നോറ്ത്തു മനാസ്സമാധാനം നശിച്ചിരിക്കുവായിരുന്നു :)

ഇനിയിപ്പോ എല്‍‌ജിയെ വിളീച്ചാല്‍ മതിയല്ലോ. :)

4:48 PM, July 13, 2006
Gopan said...
Amazing ... !

12:12 PM, July 31, 2006
qw_er_ty